ആത്മികയുടെ ആദ്യത്തെ ജന്മദിനം!

happy Birthday Aatmika Rajesh - First Birthday

ആഗസ്റ്റ് 15 നു ആമിക്കുട്ടിക്ക് ഒരു വയസ്സു തികയുകയാണ്! ഒരച്ഛനായതിന്റെ ഒരു വർഷം! മഞ്ജു ഒരമ്മയാതിന്റെ ഒരു വർഷം! ഒരു കുഞ്ഞു കളിക്കുടുക്കയായി അവൾ ഇപ്പോൾ പിച്ചവെച്ചു നടക്കാൻ തുടങ്ങിയിരിക്കുന്നു; പിഞ്ചിളം കാലടികളാൽ ചുവടുകൾ വെച്ച് അവൾ ഓടുകയാണെന്നു പറയണം! പതിയെ നടക്കുമ്പോൾ ബാലൻസുതെറ്റി വീണുപോവും. Continue reading

ഭ്രാന്ത് – നൂലുപൊട്ടിയ പട്ടങ്ങൾ

cordless-kitesഭ്രാന്ത് പലർക്കും കാവ്യാത്മകമാണ്; ചിലർക്കതാണു പ്രണയം. എന്നാൽ കാവ്യാത്മകമാവാത്ത, കടുത്ത യാഥാർത്ഥ്യത്തിൽ ഭ്രാന്ത് എന്നത് ഏറെ ഭീകരമാണ്. സംസ്കാരശൂന്യരായി, വിശപ്പിനെ മാത്രം ഭയന്ന്, വിശപ്പിനെ മാത്രം പ്രണയിച്ച്, വിശപ്പിനുവേണ്ടി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ചിലരാണിവിടെ പറ്റയാളികൾ. Continue reading

ഏകാകിയുടെ നൊമ്പരം

ആത്മഹത്യയ്ക്കു മുന്നിൽഞാനൊരിക്കൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു! ചെറുപ്പത്തിലാണ്, അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ! ഒരു ദിവസം രാവിലെ അമ്മ എന്നെ പൊതിരെ തല്ലി! തല്ലിയതെന്തിനെന്ന് ഓർക്കുന്നില്ല!  സ്കൂളിലേക്ക് പോകാൻ ഒരുങ്ങി നിന്നപ്പോൾ ആയിരുന്നുവത്. രക്ഷപ്പെടാനായി പുസ്തകക്കെട്ടുമെടുത്ത് ഞാനോടുകയായിരുന്നു. Continue reading

പനിയുടെ നിറം

the color of feverപനിയുടെ നിറം മഞ്ഞയാണെന്നു തോന്നുന്നു!!
പനിയുണ്ട്, തലവേദനയുണ്ട്, ചുമയുണ്ട്, കണ്ണുകളും വേദനിക്കുന്നു – എങ്കിലും ഒരു സുഖമുണ്ട്!
ഒടയഞ്ചാലിൽ ഒരു ഫോറസ്റ്റുണ്ട്!!
പെരുമഴയത്ത് അതിനിടയിലൂടെ മഴ നനഞ്ഞ് നടക്കുമ്പോൾ ഒരു സുഖമുണ്ട്…
വൻ കാറ്റിൽ മരങ്ങൾ ഉലയുന്നതും Continue reading

വിശുദ്ധൻ

lost love-love nun വിശുദ്ധനും കന്യാസ്ത്രീയും

അവള്‍ കൂടുതല്‍ നാണിച്ചു.
നഗ്നമായ കഴുത്തിനു പിന്നില്‍നിന്നും നേര്‍ത്ത അരുണിമ മുഖത്തേക്കു വ്യാപിച്ചു:
“താമരയുടെ ഇതളുകള്‍ എന്തിനെ സൂചിപ്പിക്കുന്നു?”
“എനിക്കറിഞ്ഞുകൂടാ.”
“താമരയുടെ അല്ലി എന്തിനെ സൂചിപ്പിക്കുന്നു?”
“എനിക്കറിഞ്ഞുകൂടാ.”
:-പത്മരാജന്റെ ലോല എന്ന ചെറുകഥയിൽ നിന്നും

Continue reading

അക്ഷയത്രിതീയ

അക്ഷയ ത്രിതീയ - സ്വർണവ്യാപാരത്തിന്റെ തട്ടിപ്പുകഥകൾകുറച്ചു വർഷങ്ങളായി കേട്ടുവരുന്ന ഒരു മഹാ സംഭവമാണ് അക്ഷയത്രിതീയ! ഹിന്ദുക്കളുടെ മറ്റൊരു പുണ്യദിനമായി ഇത് കലണ്ടറിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു! ഈ വർഷത്തെ അക്ഷയത്രിതീയ മെയ് രണ്ട്, അതായത് ഇന്നാണ്! മേടമാസത്തിലെ കറുത്ത വാവിനു ശേഷം വരുന്ന ദിവസത്തോടെ ചാന്ദ്രരീതി പ്രകാരമുള്ള വൈശാഖമാസം ആരംഭിക്കുന്നു. Continue reading

മൈസൂർ യാത്ര

ആത്മിക മൈസൂർ വിസിറ്റിങ്ബാംഗ്ലൂരിൽ വന്നശേഷവും അല്ലതെയും പലപ്രാവശ്യം പോയ സ്ഥലമായിരുന്നു മൈസൂർ. എന്നാൽ ഇപ്രാവശ്യം വീട്ടുകാരോടൊപ്പം പോയി എന്നത് ഏറെ സന്തോഷകരമായി തോന്നി. കഴിഞ്ഞപ്രാവശ്യം അവർ ബാംഗ്ലൂരിൽ വന്നപ്പോൾ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു മൈസൂരിൽ പോയി വരിക എന്നത്! Continue reading

മലയാളത്തിലെ താരാട്ടുപാട്ടുകൾ

Aatmika Rajesh
ആത്മിക
ഇതാ മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളുടെ ഒരു ശേഖരം. ഒരുപക്ഷേ, കുഞ്ഞുങ്ങൾ ഉള്ള ആരുംതന്നെ തേടിയലഞ്ഞു നടക്കുന്ന പാട്ടുകളാവും ഇവയിലേറെയും. ആമിക്കുട്ടിക്കു വേണ്ടി പലയിടത്തുനിന്നായി ഞാനിവ ശേഖരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഉപകരിക്കുമെന്നു കരുതുന്നതിനാൽ ഷെയർ ചെയ്യുന്നു. Continue reading

കാസർഗോഡൻ ഗാഥ!

കാസർഗോഡ് ലോകസഭാ മണ്ഡലം - 2014ഭാഷാ സംഗമഭൂമിയാണു കാസർഗോഡ്. മലയാളത്തിനു പുറമേ ആറോളം ഭാഷകൾ വേറെയുണ്ട്, കൊങ്ങിണി, മറാട്ടി, കന്നട, തുളു, ബ്യാരി, ഉറുദു ഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ ഇവിടെ കാണാം. വൈവിധ്യവും വൈരുദ്ധ്യവും കലർന്ന സംസ്കാരങ്ങളുടെ കൂടിച്ചേരലാണിത്. സംസ്കാരം, സമന്വയം എന്നൊക്കെ പറഞ്ഞു പുളകം കൊള്ളാൻ വരട്ടെ, Continue reading

എരുതുകളി

മാവിലസമുദായത്തിന്റെ പ്രധനപ്പെട്ടൊരു കലാരൂപമാണ് എരുതുകളി. കാസർഗോഡ് ജില്ലയിലും, കണ്ണൂർ ജില്ലയിലും ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. ഹോസ്‌ദുർഗ് താലുക്കിലാണ്‌ ഇവരെ കൂടുതലായി കണ്ടുവരുന്നത്. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ്‌ ഇവർ ഉപയോഗിക്കുന്നത്. പ്രാചീനകാലം മുതൽ തന്നെ മലനിരകളിൽ ജീവിതം നയിച്ച ആദിവാസികളാണ്‌ പിന്നീട് ചെറുമൻ എന്നും മാവിലൻ എന്നും അറിയപ്പെടുന്നത്. വേട്ടയാടിയും കാട്ടുകിഴങ്ങുകൾ ഭക്ഷിച്ചും ഇവർ പിന്നീട് കാർഷികവൃത്തിയിലേക്കു തിരിയുകയുണ്ടായി. വേട്ടയാടലിനു പുറമേ കാട്ടിൽതന്നെ ഇവർ ചെറിയതോതിലുള്ള കൃഷികളും ചെയ്തു വന്നിരുന്നു. കാലക്രമേണ ഉയർന്ന ജാതിക്കാർ ഇവരെ അടിമകളാക്കുകയും വിൽക്കുകയും പാട്ടത്തിനു നൽകുകയും ചെയ്തു. ഈ വിഭാഗക്കാർക്ക് ഭൂമിയുടെ സ്ഥിരാവകാശം ലഭിക്കുന്നത് 1957 മുതലാണ്‌. ജന്മിമാർ പറയുന്ന ഇടങ്ങളിൽ മാറിമാറി താമസിച്ചാണ്‌ അതുവരെ ഇവർ കഴിഞ്ഞിരുന്നത്. മാവിലന്മാർ ബന്തടുക്ക ആസ്ഥാനമാക്കി തുളുനാട് ഭരിച്ചിരുന്നവരായിരുന്നു എന്നും പറയപ്പെടുന്നു.

മാവിലസ്ത്രി
മാവിലസ്ത്രി

പത്താമുദയദിവസം (തുലാമാസം പത്താം തിയ്യതി) മുളയും പുല്ലും വെച്ച് കാളയുടെ(എരുത്) രൂപം കെട്ടി വീടുകൾ കയറി മാവിലർ നൃത്തം ചെയ്യുന്ന രീതിയാണിത്. വീടുകളിൽ ഐശ്വര്യം ലഭിക്കാനാണിങ്ങനെ ആടുന്നത്.കാലിയനും മരമീടനും ചേർന്നുള്ള നൃത്തരൂപമാണിത്. കാളയുടേത് പോലുള്ള ഒരു മുഖാവരണം അണിഞ്ഞിരിക്കും. വീട്ടുകളിൽ നിന്നും അരി, തേങ്ങ, പണം, മുണ്ട് എന്നിവ ഇവർക്ക് പ്രതിഫലമായി ലഭിക്കും. അവസാനം, എരുതിനെ അഴിച്ചു വിട്ട് അതിനു പുല്ലും വെള്ളവും കൊടുക്കുന്ന ചടങ്ങുണ്ട്, അപ്പോൾ നരിവേഷം(പുലി) കെട്ടിയ ആൾ എരുതിനുമേൽ ചാടിവീഴുന്നതോടെ ആ കലാരൂപം അവസാനിക്കുന്നു. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമപ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. ‘എരുത്’ എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും.

കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാനരൂപമായാണിതു നടത്തുന്നത്. നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവൊലിൽ പോയി, അവിടെനിന്നും ഉഴുവ് കാളകളെ കൊണ്ടുവന്നിരുന്നു. ഈ ഉഴുവുകാളകൾക്ക് കണ്ണുതട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ ഇതുമായി ബന്ധപ്പെട്ട് കളിയിൽ ഉണ്ടായിരിക്കണം. ചൂരൽ, പ്രത്യേകതരം തുണി എന്നിവ ചേർത്താണ് കാളയുടെ രൂപം ഉണ്ടാക്കുന്നത്. ചെണ്ടമേളത്തിനോടൊപ്പം നൃത്തവും ചെയ്യും, കാളരൂപത്തിന്റെ നൃത്തചുവടുകൾക്ക് അനുസൃതമായി പ്രത്യേകതരം പൊലിച്ചുപ്പാട്ടുണ്ട് എരുതുകളിക്ക്. മേലാളന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് ഭൂരിപക്ഷവും