രാമ രഘുരാമ നാമിനിയും നടക്കാംരാവിന്നു മുമ്പേ കനല്ക്കാടു താണ്ടാംനോവിന്റെ ശൂല മുന മുകളില്‍ കരേറാംനാരായ ബിന്ധുവിലഗസ്ത്യനെ കാണാംചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടുചെടിയുടെ തുടിക്കുന്ന കരളരിഞ്ഞുംചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞുംമലകയറുമീ നമ്മളൊരുവേളയൊരുകാത-മൊരുകാതമേയുള്ളു മുകളിലെത്താൻ.ഇപ്പൊള്‍ നാമെത്തിയീ വനപര്‍ണ്ണശാലയുടെകൊടുമുടിയിലിവിടാരുമില്ലേവനപര്‍ണ്ണശാലയില്ലല്ലോ വനം കാത്തമുനിയാമഗസ്ത്യനില്ലല്ലോമന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്‍മരുന്നുരക്കുന്നതില്ലല്ലോപശ്ശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരുപാച്ചോറ്റി കാണ്മതീലല്ലോഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂഇപ്പാപ ശില നീ അമർത്തി ചവിട്ടൂജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടുംഈ വഴിയിൽ നീ എന്നിലൂടെ കരേറൂഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽപരലുപോലത്താരമിഴിയൊളിപുരണ്ടാൽകരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യംജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യംഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെകൊടുമുടിയിലിവിടാരുമില്ലേ…?വനപർണ്ണശാലയില്ലല്ലോ, മനംകാത്തമുനിയാമഗസ്ത്യനില്ലല്ലോമന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾമരുന്നുരയ്ക്കുന്നതില്ലല്ലോപശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരുപാച്ചോറ്റികാണ്മതില്ലല്ലോരുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻമുദ്രാദലങ്ങളില്ലല്ലോ…അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരുതഴുതാമപോലുമില്ലല്ലോ…ദാഹം തിളച്ചാവിനാഗമാകുന്നൊരാദിക്കിന്റെ വക്കു പുളയുന്നു.ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെചിരിപോലെ ചിതറിയ വെളിച്ചമമറുന്നുകന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നുഭൗമമൗഡ്യം വാതുറന്നുള്ളിൽ വീഴുന്നമിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നുമലവാത തുപ്പും കനൽച്ചീളുകൾ നക്കിമലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നുചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്നവന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നുസന്നിപാതത്തിന്റെ മൂർച്ചയാലീശൈലനാഡിയോ തീരെത്തളർന്നിരിക്കുന്നു.ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടിഅഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നുദാഹമേറുന്നോ..? രാമദേഹമിടറുന്നോ…നീർക്കിളികൾ പാടുമൊരു ദിക്കു കാണാമവിടെനീർക്കണിക തേടി ഞാനൊന്നുപോകാംകാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രംകയ്യാലെടുത്തതൊരു ചാവുകിളി മാത്രംകരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളംഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രംആതുരശരീരത്തിലിഴയുന്ന നീർ നാഡി-യന്ത്യപ്രതീക്ഷയായ്ക്കാണാംഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-യ്ക്കിവിടെയിളവേൽക്കാംതിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരുകുംഭം തുറക്കാംഅതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-ക്കുടലുകൊത്തിക്കാംവയറിന്റെ കാളലും കാലിന്റെനോവുമീവ്യഥയും മറക്കാംആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീവിഷമജ്വരത്തിന്റെ വിഷമിറക്കാംസ്വല്പം ശയിക്കാം, തമ്മിൽസൗഖ്യം നടിക്കാം…….നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോസ്തംഭിച്ചു നിൽക്കുന്നുവല്ലോ..കമ്പിതഹൃദന്തമവ്യക്തമായോർക്കുന്നമുൻപരിചയങ്ങളാണല്ലേ..?അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോഉരിയവെള്ളത്തിന്നു കുരലുണക്കുന്നുഅവളൊരുവിതുമ്പലായ് തൊണ്ടതടയുന്നുമൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….അവള്‍ പെറ്റ മക്കള്‍ക്കു നീ കവചമിട്ടുഅന്യോന്യമെയ്യുവാന്‍ അസ്ത്രം കൊടുത്തുഅഗ്നി ബീജം കൊണ്ടു മേനികള്‍ മെനഞ്ഞുമോഹബീജം കൊണ്ടു മേടകള്‍ മെനഞ്ഞുരാമന്നു ജയമെന്നു പാട്ട് പാടിച്ചുഉന്മാദ വിദ്യയില്‍ ബിരുദം കൊടുത്തുനായ്ക്കുരണ നാവില്‍ പുരട്ടി ക്കൊടുത്തുനാല്ക്കവല വാഴാന്‍ ഒരുക്കി ക്കൊടുത്തുനായ്ക്കുരണ നാവില്‍ പുരട്ടി ക്കൊടുത്തുനാല്ക്കവല വാഴാന്‍ ഒരുക്കി ക്കൊടുത്തുആപിഞ്ചു കരളുകള്‍ ചുരന്നെടുതല്ലേനീ പുതിയ ജീവിത രസായനം തീര്‍ത്തുനിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു -മിന്റെ മൊഴി ചുറ്റും വിഷചൂരു തേച്ചുഎല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തംനിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍കരളിലോ………കരളുന്ന ദൈന്യംഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-നുലയുന്ന തിരിനീട്ടി നോക്കാംഅഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-മുയിരാമഗസ്ത്യനെത്തേടാംകവചം ത്യജിക്കാം ഹൃദയകമലം തുറക്കാംശൈലകൂടത്തിന്റെ നിടിലത്തിനപ്പുറംശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??അമൃതത്തിനമൃതത്വമേകുന്ന ദിക്കാല,ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്നതേജസ്സുമഗ്നിസ്പുടം...
ബാഗ്ദാദ് (മുരുകന്‍ കാട്ടാക്കട)
കവിത കേൾക്കുക[ca_audio url="https://chayilyam.com/stories/poem/bagdhad.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ (2) ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ് (2) കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍ (2) കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം (2) ഇതു ബാഗ്ദാദാണമ്മ..(2) തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട് പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട് അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം ഇതു ബാഗ്ദാദാണമ്മ.. (2) ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍ വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2) സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു (2) കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍ (2) ഇതു ബാഗ്ദാദാണമ്മ..(2) ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍ പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി തിന്നാന്‍ തന്നീടും രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന് പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ (2) പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍ (2) കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം (2) എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2) ഇതു ബാഗ്ദാദാണമ്മ...(2) ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ് (2) അറബിക്കഥയിലെ ബാഗ്ദാദ്… (4) മുരുകൻ കാട്ടാക്കടയുടെ...
പൂതപ്പാട്ട്
വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു: കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/poothappattu.mp3" width="280" height="27" css_class="codeart-google-mp3-player" autoplay="false"] കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍ അയ്യയ്യാ, വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം. കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍ 'ക്കലപലെ' പാടും പണ്ടങ്ങള്‍ അരുകിനലുക്കണിച്ചായക്കിരീടം തലയിലണിഞ്ഞ കരിമ്പൂതം. ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍ ച്ചേലിലിഴയും പൂമാല്യം പുറവടിവപ്പടി മൂടിക്കിടക്കും ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി കെട്ടിയ വെള്ളപ്പാവാട അയ്യയ്യാ, വരവഞ്ചിതനൃത്തം ചെയ്യും നല്ല മണിപ്പൂതം. എവിടെനിന്നാണിപ്പൂതം വരുന്നത്, നിങ്ങള്‍ക്കറിയാമോ? പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ പ്പാറക്കെട്ടിന്നടിയില്‍ കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു പകലൊക്കെപ്പാര്‍ക്കുന്നു പൂതം. പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു പച്ചിലപ്പൂന്തണല്‍ പൂകും ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ ത്തെറ്റെന്നിപ്പൂതം കുടിക്കും. മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം അവരോടും താംബൂലം വാങ്ങും. പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത് ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട് ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്. നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളില്‍ നിരനിരയായ്ക്കത്തിക്കും മായാദീപം. തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി വിലസിടവേ വഴിവക്കില്‍ച്ചെന്നു നില്‍ക്കും. നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ ക്കാരെയിവളാകര്‍ഷിച്ചതിചതുരം ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന മേലവരെക്കേറ്റിക്കുരലില്‍വെയ്ക്കും. തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും. പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ പ്പാറകളില്‍ച്ചിന്നും മുടിയുമെല്ലും. ഈ അസത്തു പൂതത്തിന് എന്തിനാ നമ്മള് നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത് എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്. ഇപ്പോള്‍, അത് ആരെയും കൊല്ലില്ല. പൂതത്തിന്ന് എപ്പോഴും വ്യസനമാണ്. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ: ആറ്റിന്‍വക്കത്തെ മാളികവീട്ടില ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു. ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു ണ്ണിക്കു കാതില്‍ക്കുടക്കടുക്കന്‍. പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു പാവ കൊടുക്കുന്നു നങ്ങേലി. കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു മാനത്തമ്പിളി മാമനെക്കാട്ടീട്ടു കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു മാമു കൊടുക്കുന്നു നങ്ങേലി. താഴെ വെച്ചാലുറുമ്പരിച്ചാലോ...
പറശ്ശിനിക്കടവ് മുത്തപ്പന്‍
കുറിച്യരെ ഒന്നിച്ചു നിർത്താനും പഴശ്ശിരാജവംശത്തിന്റെ ചൂഷണത്തിൽ നിന്നും കുറിച്യരെ മോചിപ്പിക്കുന്നതിനും വേണ്ടി പോരാടിയ ഒരു ധീരയോധാവിന്റെ ചരിത്രമുണ്ട് താളിയോലകളിൽ. നാടുകാർ ബഹുമാനപുരസ്സരം അദ്ദേഹത്തെ മുത്തപ്പനെന്നു വിളിച്ചു പോന്നു. കീഴ്‍ജാതിക്കാരുമായ് ചേർന്ന് അവർക്കുവേണ്ടിപോരാടിയ ആ ധീരയോധാവിന്റെ സ്മരണയാണ് മുത്തപ്പനെന്ന തെയ്യക്കോലത്തിലൂടെ അനാവൃതമാവുന്നത്. പാടിപ്പതിഞ്ഞ പുരാവൃത്തങ്ങൾ അവനോടുള്ള സ്നേഹാദരങ്ങൾ മാത്രമായി കണക്കാക്കിയാൽ മതി. പുരാവൃത്തങ്ങൾക്കപ്പുറം ത്യാഗോജ്വലമായ ഒരു ജീവിത തപസ്യയുടെ സ്മരണപുതുക്കലാണ് ശ്രീ മുത്തപ്പന്റെ തെയ്യക്കോലം. അധ:സ്ഥിതർക്കുവേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച്‍ അവരുടെ സമരപോരാട്ടങ്ങൾക്കു പുതിയ വ്യാഖാനങ്ങൾ നൽകിയ വ്യക്തിയാണ് ചരിത്രത്തിലെ മുത്തപ്പൻ. അവസനാകാലത്ത്‍ മുത്തപ്പൻ താമസിച്ചത് കുന്നത്തൂർപാടിയെന്ന സ്ഥലത്തായിരുന്നു എന്നു കരുതപ്പെടുന്നു. എങ്കിലും പറശ്ശിനിക്കടവു മഠപ്പുര മുത്തപ്പന്റെ സജീവസാന്നിദ്ധ്യത്താൽ പ്രസിദ്ധമായിത്തീർന്നു. അവിടെ എത്തുന്ന ഭക്തജനങ്ങൾ ഇന്നും മദ്യവും മീനുമാണ് മുത്തപ്പനു കാണിക്കയായി വെയ്‍ക്കുന്നത്. സവർണഹൈന്ദവതയിൽ നിന്നുള്ള ശക്തമായ വ്യതിചലമായി ഉദാഹരിക്കാവുന്ന ഒന്നും കൂടിയാണിത്. മുത്തപ്പന്റെ കെട്ടിക്കോലത്തിലൂടെ താൻ പണ്ടു നയിച്ച നായാട്ടും മധുപാനവും ഒക്കെ പുനർജനിക്കുകയാണ്. കോലത്തുനാടിന്റെ ആത്മസാക്ഷാത്‍കാരമാണു മുത്തപ്പൻ. അവരുടെ ഏതാപത്തിലും മുത്തപ്പൻ കൂടെയുണ്ടെന്നൊരു വിശ്വാസം. കേരളത്തിൽ ജൈനമതക്കാർ തങ്ങളുടെ ദേവനായ തീർത്ഥങ്കരനേയും ബുദ്ധമതക്കാർ ബുദ്ധനേയും (ശ്രീബുദ്ധനുൾപ്പടെ) മുത്തൻ, മുത്തപ്പൻ, എന്നൊക്കെ വിളിച്ചിരുന്നു. മുക്തൻ എന്നതിൻറെ ഗ്രാമ്യമാണ് മുത്തൻ. ആ വഴിയിലൂടെ ചിന്തിക്കിൽ ശക്തമായ ഒരു ബുദ്ധമതാടിത്തറ കൂടി നമുക്കിവിടെ കാണാനാവും. ജൈന ബുദ്ധമതങ്ങളുടെ അധഃപതനത്തിനുശേഷം കുറേയധികം പേർ ക്രിസ്തുമതാനുയായികളായി. ഇത്തരത്തിലാണ് മലയാറ്റൂരിലെ ക്രിസ്ത്യൻ പള്ളിയിൽ മുത്തപ്പനെ ആരാധിക്കുന്നത്. സവർവണ്ണരിൽ നിന്നും ഇറങ്ങിവന്നു കീഴാളാരുടേയും അധ:സ്ഥിതരുടേയും ആരാധനാമൂർത്തിയായി -തെയ്യമായി- വിളിച്ചാൽ ഓടിയെത്തുമെന്നു വിശ്വസിക്കപ്പെടുന്ന ദൈവമാണു മുത്തപ്പൻ. കണ്ണൂരിനും തളിപ്പറമ്പിനുമിടയിൽ പറശ്ശിനിക്കടവെന്ന മനോഹരമായ നാട്ടുമ്പുറം മുത്തപ്പന്റെ സാന്നിധ്യത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വളപട്ടണംപുഴയുടെ തീരത്താണ്, അവിടെ മുത്തപ്പന്റെ മഠപ്പുര. തന്നെത്തേടിയെത്തുന്ന ഭക്തന് മൂന്നുനേരവും അന്നദാനം നൽകിവരുന്ന മറ്റൊരു വിശ്വാസസങ്കല്പവും മലയാളക്കരയിലില്ല. കോലത്തുനാട്ടിലെ കൂട്ടായ്‍മയേയും പ്രാപഞ്ചികവീക്ഷണത്തേയും മുത്തപ്പൻ തെയ്യത്തിലൂടെ വ്യക്തമാക്കുന്നു. തെയ്യക്കോലം ഉറഞ്ഞാടുമ്പോൾ, കോലത്തുനാട്ടുകാരുടെ മനസ്സിൽ പണ്ട്‍ നിഗൂഢമായി എരിഞ്ഞടങ്ങിയ രോഷത്തിന്റെ കനൽരൂപം നമുക്കുകാണുവാനാകും. പഴയവ്യവസ്ഥിതികളും അതുമൂലം ഒരു ജനതയ്‍ക്കു സഹിക്കേണ്ടിവന്ന ദുരനുഭവങ്ങളും മുത്തപ്പന്റെ മുഖത്തു തെളിഞ്ഞുകാണാം. ഇനി...
കുട്ടിച്ചാത്തന്‍ തെയ്യം
ശിവാംശത്തില്‍ നിന്നും ഉടലെടുത്ത മറ്റൊരു മൂര്‍ത്തീരൂപമാണ് കുട്ടിച്ചാത്തന്‍. ശിവന്‍ ഒരു ദ്രാവിഡദേവനാണ്. ആര്യന്‍മാരായ ബ്രാഹ്മണര്‍ മധ്യേഷ്യാഭാഗങ്ങളില്‍ നിന്നും ഇന്നത്തെ അഫ്‍ഗനിസ്ഥാന്‍ വഴി ഭാരതത്തിലേക്കു വന്‍തോതില്‍ കുടിയേറ്റം ചെയ്യപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. ആ യാത്രാവേളയിലുടലെടുത്ത ഭാഷയാണു പ്രൌഡഭാഷയായ സംസ്‍കൃതം. അതുകൊണ്ടുതന്നെ ഇംഗ്ലീഷുപോലുള്ള പാശ്ചാത്യഭാഷകള്‍ക്കും സംസ്‍കൃതത്തിനുമുള്ള പ്രകടമായ സാമ്യങ്ങളെ വിലയിരുത്തി ഇവയ്ക്കെല്ലാം മൂലരൂപമായ മറ്റൊരു ആദിമഭാഷയുണ്ടായിരുന്നു എന്നു ചില പഠനങ്ങള്‍ വിലയിരുത്തുന്നു. ആര്യന്‍മാരുടെ പ്രധാനദേവന്‍, ദേവകളുടെയൊക്കെ രാജാവായ ദേവേന്ദ്രനായിരുന്നു. പാലും പഴങ്ങളും നെയ്യും പൂവുമൊക്കെയായി അവരാ ദേവനെ പൂജിച്ചുവന്നു. എന്നാല്‍ ഭാരതത്തിലെത്തിയ ആര്യന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞത്, സാത്വികത തൊട്ടുതീണ്ടാത്ത രക്തവും മാംസവും നേദിക്കുന്ന രുദ്രമൂര്‍ത്തികളെയാണ്. പ്രകൃതിശക്തികളെ ഭയന്ന ആദിമദ്രാവിഡന്‍ അവനു രൂപം കൊടുത്തു മൂര്‍ത്തിയായ് ആരാധിക്കുകയായിരുന്നു. അന്നവനെ കാടുകളില്‍ ഏറെ വേട്ടയാടിയ വിഷരൂപികളായ നാഗങ്ങളെ അവനാരാധിച്ചു, ജീവനെടുക്കരുതേയെന്ന് കേണപേക്ഷിച്ചു, ഇരുട്ടില്‍ മരണം വിതയ്‍ക്കുന്ന അരൂപികള്‍ക്കവന്‍ ഭൂതമെന്നും പേരുവിളിച്ചു. അവരൊടൊക്കെയുള്ള അവന്റെ മനമുരുകിയ പ്രാര്‍ത്ഥന ആരാധനാമൂര്‍ത്തിക്കുള്ള തോറ്റം പാട്ടായി... ഇയൊരവസ്ഥയില്‍, ബ്രാഹ്മണന്റെ പാലും പൂവും ആദിദ്രാവിഡനുമുന്നില്‍ ചിലവാകില്ലെന്നു മനസ്സിലായ ആര്യര്‍ ദ്രാവിഡന്റെ മൂര്‍ത്തികളെ തങ്ങളിലേക്കു സ്വാംശീകരിക്കുകയായിരുന്നു. ആദികാവ്യമായ രാമയണവും ലോകോത്തരമഹാകാവ്യമായ മഹാഭാരതവും ആ സ്വാംശീകരണത്തിലൂടെ ജനിക്കുകയും ചെയ്ത അത്ഭുതമായ കഴ്‍ചയാണു പിന്നീടു കണ്ടത്. രാമായണത്തില്‍ ശ്രീരാമചന്ദ്രനു കൂട്ടായി ലങ്കയിലേക്കു പാലം പണിയുകയും രാവണനിഗ്രഹത്തിനു യുദ്ധക്കളത്തിലിറങ്ങുകയും ചെയ്‍ത 'വാനരന്‍'മാര്‍ അന്നത്തെ തമിഴ്‍ദ്രാവിഡനല്ലാതെ മറ്റാരുമല്ല. കറുത്ത കാനന വാസികളെ ആര്യപുച്ഛം വാനരനെന്നു വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ! അതെന്തെങ്കിലുമാവട്ടെ,നമുക്കിങ്ങു വടക്കു മലബാറിലേക്കുതന്നെവരാം. ഇവിടെ, ഉത്തരകേരളത്തില്‍, കാസര്‍ഗോഡു കണ്ണൂര്‍ ഭാഗങ്ങളില്‍ കെട്ടിയാടുന്ന ഒരു തെയ്യമാണ് കുട്ടിച്ചാത്തന്‍ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാര്‍ ആരാധിച്ചു പോരുന്ന ആരാധനാമൂര്‍ത്തിയും മന്ത്രമൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരില്‍ പ്രാധാന്യമുള്ളവ കരിങ്കുട്ടി,പൂക്കുട്ടി,തീക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ് കാളകാട്ട് ഇല്ലം. കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ് കുട്ടിച്ചാത്തന്‍. അതുകൊണ്ടുതന്നെ ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തന്‍ എന്നും വിളിക്കാറുണ്ട്. ആര്യന്‍മാരോടുള്ള ദ്രാവിഡന്റെ അടങ്ങാത്ത പ്രതിഷേധത്തിനു നിതാന്തമായി നമുക്കീ തെയ്യത്തെ ചൂണ്ടിക്കാട്ടാവുന്നതാണ്....
പടയാളികള്‍
വൈലോപ്പിള്ളിയുടെ പടയാളികള്‍ എന്ന കവിത പാതിരാക്കോഴി വിളിപ്പതും കേള്‍ക്കാതെ പാടത്തു പുഞ്ചയ്‍ക്കു തേവുന്നു രണ്ടുപേര്‍; ഒന്നൊരു വേട്ടുവന്‍ മറ്റേതവന്‍ വേട്ട പെണ്ണിവര്‍ പാരിന്റെ പാദം പണിയുവോര്‍; ഭൂതം കണക്കിനേ മൂടല്‍മ,ഞ്ഞഭ്രവും ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ, തങ്ങളില്‍ത്തന്നേയടങ്ങി, നിലാവത്തു തെങ്ങുകള്‍ നിന്ന നിലയ്‍ക്കുറങ്ങീടവേ, ഈയര്‍ദ്ധനഗ്നരാം ദമ്പതിമാര്‍കളോ പാടത്തു പുഞ്ചയ്‍ക്കു പാരണ നല്‍കയാം. തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ - ഴീക്കൂട്ടര്‍ പാടുമത്യുച്ചമാം പാട്ടുകള്‍, ഗദ്‍ഗദരുദ്ധമാം രോദനം പോലവേ, ദുഃഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍! നല്‍ത്തുലാവര്‍ഷവും കാത്തിരുന്നങ്ങനെ പാര്‍ത്തലം വൃശ്ചികം പാടേ കടന്നുപോയി. നാലഞ്ചുതുള്ളിയേ നാകമുതിര്‍ത്തുള്ളൂ നനാചരാചരദാഹം കെടുത്തുവാന്‍. വര്‍ദ്ധിച്ച താപേന വന്‍ മരുഭൂവിലെ- യധ്വഗര്‍പോലെത്തുമോരോ ദിനങ്ങളും പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാല്‍ വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍. തൈത്തലയെല്ലാം വിളര്‍ത്തൂ, മുളകിന്റെ കൈത്തിരി തീരെക്കൊളുത്തതെ വീണുപോയ്! കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ- പ്പാഴ്‍മഞ്ഞുതിര്‍ത്തു ഹസിക്കയാം വിണ്ടലം! ഹാ കഷ്‍ടമെങ്ങനെ മര്‍ത്ത്യന്‍ സഹിക്കുമീ മൂകപ്രകൃതിതന്നന്ധമാം ക്രൂരത? ഇപ്പെരും ക്രൂരതയോടു പോരാടുവോ- രിപ്പൊഴും പുഞ്ചയ്‍ക്കു തേവുമീ വേട്ടുവര്‍; പഞ്ചഭൂതങ്ങളോടങ്കമാടീടുമീ- പ്പഞ്ചമരത്രേ പെരുംപടയാളികള്‍. മാലോകര്‍ തുഷ്‍ടിയാം തൊട്ടിലില്‍, നിദ്രതന്‍- താലോലമേറ്റു മയങ്ങിക്കിടക്കവേ, തന്‍ജീവരക്തമൊഴുകുന്നു പാടത്തു തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍ കാന്തന്റെ തേരില്‍ കടിഞ്ഞാണ്‍ പിടിക്കുന്നു താന്‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍കൊടി പാട്ടുകള്‍ പാടിക്കെടുത്തുന്നു തന്വംഗി കൂട്ടുകാരന്റെ തണുപ്പും തളര്‍ച്ചയും പാടുകയാണിവള്‍ പാലാട്ടുകോമന്റെ നീടുറ്റ വാളിന്‍നിണപ്പൂഴക്കേളികള്‍. ആരാണു വീറോടു പോരാടുമീരണ്ടു പോരാളിമാര്‍കളെപ്പാടിപ്പുകഴ്‍ത്തുവാന്‍? കവി: വൈലോപ്പിള്ളി ശ്രീധരമേനോൻ
കരിഞ്ചാമുണ്ഡി തെയ്യം
ജാതിമതങ്ങൾക്കതീതമായി നിലനിന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു വടക്കേ മലബാറിന്. തെയ്യങ്ങൾ പോലുള്ള ആരാധനമൂർത്തിക്കളെ പൊതുവേ മുസ്ലീം സമുദായത്തിൽ പെട്ടവർ ആരാധിക്കാറില്ല, എങ്കിലും മാപ്പിള തെയ്യം എന്ന പേരിൽ തന്നെ തെയ്യങ്ങൾ വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. ഏക ദൈവ വിശ്വാസികളാണു മുസ്ലീങ്ങൾ, എങ്കിലും ഗ്രാമത്തിൽ നടക്കുന്ന തെയ്യാട്ടങ്ങളിൽ പലതിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടാവാറുണ്ട്. കാട്ടുമൂർത്തിയാണു കരിഞ്ചാമുണ്ഡി. മുമ്പ് ഈ തെയ്യം കാണാൻ മാപ്പിളമാരും സ്ത്രീകളും പോകാറില്ലായിരുന്നു. അതിനു പിന്നിലൊരു കഥയുണ്ട്; ഒരു പുരാവൃത്തം. പായ്യത്തുമലയില്‍ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുമായി ബന്ധപ്പെട്ടതാണ് കരിഞ്ചാമുണ്ടിയുടെ പുരാവൃത്തം. നമുക്കതു നോക്കാം. പുരാവൃത്തം തെയ്യം കാണാനെത്തുന്ന മാപ്പിളമാരോട് തെയ്യം ഉരിയാടുന്നത് ശ്രദ്ധിക്കുക: ചേരമാന്‍ പെരുമാൾ കൊടുങ്ങല്ലൂര്‍ത്തുറമുഖത്തു നിന്ന് ഗൂഢമായി കപ്പല്‍ കയറി. കൊയിലാണ്ടി ക്കൊല്ലത്തെ തൂക്കില്‍ ഒരു ദിവസം പാര്‍ത്തു. പിറ്റേ ദിവസം ധര്‍മ്മപട്ടണത്തെത്തി. ധര്‍മ്മപട്ടണത്തു കോവിലകം രക്ഷിപ്പാന്‍ സാമൂതിരിയെ ഏല്‍പ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് കപ്പല്‍ക്കാരും മറ്റും പോയി പെരുമാള്‍ കയറിയ കപ്പല്‍ക്കാരുമായി വളരെ യുദ്ധമുണ്ടാക്കി. വീടുകൂടാതെ സഹര്‍ മുക്കല്‍ ഹയാബന്തറില്‍ ചെന്നിറങ്ങുകയും ചെയ്തു. അപ്പോള്‍ മുഹമ്മദ് നബി ജിദ്ദയെന്ന നാട്ടില്‍ പാര്‍ത്തു വരുന്നു. അവിടെ ചെന്നു കണ്ട് മാര്‍ഗ്ഗം വിശ്വസിച്ചു. താജുദീന്‍ എന്നു പേരായി മാലിക്കഹബിയാറെ എന്ന അറബിയില്‍ രാജാവിന്റെ പെങ്ങളായ റീജിയത്ത് എന്നവളെ കെട്ടി അഞ്ചുവര്‍ഷം പാര്‍ത്തു. താജുദീന്‍ കഴിഞ്ഞ് മലയാളത്തില്‍ വന്ന് ദീന്‍ നടത്തേണ്ടുന്നതിനു യാത്ര ഒരുങ്ങിയിരിക്കുമ്പോള്‍ ദീനം പിടിച്ചു കഴിഞ്ഞു. താനുണ്ടാക്കിയതായ പള്ളിയില്‍ത്തന്നെ മറയുകയും ചെയ്തു. അപ്പോള്‍ പെരുമാളുടെ എഴുത്തും മുദ്രയും പുറപ്പെടുവിച്ചു. രണ്ട് കപ്പലിലായിക്കയറി അവിടുന്ന് പതിനൊന്ന് തങ്ങമ്മാർ കൊടുങ്ങല്ലൂര്‍ വന്നു. രാജസമ്മതത്താലെ ഒരു പള്ളിയുണ്ടാക്കി. മാടായിപ്പള്ളി, അബ്ദുറഹിമാന്‍ പള്ളി, മുട്ടത്തുപ്പള്ളി, പന്തലായിനിപള്ളി, സെയിനുദ്ദീന്‍ ഖാദി... ഇങ്ങനെ പതിനൊന്നു കരിങ്കല്ലുകൊണ്ടു വന്ന് പതിനൊന്നു പള്ളികളുണ്ടാക്കി. അപ്രകാരമല്ലേ ന്റെ മാടായി നഗരേ? സമയം പാതിരാത്രി! കൂരിരുട്ട്! കാര്‍മേഘങ്ങള്‍കൊണ്ട് മൂടിയ ആകാശം. ഇടയ്ക്കിടെ സര്‍വ്വരേയും ഭയപ്പെടുത്തിക്കൊണ്ട് ഇടിവെട്ടിക്കൊണ്ടിരിക്കുന്നു; മിന്നലും. ആലിയുടെ ഭാര്യയ്ക്ക് പേറ്റുനോവ് തുടങ്ങി. പേറ്റുനോവിന് തടയില്ല, സമയമില്ല. പടച്ചതമ്പുരാന്റെ നിശ്ചയം! വേദന...
പൊട്ടന്‍ തെയ്യം
തെയ്യവുമായി ബന്ധപ്പെട്ടവ ആസുരതാളങ്ങൾക്കൊരാമുഖം introduction to the Theyyam മുച്ചിലോട്ട് ഭഗവതി Parassinikadavu Muthappan പറശ്ശിനിക്കടവ് മുത്തപ്പൻ മുത്തപ്പൻ@ആട്ടക്കളം വീഡിയോസ് പൊട്ടൻ തെയ്യം വിഷ്ണുമൂർത്തി തെയ്യം കുട്ടിച്ചാത്തൻ തെയ്യം കരിഞ്ചാമുണ്ഡി തെയ്യം ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യരുടെ കഥ ഓര്‍ക്കുന്നില്ലേ. അതാണ് പൊട്ടനാട്ടത്തിന്റെ പുരാവൃത്തത്തിനാധാരം പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍ നിര്‍മ്മിതം. പൊട്ടന്‍ തെയ്യത്തിന്റെ സാന്നിദ്ധ്യം ആദ്യമുണ്ടായത് തായിക്കരയിലും കോണത്തുമാണ്. എന്നാല്‍ തളിപ്പറമ്പ് ശ്രീ പുതിയടത്തു കാവ് ആണു പൊട്ടന്‍ ദൈവത്തിന്റെ ആരൂഡ സ്ഥാനമായി കണക്കാക്കിയിരിക്കുന്നത്. പിന്നീട് എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍ക്കെന്നപോലെ മലയര്‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന്‍ തെയ്യം ചിറവന്‍, പാണന്‍ തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്. വീട്ടുവളപ്പില്‍ കന്നിരാശിയില്‍ അറപണിത്, പൊട്ടന്‍തെയ്യത്തെ കുടിയിരുത്തി, അവിടെ കോലം കെട്ടിയാടിവരുന്ന പതിവും ഉണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വയലുകളിലും താല്‍കാലിക പള്ളിയറ (ഓലകൊണ്ട്‍) ഉണ്ടാക്കി പൊട്ടന്‍തെയ്യത്തെ സങ്കല്പം ചെയ്‍ത് ആടിച്ചുവരുന്നുണ്ട്. പുളിമരം, ചെമ്പകം തുടങ്ങിയ മരങ്ങളാല്‍ 'മേലേരി' (തീക്കനല്‍ കൂമ്പാരം ) ഉണ്ടാക്കി, ആ തീക്കനലിലൂടെയുള്ള നടത്തവും കിടത്തവുമൊക്കെയാണ് ഈ തെയ്യത്തിന്റെ പ്രത്യേകത. കൈയി ഒന്നോ രണ്ടോ ചൂട്ടുകറ്റയുമുണ്ടാവും. ആ തീച്ചൂട്ടും വീശിയാണ് പൊട്ടന്‍തെയ്യത്തിന്റെ നടപ്പ്. തെയ്യം നടത്തുന്ന സ്ഥലത്ത് വൈകിട്ട് എട്ടുമണിയോടെയാണു മേലേരി ('നിരിപ്പ്' എന്നും പറയും) ഉണ്ടാക്കുക. പുലര്‍ച്ചെയ്ക്കു 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീര്‍ന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യത്തിന്റെ പുറപ്പാട്. ഇതിനിടെ കനല്‍ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മരകഷണങ്ങള്‍ മറ്റൊരിടത്തുമായി കൂട്ടിയിട്ടിരിക്കും. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും. തീയെ പ്രതിരോധിക്കുവാന്‍ കുരുത്തോലകൊണ്ടുള്ള് ഉടയാടയുണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കുവാന്‍ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരുന്നു, കുളിരുന്നു, വല്ലതെ കുളിരുന്നു“ എന്നാണ് പൊട്ടന്‍ തെയ്യം പറയാറ്. കാണികളായെത്തുന്നവരില്‍ ഭക്തിയും ഭീതിയും ഉണര്‍ത്തുന്ന...
വിഷ്‍ണുമൂര്‍ത്തി
ശുദ്ധനും നിരപരാധിയുമായ തീയ്യച്ചെറുക്കന്റെ അചഞ്ചലഭക്തിയില്‍ സ്ഥിതികാരകനായ മഹാവിഷ്‍ണു പ്രത്യക്ഷനാവുകയാണിവിടെ. പരദേവത/പരിദേവതയായി ജാതിഭേദമന്യേ പാലന്തായിക്കണ്ണനെന്ന ആ വൈഷ്‍ണവന്‍ പുനര്‍ജനിക്കുന്നു. ത്രിമൂര്‍ത്തിസങ്കല്‍പ്പത്തില്‍ മഹാദേവനാണ് ഏറ്റവും കൂടുതല്‍ തെയ്യസങ്കല്‍പ്പങ്ങളുള്ളത്‍. പലതും കാലാന്തരണത്തിൽ ഉണ്ടായി വന്നതാണ്. നായാടി നടന്ന ആദിമദ്രാവിഡന്റെ ആത്മവീര്യത്തിനുതകുന്നതായിരുന്നു പിന്നീടുവന്ന ഓരോ ശൈവപുരാവൃത്തങ്ങളും. പുലിത്തോലണിഞ്ഞ്‍, പമ്പിനെ മാലയായി ചൂടി ചുടലഭസ്‍മവുമണിഞ്ഞു നടക്കുന്ന മഹാദേവസങ്കല്‍പ്പം ആ നായാട്ടുസമൂഹത്തിന് എന്തുകൊണ്ടും ചേരുന്നതായിരുന്നു. മദ്യമാംസാദികള്‍ അവനു കാണിക്കയാവുന്നതും അതുകൊണ്ടുതന്നെയാണ്. മഹാവിഷ്‍ണുവിനു പൊതുവേ തെയ്യക്കോലങ്ങള്‍ കുറവാണ്. പറശ്ശിനിക്കടവു മുത്തപ്പനോടു കൂടി ആടുന്ന വെള്ളാട്ടം മഹാവിഷ്‍ണുവിന്റെ അംശാവതാരമാണ്. ബക്കിയുള്ള തെയ്യക്കോലങ്ങളേറെയും ശൈവസങ്കല്‍പ്പങ്ങളോ അമ്മസങ്കല്‍പ്പങ്ങളോ മറ്റുള്ളവയോ ആണ്. ഭംഗിയുള്ള മുഖത്തെഴുത്തും കുരുത്തോലകൊണ്ടുള്ള വലിയ ഉടയാടയും ഈ തെയ്യത്തിന്റെ പ്രത്യേകതകളാണ്. രാത്രിയില്‍ തന്നെ"കുളിച്ചാറ്റം" എന്നറിയപ്പെടുന്ന വെള്ളാട്ടത്തിന്റെ പുറപ്പാടുണ്ടാവും. തെയ്യം കെട്ടേണ്ടയാള്‍ ചില പ്രത്യേക ആടയാഭരണങ്ങളോടെ ആട്ടക്കളത്തിലിറങ്ങുന്ന ചെറിയൊരു ചടങ്ങാണിത്‍. ഒറ്റക്കോലരൂപത്തിലും വിഷ്‍ണുമൂര്‍ത്തിയെ കെട്ടിയാടിക്കുന്നു. വലിയ നിരിപ്പുണ്ടാക്കി അഗ്നിയില്‍ വീഴുന്ന ഒരു കെട്ടിക്കോലം കൂടിയാണിത്‍. വിഷ്‍ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം അല്പം ഭയാനകമായൊരു പ്രക്രിയയാണ്. അനേകം വെളിച്ചപ്പാടമാര്‍ അകമ്പടിക്കാരായുണ്ടാകും. മിക്കസ്ഥലങ്ങളിലും തൊണ്ടച്ചന്‍മാരുടെ ഒരു വെളിച്ചപ്പാടനെങ്കിലും വിഷ്‍ണുവിന്റെ അകമ്പടിയായി വേണമെന്നുണ്ട്. ഒറ്റക്കോലങ്ങള്‍ പൊതുവേ രാത്രികളിലാണുണ്ടാവുക. വയലുകളിലാണിത്‍ അധികവും അരങ്ങേറുന്നത്. വയലിന്റെ നടുക്ക് വലിയൊരു നിരിപ്പ് ജ്വലിച്ചു നില്‍പ്പുണ്ടാവും. പുലര്‍ച്ചയോടെ അതുകത്തിയമര്‍ന്ന് കനല്‍ക്കട്ടകളായിമാറിയിരിക്കും. ആ നേരത്താണ് വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം. "ഇന്ധനം മല പോലെ കത്തി ജ്വലിപ്പിച്ചതില്‍ നിര്‍ത്തിയിട്ടുണ്ടെന്‍ ഭക്താനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യ കശിപു... അഗ്നിയില്‍ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്‍ത്തി അതിനു തിരുവാട്ടകേട് വന്നിരിക്കുന്നതായോരപരാധത്തിനു ഇടവരുത്തരുതല്ലോ... ആയതൊന്നു ഞാന്‍ പരീക്ഷിക്കട്ടെ. എന്റെ പൈതങ്ങളേ..." എന്നും പറഞ്ഞാണ് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം. മലയസമുദായക്കാര്‍ മാത്രമേ വിഷ്‍ണുമൂര്‍ത്തിയെ കെട്ടാറുള്ളൂ. വിഷ്‍ണുമൂര്‍ത്തിയെ കെട്ടുന്ന ആള്‍ക്ക് അടയാളം കൊടുക്കുന്നതും ഒരു ചെറിയ ചടങ്ങാണ്. ഇന്നയാളെത്തന്നെ വിഷ്‍ണുമൂര്‍ത്തിയായി കെട്ടണമെന്ന ഒരാളെ പറഞ്ഞേല്‍പ്പിക്കുന്ന ചടങ്ങാണിത്‍. ഒറ്റക്കോലയിടങ്ങളിലും മറ്റും ഇതുചെയ്യേണ്ടത്‍ തീയ്യസമുദായത്തിലെ ഒരു കാരണവരാണ്. വീടുകളിലാണ് തെയ്യം ആടിക്കേണ്ടതെങ്കില്‍ വീട്ടുകാരണവരാണ് മലയന്‍പണിക്കര്‍ക്ക് അടയാളം കൊടുക്കേണ്ടത്. പാലന്തായികണ്ണന്റെ സംഭവബഹുലമായ പുരാവൃത്തം നമുക്കൊന്നു നോക്കാം കാസര്‍ഗോഡു ജില്ലയിലെ നീലേശ്വരം ഗ്രാമം. മന്നംപുറത്തുകാവിന്റെ മനോഹാരിതയും താമരക്കുളങ്ങളും പുഴയും വയലേലകളും കൊണ്ട്...
മുച്ചിലോട്ടു ഭഗവതി
മുച്ചിലോട്ടുഭഗവതി; പീഢനത്തിനും അപമാനത്തിനുമിരയാകേണ്ടിവന്ന ഒരു പാവം കന്യകയുടെ കഥയാണിത്... പുരുഷമേല്‍ക്കോയ്‍മയുടെ കൊടും തീയില്‍ ഒരുപിടി ചാമ്പലായി മാറി, പിന്നീട് ഉഗ്രരൂപിണിയായി ഉയര്‍ത്തെണീറ്റ രായമംഗലത്തു മനയിലെ കൊച്ചുതമ്പുരാട്ടിയുടെ കഥ! അറിവു കൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയായ ബ്രഹ്മണ കന്യകയാണ് മുച്ചിലോട്ടു ഭഗവതി. പരശുരാമന്‍ സൃഷ്‍ടിച്ച അറുപത്തിനാലു ബ്രാഹ്മണഗ്രാമങ്ങളില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച പെരിഞ്ചെല്ലൂര്‍ ഗ്രാമം. ഇന്നത്തെ തളിപ്പറമ്പുദേശം. പാണ്ഡിത്യത്തില്‍ പേരും പ്രസിദ്ധിയുമുള്ള മഹാബ്രാമണരുടെ വിഹാര കേന്ദ്രം. അവിടെ രാജരാജേശ്വരക്ഷേത്രം കേന്ദ്രീകരിച്ച് അവര്‍ വേദവേദാന്ത തര്‍ക്കശാസ്ത്രങ്ങളുടെ മാറ്റുരച്ചു. അവിടെ, വേദാന്ത തര്‍ക്ക ശാസ്ത്രങ്ങളില്‍ ഒരുപാടു പ്രഗത്ഭമതികളെ മലയാളഭൂമിക്കു സമ്മാനിച്ച ഒരു മനയാണ് രായമംഗലത്തുമന! തെയ്യവുമായി ബന്ധപ്പെട്ടവ ആസുരതാളങ്ങൾക്കൊരാമുഖം introduction to the Theyyam മുച്ചിലോട്ട് ഭഗവതി Parassinikadavu Muthappan പറശ്ശിനിക്കടവ് മുത്തപ്പൻ മുത്തപ്പൻ@ആട്ടക്കളം വീഡിയോസ് പൊട്ടൻ തെയ്യം വിഷ്ണുമൂർത്തി തെയ്യം കുട്ടിച്ചാത്തൻ തെയ്യം കരിഞ്ചാമുണ്ഡി തെയ്യം ഒരുപാടു പ്രാര്‍ത്ഥനകളുടെ ഫലമായി രാജരാജേശ്വരകൃപയാലൊരു മനയിലെ വലിയതിരുമേനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. ഏറെക്കാലം മക്കളില്ലാതെ വിഷമിച്ചിരുന്ന തിരുമേനിക്കു വൈകിക്കിട്ടിയ സൗഭാഗ്യമായിരുന്നു ആ കുഞ്ഞ്‍. കാലാകാലങ്ങളായി പണ്ഡിതസഭകളില്‍ തലയുയര്‍ത്തി നിന്നിരുന്ന രായമംഗലത്തുമന ഒരു ആണ്‍കുട്ടിയുടെ അഭാവത്തില്‍ അന്യം നിന്നുപോകുമോ എന്നുള്ള ഭയം തിരുമേനിയെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹം തളര്‍ന്നില്ല. മകളെ വൈദിക പാഠശാലയിലയച്ചു പഠിപ്പിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അവള്‍ വേദപഠനം ആരംഭിച്ചു. അതിസമര്‍ത്ഥയായി അവള്‍ എല്ലാം പഠിച്ചെടുത്തു. പതിനഞ്ചുവയസാകുമ്പോഴേക്കും അവള്‍ വേദവേദാന്തകാര്യങ്ങളില്‍ അതിനിപുണയായി മാറി. മനയിലെ അലസ്സനിമിഷങ്ങളെ കൂടി അവള്‍ ഗ്രന്ഥപാരായണത്തിലും വേദപഠനത്തിലുമായി നീക്കിവെച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ അപാരജ്ഞാനത്താല്‍ അവള്‍ പണ്ഡിതയായ് മറുനാടുകളില്‍ പോലും അറിയപ്പെട്ടു. നാടുവാഴിയുടേയും നാടുകാരുടേയും കണ്ണിലുണ്ണിയായി മാറിയവള്‍. പാവപ്പെട്ടവരോടു കരുണയുള്ളവളായിരുന്നു അവള്‍. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍ത്ഥനയും സ്നേഹവും അവള്‍ക്കു ലഭിച്ചിരുന്നു. പതിപ്രായം അവളെയൊരു സൗന്ദര്യത്തിടമ്പാക്കി മാറ്റി. അഴകുറ്റമേനിയില്‍ ആടയാഭരണങ്ങളണിഞ്ഞ് അവള്‍ പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിന്റെ കെടാവിളക്കായി. എന്നാല്‍ വെറുമൊരു പെണ്ണായ അവളുടെ പാണ്ഡിത്യത്തെ അംഗീകരിക്കാന്‍ പെരുഞ്ചെല്ലൂരിലെ യാഥാസ്ഥിതിക നമ്പൂതിരിമാര്‍ക്കായില്ല. അവര്‍...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
