നമുക്കിന്നറിയപ്പെടുന്ന ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല എന്നു വേണം കരുതാൻ. അതാത് കാലഘട്ടത്തിലെ പൗരോഹിത്യത്തിന്റെ കടമയായി അതു നിലനിന്നു വന്നിരുന്നു. ഗുരുകുല വിദ്യാഭ്യാസം നില നിന്നിരുന്ന നമ്മുടെ പൂർവ്വകാലം ആദ്ധ്യാത്മിക ജ്ഞാനത്തിനു മുന്തൂക്കം കൊടുത്തിരുന്നു; അല്ലെങ്കിൽ ആദ്ധ്യാത്മിക ജ്ഞാനത്തിലേക്കുള്ള വഴിയായിരുന്നു അറിവ് എന്നത്. (more…)
കേരള പബ്ലിക് സർവീസ് കമ്മീഷൻ
"Adm. Ticket available in profile for LD Clerk (Kasaragod) Exam on 09-11-2013 at 2:00 pm. You should enter Exam Hall before 1:30 pm." - ഇന്ന് മെസേജ് കിട്ടി! പി എസ് സിയിൽ നിന്നും! ഒരിക്കൽ ഞാൻ ഈ പരീക്ഷ എഴുതിയിരുന്നു! 21 ആം വയസ്സിൽ ആയിരുന്നു അത്. കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വെച്ച്! അന്നതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. പരീക്ഷയുടെ വലിപ്പമേറിയ ഗൈഡുകളുമായി വന്ന് ആശങ്കയോടെ പഠിക്കുന്ന ആൾക്കാർ ഒരു ഭാഗത്ത്; ചുമ്മാ ഒരു തമാശയായി കണ്ട് കറങ്ങിനടന്ന് പഠിപ്പിസ്റ്റുകളെ പരിഹസിക്കുന്ന കുറേ ടീമുകൾ! ഇതൊക്കെ അത്ഭതത്തോടെ കണ്ട് നടക്കുന്നവർ വേറെ... (more…)
വിക്കിസംഗമോത്സവം 2013
വിക്കിസംഗമോത്സവം - 2013 | wikisangamolsavam 2013 മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം വിക്കിസംഗമോത്സവം 2013 ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത് (more…)
പച്ചക്കറികളിലെ കീടനാശിനി
നാം നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികള്‍ മിക്കതും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവ ആയതുകൊണ്ട് അവയില്‍ അടങ്ങിയിരിക്കുന്ന കീടനാശിനി വിഷാംശം എത്രയെന്ന് കണ്ടുപിടിക്കാന്‍ പച്ചക്കറി കടകളില്‍ നിന്ന് സാമ്പിള്‍ (more…)
രക്തസാക്ഷി!
കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/rakthasakshi.mp3" width="280" height="27" css_class="codeart-google-mp3-player" autoplay="false"] അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി- കുലം വിട്ടു പോയവന്‍ രക്തസാക്ഷി... അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി- കുലം വിട്ടു പോയവന്‍ രക്തസാക്ഷി... (more…)
ലോക തപാൽ ദിനം
ഒക്ടോബര്‍ 9 -നാണ് ലോകമെങ്ങും തപപാല്‍ ദിനമായി ആചരിക്കുന്നത്. അന്തർദേശീയ തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 - ലാണ് ഇതിനു തുടക്കം കുറിച്ചത്. നീണ്ട ഒരു ചരിത്രമുണ്ട് നമ്മുടെ തപാൽ സംവിധാനത്തിന്. ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നുവെന്നു കാണാനാവും. (more…)
ഗുരുവായൂർ സത്യാഗ്രഹം
കേരള നവോത്ഥാന ചരിത്രത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ട ഒരു ഐതിഹാസിക ജനകീയ മുന്നേറ്റമാണ് 1931-1932 കാലഘട്ടത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹം. ഹൈന്ദവ സമൂഹത്തിൽ നിലനിന്നിരുന്ന അയിത്തം, തൊട്ടുകൂടായ്മ എന്നീ മനുഷ്യത്വരഹിതമായ അനാചാരങ്ങൾക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി, അവർണ്ണർ എന്ന് മുദ്രകുത്തപ്പെട്ട പിന്നാക്ക വിഭാഗങ്ങൾക്ക് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രവേശനവും ആരാധനാ സ്വാതന്ത്ര്യവും അനുവദിച്ചുകിട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന അഹിംസാത്മകമായ സമരമായിരുന്നു ഇത്. 1931 നവംബർ 1-ന് 'കേരള ഗാന്ധി' കെ. കേളപ്പന്റെ നേതൃത്വത്തിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിന്തുണയോടെ ആരംഭിച്ച ഈ സത്യാഗ്രഹം, കേവലം ക്ഷേത്രപ്രവേശനത്തിനപ്പുറം മനുഷ്യാവകാശങ്ങൾക്കും സമത്വത്തിനും വേണ്ടിയുള്ള കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ജനാധിപത്യ പ്രഖ്യാപനമായിരുന്നു.¹ ചരിത്ര പശ്ചാത്തലവും അയിത്ത വ്യവസ്ഥയും 1924-1925 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നടന്ന വൈക്കം സത്യാഗ്രഹം വലിയൊരു വിജയമായിരുന്നുവെങ്കിലും, അത് അവർണ്ണർക്ക് ക്ഷേത്രത്തിന് ചുറ്റുമുള്ള നിരത്തുകളിലൂടെ നടക്കാനുള്ള അവകാശം മാത്രമേ നേടിക്കൊടുത്തിരുന്നുള്ളൂ. ക്ഷേത്രങ്ങൾക്കുള്ളിൽ പ്രവേശിച്ച് ഈശ്വരാരാധന നടത്താനുള്ള അവകാശം അപ്പോഴും നിഷേധിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന മലബാറിൽ സ്ഥിതിചെയ്യുന്ന ഗുരുവായൂർ ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായിരുന്നു. എന്നാൽ അവിടെ പ്രവേശനം സവർണ്ണർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റർ (ട്രസ്റ്റി) ആയിരുന്ന കോഴിക്കോട് സാമൂതിരി യാഥാസ്ഥിതികരുടെ പക്ഷത്തുനിൽക്കുകയും അവർണ്ണർക്ക് പ്രവേശനം നൽകുന്നതിനെ കഠിനമായി എതിർക്കുകയും ചെയ്തു.² 1931 മേയ് മാസത്തിൽ വടകരയിൽ വെച്ച് കെ. കേളപ്പന്റെ അധ്യക്ഷതയിൽ ചേർന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC) അയിത്തോച്ചാടനവും ക്ഷേത്രപ്രവേശനവും ലക്ഷ്യമാക്കി പ്രമേയം പാസാക്കി. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ഈ പ്രമേയം നടപ്പിലാക്കുന്നതിനായി കേരളത്തിലുടനീളം പ്രചാരണം നടത്താൻ തീരുമാനിച്ചു. ആഗസ്റ്റ് മാസത്തിൽ കെ. കേളപ്പൻ, എ. കെ. ഗോപാലൻ (AKG) തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ഷേത്രപ്രവേശന കമ്മിറ്റി രൂപീകരിച്ചു. സാമൂതിരിയുമായി നടത്തിയ അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് 1931 നവംബർ 1-ന് ഗുരുവായൂരിൽ സത്യാഗ്രഹം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സത്യാഗ്രഹത്തിന്റെ തുടക്കവും സംഘാടനവും 1931 നവംബർ 1-ന് ഗുരുവായൂർ സത്യാഗ്രഹം ഔദ്യോഗികമായി ആരംഭിച്ചു. ജാതി-മത ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ...
കുറത്തി
കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നൽകി കവ്യാസ്വാദകരെ ഒന്നടങ്കം നടുക്കിയുണർത്തിയ ശ്രീ. കടമ്മനിട്ട രാമകൃഷ്ണന്റെ കുറത്തിയെന്ന കവിത. കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/kuraththi.mp3" width="280" height="27" css_class="codeart-google-mp3-player" autoplay="false"] മലഞ്ചൂരല്‍ മടയില്‍നിന്നും കുറത്തിയെത്തുന്നു വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു കരീലാഞ്ചി വള്ളിപോലെ കുറത്തിയെത്തുന്നു ചേറ്റുപാടക്കരയിലീറപ്പൊളിയില്‍നിന്നും കുറത്തിയെത്തുന്നു (more…)
പുലയാടി മക്കൾ
പുലയാടി മക്കള്‍ക്ക് പുലയാണ് പോലും പുലയന്റെ മകനോട് പുലയാണ് പോലും പുലയാടി മക്കളെ പറയുമോ നിങ്ങള്‍ പറയനും പുലയനും പുലയായതെങ്ങനെ പറയുമോ പറയുമോ പുലയാടി മക്കളെ... (more…)
ഓണവിശേഷം – ചില കെ. എസ്. ആർ. ടി. സി. കഥകൾ
ഓണവും കെ. എസ്. ആർ. ടി. സി. സർവ്വീസും തമ്മിൽ പ്രത്യേകിച്ച് ചേർച്ചയൊന്നുമില്ലെങ്കിലും ഇന്നലെ ഓണദിനത്തിൽ നടന്ന സംഭവങ്ങൾ ഒത്തു വെച്ചപ്പോൾ അങ്ങനെ എഴുതാമെന്നായി! ഓണക്കാലത്ത് വീട്ടിലെത്തിയ നവാഥിതിയാണ് ആത്മിക - മഞ്ജുവിന്റേയും എന്റേയും മകൾ! (more…)
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
