രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..ഞാന്‍ പാടും ഗീതത്തോടാണോ..പറയൂ നിനക്കേറ്റം ഇഷ്ടം...പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടം..രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..ഞാന്‍ പാടും ഗീതത്തോടാണോ..ശംഖുമില്ലാ..കുഴലുമില്ലാ...നെഞ്ചിന്‍റെയുള്ളില്‍ നിന്നീനഗ്ന സംഗീതംനിന്‍ കാല്‍ക്കല്‍ വീണലിയുന്നൂ...വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ...ചന്ദനം പോല്‍ മാറിലണിയുന്നൂ....നിന്‍റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു...പറയരുതേ.. രാധയറിയരുതേ..ഇതു ഗുരുവായൂരപ്പാ രഹസ്യം...കൊട്ടുമില്ലാ.. കുടവുമില്ലാ..നെഞ്ചില്‍ തുടിക്കും ഇടക്കയിലെന്‍ സംഗീതംപഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നൂ..സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..നിന്‍ തിരുമെയ് ചേര്‍ത്തു പുല്‍കുന്നൂ..നിന്‍റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നൂ..പറയരുതേ.. രാധയറിയരുതേ..ഇതു ഗുരുവായൂരപ്പാ രഹസ്യം...
ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ
ഒരു രാത്രി കൂടി വിടവാങ്ങവേഒരു പാട്ടു മൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരുംഅഴകിന്റെ തൂവലാണു നീ..(ഒരു രാത്രി)പലനാളലഞ്ഞ മരുയാത്രയില്‍ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേമിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീവിരിയാനൊരുങ്ങി നില്‍ക്കയോ..വിരിയാനൊരുങ്ങി നില്‍ക്കയോ...പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍തനിയേകിടന്നു മിഴിവാര്‍ക്കവേഒരു നേര്‍ത്ത തെന്നലലിവോടെ വന്നുനെറുകില്‍ തലോടി മാഞ്ഞുവോ..നെറുകില്‍ തലോടി മാഞ്ഞുവോ...(ഒരു രാത്രി)മലര്‍മഞ്ഞു വീണ വനവീഥിയില്‍ഇടയന്റെ പാട്ടു കാതോര്‍ക്കവേ..ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍മനസ്സിന്റെ പാട്ടു കേട്ടുവോ..മനസ്സിന്റെ പാട്ടു കേട്ടുവോ...നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍കനിവോടെ പൂത്ത മണിദീപമേ..ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍തിരിനാളമെന്നും കാത്തിടാം..തിരിനാളമെന്നും കാത്തിടാം...(ഒരു രാത്രി) Lyricist: ഗിരീഷ് പുത്തഞ്ചേരി Music: വിദ്യാസാഗർ Singer: കെ ജെ യേശുദാസ് Film: സമ്മർ ഇൻ ബെത്‌ലഹേം ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പംമഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്ദംപ്രിയയോ കാമശിലയോ -നീയൊരു പ്രണയഗീതകമോഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്ഇതളിട്ടുണരും താളലയങ്ങള്‍ഈറന്‍ പൂന്തുകിലായ്രതിയോ രാഗനദിയോനീ സുഖരംഗസോപാനമോഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്മധുവോ - പ്രേമനിധിയോനീ സുഖ സ്വര്‍ഗ്ഗവാസന്തമോ
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പോളോ നിന്നെയെനിക്കിഷ്ടമായി ഇഷ്ടമായി
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ലഎപ്പോളോ നിന്നെയെനിക്കിഷ്ടമായി ഇഷ്ടമായിഎന്നാണെന്നറിയില്ല എവിടെയെന്നറിയില്ലഎന്നിലെ എന്നെ നീ തടവിലാക്കിഎല്ലാം സ്വന്തമാക്കീ നീ സ്വന്തമാക്കി ഇലകള്‍ കൊഴിയുമാ ശിശിരസന്ധ്യകളുംഇന്നെന്റെ സ്വപ്നങ്ങളില്‍ വസന്തമായിഇതു വരെയില്ലാത്തൊരഭിനിവേശം ഇന്നെന്റെചിന്തകളില്‍ നീയുണര്‍ത്തിനീയെന്റെ പ്രിയസഖീ പോകരുതേഒരു നാളും എന്നില്‍ നിന്നകലരുതേ മിഴികളില്‍ ഈറനായ് നിറയുമെന്‍ മൗനവുംവാചാലമായിന്നു മാറിഅഞ്ജിതമാക്കിയെന്‍ അഭിലാഷങ്ങളെഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തീനീയെന്റെ പ്രിയസഖീ പോകരുതേഒരു നാളും എന്നില്‍ നിന്നകലരുതേ
ഇഷ്ടപ്രാണേശ്വരീ നിന്റെ ഏദന്‍ തോട്ടം എനിക്കു വേണ്ടി
ഇഷ്ടപ്രാണേശ്വരീ നിന്റെഏദന്‍ തോട്ടം എനിക്കു വേണ്ടിഏഴാം സ്വര്‍ഗ്ഗം എനിക്കു വേണ്ടി ഇഷ്ടപ്രാണേശ്വരീ..കുന്തിരിക്കം പുകയുന്ന കുന്നിന്‍ ചെരുവിലെകുയില്‍ക്കിളീ ഇണ ക്കുയില്‍ക്കിളീനിങ്ങളുടെ ഇടയില്‍ ആണിനോ പെണ്ണിനോനിയന്ത്രിക്കാനാവാത്ത പ്രണയ ദാഹം ഒരിക്കലുംനിയന്ത്രിക്കാനാവാത്ത പ്രണയ ദാഹംഎന്നോടു പറയൂ നീഎന്തെങ്കിലും ഒന്നു സമ്മതിക്കൂസ്വര്‍ണ്ണ മേഘതുകില്‍ കൊണ്ട് നാണം മറയ്ക്കുന്നസുധാംഗദേ സ്വര്‍ഗ്ഗ സുധാംഗദേആ പ്രമദ വനത്തില്‍ ആദവും ഹവ്വയുംഅരുതെന്നു വിലക്കിയ കനി തിന്നുവോ ഈശ്വരന്‍അരുതെന്നു വിലക്കിയ കനി തിന്നുവോഎന്നോടു പറയൂ നീഎന്തെങ്കിലും ഒന്നു സമ്മതിക്കൂ
എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു സൂര്യോദയംനീയെന്‍ പൊന്നുഷ സന്ധ്യയല്ലേഎന്തിനു വേറൊരു മധു വസന്തം ഇന്നു നീയെന്നരികിലില്ലേ മലര്‍വനിയില്‍വെറുതേ എന്തിനു വേറൊരു മധു വസന്തംനിന്റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍നിന്റെ സാന്ത്വന വേണുവില്‍ രാഗ ലോലമായ് ജീവിതംനീയെന്റെയാനന്ദ നീലാംബരിനീയെന്നുമണയാത്ത ദീപാഞ്ജലിഇനിയും ചിലമ്പണിയൂ ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്താവകാംഗുലീ ലാളനങ്ങളില്‍ ആര്‍ദ്രമായ് മാനസംപൂ കൊണ്ടു മൂടുന്നു വൃന്ദാവനംസിന്ദൂരമണിയുന്നു രാഗാംബരംപാടൂ സ്വര യമുനേ
അമ്മായിയപ്പനു പണമുണ്ടെങ്കില്‍ സംബന്ധം പരമാനന്ദം
അമ്മായിയപ്പനു പണമുണ്ടെങ്കില്‍ സംബന്ധം പരമാനന്ദം... അമ്മായിയപ്പന്‍ പെഴയാണെങ്കില്‍ സംബന്ധം അസംബന്ധം... തന്തക്കും തള്ളയ്ക്കും ഒരു മകളാകണം ബന്ധത്തിലാണുങ്ങളില്ലാതെയാകണം ചന്തം തികഞ്ഞൊരു പെണ്ണാകണം എന്തിനും ഏതിനും ഒരുങ്ങിയിരിക്കണം അളിയന്മാരുണ്ടെങ്കില്‍ അതു കുറെ കുഴപ്പം അനിയന്മാരാണെങ്കിലതിലേറെ കടുപ്പം തരകന്മാരുണ്ടെങ്കില്‍ ഇടയ്ക്കിടെ തര്‍ക്കം ആരാനുമില്ലെങ്കില്‍ അതു താന്‍ സ്വര്‍ഗ്ഗം തന്നതു കഴിക്കണം തിന്നതു ദഹിക്കണം ഇന്നതു വേണമെന്നു ചൊല്ലാതിരിക്കണം പെണ്ണിനെ നോക്കി ഇടയ്ക്കൊന്നു ചിരിയ്ക്കാണം കണ്ണാടി മുറിക്കുള്ളില്‍ മിണ്ടാതിരിക്കണം കളിത്തോഴൻ എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്കരൻ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി എ. എൽ. രാഘവൻ ആലപിച്ച ഗാനം
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ലഅന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ലപൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ലഎട്ടും പൊട്ടും തിരിയാത്ത പാവാടക്കാരിഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി...അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല...പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍പാലൊളി പുഞ്ചിരി മായും പാവാടക്കാരീ...നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ ...അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ലകണ്‍മുനയില്‍ ഇന്നു കാണും കവിതയില്ല...പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരിപാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ...കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ...
അംഗനയെന്നാല്‍ വഞ്ചന തന്നുടെ മറ്റൊരു നാമം
അംഗനയെന്നാല്‍ വഞ്ചന തന്നുടെമറ്റൊരു നാമംപാരില്‍ അംഗനയെന്നാല്‍മഹാവിപത്തിന്‍ മറ്റൊരു രൂപംനെഞ്ചിലിരിക്കും ഭാവം കപടംപുഞ്ചിരി വെറുമൊരു മൂടുപടംമലര്‍മിഴിമൂടും മായാ വലയംമാറ്റുകിലവിടം മറ്റൊരു നരകംനാരീമണികള്‍ നരജീവിതത്തില്‍നരകം തീര്‍ക്കും വിഷപുഷ്പങ്ങള്‍മദകരസൌരഭമേറ്റുമയങ്ങിയടുത്തോപൂര്‍ണ്ണവിനാശം തന്നേ.....
അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു
അന്നു നിന്നെ കണ്ടതില്‍ പിന്നെഅനുരാഗമെന്തെന്നു ഞാനറിഞ്ഞുഅതിനുള്ള വേദന ഞാനറിഞ്ഞുഅന്നു നമ്മള്‍ കണ്ടതില്‍പിന്നെആത്മാവിലാനന്ദം ഞാനറിഞ്ഞുആശ തന്‍ ദാഹവും ഞാനറിഞ്ഞുഓര്‍മ്മകള്‍ തന്‍ തേന്മുള്ളുകള്‍ഓരോ നിനവിലും മൂടിടുന്നുഓരോ നിമിഷവും നീറുന്നു ഞാന്‍തീരാത്ത ചിന്തയില്‍ വേവുന്നു ഞാന്‍കണ്ണുനീരിന്‍ പെരുമഴയാല്‍കാണും കിനാവുകള്‍ മാഞ്ഞിടുന്നുവീണയില്‍ ഗദ്ഗദം പൊന്തിടുന്നുവിരഹത്തിന്‍ ഭാരം ചുമന്നിടുന്നു
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
