Skip to main content

ഇന്ത്യൻ ചരിത്ര സ്മാരകങ്ങൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളെക്കുറിച്ചു താഴെ കൊടുത്തിരിക്കുന്നു.

ഖജുരാഹോ ക്ഷേത്രം
ഹം‌പി
ബാദാമി
പട്ടടക്കൽ

മഹാബലിപുരം

എ.ഡി. 17-ാം നൂറ്റാണ്ടിൽ പല്ലവരാജാക്കന്മാരുടെ തുറമുഖ മായിരുന്നു കോറൊമാന്റൽ തീരത്തു നിർമിക്കപ്പെട്ട മഹാബലി പുരം. ഇവിടത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും പണിതത് മഹാനായ പല്ലവ ഭരണാധികാരി നരസിംഹവർമനായിരുന്നു. നരസിംഹ വർമൻ മാമല്ലൻ എന്ന വിളിപ്പേരോടെ അറിയപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ നഗരം മാമല്ലപുരം എന്ന് വിളിക്കപ്പെട്ടു. ഇവിടത്തെ രഥങ്ങളും മണ്ഡപങ്ങളും കരിങ്കല്ലിലാണ് കൊത്തിയെടുത്തിട്ടു ള്ളത്. മണ്ഡപങ്ങൾക്കും മറ്റും അജന്ത-എല്ലോറ ഗുഹാശില്പ ചാതുരിയുമായി സാമ്യമുണ്ട്. മിനുക്കിയ കല്ലുകൾ ഉപയോഗിച്ചാണ് കടലോരക്ഷേത്രം പണിതിട്ടുള്ളത്. മഹാബലിപുരം ക്ഷേത നിർമിതിയിൽ വിദേശശില്പ സ്വാധീനം കാണാനാകും. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടയിലുള്ള മഹാബലിപുരം ഇന്ന് ശില്പകലയുടെ നാടാണ്. പ്രദേശത്തെ കല്പണിക്കാരുടെയും കൊത്തുപണി വിദഗ്ധരുടെയും കഴിവിനുള്ള പ്രോത്സാഹനം എന്ന നിലയിൽ തമിഴ്നാട് സർക്കാർ ഇവിടെ ഒരു ശില്പകലാശാല സ്ഥാപിച്ചിട്ടുണ്ട്.

ജൂതപ്പള്ളി

ജൂത ആരാധനാകേന്ദ്രങ്ങൾ സിനഗോഗ് എന്നാണ് അറിയ പ്പെടുന്നത്. കൊച്ചിയിലെ വിശുതമായ ജൂതപ്പള്ളി 1568-ലാണ് പണികഴിപ്പിച്ചത്. ഇസായേൽ രാഷ്ട്രം രൂപീകൃതമായതോടെ കൊച്ചിയിലെയും മറ്റ് പ്രദേശങ്ങളിലെയും ജൂത കുടിയേറ്റക്കാർ ഇസ്രായേലിലേക്ക് തിരികെ കുടിയേറ്റം നടത്തി. വെറും 17 ജൂതരാണ് പിന്നീട് കൊച്ചിയിൽ അവശേഷിച്ചത്. ഒരു പുരോഹിതനെ നിയമി ക്കാൻ ആവശ്യമായത്ര പുരുഷവിശ്വാസികൾ ഇല്ലാത്തതിനാൽ കൊച്ചിയിലെ ജൂതപ്പള്ളിയിൽ പുരോഹിതനില്ല. പള്ളിക്കു ചുറ്റുമായി ജൂതത്തെരുവുകളാണ് ഉള്ളത്. ഈ അപൂർവ ആരാധനാകേന്ദ ത്തിന്റെ മുഴുവൻ ദീപ്തിയും നിലനിർത്തിക്കൊണ്ട് അത് ഇന്നും പരിരക്ഷിച്ചു വരുന്നു.

കാഞ്ചീപുരം

തമിഴ്നാട്ടിൽ ചെങ്കൽപെട്ടിനടുത്ത് പാലാർ നദിക്കരയിലാണ് പുരാതന നഗരമായ കാഞ്ചീപുരം സ്ഥിതിചെയ്യുന്നത്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ ചോളസാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം. തുടർന്നങ്ങോട്ട് ഗോൾക്കൊണ്ടയിലെ പല്ലവന്മാരുടെയും “കർണാടകയിലെ നവാബിന്റെയും ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷു കാരുടെയുമൊക്കെ ഭരണത്തിൻ കീഴിലായി കാഞ്ചീപുരം. ആദ്യ – കാലങ്ങളിൽ ബുദ്ധ-ജൈനമത പാഠശാലകളായിരുന്നു ഇവിടം. 7-8 – ‘നൂറ്റാണ്ടുകളിൽ “ആയിരം ക്ഷേത്രങ്ങളുടെ സുവർണനഗരം’ – എന്നാണ് കാഞ്ചീപുരം അറിയപ്പെട്ടിരുന്നത്. നഗരത്തിൽ 108 ശിവ ക്ഷേത്രങ്ങളും 18 വിഷ്ണുക്ഷേത്രങ്ങളുമുണ്ട്. ഇന്ത്യൻ ക്ഷേത വാസ്തുവിദ്യയുടെ ഉദാത്തമാതൃകയാണ് ഇവ ഓരോന്നും. 1300 – വർഷം പഴക്കമുള്ള കൈലാസനാഥക്ഷേത്രം രാജസിംഹരാജാവിന്റെ കാലത്താണ് പണിതുയർത്തിയത്. മനോഹരമായ നന്തിമണ്ഡപം – നമ്മ ക്ഷേത്രത്തിനുള്ളിലേക്ക് നയിക്കും. വൈകുണ്ഠനാഥ
പെരുമാൾ ക്ഷേത്രം 8-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ്. ഒന്നിനു മുകളിൽ ഒന്നായി പണിതുയർത്തിയ 4 ശ്രീകോവിലുകൾ ക്ഷേതത്തിലെ വിസ്മയകാഴ്ചയാണ്. ഏഴ് ഹിന്ദു വിശുദ്ധനഗരങ്ങളിൽ – ഒന്നാണ് കാഞ്ചീപുരം.

ഇന്ത്യാ ഗേറ്റ്

ഡൽഹി നഗരഹൃദയത്തിലുള്ള രാജ്പഥിന്റെ സമാപനസ്ഥല സൗധമാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകയുദ്ധത്തിൽ ജീവൻ ബലി യർപ്പിച്ച 90,000 ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കാണ് ഇത് പണിതുയർത്തിയിട്ടുള്ളത്. ഇവയിൽ 13,500 ഭടന്മാരുടെ പേരുകൾ സൗധത്തിന്റെ ഭിത്തിയിൽ കൊത്തിവച്ചിരിക്കുന്നു. അതിവിശാല മായ മൈതാനത്തിനു മധ്യത്തിൽ 42 മീറ്റർ ഉയരത്തിൽ ഇന്ത്യാ ഗേറ്റ് തല ഉയർത്തി നിൽക്കുന്നു. 1971-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ മരിച്ച അജ്ഞാതഭടന്മാരുടെ സ്മരണയ്ക്കായി ഗേറ്റിന്റെ കമാ നത്തിനു താഴെയായി “അമർ ജവാൻ ജ്യോതി’ എന്ന കെടാദീപം ജ്വലിച്ചു നിൽക്കുന്നു. റിപ്പബ്ലിക് ദിനം, സ്വാതന്ത്യദിനം എന്നിങ്ങ നെയുള്ള ദേശീയ ഉത്സവദിനങ്ങളിൽ ഔദ്യോഗിക ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത് ഇവിടെയാണ്.

ജന്തർ മന്ദർ

ഡൽഹിയിലെ രജപുത്ര രാജാവ് സവായ്ജയ്സിംഗ് 1724-ൽ – പണികഴിപ്പിച്ച പുരാതന വാനനിരീക്ഷണകേന്ദ്രമാണ് ജന്തർ മന്ദർ. വലിയ ഒരു നിഴൽമാപിനിയും ഗ്രഹങ്ങളുടെയും ആകാശഗോള ങ്ങളുടെയും ദിശയും ചലനവും അളക്കാനുള്ള പഴയകാല ഉപകര — ണങ്ങളുമാണ് ഇവിടത്തെ ആകർഷണം. ദൂരദർശിനികൾ ഇല്ലാതി രുന്ന ഒരു കാലത്ത് വലിയ കെട്ടിടസമാനമായ എടുപ്പുകൾ ഉപയോ ഗിച്ച് അവയളക്കുന്ന വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഭാരതത്തിലെ വിവിധ തച്ചുശാസ്ത്ര ഉപകരണങ്ങളായ സാമാട്ട് യന്തം, മിശ്രയന്ത്രം, രാമയന്തം, ജയപ്രകാശ്യന്തം എന്നിവയടക്കം പുരാതന ഉപകരണങ്ങളുടെ ഒരു വലിയ നിരതന്നെ ഇവിടെയുണ്ട്. 1948-ൽ ജവഹർലാൽ നെഹ്റു ഇവിടം ഒരു സ്മാരകസൗധമായി പ്രഖ്യാപിച്ചു.

ഹവാ മഹൽ

പിങ്ക് നഗരം എന്നറിയപ്പെടുന്ന രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലാണ് ഹവാ മഹൽ എന്ന വാസ്തവിസ്മയം നില കൊള്ളു ന്നത്. “കാറ്റിന്റെ കൊട്ടാരം’ എന്നാണ് ഇതിന്റെ മലയാള നാമം. ലാൽ ചന്ദ് ഉസ്താദ് എന്ന ശില്പി വിഭാവനം ചെയ്ത് സവായ് പ്രതാപ് സിംഗ് രാജാവ് 1799-ൽ പണിതീർത്തതാണ് ഈ കൊട്ടാരം. അഞ്ചു നിലകളിൽ പാടലവർണക്കല്ലുകൾ കൊണ്ടു പണിതുയർത്തിയ കൊട്ടാരം രാജകുടുംബത്തിലെ വനിതകൾക്ക് ഉത്സവങ്ങളും ആഘോഷങ്ങളും ഘോഷയാത്രകളും സ്വകാര്യമായി കാണാൻ പണികഴിപ്പിച്ചതായിരുന്നു. ഓരോ നിലയിലും നൂറുകണക്കിന് മട്ടുപ്പാവുകളും കിളിവാതിലുകളുമുണ്ട്. ഇപ്പോൾ മനോഹരമായ ഈ കൊട്ടാരം ഒരു വാനനിരീക്ഷണകേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു.

ഹുമയൂണിന്റെ ശവകുടീരം

മൺമറഞ്ഞ ഭർത്താവിന്റെ സ്മരണയ്ക്കായി ഹുമയൂണിന്റെ വിധവ ഹമീദബീഗം 1560-ൽ പണികഴിപ്പിച്ചതാണ് ഈ ശവകുടീരം. കുടീരത്തിലേക്കുള്ള കവാടം ഒരു ഇരുനില പടിപ്പുരകൊണ്ടും ഉള്ളി – ലുള്ള ഭാഗം മനോഹരമായ പൂന്തോട്ടം കൊണ്ടും കമനീയമാക്കി. യിരിക്കുന്നു. താഴികക്കുടങ്ങൾക്കു താഴെ ഒരു അഷ്ടകോൺഹാളും അതിനു ചുറ്റിലുമായി അഷ്ടകോൺ അറകളുമുണ്ട്. മുഖ്യ കല്ലറ മധ്യഹാളിൽ തെക്കുവടക്കു ദിശയിൽ സ്ഥാപിച്ചിരിക്കുന്നു. 42.5 – മീറ്റർ ഉയരത്തിൽ രണ്ടു താഴികക്കുടങ്ങൾ ഇതിന് മേൽക്കൂര തീർ ക്കുന്നു. താഴികക്കുടത്തിനു മുകളിൽ ചന്ദ്രക്കലയുടെ രൂപമുണ്ട്. – ചുവന്ന മണൽക്കല്ലും കറുപ്പും വെളുപ്പും വെണ്ണക്കല്ലും കൊണ്ടാണ് ഈ സൗധം പണിതിട്ടുള്ളത്. ഇതിലെ ഇരുതാഴികക്കുടമുള്ള ഒരു – ചെറിയ ശവകുടീരം പ്രത്യേക പരാമർശം അർഹിക്കുന്നു. ബാർബ – റുടെ ശവകുടീരം എന്നറിയപ്പെടുന്ന ഇത് ചക്രവർത്തിയുടെ പ്രിയ – ങ്കരനായ ക്ഷരകന്റെ അന്ത്യവിശ്രമസ്ഥലമാണ്. മുഗൾ സാമ്രാജ്യ – സ്മരണയുണർത്തി ഹുമയൂൺ സ്മാരകം നിലകൊള്ളുന്നു.

ഗ്വാളിയാർ കോട്ട

15-ാം നൂറ്റാണ്ടിൽ മധ്യ പ്രദേശിലെ മാൻസിംഗ് രാജാവ് പണി കഴിപ്പിച്ച കോട്ടയാണിത്. സമതല ത്തിൽ നിന്നും 90 മീറ്റർ ഉയ രത്തിലും 3 കി.മീ. നീളത്തി ലും ഒരു പാറത്തട്ടിലാണ് കോട്ട പണിതിട്ടുള്ളത്. മണൽക്കല്ലിൽ പണിത കോട്ടയ്ക്ക് ആറ് കവാട ങ്ങളുണ്ട്. കോട്ടയിൽ എട്ട് ജലസംഭരണികളും നിരവധി കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഒരു മുസ്ലീം പള്ളിയും മറ്റ് മന്ദിരങ്ങളുമുണ്ട്. കോട്ടയിലുള്ള സസ്സ് ബാഹുക്ഷേത്രത്തിന്റെ ശ്രീകോവിലും ഗുജാരി മഹൽ, ഹാത്തി പോൾ എന്നിവയും ഹിന്ദുവാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണങ്ങളാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ . ബ്രിട്ടീഷുകാർ താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയത് ഈ കോട്ടയ്ക്കു സമീപത്തു വെച്ചായിരുന്നു. കോട്ടമതിലിന്റെ താഴെയായി 15 ആം നൂറ്റാണ്ടിൽ കൊത്തിയെടുത്ത ഭീമാകാരമായ ജൈനപ്രതിമയും കാണാം.

ഹരിദ്വാർ

ഉത്തർപ്രദേശിലെ ഹരിദ്വാർ ഭാരതത്തിലെ മുഖ്യതീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ശിവാലി മലനിരകൾക്കു താഴെ വിശുദ്ധ ഗംഗയുടെ തീരത്താണ് ഈ ക്ഷേതനഗരം. ഛണ്ഡിഘട്ടിൽ നിന്നും – 3 കി.മീ. അകലെയുള്ള ഛണ്ഡി ദേവീക്ഷേത്രം 1929-ലാണ് പണി കഴിപ്പിച്ചത്. ആദിശങ്കരനാണ് ഈ ക്ഷേത്രപ്രതിഷ്ഠ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. ഹരിദ്വാറിൽ നിന്നും 4 കി.മീ. മാറിയുള്ള ദക്ഷമഹാദേവക്ഷേത്രമാണ് മറ്റൊരു ആകർഷണം. ബിൽവ മലനിര കളിലുള്ള മാനസദേവീക്ഷേത്രത്തിൽ മലമ്പാതയിലൂടെ എത്തി ച്ചേരാം. ഛണ്ഡിദേവീക്ഷേത്രത്തെ ഇവിടവുമായി ബന്ധിപ്പിക്കുന്ന റോഡ്വേയും നിലവിലുണ്ട്. ക്ഷേത്രങ്ങളിലെ കലാ-ശില്പചാതുരി സവിശേഷമാണ്. ഹരിദ്വാറിൽ എണ്ണമറ്റ വിശുദ്ധ സ്നാനഘട്ടങ്ങ ളുണ്ട്. പൂക്കളാൽ അലങ്കരിച്ച ദീപക്കാഴ്ചകൾ വിശുദ്ധഗംഗയിലൂടെ ഒഴുക്കുന്നത് മറക്കാനാവാത്ത ദൃശ്യവിരുന്നാണ്. കലാ-സാംസ്കാ രിക-ശാസ്ത്ര വിഷയങ്ങളിലെ ഒരു പഠനകേന്ദ്രം കൂടിയാണ് ഹരി – ദ്വാർ. ആയുർവേദ ചികിത്സക്കും ഇവിടം പ്രസിദ്ധമാണ്.

സുവർണ ക്ഷേത്രം

സിക്ക് മതത്തിലെ നാലാമത്തെ ഗുരുവായിരുന്ന ഗുരു രാം ദാസാണ് 1577-ൽ അമൃത്സർ നഗരം സ്ഥാപിച്ചത്. സുവർണക്ഷേത്രം അഥവാ ഹരിമന്ദിർ നിലകൊള്ളുന്ന അമൃതസരസ് എന്ന പൊയ്ക്ക യുടെ പേരിൽ നിന്നാണ് ചുറ്റുമുള്ള നഗരത്തിന് ഈ നാമം ലഭിച്ചത്. തടാകമധ്യത്തിലെ ദ്വീപിലാണ് ക്ഷേത്രം പണിതുയർത്തിയിരിക്കു ന്നത്. ചുറ്റുമുള്ള ജലാശയത്തിൽ ക്ഷേത്രം ഒഴുകി നടക്കുന്നതായി തോന്നും. അഞ്ചാമത്തെ സിക്കുഗുരുവായ ഗുരു അർജ്ജുൻദേവാണ് തടാകമധ്യത്തിലെ ക്ഷേത്രനിർമാണത്തിന് നേതൃത്വം നൽകിയത്. ലാഹോറിലെ മുസ്ലീം വിശുദ്ധനായ മിയാൻ മിർ 1588-ൽ ക്ഷേത ത്തിന് തറക്കല്ലിട്ടു. പാട്ടി, കസൂർ, കലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കൊത്തന്മാരും തച്ചന്മാരുമാണ് പണികൾ ചെയ്തു തീർത്തത്. ക്ഷേത്രത്തിനുചുറ്റും വെണ്ണക്കല്ലിൽ മതിൽ പണിതിട്ടുണ്ട്. വലിയ താഴികക്കുടത്തിന്റെയും ചെറിയ കൊത്തളങ്ങളുടെയും വാസ്ത വിദ്യാചാതുരി ക്ഷേത്രത്തിന്റെ സവിശേഷഭംഗിയാണ്. ഭാരതത്തിലെ മുഖ്യ തീർഥാടനകേന്ദ്രങ്ങളിലൊന്നാണ് സുവർണ ക്ഷേത്രം.

ഗോമതേശ്വര പ്രതിമ

വിന്ധ്യാമലനിരയിൽ സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയര ത്തിലാണ് ഗോമതേശ്വര പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ള ശ്രാവണബല ഗോള. കർണാടകത്തിൽ മൈസൂറിൽ നിന്നും 93 കി.മീ. യാത ചെയ്താൽ ഇവിടെയെത്താം. ഒന്നാമത്തെ ജൈനതീർഥങ്കരന്റെ പുത നായിരുന്ന ബാഹുബലി രാജകുമാരന്റെ ഏകശിലയിലെ പൂർണ കായപതിമയാണ് ഗോമതേശ്വരൻ എന്നറിയപ്പെടുന്നത്. 19-ാം നൂറ്റാ ണ്ടിൽ നിർമിക്കപ്പെട്ട പ്രതിമ 50 മീറ്റർ ഉയരമുള്ള ഒറ്റക്കല്ലിൽ നിന്നാണ് കൊത്തിയെടുത്തിട്ടുള്ളത്. ധ്യാനനിരതനായ ഗോമതേശ്വരന്റെ ശരീരത്തിൽ പടർന്നുകയറുന്ന വള്ളികൾ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിലേക്ക് അഞ്ഞൂറ് പടവുകളുണ്ട്. വഴികളിൽ അവിടവിടെ ചെറു മ ന്ദി ര ങ്ങ ൾ കൊത്തിയെടുത്തി ട്ടുണ്ട്. ഓരോ പ്രന്ത ണ്ടു വർഷം കൂടു മ്പോഴും ഇവിടെ മഹാകുംഭാഭിഷേക മേള നടക്കുന്നു. പാ ലും നെയ്യും തൈരും കുങ്കുമവും കൊണ്ട് ഗോമതേശ്വര പ്രതിമ യിൽ അഭിഷേകം ചെയ്യുന്ന വിശുദ്ധ ഉ ത്സവമാണ് ഇത് . ലോകത്തെ നിൽക്കു ന്ന രൂപത്തിലുള്ള വലിയ പ്രതിമകളിൽ ഒന്നാണ് ഗോമതേശ്വര പ്രതിമ.

ഗോൾ ഗുമ്പാസ്സ്

കർണാടകയിലെ ബിജാപ്പൂരിലാണ് ഈ സ്മാരകസൗധം നിലകൊള്ളുന്നത്. ബിജാപ്പൂർ രാജാവ് മുഹമ്മദ് ആദിബ്ഷായു ടെയും ഭാര്യയുടെയും പുത്രിയുടെയും ഖബറാണ് സൗധത്തിലു ള്ളത്. 60 മീറ്ററോളം ഉയരത്തിൽ വമ്പൻ താഴികക്കുടമുള്ളതും ചതുരാകൃതിയിലുള്ളതുമായ ഈ സ്മാരകം ഇസ്ലാമിക വാസ്ത വിദ്യാരീതിയിലാണ് നിർമിച്ചിട്ടുള്ളത്. 10 അടി വീതിയുള്ള ചുവരു കളും 125 അടി വ്യാസമുള്ള താഴികക്കുടവുമായി വലുപ്പം കൊണ്ട് ലോകത്തെ രണ്ടാമത്തെ താഴികക്കുടമായി ഇത് നിലകൊള്ളുന്നു. അഷ്ടകോൺ ആകൃതിയിൽ ഏഴുനിലകളുമായി നാല് ഗോപുര ങ്ങൾ മുഖ്യകെട്ടിടത്തിന്റെ മൂലകളിൽ പടുത്തുയർത്തിയിരിക്കുന്നു. വിഖ്യാതമായ “അടക്കംപറച്ചിൽ ഗ്യാലറി’ ഉള്ളിലാണുള്ളത്. ഈ വിഖ്യാതസ്മാരകം 1659-ൽ പൂർത്തീകരിച്ചു.

ഗോൽകൊണ്ട കോട്ട

ഹൈദരാബാദിനു പടിഞ്ഞാറ് 8 കി.മീ. മാറി സ്ഥാപിക്കപ്പെട്ട കുത്ബ് ഷാഹി സാമാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ഗോൾക്കൊണ്ട് കോട്ട. 1687-ൽ ഈ ആന്ധ്രാപ്രദേശ് നഗരം ഔറംഗസീബ് കീഴടക്കുകയും മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കു കയും ചെയ്തു. കുത്ബ് ഷാഹി രാജവംശകാലത്ത് കരിങ്കല്ലും ഇരുമ്പും ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഷാഹി ചക്രവർത്തിമാരുടെ ശവകുടീരങ്ങളും മോസ്കകളും കൊട്ടാര ങ്ങളും ഇന്നും അചഞ്ചലമായി നിലകൊള്ളുന്നു. ഭിത്തികളിലെ വായുനിർഗമനവഴികൾ കോട്ടയിൽ ശുദ്ധവായു മുഴുവൻ സമയവും ലഭിക്കത്തക്കവിധം നിർമിച്ചിരിക്കുന്നു. മലഞ്ചെരിവിലെ കൊട്ടാരത്തോളമെത്തുന്ന ഭൂഗർഭ രഹസ്യവഴികളുണ്ട് ഇവിടെ. ചുറ്റുമുള്ള മലകളിൽനിന്നും ഖനനം ചെയ്യുന്ന രത്നക്കല്ലുകളുടെ ഒരു മുഖ്യ വ്യാപാരകേന്ദ്രമായിരുന്നു പണ്ട് ഈ കോട്ട.

ഗാന്ധി സമാധി

യമുനാനദിയുടെ തീരത്തെ രാജ്ഘട്ടിലാണ് ഗാന്ധിസ്മാരക – വും സമാധിയും. 1948-ൽ ഗാന്ധിജിയുടെ സമാധി സ്ഥാപിക്കുമ്പോൾ കറുത്ത വെണ്ണക്കല്ലിലെ ഒരു ചതുരത്തറ മാത്രമാണ് ഇവിടെയുണ്ടാ യിരുന്നത്. പൂന്തോട്ടത്തിനു മധ്യത്തിലെ ഈ സമാധിമണ്ഡപത്തിൽ ഗാന്ധിജിയുടെ അവസാനവാക്കുകളായ “ഹേ റാം’ എന്നത് ആലേഖനം ചെയ്തിരിക്കുന്നു. ഗാന്ധിജിയുടെ മരണദിനമായ – വെള്ളിയാഴ്ചകളിൽ ഇവിടെ പ്രാർഥനകൾ നടക്കും. സമാധിക്കടു ത്തായി ഗാന്ധിസ്മാരക മ്യൂസിയമുണ്ട്. ഗാന്ധിജിയുടെ സന്തത സഹചാരികളായിരുന്ന ചർക്കയും മെതിയടിയും കണ്ണടയുമെല്ലാം ഇവിടെ അമൂല്യവസ്തുക്കളായി സൂക്ഷിച്ചിരിക്കുന്നു. ഗാന്ധിജി യുടെ ജീവിതവുമായി ബന്ധപ്പെട്ട ബുക്കുകൾ, പെയിന്റിങ്ങുകൾ, ഫോട്ടോകൾ എന്നിങ്ങനെ നിരവധി ചരിത്രവസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗേറ്റ് വേ ഓഫ് ഇന്ത്യ

മുംബൈ തുറമുഖത്തെ ഈ സ്മാരകം ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ്. 1911-ൽ ഭാരതം സന്ദർശിച്ച ജോർജ്ജ് അഞ്ചാമൻ രാജാവിന്റെയും മേരി ചക്രവർത്തിനിയുടെയും ബഹു മാനാർഥമാണ് ഇത് പണികഴിപ്പിച്ചത്. അറബ്-ഭാരത വാസ്തുവിദ്യ ഉപയോഗപ്പെടുത്തിയുള്ള സ്മാരകനിർമാണം 1924-ൽ പൂർത്തീക രിച്ചു. 16-ാം നൂറ്റാണ്ടിലെ ഗുജറാത്തി ശില്പമാതൃകയാണ് പീതപാടല നിറമുള്ള വെട്ടുപാറകൾ കൊണ്ടു നിർമിച്ച കമാനത്തിനു ള്ളത്. രണ്ടു വശങ്ങളിലുള്ള ഹാളുകളിൽ അറുന്നൂറോളം പേർക്ക് ഇരിക്കാനാകും. 1947-ൽ ഭാരതം സ്വതന്ത്രമായപ്പോൾ ഭാരതത്തിലെ അവസാന ബാച്ച് ബ്രിട്ടീഷ് സേന മാർച്ചു ചെയ്ത് രാജ്യമുപേക്ഷി ച്ചത് ഈ കമാനത്തിലൂടെയായിരുന്നു. സ്വാമി വിവേകാനന്ദന്റെയും – ഛത്രപതി ശിവജിയുടെയും പ്രതിമകൾ ഗേറ്റിനു സമീപം സ്ഥാപി ച്ചിട്ടുണ്ട്.

എല്ലോറ ഗുഹകൾ

മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് എല്ലോറ ഗുഹകൾ. മൂന്നാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനുമിടയിൽ ചാലൂക്യരാജാ ക്കന്മാർ പണിതതാണ് 34 ഗുഹകളടങ്ങുന്ന ഈ ക്ഷേത്രസമുച്ചയം. ഇവയിൽ 12 എണ്ണം ബുദ്ധക്ഷേത്രങ്ങളും 17 എണ്ണം ഹിന്ദുക്ഷേത ങ്ങളും 5 എണ്ണം ജൈനക്ഷേത്രങ്ങളുമാണ്. ഗുഹകളെല്ലാം പടിഞ്ഞാറുഭാഗത്തേയ്ക്ക് അഭിമുഖമായതിനാൽ ഉച്ചയ്ക്ക് ശേഷ മാണ് ഉള്ളിലെ കാഴ്ചകൾ സുവ്യക്തമാകുന്നത്. ക്ഷേത്രങ്ങളിൽ കൈലാസനാഥക്ഷേത്രമാണ് ഗംഭീരം. 50 മീറ്റർ നീളവും 29 മീറ്റർ വീതിയുമുള്ള ഈ ഗുഹ ഏകശിലയിലാണ് കൊത്തിയെടുത്തിട്ടു ള്ളത്. 8-ാം നൂറ്റാണ്ടിൽ ഔറംഗബാദിലെ രാജാവ് കൃഷ്ണയാണ് ഇത് പണികഴിപ്പിച്ചത്. മുറ്റത്തുനിന്നും ഉയർന്നു നിൽക്കുന്ന രീതി യിലാണ് ഇതിന്റെ ഘടന. അഭിഷേക തീർഥക്ഷേത്രത്തിൽ നദീ ദേവിമാരായ ഗംഗ-യമുന-സരസ്വതിയുടെ പ്രതിഷ്ഠയുണ്ട്. ജൈന ക്ഷേത്രത്തിൽ ഇന്ദ്രസഭയും ജഗന്നാഥസഭയും കൊത്തിവച്ചിരി | ക്കുന്നു. ധ്വജസ്തംഭം എന്നറിയപ്പെടുന്ന ഗജരാജപ്രതിമയാണ് | ഏറ്റവും ശ്രദ്ധേയം. വാസ്ത-ശില്പവിദ്യയുടെ മഹോന്നത മാതൃക യാണ് എല്ലോറയിലെ ഗുഹകൾ.

ഫത്തേപൂർ സിക്രി

ഉത്തർപ്രദേശിലെ പുരാതന നഗരമാണ് ഫത്തേപൂർ സിക്രി. മുഗൾ ചക്രവർത്തിയായ അക്ബറാണ് 1569-ൽ ഈ നഗരം പണി കഴിപ്പിച്ചത്. അതിവിശാലമായ ഒരു സാമാജ്യവും അളവറ്റ സമ്പത്തു മുണ്ടായിരുന്നുവെങ്കിലും അക്ബർക്ക് അനന്തരാവകാശികൾ ഇല്ലാ യിരുന്നു. ചക്രവർത്തിയുടെ ആദ്ധ്യാത്മിക ഗുരു ഷെയ്ക്ക് സലിം ചിഷ്ട്ട്ടി അക്ബർക്ക് മൂന്നു മക്കളുണ്ടാകുമെന്ന് പ്രവചിക്കുകയും അത് സംഭവിക്കുകയും ചെയ്തു. ഗുരുവിനോടുള്ള നന്ദിപ്രകടനമായി അക്ബർ അദ്ദേഹത്തിന്റെ ഗ്രാമമായ സിക്രിയെ ഒരാസൂത്രിത നഗരമായി പണിതുയർത്തുകയായിരുന്നു. വിജയത്തിന്റെ നഗരം എന്നർഥം വരുന്ന ഫത്തേപൂർ എന്ന നഗരനാമവും നൽകി, ആഗ യിൽ നിന്നും അക്ബർ തന്റെ സാമാജ്യ തലസ്ഥാനം ഇവിടേയ്ക്ക് മാറ്റി. പാടലവർണക്കല്ലുകളിൽ കൊത്തുപണികളോടെ നിർമിച്ച കൊട്ടാരങ്ങളും ഓഫീസുകളും എടുപ്പുകളും മുറ്റങ്ങളുമാണ് ഇവിടെ യുള്ളത്. മുഗൾ വാ സ്തുവിദ്യയുടെ മാ സ് മ ര സാന്നിദ്ധ്യം നഗരത്തിലാകെയും കാണാം. പതിന്നാലു വർഷക്കാലം ഈ ന ഗരത്തിൽ താമസിച്ച ശേഷമാണ് 1585-ൽ അക്ബർ അജ്ഞാത ക ാ ര ണ ങ്ങ ള ന ൽ എന്ന യ് ക്കു മാ യി ഇവിടം ഉപേക്ഷിച്ചു പോയത്. മുഗൾ രാജ പാ ര മ്പ ര്യ ത്തിന്റെ സ്മാരകമായി ഇന്ന് ഫത്തേപൂർ സിക്രി നിലകൊള്ളുന്നു.

റാൻസം ലേഡിയുടെ പള്ളി

19-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കന്യാകുമാരിയിലെ സെന്റ് തോമസിന്റെ റോമൻ കത്തോലിക്കാപള്ളിയാണ് ഇത്. പിന്നീട് ഇത് പുതുക്കിപ്പണിയുകയും പുനർനാമകരണം ചെയ്യുകയും ചെയ്തു. മുനമ്പിനടുത്താണ് ഉന്നതമായ ഈ വെൺമന്ദിരം നിലകൊള്ളു ന്നത്. കന്യാമറിയത്തിന്റെ മൂന്നടി ഉയരമുള്ള ഒരു പ്രതിമ പള്ളി ക്കുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. 1543-ൽ പോർച്ചുഗലിൽനിന്നും കൊണ്ടു വന്നതാണ് ഇത് എന്നു കരുതപ്പെടുന്നു. മുഖ്യഹാളിലെ പതിന്നാലിട ങ്ങളിലായി യേശുദേവന്റെ പീഢാനുഭവങ്ങളുടെ തടിയിൽ കൊ ത്തിയ രൂപങ്ങൾ സ്ഥാപിച്ചിരിക്കുന്നു. വിശുദ്ധ തോമാശ്ലീഹായുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങൾ ജാലകത്തിന്റെ വർണച്ചില്ലുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇന്ന് റാൻസം ലേഡിയുടെ പള്ളി നാശത്തിന്റെ വക്കിലാണ്.

എലിഫെന്റാ ഗുഹകൾ

മുംബൈ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപിലാണ് എലി ഫെന്റാ ഗുഹകളുള്ളത്. ഗർഭപുരി എന്നായിരുന്നു ഇതിന്റെ പഴയ നാമം. പിന്നീട് പോർച്ചുഗീസുകാരാണ് ഭീമാകാരമായ ആനയുടെ ശില്പം ഉള്ളതിനാൽ എലിഫെന്റാ ഗുഹകൾ എന്ന് പേരിട്ടത്. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്നും പത്തു കി.മീ. ബോട്ടുസവാരി ചെയ്താൽ ഇവിടെയെത്താം. 757-973 കാലത്ത് രാഷ്ട്രകൂടരാജാക്കന്മാരാണ് ഇത് പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. നിത്യാന്ധകാരത്തിൽ നിന്നും ഉയിർക്കൊള്ളുന്ന മഹേശ്വര പ്രതിഷ്ഠയാണ് മൂന്നു കവാട ങ്ങളിൽ നിന്നു ദർശിക്കാവുന്ന ഇവിടുത്തെ മുഖ്യബിംബം. ഗർഭഗൃഹത്തിന്റെ നാലു വാതിലുകളിൽനിന്നും ദ്വാരപാലക രുടെയും പരിവാരങ്ങ ളുടെയും പ്രതിമ കാ ണാം. സൃഷ്ടി സ്ഥിതി സംഹാരപതീകമായ ത്രിമൂർത്തി പ്രതിഷ്ഠ 5.45 മീറ്റർ ഉയരത്തി ലാണ് സ്ഥാപിച്ചിട്ടു ള്ളത്. ശിവന്റെ വിവിധ ഭാവങ്ങളെ ദൃശ്യവൽ – ക്കരിക്കുന്ന ബിംബ ങ്ങളും ലേഖനങ്ങളു മാണ് ഗുഹാഭിത്തിക ളിലുള്ളത്. ഈ ഗുഹാ ക്ഷേത്രത്തിന് എല്ലോറ യിലെ ക്ഷേത്രവുമായി സാമ്യമുണ്ട്.

ഭുവനേശ്വർ

മൂന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ക്ഷേത്രനഗരമായ ഭുവനേശ്വർ ഒഡീഷയുടെ തലസ്ഥാനമാണ്. ആറു മുതൽ 16 വരെ നൂറ്റാണ്ടുകളിലായി പണിതുയർത്തിയ അഞ്ഞൂറോളം ക്ഷേത്രങ്ങൾ നഗരത്തിലുണ്ട്. ഇവയിൽ മിക്കതും ശിവക്ഷേത്രങ്ങളാണ്. ഒഡീഷ യിലെ ക്ഷേത്രവാസ്തുവിദ്യയുടെ ദീപ്തമായ ഉദാഹരണമാണ് എ.ഡി. 1114-ൽ പണികഴിപ്പിച്ച ലിംഗരാജക്ഷേത്രം. ഈ ബഹുനില ആരാധനാകേന്ദ്രത്തിന് 132 അടി ഉയരമുണ്ട്. ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളും പൂജാമന്ദിരങ്ങളും മുഖ്യ ക്ഷേത്രമതിലിന് ഉള്ളിലും ചുറ്റുമായി ചിതറി വിന്യസിച്ചിരിക്കുന്നു. മുഖ്യ ശ്രീകോവി ലിലെ മൂർത്തി ശിവലിംഗമാണ്. മുക്കേശ്വര ക്ഷേത്രം, കേദാരേ ശ്വരക്ഷേത്രം, രാജറാണിക്ഷേത്രം, പരശുരാമേശ്വരക്ഷേത്രം എന്നിവ യാണ് ആകർഷകമായ മറ്റു ചില അമ്പലങ്ങൾ. നിരവധി ഹിന്ദു രാജവംശങ്ങളുടെ പ്രാദേശിക തലസ്ഥാനമായിരുന്നു ഭുവനേശ്വർ. ഇന്നിവിടം സർക്കാർ മന്ദിരങ്ങളും സർവകലാശാലകളും വിമാനത്താ വളങ്ങളുമൊക്കെ അടങ്ങുന്ന ആസുത്രിത നഗരസമുച്ചയമാണ്.

ചാർമിനാർ

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിന്റെ മധ്യത്തിലുള്ള മുഖ്യ ആകർഷണകേന്ദ്രമാണ് ചാർമിനാർ. ഗോൽക്കുണ്ടയിലെ സുൽത്താനായിരുന്ന മുഹമ്മദ് ക്വിലി കുത്തബ് ഷാഹി ആണ് 1591-ൽ ഇത് പണികഴിപ്പിച്ചത്. നാലു മിനാരങ്ങളുള്ള ഒരു ചതുരക്കോട്ടയാണ് ഇത്. ഓരോ മിനാരത്തിനും 55 മീറ്റർ – ഉയരമുണ്ട്. അറബ്-ഭാരത വാസ്തുവിദ്യയുടെ സങ്കലനമാണ് ചാർമിനാർ. ചാർമിനാർ കോട്ടയുടെ നാലു വശത്തും തുറന്ന കമാന ങ്ങളും ചുറ്റുഗോവണികളുമുണ്ട്. ചാർമിനാറിലെ സുന്ദരമായ മെക്കാ മോസ്കിൽ പതിനായിരത്തോളം പേർക്ക് പ്രാർഥിക്കാനാവും. വിലപിടിച്ച രത്നക്കല്ലുകളും മുത്തുകളുമടക്കം ഒട്ടനവധി വാണിഭ വസ്തുക്കളുടെ വില്പനകേന്ദ്രമാണ് മിനാരത്തിനു ചുറ്റുമുള്ള വീഥി കളും തെരുവുകളും.

ബഹായി ക്ഷേത്രം

19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രവാചകനായ മിർസാ ഹുസൈൻ അലി ആണ് ബഹായിമതത്തിന്റെ സ്ഥാപകൻ. 1986-ൽ – ആണ് ന്യൂഡൽഹിയിലെ നെഹ്റു സ്റ്റെയ്സിൽ ബഹായി മന്ദിരം പണികഴിപ്പിച്ചത്. ഭാരതത്തിന്റെ ദേശീയ പുഷ്പമായ താമരയുടെ രൂപത്തിൽ പണികഴിച്ചിട്ടുള്ളതിനാൽ “ലോട്ടസ് ടെംബിൾ’ എന്നും ഈ വിശുദ്ധസ്ഥലം അറിയപ്പെടുന്നു. അത്യസാധാരണമായ ഈ ക്ഷേതശില്പത്തിന് മുന്നു നിരകളിലായി ഒൻപത് വീതം ഇതളു കൾ വിടർന്നുവരുന്ന താമരയുടെ രൂപമാണ് ഉള്ളത്. അംബര ചുംബിയായ ഈ ക്ഷേത്രത്തിനു ചുറ്റും പൂന്തോട്ടവും പൊയ്ക്കുകളു മുണ്ട്. സമത്വത്തിന്റെ സന്ദേശം തീർഥാടകർക്ക് പകരുന്ന ഈ ക്ഷേത്രം വെണ്ണക്കല്ലും ശിലയും മണലും സിമന്റും കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. പൊതു ആരാധനാകേന്ദ്രം എന്ന നിലയിൽ ലോകമാകെയും നിന്നുള്ള സഞ്ചാരികൾ ബഹായി മന്ദിരത്തി ലെത്തുന്നു.

ബോം ജീസസ് ബസിലിക്ക

പള്ളികളുടെയും പ്രാർഥനാമന്ദിരങ്ങളുടെയും നാടായ ഗോവ, കിഴക്കിന്റെ റോം എന്നാണ് അറിയപ്പെടുന്നത്. പഴയ ഗോവയിൽ ജസട്ട് പാതിരിമാർ 1605-ൽ പണികഴിപ്പിച്ചതാണ് ബോം ജീസസ് ബസിലിക്ക. ജസ്യൂട്ട് മതപ്രചാരകൻ ആയിരുന്ന സെന്റ് ഫ്രാൻസിസ് സേവ്യർ പാവങ്ങളുടെ ഇടയിലെ തന്റെ കാരുണ്യപ്രവർത്തനത്തി നായി 1542-ൽ ഗോവയിലെത്തി. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ഭൗതികശരീരം ഈ പള്ളിയിൽ ഇന്നും കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു. ടസ്കനിയിലെ പ്രഭു നൽകിയ പേടകത്തിലാണ് വിശുദ്ധന്റെ ശരീരം സൂക്ഷിച്ചിട്ടുള്ളത്. വിശിഷ്ട വസ്ത്രങ്ങൾ കൊണ്ട് അലകൃതമാണ് വിശുദ്ധന്റെ ദേഹം. മുഖ്യ അൾത്താരയുടെ മധ്യ ത്തിൽ ജസ്യൂട്ട് സഭയുടെ സ്ഥാപകനായ സെന്റ് ഇഗ്നേഷ്യസിന്റെ ആൾവലിപ്പത്തിലുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നു. മൂന്നു നിലക ളുള്ള ബസിലിക്ക കൃഷ്ണശിലയും വെട്ടുകല്ലും കൊണ്ട് നിർമിച്ചതും പതിനേഴാം നൂറ്റാണ്ടിന്റെ വാസ്തുവിദ്യാചാതുരി വിളിച്ചറിയിക്കു ന്നതുമാണ്.

അക്ബറുടെ ശവകുടീരം

ഉത്തർപ്രദേശിൽ ആഗ്രയ്ക്ക് സമീപമുള്ള സിക്കന്തരാബാദി ലാണ് അക്ബറുടെ ശവകുടീരം. ഉയർന്ന ചുറ്റുമതിലിനുള്ളിൽ വശ്യമനോഹരമായ ഒരു പുന്തോട്ടത്തിനു മധ്യത്തിലാണ് ഈ സൗധം നിലകൊള്ളുന്നത്. അക്ബർ തന്നെയാണ് മണൽക്കല്ലിൽ പടുത്തുയർത്തിയ തന്റെ അന്ത്യവിശ്രമസ്ഥാനത്തിന്റെ പണി തുട ങ്ങിയതെങ്കിലും 1613-ൽ പുത്രൻ ജഹാംഗീറാണ് അത് പൂർത്തീ കരിച്ചത്. കെട്ടിടത്തിന്റെ ശില്പഘടനയിൽ ജഹാംഗീർ ചില ഭേദഗതികൾ വരുത്തുകയും കെട്ടിടത്തിന്റെ മേൽത്തട്ടിൽ അക്ബർ ക്കു വേണ്ടി ഒരു കപടകുടീരം വെണ്ണക്കല്ലിൽ പണിയുകയും ചെയ്തു. യഥാർഥ ശവകുടീരം ഒരു നിലവറയിലാണ് ഒരുക്കിയത്. മാർബിൾ ഇടനാഴിയ്ക്കപ്പുറമുള്ള അഞ്ചാംനിലയിലെ തുറസായ പ്രദേശം, ഒരു തുറന്ന പിക ശവകുടീരം തനിക്കു വേണമെന്ന അക്ബറുടെ ആഗ്രഹത്തിന് അനുസൃതമായി പണികഴിപ്പിച്ചതാണെന്ന് കരുത പ്പെടുന്നു. സങ്കീർണമായ കൊത്തുപണികൾ കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ ചുവരുകൾ. ഇടനാഴിയുടെ മധ്യത്തിലെ വെണ്ണക്കൽ സ്മാരകശിലയിൽ ദൈവത്തിന്റെ 29 നാമങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

അമർനാഥ്

കാഷ്മീരിൽ ശ്രീനഗറിൽ നിന്നും 145 കി.മീ. മാറിയാണ് ഭാരത ത്തിലെ മുഖ്യ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ അമർനാഥ്. ഹിമാലയചെരുവിലെ 150 അടി ഉയരവും 90 അടി വീതിയുമുള്ള ഗുഹയാണ് അമർനാഥിനെ വിഖ്യാത സ്ഥലമാക്കുന്നത്. പ്രകൃതി ദത്തമായ ക്ഷേത്രവും അതിനുള്ളിലെ മഞ്ഞുശിവലിംഗവുമാണ് അമർനാഥ് ഗുഹയുടെ വിശുദ്ധിക്ക് കാരണം. വേനൽക്കാലത്ത് മഞ്ഞുശിവലിംഗം ഉരുകി ഇല്ലാതാവുകയും മഞ്ഞുകാലമായാൽ അത് രൂപപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് പൗർണമി ദിന ത്തിൽ ആറടി വരെ ഉയരം ശിവലിംഗത്തിന് ഉണ്ടാവാറുണ്ട്. കാൽനടയായി വേണം സമുദ്രനിരപ്പിൽ നിന്നും 14000 അടി ഉയരെ യുള്ള അമർനാഥിലെത്താൻ. പഹൽഗാമിൽനിന്നും നാലു ദിവസത്തെ യാത്രകൊണ്ടാണ് തീർഥാടകർ ഇവിടെ എത്തു ന്നത്. ഇവിടെ വിവിധ ദൈവ ങ്ങളുടെ രൂപവുമായി സാദൃശ്യ മുള്ള നിരവധി മഞ്ഞുവിഗ്രഹ ങ്ങൾ കാണാം. അമരാവതി യിലെ പുണ്യസ്നാനം സകല പാപങ്ങളും ഒഴുക്കികളയു മെന്ന് കരുതപ്പെടുന്നു. ഭഗവാൻ ശിവൻ പ്രകൃതിയുടെ നിത്യ സത്യങ്ങളെക്കുറിച്ച് ദേവി പാർവ്വതിക്ക് ഉപദേശം നൽ കിയത് അമർനാഥ് ഗുഹയിൽ വെച്ചാണെന്ന് വിശ്വസിക്ക പ്പെടുന്നു.

അജന്താഗുഹകൾ

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് അജന്താ ഗുഹകൾ. 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഒരുകൂട്ടം ബ്രിട്ടീഷ് സൈനികരാണ് ഇത് കണ്ടെത്തിയത്. ബി.സി. ഒന്നാം നൂറ്റാണ്ടിനും 7-ാം നൂറ്റാണ്ടിനുമിടയിലാണ് വിശ്വവിഖ്യാതമായ ഈ ബുദ്ധമത കേന്ദ്രങ്ങൾ നിർമിക്കപ്പെട്ടത്. ഡക്കാൻ പീഠഭൂമിയിലുള്ള അതി വിശാലമായ ഒരു ആഗ്നേയശിലയിലാണ് ഗുഹകൾ കൊത്തിയെടു ക്കപ്പെട്ടിട്ടുള്ളത്. ആകെയുള്ള 29 ഗുഹകളിൽ അഞ്ചെണ്ണം ചൈത്യ ഗൃഹങ്ങൾ എന്ന പേരിൽ പ്രാർഥനാമുറികളും ബാക്കിയുള്ളവ വിഹാരങ്ങൾ എന്ന പേരിൽ ഭിക്ഷമന്ദിരങ്ങളും ആണ്. ഒന്നാമത്തെ വിഹാരത്തിനു മുമ്പിൽ ശ്രീബുദ്ധന്റെ ഒരു വലിയ രൂപമുണ്ട്. നാഗ രാജപ്രതിഷ്ഠ പത്തൊമ്പതാമത്തെ ഗുഹയിലും ശ്രീബുദ്ധന്റെ മഹാ പരിനിർവ്വാണ ലിഖിതം ഇരുപത്തിയാറാമത്തെ ഗുഹയിലും കാണ പ്പെടുന്നു. നദീദേവിമാരായ ഗംഗയുടെയും യമുനയുടെയും ആലേ ഖനങ്ങൾ കവാടത്തിനടുത്ത് കാണാം. ഭാരതത്തിന്റെ അന്നത്തെ – സാമൂഹിക ജീവിതത്തെ വെളിവാക്കുന്നതാണ് ഗുഹാഭിത്തിയിലെ – കൊത്തുപണികൾ. പ്രതീകാത്മക ചിത്രങ്ങളുടെ ഒരു നിരതന്നെ അജന്താഗുഹകളിലുണ്ട്.

വിവേകാനന്ദപ്പാറ

കന്യാകുമാരി ഒരു വിനോദസഞ്ചാര-തീർഥാടന കേന്ദ്രമാണ്. ഗാന്ധിമണ്ഡപവും വിവേകാനന്ദപ്പാറയുമാണ് ഇവിടുത്തെ രണ്ടു പ്രധാന സ്ഥലങ്ങൾ. തീരത്തുനിന്നും ഒന്നര കി.മീ. മാറി കടലി ലാണ് വിവേകാനന്ദപ്പാറ തലയുയർത്തി നിൽക്കുന്നത്. ദേവി കന്യാ കുമാരിയുടെ പാദം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന “ശ്രീപാദ പ്പാറ’ വിവേകാനന്ദപ്പാറയിൽ കാണാം. ഇതിനടുത്തായ വലിയ പാറയിലാണ് സ്വാമി വിവേകാനന്ദൻ ധ്യാനനിരതനായിരുന്നതും ജ്ഞാനോദയം നേടിയതും. പരമ്പരാഗത ഭാരതീയ ശില്പചാതുരി യോടെ പണിതെടുത്ത സ്വാമി വിവേകാനന്ദന്റെ ഒരു ഉജ്വലപ്രതിമ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഇവിടുത്തെ ധ്യാനമുറിയിൽ പ്രാർഥനാപൂർവമിരുന്ന് നമുക്കും ആത്മീയാനുഭവം നേടാം.

ടിപ്പുവിന്റെ കോട്ട

പാലക്കാട് കോട്ട എന്നും അറിയപ്പെടുന്ന ടിപ്പുവിന്റെ കോട്ട കേരളത്തിലെ പാലക്കാട്ടാണ് ഉള്ളത്. മൈസൂറിലെ ഹൈദരാലി യാണ് 1766-ൽ ഇത് പണികഴിപ്പിച്ചത്. കോയമ്പത്തൂരും പശ്ചിമതീര വുമായുള്ള ആശയവിനിമയം ത്വരിതപ്പെടുത്താനാണ് ഇത് നിർമിച്ച് തെന്ന് കരുതപ്പെടുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും സൈനിക ആസ്ഥാനമായിരുന്നു ഇവിടം. 1784-ൽ ബ്രിട്ടീഷുകാർ ഈ കോട്ട പുതുക്കിപ്പണിത് ടിപ്പുവിനെതിരായ പ്രതിരോധത്തി നായി ഉപയോഗിച്ചു. പിന്നീട് സാമൂതിരി പിടിച്ചെടുത്ത കോട്ട 1790-ൽ ബ്രിട്ടീഷുകാർ തിരിച്ചുപിടിച്ചു. ഇവിടെ ഒരു ഹനുമാൻ ക്ഷേത – മുണ്ട്. ഇന്ന് ഏതാനും സർക്കാർ മന്ദിരങ്ങൾ കോട്ടയിൽ പ്രവർത്തി ക്കുന്നുണ്ട്.

ഉദയ്പൂർ

രാജസ്ഥാനിൽ ആരാവല്ലി മലനിരകളിലെ വനമേഖലയിലുള്ള ഉദയ്ക്കർ, ഉദയസൂര്യന്റെ നഗരമെന്നും അറിയപ്പെടുന്നു. 8-ാം നൂറ്റാ ണ്ടിലാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്. ഇവിടെ നിരവധി കൊട്ടാര ങ്ങളും ക്ഷേത്രങ്ങളും സ്മാരകങ്ങളും തടാകങ്ങളുമുണ്ട്. ഗംഭീരമായ ഇവിടുത്തെ മാർബിൾകൊട്ടാരം പൂമുറ്റങ്ങളാലും ക്ഷേത്രങ്ങളാലും വർണച്ചിൽ ദർപ്പണങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. കിളിവാതി ലുകളാലും മച്ചകച്ചിത്രങ്ങളാലും സമ്പന്നമാണിവിടം. മഹാറാണ യുടെ കൊട്ടാരം ഉദയ്പൂരിന്റെ കീർത്തിമുദ്രയായി നിലകൊള്ളുന്നു. ഈ നഗരകൊട്ടാരം ഇന്നൊരു മ്യൂസിയമാണ്. പടിഞ്ഞാറ് രണ്ട് മാർബിൾ കൊട്ടാരങ്ങൾ അതിരിട്ട പിച്ചോള തടാകമാണ്. 17-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ജഗദീശക്ഷേത്രത്തിലെ മഹാവിഷ്ണുവിന് അഭിമുഖമായി നിലകൊള്ളുന്ന ഗരുഡന്റെ വെങ്കലശില്പമാണ് മറ്റൊരു മുഖ്യ ആകർഷണം.

സുര്യക്ഷേത്രം

ഒഡീഷയിലെ പുരിജില്ലയിലെ കൊണാർക്ക് ഗ്രാമത്തിലാണ് വിഖ്യാതമായ സൂര്യക്ഷേത്രമുള്ളത്. 13-ാം നൂറ്റാണ്ടിൽ നിർമിച്ചതും സൂര്യരഥത്തിന്റെ രൂപത്തിലുള്ളതുമാണ് ഈ ക്ഷേത്രം. ഒഡീഷയുടെ തനത് ക്ഷേത്ര വാസ്തുശില്പരീതിയാണ് ഇവിടെ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ വശങ്ങളിലായി ആറുവീതം രഥചകങ്ങൾ കല്ലിൽ കൊത്തിവച്ചിരിക്കുന്നു. ശിലയിൽ പണിതെ ടുത്ത ആറ് കുതിരകൾ രഥം വലിക്കുന്നതായി സ്ഥാപിച്ചിരിക്കുന്നു. കൂറ്റൻ ഇരുമ്പ് കമ്പികൾ രഥക്ഷേത്രത്തിന്റെ മുകൾത്തട്ടിനെ താങ്ങി നിർത്തുന്നു. ഗർഭഗൃഹത്തിലെ ഗോപുരം പൂർണമായും നശിപ്പിക്ക പ്പെട്ടിരിക്കുന്നു. മനോഹരമായ കൊത്തു പണികൾ കൊണ്ടും ശില്പ ങ്ങൾ കൊണ്ടും ക്ഷേത്രത്തിന്റെ പുറംഭാഗം സമ്പന്നമാണ്. ഭാരത ത്തിലെ ക്ഷേത്ര വാസ്തുവിദ്യയുടെ വേറിട്ടു നിൽക്കുന്ന ഉദാഹരണ ങ്ങളിലൊന്നാണ് കൊണാർക്കിലെ സൂര്യക്ഷേത്രം.

താജ്മഹൽ

അനശ്വരപ്രണയത്തിന്റെ വെണ്ണക്കൽ സ്മാരകവും വാസ്ത – വിദ്യയുടെ ഉത്തമ ഉദാഹരണവുമായ താജ്മഹൽ, കൊട്ടാരങ്ങൾക്ക് ഒരു പൊൻകിരീടം തന്നെയാണ്. യമുനാതീരത്ത് ആഗ്രയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1648-ൽ തന്റെ പ്രിയതമ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ചതാണ് ഈ ശവകുടീരം. 20,000 തൊഴിലാളികൾ 20 വർഷം വിയർപ്പൊഴുക്കി യാണ് ഈ ലോകോത്തര വാസ്തവിസ്മയത്തെ യാഥാർഥ്യമാക്കി യത്. 75 മീറ്റർ ഉയരമുള്ള താജ്മഹൽ ഭാരതത്തിലെ ഏറ്റവും ഉയര മുള്ള ചരിത്രസ്മാരകമാണ്. മൂന്നുനിലകളുള്ള മുഖ്യപടിവാതിൽ (ദർവാസ) 100 മീറ്റർ ഉയരമുള്ളതും 150 മീറ്റർ വീതിയുള്ളതും താജ് മഹലിനു ചുറ്റുമുള്ള മനോഹരപൂന്തോട്ടത്തിലേക്ക് പ്രവേശനമൊ രുക്കുന്നതുമാണ്. 6.6 മീറ്റർ ഉയരത്തിൽ 93.9 ചതുരശ്ര മീറ്റർ വിസ്തീ ർണമുള്ള ഒരു പടുകൂറ്റൻ മാർബിൾ തറയിലാണ് സൗധം പടുത്തു യർത്തിയിട്ടുള്ളത്. താജിന് വശങ്ങളിലായി 40 മീറ്റർ ഉയരമുള്ള നാല് കൂറ്റൻ സ്ത്രപങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വെളുപ്പും കറുപ്പും വെണ്ണക്കല്ലിലാണ് തറകൾ ഒരുക്കിയിട്ടുള്ളത്. 24.5 മീറ്റർ ഉയരവും 17.7 മീറ്റർ വ്യാസവുമുള്ള ഒരു കൂറ്റൻ താഴികക്കുടമാണ് ഇതിനുള്ളത്. ലോകാത്ഭുതങ്ങളിലൊന്നാണ് താജ്മഹൽ.

സോമനാഥക്ഷേത്രം

ഗുജറാത്തിലെ തീർഥാടനനഗരമാണ് സോമനാഥ്. ചാലുക്യ രാജാക്കന്മാരാണ് ഇവിടുത്തെ ശിവക്ഷേത്രം പണികഴിപ്പിച്ചത്. 11-ാം നൂറ്റാണ്ടിനു മുമ്പ് രാജസോമചക്രവർത്തി സ്വർണംകൊണ്ടാണ് ഈ ക്ഷേത്രം പണിതതെന്ന് കരുതുന്നു. തുടർന്ന് കൃഷ്ണരാജ രാജാവ് വെള്ളിയിൽ ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തി. മുഹമ്മദ് ഗോറി യുടെ ആക്രമണത്തിനുശേഷം കൃഷ്ണശിലയിലാണ് ഇത് പുതു ക്കിപ്പണിതത്. 13-ാം നൂറ്റാണ്ടിലും ഈ ക്ഷേത്രം ആക്രമിക്കപ്പെടു കയും ചെയ്തു. ഇന്ന് ദാരുശില്പങ്ങളുടെയും കൊത്തുപണികളു ടെയും ഒന്നാന്തരം ഉദാഹരണമായി സോമനാഥക്ഷേത്രം നില കൊള്ളുന്നു. കുറ്റൻ തടിത്തൂണുകളാണ് ക്ഷേത്രത്തെ താങ്ങിനിൽ ക്കുന്നത്. ഇവയിൽ പലതും അമൂല്യമായ രത്നങ്ങളാൽ അലങ്കുത് മാണ്. 13 നിലകളുള്ള ക്ഷേത്രത്തിന്റെ ഗോപുരങ്ങൾക്കു മുകളിൽ 14 സ്വർണതാഴികക്കുടങ്ങളുണ്ട്. ഈ ക്ഷേത്രം സഞ്ചാരികളുടെ ഒരു മുഖ്യ സന്ദർശനകേന്ദ്രമാണ്.

ശ്രീ പത്മനാഭസ്വാമിക്ഷേത്രം

തിരുവനന്തപുരത്താണ് മതവിശ്വാസ പാരമ്പര്യത്തിന്റെ പതീകമായ ശ്രീ പത്മനാഭസ്വാമിക്ഷേത്രം നിലകൊള്ളുന്നത്. അനന്തനാഗത്തിൽ ശയനം കൊള്ളുന്ന മഹാവിഷ്ണുവാണ് മുഖ്യ പ്രതിഷ്ഠ. ഗർഭഗൃഹത്തിന്റെ മുന്നിലുള്ള മൂന്ന് കവാടങ്ങളിൽ കുടി അനന്തശയനത്തിന്റെ പൂർണരൂപം ദർശിക്കാനാകും. 100 മീറ്റർ ഉയര ത്തിൽ ഏഴുനിലകളുള്ള ഗോപുരം ദ്രാവിഡശില്പമാതൃകയിലാണ് – നിർമിച്ചിട്ടുള്ളത്. ഏഴ് സ്വർണ താഴികക്കുടങ്ങൾ കൊണ്ട് ഗോപുര – ത്തിന്റെ മുകൾഭാഗം അലങ്കരിക്കപ്പെട്ടിരിക്കുന്നു. പുരാണ പ്രസിദ്ധ കഥകൾ ഗോപുരത്തിൽ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിനു സമീപം പൂജാദികർമങ്ങളുടെ ഭാഗമായുള്ള സ്നാനത്തിനും മറ്റും ഒരു കുളമുണ്ട്. കൊത്തുപണി ചെയ്ത് ദാരുസ്തംഭങ്ങളും അലങ്കരി ക്കപ്പെട്ട മച്ചുകളും ശില്പവൈദഗ്ധ്യത്തിന്റെ സാക്ഷിപത്രങ്ങളാണ്. ഒറ്റക്കൽ മണ്ഡപം എന്ന പേരിൽ ഏകശിലയിൽ കൊത്തിയെടുത്ത – ഒരു മണ്ഡപം ശ്രീകോവിലിനു മുമ്പിലായുണ്ട്.

സാന്താക്രൂസ് കത്തീഡ്രൽ

500 വർഷങ്ങൾക്കു മുമ്പ് പോർച്ചുഗീസുകാർ പണികഴിപ്പി ച്ചതാണ് കോട്ടപ്പള്ളി എന്നും അറിയപ്പെടുന്ന കൊച്ചിയിലെ ഈ ദേവാലയം. നൂറ്റാണ്ടുകൾക്കു മുമ്പ് കൊച്ചിയിലെത്തിയ ഫാൻസിസ്കൻ പാതിരിമാരെ കൊച്ചിരാജാവ് വരവേറ്റു എങ്കിലും സാമൂതിരി അതിനെ എതിർത്തു. സാമൂതിരിയെ പരാജയപ്പെടുത്താൻ പോർച്ചു ഗീസുകാർ കൊച്ചിരാജാവിനെ സഹായിച്ചു. പകരമെന്നോണം ഒരു കോട്ടയും പള്ളിയും പണിയുന്നതിനുള്ള സ്ഥലം രാജാവ് ഇവർക്ക് അനുവദിച്ചു നൽകുകയായിരുന്നു. തടിയും കല്ലും കൊണ്ടു പണിത് ഈ പള്ളി 1503-ൽ വെഞ്ചരിച്ച് സാന്താക്രൂസ് പള്ളി എന്ന് പേരു നൽകി. 1505-ൽ തടിയും മാർബിളും ഉപയോഗിച്ച് ഇത് പുതുക്കി പ്പണിതു. 1663-ൽ ഡച്ചുകാർ കൊച്ചി പിടിച്ചെടുത്തതോടെ പള്ളി അവരുടെ ആയുധപ്പുരയായി മാറി. 1903-ൽ ബിഷപ്പ് ഡോം ജോൺ ഗോമസ് ഫെറെയ്റ പള്ളി വീണ്ടും പുതുക്കിപ്പണിതു. 1984-ൽ സാന്താക്രൂസ് പള്ളി ഒരു കത്തീഡ്രലായി ഉയർത്തപ്പെട്ടു.

സാരനാഥ്

ഉത്തർപ്രദേശിൽ വാരണാസിയിൽ നിന്നും 13 കി.മീ. മാറിയാണ് സാരനാഥ്. ഋഷിപട്ടണമെന്നും ഇവിടം അറിയപ്പെടുന്നു. പുരാണ പകാരം നിരവധി ഋഷിമാരുടെ അന്ത്യവിശ്രമസ്ഥലമാണിത്. സാരനാഥ് എന്ന വാക്കിന്റെ അർഥം മാനുകളുടെ ദൈവം എന്നാണ്. – മാനുകളുടെ സംരക്ഷണത്തിനായി ഇവിടെ ഒരു പാർക്കുമുണ്ട്. അശോകചക്രവർത്തി പണികഴിപ്പിച്ച “ദമക്ക് സപ’മാണ് – സാരനാഥിനെ പ്രശസ്തമാക്കുന്നത്. 28 മീറ്റർ വ്യാസമുള്ള ഒരു കൂറ്റൻ പാറയിൽ പണിതുയർത്തിയ 31 മീറ്റർ ഉയരമുള്ള വൃത്ത സ്ത്രപമാണ് ഇത്. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ദമക്ക് പത്തിനടുത്താ ണ് ഭാരതത്തിന്റെ ദേശീയചിഹ്നമായ സിംഹചിഹ്നം അഥവാ ലയൺ ക്യാപിറ്റൽ ആലേഖനം ചെയ് ത അശോകസ്തംഭം നില കൊള്ളുന്നത്. രൂപത്തിനടുത്തായി ഒരു ബുദ്ധക്ഷേത്രവുമുണ്ട്. ബോധോദയശേഷം ശ്രീബുദ്ധൻ ആദ്യമെത്തിയ സ്ഥലമെന്ന നില യിൽ ബുദ്ധമതക്കാരുടെ ഒരു തീർഥാടനകേന്ദ്രമാണ് ഇവിടം.

ചെങ്കോട്ട

മുഗൾചക്രവർത്തി ഷാജഹാനാണ് 1648-ൽ ചെങ്കോട്ട പണി കഴിപ്പിച്ചത്. കോട്ടയ്ക്കുള്ളിൽ അഞ്ഞൂറോളം കെട്ടിടങ്ങളുണ്ട്. മുഗൾ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഇവിടം. രാജ വനിതകൾക്ക് പ്രിയങ്കരവസ്തുക്കൾ വാങ്ങാൻ പാകത്തിൽ ചോട്ടാ ചൗക്ക് എന്നൊരു തെരുവും കോട്ടയ്ക്കുള്ളിലുണ്ട്. ഷാജഹാൻ പല ചുവന്ന കൽക്കെട്ടിടങ്ങളും പൊളിച്ചു നീക്കി പകരം മാർബിൾ സൗധങ്ങൾ പണിയുകയുണ്ടായി. ഇവിടുത്തെ മാർബിൾ കൊട്ടാര ത്തിലാണ് ഷാജഹാന്റെ വിഖ്യാതമായ മയൂരസിംഹാസനം സൂക്ഷി ച്ചിരുന്നത്. ഇന്ന് സ്വാതന്ത്യദിനത്തിന്റെ വർണാഭമായ ചടങ്ങുകൾ ഇവിടെയാണ് നടക്കുന്നത്. എല്ലാത്തിനുമുപരി മുഗൾ വാസ്തുവിദ്യ യുടെ മകുടോദാഹരണമായി ചെങ്കോട്ട തലയുയർത്തി നിൽക്കുന്നു.

സാഞ്ചി

മധ്യപ്രദേശിലെ റസെൻ ജില്ലയിലാണ് സാഞ്ചി എന്ന പുരാ തന നഗരം സ്ഥിതിചെയ്യുന്നത്. ബത്വിന നദിയുടെ തീരത്തുള്ള ഈ നഗരത്തിൽ വിദിഷഗിരി കുന്നിലാണ് അശോകചക്രവർത്തി സ്ഥാപി ച്ചതും വിശ്വപ്രശസ്തവുമായ സാഞ്ചിസ്തപം നിലകൊള്ളുന്നത്. 35 മീറ്റർ വ്യാസത്തിലും 18 മീറ്റർ ഉയരത്തിലും മണൽക്കല്ലുകൊണ്ട് പണിതീർത്തതാണ് സ്ത്രപം. ബി. സി. ഒന്നാം നൂറ്റാണ്ടിൽ ശതവാ ഹനന്മാരാണ് പത്തിന് നാല് ഗേറ്റുകൾ നിർമിച്ചത്. ഇവയുടെ തുണുകളെ നാല് ആനശില്പങ്ങൾ താങ്ങിനിൽക്കുന്നു. 5-ാം നൂറ്റാ ണ്ടിൽ ഗുപ്തന്മാർ ഇവിടെ നാല് ബുദ്ധപ്രതിമകൾ സ്ഥാപിച്ചു. ബുദ്ധമതം ക്ഷയിച്ചതോടെ സാഞ്ചിയും വിസ്മൃതിയിലായി. 1881-ൽ ബ്രിട്ടീഷ് ജനറലായിരുന്ന ‘ടെയ്ലർ ഇവിടം സംരക്ഷിക്കാനുള്ള നടപടി സ്വീകരിച്ചു. ഇന്ന് സാഞ്ചിസ്തുപത്തിനടുത്തായി ബുദ്ധമത കലാ-സാംസ്കാരിക വസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയ മുണ്ട്.

കുത്തബ് മിനാർ

കുത്ബുദീൻ ഐബക് 1196-ൽ പണികഴിപ്പിച്ച കുത്തബ് മിനാർ ഡൽഹിയിലെ ഏറ്റവും പഴക്കമുള്ള ചരിത്രസ്മാരകമാണ്. ആറ് നിലകളുള്ള ഈ ഉത്തുംഗസൗധത്തിന് മനോഹരമായ ഒരു താഴിക ക്കുടം മുകളിലായുണ്ട്. 379 പടികൾ താണ്ടിവേണം മിനാരത്തിന്റെ മുകളിലെത്താൻ. ഒരു ഇടിവെട്ടേറ്റ് തകർന്ന് ഇന്നത്തെ 73.5 മീറ്റർ ഉയരമാകുന്നതിനു മുമ്പ് 91 മീറ്റർ ഉയരമായിരുന്നു ഈ മിനാരത്തിന്
ഉണ്ടായിരുന്നത്. വെള്ള വെണ്ണക്കൽ പാകിയ തറ യൊഴികെ ബാക്കി ഭാഗ ങ്ങളെല്ലാം മണൽക്കല്ലി ലാണ് നിർമിച്ചിട്ടുള്ളത്. ചുവട്ടിലെ 14.3 മീറ്റർ വ്യാസം, കുറഞ്ഞു കുറഞ്ഞ് മുകളിലെത്തുമ്പോ ൾ 2.7 മീറ്ററാകുന്നു. മിനാ രത്തിന്റെ ഉൾഭിത്തിയിൽ വിശുദ്ധ ഖുർആനിലെ വചനങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പാശ്ചാ ത്യ വാസ്തുവിദ്യയുടെ ഈ ഉദാത്ത സ്മാരകം ഇന്നും ധാരാളം പേരെ ആകർഷിക്കുന്നു.

രാമേശ്വരം

തമിഴ്നാടിന്റെ തെക്കുകിഴക്കൻ തീരത്തുള്ള ഈ ചെറുദ്വീപ് ഒരു തീർഥാടനകേന്ദ്രമാണ്. രാവണനിൽനിന്നും തന്റെ ഭാര്യയെ വീണ്ടെടുക്കാൻ ശ്രീലങ്കയിലേക്കുള്ള ശ്രീരാമന്റെ യാത്ര ഇവിടെ നിന്നായിരുന്നു എന്നാണ് വിശ്വാസം. 12-ാം നൂറ്റാണ്ടിൽ പണികഴി പ്പിച്ച ഇവിടത്തെ രാമനാഥസ്വാമിക്ഷേത്രം 17-ാം നൂറ്റാണ്ടിൽ പുതു ക്കിപ്പണിയുകയുണ്ടായി. ഒമ്പതു നിലകളുള്ള ക്ഷേത്രത്തിന്റെ പ്രവേ ശനകവടാത്തിന്റെ ഉയരം 38 മീറ്ററാണ്. 1200 മീറ്റർ വരുന്ന ഇടനാഴി യാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. കൃഷ്ണ ശിലയിൽ കൊത്തിയെടുത്ത 1200 തുണുകളും ദ്രാവിഡ ശില്പ്പി രീതിയും വശ്യമനോഹരങ്ങളാണ്. ക്ഷേത്രത്തിന്റെ കന്യാമുല ധനുഷ്കോടിയിലെ രാമേശ്വരക്ഷേത്രത്തിന് അഭിമുഖമാണ്. കോതണ്ഡരാമക്ഷേത്രവും പ്രശസ്തമാണ്. ധനുഷ്കോടിയിലെ പുണ്യസ്നാനം അനുഗ്രഹദായകമെന്ന് കരുതപ്പെടുന്നു.

നേപ്പിയർ മ്യൂസിയം

തിരുവനന്തപുരത്ത് മൃഗശാലക്കടുത്താണ് വിഖ്യാതമായ നേപ്പിയർ മ്യൂസിയം. 19-ാം നൂറ്റാണ്ടിൽ പണിത ഈ സൗധം പരമ്പരാ ഗത കേരളവാസ്തു ശില്പവിദ്യയുടെയും ചൈനീസ്-മുഗൾ വാസ്ത വിദ്യകളുടെയും മികവ് ഒന്നിച്ച ഒന്നാണ്. ഇംഗ്ലീഷ് വാസ്തു ശില്പി ചിഹോമാണ് ഇതിന്റെ അവസാന മിനുക്കുപണികൾ ചെയ്തത്. ഉള്ളിൽനിന്നും പുറത്തുനിന്നുമുള്ള ഈ കെട്ടിടത്തിന്റെ ദൃശ്യം വിസ്മയിപ്പിക്കുന്നതാണ്. ചുവരിന് ഒന്നിടവിട്ട് കള്ളികളായി നിറ വ്യത്യാസം നൽകിയിരിക്കുന്നത് കെട്ടിടത്തിന്റെ പുറംമോടി വർധി പ്പിക്കുന്നു. മഞ്ഞനിറത്തിൽ അർധവൃത്താകാര മട്ടുപ്പാവും മനോഹ രമായി കൊത്തിയെടുത്തിട്ടുള്ള തുവാനപ്പടികളും വാസ്തുവിദ്യയുടെ അഴക് വിളിച്ചറിയിക്കുന്നു. വിപുലമായ ഒരു ആയുധ-ആഭരണനാണയശേഖരം ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു വരുന്നു.

ആഗ്രാകോട്ട

ഉത്തർപ്രദേശിൽ യമുനാനദിയുടെ തീരത്താണ് വിഖ്യാതമായ ആഗാകോട്ട നിലകൊള്ളുന്നത്. മഹാനായ അക്ബർ ചക്രവർത്തി 1565-ൽ തന്റെ 23-ാം വയസിൽ പണികഴിപ്പിച്ചതാണ് അർധവൃത്താ കൃതിയിൽ നാലു കി.മീ. വിസ്തൃതിയുള്ള ഈ കോട്ട. കവാട ത്തിലെ അമർസിംഗ് ഗെയിലെ ആനവാതിലിനപ്പുറം മനോഹര മായ പൂന്തോട്ടം നമ്മെ കോട്ടയുടെ മുഖ്യഭാഗത്തേക്ക് നയിക്കും. മോത്തി മസ്ജിദും ജഹാംഗീർ മഹലും അങ്കുരിബാഗും മുഗൾ ശില്പചാതുരിയുടെ പാടലവർണക്കല്ലിലെ വിസ്മയിപ്പിക്കുന്ന ഉദാഹരണങ്ങളാണ്. നിരവധി മോസ്കകളും, കാര്യവിചാര ഹാളുകളും ഈ കൊട്ടാരത്തിലുണ്ട്. മുസമ്മാൻ ബർഗ് എന്ന കോട്ട യുടെ അവിശ്വസനീയമായ സുന്ദരമായ ഭാഗത്താണ് ഷാജഹാൻ ചക്രവർത്തി അന്ത്യശ്വാസം വലിച്ചത്. ജനാലയ്ക്കപ്പുറം യമുനാ നദിയുടെ മറുകരയിൽ തന്റെ പ്രിയതമയുടെ ശവകുടീരമായ താജ്മഹൽ കണ്ടുകണ്ടാണ് പുത്രൻ ഒരുക്കിയ വീട്ടുതടങ്കലിൽ കിടന്ന് ഷാജഹാൻ ചരിത്രത്തിന്റെ ഭാഗമായത്. അക്ബറിനു ശേഷം ഷാജഹാൻ ചക്രവർത്തിയും തുടർന്ന് ജഹാംഗീറും കോട്ടയ്ക്ക്. എടുപ്പുകളും അറ്റകുറ്റ പണികളും ചെയ്തിരുന്നു.

മൗണ്ട് അബു

ആരാവല്ലി മലനിരകളിലുള്ള രാജസ്ഥാനിലെ ഏറ്റവും ഉയർന്ന മലയാണ് മൗണ്ട് ആബു. നിരവധി ഹിന്ദു-ജൈനക്ഷേത്രങ്ങളാൽ സമ്പന്നമായ ഒരു തീർഥാടനകേന്ദ്രമാണ് ഇത്. ചൗമുഖ ക്ഷേത്രം, ആദിനാഥക്ഷേത്രം, ഋഷഭദയക്ഷേത്രം, ന്യൂമിനാഥക്ഷേത്രം എന്നിവ യാണ് നാല് മുഖ്യ ജൈനക്ഷേത്രങ്ങൾ. ഉദയസൂര്യന് അഭിമുഖമായി സന്ദർശകർ ശ്രീകോവിലിലേക്ക് നേരിട്ടെത്തും വിധമാണ് ഓരോ ക്ഷേത്രപ്രവേശന കവാടവും നിർമിച്ചിട്ടുള്ളത്. അത്യന്തം മിനുപ്പാ ർന്ന മയമുള്ള വെണ്ണക്കല്ലുകൊണ്ട് നിർമിക്കപ്പെട്ട ക്ഷേത്രങ്ങൾ വെട്ടിത്തിളങ്ങുന്നവയാണ്. ദേവകളുടെയും മൃഗങ്ങളുടെയും വള്ളികളുടെയും പുഷ്പങ്ങളുടെയും കൊത്തുപണികളാൽ സമ്പന്ന – മാണ് ക്ഷേത്രങ്ങളുടെ ഉൾഭാഗം. ഗുജറാത്തി വാസ്തുവിദ്യയുടെ ദീപ്തമാതൃകകളാണ് ഇവ ഓരോന്നും. ഇതിഹാസപുരുഷനായ വസിഷ്ഠമഹർഷിയുടെ പർണശാല ഇതിനടുത്താണെന്ന് കരുത പ്പെടുന്നു. ഋഷികേശ് എന്ന പേരിൽ പ്രസിദ്ധമായ ഒരു തീർഥാടന സലാം മൗണ്ട് അബുവിലുണ്ട്

മട്ടാഞ്ചേരി കൊട്ടാരം

പോർച്ചുഗീസുകാർ 1568-ൽ പണിത് വീരകേരളവർമരാജാ വിന് സമ്മാനിച്ചതാണ് മട്ടാഞ്ചേരി കൊട്ടാരം. പിന്നീട് ഡച്ചുകാർ ഇത് പുതുക്കിപ്പണിയുകയും ഡച്ചുകൊട്ടാരം എന്ന് അറിയപ്പെടു കയും ചെയ്തു. കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യാരീതി യാണ് കൊട്ടാരനിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരുനില കളിലായി നാലുകെട്ടായി ഇത് പണിതിരിക്കുന്നു. തടിയിൽ പണി തതും മനോഹരമായ ചുവർചിത്രങ്ങൾ ആലേഖനം ചെയ്തതുമായ ഒരു ക്ഷേത്രവും കൊട്ടാരത്തിലുണ്ട്. കൊട്ടാരച്ചുവരുകളിൽ രാമായണ കഥ കൊത്തിവച്ചിരിക്കുന്നു. ചില പള്ളിയറകളിൽ 19-ാം നൂറ്റാണ്ടി ലെ വർണചിത്രങ്ങൾ കാണാം. പാശ്ചാത്യർ പൗരസ്ത്യമാതൃക യിൽ പണിതുയർത്തിയ കൊട്ടാരം എന്നതാണ് മട്ടാഞ്ചേരി കൊട്ടാര – ത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.

മൈസൂർ കൊട്ടാരം

നിരവധി ചരിത്രസ്മാരകങ്ങളുടെ നഗരമാണ് മൈസൂർ. – നഗരമധ്യത്തിലുള്ള മഹാരാജാവിന്റെ കൊട്ടാരം എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന ഒരു വാസ്തുവിദ്യാവിസ്മയമാണ്. അറബ്-ഭാരത – വാസ്തുവിദ്യാരീതികളെ സംയോജിപ്പിച്ചുകൊണ്ട് ഹെൻട്രി ഇർവിൻ – രൂപകല്പന ചെയ്ത കൊട്ടാരത്തിന്റെ പണി 1897-ൽ പൂർത്തീ കരിച്ചു. കമനീയമായി അലങ്കരിക്കപ്പെട്ട സ്വർണസിംഹാസനമാണ് ഇവിടത്തെ മുഖ്യ ആകർഷണം. ചുവർചിത്രങ്ങളും വർണച്ചില്ല് പണികളും ദന്തശില്പങ്ങളുമൊക്കെ കൊട്ടാരത്തെ വശ്യമനോഹര മാക്കുന്നു. മൈസൂറിലെ ഉത്സവം ആലേഖനം ചെയ്ത ചിത്രങ്ങൾ കൊട്ടാരച്ചുവരുകളെ അലങ്കരിക്കുന്നു. ഉത്സവകാലത്തെ വൈദ്യുത ദീപാലകൃതമായ കൊട്ടാരം അവിസ്മരണീയമായ ഒരു ദൃശ്യവിരുന്നാണ്.

മഹാബോധി ക്ഷേത സമുച്ചയം

ബീഹാറിലെ ബോധഗയയിലാണ് മഹാബോധി ക്ഷേത സമുച്ചയം നിലകൊള്ളുന്നത്. ഇവിടെയാണ് ശ്രീബുദ്ധൻ ഒരാൽ മരച്ചുവട്ടിലെ ശിലാതലത്തിൽ ധ്യാനനിരതനായിരുന്ന് ബോധോദയം നേടിയത്. ഈ ആൽമരം പിന്നീട് ബോധിവൃക്ഷമെന്നും ശിലാതലം വ്രജാസനമെന്നും വിശ്രുതമായി. 2-ാം നൂറ്റാണ്ടിൽ ബുദ്ധഭക്തനായി രുന്ന അശോകചക്രവർത്തി ഇവിടെ ഒരു ക്ഷേത്രം പണിയുകയും പിന്നീട് മഹാബോധി ക്ഷേത്രമായി ഇത് പുതുക്കിപ്പണിയുകയും ചെയ്തു. ക്ഷേത്രത്തിന്റെ വമ്പൻ ഗോപുരം 180 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്നു. ക്ഷേത്രത്തെക്കുറ്റി പല സ്ത്രപങ്ങളുമുണ്ട്. യോഗ സമാധിസ്ഥനായ ശ്രീബുദ്ധനാണ് മുഖ്യമൂർത്തി. ക്ഷേത്രത്തിനു സമീപം ഒരു താമരപ്പൊയ്കയുണ്ട്. ശ്രീബുദ്ധന്റെ ഒരു പ്രതിമ ഈ പൊയ്പയ്ക്ക് മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്നു. മഹാബോധി ക്ഷേതം വിഖ്യാതമായ ഒരു തീർഥാടന കേന്ദ്രമാണ്.

ഖജുരാഹോ ക്ഷേത്രം

പണ്ട്, 85 ക്ഷേത്രങ്ങളുടെ ഗ്രാമമായിരുന്ന ഖജുരാഹോ ഇന്ന് അവയിൽ അവശേഷിക്കുന്ന ഏതാനും ക്ഷേത്രങ്ങളുമായി മധ്യ പ്രദേശിലെ ഛത്തർപൂർ ജില്ലയിൽ സ്ഥിതിചെയ്യുന്നു. 950-1050 കാലഘട്ടത്തിൽ ചണ്ഡല രാജാക്കന്മാരാണ് ക്ഷേത്രങ്ങൾ പണി തിട്ടുള്ളത്. ആദ്യകാലക്ഷേത്രങ്ങൾ കരിങ്കല്ലിലും തുടർന്നുള്ളവ മണൽപ്പാറയിലുമാണ് നിർമിച്ചിരിക്കുന്നത്. ശിവ-വൈഷ്ണവ
ജൈനമത ക്ഷേത്രങ്ങൾ ഇവിടെ കാണാം. മധ്യകാല ഭാരതീയ വാസ്തുവിദ്യയാണ് ഖജുരാഹോയിൽ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ക്ഷേത്രങ്ങളും പടിഞ്ഞാറേക്ക് ദർശനം ചെയ്യുന്നു. ക്ഷേത് ങ്ങളുടെ അകവും പുറവും വിസ്മയിപ്പിക്കുന്ന കൊത്തുപണികളാൽ സമ്പന്നമാണ്. ദേവന്മാരുടെയും ദേവിമാരുടെയും അപ്സരസുകളു ടെയും സാലഭഞ്ജികമാരുടെയും സുരസുന്ദരിമാരുടെയുമൊക്കെ ശില്പങ്ങളാണ് കൊത്തിവയ്ക്കപ്പെട്ടിട്ടുള്ളത്. ഇന്ന് ഖജുരാഹോ ഒരു വിനോദസഞ്ചാരകേന്ദ്രവും പുരാവസ്തു ഗവേഷണപദേശവു മാണ്.

കായം‌കുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂറിലെന്നല്ല, കേരളത്തിൽ തന്നെ അധികം പേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാൽ കൊച്ചുണ്ണി ഒരു വലിയ കള്ളനും അക്രമിയുമാണെന്നാണ് മിക്കവരുടെയും ബോധം. വാസ്തവത്തിൽ അയാൾ ഒരു സത്യവാനും മര്യാദക്കാരനും കൂടിയായിരുന്നു. പരസ്പര വിരുദ്ധങ്ങളായ ഈ ഗുണങ്ങൾ എല്ലാം കൂടി ഒരാളിലുണ്ടായിരിക്കുന്നതെങ്ങനെയാണെന്നു ചിലർ വിചാരിച്ചേക്കാം. അത് ഏതു പ്രകാരമെന്നു പിന്നാലെ വരുന്ന സംഗതികൾ കൊണ്ടു ബോധ്യപ്പെടുമെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.

കൊച്ചുണ്ണി ജനിച്ചത് 993-ആമാണ്ടു കർക്കിടമാസത്തിൽ അമാവാസിയിൽ അർദ്ധരാത്രിസമയം തിരുവിതാംകൂറിൽ കാർത്തികപ്പള്ളിത്താലൂക്കിൽച്ചേർന്ന കീരിക്കാട്ടു പ്രവൃത്തിയിൽ കൊറ്റുകുളങ്ങരയ്ക്കു സമീപമുണ്ടായിരുന്ന സ്വഗൃഹത്തിലാണ്. കൊച്ചുണ്ണിയുടെ പിതാവും വലിയ അക്രമിയും കള്ളനുമായിരുന്നു. അയാളുടെ പ്രധാന ഉപജീവനമാർഗം മോ‌ഷണം തന്നെയായിരുന്നു. അന്നന്നു മോഷ്ടിച്ചു കിട്ടുന്നതുകൊണ്ട് അഹോവൃത്തി കഴിച്ചുവന്നുവെന്നല്ലതെ അയാൾക്കു സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു രാത്രിയിൽ ഒന്നും മോഷ്ടിക്കാൻ തരപ്പെട്ടില്ലെങ്കിൽ പിറ്റേദിവസം അയാളും അയാളുടെ കുടുംബത്തിലുള്ളവരും പട്ടിണിതന്നെ. അയാളുടെ സ്ഥിതി അത്രമാത്രം മോശമായിരുന്നു. അതിനാൽ തന്റെ പുത്രനായ കൊച്ചുണ്ണിയെ യഥാകാലം വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും മറ്റും അയാൾക്കു കഴിഞ്ഞില്ല.

കൊച്ചുണ്ണി ഏകദേശം പത്തു വയസ്സുവരെ വളരെ കഷ്ടപ്പെട്ട് ഒരു വിധം സ്വഗൃഹത്തിൽത്തന്നെ താമസിച്ചു. അതിന്റെ ശേ‌ഷം അവൻ വിശപ്പ് സഹിക്കാൻ പാടില്ലാതെയായിട്ട് വീട്ടിൽനിന്നു പുറപ്പെട്ട് അടുത്ത പ്രദേശമായ ഏവൂർ എന്ന സ്ഥലത്തു ചെന്നുചേർന്നു. അവൻ അവിടെ ക്ഷേത്രത്തിനു സമീപത്തുണ്ടായിരുന്ന ഒരു പരദേശബ്രാഹ്മണന്റെ മഠത്തിൽച്ചെന്ന് ആ ബ്രാഹ്മണന്റെ അടുക്കൽ താനൊരു മുഹമ്മദീയ ബാലനാണെന്നും ദാരിദ്ര്യദുഃഖം നിമിത്തം ഇറങ്ങിപ്പുറപ്പെട്ടതാണെന്നും മറ്റും പറഞ്ഞുകേൾപ്പിക്കയും തനിക്കു വിശപ്പു ദുസ്സഹമായിത്തീർന്നിരിക്കുന്നതിനാൽ വല്ലതും തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ദയാലുവായ ആ ബ്രാഹ്മണൻ കൊച്ചുണ്ണിയുടെ ദീനവചനങ്ങളെ കേട്ടും പാരവശ്യം കണ്ടും മനസ്സലിയുകയാൽ വാർത്ത കഞ്ഞിയിൽ കുറെ വറ്റും ഉപ്പും ഇട്ട് അവനു വയറു നിറയുന്നതുവരെ കൊടുത്തു. ആ വാർത്ത കഞ്ഞി നമ്മുടെ കൊച്ചുണ്ണിക്ക് അപ്പോൾ പഞ്ചാമൃതത്തെക്കാൾ മാധുര്യമുള്ളതായിത്തോന്നിയെന്നു പറയണമെന്നില്ലല്ലോ.

കഞ്ഞികുടികഴിഞ്ഞതിന്റെ ശേ‌ഷം ആ ബ്രാഹ്മണൻ കൊച്ചുണ്ണിയോട്, “ആഹാരത്തിന്നുള്ള വക കിട്ടിയാൽ നിനക്ക് ഇവിടെയെങ്ങും താമസിക്കാമോ?” എന്നു ചോദിച്ചു. കൊച്ചുണ്ണി സന്തോ‌ഷത്തോടു കൂടി അങ്ങനെയാകാമെന്നു സമ്മതിച്ചു. ഉടനെ ആ ബ്രാഹ്മണൻ അവിടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ‘വലിയവീട്ടിൽപ്പീടിക’ എന്നു പ്രസിദ്ധമായിട്ടുണ്ടായിരുന്ന പീടികയിൽ കൊണ്ടുചെന്ന്’ ഇവനൊരു പാവപ്പെട്ട മേത്തക്കൊച്ചനാണ്. ഇവന് ആഹാരത്തിനു വല്ലതും കൊടുത്താൽ ഇവിടെ താമസിച്ചുകൊള്ളും’ എന്നു പറഞ്ഞ് അവനെ ഏൽപ്പിച്ചു. പീടികക്കാർ അങ്ങനെ സമ്മതിച്ച് അവനെ അവിടെ താമസിപ്പിക്കുകയും ചെയ്തു.

കൊച്ചുണ്ണിക്ക് ആദ്യം അവിടെ നിശ്ചയിച്ച വേല സമാനങ്ങളെടുത്തു കൊടുക്കുകയായിരുന്നു. അത് അവൻ വളരെ ജാഗ്രതയോടും ശരിയായും ചെയ്യുകയാൽ മുതലാളിക്കു വളരെ സന്തോ‌ഷം തോന്നുകയും കൊച്ചുണ്ണിക്ക് ഭക്ഷണം, വസ്ത്രധാരണം മുതലായവയ്ക്കു യാതൊരു ബുദ്ധിമുട്ടും കൂടാതെ ശരിയായി കൊടുത്തു വരി ചിപ്പം കെട്ടുക മുതലായ ചില ജോലികൾ കൂടി കൊച്ചുണ്ണിയെ ചുമതലപ്പെടുത്തി. കാലക്രമേണ സാമാനങ്ങൾ അളന്നും തൂക്കിയും കൊടുക്കുക, വാങ്ങുക മുതലായി പീടികയിലുള്ള സകല ജോലികൾക്കും ചുമതലക്കാരൻ കൊച്ചുണ്ണിയായിത്തീർന്നു. കൊച്ചുണ്ണിക്കു സകലപ്രവൃത്തികൾക്കും പ്രത്യേകമൊരു വാസനയും സ്വച്ഛതയും അതിയായ ജാഗ്രതയുമുണ്ടായിരുന്നതിനാൽ മുതലാളിക്ക് അവനിലുള്ള സന്തോ‌ഷവും വിശ്വാസവും അളവില്ലാതെ വർദ്ധിക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ മുതലാളി കച്ചവടസാമാനങ്ങൾ വാങ്ങിക്കൊണ്ടുവരാനായി ആലപ്പുഴക്കു പോയി. കൊച്ചുണ്ണിയെയും കൊണ്ടുപോയിരുന്നു. അവിടെച്ചെന്നു സാമാനങ്ങളെല്ലാം വഞ്ചിയിലാക്കി ഇങ്ങോട്ടു പുറപ്പെട്ടു. മദ്ധ്യേമാർഗം അതികലശലായി ഒരു കോളും പിശറും തുടങ്ങി. ഓളം വലിയ മലപോലെ ഉയർന്ന് ഇളകിമറിഞ്ഞുതുടങ്ങി. വഞ്ചിയിൽ വെള്ളം അടിച്ചുകേറിത്തുടങ്ങി. വഞ്ചി മുങ്ങുമെന്നു തീർച്ചയാക്കി വഞ്ചിക്കാരൻ “അയ്യോ! ഞാൻ വിചാരിച്ചാൽ നിവൃത്തിയില്ല. കഴുക്കോൽ കുത്തീട്ടു വഞ്ചി നേരെ നിൽക്കുന്നില്ല. ഇതാ ഓളപ്പാത്തിയിലായിരിക്കുന്നു. ദൈവം തന്നെ രക്ഷിക്കട്ടെ” എന്നും മറ്റും പറഞ്ഞു നിലവിളികൂട്ടിത്തുടങ്ങി. “സാമാനങ്ങൾ പോകുന്നതുപോകട്ടെ. നമ്മുടെ ജീവനും പോകുമല്ലോ” എന്നു പറഞ്ഞു മുതലാളിയും നിലവിളിച്ചുതുടങ്ങി. അപ്പോൾ കൊച്ചുണ്ണി “നിങ്ങൾ വ്യസനിക്കാതെയും കലശൽ കൂട്ടാതെയുമിരിക്കാമെങ്കിൽ വഞ്ചി ഞാൻ കരയ്ക്കടുപ്പിക്കാം. ചുമ്മായിരിക്കണം, നമുക്കു പടച്ചവനുണ്ട്” എന്നു പറഞ്ഞു. ധൈര്യസമേതം വഞ്ചിയുടെ അമരത്തു ചെന്നു കഴുക്കോലെടുത്ത് ഊന്നിത്തുടങ്ങി. യാതൊരാപത്തും അപകടവും കൂടാതെ അവൻ വഞ്ചി കടവിലടുപ്പിക്കുകയും ചെയ്തു. കൊച്ചുണ്ണി ഇതിനുമുമ്പു കഴുക്കോൽ കുത്തി പരിചയമുണ്ടായിരുന്നില്ല. അവനു സകല വേലകൾക്കും പ്രകൃത്യാതന്നെ ഒരു വശതയുണ്ടായിരുന്നു. ഈ സംഗതി നടന്നതിന്റെ ശേ‌ഷം സാമാനങ്ങൾ കൊണ്ടുവരുന്നതിന് ആലപ്പുഴയ്ക്കും കൊച്ചിക്കും പോകുമ്പോൾ മുതലാളിയുടെ വഞ്ചിക്കാരനായിരുന്നതും കൊച്ചുണ്ണി തന്നെയായിരുന്നു. ഇങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുണ്ണിക്കു നിത്യവൃത്തിക്കു മാത്രം കൊടുത്താൽ പോരെന്നു തോന്നുകയാൽ മുതലാളി ചെലവുകഴിച്ചു പ്രതിമാസം ഒരു ചെറിയ സംഖ്യ അവനു ശമ്പളമായിട്ടും കൊടുത്തു തുടങ്ങി. ശമ്പളം വാങ്ങിയാൽ അവൻ വീട്ടിൽ കൊണ്ടുപോയി അവന്റെ മാതാപിതാക്കന്മാരുടെ കയ്യിൽ കൊടുക്കുകയല്ലാതെ സ്വകാര്യമായി സമ്പാദിച്ചിരുന്നില്ല.

ഇങ്ങനെയിരുന്ന കാലത്ത് ഒരു തങ്ങൾ കായമകുളത്തു വന്നു താമസിച്ചു ചില മുഹമ്മദീയരെ ആയുധാഭ്യാസവും കായികാഭ്യാസവും മറ്റും പരിശീലിപ്പിക്കുന്നതായി കൊച്ചുണ്ണി കേട്ടു. എന്നാൽ തനിക്കും ചിലതൊക്കെ പഠിക്കണമെന്നു നിശ്ചയിച്ച് കൊച്ചുണ്ണി ഒരു ദിവസം വൈകുന്നേരം പീടികയിലെ ജോലികളെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം കായംകുളത്തു ചെന്നു തങ്ങളെ കണ്ടു തന്നെകൂടി വല്ലതുമൊക്കെ പഠിപ്പിച്ചാൽ കൊള്ളാമെന്നു പറഞ്ഞു. അതു കേട്ടു തങ്ങൾ, ‘നിന്നെ ഒന്നും പഠിപ്പിക്കാൻ പാടില്ല. ഒന്നും പഠിപ്പിക്കാഞ്ഞിട്ടുതന്നെ നിന്റെ പിതാവു വലിയ അക്രമിയായിരിക്കുന്നു. കാലസ്ഥിതികൊണ്ട് നീ അവനെക്കാൾ അക്രമിയായിത്തീരാനാണ് എളുപ്പം. നിന്നെ അഭ്യാസങ്ങൾകൂടി ശീലിപ്പിച്ചാൽ നീ ലോകം മുടിക്കും. അതിനു കാരണഭൂതനാകാൻ എനിക്കു മനസ്സില്ല. എന്റെ ശി‌ഷ്യൻമാർ പരോപദ്രവികളായിത്തീരുന്നത് എനിക്കും സങ്കടമാണ്. അതിനായിട്ടല്ല ഞാൻ എന്റെ ശി‌ഷ്യരെ അഭ്യസിപ്പിക്കുന്നത്. ശത്രുക്കളിൽനിന്നുണ്ടാകുന്ന ആപത്തുകൾ തങ്ങൾക്കു പറ്റാതെ തടുത്തുകൊള്ളുന്നതിനായിട്ടു മാത്രമാണ് പഠിപ്പിക്കുന്നത്. അതിനാൽ നിന്നെ ഞാൻ അഭ്യസിപ്പിക്കുകയില്ല’ എന്നു പറഞ്ഞു. അതു കേട്ട് ഏറ്റവും കുണ്ഠിതത്തോടുകൂടി കൊച്ചുണ്ണി മടങ്ങി വന്നു. എങ്കിലും അവൻ ഇച്ഛാഭംഗത്തോടുകൂടി ആ ഉദ്യമം വേണ്ടെന്നുവച്ചില്ല. രാത്രികാലങ്ങളിലായിരുന്നു തങ്ങൾ തന്റെ ശി‌ഷ്യരെ അഭ്യസിപ്പിച്ചിരുന്നത്. അതു കൊച്ചുണ്ണിക്കു നല്ല തരമായീർന്നു. അവൻ പീടികയിലെ ജോലികളെല്ലാം കഴിഞ്ഞ് അത്താഴവും കഴിച്ച് പതിവായി ആരുമറിയാതെ കായംകുളത്തു ചെന്നു തങ്ങളുടെ കളരിക്കു സമീപം ഒരു സ്ഥലത്തിരുന്ന് അഭ്യാസങ്ങളെല്ലാം കണ്ടു പഠിക്കയും നേരം വെളുക്കുന്നതിനുമുമ്പ് പീടികയിലെത്തുകയും ചെയ്തുംകൊണ്ടിരുന്നു. അതിബുദ്ധിശാലിയായ അവൻ അങ്ങനെ മിക്ക വിദ്യകളും ആരും പഠിപ്പിക്കാതെ കണ്ടുതന്നെ വശമാക്കി.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം കൊച്ചുണ്ണി ഒളിച്ചിരുന്ന് അഭ്യാസങ്ങൾ കണ്ടു പഠിക്കുന്നത് ഒരാൾ കണ്ടെത്തുകയും വിവരം ഉപായത്തിൽ തങ്ങളെ ധരിപ്പിക്കുകയും ചെയ്തു. ഉടൻ തങ്ങൾ ശി‌ഷ്യൻമാരിൽ ചിലരെ വിട്ടു കൊച്ചുണ്ണിയെ വിളിപ്പിച്ചു കളരിയിൽ വരുത്തി. തങ്ങളുടെ ശി‌ഷ്യൻമാർ വന്നു വിളിച്ചിട്ട് ഒട്ടും മടിക്കാതെ കൊച്ചുണ്ണി കളരിയിൽ ചെന്നു. തങ്ങൾ അവനോട് ‘നീ എന്തെല്ലാം പഠിച്ചു?’ എന്നു ചോദിച്ചു. ‘ഇവിടെ പഠിച്ചതെല്ലാം ഞാനും പഠിച്ചു’ എന്നു കൊച്ചുണ്ണി മറുപടി പറഞ്ഞു. അതുകേട്ടു തങ്ങൾ അവനെ ഒന്നു പരീക്ഷിച്ചു. അപ്പോൾ തങ്ങളുടെ സ്വന്തം ശി‌ഷ്യരെക്കാൾ അഭ്യാസവി‌ഷയത്തിൽ കൊച്ചുണ്ണി യോഗ്യനായിത്തീർന്നിരിക്കുന്നതായിക്കണ്ടു. ഇതിങ്കൽ തങ്ങൾക്ക് അസൂയയല്ല, വളരെ സന്തോ‌ഷമാണ് തോന്നിയത്. ഇത്രയും ബുദ്ധിമാനായിരിക്കുന്ന ഇവനെ ശരിയായി അഭ്യസിപ്പിക്കുകതന്നെ വേണം എന്നു നിശ്ചയിച്ച് തങ്ങൾ, പതിവായി കളരിയിൽ വന്ന് അഭ്യസിച്ചുകൊള്ളുന്നതിനു കൊച്ചുണ്ണിക്ക് അനുവാദം കൊടുത്തു. പിറ്റേദിവസം മുതൽ പതിവായി കൊച്ചുണ്ണി രാത്രിതോറും കളരിയിൽ ഹാജരായി അഭ്യസിച്ചുതുടങ്ങുകയും ചെയ്തു. അവൻ തങ്ങളുടെ അടുക്കൽനിന്ന് അക്കാലത്തു നടപ്പുണ്ടായിരുന്ന വെട്ട്, തട മുതലായ ആയുധാഭ്യാസങ്ങളും ഓട്ടം, ചാട്ടം, മറിച്ചൽ, തിരിച്ചൽ മുതലായ കായികാഭ്യാസങ്ങളുമെല്ലാം ശീലമാക്കി. ആകപ്പാടെ കുറച്ചു ദിവസത്തെ അഭ്യാസംകൊണ്ടു കൊച്ചുണ്ണി ഒരൊന്നാന്തരം അഭ്യാസിയായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. കൊച്ചുണ്ണിയുടെ അനിതരസാധാരണമായ ബുദ്ധിസാമർഥ്യംകൊണ്ട് തങ്ങൾക്കു വളരെ സന്തോ‌ഷം തോന്നി. ആ തങ്ങൾക്ക് ഈ വക അഭ്യാസങ്ങൾ മാത്രമല്ല ശീലമുണ്ടായിരുന്നത്. അയാൾ കൺകെട്ട്, ആൾമാറാട്ടം മുതലായ ജാലവിദ്യകളും ഗ്രഹിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അതൊന്നും അധികം പ്രയോഗിക്കുകയും ശി‌ഷ്യരെ പഠിപ്പിക്കുകയും പതിവില്ലായിരുന്നു. കൊച്ചുണ്ണിയുടെ പേരിൽ അത്യധികമായി സന്തോ‌ഷവും വാത്സല്യവും തോന്നുകയാൽ തങ്ങൾ ആ വക വിദ്യകളും കൊച്ചുണ്ണിക്കു ഗൂഢമായി ഉപദേശിച്ചുകൊടുത്തു. ഇവയെല്ലാം ഗ്രഹിച്ചതിന്റെശേ‌ഷം കൊച്ചുണ്ണി യഥാശക്തി ഗുരുദക്ഷിണയും കൊടുത്തു. പീടികയിലെ കണക്കെഴുത്തുകാരുടേയും മറ്റും സഹായവും സഹവാസവും മുതലാളിയുടെ ആനുകൂല്യവും നിമിത്തം കൊച്ചുണ്ണി ഒരു വിധം തമിഴും മലയാളവും എഴുതാനും വായിക്കാനും ശീലമാക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം സന്ധ്യയ്ക്കു മുമ്പായി ഏവൂർ ക്ഷേത്രത്തിലെ ശാന്തിക്കാരൻ മൂന്നു തുലാം ശർക്കരയ്ക്ക് അത്യാവശ്യമാകയാൽ പണവും പാത്രവും കൊടുത്ത് ഒരാളെ പീടിയിൽ അയച്ചു. പീടിയിലുണ്ടായിരുന്ന ശർക്കര മുഴുവനും അവസാനിച്ചിരുന്നു. എങ്കിലും മുതലാളിയുടെ വീട്ടിൽ ശർക്കര ധാരാളം ശേഖരിച്ചിട്ടുണ്ടായിരുന്നു. വീട് പീടികയുടെ സമീപത്തു തന്നെ ആയിരുന്നു. അതിനാൽ വീട്ടിൽച്ചെന്നു കുറെ ശർക്കര എടുത്തുകൊണ്ടുവരുവാനായി മുതലാളി കൊച്ചുണ്ണിയെ വീട്ടിലേക്ക് അയച്ചു. കൊച്ചുണ്ണി വീട്ടിൽ ചെന്ന സമയം അവിടെയുള്ളവരെല്ലാം പടിപ്പുര അടച്ചു സാക്ഷയിട്ടു കുളിക്കാൻ പോയിരിക്കുകയായിരുന്നു. വീട്ടിനു ചുറ്റും വലിയ മതിൽക്കെട്ടുമുണ്ടായിരുന്നു. കൊച്ചുണ്ണി രണ്ടുമൂന്നു വിളിച്ചിട്ടും ആരും മിണ്ടായ്കയാൽ അവൻ പാത്രവുംകൊണ്ടു പുറകുമറിഞ്ഞു മതിൽക്കെട്ടിനകത്തു കടക്കുകയും വീട്ടിന്റെ ഇറയത്തു ചാറയിൽ നിറച്ചിട്ടിരുന്നതിൽനിന്ന് ആവശ്യപ്പെട്ട ശർക്കര പാത്രത്തിലാക്കി തലയിൽവെച്ചു കൊണ്ടു മുമ്പു മറിഞ്ഞു മതിൽക്കെട്ടിനു പുറത്തിറകയും പീടികയിൽ ചെന്നു മൂന്നുതുലാം ശർക്കര തൂക്കിക്കൊടുക്കുകയും ശേ‌ഷമുണ്ടായിരുന്നതു പീടികയിലെ ചാറയിലാക്കി അടച്ചു വയ്ക്കുകയും ചെയ്തു. പിറ്റേ ദിവസം ആരോ പറഞ്ഞ് കൊച്ചുണ്ണി കാണിച്ച ഈ വിദ്യയും അവൻ കായംകുളത്തു പോയി അഭ്യാസങ്ങൾ പഠിച്ചുവെന്നുള്ള വിവരവും മുതലാളി അറിഞ്ഞു. അതുവരെ കൊച്ചുണ്ണി രാത്രി കാലങ്ങളിൽ കായംകുളത്തുപോയി അഭ്യസിച്ച സംഗതി മുതലാളി അറിഞ്ഞിരുന്നില്ല. ഈ സംഗതികളെല്ലാം മനസ്സിലാക്കിയതിന്റെശേ‌ഷം മുതലാളി കൊച്ചുണ്ണിയെ അടുക്കൽ വിളിച്ചു വീട്ടിൽനിന്നു ശർക്കര എടുത്തുകൊണ്ടു വന്നത് ഏതുപ്രകാരമായിരുന്നു എന്നും തങ്ങളുടെ അടുക്കൽ പോയി അഭ്യാസങ്ങൾ പഠിക്കുകയുണ്ടായോ എന്നും മറ്റും ചോദിച്ചു. കൊച്ചുണ്ണി ഒന്നും മറച്ചുവയ്ക്കാതെ എല്ലാം സത്യമായി, ഉണ്ടായതുപോലെ സമ്മതിച്ചു പറഞ്ഞു. ഉടനെ മുതലാളി, നീ എനിക്ക് വളരെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്നും ഞാൻ ഒരുകാലത്തും മറക്കുകയില്ല. നിന്റെ പേരിൽ എനിക്കു വളരെ സന്തോ‌ഷവും വിശ്വാസവുമുണ്ട്. എങ്കിലും നീ ഇവിടെ താമസിക്കണമെന്നു തോന്നുന്നില്ല. ഞാൻ ഇങ്ങനെ പറയുന്നതു കൊണ്ട് നിനക്കു മനസ്താപവും എന്റെ പേരിൽ വിരോധവുമുണ്ടാകരുത്. എന്നും നീ എന്റെ ബന്ധുവായിത്തന്നെ ഇരിക്കണം. ഞാൻ ആവശ്യപ്പെടുന്ന സഹായങ്ങൾ എന്നും എനിക്കു നീ ചെയ്തു തരികയും വേണം. എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻനിനക്കും ചെയ്തു തരികയും വേണം. എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻ നിനക്കും എന്നും ചെയ്തുതരുന്നതാണ് എന്നു പറഞ്ഞ് അന്നുവരെ കണക്കു തീർത്ത് അവനു കൊടുപ്പാനുണ്ടായിരുന്ന ശമ്പളവും ആയിരംപണം സമ്മാനമായിട്ടും കൊടുത്ത് അവന്റെ വീട്ടിലേക്കയച്ചു. അങ്ങനെ കൊച്ചുണ്ണി വലിയവീട്ടിൽ പീടികയിൽ നിന്നു പിരിഞ്ഞുപോകയും ചെയ്തു. അന്നു കൊച്ചുണ്ണിക്ക് ഇരുപരുവയസ്സു പ്രായമായിരുന്നു. അതിനാൽ അവൻ പീടികയിൽ ജോലിയായി താമസിച്ചു തുടങ്ങിയിട്ട് ഏകദേശം പത്തു കൊല്ലത്തോളമായിരുന്നുവെന്നു വിശേ‌ഷിചു പറയണമെന്നില്ലല്ലോ.

കൊച്ചുണ്ണി സ്വഗൃഹത്തിൽ താമസമാക്കിയതിന്റെശേ‌ഷം അധികം താമസിയാതെ കല്യാണം കഴിച്ച് ഭാര്യയെ തന്റെ വീട്ടിൽ കൊണ്ടുവന്നു. ആയിടയ്ക്കു തന്നെ അവന്റെ മാതാപിതാക്കൻമാർ കാലഗതിയെ പ്രാപിച്ചു പോയി. ഭാര്യയ്ക്കു വളരെ ചെറുപ്പമായിരിക്കകൊണ്ടു കൊച്ചുണ്ണി തന്റെ ഭാര്യയുടെ മാതാവിനെക്കൂടി സ്വഗൃഹത്തിൽ കൊണ്ടു വന്നു പാർപ്പിച്ചു.

കൊച്ചുണ്ണിക്കു പിതൃസമ്പാദ്യമായിട്ടോ സ്വന്തസമ്പാദ്യമായിട്ടോ യാതൊരു മുതലുമില്ലാത്തതിനാൽ പിന്നെയും കാലക്ഷേപത്തിനു വളരെ ഞെരുക്കം തന്നെയായിരുന്നു. അതിനാലവൻ തന്റെ സതീർഥ്യരായ ചില മുഹമ്മദീയരെക്കൂടെ കൂട്ടുപിടിച്ചുകൊണ്ട് ചില അക്രമപ്രവ്യത്തികൾ തുടങ്ങി. അന്യരാജ്യങ്ങളിൽ ചെന്നു സഹായവിലക്കു വ്യാജചരക്കുകൾ വാങ്ങി ഇവിടെ (കായംകുളത്തു) കൊണ്ടുവന്നു വിറ്റു ലാഭമെടുക്കുകയാണ് കൊച്ചുണ്ണിയുടെ അക്രമപ്രവ്യത്തികളിൽ ആദ്യം പ്രധാനമായിട്ടുള്ളത്. പിന്നീട് ചിലരുടെ ഭവനങ്ങൾ ഭേദിച്ച് അകത്തുകടന്നു സർവവും കൊള്ളയിടുക, വഴിപോക്കരുടെ കൈവശമുള്ളതെല്ലാം പിടിച്ചുപറിക്കുക മുതലായവയും തുടങ്ങി. എന്നാൽ പാവപ്പെട്ടവരെയും മര്യാദക്കാരെയും ധർമ്മിഷ്ഠന്മാരെയും മറ്റും കൊച്ചുണ്ണി ഒരിക്കലും ഉപദ്രവിക്കാറില്ലായിരുന്നു. വലിയ ധനവാന്മാരും പച്ചവെള്ളം പോലും ആർക്കും കൊടുക്കാത്തവരുമായ ദുഷ്ടന്മാരുടെ ഭവനങ്ങളിൽ മാത്രമേ അവൻ കയറി കൊള്ളയിടാറുള്ളൂ. കൊച്ചുണ്ണിക്ക് ഒരിക്കൽ എന്തെങ്കിലും കൊടുത്താൽ പിന്നെ അവരെ അവൻ ഒരിക്കലും ഉപദ്രവിക്കാറില്ല. അവന് ഉപജീവനത്തിനു നിവ്യത്തിയില്ലാതാകുമ്പോൾ വലിയ ധനവാൻമാരായിട്ടുള്ളവരുടെ അടുക്കൽ ചെന്നു തനിക്കു ഇത്ര രൂപവേണം, അല്ലെങ്കിൽ ഇത്ര പറ നെല്ലുവേണമെന്നു പറയും. ഉടനെ കൊടുത്തയച്ചാൽ പിന്നെ യാതൊരു ഉപദ്രവവുമില്ല. ഒരു സമയം മടക്കിക്കൊടുക്കുന്നതിനും അവനു വിരോധമില്ല. വാങ്ങിയ സംഖ്യയും പലിശയും കുറച്ചുകൂടെ വേണമെങ്കിൽ അതും അവൻ കൊടുത്തേക്കും. ചോദിച്ചിട്ടു കൊടുത്തില്ലെങ്കിൽ ആ കൊടുക്കാത്തവരുടെ സർവസ്വവും നാലു ദിവസത്തിനകം കൊച്ചുണ്ണി കൊള്ളയടിച്ചുകൊണ്ടുപോകുമെന്നുള്ളതു നിശ്ചയമായിരുന്നു. കൊച്ചുണ്ണി ഇങ്ങനെ കൊള്ളചെയ്തെടുക്കുന്ന മുതലുകളെല്ലാം അവനും കൂട്ടുകാരുംകൂടി അനുഭവിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. അവന്റെ വീതത്തീന്നു കിട്ടുന്നതുകൊണ്ട് അവൻ ധാരാളമായി ധർമ്മവും ചെയ്തിരുന്നു. കൊച്ചുണ്ണി ഈവക മുതലുകൾ സമ്പാദിക്കാറില്ല. അന്നത്തേടം സുഖമായി കഴിഞ്ഞുകൂടണമെന്നു മാത്രമേ അവനു വിചാമുണ്ടായിരുന്നുള്ളൂ.

സ്വദേശികളായ പാവപ്പെട്ടവരെ അവൻ ധാരാളമായി സഹായിച്ചുകൊണ്ടിരുന്നു. കൊച്ചുണ്ണിയുടെ കൂട്ടുകാരെല്ലാം ആദ്യം കേവലം നിർധനൻമാരായിരുന്നു. അവന്റെ സഹകരണം നിമിത്തം അവരെല്ലാം ക്രമേണ വലിയ ധനികന്മാരായിത്തീർന്നു. കൊച്ചുണ്ണിക്കു മാത്രം അധികം സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. അവന്റെ ആശ്രിതന്മാരും സ്വദേശികളുമായിരുന്ന അനേകം പാവപ്പെട്ടവരും കൊച്ചുണ്ണിയുടെ സഹായം നിമിത്തം സമ്പന്നന്മാരായിതീർന്നിട്ടുണ്ട്. ഇന്ന ജാതിക്കാരെ അല്ലെങ്കിൽ ഇന്ന മതക്കാരെ മാത്രമേ സഹായിക്കയുള്ളൂ എന്നുള്ള നിർബന്ധം കൊച്ചുണ്ണിക്കുണ്ടായിരുന്നില്ല. ബ്രാഹ്മണനായാലും ശൂദ്രനായാലും സ്വജാതിയായാലും ക്രസ്ത്യാനിയായാലും, അവനെ ആശ്രയിച്ചാൽ തന്നാൽ കഴിയുന്ന സഹായം അവൻ ചെയ്തുകൊടുത്തിരുന്നു. ആകപ്പാടെ നോക്കിയാൽ കൊച്ചുണ്ണിമൂലം അക്കാലത്തു സമ്പന്നന്മാരായിതീർന്നിട്ടുള്ള ദരിദ്രർക്കും നിർധനന്മാരായിത്തീർന്നിട്ടുള്ള ധനികർക്കും സംഖ്യയില്ല.

സ്ത്രീവി‌ഷയമായിട്ടുള്ള ദുർനടപ്പും കൊച്ചുണ്ണിക്കു സാമാന്യത്തിലധികമുണ്ടായിരുന്നു. കൊച്ചുണ്ണി നിമിത്തം പല ജാതിയിലുള്ള കുലടകൾക്കും വളരെ സമ്പാദ്യമുണ്ടായിട്ടുണ്ട്. ഒരു ശൂദ്രസ്ത്രീയെ അവൻ ഏകദേശം ഭാര്യയായിതന്നെ വച്ചിരുന്നു. അത് എങ്ങനെയോ അവന്റെ ഭാര്യയുടെ തള്ള അറിഞ്ഞു വശമാവുകയും ഭാര്യയോടു പറയുകയും വീട്ടിൽ വളരെ ശണ്ഠകളും വഴക്കുമൊക്കെ ഉണ്ടാക്കിത്തിർക്കുകയും ചെയ്തു. എങ്കിലും കൊച്ചുണ്ണിക്ക് ആ ശൂദ്രസ്ത്രീയെ ഉപേക്ഷിക്കുന്നതിനു മനസ്സുവന്നില്ല. ഒരു ദിവസം ആ വ്യദ്ധ (ഭാര്യയുടെ തള്ള) കൊച്ചുണ്ണിയോടു നേരിട്ടുതന്നെ ആ ശൂദ്രസ്ത്രീയുമായുള്ള സംസർഗ്ഗം മതിയാക്കണമെന്നു പറഞ്ഞു. അതു കൊച്ചുണ്ണിക്ക് ഒട്ടും രസമായില്ല. അതിനെക്കുറിച്ച് അവർ തമ്മിൽ വളരെ വാഗ്വാദമുണ്ടായി. വഴക്കുമുറുകി വന്നപ്പോൾ കൊച്ചുണ്ണിക്കു ദേ‌ഷ്യം വരികയും അവൻ ഒരു കുറുവടികൊണ്ട് വ്യദ്ധയുടെ തലയ്ക്ക് ഒരടി കൊടുക്കുകയും വ്യദ്ധ പെട്ടെന്നു മറിഞ്ഞു വീണു മരിച്ചു. ഈ കഥ ആരെയുമറിയിക്കാതെ കൊച്ചുണ്ണി അന്നുരാത്രിയിൽതന്നെ ആ വ്യദ്ധയുടെ മ്യതശരീരം ഒരു പായിൽ പൊതിഞ്ഞുകെട്ടി വലിയ കല്ലുവെച്ചു കായങ്കുളം കായലിൽ താഴ്ത്തിക്കളഞ്ഞു. എങ്കിലും ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ എങ്ങനെയോ സംഗതി പുറത്തൊക്കെ കുറേശ്ശേ സംസാരമായി. അങ്ങനെ അങ്ങു പറഞ്ഞ് ഇങ്ങു പറഞ്ഞ് വർത്തമാനം കാർത്തികപള്ളി തഹസീൽദാരുടെ ചെവിയിലുമെത്തി. ഉടനെ തഹശീൽദാർ (അക്കാലത്തു മജിസ്ട്രട്ടെന്നു പറയാറില്ല) കൊച്ചുണ്ണിയെ പിടിച്ചേൽപ്പിക്കുന്നതിനു പോലീസുകാർക്കു ഉത്തരവുകൊടുത്തു. എങ്കിലും അവനെ പിടിക്കുന്നതിന് അത്രയെളുപ്പത്തിൽ ആർക്കും കഴിഞ്ഞില്ല. കൊച്ചുണ്ണി വലിയ അഭ്യാസിയായിരുന്നതിനാൽ ഒരു പത്തുപന്ത്രണ്ടുപേര വിചാരിച്ചാലും മറ്റും അവനെ പിടിക്കാൻ കഴിയുകയില്ല. സദാ അവന്റെ കയ്യിൽ കഠാരിയുടെ ആക്യതിയിൽ ഒരായുധമുണ്ടായിരിക്കും. അവന്റെ കൂടെ വലിയ അഭ്യാസികളും അക്രമികളുമായ പല കൂട്ടുകാരും എപ്പോഴുമുണ്ടായിരിക്കും. അവനെ പിടിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. ഈ സംഗതി നടന്നതിന്റെ ശേ‌ഷം പോലീസുകാരുടെ അന്വേ‌ഷണം തുടങ്ങിയപ്പോൾ മുതൽ കൊച്ചുണ്ണി ഒളിച്ചും വളരെ കരുതലോടുകൂടിയുമാണ് നടന്നിരുന്നത്. അതിനാൽ അവനെ നേരെ കാണുന്നതിനുതന്നെ അത്ര എളുപ്പമല്ലായിരുന്നു. ഒരുസമയം കണ്ടാൽത്തന്നെയും പ്രാണഭയം നിമിത്തം അവനെ ആരും പിടിക്കയുമില്ലല്ലോ. കൊച്ചുണ്ണി ഒളിച്ചുനടക്കുകയായിരുന്നു എങ്കിലും സ്വദേശം വിട്ട് എങ്ങും പോയില്ല. കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര ഈ മൂന്നു താലൂക്കുകളിലായിട്ട് അവൻ കഴിച്ചുകൂട്ടി. പിടിച്ചുപറി, മോ‌ഷണം മുതലായവ അക്കാലത്തും അവൻ യഥാപൂർവം നടത്തിക്കൊണ്ടുതന്നെ ഇരുന്നു.

കൊച്ചുണ്ണിയുടെ അക്രമങ്ങൾ ദിവസംപ്രതി വർദ്ധിക്കുകയും കായങ്കുളം കൊച്ചുണ്ണി എന്നുള്ള പ്രസിദ്ധി രാജ്യമൊട്ടുക്കു പരക്കുകയും, അപ്പോഴേക്കും അവനെ ഏതുവിധവും പിടിക്കണമെന്നുള്ള നി‌ഷ്കർ‌ഷ ഗവൺമേണ്ടിന്നു കൂടി വരികയും ചെയ്തു. ഒടുക്കം 1025-ആമാണ്ട് ദിവാൻജി കാർത്തികപ്പള്ളിത്തഹസീൽദാരുടെ പേർക്കു നേരിട്ട് ഒരുത്തരവയച്ചു. അതിൽ ഒരു വാരത്തിനകം കൊച്ചുണ്ണിയെ പിടിപ്പിച്ചു ഠാണാ വിലാക്കാത്തപക്ഷം തഹശീൽദാരെ ഉദ്യേഗത്തിൽനിന്നും സ്ഥിരമായി മാറ്റുന്നതാന്നെന്നു തീർച്ചയായി പ്രസ്താവിച്ചിരുന്നു. ഈ ഉത്തരവു കണ്ടപ്പോൾ തഹശീൽദാർക്ക് വളരെ വിചാരവും വ്യസനവുമുണ്ടാക്കിയെന്നുള്ളതു പറയേണ്ടതില്ലല്ലോ. ബുദ്ധിമാനായ തഹശീൽദാർ കൊച്ചുണ്ണിയുടെ ഗൂഢസഞ്ചാരം ഏതെല്ലാം ദിക്കുകളിലാണെന്നും മറ്റും രഹസ്യമായി നടത്തിയ അന്വേ‌ഷണത്തിൽ അവനു മേൽപ്പറഞ്ഞ ശൂദ്രസ്ത്രീയുമായി അടുപ്പമുണ്ടെന്നും മിക്ക ദിവസവും രാത്രി കാലങ്ങളിൽ അവൻ അവളുടെ വീട്ടിൽ വരുമെന്നും വേറെ ഒരു ശൂദ്രനും അവളുമായി സംസർഗ്ഗമുണ്ടെന്നും അയാൾക്ക് ആന്തരത്തിൽ കൊച്ചുണ്ണിയോടു രസമില്ലെന്നും മനസ്സിലായി. തഹസീൽദാർ ആ ശൂദ്രൻ മുഖാന്തരം ആരുമറിയാതെ ആ സ്ത്രീയെ വരുത്തി. അവളോട് “നിന്നെ എന്റെ ഭാര്യയായി സ്വീകരിക്കണമെന്നു ഞാൻ വിചാരിക്കുന്നു. നീ അതു സമ്മതിക്കുന്നപക്ഷം അധികം താമസിയാതെ സംബന്ധം നടത്തണമെന്നാണ് ഞാൻ ‍വിചാരിക്കുന്നത്. പക്ഷേ അങ്ങനെയായാൽ കൊച്ചുണ്ണിയുമായുള്ള അടുപ്പം വേണ്ടെന്നു വെക്കേണ്ടതായി വരും. അതും മുൻകൂട്ടി പറഞ്ഞേക്കാം” എന്നു പറഞ്ഞു. ഇതുകേട്ട് ആ പുംശ്ചലി ഒരു മേത്തനുമായുള്ള അടുപ്പത്തേക്കാൾ നല്ലത് ഒരു തഹസീൽദാരുടെ ഭാര്യയായിരിക്കുന്നതാണല്ലോ എന്നു വിചാരിച്ചു. “അവിടുത്തെ ഇഷ്ടംപോലെയൊക്കെ ചെയ്യുന്നത് എനിക്കു സമ്മതമാണ്. അതിനുവേണ്ടി ഞാനെന്തെല്ലാം വേണമെങ്കിലും ചെയ്യാം” എന്നു പറഞ്ഞു. “എന്നാൽ ഇന്നു രാത്രിയിൽ അവൻ വരുമ്പോൾ നീ ഈ മരുന്നിട്ടു കുറേ പാൽ കാച്ചി അവനു കൊടുക്കണം” എന്നു പറഞ്ഞു തഹശീൽദാർ ഒരു മരുന്നു അവളുടെ കൈയ്യിൽ കൊടുത്തു. അടുത്ത ദിവസം തന്നെ സംബന്ധം നടത്തിക്കളയാമെന്നും അതിലേക്കു വേണ്ടുന്നതൊക്കെ വട്ടംകൂട്ടുന്നതിനു തൽക്കാലം ഇതിരിക്കട്ടെ എന്നു പറഞ്ഞു തഹശീൽദാർ അമ്പതു രൂപയും കൊടുത്തു. അവൾ അതെല്ലാം വാങ്ങി സന്തോ‌ഷത്തോടുകൂടി വിട്ടിലേക്കു വന്ന വഴിതന്നെ ആരുമറിയാതെ പോവുകയും ചെയ്തു.

ഏകദേശം പാതിരായായപ്പോൾ കൊച്ചുണ്ണി ഏകാകിയായി ആ ശുദ്രസ്ത്രീയുടെ വിട്ടിലെത്തി. അവൻ കയ്യും തേച്ചുകഴുകി ശയന ഗ്യഹത്തിൽ പ്രവേശിച്ചയുടനെ അവൾ തഹശീൽദാർ പറഞ്ഞിരുന്നതു പോലെ മരുന്നിട്ടു കാച്ചിപാൽ കൊണ്ടു ചെന്നു കൊടുത്തു. കൊച്ചുണ്ണിക്കു മുമ്പേതന്നെ അവൾ പാൽ കാച്ചികൊടുക്കുക പതിവുണ്ടായിരുന്നതിനാൽ അവൻ യാതൊരു സംശയവും കൂടാതെ പാലെടുത്തു കുടിക്കുകയും മാത്രനേരം കഴിഞ്ഞപ്പോൾ ബോധരഹിതനായി വിഴുകയും ചെയ്തു. അപ്പോഴേക്കും തഹസീൽദാർ മുൻകൂട്ടി ചട്ടംകെട്ടിയിരുന്നതുപൊലെ ചില സഹായികളോടുകൂടി പോലീസുകാർ അവിടെ എത്തുകയും കൊച്ചുണ്ണിയെ ബന്ധിച്ചു കാർത്തികപ്പള്ളി ഠാണാവിലേക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു. ആ സമയം കൊച്ചുണ്ണിക്കു തീരെ ബോധമില്ലായിരുന്നു. അവൻ ശവംപോലെ കിടക്കുകയായിരുന്നു. പോലീസുകാർ കൊച്ചുണ്ണിയെ ഠാണാവിലാക്കി കൈയ്ക്കും കാലിനും വിലങ്ങുവെയ്ക്കുകയും അപ്പോൾതന്നെ വിവരം തഹശീൽദാരുടെ അടുക്കൽ അറിയിക്കുകയും ചെയ്തു.

കൊച്ചുണ്ണിയെ ഭാര്യയുടെ തള്ളയെ അപായപ്പെടുത്തിയത് 1015-ആമാണ്ട് ആയിരുന്നു. അക്കാലം മുതൽ പത്തു കൊല്ലം അവൻ ഒളിച്ചുനടക്കുകയായിരുന്നു. അതിനിടയ്ക്ക് അവനെ പിടിക്കുന്നതിന് ആരു വിചാരിച്ചിട്ടും കഴിഞ്ഞില്ല. ഒടുക്കം 25-ആമാണ്ട് അവനെ പിടിച്ചതു മേല്പറഞ്ഞപ്രകാരം ചതിച്ചാണ്. കൊച്ചുണ്ണി സ്വബോധത്തോടുകൂടിയിരിക്കുകയാണെങ്കിൽ അന്നും അവനെ ആരും പിടിക്കുകയില്ലായിരുന്നു. കുലടകളെ വിശ്വസിച്ചാലുണ്ടാകുന്ന ഫലമിങ്ങനെയാണെന്ന് എല്ലാരും അറിഞ്ഞിരിക്കേണ്ടതാണ്.

തഹശീൽദാർ ആ രാത്രിയിൽതന്നെ കൊച്ചുണ്ണിയെ പിടിച്ചു കാർത്തികപ്പള്ളി ഠാണാവിലാക്കിയിരുന്നു എന്നുള്ള വിവരത്തിന് അടിയന്തിരത്തിൽ ഹജൂർക്ക് എഴിതിയയച്ചു. അവനെ ഉടനെ ഠാണാപ്പാറാവുവഴി വേണ്ടുന്ന കരുതലോടും ബന്തവസ്സോടുംകൂടി തിരുവനന്ത പുരത്തേക്കയയ്ക്കാൻ അടിയന്തിരത്തിൽത്തന്നെ ഉത്തരവു വരികയും ചെയ്തു.

കൊച്ചുണ്ണിക്ക് അവനെ പിടിച്ചു ഠാണാവിലാക്കിയതിന്റെ പിറ്റേ ദിവസം നേരം വെളുത്തപ്പോഴേക്കും ബോധം വീണു. അപ്പോഴാണ് താൻ ബന്ധനത്തിലകപ്പെട്ടിരിക്കുകയാണെന്ന് അവനറിഞ്ഞത്. ഇത് ആ കുലടയുടെ വിശ്വാസവഞ്ചനയാൽ പറ്റിയതാണെന്ന് അവൻ അപ്പോൾ തന്നെ മനസ്സുകൊണ്ടാലോചിച്ചു നിശ്ചയിക്കുകയും ചെയ്തു. അന്നു രാത്രിയാകുന്നതുവരെ അവൻ ഠാണാവിൽത്തന്നെ കിടന്നു. ഏകദേശം പത്തു നാഴിക രാത്രിയായപ്പോൾ വിലങ്ങുകളും പൊട്ടിച്ചു കൊച്ചുണ്ണി ഠാണാവിൽ നിന്നു വെളിയിൽ ചാടി ഓടിക്കളഞ്ഞു. അവന്റെ കൈയ്യിൽ സദാ ഉണ്ടായിരിക്കാറുള്ള ആയുധം ആ ശൂദ്രസ്ത്രീയുടെ വീട്ടിലുണ്ടെങ്കിൽ എടുക്കാമെന്നു വിചാരിച്ച് അവൻ നേരെ അങ്ങോട്ടുതന്നെ നടന്നു. അവിടെ ചെന്നപ്പോൾ അവളും അവളുടെ ഇഷ്ടനായ ശൂദ്രയുവാവും കൂടി അത്താഴം കഴിഞ്ഞു. സ്വൈവരസല്ലാപവും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പുരയുടെ വാതിൽ ചാരിയിരുന്നെങ്കിലും സാക്ഷയിട്ടിട്ടുണ്ടായിരുന്നില്ല. അകത്തു വിളക്കുമുണ്ടായിരുന്നു. കൊച്ചുണ്ണി ഒട്ടും സംശയിക്കാതെ വാതിൽ തുറന്ന് അകത്തേക്കു കടന്നു. ആ സമയം കൊച്ചുണ്ണി അവിടെച്ചെല്ലുമെന്ന് അവൾ ലേശം പോലും വിചാരിച്ചിരുന്നില്ല. ഒരുക്കലും തിരിച്ചു വരാനിടയാകാതെ അവനെ തൂക്കിക്കൊല്ലുകയോ നാടുകടത്തുകയോ ചെയ്യുമെന്നായിരുന്നു അവരുടെ വിശ്വാസം. അങ്ങനെ ഇരിക്കെ പെട്ടെന്നു കൊച്ചുണ്ണിയെ കണ്ടപ്പോൾ അവരുടെ മനസ്സിലുണ്ടായ വികാരങ്ങൾ ഏതെല്ലാം പ്രകാരമായിരിക്കുമെന്നു വായനക്കാർ അവരുടെ മനോധർമംപോലെ ഊഹിച്ചുകൊള്ളുകയല്ലാതെ പറഞ്ഞറിയിക്കുന്ന കാര്യം പ്രയാസംതന്നെ. കൊച്ചുണ്ണിയെ കണ്ട മാത്രയിൽ രണ്ടുപേരും പെട്ടെന്നെണീറ്റ് ഒരു സംഭ്രമത്തോടും വിറയലോടുംകൂടി മറയുടെ ഒരരികിലേക്കു മാറിനിന്നു. കൊച്ചുണ്ണി മുറിക്കകത്തു കടന്നിട്ട് ആദ്യം കണ്ടതു കട്ടിലിന്റെ താഴെ കിടന്നിരുന്നതായ സ്വന്തം ആയുധം പെട്ടെന്നു കയ്യിലെടുത്തു, കൊച്ചുണ്ണി ആയുധമെടുത്ത് ഒന്നു വീശുകയും ആ പുശ്ചലിയുടെയും അവളുടെ ഇഷ്ടനായ ശൂദ്രന്റേയും തല താഴെ വീഴുകയും ഒരുമിച്ചുകഴിഞ്ഞു. കൊച്ചുണ്ണി അപ്പോൾ പുറത്തിറങ്ങിപ്പോവുകയും ചെയ്തു.

അവൻ പോയ വഴിക്കുതന്നെ ഒരു കുളത്തിൽ ഇറങ്ങി കുളിയും കഴിച്ചു സ്വഗ്യഹത്തിലെത്തി. അപ്പോൾ അവന്റെ ഭാര്യ ഭർത്താവിനെ പോലീസുകാർ പിടിച്ചുകൊണ്ടുപോയി ഠാണാവിലാക്കിയെന്നു കേട്ടു വി‌ഷാദിച്ച് അന്നു ജലപാനം പോലും കഴിക്കാതെ കിടക്കുകയായിരുന്നു. കൊച്ചുണ്ണി പുറത്തുചെന്നു വാതിലിൽ മുട്ടി പതുക്കെ വിളിച്ചു. വിളിച്ചതെല്ലാം അവൾ കേട്ടു എങ്കിലും അത് ഇന്നാരാണെന്നു നിശ്ചയം വരായ്കയാൽ അവൾ വാതിൽ തുറന്നില്ല. പിന്നെ കൊച്ചുണ്ണി സ്വല്പം ഉറക്കെ വിളിക്കുകയും “സംശയിക്കേണ്ട ഞാൻതന്നെയാണ്. വാതിൽ തുറക്ക്” എന്നു സ്പഷ്ടമായി പറയുകയും ചെയ്യുകയാൽ അവൾക്ക് ആൾ ഇന്നാരാണെന്നു മനസ്സിലാവുകയും വിളക്കുകൊളുത്തിക്കൊണ്ടുവന്നു വാതിൽ തുറക്കുകയും ചെയ്തു. പിന്നെ അവൾ വേഗം അരി വെച്ചു. രണ്ടുപേരും അത്താഴമുണ്ടു. കൊച്ചുണ്ണിക്കു പറ്റിയ അബദ്ധം അവനും ഭാര്യയ്ക്കുണ്ടായ വി‌ഷാദവും മറ്റും അവളും പരസ്പരം പറഞ്ഞു. പുംശ്ചലിമാരുടെ ദുഷ്ടതയെക്കുറിച്ചും തന്റെ ഭാര്യയുടെ മനോ ഗുണത്തെയും സ്നേഹത്തേയും കുറിച്ചും കൊച്ചുണ്ണിക്ക് അന്നു കണ്ടും കേട്ടും അനുഭവിച്ചും നല്ലപോലെ അറിയാനിടയായി. അന്നുമുതൽ അവൻ അന്യസ്ത്രീ സംസർഗ്ഗമെന്നുള്ള ദു‌ഷ്പ്രവ്യത്തി വേണ്ടെന്നു വയ്ക്കുകയും ചെയ്തു. പിന്നെ എന്നും കൊച്ചുണ്ണി ഏകപത്നീ വ്രതത്തോടുകൂടിത്തന്നെയാണ് ഇരുന്നിട്ടുള്ളത്.

കൊച്ചുണ്ണി തടവുചാടിപ്പോയതിന്റെ പിറ്റേദിവസം കാർത്തികപ്പള്ളി താലൂക്കിൽ മുഴുവനും അടുത്ത പ്രദേശങ്ങളിലും ഒരു വലിയ ഭൂകമ്പം തന്നെയായിരുന്നു. നേരം വെളുത്തപ്പോൾ കൊച്ചുണ്ണിയെ കാണായ്കയാൽ ഠാണാമുതൽപ്പേരും ശിപായിമാരുമെല്ലാം അണ്ടികളഞ്ഞ അണ്ണാനെപ്പോലെ വി‌ഷണ്ണന്മാരായി തീർന്നു. ഉടനെ വിവരം തഹശീൽദാരെ അറിയിച്ചു. തഹശീൽദാർ കോപംകൊണ്ടും വ്യസനംകൊണ്ടും പരവശനായിത്തീർന്നു. അപ്പോഴേക്കും കീരിക്കാട്ട് ഒരു സ്ത്രീയെയും ഒരു പുരു‌ഷനെയും വെട്ടിക്കൊന്നിരിക്കുന്നു എന്നുള്ള വർത്തമാനവും തഹശീൽദാർ കേട്ടു. അദ്ദേഹം ആകപ്പാടെ പരിഭ്രമിച്ചുവശായി. എന്താണു വേണ്ടത്, എങ്ങോട്ടാണ് പോകേണ്ടത് എന്നിങ്ങനെയുള്ള വിചാരംകൊണ്ടു സംഭ്രാന്തചിത്തനായ തഹശീൽദാർ കൊച്ചുണ്ണിയെ അന്വേ‌ഷിച്ചു പിടിക്കുന്നതിനായി പോലീസുകാരെ വീണ്ടും നിയോഗിച്ചു. പോലീസുകാർ വളരെ ആളുകളെ സഹായത്തിനുകൂട്ടിക്കൊണ്ടു നാലുവഴിക്കും ഓട്ടവും അന്വേ‌ഷണവും തുടങ്ങി. തഹശീൽദാരും ഗുമസ്തനും ചില ശേവുകക്കാരും ഒട്ടുവളരെ ആളുകളുമായി കീരിക്കാട്ടേക്കും പോയി. സ്ഥലത്തു ചെന്നു ശവങ്ങൾ കണ്ടു യാദാസ്തുമെഴുതുകയും അവ മറവുചെയ്യുന്നതിനുവേണ്ട ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. മരിച്ചത് കൊച്ചുണ്ണിയെ പിടിക്കാൻ സഹായിച്ചവരാണെന്ന് അറിഞ്ഞപ്പോൾത്തന്നെ അവരെ കൊന്നതു കൊച്ചുണ്ണിതന്നെയാണെന്നും തഹശീൽദാർ തിർച്ചപ്പെടുത്തി. ചിലരുടെ അഭിപ്രായം കൊച്ചുണ്ണിയല്ല ഈ ക്യത്യം നടത്തിയതെന്നും അവന്റെ കൂട്ടുകാരായിരിക്കണമെന്നുമായിരുന്നു. അപ്രകാരംതന്നെ കൊച്ചുണ്ണി തടവുചാടിയത് അവന്റെ സാമർത്ഥ്യം കൊണ്ടുമാത്രമായിരിക്കയില്ലെന്നും അവൻ ഠാണാക്കാരെ സ്വാധീനപ്പെടുത്തി അവരുടെ അറിവോടുകൂടിയായിരിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഓരോരുത്തർ ഓരോന്നു പറഞ്ഞുതുടങ്ങി എന്നല്ലാതെ ഒന്നിനും മതിയായ ലക്ഷ്യമൊന്നുമില്ല. സകലദിക്കിലും സകല ജനങ്ങളുടെ ഇടയിലും കൊച്ചുണ്ണിയെന്നും തടവുചാടിയെന്നും ഇരട്ടക്കൊലപാതകമെന്നും മറ്റുമുള്ള സംസാരമില്ലാതെ കേൾപ്പാനില്ല. അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ എല്ലാമൊട്ടു ശമിച്ചുതുടങ്ങി. പോലീസുകാരും മറ്റും കഴിയുന്ന അന്വേ‌ഷണമെല്ലാം നടത്തീട്ടും കൊച്ചുണ്ണിയുടെ പൊടിപോലും കാൺമാൻ കഴിഞ്ഞില്ല. അതിനിടയ്ക്ക് അവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നും ഒരു സംസാരം ചിലർ പറഞ്ഞുതുടങ്ങി. പക്ഷേ, കൊച്ചുണ്ണിയും കൂട്ടുകാരുംകൂടി ദിവസം പ്രതി ഓരോ അക്രമങ്ങളും കൊള്ളകളും വീണ്ടും നടത്തിക്കൊണ്ടിരുന്നതിനാൽ അവൻ എങ്ങും പോയിട്ടില്ലെന്നുതന്നെയായിരുന്നു മിക്കവരുടെയും വിശ്വാസം. വാസ്തവം അങ്ങനെതന്നെയായിരുന്നു.

കൊച്ചുണ്ണിയുടെ അക്രമങ്ങളും കൊള്ളകളും വീണ്ടും നാൾക്കുനാൾ വർദ്ധിച്ചു വരികയാൽ അവനെ പിടിച്ചേൽപ്പിക്കുന്നതിന് മേലാവിൽനിന്ന് ഉത്തരവുകൾ ദിവസംപ്രതി വന്നുകൊണ്ടിരുന്നു. പോലീസുകാരുടെ അന്വേ‌ഷണവും മുറയ്ക്കു നടന്നുകൊണ്ടുതന്നെയിരുന്നു. എന്തെല്ലാമായിട്ടും അവനെ പിടികൂടാൻ കഴിഞ്ഞില്ല. അവന്റെയും കൂട്ടുകാരുടെയും ഉപദ്രവങ്ങൾകൊണ്ടു യാത്രക്കാർക്കു കരവഴിക്കും വള്ളംവഴിക്കും സഞ്ചരിക്കാൻ നിവൃത്തിയില്ലാതെയായിത്തീർന്നു. കൊച്ചുണ്ണിയും കൂട്ടുകാരും എപ്പോൾ എവിടെ ഉണ്ടായിരിക്കുമെന്ന് ആർക്കും നിശ്ചയമില്ല. ചില ദിവസങ്ങളിൽ ചില ഓടിവള്ളങ്ങളിൽ കയറി അവർ കായലിൽ സഞ്ചരിക്കുകയായിരിക്കും. അത് എന്നെല്ലാമെന്നും എപ്പോളെല്ലാമെന്നും ആർക്കും നിശ്ചയിക്കാൻ പാടില്ലായിരുന്നു. എന്നാൽ മിക്കപ്പോഴും അവരുടെ ഉപദ്രവം രാത്രികാലങ്ങളിലായിരുന്നു.

കൊച്ചുണ്ണിക്കു കൂട്ടുകാർ പലരുമുണ്ടായിരുന്നു. എന്നാൽ അവരിൽ പ്രധാനന്മാർ കോപ്പാറപ്പറമ്പിൽ മമ്മത്, കടുവാച്ചേരി വാവ, കോട്ടപ്പുറത്തു ബാപ്പുകുഞ്ഞ്, പക്കോലത്തു നൂറാമ്മത്, വലിയകുളങ്ങര കുഞ്ഞുമരയ്ക്കാർ, വാര്യവീട്ടുവടക്കേടത്തു കൊച്ചുപിള്ള എന്നിവരായിരുന്നു. ഇവരെല്ലാം വലിയ അഭ്യാസികളും അക്രമികളും ശക്തന്മാരുമായിരുന്നു. എന്നാൽ കോപ്പാറപ്പറമ്പിൽ മമ്മത് സാധുക്കളെയും ഉപദ്രവിക്കുന്നവനും എന്തും ചെയ്യാൻ മടിയില്ലാത്തവനുമായിരുന്നു. സാധുപീഡനം കൊച്ചുണ്ണിക്കു വലിയ വിരോധമായിരുന്നു. അതിനാൽ മമ്മതിനെ അവർ ഇടക്കാലത്ത് ഉപേക്ഷിച്ചുകളഞ്ഞു. കൊച്ചുണ്ണി പലദിവസങ്ങളിൽ സ്വഗ്യഹത്തിൽ പോകാറുണ്ടെന്നു മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അതിനാൽ ആ ഒളിച്ചു നടന്ന കാലത്തിനിടക്കു മൂന്നുപുത്രൻമാരും ഒരു പുത്രിയും ജനിച്ചു എന്നുള്ളതും വ്യക്തമായിരിക്കുന്നു.

ഇങ്ങനെ കൊച്ചുണ്ണി 1015-ആമാണ്ടുവരെയും അതിന്റെ ശേ‌ഷം 1033-ആമാണ്ടുവരെയും ആകെ 18 വർ‌ഷം പിടികിട്ടേണ്ടും പുള്ളിയായി ഒളിച്ചുനടന്നും അക്രമപ്രവർത്തികൾകൊണ്ടുതന്നെ ഉപജീവനം കഴിച്ചും കാലക്ഷേപം ചെയ്തുവന്നു. 1033-ആമാണ്ടു മകരമാസത്തിൽ സർ ടി. മാധവരായരവർകൾ തിരുവിതാംകൂർ ദിവാനായി നിയമിക്കപ്പെട്ടു. അതോടുകൂടി കൊച്ചുണ്ണിക്കു ഗ്രഹപ്പിഴയും ആരംഭിച്ചു. മാധവരായർ ദിവാൻജിയായതിന്റെശേ‌ഷം രാജ്യക്ഷേമത്തിനായി അനേകം പരി‌ഷ്കാരങ്ങൾ ചെയ്യണമെന്നു നിശ്ചയിച്ച കൂട്ടത്തിൽ പ്രധാനമായ ഒരു കാര്യം കൊച്ചുണ്ണി മുതലായവരുടെ അക്രമവും തന്നിമിത്തം ജനങ്ങൾക്കുള്ള ഉപദ്രവവും നിറുത്തണമെന്നള്ളതായിരുന്നു. അദ്ദേഹം അതിനു വേണ്ടുന്ന ശ്രമങ്ങളും ചട്ടംകെട്ടുകളും മുറയ്ക്കു തുടങ്ങി. ചങ്ങനാശ്ശരിയിൽച്ചേർന്ന വാഴപ്പള്ളിയിൽ പാപ്പാടിയിൽ കുഞ്ഞുപണിക്കർ കാർത്തികപ്പള്ളിയിൽ തഹശീൽദാരായി നിയമിക്കപ്പെടുകയും ആ തഹശിൽദാരുടെ പേർക്കു ദിവാൻജി കൊച്ചുണ്ണിയെ പിടിച്ചയയ്ക്കുന്നതിനു പ്രത്യേകം ഉത്തരവയച്ചു ചട്ടംകെട്ടുകയും ചെയ്തു കുഞ്ഞുപണിക്കർ തഹശീൽദാർ നല്ല സമർഥനും ബുദ്ധിമാനും കാര്യശേ‌ഷിയുമുള്ളവനുമായിരുന്നു. എങ്കിലും അദ്ദേഹം പലവിധ ശ്രമങ്ങൾ ചെയ്തിട്ടും കൊച്ചുണ്ണിയെ പിടികിട്ടിയില്ല. ഒടുക്കം അദ്ദേഹം അവന്റെ കൂട്ടുകാരിൽ ചിലരെ സ്വാധീനപ്പെടുത്താതെ ഈ കാര്യം ഒരിക്കലും സാധിക്കയില്ലെന്നു തീർച്ചപ്പെടുത്തി. പിന്നെ അതിനായി ചില അന്വേ‌ഷണങ്ങളും ശ്രമങ്ങളും തുടങ്ങി. ആ അന്വേ‌ഷണത്തിൽ കോപ്പാറപ്പറമ്പിൽ മമ്മത് എന്നവനെ കൊച്ചുണ്ണി ഉപേക്ഷിച്ചുകളയുകയാൽ അവന് കൊച്ചുണ്ണിയോടു നല്ല രസമില്ലാതെ ഇരിക്കുകയാണെന്ന് അറിവു കിട്ടി; ഉടനെ മമ്മതിന് ഒരാളെ അയച്ച് അവനെ ഉപായത്തിൽ തഹസീൽദാർ തന്റെ അടുക്കൽ വരുത്തുകയും അവനെ സമ്മാനാദികൾ കൊണ്ടു സ്വാധീനപ്പെടുത്തുകയും അവൻ മുഖാന്തരം കൊച്ചുണ്ണിയുടെ മറ്റുള്ള കൂട്ടാകാരെക്കൂടി വശീകരിക്കുകയും കൊച്ചുണ്ണിയെ അകപ്പെടുത്താനുള്ള കശൗലങ്ങളെല്ലാം പറഞ്ഞു നിശ്ചയിക്കുകയും ചെയ്തു.

ഒരു ദിവസം വൈകുന്നേരം കൊച്ചുണ്ണിയുടെ ഇഷ്ടനും പ്രധാനകൂട്ടുകാരിൽ ഒരാളുമായ വാര്യത്തു വടക്കേടത്തു കൊച്ചുപിള്ള എന്നയാൾ അയാളുടെ ഭാര്യാഗൃഹമായ അമ്പിയൽ വീട്ടിൽ കൊച്ചുണ്ണിയെ വിളിച്ചുകൊണ്ടുപോയി ചില ലഹരിയുള്ള പദാർത്ഥങ്ങളും മറ്റു കൊടുത്ത് അവനെ ബോധരഹിതനാക്കിത്തീർത്തു. കൊച്ചുണ്ണി തലപൊക്കാൻ പാടില്ലാതെ മയങ്ങി ഒരു കട്ടിലിൽ കിടപ്പായി. ആ സമയം മമ്മത്, നൂറമ്മത്, ബാപ്പുകുഞ്ഞ്, കുഞ്ഞുമരയ്ക്കാർ, വാവാ, കൊച്ചുപിള്ള മുതലായവരും കൂടി വലിയ കയറുകളിട്ടു കൊച്ചുണ്ണിയെ കട്ടിലിലോടുകൂടി വരിഞ്ഞുകെട്ടി. കെട്ടു മുറുകിതുടങ്ങിയപ്പോൾ കൊച്ചുണ്ണി കണ്ണു തുറന്നു നോക്കുകയും, കൊച്ചുപിള്ളകുഞ്ഞേ! നീയാണോ എന്നെ ചതിച്ചത്? അപ്പന്റെ മുഖത്തു ചിരവടിക്കുന്ന മാതിരി നിനക്കുണ്ടെന്നു ഞാൻവിചാരിച്ചിരുന്നില്ല. എന്നെ ചതിച്ചവർക്കും എന്റെ അനുഭവം വരരുതാത്തതല്ല. എന്തുചെയ്യാം! എനിക്കു തല പൊങ്ങുന്നില്ല. എന്നു പറയുകയും ആ കിടന്നകിടപ്പിൽ അവന്റെ കൈയ്യിലിരുന്ന ‘കത്താൾ’ എന്ന ആയുധംകൊണ്ട് ചിലരെയൊക്കെ വെട്ടുകയും കുത്തുകയും വലിയ മുറിവുകളേൽപിക്കുകയും ചെയ്തു. അപ്പോഴെക്കും കൈ പൊക്കാൻ പാടില്ലാത്തവിധം കെട്ടു മുറുകുകയും കൊച്ചുപിള്ള മുതൽപേർ ആയുധം തട്ടിയെടുത്തു മാറ്റുകയും ചെയ്തു. പിന്നെ പോലീസുകാരും അവരുടെ കൂടെയുണ്ടായിരുന്നവരും മറ്റുംകൂടി കൊച്ചുണ്ണിയെ കട്ടിലോടുകൂടിയെടുത്തു കാർത്തികപ്പള്ളിയിൽ ഠാണാവിൽകൊണ്ടുപോയി ആക്കി. പിറ്റേദിവസം രാവിലെ തഹശീൽദാരദ്ദേഹം ഠാണാവിൽ ചെന്നു കൊച്ചുണ്ണിക്കു വിലങ്ങു വയ്പിക്കുകയും അനേകം കുന്തക്കാർ, വാളൂരിപ്പിടിച്ച പോലീസുകാർ മുതലായി അനേക മാളുകളെക്കൂട്ടി അവനെ ഠാണാപ്പാറാവുവഴി തിരുവനന്തപുരത്തേക്ക് അയയ്ക്കുകയും ചെയ്തു. കൊച്ചുണ്ണിയെ തിരുവനന്തപുരത്ത് കൊണ്ടു ചെന്നിരിക്കുന്നതായി അറിഞ്ഞയുടനെ ദിവാൻജി അവനെ കച്ചേരിയിൽ വരുത്തിക്കാണുകയും പന്തിരു ഠാണാ[ സെൻട്രൽ ജയിൽ ആണിത്]വിലാക്കി പ്രത്യേകം സൂക്ഷിക്കുന്നതിന് ഉത്തരവുകൊടുക്കുകയും അവന്റെ പേരിലുണ്ടായിരുന്ന കേസ്സുകളെല്ലാം മുറയ്ക്കു വിസ്തരിച്ചു വിധി കല്പിക്കുന്നതിനു വേണ്ടുന്ന ഏർപ്പാടുകളെല്ലാം ചെയ്യുകയും ചെയ്തു.

കൊച്ചുണ്ണിയെ പിടിച്ചു ബന്ധനത്തിലാക്കുന്നതിനു സഹായിക്കുകയും ശ്രമിക്കുകയും ചെയ്തവരിൽ പ്രധാനൻമാർ കൊച്ചുപിള്ള, കൊച്ചുകുഞ്ഞ്, മമ്മത്, എന്നിവരായിരുന്നു. അവരിൽ കീരിക്കാട്ടു പ്രവ്യത്തിയിൽ കണക്കു തകഴിയിൽക്കാരൻ കൊച്ചുകുഞ്ഞുപിള്ളക്കു കൃ‌ഷ്ണപുരം പാർവത്യവും കൊച്ചുപിള്ളയ്ക്കു പത്തിയൂർ പാർവത്യവും മമ്മതിന് ഇടവാ മുതൽപ്പേരുവേലയും തഹശീൽദാരദ്ദേഹം ശുപാർശ ചെയ്തു കൊടുപ്പിച്ചു. എങ്കിലും അവരും കൊച്ചുണ്ണിയുടെ കൂട്ടുകാരും അവനെ ബന്ധിക്കാൻ കൂടിയവരുമായ കടുവാച്ചേരി വാവ, കോട്ടപ്പുറത്തു ബാപ്പുകുഞ്ഞ്, ചക്കോലത്തു നൂറൂമ്മത്, വലിയകുളങ്ങര കുഞ്ഞുമരക്കാർ എന്നിവരും താമസിയാതെ ഓരോ കേസ്സുകളിലകപ്പെട്ടു. 14 വർ‌ഷം വീതം കഠിന തടവിനു വിധിക്കപ്പെട്ട് പന്തിരുഠാണാവിൽ കൊച്ചുണ്ണിയുടെ അടുക്കൽ തന്നെ ചെന്നുചേർന്നു. അവരെ കണ്ടപ്പോൾ സന്തോ‌ഷത്തോടുകൂടി കൊച്ചുണ്ണി “എന്താ കൂട്ടരെ! ഞാൻപറഞ്ഞതുപോലെ പറ്റി, ഇല്ലേ” എന്നു ചോദിച്ചു. അപ്പോൾ അവർക്കെല്ലാം എത്ര മാത്രം പശ്ചാത്താപമുണ്ടായി എന്നു പറയാൻ പ്രയാസം. കൊച്ചുണ്ണി തന്റെ പേരിലുള്ള കേസ്സുകൾ വിസ്തരിച്ചുതീരുന്നതിനുമുമ്പ് ഠാണാവിൽ കിടന്നുതന്നെ 1034-ആമാണ്ടു കന്നിമാത്തിൽ തന്റെ 41-ആമത്തെ വയസ്സിൽ ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. കൊച്ചുണ്ണിയെ പിടികൂടി തിരുവനന്തപുരത്തേക്കയച്ചത് 33-ആമാണ്ടു മിഥുനമാസത്തിലായിരുന്നു. അവന് ആകെ 91 ദിവസം മാത്രമേ തടവിൽ കിടന്നു കഷ്ടപ്പെടേണ്ടിവന്നുള്ളൂ.

കൊച്ചുണ്ണി കാഴ്ചയിൽ നല്ല സുന്ദരനും ആജാനുബാഹുവും വെളുത്തു ചുവന്ന നിറത്തോടു കൂടിയ കോമളനുമായിരുന്നു. അവന്റെ വിരിഞ്ഞ നെഞ്ചും ഒതുങ്ങിയ അരയും വട്ടമുഖവും നീണ്ടകണ്ണുകളും വളഞ്ഞിരുണ്ട പുരികങ്ങളും എന്നുവേണ്ട, സകല അവയവങ്ങളും അന്ത്യന്ത മനോഹരങ്ങളായിരുന്നു. അവന്റെ സംഭാഷണം വളരെ ശാന്തവും മധുരവുമായിരുന്നു. കൊച്ചുണ്ണി ആകെ രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയുമല്ലാതെ കൊന്നിട്ടില്ല. അവന്റെ കൂട്ടുകാരായിരുന്ന മമ്മതു മുതലായവരുടെ അക്രമങ്ങൾ വിചാരിച്ചാൽ കൊച്ചുണ്ണി വളരെ മര്യാദക്കാരനായിരുന്നു എന്നു തന്നെ പറയാം.

കൊച്ചുണ്ണിക്കു മൂന്നു പുത്രന്മാരും ഒരു പുത്രിയുമാണുണ്ടായിരുന്നതെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അവരിൽ പ്രഥമപുത്രൻ ഒരു ശിക്ഷയിലകപ്പെട്ടു ജയിലിൽക്കിടന്നു തന്നെ മരിച്ചു. രണ്ടാമത്തെ പുത്രനും ഒരു ശിക്ഷയിലകപ്പെട്ടു ജയിലിലാക്കപ്പെട്ടുവെങ്കിലും അവൻ തടവു ചാടി പൊയ്ക്കളഞ്ഞു. അവനിപ്പോൾ ഉണ്ടോ ഇല്ലയോ, ഉണ്ടെങ്കിൽ തന്നെ എവിടെയാന് എന്നൊന്നും രൂപമില്ല. മൂന്നാമത്തെ പുത്രൻ ഇപ്പോൾ കച്ചവടംചെയ്ത് ഓച്ചിറയും, പുത്രി എരുവയിൽ ഭർത്തൃഗൃഹത്തിലും താമസിച്ചുവരുന്നു. ഇത്രയുമൊക്കെയാണ് കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥാസംക്ഷേപം. ഇനി കൊച്ചുണ്ണിയുടെ ഓരോ അക്രമ പ്രവൃത്തികളും അത്ഭുതകർമങ്ങളും പിന്നാലെ വിവരിക്കാം.

കൊച്ചുണ്ണി ആൾമാറാട്ടം, കൺകെട്ട് മുതലായ ജാലവിദ്യകളും അഭ്യസിച്ചിട്ടുണ്ടെന്ന് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ അവൻ അവയൊന്നും സാധാരണ ഉപയോഗിക്കാറില്ല. നിവൃത്തിയില്ലാതെവരുന്ന അവസരങ്ങളിലേ അവ പ്രയോഗിക്കാവൂ എന്നാണ് അവന്റെ ഗുരുനാഥനായ തങ്ങൾ അവനോടു പറഞ്ഞിരുന്നത്. എങ്കിലും കൊച്ചുണ്ണി ഒരു വിദ്യ ഒരിക്കലൊന്നു പ്രയോഗിച്ചു നോക്കി. കൊച്ചുണ്ണിയുടെ സ്വദേശമായ കീരിക്കാട്ട് ഏറ്റവും ധനവാനായ ഒരു നായരുണ്ടായിരുന്നു. കുടുബകാര്യങ്ങളെല്ലാം അന്വേ‌ഷിച്ചു നടത്തിയിരുന്നത് അയാൾ തന്നെയായിരുന്നുവെങ്കിലും അയാളുടെ സ്ഥിരതാമസം ഭാര്യാഗൃഹത്തിലായിലുന്നു. അയാൾ ഭാര്യയ്ക്കു പുതുതായി ഒരു വീടു പണിയിച്ചുകൊടുത്തു. അത് അകമേ നിരയും പുറമേ ഭിത്തിയുമായി വളരെ ഉറപ്പോടും ബലത്തോടുംകൂടിയാണ് പണിയിച്ചത്. ആ പുരപണി നടന്നുകൊണ്ടിരുന്നപ്പോൾ അയാളുടെ ഒരു സ്നേഹിതൻ പുരപണി കാണായായിട്ട് അവിടെ ചെന്നു. പണികളെല്ലാം നോക്കിയിട്ട് ആ മനു‌ഷ്യൻ, പുരയ്ക്കു ഭിത്തിയോ നിരയോ ഏതെങ്കിലും ഒന്നു പോരേ? രണ്ടുംകൂടി ഇതെന്തിനാണ്? എന്നു ചോദിച്ചു. അപ്പോൾ നായർ “പണ്ടൊക്കെ അതുമതിയായിരുന്നു. ഇതു കൊച്ചുണ്ണിയുടെ കാലമായതുകൊണ്ട് അതു പോരാ. ഭിത്തിയോ നിരയോ ഒന്നു മാത്രമായിതുന്നാൽ അവൻ കുത്തിപ്പൊളിച്ച് അകത്തു കടക്കും രണ്ടുംകൂടി പൊളിച്ച് അകത്തുകടക്കാൻ അത്രയെളുപ്പമല്ലല്ലോ” എന്നു പറഞ്ഞു. “അതു ശരിതന്നെ” എന്നു മറ്റേയാൾ സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ ഇവർ തമ്മിൽ പറഞ്ഞ ഈ വർത്തമാനം എങ്ങനെയോ കൊച്ചുണ്ണി അറിഞ്ഞു. എങ്കിലും തൽക്കാലം അവനൊന്നിനും പോയില്ല.

പുരപണിയും വാസ്തുബലിയും ഗ്യഹപ്രവേശവുമെല്ലാം കഴിഞ്ഞു ഭാര്യാപുത്രാദികളോടുകൂടി നായർ പുത്തൻപുരയിൽ താമസവുമായി. നായർ നല്ല കാര്യസ്ഥനും കണിശക്കാരനുമായിരുന്നു. പൊന്നു പണയം കിട്ടാതെ അയാൾ ആർക്കും ഒരു കൊച്ചു കാശുപോലും കടം കൊടുക്കുക പതിവില്ല. പലരും പണയം വെച്ച് അയാളോടു പണം വാങ്ങാറുണ്ടായിരുന്നു. ഒരിക്കൽ അവിടെ അടുക്കൽത്തന്നെയുള്ള ഒരാൾക്ക് ഒരായിരം രൂപയ്ക്ക് ഒരത്യാവശ്യം നേരിടുകയാൽ ഏകദേശം രണ്ടായിരം രൂപ വിലയ്ക്കുള്ള പൊൻപണ്ടങ്ങൾ ഇയാളുടെ അടുക്കൽ പണയംവെച്ചു രൂപ വാങ്ങി കൊണ്ടുപോയി. ആ വിവരവും എങ്ങനെയോ കൊച്ചുണ്ണി അറിഞ്ഞു.

അങ്ങനെയിരിക്കുമ്പോൾ കൊച്ചുണ്ണിക്കും ചെലവിനൊന്നുമില്ലാതെ ഒരിക്കൽ വലിയ ഞെരുക്കമായിത്തിർന്നു. ഏതെങ്കിലും ഈ നായരുടെ അടുക്കൽപോയി ചോദിക്കാം എന്നു വിചാരിച്ച് അവൻ അയാളുടെ അടുക്കൽചെന്ന്, എനിക്ക് ഒരു നൂറു രൂപയ്ക്ക് ഒരത്യാവശ്യം നേരിട്ടിരിക്കുന്നു. ഇവിടെയുണ്ടെങ്കിൽ കിട്ടിയാൽക്കൊള്ളാം എന്നു പറഞ്ഞു.

നായർ: അത്യാവശ്യം, ചെലവിനൊന്നുമില്ല, അതു തന്നെ അല്ലേ? ആട്ടേ, രൂപ ഞാൻതരാം. എന്നാലതു കൊച്ചുണ്ണിയെ പേടിച്ചിട്ടാണെന്നു വിചാരിക്കരുത്. കൊച്ചുണ്ണിയുടെ അക്രമമൊന്നും ഇവിടെ പറ്റുകയില്ല. അതു കരുതിത്തന്നെയാണ് ഞാൻപുര പണിയിച്ചിരിക്കുന്നത്.

കൊച്ചുണ്ണി: അതു ഞാൻ പുരപ്പണിക്കാലത്തുതന്നെ അറിഞ്ഞു. ഭയപ്പെടുത്തി പണം വാങ്ങുക എനിക്കു പതിവില്ല. മര്യാദക്കു ചോദിക്കും കിട്ടിയെങ്കിൽ വാങ്ങും ഇല്ലെങ്കിൽ പിന്നെ വേറെ വഴി നോക്കും. അങ്ങനെയാണ് പതിവ്.

നായർ: ശരിതന്നെ. അതെനിക്കറിയാം. എങ്കിലും വെറുതേ ഇവിടെ വന്ന് വിഢ്ഢിത്തം കളിക്കേണ്ട എന്നു വിചാരിച്ചു പറഞ്ഞു എന്നേയുള്ളൂ.

ഇങ്ങനെ പറഞ്ഞ് നായർ നൂറു രൂപയും എണ്ണിക്കൊടുത്തു. കൊച്ചുണ്ണി വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. നായർ പണം കൊടുത്തതുകൊണ്ട് കൊച്ചുണ്ണിക്കു വലിയ സംശയമായിത്തീർന്നു. “ഇനി ഇയാളെ ഉപദ്രവിക്കുന്നതു ക ഷ്ടവും നമ്മുടെ പതിവിനു വിപരിതവുമാണ്. എങ്കിലും ഇയാളുടെ ഊറ്റത്തിനു ഇയ്യാളെ ഒന്നു പറ്റിക്കാതെയിരിക്കുന്നതു ശരിയല്ല. ആട്ടെ, തരം വരും. അപ്പോൾ നോക്കാം” എന്നിങ്ങനെ വിചാരിച്ചു കൊച്ചുണ്ണി ആ നായരെ കളിപ്പിക്കുന്നതിനു തരംനോക്കിക്കൊണ്ടിരുന്നു.

അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം സന്ധ്യാസമയത്ത് നായർ എണ്ണതേച്ചു കുളിക്കാനായിട്ടു വിട്ടിൽനിന്ന് ഇറങ്ങിപ്പോയി. അയാളുടെ ഭാര്യ അടുക്കളയിലേക്കും പോയി. മാത്ര കഴിഞ്ഞപ്പോൾ ഭർത്താവു മുറ്റത്തു വന്നു നിന്നു വിളിക്കുന്നതായി ആ സ്ത്രീക്കു തോന്നി. അവർ പുറത്തേക്കു വന്നപ്പോൾ അവർക്കു തോന്നിയതുപോലെ തന്നെ കാണുകയും ചെയ്യുകയാൽ “കുളിക്കാൻ പോയിട്ട് കുളിക്കാതെ പോന്നതെന്താണ്?” എന്നു ചോദിച്ചു. മുറ്റത്തുനിന്നയാൾ, “ഇന്നാൾ നമ്മുടെ ക്യ‌ഷ്ണപിള്ള ചില പണ്ടങ്ങൾ ഇവിടെ പണയംവെച്ച് ആയിരം രൂപ പാങ്ങിക്കൊണ്ടുപോയില്ലേ? അതു പലിശയോടുകൂടി കൊണ്ടുവന്നിരിക്കുന്നു. ആ പണയമെടുത്തുകൊടുക്കണം. എന്റെ കൈയ്യൻമേലൊക്കെ എണ്ണയാണല്ലൊ, അതുകൊണ്ട് താക്കോലെടുത്തു പെട്ടിതുറന്ന് ആ പണ്ടങ്ങൾ എടുത്ത് ഇങ്ങോട്ടു തരികയും, ഈ പണം പെട്ടിയിൽവെച്ചു പൂട്ടി താക്കോൽ പതിവുള്ള സ്ഥലത്തുതന്നെ വെച്ചേക്കുകയും വേണം” എന്നു പറഞ്ഞ് ഒരു വലിയ ജാളിക[പണിസഞ്ചിയാണിത്] ഇറയത്തു വെച്ചു. ആ സ്ത്രീ അയാൾ പറഞ്ഞതുപോലെ ഒക്കെ ചെയ്തു. അയാൾ പണ്ടങ്ങളുമെടുത്തു പുറത്തേക്കിറങ്ങിപ്പോയി. സ്ത്രീ വീണ്ടും അടുക്കളയിലേക്കും പോയി.

അതിന്റെ ശേ‌ഷം പത്തുപതിനഞ്ചുദിവസം കഴിഞ്ഞപ്പോൾ പണയംവെച്ചു പണംവാങ്ങിക്കൊണ്ടുപോയ ക്യ‌ഷ്ണപിള്ള പണവും പലിശയും കൊണ്ടുവന്നു. ആ ധനികനായ നായർ മുതലും പലിശയുമെല്ലാം കണക്കുപറഞ്ഞ് എണ്ണിവാങ്ങിയതിന്റെ ശേ‌ഷം പണയപ്പണ്ടങ്ങളെടുത്തു കൊടുക്കാനായി താക്കോലെടുത്തു പെട്ടിതുറന്നു. അപ്പോൾ അതിൽ ഒരു വലിയ “ജാളിക” ഇരിക്കുന്നതായി കണ്ടു. അയാൾ വളരെ അത്ഭുതപ്പെട്ടു. താനറിയാതെ ഈ “ജാളിക” പൂട്ടിവെച്ചിരുന്ന പെട്ടിയിൽ വന്നതെങ്ങനെയെന്നു സംശയിച്ച് അയാൾ ഭാര്യയെ വിളിച്ചു ചോദിച്ചു.

ഭാര്യ: അല്ലേ! അതു നിങ്ങൾ തന്നെ കൊണ്ടുവന്നു തന്ന് എന്നെക്കൊണ്ടു പെട്ടിയിൽ വെയ്പിച്ചതല്ലേ? എന്താ ഈയിടെ ഇത്രവലിയ മറവി?

നായർ: ഞാനിങ്ങനെ ഒരു ജാളിക കൊണ്ടുവന്നു തന്നുവോ? അത്ഭുതം തന്നെ. ഇതെന്നായിരുന്നു?

ഭാര്യ: ഇന്നേക്കു പത്തോ പതിനഞ്ചോ ദിവസമായിരിക്കും. അതിലധികമായിട്ടില്ല. ഇന്നാളൊരുദിവസം സന്ധ്യയ്ക്ക് എണ്ണതേച്ചു കൊണ്ടു കുളിക്കാൻ പോയില്ലേ? അന്നാണ്.

നായർ: അന്നെന്നല്ല, ഒരിക്കലും ഇങ്ങനെ ഒരു ജാളിക ഞാൻ നിന്റെ കയ്യിൽകൊണ്ടുവന്നു തരികയുണ്ടായില്ല.

ഭാര്യ: ഇങ്ങനെ പറഞ്ഞാൽ വി‌ഷമമാണ്. കുളിക്കാനായി ഇറങ്ങിപ്പോയിട്ടു മാത്ര കഴിഞ്ഞപ്പോൾ നിങ്ങൾ തിരിയെ വന്നു മുറ്റത്തു നിന്നുകൊണ്ട് എന്നെ വിളിക്കുകയും ഞാൻ പുറത്തേക്കു വന്നപ്പോൾ ക്യ‌ഷ്ണപിള്ള പണവും പലിശയും കൊണ്ടുവന്നിരിക്കുന്നുവെന്നും നിങ്ങളുടെ കയ്യിന്മേലൊക്കെ എണ്ണയുള്ളതുകൊണ്ടു ഞാൻ താക്കോലെടുത്തു പെട്ടിതുറന്നു പണയപ്പണ്ടങ്ങളെല്ലാമെടുത്തു തരികയും ഈ ജാളികയെടുത്തു പെട്ടിയിൽ വെച്ചുപൂട്ടി താക്കോൽ പതിവുസ്ഥലത്തു വെയ്ക്കുകയും ചെയ്യണമെന്ന് നിങ്ങളെന്നോടു പറയുകയും ജാളിക ഇറയത്തു വെച്ചുതരികയും ചെയ്തത് ഈ ദിവസത്തിനിടയ്ക്കു നിങ്ങൾ മറന്നു പോയോ? എന്നാൽ അത്ഭുതം തന്നെ.

നായർ: ഭ്രാന്തു പറയുന്ന നിന്നോട് എന്തു പറയുന്നു? ആട്ടേ, എന്നിട്ടു നീയാ പണ്ടങ്ങളൊക്കെ എന്തു ചെയ്തു?

ഭാര്യ: ഞാനെടുത്തു നിങ്ങളുടെ കയ്യിൽ കൊണ്ടുവന്നു തന്നു.

നായർ: അയ്യോ! ഇങ്ങനെ ഭോ‌ഷ്ക് പറയരുത്. പെണ്ണുങ്ങൾ ധാരാളം പൊളി പറയുന്നവരാണ്. എന്നാൽ ഇങ്ങനെ ആരും പറഞ്ഞുകേട്ടിട്ടില്ല. നീയും ഇതിനുമുമ്പ് എന്നോടിങ്ങനെ പറഞ്ഞിട്ടില്ല. ഇപ്പോൾ നിന്റെ ബുദ്ധിക്ക് എന്തോ സ്വല്പം -സ്വല്പമല്ല, വളരെ- വല്ലായ്മ സംഭവിച്ചിട്ടുണ്ട്. അതാണിങ്ങനെ പറയുന്നത്.

ഭാര്യ: എന്റെ ബുദ്ധിക്ക് ഒരു വല്ലാമയും വന്നിട്ടില്ല. വാസ്തവം പറഞ്ഞാൽ പറയുന്നോരുടെ ബുദ്ധിക്കുതന്നെയാണ് ഇപ്പോൾ ഏതാണ്ട് വല്ലായ്മ പറ്റിയിരിക്കുന്നത്.

ഇങ്ങനെ ഇവർ തമ്മിൽ ഏതാനും വാഗ്വാദം കഴിഞ്ഞതിന്റെ ശേ‌ഷം നായർ ജാളികയഴിച്ചു കുടഞ്ഞിട്ടു. ഹാ! കഷ്ടം! അതിലുണ്ടായിരുന്നതു മുഴുവനും കരിങ്കൽച്ചില്ലി. അയ്യോ! എന്നൊരു നിലവിളിയോടുകൂടി നായർ മൂർച്ഛിച്ചുനിലത്തു പതിച്ചു. നായരുടെ പാരവശ്യം കണ്ടു ഭാര്യയും ബോധംകെട്ടുവീണു. നായരെ ക്യ‌ഷ്ണപിള്ളയും ഭാര്യയെ സമീപത്തു നിന്നിരുന്ന ദാസിയും താങ്ങിപ്പിടിച്ചു രണ്ടുപേരുടേയും മുഖത്തു കുറേശ്ശേ വെള്ളം തളിച്ചിട്ടു വിശറിയെടുത്തു വിശിത്തുടങ്ങി. മാത്രനേരം കഴിഞ്ഞപ്പോൾ നായർ കണ്ണുതുറന്ന് എണീറ്റിരുന്നു. അയാൾ ധൈര്യത്തെ അവലംബിച്ചുകൊണ്ട് “ആട്ടെ ക്യ‌ഷ്ണപിള്ളേ! പറ്റിയതൊക്കെ പറ്റി. പോയതൊക്കെ പോകട്ടേ. ഇനി നമ്മുടെ ഏർപ്പാടു തീർക്കാനെന്താണ് വേണ്ടതെന്നു പറയൂ” എന്നു പറഞ്ഞു.

കൃഷ്ണപിള്ള: ഞാനെന്തു പറയുന്നു? എല്ലാം നിങ്ങൾതന്നെ നിശ്ചയിച്ചാൽ മതി.

നായർ: നിങ്ങളുടെ പണ്ടങ്ങൾ കൈമോശം വന്നുപോയി. ഇനി നിങ്ങൾക്കു പകരം പണ്ടങ്ങൾ പണിയിച്ചു തരികയോ വില തരികയോ ചെയ്യാം. അതല്ലാതെ നിവ്യത്തിയില്ലല്ലോ. അതിലേതാണു വേണ്ടതെന്നു പറയൂ.

കൃഷ്ണപിള്ള: എനിക്കു പണ്ടമാണെങ്കിൽ എന്റെ പണ്ടങ്ങൾതന്നെ കിട്ടണം. അല്ലെങ്കിൽ വില മതി. പകരം പണിയിച്ചു തരണമെന്നില്ല.

നായർ: ആട്ടെ വില എന്തുവരും?

കൃഷ്ണപിള്ള: അതു നമ്മൾ അന്നുതന്നെ തീർച്ചപ്പെടുത്തീട്ടുണ്ടല്ലോ. രണ്ടായിരം രൂപ വിലയ്ക്കുണ്ടെന്നു നിങ്ങൾ തന്നെയല്ലേ അന്നു സമ്മതിച്ചു പറഞ്ഞത്. എനിക്ക് അതു കിട്ടിയാൽ മതി. ഞാൻ മര്യാദക്കേടൊന്നും പറയുകയില്ല.

നായർ: ശരി. രണ്ടായിരം രൂപ തന്നേക്കാം. എന്നാൽ തൽക്കാലം മുഴുവനും തരുന്നതിന് ഇവിടെ പണം ഇല്ലാതെയിരിക്കുന്നു. നിങ്ങൾ കൊണ്ടുവന്നു തന്നതിൽ നിന്ന് ആയിരം രൂപ രൊക്കം തന്നേക്കാം. ആയിരം രൂപയ്ക്കു തൽക്കാലം ഞാനൊരു പ്രമാണം എഴുതിത്തരാം.

കൃഷ്ണപിള്ള: ധാരാളം മതി. പ്രമാണം തന്നെ വേണമെന്നില്ല. നിങ്ങൾ തന്നേക്കാമെന്നു വാക്കു പറഞ്ഞാലും മതി.

നായർ: അതു പോരാ. മനു‌ഷ്യാവസ്ഥയ്ക്കു പ്രമാണമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പണമേർപ്പാടാണെങ്കിൽ ലൗകികവും ദാക്ഷിണ്യവും ആവശ്യമില്ല. എന്നു പറഞ്ഞ് നായർ ആയിരം രൂപ റൊക്കം എണ്ണിക്കൊടുക്കുകയും ഒരോലയെടുത്തു[ അന്ന് ഓലയിലാണ് എഴുതുക ] വാർന്നു മുറിച്ചു ആയിരം രൂപയ്ക്ക് ഒരു പ്രമാണമെഴുതികൊടുക്കുകയും ചെയ്തിട്ടു “കൃഷ്ണപിള്ളേ! ഈ ആയിരം രൂപ മുപ്പതു ദിവസത്തിനകം തന്നു ഞാനീ പ്രമാണം മടക്കി വാങ്ങിക്കൊള്ളാം. എന്നാൽ നിങ്ങൾ ഈ സംഗതി ആരോടും പറഞ്ഞു പോകരുത്. പണം പോകുന്നതിലല്ലാ, വല്ലവരുമൊക്കെ പരിഹസിക്കുന്നതു കേൾക്കുന്ന കാര്യമാണ് സങ്കടം” എന്നു പറഞ്ഞു.

കൃഷ്ണപിള്ള: ഞാൻപറഞ്ഞിട്ട് ഈ സംഗതി പുറത്തുപോവുകയില്ല. നിശ്ചയം തന്നെ എന്നു പറഞ്ഞു ക്യ‌ഷ്ണപിള്ള പണവും പ്രമാണവുമെടുത്ത് പുറത്തിറങ്ങിപ്പോയി.

ഇത്രയും കഴിഞ്ഞപ്പോഴേക്കും നായരുടെ ഭാര്യയ്ക്കും ബോധം വീണു. അവരും എണീറ്റു പൂമുഖത്തു നായരുടെ അടുക്കൽ വന്നു. വി‌ഷാദിച്ചു വിചാരമഗ്നനായി ഒന്നും മിണ്ടാതെയിരുന്നിരുന്ന നായരെ കണ്ടിട്ടു ഭാര്യ വ്യസനിച്ചുകൊണ്ട് ഓരോന്നും പറഞ്ഞുതുടങ്ങി. ആ സമയം നമ്മുടെ കൊച്ചുണ്ണി അവിടെക്കേറിച്ചെന്ന് ഈ ഭാര്യാഭർത്താക്കൻമാരെ കണ്ടിട്ട് “ഇന്നെന്താ രണ്ടുപേരും ഒരുത്സാഹമില്ലാതെ വലിയ വിചാരത്തിൽ മുഴുകിയവരെപ്പോലെയായിരിക്കുന്നത്” എന്നു ചോദിച്ചു. ഉടനെ ഭാര്യ അവിടെയുണ്ടായിരുന്ന സംഗതികളെല്ലാം കൊച്ചുണ്ണിയെ പറഞ്ഞു കേൾപ്പിച്ചു. അതു നായർക്ക് ഒട്ടും രസിച്ചില്ല. സംഗതി ആരെയും അറിയിക്കാതെ കഴിക്കണമെന്നായിരുന്നുവല്ലോ അയാളുടെ വിചാരം. അതു ഭാര്യ മരനസ്സിലാക്കിയില്ല. പറഞ്ഞുതുടങ്ങിയപ്പോൾ നായർ രണ്ടുമൂന്നു പ്രാവശ്യം ചില ആംഗ്യങ്ങൾകൊണ്ടു വിലക്കി. അതൊന്നും ആ സ്ത്രീ കണ്ടുമില്ല. വർത്തമാനങ്ങളൊക്കെ കേട്ടുകഴിഞ്ഞപ്പോൾ കൊച്ചുണ്ണി നായരുടെ നേരെ നോക്കിയിട്ട് “അയ്യോ കഷ്ടം! ഇതു വലിയ കുറച്ചിലായിപ്പോയി. പുര എങ്ങനെ പണിയിച്ചാലും കൊണ്ടുപോകുന്നവൻ കൊണ്ടുപോകതന്നെ ചെയ്യുമെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ കൊള്ളാം. കൊച്ചുണ്ണിക്കു വല്ലതും വേണമെങ്കിൽ പുര കുത്തിപ്പൊളിച്ച് അകത്തു കടന്നിട്ടു വേണമെന്നില്ല. കൊച്ചുണ്ണി പുറത്തു നിന്നാലും വേണമെങ്കിൽ അകത്തുള്ളതു പുറത്തു വരും. ഇതാ ക്യ‌ഷ്ണപിള്ളയുടെ പണ്ടങ്ങൾ. എല്ലാം ഇല്ലേ എന്നു നോക്കിക്കൊള്ളണം. കൊണ്ടുചെന്നു കൊടുത്ത് ഉടനെ നിങ്ങളുടെ രൂപയും പ്രമാണവും മടക്കിവാങ്ങിക്കൊണ്ടുപോരണം. എനിക്കിതിലൊന്നും വേണ്ട. ഇനിയെങ്കിലും നിങ്ങൾ പറഞ്ഞിട്ടുള്ളതു പോലെ ഊറ്റം പറയാതിരുന്നാൽ മതി” എന്നു പറഞ്ഞു പണ്ടങ്ങളെല്ലാം നായരുടെ മുമ്പിൽ വച്ചിട്ടു കൊച്ചുണ്ണി ഇറങ്ങിപ്പോവുകയും ചെയ്തു. പണ്ടങ്ങൾ കിട്ടിയതുകൊണ്ടു നായർക്കു വളരെ സന്തോ‌ഷമുണ്ടായി. എങ്കിലും അയാളുടെ മുഖം ആ സമയം പുളിശ്ശേരി കുടിച്ചതുപോലെ ഇരുന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ. ഭാര്യയുടെ മനസ്സിൽ അത്ഭുതമോ ലജ്ജയോ അധികമുണ്ടായതെന്നു തീർച്ച പറവാൻ പ്രയാസം. കൊച്ചുണ്ണി ആൾമാറാട്ട വിദ്യയിലും അദ്വിതീയനായിരുന്നുവെന്നുള്ളത് ഈ കഥകൊണ്ടു സ്പ ഷ്ടമാകുന്നുണ്ടല്ലോ. ഈ സംഗതി പ്രസിദ്ധമായപ്പോൾ നാട്ടുകാരുടെയിടയിൽ കൊച്ചുണ്ണിയെക്കുറിച്ചുണ്ടായിരുന്ന ഭയവും ബഹുമാനവും ശതഗുണീഭവിച്ചു.

ഇനി കൊച്ചുണ്ണിയുടെ തൽക്കാലോചിത കർത്തവ്യജ്ഞാനത്തിനു ദൃഷ്ടാന്തമായിട്ട് ഒരു സംഗതി പറയാം.

ഒരിക്കൽ കൊച്ചുണ്ണി ചെലവിനൊന്നുമില്ലാതെ ബുദ്ധിമുട്ടുകയാൽ കായംകുളത്തു ധനവാനായ ഒരു നായരുടെ അടുക്കൽ ചെന്നു നൂറു പറ നെല്ലുകിട്ടിയാൽ കൊള്ളാമെന്നു പറഞ്ഞു. നായർ ‘പണം കൊണ്ടു വന്നിട്ടുണ്ടോ’ എന്നു ചോദിച്ചു. ‘പണം തൽക്കാലം കൈവശമില്ല’ എന്നു കൊച്ചുണ്ണി മറുപടി പറഞ്ഞു.

നായർ: ഇവിടെ നെല്ലുള്ളതു വിൽക്കാനാണ് ഇട്ടിരിക്കുന്നത്. വെറുതെ വല്ലവർക്കും വാരിക്കൊടുക്കാനല്ല. പണമോ അതില്ലെങ്കിൽ പണയമോ കൊണ്ടുവന്നാൽ നെല്ലുതരാം. അല്ലാതെ നിവ്യത്തിയില്ല.

കൊച്ചുണ്ണി: തീർച്ചതന്നെയോ?

നായർ: തീർച്ചതന്നെ! യാതൊരു സംശയവുമില്ല.

ഇതു കേട്ടു കൊച്ചുണ്ണി ഇറങ്ങിപ്പോയി. നാലഞ്ചുദിവസം കഴിഞ്ഞതിനുശേ‌ഷം കൊച്ചുണ്ണി ഒരു ദിവസം രാത്രിയിൽ തന്റെ കൂട്ടുകാരിൽ ചിലരോടുകൂടി നായരുടെ വീട്ടിലെത്തി. നായർക്കു രണ്ടു സഹോദരിമാരുണ്ടായിരുന്നവരെ രണ്ടുപേർ സംബന്ധം ചെയ്തുകൊണ്ടു പോയിരുന്നതിനാൽ അയാൾ ഭാര്യയെയും മക്കളെയുംകൂടി വീട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചിരിക്കുകയായിരുന്നു. അത് ഉ‌ഷ്ണകാലം വളരെ കലശലായിട്ടുള്ള മേടമാസം കാലമായിരുന്നതിനാൽ രാത്രികാലങ്ങളിൽ നായരും ഭാര്യയും പുറത്തു പൂമുഖത്താണ് പതിവായി കിടന്നുവന്നിരുന്നത്. കൊച്ചുണ്ണിക്കു നെല്ലു കൊടുക്കാതെയിരുന്നതിനാൽ അവൻ മു‌ഷിഞ്ഞാണ് പോയിരിക്കുന്നതെന്നും അവൻ എന്നെങ്കിലും കൊള്ളയ്ക്കു വരാതിരിക്കയില്ലെന്നുമുള്ള വിചാരം നായർക്കു നല്ലപോലെയുണ്ടായിരുന്ന തിനാൽ അത്താഴം കഴിഞ്ഞാൽ ഭാര്യയുടെയും കുട്ടികളുടെയും ആഭരണ ങ്ങളെല്ലാം അഴിച്ചുവാങ്ങി അറയ്ക്കകത്തു പെട്ടിയിൽവച്ചു പൂട്ടുകയും അപ്രകാരംതന്നെ പുരയുടെ സകല വാതിലും അടച്ചു പൂട്ടുകയും ചെയ്തിട്ടാണ് അയാൾ കിടന്നുറങ്ങുക പതിവ്. പടിപ്പുരച്ചാവടിയിലും മാടത്തിലും മറ്റുമായി അയാൾ അഞ്ചെട്ടുപേരെ കാവൽ കിടത്തുകയും പതിവായിരുന്നു. കൊച്ചുണ്ണിയും കൂട്ടരും അവിടെ ചെന്നതായ രാത്രിയിലും അയാൾ അങ്ങനെയെല്ലാം ചെയ്തിരുന്നു.

കൊച്ചുണ്ണി കൊള്ളയ്ക്കായി എവിടെച്ചെന്നാലും പുരയ്ക്കകത്തു കടക്കുക പതിവില്ല. കൂട്ടുകാരെ അകത്തു കടത്തീട്ടു പുറത്തു നിൽക്കുകയാണ് പതിവ്. ആ പതിവിൻപ്രാകാരമാണ് ഇവിടെയും ചെയ്തത്. പുരയുടെ പുറകുവശത്തുള്ള ഭിത്തി കുത്തിപ്പൊളിച്ച് കൂട്ടുകാർ അകത്തു കടന്നു കള്ളത്താക്കോലിട്ട് അറ തുറന്ന് പൊൻപണ്ടങ്ങളും പവനും രൂപയും ചക്രവുമെല്ലാം എടുത്തുതുടങ്ങി. കൊച്ചുണ്ണി ആയുധപാണികളായിട്ടു പുറത്തു നിൽക്കുകയും ചെയ്തു. അകത്തുകടന്നവർ ഓരോന്നു തപ്പിയെടുത്തു നടന്നപ്പോൾ അടുക്കിവച്ചിരുന്ന ഓട്ടുപാത്രങ്ങളിൻമേൽ അവരിലൊരാളുടെ കാൽമുട്ടുകയാൽ എല്ലാംകൂടി ഉരുണ്ടുവീണു വലിയ ശബ്ദമുണ്ടായി. അതുകേട്ടു നായരുണർന്നു. അപ്പോഴേക്കും കാവർക്കാരുമെല്ലാം അവിടെ ഓടിയെത്തി. ഉടനെ വിളക്കും ചൂട്ടുകളുമെല്ലാം കൊളുത്തി. അപ്പോൾ കൊച്ചുണ്ണി സ്വൽപം ദൂരെ മാറിനിന്നു. നായർ താക്കോലെടുത്തു പുര തുറന്നു. പുര തുറക്കുന്നതു കേട്ടു നായരുടെ ഭാര്യയുണർന്നു. എല്ലാവരുംകൂടി പുരയ്ക്കകത്തേക്കു കടന്നു. കാര്യം പറ്റി, കൂട്ടുകാരെ പിടികൂടുമെന്നുതന്നെ കൊച്ചുണ്ണി തീർച്ചപ്പെടുത്തി. പുര തുറക്കുന്ന ശബ്ദം കേട്ട് കൂട്ടുകാർ പുരയുടെ ഒരു മൂലയിൽ പതുങ്ങി യൊതുങ്ങിയിരുന്നതിനാൽ നായരക്കും മറ്റും പെട്ടെന്നവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. എല്ലാവരും പുരയ്ക്കകത്തായി എന്നറിഞ്ഞപ്പോൾ കൊച്ചുണ്ണി പെട്ടെന്നോടിച്ചെന്ന് പൂമുഖത്തു കിടന്നുറങ്ങിയിരുന്ന രണ്ടു കുട്ടികളെയെടുത്ത് ആ പുരയിടത്തോടടുത്ത് കിഴക്കുവശത്തുണ്ടായിരുന്ന വയലിലേക്കെറിഞ്ഞു. കുട്ടികൾ അവിടെകിടന്നു നിലവിളികൂട്ടി. നായരും ഭാര്യയും അതുകേട്ട് ‘അയ്യോ! കുഞ്ഞുങ്ങൾ’ എന്നു പറഞ്ഞു നിലവിളിച്ചുകൊണ്ടു പാടത്തേക്കോടി. വിളക്കുമായി ഭ്യത്യൻമാരും പിന്നാലെ എത്തി. സർവസ്വവും പോയാലും കുട്ടികളുടെ ജീവൻ കിട്ടിയാൽ മതിയെന്നുള്ള വിചാരമേ അവർക്കപ്പോഴിണ്ടായിരുന്നുള്ളൂ. ആ തരത്തിനു കൊച്ചുണ്ണി കൂട്ടുകാരെ വിളിച്ചുകൊണ്ടു പമ്പകടന്നു. കുട്ടികളെ എടുത്തുകൊണ്ടുവന്നു നോക്കിയപ്പോൾ അവർക്കു വലിയ തരക്കേടൊന്നും പറ്റിയിരുന്നില്ല. പിന്നെ എല്ലാവരും കൂടി പുരയ്ക്കകമെല്ലാം പരിശോധന കഴിച്ചു. കള്ളൻമാരെ അവിടെയെങ്ങും കണ്ടില്ല. മുതൽകാര്യങ്ങൾ തിട്ടം വരുത്തി നോക്കിയപ്പോൾ പണ്ടങ്ങളും പണവുമുൾപ്പെടെ പന്തീരായിരം രൂപയുടെ വക കൊണ്ടുപോയിട്ടുണ്ടെന്നറിഞ്ഞു. കൊച്ചുണ്ണി അപ്പോൾ ആ വിദ്യ പ്രയോഗിച്ചില്ലെങ്കിൽ കൂട്ടുകാരെല്ലാം അകപ്പെട്ടുപോകുമായിരുന്നു വെന്നുള്ളതു തീർച്ചയാണല്ലോ.

1027-ആമാണ്ടു മുറജപക്കാലത്തു തിരുനാവായ വാദ്ധ്യാൻനമ്പൂതിരി അവർകൾക്ക് അദ്ദേഹത്തിന്റെ അച്ഛന്റെ ശ്രാദ്ധമൂട്ടുന്നതിനു സ്വഗൃഹത്തിൽ പോകേണ്ടതായി വരികയാൽ വിവരം മഹാരാജാവുതിരുമനസ്സിലെ സന്നിധിയിൽ അറിയിച്ചുകൊണ്ടു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു. ഒരു ദിവസം അത്താഴം കഴിഞ്ഞു ബോട്ടുകയറി ജലമാർഗമായിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. പിറ്റെദിവസം രാവിലെ വർക്കല എത്തി കുളിയും തേവാരവും ഊണും കഴിച്ച് ഉടനെ പുറപ്പെട്ടു. വൈകുന്നേരം കൊല്ലത്തെത്തി. കൊല്ലത്തുനിന്ന് അത്താഴം കഴിഞ്ഞു പുറപ്പെടാൻ ഭാവിച്ചപ്പോൾ ബോട്ടുകാർ “ഇനി ഇന്നു പോകാൻ നിവൃത്തിയില്ല. കായംകുളം കായലിൽകൂടി വേണം പോകാൻ. അവിടം രാത്രി സമയം സഞ്ചരിക്കാൻ കൊള്ളാവുന്ന സ്ഥലമല്ല. കായംകുളം കൊച്ചുണ്ണിയും കൂട്ടുകാരും രാത്രികാലങ്ങളിൽ ആ കായലിൽ ഉണ്ടായിരിക്കുന്നതു പതിവാണ്. അവരുടെ കയ്യിലകപ്പെടുന്നവരുടെ പ്രാണനും പണവും അപഹരിക്കാതെ അവർ വിട്ടയയ്ക്കുക പതിവില്ല. അതിനാൽ രാവിലെ പുറപ്പെടുകയാണ് നല്ലത്” എന്നു പറഞ്ഞു. അതു കേട്ടു വാദ്ധ്യാൻനമ്പൂതിരി “കൊച്ചുണ്ണിയും ഒരു മനു‌ഷ്യൻതന്നെയാണല്ലോ. അവൻ ഉപദ്രവിക്കാതെയിരിക്കാൻ എന്തെങ്കിലും നിവ്യത്തിയുണ്ടാകും ഇപ്പോൾതന്നെ പുറപ്പെടാതെയിരിക്കാൻ എന്തെങ്കിലും നിവ്യത്തിയില്ല. നാളെ രാവിലെ അമ്പലപ്പുഴ എത്തണം” എന്നു പറഞ്ഞു. എന്നാൽ കല്പനപോലെ. തിരുമനസ്സിലെ ജിവനേക്കാൾ വലിയതല്ല അടിയങ്ങളുടെ ജീവൻ. ആപത്തു വല്ലതുമുണ്ടായെങ്കിൽ അടിയങ്ങളുടെ പേരിൽ തിരുവുള്ളക്കേടുണ്ടാകരുത് എന്നേ ഉള്ളൂ. എന്നാൽ നിങ്ങളെന്താ അതു മുൻകൂട്ടി പറയാത്തത്?”എന്നു കല്പിച്ചു ചോദിക്കാൻ ഇടയാകരുതെന്നു വിചാരിച്ചാണ് അടിയങ്ങൾ ഉള്ള പരമാർത്ഥം അറിയിച്ചത്” എന്നു പറഞ്ഞു ബോട്ടുകാരെല്ലാം തയ്യാറായി. ഉടനെ വാദ്ധ്യാൻ നമ്പൂതിരി അവർകൾ ബോട്ടിൽ കയറുകയും ബോട്ടുകാർ ബോട്ടു നീക്കുകയും ചെയ്തു. നേരം വെളുക്കാൻ ഏകദേശം പത്തു നാഴിക ഉള്ളപ്പോൾ ബോട്ടു കായംകുളംകായലിന്റെ മധ്യത്തിലെത്തി. അപ്പോൾ കുറച്ചുദൂരെനിന്നു വളരെ ഗരൗവത്തോടും ഗാംഭീര്യത്തോടും. “ബോട്ടുകാരാര്? ബോട്ടവിടെ നിലക്കട്ടെ” എന്ന് ആരോ വിളിച്ചു പറയുന്നതായി കേട്ടു. ഉടനെ വാദ്ധ്യാൻനമ്പൂതിരി ബോട്ടു നിറുത്താൻ പറയുകയും ബോട്ടുകാർ ബോട്ടു നിറുത്തുകയും ‘അയ്യോ തിരുമേനി! കാര്യം തെറ്റി. നാമെല്ലാമകപ്പെട്ടു’ എന്നു പറയുകയും ചെയ്തു. വാദ്ധ്യാൻ നമ്പൂതിരി അവർകൾ ചങ്ങലവട്ട (ഒരു മാതിരി വിളക്ക്) എടുത്തു മുമ്പിൽവച്ച് (അതു കെടുത്തീട്ടില്ലായിരുന്നു) ബോട്ടിന്റെ വാതിലുകളെല്ലാം തുറന്നിട്ട് യാതൊരു കൂസലും കൂടാതെ അവിടെയിരുന്നു. ബോട്ടുകാരും വാദ്ധ്യാൻനമ്പൂതിരി അവർകളുടെ പരിവാരങ്ങളുമെല്ലാം പ്രാണഭീതിയോടുകൂടി കിടുകിടാ വിറച്ചുകൊണ്ടു ശ്വാസം പോലും നേരെ വിടാതെ നിലയുമായി. മാത്രയ്ക്കിടയിൽ എട്ടു തണ്ടുവെച്ചതായ ഒരോടിവള്ളം ബോട്ടിന്റെ ഒരു വശത്തായി വന്നടുത്തു. ഉടനെ വാദ്ധ്യാൻനമ്പൂതിരി. ‘വഞ്ചിയിലാരാണ്? കൊച്ചുണ്ണിയല്ലേ? ബോട്ടിലേക്കു കടക്കാം’ എന്നു പറഞ്ഞു ഇതുകേട്ടപ്പോൾ കൊച്ചുണ്ണിക്ക് അല്പമൊരു ശങ്ക ജനിച്ചു. ‘ഇത്ര ധൈര്യത്തോടുകൂടി ഇപ്രകാരം പറയുന്ന ഈ ഗംഭീരമാനസൻ ആരായിരിക്കും? ആരെങ്കിലുമാകട്ടെ. ഈ വാക്കുകേട്ട് ഭയപ്പെട്ട് ഒന്നു പരീക്ഷിച്ചു നോക്കാതെ പിൻമാറിപോകുന്നതു ഭീരുത്വവും ഭോ‌ഷത്വവുമാണല്ലോ’ എന്നു വിചാരിച്ച്, ‘ഞാൻകൊച്ചുണ്ണിതന്നെ, കായംകുളം കൊച്ചുണ്ണി’ എന്നു പറഞ്ഞുകൊണ്ട് ബോട്ടിലേക്കു കയറി. ഉടനെ വാദ്ധ്യാൻ നമ്പൂതിരി “അവിടെയിരിക്കാം. കായംകുളം കൊച്ചുണ്ണിയെന്നു കേട്ടുതുടങ്ങീട്ടു വളരെക്കാലമായി. ഒന്നു കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹിച്ചു തുടങ്ങീട്ടു വളരെ നാളായി. ഇപ്പോൾ മാത്രമേ അതു സാധിച്ചുളളൂ. ഭാഗ്യം തന്നെ. വളരെ സന്തോ‌ഷമായി. ഈ സമയത്ത് ഇതിലേ പോയാൽ കൊച്ചുണ്ണിയെ കാണാൻ തരമാകുമെന്നു ബോട്ടുകാർ പറഞ്ഞു. അതാണ് ഈ അസമയത്തുതന്നെ പുറപ്പെട്ടത് ഞാൻ തിരുനാവായ വാദ്ധ്യാനാണ്. മുറജപം സംബന്ധിച്ചു തിരുവനന്തപുരത്തു പോയിരുന്നു. മറ്റന്നാൾ അച്ഛന്റെ ശ്രാദ്ധമാണ്. അതിനു വടക്കുള്ള ഇല്ലത്തെത്താൻ സമയമില്ലാത്തതുകൊണ്ടു കോട്ടയത്തിനു സമീപം കുടമാളൂർ എന്ന ദേശത്തു നമുക്കുള്ള ഇല്ലത്തു ചെന്നു ശ്രാദ്ധം കഴിച്ചു പോരാമെന്നു വിചാരിച്ചു പുറപ്പെട്ടിരിക്കുകയാണ്. ശ്രാദ്ധം കഴിഞ്ഞാൽ അന്നുതന്നെ ഇങ്ങോട്ടുമുണ്ടാകും. ലക്ഷദ്ദീപത്തിനുമുമ്പായി ഇനിയും തിരുവനന്തപുരത്തെത്തണം. ഉടനെ മടങ്ങിവരണമല്ലോ എന്നു വിചാരിച്ചു സാമാനങ്ങൾ അധികമൊന്നു കൊണ്ടുപോന്നില്ല. പണവും ചുരുക്കമാണ്. എങ്കിലും കുറച്ചു കാണും. ഉള്ളതൊക്കെ എടുക്കാം. ഇതാ പെട്ടിയുടെ താക്കോൽ” എന്നു പറഞ്ഞു താക്കോൽ കൊച്ചുണ്ണിയുടെ മുമ്പിലേക്കു വച്ചു. കൊച്ചുണ്ണി വളരെ വിനയത്തോടുകൂടി താണുതൊഴുതുകൊണ്ട് “അടിയൻ ഇപ്രകാരമുള്ള മഹാബ്രാഹ്മണരുടെ അടുക്കൽ ഇരിക്കാൻ തക്ക യോഗ്യതയുള്ളവനല്ല. ഇങ്ങനെയുള്ളവരെ ഉപദ്രവിക്കുകയോ അവരുടെ മുതൽ അപഹരിക്കുകയോ ചെയ്യാറുമില്ല. യാതൊരുത്തർക്കും മനസ്സറിഞ്ഞു യാതൊന്നും കൊടുക്കാത്ത ധനവാൻമാരായ ദുഷ്ടൻമാരെ മാത്രമെ അടിയൻ ഉപദ്രവിക്കാറുള്ളൂ. ഇപ്പോൾ അടിയൻ ആളറിയാതെ അടുത്തു വരികയും ബോട്ടിൽക്കയറുകയും എഴുന്നള്ളത്തിനു ഇത്രയും താമസം വരുത്തുകയും ചെയ്തുപോയതിനെക്കുറിച്ചു തിരുവുള്ളക്കേടുണ്ടാകരുതെന്നും ഈ തെറ്റിനെ കൃപാപൂർവ്വം ക്ഷമിക്കണമെന്നും അപേക്ഷിക്കുന്നു. ഇതിനെക്കുറിച്ച് അടിയന് അപാരമായ പശ്ചാത്താപമുണ്ട്. എങ്കിലും കഴിഞ്ഞകാര്യത്തെപ്പറ്റി ഇനി അധികം വിചാരിക്കുകയും പറയുകയും ചെയ്തതുകൊണ്ടുപ്രയോജനമൊന്നുമില്ലല്ലോ. അതിനാൽ അടിയനു വിട കൊള്ളാൻ കല്പിച്ചനുവാദം തരണമെന്ന് അപേക്ഷിക്കുന്നു. ഈവിധം ഇവിടെ വെച്ചെങ്കിലും ത്യപ്പാദം കണ്ടു വന്ദിക്കാനിടയായതു വലിയ ഭാഗ്യം തന്നെ” എന്നു പറഞ്ഞു വീണ്ടും വന്ദിച്ചു. അപ്പോൾ വാദ്ധ്യാൻനമ്പൂതിരി “ഒന്നും വേണമെന്നില്ലെങ്കിൽ പോകാം, എങ്കിലും അധികം താമസിക്കാൻ തരമില്ല. ഇനിയും താമസിയാതെ തമ്മിൽ കാണാൻ ഈശ്വരൻ സംഗതി വരുത്തട്ടെ. കൊച്ചുണ്ണിയെ ഞാൻഇപ്പോൾ ആദ്യമായി കാണുകയാണല്ലോ ഉണ്ടായത്. അതിനാൽ ഒന്നും തരാതെയയയ്ക്കുന്നതു ലൗകികത്തിനു പോരാത്തതാണ്. അതുകൊണ്ട് ഇപ്പോൾ ഇതിരിക്കട്ടെ” എന്നു പറഞ്ഞു നാലു പാവുമുണ്ടെടുത്തു കൊച്ചുണ്ണിയുടെ കയ്യിൽകൊടുത്തു. കൊച്ചുണ്ണി സവിനയം അതു തൊഴുതു വാങ്ങീട്ട് അടിയന്റെ കൂട്ടുകാരിൽ ചിലർ വേറെ തോണികളിൽ കയറി ഈ കായലിൽതന്നെ സഞ്ചരിക്കുന്നുണ്ട്. ഇവിടെനിന്നും വടക്കോട്ടു ചെല്ലുമ്പോൾ ഒരുസമയം അവരിൽ വല്ലവരും വന്നു പിടികൂടിയേക്കും. അവർ അത്ര വകതിരിവുള്ളവരല്ലാത്തതിനാൽ പക്ഷേ, വല്ല ഉപദ്രവവും ചെയ്തുവെന്നുവരാം. അങ്ങനെ വരാതിരിക്കാനും അടിയനെക്കുറിച്ചുള്ള ഓർമ എന്നും തിരുമനസ്സിലുണ്ടായിരിക്കാനുമായി ഇതു ത്യക്കയ്യിൽ കിടക്കട്ടെ. ഇതു കാണിച്ചു വിവരം പറഞ്ഞാൽ അടിയന്റെ കൂട്ടുകാരെല്ലാം ഒരു ഉപദ്രവവും ചെയ്യാതെ മടങ്ങിപ്പൊയ്ക്കൊള്ളും എന്നു പറഞ്ഞ് കൊച്ചുണ്ണി തന്റെ കൈവിരലിൽ കിടന്നിരുന്ന ഒരു മോതിരം ഊരിയെടുത്തു വാദ്ധ്യാൻനമ്പൂതിരിയുടെ കയ്യിൽകൊടുത്തു. രത്നഖചിതമായ ആ മോതിരത്തിന് ആയിരംരൂപയിൽ കുറയാതെ വില കാണുമെന്നാണ് കേട്ടിട്ടുള്ളത്.

ഇങ്ങനെ കൊച്ചുണ്ണിയും വാദ്ധ്യാൻനമ്പൂതിരിയും തമ്മിൽ സസ്സന്തോ‌ഷം പിരിയുകയും ബോട്ടു വിട്ടു കുറച്ചു വടക്കോട്ടു ചെന്നപ്പോൾ രണ്ടുമൂന്നു സ്ഥലത്തുവെച്ചു കൊച്ചുണ്ണിയുടെ കൂട്ടുകാരായ ചില തോണിക്കാർ അടുത്തുചെല്ലുകയും ബോട്ടിൽകയറി അക്രമങ്ങൾക്കായിട്ടു ഭാവിക്കുകയും ചെയ്തുവെങ്കിലും വാദ്ധ്യാൻനമ്പൂതിരി കൊച്ചുണ്ണി കൊടുത്ത മോതിരം കാണിച്ചു വിവരം പറയുകയാൽ യാതൊരുപദ്രവവും ചെയ്യാതെ എല്ലാവരും മടങ്ങിപ്പോവുകയും വാദ്ധ്യാൻനമ്പൂതിരി ആപത്തൊന്നുകൂടാതെ കുടമാളൂരെത്തുകയും ചെയ്തു ആ മോതിരമുണ്ടായിരുന്നതുകൊണ്ടും വാദ്ധ്യാൻനമ്പൂതിരിക്കു തെക്കൻയാത്രയിൽ അതിൽപിന്നെ യാതൊരിക്കലും കൊച്ചുണ്ണി മുതൽപേരിൽനിന്നു യാതൊരുപദ്രവവും ഉണ്ടായിട്ടില്ലെന്നും അദ്ദേ‌ഷം അത് ആജീവനാന്തം സബഹുമാനം തന്റെ കൈവിരലിൽ ധരിച്ചിരുന്നുവെന്നും ആ മോതിരം ഇപ്പോഴും വാദ്ധ്യാൻ മനക്കലെ ഈടുവെപ്പിലിരുപ്പുണ്ടെന്നുമാണ് കേൾവി. ഈ കഥകൊണ്ടു കൊച്ചുണ്ണിയുടെ സ്വഭാവഗുണം സ്പഷ്ടമാകുന്നുണ്ടല്ലോ.

കൊച്ചുണ്ണിയും അവന്റെ കൂട്ടുകാരും വലിയ അഭ്യാസികളായിരുന്നു വെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയിരുന്ന അവരെല്ലാം അഭ്യാസികളായ ഒരു മൂസ്സാമ്പൂരിയോടു തോറ്റുപോയി എന്നുള്ള അത്ഭുത സംഗതിയാണ് ഇനി പ്രസ്താവിക്കാൻ ഭാവിക്കുന്നത്. വാദ്ധ്യാൻനമ്പൂതിരി അവർകൾ വീണ്ടും തിരുവനന്തപുരത്ത് എത്തിയതിന്റെശേ‌ഷം ഒരു ദിവസം നമ്പൂതിരിമാരുടെ സദസ്സിൽവെച്ച് “കായംകുളം കൊച്ചുണ്ണിയെപ്പോലെ കാഴ്ചയിലും കാര്യത്തിലും യോഗ്യനായിട്ടുള്ള ഒരു മുഹമ്മദീയനെ ഞാൻകണ്ടിട്ടില്ല. കണ്ടാൽ നല്ല സുമുഖൻ, സംഭാ‌ഷണം അതിമധുരം, ഒരൊന്നാന്തരം അഭ്യാസി. മര്യാദകൊണ്ടല്ലാതെ ബലംകൊണ്ടോ അഭ്യാസംകൊണ്ടോ അവനെ ജയിക്കാൻ ആരു വിചാരിച്ചാലും സാധിക്കുകയില്ല” എന്നും മറ്റും പ്രസ്താവിക്കയുണ്ടായി. ഇതുകേട്ടു കോഴിക്കോട്ടുകാരനും ഏറ്റവും വയോവ്യദ്ധനുമായ ഒരു നമ്പൂതിരി “എന്നാൽ കൊച്ചുണ്ണിയെ ഒന്നു കാണണമല്ലോ. മടക്കം കായംകുളം വഴിക്കുതന്നെ ആയിക്കളയാം” എന്നു പറയുകയും മുറജപം കഴിഞ്ഞ് അദ്ദേഹം അങ്ങനെതന്നെ പുറപ്പെടുകയും ചെയ്തു.

ഒരു ദിവസം സന്ധ്യക്കു മുമ്പായി മൂസാമ്പൂരി തോണിക്കു കരുനാഗപ്പള്ളിയിൽ പടനായർകുളങ്ങര എന്ന സ്ഥലത്തു വന്നിറങ്ങി. അവിടെ കുളിച്ചു സന്ധ്യാവന്ദനാദികളും അത്താഴവും കഴിച്ച് അപ്പോൾതന്നെ അവിടെനിന്നു കരവഴിക്ക് വടക്കോട്ടു പുറപ്പെട്ടു. രാത്രി ഏകദേശം പത്തുപതിനൊന്നു മണിയായപ്പോൾ അദ്ദേഹം പുത്തൻതെരുവ് എന്ന സ്ഥലത്തെത്തി. അപ്പോൾ ഏകാകിയായിപ്പോകുന്ന അദ്ദേഹത്തെ മദ്ധേമാർഗ്ഗം ചില കച്ചവടക്കാർ കണ്ടു. “ഹേ! അങ്ങ് ഈ അസമയത്ത് എങ്ങോട്ടാണ് പോകുന്നത്?” എന്നു ചോദിച്ചു. “ഞാൻകുറച്ചു വടക്കോളം പോവുകയാണ്” എന്നു മൂസ്സാനമ്പൂതിരി മറുപടി പറഞ്ഞു.

കച്ചവടക്കാർ: “അങ്ങു തനിച്ച് ഈ സമയത്തു പോകരുത്. പോയാൽ ആപത്തുണ്ടാകും. ഇവിടെനിന്നു കുറച്ചു വടക്കോട്ട് ചെല്ലുമ്പോൾ വവൗക്കാട് എന്ന സ്ഥലമായി. രാത്രികാലങ്ങളിൽ അവിടെ കായംകുളം കൊച്ചുണ്ണി മുതലായവരുടെ സഞ്ചാരമുണ്ടായിരിക്കുന്നതു സാധാരണമാണ്. അവരിലാരെങ്കിലും കണ്ടാൽ അങ്ങയുടെ കൈവശമുള്ളതെല്ലാം പിടിച്ചുപറിക്കുമെന്നു മാത്രമല്ല ഒരു സമയം ബ്രഹ്മഹത്യാ ചെയ്യുന്നതിനും അവർ മടിക്കുന്നവരല്ല. അതിനാൽ ഇവിടെയെങ്ങാനും താമസിച്ചു നാളെ രാവിലെ പോയാൽ മതി. കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് അങ്ങും കേട്ടിരിക്കുമല്ലോ.”

മൂസ്സാമ്പൂരി: “കേട്ടിട്ടുണ്ട്. എങ്കിലും അവനെക്കുറിച്ചു ഭയമില്ല. എനിക്കു പട്ടികളെക്കുറിച്ചു മാത്രമേ ഭയമുള്ളൂ. അതിനാൽ നിങ്ങൾ ഒരു വടി തരാമെങ്കിൽ വലിയ ഉപകാരമായിരിക്കും.”

കച്ചവടക്കാർ: “ഈ പാതിരാത്രിക്കു വടിയുണ്ടാക്കാൻ ഞങ്ങളെവിടെപ്പോകുന്നു? അതൊന്നും വേണ്ട ഇന്നത്തെ ഇവിടെ താമസിച്ചിട്ടു പോവുകയാണ് നല്ലത്. പിന്നെ മനസ്സുപോലെ.”

മൂസ്സാമ്പൂരി: (ഒരു കച്ചവടക്കാരന്റെ കയ്യിൽ ഒരു വെള്ളിക്കോലിരിക്കുന്നത് കണ്ടിട്ട്) “വടിയില്ലെങ്കിൽ തൽക്കാലാവശ്യത്തിലോക്കായി ആ വെള്ളിക്കോൽ ഇങ്ങോട്ടു തന്നാലും മതി.”

വെള്ളിക്കോലു കൊടുക്കുന്ന കാര്യത്തിൽ കച്ചവടക്കാരൻ സ്വൽപ്പം ചില തർക്കങ്ങളെല്ലാം പറഞ്ഞുവെങ്കിലും ആ വ്യദ്ധബ്രാഹ്മണന്റെ നിർബന്ധം നിമിത്തം ഒടുക്കം അയാളതു കൊടുത്തു. മൂസ്സാമ്പൂരി വെള്ളിക്കോലുമായി പിന്നെയും നേരെ വടക്കോട്ടു നടന്നു. ഏകദേശം ഒരു നാഴിക വടക്കോട്ടുനടന്നപ്പോൾ വവൗക്കാട് എന്ന സ്ഥലത്തെത്തി. ഈ സ്ഥലം കരുനാഗപ്പള്ളിക്കും കായംകുളത്തിന്നും മദ്ധ്യേ ഉള്ളതും കൊച്ചുണ്ണി മുതലായവരുടെ സങ്കേതവും ഏറ്റവും വിജനമായിട്ടുള്ളതുമാണ്. മൂസ്സാമ്പൂരി അവിടെ വന്നപ്പോൾ നല്ല ത്രിശാലമുട്ടൻമാരായിട്ടുള്ള നാലുപേർ ആ വഴിയിൽ ഇരിക്കുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം യാതൊരു കൂസലും കൂടാതെ അവരുടെ അടുക്കൽകൂടി കടന്നു വടക്കോട്ടു നടന്നു. അവിടെ ഇരുന്നിരുന്നത് മമ്മത് മുതലായവരായിരുന്നു. ഒരു കൂസലും കൂടാതെ നമ്പൂതിരി കടന്നു പോയതുകണ്ടിട്ട് മമ്മത് “ഹേ! ആ കടന്നുപോയതാരാണ്? ഇവിടെ വരണം ചോദിക്കട്ടെ” എന്നു പറഞ്ഞു.

മൂസ്സാമ്പൂരി: “അങ്ങോട്ടുവരാൻ എനിക്കു മനസ്സില്ല. ആവശ്യവുമില്ല. എന്നെക്കണ്ടിട്ടു വല്ലതുമാവശ്യമുണ്ടെങ്കിൽ ഇങ്ങോട്ടു വരണം. ഞാൻ ഇവിടെയിരുന്നു മുറുക്കാൻ ഭാവിക്കുകയാണ്.”

മമ്മത്: “ഹാ! ഇയാൾ കുറെ കേമനാണല്ലോ. അത്ര ധിക്കാരിയെങ്കിൽ ഇയാളെ വിട്ടയയ്ക്കാൻ പാടില്ല. ഈ സമയത്ത് ഒരു കൂസൽ കൂടാതെ ഇതിലേ കടന്നു പൊയ്ക്കളയാമെന്നു വിചാരിച്ചതുതന്നെ ഇയ്യാളുടെ അഹമ്മകൊണ്ടല്ലേ? അതൊന്നു തീർത്തുവിടണം.”

മൂസ്സാമ്പൂരി: അതു നിങ്ങൾ വിചാരിച്ചാൽ സാധിക്കുമെന്നു തോന്നിന്നില്ല. ഇതു ധർമരാജ്യമാണ്. ഇവിടെ അസമയം നോക്കാനൊന്നുമില്ല. രാത്രിയിലും പകലും ഒരുപോലെ സഞ്ചരിക്കാം. വഴിയിൽവെച്ച് ആരെങ്കിലും വിളിച്ചാൽ അവരുടെയൊക്കെ അടുക്കൽ ചെന്നുകൊള്ളാമെന്നു മഹാരാജാവിന്റെ കൽപനയുമില്ല. എന്നെ ആരും വിട്ടയച്ചിട്ടുവേണ്ട എനിക്കുപോകാൻ. എന്നെ ഇപ്പൊ ആരും പിടിച്ചുബന്ധിച്ചിട്ടും മറ്റുമില്ലല്ലോ. എന്നെ അങ്ങനെയാരും ചെയ്യുകയുമില്ല. ഞാൻ ഒരുത്തമബ്രാഹ്മണനാണ്. മുറജപം കഴിഞ്ഞു ദക്ഷിണയും വാങ്ങി വരുകയാണ്. എന്റെ ഭാണ്ഡത്തിൽ കുറച്ചു പണവുമുണ്ട്. ഇതു തട്ടിയെടുത്തുകളയാമെന്നുണ്ടെങ്കിൽ വരുവിൻ.”

നമ്പൂതിരിയുടെ ഈ ധിക്കാരവാക്കുകൾ കേട്ടപ്പോൾ മമ്മതിനും കൂട്ടർക്കും വളരെ അത്ഭുതം തോന്നുകയും കോപം ദുസ്സഹമായിത്തീരുകയും ചെയ്തു. അവർ നാലുപേരും എണീറ്റ് കുറുവടി മുതലായ ആയുധങ്ങളുമായി മൂസ്സാമ്പൂരിയുടെ അടുക്കലേക്കു ചെന്നു. അവർ അടുത്തുവരുന്നതുകണ്ട് മൂസ്സാമ്പൂരി വെള്ളിക്കോലു കയ്യിലെടുത്തുകൊണ്ട് എണിറ്റുനിന്നു. അവർ അടുത്തു ചെന്നപ്പോൾ മൂസ്സാമ്പൂരി നല്ല സ്ഥാനം നോക്കി വെള്ളിക്കോൽകൊണ്ട് നാലുപേർക്കും ഓരോ കൊട്ടുകൊടുത്തു. ആ കൊട്ടുകൊണ്ട മാത്രയിൽ മമ്മതും കൂട്ടരും നിശ്ചഷ്ടേരായി നിലത്തു പതിച്ചു. മുറുക്കു കഴിഞ്ഞു ഭാണ്ടവും കെട്ടിയെടുത്തു മൂസ്സാമ്പൂരി വടക്കോട്ടുതന്നെ നടന്നു തുടങ്ങി.

അങ്ങനെ കുറച്ചു വടക്കോട്ടുചെന്നപ്പോൾ ആജാനുബാഹുവും അതിസുന്ദരനുമായ ഒരാൾ വഴിയിൽ നിൽക്കുന്നതു കണ്ടു എങ്കിലും നമ്പൂരി കൂസൽ കൂടാതെ ആ മനു‌ഷ്യന്റെ അടുക്കൽകൂടി കടന്നുപോയി. കൊച്ചുണ്ണിയുടെ ആകൃതിയെക്കുറിച്ചു മൂസ്സാമ്പൂരി മുനപേതന്നെ കേട്ടിരുന്നതിനാൽ വഴിയിൽ നിന്നിരുന്ന ആ മനു‌ഷ്യൻ കൊച്ചുണ്ണിയാണെന്ന് അദ്ദേഹം കണ്ടപ്പോൾതന്നെ മനസ്സിലാക്കി. അവൻ എന്താണ് ഭാവമെന്നറിയട്ടെ എന്നു വിചാരിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്.

കൊച്ചുണ്ണി: ഹേ! എവിടെപ്പോകുന്നു? അവിടെ നിൽക്കണം.

മൂസ്സാമ്പൂരി: നിൽക്കാൻ മനസ്സില്ലെങ്കിലോ?

കൊച്ചുണ്ണി: എന്നാൽ പിടിച്ചുനിർത്തും.

മൂസ്സാമ്പൂരി: “അതുവ്വോ? എന്നാൽ കാണട്ടെ” എന്നു പറഞ്ഞ് അദ്ദേഹം നടന്നു തുടങ്ങി. ആ വ്യദ്ധബ്രാഹ്മണനെ ഉപദ്രവിക്കണമെന്നോ അദ്ദേഹത്തിന്റെ കയ്യിൽനിന്നു വല്ലതു അപഹരിക്കണമെന്നോ വിചാരിച്ചിട്ടല്ല കൊച്ചുണ്ണി അദ്ദേഹത്തോട് നിൽക്കാൻ പറഞ്ഞത് എങ്കിലും അദ്ദേഹത്തിന്റെ ധിക്കാരം കണ്ടപ്പോൾ ഇയ്യാളെ ഒരു നല്ലപാഠം പഠിപ്പിച്ചുതന്നെ വിടണം എന്നവൻ നിശ്ചയിച്ചു. കൊച്ചുണ്ണി പിന്നാലെ ഓടിച്ചെന്നു നമ്പൂതിരിയുടെ ഭാണ്ഡത്തിനു കടന്നുപിടിച്ചു. നമ്പൂതിരി തിരിഞ്ഞുനിന്നു വെള്ളിക്കോലുകൊണ്ട് കൊച്ചുണ്ണിയെ ഒന്നടിച്ചു. ആ അടി തന്റെ ദേഹത്തിൽ കൊള്ളാതെ കൊച്ചുണ്ണി വെള്ളിക്കോലിന്റെ തലയ്ക്കു കടന്നുപിടിച്ചു. നമ്പൂതിരി വെള്ളിക്കോലിന്റെ മറ്റേ തലയ്ക്കു പിടിച്ചുകൊണ്ട് ആ നിന്ന നിലയിൽ വലത്തൂട് ഒന്നു തിരിഞ്ഞു. അതോടുകൂടി വെള്ളിക്കോലിൻമേൽ കൊച്ചുണ്ണി പിടിച്ചവിടി വല്ലാതെ മുറുകുകയും, ആ പിടി അവനു വിടാൻ വയ്യാതെയായിതീരുകയും ചെയ്തു. നമ്പൂരി അതൊന്നുമറിയാത്ത ഭാവത്തിൽ വെള്ളിക്കോലിന്റെ മറ്റേത്തല കക്ഷത്തിൽ വെച്ചുകൊണ്ടു നടന്നുതുടങ്ങി. ചില കുരുടൻമാർ വഴികാട്ടികളുടെ വടിയുടെ അറ്റത്തുപിടിച്ചുകൊണ്ടു നടക്കുന്നതുപോലെ വെള്ളിക്കോലിന്റെ അറ്റത്തു പിടിച്ചുകൊണ്ട് കൊച്ചുണ്ണിയും നമ്പൂരിയുടെ പിന്നാലെ നടന്നു. അങ്ങനെ കുറച്ചുകഴിഞ്ഞപ്പോൾ കൊച്ചുണ്ണിയുടെ ഞരമ്പുകളെല്ലാം പിടച്ചുതുടങ്ങി. സന്ധിബന്ധങ്ങളെല്ലാം മുറിഞ്ഞു പോയതുപോലെ അവനു തോന്നി. കൊച്ചുണ്ണിയുടെ സർവാംഗവും കുളിച്ചതുപോലെ വിയർത്തു. ദേഹം കിടുകിടാ വിറച്ചുതുടങ്ങി. അവനു നടക്കാൻ വയ്യാതെയായി. വീണുപോകുമെന്നു തോന്നിത്തിടങ്ങി. ആകപ്പാടെ കൊച്ചുണ്ണി ഏറ്റവും പരവശനും വി‌ഷണ്ണനുമായിത്തീർന്നു. അവൻ പഠിച്ച പണികളെല്ലാം നോക്കീട്ടും വെള്ളിക്കോലിന്മേൽ നിന്നു പിടിവിടാൻ കഴിഞ്ഞില്ല. അവന്റെ വിരലുകൾ നിവരാത്തവിധം അക്കയ്യ് ആകപ്പാടെ സ്തംഭിച്ചുപോയി. ഒരു നിവ്യത്തിയുമില്ലെന്നായപ്പോൾ കൊച്ചുണ്ണി പാരവശ്യത്തോടു കൂടി, “പൊന്നു തിരുമേനീ! അടിയനെ രക്ഷിക്കണേ! ദയയുണ്ടായി അടിയനെ വിട്ടയയ്ക്കണേ” എന്നു പറഞ്ഞു.

മൂസ്സാമ്പൂരി: നീ ആരാണ്? എനിക്കു മനസ്സിലായില്ലല്ലോ നിനക്കു പോകരുതോ?

കൊച്ചുണ്ണി: അടിയൻ കായംകുളത്തുകാരൻ ഒരു മുഹമ്മദീയനാണ്. അടിയന്റെ പേരു കൊച്ചുണ്ണി എന്നാണ്. അടിയൻ ആളറിയാതെ തിരുമേനിയുടെ ഭാണ്ഡത്തിന്മേലും ഈ വെള്ളിക്കൊലിന്മേലും കടന്നു പിടിച്ചുപോയി. അടിയന്റെ ഈ അവിവേകത്തെ അവിടുന്നു ക്യപാപൂർവ്വം ക്ഷമിച്ച് അടിയനെ വിട്ടയയ്ക്കണം.

മൂസ്സാമ്പൂരി: ഓഹോ! നീയാണോ സാക്ഷാൽ കായംകുളം കൊച്ചുണ്ണി? നീ വലിയ അഭ്യാസിയാണെന്നു കെട്ടിട്ടുണ്ടല്ലോ?ഇപ്പോൾ നിന്റെ അഭ്യാസമൊക്കെ എവിടെപ്പോയി?

കൊച്ചുണ്ണി: പൊന്നുതിരുമേനീ! അടിയന് വേദന സഹിക്കാൻ വയ്യാതെയായിരിക്കുന്നു. ഇനിയും അവിടേക്കു ദയയുണ്ടാകാത്തപക്ഷം അടിയന്റെ ജീവനിപ്പോൾ പോകും.

മൂസ്സാമ്പൂരി: ആട്ടെ, ഇനി മേലാൽ മലയാളബ്രാഹ്മണരെ ഉപദ്രവിക്കുകയും അവരുടെ മുതൽ അപഹരിക്കുകയും ചെയ്കയില്ലെന്നു സത്യം ചെയ്താൽ നിന്നെ ഇപ്പോൾ വിട്ടേക്കാം.

കൊച്ചുണ്ണി: സത്തുക്കളായ ബ്രാഹ്മണരെ അടിയൻ ഉപദ്രവിക്കാറില്ല. ഇനി ഒരിക്കലും ഉപദ്രവിക്കയില്ല. പടച്ചവനാണ് സത്യം.

കൊച്ചുണ്ണിയുടെ ദീനവാക്കുകൾ കേൾക്കുകയും പാരവശ്യം കാണുകയും ചെയ്തു മനസ്സലിയുകയാൽ മൂസ്സാമ്പൂരി മുമ്പു തിരിഞ്ഞതിനെതിരായി ഇടത്തൂട്ട് ഒന്നു തിരിഞ്ഞു. ഉടനെ കൊച്ചുണ്ണി വെള്ളിക്കോലിന്മേലെ പിടിവിടുകയും അവന്റെ പാരവശ്യമെല്ലാം തീർന്നു യഥാപൂർവ്വം അവൻ സ്വസ്ഥനായി ഭവിക്കുകയും ചെയ്തു. കൊച്ചുണ്ണി ജനിച്ചതിൽപ്പിന്നെ അവനിങ്ങനെ ഒരകപ്പാടു പറ്റീട്ടില്ല. അവൻ വളരെ ലജ്ജയോടും ബഹുമാനത്തോടും കൂടി മൂസ്സാമ്പൂരിയെ താണു തൊഴുതുകൊണ്ട് “ഇനി അടിയനു പോകാനനുവാദമുണ്ടാകണം” എന്നു പറഞ്ഞു.

മൂസ്സാമ്പൂരി: “നിന്റെ കൂട്ടുകാരാണെന്നു തോന്നുന്നു, നാം തമ്മിൽ കാണുന്നതിനു കുറച്ചുമുമ്പേ എന്നെ ഉപദ്രവിക്കാനായി വന്നു. അവരെ ഒക്കെ ഓരോ കൊട്ടു കൊട്ടി ഞാൻ വഴിയിലിട്ടിട്ടുണ്ട്. നേരത്തോടു നേരം കഴിയുന്നതിനുമുമ്പു മറുവശം കൊട്ടി അവരെ എണീപ്പിച്ചു വിടാത്തപക്ഷം പിന്നെ അവർ ഒരിക്കലും എണീക്കയില്ല. എന്നാൽ ഇനി അതിനായി പുറകോട്ടുപോകുന്ന കാര്യം പ്രയാസവുമാണ് അതിനാൽ നീ തന്നെ അവരെ മറുപുറം കൊട്ടി എണീപ്പിച്ചു വിടണം. ഞാൻ ഈ വെള്ളിക്കോലു പുത്തൻ തെരുവിലുള്ള ഒരു കച്ചവടക്കാരനോടു മേടിച്ചതാണ്. ഇതു നീ തന്നെ ഇതിന്റെ ഉടമസ്ഥനു കൊടുക്കുകയും വേണം” എന്നു പറഞ്ഞു മറുവശം കൊട്ടുക എന്ന വിദ്യ കൊച്ചുണ്ണിക്ക് ഉപദേശിച്ചുകൊടുത്ത് വെള്ളിക്കോലും കൊടുത്ത് വെള്ളിക്കോലും കൊടുത്തയച്ചിട്ടു മൂസ്സാമ്പൂരി വടക്കോട്ടു പോവുകയും ചെയ്തു. മൂസ്സാമ്പൂരിയോടു തോറ്റുവെങ്കിൽ മറുപുറം കൊട്ടുക എന്നൊരു വിദ്യകൂടി ഗ്രഹിക്കാനിടയായതുകൊണ്ടു കൊച്ചുണ്ണിക്ക് ഈ സംഗതിയിൽ സന്താപത്തിലധികം സന്തോ‌ഷമാണുണ്ടായത്. അവൻ മടങ്ങിപ്പോയി വഴിയിൽ മൂർച്ഛിച്ചു കിടന്നിരുന്ന മമ്മത് മുതലായവരെ മറുപുറം കൊട്ടി എണീപ്പിച്ചു വിടുകയും വെള്ളിക്കോൽ അതിന്റെ ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്തു. അതിൽപിന്നെ കൊച്ചുണ്ണി ഒരിക്കലും മലയാളബ്രാഹ്മണരെ ഉപദ്രവിച്ചിട്ടില്ലെന്നു മാത്രമല്ല അവരെക്കുറിച്ച് അവനു വളരെ ഭക്തിയുമുണ്ടായിരുന്നു.

ഒരിക്കൽ പരദേശത്തുനിന്ന് ഒരു ബ്രാഹ്മണൻ ഏവൂർ അദ്ദേഹത്തിന്റെ അമ്മാവന്റെ മഠത്തിൽ വരാനായി പുറപ്പെട്ടു. ഒരു ദിവസം സന്ധ്യയായപ്പോൾ അദ്ദേഹം ഓച്ചിറ എന്ന സ്ഥലത്തു വന്നുചേർന്നു. അദ്ദേഹത്തിന്റെ കൈവശം പത്തഞ്ഞൂറു രൂപാ വിലക്കുള്ള ചില ആഭരണങ്ങളും കുറെ പണവുമുണ്ടായിരുന്നു. അവ അന്നു രാത്രി അദ്ദേഹത്തിന്റെ അമ്മാവന്റെ മഠത്തിൽ നിശ്ചയിച്ചിരുന്ന ഒരു വിവാഹാടിയന്തിരത്തിൽ ഉപയോഗിക്കാനുള്ളവയായിരുന്നു. അവ അവിടെ കൊണ്ടുചെന്നില്ലെങ്കിൽ അന്നു വിവാഹം നടക്കുകയില്ലെന്നുള്ളതു തീർച്ചയുമായിരുന്നു. കായംകുളം കൊച്ചുണ്ണി മുതലായവരെക്കുറിച്ച് അദ്ദേഹം ധാരാളം കേട്ടറിഞ്ഞിട്ടുമുണ്ടായിരുന്നു. അതിനാൽ രാത്രി സമയം പണ്ടങ്ങളും പണവുംകൊണ്ട് കായംകുളം കടന്ന് ഏവൂർക്ക് പോകാൻ അദ്ദേഹത്തിനു വളരെ ഭയമുണ്ടായിരുന്നു. വഴിക്കു കൊച്ചുണ്ണിയോ കൂട്ടരോ കണ്ടാൽ യാതൊന്നും കൊടുത്തയയ്ക്കുകയില്ലെന്ന് അദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു. പോകാതെയിരിക്കാൻ നിവ്യത്തിയുമില്ല. ആകപ്പാടെ ബ്രാഹ്മണൻ കുഴങ്ങിവശായി. ഏവൂരു മുതലായ സ്ഥലങ്ങളിൽ അദ്ദേഹത്തിനു പരിചയക്കാർ ധാരാളമുണ്ടായിരുന്നു. അവരിൽ വല്ലവരെയും വഴിക്കു കണ്ടെങ്കിൽ ഒരുമിച്ചു പോകാമല്ലോ. ഏതെങ്കിലും പോകുകതന്നെ എന്നു നിശ്ചയിച്ച് അദ്ദേഹം പണ്ടങ്ങളെല്ലാം ഭാണ്ഡത്തിൽ വച്ചു മുറുക്കിക്കെട്ടി തോളത്തിട്ടുകൊണ്ടു നേരെ വടക്കോട്ടു നടന്നു തുടങ്ങി. കുറച്ചു വടക്കോട്ടു ചെന്നപ്പോൾ വഴിയിൽ ഒരാൾ നിൽക്കുന്നതു കണ്ടു. അപ്പോൾ നേരം മയങ്ങിത്തുടങ്ങി, അത്രയുള്ളൂ. വലിയ ഇരുട്ടായികഴിഞ്ഞില്ല. ബ്രാഹ്മണൻ ആ മനു‌ഷ്യനോട് ഒന്നും മിണ്ടാതെ അയാളുടെ അടുക്കൽകൂടി കടന്നുപോയി. അദ്ദേഹം വളരെ ബദ്ധപ്പെട്ട് നടക്കുകയായിരുന്നു. അപ്പോൾ ആ മനു‌ഷ്യൻ, “ഹേ സ്വാമി! അങ്ങ് എവിടെപ്പോവുകയാണ്? അവിടെ നില്ക്കണം. ഒരു കാര്യം പറയട്ടെ” എന്നു പറഞ്ഞുകൊണ്ട് അടുത്തുചെന്നു.

ബ്രാഹ്മണൻ: ഞാൻ ഏവൂരോളം പോകയാണ്. എനിക്ക് പോകാൻ ധൃതിയായിരിക്കുന്നു. ഒരത്യാവശ്യമായിട്ട് പോകുകയാണ്. സംസാരിച്ചു നിൽക്കാൻ നിവ്യത്തിയില്ല.

മറ്റേയാൾ: അങ്ങ് ഇപ്പോൾ പോകുന്നതു ശരിയല്ല. ഇന്ന് ഇവിടെങ്ങാനും കേറികിടന്നു നാളെ രാവിലെ പോയാൽ മതി.

ബ്രാഹ്മണൻ: അതിനു നിവ്യത്തിയില്ല. എനിക്ക് ഇന്നുതന്നെ പോകേണ്ടിയിരിക്കുന്നു. അത്യാവശ്യമാണ്.

മറ്റേയാൾ: കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് അങ്ങ് കേട്ടിട്ടില്ലായിരിക്കും അല്ലേ? അങ്ങയുടെ ഭാണ്ഡത്തിലെന്താണ്?

ബ്രാഹ്മണൻ: ഭാണ്ഡത്തിൽ സാരമായിട്ടൊന്നുമില്ല രണ്ടുമൂന്നു മുണ്ടുകൾ മാത്രമേയുള്ളൂ.

മറ്റേയാൾ: അതല്ല, ഭാണ്ഡത്തിനു കുറെ ഭാരമുള്ളതുപോലെ തോന്നുന്നുവല്ലോ. ഏതായാലും ഈ സമയത്ത് അങ്ങ് തനിച്ചു പോകുന്നതു ശരിയല്ല.

ബ്രാഹ്മണൻ: അതു ശരിതന്നെ. എന്തുചെയ്യും? എനിക്കും ഈ വിചാരമില്ലായ്കയില്ല. കൊച്ചുണ്ണിയെക്കുറിച്ച് ഞാൻ നല്ലപോലെ കേട്ടിട്ടുണ്ട്. എന്റെ മനസ്സിൽ ഭയവും ധാരാളമുണ്ട്. എങ്കിലും പോകാതെയിരിക്കാൻ നിവ്യത്തിയില്ല. കൂട്ടുകാരാരുമില്ലാഞ്ഞിട്ടാണ് ഞാൻ തനിച്ചു പോകുന്നത്. ആപത്തിനൊന്നുമിടയാകാതെ എന്നെ ഏവൂർ കൊണ്ടു ചെന്നുവിടാൻ ഈ ദിക്കിൽ വല്ലവരെയും കിട്ടിയെങ്കിൽ അവർക്ക് എന്തുവേണമെങ്കിലും കൊടുക്കാമെന്നുണ്ട്.

മറ്റെയാൾ: അങ്ങേക്ക് ഏവൂരെവിടെയാണ് പോകേണ്ടത്?

ബ്രാഹ്മണൻ: ക്ഷേത്രത്തിന്റെ കിഴക്കേനടയിലൊരു മഠത്തിൽ.

മറ്റേയാൾ: ആ മഠത്തിലൊരു മൂത്തണ്ണാവിയുണ്ടല്ലോ. അദ്ദേഹം അങ്ങയുടെ ആരാണ്?

ബ്രാ‌ഷമണൻ: എന്റെ അമ്മാവനാണ്. അദ്ദേഹത്തെ നിങ്ങൾ അറിയുമോ?

മറ്റേയാൾ: അറിയും. അദ്ദേഹം ഒരു നല്ല മനു‌ഷ്യനാണ്. എന്റെ പേരിൽ അദ്ദേഹത്തിനു വളരെ വാത്സല്യമുണ്ട്.

ബ്രാഹ്മണൻ: എന്നാൽ നിങ്ങൾക്ക് എന്റെ പേരിലും വാത്സല്യം തോന്നേണ്ടതാണല്ലോ എനിക്ക് ഇവിടെയെങ്ങും പരിചയമില്ല. നിങ്ങൾക്ക് ഈ ദിക്കിൽ പരിചയമുണ്ടെങ്കിൽ എന്റെ കൂടെ ഒരാളെ ചട്ടംകെട്ടി അയച്ചുതന്നാൽ വലിയ ഉപകാരമായിരിക്കും കൂടെപ്പോരുന്ന ആൾക്ക് ഞാൻ വല്ലതും കൊടുക്കുകയും ചെയ്യാം.

മറ്റേയാൾ: എന്തുകൊടുക്കാം?

ബ്രാഹ്മണൻ: നാലു ചക്രം കൊടുക്കാം.

മറ്റേയാൾ: നാലുചക്രമോ? അതിന് ഇവിടങ്ങളിലാരുമുണ്ടാവുകയില്ല. ഇതാ ഇപ്പോൾതന്നെ നല്ലയിരുട്ടായിരിക്കുന്നു. ഈ സമയത്ത് അഞ്ചാറു നാഴിക അങ്ങയുടെ കൂടെപ്പോരുന്നയാൾക്കു നാലു ചക്രമോ? നല്ലശിക്ഷയായി! സഹായത്തിനാരും കൂടാതെ അങ്ങു തനിച്ചു പോയാൽ അങ്ങയുടെ ഭാണ്ഡവും പ്രാണനും പോകും. അതു വിചാരിക്കാത്തതെന്താണ്? അഞ്ചു രൂപ തരാമെങ്കിൽ ഞാൻ തന്നെ പോരാം. വേറെ ആരെയും അന്വേ‌ഷിക്കേണ്ട.

ഇങ്ങനെ അവൻ തമ്മിൽ പറഞ്ഞുകൊണ്ട് നിന്നതിനിടയ്ക്ക് നേരം സന്ധ്യകഴിഞ്ഞു നല്ല ഇരുട്ടുമായി. ആകപ്പാടെ അലോചിച്ച് ഒടുക്കം മൂന്നു രൂപ കൊടുക്കാമെന്നു ബ്രാഹ്മണൻ പറയുകയും മറ്റേയാൾ അത് ഒരു വിധം സമ്മതിക്കുകയും ചെയ്തു. പിന്നെ രണ്ടുപേരും കൂടി നടന്നു തുടങ്ങി. വഴിക്കു ബ്രാഹ്മണൻ കൊച്ചുണ്ണിയെ വളരെ ശകാരിക്കുകയും ശപിക്കുകയുമൊക്കെ ചെയ്തു. മറ്റേയാൾ എല്ലാം മൂളിക്കേട്ടു ശരിവച്ചു. അങ്ങനെ രണ്ടുപേരും കൂടി ഏവൂർ ക്ഷേത്രിത്തിന്റെ കിഴക്കേനടയിൽ മേൽപ്പറഞ്ഞ ബ്രാഹ്മണന്റെ പടിക്കലെത്തി. അപ്പോൾ ആ കൂട്ടുകാരൻ, ഇനി പേടിക്കാനൊന്നുമില്ലല്ലോ. ഇതാണല്ലോ മഠം. എനിക്കു തരാമെന്നു പറഞ്ഞതു തന്നേക്കണം. എനിക്കു പോകാൻ ധ്യതിയായി’ എന്നു പറഞ്ഞു.

ബ്രാ‌ഷമണൻ: അകത്തേക്കു വരാമല്ലോ. രൂപ ഭാണ്ഡത്തിലാണ്. ഭാണ്ഡമഴിച്ചെടുക്കണം. മഠത്തിന്റെ ഇറയത്തു ചെന്നിരുന്ന് ഭാണ്ഡമഴിച്ചെടുത്തു തരാം.

മറ്റേയാൾ: ഞാനകത്തേക്കു വരുന്നില്ല. ഇവിടെ നിൽക്കാം അങ്ങു പോയി ഭാണ്ഡമഴിച്ചെടുത്തു കൊണ്ടുവന്നു തന്നാൽ മതി.

‘എന്നാലങ്ങനെയാകട്ടെ’ എന്നു പറഞ്ഞു ബ്രാഹ്മണൻ അകത്തേക്കു പോയി. മഠത്തിന്റെ മുറ്റത്തു ചെന്നിരുന്ന് അമ്മാമനെ വിളിച്ചു. മൂത്തണ്ണാവി ഉടനെ ഒരു വിളക്കുംകൊണ്ടു വാതിൽ തുറന്നു പുറത്തു വന്നു.

മൂത്തണ്ണാവി: നിന്നെക്കാണാഞ്ഞു ഞാൻ വളരെ വ്യസനിച്ചിരിക്കുകയായിരുന്നു. നേരം സന്ധ്യ കഴിയുന്നതുവരെ നോക്കിക്കൊണ്ടിരുന്നു. സന്ധ്യകഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ കൊച്ചുണ്ണിയുടെ കയ്യിൽ അകപ്പെട്ടുപോയി എന്നുതന്നെ തീർച്ചയാക്കി. ഏതെങ്കിലും നേരം വെളുത്തിട്ട് അന്വേ‌ഷിക്കാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഈശ്വരകാരുണ്യം കൊണ്ട് ആപത്തൊന്നുമുണ്ടായില്ലല്ലോ.

ബ്രാഹ്മണൻ: ഇല്ല, കായംകുളത്തിനു സമീപത്തായപ്പോഴേക്കും നേരം സന്ധ്യമയങ്ങിത്തുടങ്ങി. പിന്നെ അവിടെനിന്ന് ഒരു കൂട്ടുകാരനെക്കൂടി വിളിച്ചുകൊണ്ടാണ് ഞാൻ പോന്നത്. അവന് മൂന്നു രൂപ കൊടുക്കാമെന്നാണ് പടഞ്ഞിട്ടുള്ളത്. അതു കൊടുക്കണം. അവൻ പടിക്കൽ നിൽക്കുന്നു.

മൂത്തണ്ണാവി: “അതിനായിട്ടു ഭാണ്ഡമഴിക്കണമെന്നില്ല, അവനു രൂപ ഞാൻ കൊടുത്തുകൊള്ളാം. നീ വഴി നടന്നു ക്ഷീണിച്ചല്ലേ വന്നിരിക്കുന്നത്. വേഗം കുളിച്ച് അത്താഴം കഴിക്കാൻ നോക്കൂ. ഭാണ്ഡം അവിടെയിരിക്കട്ടെ ഞാനെടുത്തു അകത്തുവെച്ചുകൊള്ളാം.”

എന്നു പറഞ്ഞു മൂത്തണ്ണാവി തന്റെ ഭാഗിനേയനെ കുളിക്കാനയയ്ക്കുകയും ഭാണ്ഡമെടുത്ത് അകത്തു കൊണ്ടുപോയി വെയ്ക്കുകയും ചെയ്തിട്ട് മൂന്നു രൂപയെടുത്ത് വിളക്കുമായി പടിക്കു പുറത്തു ചെന്നു. അപ്പോൾ മറ്റേ ബ്രാഹ്മണന്റെ കൂടെ വന്നയാൾ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. ആ മനു‌ഷ്യൻ മൂത്തണ്ണാവിയെകണ്ടയുടനെ കാൽക്കൽ വീണു നമസ്കരിച്ചു. ഇതെന്തൊരു വിദ്യയാണെന്നറിയാതെ മൂത്തണ്ണാവി ആ മനു‌ഷ്യന്റെ മുഖത്തു വിളക്കടുപ്പിച്ചുപിടിച്ചു സൂക്ഷിച്ചു നോക്കി.

മൂത്തണ്ണാവി: ഓഹോ! കൊച്ചുണ്ണിയല്ലേ ഇത്! നീയാണോ കൊച്ചു സ്വാമിയെ ഇവിടെ കൊണ്ടുവന്നു വിട്ടത്?

കൊച്ചുണ്ണി: അതേ.

മൂത്തണ്ണാവി: വളരെ സന്തോ‌ഷമായി. നീ ഈച്ചെയ്ത ഉപകാരത്തിനു മൂന്നല്ല. മുന്നൂറു രൂപ തന്നാലും മതിയാവുകയില്ല. നീ കാണാനിടയാകാതെ അവൻ ആ മമ്മതിന്റെ കയ്യിലോ മറ്റോ അകപ്പെട്ടിരുന്നുവെങ്കിൽ അവന്റെ കഥ കഴിഞ്ഞുപോകുമായിരുന്നല്ലോ. അതിനൊന്നും ഇടയാകാഞ്ഞതു ഭാഗ്യംതന്നെ. ഇതാ മൂന്നു രൂപ. ഇതു മതിയോ? പോരെങ്കിൽ എത്ര വേണമെങ്കിലും തരാം.

കൊച്ചുണ്ണി: എനിക്കൊന്നും വേണ്ട, ഞാനൊന്നും മേടിക്കാൻ വിചാരിച്ചിരുന്നുമില്ല. അദ്ദേഹം ഇവിടെ വരികയാണെന്നും സ്വാമിയുടെ അനന്തരവനാണെന്നും പറഞ്ഞതു വാസ്തവം തന്നെയോ, അദ്ദേഹം ഒരാൾക്കെന്തെങ്കിലും കൊടുക്കാമെന്നുപറഞ്ഞാൽ കൊടുക്കുന്നയാളോ, ഒടുക്കം കാര്യം കഴിയുമ്പോൾ കളിപ്പിക്കുന്ന മനു‌ഷ്യനോ എന്നും മറ്റുമറിയാനായിമാത്രം ഞാനിവിടെ നിന്നതാണ്. അല്ലാതെ ഒന്നും വേണമെന്നു വിചാരിച്ചല്ല. എനിക്കു വേണമെങ്കിൽ ആ ഭാണ്ഡം മുഴുവനും മേടിക്കാമായിരുന്നല്ലോ. എനിക്കിതിന് ഒരു ചില്ലികാശുപോലും വേണ്ട. സ്വാമി അന്നുതന്ന ആ വാർത്തകഞ്ഞിയുടെ സ്വാദു ഞാനിന്നും മറന്നിട്ടില്ല. ഞാൻ ചത്താലും അതു മറക്കുകയില്ല. എനിക്ക് സ്വാമിയുടെ അനുഗ്രഹം മാത്രം മതി. എന്നു പറഞ്ഞ് പോവുകയും ചെയ്തു. ആ മൂന്നു രൂപയും അയാൾ മേടിച്ചില്ല. ആ മനു‌ഷ്യൻ നമ്മുടെ കൊച്ചുണ്ണിയായിരുന്നുവെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. കൊച്ചുണ്ണി ഒരു കൃതജ്ഞതയുള്ള ആളായിരുന്നുവെന്നുള്ളതിന് ഈ കഥ ഒരുന്നാന്തരം ദൃഷ്ടാന്തവുമാണല്ലോ.

ഇനി കൊച്ചുണ്ണിയുടെ സത്യസന്ധതയ്ക്കു ദൃഷ്ടാന്തമായി ഒരു സംഗതി പറയാം.

കൊച്ചുണ്ണിയുടെ കാലത്തു കാർത്തികപ്പള്ളിത്തെരുവിനു സമീപം സിറിയൻ ക്രിസ്ത്യൻ സമൂഹത്തിലുൾപ്പെട്ട ഒരു മാപ്പിള താമസിച്ചിരുന്നു. അയാൾ കാലക്ഷേപത്തിന് ഒരു ഗതിയും ഇല്ലാത്തവനായിരുന്നു. വല്ലവരോടുമൊക്കെ വില പിന്നീടുകൊടുക്കാമെന്നു പറഞ്ഞു നാളികേരം വാങ്ങി വെട്ടി കൊപ്രയാക്കി, ആലപ്പുഴെ കൊണ്ടുചെന്ന് വിറ്റു കൊടുത്തു തീർത്തിട്ടു കിട്ടുന്ന ലാഭംകൊണ്ടാണ് അയാൾ അഹോവ്യത്തി കഴിച്ചു വന്നത്. അയാൾ ദേഹണ്ഡിച്ചു കൊടുത്തിട്ടു കഴിയേണ്ടവരായി അയാളുടെ ഭാര്യയും നാലഞ്ചുകുട്ടികളും അയാളുടെ തള്ളയുമായിരുന്നതിനാൽ അയാൾക്കു കടമായി നാളികേരം കൊടുക്കുന്നതിനു സമീപസ്ഥർക്കു മടിയുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോൾ അയാൾ നാലഞ്ചുപേരോട് ആയിരവും അഞ്ഞൂറും വീതം നാളികേരം കടമായി തൂക്കിക്കൊടുത്തു പണവും വാങ്ങിക്കൊണ്ടു മടങ്ങിപ്പോന്നു. കൊപ്ര കയറ്റിക്കൊണ്ടുപോയത് തൃക്കുന്നപ്പുഴെനിന്ന് ഒരാളോട് കൂലിക്കു വാങ്ങിയ വഞ്ചിയിലായിരുന്നു. അതിനാൽ അയാൾ തൃക്കുന്നപ്പുഴെ വന്നു വഞ്ചി ഉടമസ്ഥനെ ഏൽപ്പിച്ചിട്ട് അവിടെ നിന്നു കരയ്ക്കു കാർത്തികപ്പള്ളിക്കു പുറപ്പെട്ടു. അപ്പോൾ നേരം ഏകദേശം ഇരുട്ടായിരുന്നു. ത്യക്കുന്നപ്പുഴെനിന്നും കാർത്തികപ്പള്ളിക്ക് രണ്ടു നാഴികയിലധികം ദൂരമില്ലായിരുന്നതുകൊണ്ടും ആ ദിക്കിലൊക്കെ അയാൾക്ക് നല്ല പോലെ പരിചയമുണ്ടായിരുന്നതിനാലും കൊച്ചുണ്ണി മുതലായവരുടെ സഞ്ചാരം ദേശത്തു സാധാരണമല്ലാതെയിരുന്നതിനാലും വല്ലതുമാപത്തുണ്ടായേക്കുമെന്നുള്ള വിചാരം അയാൾക്ക് അധികമുണ്ടായിരുന്നില്ല. എങ്കിലും കൊച്ചുണ്ണിയും കൂട്ടുകാരും ചിലപ്പോൾ അവിടങ്ങളിലും സഞ്ചരിക്കാറുണ്ടായിരുന്നതുകൊണ്ട് കുറച്ചൊരു ഭയം ഇല്ലാതിരുന്നുമില്ല. ഏങ്കിലും ആ സാധുമനു‌ഷ്യൻ കൊപ്ര വിറ്റു കിട്ടിയ ഇരുനൂറ്റിച്ചില്വാനം രൂപയും മടിയിൽ വെച്ചുകൊണ്ട് തനിച്ചാണ് പുറപ്പെട്ടതെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.

മാപ്പിള ഏകദേശം പകുതി വഴിയായപ്പോൾ,കൊച്ചുണ്ണി വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. രാത്രിയായിരുന്നതിനാൽ ദൂരെവച്ചു കാണുന്നതിനും ആളറിയുന്നതിനും കഴിഞ്ഞില്ല. അല്ലെങ്കിൽ ആ മാപ്പിള ദൂരെവെച്ചുതന്നെ വഴിമാറിപ്പോകുമായിരുന്നു. ഗ്രഹപ്പിഴയുടെ ശക്തികൊണ്ടോ എന്തോ അതിനൊന്നുമിടയായില്ല. അവർ പരസ്പരം പരിചിതന്മാരായിരുന്നതിനാലും നിലാവിന്റെ വെളിച്ചം കുറേശ്ശെഉണ്ടായിരുന്നതു കൊണ്ടും അടുത്തുകൂടിയപ്പോൾ രണ്ടുപേരും തമ്മിൽത്തമ്മിലാളറിഞ്ഞു. അപ്പോൾ ആ മാപ്പിളയ്ക്കുണ്ടായ ഭയവും വ്യസനവും എത്രമാത്രമെന്നു പറയാൻ പ്രയാസം.

കൊച്ചുണ്ണി: താനിപ്പോൾ എവിടെപ്പോയിവരുന്നു?

മാപ്പിള: ഞാൻ ആലപ്പുഴയോളം പോയി പരികയാണ്.

കൊച്ചുണ്ണി: കൊപ്ര കൊടുക്കാനാണോ?

മാപ്പിള: അതെ.

കൊച്ചുണ്ണി: എന്നാൽ തന്റെ കയ്യിൽ പണം കാണുമല്ലേ. എത്ര രൂപയുണ്ട്? മടിശ്ശീല കാണട്ടെ.

ഇതുകേട്ട് മാപ്പിള ഒന്നും മിണ്ടാതെ വി‌ഷണ്ണനായി നിന്നു.

കൊച്ചുണ്ണി: ഒട്ടും മടിക്കേണ്ട തന്നേക്കു, അതാണു നല്ലത്. അല്ലെങ്കിൽ അറിയാമല്ലൊ. കൊച്ചുണ്ണിയുടെ സ്വഭാവം താൻ മനസ്സിലാക്കിയിട്ടുള്ളതല്ലെ?

മാപ്പിള വേഗം മടിശ്ശീലയെടുത്തു കൊച്ചുണ്ണിയുടെ കയ്യിൽ കൊടുത്തിട്ട് ഇരുനൂറ്റിയമ്പതുണ്ട് എന്നു പറഞ്ഞു. “എത്രയെങ്കിലുമാകട്ടെ” എന്നു പറഞ്ഞ് കൊച്ചുണ്ണി മടിശ്ശിലയുംകൊണ്ട് പോവുകയും ചെയ്തു.

കഷ്ടം! സാധുവായ ആ മാപ്പിളയുടെ പിന്നത്തെ സ്ഥിതി എന്തു പറയുന്നു. പണമോ പോയി, ഉപജീവനവും മുട്ടിയല്ലോ. നാളികേരം കടം വാങ്ങിയവർക്കു കൊടുക്കാനുള്ളതു കൊടുക്കാതെയിരുന്നാൽ പിന്നെയയാളെ വിശ്വസിച്ചു വല്ലവരും വല്ലതും കൊടുക്കുമോ? കടം കിട്ടാതെയായാൽ ഉപജീവനത്തിനു വേറെ മാർഗ്ഗവുമില്ലല്ലൊ. ഇതെല്ലാം വിചാരിച്ചു മാപ്പിള ജീവച്ഛവമായിട്ടു നടന്ന് ഒരുവിധം അയാളുടെ വിട്ടിലെത്തി. വിവരമെല്ലാം ഭാര്യയോടു പറഞ്ഞു. രണ്ടുപേരും കൂടി വളരെ നേരമിരുന്നു പലതും പറഞ്ഞു വി‌ഷാദിച്ചു. ഒടുക്കം അയാളുടെ ഭാര്യ, പണം പോയതുപോട്ടെ, നിങ്ങളുടെ ജീവൻ പോയില്ലല്ലോ. അതുതന്നെ ഭാഗ്യം. നമുക്കൊരുതുണ്ടു പുരയിടമുള്ളതു നാളെത്തന്നെ ആർക്കെങ്കിലും പണയമെഴുതി പണം വാങ്ങി കടംവാങ്ങിയേടത്തു കൊടുക്കാനുള്ളതു കൊടുത്തു തീർക്കണം. അല്ലെങ്കിൽ നേരില്ലാത്തവനെന്നു പേരുകിട്ടുമെന്നു മാത്രമല്ല, നമ്മുടെ ഉപജീവനവും മുട്ടുമല്ലോ. പണയമെഴുതി വാങ്ങുന്ന കടം ദൈവകൃപകൊണ്ട് ഒരുകാലത്ത് തീർക്കാൻ സംഗതിയുണ്ടെങ്കിൽ തീർക്കാം. വല്ലവിധവും പലിശ കൊടുത്തുകൊണ്ടിരുന്നാൽ നേരുകേടു കൂടാതെ കഴിക്കാമല്ലൊ. ഏതെങ്കിലും അത്താഴം കഴിച്ചു നമുക്കു കിടക്കാം. നേരം വളരെയധികമായി എന്നു പറഞ്ഞു. വ്യസനംകൊണ്ട് മാപ്പിളയ്ക്ക് അത്താഴം വേണമെന്നു തോന്നിയില്ല. ഭാര്യയുടെ നിർബന്ധം നിമിത്തം അയാൾ അത്താഴം കഴിച്ചുവെന്നു വരുത്തി പോയികിടക്കുകയും ചെയ്തു. വിചാരം നിമിത്തം അയാൾക്കു നേരെ ഉറക്കവും വന്നില്ല. ഓരോ മനോരാജ്യവും വിചാരിച്ചുതന്നെ ഒരുവിധം നേരം വെളുപ്പിച്ചുവെന്നേ പറയാനുള്ളൂ. പിറ്റേദിവസംതന്നെ മാപ്പിള തന്റെ പുരയിടം പണയമെഴുതി ആവശ്യമുള്ള പണം വാങ്ങി കടമെല്ലാം വീട്ടി. വിണ്ടും നാളികേരം കടമായിത്തന്നെ വാങ്ങി കൊപ്രാവെട്ടും ആരംഭിച്ചു.

അങ്ങനെ പത്തു പതിനഞ്ചു ദിവസം കഴിഞ്ഞ് ഒരു ദിവസം സന്ധ്യാസമയം മാപ്പിള വീട്ടിന്റെ ഇറയത്തു ചില മനോരാജ്യങ്ങൾ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ ആരോ ഒരാൾ പടി കയറി വരുന്നതുകണ്ടു. നേരം ഇരുട്ടിത്തുടങ്ങിയതിനാൽ അതാരാണെന്ന് ആദ്യം അയാൾക്ക് മനസ്സിലായില്ല. ആ മനു‌ഷ്യൻ അടുത്തു ചെന്നപ്പോൾ കൊച്ചുണ്ണിയാണെന്നു മനസ്സിലായി. മാപ്പിള മനസ്സറിയാതെ ‘അയ്യോ!’ എന്നൊരു നിലവിളിയോടുകൂടി പരിഭ്രമിച്ചു പെട്ടെന്നെണീറ്റു.

കൊച്ചുണ്ണി: ‘ഹേ! ഒട്ടും പരിഭ്രമിക്കേണ്ട. ഞാൻതന്നെ ഉപദ്രവിക്കാനായിട്ടു വന്നതല്ല. തന്നോട് ഇന്നാളൊരു ദിവസം വാങ്ങിയ പണം തരാനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. പാവപ്പെട്ടവനായ തന്റെ പണം അപഹരിക്കണമെന്നു ഞാൻ വിചാരിക്കുന്നില്ല. അന്നെനിക്കു കുറച്ചു പണത്തിന് ആവശ്യമുണ്ടായിരുന്നു. വേറെ മാർഗമൊന്നുമുണ്ടാകാഞ്ഞതിനാൽ തന്നോട് വാങ്ങിക്കൊണ്ടു പോയതാണ്. ഇന്നലെ എനിക്കു കുറച്ചു പണം കിട്ടി. ഇനി തന്റെ പണം തരാതെയിരിക്കുന്നതു ശരിയല്ലല്ലോ, എന്നു വിചാരിച്ചു കൊണ്ടുവന്നതാണ്. ഇതാ തന്റെ മടിശ്ശീലയും പണവും. അതിൽ സ്വൽപം കൂടുതലുണ്ടായിരിക്കും. അതു താനന്നു ചെയ്ത ഉപകാരത്തിനു പ്രതിഫലമായിരിക്കട്ടെ’ എന്നു പറഞ്ഞു മടിശ്ശീല മാപ്പിളയുടെ മുൻപിൽ വെച്ചിട്ടു കൊച്ചുണ്ണി അപ്പോൾത്തന്നെ ഇറങ്ങിപ്പോവുകയും ചെയ്തു. മാപ്പിള മടിശ്ശീലയെടുത്തഴിച്ച് എണ്ണിനോക്കിയപ്പോൾ അഞ്ഞൂറു രൂപയുണ്ടായിരുന്നു. അപ്പോൾ മാപ്പിളയ്ക്കുണ്ടായ സന്തോ‌ഷം, കൊച്ചുണ്ണി പണംവാങ്ങിക്കൊണ്ടു പോയപ്പോഴുണ്ടായ സന്താപത്തിലിരട്ടിയിലധികമായിരുന്നു. പിന്നെ അയാൾ ആ അഞ്ഞുറു രൂപയ്ക്കും കൂടി നാളികേരം വാങ്ങി കൊപ്ര വെട്ടി കച്ചവടം ചെയ്തു. അങ്ങനെ ഒരു കൊല്ലം കഴിഞ്ഞപ്പോൾ പുരയിടത്തിൻമേൽ സ്ഥാപിച്ചും അല്ലാതെയുമുണ്ടായിരുന്ന സകല കടങ്ങളും തീർന്ന് ആയിരത്തിച്ചില്വാനംരൂപ മാപ്പിളയ്ക്കു സ്വന്തമായിട്ടുതന്നെ കൈവശമുണ്ടായി. പിന്നെ അയാൾ അതുകൊണ്ടു മുറയ്ക്കു കൊപ്രകച്ചവടം ചെയ്തുകൊണ്ടിരുന്നു. എന്തിനു വളരെപ്പറയുന്നു, കുറച്ചുകാലം കൊണ്ട് ആ മാപ്പിള കാലക്ഷേപത്തിന് ഒട്ടും ഞെരുക്കമില്ലാത്ത ഒരു നിലയിലായി. ഇതിന്റെ കാരണഭൂതൻ സത്യസന്ധനായ കൊച്ചുണ്ണിയാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇങ്ങനെ അനേകമഗതികൾ കൊച്ചുണ്ണിയുടെ സഹായംകൊണ്ടു സമ്പന്നന്മാരായിത്തീർന്നിട്ടുണ്ട്. കൊച്ചുണ്ണി നിമിത്തം ദാരിദ്ര്യം തീർന്നവരായ പല കുടുംബക്കാർ കായംകുളം, കാർത്തികപ്പള്ളി, കീരിക്കാട്, മുതുകുളം മുതലായ സ്ഥലങ്ങളിൽ ഇപ്പോഴും നല്ല സ്ഥിതിയിൽത്തന്നെ ഇരിക്കുന്നുമുണ്ട്. അവർക്ക് കൊച്ചുണ്ണിയെക്കുറിച്ചുള്ള നന്ദി, ഇന്നും അവരുടെ മനസ്സിൽനിന്നു മാഞ്ഞുപോയിട്ടുമില്ല.

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്

ജി. എച്ച്. എസ്. എസ്. ചായ്യോത്ത്
ജി. എച്ച്. എസ്. എസ്. ചായ്യോത്ത്, ചായ്യോത്ത് പി. ഒ., നീലേശ്വരം വഴി, പിൻ 671314, കാസർഗോഡ് ജില്ല

ആരംഭിച്ചത് :1956 മാർച്ച് 19

സ്ഥാപകൻ :എൻ. ഗണപതി കമ്മത്ത്

ജില്ല : കാസർഗോഡ്

വിദ്യാഭ്യാസ ജില്ല: കാഞ്ഞങ്ങാട്

അധികാരി: സർക്കാർ സഹായം

സ്കൂൾ കോഡ്: 12044

ഹെഡ്മാസ്റ്റർ : സി. കുഞ്ഞിരാമൻ

1956 ഇൽ ഏക അധൃാപക വിദൃാലയമായി ആരംഭിച്ച് പിന്നീട് ഹയർ സെക്കൻഡറിയായി മാറിയ ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കാസർഗോഡ് ജില്ലയിൽ, നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെയായി സ്ഥിതി ചെയ്യുന്നു. അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളിന് എട്ടും എൽ. പി. സ്കൂളിനു അഞ്ചും ഹൈസ്കൂളിനു മൂന്നും കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 ഡി എൽ പിയും 4 ലാപ് ടോപ്പുകളും ഉണ്ട്. കൂടാതെ ഹയർ സെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര, രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്.

സ്കൂളിന്റെ നാൾവഴി

1956 കാലഘട്ടത്തിലെ സൗത്ത് കാനറ ഡിസ്ടിക്റ്റ് ബോർഡ് മെമ്പറും ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവും ആയ എൻ. ഗണപതി കമ്മത്തിന്റെ താല്പര്യപ്രകാരമാണ് 1956 മാർച്ച് 19 ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ ദേവു ഷേണായി ആയിരുന്നു. അപ്പോൾ ചായ്യോം ബസാറിലുള്ള അമ്പു വൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത്. സ്വാതന്ത്ര്യസമരസേനാനി ചന്തു, കെ. വി. കുഞ്ഞിരാമ൯, കാവുന്ദലക്കൽ കുഞ്ഞിക്കണ്ണ൯, എം. വി. സി. പി കെ വെള്ളുങ്ങ, മൂലച്ചേരി കൃഷ്ണൻ നായർ, നാഗത്തിങ്കൽ അമ്പു, മാണ്ടോട്ടിൽ കണ്ണൻ, വരയിൽ കണ്ണൻ, കുഞ്ഞിരാമ൯, പി. കണ്ണൻ നായർ, പി. വി. കുഞ്ഞിക്കണ്ണ൯, പൊക്ക൯ മാസ്റ്റർ, കെ.പി കുഞ്ഞികൃഷ്ണൻ എന്നിവരുടെ ശ്രമം കൂടി വിദ്യാലയം സ്ഥാപിതമായതിന്റെ പിന്നിൽ ഉണ്ട്. 1973 ൽ വിദ്യാലയം യു. പി. ആയി ഉയർത്തപ്പെട്ടു. അന്ന് വിദ്യാഭ്യാസ ചട്ടംപ്രകാരം 15000 രൂപയും ഒന്നര ഏക്കർ സ്ഥലവും നാട്ടുകാർ സർക്കാരിനു നല്കിയിരുന്നു. പിന്നീട് 80000 രൂപ ചിലവ് ചെയ്ത് നാട്ടുകാർ തന്നെ ഒരു കെട്ടിടം നിർമിച്ചു. ഈ വിദ്യായലയം 1980 -ൽ ഹൈസ്കൂൾ ആയും 2000 ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. ഗവണ്മെന്റ് അംഗീകാരം കിട്ടുന്നതിനു മുമ്പ് വി. ചിണ്ടൻ മാസ്റ്റർ ആയിരുന്നു അദ്ധ്യാപകൻ.

മറ്റുകാര്യങ്ങൾ

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരുടെ മുഴുവൻ ശമ്പളവും കൊടുത്ത കേരളത്തിലെ ആദ്യത്തെ സ്കൂളാണ് ചയ്യോത്ത് ഗവണ്മെന്റ് സ്കൂൾ. കൂടാതെ അന്ധയായ വിദ്യാർത്ഥി നിത്യ തനിക്ക് അംഗപരിമിതർക്ക് ലഭിക്കുന്ന ഒരുമാസത്തെ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കുട്ടികളിൽ നിന്നും പിരിച്ചെടുത്ത 1,04,720 രൂപയും സകൗഡ് ആൻഡ് ഗൈഡ്, എസ്. പി. സി. വകയിൽ കിട്ടിയ തുക, പി. ടി. എ. ശേഖരിച്ച തുക എന്നിങ്ങനെ സ്കൂളിലെ വിവിധ സംഘടനകൾ ശേഖരിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

Kerala-Flood-Relief-fund-Chayyoth-School
Kerala Flood Relief fund Chayyoth School
Kerala Flood Relief fund
ചായ്യോത്ത് സ്കൂളിലെ അന്ധയായ വിദ്യാർത്ഥിനി നിത്യ അംഗപരിമിതർക്ക് ലഭിക്കുന്ന മാസത്തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത വാർത്ത

വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍

Malayalam Wikidata, Wikipediaവിക്കിപീഡിയയുടെയും ഇതര വിക്കിസംരംഭങ്ങളുടെയും വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റയെ മലയാളിക്ക് പരിചയപ്പെടുത്താന്‍ വിക്കി സമൂഹം അവസരമൊരുക്കുന്നു. “വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍” എന്ന വിഷയത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ എറണാകുളം ഇടപ്പള്ളയിൽ ഐ.ടി.@സ്കൂളിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍ നടക്കുന്ന പരിശീലനം ആഗോള വിക്കിമീഡിയ ഫൌണ്ടേഷന്‍റെ സീനിയര്‍ പ്രോഗ്രാം ഓഫീസിര്‍ അസഫ് ബാര്‍ട്ടോവ് നയിക്കുന്നു. വിക്കിമീഡിയ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനവും പൊതുജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ വിക്കിമീഡിയ ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്കുന്ന ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസിന്റെയും (സി.ഐ.എസ്) ഇന്ത്യൻ വിക്കിമീഡിയ പ്രവർത്തകരുടെ ഔദ്യോഗികകൂട്ടായ്മയായ വിക്കിമീഡിയ ഇന്ത്യ ചാപ്റ്ററിന്റേയും കേരള സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാസപദ്ധതിയായ ഐ.ടി. അറ്റ് സ്കൂൾ( it@school) എന്ന സ്ഥാപനത്തിന്റേയും, മലയാളം വിക്കിസമൂഹം എന്നിവരുടെയും ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്. വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിൽ ചേർക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വാറി, അനുബന്ധ എക്സ്റ്റെൻഷനുകൾ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം.

എന്താണു വിക്കിഡാറ്റ?

wikidata logo, malayalamമനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.

300 ഓളം വിക്കിപീഡിയയിൽ പൊതുവായി വരുന്ന ഏതെങ്കിലും ഒരു കാര്യം, ഉദാഹരണത്തിന് ഇന്ത്യയുടെ പ്രസിഡന്റ്, കേരളത്തിന്റെ മുഖ്യമന്ത്രി, ഫിസിക്സിനു നോബൽ സമ്മാനം ലഭിച്ച വ്യക്തി തുടങ്ങിയുള്ള ഇടയ്ക്കിടേ മാറാവുന്നതും സ്ഥിരമായി നിൽക്കാവുന്നതുമായ എല്ലാ വിവരങ്ങളുടേയും ഒരു ഏകീകൃത ഡാറ്റാബെയ്സ് ആണിത്…

ഏതെങ്കിലും ഒരു വിക്കിപീഡിയയിൽ കാര്യകാരണ സഹിതം വിവിരം പുതുക്കപ്പെട്ടാൽ ആ ലേഖനം ഉള്ള ലോകത്തിലെ സകല വിക്കിപീഡിയകളിലും മാറ്റപ്പെടുന്ന രീതിയാണ് വിക്കിഡാറ്റയുടേത്. വിവിധ വിക്കിപീഡിയയിലെയും വിക്കിമീഡിയ കോമണ്‍സ് അടക്കമുള്ള ഇതര വിക്കിസംരംഭങ്ങളിലെയും കേന്ദ്രീകൃത വിവര സംഭരണിയായ ഈ ബൃഹദ് വിജ്ഞാന സ്രോതസ്സ് ആര്‍ക്കും സൌജന്യമായി ലഭ്യമാകുന്നതും ആര്‍ക്കും പുതുക്കാവുന്നതും തികച്ചും സ്വതന്ത്രമായി ലഭിക്കുന്നതും ആണ്.

വിക്കിഡാറ്റയുടെ ലക്ഷ്യങ്ങൾ

മറ്റു വിക്കികളിലേക്കുള്ള ലിങ്കുകളെ ക്രമീകരിക്കുക (‌Centralize interwiki links)
ഇൻഫോബോക്സുകൾ എല്ലാ വിക്കികൾക്കും ഒന്നുതന്നെയാക്കുക (Centralize infoboxes)
വിക്കി ഡാറ്റാബെയ്സിൽ നിന്നും മികച്ച വിവരശേഖരണത്തിനായി ഇടവരുത്തുക (Provide an interface for rich queries)
ആഗോള അറിവിന്റെ ഭണ്ഡാരമായി മാറുക (Structure the sum of all human knowledge)

അസഫ് ബാർട്ടോവ്

 അസഫ് ബാർട്ടോവ്
അസഫ് ബാർട്ടോവ്

വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ ആണ് അസഫ് ബാർട്ടോവ്. വിജ്ഞാന വിനിമയ രംഗത്ത് അന്തസാദ്ധ്യതകൾ തുറക്കുന്ന വിക്കി ഡാറ്റ വെബ്സൈറ്റിനെ (https://www.wikidata.org) കുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും അത് വികസിപ്പിക്കുന്നതില്‍ എപ്രകാരം പങ്കാളികളാകാം എന്നതിനെ കുറിച്ചുമാണ് വിക്കമീഡിയ ഫൌണ്ടേഷനിലെ അസഫ് ബാര്‍ട്ടോവ് മലയാളി വിക്കിമീഡിയന്മാരോട് സംസാരിക്കുക.

വികസ്വര രാജ്യങ്ങളിലെ വിക്കിമീഡിയാ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക ചുമതല ഏറ്റെടുത്തിരിക്കുന്ന അസഫ് മലയാളം വിക്കിമീഡിയ സംരംഭങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. മലയാളെ വിക്കിമീഡിയര്‍ക്കുള്ള പരിശീലനത്തിന് പുറമേ പൊതുജനങ്ങള്‍ക്കും വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്‍ക്കുമായി വിക്കിഡാറ്റ പരിചയപ്പെടുത്തിയുള്ള പൊതുപരിപാടിയിലും അസഫ് പങ്കെടുക്കുന്നുണ്ട്. ഈ പരിപാടി 31 ആം തീയ്യതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് വൈകുന്നേരം മൂന്നുമണിക്കു നടക്കുന്നു.

വൈക്കം മുഹമ്മദ് ബഷീർ, മലയാളം വിക്കിപീഡിയ,മോഹൻദാസ് കരംചന്ദ് ഗാന്ധി,മദർ തെരേസ,ഡെങ്കിപ്പനി,എ.പി.ജെ. അബ്ദുൽ കലാം,കുമാരനാശാൻ,
കാളിദാസൻ,തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, മലയാളം,കേരളം,ഉള്ളൂർ എസ്. പരമേശ്വരയ്യർ,ചെറുശ്ശേരി,ഓണം,വള്ളത്തോൾ നാരായണമേനോൻ,ചന്ദ്രൻ, കഥകളി,വൈലോപ്പിള്ളി ശ്രീധരമേനോൻ, കവിത്രയം,ചാന്ദ്രദിനം,ഇന്ത്യ,സ്വയംഭോഗം,രാമായണം,വിവേകാനന്ദൻ,സുഗതകുമാരി,ശ്രീനാരായണഗുരു,എം.ടി. വാസുദേവൻ നായർ,ഔഷധസസ്യങ്ങളുടെ പട്ടിക,രബീന്ദ്രനാഥ് ടാഗോർ,ഒ.എൻ.വി. കുറുപ്പ്,ഓട്ടൻ തുള്ളൽ,അൽഫോൻസാമ്മ,ജവഹർലാൽ നെഹ്രു,പാത്തുമ്മായുടെ ആട്ദിലീപ്,ആഗോളതാപനം,ഇന്ത്യയുടെ സ്വാതന്ത്ര്യസമരം,ഇടശ്ശേരി ഗോവിന്ദൻ നായർ,ചന്ദ്രയാൻ-,ബാലചന്ദ്രൻ ചുള്ളിക്കാട്,തകഴി ശിവശങ്കരപ്പിള്ള,ചരക്കുസേവന നികുതി,ദശപുഷ്‌പങ്ങൾ,ഹെലൻ കെല്ലർ,മലയാളസാഹിത്യം,ബാല്യകാലസഖി,കമല സുറയ്യ,ചങ്ങമ്പുഴ കൃഷ്ണപിള്ള,ചെ ഗുവേര,ഇന്ത്യയുടെ ഭരണഘടന,അന്തരീക്ഷമലിനീകരണം,ഇസ്രയേൽ,മലാല യൂസഫ്‌സായ്, യോനി,വിക്കിപീഡിയ,മഹാഭാരതം,ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ,തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം,അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ലളിതാംബിക അന്തർജ്ജനം, പി.എൻ. പണിക്കർ,സിന്ധു നദീതടസംസ്കാരം,എസ്.കെ. പൊറ്റെക്കാട്ട്,രാമപുരത്തുവാര്യർ,ശങ്കരാചാര്യർ,കുമാരസംഭവം,മലയാളം അക്ഷരമാല,എയ്‌ഡ്‌സ്‌,മലയാളചലച്ചിത്രം,ഇന്ത്യാചരിത്രം,ഒ.വി. വിജയൻ,ചെറുകഥ,നീൽ ആംസ്ട്രോങ്,കഞ്ചാവ്,അഭിജ്ഞാനശാകുന്തളം,പ്രാചീനകവിത്രയം,പി. കേശവദേവ്,രാഷ്ട്രീയ സ്വയംസേവക സംഘം,മോഹൻലാൽ,ഭഗത് സിംഗ്,ലോക ജനസംഖ്യാദിനം,ഗണിതം,വിക്കിമീഡിയ കോമൺസ്,അഡോൾഫ്, ഹിറ്റ്‌ലർ, കവിത, കുഞ്ഞുണ്ണിമാഷ്, വിക്രമോർവശീയം, രഘുവംശം, ടി. പത്മനാഭൻ, നവരത്നങ്ങൾ, ഭാവന (നടി), വി.ടി. ഭട്ടതിരിപ്പാട്, മാളവികാഗ്നിമിത്രം, സ്മൃതിനാശം, ഋതുസംഹാരം, ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക, ഹിന്ദുമതം, മാമ്പഴം (കവിത), കേരളീയഗണിതം

ഗ്രാഫിക്സ് ഡിസൈനിങ്

free vector graphics editorsചുറ്റുവട്ടങ്ങിളിലായി പലതരത്തിലുള്ള ഡിസൈനുകൾ നമ്മൾ കണ്ടുവരുന്നുണ്ട്. നിത്യേന കാണുന്ന പത്രമാധ്യമങ്ങൾ, അവയുടെ ഓൺലൈൻ വേഷപ്പകർച്ചകൾ, പുസ്തകങ്ങള്‍, അവയുടെ മുഖചിത്രങ്ങൾ, ഉൾപ്പേജുകൾ, കല്യാണ ക്ഷണക്കത്തുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, പരസ്യ ബ്രോഷറുകള്‍, ബില്ലുകള്‍, ബാനറുകൾ, ബോര്‍ഡുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ പലതാണു മേഖലകൾ. ഇവിടെ രണ്ടുതരം രചനാവിരുതുകളെ പറ്റി പറയുന്നു. ഒന്ന് റാസ്റ്റർ എഡിറ്റിങ്, മറ്റൊന്ന് വെക്ടർ എഡിറ്റിങ്.  നല്ല ഗംഭീരമാർന്ന എഴുത്തുകൾ, കൃത്യമായ ചിത്രങ്ങൾ, ഇവ രണ്ടും ചേർത്തു യോജിപ്പിക്കാൻ പറ്റിയ ആശയങ്ങൾ എന്നിവ കൂടിച്ചേർന്ന സുന്ദരമായ കമ്മ്യൂണിക്കേഷന്‍ കലയാണു ഗ്രാഫിക് ഡിസൈനിങ് എന്ന സംഗതി.

റാസ്റ്റർ എഡിറ്റിങ്

ഒരു ചിത്രത്തിന്റെ മിനിമം രൂപമായ പിക്സൽ ലെവലിൽ വരെ പോയി എഡിറ്റിങ് നടത്താനാവുന്ന ലീലാവിലാസങ്ങൾ ആണവിടെ പ്രധാനം. പരിചയം കൊണ്ട് Adobe-ന്റെ Photoshop ആണ് മികച്ച ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറായിട്ട് തോന്നിയത്. കലാവിരുതുകൾ അറിയുമെങ്കിൽ പലതരം നൂലാമാലകൾ ഒപ്പിക്കാം എന്നതിനപ്പുറം സോഫ്റ്റ്‌വെയർ എന്ന നിലയിൽ മികച്ച പലതരം സംഗതികളും ഇതിലുണ്ട്. പക്ഷേ ഇത് Free യോ Open Source- ഒന്നുമല്ല ആവശ്യമുണ്ടെങ്കിൽ കാശു കൊടുത്ത് വേണ്ടത്ര സമയത്തേക്ക് വാങ്ങിക്കണം. താഴെ റാസ്റ്റർ എഡിറ്റിങ്ങിനു പറ്റിയ ഫ്രീ സോഫ്റ്റ്‌വെയറുകളുടെ പേരുകൾ കൊടുക്കുന്നു. കാണുക.

01) GIMP
02) Paint.NET
03)#Krita
04) Autodesk Pixlr
05) MyPaint
06) Pinta
07) Polarr
08) PhotoFiltre
09) Adobe Photoshop Express
10) MediBang Paint
11) FireAlpaca
12) Fotor
13) Seashore
14) Sumo Paint
15) Artweaver
16) Livebrush
17) Snapseed
18) Photivo
19) PicMonkey
20) Photopea
21) LazPaint
22) Pixeluvo
23) Hornil Stylepix
24) SketchPort
25) Verve

ഇവയൊക്കെയും ഫോട്ടോഷോപ്പ് പോലുള്ള സ്റ്റോഫ്റ്റ്‌വെയറുകൾ പോലെ പകരമായി നിൽക്കാൻ പറ്റുന്നത് എന്നു പറയുന്നില്ല; കൂടെ നിൽക്കാൻ പര്യാപ്തമായ ഫ്രീസോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തി എന്നു മാത്രം കരുതുക. ഫോട്ടോഷോപ്പ് അറിയുന്നവർക്ക് അതേ ലോജിക്കിൽ ഉപയോഗിക്കാൻ പറ്റിയ ഒരു ഓൺലൈൻ സംവിധാനം ഉണ്ട്. https://pixlr.com/ – ഇതാണു സൈറ്റ്. അത്യാവശ്യകാര്യങ്ങളൊക്കെ ഒപ്പിക്കാം. മറ്റുള്ളവരെ ഒന്നു പേരുപറഞ്ഞ് പരിചയപ്പെടുത്താം. അത്, ഗൂഗിളിൽ തപ്പി കണ്ടുപിടിച്ച് ഉപയോഗിച്ചാൽ മതി. സ്പെല്ലിങ് മാറിപ്പോകാതെ നോക്കണം

വെക്ടർ എഡിറ്റിങ്

ഇവിടെ പറയുന്നത് കോറൽ ഡ്രോയെ അടിസ്ഥാനപെടുത്തിയവയാണ്. ഇത് വെക്ടർ എഡിറ്റിങാണ് . ശുദ്ധമായ വ്യക്തത ആവശ്യമായ രീതിയിൽ ലോഗോ, ലെറ്റർ പാഡ്, വിസറ്റിങ് കാർഡ് എന്നിവ പോലുള്ളവയ്ക്ക് നല്ലത് വെക്ടർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളാണ്. ചറപറയാക്കി ഫെയ്സ്ബൗക്കിൽ തട്ടാനൊക്കെ റാസ്റ്റർ എഡിറ്റിങ് പണിയായുധങ്ങൾ തന്നെ ധാരാളം. പ്രിന്റിങിനും മറ്റും നല്ലത് ഇവനാണ്. അഡോബിന്റെ ഇല്ലുസ്‌ട്രേറ്റര്‍, കോറല്‍ ഡ്രോ ഒക്കെ തന്നെയാണിവിടേയും മുൻപന്തിയിൽ നിൽക്കുന്നത്. എന്തായാലും പറയുന്ന സോഫ്റ്റ്‌വെയറുകൾ വെറും പണിയായുധങ്ങൾ മാത്രമാണ്. ഇവയൊക്കെ വെച്ച് പണിയെടുക്കുന്ന ആളുകളുടെ മിടുക്കിൽ തന്നെയാണ് കാര്യങ്ങൾ ഇരിക്കുന്നത്. എങ്കിലും ചെറുതായ കാര്യങ്ങളൊക്കെ ഫ്രീയായി കിട്ടുന്ന സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സ്വന്തം കമ്പ്യൂട്ടറിൽ ചെയ്തു നോക്കാമല്ലോ, വേണ്ടെങ്കിൽ ഡീലീറ്റടിക്കാം, വേണമെങ്കിൽ കുട്ടപ്പനാക്കി ഫെയ്സ്ബുക്കിലിടാം!! അത്രേ ഉള്ളൂ കാര്യം…

India map
ഭാരതം – ക്ലിക്ക് ചെയ്താൽ സോഴ്സ് ഫയൽ കാണാം

ഇവിടേയും ഞാനൊന്നിനു മുൻഗണന കൊടുക്കാൻ ആഗ്രഹിക്കുന്നു, അത് ഇങ്ക്‌സ്കേപ്പാണ്. പണ്ടുതൊട്ടേ സൈഡായിട്ട് അതും കൊണ്ടുപോകുന്നതു കൊണ്ടുള്ള ഒരു സ്നേഹം ആണെന്നു പറയാം. ഇതിൽ മുമ്പ് ചെയ്ത മിക്ക കാര്യങ്ങളും വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. അതിൽ ഭൂപടവുമായി ബന്ധപ്പെട്ടതു കാണുക << Map Project >>. സോഴ്സ്കോഡ് അടക്കം അതിൽ ഉള്ളതിനാൽ ഡൗൺലോഡ് ചെയ്തെടുത്ത് ആർക്കും കളികൾ കളിക്കാനാവും. മിക്ക ഇന്ത്യൻ ഭാഷകളിലേക്കും ഇതുപോലെ മാറ്റം വരുത്തിയത് അവർ എന്റെ പേരു മെൻഷൻ ചെയ്തപ്പോൾ നോട്ടിഫിക്കേഷൻ വന്നു കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ഒരു മാപ്പ് ക്ലിക്ക് ചെയ്തു വലുതാക്കി നോക്കിയാൽ അതിന്റെ തീവ്രത കാണാം. അതൊക്കെ കൊണ്ട് ഒന്നാം സ്ഥാനം ഇങ്ക്‌സ്കേപ്പിനു കൊടുക്കുന്നു… കഴിഞ്ഞ ഡിസംബറിൽ ഇവയിൽ പലതും ചെയ്തത് ടെക്സ്റ്റ് എഡിറ്റിങ് സാമാനമായ നോട്ട്‌പാഡിലായിരുന്നു എന്നു പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാനാവും!! ഇവിടെ വലതുവശത്തു കൊടുത്തിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ക്ലിക്ക് ചെയ്തു നോക്കുക. വിക്കിപീഡിയയി കൊടുത്തിരിക്കുന്ന സോഴ്സ്ഫയലുതന്നെ അപ്പോൾ കാണാം. സോഴ്സ് ഫയൽ ആയതിനാൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്താനാവും. എസ്.വി.ജി. എഡിറ്റിങ് അറിയുന്നവർക്ക് ഒരു നോട്ട്പാഡിൽ വെച്ചുതന്നെ കളറുകൾ മാറ്റാനും പേരുകൾ മാറ്റാനും മറ്റു ഭാഷകളിലേക്ക് മാറ്റാനും ഫോണ്ട് സ്റ്റൈൽ മാറ്റാനും ഒക്കെ പറ്റും. ഈ സൈറ്റിന്റെ ലോഗോ തന്നെയാണു മറ്റൊരു ഉദാഹരണം. ഇവിടെ ക്ലിക്ക് ചെയ്താൽ കിട്ടുന്ന ഇമേജിൽ നിന്നും ഏതെങ്കിലും ഒരു വാക്ക് സെലെക്റ്റ് ചെയ്ത് കോപ്പി എടുത്ത്, നോട്ടോപാഡിലോ മറ്റോ പേസ്റ്റ് ചെയ്തു നോക്ക്!! ഫോണ്ടിന്റെ സ്റ്റൈലും കളറും ഒന്നും കിട്ടിയില്ലെങ്കിലും കണ്ടന്റ് കൃത്യമായി കിട്ടും!! അതൊക്കെ ഇങ്ക്‌സ്കേപ്പിന്റെ ഒരു മായാജാലം മാത്രമായി കാണുക. ഇനി നമുക്ക് ഇങ്ക്സ്കേപ്പ് അടക്കം ലഭ്യമായ മറ്റ് വെക്ടർ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളെ ഒന്നു പരിചയപ്പെടാം:

01) Inkscape
02) Boxy SVG
03) Apache OpenOffice Draw
04) sK1
05) Karbon
06) AutoDraw
07) Photopea
08) svg-edit
09) Serif Drawplus
10) Bez
11) PixelStyle
12) YouiDraw
13) InsightPoint
14) QueekyPaint
15) Torapp guilloche designer
16) Swipe Draw
17) Alchemy
18) DrawBerry
19) Creative Docs .Net
20) Webchemy
21) FreePhotoEditor.Tech
22) Kleki
23) Ella
24) Vecteezy Editor
25) IYOPRO

ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കിയാൽ ഫ്രീയായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കിട്ടും. ഇവയുടെ പേരു തെറ്റാതെ നോക്കണം. ലീങ്ക് ആവശ്യമാണെങ്കിൽ ചോദിക്കുന്നവയുടെ ഡൗൺലോഡിങ് ലിങ്ക് തരാവുന്നതും ആണ്.

മുകളിൽ കൊടുത്തിരിക്കുന്ന ഭാരതത്തിന്റെ svg ചിത്രം തന്നെ ഉപയോഗിച്ച് വരുത്തിയ മാറ്റങ്ങൾ കാണുക. ഇതിന്റെ കുറിപ്പുകൊടുത്തത് ഇപ്രകാരമാണ്, 2017 ൽ ഭാരതത്തിൽ ഉള്ള രാഷ്ട്രീയപാർട്ടികളുടെ സ്വാധീനം. ഭൂരിപക്ഷ സ്വാധീനമുള്ള അധികാരികൾ തന്നെയാണ് നിയമവും അധികാരവും കൈകാര്യം ചെയ്യുക. അതാണു വർത്തമാനവും ഭാവിയും. ഭാവിയിലെ ഭാരതവും അതിന്റെ പ്രതിഫലനമാവുന്നു. തെറ്റുകൾ തിരുത്താൻ കഴിവുള്ളവർ ജനങ്ങൾ മാത്രമാണെന്നുള്ളത് ഇവിടുത്തെ വസ്തുതയാണ്… അതുകൊണ്ട് കാര്യങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരായി നമുക്ക് മാറാൻ പറ്റേണ്ടതുമാണ്.കൂടെ കുഞ്ഞുണ്ണിമാഷെ കൂടി ഓർക്കുന്നു…
നമ്മൾ നന്നാകുവാനെന്തു നല്ലൂ,
നല്ലൊരു ചൂലു മനസ്സിൽ നല്ലൂ…

India map political parties 2017

11 ബിജെപി
ഉത്തരഖണ്ഡ്
ഉത്തർപ്രദേശ്
ഹരിയാന
രാജസ്ഥാൻ
അരുണാചൽ പ്രദേശ്
അസം
ജാർഖണ്ഡ്
ഛത്തീസ്ഗഡ്
മധ്യപ്രദേശ്
ഗുജറാത്ത്
ഗോവ
7 എൻഡിഎ
ജമ്മു കാശ്മീർ
ബീഹാർ
സിക്കിം
നാഗാലാന്റ്
മണിപ്പൂർ
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്
6 കോൺഗ്രസ്
ഹിമാചൽപ്രദേശ്
പഞ്ചാബ്
മേഘാലയ
മിസോറാം
കർണാടക
പുതുച്ചേരി
5 മറ്റുള്ളവർ
ബംഗാൾ
തെലങ്കാന
തമിഴ്നാട്
ഡൽഹി
ഒറീസ

2  ഇടതുപക്ഷം
കേരളം
ത്രിപുര

ഇതു ചെയ്തിരിക്കുന്നത് ഇങ്ക്സ്കേപ്പും നോട്ട്പാഡും ചേർന്നാണ്. ഇങ്ക്സ്കേപ്പിൽ തന്നെ എല്ലാം ചെയ്യാമെന്നിരിക്കിലും സാഹചര്യവും എളുപ്പവും പരിഗണിച്ച് നോട്ട്പാഡെന്ന ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കുന്നു എന്നേ ഉള്ളൂ, ഒരു വാല്യു ഫൈൻഡും റിപ്ലേയ്സും ചെയ്യാൻ നോട്ട്പാഡ് വളരെ സഹായിയാണ്. ഇങ്ക്സ്കേപ് മാത്രം ഉപയോഗിച്ച് ചെയ്തിരിക്കുന്നത് ഭൂപടത്തിൽ കാണുന്ന സംസ്ഥാനങ്ങളുടെ നമ്പറുകളും ലിസ്റ്റും മാത്രമാണ്. കളറുമാറ്റങ്ങൾ എല്ലാം നോട്ട്പാഡിലായിരുന്നു.

താമസം ഇരിയയിൽ

ജനിച്ചത് പനത്തടിയിലായിരുന്നെങ്കിലും 5 വയസ്സുമുതൽ വളർന്നത് ഒടയഞ്ചാലായിരുന്നു. കഴിഞ്ഞ നാലര വർഷമായിട്ട് താമസം സമീപപഞ്ചായത്തിലെ ഇരിയ എന്ന സ്ഥലത്താണ്. പണ്ട് ജീമെയിൽ വന്നപ്പോൾ ഒരു കൗതുകത്തിനു കൊടുത്ത ഇമെയിൽ ഐഡിയായിരുന്നു rajeshodayanchal എന്നത്. പിന്നീട് പലരും എന്നെ വിളിക്കുന്നത് തന്നെ ഒടയഞ്ചാൽ എന്നായി എന്നത് വേറൊരു രസം. 2005-ഇൽ ഒക്കെ ഗൂഗിളിൽ odayanchal എന്നു സേർച്ച് ചെയ്താൽ ഒന്നും കാണില്ലായിരുന്നു, ഇമേജിന്റെ സെക്ഷനിൽ കോട്ടയത്തുള്ള രണ്ട് പള്ളീലച്ചന്മാർ ഉണ്ടായിരുന്നു എന്നതേ ഉള്ളൂ. അറിയാവുന്ന ടെക്നോളജീസ് ഉപയോഗിച്ച് ഒടയഞ്ചാലുമായി ബന്ധപ്പെട്ട പലതും ഓൺലൈനിൽ എത്തിക്കുക എന്ന വാശിയിൽ എന്തോക്കെയോ ചെയ്ത്, ഉടനേ അതു മാറ്റിയെടുത്തു. കാലക്രമത്തിൽ ഇന്റെർനെറ്റ് പുരോഗതി പ്രാപിച്ചപ്പോൾ കാര്യങ്ങളൊക്കെ ധാരളം വന്നു തുടങ്ങി. ഞാനപ്പോൾ തന്നെ അത്തരം കാര്യങ്ങളൊക്കെ വിട്ടിരുന്നു; എങ്കിലും ഇമെയിലൈഡി കൂടെത്തന്നെ ഉണ്ടായിരുന്നു. താമസം ഇരിയയിലേക്ക് മാറിയെങ്കിലും ഇമെയിലൈഡിയും യൂസെർ നെയിമും പഴയതുതന്നെ കൊണ്ടുനടക്കുന്നു. ഇരിയയിലേക്ക് കടക്കാം.

ഇരിയയെ കുറിച്ച്

കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതിയവ തന്നെയാണ്. രണ്ടും ഒന്നുതന്നെയായതിനാൽ അതുതന്നെയാവും ഭേദം. പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇരിയ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്താണ്. കോടോം ബേളൂർ പഞ്ചായത്തിലെ കുറച്ച് ഭാഗവും ഇരിയയിൽ പെടുന്നു. കാഞ്ഞങ്ങാട് നിന്ന് 13 കിലോമീറ്റർ ദൂരെയാണ് ഇരിയ. ഒരു ഗവണ്മെന്റ് സ്കൂൾ ഇരിയയിൽ തന്നെയുണ്ട്. ഇരിയയിൽ മഹാത്മാ പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നു. മലയാള സിനിമയിലെ സംവിധായകനായ വൈശഖിന്റെ ജന്മസ്ഥലമായ കല്യോട്ട് ഇരിയയോട് തൊട്ടടുത്തു കിടക്കുന്നു. ഇരിയയിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രവും വിഷ്ണുക്ഷേത്രവും സമീപ പ്രദേശത്തെ പൊടവടുക്കം മുളവിനൂർ ക്ഷേത്രങ്ങളും ഇരിയ ജുമാ മസ്ജിദും ഭക്തർക്ക് ആശ്രയമായുണ്ട്. ഇരിവൽ ഇല്ലവും ബ്രിട്ടീഷ് ബംഗ്ലാവും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഒത്തിരി പുരസ്കാരങ്ങൾ നേടുകയും പ്രേംജി എന്ന അഭിനേതാവ് അഭിനയിക്കുകയും ചെയ്ത ഷാജി എൻ. കരുണിന്റെ ആദ്യചിത്രമായ പിറവി എന്ന സിനിമ എടുത്തത് ഇരിയയിൽ നിന്നാണ്. സത്യസായി ട്രസ്റ്റിന്റെ എൻഡോസൾഫാൻ ബാധിതർക്കുള്ള സായി ഗ്രാമം ഇരിയക്കടുത്ത് കാട്ടുമാടത്ത് സ്ഥിതി ചെയ്യുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ ബ്രിട്ടീഷ് ബംഗ്ലാവിന്റെ അവശിഷ്ടം ഇരിയയിൽ ഉണ്ട്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു. അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു. തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

ബ്രിട്ടീഷ് ബംഗ്ലാവ്

ബ്രിട്ടീഷ് ഭരണകാലത്തെ ഒരു സ്മാരകമന്ദിരമാണ് ബ്രിട്ടീഷ് ബംഗ്ലാവ്. കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ പെട്ട സ്ഥലമായ ഇരിയയിൽ ആണിതുള്ളത്. ബ്രിട്ടീഷ് ട്രാവലേഴ്‌സ് ബംഗ്ലാവ് എന്നപേരിൽ അറിയപ്പെട്ടിരുന്നു ബംഗ്ലാവ് ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. രണ്ടു മുറികളും ചുറ്റിലും വരാന്തയും കുതിരാലയവും ഒക്കെ ഉള്ളതായിരുന്നു ബ്രിട്ടീഷ് ബംഗ്ലാവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയോരത്തായി ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നു. വിദേശ ഭരണകാലത്ത് ബ്രിട്ടീഷ് അധികാരികൾക്ക് കർണാടകയിലെ കുടക്, പുത്തൂർ ഭാഗങ്ങളിലേയ്ക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമായിരുന്നു ഇരിയ ബംഗ്ലാവ്. ബ്രിട്ടീഷ് പടയോട്ടക്കാലത്തെ പ്രധാന കേന്ദ്രമായിരുന്ന ഇരിയയിലെ ഈ ബംഗ്ലാവും കുതിരാലയവും മറ്റും. 1965 -70 കാലഘട്ടത്തിൽ ബംഗ്ലാവ് കെട്ടിടത്തിൽ ഇരിയയിലെ സ്‌കൂൾ പ്രവർത്തിച്ചിരുന്നതായി ഒരു സംസാരം നിലവിലുണ്ട്.

നിലവിലെ അവസ്ഥ ഏറെ നീചമാണ്. ഏറെ ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് ബംഗ്ലാവ് ഇന്ന് അന്യം നിൽക്കുകയാണെന്നു പറയാം. ഗവണ്മെന്റ് സ്ഥലങ്ങൾ അധികവും സ്വകാര്യവ്യക്തികൾ കൈയ്യേറുന്ന രീതിയും നിലവിൽ കാണാവുന്നതാണ്. 250 ഓളം വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണിത്. ഇന്ന് ഇതിന്റെ അവസ്ഥ തീർത്തും പരിതാപാവസ്ഥയിലാണ്. ബംഗ്ലാവിന്റെ മേൽക്കൂരകൾ തകർന്നിട്ട് വർഷങ്ങളായി. കാടുമൂടിക്കിടന്ന കെട്ടിടാവശിഷ്ടത്തിന്റെ കല്ലുകളാണ് അടുത്തായിട്ട് ചില സാമൂഹ്യവിരുദ്ധർ കടത്തിക്കൊണ്ടുപോയത്. ചുമർക്കെട്ടുകൾ ഇടിച്ചുതകർത്താണ് കല്ലുകൾ കടത്തിയത് എന്ന് ഇപ്പോൾ കണ്ടറിയാനാവും. ഇന്നത്തെ പുല്ലൂർ-പെരിയ, കോടോം-ബേളൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെയും ചുങ്കപ്പിരിവും അതുസംബന്ധിച്ച ചർച്ചകളും നടന്നിരുന്നത് ഇവിടെവെച്ചായിരുന്നു. ഇരവിൽ വാഴുന്നവരും ബേളൂർ പട്ടേലരുമായിരുന്നു അന്ന് ചുങ്കപ്പിരിവ് നടത്തിയിരുന്നത്. പിരിച്ചെടുത്ത് ചുങ്കം കൈപ്പറ്റുന്നതിനൊപ്പം പുത്തൂരിലേക്കുള്ള യാത്രാമധ്യേ ബ്രിട്ടീഷ് ഭരണാധികാരികൾ വിശ്രമിച്ചിരുന്നതും ഇവിടെയാണ്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങിഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു .അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു . തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

മലയാള സിനിമയുടെ പ്രശസ്തി പുറംരാജ്യങ്ങളിൽ എത്തിച്ച, നിരവധി അന്താരാഷ്ട അവാർഡുകൾ നേടിയതും ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്തതുമായ പിറവി എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്നു ഇരിയയും, ബ്രിട്ടീഷ് ബംഗ്ലാവും, ഇരിയയിലെ പഴയ ഇല്ലവും അടങ്ങുന്ന പ്രദേശം. പഴയ ഇല്ലം അതിന്റെ മനോഹാരിത ഒട്ടും നഷ്ടപ്പെടുത്താതെതന്നെ കാസറഗോഡ് അനന്തപുരി അമ്പലത്തിന്റെ അടുത്ത് കുന്നിലേക്ക് പറിച്ചു നട്ടിരുന്നു. അതിനവിടേയും വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്നൊരു വസ്തുത നിലനിൽക്കുന്നു.

സത്യസായി ഗ്രാമം

ആതുരശുശ്രൂഷാരംഗത്തും ജീവകാരുണ്യപ്രവർത്തന രംഗത്തും കഴിഞ്ഞ 21 വർഷമായി പ്രവർത്തിച്ചുവരുന്ന സത്യസായി ഓർഫണേജ് ട്രസ്റ്റ് – കേരള, സായിപ്രസാദം എന്ന പേരിൽ ഉൾപ്പെടുത്തി കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കായി പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സത്യസായി ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കിയത്. കാസർഗോഡ് ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിലാണിത് നടപ്പിൽ വരുന്നത്. ഇതിലെ ഭവനനിർമ്മാണപദ്ധതി കേരള ഗവണ്മെന്റുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. ഇതുപ്രകാരം ഓരോ കുടുംബത്തിനും കേരള ഗവണ്മെന്റ് 10 സെന്റ് സ്ഥലം വീതം പതിച്ചു നൽകുന്നു. ഈ സ്ഥലത്താണ് സത്യസായി ഓർഫണേജ് ട്രസ്റ്റ് 500 ചതുരശ്രയടി വരുന്ന വീടുകൾ വെച്ചുകൊടുക്കുന്നത്. ചുരുങ്ങിയ 25 വർഷത്തേക്ക് ഇത് മറ്റാർക്കും കൈമാറ്റം ചെയ്യാനാവാത്ത വ്യവസ്ഥയോടെയാണിതു നടപ്പിലാക്കിയത്. മൊത്തത്തിൽ 108 വീടുകളാണ് എൻഡോസൾഫാൻ ബാധിതർക്കായി പതിച്ചുനൽകുന്നത്. ഒരു ചെറിയ ടൗൺഷിപ്പ് മാതൃകയിലാണ് ഈ പദ്ധതികൾ നടക്കുന്നത്. ഏകദേശം 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ്, ഫെഡറൽ ബാങ്ക്, ദുബായി സത്യസായി ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സായിപ്രസാദം പദ്ധതി മുന്നോട്ട് നീങ്ങുന്നത്.

കാസർഗോഡ് ജില്ലയിൽ പുല്ലൂർ-പെരിയ, കിനാനൂർ-കരിന്തളം, എൻമകജെ എന്നീ മൂന്നു പഞ്ചായത്തുകളിലായാണ് വീടുകൾ മൊത്തത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 36 വീടുകൾ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയയിൽ കാട്ടുമാടത്ത് പൂർത്തിയായിരിക്കുന്നു. ഈ വീടുകളുടെ താക്കോൽ ദാനകർമ്മം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പട്ടയദാനം നടത്തിയത് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു. ഇരിയ കാട്ടുമാടത്ത് നടക്കുന്ന പരിപാടികൾ കാസർഗോഡ് പൂരം എന്ന പേരിൽ എട്ടു ദിവസങ്ങളിലായി നടന്നു. മലയാള സിനിമാ നടനായ ജയസൂര്യയാണ് സത്യസായിഗ്രാമം അംബാസിഡറായി പ്രവർത്തിക്കുന്നത്.

സത്യസായി ഗ്രാമത്തിലെ പ്രവർത്തനങ്ങൾ
വീടിനോടു ചേർന്നു ചിൽഡ്രൻസ് പാർക്ക്, ഹെൽത്ത് ക്ളിനിക്, മിനി തീയറ്റർ, സായി ബാലഭവൻ (ആംഗൻവാടി), മറ്റ് അടിസ്ഥാനസൌകര്യങ്ങൾ എന്നിവയും ട്രസ്റ് നിർമിച്ചു നൽകുന്നു. ഗ്രാമത്തിൽ കുട്ടികൾക്കായി നിർമ്മിച്ച പാർക്കാണ് ചിൽഡ്രൻസ് പാർക്ക്. ഇതിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണു നടപ്പിലാക്കിയത്. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഉദുമ എം. എൽ. എ. കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ തറക്കല്ലിട്ട ബഡ്സ് സ്കൂൾ സത്യസായി ഗാമത്തിൽ സ്ഥിതിചെയ്യുന്നു. ആരോഗ്യവകുപ്പ് മന്ത്രിയയ കെ. കെ. ശൈലജയാണ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. വിവിധ കലാസാംസ്കാരിക പ്രവർത്തനങ്ങൾ, 50000 ലിറ്റർ കുടിവെള്ള പദ്ധതി, ആംഫി തിയറ്റർ, സ്വയം തൊഴിൽ പരിശീലന പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ ഇവിടെ നടക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കാസർഗോഡ് എം. പി. കരുണാകരൻ, എം. എൽ. എ. ഒ. രാജഗോപാൽ, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ മധു എസ് നായർ തുടങ്ങി പലരും പദ്ധതിയുടെ പുറകിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പദ്ധതി സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തിരുന്നു.

വിക്കിപീഡിയ സംഗമോത്സവം അവലോകനം

malayalam wikipedia logoമലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്.

സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്.

പൊതുവായൊരു വിലയിരുത്തൽ
പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക, പൊതുജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് എടുക്കേണ്ടി വന്ന തീരുമാനം. അത്തരത്തിൽ ഉപകാരപ്രദമായ ക്ലാസുകൾ കാസർഗോഡ് ജില്ലയി ബന്ധപ്പെട്ടതും മറ്റുമായി നൽകാനായി എന്നതാണു സത്യം.

ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം
സംഗമോത്സവത്തിന്റെ ഒന്നാം ദിവസമായ 26 -ആം തീയ്യതി തിങ്കളാഴ്ച രാവിലെ അന്ധതയെ അതിജീവിച്ച് എങ്ങനെ ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പങ്കാളിയാവാൻ സാധിക്കും എന്നതിനെ പറ്റി “ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം” എന്ന വിഷയം സത്യശീലൻ മാസ്റ്ററുടെ ക്ലാസോടുകൂടി തുടങ്ങുകയായിരുന്നു. അന്ധനായ അദ്ദേഹം ഉദാഹരണസഹിതം കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം തന്നെ പ്രദാനം ചെയ്യുന്ന അവതരണമായിരുന്നു മാസ്റ്ററുടേത്. ഭിന്നശേഷിക്കാർക്ക് ഉപയുക്തമായ സോഫ്റ്റ്‌വെയറുകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൃത്യതയോടെ എപ്രകാരം എഴുതാമെന്നും, അക്ഷരത്തെറ്റുകൾ വന്നാൽ അതൊക്കെ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും സത്യശീലൻ മാസ്റ്റർ ഉദാഹരണസഹിതം വ്യക്തമാക്കി. ഒരു വിക്കിലേഖനം വായിക്കാനറിയാത്തവർക്ക് എപ്രകാരം ശ്രവണഗോചരമാക്കാമെന്നും അദ്ദേഹം സദസ്സിനെ ബോധിപ്പിച്ചിരുന്നു.

അറിവിന്റെ സ്വാതന്ത്ര്യം
അറിവിന്റെ സ്വാതന്ത്രം എന്ന വിഷയത്തെ അധികരിച്ച് എം എ റഹ്മാൻ മാസ്റ്ററുടെ ക്ലാസ് സ്വതന്ത്രമായി അറിവുകളും അതു വിതരണം ചെയ്യാനുതകുന്ന മാധ്യമങ്ങളുടെ സവിശേഷതകളേയും പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അറിവുകൾ പ്രചരിപ്പിക്കാനാവശ്യമായ പുസ്തകങ്ങൾ കെട്ടിപ്പൂട്ടി വെയ്ക്കുന്ന സാമൂഹിക പരിസ്ഥിതിയും അതുമൂലം അരികിലേക്കുമാറുന്ന വിജ്ഞാന ശകലങ്ങളുടെ ശാക്തീകരണവും അദ്ദേഹത്തിന്റെ അവതരണത്തിൽ മുഴച്ചുനിന്നിരുന്നു.

ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങ്
വിജ്ഞാനകോശമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച വിക്കിമീഡിയ പ്രോജക്റ്റുകളെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിന്റെ സാധ്യതകളെ വിശദമാക്കിക്കൊണ്ട് വിക്കിപീഡിയനായ രജ്ഞിത് സിജി സംസാരിക്കുകയായിരുന്നു പിന്നീട്. ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങിനെ എപ്രകാരം മലയാളം വിക്കിപീഡിയയിൽ ഉപയുക്തമാക്കാനാവും എന്ന് പലരേയും ചിന്തിപ്പിച്ചൊരു ക്ലാസായിരുന്നു അത്. വിക്കിമീഡിയ പ്രോഡക്റ്റായ വിക്കി വോയേജിൽ ഇതിനെ കൃത്യമായി ഉപയോഗിക്കാനാവുമെന്നും അതിനായി ചില ശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നും രജ്ഞിത് വിശദമാക്കി.

സ്കൂൾ വിക്കി പദ്ധതി
തുടർന്ന് സ്കൂൾ വിക്കിയെ പറ്റി ശബരീഷ് മാസ്റ്ററുടെ ക്ലാസ് വിക്കിപീഡിയയുടെ സാധ്യതയെ ഏറെ വിലയിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. സ്കൂൾ വിക്കിയും വിക്കിപീഡിയയും സഹകരിച്ച് മുന്നേറുകയാണ് ഇന്ന് അത്യാവശ്യം എന്ന നിലയിലേക്ക് ഉയർന്നു വരുന്ന ഒരു വട്ടമേശസമ്മേളനവും ചർച്ചയുമായിരുന്നു ഇത്. സ്കൂൾ വിക്കിയിലേക്ക് നിലവിലുള്ള ലേഖനങ്ങളേക്കാൾ കൂറുച്ചുകൂടെ വിപുലമായിത്തന്നെ എല്ലാ സ്കൂളുകളേക്കുറിച്ചും വിവരങ്ങൾ വേണ്ടതുണ്ടെന്നും, കൂടാതെ, വിദ്യാർത്ഥികളുടെ സമ്മാനർഹമായ കലാസൃഷ്ടികളായ കഥ, കവിത, കൊളാഷ്, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ഉണ്ടായി. വിക്കിപ്രോജക്റ്റളുടെയും സ്കൂൾ വിക്കിയുടേയും സോഫ്റ്റ്‌വെയർ മീഡിയവിക്കി ആയതിനാൽ എഡിറ്റിങ് ശീലിക്കാനും വിക്കിപീഡിയയ്ക്ക് നല്ലൊരു മുതൽക്കൂട്ടുണ്ടാക്കാനും ഇതുവഴി പറ്റുമെന്നു തന്നെ ശബരീഷ് മാസ്റ്റർ വിലയിരുത്തി. സ്കൂൾ വിക്കിയുമായി പ്രവർത്തിക്കുന്ന ഐടി@സ്കൂൾ അധ്യാപകർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന സഹായസഹകരണങ്ങൾ മലയാളം വിക്കിപ്രവർത്തകർ തന്നെ ചെയ്തുകൊടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും നടക്കുകയുണ്ടായി.

പ്രധാന സമ്മേളനം
27 ആം തീയ്യതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു തന്നെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷനായി പ്രധാന സമ്മേളനം നടക്കുകയായിരുന്നു. കാസർഗോഡ് ലോകസഭാമണ്ഡലത്തിലെ പ്രതിനിധിയായ എം .പി. ശ്രീ. പി. കരുണാകരൻ, വിക്കിപീഡിയ cis പ്രതിനിധികളായ ചെന്നൈ സ്വദേശി മാനസയുടേയും, തായ്‌വൻ സ്വദേശി ടിങ് യി-യുടേയും സാന്നിധ്യത്തിൽ സംഗമോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനസയും ടിങ് യി-യും സംഗമോത്സവം അവസാനദിവസം വരെ കൂടെ ഉണ്ടായിരുന്നു. മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചടങ്ങ് കേക്ക് മുറിച്ച് വിതരണം ചെയ്ത് ആഘോഷിക്കാൻ ഇവർ നേതൃത്വം നൽകിയിരുന്നു. 2002 ഡിസംബർ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. പടന്നക്കാട് സംഗമോത്സവവേദിയിൽ എത്തിച്ചേർന്ന പ്രായം കുറഞ്ഞ പ്രതിനിധിയെന്ന പേരിൽ ആത്മികയ്ക്ക് എം. പി. കരുണാകരൻ കേയ്ക്ക് കൊടുത്തുകൊണ്ടായിരുന്നു ജന്മദിനാഘോഷം തുടങ്ങിയത്.

മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു വർഷം
തുടർന്ന നടന്നത് കഴിഞ്ഞ വർഷത്തെ വിക്കിപീഡിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും വരുംകാല പരിപാടികളെ പറ്റിയുള്ള റിപ്പോർട്ടിങും ആയിരുന്നു. എല്ലാ വിക്കിപീഡിയ പ്രവർത്തകരും ഒരുപോലെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കാര്യക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ഡോക്കുമെന്റേഷൻ നടത്തുകയും ചെയ്തു. പുതിയതായി എത്തിച്ചേർന്ന വിക്കിപ്രവർത്തകർക്ക് ഏറെ ഗുണപ്രദമായിരുന്നു ഇത്. 2015 ഡിസംബറിൽ നടന്ന സംഗമോത്സവത്തിnte വരവുചിലവ് കണക്കിൽ സംഭവിച്ച പിശക്കും cis നു കൊടുക്കേണ്ടിയിരുന്ന കൃത്യതയില്ലാത്ത വിവരകൈമാറ്റവും ഇപ്രാവശ്യത്തെ cis പ്രാമുഖ്യത്തെ ദോഷകരമായി ബാധിച്ച കാര്യവും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമോത്സവം മലയാളം വിക്കിപീഡിയയുടെ അവസാനത്തെ സംഗമോത്സവമായി തന്നെ കരുതുന്നതാണു നല്ലത് എന്നായിരുന്നു ഭൂരിപക്ഷം വിക്കിമീഡിയ പ്രവർത്തകരുടേയും ധാരണയും.

പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം
ഇർവ്വിൻ എന്ന മലയാളം വിക്കിമീഡിയ പ്രവർത്തകൻ അവതരിപ്പിച്ച “പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം” എന്ന വിഷയാവതരണമായിരുന്നു പിന്നീട് നടന്നത്. നല്ലൊരു പോസ്റ്റർ പ്രദർശനം ഇതിനായി നടന്നുവന്നിരുന്നു. ദിനോസറീന്റെ പേര്, വിവരണം, വിക്കിപീഡിയ ലിങ്ക് എന്നിവ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. വിക്കിമീഡിയ കോമൺസിൽ ഈ പോസ്റ്ററുകൾ ലഭ്യമാണു താനും. വിഷയാവതരണം ഏറെ ഗംഭീരമായിരുന്നതിനു തെളിവായി കാണിക്കാവുന്നത് അവതരണം കഴിഞ്ഞ് സദസ്സിൽ നിന്നും ഉയർന്നുവന്ന വിവിധതരത്തിലുള്ള വിഷയസംബന്ധിയായ ചോദ്യങ്ങൾ തന്നെയായിരുന്നു. ഇവയ്ക്കൊക്കെയും യഥാവിധം ഉത്തരം നൽകാനും ഇർവിനു സാധിച്ചിരുന്നു. ഏറെ വിജ്ഞാനപ്രദം എന്നതിലുപരി പുതിയതായി എത്തിച്ചേർന്ന പല ആളുകളേയും വിക്കിപീഡിയയോട് ഏറെ അടുപ്പിച്ച സംഭവം കൂടി ആയിരുന്നു ഇത്.

ശ്രീ. അൻ‌വർ സാദത്തിന്റെ ആശംസ
ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻ‌വർ സാദത്തിന്റെ ഒരു വീഡിയോ പ്രസംഗം പിന്നീട് പ്രദർശിപ്പിക്കുകയുണ്ടായി. സ്കൂൾ വിക്കിയും മലയാളം വിക്കിപീഡീയയും ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സ്വതന്ത്രമായ അറിവിന്റെ പങ്കുവെയ്ക്കലും തന്നെയായിരുന്നു പ്രധനവിഷയം. ഐടി@സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചെറുതായി പറയുകയുണ്ടായി.

മോസില്ലയെ കുറിച്ചുള്ള അവതരണം
മോസില്ല പ്രവർത്തകർ നടത്തിയ വിഷയാവതരണം നല്ല നിലയിൽ കൊണ്ടുപോയിരുന്നു. ഇവർ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒന്നാം സമ്മാനം വിക്കിപീഡിയൻ രജ്ഞിത് സിജിയും രണ്ടാം സ്ഥാനം അച്ചു കുളങ്ങരയും കരസ്ഥമാക്കി. മോസില്ലയെ കുറിച്ചുള്ള ഒരു സ്റ്റാന്റിയും ബാനറും ഇവർ വേദിയിൽ പതിപ്പിച്ചിരുന്നു.

മങ്ങലംകളിയെ കുറിച്ചുള്ള വിശദീകരണം
തുടർന്ന്, കാസർഗോഡ് ജില്ലയിൽ മാത്രം കണ്ടുവരുന്ന മങ്ങലംകളിയെ കുറിച്ച് വിശദമായി തന്നെ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുകയിണ്ടായി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ കൂടിപ്പോയാൽ മുപ്പതോളം ആളുകൾ ഉണ്ടാകും. ഇതുപോലെയുള്ള നിരവധി കലാരൂപങ്ങളുടെ സന്നിധാനമാണു കാസർഗോഡ് ജില്ലയെന്നും പലകലാരൂപങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകൾ വെടിഞ്ഞ് വേദികളിലേക്ക് എത്തുകയാണെന്നും, കലാരൂപത്തിന്റെ തനിമയ്ക്കും വ്യക്തതയ്ക്കും ഇവയൊക്കെയും കോട്ടം തട്ടുമെന്നും രാമചന്ദ്രൻ മാസ്റ്റർ വിശദമാക്കി. അതോടൊപ്പം മംഗലം കളി അവതരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൃഷ്ണൻ മാസ്റ്ററും രാമചന്ദ്രൻ മാസ്റ്ററും വിഡിയോ ദൃശ്യങ്ങൾ വേദിയിൽ സജ്ജമാക്കിവെച്ചിരുന്നു. അന്യസംസ്ഥാന വിക്കിപീഡിയർക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു മംഗലം കളിയെ കുറിച്ചുള്ള ഈ അവതരണം.

കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
കാസർഗോഡ് ജില്ലയുടെ എഴുതപ്പെടാത്ത ചരിത്രം എന്നവിഷയത്തെ കുറിച്ച് പ്രൊഫസർ സി. ബാലൻ സംസാരിക്കുകയുണ്ടായി. നിരവധി ചരിത്രമിത്തുകളെ അടിസ്ഥാനപ്പെടുത്തി മതിയായ അവലംബങ്ങളോടെ തന്നെയായിരുന്നു കാസർഗോഡിന്റെ അറിയപ്പെടാത്ത ചരിത്രത്തെ കുറിച്ച് പ്രൊഫസർ വിശദീകരിച്ചു. വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളും അവ ലഭ്യമാകുന്ന സ്ഥലവും, ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയ പുസ്തകങ്ങളുടെ വ്യത്യാസങ്ങളും ഒക്കെ അദ്ദേഹം വിശദീകരിച്ചു. മതമൈത്രിയെ വിളിച്ചോതുന്ന മുക്രിത്തെയ്യം പോലുള്ള നിരവധി മാപ്പിളത്തെയ്യങ്ങളെ പറ്റിയും അലാമിക്കളി പോലുള്ള കലാരൂപങ്ങളുടെ ഇന്നത്തെ നിലനിൽപ്പിനെ പറ്റിയും ഒക്കെ വിശദമായിത്തന്നെ പ്രൊഫസർ ബാലൻ വെളിപ്പെടുത്തുകയുണ്ടായി. വിക്കിപീഡിയർക്ക് നല്ലൊരു അനുഭവസംബത്തായിരുന്നു ഈ അവതരണം. അവതരണ മധ്യത്തിൽ പ്രസംഗം ശ്രദ്ധിക്കാതെ സദസ്സിലിരുന്ന വിക്കിപീഡിയ പ്രവർത്തകർ നടത്തിയ സംസാരം അദ്ദേഹത്തെ അല്പമായി അലോസരപ്പെടുത്തുകയും അത് അദ്ദേഹം വ്യക്തമായി അന്നേരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സജീവ വിക്കിപ്രവർത്തകർ സദസ്സിൽ കുറവായിരുന്നു. പരിപാടികൾ തീരും മുമ്പേ സദസ്സുവിടാൻ നടത്തിയ ശ്രമഫലമായി ഉണ്ടായ സംസാരമായിരുന്നു പിന്നിൽ.

ബോട്ട് യാത്ര
വിക്കി ചങ്ങാത്തത്തോടെ 27 ആം തീയതി വിക്കിപീഡിയർ പരിയുകയായിരുന്നു. പിന്നീട്, 28 ന് വിക്കി കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ വാക്ക് എന്നപോലെ ബോട്ട് യാത്ര നടത്തിയിരുന്നു. നീലേശ്വരം മുതൽ വലിയപറമ്പുവരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. ഫോട്ടോ എടുപ്പുകൾ ആദ്യരണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു. കോമൺസിലേക്ക് ഇവയൊക്കെ കൂട്ടിച്ചേർക്കാനുള്ള വർഗം എല്ലാവർക്കുമായി പങ്കുവെച്ചിരുന്നു. അവ പ്രധാനമായും WikiSangamotsavam-2016, WikiSangamothsavam ഇവ രണ്ടുമാണ്. പരിപാടിയുടെ വിവരങ്ങൾ ഫൗണ്ടേഷനിലേക്ക് കാണിക്കാനായി ഇത് ഏറെ ഉപകരിക്കും.

  1. സംഗമോത്സവ ചെലവ്
    കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മൂന്നു ദിവസത്തെ വിക്കിസംഗമോത്സവം പരിപാടി നടന്നത്.
    #താമസസൗകര്യം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 75 രൂപ വെച്ച് 3750 രൂപ
    #പ്രാതൽ: 85 പേർക്ക് (മൂന്നു ദിവസത്തേക്ക്) 45 രൂപ വെച്ച് 3825 രൂപ
    #ചായ: 115 പേർക്ക്(രണ്ട് ദിവസത്തേക്ക് രണ്ടുനേരം വെച്ച്) 5 രൂപ വെച്ച് 575 രൂപ
    #ഉച്ചഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 60 രൂപ വെച്ച് 6900 രൂപ
    #ലഘുഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 15 രൂപവെച്ച് 1725 രൂപ
    #രാത്രിഭക്ഷണം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 50 രൂപവെച്ച് 2500 രൂപ
    #ഓഡിറ്റോറിയം ഹാൾ, സൗണ്ട്, ജനറേറ്റർ (രണ്ടുദിവസം) 1500 രൂപ
    #വിക്കിസംഗമോത്സവത്തിനായി ഇവിടെ മൊത്തം ചെലവായ തുക 20775 രൂപ

28 ആം തീയതിയിലെ ബോട്ടുയാത്ര
നീലേശ്വരം കോട്ടപ്പുറത്തു നിന്നും വലിയപറമ്പ് കടന്ന് ഏഴിമല നാവിക അക്കാദമിയുടെ തുടക്കം വരെ നീളുന്നതായിരുന്നു യാത്ര. രാവിലെ പത്തുമണിക്കു തുടങ്ങിയ യാത്ര വൈകുന്നേരം നാലുമണിവരെ നീണ്ടിരുന്നു. ചായയും പലഹാരവും ഉച്ചഭക്ഷണവും ഹൗസ് ബോട്ടിൽ ലഭ്യമായിരുന്നു. cis മെമ്പറായ മാനസയും തായ്‌വൻ സ്വദേശി ടിങ് യി യും യാത്രയിൽ സജീവമായിരുന്നു. എടയിലക്കാവ് കാവിൽ വെച്ച് നിരവധി കുരങ്ങുകളെ കാണാനായതും അവയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചതും രസകരമായിരുന്നു.

വിക്കി വോയേജ്
വിക്കിപീഡിയനായ സജൽ നടത്തിയ വിക്കി വോയേജ് എന്ന പദ്ധതിയെ പറ്റിയുള്ള വിശദീകരണം ഏറെ വ്യത്യസ്ഥമായ ഒരു അവതരണമായിരുന്നു. വിക്കി ഇങ്ക്വുപേറ്ററിൽ ഇപ്പോഴും നിൽക്കുന്ന വിക്കി വോയേജിനെ പറ്റിയുള്ള വിശദീകരണം അഞ്ചോളം ഐടി@സ്കൂൾ അധ്യാപകരെ ഏറെ സ്വാദീനിച്ചിരുന്നു. വിക്കി എഡിറ്റിങ് പരിശീലിക്കാൻ ഏറെ ഗുണകരമായ പദ്ധതിയായി ഇതു മാറ്റാവുന്നതാണ് എന്ന് അവർതന്നെ പറയുകയുണ്ടായി.

രസകരമായ അവതരണങ്ങൾ
ബോട്ടുയാത്രയ്ക്കിടയിൽ സജൽ നടത്തിയ മിമിക്രി അല്പം രസകരമായിരുന്നു. ആലപ്പുഴ ഐടി@സ്കൂൾ ടൂട്ടറായ സന്തോഷ് മാസ്റ്റർ അവതരിപ്പിച്ച ഗാനാലാപനം ഏറെ മികച്ചു നിന്നിരുന്നു. നല്ലൊരു ഗായകൻ ആണെന്നു തന്നെ പറയാവുന്ന അവതരണമായിരുന്നു അത്. ഗാനാലാപനത്തിൽ സഹായികളായി പിന്നീട് വിക്കിപീഡിയരായ സജലും മഞ്ജുഷയും ചേർന്നിരുന്നു. തുടർന്ന് തായ്‌വൻ സ്വദേശി ടിങ് യി-യുടെ തായ്‌വൻ ഭാഷയിലെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു. ഗാനാലാപനത്തിനുള്ള ശ്രമം അമൃതയും നടത്തിയിരുന്നു. യാത്രാവസാനം കൊല്ലം സ്വദേശിയായ ശ്രീ. സെബാസ്റ്റ്യൻ അവതരിപ്പിച്ച നന്ദിപ്രകടനത്തോടെ സംഗമോത്സവ സമാപനമായിരുന്നു. 4 മണിക്ക് എല്ലാവരും തിരിച്ച് കോട്ടപ്പുറത്തു തന്നെ ബോട്ടിങ് അവസാനിപ്പിച്ചു.

യാത്രാ ചെലവ്
മൊത്തത്തിൽ 36 പേരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അതിൽ കുട്ടികൾ ഒഴികെയുള്ള 31 പേരുടെ കണക്കാണ് ഹൗസ് ബോട്ട് അധികാരികൾ ഏൽപ്പിച്ചത്. 8 പേർക്ക് 10000 രൂപയും പിന്നീട് വരുന്ന ഒരാൾക്ക് 700 രൂപ വെച്ചുമാണ് ഒരു ദിവസത്തേക്കുള്ള ബോട്ടുയാത്രയുടെ ചെലവ് വരിക – ഇക്കാര്യം മുമ്പേ പറഞ്ഞിരുന്നു. ചെറിയൊരു ഡിസ്കൗണ്ട് കിട്ടിയതു പ്രകാരം 23250 രൂപയാണ് ചെലവു വന്നത്. ഹൗസ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാനും വഴികാട്ടിയായി കൂടെ നടക്കാനും ഡ്രൈവറായി ബോട്ടിനെ നയിക്കാനുമായി മൂന്നു പേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവക്ക് ഒരു കൈമണി എന്ന പേരിൽ വല്ല തുകയും കൊടുക്കുന്ന രീതി ഉണ്ടത്രേ. 1000 രൂപ കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്ന ബില്ലിൽ 23250 രൂപയേ ഉള്ളൂ. അവർക്ക് കൈയ്യിൽ നേരിട്ടുകൊടുക്കുകയാണത്രേ പതിവ്. നമ്മുടെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. ഓൺ‌ലൈൻ വഴി കൊടുക്കാമെന്നു കരുതുന്നു.

മൊത്തം ചെലവ്
ഗുഡ് ഷെപ്പേഡ് പള്ളിയിൽ കൊടുക്കേണ്ട 20775 രൂപയും ബോട്ടുയാത്രയുടെ 23250 രൂപയും ആണ് നിലവിലെ കൃത്യമായ കണക്കുകൾ. ഇതുപ്രകാരം 44025 രൂപയാണു മൊത്തം ചെലവ്. ഇതുകൂടതെ ഉള്ളത് ദൂരെ നിന്നും വന്നുചേർന്ന യാത്രക്കാരുടെ യാത്രാ നിരക്കുകൾ, ബോട്ടുയാത്രയിലെ മൂന്നു തൊഴിലാളികൾക്ക് കൊടുക്കേണ്ട തുക, ദിനോസർ പോസ്റ്ററുകൾക്കുള്ള പ്രിന്റിങ് ചാർജ്, സ്റ്റേജിലും റോഡ് സൈഡിലും മറ്റുമായി കെട്ടാനുണ്ടാക്കിയ മൂന്നു ബാനറുകളുടെ പ്രിന്റിങ് ചാർജ്, വിക്കിജന്മദിനാഘോഷം നടത്താൻ വാങ്ങിയ രണ്ട് കിലോ കേക്കിന്റെ തുക എന്നിവയാണ്. എല്ലാറ്റിന്റേയും ബില്ലുകൾ നിലവിൽ കൃത്യമാണ്. ബോട്ട് തൊഴിലാളികൾക്ക് കൊടുക്കേണ്ട കൈമണിയുടെ കാര്യത്തിൽ മാത്രമേ ഒരു സംശയം ഉള്ളൂ.

വിക്കിപീഡിയ സംഗമോത്സവം 2016

wikisangamothsavam kasaragodമലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.

2001 ജനുവരി 15 -നാണ്‌ ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. മീഡിയാ വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.

അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള സർവ്വവിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വിജ്ഞാനതൃഷ്ണയുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.വൈജ്ഞാനിക രംഗത്ത് പുതുമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏവർക്കും നല്ലൊരു അവസരം കൂടിയാണ് വീക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയിലൂടെ ചെയ്യുന്നത്. അറിവ് പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പ്രക്രിയയാണ് വിക്കിപീഡിയയിലെ ലേഖന നിര്‍മ്മാണം. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടക്കും.

ഇപ്രകാരം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരമായ വിക്കി കോമൺസ് തുടങ്ങിയവയിലെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യുന്നവരുടെ കൂട്ടമാണ് വിക്കിമീഡിയ സമൂഹം. ഇവര്‍ കൂട്ടായി തയ്യാറാക്കുന്ന വിക്കിപീഡിയ ഉള്ളടക്കം ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന സ്രോതസ്സായി മാറിയിരിക്കുന്നു. ഇവയെ പറ്റിയുള്ള വിശദമായ വിശകലമാണ് വിക്കിസംഗമോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളം വിക്കിപദ്ധതികളുടെ വിശകലനവും മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് 2012 മുതല്‍ കൃത്യമായി നടന്നുവരുന്ന വിക്കിസംഗമോത്സവം ലോകത്തെ ഭാഷാവിക്കിപീഡിയകളിലെ സുപ്രധാന കൂടിച്ചേരലായി മാറിക്കഴിഞ്ഞു.

കാസർഗോഡ് ജില്ലയിൽ വെച്ചു നടക്കുന്ന ആദ്യത്തെ വിക്കിപീഡിയ സംഗമോത്സവം വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലായി മാറുമെന്ന് മലയാളം വിക്കി സമൂഹം പ്രതീക്ഷിക്കുന്നു. മലയാളം വിക്കിപീഡിയ ആരംഭിച്ചതിനുശേഷം കേരളത്തിൽ നടക്കുന്ന അഞ്ചാമത് വിക്കിസംഗമോത്സവം ആണിത്.malayalam wikipedia logo

  • മലയാളത്തിലെ സജീവ വിക്കിപീഡിയരുടെ എണ്ണം വർദ്ധിപ്പിക്കുക,
  • വിക്കിപീഡിയ പ്രവർത്തകരുടെ നേരിട്ടുള്ള ഇടപെടലിനു് വേദിയൊരുക്കുക,
  • 2017 മാർച്ച് മാസത്തോടെ മലയാളം വിക്കിപീഡിയയിൽ അരലക്ഷം ലേഖനങ്ങൾ തികയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക(നിലവിൽ 46,760+ ലേഖനങ്ങൾ ഉണ്ട്),
  • വിക്കിപീഡിയയിൽ കാസർഗോഡ് ജില്ലയെ സംബന്ധിച്ചുള്ള ഉള്ളടക്കം വർദ്ധിപ്പിക്കുക,
  • പൊതുസമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക
  • മലയാളത്തിന്റെ അയല്‍ ഭാഷകളായ തുളു, കന്നട, തമിഴ് വിക്കിപീഡിയകളുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുക, കേരള സംബന്ധമായ അടിസ്ഥാന ലേഖനങ്ങള്‍ ഈ വിക്കിപീഡിയകളില്‍ ഉറപ്പാക്കുക

തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പടന്നക്കാടു വെച്ച് ഇത്തവണ സംഗമോത്സവം നടത്തുന്നത്.

കർണാടകയോട് തൊട്ടുകിടക്കുന്ന ജില്ല എന്ന നിലയിലും അന്യം നിന്നുപോവുന്ന വിവിധ കലാരൂപങ്ങളുടെ നിലവറ എന്ന നിലയിലും ഏഴിലധികം ഭാഷകൾ (മലയാളം, തുളു, കൊങ്ങിണി, ഉറുദു, ബ്യാരി, കന്നഡ, മറാത്തി തുടങ്ങിയവ) പ്രധാനമായി സംസാരിക്കുന്നവർ ഉള്ള ജില്ല എന്ന നിലയിലും കാസർഗോഡ് നടക്കുന്ന വിക്കിസംഗമോത്സവം ഈ ഭാഷകളിലെ വിക്കിപീഡിയ ഉള്ളടക്കത്തെ സംബന്ധിച്ച് നാഴികകല്ലായി മാറും എന്നാണ് കരുതുന്നത്.

വിക്കിസംഗമോത്സവത്തില്‍ വിക്കിപീഡിയന്മാരുടെയും വിക്കി വായനക്കാരുടെയും കൂടിച്ചേരലിന് പുറമേ വിവിധ സമാന്തര അവതരണങ്ങളും ഉണ്ടാവും. ഇ-മലയാളം, വിദ്യാഭ്യസരംഗത്തെ വിക്കിപീഡിയ, സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശത്തിന്റെ പ്രസക്തി, വിജ്ഞാനത്തിന്റെ പകര്‍പ്പവകാശപ്രശ്നങ്ങള്‍, വൈജ്ഞാനിക വ്യാപനത്തിനുതകുന്ന സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനവും ഉണ്ടാവും. വിക്കിപീഡിയയുടെ സാദ്ധ്യതകള്‍ കാസർഗോഡ് ജില്ലാ നിവാസികളിലേക്ക് എത്തിക്കുന്നതിനുള്ള അനുബന്ധപരിപാടികളും കാസർഗോഡിന്റെ ചരിത്രവും വിജ്ഞാനവും ഈ സര്‍വ്വവിജ്ഞാനകോശത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുള്ള ശ്രമവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.

വിക്കിസംഗമോത്സവത്തിന്റെ സ്വാഗതസംഘം വിക്കിപഠന ശിബിരമടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ഇതോടനുബന്ധിച്ച് നടത്തിവരുന്നു. എഴുത്തിനോട് താല്പര്യമുള്ളവരെയും വിജ്ഞാനത്തെ മുഖ്യമായി കാണുന്നവരേയും ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്നത്.

സൂര്യകാലടി മനയിലേക്ക്

ഐതിഹ്യപ്പെരുമ ഏറിയ പുരാണപ്രസിദ്ധമായ മനയാണ് തേക്കിൽ തീർത്ത നാലുകെട്ടോടുകൂടിയ സൂര്യകാലടി മന. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചു പോന്നിരുന്നു. ഇളംകുളം കുഞ്ഞൻപിള്ള പറഞ്ഞപ്രകാരത്തിൽ ചേര-പാണ്ഡ്യയുദ്ധങ്ങൾ നടന്നിരുന്ന കാലത്ത് ആണുങ്ങളൊക്കെ യുദ്ധത്തിനായി പോവുമ്പോൾ ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവാതിരിക്കാനായി അന്യദേശത്തുനിന്നും ആളുകളെ വരുത്തി ക്ഷേത്രപരിപാലനം അവരെ ഏൽപ്പിക്കുകയായിരുന്നു. ആ ബ്രാഹ്മണരില്‍, മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന’. മലപ്പുറത്തെ പൊന്നാനി താലൂക്കിലായിരുന്നു ആദ്യകാലത്ത് കാലടിമന. പിന്നീടിവർ സകുടുംബം മീനച്ചിലാറ്റിന്റെ തീരത്തേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോഴത്തെ മന പണികഴിപ്പിച്ചത് പിന്നീട് സ്വാതി തിരുനാള്‍ മഹാരാജാവാണ്.

സൂര്യൻ ഭട്ടതിരി യക്ഷിയെ കുടിയിരുത്തിയ സ്ഥലം
സൂര്യൻ ഭട്ടതിരി യക്ഷിയെ കുടിയിരുത്തിയ സ്ഥലം

ഒരിക്കൽ കാലടി ഇല്ലത്തെ ഭട്ടതിരിയും കൂട്ടുകാരൻ നമ്പൂതിരിയും കൂടി തൃശ്ശൂർപൂരം കാണാനായി പുറപ്പെടുകയുണ്ടായി. ഉഗ്രയക്ഷികൾ വാസമുള്ള യക്ഷിപ്പറമ്പു താണ്ടിവേണം അവർക്ക് പോകാൻ. നടന്നങ്ങനെ പോവുമ്പോൾ, ഏകദേശം നേരമിരുട്ടിയ സമയം, അവർ യക്ഷിപ്പറമ്പിനടുത്തായി എത്തിച്ചേർന്നു. ആ സമയം അതി സുന്ദരികളായ രണ്ട് യവ്വനയുക്തകൾ അവരുടെ വഴിതടഞ്ഞ് ആ വഴി ഈ നേരത്ത് പോവരുതെന്നും അവിടെ ഉഗ്രയെക്ഷികൾ കുടിയിരിക്കുന്ന വൻ കരിമ്പനകൾ ഉണെന്നും പറഞ്ഞു, പകരം ഞങ്ങളുടെ മനകളിലേക്ക് വന്ന് നേരം വെളുത്തിട്ടാവാം തുടർന്നുള്ള യാത്ര എന്നവർ അറിയിച്ചു. സുന്ദരികളായ യുവതികളെ കണ്ട ഭട്ടതിരിക്കും നമ്പൂരിക്കും ഉള്ളിൽ ലെഡു പൊട്ടി; മറ്റൊന്നും ചിന്തിക്കാതെ ലേഡീസിന്റെ കൂടെ വിട്ടു.

അത്യന്തം മനോഹരമായ മണിമാളികയിൽ വിവിധ മുറികളിലായി അവർക്ക് ഉറങ്ങാനുള്ള സൗകര്യമൊരുക്കി ആ യുവസുന്ദരികൾ; നമ്പൂരിക്ക് ദേവിമാഹാത്മ്യം നിത്യപാരായണം ചെയ്യുന്ന ശീലമുണ്ടായിരുന്നു. പാരായണം ചെയ്തശേഷം പുസ്തകം തലക്കോത്ത് വെച്ച്, മധുരവികാരങ്ങളെ താലോലിച്ച് അയാൾ സുന്ദരിയെ കാത്തു കിടന്നു. മദാലസഭാവത്തിലെ പാലപ്പൂവിൻ ഗന്ധം ചുരത്തി അവളെത്തി, നമ്പൂരിയുടെ നെഞ്ചിലേക്ക് മെല്ലെ ചാഞ്ഞു; തീപ്പൊള്ളലേറ്റപോലെ അവൾ ഞെട്ടിമാറി!! അപ്പോൾ ആണവൾ ശ്രദ്ധിച്ചത് നമ്പൂരിച്ചൻ തലവെച്ചിരിക്കുന്നത് ദേവീമാഹത്മ്യം താളിയോലപ്പുറത്താണെന്ന്. ‘വായിച്ചു കഴിഞ്ഞില്ലേ ഇനിയതങ്ങോട്ട് മാറ്റി വെയ്ക്കരുതോ’ എന്നവൾ പറഞ്ഞതിൽ നമ്പൂതിരിക്ക് എന്തോ അസ്വഭാവികത തോന്നി. ഇതേ സമയം അപ്പുറത്തെ മുറിയിൽ നിന്നും ചുടുരക്തം ഊറ്റിവലിച്ചു കുടിക്കുന്നതിന്റേയും എല്ലുകൾ കടിച്ചുപൊട്ടിക്കുന്നതിന്റേയും ശീൽക്കാരങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു!!

suryakaladi-mana kottayam കോട്ടയം – സൂര്യകാലടി മനപാലപ്പൂഗന്ധം അസഹ്യമായി ഒഴുകിത്തുടങ്ങി!! ഭട്ടതിരിയെ പേരെടുത്തു വിളിച്ചുനോക്കി നമ്പൂതിരി. മറുപടി വന്നതേയില്ല; പകരം ചുടുരക്തം കുടിക്കുന്ന ഗ്ള്ഗളനാദം മാത്രം ഉയർന്നുകേട്ടു! ഭയവിഹ്വലനായി യുവതിയെ നോക്കിയ നമ്പൂരിപ്പാട് അവളുടെ മുഖത്തും തന്നെ ആർത്തിയോടെ നോക്കുന്ന സൗമ്യക്രൗര്യത കണ്ടു ഞെട്ടി; അവൾ ചുണ്ടുകൾ കൂടെക്കൂടെ നനയ്ക്കുന്നുണ്ടായിരുന്നു. നമ്പൂതിരി ഗ്രന്ഥം നെഞ്ചോടു ചേർത്തു പിടിച്ചു. തിരിഞ്ഞും മറിഞ്ഞു കിടന്ന് നേരം വെളുപ്പിച്ചു. നേരം വെളുത്ത് നോക്കിയപ്പോൾ നമ്പൂതിരി ഒരു കരിമ്പനമുകളിൽ ഇരിക്കുകയായിരുന്നു, ഇന്നലെ കണ്ടത് യക്ഷികൾ കാണിച്ച മായക്കാഴ്ചകളാണെന്നു നമ്പൂതിരിക്ക് മനസ്സിലായി. കഷ്ടപ്പെട്ട് നിലവിളിച്ച് നമ്പൂരി പനയിൽ നിന്നും താഴത്തിറങ്ങി; ദേവിമാഹാത്മ്യം നെഞ്ചോടു ചേർത്തുപിടിച്ചു. അടുത്തുതന്നെ മറ്റൊരു പനച്ചുവട്ടിൽ അല്പം മുടിയും കുറച്ച് എല്ലിൻ കഷ്ണങ്ങളും മാത്രം ബാക്കി വെച്ചിരിക്കുന്നതുകണ്ട് നമ്പൂരി ഞെട്ടിവിറച്ചു.- പിന്നെ ഓടുകയായിരുന്നു!

നമ്പൂതിരി തിരിച്ച് ഇല്ലത്ത് വന്ന് ഭട്ടതിരിയുടെ അന്തർജനത്തെ കാര്യം ബോധിപ്പിച്ചു; അന്തർജനം അന്ന് ഗർഭിണിയായിരുന്നു. വൈകാതെ അവർക്കൊരു ഉണ്ണി ജനിച്ചു. ആ ഉണ്ണിയുടെ ഉപനയനദിവസം, അവൻ അമ്മയോട് അച്ഛനെ പറ്റി ചോദിക്കുകയുണ്ടായി. ഒന്നും മറച്ചു വെയ്ക്കാതെ അച്ഛൻ യക്ഷിക്ക് ഭക്ഷണമായ കഥ അന്തർജനം വിശദീകരിച്ചു. ആ കുഞ്ഞുമനസ്സിൽ വൈരാഗ്യബുദ്ധി വളർന്നു. അവൻ യക്ഷിയെ തളക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി. ഉഗ്രതപസ്സിൽ സൂര്യനെ പ്രത്യക്ഷനാക്കി. സൂര്യനിൽ നിന്നും ഉഗ്രവിധികൾ കൈക്കലാക്കി. കാലടിമന പിന്നീട് സൂര്യകാലടിയായി അറിയപ്പെട്ടു. ഉണ്ണി ഭട്ടതിരി സൂര്യഭട്ടതിരിയായും ലോക പ്രസിദ്ധനായി.

മന്ത്രതന്ത്രങ്ങളിൽ അഗ്രജനായപ്പോൾ തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു; മനയ്ക്കുമുന്നിൽ ഹോമകുണ്ഡമൊരുക്കി പൂജാവിധികൾ കൃത്യമായി ചെയ്തു തുടങ്ങി. ലോകത്തിലെ സകല യെക്ഷികളേയും അദ്ദേഹം തന്റെ മുന്നിലെത്തിച്ചു. തന്റെ അച്ഛനെ കൊന്നതാരാണെന്ന് അവരോടു ചോദിച്ചു. താനല്ല തിരുമേനി എന്ന് കരഞ്ഞുപറഞ്ഞവരെ സത്യം ചെയ്യിപ്പിച്ചു വിട്ടയച്ചു. അവസാനം അവളും എത്തി!! ഭയന്നു വിറച്ച ആ യക്ഷിക്ക് സത്യം ചെയ്യാൻ പറ്റിയില്ല; തന്നെ നശിപ്പിക്കാനൊരുങ്ങുന്ന സൂര്യഭട്ടതിരിയെ യക്ഷി ശപിച്ചു, ഇന്നേക്ക് നാൽപ്പത്തൊന്നാം ദിനം നിങ്ങൾ ചക്രശ്വാസം വലിച്ചുമരിക്കും എന്നവൾ പറഞ്ഞു; എങ്കിലും അതിനുള്ള പ്രതിവിധി ആരാഞ്ഞശേഷം ഭട്ടതിരി അവളെ ഹോമകുണ്ഡത്തിൽ ഹോമിച്ചു. മനയ്ക്ക് വെളിയിൽ ദൂരെ മാറി ആ യക്ഷിയെ ദേവതാഭാവത്തിൽ കുടിയിരുത്തി.

സൂര്യകാലടിമന sooryakaladi mana wikipedia പാലമരം
സൂര്യകാലടിമനയിലെ യക്ഷി കുടിയിരുന്ന പാലമരം

സൂര്യൻ ഭട്ടതിരിപ്പാട് പിന്നീട് ആ യക്ഷിയുടെ നേർപാതിയായ ഗന്ധർവ്വനിൽ നിന്നും ശാപം വാങ്ങിക്കൂട്ടുകയുണ്ടായി; മൂത്രം മുട്ടി മരിക്കാനിടവരട്ടെ എന്നായിരുന്നുവത്. അതു മറ്റൊരുകഥ. മേല്പറഞ്ഞ യക്ഷിയുടെ പ്രിയതമൻ മറ്റൊരു സ്ത്രീയിൽ അനുരക്തനായ ആ കഥയിലും വില്ലൻ നമ്മുടെ സൂര്യൻ നമ്പൂതിരി തന്നെ. ശാപമോക്ഷത്തിനു തിരുവല്ലൂർ ക്ഷേത്രത്തിൽ എത്തിയ ഭട്ടതിരി അവിടെക്കിടന്ന് മൂത്രം മുട്ടി ചക്രശ്വാസം വലിച്ച് മരിക്കുകയായിരുന്നു. ചക്രശ്വാസം വലിച്ചും മൂത്രം മുട്ടിയും ഒരുദിവസം അർദ്ധരാത്രിയോടെ ആരോരും കാണാതെ കുളക്കടവിൽ കിടന്നു. മൂത്രം പോവാതെ നിലത്തുനിന്നു മേല്പോട്ടു ചാടിയും മറിഞ്ഞും മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാലൂർ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്. തിരുവാലൂർ ക്ഷേത്രം എറണാകുളം ജില്ലയിലെ ആലങ്ങാട്ടു ദേശത്താണ്. സൂര്യകാലടി മനയുടെ ഐതീഹ്യം കാലടിയിൽ ഭട്ടതിരി എന്ന പേരിൽ ഐതിഹ്യമാലയിൽ വിവരിക്കുന്നുണ്ട്.

രസകരമായ ഈ മിത്തിലെ സ്ഥലങ്ങൾ കണ്ടുനടക്കുമ്പോൾ മനസ്സിൽ അന്നത്തെ കാലം പുനർജ്ജനി തേടുകയാണ്. ഇത്രകാലം വരേയ്ക്കും എത്രയെത്ര ആളുകളെ ഈ കഥകൾ ത്രസിപ്പിച്ചിരിക്കും! സുന്ദരികളായ എത്രയെത്ര യക്ഷികൾ പാലപ്പൂമണം ചുരത്തി നമ്പൂതിരിമാരെ വശീകരിച്ച് ഒടുവിൽ ദേവതകളായി മാറിയിരിക്കണം! ആളൊഴിഞ്ഞ വീഥികളും കരിമ്പനക്കാടുകളും അന്യം നിൽക്കുന്ന ഇന്ന് പഴങ്കഥകളുടെ കനൽവഴികളിലൂടെ പോവുക എന്നതുതന്നെ ഏറെ രസകരമാണ്. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ്, അല്ലെങ്കിൽ ബോധപൂർവ്വം കൂട്ടിക്കുഴച്ച് ക്ഷേത്രപരിപാലനത്തിനെത്തിയവർ, ഒരു സംസ്കാരത്തെ തന്നെ ഉടച്ചുവാർത്ത കഥയാണു നമ്മുടെ സംസ്കാരത്തിനു പറയാനുള്ളത്! അവയെ നല്ലതോ ചീത്തയോ എന്നു വേർതിരിക്കുന്നതിൽ അർത്ഥമില്ല. ഒക്കെ അറിഞ്ഞിരിക്കുക എന്നതുതന്നെ അത് നാടിനെ അറിയുക എന്നതിനു തുല്യമാണ്.

വിക്കിപീഡിയ പഠനശിബിരത്തിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ ഞങ്ങൾ സൂര്യകാലടി മനയിലേക്കും സൂര്യൻഭട്ടതിരി യക്ഷിയെ തളച്ചാവാഹിച്ചടക്കിയ സ്ഥലവും അവസാനം യക്ഷിയെ പ്രതിഷ്ഠിച്ച സ്ഥലത്തും പോയി വരികയായിരുന്നു. മീനച്ചിലാറ്റിന്റെ തീരത്ത് സൂര്യകാലടിമന പുതുമയെ തഴുകാൻ വെമ്പൽ പൂണ്ട് ഇരിക്കുകയാണിന്ന്. മനയുടെ പുറകിൽ ഒരുകാലത്ത് യക്ഷികൾ അലറീത്തിമിർത്ത പാലമരം വാർദ്ധക്യസഹജമായ വിഹ്വലതകളാൽ മൃതപ്രായമായി ഭൂമിയെ തൊടാൻ ഒരുങ്ങുന്നു;

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights