നിത്യപ്രാർത്ഥന

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/whatsapp.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഏവർക്കും ദിവസവും രാവിലെ ചൊല്ലാനായി അല്ലെങ്കിൽ പ്രാർത്ഥിക്കാനായി ഇതാ ഒരു പ്രാർത്ഥനാഗീതം, സർവ ഐശ്വര്യങ്ങളും ഉണ്ടാവും 😀😀 എന്നു കരുതാം. പ്രാക്ടീസ് ചെയ്യാവുന്നതാണ്.

സ്റ്റീഫൻ ഹോക്കിംങ്ങ്

Stephen Hawking

ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയായിരുന്നു ഹോക്കിംങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും മുഴുകി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ച് കൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടിരുന്നു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായ പിതാവ് 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Galileo Galilei
Galileo Galilei
ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി മരിച്ച് കൃത്യം 300ാം വര്‍ഷമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 1642 ജനുവരി എട്ടിനാണ് ഗലീലിയോ അന്തരിച്ചത്‌. പ്രപഞ്ചത്തെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ക്ക് പുതുവഴി കാണിച്ചുകൊടുത്ത ശാസ്ത്രജ്ഞനാണ് ഗലീലിയോ. ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോയുടെ പാതപിന്തുടര്‍ന്നുകൊണ്ടാണ് ശാസ്ത്രത്തെ കെട്ടിപ്പൊക്കിയത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതികളാണ് ഗലീലിയോയ്ക്ക് മുന്നില്‍ വെല്ലുവിളികളായുണ്ടായിരുന്നതെങ്കില്‍ ശരീരത്തെ തളര്‍ത്തിയ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങിന് മുന്നില്‍ വെല്ലുവിളിയായെത്തിയത്. എന്നാല്‍ ശാരീരിക വൈകല്യത്തെ തന്റെ ചിന്തകള്‍കൊണ്ടും ആര്‍ജിച്ചെടുത്ത വിജ്ഞാനം കൊണ്ടും സ്റ്റീഫന്‍ ഹോക്കിങ് മറികടക്കുകയായിരുന്നു. ഭൗതിക ശാസ്ത്ര രംഗത്തെ മറ്റൊരു വിഖ്യാത ശാസ്ത്രപ്രതിഭയായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ജനന തീയതിയില്‍ തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടപറയുന്നത് എന്നതും മറ്റൊരു കൗതുകമാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കേവലം 23 വയസ്സുള്ളപ്പോള്‍ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ അത്ഭുതകരമായി അതിജീവിച്ചായിരുന്നു ഹോക്കിങ് നീങ്ങിയത്!

Albert Einstein
Albert Einstein
1963 ൽ 23 വയസ്സായിരുന്നപ്പോഴാണ് ഹോക്കിംങ്ങിന് അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (Amyotrophic Lateral Sclerosis)എന്ന തരത്തിൽപെട്ടതും ഇപ്പോഴത്തെ വൈദ്യശാസ്ത്ര അറിവുകൾ വച്ച് ചികിത്സിച്ച് ഭേദപ്പെടുത്താൻ അസാധ്യവുമായ മോട്ടോർ ന്യൂറോൺ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. ഡോക്ടർമാർ രണ്ട് വർഷം കൂടി മാത്രമേ ഹോക്കിംങ് ജീവിച്ചിരിക്കാൻ സാധ്യതയുള്ളു എന്നാണ് കരുതിയത്. എന്നാൽ രോഗത്തെ ഭയപ്പെടാതെ ജീവിതം തുടർന്ന ഗവേഷണത്തിൽ മുഴുകിയ ഹോക്കിങ്ങ് രണ്ട് തവണ വിവാഹം കഴിച്ചു.

ആദ്യഭാര്യയിൽ അദ്ദേഹത്തിന് മൂന്നു കുട്ടികളുമുണ്ട്. ഇതിനിടെ പ്രപഞ്ചശാസ്ത്രത്തിലും (Cosmology) സൈദ്ധാന്തിക ഭൌതികത്തിലും (Theoretical Physics) മൌലിക സംഭാവനകൾ നൽകി അദ്ദേഹം ശാസ്ത്ര ഗവേഷണ സ്ഥാപങ്ങളിലെ ഉന്നത പദവികൾ കൈവരിച്ചു. നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ തേടിയെത്തി. മരണസമയത്ത് അദ്ദേഹം ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു.

മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി വഹിച്ചിരുന്നു. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് (Black Holes) ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഹോക്കിങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഗവേഷണ പ്രബന്ധങ്ങൾ രചിക്കുന്നതിന് പുറമേ ജനകീയ ശാസ്ത്രസാഹിത്യ (Popular Literature ) രചനക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഹോക്കിങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം) (A Brief History of Time: 1988) എന്ന പ്രശസ്തമായ ശാസ്ത്രസാഹിത്യ ഗ്രന്ഥം ഒരു കോടി കോപ്പിയാണ് വിറ്റഴിയപ്പെട്ടത്.

മലയാളമടക്കം 30 ഭാഷകളിലേക്ക് ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രപഞ്ചശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം (Big Bang), തമോഗർത്തം തുടങ്ങിയവ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ശ്രമമാണ്‌ ഈ പുസ്തത്തിലൂടെ ഹോക്കിങ് വിജയകരമായി നടത്തുന്നത്. തമോഗർത്തവും ശൈശവ പ്രപഞ്ചവും (Black Holes and Baby Universes 1993) അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധ ഗ്രന്ഥമാണ്.  ഡോക്ടർമാർ പ്രവചിച്ചപോലെ ഹോംക്കിങ് മരണത്തിന് കീഴ് പ്പെട്ടില്ലെങ്കിലും രോഗം നിരന്തരമായി മൂർച്ചിച്ച് വന്നതിനെതുടർന്ന് മാംസപേശികൾ ശോഷിച്ച് ശരീരമാകെ തളർന്ന ഹോക്കിംങ്ങിന് വീൽ ചെയറിൽ അഭയം പ്രാപിക്കേണ്ടിവന്നു.

തൊണ്ടയിലെ മാംസപേശികൾ പ്രവർത്തിക്കാനാവാതെ വന്നതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശ്വസതടസ്സമുണ്ടായതിനെ തുടർന്ന് ശ്വാസനാളിയിൽ (Trachea) സുഷിരമിട്ടുള്ള ശസ്ത്രക്രിയക്കും (Tracheostomy) അദ്ദേഹം വിധേയനായി. വീൽചെയറിൽ ഇരുന്നു കൊണ്ട് കവിളിലെ പേശികൾ ചലിപ്പിച്ച് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കമ്പൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളിൽ നിന്നും ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച് തെരഞ്ഞെടുത്താണ് തന്റെ ഗഹനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഹോക്കിങ് രചിക്കുന്നത്.

ഏത്ര മാരക രോഗം ബാധിച്ചാലും ഇശ്ചാശക്തിയും പ്രതിബദ്ധതയും നഷ്ടപ്പെടാതിരുന്നാൽ തുടർന്നും സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്നതിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായി മാറുകയായിരുന്നു ഹോക്കിങ്. മരണത്തെ പരാജയപ്പെടുത്തി ലോകമെമ്പാടുമുള്ള രോഗബാധിതരെ പ്രചോദിപ്പിച്ച് കൊണ്ട് ഹോക്കിംഗ് തന്റെ ശാസ്ത്രസപര്യ തുടർന്നു വരികയായിരുന്നു. കുറച്ചുനാൾ മുമ്പ് ഹോക്കിങ് തന്റെ ആത്മകഥ എന്റെ സംക്ഷിപ്ത ചരിത്രം എന്ന പേരിൽ (മൈ ബ്രീഫ് ഹിസ്റ്ററി) (My Brief History: 2015) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ..

ജ്യോതിശാസ്ത്രം സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റ്ര് മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്.അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി.പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ.ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം എന്ന് വിശ്വസിയ്ക്കുന്ന ആളായിരുന്നു ഹോക്കിങ്. നേരത്തേ തന്നെ അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ മനുഷ്യനെ കീഴ്‌പ്പെടുത്തുമെന്ന് ഹോക്കിങ് ഉറപ്പിച്ച് പറഞ്ഞിരുന്നു. മനുഷ്യന് മുന്നിലുള്ള സാധ്യതകളില്‍ ഒന്ന് അന്യ ഗ്രഹങ്ങളിലേയ്ക്ക് പോവുക എന്നതാണ്. എന്നാല്‍ അടുത്ത നൂറ് വര്‍ഷത്തിനിടയ്ക്ക് ഇത് സാധ്യമാകുമെന്ന പ്രതീക്ഷ ഹോക്കിങിനില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങളില്‍ ഒന്ന്. അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായാല്‍ കമ്പ്യൂട്ടറുകള്‍ ആയിരിയ്ക്കും മനുഷ്യനെ കീഴടക്കുക എന്നാണ് ഹോക്കിങിന്റെ വിലയിരുത്തല്‍.

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

കുമരകം കീരിപ്പുഴ ഷാപ്പിൽ നിന്നും ചേർത്തല സ്വദേശി മധു പാടുന്ന പാട്ട്…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

സുഹൃത്തേ ആശ്വസിക്കുക നാം…

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍!!

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം…

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം!!

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു!

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ,

സുഹൃത്തേ ആശ്വസിക്കുക നാം!

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം;

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം!

എറിയരുതേ കല്ലുകള്‍ ഞങ്ങടെ നോവും കരളുകളില്‍…

പറയരുതേ കുത്തുവാക്കുകള്‍ നെഞ്ചകമുരുകുമ്പോള്‍…

ഓ ഓ ഓ…!

മരണം മഞ്ചലുമായി വന്നാല്‍ കൂടെ പോകേണ്ടേ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!!

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാന്‍…!

നേരം പോയ് നമ്മൾക്കായിനി അലയാനാരുണ്ട്…!

ഓ ഓ ഓ…!

മരണം വന്നു വിളിച്ചാലുടനെ കൂടെ പോകേണ്ടേ ?

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

അന്നു മരിച്ചു പിരിഞ്ഞവരെല്ലാം കാതങ്ങള്‍ക്കകലെ…

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!!

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍…

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…!

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം!!

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം…

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുമൊരു നാടകമാടുന്നു…

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു… ജന്മമില്ലല്ലോ…!!

സുഹൃത്തേ… ആശ്വസിക്കുക നാം!!

കഥ കേൾക്കേണ്ട കുഞ്ഞേ

കവി മുരുകൻ കാട്ടാക്കട നിലേശ്വരത്തിനടുത്ത് ചായ്യോത്ത് ഗവണ്മെന്റ് സ്കൂളിൽ വന്നപ്പോൾ ചൊല്ലിയ കവിതകളിൽ ഒന്ന്. ആരാധ്യയും അദ്വൈതയും അവിടെ സ്കൂൾ പഠനം ആരംഭിച്ച സമയമായിരുന്നു അത്.

#കവിത, കഥ കേൾക്കേണ്ട കുഞ്ഞേ
കുട്ടി:
“അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ
കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു
തത്തമ്മപെണ്ണിന്റെ, താറാക്കോഴീടെ,
തക്കിടി മുണ്ടന്റെ കഥ പറഞ്ഞു…

മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു
കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു.
തൂക്കണാം കുരുവീടെ കഥ കേൾക്കുവാനമ്മേ
പോകയാണിന്നു ഞാൻ അക്കരയ്ക്ക്…”

അമ്മ:
“തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ
ഞാനിന്നു പോരുന്നു നിന്റെയൊപ്പം…

ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!
ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!

ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട
ഒക്കത്തു കേറി മറിഞ്ഞിടേണ്ട

അപ്പൂപ്പനും മോളും നല്ലവരെങ്കിലും
അത്രയ്ക്കു നല്ലതല്ലിന്നു കാലം!!

-കവി: മുരുകൻ കാട്ടാക്കട

ഓട്ടൻ തുള്ളൽ

ഓട്ടന്‍ തുള്ളലില്‍ പലതും പറയും,
അതുകൊണ്ടാരും കോപിക്കരുതേ…!

അഥവാ അങ്ങനെ കോപിച്ചാലും,
അതിലൊരു മയിരും ഞങ്ങള്‍ക്കില്ല
………………… ………………….. ……………
എന്നാൽ ഞാനൊരു കഥയുരചെയ്യാം
എന്നുടെ വായിൽ തോന്നിയ പോലെ…

പണ്ടൊരു നാളിൽ കേരള നാട്ടിൽ
മാഹാബലിയെന്നൊരു രാജാവുണ്ടായി…

കള്ളവുമില്ല ചതിയതുമില്ല
നല്ലൊരു നാട് നമ്മുടെ നാട്…

എന്നാലിന്നോ നമ്മുടെ നാട്
കേരള നാട് നാറണ നാടായി!!

ടീവി തുറന്നാൽ ചാനലു തോറും …
പീഢനമല്ലോ കേൾക്കാനുള്ളൂ…

നാടുഭരിക്കണ നേതാക്കൻ മാർ
പീഢന കേസിൽ പ്രതികളുമായി…

ഇന്നാളൊരു നാൾ സോളാറിന്റെ പേരു
പറഞ്ഞൊരു സുന്ദരി വന്നു…

അവളുടെ കെണിയിൽ നാടു ഭരിക്കണ
നേതാക്കന്മാർ അങ്ങനെ വീണു…

ജീവിതമുള്ളൊരു നാരികളിങ്ങനെ
പുരുഷന്മാരെ കെണിയിൽ വീഴ്ത്തി

കിടപ്പറ രംഗം ക്യാമറ കൊണ്ടു
സീഡിയിലാക്കി കാശിനു വേണ്ടി…

കെണിയിൽ പെട്ടവർ പലരും അങ്ങനെ
കൂട്ടത്തോടെ കയറിൽ തൂങ്ങി…

സ്ത്രീപീഢനവും കൊലപാതകവും
ക്കൂടിവരുന്നതു കണ്ടൊരു മന്ത്രി…

ഉടനേ പൂട്ടി സ്റ്റാറുകളില്ലാത്തൊരു
ബാറുകളൊക്കെ നമ്മുടെ നാട്ടിൽ…

പൂട്ടിയ ബാറു തുറക്കാനായി
വേറൊരു മന്ത്രി കോടികൾ വാങ്ങി…

വിവരമറിഞ്ഞൊരു കുടിയന്മാരവർ
ഒത്തൊരുമിച്ചു യൂണിയനതായി..

പൂട്ടിയ ബാറു തുറന്നില്ലെങ്കിൽ
മരണം വരെയും സമരം ചെയ്യും…

കിട്ടിയ കാശിനു കള്ളു കുടിച്ച്
വീട്ടിൽ ചെന്നവർ ബഹളം വെയ്ക്കും…

കഞ്ഞിക്കലവും കൂട്ടാൻ ചട്ടിയും
വാരി വലിച്ചു പുറത്തേക്കെറിയും…

കെട്ടിയ പെണ്ണിൻ താലി പറിച്ച്
വിറ്റതു വീണ്ടും കള്ളു കുടിക്കും…

ഇങ്ങനെ ദുരിതം ഏറിയ നാളിൽ
പെണ്ണുങ്ങൾ അവർ ശപഥം ചെയ്തു…

പീഢിപ്പിക്കും ഭർത്താവിന്റെ
കാലുകൾ തല്ലിയൊടിച്ചിടേണം!!

സന്ധ്യാനാമം ചൊല്ലിയിരുന്നൊരു
മുത്തശ്ശിക്കും തെല്ലൊരു മോഹം…

ഈ സ്ത്രീധനം എന്നൊരു സീരിയലിന്റെ
ഇന്നത്തെ കഥ എന്താണാവോ?

സീരിയലിന്റെ സമയം നോക്കി
നാമം ചൊല്ലും സമയം മാറ്റി!

പെണ്ണുങ്ങൾ ഇവർ ഇങ്ങനെയായാൽ
പുരുഷന്മാരുടെ കഥയെന്താവും…!

നാടുഭരിക്കാനിറങ്ങിയ നാരിയെ
നേതാക്കന്മാരവർ തോണ്ടി നടന്നു!

നാടുഭരിക്കാൻ ഇറങ്ങിയ നാരിയോ
നായയെ പോലെ കടിക്കുന്നു മാന്തുന്നു!!

ഇപ്പോളുള്ളൊരു പെൺപിള്ളേരുടെ
വേഷം കണ്ടാൽ നാണം തോന്നും…

ടൈറ്റായുള്ളൊരു ജീൻസും ബനിയനും
ഇട്ടുവരുന്നതു കണ്ടാൽ തോന്നും

മുല്ലപ്പെരിയാർ ഡാമതു പോലെ
ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും!!!

ചുരിദാറെന്നൊരു നല്ലൊരു വേഷം
ടൈറ്റത് കീറി കക്ഷം വരെയും!

എന്നിട്ടടിയിൽ പാന്റിനു പകരം
ടൈറ്റായുള്ളൊരു ലെഗ്ഗിൻസിട്ടും

മാറു മറയ്ക്കാൻ ഉള്ളൊരു ഷാളോ
കഴുത്തിൽ ചുറ്റി നടന്നീടുന്നു!

ഈവിധമുള്ളൊരു വേഷം കെട്ടലു
കണ്ടു ഭ്രമിച്ചൊരു പാവം പയ്യൻ…

സമനില തെറ്റി ബസ്സിലിരുന്നാ
പെൺപിള്ളേരെ തോണ്ടാൻ നോക്കി

പിന്നെ അടിയായി കേസ്സായി
പാവം പയ്യൻ ജയിലിനകത്തായി

ഇപ്പോൾ ഉള്ളൊരു ആൺപിള്ളേരുടെ
വേഷംകണ്ടാൽ അതിലും കഷ്ടം!

ആൺപിള്ളേരുടെ ഹെയർ സ്റ്റൈൽ കണ്ടാൽ
ഇലക്ട്രിക് ഷോക്കതടിച്ചതു പോലെ

ലോവെയ്സ്റ്റ് എന്നൊരു പാന്റുമിട്ട്
ജട്ടി പുറത്തത് കാട്ടിക്കൊണ്ട്

ഒറ്റകാതിൽ കമ്മലുമിട്ട്
ചെവിയിൽ ഹെഡ്ഫോൺ പാട്ടും വെച്ച്

ജീവിതമെന്നത് അറിയാതുള്ളുരു
ലോകത്തിലവർ വിഹരിക്കുന്നു!!

ചുണ്ടിന്നടിയിൽ ഹാൻസും വെച്ച്
ബൈക്കിൽ ചെത്തി നടക്കണ നേരം

അതുവഴിയെങ്ങാൻ കാൽ നടയായൊരു
വഴിയാത്രക്കാരെങ്ങാൻ പോയാൽ

ഇടിച്ചു തെറിപ്പിച്ചവനേ വേഗം
പരലോകത്തേക്കെത്തിച്ചീടും

വല്ലോപ്പോഴും അല്പം വൈദ്യുതി
കിട്ടീടുന്നൊരു ഡാമുണ്ടിവിടെ

ചോരണ ഡാമത് ചൂണ്ടിക്കാട്ടി
നേതാക്കന്മാരിങ്ങനെ ചൊല്ലി

ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും
ഇപ്പം പൊട്ടും ഇപ്പം പൊട്ടും
ഉടനേ പുതിയത് പണിതീടേണം

ഈവിധമിങ്ങനെ നേതാക്കന്മാർ
മലയാളികളെ പറ്റിച്ചപ്പോൾ

തമിഴന്മാരെ സംരക്ഷിക്കും
അവരുടെ നേതാവൊരു പണി ചെയ്തു

പെണ്ണവളങ്കത്തട്ടിലിറങ്ങി
ഡാമും കൊണ്ടാ പെണ്ണും പോയി

അതുകേട്ടുടനേ ഒരുവൻ ചൊല്ലി
ചോരണഡാമത് പോണേൽ പോട്ടേ

എയറോ ഡാമതു പുതുതായി പണിയാം
ട്രൈനിൽ കേറി ടൂറു നടത്താം

കോടികൾ കോടികൾ സമ്പാദിച്ച്
മതിയാവാത്തൊരു പെണ്ണവളിപ്പോൾ

കോടതി പലതും കയറിയിറങ്ങി
ഒടുവിൽ അങ്ങനെ ചത്തും പോയി

ഈവിധമുള്ളൊരു നേതാക്കന്മാർ
വർഷം അഞ്ചു കഴിഞ്ഞെത്തുമ്പോൾ

വിഡ്ഢികളായൊരു വോട്ടർമാരോ
വോട്ടതു കുത്തി ജയിപ്പിക്കുന്നു

ഇങ്ങനെ പോയാൽ മലയാളിക്കിതു
ആശ്രയമുള്ളത് ഒന്നിതു മാത്രം

നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ
നാരായണ ജപമൊന്നിതു മാത്രം!!

മുന്നൂറിലധികം വർഷങ്ങൾക്കു മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ഇരിയയിലെ അയ്യപ്പക്ഷേത്രത്തിൽ അകത്തു തന്നെ ഇത് അവതരിക്കപ്പെട്ടിരുന്നു. അയ്യപ്പൻ വിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് 04/01/2018 വ്യാഴാഴ്ച വൈകുന്നേരം 5:30 നു തുള്ളൽ കളി തുടങ്ങിയിരുന്നു. രസകരമായിരുന്നു ഓട്ടൻ തുള്ളൽ.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.

Me Too

Social media flooded with personal stories of assault
#MeToo
ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഞാൻ ഒറ്റയ്ക്ക് ചെറുവത്തൂരിലേക്ക് പോവുമായിരുന്നു. 20 കിലോമീറ്റർ അപ്പുറമുള്ള കാഞ്ഞങ്ങാട് എത്തിയാൽ ഒരു കറക്കമുണ്ട്! ഒടയഞ്ചാലിൽ നിന്നും കാഞ്ഞങ്ങാടേക്ക് 4:50 രൂപയായിരുന്നു അന്നു ബസ്സ് ചാർജ്. (ഇപ്പോൾ 20 രൂപയോ മറ്റോ ആകണം.) കാഞ്ഞങ്ങാട് എത്തിയാൽ ബാലമംഗളം, ബാലരമ, പൂമ്പാറ്റ, മുത്തശ്ശി, അമർചിത്രകഥകൾ ഒക്കെ വാങ്ങൽ ഒരു കലാ പരിപാടിയായിരുന്നു. പിന്നെ ഒരു ഫ്രൂട്സലാട്ട് കഴിക്കും. അന്നതിന് 2 രൂപയോ 2:50 ഓ വില വന്നിരുന്നു. (ഇന്നിപ്പോൾ 125 ഓളം വിലവരുന്നു). വല്ലപ്പോഴും കിട്ടുന്ന അവസരം മാക്സിമം ആസ്വദിക്കുക എന്നതായിരുന്നു അന്നൊക്കെ.

കാഞ്ഞങ്ങാട് റോഡ്സൈഡിൽ തൈലം/കുഴമ്പ്, ഒക്കെ വിൽക്കുന്നയാൾ തൈലത്തിൽ തീ ഒക്കെ കൊടുത്ത് മാജിക്ക് കാണിക്കുന്ന ഒരു സംഗതി ഇടയ്ക്കൊക്കെ ഉണ്ടാവാറുണ്ട്. കാണാൻ നല്ല തിരക്കാവും. എല്ലാവരും ചുറ്റും കാണും ഇടിച്ചു കേറികാണണം. ചിലരൊക്കെ വാങ്ങിക്കും. എനിക്കതൊക്കെ അന്ന് കൗതുകമായിരുന്നു. കൗതുകം ഇന്നും പലതിനോടുണ്ട്. മാറി മാറി വരുന്നു എന്നേ ഉള്ളൂ.

ഒരിക്കൽ ഞാനങ്ങനെ നിൽക്കുമ്പോൾ എന്റെ മുമ്പിൽ ഒരു വൃദ്ധൻ ഇക്ക നിൽപ്പുണ്ടായിരുന്നു. തലയിൽ ഒരു തൂവാല കൊണ്ട് കെട്ടിയ പകുതി കഷ്ടണ്ടിത്തലയൻ. അയൾ മെല്ലെ പുറകിൽ കൈ കെട്ടിവെച്ചു. ഞാനന്ന് ട്രൗസറിട്ട് സ്കൂളിൽ വരുന്ന കാലമായിരുന്നു. അയാൾ മെല്ലെ എന്റെ മറ്റേ സൂത്രത്തിൽ തലോടാൻ തുടങ്ങി. എനിക്കും ഒരു സുഖം. ഞാൻ അനങ്ങാതെ നിന്നു. അയാൾ സിബ് മെല്ലെ ഊരി. മ്മളെ ചങ്ങായി വടിയായി നിൽക്കുന്നു 🤓 സംഗതി സീരിയസ്സായപ്പോൾ അയാൾ മുഖത്തേക്കു നോക്കി, കൈയ്യിൽ പിടിച്ചു സൈഡിലേക്ക് വലിച്ചു … ഞാൻ കൂട്ടാക്കിയില്ല. പേടി തോന്നി. സിബിട്ട് ഓടിപ്പോയി ചെറുവത്തേരേക്കുള്ള ബസ്സിൽ കേറിയിരുന്നു… #കുഞ്ഞിക്കുട്ടൻ ശാന്തമായുറങ്ങുകയായിരുന്നു അപ്പോൾ…
……….. ………….. ………….
സെന്റ് പയസ്സിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇന്റെർകോളേജിയേറ്റ് സാഹിത്യ സെമിനാർ കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വെച്ചുണ്ടായിരുന്നു. കോളേജിൽ നിന്നും ഞാനും മറ്റൊരു പയ്യനുമായിരുന്നു പോകാൻ തെരഞ്ഞെടുക്കപ്പെട്ടവർ; പോയത് ഞാൻ മാത്രവും. മറ്റേ പുള്ളിക്കാരൻ എന്തോ അസൗകര്യം കാരണം വന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റും വന്നൊരു ത്രിദിനക്യാമ്പ് ആയിരുന്നു അത്. 27 കോളേജുകളിൽ നിന്നായി, ഒരു കേളേജിൽ നിന്നും മിനിമം രണ്ടുപേർ വെച്ചുണ്ട്. ഇന്നത്തെ സിനിമാക്കാരൻ ഷാജികുമാർ അന്ന് നെഹ്രുക്കോളേജിൽ പ്രിഡിഗ്രിക്കു പഠിക്കുന്നുണ്ടായിരുന്നു അവനും ഉണ്ടായിരുന്നു. ആദ്യ ദിവസം കാഞ്ഞങ്ങാട് ഡിവൈൻ കോളേജിലെ ഒരു പരിപാടി കഴിഞ്ഞു വരും വഴി ബാലചന്ദ്രൻ ചുള്ളിക്കാട് വെള്ളമടിച്ച് ഓഫായിപ്പോയോന്നൊരു സംശയം. ആ സമയത്ത് ഞങ്ങളോട് അവിടുള്ളവർ ഒരു സൃഷ്ടിയുണ്ടാക്കി പ്രസന്റ് ചെയ്യാനും പരസ്പരം പരിചയപ്പെടാനും പറഞ്ഞു. ഞാൻ കുത്തിപ്പിടിച്ച് ഒരു കഥ തട്ടിക്കൂട്ടി..

ഭ്രാന്തിയായ ചെറിയൊരു പെൺകുട്ടിയെ ട്രൈനിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതായിരുന്നു തുടക്കം. അവൾ കോവിലിൽ ഒറ്റയ്ക്ക് തൊഴാൻ പോയപ്പോൾ പൂജാരി പയ്യൻ കുരുട്ടുബുദ്ധി കാണിച്ചതും അവൾ ഓടി മറയുമ്പോൾ കാൽ തെറ്റി വീണ് നെറ്റി പൊട്ടുന്നതും, ആരോടും പറയാനാവാതെ ആ ചെറുമനയിലെ തമ്പുരാട്ടികുട്ടിയുടെ മാനസിക നില തെറ്റുന്നതും ഒക്കെയായിരുന്നു വിഷയം. കഥ പ്രസന്റ് ചെയ്തു; പേരും കോളേജും പറഞ്ഞു, ഞാൻ സ്റ്റേജു വിട്ടു.

വന്നിരിക്കുമ്പോൾ അടുത്തിരിക്കുന്ന രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി കരയുന്നു! അതും ഒരു തമ്പുരാട്ടിക്കുട്ടിയായിരുന്നു. അവൾക്കും സെയിം അനുഭവം ഉണ്ടായിട്ടുണ്ട്. അവളുടെ മനയോട് മുട്ടി നിൽക്കുന്ന അമ്പലത്തിൽ പൂജയ്ക്ക് എത്തുന്ന അവളുടെ കസിൻ പയ്യൻ തന്നെയാണ് ആള്. അച്ഛനും മുത്തച്ഛനും കസിൻ പയ്യൻ വല്യ ആളാണ്. ഇവൾ പ്രിഡിഗ്രി പഠിക്കുന്ന കുട്ടിയും. മുത്തച്ഛൻ ഇ. എം. എസ്സിന്റെയൊക്കൊ നല്ല കൂട്ടുകാരൻ ആയിരുന്നു. കുഞ്ഞുണ്ണിമാഷിനെ ഞാൻ കണ്ടതും ആ മനയിൽ വെച്ചായിരുന്നു. “ലേബലുകളില്ലാത്തെ മനുഷ്യനായി വളരണം രാജേഷേ” എന്ന് എനിക്കൊരു ഓട്ടോഗ്രാഫും കുഞ്ഞുണ്ണിമാഷ് എഴുതിത്തന്നിരുന്നു. കുടുംബം അത്ര ചെറുതായിരുന്നില്ല എന്നർത്ഥം! അവർക്കു എല്ലാം കൊണ്ടും പ്രിയപ്പെട്ടവനായിരുന്നു അമ്പലത്തിൽ പൂജ ചെയ്യാൻ വേണ്ടി മാത്രമായി എത്തിച്ചേർന്ന് കസിൻ.

പറയാൻ പറ്റില്ല; സ്വന്തം വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥയായിപ്പോയി ആ കുട്ടിക്ക് – ഇത് എന്റെ കഥതന്നെയാണേട്ടാ, എന്റെ മാത്രം കഥ. ഇതെനിക്കുവേണം എന്നവൾ പറഞ്ഞു. അവൾ പിന്നെ എന്റെ ലൈനായീട്ടാ… മൂന്നുകൊല്ലം ഞങ്ങൾ തകർത്തു… 🤓🤓🤓 ഇന്നവൾ മലയാളക്കരയുടെ ഏതോ നിശബ്ദതയിൽ മൂകസാക്ഷിയായിരിപ്പുണ്ട്.
……….. ………….. ………….
പലതരം വീഴ്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സംഭവിക്കുന്നുണ്ട്. ആൺകുട്ടികളാണെങ്കിൽ അധികമൊന്നും ആരും മൈന്റാക്കാതെ പോകുന്നു… ഓ സാരമില്ല, ഒന്നും സംഭവിച്ചില്ലല്ലോ എന്നു പറഞ്ഞവർ ഒതുക്കും. പെൺകുട്ടികൾക്കുള്ള അനുഭവങ്ങൾ ഇതേ പോലെ പലതും അറിയാനിടയായിട്ടുണ്ട്. മഞ്ജു പറഞ്ഞവ തന്നെ വേണ്ടതിൽ അധികമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരികളുടെ ഓർമ്മക്കുറിപ്പുകൾ പലവിധത്തിലുണ്ട്.

ഇനി ശ്രദ്ധിക്കാവുന്ന കാര്യം മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധ അധികമായി നൽകാൻ ഇതുപകരിക്കും എന്നുള്ളതാണ്. പറയാനുള്ള മടി/ചമ്മൽ/പേടി/വെറുപ്പ്… എന്നിവ കൊണ്ട് ഒക്കെ മറച്ചു പിടിച്ച് നിശബ്ദതകളിൽ തേങ്ങിക്കരയാൻ ഒരാൾക്കും അവസരമുണ്ടാവാൻ പാടില്ല. നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരായി അവർ വളരട്ടെ, എല്ലാം പറയട്ടെ… സംശയങ്ങൾ ചോദിക്കട്ടെ… അങ്ങനെ നമ്മളേക്കാൾ നല്ല നിലയിൽ ആയി മാറട്ടെ അവർ!! ബാലപീഢനനങ്ങളിൽ ആൺ പെൺ ഭേദങ്ങളില്ല. രണ്ടുപേർ ഇഷ്ടപ്പെട്ടു രസിക്കുന്ന ക്രീഡാവിലാസങ്ങളല്ല – ഇത് കുഞ്ഞുങ്ങളുടെ മിഥ്യാധാരണകളിൽ പിടിച്ചുള്ള കടന്നു കയറ്റം മാത്രമാവുന്നു.

ഒരു മൈസൂർ യാത്ര കൂടി

കർണാടകയുടെ സാംസ്കാരിക തലസ്ഥാനവും കൊട്ടാരങ്ങളുടെ നഗരവും എന്നറിയപ്പെടുന്ന മൈസൂർ, ചരിത്രവും കലയും സമന്വയിക്കുന്ന ദൃശ്യവിസ്മയമാണ്. പൗരാണികവും ആധുനികവുമായ വാസ്തുവിദ്യയുടെ ഈ സങ്കലനം, ഓരോ സഞ്ചാരിക്കും അവിസ്മരണീയമായ അനുഭവം നൽകുന്നു. കൊട്ടാരങ്ങളുടെ നഗരമെന്ന പേരിനെ അന്വർത്ഥമാക്കുന്നതാണ് മൈസൂരിന്റെ ചുറ്റുപാടുകൾ. മൈസൂരിലും സമീപസ്ഥലങ്ങളിലും പലതവണ പോയിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി പോവാനായി ഇടവന്നത് വളരെ പെട്ടന്നായിരുന്നു. സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 11 മണിക്ക് ശതാബ്ദി എക്സ്പ്രസ്സിനു കയറി  ഉച്ചകഴിഞ്ഞ് 2:15 ഓടു കൂടി ഞങ്ങൾ മൈസൂർ മൃഗശാലയ്ക്കു സമീപം ഷിനോദ് മുമ്പേ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തിച്ചേർന്നു.  ഷിനോദും ഭാര്യ പ്രജിതയും മക്കളായ പാർവ്വതിയും കിഷനും മഞ്ജുവും ആമീസും ഞാനും ആയിരുന്നു ടീമംഗങ്ങൾ. കർണാടകയുടെ സാംസ്കാരിക കേന്ദ്രം തന്നെയാകുന്നു ദൃശ്യവിസ്മയമായ ഈ മനോഹാരിത. കലയും വാസ്തുവിദ്യയും നിറഞ്ഞു നിൽക്കുന്നൊരിടമാണു മൈസൂർ എന്നു പറയാം. മൈസൂരിനെ പറ്റി വിശദീകരിക്കുന്നില്ല, രണ്ടു ദിവസം കൊണ്ടു സന്ദർശിച്ച സ്ഥലങ്ങളും, ഇതിനു മുമ്പു വന്നപ്പോൾ കണ്ടറിഞ്ഞവയിൽ ചിലതിനേപറ്റിയും പറയാം.

മൈസൂരിലെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ കൊട്ടാരങ്ങളാണ്. അതിൽ പ്രധാനം മൈസൂർ കൊട്ടാരമാണ് (അംബാ വിലാസ് പാലസ്). 1897-ൽ നിർമ്മാണം തുടങ്ങി 1912-ൽ പൂർത്തിയാക്കിയ ഈ കൊട്ടാരം ഇൻഡോ-സാർസെനിക് ശൈലിയിൽ നിർമ്മിച്ചതാണ്. ഇന്ത്യൻ, മുസ്ലിം, ഗോഥിക്, രജപുത്രൻ തുടങ്ങിയ വാസ്തുവിദ്യകളുടെ ഒരു സങ്കലനം ഈ കൊട്ടാരത്തിൽ കാണാൻ സാധിക്കും. ദസറ ആഘോഷങ്ങൾക്ക് മൈസൂർ കൊട്ടാരം ഒരുങ്ങുമ്പോൾ, പതിനായിരക്കണക്കിന് ബൾബുകൾ കൊണ്ട് അലങ്കരിച്ച്, അത് ഒരു സ്വർഗ്ഗീയ കാഴ്ചയായി മാറും.

മൈസൂരിൽ കാണേണ്ട മറ്റ് പ്രധാന സ്ഥലങ്ങൾ ഇതാ:

മൃഗശാല (Mysore Zoo)

അടുത്തുതന്നെയായതിനാൽ ആദ്യം പോയത് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്ന പേരിൽ അറീയപ്പെടുന്ന മൃഗശാലയിലേക്കായിരുന്നു.  ഒരാൾക്ക് 60 രൂപ വെച്ചായിരുന്നു പ്രവേശനഫീസ്. ഏകദേശം 157 ഏക്കറോളം സ്ഥലത്തായി ഈ മൃഗശാല വ്യാപിച്ചു കിടക്കുന്നുണ്ട്. തൊട്ടു പുറകിലായി കരൺജി തടാകവും ഉണ്ട്. നല്ലൊരു മൃഗശേഖരം തന്നെയുള്ള സ്ഥലമാണ് മൈസൂർ മൃഗശാല എന്നു പറയാം. മൈസൂർ രാജവായിരുന്ന മഹാരാജ ശ്രീ ചാമ‌രാജ വോഡയാറിന്റെ സമ്മർ പാലസ് ആയിരുന്നു ഈ പണ്ട് ഈ മൃഗശാല. മഹാരാജ ശ്രീ ചാമരാജ വോഡയാറുടെ വേനൽക്കാല വസതിയിലെ 10 ഏക്കറിൽ 1892 ലാണ് മൈസൂർ മൃഗശാല രൂപീകരിച്ചത്. ഇത് ആദ്യം പാലസ് മൃഗശാല എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.  തുടർന്ന് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്ന് പേരു വരികയായിരുന്നു. മൃഗശാല 1902 ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മൃഗശാലയ്ക്കക്കത്തു തന്നെ ഒരു കൃത്രിമ തടാകവും അടുത്തുള്ള കരൺജി തടാകത്തിൽ ഒരു ചെറുകൃത്രിമ ദ്വീപും ഉണ്ട്. പക്ഷികൾക്കായുള്ള രക്ഷാകേന്ദ്രമായി ഇതു മാറിയിരിക്കുന്നു.

ബാംഗ്ലൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ലാൽബാഗ് ബോട്ടണിക്കൽ ഗാർഡന്റെ ശി‌ൽപ്പിയായിരുന്ന ജെർമൻ ബോട്ടണിസ്റ്റ് ഗുസ്റ്റാവ് ഹെർമൻ ക്രുമ്പീഗൽ (Gustav Hermann Krumbiegel) ആണ് ഈ മൃഗശാലയും ഒരുക്കിയത്. മൈസൂരിൽ മാറിവന്ന രാജക്കന്മാർ വിദേശ രാജ്യങ്ങൾ സന്ദർശിച്ചാണ് ജിറാഫിനേയും സീബ്രയേയുമൊക്കെ ഇവിടേക്കു കൊണ്ടുവന്നത്. കംഗാരുവിനെ വരെ കൊണ്ട് വന്ന് ഇവിടെ വളർത്താൻ ശ്രമം നടത്തിയിരുന്നു. പക്ഷേ, നടന്നില്ല. മൈസൂർ സന്ദർശിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഈ മൃഗശാല. അധികം സമയം കളയാതെ നടന്നു കാണാൻ മാത്രമായിട്ട് ഏകദേശം മൂന്നുമണിക്കൂറോളം സമയം എടുക്കും.

അഞ്ചുമണിയോടുകൂടി ഞങ്ങൾ റൂമിലേക്ക് തിരിച്ചു. മൃഗശാലയിലെ അവസാന കാഴ്ചയായ ജിറാഫുകളുടെ കൂട്ടത്തിലേക്ക് എത്തുമ്പോഴേക്കും കുഞ്ഞുങ്ങളൊക്കെ ഓടിക്കളിച്ചുല്ലസിച്ച് ആകെ ക്ഷീണിച്ചിരുന്നു. അവർക്കും നല്ലൊരു കാഴ്ചയായിരുന്നു മൃഗശാല ഒരുക്കിവെച്ചിരുന്നത്. പുസ്തകത്താളുകളിൽ കേവലം ചിത്രങ്ങളായി മാത്രം കാണുന്ന സിംഹവും, കടുവയും, സീബ്രയും, ആനയും, ജിറാഫും, മനുഷക്കുരങ്ങും ഒക്കെ മുമ്പിൽ വന്നു നിൽക്കുമ്പോൾ പരിധിയില്ലാത്ത ആഹ്ലാദത്തിലേക്ക് അവർ ഊളിയുടുന്നത് കണ്ടിട്ടുണ്ട്. വൈകുന്നേരം ആറുമണോയോടെ ഞങ്ങൾ  മൈസൂർ കൊട്ടാരത്തിലേക്ക് നടന്നു. ഉടനേ എത്തുന്ന ദസറ പ്രമാണിച്ച് കൊട്ടാരവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. മ്യൂസിക്കൽ ലൈറ്റ് എന്നൊരു കലാവിരുന്ന് ദസറയ്ക്ക് മുമ്പായി തന്നെ ഒരുക്കിവെച്ചതു കാണുവാൻ സാധിച്ചു. പാട്ടിനനുസരിച്ച് കൊട്ടാരം മൊത്തത്തിൽ ലൈറ്റുകൾ തെളിയുന്നൊരു കാര്യമായിരുന്നു അത്.  മൊത്തമായി വെളിച്ചത്തിൽ കുളിച്ചിരിക്കുമ്പോൾ കാണാൻ രസമുണ്ട് എന്നല്ലാതെ മ്യൂസിക്കൽ ലൈറ്റ് എന്ന പരിപാടി അത്ര സുഖിച്ചിട്ടില്ലായിരുന്നു.

മൈസൂർ കൊട്ടാരം (Mysore Palace)

മൈസൂർ മഹാരാജാ കൊട്ടാരം എന്നും അറിയപ്പെടുന്ന ഈ സ്ഥലം മൈസൂരിലെ ഏറ്റവും വലിയ സവിശേഷതയാണ്. നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരം, നിങ്ങൾക്ക് അറിയാമായിരിക്കും, എന്തായാലും അതു നഷ്ടപ്പെടുത്താൻ കഴിയില്ല. ഹിന്ദു, ഇസ്ലാം, ഗോഥിക്, രജപുത് ശൈലികളുടെ മികച്ച മിശ്രിതമാണ് ഈ വാസ്തുവിദ്യയുടെ ആകർഷണം. അതിശയകരമായ ഇന്റീരിയർ സങ്കീർണ്ണമായ കരകൌശല പ്രദർശിപ്പിക്കുന്നത്. കൊട്ടാരത്തിൻറെ സവിശേഷമായ രൂപകൽപ്പനയിലും സവിശേഷതകളിലും വിരുന്നുവാങ്ങുന്ന സമയത്ത് വൊഡയാർ രാജവംശത്തിന്റെ കാലത്തേയ്ക്ക് ഒരെണ്ണം കടന്നുപോകുമായിരുന്നു. എല്ലാവർഷവും ദസറ ഉത്സവക്കാലത്ത് ഈ കൊട്ടാരം വളരെ മികച്ച രീതിയിൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

Chamundi Hills

ചാമുണ്ടി ഹിൽസ് മൈസൂർ ഐഡന്റിഫയർ ആണ്. പതിനൊന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ക്ഷേത്രത്തിന് പ്രസിദ്ധമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് 5 മീറ്റർ ഉയരമുള്ള ഒരു പ്രതിമയുണ്ട്. ഒരൊറ്റ പാറയിൽ നിന്നാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ചുറ്റുപാടുകളുടെ മനോഹാരിതകളും ചാമണ്ടി ഹിൽസിലുമായി 1000 പടികളുമായി ഒരു പടികൾ ഉണ്ട്. നീണ്ട ഇടവേളയിൽ, നന്ദിയുടെ പ്രതിമയും നിങ്ങൾ കണ്ടുമുട്ടുന്നു.

Karanji Lake

പ്രശസ്തമായ ചാമുണ്ടി ഹിൽസിന്റെ താഴ്വരയിലാണ് കരൺജി തടാകം. മൈസൂരിലെ രാജാവ് പണികഴിപ്പിച്ച കരൺജി കർണാടകത്തിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നാണിത്. ദേശാടനപക്ഷികൾക്ക് അഭയം നൽകുന്നത് ഇവിടെയുണ്ട്. 90 ഇനം പക്ഷികളെ ഇവിടെ കാണാം. തടാകത്തിന് ചുറ്റുമുള്ള അനേകം പാർക്കുകൾ ഇവിടെയുണ്ട്. പക്ഷികൾക്ക് വൻതോതിൽ ഇവിടേയ്ക്കെത്താറുണ്ട്. രാജ്യത്ത് ഇത്തരത്തിലുള്ള വലിയ തോതിൽ ഇത് കണക്കാക്കപ്പെടുന്നു.

Brindavan Gardens

കൃഷ്ണ രാജ സഗാര ഡാമിനു താഴെയുള്ള ഒരു പ്രധാന കാഴ്ചയാണ് ബൃന്ദാബൻ ഗാർഡൻസ്. മൈസൂരിന് സമീപത്തെ പ്രധാന വിനോദസഞ്ചാര ആകർഷണ കേന്ദ്രമാണ് കർണാടകത്തിലെ ഏറ്റവും മനോഹരമായ പൂന്തോട്ടങ്ങളിൽ ഒന്നാണിത്. വൈകുന്നേരങ്ങളിൽ ആഘോഷിക്കപ്പെടുന്ന മ്യൂസിക്കൽ ഫൌണ്ടൻ ഷോയാണ് ഈ ഉദ്യാനം.

KRS Dam

പ്രശസ്ത ബൃന്ദാബൻ ഗാർഡനത്തിനുമുകളിൽ മൈസൂരിനടുത്തുള്ള കൃഷ്ണ രാജ സാഗര പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. മൈസൂർ കൊട്ടാരത്തിലേക്ക് അത് ഒരുക്കിയിട്ടുണ്ട്. പുതുക്കിപ്പണിയുന്നത് ഇവിടുത്തെ അനുഭവമാണ്. ഇന്ത്യയിലെ ആദ്യത്തെ ജലസേചന അണക്കെട്ടാണ് ഈ അണക്കെട്ട്. മൈസൂർ ചുറ്റുവട്ടത്തുള്ള വളരെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇത്.

St. Philomena Church

സെന്റ് ജോസഫ് ചർച്ച് എന്നറിയപ്പെടുന്ന 200 വർഷം പഴക്കമുള്ള ഒരു പള്ളി ആണ് ഫിലോമെന. ഗോഥിക് ശൈലിയിൽ നിർമ്മിച്ച ഈ പള്ളി കൃഷ്ണരാജ വോഡെയാർ നാലാമനാണ് സ്ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ കത്തീഡ്രലുകളിൽ ഒന്നാണിത്. ഗ്രീസിൽ നിന്നും ഒരു മൂന്നാം നൂറ്റാണ്ടിലെ സെന്റ് ഫിലോമെനയ്ക്ക് സമർപ്പിക്കുന്നു. പള്ളിയിൽ സെൽഫിലോമയുടെ ഒരു പ്രതിമയുണ്ട്. അവിടെ പരുന്തുകാരുടെ ഒരു ശില്പം, അവളുടെ അസ്ഥികളും വസ്ത്രങ്ങളും സൂക്ഷിച്ചിരിക്കുന്നു.

Lalitha Mahal

മൈസൂരിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊട്ടാരമായിരുന്നു ലളിത മഹൽ. തീർച്ചയായും മൈസൂർ കൊട്ടാരം ശേഷം. ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നിന്നാണ് ഈ കൊട്ടാരം നിർമ്മിച്ചത്. മഹാരാജ കൃഷ്ണരാജ വോഡെയാർ നാലാമനാണ് ഇത് നിർമ്മിച്ചത്. അതുകൊണ്ട് യൂറോപ്പിൽ നിന്നും നിരവധി വാസ്തുവിദ്യാ രൂപങ്ങൾ ഒരു കൊട്ടാരത്തിൽ കാണാം. ഇവിടെയുള്ള മറ്റൊരു കാര്യം ചാമുണ്ടി മലനിരകളുടെയും നഗരത്തിന്റെയും മനോഹാരിതയാണ്.

Railway Museum

മൈസൂരിൽ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് റെയിൽവേ മ്യൂസിയം. നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം ഇന്നും ഇന്ത്യൻ റെയിൽവേയിൽ ഉപയോഗിക്കുന്നത് ഇപ്പോഴും സ്ഥിതി ചെയ്യുന്ന പുരാതന ലോക്കോമോട്ടുകളും കാരിയേജുകളും ഇവിടെ പ്രദർശിപ്പിക്കുന്നു.

GRS Fantasy Park

വേനൽക്കാലത്ത് സന്ദർശിക്കുന്നവർക്ക് അനുയോജ്യമായ അമ്യൂസ്മെന്റ് പാർക്കാണ് ഗ്രാസ്സ് ഫാന്റസി പാർക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ആവേശം പകരുന്ന ഭൂമി, ജലയാത്രകൾ എന്നിവയും പാർക്കിന് നൽകുന്നു. മൈസൂർ-ബാംഗ്ളൂർ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി 30 ഏക്കർ പച്ചപ്പിന്റെ പുൽമേടിലാണ്. വേവ് പൂൾ, 5 ഡി വിർച്ച്വൽ റൈഡുകൾ, ടെലികോംബാറ്റ്, പെൻഡുലം സ്ലൈഡ് തുടങ്ങി നിരവധി സവിശേഷതകൾ ഇവിടെയുണ്ട്.

Somnathpura

മൈസൂരിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് സോമനാഥ്പുര. ചേന്നകേശവ ക്ഷേത്രം എന്നും കേശവ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേശവ ക്ഷേത്രത്തിലെ ദിവ്യത്വം ഹൊയ്സാല വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുകയും അതിന്റെ സമീപപ്രദേശങ്ങളിൽ വന്യജീവികളെ പര്യവേക്ഷണം നടത്തുകയും ചെയ്യുക.

Srirangapatna

മൈസൂർ പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരെയാണ് ശ്രീരംഗപട്ടണം സ്ഥിതിചെയ്യുന്നത്. കാവേരി നദീതീരത്ത് ഒരു നദി ദ്വീപിനെ ചുറ്റിപ്പറ്റിയാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പട്ടണത്തിൽ ആധിപത്യം സ്ഥാപിച്ച രംഗനാഥസ്വാമി ക്ഷേത്രത്തിന് പേരിട്ടാണ് ഈ നഗരത്തിന് ഈ പേര് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശ്രീരംഗപട്ടണം. ഗംഗാ രാജവംശം ഒൻപതാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ ക്ഷേത്രം. ഹൊയ്സാല, വിജയനഗര വാസ്തുകലകളുടെ നിർമ്മാണ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ശ്രീരംഗപട്ടണയിലെ കളിപ്പാട്ട ഫാക്ടറികളിലേക്ക് ഒരു ടൂർ നടത്താനും കളിപ്പാട്ടങ്ങൾ എങ്ങനെ നിർമ്മിക്കാമെന്ന് സാക്ഷ്യപ്പെടുത്താനും കഴിയും.

Shivanasamudra Falls

ഒരു നദീതീരത്ത് സ്ഥിതി ചെയ്യുന്ന ശിവാനസമുദ്ര താഴ്വരയാണ് കാവേരി നദി 90 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടം. ശിവനസമുദ്രം വെള്ളച്ചാട്ടം, കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശിവാനസമുദ്രം, ഗഗനചുക്കി വെള്ളച്ചാട്ടവും ഭരചുക്കി വെള്ളച്ചാട്ടവും. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനാണിത്. മൈസൂർ പട്ടണത്തിൽ നിന്ന് 85 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഇന്ത്യയിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ഇത്.

Rangantittu Bird Sanctuary

മൈസൂരിൽ നിന്ന് വളരെ അകലെയല്ല, തെന്നിന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതങ്ങളിലൊന്നാണ് രംഗഗുരി പക്ഷിനിരീക്ഷകർ. 40 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ വന്യജീവി സങ്കേതം 170 ഓളം പക്ഷി വർഗ്ഗങ്ങളാണ്. ശ്രീരംഗപട്ടണയിലെ ഏറ്റവും അടുത്തുള്ള സ്ഥലമാണ് രംഗപ്പാത്തി. വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

Talakad

മൈസൂർ പട്ടണത്തിൽ നിന്നും 45 കിലോമീറ്റർ അകലെയാണ് തലക്കാട്. കർണാടകത്തിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി ഇവിടം അറിയപ്പെടുന്നു. കാവേരി നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ഇപ്പോൾ 30 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ മണൽത്തരികൾക്കു കീഴിൽ കുഴിച്ചിടുന്നു, എന്നിരുന്നാലും, ആളുകൾ ഇപ്പോഴും ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിന് പുറമേ ഹോർട്ടികൾച്ചർ, വീഞ്ഞ് നിർമ്മാണത്തിന്റെ കേന്ദ്രവും തലക്കാടാണ്. ഫൈൻ വൈൻസ്, എക്സോട്ടിക് സീറോ കീസ്റ്റിഡ്സൈഡ് ഫ്രൂട്ട് ഉൽപന്നങ്ങൾ, ആർട്ടിസാൻ ചീസ്, വൈവിധ്യമാർന്ന പാചക അനുഭവങ്ങൾ എന്നിവ ഇപ്പോൾ ഈ ഉറക്ക നഗരത്തെ തിരിച്ചറിയുന്നു.

Melukote
മൈസൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്. നാടൻ നൃത്തവും, ദേശീയോദ്യാനവും, സാംസ്കാരിക പരിപാടികളും ഇവിടെ കാണാൻ കഴിയും. ചിത്രത്തിന് അനുയോജ്യമായ സ്ഥലവും അതുപോലെ ചുറ്റുമുള്ള ചിത്രങ്ങളും ചുറ്റപ്പെട്ട സ്ഥലമാണിത്. മലമുകളിൽ സ്ഥിതി ചെയ്യുന്ന ശ്രീ യോഗനരസിംഹ സ്വാമി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്. ഇവിടെ നിന്ന് ഒരു സൂര്യോദയം ലഭിക്കുന്നത് ഇവിടെ കാണാം.

Bandipur National Park

പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ നഗരം ബന്ദിപ്പൂർ നാഷണൽ പാർക്ക് മൈസൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അനേകം വന്യജീവികളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ് നാഷണൽ പാർക്ക്. തമിഴ്നാട്ടിലെ മുതുമല വൈൽഡ് ലൈഫ് സാങ്ച്വറിയും കേരളത്തിലെ വയനാട്ടിലെ വന്യജീവി സങ്കേതവും ഉത്തര നാഗർഹോൾ ദേശീയ ഉദ്യാനവും ചേർന്ന് ഇന്ത്യയിലെ നീലഗിരി ബയോസ്ഫിയർ റിസർവ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

Nagarhole National Park

മൈസൂർ പട്ടണത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് നാഗർഹോളെ നാഷണൽ പാർക്ക്. കർണാടകത്തിലെ കുടക് ജില്ലയിലാണ് നാഗർഹോളെ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്. അനേകം ആനകൾ, മറ്റ് വന്യ മൃഗങ്ങൾ, പക്ഷികൾ എന്നിവയാണ് ദേശീയ ഉദ്യാനം. ജംഗി സഫാരി, ആന, ട്രെക്കുകൾ എന്നിവ ഇവിടുത്തെ സന്ദർശകർക്ക് മികച്ച അനുഭവമായിരിക്കും.

Jaganmohan Palace

പ്രധാന കൊട്ടാരത്തിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു ആർട്ട് ഗാലറിയാണിത്. 1861 ൽ കൃഷ്ണരാജ വോഡയാർ മൂന്നാമൻ നിർമ്മിച്ച കൊട്ടാരം അദ്ദേഹത്തിന്റെ മകളുടെയും മ്യൂസിയത്തിൻറെയും വിവാഹത്തെ ആഘോഷിക്കുന്നതിനായി ഔദ്യോഗികമായി 1915 ൽ ആരംഭിച്ചു. അതിനു ശേഷം നിരവധി ശിൽപ്പികൾ കൂട്ടിച്ചേർത്തു. ഈ ആർട്ട് ഗാലറി മൈസൂരുവിന്റെ ചിത്രരചന പ്രദർശിപ്പിക്കുന്നു. തിരുവിതാംകൂർ രാജാ രവിവർമ്മയുടെ യഥാർത്ഥ ഓയിൽ പെയിന്റിംഗ് ഇവിടെ കാണാം. ഇന്ത്യൻ ആർട്ടിസ്റ്റ് എസ്.ജി.ഹൽദ്നിക്കിന്റെ ദീപസ്തംഭത്തിലെ സ്ത്രീയുടെ പെയിന്റ് മറ്റൊരു ഭാഗമാണ്. ഗ്ലാസ്, സെറാമിക്, മെറ്റൽ എന്നിവയിൽ നിർമ്മിച്ച ആർട്ടൈഫാക്റ്റുകളും മറ്റുള്ളവയാണ്.
ഇവിടെ മനോഹരമായ ഘടികാരങ്ങളും ഇവിടെ കാണാം. ചൈന, ജപ്പാനിൽ നിന്നുള്ള ചില ശക്തികൾ, മോഗൽ, രജപുത് തുടങ്ങിയ വിവിധ ശൈലികളുടെ ചിത്രങ്ങൾ ഇവിടെ കാണാം.

Planet X

ചാമുണ്ഡത്തിന്റെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന പ്ലാനറ്റ് എക്സ് മൈസൂർ പ്രദേശത്തെ ഒരു പ്രശസ്തമായ വിനോദ കേന്ദ്രമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഈ സ്ഥലം അനുയോജ്യമാകുമെന്നതിനാൽ സുഹൃത്തുക്കൾക്കും കുടുംബത്തിനും പിക്നിക് ഒരു പിക്നിക്കിന് അനുയോജ്യമാണ്. സ്നൂക്കർ, ബില്യാർഡ്സ്, ഗോ-കാർട്ടിംഗ്, വീഡിയോ ഗെയിമുകൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളുണ്ട്. സമുച്ചയത്തിൽ ഒരു ബൗളിംഗ് ആലി, മിനി ഗോൾഫ് കോഴ്സ്, റസ്റ്റോറന്റ്, കോഫീ ഷോപ്പ്, കോൺഫറൻസ് റൂം എന്നിവിടങ്ങളുണ്ട്.

Melody World Wax Museum

മൈസൂർ പരിസരത്താണ് മെലോഡി വേൾഡ് വാക്സ് മ്യൂസിയം. സംഗീതജ്ഞരുടെ മെഴുക് പ്രതിമകളോടൊപ്പം ഇവിടെ സംഗീത ഉപകരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിനാലാണ് മെലോഡി വേൾഡ് എന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടെ നൂറുകണക്കിന് ലൈസൻസുള്ള വാക്സ് മോഡലുകളും 300 ഓളം സംഗീത ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു. ഇവിടെയുള്ള 19 ഗാലറികൾ മ്യൂസിക്കൽ പ്രസക്തിയും സാമൂഹ്യ പ്രാധാന്യവും രചിക്കുന്ന സംഗീത ഉപകരണങ്ങളുടെയും പ്രതിമകളുടെയും ശേഖരം വാഗ്ദാനം ചെയ്യുന്നു. മൈസൂർ ഭരണാധികാരിയായ നൽവാഡി കൃഷ്ണരാജ വോഡയാറുടെ പ്രതിമയാണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. മ്യൂസിയത്തിലെ ഒരു പ്രത്യേക വിഭാഗവും ഇവിടെയുണ്ട്. അവിടെ നിങ്ങൾക്ക് ചില സംഗീതോപകരണങ്ങൾ വായിക്കാവുന്നതാണ്.

മൈസൂർ തികച്ചും അതിശയകരമാണ്, ഈ വിസ്മയകരമായ സ്ഥലത്തെക്കുറിച്ച് നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒരു കാരണവുമില്ല, നിങ്ങൾ എന്നെപ്പോലുള്ള വിഡ്ഢിത്തമൊന്നുമല്ലെങ്കിൽ. നിങ്ങൾ ഇതിനകം ഈ സ്ഥലത്ത് ആയിരുന്നെങ്കിൽ, നിങ്ങളുടെ കഥ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ബ്ലോഗിൽ ഞാൻ ഒരു സ്ഥലം നഷ്ടപ്പെടുത്തി എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, ചുവടെയുള്ള അഭിപ്രായ ബോക്സിൽ അത് പരാമർശിക്കുക. ഇതിനുപുറമെ മൈസൂർ സന്ദർശിക്കുന്നതിനും അതിനെക്കുറിച്ച് അറിയാത്തതിനും ഞങ്ങളെ ഒരു കോൾ നൽകൂ. 91-9212553106 / 07 അല്ലെങ്കിൽ ഞങ്ങളൊരു ഇമെയിൽ അയയ്ക്കുക info@tourmyindia.com. ടൂർ എന്റെ ഇന്ത്യ ന്യായമായ യുക്തമായ യാത്രാ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു, എല്ലായ്പ്പോഴും നിങ്ങൾ ഓർത്തുവയ്ക്കേണ്ട ഒരു യാത്രയ്ക്കുള്ള ഉറപ്പ് നൽകുന്നു.

നന്ദി, തിരുവോണമേ നന്ദി

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Nanni-thiruvoname-nanni-N-N-Kakkad.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
ആട്ടം കഴിഞ്ഞു
കളിയരങ്ങത്തു തനിച്ചു വെറുക്കനെ-
പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത
കളിവിളക്കിന്‍ ചിരി
ഇപ്പൊളോര്‍ക്കുന്നുവോ?
ഇനിയൊരു കളിക്കിതു കൊളുത്തേണ്ട-
യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍
പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍
അന്തിമങ്ങൂഴത്തിലലിയവേ,
അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി
ദൂരതീരങ്ങള്‍ വെറും മോഹമെ-
ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ,
ഇലകള്‍ കൊഴിഞ്ഞു
കുനുചില്ലകളുണങ്ങി
തൊലിവീണ്ടു തടികാഞ്ഞു
വേരുകള്‍ തുരുമ്പിച്ചു
കത്തുന്ന വിണ്ണിനെച്ചൂണ്ടി-
ജ്ജരഠന്‍ കടമ്പ്, തന്‍പൂക്കാല-
നോവുകളിറുത്തെറി, ഞ്ഞെത്തുമൊരു
വേണു തേങ്ങുന്ന കാറ്റിന്റെ കൈകളില്‍
ചാഞ്ഞുറങ്ങാന്‍ കാത്തു
കാതോര്‍ത്തുനിന്നതോര്‍ക്കുന്നുവോ?
പോയ തിരുവോണഘനമൗനമോര്‍ക്കുന്നുവോ?
ചെറിയൊരു വെളിച്ചം പിടഞ്ഞുകെട്ടാല്‍,
മൃതിപോല്‍ത്തണുത്ത നിറമിഴിനീര്‍ക്കുടങ്ങളൊരു
പ്രളയമായ്‌പ്പൊട്ടിപ്പുളഞ്ഞൊഴുകി-
യൊക്കെയും മൂടുവാന്‍ ചൂഴ്ന്നുറ്റുനില്ക്കുമൊരു
ഘനതിമിരമായ് ഭൂമി നിന്നതോര്‍ക്കുന്നുവോ?
എങ്കിലും,
ഇടിവെട്ടിയില്ല, ചെറു-
തിരി കെട്ടതില്ല, ഘന-
തിമിരമിഴിനീര്‍ക്കുടമുടഞ്ഞില്ല;
മെല്ലെയൊരുറക്കം കഴിഞ്ഞപോ-
ലാദികുളിര്‍വായുവിലൊ-
രോങ്കാരനദിയൊഴുകി.
സഹ്യപാര്‍ശ്വങ്ങളില്‍പ്പലനിറം പൂത്തുല-
ഞ്ഞരുവികളിലാര്‍ദ്രവിണ്‍നീലിമ കളിച്ചു,
നിരവെപ്പഴുത്ത വിരിപ്പുപാടങ്ങള്‍ തന്‍
തരുണമിഴികള്‍ക്കകം പറവകള്‍ കലമ്പി,
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലോ.
ഇളവെയില്‍ക്കുമ്പിളില്‍
തരിമഴ നിറ-
ച്ചിടറുന്ന വഴികളില്‍-
ത്തുടുകഴല്‍പ്പൂക്കളം വിരിയിച്ച്
പുതുവാഴക്കൂമ്പുപോല്‍ നീ വന്നുവല്ലോ.
നന്ദി, തിരുവോണമേ നന്ദി.
നന്ദി, പോയ് വരിക വരുമാണ്ടിലും
നിഴലായ് വെളിച്ചമായ്
കണ്ണീരായ്ക്കനിവായി
മൃതിയായിജ്ജനിയായി
പലമട്ടിലാടിയും അണിയറ പൂകിയും
പിന്നെയും പുതുമോടി തേടിയും
അരിമയായറിവായി നറുമിഴിവിടര്‍ത്തി നീ
വരുമാണ്ടിലും വരിക
പരിണാമചക്രസ്ഥനായ് നറും
വെളിവായി ഞാനിങ്ങു കാത്തുനില്ക്കാം.
ഒടുവിലെന്നൂഴമണഞ്ഞാല്‍
ഒരു തുള്ളി വെണ്മയായ്
നിന്‍ വെളിച്ചക്കടലില്‍ ഞാനലിയാം:
നന്ദി, തിരുവോണമേ നന്ദി,
പോയ് വരിക വരുമാണ്ടിലും,
നന്ദി, തിരുവോണമേ നന്ദി!

ആഹവധ്വനി

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം.
അന്തിയാവോളം പണിയുന്ന പാവങ്ങ-
ളഞ്ജ്നാംഭസ്സിങ്കലാപ്ലവം ചെയ്യുന്നു.

എന്തിനു പട്ടിണി കൊണ്ടു കഴിയുന്നു
എന്തിന്നു ജീവിതം പാടെയുഴലുന്നു
ജീവിതം സർവ്വദാ രോദിച്ചിടാനല്ല
കേവലം കർത്തവ്യകർമ്മത്തിനുള്ളതാം…

സംഗരശഹ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!

ഇന്നു നാം കാണുന്ന മാളികയോരോന്നു-
മിന്ദ്രജാലം കൊണ്ടു പൊന്തിച്ചു ജന്മികൾ

മന്ദരാം മാനുഷർ മേടയിൽ വാഴുന്നു
യാചനം ചെയ്യുന്നു പാവങ്ങൾ വീഥിയിൽ;

നിദ്രയെ കൈവിട്ടു വേഗമുണരുവിൻ
നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!!

1937 ആഗസ്റ്റ് 30 നു പബ്ലിഷ് ചെയ്ത മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിൽ ഇ. കെ. നായനാർ തന്റെ 19 ആം വയസ്സിൽ എഴുതിയ കവിത.
EK Nayanar, Ahavadhvani
സഖാവ് ഇ. കെ. നായനാർ – ആഹവധ്വനി

ഒരു തിരുവനന്തപുരം യാത്ര


2017 ലെ ജന്മാഷ്ടമിയും സ്വാതന്ത്ര്യദിനവും തിങ്കൾ ചൊവ്വാ ദിനങ്ങളിൽ അടുത്തു വന്നതും, മുന്നോടിയായി ശനി, ഞായർ ദിവസങ്ങൾ വന്നതിനാൽ അവധി ദിവസമായതും നാലുദിവസത്തേക്കായി വല്ലപ്പോഴും കിട്ടുന്ന നീണ്ട അവധിക്കു കാരണമ്മാവുകയായിരുന്നു. മഞ്ജുവിന് അവധി എടുക്കേണ്ടി വന്നുവെങ്കിലും ആത്മികയ്ക്കും എനിക്കും ലീവുതന്നെയായിരുന്നു ഈ ദിവസങ്ങളിൽ. ആത്മികയുടെ നാലാമത് ജന്മദിനം ആഗസ്റ്റ് 15 നു വന്നതും നല്ലൊരു കാലമായി ഇത് മാറുമെന്നുറപ്പായിരുന്നു. യാത്രാ ടിക്കറ്റൊക്കെ മുങ്കൂറായി തന്നെ കല്ലഡ ട്രാവൽസിൽ ബുക്ക് ചെയ്തു വെച്ചിരുന്നു.

ബാംഗ്ലൂരിലെ മഡിവാളയിൽ നിന്നും വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു ബസ്സ് യാത്ര തുടങ്ങുന്നത്. ആത്മികയ്ക്ക് രാവിലെ മുതലേ നല്ല പനി ആയിരുന്നു. അവളെ പകൽസമയങ്ങളിൽ പരിചരിക്കുന്ന വിജയമ്മ ഉച്ചയ്ക്കുതന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വൈകുന്നേരത്തോടെ ചർദ്ദിയും തുടങ്ങി കൂടുതൽ തീഷ്ണമായി മാറി. വൈകുന്നേരം ഇതേ കാരണത്താൽ ഒന്നുകൂടെ ഡോക്ടറെ കാണേണ്ടി വന്നു. വെള്ളം പോലും കുടിക്കാനാവാത്ത ദിവസമായി പോയി ആത്മികയ്ക്ക് ആ ദിവസം. വൈകുന്നേരം അല്പം മരുന്നു കൊടുത്തശേഷം വളരെ കുറച്ചുമാത്രം കഴിക്കാനവൾ സമ്മതിച്ചു. ബസ്സ് യാത്ര തുടങ്ങുമ്പോൾ രാത്രി 11:30 ആയി. ബസ്സിൽ നന്നായി അവൾ ഉറങ്ങിയെങ്കിലും കലശലായ ചൂടിനാൽ ഏറെ പ്രയാസപ്പെട്ടുള്ള ഉറക്കമായിരുന്നു അവൾക്ക്.

ബസ്സ് തുടങ്ങാൻ മാത്രമല്ല, തിരുവന്തപുരത്ത് എത്തിച്ചേരാനും വൈകി. ബസ്സിൽ വെച്ച് അവൾ കുറച്ച് ഭക്ഷണവും മരുന്നും കഴിച്ചു, പനിയല്പം ശമിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവന്തപുരത്ത് ഇറങ്ങി. കൂട്ടുകാരൻ സുഗീഷ് കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും കൂടെ അജയ് താമസിക്കുന്ന വീട്ടിലേക്ക് ഓട്ടോയിൽ യാത്ര തിരിച്ചു. രാവിലെ 9 മണിക്കെത്തിയ അമ്മ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എത്തിയപ്പോൾ തന്നെ ആത്മിക നന്നായിട്ടുറങ്ങി. ഉറക്കക്ഷീണം കഴിഞ്ഞപ്പോൾ വൈകുന്നേരത്തോടെ ശനിയാഴ്ച അഖിലിന്റെ കൂടെ പത്മനാഭസ്വാമീക്ഷേത്രത്തിലേക്കു പോയി. അമ്മയും മഞ്ജുവും കുഞ്ഞും അമ്പലത്തിനകത്ത് കയറി കണ്ടെങ്കിലും ഷർട്ട് അഴിക്കാത്തതിനാൽ എനിക്കു കയറാൻ പറ്റിയില്ല; അവർ വരുന്ന സമയം വരെ അഖിലിന്റെ കൂടെ ഞാൻ പുറത്തിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ എന്ന നാഗത്തിന്മേൽ ശയിയ്ക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്‌ ശ്രീപത്മനാഭസ്വാമി. തിരുവിതാംകൂർ രാജ്യത്തെ അപ്പാടെ ശ്രീപദ്മനാഭന് സമർപ്പിച്ച് അതിനു തൃപ്പടിദാനം എന്നു പേരു കൊടുത്തതൊക്കെ പണ്ട് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മയെ പറ്റി പഠിക്കുമ്പോൾ ഉള്ള കാലമൊക്കെ ഓർമ്മയിലെത്തി. ഡച്ചുകാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിവാക്കുന്നതാണ്. ഇതുമൂലം ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്പിയനെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിനൂള്ളതാണ്. 1750 ജനുവരി 3 ന്‌ തിരുവിതാംകൂർ ശ്രീ പത്മനാഭന് അടിയറവു വെച്ച് ശ്രീ പത്മനാഭദാസൻ എന്ന പേരിനാലാണ് പിന്നീടുള്ളവരും തിരുവിതാംകൂർ ഭരിച്ചത്. അജയന്റെ വീട്ടിൽ നിന്നും നടന്നായിരുന്നു ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. തിരിച്ചു വന്നത് ഓട്ടോയ്ക്കും. കുഞ്ഞിനു സുഖമില്ലാത്തതിനാൽ മറ്റെവിടേയും പോകാതെ ശനിയാഴ്ച കഴിച്ചുകൂട്ടി.

മൃഗശാല

ഞായറാഴ്ച ആത്മിക പനിയൊക്കെ വെടിഞ്ഞ് പൂർവ്വാധികം ആരോഗ്യവതിയായി കാണപ്പെട്ടു. ഭക്ഷണം കഴിച്ച് മരുന്നു കഴിച്ചപ്പോൾ രാവിലെ തന്നെ കറങ്ങാൻ പോകാമെന്നു കരുതി. ഒലയിലെ 10 മണിക്കൂർ യാത്ര 1200 രൂപയ്ക്ക് എന്ന പദ്ധതി പ്രകാരം ബുക്ക് ചെയ്ത കാറിൽ രാവിലെ തന്നെ തിരുവന്തപുരം മൃഗശാലയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ. കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണിത്; ഇന്ത്യയിലെ തന്നെ ആദ്യത്തെ മൃഗശാലയുമാണ്. 1857-ലാണ് തിരുവനന്തപുരം മൃഗശാല സ്ഥാപിക്കപ്പെട്ടത്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സഹോദരനായ ഉത്രം തിരുനാളാണ് മ്യൂസിയവും മൃഗശാലയും നിര്‍മ്മിക്കാനായി കമ്മറ്റി രൂപീകരിച്ചതും 1857 ഇൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തത്. ഏകദേശം 50 ഏക്കറോളം വിസ്തൃതിയിലാണ് ശാലയുടെ കിടപ്പ്. മൃഗശാലയിലേക്ക് ഒരാൾ കേവലം 20 രൂപയ്ക്ക് പാസ് വേണമെന്നുണ്ടെങ്കിലും ഇവിടെ ബാംഗ്ലൂരിൽ ഉള്ളതിനേക്കാൾ എത്രയോ മികച്ചതാണ് ഈ മൃഗശാല. കണ്ടാമൃഗവും വിവിധ പുലികളും, കടുവകളും, മാനുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഈ മൃഗശാല മൈസൂരുള്ള മൃഗശാലയെക്കാൾ പ്രകൃതി ദൃശ്യത്താലും, ഹരിത ഭംഗിയാലും ഹൃദ്രമാവുന്നു എന്നുമുണ്ട്. വലിയൊരു വനത്തിലൂടെ കണ്ടു നടക്കുന്ന പ്രതീതി പലപ്പോഴും തോന്നും, ഇടയിലുള്ള തടാകവും ഏറെ ഹൃദ്യമാക്കുന്നു. പ്ലാസ്റ്റിക് കവർ, പാത്രങ്ങൾ എന്നിവയോട് പരിസരത്തെ ഷോപ്പുടമകൾ പുലർത്തുന്ന മനോഭാവവും ഏറെ ചിന്തനീയമാണ്. സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്ന നേപ്പിയർ മ്യൂസിയവും കുഞ്ഞിനു കളിക്കാൻ പാകത്തിനുള്ള ചിൽഡ്രൻസ് പാർക്കും, സമീപത്തെ ത്രിഡി ജുറാസിക് ഷോയും ശ്രദ്ധിക്കച്ചെങ്കിലും ഞായറഴ്ച അതു വിട്ട് ചൊവ്വാഴ്ചയിലെ ആത്മികയുടെ ജന്മദിനം ഭംഗിയാക്കാൻ ഇതുതന്നെ ഉപയോഗിക്കാം എന്നു കരുതി ഒഴിവാക്കി.

ശംഖുമുഖം കടൽത്തീരം

തുടർന്ന് പാളയത്തു നിന്നും ഉച്ചഭക്ഷണം അല്പം നേരത്തേ കഴിച്ചു, നേരെ ശംഖുമുഖം കടപ്പുറത്തേക്കു വിട്ടു. തിരുവനതപുരം നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു കടപ്പുറമാണിത്. കാനായി കുഞ്ഞിരാമന്‍ പണിത 35 മീറ്റർ നീളമുള്ള ജലകന്യകയുടെ ശില്‍പം ഇവിടെ കാണാം. ശില്പചാരുതിയൊഴിച്ചാൽ ഒരു കടപ്പുറം എന്നതിനപ്പുറം മറ്റൊന്നുമില്ലാതെ കാണാമെന്നേ ഉള്ളൂ. വിമാനതാവളം ഇതിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലിൽ തീർത്ത രണ്ട് കൽമണ്ഡപങ്ങൾ അവിടെ കാണാനായിരുന്നു. പ്രത്യേകിച്ച് പരിരക്ഷയൊന്നുമില്ലാതെ അനാഥമായി കിടക്കുന്ന നിലയിലായിരുന്നു അതിന്റെ നിൽപ്പ്. അല്പസമയം മാത്രമേ അവിടെ ചെലവഴിച്ചുള്ളൂ, തുടർന്ന് ഞങ്ങൾ പൂവാർ ബീച്ചിലേക്ക് യാത്രയായി.

പൂവാർ ബീച്ച്

കാസർഗോഡ് മഞ്ചേശ്വരം മുതൽ നീണ്ടുകിടക്കുന്ന കേരളം അവസാനിക്കുന്നത് ഒരുപക്ഷേ അടുത്തുള്ള പൊഴിയൂർ ഗ്രാമത്തിലായിരിക്കണം. മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് പൂവാർ പുഴയിലൂടെ ഒരു മണിക്കൂറോളം ചുറ്റിക്കറങ്ങി. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു അത്. ബോട്ടിന്റെ മുന്നിലെ സീറ്റിലിരുന്ന് അറിഞ്ഞാഹ്ലാദിക്കുകയായിരുന്നു അവൾ. പേരുകേട്ട വിഴിഞ്ഞത്തിനടുത്താണ് പൂവാർ ഗ്രാമം. വേലിയേറ്റ സമയത്ത് കടലും പുഴയും തമ്മിൽ ബന്ധിപ്പിക്കുന്ന അഴിമുഖം പൂവാറിലുണ്ട്. ഞങ്ങൾ പോവുമ്പോൾ പരസ്പരം ബന്ധപ്പെടാതെ ഒരു മറപോലെ മണൽപ്പരപ്പുണ്ടായിരുന്നു. 56 കിലോമീറ്ററോളം ദൂരം താണ്ടുന്ന നെയ്യാർ പുഴ അഗസ്ത്യമലയിൽ നിന്നാരംഭിച്ച് കടലിൽ ചേരുന്ന നെയ്യാറ്റിങ്കരയിലെ സ്ഥലവും പൂവാറിനടുത്തു തന്നെ. മാർത്താണ്ഡവർമ്മയാണത്രേ പൂവും ആറും ചേർന്ന പൂവാർ എന്ന പേരു നൽകിയതുതന്നെ. ബോട്ടുയാത്ര നിയന്ത്രിച്ചത് ടോണി എന്ന ബോട്ടുകാരനായിരുന്നു, ആത്മികകയ്ക്കു വേണ്ടിയുള്ള കൗശലങ്ങൾ അവനും പ്രകടിപ്പിച്ചിരുന്നു. ഞങ്ങൾ താമസിച്ച തിരുവന്തപുരത്തെ അജയന്റെ വീട്ടിൽ നിന്നും ഏകദേശം 35 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു ഇവിടേക്ക്.

എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി

പൂവാർ പുഴയിലൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ കാണാവുന്ന രസകരമായ കാഴ്ചയാണ് എലഫന്റ് റോക്ക്, കല്ലിനടിയിലെ പള്ളി എന്നിവ. ഒരു ആന വെള്ളത്തിൽ കിടന്നതുപോലെ തോന്നുന്ന കല്ലാണ് എലഫന്റ് റോക്ക്. അതിനു മുകളിൽ കൊണ്ടുപോയി കുരിശു നാട്ടി എന്നതൊഴിച്ചാൽ മനോഹരമായൊരു കാഴ്ചതന്നെയാണത്. പുഴയോരത്ത് കണ്ട വിവിധ പാറക്കെട്ടുകൾക്ക് മുകളിൽ കുരിശുകൾ തലയുയർത്തി തന്നെ നിൽപ്പുണ്ട്. അതിലൊന്നാണ് ആ കുരിശുപള്ളി. കല്ലു തുരന്ന് ഭൂമിക്കടിയിലാണ് പള്ളിയുള്ളത്. ഞങ്ങൾ ബീച്ചിൽ ഇറങ്ങാനൊന്നും പോയില്ല, നേരെ ബോട്ടിൽ കറങ്ങി നടന്നു. കായലിനും കടലിനും ഇടയിലുള്ള മണൽത്തിട്ട നിലേശ്വരത്തും ഉള്ളതിനാൽ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല എന്നേ ഉള്ളൂ. കായലിനു ചുറ്റുമായി ഇടതിങ്ങി നിൽക്കുന്ന കണ്ടൽകാടുകൾക്ക് ഒരു മനോഹാരിതയുണ്ട്. ബോട്ടുയത്രയ്ക്ക് ഒരാൾക്ക് ഒരു മണിക്കൂറിന് 1000 രൂപവെച്ച് 3000 രൂപയായിരുന്നു ബോട്ടുടമകൾ വാങ്ങിച്ചത്. എന്തായാലും മനോഹരമായിരുന്നു യാത്ര. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്, തടാകത്തിൽ തന്നെയുള്ള ഫ്ലോട്ടിങ് ഹോട്ടലുകൾ അടക്കം അവിടെ കാണാനുണ്ട്. താമസം അധികവും വിദേശീയരാണെന്നായിരുന്നു ഡ്രൈവർ ടോണി പറഞ്ഞത്. തമിഴ്നാടിന്റെ അതിർത്തിയോളം ഞങ്ങൾ പോയി മടങ്ങി. ശംഖുമുഖത്തു നിന്നും 15 കിലോമീറ്റർ അകലെയാണു കോവളം; പൂവാറിലേക്ക് 32 കിലോമീറ്ററും. ആത്മിക ഏറെ ആഹ്ലാദിച്ചൊരു യാത്രയായിരുന്നു ഈ ബോട്ടുയാത്ര.

കോവളം

പൂവാറിൽ നിന്നും തിരുവന്തപുരത്തേക്ക് തിരിക്കും മധ്യേ ഏകദേശം 17 കിലോമീറ്റർ മധ്യത്തിലായി കോവളം എത്തുന്നു. സീസൺ സമയമല്ലാത്തതിനാൽ കോവളം അല്പം നിരാശപ്പെടുത്തിയെങ്കിലും മനോഹരമായ കടൽത്തീരവും കറുത്ത മണലും കാണാൻ പറ്റി എന്നുണ്ട്. അല്പം സമയം കോവളം കടലലകളിലൂടെ നടന്ന് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ വീടണഞ്ഞു. ആത്മിക ഭക്ഷണം കഴിച്ച് സുന്ദരമായി കിടന്നുറങ്ങി…

സഹ്യപർവ്വതസാനുക്കളിലൂടെ

തിങ്കളാഴ്ച തമിഴ് നാട്ടിലേക്ക് വിട്ടു. നാഗർകോവിലിലെ ഹോട്ടലിൽ നിന്നും പ്ലെയിൻ ദോശ വാങ്ങിച്ചതിന്റെ അത്ഭുതമായിരുന്നു വേറിട്ട് നിൽക്കുന്നത്. തമിഴ്നാടിനേയും കേരളത്തേയും തിരിക്കുന്ന സഹ്യപർവ്വത നിരകളുടെ മനോഹാരിത കണ്ടറിയാൻ ഉതകുന്നതായിരുന്നു ആ യാത്ര. തമിഴ്നാട്ടിലേക്കുള്ള കാറ്റിനേയും മഴയേയും തടഞ്ഞു നിർത്തി കേരളത്തെ ഹരിതാഭമാക്കിയ പ്രകൃതിയുടെ മനോഹാരിത കണ്ടുതന്നെ അറിയണം. വെറുതേ ഒരു യാത്ര മാത്രമായിരുന്നു ഇത്. പ്രകൃതി മനോഹാരിത കാണുക മാത്രമായിരുന്നു വരുമ്പോഴും പോവുമ്പോഴും മനസ്സിലുണ്ടായിരുന്ന ഏകലക്ഷ്യം. യാത്ര അമ്മയ്ക്കും ആത്മികയ്ക്കും വിരസമാവുമെന്നതിനാൽ തന്നെ അവരെ വീട്ടിൽ നിർത്തി. രണ്ടു ദിവസം നിറഞ്ഞാടിയ പനിയിൽ നിന്നും നല്ലൊരു വിശ്രമം ആത്മികയ്ക്ക് ആവശ്യമായിരുന്നു. ഇടതൂർന്ന്, ചെറുതും വലുതുമായ മലനിരകൾ മേഘശകലങ്ങളിൽ ലയിച്ചു ചേർന്നിരിക്കുന്ന സുന്ദരമായ ദൃശ്യവിസ്മയം കാണാൻ അരുകിലൂടെയുള്ളൊരു യാത്ര ധാരാളമാണ്.

യാത്രയിൽ പരിചയപ്പെട്ട ഒരു കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു കോശി സാർ. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെ വിവിധകാര്യങ്ങളെ പറ്റി പറഞ്ഞുതന്നു. 14 ആം തീയ്യതി രാവിലെ 6:50 -നു നാഗർകോവിൽ എക്സ്പ്രസിനു നാഗർ കോവിലേക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും കേറുകയായിരുന്നു. ഒരാൾക്ക് 20 രൂപ ട്രൈൻ ചാർജിലാണു യാത്രയും. നേമം, ബലരാമപുരം, നെയ്യാറ്റിൻകര, ധനുവച്ചപുരം, പാറശാല (കേരള ബോർഡർ), കുളിത്തുറൈ (പാലക്കാട് കൊടുത്തിട്ട് കേരളത്തിൽ നിന്നും തമിഴ് നാടു വാങ്ങിച്ചതാണത്രേ ഈ സ്ഥലം), എരണിയൽ കഴിഞ്ഞ് 8:48 നു നാഗർകോവിൽ എത്തി. കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം കാണാൻ പര്യാപ്തമാണീയാത്ര.

മധുരയിൽ തുടങ്ങി നാഗർകോവിൽ വരെ പരന്നു കിടക്കുന്ന സഹ്യപർവ്വതസാനുക്കൾ കണ്ടറിയാൻ ഏറെ പര്യാപ്തമാണ് സമീപത്തിലൂടെയുള്ള ബസ്സ് യാത്ര. ഈ സാനുക്കളുടെ ഗാംഭീര്യം തന്നെയാണ് കേരളത്തിനു മറ്റുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഒരു ഭിന്നത നൽകുന്നതിലും പ്രധാന പങ്കു വഹിച്ചിരിക്കുന്നത് എന്നു കരുതുന്നു. സഹ്യപർവ്വതനിരയ്ക്ക് ഒരുവശം കേരളം മുഴുവനും ഹരിതാഭമാണ്… മറുവശം വിജനമായ പ്രദേശങ്ങളിൽ ദൂരെദൂരെയായി അന്യം നിൽക്കുന്ന മൊട്ടക്കുന്നുകളും പൂവാർ തടാകക്കരയിൽ കുരിശുനാട്ടിയതു കണ്ടതുപോലെയുള്ള മലമുകളിലെ കോവിലുകളും മാത്രമാണുള്ളത്. കൈയ്യിൽ ഒരു ക്യാമറയൊക്കെ ഉണ്ടെങ്കിൽ തല്പരരായ അടുത്ത കൂട്ടുകാരുമായി ഒരു യാത്ര ഈ സാനുക്കളിലൂടെ നടത്തിയാൽ ഗംഭീരമായിരിക്കുമെന്ന് പലപ്പോഴും തോന്നിയിരുന്നു.

ആത്മികയുടെ ജന്മദിനം

aatmika rajesh, Aatmika
Aatmika

ആഗസ്റ്റ് 15 നു രാവിലെ ഞങ്ങൾ സെക്രട്ടറിയേറ്റിലേക്കു പുറപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷം കാണാമെന്നു വിചാരിച്ചു പോയതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറീയൊരു പ്രസംഗം, പിന്നെ വിവിധ സായുധസേനകളുടെ വ്യത്യസ്ഥമായ പരേഡുകൾ ഒക്കെ കണ്ടു. പരേഡ് ഗ്രൗണ്ടിൽ മാർച്ചിങിനായി എത്തിച്ചേർന്ന പല സ്കൂൾ കുട്ടികളും വെയിലേറ്റു വാടി വീഴുകയും, അവരെ കാത്തുനിന്ന പൊലീസുകാരും മറ്റും എടുത്തു കൊണ്ടുപോകുന്നതുമാണ് ഏറെ ശ്രദ്ധിക്കേണ്ടി വന്നത്. വെയിൽ കൊള്ളാതെ ഏസി റൂമിൽ പഠിച്ചു വളരുന്നൊരു തലമുറയ്ക്ക് അരമണിക്കൂർ പോലും വെയിലേറ്റു നിൽക്കാൻ പറ്റുന്നില്ല എന്നതൊരു സത്യമാണ്.

നേപ്പിയർ മ്യൂസിയം

ഞങ്ങളെ കാത്ത് സുഗീഷ് അവിടേക്ക് എത്തിയിരുന്നു. പിന്നീടുള്ള യാത്ര സുഗീഷിന്റെ കീഴിലായിരുന്നു. ആത്മികയുടെ ജന്മദിനത്തിനായി ചിൽഡ്രൻസ് പാർക്കിലേക്ക് പോകാമെന്നു കരുതിയിരുന്നു. മൃഗശാലയ്ക്കു സമീപമാണ് നേപ്പിയർ മ്യൂസിയവും ചിൽഡ്രൻസ് പാർക്കുമൊക്കെയുള്ളത്. 1855 ഇൽ സ്ഥാപിക്കപ്പെട്ട മ്യൂസിയമാണു നേപ്പിയർ മ്യൂസിയം. 1872 വരെ മദ്രാ‍സ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ മാറ്റപ്പെട്ട സ്ഥാപനമാണിത്. 1880 ഇൽ ആണിതിന്റെ പണി പൂർത്തീകരിച്ചത്. രാജാ രവിവർമ്മയുടെയും, നിക്കോളാസ് റോറിച്ചിന്റേയും മറ്റും ചിത്രശേഖരമുള്ളൊരു സ്ഥലമാണിത്. നേരെ മുമ്പിലാണ് ചിൽഡ്രൻസ് പാർക്ക്. ആമി അവിടെ നിന്നും കിട്ടിയൊരു ഫ്രണ്ടിനോടൊന്നിച്ച് കളിച്ചുല്ലസിച്ചു.

ത്രിഡി ദിനോസർ ഷോ

സമീപത്തുള്ള ത്രിഡി ദിനോസർ ഷോയിൽ നിന്നും ഞങ്ങളൊക്കെ ചേർന്ന് ചെറു സിനിമകൂടി കണ്ടു. ആമിയുടെ ത്രീഡി കാഴ്ചകൾ രണ്ടാമത്തേതാണെങ്കിലും അവൾ അറിഞ്ഞാസ്വദിച്ചതും ത്രീഡിലോകത്തിൽ ലയിച്ചു ചേർന്നതും ഈ ഷോയിൽ ആയിരുന്നു. കണ്ണിനുനേരെ ദിനോസർ പക്ഷികൾ പറന്നു വന്നപ്പോൾ പരിഭ്രമം പിടിച്ചവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു. സിനിമാകാഴ്ചകൾ പറ്റിച്ചതാണെന്നു മനസ്സിലായപ്പോൾ നിർത്താതെ അബദ്ധത്തെ ഓർത്തു ചിരിച്ചു.

കേക്ക് മുറിക്കൽ, മടക്കം

അജയന്റെ വിട്ടിലേക്കെത്തി ഒരു കേക്ക് മുറിച്ചു. കേക്കു മുറിക്കുക എന്നതായിരുന്നു ആത്മികയുടെ ജന്മദിനാഘോഷം; എന്നുമെന്നപോലെ തന്നെ ഇതും ലഘുവായി നടന്നു. അജയനും സുഗീഷും അഖിലും സംവിധായകനായ കെ. ആർ. മനോജും അമ്മയും മഞ്ജുവും ഞാനുമടങ്ങുന്ന ചെറു നിരയിൽ,അല്പമാത്രമെങ്കിലും ആത്മിക ആ കേക്കുമുറിക്കൽ ആസ്വദിച്ചിരിക്കണം. എങ്കിലും എനിക്കേറെ അത്ഭുതം തോന്നിയത് അവളുടെ പൂവാർ ബോട്ടുയാത്ര തന്നെയായിരുന്നു. വൈകുന്നേരത്തോടെ ഞങ്ങൾ ബാംഗ്ലൂരിലേക്ക് മടങ്ങി. 16 ആം തീയ്യതി രാവിലെ 8 മണിയോടെ സിൽക്ക്‌ബോർഡിൽ ഇറങ്ങിയെങ്കിലും ആത്മികയെ സ്കൂളിലേക്ക് വിട്ടിരുന്നില്ല. ഞങ്ങൾ ഓഫീസിലേക്കും ആത്മിക മിന്നമ്മയുടെ അടുത്തേക്കും പോവുകയായിരുന്നു അന്ന്. തിരുവനന്തപുരം യാത്രാവിശേഷങ്ങൾ ഇങ്ങനെ ചുരുങ്ങുന്നു. യാത്രവിശേഷങ്ങളിൽ പറഞ്ഞ കാര്യങ്ങളൊക്കെയും മേലെ കാണുന്ന വീഡിയോയിൽ കാണാവുന്നതുമാണ്.