February 14 is the 45th day of the year in the Gregorian calendar. There are 320 days remaining until the end of the year (321 in leap years).February 14 is internationally known as Valentine's Day, named after Saint Valentinus of Terni, in Italy, executed in 270.Births * 1404 - Leone Battista Alberti, Italian painter and philosopher (d. 1472) * 1468 - Johann Werner, German mathematician (d. 1522) * 1483 - Babur, Moghul emperor of India (d. 1530) * 1602 - Francesco Cavalli, Italian composer (d. 1676) * 1680 - John Sidney, 6th Earl of Leicester, English privy councillor (d. 1737) * 1692 - Pierre-Claude Nivelle de La Chaussée, French writer (d. 1754) * 1701 - Enrique Florez, Spanish historian (d. 1773) * 1763 - Jean Victor Marie Moreau, French general (d. 1813) * 1788 - Fernando Sor, Spanish composer (d. 1839) * 1799 - Walenty Wańkowicz, Polish painter (d. 1842) * 1800 - Emory Washburn, 22nd Governor of Massachusetts (d. 1877) * 1812 - Alfred Thomas Agate, American artist (d. 1846) * 1819 - Joshua A. Norton, American eccentric (d. 1880) * 1819 - Christopher Sholes, American inventor (d. 1890) * 1824 - Winfield Scott Hancock, American Civil War Union...
Valentine’s Day
Valentine's Day or Saint Valentine's Day is a holiday celebrated on February 14 by many people throughout the world. In the West, it is the traditional day on which lovers express their love for each other by sending Valentine's cards, presenting flowers, or offering confectionery. The holiday is named after two among the numerous Early Christian martyrs named Valentine. The day became associated with romantic love in the circle of Geoffrey Chaucer in the High Middle Ages, when the tradition of courtly love flourished.An alternative theory from Belarus states that the holiday originates from the story of Saint Valentine, who upon rejection by his mistress was so heartbroken that he took a knife to his chest and sent her his still-beating heart as a token of his undying love for her. Hence, heart-shaped cards are now sent as a tribute to his overwhelming passion and suffering.The day is most closely associated with the mutual exchange of love notes in the form of "valentines." Modern Valentine symbols include the heart-shaped outline, doves, and the figure of the winged Cupid. Since the 19th century, handwritten notes have largely given way to mass-produced greeting cards.. The sending of Valentines was a fashion in...
Rounded Corners
When New WordPress started using this i though you know Internet Explorer is definitely out now when i'm doing some css work that needs rounded corners I'm mostly using only this technique because buyers are ok with it although it's just for FireFox and Safari. And since most of people still don't know about this i figured it's good thing to share.Of course i'm talking about Border-radius property for FireFox and Safari 3 (only). And here are some nice examples how to use it.#box { background: #eee; border: 1px solid #ccc; padding: 15px; -moz-border-radius: 10px; -webkit-border-radius: 10px; }And of course you don't have to make all corners rounded, it can be just top left etc, so the code goes like this (small not, for example you can't make rounded corners on images and stuff like that) * -moz-border-radius-topleft and -webkit-border-top-left-radius * -moz-border-radius-topright and -webkit-border-top-right-radius * -moz-border-radius-bottomleft and -webkit-border-bottom-left-radius * -moz-border-radius-bottomright and -webkit-border-bottom-right-radius
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രംഡെയ്സി ഡെയ്സി ഡെയ്സി(ഓര്‍മ്മതന്‍)എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍ഒരു മുഖം മാത്രം ഒരു ചിത്രം മാത്രംഡെയ്സി ഡെയ്സി ഡെയ്സിനിനവിലും ഉണര്‍വിലും നിദ്രയില്‍ പോലുംഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രംവ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍(ഓര്‍മ്മതന്‍)കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍സവിധം വെടിഞ്ഞു പിന്നെ ഞാനെന്നുംതലയിലെന്‍ സ്വന്തം ശവമഞ്ചമേന്തിനരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേഡെയ്സി ഡെയ്സി ഡെയ്സി(ഓര്‍മ്മതന്‍)
വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമംവാരി വിതറും ത്രിസന്ധ്യ പോലെഅതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കള മധുരമാം കാലൊച്ച കേട്ടുമധുരമാം കാലൊച്ച കേട്ടു (2)ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടുംമൃദുലമാം നിസ്വനം പോലെ..ഇലകളില്‍ ജലകണം ഇറ്റു വീഴും പോലെഉയിരില്‍ അമൃതം തളിച്ച പോലെതരള വിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍അറിയാതെ കോരി തരിച്ചു പോയിഅറിയാതെ കോരി തരിച്ചു പോയി (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...)ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെമധുകരം നുകരാതെ ഉഴറും പോലെഅരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍പൊരുളറിയാതെ ഞാന്‍ നിന്നുനിഴലുകള്‍ കള മെഴുതുന്നോരെന്‍ മുന്നില്‍മറ്റൊരു സന്ധ്യയായ് നീ വന്നുമറ്റൊരു സന്ധ്യയായ് നീ വന്നു (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...)
ഇന്നു ഞാന്‍, നാളെ നീ
"ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ"ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,എത്രയും പേടിച്ചരണ്ട ചില ശുഷ്ക-പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,താരകരത്നഖചിതമാം പട്ടിനാല്‍പാരമലംകൃതമായ വിണ്‍പെട്ടിയില്‍ചത്ത പകലിന്‍ ശവം വച്ചെടുപ്പതി-നാത്തമൌനം നാലു ദിക്കുകള്‍ നില്‍ക്കവേ,തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചുകമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,ജീവിതം പോലെ രണ്ടട്ടവും കാണാത്തൊ-രാ വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്.പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,-യിക്ഷിതിതന്നെ മരവിച്ചപോലെയായ്!അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍പൊന്തി "ണാം-ണാം"മെന്നു ദീനം മണിസ്വനം.രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴുംമൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-മേകമുഖമാം കുരിശിനെ മുത്തുവാന്‍`ആരാലിറങ്ങി വരും ചില "മാലാഖ"-മാരയ്വരാം കണ്ട തൂവെണ്മുകിലുകള്‍.പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍പാത കാണിക്കും കുരിശേ ജയിക്കുക!ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്.ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല-തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍-നിന്നുമാറക്ഷരം, "ഇന്നു ഞാന്‍, നാളെ നീ."ഒന്നു നടുങ്ങി ഞാ,നാ നടുക്കംതന്നെമിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും! മഹാകവി ജി. ശങ്കരക്കുറുപ്പ്
ആരുനീ നിശാഗന്ധേ!
നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം; നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ; ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു; മുറ്റിയൊരേകാന്തതശൂന്യത,വിമൂകത. കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ- യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും; ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടര്‍- ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങള്‍ പാവനമധുരമാമൊരു തീവ്രവേദന പാരിന്റെയുപബോധം തഴുകിയൊഴുകുന്നു! സ്നേഹവിദ്ധമാമന്തഃ കരണം രക്തം വാര്‍ന്നും, മോഹത്തിലാണ്ടും 'പാപം, പാപമെ'ന്നുടക്കവേ ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച ലോലനും കഠിനനുമാകിന പുരുഷന്റെ മുന്‍പില്‍നിന്നകംപിളര്‍ന്നിള നല്‍കിയോരിടം കൂമ്പിന പൂങ്കയ്യോടെ പൂകിയ മണ്ണിന്‍മകള്‍ നെടുവീര്‍പ്പിടുകയാം; ആ വ്രണിതാത്മാവാവാം വിടരുന്നതു നിന്നില്‍ രഹസ്സില്‍, നിശാഗന്ധേ! By : ജി. ശങ്കരക്കുറുപ്പ്
ചിന്താവിഷ്ടയായ സീത ഭാഗം 01
1സുതര്‍ മാമുനിയോടയോദ്ധ്യയില്‍ഗതരായോരളവന്നൊരന്തിയില്‍അതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയില്‍.2അരിയോരണിപന്തലായ് സതി-ക്കൊരു പൂവാക വിതിര്‍ത്ത ശാഖകള്‍;ഹരിനീലതൃണങ്ങള്‍ കീഴിരു-ന്നരുളും പട്ടു വിരിപ്പുമായിതു.3രവി പോയി മറഞ്ഞതും സ്വയംഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതുംഅവനീശ്വരിയോര്‍ത്തതില്ല, പോന്ന-വിടെത്താന്‍ തനിയേയിരിപ്പതും.4പുളകങ്ങള്‍ കയത്തിലാമ്പലാല്‍തെളിയിക്കും തമസാസമീരനില്‍ഇളകും വനരാജി, വെണ്ണിലാ-വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ്.5വനമുല്ലയില്‍ നിന്നു വായുവിന്‍ -ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍ഘനവേണി വഹിച്ചു കൂന്തലില്‍പതിയും തൈജസകീടപംക്തിയെ6പരിശോഭകലര്‍ന്നിതപ്പൊഴാ-പ്പുരിവാര്‍കുന്തളരാജി രാത്രിയില്‍തരുവാടിയിലൂടെ കണ്ടിടു-ന്നൊരു താരാപഥഭാഗമെന്ന പോല്‍.7ഉടല്‍മൂടിയിരുന്നു ദേവി, ത-ന്നുടയാടത്തളിരൊന്നുകൊണ്ടു താന്‍വിടപങ്ങളൊടൊത്ത കൈകള്‍തന്‍തുടമേല്‍വെച്ചുമിരുന്നു സുന്ദരി.8ഒരു നോട്ടവുമെന്നി നിന്നിതേവിരിയാതല്പമടഞ്ഞ കണ്ണുകള്‍,പരുഷാളകപംക്തി കാറ്റിലാ-ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ.9അലസാംഗി നിവര്‍ന്നിരുന്നു, മെ-യ്യലയാതാനതമേനിയെങ്കിലും;അയവാര്‍ന്നിടയില്‍ ശ്വാസിച്ചു ഹാ!നിയമം വിട്ടൊരു തെന്നല്‍ മാതിരി.10നിലയെന്നിയെ ദേവിയാള്‍ക്കക-ത്തലതല്ലുന്നൊരു ചിന്തയാം കടല്‍പലഭാവമണച്ചു മെല്ലെ നിര്‍-മ്മലമാം ചാരുകവിള്‍ത്തടങ്ങളില്‍.11ഉഴലും മനതാരടുക്കുവാന്‍വഴികാണാതെ വിചാരഭാഷയില്‍അഴലാര്‍ന്നരുള്‍ചെയ്തിതന്തരാ-മൊഴിയോരോന്നു മഹാമനസ്വിനി.12“ഒരു നിശ്ചയമില്ലയൊന്നിനുംവരുമോരൊ ദശ വന്നപോലെ പോംവിരയുന്നു മനുഷ്യനേതിനോ;തിരിയാ ലോകരഹസ്യമാര്‍ക്കുമേ13തിരിയും രസബിന്ദുപോലെയുംപൊരിയും നെന്മണിയെന്നപോലെയും,ഇരിയാതെ മനം ചലിപ്പു ഹാ!ഗുരുവായും ലഘുവായുമാര്‍ത്തിയാല്‍ ,14ഭുവനത്തിനു മോടികൂട്ടുമ-സ്സുഖകാലങ്ങളുമോര്‍പ്പതുണ്ടു ഞാന്‍അവ ദുര്‍വിധിതന്റെ ധൂര്‍ത്തെഴുംമുഖഹാസങ്ങള്‍ കണക്കെ മാഞ്ഞതും.15അഴലേകിയ വേനല്‍ പോമുടന്‍മഴയാം ഭൂമിയിലാണ്ടുതോറുമേപൊഴിയും തരുപത്രമാകവേ,വഴിയേ പല്ലവമാര്‍ന്നു പൂത്തിടും16അഴലിന്നു മൃഗാദി ജന്തുവില്‍പഴുതേറീടിലു, മെത്തിയാല്‍ ദ്രുതംകഴിയാമതു-മാനഹേതുവാ-ലൊഴിയാത്താര്‍ത്തി മനുഷ്യനേ വരൂ.17പുഴുപോലെ തുടിക്കയല്ലി, ഹാ!പഴുതേയിപ്പൊഴുമെന്നിടത്തുതോള്‍;നിഴലിന്‍വഴി പൈതല്‍പോലെ പോ-യുഴലാ ഭോഗമിരന്നു ഞാനിനി.18മുനിചെയ്ത മനോജ്ഞകാവ്യമ-മ്മനുവംശാധിപനിന്നു കേട്ടുടന്‍അനുതാപമിയന്നിരിക്കണം!തനയന്മാരെയറിഞ്ഞിരിക്കണം.19സ്വയമേ പതിരാഗജങ്ങളാംപ്രിയഭാവങ്ങള്‍ തുലഞ്ഞിടായ്കിലുംഅവ ചിന്തയിലൂന്നിടാതെയായ്ശ്രവണത്തില്‍ പ്രതിശബ്ദമെന്നപോല്‍.20ക്ഷണമാത്രവിയോഗമുള്‍ത്തടംവ്രണമാക്കുംപടി വാച്ചതെങ്കിലുംപ്രണയം, തലപൊക്കിടാതെയി-ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.21സ്വയമിന്ദ്രിയമോദഹേതുവാംചില ഭാവങ്ങളൊഴിഞ്ഞു പോകയാല്‍ദയ തോന്നിടുമാറു മാനസംനിലയായ് പ്രാക്കള്‍ വെടിഞ്ഞ കൂടു പോല്‍22ഉദയാസ്തമയങ്ങളെന്നി,യെന്‍-ഹൃദയാകാമതിങ്കലെപ്പൊഴുംകതിര്‍വീശി വിളങ്ങിനിന്ന വെണ്‍-മതിതാനും സ്മൃതിദര്‍പ്പണത്തിലായ്.23പഴകീ വ്രതചര്യ, ശാന്തമായ്-ക്കഴിവൂ കാലമിതാത്മവിദ്യയാല്‍അഴല്‍പോയ്-അപമാനശല്യമേ-യൊഴിയാതുള്ളു വിവേക ശക്തിയാല്‍.24സ്വയമന്നുടല്‍ വിട്ടിടാതെ ഞാന്‍ദയയാല്‍ ഗര്‍ഭഭരം ചുമക്കയാല്‍പ്രിയചേഷ്ടകളാലെനിക്കു നിഷ്-ക്രിയയായ് കൗതുകമേകിയുണ്ണിമാര്‍.25കരളിന്നിരുള്‍ നീക്കുമുള്ളലി-ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവര്‍നരജീവിതമായ വേദന-യ്ക്കൊരുമട്ടര്‍ഭകരൗഷധങ്ങള്‍ താന്‍.26സ്ഫുടതാരകള്‍ കൂരിരുട്ടിലു-ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍ഇടര്‍ തീര്‍പ്പതിനേകഹേതു വ-ന്നിടയാമേതു മഹാവിപത്തിലും.27പരമിന്നതുപാര്‍ക്കിലില്ല താന്‍സ്ഥിരവൈരം നിയതിക്കു ജന്തുവില്‍ഒരു കൈ പ്രഹരിക്കവേ പിടി-ച്ചൊരു കൈകൊണ്ടു തലോടുമേയിവള്‍.28ഒഴിയാതെയതല്ലി ജീവി പോംവഴിയെല്ലാം വിഷമങ്ങളാമതുംഅഴലും സുഖവും സ്ഫുരിപ്പതുംനിഴലും ദീപവുമെന്നപോലവേ29അതുമല്ല സുഖാസുഖങ്ങളായ്-സ്ഥിതിമാറീടുവതൊക്കെയേകമാംഅതുതാനിളകാത്തതാം മഹാ-മതിമത്തുക്കളിവറ്റ രണ്ടിലും.30വിനയാര്‍ന്ന സുഖം കൊതിക്കയി-ല്ലിനിമേല്‍ ഞാന്‍ - അസുഖം വരിക്കുവന്‍;മനമല്ലല്‍കൊതിച്ചു ചെല്ലുകില്‍തനിയേ കൈവിടുമീര്‍ഷ്യ ദുര്‍വ്വിധി.31ഒരുവേള പഴക്കമേറിയാ-ലിരുളും മെല്ലെ വെളിച്ചമായ് വരാംശരിയായ് മധുരിച്ചിടാം സ്വയംപരിശീലിപ്പൊരു കയ്പുതാനുമേ.32പിരിയാത്ത ശുഭാശുഭങ്ങളാര്‍-ന്നൊരു വിശ്രാന്തിയെഴാതെ ജീവിതംതിരിയാം ഭുവനത്തില്‍ നിത്യമി-ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോല്‍33നിലയറ്റ സുഖാസുഖങ്ങളാ-മലയില്‍ താണുമുയര്‍ന്നുമാര്‍ത്തനായ്പലനാള്‍ കഴിയുമ്പൊള്‍ മോഹമാംജലധിക്കക്കരെ ജീവിയേറിടാം.34അഥവാ സുഖദുര്‍ഗ്ഗമേറ്റുവാന്‍സ്ഥിരമായ് നിന്നൊരു കൈ ശരീരിയെവ്യഥയാം വഴിയൂടെയമ്പിനാല്‍വിരവോടുന്തിവിടുന്നു തന്നെയാം.35മനമിങ്ങു ഗുണംവരുമ്പൊഴുംവിനയെന്നോര്‍ത്തു വൃഥാ ഭയപ്പെടുംകനിവാര്‍ന്നു പിടിച്ചിണക്കുവാന്‍തുനിയുമ്പോള്‍ പിടയുന്ന പക്ഷിപോല്‍.36സ്ഫുടമാക്കിയിതെന്നെ മന്നവന്‍വെടിവാന്‍ നല്‍കിയൊരാജ്ഞ ലക്ഷ്മണന്‍ഉടനേയിരുളാണ്ടു...
മാമ്പഴം
അങ്കണ തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്‌കെഅമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർനാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേഅമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽഅമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീമാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺപൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേപൈതലിൻ ഭാവം മാറി വദനാംബുജം വാടീകൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻമാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽവാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾതുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേമാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെപൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകിവാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്ക്രീഡാരസ ലീലനായവൻ വാഴ്‌കെഅയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നുപൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുപൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നുവാസന്തമഹോത്സവമാണവർക്കെന്നാൽഅവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലംപൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾതന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്തമണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടിവന്നതാണീ മാമ്പഴം; വാസ്തവമറിയാതെപിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾകുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെവരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനേസരസാ നുകർന്നാലും തായ തൻ നൈവേദ്യം നീഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾഅരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു
മോഹം
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹംതിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹംമരമോന്നുലുതുവാന്‍ മോഹംഅടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ചെന്നെടുത്ത് അതിലൊന്ന് തിന്നുവാന്‍ മോഹംസുഖമെഴും കയ്പ്പും പുളിപ്പും മധുരവുംനുകരുവാനിപ്പോഴും മോഹംതൊടിയിലെ കിണര്‍വെള്ളം കോരികുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹംഎന്ത് മധുരമെന്നോതുവാന്‍ മോഹംഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്വെറുതെയിരിക്കുവാന്‍ മോഹംവെറുതെയിരിന്നൊരു കുയിലിന്റെപാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹംഅത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെശ്രുതി പിന്തുടരുവാന്‍ മോഹംഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്അരുതേ എന്നോതുവാന്‍ മോഹംവെറുതെയീ മോഹങ്ങളെന്നറിയുമ്പോഴുംവെറുതെ മോഹിക്കുവാന്‍ മോഹം
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
