ചായില്യം, മനയോല, ചെഞ്ചല്യം, മുഖത്തെഴുത്ത്

Pullikkarimkali mugathezhuthu makeup chayilyam, ,manayola, chenchalyam
പുള്ളിക്കരിങ്കാളി മുഖത്തെഴുത്ത്. ചിത്രം: ഷാജി മുള്ളൂർ

ചായില്യവും മനയോലയുമൊക്കെ പ്രകൃതിദത്തമായ വർണകങ്ങളാണ്. വടക്കേമലബാറിലെ ദ്രാവിഡപഴമ വിളിച്ചോതുന്ന കലാരൂപമായ തെയ്യം എന്ന കലോത്സവത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് കോലക്കാരുടെ മുഖത്തെഴുത്ത്. പ്രകൃതിദത്ത ചേരുവകളുപയോഗിച്ചായിരുന്നു ഇത്രയുംകാലം ഈ കലാവിരുത് നടത്തി വന്നിരുന്നത്. ഇവയിൽ പ്രമുഖമാണ് ചായില്യവും (Vermilion) മനയോലയും (Orpiment) ചെഞ്ചല്യവും (Shorea robusta). അരി അരച്ചെടുത്ത കുഴമ്പ്, കരി, മഞ്ഞൾ, ചുണ്ണാമ്പ് തുടങ്ങിയവ പ്രധാനം ചെയ്യുന്ന നിറങ്ങളും മുഖത്തെഴുത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. മാങ്കെണ്ണുവെച്ചെഴുത്ത്, നരികുറിച്ചെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, കൂക്കിരിവാല്‌ വെച്ചെഴുത്ത്, കോയിപ്പൂവിട്ടെഴുത്ത്, കട്ടാരവും പുള്ളിയും, ഇരട്ടച്ചുരുളിട്ടെഴുത്ത്, മഞ്ഞയും വെള്ളയും, കട്ടാരപ്പുള്ളി, പ്രാക്കെഴുത്ത്, വെരദളം, അഞ്ചുപുള്ളി, വട്ടക്കണ്ണും പുള്ളിയും, കോയിപ്പൂവിട്ടേഴുത്ത്, അഞ്ചുപുള്ളിയും ആനക്കാലും, നാഗം താഴ്ത്തി എഴുത്ത് എന്നിങ്ങനെ പല രീതിയിലുള്ള മുഖത്തെഴുത്തുകൾ ഉണ്ട്. ഇതുകൂടാതെ മുഖത്ത് പാള വെച്ച് കെട്ടിയോ മുഖമൂടി വെച്ചോ കണ്ണുകാണാതിരിക്കാൻ ഫലകങ്ങൾ വെച്ചു കൊട്ടിയും മറ്റും വിവിധ തെയ്യങ്ങൾ ഉണ്ട്. പാളയിലും മുഖത്തെഴുത്തു പോലെ ചിത്രകാലാവിരുന്ന് സുലഭമാണ്. പൊട്ടൻ തെയ്യമാണിതിൽ പ്രധാനം.

Muthappan theyyan makeup kasaragod,chayilyam ,manayola, chenchalyam
തെയ്യാട്ടത്തിനൊരുങ്ങുന്ന മുത്തപ്പൻ തെയ്യം വെള്ളാട്ടം

ചായില്യം
ഓറഞ്ചു നിറം കലർന്ന ചുവപ്പു നിറത്തിൽ ലഭികുന്ന വർണകമാണ് ചായില്യം. മെർക്കുറി സൾഫേറ്റ് എന്നു പറയാം. കാണാൻ മുഖത്തെഴുത്തിലെ ചുവന്ന നിറം ഏറെ മനോഹരവുമാണ് – ഇതിനായി വെളിച്ചെണയിൽ അരച്ചെടുക്കുകയാണു പതിവ്. തെയ്യങ്ങളുടെ മുഖത്തെഴുത്തിനു മാത്രമല്ല ചുവർ ചിത്രങ്ങളിൽ നിറം പകരാനും ഇതുപയോഗിച്ചു വരുന്നുണ്ട്. മെർക്കുറിക് സൾഫൈഡ് എന്ന രാസസംയുക്തമായ ഇതൊരു അസംസ്കൃതവസ്തുകൂടിയാണ്. ശുദ്ധി ചെയ്ത ചായില്യം ശരീരപുഷ്ടി, ക്ഷയം, പാണ്ട്, ശരീരവേദന എന്നീ അസുഖങ്ങൾക്ക് മരുന്നായി ആയുർവ്വേദത്തിലും ഉപയോഗിക്കുന്നു. സംസ്‌കൃതത്തിൽ ഇത് ജാതിലിംഗ എന്നാണറിയപ്പെടുന്നത്. ചായില്യത്തിന്റെ ലഭ്യത കുറഞ്ഞുവന്നതിനാലും മാർക്കറ്റിൽ ലഭ്യമായതിനു തന്നെ വില കൂടുതലായതിനാലും പകരമായി രാസസംയുക്തങ്ങൾ മുഖത്തെഴുത്തിനായി ഉപയോഗിച്ചു വരുന്നുണ്ട് – റെഡ് ഓക്സൈഡ് ഇതിൽ പ്രധാനമാണ്.

മനയോല
കടും ഓറഞ്ച് – മഞ്ഞ നിറമുള്ള വർണകമാണിത്, ഗന്ധകത്തിന്റെ അളവ് കൂടിയ തോതിലുള്ള കല്ലിന്റെ കഷ്ണമാണിത്. അർസനിക് ബൈസൾഫേറ്റ് എന്നു പറയാം. രാസസൂത്രം As2S3 എന്നതാണ്. മനയോല നന്നായി പൊടിച്ചെടുത്ത് തവിടാക്കി വെളിച്ചെണ്ണയിൽ ചാലിക്കുമ്പോൾ മഞ്ഞ ചായം ലഭിക്കുന്നു. ഇതിലേക്ക് നല്ല നീലം പൊടിച്ച് ചേർക്കുമ്പോൾ പച്ച നിറം കിട്ടുന്നു. മുഖത്തെഴുത്തിൽ ഏറെ പ്രധാനം തന്നെയാണിതിന്റെ ഉപയോഗവും. കേരളത്തിൽ ഏറെ പ്രസിദ്ധമായ കഥകളിയിലും ഇതുപയോഗിച്ചു വരുന്നു. ചുട്ടികുത്തലിൽ പ്രധാനിയാണു മനയോല.

Mughathezhuthu vettakkorumakan theyyam, chayilyam,manayola, chenchalyam
മുഖത്തെഴുത്ത് വേട്ടയ്ക്കൊരുമകൻ തെയ്യം. ചിത്രം: ബാബുരാജ് പി എം

ചെഞ്ചല്യം
മരങ്ങളിൽ ഔഷുധഗുണമുണ്ടെന്നു കരുതുന്ന ഒരു വന്മരമാണ് മരുത്. തൊട്ടാൽ പൊള്ളൽ വീഴുന്ന ചേരൽ മരത്തിന്റെ കറയെങ്ങാനും അറീയാതെ ദേഹത്തായാൽ ഒരു പദ്യശകലം ചൊല്ലി മരുതുമരത്തിന്റെ വലം വെയ്ക്കുന്ന പരിപാടിയുണ്ടായിരുന്നു കാസർഗോഡ് മലയോരങ്ങളിൽ. അതിൽ ശ്രദ്ധിക്കപ്പെട്ടത് തന്നിമരമായിരുന്നു. “ചേരലും മാമനെ തൊട്ടെന്നാൽ; താന്നിമാമന്റെ കുമ്പിടണം“ എന്നൊരു ചൊല്ല് തന്നെ നിലവിലുണ്ടായിരുന്നു അവിടങ്ങളിൽ. വിഷയം മാറ്റുന്നില്ല – വൃക്ഷാരാധനയും വൃക്ഷപൂജയും ഒന്നും പണ്ട് വല്യ കാര്യാമായിരുന്നില്ലല്ലോ, ഇതിനായി കാവുകൾ വരെ നിലനിർത്തിയ സമൂഹമല്ലേ നമ്മുടേത് 🙂

മരുതു മരത്തിന്റെ പശയാണ് ചെഞ്ചല്യം എന്നത്. ചായില്യത്തോടും മനയോലയോടും ഇത് വേണ്ടവിധത്തിൽ ചേർത്താണ് മുഖത്തെഴുത്ത് നടത്തി വന്നിരുന്നത്. ചായില്യത്തോടുള്ള സാമ്യം പേരിലേ ഉള്ളൂ; എങ്കിലും മുഖത്തെഴുത്തിൽ പ്രധാനി തന്നെ. അലറിവിളിച്ച് ഉറഞ്ഞാടുകയും തീകൂട്ടിയുള്ള നിരുപ്പിൽ തുള്ളുകയും ചെയ്യുന്ന തെയ്യത്തിന്റെ മുഖത്തെഴുത്ത് വിയർപ്പിലും ചൂടിലും ഒന്നും ഇളകി പോവരുതല്ലോ. ഈ പശ, അതാത് നിറങ്ങൾക്ക് നല്ല തിളക്കം നൽകാനും ഉപകരിക്കുന്നു. ചായില്യവും മനയോലയും പകരമായി ഉപയോഗിക്കുന്ന രാസവസ്തുക്കളുമൊക്കെ മുഖചർമ്മത്തിനു ചിലപ്പോൾ കേടുപാടുകൾ വരുത്തിയേക്കാം. അതിൽ നിന്നുമുള്ളൊരു സുരക്ഷ കൂടിയാണിതിന്റെ ഉപയോഗം എന്നു കരുതിവരുന്നു. സംസ്കൃതത്തിൽ ഇതിനെ അഗ്നിവല്ലഭ എന്നാണറിയപ്പെടുന്നത്.

Muthappan theyyam parashinikkadavu vellattam
വേഷമണിച്ച മുത്തപ്പൻ തെയ്യം വെള്ളാട്ടം

വടക്കേ മലബാറിലെ മലയോരങ്ങളിൽ കണ്ടുവന്നിരുന്ന ചില കാര്യങ്ങളെ പറ്റിയും ഇടയിൽ പറഞ്ഞുപോയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയങ്ങു പോകുന്നുണ്ടെങ്കിലും കെമിക്കലുകൾ വന്ന് മിക്ക സാധനങ്ങൾക്കും പകരം വെച്ചു തുടങ്ങിയത് കണേണ്ടതാണ്. പഴമയുടെ തനിമ പോകുന്നു എന്നുപറയാമെങ്കിലും ഇവയുടെ ലഭ്യതകുറവും, അവ കണ്ടെത്താൻ ആൾക്കാർക്ക് സമയമില്ലാത്ത തെരക്കുപിടിച്ച ജീവിതരീതിയും ഒക്കെ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പഴയ അനുഷ്ടാനങ്ങളോ ആചാരങ്ങളോ ഒക്കെ ആയിരുന്നവയാണ് തെയ്യമൊക്കെ. ഇന്ന് ആ നിലവിട്ട് ഒരു കലാരൂപം എന്നതിലേക്ക് മാറി വന്നുട്ടുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ, ഇതുപോലുള്ള പഴമയെ മാറ്റിയെടുക്കുന്നതിന്റെ ഉദാഹരണങ്ങൾ തന്നെയാണിവ. അനുഷ്ടാനം എന്ന നിലവിട്ടുതന്നെ കലാരൂപം എന്ന രീതിയിൽ ഇവ അതേപടി നിലനിർത്തിക്കൊണ്ടുപോകാൻ പറ്റിയാൽ നല്ലൊരു അനുഭവം തന്നെയാവും തെയ്യങ്ങളൊക്കെയും.

കൂടെ ഒന്നുകൂടി പറയട്ടെ, ഈ സൈറ്റിന് ചായില്യം.കോം എന്ന പേരു വന്നതുതന്നെ മുകളിൽ പറഞ്ഞ പ്രകൃതിദത്ത വർണ്ണത്തിന്റെ അകമ്പടിയോടെയാണ്. ആസുരതാളമെന്നാൽ പ്രധാനമായും ചെണ്ടകൊട്ടിനെ പറയുന്നൊരു പേരാണ്. ചെണ്ട എന്നത് തെയ്യം കലാരൂപത്തിന്റെ പ്രധാന വാദ്യോപകരണം തന്നെയാണ്. ചെണ്ടകൊട്ടി പാടുന്ന തോറ്റം പാട്ടുപോലെ തന്നെ ഒരു ആമുഖക്കുറിപ്പായി തുടങ്ങിയതാണ് ഒരിക്കൽ ചായില്യം എന്ന ഈ വെബ്സൈറ്റും. തോറ്റം പാട്ടിന്റെ നാന്ദികുറിപ്പായാണ് തെയ്യം ഉറഞ്ഞു തുള്ളുന്നത്. മിക്കവെള്ളാട്ടങ്ങളുടേയും സ്വരച്ചേർച്ച കൂടിയാണ് തോറ്റം പാട്ടുകൾ. തെയ്യത്തെ ഉറഞ്ഞാടാൻ പ്രേരിപ്പിക്കുന്ന തോറ്റം പാട്ടുകൾ നല്ലൊരു ചരിത്രാഖ്യായിക കൂടിയാണ്. സവർണസംഹിതയായ കഥമാറ്റിയെഴുത്തുകൾക്ക് മിക്ക പഴഞ്ചൻ തോറ്റം പാട്ടുകളേയും തിരുത്തിയെഴുതാൻ പറ്റിയിരുന്നില്ല – കൂട്ടിച്ചേർക്കലുകൾ വളരെ കുറവാണെങ്കിലും പഴമ വിളിച്ചോതുന്ന തോറ്റം പാട്ടുകൾ അവർണ്യമായൊരു പാഠ്യവിഷയം കൂടിയാണ്. ആസുരതാളങ്ങൾക്കൊരാമുഖം എന്ന ക്യാപ്ഷൻ വെബ്സൈറ്റിൽ കൊടുത്തതുതന്നെ ഇങ്ങനെയൊരു തോറ്റം പാട്ടിനായി മാത്രമായിരുന്നു.

കൂടുതൽ തെയ്യങ്ങളെ പറ്റിയറിയാൽ ഈ പേജിലേക്ക് പോവുക

കാവുകൾ

വയനാട്ടുകുലവൻ‌‌ വെളിച്ചപ്പാട്‌
വയനാട്ടുകുലവൻ‌‌ വെളിച്ചപ്പാട്‌

മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രകൃതിസ്നേഹത്തിന്റെ പരിച്ഛേദവും സാംസ്കാരിക മഹിമയുമാണ് കാവുകളെന്ന് അതിന്റെ ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞുവരുന്നതാണ്. കാർഷികജീവിതത്തിന്റെ പൗരാണികസ്മൃതികൾ തന്നെയാണിവയൊക്കെയും. സ്വതസിദ്ധമായ ആവാസവ്യവസ്ഥ നിലനിർത്താനെന്നപോലെ പണ്ടുള്ളവർ വിശുദ്ധവനങ്ങളായി സംരക്ഷിച്ചു പോന്നിരുന്നു. ഒരു ചെറുജീവിക്ക് കഴിഞ്ഞുകൂടാനാവശ്യമായ എല്ലാ സംഗതികളും ഒത്തിണങ്ങയ ശരീരമാണത് എന്ന് ആലങ്കാരികമായി പറയാം… ദൈവീക ഭാഷയിൽ ശരീരം തന്നെയല്ലേ ക്ഷേത്രവും – ഇവിടേയും നമുക്കിന്ന് അങ്ങനെ കാണാം; ഇന്നത്തെ രീതിയിലെ ക്ഷേത്രങ്ങൾ തന്നെയാണവ. വമ്പൻ കാടുകളുടെ സ്പന്ദനങ്ങൾ അണുമാത്ര കളയാതെ കാത്തു സൂക്ഷിക്കുന്ന ചെറുകൂട്ടായ്മയാണിവ ഓരോന്നും. കാവിനു കൂട്ടമെന്നും അർത്ഥമുണ്ട്. വന്മരങ്ങളും ചുറ്റിലും വളർന്ന വള്ളിപ്പടർപ്പുകളും ചെറുകാടുകളും അവയിൽ ഇഴയുന്ന പാമ്പും പക്ഷികളും പുൽച്ചാടികൾവരെയുമായി സകലതും സുഖജീവിതം നയച്ചിരുന്ന സ്ഥലമായിരുന്നു കാവുകൾ എല്ലാം തന്നെ.  കൃഷിഭൂമിക്കുവേണ്ടി മണ്ണിനെ പരിവർത്തിപ്പിച്ചപ്പോൾ മറ്റുജീവജാലങ്ങൾക്കു വേണ്ടി സംരക്ഷിച്ചയിടം എന്നും പറയാം. പരിശുദ്ധ പ്രകൃതിപ്രണയത്തിന്റെ അവശേഷിപ്പുകളെന്നേ ഇന്നിതിനെ വിലയിരുത്താനാവൂ. പ്രധാന കൃഷിസ്ഥലങ്ങളോട് ചേര്‍ന്നൊക്കെയും കാവുകള്‍ കാണപ്പെട്ടിരുന്നു. കൃഷിക്കാവശ്യമായ പച്ചിലവളത്തിനായോ അതോ കൃഷിസ്ഥലത്തെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ആരാധനാമണ്ഡപം പണിതതോ എന്തൊക്കെയോ ആയിരിക്കണം പിന്നമ്പുറം – കാവുകളിലെ നായാട്ട് ദേവതകൾ ഇതാണുപറയുന്നതും. പലകാവുകളും ജൈവവളവും പച്ചിലവളത്തിന്റെയും കേന്ദ്രമായിരുന്നു. ചരിത്രം എന്തുതന്നെയായാലും ആഫ്രിക്കയോളം നീളുന്നുണ്ട് എന്നും പറയാം. ദേവാരകാട്(കര്‍ണാടക), ദേവഭൂമി(ഹിമാചല്‍ പ്രദേശ്), ദേവാകാട്, ദേവസ്ഥലി(മധ്യപ്രദേശ്), കോവില്‍കാട്(പോണ്ടിച്ചേരി), ജോഗ്മായ(രാജസ്ഥാന്‍), കോവില്‍കാട്(തമിഴ്നാട്), ഹരിതന്‍, ഗരാംതന്‍ ( പശ്ചിമബംഗാള്‍), ദേവഭൂമി(ഉത്തരാഞ്ചല്‍), ദേവ്രായ്സ്(മഹാരാഷ്ട്ര) എന്നിങ്ങനെ പല പേരുകളിലായി ഇന്ത്യയിൽ പലസ്ഥലങ്ങളിലും ഇതേ സംഗതി അറിയപ്പെടുന്നുണ്ട്. ഭാരതഭൂമിയിൽ ഒരുകാലത്ത് പടർന്ന് പിടിച്ച ദ്രാവിഡസംസ്കാരത്തിന്റെ ശേഷിപ്പുതന്നെ ഇതെല്ലാം. പുതുമയെ പുൽകുന്ന നമുക്ക് പഴമയൊക്കെയും അതാതിന്റെ വഴിക്കു നശിക്കുന്നു എന്നതേ ഇന്നു കാണാനാവൂ. എങ്കിലും ചിലതൊക്കെ പറയാം.

കരിഞ്ചാമുണ്ഡിയമ്മ കാവ്
കരിഞ്ചാമുണ്ഡിയമ്മ കാവ്

മലദൈവങ്ങൾ:

മരങ്ങളെ വരെ ദേവതകളായി ആരാധിക്കുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു നമുക്ക്. മരങ്ങളും മൺപുറ്റുകളും കല്ലുകളും, പാമ്പും ഒക്കെക്കൂടി ഈ വിശ്വാസസംരക്ഷണ തണലിൽ പുലർന്നുപോന്ന കാലമായിരുന്നു അത്. ആദിമഗോത്രവർഗങ്ങളുടെ ആചാരക്രമങ്ങളും ജീവിതരീതികളും കാവുകളോട് ബന്ധപ്പെട്ടു കിടക്കുന്നു. കാവുകളിൽ കലശങ്ങൾ അർപ്പിക്കപ്പെടുന്ന നിത്യദേവതകൾ സസുഖം വാണിരുന്നത് ഇവിടങ്ങളിൽ ആയിരുന്നു. മൃഗശല്യമോ, കൃഷിനാശമോ, ചെറിയരീതിയിലുള്ള രോഗാതുരമായ വൈഷമ്യങ്ങളോ വരുമ്പോൾ മലദൈവങ്ങളുടെ സഹായം തേടി കലശം കഴിക്കുന്ന ഏർപ്പാട് ഒരുകാലം വരെ വടക്കൻ കേരളത്തിലെ ചിലഭാഗങ്ങളിൽ ഉണ്ടായിരുന്നു. കലശം നടത്തുന്നവർ കാവുകളിലോ വീട്ടിൽ വന്നുതന്നെയോ കലശം കഴിക്കുമായിരുന്നു. പ്രതിഫലമായി ഒരുനേരത്തെ ഭക്ഷണം മാത്രമാണു കൊടുത്തിരുന്നത്. ഒരു ഗ്ലാസ് റാക്ക് (മദ്യം) കൊടുക്കാനായാൽ കലശാട്ടുകൾ ഏറെ സന്തോഷിക്കുമായിരുന്നു. പ്രതിഫലമായി ഒരു അരിമണിപോലും അവർ എടുക്കാതെ കൈയ്യും വീശിപോകുന്നത് അന്നത്തെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ പ്രതിഫലനം മാത്രമാണ്. വ്യക്തമായ പ്രാർത്ഥനകൾ ഒക്കെ കാവുകളിലെ കലശവുവുമായി ബന്ധപ്പെട്ടു നടക്കാറുണ്ട്. തെയ്യത്തിന്റെ തോറ്റം പാട്ട് എപ്രകാരം അതാത് ദേവതകളെ ഉറഞ്ഞാടാൻ ഇടവരുത്തുന്നുവോ അത്രയും ശക്തിമത്താണ് കാവിലെ കലശത്തിന്റെ പാട്ടുകളും.

മുത്തപ്പൻ തെയ്യം വെള്ളാട്ടം
മുത്തപ്പൻ തെയ്യം വെള്ളാട്ടം

പലകാവുകളും വേഷം മാറിവന്ന് ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. നീലേശ്വരത്തെ മന്നമ്പുറത്തുകാവുതന്നെ മുഖ്യം. മരങ്ങൾ വെച്ചുപിടിപ്പിച്ചും മറ്റും പലരും അത് നിലനിർത്താനായി കിണഞ്ഞുശ്രമിക്കുന്നുണ്ട്. നിത്യപൂജാദികാര്യങ്ങൾ ഒക്കെ വന്നുചേർന്ന് കാര്യങ്ങളൊക്കെയും ഒരു സവർണരീതിയിലെ അമ്പലത്തിന്റെ കൈപ്പിടിയിലേക്ക് ഒതുങ്ങിപോയെങ്കിലും പലതിലും കാവിന്റെ നിറസാന്നിദ്ധ്യം കാണാനാവുന്നുണ്ട്. പിൻ കഥകളൊക്കെ പലവുരു തിരുത്താൻ ശ്രമിച്ചെങ്കിലും തിരുത്തപ്പെടാതെ ചിലതൊക്കെ ബാക്കിയാവുന്നുണ്ട്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ടിൽ ഇത് കൃത്യമായി തന്നെ അനാവരണമാവുന്നുമുണ്ട്. ആദിവാസി സമൂഹത്തിന്റെ ആരാധനാലയങ്ങളായിരുന്നു മന്നങ്ങളും നീലിയാർ കോട്ടങ്ങളും ഒക്കെ. ഇവരുടെ ആരാധനാ കേന്ദ്രമായിരുന്നു മന്നം എന്നു വ്യക്തമാണു തോറ്റമ്പാട്ടുകളിൽ തന്നെ. “ചൊവ്വർ പാലർക്കൂട മോലോത്ത്‌ കൂടും; നാങ്കൾ പാലർക്കൂട മന്നത്തു കൂടും“ എന്ന വരിതന്നെ ശ്രദ്ധേയമാവുന്നത് അത്തരത്തിലാണ്. നീലിചുരം ആണ് നീലേശ്വരം ആയതെന്നും ഇത്തരത്തിൽ ചിന്തിച്ചാൽ കരുതാവുന്നതേ ഉള്ളൂ. പഴയ പാട്ടുകളിൽ നീലിചുരം ആവർത്തിച്ചു വരുന്നത് അതാത് സമൂഹത്തിന്റെ കാവുമായി ബന്ധപ്പെട്ട പ്രവൃത്തിയിലൂടെ തന്നെയാണ്. എന്തോ ആവട്ടെ, കാവുകളിലേക്ക് തന്നെ തിരിച്ചുവരാം.

ചക്കിട്ടടുക്കം കരിഞ്ചാമുണ്ടിയമ്മ കാവ്
ചക്കിട്ടടുക്കം കരിഞ്ചാമുണ്ടിയമ്മ കാവ്

ദേവസങ്കല്പം കുടിയിരിക്കുന്ന മരക്കൂട്ടങ്ങൾ നിറഞ്ഞ സ്ഥലമായിരുന്നു അല്പകാലം മുമ്പുവരെ കാവുകൾ ഒക്കെയും. ഇന്ന് മരങ്ങളൊക്കെ മുറിച്ചുമാറ്റി, അമ്പലങ്ങൾ കെട്ടി പരിശുദ്ധമാക്കുന്ന തെരക്കിലാണ് അധുനികർ ഒക്കെയും. മാനുഷിക ചൂഷണം ഏൽക്കാത്ത സ്ഥലങ്ങളായിരുന്നു കാവുകൾ ഒക്കെയും; ഇന്നവ കേഴുന്നതും ഈ ഇടപെടൽ കുറയ്ക്കാൻ തന്നെയാവണം. മനുഷ്യരുടെ പ്രകൃതിബന്ധം തന്നെയാണ് കാവുകൾ അധികവും കാണിക്കുന്നത് എന്നു പറഞ്ഞല്ലോ, തീയ്യ സമുദായത്തിന്റെ കുലദേവതയായ വയനാട്ടുകുലവനും അവരുടെ തന്നെ പ്രഖ്യാപിത ആരാധനാമൂർത്തിയായ പറശ്ശിനിക്കടവ് മുത്തപ്പനും ഇടയപരദേവതയായ കാലിച്ചാൻ തെയ്യവും എല്ലാം തന്നെ നായാട്ടു തെയ്യങ്ങളുമാണ്. കാലിച്ചാൻ തെയ്യമൊക്കെ ഇന്നും കെട്ടുന്നത് കാവുകളിൽ തന്നെ. നായാടിക്കിട്ടുന്ന മാംസം ആദ്യം കാഴ്ചവെയ്ക്കുന്നത് കാലിച്ചാൻ തെയ്യത്തിനും വയനാട്ട് കുലവനാൽ അനുഗ്രഹം വാങ്ങിച്ച കണ്ടനാർ കേളൻ തെയ്യവും ഒക്കെ നായാട്ട് ദേവതകൾ തന്നെ. മുത്തപ്പനും നല്ലൊരു നായാടിയായിരുന്നു. മുത്തപ്പന്റെ കൂടെ നടക്കുന്ന മൃഗം തന്നെ വേട്ടനായയാണ്. കള്ളും, മീനും ഒക്കെയാണ് പ്രധാന നൈവേദ്യവും. ഇതൊക്കെ കാണിക്കുന്നത് പ്രകൃതിയോടുള്ള മനുഷ്യന്റെ കർമ്മനിരതമായ പ്രാർത്ഥനയും സ്നേഹവും തന്നെയാണെന്നു പറയാം. കൃഷിസ്ഥലങ്ങൾക്ക് വന്യമൃഗങ്ങളുടെ ശല്യം പൂർവാധികമാവുമ്പോൾ സ്ഥലത്തിന്റെ വശത്തുള്ള കാവുകൾ ഒരു സങ്കേതമായിരുന്നിരിക്കണം. നാഗകാവ്, അയ്യപ്പൻ കാവ്, കരിഞ്ചാമുണ്ഡിയമ്മക്കാവ്, കാലിച്ചാൻ കാവ്, മുത്തപ്പൻ കാവ്, ഭഗവതിക്കാവ് എന്നിങ്ങനെ പലതരം പേരുകളിൽ കാവുകൾ അറിയപ്പെടുന്നുണ്ട്. പലസ്ഥലത്തും വർഷം തോറുമോ, ചിലവർഷങ്ങൾ പിന്നിട്ട ശേഷമോ ഒക്കെയായി തെയ്യംകെട്ട് മഹോത്സവം നടാക്കാറുമുണ്ട്.

ഉറുമാൽ‌ ധരിച്ച കൂട്ടായ്‌ക്കാരൻ‌
ഉറുമാൽ‌ ധരിച്ച കൂട്ടായ്‌ക്കാരൻ‌

ദ്രാവിഡമഹിമ:

നിത്യഹരിതവനങ്ങൾ ഉണ്ടായതിന്റെ ഒരു അടയാളപ്പെടുത്തലാണു കാവുകൾ ഒക്കെയും, അദമ്യമായ ആഡംബരസ്നേഹം കൊണ്ട് പലതും പുതുക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്ത പൂർവ്വജന്മസുകൃതം അഥവ ദ്രാവിഡമഹിമ നമുക്കവിടെ കാണാം. അഞ്ചാം നൂറ്റാണ്ടിലാണ് ബ്രാഹ്മണകുടിയേറ്റം ഇന്നത്തെ കേരളത്തിൽ പടർന്നതുതന്നെ. അതിനു മുമ്പേ ദൃഡമായിരുന്ന വിശ്വാസങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് ദ്രാവിഡപാരമ്പര്യം; കൂട്ടിന് ബുദ്ധമതവും. കവുകളിൽ ബ്രാഹ്മണപാരമ്പര്യമായ സവർണ ഹിന്ദുദൈവങ്ങൾ ഒന്നുമില്ല. അമ്പലങ്ങളൊക്കെ പ്രാചരത്തിൽ വന്നു തുടങ്ങിയത് ഒമ്പതാം നൂറ്റാണ്ടിനു ശേഷമാണ്. മഹാക്ഷേത്രങ്ങൾ ഒക്കെ വന്നതുതന്നെ അതിനുശേഷമാണല്ലോ. പിന്നീട്, ദ്രാവിഡമഹിമയേയും ബൗദ്ധപാരമ്പര്യത്തേയും സവർണഹിന്ദൂയിസം വിഴുങ്ങിക്കളഞ്ഞു, കഥകളൊക്കെ മാറ്റിമറിച്ച് ബ്രാഹമണമതത്തിന്റെ ശേഷിപ്പാക്കിമാറ്റാൻ പലസ്ഥലത്തും പറ്റിയിട്ടുണ്ട്, തെയ്യങ്ങളിൽ പലതിലും ശിവന്റേയും വിഷ്ണുവിന്റേയോ ഒക്കെ ബീജം തെറിച്ചു വീണത്ത് അപ്പോഴാണ്. അന്നത്തെ ചാത്തനെയൊക്കെ പൂണൂലിട്ട് ശാസ്താവും അയ്യപ്പനും ഒക്കെ ആക്കിയെങ്കിലും പലകാവുകളും ഇന്നും അതേപടി നിൽക്കുന്നുണ്ട്. അതായത്, തെയ്യങ്ങളെ പോലെ അല്പം പോലും പരിക്കേൽക്കാതെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന സങ്കല്പസ്ഥാനങ്ങളായിരുന്നു കാവുകൾ എന്നർത്ഥം.  പരമാവധി തെയ്യങ്ങളിലൊക്കെയും തന്നെ ശിവന്റെയോ വിഷ്ണുവിന്റെയോ നിഴൽ വീണിരിക്കുന്നത് കാണാതിരിക്കാൻ ഇന്നാവില്ല. അതൊക്കെ ആര്യസംസ്കാര വിജയമായി കണ്ടാൽ മതി. എങ്കിലും അവിടങ്ങളിൽ പൂജ ചെയ്യുവാൻ ബ്രാഹ്മണർ വേണ്ടതില്ല; ദ്രാവിഡതയുടെ ശേഷിപ്പുകൾ അതൊക്കെ മാത്രമായിരുന്നു. ഒരു ഗണപതിഹോമത്തിലോ, അമ്പലത്തിൽ നിന്നുള്ള വിശുദ്ധജലത്തിന്റെ പുണ്യാഹത്തിലോ ഒക്കെയായി ആര്യമതം സജീവമാണ് പലസ്ഥലത്തും. കവുകൾക്ക് സമീപം അമ്പലം പണിഞ്ഞും കാവുകൾ തന്നെ മാറ്റിമറിച്ചും മാറ്റിമറിക്കലുകൾ നടക്കുന്നത് വിസ്മരിക്കാനാവാത്തത് ഇതൊക്കെ കൊണ്ടു തന്നെയാണ്. കാവിനെ അതേപടി അമ്പലങ്ങളിൽ കൊണ്ടുപോകാൻ പറ്റില്ല എന്നത് ഒരു ധൈര്യത്തോടെ പറയാം എന്നതും കൂടെയുണ്ട്. കോഴിയെ ബലികൊടുക്കുകയോ ബലികഴിച്ച കോഴിയെ കടിച്ച് കീറുകയും ചെയ്യുന്ന വീരഭദ്രനേ പോലുള്ള തെയ്യങ്ങൾ പലകാവിലും ഉണ്ട്, കരിഞ്ചാമുണ്ടിയൊക്കെ ഇതിന്റെ വക്താവണു താനും. ഇതൊക്കെ അമ്പലത്തിൽ ആവർത്തിക്കാൻ പറ്റില്ലല്ലോ. ഇന്നത്തെ ബ്രാഹ്മണസംസ്കാരത്തിന് മദ്യമാംസങ്ങൾ ഹിതമല്ലല്ലോ.

കാവും മയ്യൻ പൂജാരിയും
കാവും മയ്യൻ പൂജാരിയും

ആനുകാലികമാറ്റങ്ങൾ:

മാറ്റങ്ങൾ മുമ്പുതൊട്ടേ ഉള്ളതായിരുന്നു. പുലയർ, കോപ്പാളർ, പറയർ, ചെറവർ, വണ്ണാൻമാർ, മലയർ തുടങ്ങി ഒട്ടനവധി ആധിമനിവാസികളുടെ കലാസംവിധാനം ദൈവീകസങ്കല്പമായതാണു കാവുസംസ്ക്കാരമൊക്കെയും. ആദ്യമായി എത്തിയ ദ്രാവിഡസംസ്കൃതിയുടെ ഭാഗമായിരുന്നു ഇവർ, പിന്നീട് വന്ന ആര്യകുലം ഉത്തരേന്ത്യയിൽ നിന്നും ദ്രാവിഡരെ ഓടിച്ചുവിടുകയായിരുന്നു. യുദ്ധസംസ്കാരം ആര്യന്മാരുടെ കൂടെപ്പിറപ്പായിരുന്നു. കേരളത്തിലും പിന്നീട് ചില ഗോത്രക്കാരെ പിടിച്ച് പടനായകരാക്കിയതും(പോരാളികൾ) പിന്നീട് നായന്മാരായി ചുരുങ്ങിയതും ഓർക്കുക. വടക്കേ ഇന്ത്യയിൽ നിന്നും നാടുവിട്ടുവന്നവരിൽ നേതാവായിരുന്നു രാമൻ, ആ രാമൻ സമുദ്രത്തിൽ നിന്നും കണ്ടെടുത്ത ഭൂമിയാണല്ലോ കഥകളിൽ ഇന്നത്തെ കേരളം. രാമനെയും പൂണുലിടുവിപ്പിച്ച കഥ അവിടെ നിൽക്കട്ടെ. രാമന്റെ കൂടെ വന്നവർ നാഗാരാധകർ ആയിരുന്നു. ഇപ്പോഴും കൽക്കത്തയിലും മറ്റും നാഗാരാധകർ ഉണ്ട്. ഇത് പറയാൻ കാരണമുണ്ട്; പണ്ടിവിടെ എത്തിയ നാഗാരാധകരാണ് പിന്നീട് ജൈനമത വിശ്വാസികളായതും ശേഷം നായന്മാരായി പരിണമിക്കുകയും ചെയ്തത്. ഇന്നും നാഗാരാധാന കടത്തുന്നത് നായന്മാരുടെ വാസനയായി തുടരുന്നുണ്ട്; സർപ്പക്കാവുകൾ ഒരു നിമിത്തവും ആവുന്നു. ഈ സമയത്ത് തന്നെ എത്തിച്ചേർന്ന മറ്റൊരു വിഭാഗമാണ് തീയരും. നായന്മാരുടേയും തീയ്യന്മാരുടേയും വാണിയരുടേയും ആശാരിമാരുടേയും ഒന്നും കഥപറയുകയല്ല ഉദ്ദേശ്യം; കാവിലേക്കുതന്നെ വരാം. കാലാന്തരങ്ങൾ കഴിയുമ്പോൾ അന്നത്തെ ദ്രാവിഡസംസ്കൃതിയിലേക്ക് ഇവർ ലയിക്കുകയും, കാവുകളുടെ രക്ഷാധികാരികളാവുകയും ചെയ്യുകയായിരുന്നു. തീയ്യത്തറവാടുകളുമായും കഴകങ്ങളുമായും ബന്ധപ്പെട്ട് ഇന്നും പലസ്ഥലത്തും കാവുകൾ ഉണ്ട്, കോപ്പാളരോ മാവിലരോ ഒക്കെയാണു പൂജാരികൾ, എങ്കിലും രക്ഷാധികാരികളായ തീയ്യന്മാർ അച്ഛൻ, എന്നോ കൂട്ടായിക്കാരൻ എന്നോ ഉള്ള പേരിൽ മുഖ്യാധികാരികളായിരുന്നു – ഇന്നും പിന്തുടരുന്നിണ്ട് ഇതൊക്കെ. ബ്രാഹ്മണാധിപത്യവും ഇന്നുകാണുന്ന ശിവ വൈഷ്ണവ സങ്കലനവും ഒക്കെ പിന്നീടായിരുന്നു നടന്നതുതന്നെ, ബോധപൂർവം പലതിനേയും പൂണൂലിടുവിപ്പിച്ച് അര്യാധിനിവേശം അവർ ഉറപ്പിച്ചു. ഭൂരിപക്ഷം തെയ്യങ്ങൾക്കും വഴങ്ങേണ്ടിയും വന്നു. മാറാതെ നിൽക്കുന്നത് കാവും കാവുമായി ബന്ധപ്പെട്ട സംസ്കാരവും ആയിരുന്നു എന്നു ചുരുക്കാം.

കാലിച്ചാൻ തെയ്യവും പരിവാരങ്ങളും - നായാട്ടിനെ അനുസ്‌മരിപ്പിക്കുന്നു
കാലിച്ചാൻ തെയ്യവും പരിവാരങ്ങളും – നായാട്ടിനെ അനുസ്‌മരിപ്പിക്കുന്നു

നിലവിലെ അവസ്ഥ:

സമീപഭാവിയിൽ തന്നെ കാവുകളൊക്കെയും പുരോഗമനപരമെന്നപേരിൽ പുതുക്കപ്പെടുമെന്നു കരുതുന്നു, മലയാളസംസ്കാരത്തിന് നല്ലൊരു നഷ്ടം ഇതുമൂലം സംഭവിക്കും എന്നതിലും സംശയമില്ല. ചരിത്രം അന്വേഷിക്കുകയോ, പുതുതലമുറയ്ക്ക് ഒരു കാഴ്ചവസ്തുവായെങ്കിലും കൈമാറുകയോ ഒന്നും അല്ലല്ലോ ഇന്നത്തെ മനുഷ്യന്റെ ലക്ഷ്യം തന്നെ! ചരിത്രാവശേഷിപ്പായി ചില കരുതലുകൾ മലയോരദേശങ്ങളിൽ നിന്നാൽ നല്ലതെന്നു പറയാം. മാറ്റങ്ങൾ പണ്ടുതൊട്ടേ ഉള്ളതാണ്; ഇനിയും മാറ്റങ്ങൾ വരും – അത് അനിവാര്യം തന്നെ. ആ അർത്ഥത്തിൽ ഒന്നിനേയും കുറ്റപ്പെടുത്താൻ നിൽക്കാതെ അംഗീകരിക്കുക എന്നതാണു സുന്ദരമായ കാര്യം. എങ്കിലും, വിശ്വാസത്തിന്റെ പേരും പറഞ്ഞ് അല്പം തിരിച്ചറിവോടെ തന്നെ കാവുകൾ നിലനിർത്തുന്നത് ഇന്ന് പ്രകൃതിയോടു കാണിക്കുന്ന നല്ലകാര്യമാണെന്നു പറയാമായിരുന്നു; കാടും മരവും വെട്ടിത്തെളിച്ച് കോൺക്രീറ്റ് ബിൽഡിങ്ങുകളായ അമ്പലങ്ങളിൽ പഴമയെ ദർശിക്കാൻ പറ്റില്ലതന്നെ. അതൊക്കെ പണച്ചെലവുള്ള ആചാരം മാത്രമാവും. ആചാരമെന്നോ അനുഷ്ഠാനമെന്നോ കരുതാതെ നല്ലൊരു കലാരൂപത്തിന്റെ മാതൃകയിൽ കാവുകളെ കാണുന്നതാവും ഇക്കാലത്ത് ഭേദം. നാടോടിനൃത്തവും നാടകങ്ങളും സിനിമയും കാണുന്ന നമുക്ക് ഇത് അതിലും പരിശുദ്ധിയോടെ കൊണ്ടുപോകാൻ പറ്റാത്തതല്ല; മുൻകൈ എടുക്കാൻ താല്പര്യമുള്ളവരും അവർക്കാവശ്യമായ ചിലവുകൾ വഹിക്കാനുള്ള മാധ്യമവും സർക്കാർ വകയിലുള്ള നേതൃത്വമനോഭാവവും അത്യാവശ്യമാണ്.

കണ്ണൂർ ജില്ലയിലെ കാവുകൾ – ചായില്യം ലിസ്റ്റ്

കാസർഗോഡ് ജില്ലയിലേത് തയ്യാറാക്കി വരുന്നു

ക്ഷേത്രം തെയ്യങ്ങൾ‍ തിയ്യതി
കൊട്ടിയൂർ‍ നാൻമഠം ക്ഷേത്രം കരിന്തിരിനായർ‍,കണ്ടപുലി,
മാരപ്പുലി,പുലിമാരുതൻ പുലിയൂർ‍കണ്ണൻ, പുലികണ്ടൻ,
പുലിയൂർ‍കാളി,പുൾളികരിംകാളി, ഗുളികൻ, വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി
വൃശ്ചികം 8-11
തളിപ്പറമ്പ് കുറുമാത്തൂർ‍ പുൾളിവേട്ടക്കൊരുമകൻ ക്ഷേത്രം പുൾളിവേട്ടയ്‌ക്കൊരുമകൻ തെയ്യം വൃശിചികം 10
ഏഴോം നരിക്കോട് പുതിയഭഗവതി ക്ഷേത്രം പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, വിഷ്ണുമൂർ‍ത്തി വൃശ്ചികം11-12
പഴയങ്ങാടി മാട്ടൂൽ കൂടത്തുനെടുമ്പകാവ് ധർ‍മ്മദൈവം, മടയിൽ ചാമുണ്ഡി, പത്തലത്തിൽപത്ര, ഒന്നുരുന്നാൾ‍പത്തു, പൊട്ടൻ, ഗുളികൻ, കുറത്തി, വിഷ്ണുമൂർ‍ത്തി വൃശ്ചികം14-15
ഏഴോം നരിക്കോട് നടുവലത്ത് കോട്ടം കരിവീടൻ, കരിക്കോലം, വേട്ടയ്‌ക്കൊരകുമകൻ വൃശ്ചികം 15-16
പയ്യന്നൂർ‍ കാരാട്ടു നീലിയാർ‍കോട്ടം വിഷ്ണുമൂർ‍ത്തി, നീലിയാർ‍കോട്ടത്തമ്മ, ഗുളികൻ, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കുട്ടിത്തെയ്യം വൃശ്ചികം 15 – 17
പറശ്ശിനികടവ് ശ്രീമുത്തപ്പൻ ക്ഷേത്രം തിരുവപ്പന, മുത്തപ്പൻ വൃശ്ചികം 16
പയ്യന്നൂർ‍ കണ്ടമ്പത്തറ ആന്തൂർ‍ പഞ്ചായത്ത് പറശ്ശിനികടവ് മടയിൽ
ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി, ഭൈരവൻ, കുട്ടിച്ചാത്തൻ,
തായ്പരദേവത, പണയങ്ങാട്ട് ഭഗവതി, ആനക്കുളങ്ങര ഭഗവതി, കന്നിക്കൊരുമകൻ,
വൃശ്ചികം18 – 19
ഏഴോം ആശാരികോട്ടം വടക്കത്ത് ഭഗവതി ക്ഷേത്രം വടക്കത്ത് ഭഗവതി, പൊന്മാലക്കാരൻ ദൈവം, ബാലി, വിഷ്ണുമൂർ‍ത്തി, കാക്കരഭഗവതി വൃശ്ചികം18 – 20
ഏഴോം കാനോം വേലടക്കത്ത് ഭഗവതി ക്ഷേത്രം വേലടക്കത്ത് ഭഗവതി, ബാലി,  കാക്കരഭഗവതി, വിഷ്ണുമൂർ‍ത്തി, മടയിൽ ചാമുണ്ഡി, ഗുളികൻ വൃശ്ചികം18 – 20
കാവേലി നരിക്കോട് മാടായിൽ കോട്ടം മാടായിൽ ഭഗവതി, മഞ്ഞളമ്മ, ഓമനമണികണ്ഠൻ, ഊർ‍പഴശ്ശി, പുൾളൂർ‍കാളി, മടയിൽ ചാമുണ്ഡി, വടക്കത്തിഭഗവതി വൃശ്ചികം18 – 20
ഏഴോം കാനോം ഇരുവൾളി കാക്കരകാവ് കാക്കരഭഗവതി നരമ്പിൽ പോതി, പൂതം, വിഷ്ണുമൂർ‍ത്തി വൃശ്ചികം20 – 21
പയ്യന്നൂർ‍ വെൾളൂർ‍ കാരമേൽകളരി ക്ഷേത്രം തിരുവർ‍ക്കാട്ടു ഭഗവതി, കേളൻകുളങ്ങര ഭഗവതി, ഊർ‍പഴശ്ശി, വിഷ്ണുമൂർ‍ത്തി വൃശ്ചികം21
പയ്യന്നൂർ‍ കാക്കിനിശ്ശേരി കണ്ണങ്കാട്ട് ഭഗവതി ക്ഷേത്രം വിഷ്ണുമൂർ‍ത്തി, മടയിൽചാമുണ്ഡി, രക്തചാമുണ്ഡി, കൂഴന്തട്ടുഭഗവതി, പുതിയഭഗവതി, കുണ്ടോർ‍ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി വൃശ്ചികം22 – 24
ഏഴോം കൊട്ടില നരിക്കോട് മണിച്ചേരി ക്ഷേത്രം പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി വൃശ്ചികം25 – 29
പഴയങ്ങാടി മാട്ടൂൽ കൂലോം ക്ഷേത്രം കാവക്കാരു, വലിയതമ്പുരാട്ടി, മഞ്ഞളമ്മ, വേട്ടയ്‌ക്കൊരുമകൻ, ചെറുക്കൻ, നാഗകന്നിയമ്മ, കരിഞ്ചാമുണ്ഡി, സ്ത്രീകോലം ധനു – 1 – 5
ശ്രീകണ്ഠപുരം പയ്യാവൂർ‍ കുന്നത്തൂർ‍പാടി മുത്തപ്പൻ ദേവസ്ഥാനം മുത്തപ്പൻ തിരുവപ്പന ധനു 2 – മകരം2
കണ്ണപുരം പൂമാലഭഗവതി ക്ഷേത്രം മടയിൽ ചാമുണ്ഡി, ഗുളികൻ, പൂമാരിത്താൻ, പുൾളിക്കുറത്തി, കുണ്ടോർ‍ചാമുണ്ഡി. ധനു 5 – 10
കണ്ണപുരം കൊട്ടിയൽ ക്ഷേത്രം കണ്ടനാർ‍കേളൻ ദൈവം, വയനാട്ട് കുലവൻ, കുടിവീരൻ ധനു11 – 12
ചെറുകുന്ന് പുതിയടത്ത് ക്ഷേത്രം ധർ‍മ്മദൈവം,ചൂളിയാർ‍ ഭഗവതി, മൂവാളംകുഴിചാമുണ്ടി,തെക്കൻഗുളികൻ, വിഷ്ണുമൂർ‍ത്തി. ധനു11 – 13
ഏഴോം മൂന്നാംപീടിക കുഴിച്ചിയിൽ ഭഗവതിക്ഷേത്രം പുതിയഭഗവതി, വിഷ്ണുമൂർ‍ത്തി, ഇളംകോലം, ചാമുണ്ഡി, കുറത്തി, തമ്പുരാട്ടി. ധനു11 – 14
കണ്ണപുരം കിഴക്കേകാവ് ധർ‍മ്മദൈവം, തായ്പരദേവത, വേട്ടയ്‌ക്കൊരുമകൻ, ചുഴലിഭഗവതി, വയനാട്ടുകുലവൻ, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി. ധനു11 – 15
പഴയങ്ങാടി മാട്ടൂൽ തെക്കുമ്പാട് തെക്കുംപാടൻകോട്ടം ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, ദേവക്കൂത്ത്  (സ്ത്രീകൾ‍ അവതരിപ്പിക്കുന്ന ഏക തെയ്യം) ധനു11 – 12
പാപ്പിനിശ്ശേരി അരോളി കോയക്കാട്ട് വീട് പരവചാമുണ്ഡി,വിഷ്ണുമൂർ‍ത്തി ധനു 17
പഴയങ്ങാടി ഏഴോം ചേണിച്ചേരി കോട്ടം കടുച്ചിറക്കൽ ഭഗവതി, മടയിൽ ചാമുണ്ഡി,വിഷ്ണുമൂർ‍ത്തി, കന്നിക്കൊരുമകൻ, നാഗകന്നി, വീരൻ ധനു17 – 18
കണ്ണൂർ‍ ചാലാട് കുന്നത്തൂർ‍
ദാവൂർ‍ കരിങ്കാളി ക്ഷേത്രം
പൊൻമകൻ, ഗുളികൻ, തീചാമുണ്ഡി, ബാപ്പൂരാൻ കരിങ്കാളി, കൈകോളൻ ധനു18 – 20
കണ്ണപുരം അരീകുളങ്ങര മുച്ചിലോട്ട് കാവ് ധർ‍മ്മദൈവം, നരമ്പിൽ ഭഗവതി, വിഷ്ണുമൂർ‍ത്തി, കണ്ണങ്കാട്ട് ഭഗവതി, പുലിയൂർ‍ കാളി, മുച്ചിലോട്ട് ഭഗവതി ധനു19 – 22
തളിപ്പറമ്പ് പരിയാരം ഇയ്യപുരം ഐവർ‍ പരദേവതാക്ഷേത്രം കരിന്തിരിനായർ‍,
കണ്ടപുലി,മറപുലി, പുലിമാരുതൻ, കാളപുലി, പുലിയൂർ‍ കണ്ണൻ, പുലികണ്ടൻ,
പുളിയൂർ‍കാളി, പുൾളികരിംകാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ,
കുണ്ടോർ‍ചാമുണ്ഡി, കുറത്തി
ധനു20 – 22
തളിപ്പറമ്പ് പട്ടുവം പുതിയ ഭഗവതി ക്ഷേത്രം വീരൻ, വീരാളി, പുതിയഭഗവതി,തായ്പരദേവത. ധനു 22 – 23
പരിയാരം ഉദയപുരം ക്ഷേത്രം പുല്ലൂരാളി,
പുൾളികരിങ്കാളി, പുതിയഭഗവതി. കരിന്തിരിനായർ‍, കുറത്തി, വീരൻ,
വിഷ്ണുമൂർ‍ത്തി, പുലികണ്ടൻ, കാരണവർ‍, കുണ്ടോർ‍ചാമുണ്ഡി, വീരാളി,
പുലിമാരൻ, മാരപ്പുലി, കാളപ്പുലി
ധനു20 – 23
തളിപ്പറമ്പ് മറത്തക്കാട് ഐവർ‍ പരദേവത ക്ഷേത്രം കുറത്തി,
കുണ്ടോർ‍ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പുലിയൂർ‍കാലി,
പുൾളികരിംകാളി, പുലികണ്ടൻ, കരിന്തിരിനായർ‍, പുതിയഭഗവതി, വീരൻ,
വീരകാളി,ഭദ്രകാളി.
ധനു 25 – 27
ഏഴോം കണ്ണോം അഞ്ചുതെങ്ങു ഐവർ‍ പരദേവതാക്ഷേത്രം പുലിയൂർ‍കാളി,പുൾളികരിംകാളി,
പുതിയഭഗവതി, കരിന്തിരിനായർ‍, കുറത്തി, കുണ്ടോർ‍ചാമുണ്ഡി,
വിഷ്ണുമൂർ‍ത്തി, പുലികണ്ടൻ, കാരണവർ‍, പുലിമാരൻ, വീരൻ, വീരാളി,
കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി
ധനു 25 – 28
പാപ്പിനിശ്ശേരി ചിറക്കൂട്ടി പുതിയകാവ് പനച്ചുരുളി ആർയപൂക്കന്നി, രക്തചാമുണ്ഡി, വിഷ്മുമൂർ‍ത്തി, തായ്പരദേവത, ബാപ്പൂരാൻ, പഴശ്ശിയിൽ ഭഗവതി, വീരാളി, തോട്ടുംകര ഭഗവതി ധനു 26 – 29
പഴയങ്ങാടി കടവാങ്കോട്ട് തറവാട് ധർ‍മ്മദൈവം, തായ്പരദേവത, വയനാട്ട് കുലവൻ, വിഷ്ണുമൂർ‍ത്തി, ഗുളികൻ ധനു 26 – 29
പാപ്പിനിശ്ശേരി കീച്ചേരി വയലിലേകോട്ടം പഞ്ചുരുളി, തായ്പരദേവത, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി ധനു 27 – 28
തളിപ്പറമ്പ് കുറുമാത്തൂർ‍ മൂലയിൽ ചോന്നമ്മ ക്ഷേത്രം ഭഗവതി, ചോന്നമ്മ ധനു 29
തലശ്ശേരി പന്ന്യന്നൂർ‍ ചെമ്പാട് പനക്കാട്ട് കുറുംബ ഭഗവതിക്ഷേത്രം കുറുംബഭഗവതി,താലപ്പൊലി ധനു 29 – മകരം 2
തലശ്ശേരി പൾളൂർ‍ പുന്നോലക്കണ്ടിക്കാവ് അങ്കക്കാരൻ, ബാപ്പൂരാൻ മകരം 1
തലശ്ശേരി വടക്കുമ്പാട് ബാളത്തിൽഭഗവതി ക്ഷേത്രം ഭഗവതി, പുൾളിവേട്ടക്കൊരുമകൻ, എൾളടത്ത് ഭഗവതി, തമ്പുരാട്ടി, നാഗഭഗവതി, നാഗകണ്ഠൻ മകരം 1 – 3
ചിറക്കൽ വളപട്ടണം മുച്ചിലോട്ട്കാവ് മുച്ചിലോട്ട്ഭഗവതി മകരം2 – 4
തലശ്ശേരി പാറാൽ കൾളിത്താഴ പുന്നോലക്കണ്ടികാവ് അങ്കക്കാരൻ,ബാപ്പൂക്കാരൻ,പോതി, ഗുളികൻ, എൾളടത്ത് ഭഗവതി, കുട്ടിച്ചാത്തൻ, ഘണ്ഠാകർ‍ണ്ണൻ. മകരം 4 – 5
മട്ടന്നൂർ‍ മരുതായി കലശപ്പാറമുത്തപ്പൻ ക്ഷേത്രം തിരുവപ്പന, പെരുമ്പേശൻ, പുൾളിയാളിഭഗവതി. മകരം 4 – 5
കൂത്തുപറമ്പ് ആനിയേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, പുലിയൂർ‍ കാളി, നരമ്പിൽ ഭഗവതി, വിഷ്ണുമൂർ‍ത്തി മകരം 4 – 6
പട്ടുവം പട്ടുവത്തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, ഊർ‍പഴശ്ശി, തായ്പരദേവത, മൂവാളംകുഴി ചാമുണ്ഡി, പടവീരൻ, വിഷ്ണുമൂർ‍ത്തി ചൂളിയാർ‍ ഭഗവതി മകരം 10 – 11.
എടക്കാട് ചാലിൽ ഭഗവതി ക്ഷേത്രം തീചാമുണ്ഡി മകരം 5 – 6
തളിപ്പറമ്പ് കുപ്പം മുക്കൂന്ന് ആനക്കീൽ ഐവർ‍ പരദേവതക്ഷേത്രം കരിന്തിരി
നായർ‍, കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതൻ, പുതിയഭഗവതി,
വീരൻ, വീരാളി, പുലികണ്ടൻ, പുൾളിയൂർ‍കണ്ണൻ, പുൾളികരിംകാളി,
പുലിയൂരാലി, വിഷ്ണുമൂർ‍ത്തി, കുണ്ടോർ‍ചാമുണ്ഡി, കുറത്തി
മകരം12 – 15
പഴയങ്ങാടി ചേങ്ങൽ കൈപ്രംതറവാട് വിഷ്ണുമൂർ‍ത്തി, രക്തചാമുണ്ഡി, ഗുളികൻ, തായ്പരദേവത, നരമ്പിൽ ഭഗവതി, ഭൂതം, നാഗകന്നി മകരം 13
കണ്ണൂർ‍ കൂടാളി താഴത്തുവീട് കുട്ടിച്ചാത്തൻ,
ഭൈരവൻ, ചാമുണ്ഡി, കരുവാൾ‍ ഭഗവതി, ഘണ്ടാർ‍ണൻ, ഉച്ചിട്ട
,കന്നികരിയാത്തൻ, വേട്ടയ്‌ക്കൊരുമകൻ, തെക്കൻകരിയാത്തൻ, വസൂരിമാല
മകരം 13 – 16.
പയ്യന്നൂർ‍ പിലാത്തറ പാത്തോട്ടം ആരത്തിൽ ആയിരംതെങ്ങിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, വല്ലകുളങ്ങര ഭഗവതി, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കന്നിക്കൊരുമകൻ, ഭുതം. മകരം 13 – 16.
കൂടാളി തട്ടയോട് പൾളിപൂയിൽ പുതിയമടപ്പുര മുത്തപ്പൻ, ഗുളികൻ, രുദ്രഭഗവതി മകരം 14.
കുഞ്ഞിമംഗലം തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം താലപ്പൊലി, വേട്ടയ്‌ക്കൊരുമകൻ മകരം15.
പാനൂർ‍ കൂരാഴ മൂകേരി മണ്ടമുൾളത്തിൽ ക്ഷേത്രം ഗുളികൻ, പോതി, അസുരാലനും മകളും മകരം 15 – 16
തലശ്ശേരി പാനൂർ‍ പുതിയകാവ് ശീവർ‍കോലി, രക്തേശ്വരി, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഗുളികൻ മകരം 16 – 17
കല്യാശ്ശേരി അഞ്ചാംപീടിക പുതിയപറമ്പത്ത് ധർ‍മ്മദൈവസ്ഥാനം ഘണ്ടാകർ‍ണൻ, ബാലി, വിഷ്ണുമൂർ‍ത്തി, ധൂളിയാർ‍ ഭഗവതി, ഗുളികൻ, ധർ‍മദൈവം, തായ്പരദേവത. മകരം 17 – 19.
തലശ്ശേരി മേക്കുന്ന് പൂവുൾളത്തിൽ ശ്രീ പോർ‍ക്കലി ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ,
മണത്തനകാളി, വസൂരിമാല, ക്ഷേത്രപാലകൻ (കുട്ടി) ഘണ്ടാകർ‍ണൻ,
കുട്ടിച്ചാത്തൻ, പുൾളിചാമുണ്ഡി, നാഗകാളി, ശ്രീപോർ‍ക്കലി
മകരം17 – 19
പയ്യന്നൂർ‍ വെൾളൂർ‍ കോട്ടഞ്ചേരി ക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, കരുവേടൻ, തൂവ്വക്കാളി, വിഷ്ണുമൂർ‍ത്തി, ചാമുണ്ഡി, പട്ടർ‍തെയ്യം. മകരം 17 – 21
പഴയങ്ങാടി കാണോം വേലാട്ടുകത്ത് ഭഗവതി ക്ഷേത്രം കാക്കരഭഗവതി, വേലാട്ടുകത്ത് ഭഗവതി ബാലി, വിഷ്ണുമൂർ‍ത്തി മകരം 18 – 19
പിലാത്തറ ആരത്തിൽ കാക്കരഭഗവതി ക്ഷേത്രം രക്തചാമുണ്ഡി, കാക്കരഭഗവതി, നരമ്പിൽഭഗവതി, കന്നിക്കൊരുമകൻ, വേട്ടയ്‌ക്കൊരുമകൻ മകരം 18 – 19
തലശ്ശേരി മമ്പറം പിണറായി വെണ്ടുട്ടായികർ‍ണക്ഷേത്രം ഘണ്ടാകർ‍ണൻ, വസൂരിമാല മകരം 18 – 20
തളിപ്പറമ്പ് പട്ടുവം പൂമാലക്കാവ് പൂമരുതൻ, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി മകരം 18 – 23
തലശ്ശേരി മൂഴിക്കര ചന്ത്രോത്ത് അങ്കക്കാരൻ, ഗുളികൻ മകരം 20 – 22
കണ്ണപുരം നാനിയിൽ കരണ്‍കാവ് ധർ‍മ്മദൈവം, പുലിയൂർ‍കാളി, ആരൻ (എളംകോലം), നാഗകന്നി, കാർ‍ത്തിലേക്കത്തോണ്ടി ദൈവം മകരം 20 – 24.
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പെരുമ്പുഴ അച്ചൻ കോട്ടം കല്ലൂരി പെരുമ്പുഴഅച്ചൻ ദൈവം, ഗുളികൻ മകരം 21.
കണ്ണപുരം പാളിയത്ത് വളപ്പ് പാക്കുന്ന് ഭഗവതികോട്ടം ബാലി, ചാമുണ്ഡി, പുല്ലൂർ‍കണ്ണൻ, കന്നിക്കൊരുമകൻ, വിഷണുമൂർ‍ത്തി, ഗുളികൻ മകരം 22 – 23.
പിലാത്തറ മാതമംഗലം നീലിയാർ‍ ഭഗവതിക്ഷേത്രം നീലിയാർ‍ ഭഗവതി മകരം 22 – 26
പയ്യന്നൂർ‍ വെൾളൂർ‍ കാരമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, കുറത്തി, രക്തചാമുണ്ഡി മകരം 23 – 26.
ഉളിയിൽ മൈലവാപ്പ് മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പൂല്ലൂർ‍കാളി, വിഷ്ണുമൂർ‍ത്തി, പുല്ലൂർ‍കണ്ണൻ, മകരം 24 – 26.
പാപ്പിനിശ്ശേരി ചെങ്കിണിവളപ്പ് പൊട്ടൻകാവ് പൊട്ടൻതെയ്യം മകരം 25
കണ്ണൂർ‍ കിഴുന്ന വലിയവീട് കന്നിരാശി ക്ഷേത്രം തെയ്യം മകരം25.
തളിപ്പറമ്പ് കുപ്പം മറത്തക്കാട് ഐവർ‍ പരദേവതാക്ഷേത്രം കരിന്തിരിനായർ‍,
കണ്ടപുലി, മാരപ്പുലി, കാപ്പുലി, പുലിമാരുതൻ, പുലികണ്ടൻ,
പുലിയൂർ‍കണ്ണൻ, പുലിയൂർ‍ കാളി, പുൾളികരിംകാളി, പുതിയഭഗവതി, വീരൻ,
വീരാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, കുണ്ടോർ‍ ചാമുണ്ഡി, കുറത്തി.
മകരം25 – 28
കണ്ണപുരം എടക്കപ്പുറം നാന്നിയിൽ പുതിയ ഭഗവതി ക്ഷേത്രം നാന്നിയിൽ
കുടിവീരൻ, നാഗോലങ്ങര ഭഗവതി, നാടാർ‍കുളങ്ങര ഭഗവതി, പാടാർ‍കുളങ്ങര,
വീരൻ, വീരാളി, മഞ്ഞൾ‍ ഭഗവതി, തോട്ടിൻകര ഭഗവതി, പുതിയഭഗവതി, ഗുളികൻ,
വിഷ്ണുമൂർ‍ത്തി
മകരം26.
ചെറുകുന്ന് വടക്കേടത്ത് ക്ഷേത്രം ബാലി, പൊൻമലക്കാരൻ, ആയിരം തെങ്ങിൽ ചാമുണ്ഡി, ബാപ്പൂരാൻ, നങ്ങേലിയമ്മ, ധർ‍മ്മദൈവം, മഞ്ഞാളിയമ്മ, തായ്പരദേവത മകരം 26.
കണ്ണപുരം അമ്പലപ്പുറം പാലയീൽ കളരി തായ്പരദേവത  (എളംകോലം), കുട്ടിച്ചാത്തൻ, ഭൈരവൻ, ഉച്ചിട്ട, ഗുളികൻ, രക്തചാമുണ്ഡി. മകരം26 – 27
ഇരിട്ടി എടക്കാണം ആശാരികോട്ടം വെരുമ്പേശൻ, മലപിലാൻ, ഗുളികൻ മകരം 26 – 28
മട്ടന്നൂർ‍ ഏഴല്ലൂർ‍ വളയാൽ ഭഗവതി മുത്തപ്പൻ ക്ഷേത്രം ഗുളികൻ, മണത്തണ ഭഗവതി മകരം 26 – 28
ചാലോട് പലഞ്ഞാടൻ തറവാട് വയനാട്ട് കുലവൻ മകരം 27 – 28
ചാലോട് പാവന്നൂർ‍ മൊട്ട ചോനാമറ്റം തെക്കൻ കരിയാത്തൻ, ചോനമ്മ, വിഷ്ണുമൂർ‍ത്തി, ഗുളികൻ മകരം 28
കൂത്തുപറമ്പ് അമ്പിലാട്ടു പുൽപിടി ക്ഷേത്രം പരദേവത, ഗുളികൻ, കുട്ടിച്ചാത്തൻ മകരം 28
തലശ്ശേരി മാടപ്പീടിക എടയിൽപീടിക കോയിമിയിൽ തറവാട് പുൾളികരിംകാളി, തീചാമുണ്ഡി മകരം 27 – 29.
പാപ്പിനിശ്ശേരി കീച്ചേരി കല്ലൂരി പുതിയഭഗവതി ക്ഷേത്രം പുതിയഭഗവതി,
വീരാളി മാരപ്പുലി, പുലിമാരുതൻ, കരിന്തിരിനായർ‍,
എളംകോലം,വലിയതമ്പുരാട്ടി, കുണ്ടോർ‍ചാമുണ്ഡി, വീരൻ, കരണ്ടിവം, ഗുളികൻ,
നാഗകന്നി, പുല്ലൂർ‍കാളി, പുൾളികരിംകാളി, പുല്ലൂർ‍കണ്ണൻ, പുലികണ്ടൻ,
കാളപ്പുലി, കുറത്തി, കണ്ടപ്പുലി
മകരം 28.
ചക്കരക്കൽ ചെമ്പിലോട് പുൾളിദൈവംക്ഷേത്രം പുലിതെയ്യം (പുലിയൂർ‍ കണ്ണൻ, പുലിയൂർ‍കാളി) കരിന്തിരികണ്ണൻ മകരം 28 – കുംഭം 2 –
തളിപ്പറമ്പ് പുലിപ്പറമ്പ് മൈക്കീൽ ശ്രീ കരിംകുട്ടി ശാസ്താൻ ക്ഷേത്രം കരിംകുട്ടി ശാസ്തൻ, കണ്ടനാർ‍കേളൻ, വയനാട്ടുകുലവൻ, പൊട്ടൻ,ഗുളികൻ, കുടിവീരൻ, കരിംകുട്ടിച്ചാത്തൻ. മകരം29 – കുംഭം1
മട്ടന്നൂർ‍ അഞ്ചരക്കണ്ടി പാലയാട് കരിംപാലംകോട്ടം വയനാട്ട് കുലവൻ, പെരുംപുഴഅച്ചൻ, മുത്തപ്പൻ, ഉതിരാലൻ, ഗുളികൻ, മുത്തച്ചിപോതി, കാരണവർ‍. മകരം29 – കുംഭം 1
തലശ്ശേരി ധർ‍മ്മടം ശ്രീ അണ്ടല്ലൂർ‍കാവ് ബാലി, സൂഗ്രീവൻ, നാഗകന്നി, തൂവ്വക്കാളി, ദൈവത്താർ‍, അങ്കക്കാരൻ, ശാസ്തപ്പൻ, ബാപ്പൂരൻ, മക്കാൽ കുംഭം 1
മട്ടന്നൂർ‍ പയ്യാടൻകോട്ടം ആർയകന്നി, ബപ്പൂരൻ കുംഭം 2 – 3.
പാനൂർ‍ പുത്തൂർ‍ അമ്പിടത്ത് മടപ്പുര തൂവ്വക്കാരി, മുത്തപ്പൻ, ഭഗവതി, തടുത്തണ്ടഭൂതപ്പൻ കുംഭം 3 – 6
അഞ്ചരക്കണ്ടി മുഴപ്പാല തട്ടയോട് ചെറുകൊട്ടാരം പരുത്തിവീരൻ, പുതിയഭഗവതി, തമ്പുരാട്ടി, ഗുളികൻ കുംഭം 4
കൂത്തുപറമ്പ് കൈത്തിരിയാടം ഭഗവതി ക്ഷേത്രം ചെറിയ ഭഗവതി, പരദേവത, വലിയഭഗവതി, ഗുളികൻ, ദൈവത്താർ‍, ശ്രീപോർ‍ക്കലി, വേട്ടയ്‌ക്കൊരുമകൻ കുംഭം 4 – 8.
പഴയങ്ങാടി മാട്ടൂൽ തെക്കുംമ്പാട് ശ്രീകുറംബ ഭഗവതി ക്ഷേത്രം പുതിയഭഗവതി, ചാമുണ്ഡി, മുട്ടിൽചാമുണ്ഡി, ചെറ്ിയഗുളികൻ, വീരൻ, വീരാളി, വിഷ്ണുമൂർ‍ത്തി കുംഭം 5 – 7.
ഇരിട്ടി മണത്തണ മുത്തപ്പൻ ക്ഷേത്രം മുത്തപ്പൻ, തിരുവപ്പന, പെരുമ്പുഴ അച്ചൻ, മുത്താച്ചിഭഗവതി, കാരണവർ‍, മണത്തണപോതി, കുട്ടിശാസ്തപ്പൻ, ഗുളികൻ, വിഷ്ണുമൂർ‍ത്തി കുംഭം7 – 8.
തലശ്ശേരി തൃപ്പങ്ങോട്ടൂർ‍ കടവത്തൂർ‍ കൂറോളിക്കാവ് ഭഗവതിക്ഷേത്രം കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല, ഭൈരവൻ, ഘണ്ടാകർ‍ണൻ, ചാമുണ്ഡി, പുറംകാലൻ, ബപ്പൂരൻ കുംഭം 7 – 9
തളിപ്പറമ്പ് പട്ടുവം കുഞ്ഞിമംഗലം ക്ഷേത്രം മഞ്ഞളൂത്ത്, വയനാട്ട് കുലവൻ, സർ‍വ്വേശ്വരിയമ്മ, (തായ്പരദേവത), മടിയൻ ക്ഷേത്രപാലൻ കുംഭം 7 – 11
തലശ്ശേരി കൂത്തുപറമ്പ് മമ്പറം കാണക്കോട്ട് മടപ്പുര ശ്രീപോതി,ഗുളികൻ, മുത്തപ്പൻ, കാരണവർ‍, വിഷ്ണുമൂർ‍ത്തി കുംഭം 8 – 10.
കണ്ണൂർ‍ – കൂത്തുപറമ്പ് ആടൂർ‍ പനച്ചിക്കാവ് ആർയപൂക്കന്നി, പൂമാലാന്നി, ഗുളികൻ, ബപ്പൂരൻ, ദൈവത്താർ‍, ഭഗവതി കുംഭം8 – 10
കൂത്തുപറമ്പ് നരവൂർ‍ ചാത്താടിമന കൈതചാമുണ്ഡി, മുത്തപ്പൻ, കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല, പോതി, കരുവാൾ‍ ഭഗവതി, തമ്പുരാട്ടി, വിഷ്ണുമൂർ‍ത്തി. കുംഭം 9 – 11
ന്യൂമാഹി പെരിങ്ങാടി മങ്ങാട് വനകണ്ടകോവിലകം ഭഗവതി ക്ഷേത്രം ഗുളികൻ, ഭദ്രകാളി, കുട്ടിച്ചാത്തൻ, വേട്ടയ്‌ക്കൊരുമകൻ, വസൂരിമാല, ശ്രീപോർ‍ക്കലി ഭഗവതി കുംഭം9 – 13
കീച്ചേരി അഞ്ചാംപീടിക കൂവപറത്ത് കാവ് പുതിയഭഗവതി, എളംകോലം, പുല്ലൂർ‍കാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, കുണ്ടൂർ‍ചാമുണ്ടി, വലിയതമ്പുരാട്ടി, കുറത്തി കുംഭം10.
പയ്യന്നൂർ‍ അന്നൂർ‍ ആരയിൽ ചുവാറ്റ പട്ടർ‍തെയ്യം കുംഭം 13.
കണ്ണൂർ‍ കാഞ്ഞിരോട് പുലിദൈവ ക്ഷേത്രം പുലിദൈവങ്ങൾ‍,  (പുല്ലൂർ‍കണ്ണൻ, പുല്ലൂർ‍കാളി) കുംഭം1 – 13
ചാല കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം ഗുളികൻ, കടാങ്കോട്ട്മാക്കം –  (മാക്കം തെയ്യത്തിന് പ്രശസ്തം ) കുംഭം 14.15,16
കമ്പിൽ മയ്യിൽ കണ്ടക്കൈ ചാലങ്ങോട്ട്കാവ് പുതിയഭഗവതി, തായ്പരദേവത, ചോന്നമ്മ, വീരൻ, വീരാളി, പുല്ലൂർ‍കണ്ണൻ കുംഭം 14 – 17
മയ്യിൽ ചോന്നമ്മകോട്ടം ചോന്നമ്മ, ധർ‍മ്മദൈവം കുംഭം 15 – 16.
പഴയങ്ങാടി ഏഴോം അടുത്തില അടുത്തിലത്തെരു വേട്ടക്കൊരുമകൻ ക്ഷേത്രം വേട്ടക്കൊരുമകൻ, ഊർ‍പഴശ്ശി, തായ്പരദേവത, മൂവാളംകുഴിചാമുണ്ഡി, ചൂളിയാർ‍ ഭഗവതി, വീരൻ, വിഷ്ണുമൂർ‍ത്തി കുംഭം15 – 16.
തലശ്ശേരി കൂത്തുപറമ്പ് റോഡ് 16 – ാംമൈൽ കോട്ടയം പഞ്ചായത്ത് മന്ദംകാവ് തമ്പുരാട്ടി, ഘണ്ടാകർ‍ണൻ, ഗുളികൻ, കുട്ടിച്ചാത്തൻ, പോതി, ചാമുണ്ഡി കുംഭം 15 – 17.
പാപ്പിനിശ്ശേരി കീച്ചേരി,നടാച്ചേരി പുതിയഭഗവതി ക്ഷേത്രങ്ങൾ‍ പുതിയഭഗവതി,
വീരൻ, വീരാളി, എളംകോലം, വലിയതമ്പുരാട്ടി, കരിവേടൻദൈവം, കരൻദൈവം,
പട്ടത്തിയമ്മ (തോറ്റം) മുത്തപ്പൻ പുറാട്ട്, മാപ്പിളപുറാട്ട്.
കുംഭം 15 – 18.
കണ്ണപുരം ആഴിത്തീരംതെങ്ങിൽ ചാമുണ്ഡിക്ഷേത്രം വേട്ടയ്‌ക്കൊരുമകൻ, പുലിയൂർ‍കണ്ണൻ, ആഴിതീരംതെങ്ങിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ. കുംഭം15 – 19
പയ്യന്നൂർ‍ വെൾളൂർ‍ നാഗത്തിൻമൂല നാഗകന്നി, നാഗരാജ കുംഭം16.
തളിപ്പറമ്പ് മാവിച്ചേരി പയറ്റിയാൽ ഭഗവതി പയറ്റിയാൽ ഭഗവതി, ഭൈരവൻ, തായ്പരദേവത, തീചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, കുണ്ടോറചാമുണ്ഡി. കുംഭം16 – 19.
പഴയങ്ങാടി ഏഴോം ചിറയിൽ തറവാട് കതിവന്നൂർ‍ വീരൻ, ഗുരിക്കൾ‍, ഗുളികൻ കുംഭം19 – 20.
കൂത്തുപറമ്പ് മാനത്തേരി പാലയാട് ഭഗവതിക്ഷേത്രം തമ്പുരാട്ടി (കുളിച്ചെഴുന്നൾളത്ത്) കുംഭം19 – 26
തലശ്ശേരി എരഞ്ഞോളി വടക്കുമ്പാട് ശ്രീപോർ‍ക്കലി ക്ഷേത്രം ഭഗവതി, ശാസ്തപ്പൻ, ഗുളികൻ, ഘണ്ടാകർ‍ണൻ, എൾളടത്ത് ഭഗവതി, പോതി, ദൂരത്ത് ഭഗവതി. കുംഭം 20
അഞ്ചരക്കണ്ടി ചമ്പാട് കുറുംബക്കാവ് ഘണ്ടാകർ‍ണൻ, വസൂരിമാല കുംഭം 20.
പാപ്പിനിശ്ശേരി പയ്യൻകോട്ടം ഊർ‍പഴശ്ശിദൈവം, വേട്ടക്കൊരുമകൻ കുംഭം20.
പയ്യന്നൂർ‍ വെൾളൂർ‍ കോഴുത്തുംപടി പനയക്കാട്ട് ഭഗവതി, വെൾളാറകുളങ്ങര ഭഗവതി, കരുവഭഗവതി, ഭൈരവൻ, കുട്ടിശാസ്തപ്പൻ കുംഭം 20 – 21.
ഏഴോം എരിപുരം ഓൾ‍ഡ് ടെക്‌നിക്കൽ ഹൈസ്‌കൂളിനു സമീപം ചെങ്ങാൾ‍ ശ്രീപുതിയ ഭഗവതി ക്ഷേത്രം പുതിയഭഗവതി, കന്നിയാൽ ഭഗവതി, വീരൻ,വീരാളി,ഗുളികൻ, വിഷ്ണുമൂർ‍ത്തി, തീചാമുണ്ഡി. കുംഭം 21 – 24.
അഴീക്കോട് പുതിയതെരു പറയങ്കാട്ട് മുനീശ്വരമന്ദിരം ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, രക്തേശ്വരി, ഗുളികൻ, ഉച്ചിട്ട, പൊട്ടൻ, വിഷ്ണുമൂർ‍ത്തി. കുംഭം 22
ചെറുകുന്ന് പുളീരക്കീഴിൽ ചാമുണ്ഡി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പൊട്ടൻ, ധർ‍മ്മദൈവം കുംഭം 22 – 23.
കണ്ണപുരം കീഴറ പുൾളിത്തറമ്മൽ ഭഗവതി ക്ഷേത്രം ഭഗവതി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, പൊട്ടൻ, ധർ‍മ്മദൈവം കുംഭം 22 – 23
പഴയങ്ങാടി ചെങ്ങാൾ‍ കുണ്ടത്തിൽകാവ് പുതിയഭഗവതി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, വീരൻ, കനിയാൽഭഗവതി, വീരാളി, ഭദ്രകാളി, തീചാമുണ്ഡി. കുംഭം 22 – 24
കൂത്തുപറമ്പ് മാനന്തവാടി റോഡ് ചിറ്റാരിപറമ്പ് ആശാരികോട്ടം ശ്രീപോർ‍ക്കലി, ചെറിയതമ്പുരാട്ടി, കാരണവർ‍, ബാലി, ഗുളികൻ, കുട്ടചാത്തൻ, ഘണ്ടാകർ‍ണൻ, വസൂരിമാല കുംഭം 22 – 24.
കണ്ണൂർ‍ ഏച്ചൂർ‍ മുണ്ടേരി കണ്ണച്ചേരി കൂറുംബകാവ് ഘണ്ടാകർ‍ണൻ,വസൂരിമാല കുംഭം 22 – 25.
തളിപ്പറമ്പ് ഭണ്ഡാരത്ത് വയൽത്തിറ ഭദ്രകാളി കുംഭം 23
മട്ടന്നൂർ‍ – ഇരിട്ടിറോഡ് ഭഗവതിക്ഷേത്രം വിഷ്ണുമൂർ‍ത്തി, പുല്ലൂർ‍കാളി കുംഭം 23 – 24
പയ്യന്നൂർ‍ റെയിൽവേ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന കുംഭം 24
പയ്യന്നൂർ‍ ഒളവര മുണ്ട്യകാവ് ഒളവറഭഗവതി കുംഭം24
കൂട്ടുപുഴ മാക്കൂട്ടം കാക്കത്തോട് ദേവിക്ഷേത്രം ഗുളികൻ, തിരുവപ്പന കുംഭം24
പേരാവൂർ‍ കുഞ്ഞംവീട് മുത്തപ്പൻവെൾളാട്ടം, പെരുമ്പുഴ അച്ചൻ, വസൂരിമാല, കുട്ടിച്ചാത്തൻ, ഗുളികൻ, പോതി, തൂവ്വക്കാരി കുംഭം24 – 25.
തലശ്ശേരി പാനൂർ‍ തൃപ്പങ്ങോട്ടൂർ‍ പോളൂർ‍ മുത്തപ്പൻ മടപ്പുര തിരുവപ്പന കുംഭം 24 – 27.
കൂത്തുപറമ്പ് കോളയാട് വൈരിഘാതകക്ഷേത്രം വൈരജാതൻ കുംഭം 25.
മട്ടന്നൂർ‍ കീഴെല്ലൂർ‍ പേരാവൂർ‍ കൊതമ്പോത്ത് ഭഗവതി ക്ഷേത്രം പുലിമാതാവ്, പുലിദൈവം. കുംഭം25
കണ്ണൂർ‍ കിഴുന്ന മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി കുംഭം 26 – 27.
കണ്ണപുരം ചെറുകുന്ന് ശ്രീഗുരുക്കലോട്ട് ഭഗവതി ക്ഷേത്രം ധർ‍മ്മദൈവം, ധൂളിയകാവിൽ ഭഗവതി, കന്നിക്കൊരുമകൻ, ബാലി, വലിയതമ്പുരാട്ടി, വിഷ്ണുമൂർ‍ത്തി, ഗുളികൻ, മുത്തപ്പൻ കുംഭം26 – 28.
കീഴല്ലൂർ‍ പഞ്ചായത്ത് ചാലോട് ഗോവിന്ദാംവയൽ വിഷ്ണുക്ഷേത്രം പുതിയഭഗവതി, വീരാളി, പരുത്തിവീരൻ, ഭദ്രകാളി. കുംഭം 27,28
മേലേചൊവ്വ ഐച്ചൂർ‍ കനകച്ചേരി ശ്രീകുറുംബകാവ് അഗ്നിഘണ്ടാകർ‍ണൻ, ഭഗവതി കുംഭം 29
കോളയാട് ആലഞ്ചേരി അമ്പലക്കണ്ടി ക്ഷേത്രം തിരുവപ്പന, കുട്ടിശാസ്തപ്പൻ, ഗുളികൻ, വസൂരിമാല, ഭഗവതി, ഘണ്ടാകർ‍ണൻ, മലചാമുണ്ഡി. കുംഭം 29 – 30
തളിപ്പറമ്പ് പരിയാരം പാടി വയനാട്ട് കുലവൻ, മലപിൾളൻ, കാരണവർ‍ ഗുളികൻ കുംഭം 29.
കൂത്തുപറമ്പ കോളയാട് വയൻവയ്യനൂർ‍ചൊവ്വകാവ് ഗുളികൻ, കുട്ടിച്ചാത്തൻ, മലർ‍ചാമുണ്ഡി, ഭഗവതി, ശ്രീപോർ‍ക്കലി, തിരുവപ്പന കുംഭം 29 – മീനം 2…
ഉളിക്കൽ വയത്തൂർ‍ ആരയിൽ ഭദ്രകാളി ക്ഷേത്രം ആരയിൽ ഭദ്രകാളി, പെരുമ്പേശൻ, മുത്തപ്പൻ, അന്തിത്തിറ, കാണാപ്പലി അന്തിത്തിറ, ആരയിൽ മുത്താച്ചി മീനം 1 – 2.
ആറളം മുച്ചിലോട്ട് ഭഗവതിക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുൾളൂർ‍കാളി, പുൾളൂർ‍കണ്ണൻ, വിഷ്ണുമൂർ‍ത്തി മീനം 1 – 3
കണ്ണൂർ‍ താണ മാണിക്യകാവ് പയ്യമ്പൾളിചന്തു, തച്ചോളി ഒതേനൻ മീനം1 – 2
മട്ടന്നൂർ‍ – നടുവണ്ടുറോഡ് പെരുമണ്ണ് കളത്തിൽ തിറ ഭഗവതിക്ഷേത്രം അന്തിത്തിറ, പെരുമ്പുഴയച്ഛൻ, കരിംകാളി, ചെയ്യാട്ട്, പുതിയഭഗവതി, ഉതിരലപോതി മീനം 2 – 3
കൂത്തുപറമ്പ് റോഡ് ചെമ്പിലോട് തച്ചൻകുന്നുമ്മൽ മഹാദേവിക്ഷേത്രം നാഗകന്നി,
കാരണവർ‍, തലച്ചിലോൻ, തെക്കൻകരിയാത്തൻ, പൂതം, ബാപ്പൂരാൻമാർ‍,
ദൈവത്താർ‍, തമ്പുരാട്ടി, ആർയപൂംകന്നി, പൊൻമകൾ‍, ഗുളികൻ
മീനം2 – 3
കൂത്തുപറമ്പ് പാലായികാവ് വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി, ഗുളികൻ, ഘണ്ടാകർ‍ണൻ, വസൂരിമാല, കാരണവർ‍, കുട്ടിച്ചാത്തൻ, ചാമുണ്ഡി മീനം3 – 5
തലശ്ശേരി നെട്ടൂർ‍ ബാലതി ഭഗവതി ക്ഷേത്രം ഭഗവതി, പുലിവേട്ടയ്‌ക്കൊരുമകൻ, കുട്ടിത്തെയ്യം, പടവീരൻ, ഗുളികൻ, നാഗകണ്ഠൻ, നാഗഭഗവതി, ചെറിയഭഗവതി, എളറാത്തുഭഗവതി മീനം 5
കാനൂൽ ബക്കളം ശ്രീഭഗവതികോട്ടം ധർ‍മ്മദൈവം, വിഷ്ണുമൂർ‍ത്തി, പൊട്ടൻ, ഗുളികൻ, നാഗകന്യക, കുറത്തി, ഭഗവതി  മീനം 6 – 7
മട്ടന്നൂർ‍ കിളിയങ്കാട്ട് എളംകരുമകൻ ക്ഷേത്രം പൂതാടി, എളംകരുമകൻ, തായ്പരദേവത മീനം 7
തലശ്ശേരി പിണറായി വെണ്ടുട്ടായി കരുവാന്തവിടെ ഘണ്ടാകർ‍ണ ക്ഷേത്രം ഘണ്ടാകർ‍ണൻ, വസൂരിമാല, കുട്ടിച്ചാത്തൻ, ചാമുണ്ഡി, ഭഗവതി മീനം 7
ചെമ്മനാട് ഈക്കോട്ട് മേലത്തു തറവാട് ശ്രീഗുരുദൈവം, കുറത്തിയമ്മ, ഗുളികൻ, പടിഞ്ഞാർ‍ ചാമുണ്ഡി മീനം7
പേരാവൂർ‍ കുന്നിത്തല ശ്രീകുറുംബക്ഷേത്രം മുത്തപ്പൻ, ഗുളികൻ, ഘണ്ടാകർ‍ണൻ, പൂക്കുട്ടി ശാസ്തപ്പൻ, വസൂരിമാല മീനം7 – 9
ചെറുപുഴ പ്രാപ്പൊയിൽ വയനാട്ട് കുലവൻ ക്ഷേത്രം വയനാട്ട്കുലവൻ മീനം 7 – 9
മട്ടന്നൂർ‍ ഇരിട്ടി റോഡ് പുന്നാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി പുൾളൂർ‍കാളി, പുൾളൂർ‍ കണ്ണൻ, വിഷ്ണുമൂർ‍ത്തി, നരമ്പിൽ ഭഗവതി മീനം7 – 9
പയ്യന്നൂർ‍ പിലാത്തറ പാണപ്പുഴ കണ്ടാണപ്പൾളി ആലക്കാട് മാച്ചിയിൽ മന്ത്രമൂർ‍ത്തി ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, കുറത്തി, പൊട്ടൻ, ഗുളികൻ മീനം 10 – 11
തലശ്ശേരി ധർ‍മ്മടം മാരിയമ്മൻ കോവിൽ ഗുളികൻ, വീരൻ, വീരാളി, ഗുരിക്കൾ‍, പുതിയഭഗവതി, കുട്ടിച്ചാത്തൻ മീനം 11 – 12
തലശ്ശേരി പെരിങ്ങത്തൂർ‍ പുല്ലുകര മുത്തപ്പൻക്ഷേത്രം മുത്തപ്പൻ കരിംചാമുണ്ഡി, ഗുളികൻ, പോതി മീനം 11 – 12
തലശ്ശേരി പരപ്രം മണ്ടോലിടത്തു അഗ്നിഘണ്ടാകർ‍ണൻ അഗ്നിഘണ്ഠാകർ‍ണൻ, ശാസ്തപ്പൻ, ഗുളികൻ, ചാമുണ്ഡി, മണത്തണഭഗവതി മീനം 13
തളിപ്പറമ്പ് തൃച്ചംബരം ചെറിയൂർ‍ ക്ഷേത്രം പുലിവേട്ടയ്‌ക്കൊരുമകൻ, വിഷ്ണുമൂർ‍ത്തി, കുട്ടിത്തെയ്യം, തായ്പരദേവത മീനം13 – 14
ചെമ്പിലോട് ചാല ആടൂർ‍ മേപ്പാട് ക്ഷേത്രം വയനാട്ട് കുലവൻ, പൊൻമാലക്കാർ‍, എൾളടത്തു ഭഗവതി, വീരൻ, ഗുളികൻ, കാരണവർ‍ മീനം 13 – 15
കണ്ണൂർ‍ മുണ്ടയാട് വയൽത്തിറ പുതിയഭഗവതി, വീരൻ, വീരാളി, ഭദ്രകാളി, വിഷ്ണുമൂർ‍ത്തി, ഗുളികൻ മീനം 13 – 15
വടക്കുമ്പാട് തളിയിൽ ക്ഷേത്രം രക്തേശ്വരി, കാളി, ശ്രീ പോർ‍ക്കലി, അഗ്നിക്കാരൻ, ബപ്പൂരാൻ തെയ്യം, എൾളെടുത്ത് ഭഗവതി, കുട്ടിശാസ്തപ്പൻ മീനം 14 – 15
കണ്ണൂർ‍ തോട്ടട വെങ്കണമടപ്പുര മുത്തപ്പൻ, രക്തഗുളികൻ, കാരണവർ‍, തിരുവപ്പന, എൾളടത്തു ഭഗവതി മീനം14 – 15
ഇരിട്ടി – കല്ലുവയൽ കരപ്പൂർ‍ ഭഗവതികാവ് കാളരാത്രി, വലിയതമ്പുരാട്ടി, ചീയാട്ട്, പുതിയകരിംകാളി, പെരുമ്പേശൻ, അന്തിത്തിറ, ഉതിരാലൻ മീനം15 – 17
അഞ്ചരക്കണ്ടി ചക്കരക്കൽ കക്കുന്നത്ത് ഭഗവതി ക്ഷേത്രം കക്കുന്നത്ത് ഭഗവതി,അങ്കക്കാരൻ, തൂവ്വക്കാരി, പരദേവത,പൊൻമകൻ മീനം17
പയ്യന്നൂർ‍ പിലാത്തറ ആരത്തിൽ ശ്രീഭദ്രാപുരം ആരത്തിൽ ക്ഷേത്രം വിഷ്ണുമൂർ‍ത്തി,
ഭൈരവൻ, രക്തചാമുണ്ഡി, ആരത്തിൽ ഭഗവതി, പഴശ്ശിഭഗവതി, കുട്ടിച്ചാത്തൻ,
രക്തേശ്വരി, കാരാട്ടുഭഗവതി, മടയിൽ ചാമുണ്ഡി, നരമ്പിൽ ഭഗവതി, കാക്കര
ഭഗവതി
മീനം 17 – 19
കണ്ണൂർ‍ താഴെചൊവ്വ ചരപ്പുറം മുത്തപ്പൻക്ഷേത്രം തിരുവപ്പന,മുത്തപ്പൻ മീനം 18
അഞ്ചരക്കണ്ടി ചക്കരക്കൽ കുന്നത്ത് ഭഗവതിക്ഷേത്രം അങ്കക്കാരൻ, എൾളടെത്ത് ഭഗവതി, തൂവ്വക്കാരി, പരദേവത, ഭഗവതി മീനം18
ഉളിക്കൽ വട്ടയംതോട് ശാസ്തപ്പൻ കോട്ടം പൊട്ടൻതെയ്യം, കുട്ടിശാസ്തപ്പൻ, ഘണ്ഠാകർ‍ണൻ, വിഷ്ണുമൂർ‍ത്തി, വസൂരിമാല, ഗുളികൻ, തിരുവപ്പന മീനം 18 – 19
തലശ്ശേരി വീനസ് ജംഗ്ഷൻ കൂവക്കാത്ത് ഭഗവതി ക്ഷേത്രം രക്തേശ്വരി, നാഗദേവത, കുട്ടിച്ചാത്തൻ, ഗുളികൻ മീനം 18 – 20
തലശ്ശേരി കോട്ടയം ധൂളിവാതുക്കൽ ക്ഷേത്രം മുണ്ടയംപറമ്പ് ഭഗവതി, കൊടുഗത്തിൽ ഭഗവതി, നാഗരാജ, നാഗകന്യക, വിഷ്ണുമൂർ‍ത്തി, കുട്ടിശാസ്തപ്പൻ, ഘണ്ടാകർ‍ണൻ, ഗുളികൻ മീനം 19
തലശ്ശേരി കോട്ടയം കതിരൂർ‍ എരുവട്ടി കൊയ്യാലക്കുന്നു ക്ഷേത്രം ഭഗവതി, ശാസ്തപ്പൻ, എൾളടത്ത് ഭഗവതി, അങ്കക്കാരൻ, ഗുളികൻ, ബപ്പൂരാൻ, മന്ദപ്പൻ മീനം 19 – 20
ഇരിട്ടി കൂട്ടുപുഴ കരവൂർ‍ കാവുങ്കരി ഭഗവതിക്ഷേത്രം പെരുമ്പച്ചൻ, കാക്കരത്തി ഭഗവതി, വരച്ചാൽപോതി, പോതി, ഉതിരാലൻ, കരികാളി, ഉതിരാളിപോതി, പുതിയഭഗവതി മീനം 19 – 20
കണ്ണൂർ‍ തോട്ടട വങ്കണ മടപ്പുര രക്തഗുളികൻ, മുത്തപ്പൻ, കാരണവർ‍ മീനം 20 – 21
തളിപ്പറമ്പ് വെൾളാവ് കൈതക്കീൽ ക്ഷേത്രം മഞ്ഞളമ്മ, നാഗകന്നി, നാഗരാജാവ്, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ, കൈതകുളമ്മ മീനം 21 – 22
മട്ടന്നൂർ‍ മറുത്തൈ ആശാരികോട്ടം രുധിരമ്പുമല ഭഗവതി, ഗുളികൻ, കുളിച്ചെഴുന്നൾളത്ത് മീനം 21 – 22
ഉളിക്കൽ അറബിറോഡ് അറബിത്തട്ട് അറബി അറയിൽ ഭദ്രകാളി ക്ഷേത്രം അറയിൽ ഭദ്രകാളി, വെരുമ്പേശൻ, മുത്തപ്പൻ, അന്തിത്തിറ, കാണാപൾളിത്തിറ, കാണാപൾളി ഉതിരാല, അറയിൽ മുത്താച്ചി. മീനം 22 – 23
ഇരിട്ടി – കൂട്ടുപുഴ റോഡ് വളളിത്തോട് മുത്തപ്പൻകാവ് മടപ്പുരക്ഷേത്രം ഗുളികൻ, വിഷ്ണുമൂർ‍ത്തി, തിരുവപ്പന, പോതി മീനം 24 – 25
മട്ടന്നൂർ‍ എളംപക്കം അയ്യൻകോവിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം മുച്ചിലോട്ട് ഭഗവതി മീനം 24 – 26
ധർ‍മ്മടം കിഴക്കേപാലയാട് ശ്രീ വിശ്വകർ‍മ്മ ക്ഷേത്രം ഉച്ചിട്ട, കുട്ടിച്ചാത്തൻ മീനം 27 – 28
തളിപ്പറമ്പ് മലപ്പട്ടം പരിപ്പൻകടവ് മന്ത്രമൂർ‍ത്തി ക്ഷേത്രം കുട്ടിച്ചാത്തൻ, ഭൈരവൻ, വിഷ്ണുമൂർ‍ത്തി, കരിവാൾ‍ ഭഗവതി, വേട്ടയ്‌ക്കൊരുമകൻ, ഉച്ചിട്ട, കാളിയാംവൾളി മീനം 27 – 29
കണ്ണപുരം മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ‍കോട്ടം നീലിയാർ‍ഭഗവതി മീനം 30
ഇരിട്ടി പായംപഞ്ചായത്ത് കാളത്തോട് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന, മുത്തപ്പൻ, ശാസ്തപ്പൻ, വിഷ്ണുമൂർ‍ത്തി, ഭഗവതി, ഗുളികൻ മീനം 30
തലശ്ശേരി പന്തക്കൽ കൂലോംകാവ് പരദേവത, ഭഗവതി മീനം 30
പഴയങ്ങാടി ചെറുതാഴം അത്തിയാടം പാലോട്ട് കാവ് പാലോട്ട് ദൈവം, വിളാവംദൈവം, പുലിയൂർ‍ കാളി, വിഷ്ണുമൂർ‍ത്തി, കുറത്തി, കുണ്ടോർ‍ ചാമുണ്ഡി മീനം 30 – മേടം 6
പയ്യന്നൂർ‍ കുഞ്ഞിമംഗലം മൾളിയോട്ട് പാലോട്ട് കാവ് പാലോട്ട്
ദൈവം, കരിന്തിരിനായർ‍, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂർ‍ത്തി,
കുണ്ടോർ‍ ചാമുണ്ഡി, വീരൻ, വീരകാളി, പുൾളൂർ‍കാളി, കുറത്തി,
പുൾളികരിംകാളി, പുൾളൂർ‍കണ്ണൻ, പുലികണ്ടൻ, പുതിയഭഗവതി
മീനം 30 – മേടം 5 –
പഴയങ്ങാടി തെക്കുമ്പാട് മാട്ടൂൽ പാലോട്ട് കാവ് പാലോട്ട് ദൈവം, അങ്കത്തെയ്യം, കുണ്ടൂർ‍ ആദി ചാമുണ്ടി, കുറത്തിഅമ്മ, നെല്ലികുറത്തി മീനം 30 – മേടം 7
തലശ്ശേരി പന്തക്കൽ പാണ്ടോകൂലം ഭഗവതി, പരദേവത മേടം 1
തലശ്ശേരി എരഞ്ഞോളി വലിയപീടിക നെടുങ്കോട്ടുകാവ് വലിയതമ്പുരാട്ടി, കുട്ടിച്ചാത്തൻ, എൾളറത്തു ഭഗവതി, വസൂരിമാല മേടം 1
തളിപ്പറമ്പ് കുപ്പം വലിയോട്ടു തറവാട് തായ് പരദേവത, ഭൂതം മേടം2 – 3
കുത്തുപറമ്പ് മാവിലായിൽ മാവിലായിക്കാവ് ദൈവത്താർ‍, അടിയുത്സവം മേടം 2 – 3
പയ്യന്നൂർ‍ കുഞ്ഞിമംഗലം തെരു വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രം ചൂളിയാർ‍ ഭഗവതി, പടവീരൻ, ഊർ‍പഴശ്ശി, വേട്ടയ്‌ക്കൊരുമകൻ മേടം11 – 16

താമസം ഇരിയയിൽ

ജനിച്ചത് പനത്തടിയിലായിരുന്നെങ്കിലും 5 വയസ്സുമുതൽ വളർന്നത് ഒടയഞ്ചാലായിരുന്നു. കഴിഞ്ഞ നാലര വർഷമായിട്ട് താമസം സമീപപഞ്ചായത്തിലെ ഇരിയ എന്ന സ്ഥലത്താണ്. പണ്ട് ജീമെയിൽ വന്നപ്പോൾ ഒരു കൗതുകത്തിനു കൊടുത്ത ഇമെയിൽ ഐഡിയായിരുന്നു rajeshodayanchal എന്നത്. പിന്നീട് പലരും എന്നെ വിളിക്കുന്നത് തന്നെ ഒടയഞ്ചാൽ എന്നായി എന്നത് വേറൊരു രസം. 2005-ഇൽ ഒക്കെ ഗൂഗിളിൽ odayanchal എന്നു സേർച്ച് ചെയ്താൽ ഒന്നും കാണില്ലായിരുന്നു, ഇമേജിന്റെ സെക്ഷനിൽ കോട്ടയത്തുള്ള രണ്ട് പള്ളീലച്ചന്മാർ ഉണ്ടായിരുന്നു എന്നതേ ഉള്ളൂ. അറിയാവുന്ന ടെക്നോളജീസ് ഉപയോഗിച്ച് ഒടയഞ്ചാലുമായി ബന്ധപ്പെട്ട പലതും ഓൺലൈനിൽ എത്തിക്കുക എന്ന വാശിയിൽ എന്തോക്കെയോ ചെയ്ത്, ഉടനേ അതു മാറ്റിയെടുത്തു. കാലക്രമത്തിൽ ഇന്റെർനെറ്റ് പുരോഗതി പ്രാപിച്ചപ്പോൾ കാര്യങ്ങളൊക്കെ ധാരളം വന്നു തുടങ്ങി. ഞാനപ്പോൾ തന്നെ അത്തരം കാര്യങ്ങളൊക്കെ വിട്ടിരുന്നു; എങ്കിലും ഇമെയിലൈഡി കൂടെത്തന്നെ ഉണ്ടായിരുന്നു. താമസം ഇരിയയിലേക്ക് മാറിയെങ്കിലും ഇമെയിലൈഡിയും യൂസെർ നെയിമും പഴയതുതന്നെ കൊണ്ടുനടക്കുന്നു. ഇരിയയിലേക്ക് കടക്കാം.

ഇരിയയെ കുറിച്ച്

കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതിയവ തന്നെയാണ്. രണ്ടും ഒന്നുതന്നെയായതിനാൽ അതുതന്നെയാവും ഭേദം. പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇരിയ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്താണ്. കോടോം ബേളൂർ പഞ്ചായത്തിലെ കുറച്ച് ഭാഗവും ഇരിയയിൽ പെടുന്നു. കാഞ്ഞങ്ങാട് നിന്ന് 13 കിലോമീറ്റർ ദൂരെയാണ് ഇരിയ. ഒരു ഗവണ്മെന്റ് സ്കൂൾ ഇരിയയിൽ തന്നെയുണ്ട്. ഇരിയയിൽ മഹാത്മാ പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നു. മലയാള സിനിമയിലെ സംവിധായകനായ വൈശഖിന്റെ ജന്മസ്ഥലമായ കല്യോട്ട് ഇരിയയോട് തൊട്ടടുത്തു കിടക്കുന്നു. ഇരിയയിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രവും വിഷ്ണുക്ഷേത്രവും സമീപ പ്രദേശത്തെ പൊടവടുക്കം മുളവിനൂർ ക്ഷേത്രങ്ങളും ഇരിയ ജുമാ മസ്ജിദും ഭക്തർക്ക് ആശ്രയമായുണ്ട്. ഇരിവൽ ഇല്ലവും ബ്രിട്ടീഷ് ബംഗ്ലാവും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഒത്തിരി പുരസ്കാരങ്ങൾ നേടുകയും പ്രേംജി എന്ന അഭിനേതാവ് അഭിനയിക്കുകയും ചെയ്ത ഷാജി എൻ. കരുണിന്റെ ആദ്യചിത്രമായ പിറവി എന്ന സിനിമ എടുത്തത് ഇരിയയിൽ നിന്നാണ്. സത്യസായി ട്രസ്റ്റിന്റെ എൻഡോസൾഫാൻ ബാധിതർക്കുള്ള സായി ഗ്രാമം ഇരിയക്കടുത്ത് കാട്ടുമാടത്ത് സ്ഥിതി ചെയ്യുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ ബ്രിട്ടീഷ് ബംഗ്ലാവിന്റെ അവശിഷ്ടം ഇരിയയിൽ ഉണ്ട്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു. അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു. തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

ബ്രിട്ടീഷ് ബംഗ്ലാവ്

ബ്രിട്ടീഷ് ഭരണകാലത്തെ ഒരു സ്മാരകമന്ദിരമാണ് ബ്രിട്ടീഷ് ബംഗ്ലാവ്. കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ പെട്ട സ്ഥലമായ ഇരിയയിൽ ആണിതുള്ളത്. ബ്രിട്ടീഷ് ട്രാവലേഴ്‌സ് ബംഗ്ലാവ് എന്നപേരിൽ അറിയപ്പെട്ടിരുന്നു ബംഗ്ലാവ് ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. രണ്ടു മുറികളും ചുറ്റിലും വരാന്തയും കുതിരാലയവും ഒക്കെ ഉള്ളതായിരുന്നു ബ്രിട്ടീഷ് ബംഗ്ലാവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയോരത്തായി ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നു. വിദേശ ഭരണകാലത്ത് ബ്രിട്ടീഷ് അധികാരികൾക്ക് കർണാടകയിലെ കുടക്, പുത്തൂർ ഭാഗങ്ങളിലേയ്ക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമായിരുന്നു ഇരിയ ബംഗ്ലാവ്. ബ്രിട്ടീഷ് പടയോട്ടക്കാലത്തെ പ്രധാന കേന്ദ്രമായിരുന്ന ഇരിയയിലെ ഈ ബംഗ്ലാവും കുതിരാലയവും മറ്റും. 1965 -70 കാലഘട്ടത്തിൽ ബംഗ്ലാവ് കെട്ടിടത്തിൽ ഇരിയയിലെ സ്‌കൂൾ പ്രവർത്തിച്ചിരുന്നതായി ഒരു സംസാരം നിലവിലുണ്ട്.

നിലവിലെ അവസ്ഥ ഏറെ നീചമാണ്. ഏറെ ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് ബംഗ്ലാവ് ഇന്ന് അന്യം നിൽക്കുകയാണെന്നു പറയാം. ഗവണ്മെന്റ് സ്ഥലങ്ങൾ അധികവും സ്വകാര്യവ്യക്തികൾ കൈയ്യേറുന്ന രീതിയും നിലവിൽ കാണാവുന്നതാണ്. 250 ഓളം വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണിത്. ഇന്ന് ഇതിന്റെ അവസ്ഥ തീർത്തും പരിതാപാവസ്ഥയിലാണ്. ബംഗ്ലാവിന്റെ മേൽക്കൂരകൾ തകർന്നിട്ട് വർഷങ്ങളായി. കാടുമൂടിക്കിടന്ന കെട്ടിടാവശിഷ്ടത്തിന്റെ കല്ലുകളാണ് അടുത്തായിട്ട് ചില സാമൂഹ്യവിരുദ്ധർ കടത്തിക്കൊണ്ടുപോയത്. ചുമർക്കെട്ടുകൾ ഇടിച്ചുതകർത്താണ് കല്ലുകൾ കടത്തിയത് എന്ന് ഇപ്പോൾ കണ്ടറിയാനാവും. ഇന്നത്തെ പുല്ലൂർ-പെരിയ, കോടോം-ബേളൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെയും ചുങ്കപ്പിരിവും അതുസംബന്ധിച്ച ചർച്ചകളും നടന്നിരുന്നത് ഇവിടെവെച്ചായിരുന്നു. ഇരവിൽ വാഴുന്നവരും ബേളൂർ പട്ടേലരുമായിരുന്നു അന്ന് ചുങ്കപ്പിരിവ് നടത്തിയിരുന്നത്. പിരിച്ചെടുത്ത് ചുങ്കം കൈപ്പറ്റുന്നതിനൊപ്പം പുത്തൂരിലേക്കുള്ള യാത്രാമധ്യേ ബ്രിട്ടീഷ് ഭരണാധികാരികൾ വിശ്രമിച്ചിരുന്നതും ഇവിടെയാണ്. തലചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങിഇന്നും അവിടെയുണ്ട് . ഭരണാധികാരികളുടെ കുതിരകളെ പാർപ്പിച്ചിരുന്ന ലായവും ഇവിടെയുണ്ടായിരുന്നു .അടുത്തകാലം വരെ അതിന്റെ ചുമരുകൾ ആൽമരത്തിന്റെ അടുത്തായി കണ്ടിരുന്നു . തലച്ചുമടുകളുമായി വരുന്നവർക്ക് സഹായത്തിനായി സ്ഥാപിച്ച ചുമടുതാങ്ങി ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

മലയാള സിനിമയുടെ പ്രശസ്തി പുറംരാജ്യങ്ങളിൽ എത്തിച്ച, നിരവധി അന്താരാഷ്ട അവാർഡുകൾ നേടിയതും ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്തതുമായ പിറവി എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ആയിരുന്നു ഇരിയയും, ബ്രിട്ടീഷ് ബംഗ്ലാവും, ഇരിയയിലെ പഴയ ഇല്ലവും അടങ്ങുന്ന പ്രദേശം. പഴയ ഇല്ലം അതിന്റെ മനോഹാരിത ഒട്ടും നഷ്ടപ്പെടുത്താതെതന്നെ കാസറഗോഡ് അനന്തപുരി അമ്പലത്തിന്റെ അടുത്ത് കുന്നിലേക്ക് പറിച്ചു നട്ടിരുന്നു. അതിനവിടേയും വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്നൊരു വസ്തുത നിലനിൽക്കുന്നു.

സത്യസായി ഗ്രാമം

ആതുരശുശ്രൂഷാരംഗത്തും ജീവകാരുണ്യപ്രവർത്തന രംഗത്തും കഴിഞ്ഞ 21 വർഷമായി പ്രവർത്തിച്ചുവരുന്ന സത്യസായി ഓർഫണേജ് ട്രസ്റ്റ് – കേരള, സായിപ്രസാദം എന്ന പേരിൽ ഉൾപ്പെടുത്തി കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കായി പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സത്യസായി ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കിയത്. കാസർഗോഡ് ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിലാണിത് നടപ്പിൽ വരുന്നത്. ഇതിലെ ഭവനനിർമ്മാണപദ്ധതി കേരള ഗവണ്മെന്റുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. ഇതുപ്രകാരം ഓരോ കുടുംബത്തിനും കേരള ഗവണ്മെന്റ് 10 സെന്റ് സ്ഥലം വീതം പതിച്ചു നൽകുന്നു. ഈ സ്ഥലത്താണ് സത്യസായി ഓർഫണേജ് ട്രസ്റ്റ് 500 ചതുരശ്രയടി വരുന്ന വീടുകൾ വെച്ചുകൊടുക്കുന്നത്. ചുരുങ്ങിയ 25 വർഷത്തേക്ക് ഇത് മറ്റാർക്കും കൈമാറ്റം ചെയ്യാനാവാത്ത വ്യവസ്ഥയോടെയാണിതു നടപ്പിലാക്കിയത്. മൊത്തത്തിൽ 108 വീടുകളാണ് എൻഡോസൾഫാൻ ബാധിതർക്കായി പതിച്ചുനൽകുന്നത്. ഒരു ചെറിയ ടൗൺഷിപ്പ് മാതൃകയിലാണ് ഈ പദ്ധതികൾ നടക്കുന്നത്. ഏകദേശം 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ്, ഫെഡറൽ ബാങ്ക്, ദുബായി സത്യസായി ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സായിപ്രസാദം പദ്ധതി മുന്നോട്ട് നീങ്ങുന്നത്.

കാസർഗോഡ് ജില്ലയിൽ പുല്ലൂർ-പെരിയ, കിനാനൂർ-കരിന്തളം, എൻമകജെ എന്നീ മൂന്നു പഞ്ചായത്തുകളിലായാണ് വീടുകൾ മൊത്തത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 36 വീടുകൾ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയയിൽ കാട്ടുമാടത്ത് പൂർത്തിയായിരിക്കുന്നു. ഈ വീടുകളുടെ താക്കോൽ ദാനകർമ്മം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പട്ടയദാനം നടത്തിയത് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു. ഇരിയ കാട്ടുമാടത്ത് നടക്കുന്ന പരിപാടികൾ കാസർഗോഡ് പൂരം എന്ന പേരിൽ എട്ടു ദിവസങ്ങളിലായി നടന്നു. മലയാള സിനിമാ നടനായ ജയസൂര്യയാണ് സത്യസായിഗ്രാമം അംബാസിഡറായി പ്രവർത്തിക്കുന്നത്.

സത്യസായി ഗ്രാമത്തിലെ പ്രവർത്തനങ്ങൾ
വീടിനോടു ചേർന്നു ചിൽഡ്രൻസ് പാർക്ക്, ഹെൽത്ത് ക്ളിനിക്, മിനി തീയറ്റർ, സായി ബാലഭവൻ (ആംഗൻവാടി), മറ്റ് അടിസ്ഥാനസൌകര്യങ്ങൾ എന്നിവയും ട്രസ്റ് നിർമിച്ചു നൽകുന്നു. ഗ്രാമത്തിൽ കുട്ടികൾക്കായി നിർമ്മിച്ച പാർക്കാണ് ചിൽഡ്രൻസ് പാർക്ക്. ഇതിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണു നടപ്പിലാക്കിയത്. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഉദുമ എം. എൽ. എ. കെ. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ തറക്കല്ലിട്ട ബഡ്സ് സ്കൂൾ സത്യസായി ഗാമത്തിൽ സ്ഥിതിചെയ്യുന്നു. ആരോഗ്യവകുപ്പ് മന്ത്രിയയ കെ. കെ. ശൈലജയാണ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. വിവിധ കലാസാംസ്കാരിക പ്രവർത്തനങ്ങൾ, 50000 ലിറ്റർ കുടിവെള്ള പദ്ധതി, ആംഫി തിയറ്റർ, സ്വയം തൊഴിൽ പരിശീലന പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ ഇവിടെ നടക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കാസർഗോഡ് എം. പി. കരുണാകരൻ, എം. എൽ. എ. ഒ. രാജഗോപാൽ, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാൻ മധു എസ് നായർ തുടങ്ങി പലരും പദ്ധതിയുടെ പുറകിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പദ്ധതി സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തിരുന്നു.

കൊച്ചി – മുസിരിസ് ബിനാലെ – 2016

kochi muziris biennale 2016
kochi muziris biennale 2016 pass

കൊച്ചിയിൽ നടക്കുന്ന ബിനാലെ കാണണം എന്നത് അല്പകാലം മുമ്പുതൊട്ടേ ഉള്ള ആഗ്രഹമായിരുന്നു. വിദേശിയരുടെ വിവിധ കലാസൃഷ്ടികൾ കണ്ടു രസിക്കുക എന്നതേ ലക്ഷ്യമുണ്ടായിരുന്നുള്ളൂവെങ്കിലും എന്തൊക്കെയോ അത്ഭുതങ്ങൾ ആല്പമായി പ്രതീക്ഷിച്ചിരുന്നു. ബിനാലേയുടെ മൂന്നാം ഭാഗമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബർ 12-നോ മറ്റോ ആരംഭിച്ച ബിനാലേയ്ക്കു വേണ്ടിയുള്ള യാത്രാടിക്കറ്റുകൾ നേരത്തെ തന്നെ അതുകൊണ്ടു ബുക്ക് ചെയ്തിരുന്നു. മാർച്ച് 31, 2017 വരെ സംഗതി നടക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലൊക്കെ ആയിട്ടാണ് ബിനാലെ വേദികൾ സജ്ജീകരിച്ചിരുന്നത്.  അനുബന്ധപരിപാടികൾ ഒട്ടേറെയെന്ന് എവിടെയൊക്കെയോ വായിച്ചറിഞ്ഞിരുന്നു. ഇനി ഞങ്ങളുടെ കാര്യം പറയാം; ഞങ്ങൾക്കാർക്കും തീരെ രസിച്ചിട്ടില്ല.  മൂന്നു ഭാഷകൾ കൂട്ടികലർത്തിയാണ് പാസ് ടിക്കറ്റുതന്നെ ഉണ്ടാക്കിയത്!! ഇങ്ങനെയൊക്കെ എഴുതുന്നത് നല്ലതാവുമോ എന്തോ!! കുറച്ച് പ്രദർശനങ്ങൾ ഒക്കെ കണ്ടിട്ട് ഞങ്ങൾ മെല്ലെ പി‌ൻവലിഞ്ഞു എന്നു ചുരുക്കി പറയുകയുകയാവാം നല്ലത്.

ഡിസംബർ 26, 27, 28 തീയ്യതികളിൽ വിക്കിപീഡിയ സംഗമോത്സവം ആയിരുന്നു. അതിന്റെ ഭാഗമായി കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയിലെ അച്ചനെ പരിചയപ്പെടാൻ സാധിച്ചു എന്നതുതന്നെ വലിയ കാര്യമായി കാണുന്നു. ചില നല്ല ബന്ധങ്ങളൊക്കെ അവിചാരിതമായി കടന്നുവരുന്നതാണെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു അത്. അതു കഴിഞ്ഞായിരുന്നു എറണാകുളത്തേക്ക് പോയത്.. ഈ എഴുത്തിൽ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചിലപ്പോൾ കണ്ടേക്കാം. ഒന്നും തീവ്രമായി കാണേണ്ടതില്ല. 29 നു വൈകുന്നേരം കാഞ്ഞങ്ങാട് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും യാത്ര തുടർരുകയായിരുന്നു ഞങ്ങൾ. വൈകുന്നേരം 7:40 ന് എത്തുന്ന മലബാർ എക്സ്പ്രസ്സിനായിരുന്നു (16630) അത്. കോട്ടയത്തുള്ള ടോണിമാഷ് വീട്ടിലേക്ക് പോകാൻ മുമ്പേ ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് പോകാൻ പറ്റിയ സാഹചര്യം ഉണ്ടായിരുന്നില്ല എന്നിക്ക്. അതും ഈ പോക്കിൽ സാധിക്കാം എന്നു കരുതി നേരെ അങ്ങോട്ടാണു പോയത്.

കോട്ടയം യാത്ര

ഡിസംബർ 30 ന് രാവിലെ അഞ്ചുമണിയോടെ കോട്ടയത്ത് എത്തി. റെയിൽവേ സ്റ്റേഷനു വെളിയിൽ തന്നെ ടോണിമാഷ് കാറുമായി നിൽപ്പുണ്ടായിരുന്നു. ആമിയും മഞ്ജുവും ഞാനും കാറിൽ കയറി നേരെ മാഷിന്റെ വീട്ടിലേക്ക് പോയി. മഞ്ജുവിനേറെ സന്തോഷം പകർന്നത് അവിടെ ടീച്ചർ ഉണ്ടാക്കി വെച്ചിരുന്ന നോൺവെജ്ജായിരുന്നു എന്നുവേണം പറയാൻ. ആമിയുടെ ഇഷ്ടം ടോണിമാഷിന്റെ ഇളയമകൾ അൽഫോൻസയെ ആയിരുന്നു. രണ്ടുപേരും പ്രായത്തിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ ഏറെനേരം ഓടിയും ഒളിച്ചും ബഹളം വെച്ചുമൊക്കെ കളിച്ചു നടന്നു. അൽഫോൻസ ആമീസിന്റെ കുറേ ഫോട്ടോസ് എടുത്തിരുന്നു.. ടോണിമാഷും ഞാനും നിൽക്കുന്ന ഫോട്ടോയും അവളാണെടുത്തത്. ഒക്കെ ടോണിമാഷിനോട് ഒന്നു ചോദിച്ചു വാങ്ങിക്കണം. അവരുടെ ഓടിയും സ്റ്റെപ്പിൽ ഒളിച്ചിരുന്നുള്ള കളികളുമൊക്കെ കാണാൻ നല്ല രസമായിരുന്നു. ടോണിമാഷിന്റെ അച്ഛനോടുള്ള സംസാരമായിരുന്നു പിന്നീട് എന്നെ ഏറെ ആകർഷിച്ചത്. കുറച്ച് സമയം കൊണ്ട് കുറച്ചേറെ ചരിത്രം പറഞ്ഞു അദ്ദേഹം. ചുറ്റുവട്ടമൊക്കെ കറങ്ങിക്കാണാനൊന്നും തരപ്പെട്ടില്ല. ടീച്ചറും മഞ്ജുവും നോൺവെജ്ജ് സാധനം വറുത്തെടുക്കാൻ വൈകിയതു കാരണം കോട്ടയം വിട്ട് എറണാകുളത്തേക്ക് വരാനും വൈകി. കെ. എസ്. ആർ. ടി. സി. നോൺ സ്റ്റോപ്പിനാ കയറിയത്. വളരെ പതുക്കെയും പല സ്ഥലത്തും തടസ്സങ്ങളുമായി 2 മണിയോടെ എറണാകുളത്ത് എത്തി.

കൂടെ വരാൻ, അഗ്നിപുത്രൻ എന്നു ഫെയ്സ്ബുക്കിലും ഗൂഗിൾപ്ലസ്സിലും അറിയപ്പെടുന്ന ജസ്റ്റ്യൻ ഉണ്ടായിരുന്നു. അവൻ പാലാരിവട്ടത്തുള്ള കലണ്ടൈന്നിൽ ഒരു ദിവസം മുന്നേ തന്നെ റൂം ബുക്ക് ചെയ്തു കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ എത്തിച്ചേരാൻ 2 മണിയോടടുത്ത് ആയിരുന്നതിനാൽ തന്നെ ജസ്റ്റിൻ ഗൂഗിൾ പ്ലസ് കൂട്ടുകാരോടൊപ്പം കറങ്ങാനായി പോയിരുന്നു. വൈകുന്നേരം എടപ്പള്ളിയിലെ ലുല്ലുമാളിലേക്ക് പോയി. കഴിക്കാനുള്ള ഭക്ഷണപദാർത്ഥങ്ങളൊക്കെ അവിടുന്നു വാങ്ങിച്ചു. ആമീസിനു കളിക്കാൻ പറ്റിയ വിവിധങ്ങളായ റൈഡ്സിലും മറ്റും കേറി നിരങ്ങി എന്നും പറയാം. അവൾ ഏറെ ആസ്വദിച്ച ഒരു യാത്രയായിരുന്നു അത്. ജസ്റ്റിനും മഞ്ജുവും ഒക്കെ അല്പം വിറയലോടെ ഇരുന്നെങ്കിലും തൊട്ടറുത്ത് ജസ്റ്റ്യൻ ഇരിക്കുന്ന സംരക്ഷണബോധം ഉള്ളിൽ ഉള്ളതുകൊണ്ടായിരിക്കണം ആമീസിന് പേടി തോന്നിയതേയില്ല. ചിരിച്ചുകൊണ്ട് ചുറ്റും നോക്കി നന്നായി ആസ്വദിക്കന്നത് ഒരു വശത്ത് നിന്നിരുന്ന എനിക്കു കാണാമായിരുന്നു.

Manjusha Aathira Aatmika
മഞ്ജുഷ, ആത്മിക, ആതിര

പിറ്റേന്നായിരുന്നു ബിനാലേ മാഹാമഹമെന്ന പേരിൽ അറിയപ്പെട്ട സംഗതി കാണാൻ തീരുമാനിച്ചത്. കോട്ടയത്തു വർക്ക് ചെയ്യുന്ന ഇട്ടിമാളു അഗ്നിമിത്ര രാവിലെ തന്നെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽപ്പുണ്ടായിരുന്നു. രാവിലെ ആമീസ് എണീക്കാൻ വൈകിയതും അല്പം ഭക്ഷണം കഴിഞ്ഞാൻ വൈകിയതുമായ കാരണങ്ങൾ കൊണ്ട് ഇട്ടിമാളുവിന് ഒരുമണിക്കൂറോളം ഞങ്ങളെ കാത്തിരിക്കേണ്ടി വന്നു. നല്ല സുഹൃത്തായിരുന്നെങ്കിലും ഇട്ടിമാളുവിനെ ഞാനതുവരെ കണ്ടിരുന്നില്ല. ആദ്യമായി കാണുന്ന ഒരു ആകാംഷ എന്നിലും ഉണ്ടായിരുന്നു. തുടർന്ന് സൗത്ത് റെയിൽ‌വേ സ്റ്റേഷനു പരിസരത്തുള്ള ഉമ്മീസ് റെസ്റ്റോറന്റിൽ വെച്ച് എല്ലാവരും ചായ കഴിച്ചു. മഞ്ജുവിന്റെ കസിൻസായ ആതിരയും , രസ്നയും അപ്പോഴേക്കും അവിടെ കാത്തിരിപ്പുണ്ടായിരുന്നു. വീട്ടിലേക്കുള്ള യാത്ര ആയതിനാൽ അവരല്പം തെരക്കിലായിരുന്നു. ഒക്കെ കഴിഞ്ഞ് ഇട്ടിമാളുവിനേയും കയറ്റിവിട്ട് ഞങ്ങൾ ബിനാലെ ലക്ഷമാക്കി വണ്ടി വിട്ടു.

മുസിരിസ് ബിനാലെ

Aatmika Rajesh
ബിനാലെ ആസ്വദിക്കുന്ന ആത്മിക

ബിനാലെയെ കുറിച്ച് എന്തുപറയാൻ! കാണാൻ രസമുള്ളത് എന്തെങ്കിലും ആയിരിക്കും എന്നൊരു ധാരണയുണ്ടായിരുന്നു. പലപ്രാവശ്യമായി കേട്ടിരുന്ന കഥകളിൽ നിന്നും ഉരിത്തിരിഞ്ഞു വന്നതാവണം ഇത്. കലാബോധമൊക്കെ അല്പാല്പം ഉണ്ടെങ്കിൽ അത്യന്താധുനികമോ ആധുനികോത്തരമോ വലിയ ആനത്തലയോ ഒക്കെയായി ചിന്തിക്കാനൊന്നും എനിക്കറിയില്ല. കാണുമ്പോഴോ ചിന്തിക്കുമ്പോഴോ ഭംഗിയുള്ള എന്തിനെയും നന്നായി പ്രണയിക്കാനറിയുന്ന ആളാണു ഞാൻ എന്നും പറയാം. രണ്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ചിത്രരചനയോ കാവ്യരീതിയോ സംസാരം വരെയോ ഏറെ ഹൃദ്യമായി ആസ്വദിക്കാൻ മാത്രം ലളിതമാണെന്റെ കൗതുകങ്ങൾ. പക്ഷേ, അനന്തമായ ചാതുര്യഭംഗിയൊന്നും ആസ്വദിക്കാൻ എനിക്കാവാറില്ല എന്നതിന്റെ ഫലമായിരിക്കണം ബിനാലെ എന്ന മഹാമഹം നിരാശപ്പെടുത്താൻ ഇടയാക്കിയത്. കുറച്ചേറെ സംഗതികൾ കണ്ടു നടന്നു. ഒരു ചെറുകുറിപ്പ് പുറത്ത് തൂക്കിയിട്ടിട്ടുണ്ട് എന്നതല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ചിലതിന്റെയൊക്കെ ഫോട്ടോ എടുത്തുവെച്ചു. ലൈറ്റിങ് ഒക്കെ വെച്ചുള്ള പരിപാടികളിൽ ആമീസ് ആസ്വാദനം കണ്ടെത്താൻ ശ്രമിച്ചിരുന്നു എന്നത് മാത്രമാണെനിക്കു തോന്നിയ ഒരു രസം. പിന്നെ രസമായി തോന്നിയത് ബോട്ടിങായിരുന്നു. ഒത്തുചേർന്നുള്ള എല്ലാ യാത്രകൾക്കും ഒരു സൗന്ദര്യമുണ്ട്. അതൊക്കെ ആസ്വാദ്യവുമാണ്. ബിനാലെയെ കുറ്റം പറയുകയല്ല; കാണുന്നവരുടെ അഭിരുചി പോലെയിരിക്കും അത്. എന്റെ അഭിരുചി ഇങ്ങനെയൊക്കെ ആയിപ്പോയി. ബിനാലെയ്ക്കു മുന്നിൽ ഇരുന്ന് ഒരു സെൽഫി എടുത്തിരുന്നെങ്കിൽ “ഇതാ ബുദ്ധിജീവി“ എന്ന തലക്കെട്ടോടെ ഒരു ഫെയ്സ്ബുക്ക് സ്റ്റാറ്റസൊക്കെ ഇടാമായിരുന്നു എന്ന് പിന്നീട് തോന്നിയിരുന്നു. ഇതൊരു പൊതുവായ വിലയിരുത്തലല്ല; എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞുവെന്നേ ഉള്ളൂ.

RS 500 New Notesബിനാലെയ്ക്ക് രണ്ടുപ്രാവശ്യം ടിക്കറ്റ് എടുക്കേണ്ടി വന്നിരുന്നു. ഒരു ദിവസത്തെ പാസിന്, ഒരാൾക്ക് 100 രൂപയാണ്. പല കെട്ടിടങ്ങളിലായി നിരന്ന് നിൽക്കുകയാണ് ബിനാലെ. അതിനാവശ്യമായ ഒരു കുറിപ്പ് അവർ തരുന്നുണ്ട്. ഓരോ സ്ഥലത്തും കയറുമ്പോൾ പിന്നീട് അന്നേ ദിവസം അവിടേക്ക് കയറാതിരിക്കാൻ ടിക്കറ്റിൽ ആവശ്യമായ സ്ഥലത്ത് ഒരു ദ്വാരമിടാനും അവർ മറക്കുന്നില്ല. ഒരു സുഹൃത്ത് പാസൊക്കെ റെഡിയാക്കി തരമാന്ന് പറഞ്ഞിരിന്നെങ്കിലും വിളിച്ച് ശല്യം ചെയ്യേണ്ടതില്ല എന്ന് കരുതി ചോദിച്ചതേ ഇല്ലായിരുന്നു. ബിനാലെയ്ക്ക് പോയി വന്നശേഷം തോന്നിയിരുന്നു, അവന്റെ സഹായം കൊണ്ടുമാത്രം കണ്ടാൽ മതിയായിരുന്നു ഈ കലാപരിപാടിയെന്ന്. കാരണം മറ്റൊന്നുമല്ല, ടിക്കറ്റിനായി ഇത്രയും തുക ചെലവാക്കേണ്ടി വന്നില്ലല്ലോ എന്നെങ്കിലും സമാധാനിക്കാമായിരുന്നല്ലോ. ബിനാലെ കണ്ടു മടുത്തപ്പോൾ, സുഹൃത്തായ റോജി പാലയുടെ തൊട്ടടുത്തുള്ള ഡ്യൂ ഡ്രോപ്പ് കടയിലേക്കുപോവുകയായിരുന്നു. ആമീസിനും മഞ്ജുവിനുമായി അല്പം ഡ്രസ്സ് വാങ്ങിച്ച്, അവിടെ എം ജി റോഡിനടുത്തുള്ള പത്മാജങ്ഷനിൽ ഉള്ള ഹോട്ടൽ Seylon നിന്നും ഭക്ഷണവും കഴിച്ച് മടങ്ങുകയായിരുന്നു. ഭക്ഷണമൊക്കെ ചെമ്മീൻ ബിരിയാണിയായിരുന്നു. സംഗതി കിടിലൻ. ഹോട്ടലിൽ കയറും മുമ്പ് അവിടെ കണ്ടൊരു ATM ഇൽ കയറുകയുണ്ടായി. 500 ന്റെ നോട്ടുകളാണ് കിട്ടിയതൊക്കെയും. കേരളത്തിൽ പോയപ്പോഴൊന്നും ATM നും മുമ്പിൽ ക്യൂവുകകൾ കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ATM എന്ന് എഴുതികാണുമ്പോൾ ശ്രദ്ധിക്കാൻ ഒരു തൃഷ്ണയുണ്ടായിരിന്നു. ക്യൂ കണ്ടത് എല്ലാം തന്നെ ബിവ്രേജുകൾക്ക് മുന്നിലായിരുന്നു എന്നതും പറയാതെ വയ്യ. പിറ്റേദിവസം ഒന്നാം തീയതിയായതുകൊണ്ടാവണം ഈ വലിയ ക്യൂ ഒക്കെയും കാണാൻ സാധിച്ചത്.

ഉബർ ടാക്സികൾ

Uber Taxi Ernakulam

യാത്ര മുഴുവനും ഉബർ ടാക്സികളിൽ ആയിരുന്നു എന്നത് ഏറെ നന്നായി തോന്നി. ഓട്ടോക്കാരോട് എനിക്ക് പണ്ടേ അല്പം ദേഷ്യം തന്നെയാണ്. സ്വയം വഞ്ചിക്കപ്പെടുന്നു എന്നുള്ള അറിവ് ഏറെ വേദനാജനകമാണ്. മീറ്റർ ഇട്ട് അവർ ഓടിക്കുകയാണെങ്കിൽ ആ തുകയെക്കാൾ അല്പം കൂടിയ ചാർജ് തന്നെ കൊടുക്കാൻ ഞാൻ സന്നദ്ധനാണ്, പക്ഷേ, എല്ലായിടത്തും ഉള്ള ഓട്ടോക്കാർക്ക് ഒരേ വികാരമാണ്; ഒരേ വിചാരമാണ് – ഇവരെ നന്നായി പറ്റിക്കണം എന്ന് മാത്രമാണത്. രണ്ടു കിലോമീറ്റർ ദൂരത്തേക്ക് ഇന്നലെ വരെയും 100 രൂപ കൊടുക്കേണ്ടി വന്നു എന്നതാണിവിടുത്തെ ഒരു വിന. മീറ്റർ ഇട്ടോടിക്കുന്ന ആരേയും കണ്ടിട്ടില്ല. ഉബർ വന്നത് നന്നായി എന്നു തന്നെ തോന്നാൻ കാരണം ഇതാണ്. വെറുതേ പണം കൊടുത്ത് കലഹിക്കാൻ മാത്രം മോഹമില്ലാത്തവനാണു ഞാൻ. ബാംഗ്ലൂരിൽ ഒല മാത്രമാണ് ഉപയോഗിക്കാറുള്ളത്. അടുത്ത സ്ഥലമെന്ന് തോന്നിയാൽ, മീറ്റർ ഉണ്ടെന്ന് പറയുകയും ചെയ്താൽ ഓട്ടോയിൽ കയറിപോകും. ഇന്നലെ സുഹൃത്ത് സുജിത്തിന്റെ വീട്ടിൽ പോയപ്പോൾ ഇതുമാതിരി പറഞ്ഞു പറ്റിച്ചാണ് ഒരാൾ ഞങ്ങളെ ഓട്ടോയിൽ കയറ്റിയതും… വർക്കുചെയ്യുന്ന കരിയർനെറ്റ് എന്ന കമ്പനിയുടെ ഒരു ക്ലൈന്റായി ഉബർ ഏറെ കാലം ഉണ്ടായപ്പോൾ അവർക്കുവേണ്ടി വർക്ക് ചെയ്തതൊക്കെ ഞാനായിരുന്നു എന്നൊരു നല്ലബോധവും ഈ സ്നേഹത്തിനു പിന്നിലുണ്ട്.

KRTC SCANIA MULTI AXLE BUS

എറണാകുളത്തു നിന്നും തിരിച്ച് ബാംഗ്ലൂർക്കുള്ള യാത്ര രാത്രി 8 മണിക്കായിരുന്നു. കെ. എസ്. ആർ. ടി. സി. വോൾവോ ബസ്സിൽ കയറിയപ്പോൾ തന്നെ ആമീസ് ഉറങ്ങിയിരുന്നു. ബൊമ്മനഹളിയിൽ പിറ്റേദിവസം ജനുവരി ഒന്നിന് രാവിലെ 7 മണിക്ക് ബസ്സിറങ്ങുമ്പോളാണ് അവൾ ഉണർന്നത്. ബസ്സ് യാത്ര നല്ലൊരു അനുഭവം തന്നെയായിരുന്നു. എറണാകുളത്ത് പോയി പലപ്പോഴും ബാംഗ്ലൂരേക്ക് ബസ്സുകളിൽ വന്നിട്ടുണ്ട്. ഒക്കെയും പ്രൈവറ്റ് ബസ്സുകളിൽ ആയിരുന്നു. സമയവും സന്ദർഭവും നോക്കി ചാർജിൽ മാറ്റം വരുത്തുന്നവാരണവർ. രണ്ടുകൊല്ലം മുമ്പ് കോട്ടയത്തു നിന്നും ബാംഗ്ലൂരിന് ബസ്സിൽ വന്നപ്പോൾ ഒരാൾക്ക് 1900 രൂപ അയിരുന്നു. ബസ്സ് എ.സി. ഒക്കെയാണെങ്കിലും ഇരിപ്പ് കഠിനമായിരുന്നു. കെ. എസ്. ആർ. ടി. സിയുടെ നല്ലൊരു ദൂരയാത്രയ്ക്ക് ഏറെത്തവണ വിധേയനായവൻ തന്നെയാണു ഞാൻ.  അഞ്ചാറു വർഷങ്ങൾക്ക് മുമ്പായിരുന്നു. നാലഞ്ചുമാസം അമ്മാവൻ ഹരികുമാർ ബാംഗ്ലൂരിൽ എന്നോടൊപ്പം താമസിച്ചിരുന്നു, നവരാത്രിക്കോ മറ്റോ ഒത്തിരി ലീവ് കിട്ടിയപ്പോൾ ഒരിക്കൽ നാട്ടിലേക്ക് വിട്ടു ഞങ്ങൾ.  കെ. എസ്. ആർ. ടി.-യിൽ ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. അന്ന് കാസർഗോഡേക്കുള്ള ബസ്സുകൾ മൈസൂർ ബസ് സ്റ്റാന്റ് എന്നറിയപ്പെടുന്ന സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നായിരുന്നു പുറപ്പെട്ടിരുന്നത്. രാത്രി 8:30 മണിക്കായിരുന്നു യാത്ര തുടങ്ങുക. ഞങ്ങൾ മഡിവാളയിൽ നിന്നും 5 മണിക്ക് തന്നെ യാത്രപുറപ്പെട്ടു. നല്ല മഴയും ഉണ്ടായിരുന്നു അപ്പോൾ. മജസ്റ്റിക്കിലേക്ക് 20 മിനിറ്റ് യാത്രയൊക്കെയേ ഉള്ളൂ; നവരാത്രി ആയതിനാൽ തിരക്ക് കൂടുമല്ലോ- അതുകൊണ്ടാണ് മുമ്പേ പുറപ്പെട്ടതായിരുന്നു. പക്ഷേ, മുടിഞ്ഞ തെരക്കായിപ്പോയി. 8 മണിയായി മജസ്റ്റിക്കിൽ തന്നെ എത്താൻ. അവിടുന്ന് ഞാൻ കെ. എസ്. ആർ. ടി. സി യെ വിളിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്തോളാം എന്നു പറഞ്ഞു. അവർ കാരണം ചോദിച്ചപ്പോൾ ഞാൻ സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവർ അപ്പോൾ തന്ന സൊലൂഷൻ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞങ്ങളെ കൂട്ടുവാനായി ആയി സാറ്റലൈറ്റ് ബസ്റ്റാൻഡിൽ നിന്നും മജസ്റ്റിക്കിലേക്ക് വന്നോളാം എന്നും അവിടെ സൈഡിൽ ഒരു അമ്പലത്തോട് ചേർന്ന് നിന്നാൽ മതിയെന്നും പറഞ്ഞു. അരമണിക്കൂർ ദൂരമേയുള്ളൂവെങ്കിലും ഒരുമണിക്കൂറിലേറെ സമയം അവർ എടുത്തിരുന്നു എത്തിച്ചേരാൻ. മഴയും, ഉത്സവത്തിന്റെ തിരക്കും, വെള്ളിയാഴ്ചയും ഒക്കെ ഒന്നുചേർന്നതാണു കാരണം. ബസ്സിൽ കേറിയപ്പോൾ ഒരു യാത്രക്കാരൻ ഡ്രൈവറെ ചീത്തവിളിക്കുന്നത് കേൾക്കാനിടവന്നു. റോഡറിയാത്ത ഡ്രൈവറിനെയൊക്കെ ബസ്സോടിക്കാനേല്പിച്ചാൽ ഇങ്ങെനെ വഴിതെറ്റി കറങ്ങും എന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. അതുകേൾക്കാനിടവന്ന കണ്ടക്ടറുടെ സൗമ്യമായ പുഞ്ചിരി ഇന്നും മറക്കാനായിട്ടില്ല.

ഇതിന്റെ ഒരു തുടർച്ചയായി സുന്ദരമായി ഉറങ്ങിയ യാത്രയായിരുന്നു ഇതും. നല്ല സിനിമാഗാനങ്ങൾ ഏറെ രസിപ്പിച്ചിരുന്നു എന്നതും പറയാതെ വയ്യ. എല്ലാ പാട്ടുകളും മഞ്ജുവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇത്രമേൽ രസിപ്പിക്കുന്ന കളക്ഷൻ ഉണ്ടാവൻ തരമില്ല എന്നു തന്നെ കരുതുന്നു. ആ പാട്ടിൽ ലയിച്ചായിരിക്കണം ഉറങ്ങിയതുതന്നെ… അതുപോട്ടെ, ഇപ്പോൾ അധികം തെരക്കൊന്നും റോഡിൽ കണ്ടില്ല. മോഡിയുടെ നോട്ടുനിരോധനമാവുമോ പുതുവർഷാരംഭത്തിലും ഇങ്ങനെ മെയിൻ റോഡിനെ വിജനമാക്കാൻ പ്രേരിപ്പിച്ചതെന്നറിയില്ല. ഏഴെട്ടുകൊല്ലം മുമ്പ് ഇതുപോലെ ഇതേ ഡേറ്റിന് വയനാടേക്ക് ഒരു യാത്രപോയത് ഓർക്കുന്നു. എന്തൊക്കെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണന്ന് ഞങ്ങളെ വഴിനീളെ എതിരേറ്റത്! ഇതുമായി ബന്ധപ്പെട്ടു പറയാൻ പറ്റുന്ന കാര്യം വിക്കിപീഡിയ സംഗമോത്സവ വിവരങ്ങളാണ്. അതിനെ കുറിച്ച് വിശദമായി ഇവിടെ ഇതേ സൈറ്റിലും, കുറച്ചുകൂടെ വ്യക്തമായി മലയാളം വിക്കിപീഡിയയിലും കൊടുത്തിട്ടുണ്ട്. അതൊകൊണ്ടുതന്നെ ഇവിടെ കൂട്ടിച്ചേർക്കൽ വരുത്തുന്നില്ല. മൊത്തത്തിൽ സന്തോഷം പകരുന്ന യാത്രയായിരുന്നു ഒരാഴ്ചയിൽ നടന്നത് എന്നതായിരുന്നു പൊതുവായ കാര്യം.

സഫലമീ യാത്ര

എൻ.എൻ. കക്കാട്, N N Kakkad
എൻ.എൻ. കക്കാട്

എൻ.എൻ. കക്കാട് രചിച്ച ഒരു കവിതയാണ് സഫലമീ യാത്ര. സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അമ്പത്തിനാലോളം കവിതകൾ അടങ്ങിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (1986), വയലാർ അവാർഡ് (1986). ഓടക്കുഴൽ അവാർഡ് (1885) തുടങ്ങി നിരവധി അവാർഡുകൾ നേടിയ കവിതയാണിത്. കക്കാടിന്റെ യഥാർത്ഥ നാമം നാരായണൻ നമ്പൂതിരി കക്കാട് എന്നാണ്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു.

അർബുദരോഗം ബാധിച്ച് രോഗശയ്യയിൽ കിടക്കുന്ന സമയത്ത് എഴുതിയതാണ് ഈ കവിത. ധനുമാസത്തിലെ ആതിര നിലാവിനെ വരവേൽക്കുകയാണു കവി. ആതിര നിലാവിന്റെ നീലിമയിൽ അടുത്തെത്തുന്ന ഓർമ്മകളിലും കേൾക്കാൻ കൊതിച്ചിരിക്കുന്ന ഊഞ്ഞാൽ പാട്ടിലും തന്നിലെ വേദനകൾ മൊത്തം അലിഞ്ഞില്ലാതാവുന്നതായി കവി സങ്കല്പിച്ചിരിക്കണം. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർ‌ഡും വയലാർ അവാർ‌ഡും ലഭിച്ചിട്ടുണ്ട്. ഓടകുഴൽ അവാർഡ്, ആശാൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1987 ജനുവരി-6ന് അർബുദരോഗബാധയാൽ അദ്ദേഹം മരിച്ചശേഷമാണ്‌ നാടൻചിന്തുകൾ, പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത്.

കവിത ആലാപനം: വിജയകുമാർ ബ്ലാത്തൂർ

ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍
ആതിര വരും, പോകു,മല്ലേ സഖീ? ഞാനീ
ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ; നീയെ-
ന്നണിയത്തുതന്നെ നില്‍ക്കൂ, ഇപ്പഴങ്കൂ-
ടൊരുചുമയ്ക്കടിയിടറിവീഴാം.
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി-
ക്കുറവുണ്ട്, വളരെനാള്‍കൂടി
നേരിയ നിലാവിന്റെ പിന്നിലെയനന്തതയി-
ലലിയുമിരുള്‍ നീലിമയില്‍,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി,
നിന്നുവിറയ്ക്കുമീയേകാന്ത താരകളെ
ഞാനൊട്ടു കാണട്ടെ, നീ തൊട്ടു നില്‍ക്കൂ.
ഓരോ നിറംകൊണ്ടു നേരമളന്നും
ഓരോ രവംകൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലന്തികളിഴഞ്ഞും
ഒരു കരസ്​പര്‍ശത്തി,ലൊരു നേര്‍ത്ത തേങ്ങലി-
ലിരവിന്‍ വ്രണങ്ങളില്‍ കുളിരു ചുറഞ്ഞും
കുഴയുമീ നാളുകളി,ലൊച്ചയുണ്ടാക്കാതെ-
യാതിരവരുന്നുവെന്നോ, സഖീ?

ആതിരവരുന്നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി; വരുംകൊല്ല-
മാരെന്നു,മെന്തെന്നു,മാര്‍ക്കറിയാം!
എന്തു, നിന്‍ മിഴിയിണ തുളുമ്പിയെന്നോ, സഖി,
ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍.
മിഴിനീര്‍ച്ചവര്‍പ്പുപെടാതീ മധുപാത്ര-
മടിയോളം മോന്തുക; നേര്‍ത്ത നിലാവിന്റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെയറകളിലെയോര്‍മ്മകളെടുക്കുക.

ഇവിടെയെന്തോര്‍മ്മകളെന്നോ,
നെറുകയിലിരുട്ടേന്തിപ്പാറാവു നില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?
പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും,
പലമുഖംകൊണ്ടുനാം തമ്മിലെതിരേറ്റും,
നൊന്തും, പരസ്​പരം നോവിച്ചും, മൂപതി-
റ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പു കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണം, ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം.

പാതിയിലേറെക്കടന്നുവല്ലോ, വഴി.
ഓര്‍മ്മകളുണ്ടായിരിക്കണം: അല്ലെങ്കി-
ലാതിരവരുന്നുവെന്നെങ്ങനെയറിഞ്ഞു നാം?
ഇത്തിരിക്കൂടെ നടന്നവ, കിന്നാര-
മിത്തിരി ചൊന്നവ, കണ്ണീരുറക്കെ-
ച്ചിരിച്ചു കവിളുതുടിച്ചവ,
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ,
കെട്ടിപ്പുണര്‍ന്നു മുകര്‍ന്നവ,
കുത്തിപ്പിളര്‍ന്നു മരിച്ചവ, കൊന്നവ,
മൊട്ടായിപ്പുഴുതിന്നു, പാതി വിടര്‍ന്നു

കവിത കേൾക്കുക: ജി. വേണുഗോപാൽ[ca_audio url=”https://chayilyam.com/stories/poem/Ardramee-Dhanumasa-Ravukalil-NN-Kakkad.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

പെരുവഴിയില്‍ ഞെട്ടറ്റടര്‍ന്നു പതിച്ചവ,
വഴിപോക്കരിരുളില്‍ ചവുട്ടിയരച്ചവ,
ഓരാതിരിക്കേച്ചവിട്ടടികളില്‍പ്പുള-
ഞ്ഞുല്‍ഫണമുയര്‍ന്നാടിനിന്നവ-ഒക്കെയും
ഒക്കെയുമോര്‍മ്മകളായിരിക്കാം,
ഓര്‍ക്കാന്‍ കഴിവീലവതന്‍ മുഖങ്ങള്‍.

മുഖമില്ലാതലറുമീ തെരുവുകള്‍ക്കപ്പുറം
മുരടന്‍ മുടുക്കുകള്‍ക്കപ്പുറം കാതുകളയച്ചുനോക്കൂ!
ഏതോ പുഴയുടെ കളകളത്തില്‍,
ഏതോ വയല്‍ക്കൊറ്റിതന്‍ നിറത്തില്‍,
ഏതോ മലമുടിപ്പോക്കുവെയ്‌ലില്‍,
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍,
ഏതോ വിജനമാം വഴിവക്കില്‍ നിഴലുകള്‍,
നീങ്ങുമൊരു താന്തമാമന്തിയില്‍,
പടവുകളായ് കിഴക്കേറിയുയര്‍ന്നുപോയ്
കടുനീലവിണ്ണിലലിഞ്ഞുപോം മലകളില്‍,
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ, സഖി,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെയറിയാതെ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ, സഖി?
ചക്രവാളങ്ങളിലാഞ്ഞുചവിട്ടുന്ന
വിക്രമമെങ്ങ്? ഒരോങ്കാരബൃംഹണത്തില്‍
ത്രിപുരങ്ങളൊപ്പം തകര്‍ക്കുന്ന വീറെങ്ങ്?
ഏകാന്തരാവില്‍ നീയരുളുമീയലിവും
നെയ്ത്തിരിപോലെ തെളിയും കിടാങ്ങള്‍തന്‍
വിടര്‍മിഴികള്‍തന്‍ സ്വച്ഛനാളങ്ങളും
ഊതിത്തിളക്കിത്തളരാതെ കാക്കുമീ-
ദീനദീനങ്ങളാമല്‍പ്പദിനങ്ങളില്‍
ഒന്നു തെളിയുന്നു, നീയുമോര്‍ക്കുന്നുവോ?
ചീറിയടിക്കുമൊരിരുട്ടില്‍,
ദൂരങ്ങള്‍ കോള്‍കൊണ്ടു മുന്നില്‍ കിടക്കവേ,
കാല്‍കള്‍ ചുറ്റിപ്പിടിച്ചാഞ്ഞ് വിഴുങ്ങുമൊരു
പുഴ നമ്മള്‍ കഴപോലിറങ്ങിക്കടന്നതും,
നമ്മള്‍തന്നറിയാത്ത കാല്‍ച്ചവിട്ടേറ്റു
ഞെരിഞ്ഞ തൃണാവര്‍ത്തദേഹം, പുലരിയില്‍
വഴിവക്കില്‍ മലപോല്‍ കിടന്നതും.
ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും, ആതിര-
യെത്തും, കടന്നുപോമീവഴി;
നാമിജ്ജനലിലൂടെതിരേല്‍ക്കും, ഇപ്പഴയൊ-
രോര്‍മ്മകളൊഴിഞ്ഞ താലം, തളര്‍ന്നൊട്ടു
വിറയാര്‍ന്ന കൈകളിലേന്തി, യതിലൊറ്റ
മിഴിനീര്‍ പതിക്കാതെ, മനമിടറാതെ.

കാലമിനിയുമുരുളും, വിഷുവരും,
വര്‍ഷം വരും, തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും,കായ് വരും-അപ്പൊ-
ളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമു-
ക്കിപ്പൊഴീയാര്‍ദ്രയെശ്ശാന്തരായ്,
സൗമ്യരായെതിരേല്‍ക്കാം,
വരിക സഖി,യരികത്തു ചേര്‍ന്നു നില്‍ക്കൂ:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ-
മൂന്നുവടികളായ് നില്‍ക്കാം;
ഹാ! സഫലമീയാത്ര…
ഹാ! സഫലമീയാത്ര…

കവിത: സഫലമീ യാത്ര
എന്‍ .എന്‍ . കക്കാട്‌
ആലാപനം: ജി. വേണുഗോപാൽ, വിജയകുമാർ ബ്ലാത്തൂർ

വിക്കിപീഡിയ സംഗമോത്സവം അവലോകനം

malayalam wikipedia logoമലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്.

സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്.

പൊതുവായൊരു വിലയിരുത്തൽ
പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക, പൊതുജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുക എന്നതായിരുന്നു പിന്നീട് എടുക്കേണ്ടി വന്ന തീരുമാനം. അത്തരത്തിൽ ഉപകാരപ്രദമായ ക്ലാസുകൾ കാസർഗോഡ് ജില്ലയി ബന്ധപ്പെട്ടതും മറ്റുമായി നൽകാനായി എന്നതാണു സത്യം.

ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം
സംഗമോത്സവത്തിന്റെ ഒന്നാം ദിവസമായ 26 -ആം തീയ്യതി തിങ്കളാഴ്ച രാവിലെ അന്ധതയെ അതിജീവിച്ച് എങ്ങനെ ഓൺ ലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പങ്കാളിയാവാൻ സാധിക്കും എന്നതിനെ പറ്റി “ഭിന്നശേഷിക്കാരുടെ സാങ്കേതിക ശാക്തീകരണം” എന്ന വിഷയം സത്യശീലൻ മാസ്റ്ററുടെ ക്ലാസോടുകൂടി തുടങ്ങുകയായിരുന്നു. അന്ധനായ അദ്ദേഹം ഉദാഹരണസഹിതം കാര്യങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിക്കിപീഡിയ ഉപയോക്താക്കൾക്ക് ഒരു പുത്തൻ അനുഭവം തന്നെ പ്രദാനം ചെയ്യുന്ന അവതരണമായിരുന്നു മാസ്റ്ററുടേത്. ഭിന്നശേഷിക്കാർക്ക് ഉപയുക്തമായ സോഫ്റ്റ്‌വെയറുകളെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ കാഴ്ചശക്തിയില്ലാത്തവർക്ക് കൃത്യതയോടെ എപ്രകാരം എഴുതാമെന്നും, അക്ഷരത്തെറ്റുകൾ വന്നാൽ അതൊക്കെ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്നും സത്യശീലൻ മാസ്റ്റർ ഉദാഹരണസഹിതം വ്യക്തമാക്കി. ഒരു വിക്കിലേഖനം വായിക്കാനറിയാത്തവർക്ക് എപ്രകാരം ശ്രവണഗോചരമാക്കാമെന്നും അദ്ദേഹം സദസ്സിനെ ബോധിപ്പിച്ചിരുന്നു.

അറിവിന്റെ സ്വാതന്ത്ര്യം
അറിവിന്റെ സ്വാതന്ത്രം എന്ന വിഷയത്തെ അധികരിച്ച് എം എ റഹ്മാൻ മാസ്റ്ററുടെ ക്ലാസ് സ്വതന്ത്രമായി അറിവുകളും അതു വിതരണം ചെയ്യാനുതകുന്ന മാധ്യമങ്ങളുടെ സവിശേഷതകളേയും പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു. അറിവുകൾ പ്രചരിപ്പിക്കാനാവശ്യമായ പുസ്തകങ്ങൾ കെട്ടിപ്പൂട്ടി വെയ്ക്കുന്ന സാമൂഹിക പരിസ്ഥിതിയും അതുമൂലം അരികിലേക്കുമാറുന്ന വിജ്ഞാന ശകലങ്ങളുടെ ശാക്തീകരണവും അദ്ദേഹത്തിന്റെ അവതരണത്തിൽ മുഴച്ചുനിന്നിരുന്നു.

ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങ്
വിജ്ഞാനകോശമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ച വിക്കിമീഡിയ പ്രോജക്റ്റുകളെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പിങ്ങിന്റെ സാധ്യതകളെ വിശദമാക്കിക്കൊണ്ട് വിക്കിപീഡിയനായ രജ്ഞിത് സിജി സംസാരിക്കുകയായിരുന്നു പിന്നീട്. ഓപ്പൺസ്ട്രീറ്റ് മാപ്പിങ്ങിനെ എപ്രകാരം മലയാളം വിക്കിപീഡിയയിൽ ഉപയുക്തമാക്കാനാവും എന്ന് പലരേയും ചിന്തിപ്പിച്ചൊരു ക്ലാസായിരുന്നു അത്. വിക്കിമീഡിയ പ്രോഡക്റ്റായ വിക്കി വോയേജിൽ ഇതിനെ കൃത്യമായി ഉപയോഗിക്കാനാവുമെന്നും അതിനായി ചില ശ്രമങ്ങൾ നടത്തേണ്ടതുണ്ട് എന്നും രജ്ഞിത് വിശദമാക്കി.

സ്കൂൾ വിക്കി പദ്ധതി
തുടർന്ന് സ്കൂൾ വിക്കിയെ പറ്റി ശബരീഷ് മാസ്റ്ററുടെ ക്ലാസ് വിക്കിപീഡിയയുടെ സാധ്യതയെ ഏറെ വിലയിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു. സ്കൂൾ വിക്കിയും വിക്കിപീഡിയയും സഹകരിച്ച് മുന്നേറുകയാണ് ഇന്ന് അത്യാവശ്യം എന്ന നിലയിലേക്ക് ഉയർന്നു വരുന്ന ഒരു വട്ടമേശസമ്മേളനവും ചർച്ചയുമായിരുന്നു ഇത്. സ്കൂൾ വിക്കിയിലേക്ക് നിലവിലുള്ള ലേഖനങ്ങളേക്കാൾ കൂറുച്ചുകൂടെ വിപുലമായിത്തന്നെ എല്ലാ സ്കൂളുകളേക്കുറിച്ചും വിവരങ്ങൾ വേണ്ടതുണ്ടെന്നും, കൂടാതെ, വിദ്യാർത്ഥികളുടെ സമ്മാനർഹമായ കലാസൃഷ്ടികളായ കഥ, കവിത, കൊളാഷ്, ചിത്രങ്ങൾ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിക്കാനുള്ള ഒരു മാധ്യമമായി മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി വിവരിക്കുകയും ഉണ്ടായി. വിക്കിപ്രോജക്റ്റളുടെയും സ്കൂൾ വിക്കിയുടേയും സോഫ്റ്റ്‌വെയർ മീഡിയവിക്കി ആയതിനാൽ എഡിറ്റിങ് ശീലിക്കാനും വിക്കിപീഡിയയ്ക്ക് നല്ലൊരു മുതൽക്കൂട്ടുണ്ടാക്കാനും ഇതുവഴി പറ്റുമെന്നു തന്നെ ശബരീഷ് മാസ്റ്റർ വിലയിരുത്തി. സ്കൂൾ വിക്കിയുമായി പ്രവർത്തിക്കുന്ന ഐടി@സ്കൂൾ അധ്യാപകർക്ക് അത്യാവശ്യഘട്ടങ്ങളിൽ വേണ്ടിവരുന്ന സഹായസഹകരണങ്ങൾ മലയാളം വിക്കിപ്രവർത്തകർ തന്നെ ചെയ്തുകൊടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും നടക്കുകയുണ്ടായി.

പ്രധാന സമ്മേളനം
27 ആം തീയ്യതി ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു തന്നെ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷനായി പ്രധാന സമ്മേളനം നടക്കുകയായിരുന്നു. കാസർഗോഡ് ലോകസഭാമണ്ഡലത്തിലെ പ്രതിനിധിയായ എം .പി. ശ്രീ. പി. കരുണാകരൻ, വിക്കിപീഡിയ cis പ്രതിനിധികളായ ചെന്നൈ സ്വദേശി മാനസയുടേയും, തായ്‌വൻ സ്വദേശി ടിങ് യി-യുടേയും സാന്നിധ്യത്തിൽ സംഗമോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനസയും ടിങ് യി-യും സംഗമോത്സവം അവസാനദിവസം വരെ കൂടെ ഉണ്ടായിരുന്നു. മലയാളം വിക്കിപീഡിയയുടെ ജന്മദിനം ആഘോഷിച്ചുകൊണ്ടുള്ള ചടങ്ങ് കേക്ക് മുറിച്ച് വിതരണം ചെയ്ത് ആഘോഷിക്കാൻ ഇവർ നേതൃത്വം നൽകിയിരുന്നു. 2002 ഡിസംബർ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. പടന്നക്കാട് സംഗമോത്സവവേദിയിൽ എത്തിച്ചേർന്ന പ്രായം കുറഞ്ഞ പ്രതിനിധിയെന്ന പേരിൽ ആത്മികയ്ക്ക് എം. പി. കരുണാകരൻ കേയ്ക്ക് കൊടുത്തുകൊണ്ടായിരുന്നു ജന്മദിനാഘോഷം തുടങ്ങിയത്.

മലയാളം വിക്കി പ്രവർത്തനങ്ങൾ, കഴിഞ്ഞ ഒരു വർഷം
തുടർന്ന നടന്നത് കഴിഞ്ഞ വർഷത്തെ വിക്കിപീഡിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയും വരുംകാല പരിപാടികളെ പറ്റിയുള്ള റിപ്പോർട്ടിങും ആയിരുന്നു. എല്ലാ വിക്കിപീഡിയ പ്രവർത്തകരും ഒരുപോലെ പങ്കെടുത്ത ചടങ്ങായിരുന്നു അത്. കാര്യക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുകയും ഡോക്കുമെന്റേഷൻ നടത്തുകയും ചെയ്തു. പുതിയതായി എത്തിച്ചേർന്ന വിക്കിപ്രവർത്തകർക്ക് ഏറെ ഗുണപ്രദമായിരുന്നു ഇത്. 2015 ഡിസംബറിൽ നടന്ന സംഗമോത്സവത്തിnte വരവുചിലവ് കണക്കിൽ സംഭവിച്ച പിശക്കും cis നു കൊടുക്കേണ്ടിയിരുന്ന കൃത്യതയില്ലാത്ത വിവരകൈമാറ്റവും ഇപ്രാവശ്യത്തെ cis പ്രാമുഖ്യത്തെ ദോഷകരമായി ബാധിച്ച കാര്യവും ചർച്ച ചെയ്യപ്പെട്ടു. ഈ സംഗമോത്സവം മലയാളം വിക്കിപീഡിയയുടെ അവസാനത്തെ സംഗമോത്സവമായി തന്നെ കരുതുന്നതാണു നല്ലത് എന്നായിരുന്നു ഭൂരിപക്ഷം വിക്കിമീഡിയ പ്രവർത്തകരുടേയും ധാരണയും.

പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം
ഇർവ്വിൻ എന്ന മലയാളം വിക്കിമീഡിയ പ്രവർത്തകൻ അവതരിപ്പിച്ച “പുരാതന മൃഗങ്ങൾക്ക് വിക്കിയിലെ പ്രാതിനിധ്യം” എന്ന വിഷയാവതരണമായിരുന്നു പിന്നീട് നടന്നത്. നല്ലൊരു പോസ്റ്റർ പ്രദർശനം ഇതിനായി നടന്നുവന്നിരുന്നു. ദിനോസറീന്റെ പേര്, വിവരണം, വിക്കിപീഡിയ ലിങ്ക് എന്നിവ അവയിൽ ഉൾക്കൊള്ളിച്ചിരുന്നു. വിക്കിമീഡിയ കോമൺസിൽ ഈ പോസ്റ്ററുകൾ ലഭ്യമാണു താനും. വിഷയാവതരണം ഏറെ ഗംഭീരമായിരുന്നതിനു തെളിവായി കാണിക്കാവുന്നത് അവതരണം കഴിഞ്ഞ് സദസ്സിൽ നിന്നും ഉയർന്നുവന്ന വിവിധതരത്തിലുള്ള വിഷയസംബന്ധിയായ ചോദ്യങ്ങൾ തന്നെയായിരുന്നു. ഇവയ്ക്കൊക്കെയും യഥാവിധം ഉത്തരം നൽകാനും ഇർവിനു സാധിച്ചിരുന്നു. ഏറെ വിജ്ഞാനപ്രദം എന്നതിലുപരി പുതിയതായി എത്തിച്ചേർന്ന പല ആളുകളേയും വിക്കിപീഡിയയോട് ഏറെ അടുപ്പിച്ച സംഭവം കൂടി ആയിരുന്നു ഇത്.

ശ്രീ. അൻ‌വർ സാദത്തിന്റെ ആശംസ
ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ. അൻ‌വർ സാദത്തിന്റെ ഒരു വീഡിയോ പ്രസംഗം പിന്നീട് പ്രദർശിപ്പിക്കുകയുണ്ടായി. സ്കൂൾ വിക്കിയും മലയാളം വിക്കിപീഡീയയും ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും സ്വതന്ത്രമായ അറിവിന്റെ പങ്കുവെയ്ക്കലും തന്നെയായിരുന്നു പ്രധനവിഷയം. ഐടി@സ്കൂളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ചെറുതായി പറയുകയുണ്ടായി.

മോസില്ലയെ കുറിച്ചുള്ള അവതരണം
മോസില്ല പ്രവർത്തകർ നടത്തിയ വിഷയാവതരണം നല്ല നിലയിൽ കൊണ്ടുപോയിരുന്നു. ഇവർ നടത്തിയ ചോദ്യോത്തര പരിപാടിയിൽ ഒന്നാം സമ്മാനം വിക്കിപീഡിയൻ രജ്ഞിത് സിജിയും രണ്ടാം സ്ഥാനം അച്ചു കുളങ്ങരയും കരസ്ഥമാക്കി. മോസില്ലയെ കുറിച്ചുള്ള ഒരു സ്റ്റാന്റിയും ബാനറും ഇവർ വേദിയിൽ പതിപ്പിച്ചിരുന്നു.

മങ്ങലംകളിയെ കുറിച്ചുള്ള വിശദീകരണം
തുടർന്ന്, കാസർഗോഡ് ജില്ലയിൽ മാത്രം കണ്ടുവരുന്ന മങ്ങലംകളിയെ കുറിച്ച് വിശദമായി തന്നെ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുകയിണ്ടായി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ കൂടിപ്പോയാൽ മുപ്പതോളം ആളുകൾ ഉണ്ടാകും. ഇതുപോലെയുള്ള നിരവധി കലാരൂപങ്ങളുടെ സന്നിധാനമാണു കാസർഗോഡ് ജില്ലയെന്നും പലകലാരൂപങ്ങളും അവയുടെ ചരിത്ര ശേഷിപ്പുകൾ വെടിഞ്ഞ് വേദികളിലേക്ക് എത്തുകയാണെന്നും, കലാരൂപത്തിന്റെ തനിമയ്ക്കും വ്യക്തതയ്ക്കും ഇവയൊക്കെയും കോട്ടം തട്ടുമെന്നും രാമചന്ദ്രൻ മാസ്റ്റർ വിശദമാക്കി. അതോടൊപ്പം മംഗലം കളി അവതരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൃഷ്ണൻ മാസ്റ്ററും രാമചന്ദ്രൻ മാസ്റ്ററും വിഡിയോ ദൃശ്യങ്ങൾ വേദിയിൽ സജ്ജമാക്കിവെച്ചിരുന്നു. അന്യസംസ്ഥാന വിക്കിപീഡിയർക്ക് ഒരു നവ്യാനുഭവം തന്നെയായിരുന്നു മംഗലം കളിയെ കുറിച്ചുള്ള ഈ അവതരണം.

കാസറഗോഡിന്റെ എഴുതപ്പെടാത്ത ചരിത്രം
കാസർഗോഡ് ജില്ലയുടെ എഴുതപ്പെടാത്ത ചരിത്രം എന്നവിഷയത്തെ കുറിച്ച് പ്രൊഫസർ സി. ബാലൻ സംസാരിക്കുകയുണ്ടായി. നിരവധി ചരിത്രമിത്തുകളെ അടിസ്ഥാനപ്പെടുത്തി മതിയായ അവലംബങ്ങളോടെ തന്നെയായിരുന്നു കാസർഗോഡിന്റെ അറിയപ്പെടാത്ത ചരിത്രത്തെ കുറിച്ച് പ്രൊഫസർ വിശദീകരിച്ചു. വിശദമായിത്തന്നെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളും അവ ലഭ്യമാകുന്ന സ്ഥലവും, ഒന്നും രണ്ടും പതിപ്പുകൾ ഇറങ്ങിയ പുസ്തകങ്ങളുടെ വ്യത്യാസങ്ങളും ഒക്കെ അദ്ദേഹം വിശദീകരിച്ചു. മതമൈത്രിയെ വിളിച്ചോതുന്ന മുക്രിത്തെയ്യം പോലുള്ള നിരവധി മാപ്പിളത്തെയ്യങ്ങളെ പറ്റിയും അലാമിക്കളി പോലുള്ള കലാരൂപങ്ങളുടെ ഇന്നത്തെ നിലനിൽപ്പിനെ പറ്റിയും ഒക്കെ വിശദമായിത്തന്നെ പ്രൊഫസർ ബാലൻ വെളിപ്പെടുത്തുകയുണ്ടായി. വിക്കിപീഡിയർക്ക് നല്ലൊരു അനുഭവസംബത്തായിരുന്നു ഈ അവതരണം. അവതരണ മധ്യത്തിൽ പ്രസംഗം ശ്രദ്ധിക്കാതെ സദസ്സിലിരുന്ന വിക്കിപീഡിയ പ്രവർത്തകർ നടത്തിയ സംസാരം അദ്ദേഹത്തെ അല്പമായി അലോസരപ്പെടുത്തുകയും അത് അദ്ദേഹം വ്യക്തമായി അന്നേരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സജീവ വിക്കിപ്രവർത്തകർ സദസ്സിൽ കുറവായിരുന്നു. പരിപാടികൾ തീരും മുമ്പേ സദസ്സുവിടാൻ നടത്തിയ ശ്രമഫലമായി ഉണ്ടായ സംസാരമായിരുന്നു പിന്നിൽ.

ബോട്ട് യാത്ര
വിക്കി ചങ്ങാത്തത്തോടെ 27 ആം തീയതി വിക്കിപീഡിയർ പരിയുകയായിരുന്നു. പിന്നീട്, 28 ന് വിക്കി കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ വാക്ക് എന്നപോലെ ബോട്ട് യാത്ര നടത്തിയിരുന്നു. നീലേശ്വരം മുതൽ വലിയപറമ്പുവരെ നീണ്ടു നിൽക്കുന്ന ഒരു യാത്രയായിരുന്നു അത്. ഫോട്ടോ എടുപ്പുകൾ ആദ്യരണ്ടു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു. കോമൺസിലേക്ക് ഇവയൊക്കെ കൂട്ടിച്ചേർക്കാനുള്ള വർഗം എല്ലാവർക്കുമായി പങ്കുവെച്ചിരുന്നു. അവ പ്രധാനമായും WikiSangamotsavam-2016, WikiSangamothsavam ഇവ രണ്ടുമാണ്. പരിപാടിയുടെ വിവരങ്ങൾ ഫൗണ്ടേഷനിലേക്ക് കാണിക്കാനായി ഇത് ഏറെ ഉപകരിക്കും.

  1. സംഗമോത്സവ ചെലവ്
    കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മൂന്നു ദിവസത്തെ വിക്കിസംഗമോത്സവം പരിപാടി നടന്നത്.
    #താമസസൗകര്യം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 75 രൂപ വെച്ച് 3750 രൂപ
    #പ്രാതൽ: 85 പേർക്ക് (മൂന്നു ദിവസത്തേക്ക്) 45 രൂപ വെച്ച് 3825 രൂപ
    #ചായ: 115 പേർക്ക്(രണ്ട് ദിവസത്തേക്ക് രണ്ടുനേരം വെച്ച്) 5 രൂപ വെച്ച് 575 രൂപ
    #ഉച്ചഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 60 രൂപ വെച്ച് 6900 രൂപ
    #ലഘുഭക്ഷണം: 115 പേർക്ക് (രണ്ടു ദിവസത്തേക്ക്) 15 രൂപവെച്ച് 1725 രൂപ
    #രാത്രിഭക്ഷണം: 50 പേർക്ക് (രണ്ടു ദിവസത്തേക്ക്) 50 രൂപവെച്ച് 2500 രൂപ
    #ഓഡിറ്റോറിയം ഹാൾ, സൗണ്ട്, ജനറേറ്റർ (രണ്ടുദിവസം) 1500 രൂപ
    #വിക്കിസംഗമോത്സവത്തിനായി ഇവിടെ മൊത്തം ചെലവായ തുക 20775 രൂപ

28 ആം തീയതിയിലെ ബോട്ടുയാത്ര
നീലേശ്വരം കോട്ടപ്പുറത്തു നിന്നും വലിയപറമ്പ് കടന്ന് ഏഴിമല നാവിക അക്കാദമിയുടെ തുടക്കം വരെ നീളുന്നതായിരുന്നു യാത്ര. രാവിലെ പത്തുമണിക്കു തുടങ്ങിയ യാത്ര വൈകുന്നേരം നാലുമണിവരെ നീണ്ടിരുന്നു. ചായയും പലഹാരവും ഉച്ചഭക്ഷണവും ഹൗസ് ബോട്ടിൽ ലഭ്യമായിരുന്നു. cis മെമ്പറായ മാനസയും തായ്‌വൻ സ്വദേശി ടിങ് യി യും യാത്രയിൽ സജീവമായിരുന്നു. എടയിലക്കാവ് കാവിൽ വെച്ച് നിരവധി കുരങ്ങുകളെ കാണാനായതും അവയ്ക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചതും രസകരമായിരുന്നു.

വിക്കി വോയേജ്
വിക്കിപീഡിയനായ സജൽ നടത്തിയ വിക്കി വോയേജ് എന്ന പദ്ധതിയെ പറ്റിയുള്ള വിശദീകരണം ഏറെ വ്യത്യസ്ഥമായ ഒരു അവതരണമായിരുന്നു. വിക്കി ഇങ്ക്വുപേറ്ററിൽ ഇപ്പോഴും നിൽക്കുന്ന വിക്കി വോയേജിനെ പറ്റിയുള്ള വിശദീകരണം അഞ്ചോളം ഐടി@സ്കൂൾ അധ്യാപകരെ ഏറെ സ്വാദീനിച്ചിരുന്നു. വിക്കി എഡിറ്റിങ് പരിശീലിക്കാൻ ഏറെ ഗുണകരമായ പദ്ധതിയായി ഇതു മാറ്റാവുന്നതാണ് എന്ന് അവർതന്നെ പറയുകയുണ്ടായി.

രസകരമായ അവതരണങ്ങൾ
ബോട്ടുയാത്രയ്ക്കിടയിൽ സജൽ നടത്തിയ മിമിക്രി അല്പം രസകരമായിരുന്നു. ആലപ്പുഴ ഐടി@സ്കൂൾ ടൂട്ടറായ സന്തോഷ് മാസ്റ്റർ അവതരിപ്പിച്ച ഗാനാലാപനം ഏറെ മികച്ചു നിന്നിരുന്നു. നല്ലൊരു ഗായകൻ ആണെന്നു തന്നെ പറയാവുന്ന അവതരണമായിരുന്നു അത്. ഗാനാലാപനത്തിൽ സഹായികളായി പിന്നീട് വിക്കിപീഡിയരായ സജലും മഞ്ജുഷയും ചേർന്നിരുന്നു. തുടർന്ന് തായ്‌വൻ സ്വദേശി ടിങ് യി-യുടെ തായ്‌വൻ ഭാഷയിലെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു. ഗാനാലാപനത്തിനുള്ള ശ്രമം അമൃതയും നടത്തിയിരുന്നു. യാത്രാവസാനം കൊല്ലം സ്വദേശിയായ ശ്രീ. സെബാസ്റ്റ്യൻ അവതരിപ്പിച്ച നന്ദിപ്രകടനത്തോടെ സംഗമോത്സവ സമാപനമായിരുന്നു. 4 മണിക്ക് എല്ലാവരും തിരിച്ച് കോട്ടപ്പുറത്തു തന്നെ ബോട്ടിങ് അവസാനിപ്പിച്ചു.

യാത്രാ ചെലവ്
മൊത്തത്തിൽ 36 പേരായിരുന്നു യാത്രയിൽ പങ്കെടുത്തത്. അതിൽ കുട്ടികൾ ഒഴികെയുള്ള 31 പേരുടെ കണക്കാണ് ഹൗസ് ബോട്ട് അധികാരികൾ ഏൽപ്പിച്ചത്. 8 പേർക്ക് 10000 രൂപയും പിന്നീട് വരുന്ന ഒരാൾക്ക് 700 രൂപ വെച്ചുമാണ് ഒരു ദിവസത്തേക്കുള്ള ബോട്ടുയാത്രയുടെ ചെലവ് വരിക – ഇക്കാര്യം മുമ്പേ പറഞ്ഞിരുന്നു. ചെറിയൊരു ഡിസ്കൗണ്ട് കിട്ടിയതു പ്രകാരം 23250 രൂപയാണ് ചെലവു വന്നത്. ഹൗസ് ബോട്ടിൽ ഭക്ഷണം പാചകം ചെയ്യാനും വഴികാട്ടിയായി കൂടെ നടക്കാനും ഡ്രൈവറായി ബോട്ടിനെ നയിക്കാനുമായി മൂന്നു പേർ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവക്ക് ഒരു കൈമണി എന്ന പേരിൽ വല്ല തുകയും കൊടുക്കുന്ന രീതി ഉണ്ടത്രേ. 1000 രൂപ കൊടുക്കാമെന്നു പ്രതീക്ഷിക്കുന്നു. അവർ തന്ന ബില്ലിൽ 23250 രൂപയേ ഉള്ളൂ. അവർക്ക് കൈയ്യിൽ നേരിട്ടുകൊടുക്കുകയാണത്രേ പതിവ്. നമ്മുടെ ഭാഗത്തു നിന്നും കൊടുത്തിട്ടില്ല. ഓൺ‌ലൈൻ വഴി കൊടുക്കാമെന്നു കരുതുന്നു.

മൊത്തം ചെലവ്
ഗുഡ് ഷെപ്പേഡ് പള്ളിയിൽ കൊടുക്കേണ്ട 20775 രൂപയും ബോട്ടുയാത്രയുടെ 23250 രൂപയും ആണ് നിലവിലെ കൃത്യമായ കണക്കുകൾ. ഇതുപ്രകാരം 44025 രൂപയാണു മൊത്തം ചെലവ്. ഇതുകൂടതെ ഉള്ളത് ദൂരെ നിന്നും വന്നുചേർന്ന യാത്രക്കാരുടെ യാത്രാ നിരക്കുകൾ, ബോട്ടുയാത്രയിലെ മൂന്നു തൊഴിലാളികൾക്ക് കൊടുക്കേണ്ട തുക, ദിനോസർ പോസ്റ്ററുകൾക്കുള്ള പ്രിന്റിങ് ചാർജ്, സ്റ്റേജിലും റോഡ് സൈഡിലും മറ്റുമായി കെട്ടാനുണ്ടാക്കിയ മൂന്നു ബാനറുകളുടെ പ്രിന്റിങ് ചാർജ്, വിക്കിജന്മദിനാഘോഷം നടത്താൻ വാങ്ങിയ രണ്ട് കിലോ കേക്കിന്റെ തുക എന്നിവയാണ്. എല്ലാറ്റിന്റേയും ബില്ലുകൾ നിലവിൽ കൃത്യമാണ്. ബോട്ട് തൊഴിലാളികൾക്ക് കൊടുക്കേണ്ട കൈമണിയുടെ കാര്യത്തിൽ മാത്രമേ ഒരു സംശയം ഉള്ളൂ.

മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ…!

death of a person
താഴെ എഴുതുന്നത് 2014 ലെ ഒരു കുറിപ്പാണ്. രണ്ട് കൂട്ടുകാരുടെ മരണം തന്നെയാണു വിഷയം. ഇപ്പോൾ ഇതു ചികഞ്ഞെടുക്കാൻ കാരണമുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ 21 നു മരണത്തിൽ നിന്നും എന്നുതന്നെ പറയാവുന്ന തരത്തിൽ നിന്നും രക്ഷപ്പെട്ടവനാണു ഞാൻ. ആക്സിഡന്റ് ചെറുതെന്നു പറയാം; പക്ഷേ തലയ്ക്ക് ഏറ്റ പരിക്ക് അല്പം കൂടിയ തോതിലായിരുന്നു. താഴെ പറയുന്ന കഥയിലെ രണ്ടുപേരും എന്റെ പ്രിയ കൂട്ടുകാർ തന്നെയായിരുന്നു. വായിക്കുക…
… …. ….
മരണം എന്നും വല്ലാത്ത പ്രഹേളികയാണ്. ഇതുവരെ മരണത്തെ പറ്റിയുള്ള ചിന്തയോ മരിച്ചവരെ പറ്റിയുള്ള ദുഃഖമോ എന്നെ ഇത്രയധികം അലട്ടിയിരുന്നില്ല. ഈ വർഷം പക്ഷേ, മറിച്ചായിരുന്നു. വർഷാരംഭത്തിലാണ് ഒരു പ്രിയ കൂട്ടുകാരി എല്ലാം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. മരിക്കാൻ ഒരു കാരണം പത്രക്കാർ പറഞ്ഞെങ്കിലും അതിലേറെ, അവൾ മരണത്തെ സ്നേഹിക്കുകയായിരുന്നു എന്നതാണു സത്യം. ജീവിതത്തിൽ ഇനി ബാക്കിയൊന്നുമില്ലെന്നുള്ള തോന്നലോ, അവളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആലിംഗനങ്ങളിലെ വഴുവഴുക്കലുകളോ ജീവിത വിരക്തിക്കു കാരണമായിക്കാം. പണ്ടൊക്കെ മരണത്തെ പറ്റിയവൾ ഏറെ പറയുമായിരുന്നു… എങ്കിലും കേവലം ഇത്തരം സ്വപ്നങ്ങൾക്കു പിന്നിലേക്ക് ഓടുന്ന പതിവില്ലാത്തവളാണ് ഇവൾ. അനീതിക്കെതിരേ വരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ഇവൾ എന്തിനായിരിക്കണം മരണത്തിനു കീഴടങ്ങിയത്!!

ഒരിക്കലൊരു കടൽ തീരത്തിരിക്കുമ്പോൾ അവൾ വിചിത്രമായൊരു ഭാവന പങ്കു വെച്ചു! അലയടിക്കുന്ന ഈ കടലിന്റെ മേൽപ്പാളി ഒരുനിമിഷം തണുത്തുറഞ്ഞു പോയിരുന്നെങ്കിൽ ഞാനിവിടെ നിന്നെ വിട്ട് നടുക്കടലിലേക്ക് ഓടിപ്പോവും… ചില്ലുപാളികൾക്ക് താഴെ കടൽജീവികൾ ഓടിനടക്കുന്നിടത്ത് ഞാൻ ചാടി മറിയും… അങ്ങനെ ഓടിയോടി മടുക്കുമ്പോൾ പെട്ടന്ന്… വളരെ പെട്ടന്ന് കടൽ പഴയ പടിയാവണം!! എനിക്ക് കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകണം എന്ന്!! അന്നതൊരു രസകരമായ വിചിത്ര ഭാവനയായി ഞാൻ തള്ളിക്കളഞ്ഞു!!

പിന്നൊരിക്കൽ ഞങ്ങളൊരു റെയിൽവേ ട്രാക്കിനരികിലൂടെ നടന്നു വരികയായിരുന്നു… ദൂരെ ട്രൈനിന്റെ ചൂളം വിളി കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ പൂർവ്വാധികം തിളങ്ങി! ഞാനീ ട്രാക്കിൽ കേറി കണ്ണടച്ചു പിടിച്ച് അതിന്റെ മുന്നിലേക്ക് നടക്കട്ടെ. പെട്ടന്നായിരുന്നു അവൾ പറഞ്ഞത്! ഞാൻ പറഞ്ഞു ധൈര്യമുണ്ടെങ്കിൽ നടക്കൂ എന്ന്!! അവൾ ട്രാക്കിലേക്ക് കയറിയപ്പോൾ ഞാൻ ഭയന്നു. അവളുടെ കൈയ്യും പിടിച്ചു വലിച്ച് ഞാൻ മണൽ പരപ്പിലൂടെ ദൂരേയ്ക്ക് ഓടി!! അവൾ കിതയ്ക്കുകയായിരുന്നു… മുഖത്ത് വല്ലാത്ത വിവശത!! അവൾ തുടരുന്നു… എനിക്ക് വല്ലാത്ത കൊതിയാണ്… പുറകിൽ ട്രൈൻ വരുമ്പോൾ അതിന്റെ മുന്നിലൂടെ നടക്കണം… കണ്ണടച്ചുപിടിച്ച്… ഒരു നിമിഷത്തെ ഇടിയിൽ കഷ്ണങ്ങളായെനിക്ക് ചിതറി തെറിക്കണം എന്ന് – ഈ മണലിലൊക്കെ ചുവന്ന പൂക്കാളായി എനിക്കു പുൽകി കിടക്കണം… ഞാൻ അവളേയും കൊണ്ട് ഓടുകയായിരുന്നു, അവളുടെ കണ്ണിൽ കണ്ട ആ തിളക്കം ഒരു കൊച്ചു കുസൃതിയായി കാണാൻ ഞാൻ ശ്രമിച്ചു.

പിന്നെ ഒരു വലിയ ഗ്യാപ്പിൽ പെട്ട് ഞങ്ങൾ എവിടെയൊക്കെയോ ആയി. വർഷങ്ങൾക്ക് ശേഷം കാണുമ്പോൾ അവൾക്ക് ഒരു പെൺ കുഞ്ഞുണ്ട്; ഒരു കുടുംബമുണ്ട്. വിളിക്കുമ്പോൾ മോളെ പറ്റിയാവും സംസാരം; ഭർത്താവിനെ പറ്റി പറയുമ്പോൾ നൂറു നാവായിരുന്നു ആദ്യമൊക്കെ… പലപ്പോഴും സംസാരിക്കുമ്പോൾ പുറകിൽ ഒരു ചൂളം വിളികേൾക്കാമായിരുന്നു. ഒരിക്കലവൾ പറഞ്ഞു, എടാ, നീ പണ്ട് എന്റെ കൈയ്യും പിടിച്ച് ഓടിയ മണൽ പരപ്പില്ലേ, എന്റെ വീടിപ്പോൾ ആ സ്ഥലത്താണ്… ഇതിലെ നടക്കുമ്പോൾ എന്നും ഞാൻ നിന്നെ ഓർക്കാറുണ്ട്. ഞാൻ ചോദിച്ചിരുന്നു, ഇപ്പോഴും ട്രാക്കിൽ കേറി നടക്കാൻ തോന്നാറുണ്ടോ നിനക്കെന്ന്… നേരിയൊരു ചിരി മാത്രമായിരുന്നു മറുപടി. ഇടയ്ക്കൊക്കെ ആ ചിരി ട്രൈനിന്റെ ചൂളം വിളിക്കിടയിൽ അലിഞ്ഞ് ചേർന്നില്ലാതാവും. കള്ളത്തരങ്ങൾ ഒന്നും സഹിക്കാത്ത പ്രകൃതം ആയിരുന്നു അവളുടേത്. നന്നായി പ്രസംഗിച്ചു ഫലിപ്പിക്കാനൊക്കെ മിടുക്കിയുമായിരുന്നു. അവളുടെ ചിരികളിൽ ചിലപ്പോൾ എന്തൊക്കെയോ മറച്ചുപിടിച്ചിരിക്കണം!

അവൾ മരിച്ചു. 2014 ജൂൺമാസത്തിൽ, ഞങ്ങൾ സേലത്തേക്കുള്ള യാത്രാമധ്യേ ഒരു കസിൻ വിളിച്ചു പറഞ്ഞു പത്രത്തിൽ അവളുടെ ഫോട്ടോയുണ്ടെന്ന്. ജൂൺ 13, 2014 – വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ഏറെ വർഷങ്ങൾക്കു ശേഷം അവൾ അവളുടെ മോഹം സഫലമാക്കി. ചിന്നിച്ചിതറിയിരുന്നു ശരീരം! ട്രാക്കിൽ കേറി അവൾ കണ്ണടച്ചു നടന്നിരിക്കണം. 50,000 രൂപയുടെ സാമ്പത്തിക ബാധ്യതയാണു പ്രശ്നമെന്നു പത്രക്കാർ പറയുമ്പോഴും എന്റെ ഓർമ്മയിലെത്തിയത്, അവളുടെ മനസ്സിൽ ഒരുപക്ഷേ ഉണ്ടായിരുന്നത് ചിന്നച്ചിതറി കഷണങ്ങളായി ദൂരേക്ക് തെറിക്കുന്ന അവളുടെ ശരീരമായിരിക്കണം എന്നായിരുന്നു, അതുമല്ലെങ്കിൽ സാമ്പത്തികമായി ഉണ്ടായ എന്തോ കള്ളത്തരത്തിൽ പെട്ടുലഞ്ഞ മനസ്സായിരിക്കണം – ഒരു വേള, ഒരുപക്ഷേ അവളെന്നെ ആ നിമിഷം ഓർത്തിരിക്കണം എന്നാശിക്കാനേ പറ്റുകയുള്ളൂ ആ സമയം!!

ഞാനാദ്യമായി മരണത്തിൽ ദുഃഖിക്കുകയായിരുന്നു അന്ന്. അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ച് പടിഞ്ഞാറ്റയിൽ കിടക്കുമ്പോൾ ഞാൻ വീടിന്റെ പുറകിൽ ആരുടേയോ കൂടെ മണ്ണപ്പം ചുട്ടുകളിക്കുകയായിരുന്നു… അഞ്ചു വയസായിരുന്നു അന്നെനിക്ക്. മരണം എന്തെന്നു പോലും അറിയാത്ത പ്രായം. അച്ഛന്റെ കുഴിയിലേക്ക് മണ്ണുകോരിയിടുമ്പോൾ നാളെ അച്ഛനവിടെ നിന്നും എണീറ്റു വരുമെന്ന ചിന്തയായിരുന്നു ഉള്ളിൽ… അത് മരണമാണെന്നും മരണം ഓരോ ജീവിതത്തിന്റെയും ഭാഗമാണെന്ന് തിരിച്ചറിയാൻ കാലങ്ങളെടുത്തു. മരണത്തെ അംഗീകരിക്കാൻ ചെറുപ്പകാലത്തു തന്നെ പഠിച്ചിരുന്നു. അതുകൊണ്ടുതന്നെ സമീപസ്ഥരോ കുടുംബക്കാരോ ആരുംതന്നെ മരിച്ചപ്പോൾ ദുഃഖം എന്നൊന്ന് ഉണ്ടായിട്ടേയില്ല.

പിന്നീട് രാഹുൽ മരിച്ചു! (ഒക്ടോബർ 18, 2014, ശനിയാഴ്ച 5 മണിക്കുശേഷം) അന്നു രാവിലെ വരെ ചാറ്റിൽ അവനുണ്ടായിരുന്നു. അവസാനചാറ്റായിരിക്കുമെന്ന് ആരറിഞ്ഞു! ഫെയ്സ്ബുക്കിലേക്ക് ഏറെ നാൾകൾക്ക് ശേഷം തിരിച്ചു വരികയായിരുന്നു ഞാൻ. മാറ്റിയ കവർ ഫോട്ടൊയ്ക്ക് അവൻ കമന്റും ഇട്ടിരുന്നു. തലേന്നു വിളിച്ചപ്പോൾ ഫോണ്ടുമായി ബന്ധപ്പെട്ട് ചില ഫയലുകൾ ഒക്കെ ഷെയർ ചെയ്യാമെന്നവൻ പറഞ്ഞിരുന്നു. എന്റെ മെയിൽ ബോക്സിൽ എത്തേണ്ടതായിരുന്നു അവ. രാഹുലിന്റെ മരണവും ഏറെ ഞെട്ടിപ്പിച്ചു കളഞ്ഞു. അതുവരെ സംസാരിച്ചു നിന്നിരുന്ന ആൾ ഒരു നിമിഷം കൊണ്ട് മാഞ്ഞതുപോലെ. ഒരിക്കൽ പോലും മരണത്തെ പറ്റിയുള്ള ഒന്നും സംസാരിച്ചിട്ടില്ല അവൻ. “ഒരു യാത്ര പോകാൻ തോന്നുന്നു” എന്നു പറഞ്ഞവൻ ഇറങ്ങിപ്പോയപ്പോൾ അതുൾക്കൊള്ളാനാവാതെ ഇരിക്കുന്ന ഒട്ടനവധി പേരുണ്ട്… എല്ലാവരുടെ മനസ്സിലും കാണും ഇതേ ചോദ്യം… എന്തിനായിരുന്നു രാഹുൽ ഈ പണി ചെയ്തത് എന്ന്!

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ജീവിതം അത്രയൊക്കെ വിരക്തമായി മാറുമോ? ഇപ്പോൾ അനുഭവിക്കുന്ന തീവ്രമായ മാനസ്സിക സംഘർഷങ്ങൾ നാളെ അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞാൽ ഒന്നുമല്ലാതെ ആവിയായി പോവുമെന്ന ചിന്തമാത്രം മതിയാവും ഒരു പക്ഷേ, ഒരാളെ ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ! പക്ഷേ, കൃത്യസമയത്ത് അതോർമ്മിപ്പിക്കുവാൻ ഒരാൾ അടുത്തില്ലാതെ പോവുന്നതാണ് പലപ്പോഴും വിനയാവുന്നത്. അടുത്തിരിക്കുമ്പോഴും അകലായാവുകയാണോ നമ്മൾ ഓരോരുത്തരും? പങ്കാളിയെ, കൂട്ടുകാരനെ തിരിച്ചറിയാതെ വരുന്നത് മറ്റൊരു മരണം തന്നെയാണ്. അവരുടെ ചിന്തകളിൽ മൂളിപ്പറക്കുന്ന കരിവണ്ടിനെ യഥാസമയം മനസ്സിലാക്കാതെ, പുറം വാക്കുകളിൽ മാത്രം രമിച്ചിരുന്ന് ഞാനവന്റെ സുഹൃത്താണെന്നു പറയുന്ന മൂഢത്തരത്തിൽ ലജ്ജിക്കാതെ വകയില്ല. എംടിയുടെ മഞ്ഞിൽ എവിടെയോ സർദ്ദാർജി പറയുന്ന ഒരു വാക്യമുണ്ട്. “മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ” എന്ന്. എവിടേക്ക് എപ്പോൾ കയറി വരണമെന്ന് ആ കോമാളിക്കറിയില്ല! ആ കോമാളിക്കളിയിൽ നിന്നും നാളെ നമുക്കും രക്ഷയില്ല എന്നത് ഇപ്പോൾ ശരിക്കും എന്നെ പേടിപ്പിക്കുന്നുണ്ട്… മരണത്തെ ഞാനിപ്പോൾ ഭയക്കുന്നുണ്ട്!! എനിക്കു വേണ്ടപ്പെട്ടവരിൽ നിന്നും എന്റെ സുഹൃത്തുക്കളിൽ നിന്നും ഈ അസമയത്തെത്തുന്ന മരണമെങ്കിലും ഒന്നു മാറി നിന്നിരുന്നെങ്കിൽ!!

അനുബന്ധങ്ങൾ

1) 7th നവംബർ 2014 നു മലയാളം വാരികയിൽ രാഹുലിനെ പറ്റി പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ.
2) രാഹുലിനെ പറ്റി ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്ത ഇവിടെ
3) ഇതേ സൈറ്റിൽ രാഹുൽ

ഒരു കിളിയും അഞ്ച്‌ വേടന്മാരും

മധുസൂദനൻ നായരുടെ കവിതയാണിത്. കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതുമാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്.
[ca_audio url=”https://chayilyam.com/stories/poem/MadhusoodananNair/oru_kiliyum_anju_vedanmarum.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട്‌
കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു

കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി
ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം …
കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം
അന്നേരം വന്നവളോട്‌ ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍
വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ
അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം
വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ

തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ്

ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു
രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു
മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു
പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു
അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു

എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം
പൈങ്കിളി താനേ മറന്നേ പോയ്‌…

പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു
എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല
ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള്
പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ്
തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ്
അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍
കരളില്‍ നോവ്‌ പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി

കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു
കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു

നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം
നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം

പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം
നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം
കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ
ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും
തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ്
തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി
തളിരില വിടരും പൂംചിറക് തളരാ മനസിന്‌ നേരഴക്
വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന്‌ നീരുറവ്

ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്
ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ്

കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും
കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും

64 കലകൾ

64 കലകൾ അഥവാ ചതുഷഷ്ഠികലകൾ ! എന്നൊക്കെ നമ്മൾ ഒരു പാട് കേട്ടിട്ടുണ്ടാവും .. ഭഗവാൻ ശ്രീകൃഷണൻ 64 കലകളിലും വിദ്വാനായിരുന്നു എന്നും നാം കേട്ടിട്ടുണ്ട്. എന്നാൽ എന്തൊക്കെയാണീ 64 കലകൾ? ? ആർക്കെങ്കിലും കൃത്യമായി പറയാനാവുമോ?

അതിന് മുമ്പ് കലയെന്നാൽ എന്താണ് ? കലയ്ക്ക് Performing art, fine art എന്നൊക്കെയാണ് സായിപ്പിന്റെ ഭാഷ പറയുന്നത്. എന്നാൽ അതിൽക്കൂടുതലൊരു നിർവചനം ഭാരതീയത ഒരുക്കി വെച്ചിട്ടുണ്ട്. “കം സുഖം ലാതി ഇതി കല” യെന്നാണ് ആ നിർവചനം. അതായത് നിങ്ങളെ അഹ്ളാദിപ്പിക്കുന്നതെന്തോ അതാണ് കല. എത്ര സൂക്ഷ്മമായ നിർവചനം അല്ലെ? തീർന്നില്ല, സാഹിത്യമോ സംഗീതമോ കലയോ കൂട്ടിനില്ലാത്തവനെ വാലില്ലാത്ത മൃഗ സമാനനായാണ് പൗരാണിക ഭാരതം കണ്ടിരുന്നത് ! രാമായണ മഹാഭാരതത്തിലും പുരാണ കാവ്യങ്ങളിലും ശുക്രാചാര്യന്റെ നീതിസാരത്തിലും 64 കലകളെക്കുറിച്ച് പരാമർശിച്ചു കാണാം.

കാമശാസ്ത്രത്തിലും ഇവയെപ്പറ്റി പരാമർശിക്കുന്നുണ്ട് . അക്കാലത്ത് ദേവദാസികളും ഗണികകളും 64 കലകളിലും വിദഗ്ദ്ധരാകേണ്ടത് അത്യാവശ്യമായിരുന്നുവത്രേ. ഒന്നോർത്ത് നോക്കു അവിടെയും കാണാമിത്! അതായത് ഗണികൾക്ക് പോലും സ്വന്തം ശരീരം മാത്രമല്ല ഒപ്പം മനസ്സും ബുദ്ധിയും ഉപയോഗിക്കേണ്ടതുണ്ടായിരുന്നു എന്ന് സാരം.ഈ 64 കലകളെ നീട്ടിപ്പരത്തി വായിക്കാൻ തുടങ്ങും മുമ്പ് ചില കാര്യങ്ങൾ നാം മനസിൽ ഉറപ്പിക്കേണ്ടതുണ്ട്. മനുഷ്യനെ ആഹ്ലാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 64 വ്യത്യസ്തമായ രീതികൾ നിലവിലിരുന്ന ഒരു നാട് ! ആ നാട് അക്കാലത്ത് എത്ര മാത്രം സമ്പന്നമായിരിക്കും! നമ്മുടെ സന്തോഷവും സുഖവും ഒക്കെതന്നെയാണുസമാധാനപൂർണമായ ജീവിതത്തിനാവശ്യമെന്നാണു സൂചിതം.

ഭൗതീകവും സാംസ്ക്കാരികവും അദ്ധ്യാത്മികവുമായി അങ്ങേയറ്റം സമ്പന്നമായ ഒരു രാഷ്ട്രം! അതായിരുന്നു അന്നു ഭാരതം. അങ്ങനെ അത്ര കണ്ട് സമ്പന്നമായ ഒരു രാജ്യത്തേ ഇത്രയും കലാപരമായ വികസനങ്ങളുണ്ടാകൂ എന്നത് വെറും സാമാന്യ യുക്തിയാണ്. 64 കലകളെക്കുറിച്ചറിയുമ്പോഴേ നമ്മുടെ കലാവഴികൾ എത്രമാത്രം സൂക്ഷ്മവും ഗഹനവുമായിരുന്നു എന്ന് മനസിലാകൂ. അവിശ്വസനീയമെന്നേ അതിനെക്കുറിച്ച് പറയാനുള്ളു. അവയിൽത്തന്നെ പലതും , പടിഞ്ഞാറിന് തീറെഴുതിക്കൊടുത്ത് നമ്മൾ കൈ കഴുകി മാറി നിന്ന് ഇപ്പൊൾ വീണ്ടും എടുത്ത് തലയിൽ വെച്ചവയായി ഒരു പാട് കലകളുണ്ട്. ഇനി ആ 64 കലകളിലേക്ക് പോകാം. 64 കലകൾ എന്നു കേൾക്കുമ്പോൾ ഏവരും വാത്സ്യായനമഹർഷിയുടെ കാമസൂത്രത്തിലേക്കും പോയിരിക്കും; അവിടേയും 64 ഇൽ ഒതുക്കിയിരിക്കുകയാണ്. ഇതിൽ അതുമുണ്ടെന്നു കരുതണം.

1. ഗീതം = വാദ്യോപകരണങ്ങൾ ഇല്ലാത്ത തനി സംഗീതം.

2. വാദ്യം = വാദ്യോപകരണം കൊണ്ടുള്ള സംഗീതം.

3. നൃത്യം = നടനഭേദങ്ങൾ

4. നാട്യം = നടനം

4. ആലേഖ്യം = ചിത്രരചന

ഗീത വിദ്യ , വാദ്യ വിദ്യ , നൃത്യ വിദ്യ , നാട്യ വിദ്യ , ആലേഖ വിദ്യ ഈ അഞ്ചും നമുക്ക് സുപരിചിതം. അതുകൊണ്ട് വിശദീകരിക്കുന്നില്ല .. നമുക്ക് ആറ് മുതൽ തുടങ്ങാം.

6. വിശേഷകഛേദ്യ വിദ്യ എന്നാൽ മുഖവും ശരീരവും നിറം കൊടുത്ത് ഭംഗിയാക്കുന്നതാണ്. മേയ്ക്കപ്പ് എന്നൊ മറ്റൊ ആണ് ഇതിൻ്റെ പുതിയ പേര് എന്ന് തോന്നുന്നു ല്ലെ? നെറ്റിയിൽ ഇടുന്ന കുറിക്കൂട്ടും ഇതിൽ പെടും.

7. താണ്ഡൂലകുസുമബലിവികാരവിദ്യ – ഇത് അരിയിൽ നിന്നും പൂക്കളിൽ നിന്നും നിറങ്ങളുണ്ടാക്കുന്ന വിദ്യയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

8. പുഷ്പസ്ഥാരണവിദ്യ – കിടക്ക പൂക്കൾ കൊണ്ടലങ്കരിക്കുന്ന വിദ്യ – പൂക്കളെടുത്ത് കിടക്കയിൽ ചറപറ വാരിയിടൽ ആയിരുന്നില്ല അന്ന്. അതിൽ പോലും കലാഹൃദയം മിടിച്ചിരുന്നു.

9. ദശനവസനാംഗരാഗ – പല്ലും , വസ്ത്രവും വൃത്തിയാക്കാനും ഭംഗിയാക്കി വെക്കാനും , ദേഹത്ത് നിറം കൊടുക്കാനുമുള്ള വിദ്യയാണ്.

10. മണിഭൂമികകർമ്മ : ഇതിലാശ്ചര്യമില്ല. ആഭരണങ്ങളുടെ മിനുക്ക് ജോലിയാണ്.

11. ശയ്യാരചന : കിടക്ക വിരിയും മറ്റും ഭംഗിയാക്കി വിരിച്ച് വെക്കുന്നതും ഒരു കലയായിരുന്നത്രേ !

12. ഉദകവാദ്യ : വെള്ളത്തിൽ വെച്ച് സംഗീത ഉപകരണങ്ങൾ വായിക്കുവാനുള്ള വിദ്യയാണ് .ഭൂമീന്ന് ഒന്നും വായിച്ചത് പോരാഞ്ഞിട്ട് അവര് വെള്ളത്തിന്നും സംഗീതോപകരണങ്ങൾ വായിച്ചുന്ന് . പോരാത്തേന് അത് ഒരു പ്രത്യേക കലയും ആക്കി. ഒരു പക്ഷെ ഒരു instrument ( ഇന്നത്തെ ജല തരംഗം പോലെ ) ആവാം

13. ഉദകഘട : ഇത് രസാണ്. പരസ്പരം വെള്ളം തെറിപ്പിച്ച് കളിക്കുന്നതും ഒരു കലയായിരുന്നു ത്രേ ..

14 . ചിത്രയോഗമെന്ന പേരാണ് നിറങ്ങൾ തമ്മിൽ യോജിപ്പിച്ച് വ്യത്യസ്ത നിറങ്ങൾ ഉണ്ടാക്കുന്നതും , നിറം കൊടുക്കുന്നതുമായ വിദ്യക്ക് പൂർവികർ കൊടുത്തത്.

15. മാല്യഗ്രഥന വികൽപം : പേര് സൂചിപ്പിക്കും പോലെ മാല്യങ്ങൾ ഭംഗിയാക്കി ഉണ്ടാക്കുന്ന വിദ്യ .

16. കേശശേഖരപിഡ യോജന : തലയിൽ കിരീടം പൂവ് ഇവ വെക്കുന്നതു പോലും ഒരു കലയാണത്രേ !

17. നേപത്യ യോഗം : ഇതെന്താണെന്ന് ശരിക്ക് മനസ്സിലായില്ല. ഒരു പക്ഷെ തീയേറ്ററിക്കൽ പെർഫോമെൻസിൻ്റെ ഇടക്ക് വസ്ത്രം മാറുന്ന വിധം ആവണം എന്നൂഹിക്കുന്നു. അല്ലെങ്കിൽ കാലാവസ്ഥയ്ക്ക് , ശരീര ഘടനക്ക് ഒക്കെ അനുയോജ്യമായ വസ്ത്രധാരണം

18. കർണ്ണപത്ര ഭംഗമെന്നാൽ പൂക്കൾ കൊണ്ടും ആഭരണം കൊണ്ടും ചെവി decorate ചെയ്യുന്ന കലയാണ്. ഒന്നുകൂടി കൃത്യമായി പറഞ്ഞാ tragus decor ..

19. സുഗന്ധ യുക്തി അത് തന്നെ .. 70 കൾ മുതൽ ഇന്നോളം അറബി നാട്ടിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ലിറ്റർ കണക്കിന് കയറ്റുമതി ചെയ്യപ്പെടുന്ന പെർഫ്യൂം ഉണ്ടാക്കുന്നതും പൂശുന്നതും പുകയ്ക്കുന്നതും ഒക്കെ സഹസ്രാബ്ദ്ധങ്ങൾ മുമ്പേ നമ്മുടെ ഭാരതത്തിൽ സർവ്വസാധാരണം ….

20. ഭൂഷണ യോജന : ആഭരണങ്ങൾ വേണ്ട വിധത്തിൽ ഇടാനും മറ്റുമുള്ള പഠനം

21. ഐന്ദ്രജാലം : ഇതിനെപ്പറ്റി വിശദായിത്തന്നെ എഴുതാൻ ണ്ട്. സംശയിക്കണ്ട. മാജിക്കിൻ്റെയും ഉത്ഭവം നമ്മുടെ ഭാരതത്തിൽ നിന്നു തന്നെ.

22. കൗചുമാര യോഗം : കാമശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. വിരൂപരായവരെ സുന്ദരന്മരാക്കുന്ന വിദ്യ ന്നും കാണുന്നു.

23 . ഹസ്ത ലാഘവ വിദ്യ : ഒറ്റ വാക്കിൽ പറഞ്ഞാൽ കൈയ്യടക്കം. card tricks ഒക്കെ ആയിരിക്കണം.

24 .ചിത്രശബ്ദാപൂപഭക്ഷ്യവിപാക ക്രിയ : പേര് കേട്ട് ഞെട്ടണ്ട പാചക കലയാണ്. സ്വാദുള്ള ഭക്ഷണം ഒരു കലയാണ് ന്ന് കണ്ടു പിടിച്ചതും ഭാരതം തന്നെ. ഭക്ഷണം ഭംഗിയായി അലങ്കരിക്കുന്നതും ഇതിൽ പെടുമായിരിക്കും

25. പാനകരസരാഗാസവ യോജന – ആപ്പിൾ , മുന്തിരി , മാങ്ങാ , മുതലായ കൂട്ടങ്ങൾ അരച്ചെടുത്ത് വെള്ളമാക്കി ഉപയോഗിക്കുന്ന വിദ്യ. ഇന്നിപ്പൊ എളുപ്പാണ് എല്ലം കൂടി ജ്യൂസറിലിട്ട് കറക്കി, cocktail എന്നൊരു പേരും ഇടും. അന്നെങ്ങനായിരുന്നോ ആവോ. (ഇതിൽ വാറ്റും പെടും എന്ന് ഊഹിക്കുന്നതിൽ തെറ്റില്ലാന്ന് തോന്നുന്നു. 😉 )

26. സൂചി വ്യയ കർമ്മം : സൂചി വെച്ച് ചെയ്യുന്ന പണി . എംബ്രോയിഡറി ആയിരിക്കും.

27 . സൂത്ര ക്രീഡ : നൂലുപയോഗിച്ചുള്ള കളി . ഇന്നത്തെ നിറ്റിങ്ങ് പോലെ വല്ലതും ആവാനാണ് സാധ്യത.

28. വീണാ – ഡമരുക വാദ്യ : പറയണ്ട കാര്യം ഇല്ലല്ലോ

29. പ്രഹേളിക : റിഡ്ഡിൽസ് എന്ന പേരും ഇട്ട് സായിപ്പ് ഇറക്കിത്തരും മുമ്പ് ഭാരതത്തിൽ പ്രഹേളികനായിരുന്നു പേര്. ഇന്നും അതൊരു പ്രഹേളികയാണ് ന്ന് നമ്മൾ പറയുമ്പോ 64 കലകളിൽ ഒന്നാണ് അത് എന്ന് ഓർക്കാറുണ്ടോ?

30. ദുർവാചക യോഗം : മറ്റുള്ളവർക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഭാഷാപ്രയോഗ കല .. ഒരു പക്ഷെ കഠിനമായ വ്യാകരണവും ശബ്ദങ്ങളും അതിൻ്റെ അർത്ഥങ്ങളെപ്പറ്റിയും ഒക്കെ ഉള്ള പOനം ആവും.

31. പുസ്തക വാചനം : ഒരു പുസ്തകം വെറുതെ വായിക്കുന്നതിൽ പോലും കലയുടെ മികവു കണ്ടെത്തിയ ഭൂമി .

32. നാടകാഖ്യായിക ദർശനം – ചെറു നാടകങ്ങൾ… ഒരു പക്ഷെ ഏകാഭിനയങ്ങളും അവതരിപ്പിക്കൽ

33. കാവ്യസമസ്യാപൂരണം : പേരിൽത്തന്നെ ഉണ്ടല്ലോ . ഒരു 25 കൊല്ലം മുമ്പ് വരെ വിദ്വാന്മാർ ചെയ്തിരുന്നു.

34. പട്ടികവേത്രബാണവികല്പ : പരിച , ബാണം മുതലായവ ഉണ്ടാക്കുന്ന വിദ്യ

35. തർകു കർമ്മം – നൂൽനൂൽപ്പും ചർക്കയും

36. തക്ഷണ വിദ്യ – ആശാരിപ്പണി .

37. വാസ്തുവിദ്യ – ഇന്നിപ്പൊ എഞ്ചിനീയറിങ്ങ് എന്നൊക്കെയാണ് പേര്. ഇത് ഒരു പ്രത്യേക ശാഖയാക്കി അതിൽ ഉന്നത പഠനങ്ങൾ നടന്നിരിക്കാം . അക്കാലത്തെ ക്ഷേത്രങ്ങൾ നോക്കിയാൽ മതി പഠനവും പഠിതാക്കളും എത്ര മികച്ചവരായിരുന്നുന്നറിയാൻ .

38. രൗപ്യരത്ന പരീക്ഷ – ഇന്നിപ്പോ ജ്വല്ലറികളിൽ gemologist ഒക്കെ ണ്ടല്ലോ അത് അന്നും ണ്ടായിരുന്നു. രത്നവും വെള്ളിയും പരിശോധിക്കുന്ന കർമ്മം.

39. ധാതു വാദനം – ധാതുക്കളുടെ രസതന്ത്രത്തെക്കുറിച്ചുള്ള പഠനം .. ഇന്നത്തെ പേര് പറയാം .. നമുക്ക് സായിപ്പിൻ്റെ ഭാഷ അല്ലെ കൂടുതൽ പഥ്യം – മെറ്റലേർജി എന്നാണ് ഇന്നത്തെ ഭാഷ

40 . മണി രാഗ ജ്ഞാനം – മുത്തും ആഭരണങ്ങളും മറ്റും നിറം കൊടുക്കുന്ന, തരം തിരിക്കുന്ന കലയാണത്രേ !

41. അകര ജ്ഞാനം : ഒറ്റവാക്കിൽ മിനറോളജി. ഇതിൽ എത്ര വേണമെങ്കിലും നിങ്ങൾ കൂട്ടിക്കോളു. എത്ര കൂട്ടിയാലും ഈ വിഷയത്തിൽ ഒട്ടും അധികം ആവില്ലല്ലോ ..

42. വൃക്ഷായുർവേദം – വൃക്ഷം , ചെടി , പുല്ല് തുടങ്ങിയവയെക്കുറിച്ചുള്ള പഠനം. പത്രാസ് കുറവാണെങ്കിൽ ഗാർഡനിങ്ങ് ന്ന് പറഞ്ഞാളു വേദകാലം മുതൽക്ക് തന്നെ ഭാരതത്തിൽ ഇത് നിലവിലുണ്ട്. വളരെ ബൃഹത്തായ ഒരു വിഷയമാണ്.

43. മേഷ – കുക്കുട – ലവക യുദ്ധ യുക്തി – ആട് , കോഴി , പക്ഷി മുതലായവയെ തമ്മിൽ തല്ലിക്കുന്ന വിദ്യ ..

44. ശുക – ശാരിക – പ്രപാലനം – തത്തകളെ സംഭാഷണം പഠിപ്പിക്കുന്നതിനും അവയുടെ ഭാഷ പഠിക്കുന്നതിനും അവയെ പരിപാലിക്കുന്നതിന്നും ഉള്ള ശാസ്ത്രം ..

45. ഉത്സദാന – സുഗന്ധമുപയോഗിച്ച് രോഗം മാറ്റുന്ന വിദ്യ .. Aromatics ന് മാനസികനിലയിൽ വരുത്താവുന്ന മാറ്റങ്ങൾ ഇന്ന് ഒരു പoന വിഷയം ആണ് ന്ന് തോന്നുന്നു.

46. കേശമാർജാന കൗശല – തലമുടിയുമായി ബന്ധപ്പെട്ട വിദ്യകളും അലങ്കാരങ്ങളും എല്ലാം …

47. അക്ഷര മുഷ്ടിക കഥനം : കൈവിരലുകൾ അക്ഷരമാക്കി മാറ്റുന്നു. ഒറ്റവാക്കിൽ ആംഗ്യഭാഷ

48. ധാരണ മാത്രികം : കണ്ണു തട്ടാതിരിക്കാനുള്ള രൂപങ്ങളുണ്ടാക്കുന്ന വിദ്യയാണ് എന്നാണ് മനസ്സിലാക്കാനായത്. ഏലസ് , ചരട് ഒക്കെ ആവും എന്ന് കരുതുന്നു.

49. ദേശഭാഷാജ്ഞാനം : വിവിധ ദേശങ്ങളിലെ ഭാഷാരീതികളെക്കുറിച്ചുള്ള പഠനം. Dialects എന്ന് ഇംഗ്ലീഷിൽ പറയും …

50 . നിർമിതി ജ്ഞാനം : ദൈവീകമായ ഇടപെടലുകൾ അറിയുന്നതിനുള്ള കല. ഒരു പക്ഷെ നിമിത്ത ശാസ്ത്രവും മറ്റുമായിരിക്കും.

51. യന്ത്രമാത്രികം – ആം .. യന്ത്രം … അതെ mechanics തന്നെ. എന്ത് യന്ത്രം ന്ന് ചോദിക്കരുത്. ചോദിച്ചാൽ ഉത്തരം പറയാൻ അറിയാത്ത വിധം നാം വേരുകളിൽ നിന്നും അകന്നിരിക്കുന്നു.

52. മ്ലേച്ഛിത കുതർക്ക വികല്പം : രഹസ്യമായ എഴുത്ത് കുത്തുകൾ ആണ് ന്ന് തോന്നുന്നു. cryptography എന്ന് പറയാം.

53. സംവാച്യം : സംഭാഷണ കല.

54. മനസികാവ്യക്രിയ – മനസ്സിൽ കാവ്യങ്ങളുണ്ടാക്കുന്ന വിദ്യ

55. ക്രിയാവികല്പം : ഒരു സാഹിത്യ സൃഷ്ടിയോ അല്ലെങ്കിൽ മരുന്നുകളോ ഉണ്ടാക്കുന്ന വിദ്യ. first aid പോലെ എന്തെങ്കിലും ആയിരിക്കുമെന്ന് സംശയിക്കാം. ഒരു വസ്തുവിൻ്റെ പ്രഭാവം ഇല്ലാതാക്കുന്ന വിദ്യയും ആവാം.

56. ചലിതക യോഗം. : കെട്ടിടങ്ങളും മറ്റും പണിയുന്ന കല

57. അഭിധാനകോശഛന്ദോ ജ്ഞാന : ശബ്ദം , ഛന്ദസ് മുതലായവയുമായി ബന്ധപ്പെട്ട പOനം. Dictionary , laxicography എന്നൊക്കെ പറയാം.

58. വസ്ത്ര ഗോപനം : കാമശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. പ്രത്യേക രീതിയിൽ വസ്ത്രങ്ങൾ വെട്ടിയും തുന്നിയും വെക്കാനുള്ള കഴിവായിരിക്കും എന്ന് കരുതുന്നു.

59. ദ്യുത വിശേഷം : ചൂതാട്ടം.

60. ആകർഷക്രിയ : Dice , കാന്തം ഇവ വെച്ചുള്ള കളിയാണ്.

61. ബാല ക്രീഡാ കർമ്മം : കുട്ടികളും കളിപ്പാട്ടവുമായി ബന്ധപ്പെട്ടവ.., കുട്ടികളുടെ കൂടെ കളിച്ച് അവരെ രസിപ്പിക്കുന്നത് ഒരു കലയല്ലാന്ന് ആരാ പറഞ്ഞത് .

62. വൈനായികി വിദ്യ : അച്ചടക്കം , വിനയം മറ്റും പഠിപ്പിക്കുന്നതും , ആ പഠിപ്പിൽ മികവുണ്ടാകുന്നതും ഒരു കലയായിക്കണ്ട നാട്.

63. വ്യായാമവിദ്യ : ബോഡി ബിൽഡിങ്ങ്.

64. വൈതാളികി വിദ്യ : രാവിലെ ഉറക്കമുണർത്തുന്ന കല.

ഇതിൽ പലതും ശുക്ര നീതി സാരത്തിലും കാമസൂത്രയിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. അപ്പൊൾ 64 കലകൾ നീതിസാരത്തിലും കൂടാതെ 64 കലകൾ കാമസൂത്രത്തിലും ഉണ്ട് എന്ന് കരുതാം. അവയിൽ ചിലത് ഒക്കെ ഒന്നാണ് എന്നും കാണാം. ഈ 64 ലിൽ ഓരോന്നിലും ഉപരി പഠനങ്ങൾക്കുള്ള സാധ്യതയുണ്ട് എന്ന് ഓർക്കണം. അവയിൽ ചിലതെല്ലാം ഒരായുസ്സിൽ പഠിച്ച് തീർക്കാനാവാത്ത അത്രയും വലുതുമാണ്. ഇനി , ഒന്ന് ചിന്തിച്ച് നോക്കു ദൈനംദിന ജീവിതത്തിലെ ഓരോ ചെറിയ കർമ്മങ്ങളും കലകളാക്കി, സുഖവർദ്ധകങ്ങളാക്കി അവതരിപ്പിച്ച ഒരു രാഷ്ട്രം.

ആ രാഷ്ട്രം എത്രമാത്രം ഭോഗപരമായിരുന്നിരിക്കും !
സമ്പൽ സമൃദ്ധമായിരുന്നിരിക്കും !
എന്നിട്ടും ഭാരതം ഉൾവലിഞ്ഞ യോഗികളുടെ
സർവ്വസംഗപരിത്യാഗികളുടെ മാത്രം രാജ്യമായത് എന്നാണ് ?

ഇവിടെ ഭോഗവും യോഗവും ഒരു പോലെ ഉണ്ടായിരുന്നു..
ആദ്യം ഭോഗം. ഭോഗം മടുത്തവർക്ക് യോഗം…
വിവേക ജ്ഞാന വൈരാഗ്യമുദിച്ചാൽ ഭോഗം മടുക്കും.
ഭോഗം മടുത്താൽ പിന്നെ യോഗമാണ്.
ഭഗവാനിലേക്കുള്ള, ഭഗവാനുമായുള്ള യോഗം .

ഇത് രണ്ടും ഒരു പോലെ സമദൂരത്ത് നിർത്തി ജീവിച്ച് കൈവല്യമടഞ്ഞവരുടെ രാഷ്ട്രം ! ഇതുപോലൊരു രാഷ്ട്രം ലോകത്ത് മറ്റെവിടെയാണുള്ളത്?

“ഗായന്തി ദേവ: കില ഗീതകാനി
ധന്യാസ്തുതേ ഭാരത ഭൂമി ഭാഗേ
സ്വർഗാപവർഗാസ്പദ മാർഗഭൂതേ
ഭവന്തി ഭൂയ: പുരുഷ : സുരത്വാത് ”

സ്വർഗമോക്ഷ ഭൂമികയായ ഭാരതത്തിൽ ജനിച്ചവർ ദേവന്മാരെക്കാൾ ഭാഗ്യവാന്മാരാണെന്ന് വെറുതെയാണോ ദേവന്മാർ പോലും പാടുന്നത് !

വാൽ : 16 – 17 ആം നൂറ്റാണ്ടിൽ കടൽ കടന്ന് വന്ന സായിപ്പല്ലേ നിങ്ങളെ ഒക്കെ തുണിയുടുപ്പിച്ചത് , അക്ഷരം വായിക്കാൻ പഠിപ്പിച്ചത് ന്ന് ഒക്കെ ഉളുപ്പില്ലാതെ ചോദിക്കുന്ന ഈ രാജ്യത്തെ മണകൊണാഞ്ചസത്വങ്ങളെ എന്തു ചെയ്യണം?
നിങ്ങള് തന്നെ പറ ..

ക്ഷമ: 64 കലകളെപ്പറ്റി മനസ്സിലാക്കാൻ സാധിച്ചവ എല്ലാം ഒന്ന് കുറിച്ചിട്ടു എന്ന് മാത്രം.ഒരു Proper medium ഇല്ലാത്തതിനാൽ ഒരു പക്ഷെ തെറ്റുകളുണ്ടായേക്കാം. കൂടുതൽ അറിവുള്ളവർ തിരുത്തുമല്ലോ.

64 കലകൾ:

ഗീതം, വാദ്യം, നൃത്യം, നാട്യം, ചിത്രകർമ്മം, പുസ്തകകർമ്മം, പത്രച്ഛേദ്യം, ലിപിഞജാനം, വചന കൗശലം, വൈലക്ഷണ്യം, മാല്യ വിധി, ഗന്ധയുക്തി,ആസ്വാദ്യവിധാനം, അനുരഞ്ജനഞ്ജാനം, സീവ്യo, ഉപകരണ ക്രിയ, ആ ജീവഞ്ജാനം, തിത്യഗ്യോനി ചികിത്സ, മായാകൃതം, പാഷാണ്ഡ സമയഞ്ജാനം ക്രീഡാ കൗശലം, ആയ പ്രാപ്തി, രക്ഷാവിധാനം, രൂപ സംഖ്യാ, ക്രിയാ മാർഗ്ഗം, ജീവ ഗ്രഹണം, നയഞ്ജാനം, ചിത്രവിധി, ഗൂഡരാശി, തുലാവിധി, ഗതം,തതം, സ്ത്രീ പുരുഷ ഭാവ ഗ്രഹണം, സ്വരാഗപ്രകാശനം, പ്രത്യംഗദാനം, നഖവിചാരം, ദന്ത വിചാരം, ഗുഹ്യസ്പർശനലോഹ്യം, പരമാർത്ഥകൗശലം,ഭൂഷണം, സമാനാർഥത, പ്രോത്സാഹനം, മൃദു ക്രോധ പ്രവർണനം, ക്രൂദ്ധ പ്രസാദനം, സപ്ത പരിത്യാഗം, പരമസ്വാപവിധി, ഗുഹ്യഗ്രഹണം,സാശ്രുപാതനം, രമണ വീക്ഷണം, സ്വയം ശപഥ ക്രിയ,പ്രസ്ഥിതാനുഗമനം, പുനർ നിരീക്ഷണം, ലഗ്നപരീക്ഷ, ലേഖം, യുദ്ധം, നീവീസ്രംസനo, ക്ഷിപ്രഗ്രഹണം, അനുപ്രാപ്തി, സ്മൃര്യനുകുമം, ലീലാവ്യാപാരമോഹനം, തൃഹണാദാനം, ഉപസ്ഥാനവിധി, സംവാഹനം, ശരീരസംസ്കാരകൗശലം.

64 കലകൾ:
1. ഗീതം,
2. വാദ്യം,
3. നൃത്യം,
4. നാട്യം,
5. ചിത്രകർമ്മം,
6. പുസ്തകകർമ്മം,
7. പത്രച്ഛേദ്യം,
8. ലിപിഞജാനം,
9. വചന കൗശലം,
10. വൈലക്ഷണ്യം,
11. മാല്യ വിധി,
12. ഗന്ധയുക്തി,
13. ആസ്വാദ്യവിധാനം,
14. അനുരഞ്ജനഞ്ജാനം,
15. സീവ്യo,
16. ഉപകരണ ക്രിയ,
17. ആ ജീവഞ്ജാനം,
18. തിത്യഗ്യോനി ചികിത്സ,
19. മായാകൃതം,
20. പാഷാണ്ഡ സമയഞ്ജാനം
21. ക്രീഡാ കൗശലം,
22. ആയ പ്രാപ്തി,
23. രക്ഷാവിധാനം,
24. രൂപ സംഖ്യാ,
25. ക്രിയാ മാർഗ്ഗം,
26. ജീവ ഗ്രഹണം,
27. നയഞ്ജാനം,
28. ചിത്രവിധി,
29. ഗൂഡരാശി,
30. തുലാ വിധി,
31. ഗതം,
32. തതം,
33. സ്ത്രീ പുരുഷ ഭാവ ഗ്രഹണം,
34. സ്വരാഗപ്രകാശനം,
35. പ്രത്യം ഗദാനം,
36. നഖവിചാരം,
37. ദന്ത വിചാരം,
38. ഗുഹ്യസ്പർശനലോഹ്യം,
39. പരമാർത്ഥ കൗശലം,
40. ഭൂഷണം,
41. സമാനാർഥത,
42. പ്രോത്സാഹനം,
43. മൃദു ക്രോധ പ്രവർണനം,
44. ക്രൂദ്ധ പ്രസാദനം,
45. സപ്ത പരിത്യാഗം,
46. പരമസ്വാപവിധി,
47. ഗുഹ്യഗ്രഹണം,
48. സാശ്രുപാതനം,
49. രമണ വീക്ഷണം,
50. സ്വയം ശപഥ ക്രിയ,
51. പ്രസ്ഥിതാനുഗമനം,
52. പുനർ നിരീക്ഷണം,
53. ലഗ്നപരീക്ഷ,
54. ലേഖം,
55. യുദ്ധം,
56. നീവീസ്രംസനo,
57. ക്ഷിപ്ര ഗ്രഹണം,
58. അനുപ്രാപ്തി,
59. സ്മൃര്യനുകുമം,
60. ലീലാവ്യാപാരമോഹനം,
61. തൃഹണാദാനം,
62. ഉപസ്ഥാനവിധി,
63. സംവാഹനം,
64. ശരീരസംസ്കാരകൗശലം,
4 വേദങ്ങൾ
1. ‎ഋഗ്വേദം
2. ‎യജുർവേദം
3. സാമവേദം
4. അഥർവ്വവേദം
6 ശാസ്ത്രങ്ങൾ
1. ശിക്ഷ
2. നിരുക്തം
3. ഛന്ദസ്സ്
4. വ്യാകരണം
5. ജ്യോതിഷം
6. കല്പം

മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം

ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. പാക്കാർ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ വരികൾ സഹോദരൻ അയ്യപ്പൻ സ്വതന്ത്രമായി പരിഷ്കരിച്ചതാണ് ഈ കാവ്യമെന്ന് അക്കാദമിക് ഗവേഷകനായ അജയ് എസ് ശേഖർ പറഞ്ഞിരുന്നു. ഹെർമ്മൻ ഗുണ്ടർട്ട് പണ്ടു കളക്റ്റ് ചെയ്ത് ജർമ്മനിയിലേക്കു കൊണ്ടുപോയ കൃതികളിൽ തന്നെ ഈ കൃതിയുണ്ടെന്ന് എഴുത്തുകാരനായ മനോജ് കുറൂർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും കൂടുതലായി തന്നെ അവ ലഭ്യമാണത്രേ… അതിലെ വരികൾ കാണുക:
മാബലി മണ്ണുപേക്ഷിച്ച ശേഷ
അക്കാലമായിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
അക്കഥ കേട്ടോരു മാബലിയും
ഖേദിച്ച് തൻ്റെ മനസ്സുകൊണ്ട്…
മാവേലി മന്നൻ മരിച്ചശേഷം
മോടികളൊക്കെയും മാറിയല്ലോ – (സ്പെല്ലിങ്ങിൽ മാറ്റമുണ്ട് – ഇവിടെ അതു നിലവിലെ ലിപിയായി പരിഷ്കരിച്ചിട്ടുണ്ട്) എന്നൊക്കെയുള്ള വരികൾക്ക് അത്ര പഴക്കമുണ്ടെന്നു മനോജ് പറയുന്നു. ബ്രാഹ്മണഭോജനം കൊണ്ടാണു മനുഷ്യരെല്ലാം വലഞ്ഞതെന്ന കാര്യം ലഭ്യമാണവിടെ. തീർച്ചയായും കാലത്തിനു വേണ്ടതായ മോഡിഫിക്കേഷൻസ് സഹോദരൻ അയ്യപ്പനും വരുത്തിയിട്ടുണ്ടാവും എന്നു കരുതാം. ആ വരികൾ കാണാം:

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളി വചനം

തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല

ചോറുകള്‍വച്ചുള്ള പൂജയില്ല
ജീവിയെക്കൊല്ലുന്ന യാഗമില്ല

ദല്ലാള്‍വഴിക്കീശ സേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനിക വിഭാഗമില്ല
മൂലധനത്തിന്‍ ഞെരുക്കലില്ല

ആവതവരവര്‍ ചെയ്‌തു നാട്ടില്‍
ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു

വിദ്യ പഠിക്കാന്‍ വഴിയേവര്‍ക്കും
സിദ്ധിച്ചു മാബലി വാഴും കാലം

സ്‌ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?

കാലിയ്ക്കുകൂടി ചികിത്സ ചെയ്യാന്‍
ആലയം സ്ഥാപിച്ചിതന്നു മര്‍ത്ത്യര്‍

സൗഗതരേവം പരിഷ്‌കൃതരായ്‌
സര്‍വ്വം ജയിച്ചു ഭരിച്ചുപോന്നാര്‍

ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു

കൗശലമാര്‍ന്നൊരു വാമനനെ
വിട്ടു ചതിച്ചവര്‍ മാബലിയെ

ദാനം കൊടുത്ത സുമതിതന്റെ
ശീര്‍ഷം ചവിട്ടിയാ യാചകനും.

അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.

ദല്ലാല്‍മതങ്ങള്‍ നിറഞ്ഞു കഷ്ടം!
കൊല്ലുന്ന ക്രൂരമതവുമെത്തി

വര്‍ണ്ണവിഭാഗവ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി

മര്‍ത്ത്യനെ മര്‍ത്ത്യനശുദ്ധനാക്കു-
അയിത്ത പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്‍ക്കേറി
തന്നില്‍ ബലിഷ്‌ഠന്റെ കാലുതാങ്ങും
സ്‌നേഹവും നാണവും കെട്ട രീതി
മാനവര്‍ക്കേകമാം ധര്‍മ്മമായി.
സാധുജനത്തിന്‍ വിയര്‍പ്പു ഞെക്കി
നക്കിക്കുടിച്ചു മടിയര്‍ വീര്‍ത്തുനന്ദിയും ദീനകരുണ താനും
തിന്നു കൊഴുത്തിവര്‍ക്കേതുമില്ലസാധുക്കളക്ഷരം ചൊല്ലിയെങ്കില്‍
ഗര്‍വ്വിഷ്‌ഠരീ ദുഷ്‌ടര്‍ നാക്കറുത്തു

സ്‌ത്രീകളിവര്‍ക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തിവച്ചു

ആന്ധ്യമസൂയയും മൂത്തു പാരം
സ്വാന്തബലം പോയ്‌ ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം! പുറത്തുനിന്നു-
മെത്തിയോര്‍ക്കൊക്കെയടിമപ്പട്ടു

എത്ര നൂറ്റാണ്ടുകള്‍ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയര്‍ത്തുവാന്‍ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേള്‍ക്ക നിങ്ങള്‍

ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം

നമ്മളെത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍.

സത്യവും ധര്‍മ്മവും മാത്രമല്ലൊ
സിദ്ധിവരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ്‌ ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം

വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലിവാഴ്‌ച വരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കില്‍
ഊനംവരാതെയിരുന്നുകൊള്ളും.