ഇന്റർനെറ്റിലുടെ ഫയലുകൾ കൈമാറാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ടോറന്റ്. സാങ്കേതികമായി പറഞ്ഞാൽ വെബ്പേജുകൾ ഇന്റെർനെറ്റിൽ കാണാനുപയോഗിക്കുന്ന HTTP പോലെയോ, ഫയൽ കൈമാറ്റത്തിനുതന്നെ ഉപയോഗിക്കുന്ന FTP പോലെയോ ഉള്ള ഒരു പ്രോട്ടോക്കോൾ ആണിത്. കൈമാറ്റം ചെയ്യപ്പെടുന്ന ഫയലിനെ നിരവധി ചെറു പാക്കറ്റുകളായി വിഭജിച്ച്, അനേകം കമ്പ്യൂട്ടറുകൾ പരസ്പരം ഈ പാക്കറ്റുകൾ കൈമാറിയാണ് ഇതു സാധ്യമാകുന്നത്. Continue reading
Featured
നവജാത ശിശുവിനെ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍
അല്പം പഴയ കുറിപ്പുകളാണ്; എന്നോ കൈയിൽ തടഞ്ഞവ – കുറച്ചുകൂടി വികസിപ്പിച്ച് എഴുതുന്നു. പഴയതാണെങ്കിലും ഒരിക്കലും ഈ കുറിപ്പുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല!! നവജാതശിശുവിനെ കാണാൻ പോകുമ്പോൾ ചില മര്യാദകളൊക്കെ പാലിക്കേണ്ടതുണ്ട്. Continue reading
വിരുന്നുകാരൻ

മറ്റു കവിതകൾ കാണുക
ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ. Continue reading
കണ്ണകി
കാവേരിപൂംപട്ടണത്തിന്റെ തീരത്ത് വാണിജ്യശോഭയാൽ പ്രശസ്തനായ ധനികൻ മാചാത്തുവിന്‍റെ മകനായിരുന്നു കോവലൻ. സമ്പത്തിലും സൗന്ദര്യത്തിലും തുല്യയായ മനോഹരിയായ കണ്ണകിയാണ് അവൻ വിവാഹം ചെയ്തത്. കാവേരിപൂംപട്ടണത്തിലെ തന്നെ സമ്പന്നനായ വ്യാപാരിയായ മാനായ്കന്റെ പുത്രിയായി ജനിച്ച കണ്ണകി ഭർത്താവിനോടുള്ള ഭക്തിയിലും പാതിവൃത്യത്തിലും അപരയായിരുന്നു. ഇരുവരും ആനന്ദസമൃദ്ധമായ ജീവിതം നയിക്കവേ, ഭാഗ്യത്തിന്റെ ചക്രം അപ്രതീക്ഷിതമായി തിരിഞ്ഞു. Continue reading
നിങ്ങൾക്കും ഒരു വെബ്സൈറ്റ് വേണ്ടേ?
ഇന്റെർനെറ്റിന്റെ ലോകത്തേക്ക് എത്തിയപ്പോൾ തന്നെ മനസ്സിൽ തങ്ങിയ ഒരു മോഹമായിരുന്നു സ്വന്തമായി ഒരു വെബ്സൈറ്റുണ്ടാക്കുക എന്നത്. 1998 ഇൽ ആണ് ആദ്യമായി ഒരു മെയിൽ ഐഡി യാഹുവിൽ ഉണ്ടാക്കുന്നത്. Continue reading
സ്വല്പം ലിപി ചിന്തകൾ…

ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായത്തെയാണ് ലിപി എന്നു പറയുന്നത്. അതായത് സംസാരഭാഷ രേഖപ്പെടുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി എന്നർത്ഥം. ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയിൽ തുടക്കം കുറിച്ചിരുന്നതായി കാണുന്നു. Continue reading
മാലിന്യമുക്തകേരളം

കഴിഞ്ഞ ദിവസം ഒരു കല്യാണം കൂടാനായി എറണാകുളം ടൗണിനടുത്തുള്ള പറവൂരിൽ എത്തിയതായിരുന്നു. നിരവധി തോടുകളും കുളങ്ങളും ഉള്ള സുന്ദരമായ പ്രദേശം. ക്രിസ്ത്യാനികൾ ഏറെ ഉള്ള പ്രദേശമാണെന്നുതോന്നി. വഴി നീളെ കോടികൾ വിലമതിക്കാവുന്ന കിടിലൻ പള്ളികളും, ക്രിസ്ത്യൻ മിഷണറിമാരുടേയും പുണ്യളന്മാരുടേയും Continue reading
ചങ്ങായം ചോദിക്കൽ
പൂരം, മീനഭരണി എന്നൊക്കെ കേട്ടാൽ ആദ്യം ഓർമ്മയിൽ എത്തുക തൃശ്ശൂർപൂരവും കൊടുങ്ങല്ലൂർ ഭരണിയും ഒക്കെയാവും. കാരണം മലയാളികൾക്കിടയിൽ അത്രകണ്ട് പബ്ലിസിറ്റി ഈ പരിപാടികൾക്ക് വന്നുചേർന്നിട്ടുണ്ട് എന്നതുതന്നെ. എന്നാൽ വടക്കേ മലബാറിൽ നിലേശ്വരം ചെറുവത്തൂർ ഭാഗങ്ങളിൽ ഇന്നും തനിമയോടെ കൊണ്ടാടുന്ന Continue reading
ലയനം
ചെറുപ്പത്തിൽ സ്കൂൾ അവധിക്കാലങ്ങളിൽ ഒടയഞ്ചാലിൽ നിന്നും ചെറുവത്തൂരേയ്ക്കു പോവുക എന്നത് എനിക്കൊരു രസമായിരുന്നു. അച്ഛന്റെ വീടവിടെയാണ്. വിദ്യാരംഭം അവിടെയായിരുന്നുവെങ്കിലും പിന്നീട് തുടർപഠനം അമ്മയുടെ നാടായ ഒടയഞ്ചാലിൽ വെച്ചായിരുന്നു. എല്ലാ അവധിക്കാലവും ചെറുവത്തൂരിലേക്കു പോവുകയെന്നത് പതിവായി മാറിയിരുന്നു. Continue reading
ഞാനാ ഫോറസ്റ്റിനോട് ചെയ്തത്…
കേരള കർണാടക അതിർത്തിയിൽ പെട്ട മാലോം റിസേർവ്ഡ് വനാതിർത്തിയോട് ചേർന്നാണ് ഒടയഞ്ചാലിലെ എന്റെ വീട്. എന്റെ ബാല്യകൗമാരങ്ങളിൽ ഏറെ നിറഞ്ഞു നിന്ന കഥാപാത്രമാണ് ഈ വനം. വളരെ ചെറുപ്പത്തിൽ ഈ വനം എനിക്കേറെ ഭീതിതമായിരുന്നു. രാത്രികാലങ്ങളിൽ Continue reading
