ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരുപൂവിന്റെ ജന്മം കൊതിച്ചുഒരുവരുമറിയാതെ വന്നു.. മണ്ണില്‍ഒരു നിശാഗന്ധിയായ് കണ്‍ തുറന്നുപിന്‍നിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്ആരോ ചുരന്ന നറും പാലിലെങ്ങോകരിനിഴല്‍ പാമ്പിഴഞ്ഞുകാലം നിമിഷ ശലഭങ്ങളായ്നൃത്ത ലോലം വലം വെച്ചു നിന്നൂസുസ്മിതയായവള്‍ നിന്നൂ..മൂകനിഷ്പന്ദഗന്ധര്‍വ്വ ഗീതമുറഞ്ഞൊരാശില്പത്തിന്‍ സൗന്ദര്യമായ് വിടര്‍ന്നൂസ്നേഹിച്ചു തീരാത്തൊരാത്മാവിന്‍ ഉല്‍ക്കടദാഹവുമായവള്‍ നിന്നൂ...

Read More »

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...(ആടുപാമ്പേ ആടാടു പാമ്പേ)പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...(ആടുപാമ്പേ ആടാടു പാമ്പേ)പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...(ആടുപാമ്പേ ആടാടു പാമ്പേ)ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...(ആടുപാമ്പേ ആടാടു പാമ്പേ)പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...(ആടുപാമ്പേ ആടാടു പാമ്പേ)ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...(ആടുപാമ്പേ ആടാടു പാമ്പേ)

Read More »

അവസാനത്തെ കവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്പ്രണയമെന്നോരു വിരസ പ്രമേയത്തില്‍കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.ഇരുളുകീറി മുറിച്ചുവരുന്നോരുമരണവണ്ടി പോലെന്റെ കാമങ്ങളും,തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെരതിമടുപ്പിച്ച നിന്‍ ചുംബനങ്ങളുംഎഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.ഒരു മനോരോഗ ലക്ഷണം, വേദന-നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍എഴുതുവാനൊന്നുമില്ലാതെ നില്കവേമഴനനഞ്ഞു കടന്നുപോകുന്നെന്റെപ്രണയജീവിതശവഘോഷയാത്രകള്‍.പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെഅതിനിരാശപോല്‍ നീറുന്ന നാളുകള്‍;പലകുറി കണങ്കാലില്‍ തറക്കുന്നമരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,ഒടുവിലത്തെ പ്രണയകവിതയും.പക്ഷേ,എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെലിപികളില്‍ പേന കുത്തിനോവിക്കുന്നുകവി: ചിന്താഭാരം

Read More »

മരണമെത്തുന്ന നേരത്ത്

പാട്ടുകേൾക്കുക: [ca_audio url="https://chayilyam.com/stories/poem/Maranamethunna-Nerathu.mp3" height="27" css_class="codeart-google-mp3-player" autoplay="false"] മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ... കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍... ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍... മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ... ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്മുഖം മുങ്ങിക്കിടക്കുവാന്‍... ഒരു സ്വരം പോലുമിനിയെടുക്കാത്തോരീ ചെവികള്‍ നിന്‍സ്വര മുദ്രയാല്‍ മൂടുവാന്‍... അറിവുമോര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍... മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ... അധരമാം ചുംബനത്തിന്റെ മുറിവുനിന്‍ മധുര നാമജപത്തിനാല്‍ കൂടുവാന്‍... പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍... പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍... അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന് പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍.... മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ... മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ . സ്പിരിറ്റ് എന്ന സിനിമയിലെ ഉണ്ണിമേനോൻ ആലപിച്ച ഗാനം. രചന റഫീക്ക് അഹമ്മദ്

Read More »

കാടെവിടെ മക്കളേ

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ? കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ? പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ? പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത കായലും തോടുകളുമെവിടെന്‍റെ മക്കളേ? ചാകരമഹോത്സവപ്പെരുനാളിലലയടി- ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ? കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ? ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ? ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ? പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ- രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ? മരവും മനുഷ്യരും കിളിയും മൃഗങ്ങളും ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ? പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ- പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ? അരുമകളെ, യടിമകളെയാനകളെ, മാനുകളെ അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ? മലനാടിലൂറുന്ന വയനാടിലുറയുന്ന ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ? വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ? ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ? കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ? പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ- രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ? യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത, കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത, കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത കുലടയുടെ വേദാന്തപടുമൊഴികളോതാത്ത, തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത, കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത, കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത, കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത, കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ- രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ? തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ- ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ- ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

Read More »

ഭൂമിക്കൊരു ചരമഗീതം

[ca_audio url="https://chayilyam.com/stories/poem/BhoomikkoruCharamaGeetham.mp3" width="280" height="27" css_class="codeart-google-mp3-player" autoplay="false"] ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റ നിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ! പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ നിന്നു നീ സര്‍വംസഹയായ്! ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ- യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍- ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)- തിരുഹൃദയ രക്തം കുടിക്കാന്‍! ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ- ചിത്രപടകഞ്ചുകം ചീന്തി നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍- നിന്നുതിരും ഉതിരമവര്‍മോന്തി ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു- മാര്‍ത്തലക്കുന്നു മൃദുതാളം! അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന- തരുണന്റെ കഥയെത്ര പഴകീ പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍ വസുധയുടെ വസ്ത്രമുരിയുന്നു! വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര- മഴുമുനകള്‍ കേളി തുടരുന്നു! കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി വര്‍ഷിച്ചു രോഷമുണരുന്നു! ആടിമുകില്‍മാല കുടിനീര് തിരയുന്നു! ആതിരകള്‍ കുളിരു തിരയുന്നു. ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു! ആറുകളൊഴുക്ക് തിരയുന്നു! സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ- ചക്രങ്ങള്‍ ചാലിലുറയുന്നു! ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും ചേതനയില്‍ ശേഷിക്കുവോളം നിന്നില്‍ നിന്നുയിരാര്‍ന്നൊ- രെന്നില്‍ നിന്നോര്‍മകള്‍ മാത്രം! നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു- മായ് വന്നൊരാദ്യാനുഭൂതി! നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ- മായലിയുമന്ത്യാനുഭൂതി! നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍- കരളിലൊരു വിസ്മയവിഭാതം! നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ- യെന്നുമെന്‍ കാമമാം ധേനു. നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍ വന്നപോല്‍ കാറ്റുകള്‍ നടന്നൂ. ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും...

Read More »

കവിത: അശ്വമേധം

[ca_audio url="https://chayilyam.com/stories/poem/Aswamedham.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] ആരൊരാളെൻ കുതിരയെ കെട്ടുവാൻ- ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമയൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ; കാട്ടുചോലകൾ പാടിയപാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ; ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ എത്രയെത്ര ശവകുടീരങ്ങളിൽ നൃത്തമാടിയതാണാക്കുളമ്പുകൾ! ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ, എത്ര കൊറ്റക്കുടകൾ, യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾ, അക്കുളമ്പടിയേറ്ററ്റുവീണുപോയ്; അത്രയേറെ ഭരണകൂടങ്ങളും! കുഞ്ചിരോമങ്ങൾതുള്ളിച്ചു തുള്ളിച്ചു സഞ്ചരിച്ചൊരിച്ചെമ്പൻകുതിരയെ, പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ. പിന്നെ രാജകീയോന്മത്തസേനകൾ വന്നു നിന്നു പടപ്പാളയങ്ങളിൽ! ആഗമതത്വവേദികൾ വന്നുപോൽ യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ! എന്റെ പൂർവികരശ്വഹൃദയജ്ഞ; രെന്റെ പൂർവികർ വിശ്വവിജയികൾ, അങ്കമാടിക്കുതിരയെ വീണ്ടെടു- ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ! മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ - പ്പൊന്നണിയിച്ച സംസ്കാരശില്പികൾ! നേടിയതാണവരോടു ഞാ,-നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ! ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ! ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ! ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ ആരൊരാളിക്കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ!! വയലാർ രാമവർമ്മ

Read More »

ഓമനത്തിങ്കൾക്കിടാവോ

കവിത: ഓമനത്തിങ്കൾക്കിടാവോ രചന: ഇരയിമ്മൻ തമ്പി [ca_audio url="https://chayilyam.com/stories/poem/OmanathinkalKidavo.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] ഓമനത്തിങ്കൾക്കിടാവോ - നല്ല കോമളത്താമരപ്പൂവോ? പൂവിൽ നിറഞ്ഞ മധുവോ - പരി പൂർണ്ണേന്ദു തന്റെ നിലാവോ? പുത്തൻ പവിഴക്കൊടിയോ - ചെറു തത്തകൾ കൊഞ്ചും മൊഴിയോ? ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ? തുള്ളുമിളമാൻ കിടാവോ - ശോഭ കൊള്ളുന്നൊരന്നക്കൊടിയോ? ഈശ്വരൻ തന്ന നിധിയോ - പര- മേശ്വരിയേന്തും കിളിയോ? പാരിജാതത്തിൻ തളിരോ - എന്റെ ഭാഗ്യദ്രുമത്തിൻ ഫലമോ? വാത്സല്യരത്നത്തെ വയ്പാൻ - മമ വാച്ചൊരു കാഞ്ചനച്ചെപ്പോ? ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി- രുട്ടത്തു വെച്ച വിളക്കോ? കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടുവരാതുള്ള മുത്തോ? ആർത്തിതിമിരം കളവാൻ - ഉള്ള മാർത്താണ്ഡദേവപ്രഭയോ? സൂക്തിയിൽ കണ്ട പൊരുളോ - അതി- സൂക്ഷ്മമാം വീണാരവമോ? വമ്പിച്ച സന്തോഷവല്ലി - തന്റെ കൊമ്പതിൽ പൂത്ത പൂവല്ലി? പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി- ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ? കസ്തൂരി തന്റെ മണമോ - നല്ല സത്തുക്കൾക്കുള്ള ഗുണമോ? പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നിൽക്കലർന്നോരു മാറ്റോ? കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ? നന്മ വിളയും നിലമോ - ബഹു ധർമ്മങ്ങൾ വാഴും ഗൃഹമോ? ദാഹം കളയും ജലമോ - മാർഗ്ഗ ഖേദം കളയും തണലോ? വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവെച്ചുള്ള ധനമോ? കണ്ണിന്നു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ? ലാവണ്യപുണ്യനദിയോ - ഉണ്ണി- ക്കാർവർണ്ണൻ തന്റെ കണിയോ? ലക്ഷ്മീഭഗവതി തന്റെ - തിരു നെറ്റിമേലിട്ട കുറിയോ? എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരി- ലിങ്ങനെ വേഷം ധരിച്ചോ? പദ്മനാഭൻ തൻ കൃപയോ - ഇനി ഭാഗ്യം വരുന്ന വഴിയോ?  

Read More »

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

സൂര്യകാന്തി കവിത: [ca_audio url="https://chayilyam.com/stories/poem/Sooryakanthi.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റൊരു കവിത സൂര്യകാന്തിനോവ് - കവി: മുരുകൻ കാട്ടാക്കട: [ca_audio url="https://chayilyam.com/stories/poem/SooryakanthiNovu.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി- സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌: "ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍ തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ? സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ- രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ; വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ- മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല." ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ- സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം! അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം! പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ, പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം. ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ- ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ! ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി- നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ. മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു, മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍; വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ- ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍. ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോ ഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌! മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ, കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ. സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍; സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ! ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ, മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ. മാമകമനോഗതമവിടന്നറിഞ്ഞെന്നോ; പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌, വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍ തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം. അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍; തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തീ! നന്ദികാണിപ്പാനെന്റെ ശിരസ്സു കുനഞ്ഞതു മന്ദിതോത്സാഹന്‍ പോകെ ക്കണ്ടിരിയ്ക്കില്ലാ ദേവന്‍! നിദ്രയില്ലാഞ്ഞാരക്ത്തനേത്രനായ്‌ പുലര്‍ച്ചയ്ക്കു ഹ്ര്ദ്രമനെത്തും, നോക്കുമിപ്പുരമുറ്റത്തെന്നെ; വിളറും മുഖം വേഗം, തെക്കെന്‍ കാറ്റടിച്ചട- ര്‍ന്നിളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ. ക്ഷണമാമുഖം നീലക്കാറുറുമാലാലൊപ്പി- പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം: "ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ! ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!" ************************************************************* മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാ‍പകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. 1901 ജൂൺ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി കാലടിക്ക് അടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. വയസ്സ് 17 ആയപ്പോൾ ഹെഡ്...

Read More »

thadaka | താടക

അധികാരത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതിയ ദ്രാവിഡപുത്രി മലയാള കവിതയിലെ പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനായ വയലാർ രാമവർമ്മ പുരാണങ്ങളെയും ഐതിഹ്യങ്ങളെയും എപ്പോഴും ഒരു കീഴാള (Subaltern) ബോധത്തോടെയാണ് സമീപിച്ചിട്ടുള്ളത്. വിജയികൾ എഴുതിയ ചരിത്രത്തിൽ ക്രൂരന്മാരും രാക്ഷസന്മാരുമായി ചിത്രീകരിക്കപ്പെട്ടവർക്ക് വേണ്ടി വയലാർ തന്റെ പേന ചലിപ്പിച്ചു. അതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് 'താടക എന്ന ദ്രാവിഡരാജകുമാരി' എന്ന കവിത. (more…)

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)