ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിമുഖം എന്ന കവിത കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്.സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.ചോദ്യം തുടങ്ങി.വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചുംഎന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്, കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്... ഒരു സാന്ത്വനം... അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ കണ്ണുകളിലേയ്ക്കു നോക്കി.അവയിലെ രക്തദാഹം എനിക്കേത്രയോ പരിചിതം.കുഞ്ഞുങ്ങള്‍ ചോദിക്കുന്നു : നിങ്ങള്‍ എഴുതുന്നതെല്ലാം പച്ചക്കള്ളമല്ലേ?നിസ്സഹായതയുടെ കൊലക്കയറില്‍ ഞാന്‍ പിടയുന്നു. ദൈവമേ. തെളിവും സാക്ഷിയുമില്ലാത്ത ജീവിതം!ഇല്ല. ദൈവം ആര്‍ക്കുവേണ്ടിയും സാക്ഷി പറയാറില്ല.ചിറിയിലെ രക്തം നുണഞ്ഞ് കുഞ്ഞുങ്ങള്‍ ചോദിച്ചു :എവിടെ മറ്റേയാള്‍? എന്റെ ഇണയുടെ ചോരകൂടി അവര്‍ക്കു വേണം !പക്ഷേ കുഞ്ഞുങ്ങളുടെ ക്രൌര്യം കണ്ടു ഭയന്ന് അവള്‍ നേരത്തേ രക്ഷപ്പെട്ടിരുന്നു.കുഞ്ഞുങ്ങള്‍ പരസ്പരം നോക്കി.ഇവനെ നമ്മള്‍ തകര്‍ത്തു. ഇവനെ നമ്മള്‍ നശിപ്പിച്ചു. ഇവന്‍ ഇനി ഇല്ല.ഇപ്പോള്‍ ഇത്രമതി. വിജയത്തിന്റെ ലഹരിയില്‍ കുഞ്ഞുങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു.നന്ദി സര്‍, വളരെ നന്ദി- നരബലി നടത്തിയ സംതൃപ്തിയോടെ അവര്‍ തിരിച്ചു പോയി.കുഞ്ഞുങ്ങള്‍ എന്റെ അരികില്‍ വന്നോട്ടെ, എന്റെ ചോര കുടിച്ചോട്ടെ.ഞാന്‍ അവരെ തടയുന്നില്ല.കാവ്യദേവതേ നന്ദി, ഈ സായാഹ്നത്തിന്, ഈ വിഷപാത്രത്തിന്.
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി.. അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍ പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല... പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍ പാലൊളി പുഞ്ചിരി മായും പാവാടക്കാരീ... നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ ... അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല കണ്‍മുനയില്‍ ഇന്നു കാണും കവിതയില്ല.. പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ... കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ... .... .... .... Lyricist: പി ഭാസ്ക്കരൻ Music: എം എസ് ബാബുരാജ് Singer: കെ ജെ യേശുദാസ് Film: പരീക്ഷ
സുഖമോ ദേവി
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി..... സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി..... സുഖമോ സുഖമോ... നിന്‍കഴല്‍ തൊടും മണ്‍തരികളും മംഗലനീലാകാശവും കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ കുളിര്‍പകരും പനിനീര്‍ക്കാറ്റും അഞ്ജനം തൊടും കുഞ്ഞുപൂക്കളും അഞ്ചിതമാം പൂപീലിയും അഴകില്‍ കോതിയ മുടിയില്‍ തിരുകീ കളമൊഴികള്‍ കുശലം ചൊല്ലും ....... ........... .......... ...... Lyricist: ഒ എൻ വി കുറുപ്പ് Music: രവീന്ദ്രൻ Singer: കെ ജെ യേശുദാസ് Raaga: ഭൈരവി Year: 1986 Film: സുഖമോ ദേവി
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ് നാമജപാമൃതമന്ത്രം ചുണ്ടില്‍ ക്ലാവുപിടിക്കും സന്ധ്യാനേരം..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..അഗ്നിയായ് കരള്‍ നീറവേ മോക്ഷമാര്‍ഗം നീട്ടുമോ..ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..
ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!
അനുരാഗത്തിന്റെ അനശ്വര ലഹരി മലയാള കവിതയെ കാല്പനികതയുടെ (Romanticism) വസന്തതീരങ്ങളിലേക്ക് നയിച്ച കാവ്യഗന്ധർവ്വനാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. പ്രണയവും വിരഹവും സൗഹൃദവും അദ്ദേഹത്തിന്റെ വരികളിൽ എപ്പോഴും ഒരു ലഹരിയായി പെയ്തിറങ്ങിയിരുന്നു. ചങ്ങമ്പുഴയുടെ പ്രണയതീവ്രതയും സൗന്ദര്യബോധവും ഏറ്റവും ഹൃദ്യമായി ആവിഷ്കരിക്കപ്പെട്ട കവിതകളിലൊന്നാണ് 'കാമുകൻ വന്നാൽ!'. ഈ കവിതയെക്കുറിച്ചുള്ള ആഴത്തിലുള്ളതും വിവരസമ്പന്നവുമായ ഒരു അവലോകനം താഴെ നൽകുന്നു: 1. കവിതയുടെ കാതൽ: പ്രണയവും പ്രതീക്ഷയും 'കാമുകൻ വന്നാൽ!' എന്ന കവിത പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, പ്രണയിതാവിന്റെ വരവിനായുള്ള കാത്തിരിപ്പിന്റെയും ആഗമന വേളയിലെ പരമാനന്ദത്തിന്റെയും ആവിഷ്കാരമാണ്. പ്രതീക്ഷയുടെ വസന്തം: കാമുകന്റെ വരവ് പ്രകൃതിയിലും മനസ്സിലും ഉണ്ടാക്കുന്ന മാറ്റങ്ങളെ അതീവ മനോഹരമായി കവി വരച്ചുകാട്ടുന്നു. വിരഹത്തിന്റെ കരിനിഴലുകൾ മാറി പ്രണയത്തിന്റെ പ്രകാശം നിറയുന്ന നിമിഷങ്ങളാണവ. തീവ്രാനുരാഗം: കേവലമൊരു ശാരീരിക ബന്ധത്തിനപ്പുറം, ആത്മാവുകൾ തമ്മിലുള്ള ലയനമാണ് ചങ്ങമ്പുഴയ്ക്ക് പ്രണയം. ആ തീവ്രത കവിതയിലെ ഓരോ വരിയിലും നിഴലിക്കുന്നുണ്ട്. 2. ചങ്ങമ്പുഴയുടെ കാല്പനിക ഭാവം (Romanticism) മലയാള സാഹിത്യത്തിലെ കാല്പനിക യുഗത്തിന്റെ പ്രതീകമാണ് ചങ്ങമ്പുഴ. ഈ കവിതയിൽ അദ്ദേഹത്തിന്റെ കാല്പനിക ഭാവം അതിന്റെ പൂർണ്ണതയിൽ ദർശിക്കാം: പ്രകൃതിയും പ്രണയവും: ചങ്ങമ്പുഴ കവിതകളിൽ പ്രകൃതി വെറുമൊരു പശ്ചാത്തലമല്ല, മറിച്ച് വികാരങ്ങൾ പങ്കുവെക്കുന്ന ഒരു കഥാപാത്രമാണ്. കാമുകൻ വരുമ്പോൾ മലരുകളും കാറ്റും പുഴയും ആ സന്തോഷത്തിൽ പങ്കുചേരുന്നു. സംഗീതാത്മകത: വരികളുടെ താളബോധവും ശബ്ദസൗന്ദര്യവുമാണ് ഈ കവിതയെ ജനപ്രിയമാക്കുന്നത്. വായിക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സംഗീതം ഉണർത്താൻ ചങ്ങമ്പുഴയുടെ പദവിന്യാസത്തിന് കഴിയുന്നുണ്ട്. വികാരങ്ങളുടെ അതിപ്രസരം: യുക്തിയേക്കാൾ വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന കാല്പനിക ശൈലി കവിതയിലുടനീളം കാണാം. പ്രണയത്തിന്റെ ആനന്ദക്കണ്ണീരും കാത്തിരിപ്പിന്റെ വ്യാകുലതകളും ഇതിൽ ഇഴചേർന്നിരിക്കുന്നു. 3. പ്രണയ-സൗഹൃദങ്ങൾക്ക് ചങ്ങമ്പുഴ നൽകിയ മഹത്വം ചങ്ങമ്പുഴയ്ക്ക് പ്രണയവും സൗഹൃദവും കേവലം ലൗകികമായ ബന്ധങ്ങളായിരുന്നില്ല; അവ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചാലകശക്തികളായിരുന്നു. "പ്രണയമില്ലെങ്കിൽ പ്രപഞ്ചമില്ല" എന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യദർശനം. തന്റെ സുഹൃത്തായ ഇടപ്പള്ളി രാഘവൻ പിള്ളയോടുള്ള ആത്മബന്ധം 'രമണൻ' എന്ന കൃതിയിലൂടെ അനശ്വരമാക്കിയ കവിയാണ് അദ്ദേഹം. ആ സൗഹൃദത്തിന്റെ ആഴം തന്നെയാണ് അദ്ദേഹത്തിന്റെ...
അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ
--- ഒരു തമാശപ്പാട്ട് --- അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മഅമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ അമ്മ വിളിയ്ക്കുന്നു കള്ളന്‍ കൊച്ചൂ കുസൃതികള്‍ കാട്ടുമ്പൊളെന്നെയെന്‍ എട്ടന്‍ വിളിച്ചു നീ കള്ളന്‍ അച്ചനോടമ്മിണി ടീച്ചര്‍ പറഞ്ഞൂ പഠിക്കാന്‍ മിടുക്കനീ കള്ളന്‍ ഓട്ടത്തില്‍ ചാട്ടത്തില്‍ ഒന്നാമനാകുമ്പൊള്‍ കൂട്ടുകാര്‍ വാഴ്ത്തി നീ കള്ളന്‍ കാമിനീമാരെ കമന്റടിക്കുന്നേരം "നാണമില്ലല്ലോട കള്ളാ..." കല്യാണപ്പെണ്ണിന്‍ കരം പിടിച്ചു ഞാന്‍ ദീപം വലം വെച്ച നേരം ഇത്തിരിയിക്കിളിയാക്കിയതോര്‍ത്തവള്‍ പിന്നെ പറഞ്ഞു നീ കള്ളന്‍... അത്താഴമൂണു കഴിഞ്ഞു ഞാന- സ്വസ്ഥനായിട്ടുലാത്തുന്ന നേരം കള്ളച്ചിരിയോടടക്കം പറഞ്ഞവള്‍ പിള്ളേരുറങ്ങീല കള്ളാ കക്കാതെ, കവരാതെ, കളളം പറയാതെ കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടേ... കക്കാതെ കവരാതെ കള്ളം പറയാതെ കള്ളനായ് തന്നെ വളര്‍ന്നു...
ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…
ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം...തളരും തനുവോടെ... ഇടറും മനമോടെ...വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ....ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍...വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി...വര്‍ണ്ണരാജിനീട്ടും വസന്തം വര്‍ഷശോകമായി...നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി....ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ......പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍...കാറ്റുമിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ...നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം...മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ....
പാടുവാന്‍ മറന്നുപോയ്, സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…
പാടുവാന്‍ മറന്നുപോയ്...സ്വരങ്ങളാമെന്‍ കൂട്ടുകാര്‍...എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...അപസ്വരമുതിരും ഈ മണിവീണ തന്‍തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരുംഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..എങ്കിലും വെറുതെ പാടുന്നു ഞാന്‍കരളില്‍ വിതുമ്പുമെന്‍മൗന നൊമ്പരം ശ്രുതിയായ്....
പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ഗാനലോകവീഥികളില്‍ വേണുവൂതുമാട്ടിടയന്‍...എങ്കിലുമെന്‍ ഓമലാള്‍ക്കു താമസിയ്ക്കാനെന്‍ കരളില്‍തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹാല്‍ ഞാനുയര്‍ത്താം..മായാത്ത മധുരഗാന മാലിനിയുടെ കല്പടവില്‍കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടു പോകാം..പൊന്തിവരും സങ്കല്‍പ്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍ചന്തമേഴും ചന്ദ്രികതന്‍ ചന്ദനമണി മന്ദിരത്തില്‍..സുന്ദര വസന്തരാവിന്‍ ഇന്ദ്രനീല മണ്ഡപത്തില്‍എന്നുമെന്നും താമസിയ്ക്കാന്‍ എന്റെ കൂടെ പോരുമോ നീ..
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ഒരു മാത്ര വെറുതേ നിനച്ചു പോയീ രാത്രി മഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരംഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതംഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരംകാതരയായൊരു പക്ഷിയെന്‍ ജാലകവാതിലിന്‍ ചാരേ ചിലച്ച നേരംവാതിലിന്‍ ചാരേ ചിലച്ച നേരംഒരു മാത്ര വെറുതേ നിനച്ചു പോയി മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേഏതോ പുരാതന പ്രേമ കഥയിലെഗീതികളെന്നില്‍ ചിറകടിക്കേഗീതികളെന്നില്‍ ചിറകടിക്കേഒരു മാത്ര വെറുതേ നിനച്ചു പോയീ...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
