രണ്ടാമൂഴം

MT VASUDEVAN NAIR, randamoozham, mohanlal, vyasan #രണ്ടാമൂഴം #നോവൽ #സിനിമ #കാലം
രണ്ടാമൂഴം, 1985 ലെ വയലാർ പുരസ്കാരം ലഭിച്ച കൃതിയാണിത്. എം.ടി. വാസുദേവൻ നായരുടെ അതുല്യമായൊരു നോവൽ. ഭീമന്റെ കണ്ണിലൂടെ ജീവിതത്തെ കാണുന്ന കാഴ്ചപ്പാടാണിതിലുള്ളത്. ഒന്നുകിൽ ജേഷ്ടനായ യുധിഷ്ഠിരൻ അല്ലെങ്കിൽ താഴെയുള്ള അർജ്ജുനൻ ഇവരായിരിക്കും ഒന്നാമൂഴക്കാർ. രണ്ടാമൂഴം വിധിക്കപ്പെട്ട ഭീമന്റെ അവർണ്യ ജീവിതം സിനിമയാവുകയാണ്. വ്യാസമുനി വായനക്കാർക്കായി വിട്ടിട്ടു പോയ ദീർഘമായ ചില മൗനങ്ങൾക്ക് ഉത്തരം കണ്ടെത്തുകമാത്രമായിരുന്നു രണ്ടാമൂഴത്തിലൂടെ താൻ ചെയ്തതെന്ന് എം.ടി പറഞ്ഞിരുന്നു.

മഹാഭാരതത്തിനൊരു നിയതമായ ചരിത്രമുണ്ട്. കൃസ്തുവിനു നൂറ്റണ്ടുകൾക്ക് മുമ്പെന്നോ തുടങ്ങി കൃസ്തുവിനുശേഷം മൂന്നോ നാലോ നൂറ്റാണ്ടുകൾ വരെ പലതരത്തിലുള്ള എം.ടിമാർ ചേർന്ന് തിരുത്തൽ വരുത്തി കൂട്ടിച്ചേർത്തും വേണ്ടാത്തതും കൃത്യതയില്ലാത്തവയും ഒക്കെ വെട്ടിക്കുറച്ചും അന്നത്തെ വിശാലമായ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വാമൊഴിയായി പ്രചരിച്ചുവന്ന കഥകളായിരുന്നു മഹാഭാരതകഥകൾ. ഒരുപാട് കൃഷ്ണന്മാരേയും അർജ്ജുനന്മാരേയും നമുക്കതിൽ കാണാൻ കഴിയും. ഒരാളുടെ ജീവിതത്തിന്റെ ഏതുകോണിൽ നിന്നും നോക്കിയാലും സമാന വ്യവഹാരം മഹാഭാരത കഥയിൽ അതുകൊണ്ടുതന്നെ കാണാനാവുന്നു. അത്രയേറെ കൂട്ടിച്ചേർക്കലുകൾ വരുത്തി ജയം എന്നപേരിൽ ആദ്യവും പിന്നീട് ഇന്നത്തെ മഹാഭാരതമെന്ന ഇതിഹാസമായും വളർച്ച നിന്നുപോയത് അത് എഴുതപ്പെട്ട പുസ്തകമായപ്പോൾ ആണെന്നു പറയാം. അന്നതിന്റെ ഔദ്യോഗിക ജനനം ആണെന്നു വ്യാഖ്യാനിക്കാമെങ്കിലും വ്യാസപരമ്പരകൾ വന്നുകൊണ്ടേ ഇരുന്നു. വ്യാസൻ എന്നത് ഒരു സങ്കല്പമായി എടുക്കുന്നതാണു ഭേദം. മരണം ഇല്ലാതെ ജീവിക്കുന്ന ചിരഞ്ജീവികളായ ഏഴുപേരിൽ ഒരാളാണ് വ്യാസൻ. നമ്മൾ ഡോക്ടറേറ്റ്, പിഎച്ച്ഡി, എഞ്ചിനീയർ എന്നൊക്കെ പറയുമ്പോലെ സർട്ടിഫിക്കേറ്റ് കിട്ടിയ സ്ഥാനാമായിരിക്കണം വ്യാസൻ എന്ന നാമം.

MT VASUDEVAN NAIR, എം ടി വാസുദേവൻ നായർഇന്നത്തെ എംടിയെ ഒരു വ്യാസനായി പരിഗണിക്കാൻ നമുക്കായെന്നു വരില്ല. കാരണം നമ്മളൊക്കെ വല്യ അറിവുള്ളവരാണ്, അതല്ല ചരിത്രം; ഇതല്ല ചരിത്രം എന്നു വ്യാഖ്യാനിക്കാനും നല്ലതിനെ വലിച്ചെറിയാനും മോശമായതിനെ പൂവിട്ടു പൂജിക്കാനും ഒരുങ്ങിത്തിരിച്ചവരാണു നമ്മൾ. അതു കാലം വരുത്തിയ മാറ്റമാണ്. ചിരഞ്ജീവിയായ വ്യാസൻ ആ കഴിവുള്ളവരിലൂടെ മരണമില്ലാതെ യുഗാന്തരത്തോളം ജീവിച്ചുകൊണ്ടേയിരിക്കുമ്പോൾ രണ്ടാമൂഴവും മഹാഭാരതത്തിന്റെ ഒരു പുനരാഖ്യാനം തന്നെയാവുന്നു.

എന്തൊക്കെയാണെങ്കിലും എംടിയുടെ രണ്ടാമൂഴമെന്ന ഈ മഹദ്സൃഷ്ടിയെ സിനിമയാക്കാൻ ഇന്നുള്ളവർ നേരായവിധത്തിൽ സമ്മതിക്കാൻ തരമില്ല. പണ്ട്, ആശാൻ പുനരാഖ്യാനം നടത്തിയ ചിന്താവിഷ്ടയായ സീതയൊക്കെ ഇതുപോലെ മഹനീയമെങ്കിലും അന്നു നമുക്കൊക്കെ നല്ല കലാബോധം മനസ്സിൽ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. രാമായണത്തിൽ നിന്നും വ്യത്യസ്ഥമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്ന മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിതയായിരുന്നു അത്. അന്നത്തെ ആ കാലമാണു തിരുത്തലുകൾ വരുത്താൻ പ്രേരിപ്പിച്ചത്. മഹാഭാരതവും രാമായണവും ഇങ്ങനെ കാലങ്ങൾ തിരുത്തൽ വരുത്തി വലുതായി വന്ന ആഖ്യാനങ്ങളാണ്. അത്, ലോകചരിത്രത്തിൽ തന്നെ പകരംവെയ്ക്കാൻ മറ്റൊന്നില്ലാതെ അതുല്യമായ ഇതിഹാസങ്ങളായി നിൽക്കുന്നതും നൂറ്റാണ്ടുകളിലൂടെ വേരോട്ടമുള്ള ഈ ആഖ്യാനശൈലി കൊണ്ടുമാത്രമാണ്. അനുഗുണമായ രീതിയിൽ ഇനിയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കണം, നല്ലൊതൊക്കെ ചേർത്തുവായിക്കാനും തീരെ ദഹിക്കാത്തത് ഒഴിവാക്കാനും നമ്മടോക്കെയും ചിരഞ്ജീവിയായാ ആ വ്യാസമഹിമ ഉൾക്കൊള്ളാനാവുന്നവരാവണം.

ഇന്ന് കാലം ഏറെ മാറിയിട്ടുണ്ട്. അന്നൊരു ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ സിനിമ വന്നപ്പോൾ അതിനെ കൂവി തോൽപ്പിച്ചവരൊക്കെയും ഇന്ന് ‘സഖാവ്’ ഇറങ്ങിയപ്പോൾ അതിനെ മാറോടണയ്ക്കുന്നത് കാണാൻ പറ്റുന്നുണ്ടല്ലോ. എന്തായിരിക്കും കാരണം? എന്തുമാവട്ടെ! 🙂 ഇതേ വികാരം രണ്ടാമൂഴത്തിലും കാണണം. ജനമനസ്സുകളിൽ കേട്ടു മറന്നോണ്ടിരിക്കുന്ന അടിത്തറ ഭദ്രമാക്കാനുതകുന്ന എന്തിനേയും പാണൻപാട്ടുപാടി പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നു കരുതാം. ബാക്കിയുള്ള ഏതു കലാവിരുന്നായാലും അതിനെ കൂക്കിവിളിച്ച് നാണം കെടുത്തിവിടാൻ വളർന്നുപോയി നമ്മൾ!! എല്ലാറ്റിനും പുറകിൽ എന്തൊക്കെയോ ലക്ഷ്യങ്ങൾ കാണണം. കൃഷ്ണൻ പറഞ്ഞതുപോലെ മാർഗമല്ല, ലക്ഷ്യം തന്നെ പ്രധാനമായെടുത്ത് ഒരു ശ്രീകൃഷ്ണവിരുതായി ഇതിനെ കാണുന്നതാവും ഉചിതം.
……………

നോവലിന്റെ വീക്ഷണകോണാണു മുഖ്യം. അത് ഭീമന്റെ മാത്രം കാഴ്ചപ്പാടാണ്. മഹാഭാരതം വല്യൊരു സംസ്കാരത്തിന്റെ പ്രതിഫലനമാണു കാണിക്കുന്നത്, അല്ലാതെ ഭീമന്റെ കാഴ്ചപ്പാടല്ല. എഴുതാൻ കഴിവുള്ളവർക്ക് അർജ്ജുനൻ, യുധിഷ്ഠിരൻ, ദുര്യോധനൻ, പാഞ്ചാലി എന്നിവരെയൊക്കെ പ്രധാനകഥാപാത്രങ്ങളാക്കി അവരുടെ കാഴ്ചപ്പടിലൂടെ ഇന്നത്തെ കാലവും ചേർത്തുവെച്ച് മഹാഭാരതത്തെ മൊത്തമായി വിലയിരുത്താമല്ലോ!! ദുര്യോധനൻ സുയോധനൻ കൂടിയാണ്. ദുര്യോധനനെ ധർമ്മിഷ്ഠനാക്കി മാറ്റി സ്വർഗാരോഹണം വരെ കൃത്യതയോടെ പ്രതിഫലിപ്പിക്കാൻ നല്ലൊരു വ്യാസനു പറ്റാവുന്നതേ ഉള്ളൂ… അതിനൊക്കെയുള്ള അവസരം മഹാഭാരതം തരുന്നുണ്ട് എന്നുള്ളതാണു പ്രധാനം. മഹാഭാരതത്തിന്റെ വളർച്ചതന്നെ യുഗാന്തരങ്ങളിലൂടെ ഇങ്ങനെയുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണെന്നു പറഞ്ഞല്ലോ. പലസ്ഥലങ്ങളിലും അന്നുണ്ടായിരുന്ന ദ്രാവിഡകൂട്ടായ്മകളിൽ കുഞ്ഞുകുഞ്ഞകഥകൾ നിരവധിയായി ഉണ്ടായിരുന്നു. അതിലെ നായകൻ കൃഷ്ണനോ അർജ്ജുനനനോ ഭീമനോ ഒക്കെയായി പുനർജ്ജനിച്ച് ജയവും പിന്നീട് മഹാഭാരതവും ഒക്കെയായി.

അശോകചക്രവർത്തിക്കു തോന്നിയ ബൗദ്ധപ്രണയത്തെ പറ്റിയും മൂപ്പർക്ക് തോന്നിയ അഹിംസാസിദ്ധാന്തം നല്ലതല്ലെന്ന കണ്ടെത്തലുമൊക്കെ നമുക്ക് ആ കഥകൾ സൂക്ഷ്മമായി നോക്കിയാൽ കാണാൻ കഴിയും. യുദ്ധോത്സുകനായ അർജ്ജുനൻ പിന്നെന്തിനായിരിക്കണം പ്രധാനയുദ്ധസമയത്ത് വിഷണ്ണനായി ഇരുന്നത്? യുദ്ധപ്രയനായ അശോകൻ ഇന്നത്തെ ഇന്ത്യ മുക്കാൽ ഭാഗത്തിൽ അധികവും പിടിച്ചടക്കി ഭരിച്ച ആളാണ്. അവസാനം കലിംഗ പ്രദേശം കീഴടക്കിയതിൽ ദുഃഖിതനായതും ശേഷം അഹിംസയാണു മുഖ്യം എന്നു പറഞ്ഞ് ബൗദ്ധചിന്തകൾ അന്യദേശങ്ങളിൽ വരെ എത്തിക്കാൻ ശ്രമിച്ചതും ഒക്കെ അർജ്ജുനചിന്തകളിലൂടെ ഭഗവത്ഗീതയിൽ വ്യത്യസ്ഥ ഭാഷ്യം ചമച്ചത് അന്നത്തെ ബ്രാഹ്മണമതത്തിനു ബൗദ്ധരോട് തോന്നിയ വിരോധം മാത്രമാവില്ലേ? ഇങ്ങനെ ഒരു ചിന്തയല്ല അനുഗുണമെന്നുതന്നെയല്ലേ കള്ളകൃഷ്ണൻ അർജ്ജുനനെ ഉപദേശിക്കുന്നത്? യുദ്ധം ചെയ്യുക; ജയിച്ചാൽ രാജ്യവും മരിച്ചാൽ സ്വർഗവും നിനക്കുള്ളതാണ്, മാർഗം എന്തുമാവട്ടെ ലക്ഷ്യത്തിൽ ശ്രദ്ധയൂന്നുക, എന്നരീതിയിൽ ബൗദ്ധപാരമ്പര്യത്തെ മുൾമുനയിലാക്കിയതായിരുന്നില്ലേ ഭഗവത്ഗീത!!

ഇന്നിപ്പോൾ കാലം മാറി. രണ്ടാമൂഴം എന്ന പേരിൽ സിനിമ വരുന്നതിനെ എതിർക്കാൻ ഇത്തരം കണ്ടെത്തലുകൾക്ക് പ്രസക്തിയൊന്നുമില്ല. ഇതാണ് ഒറിജിനൽ മഹാഭാരതമെന്ന് സിനിമയുടെ പരസ്യ ഏജൻസിക്കാൻ പറഞ്ഞുനടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അതു ചൂണ്ടിക്കാണിച്ച് ഇതല്ല മഹാഭാരതം. ഒരു കുഞ്ഞു സിനമയിൽ മൂന്നുമണിക്കൂർ കൊണ്ട് എങ്ങനെയൊതുക്കിയാലും നിർവ്വചിക്കാനാവാത്ത മഹാസാഗരമാണത് എന്നു പറയാൻ കഴിയേണ്ടതുണ്ട്. കോടികൾ ആയിരമൊക്കെ മുടക്കാനാളുണ്ടായാൽ നല്ലൊരു കലാവിരുന്നു മൂന്നുമണിക്കൂറിൽ കാണാൻ കഴിയുമായിരിക്കണം. തിരക്കഥ എം. ടി. വാസുദേവൻ നായർ തന്നെയെങ്കിൽ കാലോചിതമായ മാറ്റങ്ങളും പ്രതീക്ഷിക്കാം.

ഫെയ്സ്ബുക്കിലിട്ടൊരു പോസ്റ്റാണിത്

വിശ്വാസം

bhkthi, ഭക്തി ഇന്ന്വിശ്വാസികളെല്ലാം ഒരുപോലെയാണ്;
ഹൈന്ദവരാകട്ടെ, ക്രൈസ്തവരാവട്ടെ, മുഹമ്മദീയരാവട്ടെ മാർക്സിസ്റ്റുകാരാവട്ടെ, സംഘികളാവട്ടെ… അവർക്കു വലുത് അവരുടെ വിശ്വാസപ്രമാണങ്ങളാണ്; അവരുടെ തത്ത്വസംഹിതകളാണ്… അതിൽ തെറ്റുണ്ടെന്നോ, ഉണ്ടാവാം എന്നു പോലുമോ അവർ വിശ്വസിക്കാൻ തയ്യാറല്ല… ഞങ്ങൾ മാത്രമാണു ശരിയെന്ന ധാരണ പലകാര്യങ്ങൾ കൊണ്ട് വിശ്വാസികളിൽ രൂഢമൂലമാവുന്നു. ഇവരോടുള്ള ആശയസംവാദങ്ങൾ പുരോഗമനപരമായിരിക്കില്ല; തർക്കിക്കാതിരിക്കലോ മൗനപാലനമോ ആണ് അഭികാമ്യം. പറയുന്നവരെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും അവരവരുടെ കൂട്ടായ്മകൾ നല്ല സഹകരണവുമാണ്.

ഏറെകാലപ്പഴക്കമുള്ളതാണ്, അല്ലെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണവരുടെ വിശ്വാസസംഹിതകൾ എന്നു പറഞ്ഞാൽ അവരതു കൂട്ടാക്കില്ല; ഇന്നുമതിനു വജ്രത്തിളക്കമെന്നേ അവർ പറയൂ!! വരും കാലത്തെ മുങ്കൂട്ടി കണ്ട് എഴുതിയതാണവയൊക്കെയും എന്ന മിഥ്യാധാരണയിലാണ് ഓരോ അന്ധവിശ്വാസികളുടേയും ജീവിതം തന്നെ.

അന്നന്നത്തെ ശാസ്ത്രവും ചരിത്രവും ഒക്കെയേ പഴയ കൃതികളിൽ ഉള്ളൂ, അല്ലെങ്കിൽ അന്നത്തെ ശാസ്ത്രവും ചരിത്രവും വെച്ച് അല്പം കൂടെ ദീർഘവീക്ഷണത്തോടെ എഴുതിയവയാണവകൾ. ആ അർത്ഥത്തിൽ ഇവ വായിച്ചെടുക്കുക എന്നത് ഏറെ ഹൃദ്യമാണ്. നല്ലൊരു ചരിത്ര കുതുകിക്ക് ഇതിൽപരം സായൂജ്യം വേറെ ഇല്ലാത്തതാണ്. ആ കാലഘട്ടത്തിന്റെ മാനങ്ങളറിഞ്ഞ് ഈ വിശ്വാസങ്ങളെ വായിക്കുക എന്നത് ഏറെ രസകരമാവുന്നത് അപ്രകാരമാണ്. ഇവരെ അവിശ്വാസികളെന്നോ നിരീശ്വരവാദികളെന്നോ അരാഷ്ട്രീയ വാദികളെന്നോ ഒക്കെ ഓമനപ്പേരിട്ട് വിശ്വാസികൾ വിളിക്കുന്നു. പക്ഷേ, വിശ്വാസിക്ക് അത് ജീവനും ജീവിതവും ആകുന്നു എന്നാതാണു സത്യം.

ഒഴുക്കില്ലാത്ത ജലം പോലെ തിരുത്തപ്പെടലുകളില്ലാതെയാണിവ ഇന്നു കിടക്കുന്നത്. അതുകൊണ്ടു തന്നെ പലതിനും ദുർഗന്ധം വന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിയത് ഈ സംഹിതകൾ അറിയുന്നില്ല! അല്ലെങ്കിൽ കാലോചിതമായി അവ തിരുത്തപ്പെടുന്നില്ല. ആദികാവ്യമായ രാമായണവും പിന്നീടുള്ള മഹാഭാരതവും ഒക്കെ അനേക തവണ തിരുത്തപ്പെടലുകളിലൂടെ പല സമൂഹങ്ങളിലൂടെ പടർന്നു പന്തലിച്ചതാണ്. ജയം എന്നത് മഹാഭാരതം ആയി മാറുമ്പോഴേക്ക് ഒത്തിരി സാമുഹ്യകൂട്ടായ്മകളിലൂടെ വളർന്നു വിടന്ന സൗന്ദര്യമുണ്ടതിന്. കാലോചിതമായി കുമാരനാശനൊക്കെ ചിന്താവിഷ്ടയായ സീതയെ വരച്ചു ചേർത്തത് വിസ്മരിക്കാനാവില്ല – ആ മാറ്റം കാലത്തിന്റെ മാറ്റമാണ്. ഏതൊരു വിശ്വാസസംഹതിയിലും ഇതുപോലുള്ള കുഞ്ഞുകുഞ്ഞു മാറ്റങ്ങൾ കാലോചിതമായി വന്നു ചേരേണ്ടതാണ്. എന്നാൽ ഇന്നോ? കാലത്തെ ഉൾക്കൊള്ളാൻ പറ്റാതെ ഇവയൊക്കെ തന്നെയും വിമ്മിട്ടപ്പെടുന്നത് ഒരവിശ്വാസിക്ക് പുറത്തു നിന്നും കണ്ടുനിൽക്കാനാവും. ഭൂമി പരന്നതാണെന്നു പറയുന്ന ഒരു മതഭക്തനെ ഈയടുത്തു നമ്മൾ കണ്ടു! ദിവ്യഗർഭങ്ങളുടെ പൊളിച്ചെഴുത്തുകൾ കണ്ടു! ആരുമൊന്നും നേടാതെ പലതരം വായിട്ടലക്കലുകൾ അവിടവിടങ്ങളിൽ നടക്കുന്നുമുണ്ട്!

ഇന്നത്തെ യുക്തികൊണ്ട് അന്നത്തെ സാമൂഹിക ക്രമങ്ങളെ അളക്കുന്നത് അക്രമമാവും. പഴയ കാല സാമൂഹികക്രമങ്ങളെ അധികരിച്ചുണ്ടായ ഈ സംഹിതകൾ അതുണ്ടായ കാലത്തെ നിലനിൽപ്പിനായി ഉയർത്തിയ കഥകളും കീഴ്‌വഴക്കങ്ങളും ഇന്നിന്റെ ലോജിക്കിൽ ഒരു പക്ഷേ, പരിഹാസ്യമാവുന്നു… അച്ഛനോടൊപ്പം ശയിച്ച പെണ്മക്കളെ കുറിച്ചുള്ള ആ പുസ്തകം കുടുംബങ്ങൾക്കിടയിൽ പാരായണം ചെയ്യുന്നതു തന്നെ അബദ്ധമെന്ന് ഈയിടെ ഫെയ്സ്ബുക്കിൽ ഏതോ ഒരു സാമദ്രോഹി കുറിച്ചിട്ടതു കണ്ടു!! ചേട്ടച്ചാരെ കപടമാർഗത്തിൽ കൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കുന്ന അനുജൻ രാമായണത്തിൽ ഉണ്ട്! അഞ്ചു പുരുഷന്മാർ ഒരുപോലെ പങ്കിട്ടെടുത്ത പാഞ്ചാലി വസിക്കുന്നിടമാണ് ഭാരതകഥ! ദൈവപ്രീതിക്കായി മകനെ ബലി കൊടുക്കാൻ തയ്യാറായ അച്ഛന്റെ കഥ ഏതുരീതിയിൽ വിശ്വസിനീയമാവും!! ഇന്നിന്റെ കണ്ണിലിവയൊക്കെയും തെറ്റാവും… പക്ഷേ അന്നേത്തെ സാമൂഹിക വ്യവസ്ഥകൾ, കുടുംബബന്ധങ്ങൾ ഒക്കെ ആരറിഞ്ഞു!! ഈ പുസ്തകങ്ങളിൽ കാണുന്ന സൂചനകളിലൂടെ ഊഹിക്കാനേ നിർവ്വാഹമുള്ളൂ. അതിനു വിശ്വാസം മാറ്റിവെച്ച് ചരിത്രപരമായി ഇവകളെ നേരിടണം. ഇതാണു പറഞ്ഞുവന്നത്.

വിദ്യാഭ്യാസം

എന്താണു വിദ്യാഭ്യാസം!! ഇതൊരു വല്ലാത്ത ചോദ്യമാണിന്ന്. ഒരാളുടെ സർവ്വതോന്മുഖമായ മാറ്റമായിരുന്നു ഇതുകൊണ്ട് ഞാനിതിനെ വിവക്ഷിച്ചത്. എനിക്കിന്നും വിദ്യാഭ്യാസം ഇതൊക്കെ തന്നെ. എന്നെ അങ്ങനെയൊക്കെ പഠിപ്പിച്ചെടുത്ത നല്ലൊരു അദ്ധ്യാപകസമൂഹം ഉണ്ടെന്നത് ഏറെ ഹൃദ്യമായി തോന്നുന്നു. പക്ഷേ, ഇന്ന് ഇതല്ല വിദ്യാഭ്യാസം എന്നതിന്റെ നിർവചനം എന്നു തോന്നിത്തുടങ്ങി. കഴിഞ്ഞ 15 ഓളം വർഷങ്ങളായി കണ്ടു പരിചരിച്ച രീതിയിൽ ഞാൻ കണ്ടെടുത്ത കാര്യങ്ങൾ മാത്രമാണിത്. ഒരു പക്ഷേ തെറ്റാവാം. പിതാക്കൾ മക്കൾക്ക് വിദ്യാഭ്യാസം എന്ന പേരിൽ പരിശീലനം നടത്തുന്നത് സർവ്വതോന്മുഖമായ വികസനത്തിനല്ല, പകരം നല്ലൊരു ജോലി വാങ്ങിക്കാനാവശ്യമായ കരുതൽ മാത്രമാണ്. പ്രൊഫഷണൽ വിദ്യാഭസം ഈ കാലയളവിൽ പെട്ടന്നു വന്നൊരു സംഗതിയാണ്. എം. സി. എ, എം. ബി. എ, ഹോട്ടൽ മനേജ് മെന്റ്, എന്നിങ്ങനെ പലതാണു പാഠ്യവിഷയങ്ങൾ. നല്ല ടെക്നിക്കൽ അറിവുള്ളവരായി ഏവരുടേയും ടെക്നിക്കൽ ചോദ്യങ്ങൾ കൃത്യമായി മറുപടിയുള്ളവരായി പഠിതേതാക്കൾ മാറി വരുന്നുണ്ട്. ഈ ടെക്നിക്കൽ അറിവാണോ വിദ്യാഭ്യാസം?

സമൂഹത്തിൽ ഇറങ്ങി നാലു നാടൻ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ ഉഴറി നിൽക്കുമ്പോൾ, ഒരു ചെക്ക് ലീഫിൽ ഒപ്പിട്ട് പൂരിപ്പിച്ച് വഴിസൈഡിലെ ബോക്സിൽ നിക്ഷേപിക്കാൻ ധൈര്യമില്ലാതെ പകച്ചു നിൽക്കുമ്പോൾ, നല്ലൊരു സാമൂഹിക ബോധം പകർന്നാടാനാവാതെ തികഞ്ഞ വേഷവിധാനങ്ങളിൽ കോമാളിവേഷം ആടിത്തിമർക്കുമ്പോൾ ഇവർക്കുള്ളത് വിദ്യാഭ്യാസമാണോ എന്ന് സംശയിച്ചു പോവുന്നു. എന്തായാലും ടെക്നിക്കൽ അറിവല്ല വിദ്യാഭ്യാസം എന്ന് ഞാനുറപ്പിച്ചു പറയുന്നതിനു കാരണം ഇത്തരത്തിലുള്ള അനുഭവസമ്പത്ത് തന്നെയാണ്. കോളേജ് ബസ്സ് ഒരു നാളിൽ ഇല്ലാതിരുന്നതിന് പേടിച്ചു കരഞ്ഞ ഒരു രണ്ടാം വർഷബുരുധവിദ്യാർത്ഥിയെ അറിയാം! അവൾക്ക് ഒറ്റയ്ക്ക് വീട്ടിൽ പോകാനറിയില്ല!! കാരണം ജീവിതത്തിൽ അതുവരെ ബസ്സുകളിലോ ഓട്ടോയിലോ കയറി ഒറ്റയ്ക്ക് പോയിട്ടില്ല. ആകപ്പാടെ 7 കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാനാവാതെ പകച്ചു കരഞ്ഞ രണ്ടാം വർഷ ബിരുധവിദ്യാർത്ഥി എന്നു പറയുമ്പോൾ ആരാണു നാണം കെടേണ്ടത്!! പിതാക്കൾക്കാണു വിദ്യാഭ്യാസം ആദ്യം വേണ്ടത്. ഒരു തലമുറ വരേണ്ടത് അവരിലൂടെയാണ്. അനാവശ്യ വിശ്വാസസംഹിതകൾ കുഞ്ഞുതലയിൽ കയറ്റിവെച്ച് ബുദ്ധിമുട്ടിക്കുന്നതിനു പകരം സമൂഹത്തിൽ ഇറങ്ങി കണ്ടറിഞ്ഞു പഠിക്കാനുള്ള മാർഗമാണന്വേഷിക്കേണ്ടത്.

പരീക്ഷാക്കാലം

Aatmika Rajesh Odayanchal nursery Annual Exam Time Tableരസകരമായൊരു സംഗതി നടക്കുകയുണ്ടായി. ആമീസിനുതു പരീക്ഷാക്കാലമാണ്. നഴ്സറിയിലെ നാലാമത് പരീക്ഷാറൗണ്ടാണിത്. ടൈം റ്റേബിളൊക്കെ ടീച്ചർ കൊടുത്തി വിട്ടിരുന്നു; വീട്ടിലിരുന്നു പഠിക്കാനുള്ള പുസ്തകങ്ങളും. ഇന്നത്തെ പരീക്ഷ A മുതൽ Z വരെ എഴുതുക, പറയുക, പിന്നെ ഇടയിലെ ഒരക്ഷരം ടീച്ചർ പറഞ്ഞിട്ട് അതിനുശേഷമുള്ളത് ഏതാണെന്നു ചോദിക്കുക; കൃത്യമായി പറഞ്ഞാൽ ആ അക്ഷരവും എഴുതിക്കുക. ഇതേ സംഗതികൾ തന്നെ നമ്പറിന്റെ കാര്യത്തിലും ഒന്നു മുതൽ ഇരുപത്തഞ്ചുവരെ പറയുക, ഒന്നുമുതൽ പത്തുവരെ ഉള്ള നമ്പറുകളുടെ സ്ലെല്ലിങ് പറയുക, ഇരുപത്തിയഞ്ചുവരെ ഉള്ള നമ്പറുകളിൽ ഒരു നമ്പർ ടീച്ചർ പറഞ്ഞിട്ട് അതിനു ശേഷമോ മുമ്പോ ഉള്ള നമ്പർ ഏതാന്നു ചോദിക്കുക, കൃത്യമായി പറഞ്ഞാൽ എഴുതിക്കുക…

Aatmika Rajesh Odayanchal nursery Annual Exam Time Tableഇതൊക്കെ ആമീസിനെ പഠിപ്പിക്കാൻ യൂടൂബിൽ നിന്നും കിട്ടുന്ന വിവിധ കാർട്ടൂൺ കോമഡി വീഡിയോസ് ഞാൻ ഡൗൺലോഡ് ചെയ്തുവെച്ചിരുന്നു. ലാപ്പിൽ ഇടയ്ക്കൊക്കെ അവളുടെ ആവശ്യപ്രകാരം അതു വെച്ചുകൊടുക്കുന്നതിനാൽ തന്നെ അവളറിയാതെ തന്നെ ഒക്കെ പഠിച്ചിരുന്നു… കാക്കയും കരടിയും മാനും തത്തമ്മയും മറ്റും വന്ന് അക്ഷരങ്ങളും നമ്പറുകളും വിവിധ കളറുകളും കാണിച്ച് എഴുതാനുള്ള വഴിയൊക്കെ രസകരമായി കാണിച്ചുകൊടുക്കുമ്പോൾ അവൾക്കതൊക്കെ ഹൃദ്യമാവാറുണ്ട്. അവളും ഒക്കെ ഓർത്തെടുത്ത് പറഞ്ഞ്, വീഡിയോയുടെ അവസാനം, രണ്ടു കയ്യിലേയും മസ്സിൽസ് കാണിച്ച് ഞാൻ ശക്തിമാനാ എന്ന് പറയുകയും ചെയ്യും. തെറ്റാതെ കാര്യങ്ങൾ പറയുക കാക്കയേയും പൂച്ചയേയും പോലെ പറയുക എന്നത് അവരെ പോലെ ശക്തിയുള്ളതിനാലാണെന്ന് പാവം വിശ്വസ്സിക്കുന്നുണ്ടാവണം!! അതുപോലെ തന്നെ, അവൾ ക്ലാസ്സിൽ നിന്നും പഠിച്ചെടുത്തവ കൃത്യമായി എഴുതിയും പറഞ്ഞുതന്നും എന്നെ പഠിപ്പിക്കാനും ശ്രമിക്കും. ഏതെങ്കിലും സാധനം അവൾ മറന്നുപോയിട്ടുണ്ടെങ്കിൽ സോറിയൊക്കെ ചോദിച്ച് മറന്നു പോയല്ലോ അച്ഛാ എന്നും പറയും. അതൊക്കെ എന്റെ ഓർമ്മയിൽ ഉണ്ട് മോളേ എന്നും പറഞ്ഞ് ഞാനപ്പോൾ വായിച്ച് കൊടുത്താൽ അവൾ, അതുതന്നെയച്ഛാ എന്നും പറഞ്ഞ് ഒരുമ്മയും തരും. എങ്കിലും പിന്നീട് ഞാനത് മറന്നുപോകേണ്ടാ എന്നു കരുതി അവൾ ഓർത്തുവെച്ചോളും – കാരണം എന്നെ കൃത്യമായി പഠിപ്പിക്കുക എന്നതാണവളുടെ ലക്ഷ്യം. അവൾ മെല്ലെ പഠിക്കുന്നത് ഇപ്രകാരം അവൾ പോലും അറിയാറില്ല. 76 കുട്ടികളിൽ ഒന്നാം റാങ്കുകാരിയായി ആമീസ് തെരഞ്ഞെടുക്കപ്പെട്ടതുതന്നെ ഇത്രമാത്രം രസകരമായി ഒക്കെ പഠിച്ചെടുത്തുകൊണ്ടാവണം.

ഇന്നത്തെ പരീക്ഷയ്ക്ക് മറ്റൊരു കാഠിന്യമുള്ളത് ഒരു വലിയ ചിത്രശേഖരം മനഃപാഠമാക്കലാണ്. ഒരു പേജിൽ 30 ചിത്രങ്ങൾ വെച്ച് A മുതൽ Z വരെ ഉള്ള അക്ഷരങ്ങൾക്ക് അനിയോജ്യമായ ചിത്രങ്ങളും പേരുകളും ആണു പഠിക്കേണ്ടത്. ഏകദേശം 800 ഓളം ചിത്രങ്ങൾ… A യുടെ പേജിൽ Aple, Axe, Airplane എന്നിങ്ങനെ A യിൽ തുടങ്ങുന്ന പേരുകൾ മാത്രമാവും… അങ്ങനെ ഓരോ അക്ഷരത്തിനും. ടീച്ചർക്ക് ഇഷ്ടമുള്ള പേജിൽ നിന്ന് ഇഷ്ടമുള്ളത് ചോദിക്കും. അത് എന്താണെന്ന് ആമീസ് പറയണം. ഇത്രയുമാണ് ഇന്നേത്തെ പരീക്ഷയിലെ ടൈം ടേബിളിലെ വിഷയങ്ങൾ…

ഓർമ്മയിലേക്കൊരു വൺ റ്റു റ്റ്വന്റിഫൈവ്…

രസകരമായ സംഗതി ഇതല്ല; ഇതുമായി ബന്ധപ്പെട്ടതാണ്. ഓഫീസിൽ നിന്നും വന്ന മഞ്ജു അടുക്കളയിൽ ഫുഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ആമീസിനോടു പറഞ്ഞു, “മോളേ, ആമീസേ 1 to 25 ഒന്ന് ബുക്കിൽ എഴുതിക്കാണീച്ചേ, നാളെ പരീക്ഷയല്ലേ“, എന്ന്. അമിക്ക് ചിത്രം വരച്ച് കളിക്കാൻ ഒരു നോട്ടുബുക്കുണ്ട്, അവൾ ഉടനേ തന്നെ ബുക്കെടുത്ത് പെൻസിൽ കൊണ്ട് 1 2 25 എന്ന് എഴുതീട്ട് മഞ്ജുവിനെ കാണിച്ചും കൊടുത്തു… 🙂 മഞ്ജു പറഞ്ഞത് ആമീസ് അവളുടെ അറിവ് വെച്ച് കൃത്യമായി തന്നെ എഴുതിക്കാണിച്ചു. മുകളിലെ ചിത്രത്തിൽ കാണുന്നതാണ് ആമി എഴുതിയ വൺ റ്റു റ്റ്വന്റിഫൈവ്.

അബദ്ധം മനസ്സിലായ മഞ്ജു ഒന്നുമുതൽ ഇരുപത്തിയഞ്ച് വരെ എന്ന് കൃത്യമായി പറഞ്ഞപ്പോൾ ആമീസ് മറ്റൊരു പേജിൽ അതും എഴുതിക്കൊടുക്കുകയുണ്ടായി. എത്രമാത്രം നിഷ്കളങ്കമാണ് കുട്ടിക്കാലം എന്നോർക്കാൻ ഇതൊക്കെ ധാരാളമാണ് 1 2 25 എന്നെഴുതിയത് പൊട്ടത്തെറ്റാണെന്ന് പറഞ്ഞ് കുരുന്നുകളെ വടിയെടുത്തടിക്കുന്ന പിതാക്കൾ വരെ ഉള്ള കാലമാണിത്.

ആത്മികായനം

Aatmika Rajesh, odayanchal, Kavya Madhavan, P Karunakaran M P

കുഞ്ഞുങ്ങളോടൊത്തുള്ള ജീവിതം ഏറെ ഹൃദ്യമാണ്. കുഞ്ഞുങ്ങൾ ബാലപാഠങ്ങൾ പഠിച്ചെടുക്കുന്നത് ചുറ്റും കാണുന്ന കാഴ്ചകളിൽ നിന്നും അവരോട് സ്നേഹപൂർവ്വം മറ്റുള്ളവർ സംസാരിക്കുന്നതിൽ നിന്നും മറ്റുമാണ്. അവർക്ക് നന്നായി ബോധിച്ചത് മെല്ലെ അവർ അനുകരിക്കാൻ ശ്രമിക്കുന്നു. മുമ്പൊക്കെ മുത്തശ്ശിമാരും സഹോദരഹൃദയത്തോടെ നിരവധി കുഞ്ഞങ്ങളും അവരുടെ പിതാക്കാളും ഒക്കെ കൂടിയതായിരുന്നല്ലോ കുടുംബം – കൂട്ടുകുടുംബം. ഇന്നതൊക്കെ മാറുകയും അണുകുടുംബമോ അന്ന്യനാടുകളിലെ ജോലിയോ ഒക്കെയായി കുഞ്ഞുങ്ങൾ ഏകാകികളാവുന്നു; സുന്ദരമായൊരു ലോകം അവർക്ക് നഷ്ടമാവുന്നു. നല്ലൊരു സ്വഭാവനിർണയം നടക്കേണ്ട ചെറുപ്പകാലം തന്നെ വിവിധ കൈക്കൂലിവാങ്ങൽ കലായലങ്ങളിൽ അടച്ചിടപ്പെടാൻ വിധിച്ചവരാണിന്നുള്ളവരിൽ ഏറെ കുരുന്നുകളും. ആമി മോളും അതുപോലൊരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുകയാണ്.

പണ്ട്, എല്ലാ വടക്കൻപാട്ടുകളും കൃത്യമായി പാടിക്കേൾപ്പിക്കുന്ന വല്യമ്മയുടെ ചൂടുപിടിച്ച് ഉറക്കത്തെ പുൽകുന്ന സ്വഭാവമായിരുന്നു എന്റേത്! ഇന്ന് ആമീക്കുട്ടി കമ്പ്യൂട്ടറിൽ വിവിധങ്ങളായ താരാട്ടുപാട്ടുകൾ കേട്ട് ഉറക്കത്തെ പുൽകുന്നു. മൂന്നു വയസ്സുകഴിഞ്ഞ ആമിക്കുട്ടിയെ ഒരു കലാലയത്തിനു തീറെഴുതിക്കൊടുത്തുകഴിഞ്ഞിട്ടുണ്ട്. എൽ.കെ.ജി ജീവിതത്തിനു മാത്രം ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന ഞാൻ അവളെ നല്ലൊരു കൈക്കൂലിക്കാരിയായി മാറ്റാതെ എങ്ങനെ വളർത്തും?? ഗവണ്മെന്റ് ജോലി സംഘടിപ്പിച്ച് മാക്സിമം കൈക്കൂലി വാങ്ങിച്ചാൽ പോലും അവളുടെ മുഴുവൻ വിദ്യാഭ്യാസത്തിന്റെ ഒരംശം പോലും ഉണ്ടാക്കാൻ പറ്റുമെന്നു തോന്നുന്നില്ല ഇപ്പോൾ.

കുട്ടിത്തം

Aatmika Rajesh, odayanchal, Kavya Madhavan, P Karunakaran M P

കുഞ്ഞുങ്ങൾക്ക് എല്ലാ കാര്യങ്ങളും ഒരു അത്ഭുതമാണ്. അച്ചടക്കമെന്നോ അറിവെന്നോ അറിവില്ലായിമ എന്നോ സംസ്കാരമെന്നോ ഒന്നും തന്നെയുള്ള വ്യത്യാസം അവർക്കറിയില്ല. ലാളനയിലൂടെ കൊഞ്ചലുകളിലൂടെ നമ്മൾ അവർപോലും അറിയാതെ ഇതൊക്കെ പഠിപ്പിച്ചെടുക്കുന്നതിലാണു മിടുക്കു വേണ്ടത്. അവരുടെ കൗതുകങ്ങൾക്കുതന്നെ വിലകല്പിക്കണം. ആമിമോൾക്ക് ഇത്തവണ ക്ലാസ്സിൽ ഒന്നാം റാങ്കും അതിന്റെ സമ്മാനങ്ങളും കിട്ടി. 76 കുഞ്ഞുങ്ങളെ പിന്തള്ളിക്കൊണ്ട് ഈസ്സിയായി അവളത് നേടി എന്നതിൽ അച്ഛനായ എനിക്ക് അഹങ്കാരം ഭാവിക്കാം; അവളുടെ ട്രോഫിയും സർട്ടിഫിക്കേറ്റും കാണിച്ച് ആർഭാടം കാണിക്കാം… പക്ഷേ, ആമീസിനതൊക്കെ എന്താണെന്നു പോലും അറിയില്ലായിരുന്നു. അവൾ പറയുന്നത് ടീച്ചർ അന്നെനിക്ക് ഒരുമ്മ തന്നല്ലോ എന്നാണ്; അവളുടെ സന്തോഷവും കരുതലും ആ ഒരുമ്മയിൽ ഒതുങ്ങിക്കിടക്കുന്നു. ക്ലാസ്സിൽ അവളുടെ കൂട്ടുകാരെ വിളിച്ച് അവൾക്ക് ഓരോ ഉമ്മ വീതം കൊടുക്കേണ്ടതായിരുന്നു ആ പരിപാടി! അത്രമാത്രം സന്തോഷമേ ഈ പ്രായത്തിൽ അവൾക്ക് ആവശ്യമുള്ളൂ. അവൾക്ക് സ്നേഹത്തോടെ ഒരുമ്മ കൊടുക്കുന്നതിൽ ഒരു ചോക്കലേറ്റ് കൊടുക്കുന്നതിൽ ഒക്കെയാണവൾക്കേറെ ഇഷ്ടം. കുറച്ചു നാൾ മുമ്പ് ആമിമോളോട് മുത്തപ്പൻ തെയ്യം ഏറെ സംസാരിച്ചിരുന്നു, ഒടുവിൽ മുത്തപ്പൻ തെയ്യം ചോദിച്ചു കുഞ്ഞിനെന്താ മുത്തപ്പൻ തരേണ്ടത് എന്ന്!! ആമിമോൾക്ക് ഒരു ഡൗട്ടും വന്നില്ല; അവൾ പറഞ്ഞു ചോക്കലേറ്റ് എന്ന്!! ഇവരുടെ വികാരങ്ങൾ ഇത്രയ്ക്ക് ലളിതമാണ്. കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള വിശ്വാസങ്ങളും കരുതലുകളും മനസ്സിലാക്കാൻ മുമ്പൊക്കെ വീടുകളിൽ മുത്തശ്ശിയും എളേമ്മമാരും സഹോദരങ്ങളും ഒക്കെ ആയി നിരവധിപ്പേരുണ്ടായിരുന്നു. അതിനനുസരിച്ച് ഓരോരുത്തർ കുഞ്ഞുങ്ങളെ തലോടിക്കൊണ്ട് പലതും പറഞ്ഞുകൊടുത്തുമിരുന്നിരുന്നു. ആ അറിവൊക്കെ അവർ ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചുപോന്നു. അവരുടെ ഭാവി അതുപ്രകാരം പുഷ്ടവുമാവുമായിരുന്നു!!

ആമിക്കുട്ടിയുടെ കൗതുകങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. വീടിനു സമീപമുള്ള എല്ലാ കുഞ്ഞുങ്ങളും മൊബൈൽ ഫോൺ കണ്ടമാനം ഉപയോഗിക്കുന്നവരാണ്. ഒരിക്കലോ മറ്റോ ഞാൻ പറഞ്ഞിരിക്കണം, മൊബൈൽ ഫോൺ കുഞ്ഞിനുള്ളതല്ല, ഇതുപയോഗിക്കരുത് എന്ന് – അവൾ ഒരിക്കൽ പോലും ഞങ്ങളോട് മൊബൈൽ ഫോൺ ചോദിച്ചിട്ടില്ല. ടാബ് ഉപയോഗിക്കാൻ പ്രായമായപ്പോൾ നിറയെ വിജ്ഞാനപ്രദവും സുന്ദരവുമായ അക്ഷരപ്പാട്ടുകളും നഴ്സറിഗാനങ്ങളുമായി ഞാനത് ആമീസിനു കൊടുത്തു. ആരോ പറഞ്ഞതു കേട്ട് ആമീസിന്റെ കണ്ണ് കേടാവും എന്നും പറഞ്ഞ് മഞ്ജു അത് ഒളിപ്പിച്ചുവെച്ചു; ഏറെ തപ്പിയിട്ട്, എനിക്കുപോലും അതു കണ്ടെത്താനായില്ല. ആമീസും ഞാനും മിക്കപ്പോഴും തപ്പിനടന്ന് ക്ഷീണിക്കും. ആമിമോൾക്കത് ഏറെ നിരാശ ഉളവാക്കിയത് ഞാൻ ശ്രദ്ധിച്ചിരുന്നു; പലപ്രാവശ്യം ചോദിച്ചിട്ടും മഞ്ജുവത് തന്നില്ല. ആകെ കുറച്ചു നാളുകളിലേ അവളുടെ സ്വന്തമായ ടാബുപോലും ഉപയോഗിക്കാൻ പറ്റിയുള്ളൂ, എന്നിട്ടും ആമീസ് ഒരിക്കൽ പോലും മൊബൈൽ ഫോൺ ചോദിച്ചിട്ടില്ല!! ആമീസിനെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും ഇടയ്ക്കൊക്കെ അവൾ മൊബൈൽ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു.

ഞാൻ നാട്ടിൽ പോയ സമയത്ത് ഒരിക്കൽ അടുത്ത വീട്ടിലെ കുഞ്ഞു വന്ന് മഞ്ജുവിനോട് മൊബൈൽ ചോദിച്ച് വാങ്ങി അതിലെ ഗെയിം കളിക്കാൻ തുടങ്ങിയത് ആമീസിന്റെ കുട്ടിത്തത്തിനു തീരെ ദഹിക്കാനായില്ല. “അമ്മേടെ മോളല്ലേ ഞാൻ എനിക്കെന്താ മൊബൈലിൽ ഗെയിം തരാത്തത്?“ എന്നവൾ അറിയാതെ ചോദിച്ചുപോയി. സങ്കടം മഞ്ജുവിനും വന്നു. അവൾ ഒളിപ്പിച്ചു വെച്ച ടാബുതന്നെ ആമീസിനു കൊടുത്തു. ആമീസിനത് ചാകരയായിരുന്നു, സന്തോഷം സഹിക്കാതെ തുള്ളിച്ചാടി… പിറ്റേ ദിവസം അവളതിൽ വീഡിയോ കാണുമ്പോൾ മറ്റേ വീട്ടിലെ കുരുന്നുകുഞ്ഞു വന്നത് തട്ടിപ്പറിച്ച് ഓടിപ്പോയി. പോകും വഴി ടാബ് നിലത്ത് വീണ് പൊട്ടിപ്പോവുകയും ചെയ്തു! അമീസിന്റെ സങ്കടം അവൾ തീർത്തെങ്കിലും അതിലേറെ സങ്കടം എനിക്കായിരുന്നു. ഒരു ടാബ് നേരാം വണ്ണം കാണാൻ പോലും ആമീസിനു പറ്റിയിരുന്നില്ല; ഒളിപ്പിച്ചുവെച്ച ആ സാധനം, ഉപയോഗിച്ച് തുടങ്ങും മുമ്പേ അബന്ധത്തിൽ പൊളിഞ്ഞും പോവുകയും ചെയ്തു. പുതിയൊരെണ്ണം വാങ്ങാനായി നെറ്റിൽ വിലനിലവാരം നോക്കിയപ്പോൾ സമാനമായതിന് 19000 രൂപയുടെ നിലവാരം വരുന്നുണ്ടെന്നറിയാനായി. ആ വിലയ്ക്ക് നല്ലൊരു ലാപ്പ്ടോപ്പ് വാങ്ങിക്കാമെന്ന് എനിക്കു തോന്നി. ലാപ്പവൾക്ക് നന്നായി ഉപയോഗിക്കാനറിയാം. പഠിപ്പിക്കാതെ തന്നെ സ്വന്തമായി ഞാൻ പോലും അറിയാതെ അവൾ മടിയിലിരുന്നു പഠിച്ചെടുത്തതാണതിന്റെ ഉപയോഗം പലതും. ടാബിലെ പരിപാടികൾ ലാപ്പിലും ആകുമല്ലോ. അമീസിന്റെ കൗതുകങ്ങൾക്ക് വേണ്ടുന്ന വിലകൊടുക്കാൻ എന്നെ പ്രാപ്തനാക്കുന്നത് ഇത്തരം കൊച്ചുകൊച്ചു സങ്കടങ്ങൾ ഒക്കെ ചേർത്തുവെച്ചുമാണ്. അവളുടെ കുട്ടിത്തം നാലു ചുവരുകൾക്കിടയിൽ കേവലം രണ്ടാളുകൾക്കിടയിൽ ഒതുങ്ങുമ്പോൾ ഇത്തരം കൊച്ചു നൊമ്പരങ്ങൾ ഏറെ വേദനിപ്പിക്കുന്നു.

വിദ്യാഭ്യാസം

Aatmika Rajesh, odayanchal, Kavya Madhavan, P Karunakaran M P

വിദ്യ വരുന്നത് നാലുതരത്തിലാണത്രേ. നീതിസാരം പറയുന്നു,
ആചാര്യാൽ പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തുഃ

നാലിലൊന്ന് അദ്ധ്യാപർക്ക് കൊടുക്കാനാവും, പുസ്തകം കേന്ദ്രീകരിച്ചുള്ള വിജ്ഞാനമൊക്കെ നാലിൽ ഒന്നുമാത്രമാണ്. നല്ല പുസ്തകങ്ങൾ കണ്ടെത്താനും അതു പകർന്നു നൽകാനും നല്ല അദ്ധ്യാപകർ ആവശ്യവുമാണ്. കൈക്കൂലി വങ്ങിച്ച് കുഞ്ഞുങ്ങളെ ലഗോൺ കോഴിയെ എന്നപോലെ നോക്കുന്ന ഇവിടുള്ള അദ്ധ്യാപരിൽ നിന്നും കിട്ടുന്ന ആ നാലിൽ ഒന്ന് എന്താവുമോ എന്തോ!! പിതാക്കൾ തന്നെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നതാണു സത്യം.

നാലിൽ ഒരുഭാഗം സ്വന്തമായ കണ്ടെത്തലുകളാണ്. അമ്മയും അച്ഛനും എങ്ങനെ പെരുമാറുന്നു, അവർ മറ്റുള്ളവരോട് എങ്ങനെ സംസാരിക്കുന്നു; മറ്റുള്ളവർ പോയ ശേഷം അവരെ പറ്റി എന്തു പറയുന്നു, എത്തിച്ചേരുന്ന കളിക്കൂട്ടുകാരെ പറ്റി എന്തു പറയുന്നു, ഇങ്ങനെ ചുറ്റിലും കാണുന്നതൊക്കെ കുഞ്ഞുങ്ങൾ ഹൃദിസ്ഥമാക്കി വെയ്ക്കുന്നുണ്ട്. അവരുടെ മനസ്സിന്റെ അടിസ്ഥാന ശിലകളാവും ഈ തിരിച്ചറിവുകൾ.. അവരുടെ നാളെ എന്നത് ഈ വിചാരങ്ങളുടെ നിറവിലായിരിക്കും രൂപീകൃതമാവുക എന്നു തോന്നുന്നു. പിതാക്കൾ ചെയ്യാൻ പറ്റുന്നത് ഈ നാലിൽ ഒന്നിനെ അവൾപോലും അറിയാതെ അവളുടേതാക്കി ക്രമീകരിക്കുക എന്നതിലാണ്. സ്നേഹപൂർവം അവരുടെ പരിഭവങ്ങൾ കേട്ട് ആശ്വസിപ്പിച്ചു വേണം കുഞ്ഞുകുഞ്ഞറിവുകൾ അവർ പോലും അറിയാതെ അവർക്കുള്ളിലേക്ക് എത്തിക്കേണ്ടത്.

പിന്നെ വരുന്നതിൽ നാലിൽ ഒന്ന് കൂട്ടുകാരിൽ നിന്നും ലഭിക്കേണ്ടതാണ്. അമ്മയും അച്ഛനും നല്ല കൂട്ടുകാരായിരുന്നാൽ മാത്രമേ കുഞ്ഞിന്റെ മറ്റുള്ള കൂട്ടുകാരെപറ്റിയും അറിയാൻ പറ്റൂ. അവർ അറിയാതെ നൽകുന്ന പാഠങ്ങൾ ഇവർ പഠിച്ചുവെയ്ക്കും. തെറ്റും ശരിയും അറിയാതെ ഉഴലുന്ന പതിപ്രായം കൂട്ടുകാർ നൽകുന്ന രഹസ്യഭാഷ്യത്തിൽ ഒരുപക്ഷേ മുഴുകിപ്പോയേക്കാം. വീട്ടുകാരോട് പറയാൻ മടിയുള്ളത് കൂട്ടുകാരോട് പറയാനാവും എന്നൊരു ബോധം കുഞ്ഞിനെ ചിന്തിപ്പിച്ചേക്കും. കുഞ്ഞിനോടുള്ള നല്ല സൗഹൃദത്തിലൂടെ മാത്രമേ പിതാക്കൾക്ക് അതൊക്കെ തിരിച്ചറിഞ്ഞ് നല്ല നിർദ്ദേശങ്ങൾ കൊടുക്കാനാവൂ. കുഞ്ഞിനോടുള്ള ആത്മബന്ധത്തിന്റെ ബലമാണിതിനു പിന്നിൽ.

ബാക്കിവരുന്ന നാലിൽ ഒന്ന് സ്വയം വന്നു ചേരുന്ന അനുഭവജ്ഞാനം തന്നെയാണ്… തിരിച്ചറിവുകാളാണ് അവ. നല്ല സൗഹൃദങ്ങളും നല്ല ബന്ധങ്ങളും നല്ല സാഹചര്യങ്ങളും നല്ല പുസ്തകങ്ങളും ഏറെ നല്ല കാര്യങ്ങൾ കൊണ്ടുവന്നേക്കും. നല്ല ഭാഷാജ്ഞാനം ഏറെ വഴികൾ തൊട്ടറിയാനുള്ള മാർഗം കൂടിയാണ്. അവരുടെ ജീവിത ക്രമീകരണത്തിൽ അവരതിനെ വേണ്ടും വിധം ഉപയോഗിച്ചോളും. ഇതു കാലം കൊണ്ടുക്കൊടുക്കുന്നതാണ്. പൂർവ്വകാലം, അതായത് നാലിൽ ബാക്കി മൂന്നുഭാഗം തന്നെയായിരിക്കും ഇതിനെ രൂപീകരിക്കാനുള്ളതിലെ പ്രധാനി. വളർന്നു വന്ന രീതിയിൽ അവർ നേടിയെടുത്ത വിജ്ഞാനശകലങ്ങൾ ചേർത്തുവെച്ചായിരിക്കും എന്തിനേയും വിലയിരുത്താൻ മുതിരുന്നതു തന്നെ.

ഇന്നുള്ള വിദ്യാഭ്യാസ രീതിയിൽ പ്രധാനം
കുഞ്ഞുമനസ്സിലേക്ക് വിദ്യവരുന്നത് ഇങ്ങനെ പലരൂപത്തിലാണ്; അങ്ങനെ മാത്രമേ അവർ വിദ്യാസമ്പന്നരുമാവൂ. പക്ഷേ, ഇന്നിവിടെ വിദ്യ കുഞ്ഞുമനസ്സിലേക്ക് കെട്ടിവെയ്ക്കുകയാണ്. നഴ്സറിയിൽ പഠിക്കുന്ന ആമിമോളുടെ ഗൃഹപാഠങ്ങൾ കാണുമ്പോൾ തന്നെ ഭയമാണ്. ജോലി കിട്ടാനുള്ളൊരു മാർഗം മാത്രമാണിന്നു വിദ്യയും സർട്ടിഫിക്കേറ്റുകളും; ഇവയിൽ പ്രകടനം എത്രമാത്രം പദർശിപ്പിക്കുന്നുവോ അവർക്ക് ജോലി എന്ന കാര്യത്തിൽ വിദ്യ എന്ന സംഗതി അന്യം നിൽക്കുകയാണ്. ഹോം വർക്ക് കൂടാതെ കുഞ്ഞുങ്ങൾ പഠിപ്പിസ്റ്റാക്കി മാറ്റാൻ ട്യൂഷനു വിടുക, സംഗീതം പഠിക്കാൻ വിടുക, ഡാൻസു പഠിക്കാൻ വിടുക തുടങ്ങിയ കലാപരിപാടികളും കൂടെ തന്നെയുണ്ട്. ആസ്വാദ്യമായ കുട്ടിക്കാലം മുഴുവൻ ഇങ്ങനെ തീറെഴുതിക്കൊടുക്കേണ്ട ഗതികേട്ട് ഓർക്കാൻ പോലും പറ്റാതാവുന്നത് അത്തരം ഒരു കുട്ടിക്കാലം മനസ്സിൽ ഇന്നും പച്ചയായി ജീവിക്കുന്നതുകൊണ്ടാവണം; എന്റെ അറിവില്ലായ്മയും ആവണം!!

വിദ്യാഭ്യാസം സർക്കാറിന്റെ ചുമതലായാവേണ്ടതാണ്. പക്ഷേ ഇന്ന് അതല്ല സ്ഥിതി. ഇവിടെ, ബാംഗ്ലൂരിൽ 3 വയസ്സുള്ള കുഞ്ഞിനെ നഴ്സറിയിൽ വിടാൻ 40000 രൂപ വേണം, നഴ്സറിപഠനപ്രകാരം നടക്കുന്ന ഇന്റെർവ്യൂവും സർട്ടിഫിക്കേറ്റും കാണിച്ച് അതിൽ ജയിച്ചാലേ മിനിമം 2 ലക്ഷത്തിന് എൽ. കെ‌. ജിയിൽ ചേർക്കാനാവൂ… കൈക്കൂലി ഇല്ലാത്തെ എക്സ്ട്രാ ഒരു ലക്ഷത്തിന് യുക്കെജിയും കടന്നു കൂടാം. ഈ രണ്ടുവർഷത്തെ സർട്ടിഫിക്കേറ്റും ഇന്റെർവ്യൂവും ജയിച്ചാലേ ഒന്നാം ക്ലാസ്സിൽ ചേർക്കൂ… യൂണിഫോം, പുസ്തകങ്ങൾ, യാത്രാചെലവ്, മാസാമാസം ട്യൂഷൻ ഫീസ് എന്നൊക്കെ പറഞ്ഞ് വർഷാവർഷങ്ങളിൽ തുക കൂടിക്കൂടി വരും!! വർഷം തോറും ഇത് മാറിവരികയും ചെയ്യുന്നു. പത്താം ക്ലാസ്സിൽ എത്തുമ്പോഴേക്കും കോടികൾ എത്ര കഴിയും!! കുഞ്ഞിനെ ഗവണ്മെന്റ് ജോലികിട്ടിയാലെങ്കിലും നല്ല കൈക്കൂലി വാങ്ങിക്കാൻ കൂടി ഇങ്ങനെ പഠിപ്പിക്കാൻ വിധിക്കപ്പെട്ട ഏത് അച്ഛനാണു ഓർക്കാതിരിക്കുക!! വിദ്യാഭ്യാസം പൊതുമേഖലയുടെ കച്ചവടതന്ത്രം മാത്രമാണിന്ന്; ഗവണ്മെന്റ് അതിനു കൂട്ടും നിൽക്കുന്നു. മുകളിൽ പറഞ്ഞ തുകയൊക്കെ 6 സ്കൂളുകളിൽ അന്വേഷിച്ചതിൽ മിനിമം തുക പറഞ്ഞതിന്റെ വിവരങ്ങളാണ്. കൈക്കൂലി (ഡൊണേഷൻ) മാക്സിമം കാണാൻ പറ്റിയത് എട്ടര ലക്ഷമാണ് – എൽക്കെജിക്ക്!! മുകളിൽ ഞാനെഴുതിയത് മിനിമം തുകയായ ഒരു ലക്ഷം മാത്രമാണ്; ട്യൂഷൻ ചാർജായും യൂണിഫോം, പുസ്തകങ്ങൾ, വാഹനചാർജ്ജ് ഒക്കെയായി ഇതേ തുക അധികമായും ഉണ്ട്!!

എൽ. കെ. ജി. കുട്ടികളും സെക്കന്റി വിദ്യാർത്ഥിയോ?
ഓരോ സ്കൂളിലേയും സിലബസ്സൊക്കെ കിടിലനാണെന്ന് അവർ പറയുന്നു!! ICSE (Indian Certificate of Secondary Education), CBSE (Central Board of Secondary Education) ഒക്കെ തന്നെയാണെന്ന്!! രണ്ടിലും കാണുന്ന Secondary Education എന്നത് എൽ. കെ. ജി. മുതലുള്ളതാണെന്നും അവർ പറയുന്നു!! സത്യമണോ എന്നത് അറിയാവുന്ന വല്ല അദ്ധ്യാപകരോടും ചോദിച്ചു മനസ്സിലാക്കണം. 8 ആം ക്ലാസുമുതലൊക്കെയല്ലേ ഇതൊക്കെ വേണ്ടൂ എന്ന് ഇവിടെ ബാംഗ്ലൂരിൽ ആരോട് ചോദിക്കാനാ!! നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങൾ പൊയ്ക്കോളൂ എന്നേ അവർ പറയൂ.. കാരണം, കുഞ്ഞുങ്ങൾ ഇത്തരം മൃഗശാലയിൽ ചേർക്കാൻ പിതാക്കളുടെ നീണ്ടനിരയാണിവിടെ കാണുന്നത്!! ചേർക്കുന്ന പിതാക്കളൊക്കെ എന്റെ കുഞ്ഞ് ICSE ക്കു പഠിക്കുന്നു CBSE ഒക്കെ പഴഞ്ചനല്ലേ എന്നും ചിലരൊക്കെ CBSE ആണു കുഞ്ഞുങ്ങൾക്കു നല്ലത്, അതുതന്നെയാ പഠിപ്പിക്കേണ്ടത് സ്റ്റേയ്റ്റ് സിലബസ്സൊക്കെ പഴഞ്ചനല്ലേ എന്നും ഒക്കെ പറഞ്ഞു കളയുന്നു. കൂടുതൽ തുക മുടക്കി കുഞ്ഞുങ്ങളെ സ്കൂളിൽ മുറുക്കുന്നതിലാണ് പിതാക്കളുടെ സംതൃപ്തി! ഹോം വർക്ക് കൂടാതെ ഇടവിട്ട മാസങ്ങളിൽ പ്രോജക്റ്റ് വർക്കും ഇവരെ തേടി എത്താറുണ്ട്. ഏറെ കഠിനമാണതൊക്കെ. കുഞ്ഞുങ്ങൾക്ക് പോയിട്ട് വലിയവർക്കു പോലും പറ്റാതെ, സമീപസ്ഥമായി ഇതിനായിമാത്രമുള്ള പീട്യകളിൽ ഏൽപ്പിക്കാറാണു മിക്കവരും – ഒക്കെ ഒരു ബിസിനസ്!!

ആത്മികായനം ഇങ്ങനെ തുടരുന്നു. അവളെ തനിച്ചാക്കി നാട്ടിൽ വിട്ട് നല്ലൊരു ഗവണ്മെന്റ് സ്കൂളിൽ ചേർക്കാൻ എന്തായാലും പറ്റില്ല. നാട്ടിൽ തന്നെ പഠിപ്പിക്കണം എന്നതായിരുന്നു ആഗ്രഹവും. കോടോത്ത് ഗവണ്മെന്റ് സ്കൂളിൽ അന്വേഷിച്ചതുമാണ്. പക്ഷേ, ഞാനിവിടേയും അവളവിടെ ഒറ്റയ്ക്കും ഉള്ളൊരു ജീവിതം ചിന്തിക്കാനേ പറ്റാത്തതും പ്രശ്നം തന്നെയാവുന്നു. അവളുടെ വിദ്യാഭ്യാസം ചെറുപ്പം മുതലേ കണ്ടറിയാൻ ഇവിടെ തന്നെ അവൾ വേണമെന്നുണ്ട്.

സിലബസ്സിനെ പറ്റി പറഞ്ഞ് പ്രൈവറ്റ് സ്കൂളുകൾ കാണിക്കുന്ന കടത്തത്തെക്കുറിച്ച് പരിചയമുള്ള അദ്ധ്യാപകർ പറയുന്നത് ഫെയ്സ്ബുക്കിൽ നിന്നും അറിയാൻ പറ്റി – താഴെ കൊടുത്തിരിക്കുന്നു. ഇത് ബാംഗ്ലൂരിൽ മാത്രമല്ല, വിദ്യാസമ്പന്നരെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലും ഇങ്ങനെയൊക്കെ തന്നെയാണവസ്ഥ. സ്കൂളുകളെപോലെ തന്നെ കുറ്റക്കാരാണ് ഇതാണു മികച്ചതെന്നു പറഞ്ഞ് കുങ്ങുങ്ങൾകൂടെ ജീവിതം മടുപ്പിപ്പിക്കുന്നതിലേക്ക് തള്ളിവിടുന്ന പിതാക്കളും.

ബെർമുഡ ട്രയാങ്കിൾ

ബെർമുഡ ട്രയാങ്കിൾ: വസ്തുതകളും ശാസ്ത്രവും ഉപയോഗിച്ച് ദുരൂഹത അഴിച്ചുമാറ്റുന്നു

അറ്റ്ലാന്റിക് സമുദ്രത്തിലെ ബെർമുഡ ട്രയാങ്കിൾ, അഥവാ ചെകുത്താന്റെ ത്രികോണം, കപ്പലുകളുടെയും വിമാനങ്ങളുടെയും അപ്രത്യക്ഷമാകലുകളുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ദുരൂഹതയുടെയും കുപ്രസിദ്ധിയുടെയും പ്രതീകമായി നിലകൊള്ളുന്നു. “സമുദ്രത്തില്‍ ഏറ്റവും ദുരൂഹവും കുപ്രസിദ്ധവുമായ ഭാഗമെന്തെന്ന് ചോദിച്ചാല്‍ ബര്‍മുഡ ട്രയാംങ്കിള്‍ എന്നായിരിക്കും ഉത്തരം. അത്രയേറെ ദുരൂഹതകള്‍ ഈ പ്രദേശം സംബന്ധിച്ച് പ്രചാരത്തിലുണ്ട്” എന്ന് ഒരു പൊതുധാരണയുണ്ട്. ആയിരത്തിലേറെ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഇരുപതോളം വിമാനങ്ങളും അമ്പതിലേറെ കപ്പലുകളും കഴിഞ്ഞ നൂറ്റാണ്ടിൽ ഇവിടെ അപ്രത്യക്ഷമായതായും കണക്കുകൾ പ്രചരിക്കുന്നു.May be an image of map and text that says "Bermuda Florida Bermuda Triangle Puerto Rico"

എന്നിരുന്നാലും, വ്യാപകമായ ഈ പ്രചാരണങ്ങൾക്കിടയിലും, ഈ പ്രദേശത്തെക്കുറിച്ചുള്ള മിക്ക കഥകളും “യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ് എന്നതാണ് സത്യം.” ഈ റിപ്പോർട്ട്, ബെർമുഡ ട്രയാങ്കിളിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളെയും കെട്ടുകഥകളെയും മറികടന്ന്, ലഭ്യമായ വസ്തുതകൾ, സ്ഥിതിവിവരക്കണക്കുകൾ, ശാസ്ത്രീയമായ വിശദീകരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിശദവും സത്യസന്ധവുമായ വിശകലനം നൽകാൻ ലക്ഷ്യമിടുന്നു.

 

ബെർമുഡ ട്രയാങ്കിൾ നിർവചിക്കുന്നു: ഭൂമിശാസ്ത്രവും വ്യാപ്തിയും

ബെർമുഡ ട്രയാങ്കിൾ ഒരു ഔദ്യോഗിക ഭൂമിശാസ്ത്രപരമായ പ്രദേശമായി അംഗീകരിക്കപ്പെട്ടിട്ടില്ല. മറിച്ച്, അറ്റ്ലാന്റിക് സമുദ്രത്തിലെ മിയാമി (ഫ്ലോറിഡ), ബെർമുഡ, സാൻ ജുവാൻ (പോർട്ടോ റിക്കോ) എന്നീ മൂന്ന് സാങ്കൽപ്പിക ബിന്ദുക്കളെ കോണുകളാക്കിയുള്ള ഒരു പ്രദേശമായാണ് ഇത് സാധാരണയായി അറിയപ്പെടുന്നത്.1 ഈ ത്രികോണത്തിന്റെ കൃത്യമായ അതിരുകൾക്ക് സാർവത്രികമായ അംഗീകാരമില്ല, അതിനാൽ മൊത്തം വിസ്തീർണ്ണത്തെക്കുറിച്ചുള്ള കണക്കുകൾ വ്യത്യാസപ്പെടുന്നു. ഏകദേശം 1,300,000 ചതുരശ്ര കിലോമീറ്റർ (500,000 ചതുരശ്ര മൈൽ) മുതൽ 3,900,000 ചതുരശ്ര കിലോമീറ്റർ (1,510,000 ചതുരശ്ര മൈൽ) വരെയാണ് വിവിധ കണക്കുകൾ.1 ചില വിശാലമായ നിർവചനങ്ങളിൽ മെക്സിക്കോ ഉൾക്കടൽ, അസോറസ്, വെസ്റ്റ് ഇൻഡീസ് എന്നിവയും ഉൾപ്പെടുന്നു.1 നിർവചനം എന്തുതന്നെയായാലും, ഈ പ്രദേശം ഒരു “മങ്ങിയ ത്രികോണാകൃതി” നിലനിർത്തുന്നു.3

ഈ പ്രദേശത്തിന്റെ അതിരുകൾക്ക് വ്യക്തമായ നിർവചനമില്ലാത്തതും, വിവിധ എഴുത്തുകാരുടെ ഭാവനയ്ക്കനുസരിച്ച് അതിന്റെ വലുപ്പം മാറുന്നതും, ദുരൂഹതയുടെ കഥകൾക്ക് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ഒരു നിശ്ചിത ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്തത്, യഥാർത്ഥത്തിൽ ട്രയാങ്കിളിന് പുറത്ത് നടന്ന സംഭവങ്ങളെ പോലും അതിന്റെ ദുരൂഹതയുടെ വലയത്തിലേക്ക് ഉൾപ്പെടുത്താൻ സഹായിച്ചു. ഇത് ഒരു യഥാർത്ഥ അപകടമേഖല എന്നതിലുപരി, ഒരു കഥാപരമ്പരയായി വളരാൻ ഈ മിത്തിനെ പ്രാപ്തമാക്കി.

 

ഒരു ഇതിഹാസത്തിന്റെ ഉത്ഭവം: ബെർമുഡ ട്രയാങ്കിൾ മിത്ത് എങ്ങനെ വേരുറപ്പിച്ചു

ക്രിസ്റ്റഫർ കൊളംബസ് ഈ പ്രദേശത്തുകൂടി യാത്ര ചെയ്യുമ്പോൾ അസാധാരണമായ കോമ്പസ് പ്രവർത്തനങ്ങൾ ശ്രദ്ധിച്ചതായി ചില പഴയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും 2, ബെർമുഡ ട്രയാങ്കിളിന്റെ “മരണമേഖല” എന്ന കുപ്രസിദ്ധി പ്രധാനമായും ഉയർന്നുവന്നത് ഇരുപതാം നൂറ്റാണ്ടിലെ ചില അപ്രത്യക്ഷമാകലുകൾക്ക് ശേഷമാണ്.2 1950-നും 1975-നും ഇടയിലാണ് ഈ മിത്ത് അന്താരാഷ്ട്ര തലത്തിൽ വ്യാപകമായത്.4

1960-കളിലും 1970-കളിലും എഴുത്തുകാരാണ് ഈ ദുരൂഹതയെ കാര്യമായി പ്രചരിപ്പിച്ചത്.2 ചാൾസ് ബെർലിറ്റ്സിന്റെ 1974-ലെ ബെസ്റ്റ് സെല്ലറായ “ദി ബെർമുഡ ട്രയാങ്കിൾ” എന്ന പുസ്തകം ഇതിൽ നിർണായക പങ്ക് വഹിച്ചു. ഈ പുസ്തകം 5 ദശലക്ഷത്തിലധികം ഹാർഡ്ബാക്ക് കോപ്പികൾ വിറ്റഴിക്കുകയും 1979-ൽ ഒരു സിനിമയായി രൂപാന്തരപ്പെടുകയും ചെയ്തു.1 ബെർലിറ്റ്സിനെപ്പോലുള്ള എഴുത്തുകാർ പലപ്പോഴും അറ്റ്ലാന്റിസ് എന്ന ഐതിഹാസിക നഗരത്തിലെ സാങ്കേതികവിദ്യ, അന്യഗ്രഹജീവികൾ, സമയ ചുഴികൾ, അമാനുഷിക പ്രതിഭാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അമാനുഷിക ആശയങ്ങൾ ഈ ദുരൂഹതയ്ക്ക് കാരണമായി അവതരിപ്പിച്ചു.1 സ്റ്റീവൻ സ്പിൽബർഗിന്റെ “ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദി തേർഡ് കൈൻഡ്” എന്ന സയൻസ് ഫിക്ഷൻ സിനിമയിൽ കാണാതായ ഫ്ലൈറ്റ് 19-ലെ ജീവനക്കാരെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയതായി ചിത്രീകരിച്ചത് ഈ മിത്ത് ജനപ്രിയ സംസ്കാരത്തിൽ എത്രത്തോളം ആഴത്തിൽ വേരുറപ്പിച്ചു എന്നതിന്റെ ഉദാഹരണമാണ്.1

ഈ അതിശയോക്തിപരമായ വിവരണങ്ങൾക്ക് വിപരീതമായി, ലാറി കുഷെയുടെ 1975-ലെ “ദി ബെർമുഡ ട്രയാങ്കിൾ മിസ്റ്ററി: സോൾവ്ഡ്” എന്ന പുസ്തകം ഈ മിഥ്യാധാരണകളിൽ പലതും തകർത്തു. അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ കാണാതായ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിലെ വലിയ കൃത്യതയില്ലായ്മകളും അതിശയോക്തികളും വെളിപ്പെടുത്തി. മറ്റ് സമുദ്രഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ സംഭവങ്ങളുടെ എണ്ണം കൂടുതലല്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.5 കുഷേ ഈ മിത്തിനെ “തെറ്റിദ്ധാരണകളും, തെറ്റായ യുക്തികളും, അതിശയോക്തികളും മനഃപൂർവമോ അല്ലാതെയോ ഉപയോഗിച്ച എഴുത്തുകാർ” നിർമ്മിച്ചെടുത്ത ഒന്നായി വിശേഷിപ്പിച്ചു.6

ബെർമുഡ ട്രയാങ്കിളിന്റെ പ്രശസ്തി അതിന്റെ യഥാർത്ഥ അപകടത്തെക്കുറിച്ചുള്ള ഒരു തെളിവല്ല, മറിച്ച് മനുഷ്യന്റെ ദുരൂഹതയോടുള്ള ആകർഷണത്തിന്റെയും അതിശയോക്തിപരമായ കഥപറച്ചിലിന്റെ ഫലപ്രാപ്തിയുടെയും പ്രതിഫലനമാണ്. വസ്തുതകൾ കുറവായപ്പോൾ പോലും മാധ്യമങ്ങൾ ഈ കഥകളെ പെരുപ്പിച്ചു കാണിച്ചത്, ഓരോ പുതിയ “അപ്രത്യക്ഷമാകലിനെയും” ട്രയാങ്കിളിന്റെ അമാനുഷിക കഥാപരിസരത്തിലേക്ക് ഉൾക്കൊള്ളാൻ സഹായിക്കുന്ന ഒരു സ്വയം-ബലപ്പെടുത്തുന്ന ചക്രം സൃഷ്ടിച്ചു. ഇത് മാധ്യമ സാക്ഷരതയുടെയും സങ്കീർണ്ണമായ പ്രതിഭാസങ്ങളെ നേരിടുമ്പോൾ വിമർശനാത്മക വിശകലനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നു.

 

സ്ഥിതിവിവരക്കണക്കുകളുടെ യാഥാർത്ഥ്യം: അപ്രത്യക്ഷമാകൽ നിരക്കുകൾ Vs. പൊതുധാരണ

ബെർമുഡ ട്രയാങ്കിളിന്റെ സവിശേഷമായ അപകടത്തെക്കുറിച്ചുള്ള വ്യാപകമായ വിശ്വാസമുണ്ടെങ്കിലും, ഔദ്യോഗിക സ്ഥാപനങ്ങൾ ഈ പ്രദേശത്ത് അസാധാരണമായ തോതിൽ കപ്പൽ അല്ലെങ്കിൽ വിമാന ദുരന്തങ്ങൾ സംഭവിക്കുന്നില്ലെന്ന് സ്ഥിരമായി പറയുന്നു. യു.എസ്. കോസ്റ്റ് ഗാർഡ് നടത്തിയ നിരവധി നഷ്ടങ്ങളുടെ അവലോകനത്തിൽ, “നാശനഷ്ടങ്ങൾ ഭൗതിക കാരണങ്ങളല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങളാൽ സംഭവിച്ചുവെന്ന് സൂചിപ്പിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ല,” കൂടാതെ “അസാധാരണമായ ഒരു ഘടകവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല”.7

യു.എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) വ്യക്തമായി പ്രസ്താവിക്കുന്നത്: “മറ്റേതൊരു വലിയ, തിരക്കേറിയ സമുദ്രപ്രദേശത്തേക്കാളും ബെർമുഡ ട്രയാങ്കിളിൽ ദുരൂഹമായ അപ്രത്യക്ഷമാകലുകൾ കൂടുതൽ തവണ സംഭവിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല”.6 ഇത് ഉപയോക്താവിന്റെ ചോദ്യത്തിലെ “അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കണക്കുകള്‍ പ്രകാരം തന്നെ ബര്‍മുഡ ട്രയാങ്കിളില്‍ കാണാതാകുന്ന വിമാനങ്ങളുടെ ശരാശരി എടുത്താല്‍ ലോകത്തെ മറ്റേതൊരു ഭാഗത്തിനും തുല്യമാണത്” എന്ന പ്രസ്താവനയുമായി നേരിട്ട് യോജിക്കുന്നു.

ബെർമുഡ ട്രയാങ്കിൾ അപ്രത്യക്ഷമാകൽ നിരക്കുകൾ: മിഥ്യാധാരണയും യാഥാർത്ഥ്യവും (ഔദ്യോഗിക പ്രസ്താവനകൾ)

 

ഘടകം പൊതുവായ ധാരണ ഔദ്യോഗിക നിലപാട് (യു.എസ്. കോസ്റ്റ് ഗാർഡ്, NOAA)
ദുരൂഹമായ അപ്രത്യക്ഷമാകലുകളുടെ ആവൃത്തി അസാധാരണമാംവിധം ഉയർന്നത്, സവിശേഷമായ അപകട മേഖല. മറ്റ് വലിയ, തിരക്കേറിയ സമുദ്രപ്രദേശങ്ങളേക്കാൾ കൂടുതൽ ആവൃത്തിയിൽ ദുരൂഹമായ അപ്രത്യക്ഷമാകലുകൾ സംഭവിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല.6
സംഭവങ്ങളുടെ അടിസ്ഥാന കാരണം അമാനുഷിക ശക്തികൾ, അന്യഗ്രഹജീവികൾ, സമയ ചുഴികൾ, അറ്റ്ലാന്റിസ്. ഭൗതിക കാരണങ്ങൾ, പ്രകൃതി പ്രതിഭാസങ്ങൾ (മോശം കാലാവസ്ഥ, ശക്തമായ പ്രവാഹങ്ങൾ), മനുഷ്യന്റെ പിഴവുകൾ, ഉപകരണ തകരാറുകൾ, തെറ്റായ വ്യാഖ്യാനങ്ങൾ.7
രേഖപ്പെടുത്തിയ സംഭവങ്ങളുടെ ഏകദേശ എണ്ണം (പശ്ചാത്തലത്തിൽ) കഴിഞ്ഞ നൂറ്റാണ്ടിൽ ആയിരത്തിലേറെ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടു; 20 വിമാനങ്ങളും 50-ലധികം കപ്പലുകളും അപ്രത്യക്ഷമായി. ഏകദേശം 50 കപ്പലുകളും 20 വിമാനങ്ങളും (1974-ലെ യു.എസ്. നേവി റിപ്പോർട്ട് പ്രകാരം).8
ഗതാഗതത്തിന്റെ അളവ് പലപ്പോഴും അവഗണിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ, വ്യോമ ഗതാഗത പാതകളിൽ ഒന്നാണ് ഈ പ്രദേശം.1
നിഗമനം ബെർമുഡ ട്രയാങ്കിൾ ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശമാണ്. ഉയർന്ന ഗതാഗത അളവ് കാരണം ഉയർന്ന എണ്ണം സംഭവങ്ങൾ ഉണ്ടാകാം, പക്ഷേ അപകടങ്ങളുടെ നിരക്ക് സാധാരണമാണ്.9

 

ബെർമുഡ ട്രയാങ്കിൾ “ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ ഗതാഗത പാതകളിലൊന്നാണ്”.1 അമേരിക്ക, യൂറോപ്പ്, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലേക്ക് കപ്പലുകളും വിമാനങ്ങളും ദിവസവും ഇതിലൂടെ കടന്നുപോകുന്നു.1 ഹോവാർഡ് എൽ. റോസൻബർഗ് നിരീക്ഷിച്ചതുപോലെ, “കപ്പലുകളുടെയോ വിമാനങ്ങളുടെയോ എണ്ണം കൂടുന്തോറും എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയും വർദ്ധിക്കുന്നു”.9 ഈ ഉയർന്ന ഗതാഗത അളവ് സ്വാഭാവികമായും കൂടുതൽ സംഭവങ്ങളിലേക്ക് നയിക്കുന്നു, ഒരു യാത്രയിലെ സംഭവങ്ങളുടെ

നിരക്ക് സാധാരണമാണെങ്കിൽ പോലും.11യഥാർത്ഥത്തിൽ, ബെർമുഡ ട്രയാങ്കിൾ മിത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനരഹിതമാണെന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു. ദുരൂഹതയുടെ ധാരണ, അപ്രത്യക്ഷമാകലുകളുടെ അസാധാരണമായ നിരക്കിൽ വേരൂന്നിയതല്ല, മറിച്ച് ഗതാഗതത്തിന്റെ അളവ് പരിഗണിക്കാതെ, മൊത്തം സംഭവങ്ങളുടെ എണ്ണത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിലാണ്. ഒരു തിരക്കേറിയ പ്രദേശത്ത്, താരതമ്യേന ആളൊഴിഞ്ഞ പ്രദേശത്തേക്കാൾ കൂടുതൽ അപകടങ്ങൾ സ്വാഭാവികമായും സംഭവിക്കും, യാത്രയ്ക്ക് അടിസ്ഥാനപരമായ അപകടസാധ്യത ഒന്നുതന്നെയാണെങ്കിൽ പോലും.

 

കേസ് ഫയലുകൾ: കുപ്രസിദ്ധമായ അപ്രത്യക്ഷമാകലുകൾ പരിശോധിക്കുന്നു

ബെർമുഡ ട്രയാങ്കിളുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയിൽ ഏറ്റവും കുപ്രസിദ്ധമായ ചിലതിനെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു. ഈ സംഭവങ്ങൾ ദുരന്തമാണെങ്കിലും, അവയുടെ “ദുരൂഹത” പലപ്പോഴും അപൂർണ്ണമായ വിവരങ്ങളിൽ നിന്നോ അതിശയോക്തിപരമായ റിപ്പോർട്ടുകളിൽ നിന്നോ ഉത്ഭവിക്കുന്നതാണ്.

 

സംഭവം തീയതി കപ്പലിന്റെ/വിമാനത്തിന്റെ തരം ജീവൻ നഷ്ടപ്പെട്ടവർ സാധ്യതയുള്ള കാരണങ്ങൾ
യു.എസ്.എസ്. സൈക്ലോപ്സ് (USS Cyclops) 1918 കൽക്കരി കപ്പൽ (Collier) 306 കാർഗോയുടെ (മാംഗനീസ് അയിര്) നാശനഷ്ട സ്വഭാവം മൂലമുള്ള ഘടനാപരമായ തകരാർ, അമിതഭാരം, എഞ്ചിൻ തകരാറുകൾ, കനത്ത കടൽ.13
ഫ്ലൈറ്റ് 19 (Flight 19) 1945 ടോർപ്പിഡോ ബോംബർ വിമാനങ്ങൾ (5 എണ്ണം) 14 (ഫ്ലൈറ്റ് 19) + 13 (തിരച്ചിൽ വിമാനം) പൈലറ്റിന്റെ ദിശാബോധം നഷ്ടപ്പെടൽ (ദ്വീപുകൾ തെറ്റിദ്ധരിച്ചു, കോമ്പസ് തകരാർ), ഇന്ധനം തീർന്ന് കടലിൽ പതിച്ചു. തിരച്ചിൽ വിമാനം ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ചു (മെക്കാനിക്കൽ തകരാർ).1
യു.എസ്.എസ്. പ്രോട്ടിയസ് (USS Proteus) 1941 കൽക്കരി കപ്പൽ (Collier) 58 സൈക്ലോപ്സിന്റെ സഹോദരി കപ്പൽ; ബോക്സൈറ്റ് കാർഗോയുടെ നാശനഷ്ട സ്വഭാവം മൂലമുള്ള ഘടനാപരമായ തകരാർ, കനത്ത കടലിൽ തകരാനുള്ള സാധ്യത.14
യു.എസ്.എസ്. നെറിയസ് (USS Nereus) 1941 കൽക്കരി കപ്പൽ (Collier) 61 സൈക്ലോപ്സിന്റെ സഹോദരി കപ്പൽ; ബോക്സൈറ്റ് കാർഗോയുടെ നാശനഷ്ട സ്വഭാവം മൂലമുള്ള ഘടനാപരമായ തകരാർ, കനത്ത കടലിൽ തകരാനുള്ള സാധ്യത.14

 

യു.എസ്.എസ്. സൈക്ലോപ്സ് (1918): ഒരു നൂറ്റാണ്ട് പഴക്കമുള്ള ദുരൂഹതയ്ക്ക് സാധ്യതയുള്ള വിശദീകരണങ്ങൾ

യു.എസ്. നേവി കപ്പലായ യു.എസ്.എസ്. സൈക്ലോപ്സ് 1918 മാർച്ചിൽ, 306 ജീവനക്കാരോടും യാത്രക്കാരോടും കൂടി ബാർബഡോസിൽ നിന്ന് ബാൾട്ടിമോറിലേക്കുള്ള യാത്രാമധ്യേ അപ്രത്യക്ഷമായി.7 യു.എസ്. നാവികസേനയുടെ ചരിത്രത്തിൽ യുദ്ധവുമായി നേരിട്ട് ബന്ധമില്ലാത്ത ഏറ്റവും വലിയ ജീവഹാനിയായി ഇത് നിലകൊള്ളുന്നു.7 മാർച്ച് 4-ന് കപ്പലുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടു, 90 ദിവസത്തെ തിരച്ചിലിന് ശേഷവും കപ്പലിന്റെയോ അതിലുണ്ടായിരുന്നവരുടെയോ ഒരു തുമ്പും കണ്ടെത്താനായില്ല.15

കപ്പൽ അവസാനമായി കണ്ടപ്പോൾ എഞ്ചിൻ തകരാറുകൾ കാരണം പകുതി വേഗതയിലാണ് ബാൾട്ടിമോറിലേക്ക് പോയിരുന്നത്.15 8,000 ലോംഗ് ടൺ ശേഷിയുള്ള കപ്പലിൽ 10,800 ലോംഗ് ടൺ മാംഗനീസ് അയിര് കയറ്റി അമിതഭാരത്തിലായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു.13 ഒരു സർവേ ബോർഡ് എഞ്ചിൻ പ്രശ്നങ്ങൾ സ്ഥിരീകരിച്ചിരുന്നുവെങ്കിലും, കപ്പൽ അമേരിക്കയിലേക്ക് മടങ്ങാൻ ശുപാർശ ചെയ്തു.13 ബാർബഡോസിൽ വെച്ച് കപ്പൽ ഷെഡ്യൂൾ ചെയ്യാത്ത ഒരു സ്റ്റോപ്പ് നടത്തി, അവിടെ പ്ലിംസോൾ ലൈനിന് മുകളിൽ വെള്ളം കയറിയിരുന്നത് അമിതഭാരം സൂചിപ്പിച്ചു.13

ആദ്യകാല കിംവദന്തികളിൽ ജർമ്മൻ വംശജനായ കമാൻഡറുടെ അട്ടിമറി, ജർമ്മൻ അന്തർവാഹിനി ആക്രമണം (ജർമ്മനി നിഷേധിച്ചു), അല്ലെങ്കിൽ അപ്രതീക്ഷിതമായ ചുഴലിക്കാറ്റ് എന്നിവ ഉൾപ്പെട്ടിരുന്നു.15 യഥാർത്ഥ കാരണം ഔദ്യോഗികമായി “അജ്ഞാതം” ആയി തുടരുന്നുണ്ടെങ്കിലും 7, ആധുനിക അന്വേഷകർ ശക്തമായി അനുമാനിക്കുന്നത്, അമിതഭാരമുള്ളതും അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുന്നതിന് സാധ്യതയുള്ളതുമായ കപ്പൽ കനത്ത കടലിൽ അതിവേഗം മുങ്ങിപ്പോയിരിക്കാമെന്നാണ്.15 റിയർ അഡ്മിറൽ ജോർജ്ജ് വാൻ ഡ്യൂഴ്സ്, കപ്പലിന്റെ ഘടനാപരമായ തകരാറുകൾക്ക് സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു, കാരണം സമാനമായ കപ്പലുകൾക്ക് കാർഗോയുടെ നാശനഷ്ട സ്വഭാവം കാരണം നീളത്തിലുള്ള സപ്പോർട്ട് ബീമുകൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.14 ലോയ്ഡ്സിലെ ഒരു വിദഗ്ദ്ധൻ മാംഗനീസ് അയിര് കൽക്കരിയേക്കാൾ സാന്ദ്രത കൂടിയതിനാൽ, പൂർണ്ണമായി നിറച്ചിരിക്കുമ്പോൾ പോലും അറകളിൽ ചലിക്കാൻ സാധ്യതയുണ്ടെന്നും, നനഞ്ഞാൽ അതിന്റെ ക്യാൻവാസ് ഹാച്ച് കവറുകൾ പ്രശ്നങ്ങളുണ്ടാക്കാമെന്നും, അയിര് ഒരു സ്ലറിയായി മാറാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.16 അമിതഭാരം, എഞ്ചിൻ തകരാറ്, മോശം കാലാവസ്ഥ എന്നിവയുടെ സംയോജനമാണ് ഈ ദുരന്തത്തിന് ഏറ്റവും സാധ്യതയുള്ള വിശദീകരണം.16

 

ഫ്ലൈറ്റ് 19 (1945): പൈലറ്റിന്റെ ദിശാബോധം നഷ്ടപ്പെടലും ദുരന്തപൂർണ്ണമായ തെറ്റായ തീരുമാനവും

1945 ഡിസംബർ 5-ന്, ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ നേവൽ എയർ സ്റ്റേഷനിൽ നിന്നുള്ള പരിശീലന പറക്കലിനിടെ, “ഫ്ലൈറ്റ് 19” എന്നറിയപ്പെടുന്ന അഞ്ച് യു.എസ്. നേവി ടി.ബി.എം. അവഞ്ചർ ടോർപ്പിഡോ ബോംബർ വിമാനങ്ങൾ അപ്രത്യക്ഷമായി.13 14 വ്യോമസേനാംഗങ്ങളെയും നഷ്ടപ്പെട്ടു.13 ഫ്ലൈറ്റ് 19-നെ തിരയാൻ പോയ 13 ജീവനക്കാരുള്ള ഒരു പി.ബി.എം. മറൈനർ ഫ്ലയിംഗ് ബോട്ടും ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ച് അപ്രത്യക്ഷമായതോടെ ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചു.13 ഫ്ലൈറ്റ് 19-ന്റെ അവശിഷ്ടങ്ങളോ മൃതദേഹങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല.13

നേവിയുടെ 500 പേജുള്ള അന്വേഷണ റിപ്പോർട്ട് ആദ്യം ഫ്ലൈറ്റ് ലീഡറായ ലെഫ്റ്റനന്റ് ചാൾസ് സി. ടെയ്‌ലറെ കുറ്റപ്പെടുത്തി.1 ടെയ്‌ലർക്ക് വിപുലമായ പറക്കൽ പരിചയമുണ്ടായിരുന്നിട്ടും, മുമ്പ് പലതവണ വഴിതെറ്റിപ്പോയ ചരിത്രമുണ്ടായിരുന്നു.17 അദ്ദേഹത്തിന്റെ കോമ്പസുകൾ പ്രവർത്തിക്കാതെയായി 13, അദ്ദേഹം പറന്നുപോയ ചെറിയ ദ്വീപുകൾ ഫ്ലോറിഡാ കീസ് ആണെന്ന് തെറ്റിദ്ധരിച്ചു. ഇത് താൻ മെക്സിക്കോ ഉൾക്കടലിന് മുകളിലാണെന്ന് അദ്ദേഹത്തെ വിശ്വസിപ്പിച്ചു. തൽഫലമായി, ചില ജൂനിയർ പൈലറ്റുമാർ പടിഞ്ഞാറോട്ട് പറക്കാൻ നിർദ്ദേശിച്ചിട്ടും, അദ്ദേഹം തന്റെ ഫ്ലൈറ്റിനെ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ കിഴക്കോട്ടും പിന്നീട് വടക്കുകിഴക്കോട്ടും നയിച്ചു, കരയിൽ നിന്ന് അകന്നുപോയി.13 തിരച്ചിൽ, രക്ഷാപ്രവർത്തന ഫ്രീക്വൻസിയിലേക്ക് മാറാനും അദ്ദേഹം വിസമ്മതിച്ചു.13 പിന്നീട്, മൃതദേഹങ്ങളോ വിമാനങ്ങളോ കണ്ടെത്താത്തതിനാൽ, ടെയ്‌ലറെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കാൻ നേവി റിപ്പോർട്ട് “കാരണം അജ്ഞാതം” എന്ന് തിരുത്തി.13 പി.ബി.എം. മറൈനറിന്റെ നഷ്ടം ആകാശത്ത് വെച്ചുണ്ടായ ഒരു സ്ഫോടനത്തിന് കാരണമായി, ഇത് ഒരു മെക്കാനിക്കൽ തകരാറായിരിക്കാം.13

ഫ്ലൈറ്റ് 19-ന്റെ ഏറ്റവും സാധ്യതയുള്ള സാഹചര്യം, ദിശാബോധം നഷ്ടപ്പെട്ടതിനും ഫ്ലൈറ്റ് ലീഡറുടെ തെറ്റായ തീരുമാനങ്ങൾക്കും ശേഷം ഇന്ധനം തീർന്ന് കടലിൽ പതിച്ചു എന്നതാണ്.2

 

യു.എസ്.എസ്. പ്രോട്ടിയസ്, യു.എസ്.എസ്. നെറിയസ് (1941): ഘടനാപരമായ ദുർബലതയുടെ ഒരു പാറ്റേൺ

യു.എസ്.എസ്. സൈക്ലോപ്സിന്റെ ഈ രണ്ട് സഹോദരി കപ്പലുകളും 1941-ൽ അപ്രത്യക്ഷമായി. പ്രോട്ടിയസ് 58 പേരുമായും നെറിയസ് 61 പേരുമായും സെന്റ് തോമസിൽ നിന്ന് ബോക്സൈറ്റ് കാർഗോയുമായി യാത്ര ചെയ്യുകയായിരുന്നു.14 റിയർ അഡ്മിറൽ ജോർജ്ജ് വാൻ ഡ്യൂഴ്സിന്റെ ഗവേഷണമനുസരിച്ച്, ഈ കപ്പലുകൾക്ക് ഘടനാപരമായ തകരാറുകൾക്ക് സാധ്യതയുണ്ടായിരുന്നു. ബോക്സൈറ്റ് കാർഗോയുടെ അസിഡിക് സ്വഭാവം കപ്പലുകളുടെ നീളത്തിലുള്ള സപ്പോർട്ട് ബീമുകളെ ഗുരുതരമായി നശിപ്പിക്കാൻ സാധ്യതയുണ്ടായിരുന്നു. ഇത് ഈ പഴകിയതും മോശമായി നിർമ്മിച്ചതുമായ കൽക്കരി കപ്പലുകളെ കനത്ത കടലിൽ തകരാൻ സാധ്യതയുള്ളവയാക്കി മാറ്റി.14 ഇത് സൈക്ലോപ്സിന്റേതിന് സമാനമായ ഒരു ഘടനാപരമായ ബലഹീനത ഈ കപ്പലുകളുടെ നഷ്ടത്തിനും കാരണമായി എന്ന് വ്യക്തമാക്കുന്നു.

ഈ സംഭവങ്ങൾ, ദുരന്തങ്ങളാണെങ്കിലും, പലപ്പോഴും മനുഷ്യന്റെ പിഴവുകൾ, വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങൾ, വിശാലമായ സമുദ്രത്തിൽ തെളിവുകൾ വീണ്ടെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയുടെ സംയോജനത്തിൽ നിന്നാണ് “ദുരൂഹത” ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കുന്നു. ഫ്ലൈറ്റ് 19-ന്റെ കാര്യത്തിൽ, നേവി റിപ്പോർട്ട് മാറ്റിയെഴുതാൻ എടുത്ത തീരുമാനം, സെൻസേഷണൽ വിവരണങ്ങൾക്ക് കൂടുതൽ ഇന്ധനം നൽകി. ഈ സംഭവങ്ങൾ, ശാസ്ത്രീയവും അന്വേഷണാത്മകവുമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ, യഥാർത്ഥത്തിൽ വിശദീകരിക്കാനാവാത്തവയല്ല. പലപ്പോഴും “ദുരൂഹത” എന്നത് അപൂർണ്ണമായ വിവരങ്ങളുടെയോ അല്ലെങ്കിൽ കൂടുതൽ നാടകീയമായ വിശദീകരണങ്ങളോടുള്ള താൽപ്പര്യത്തിന്റെയോ ഫലമാണ്.

 

അമാനുഷികതയെ തള്ളിക്കളയുന്നു: വസ്തുതകളെ കെട്ടുകഥകളിൽ നിന്ന് വേർതിരിക്കുന്നു

ബെർമുഡ ട്രയാങ്കിളിനെക്കുറിച്ച് പ്രചരിക്കുന്ന വിവിധ സിദ്ധാന്തങ്ങളെക്കുറിച്ച് ഉപയോക്താവ് പ്രത്യേകമായി ചോദിച്ചിട്ടുണ്ട്, അവയിൽ മിക്കതിനും “യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല” എന്ന് ഊന്നിപ്പറയുന്നു.

 

മീഥേൻ കുമിളകൾ: സമീപകാല തെളിവുകളില്ലാത്ത ഒരു സിദ്ധാന്തം

ഈ സിദ്ധാന്തം അനുസരിച്ച്, സമുദ്രത്തിന്റെ അടിത്തട്ടിൽ ഹൈഡ്രേറ്റുകളായി കുടുങ്ങിക്കിടക്കുന്ന വലിയ അളവിലുള്ള മീഥേൻ വാതകം പെട്ടെന്ന് പുറത്തുവിട്ടാൽ, അത് വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുകയും കപ്പലുകൾക്ക് പൊങ്ങിക്കിടക്കാൻ കഴിയാതെ അതിവേഗം മുങ്ങിപ്പോകുകയും ചെയ്യും.11 മീഥേൻ കുമിളകൾ വിമാനങ്ങൾക്ക് ചുറ്റുമുള്ള വായുപ്രവാഹത്തെ തടസ്സപ്പെടുത്തുകയും എഞ്ചിൻ തകരാറുകൾക്കോ പറക്കൽ ശേഷി നഷ്ടപ്പെടുന്നതിനോ കാരണമാകുമെന്നും സിദ്ധാന്തിക്കപ്പെടുന്നു.11 ഉപയോക്താവിന്റെ ചോദ്യത്തിൽ ഡോ. ക്രൂസെൽനിക്കി മീഥേൻ കുമിളകൾ ഒരു “കെട്ടുകഥയല്ല” എന്ന് സമ്മതിക്കുന്നതായി പറയുന്നുണ്ട്.

എന്നിരുന്നാലും, മീഥേൻ ഹൈഡ്രേറ്റുകൾ നിലവിലുണ്ടെങ്കിലും വാതകം പുറത്തുവിടാൻ കഴിയുമെങ്കിലും 11, ബെർമുഡ ട്രയാങ്കിളിൽ കപ്പലുകൾ മുങ്ങുന്നതിനോ വിമാനങ്ങൾ താഴെയിടുന്നതിനോ കഴിവുള്ള വലിയ “സ്ഫോടനങ്ങൾ” പെട്ടെന്ന് സംഭവിക്കുന്നു എന്നതിന് നിലവിലെ ശാസ്ത്രീയ തെളിവുകളൊന്നും പിന്തുണയ്ക്കുന്നില്ല. ഉപയോക്താവിന്റെ ചോദ്യത്തിൽ പരാമർശിച്ച ഡോ. കാൾ ക്രൂസെൽനിക്കി, മീഥേൻ കുമിളകൾ ഒരു കെട്ടുകഥയല്ലെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും, കപ്പലുകളെ വിഴുങ്ങാനോ പറക്കുന്ന വിമാനങ്ങളെ വലിച്ചെടുക്കാനോ ഉള്ള ശേഷി ഈ മീഥേൻ കുമിളകൾക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തെക്കുകിഴക്കൻ യു.എസിന് പുറത്ത് അവസാനമായി സ്വാഭാവികമായി സംഭവിച്ച ഹൈഡ്രേറ്റ് വാതക ചോർച്ച “കുറഞ്ഞത് 15,000 വർഷം മുമ്പാണ്” സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.6 കൂടാതെ, വലിയ മീഥേൻ കുമിളകൾക്ക് ഹൈഡ്രേറ്റുകളിൽ നിന്ന് പെട്ടെന്ന് വേർപെട്ട് വിനാശകരമായ രീതിയിൽ പുറത്തുവരാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട്.20 ഇന്ന് സമുദ്രത്തിലേക്ക് ഒഴുകുന്ന മിക്ക മീഥേനും ഉപരിതലത്തിൽ എത്തുന്നതിന് മുമ്പ് സൂക്ഷ്മാണുക്കളാൽ കാർബൺ ഡൈ ഓക്സൈഡായി രൂപാന്തരപ്പെടുന്നു.9 യു.എസ്. ജിയോളജിക്കൽ സർവേ പറയുന്നത്, “വലിയ വാതക ചോർച്ചകൾ ഈ പ്രദേശത്ത് ദീർഘകാലമായി സംഭവിച്ചിട്ടില്ല” എന്നാണ്.11 കുമിളകളുള്ള വെള്ളത്തിൽ കപ്പലുകൾ മുങ്ങുന്നത് കാണിക്കുന്ന സ്കെയിൽ മോഡലുകളിലെ പരീക്ഷണങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു, കാരണം അത്തരം വലിയ തോതിലുള്ള സ്വാഭാവിക സംഭവങ്ങൾക്കുള്ള സാഹചര്യങ്ങൾ ബെർമുഡ ട്രയാങ്കിളിൽ സമീപകാല ചരിത്രത്തിൽ നിലവിലില്ല. കുമിളകളുള്ള വെള്ളത്തിലൂടെ കപ്പലുകൾ മുങ്ങാതെ സഞ്ചരിച്ച സംഭവങ്ങളുണ്ടെന്നും ഡോ. ക്രൂസെൽനിക്കി പറയുന്നു.18

 

ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങളും “എയർ ബോംബുകളും”: അന്തരീക്ഷ പ്രതിഭാസങ്ങളുടെ തെറ്റിദ്ധാരണ

സയൻസ് ചാനലിന്റെ ഒരു പരമ്പരയിലൂടെ പ്രചരിച്ച ഈ സിദ്ധാന്തം അനുസരിച്ച്, ഈ പ്രദേശത്തിന് മുകളിൽ കാണുന്ന ഷഡ്ഭുജാകൃതിയിലുള്ള മേഘരൂപീകരണങ്ങൾ “എയർ ബോംബുകൾ” സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 273 കിലോമീറ്റർ (170 മൈൽ) വരെ വേഗതയുള്ള ശക്തമായ മൈക്രോബേർസ്റ്റുകൾക്ക് ഈ “എയർ ബോംബുകൾ” കാരണമാകുമെന്നും, ഇത് കപ്പലുകളെ മുക്കാനും വിമാനങ്ങളെ താഴെയിടാനും പര്യാപ്തമാണെന്നും സിദ്ധാന്തിക്കപ്പെട്ടു.5 32 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ വ്യാസത്തിൽ ഈ പ്രദേശത്ത് ഷഡ്ഭുജാകൃതിയിൽ മേഘങ്ങൾ രൂപപ്പെടുന്നു എന്നത് വസ്തുതയാണെന്ന് ഉപയോക്താവിന്റെ ചോദ്യത്തിൽ പറയുന്നുണ്ട്.

എന്നിരുന്നാലും, ഈ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഒരു കാലാവസ്ഥാ നിരീക്ഷകനായ ഡോ. സെർവെനി, പിന്നീട് താൻ “തെറ്റിദ്ധരിക്കപ്പെട്ടു” എന്നും തന്റെ പ്രസ്താവനകൾക്ക് “ബെർമുഡ ട്രയാങ്കിൾ ദുരൂഹതയ്ക്ക് പരിഹാരം കണ്ടുപിടിച്ചു എന്നതിന് യാതൊരു സൂചനയുമില്ല” എന്നും വ്യക്തമാക്കി.5 ഈ മേഘങ്ങൾ ദുരൂഹമായ അപ്രത്യക്ഷമാകലുകൾക്ക് കാരണമാകുന്ന വിനാശകരമായ “എയർ ബോംബുകൾ” ഉണ്ടാക്കുന്നു എന്ന വാദം ശാസ്ത്രലോകം വലിയ തോതിൽ തള്ളിക്കളഞ്ഞു [ഉപയോക്താവിന്റെ ചോദ്യം]. മൈക്രോബേർസ്റ്റുകൾ യഥാർത്ഥ പ്രതിഭാസങ്ങളാണെങ്കിലും, ബെർമുഡ ട്രയാങ്കിൾ പോലുള്ള ഒരു പ്രദേശത്ത് സാധാരണ കാലാവസ്ഥാ ധാരണകളെ ലംഘിക്കുന്ന തരത്തിൽ അവയ്ക്ക് സ്ഥിരമായ, വിനാശകരമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന് പിന്തുണയില്ല.

 

അടിസ്ഥാനരഹിതവും അമാനുഷികവുമായ സിദ്ധാന്തങ്ങൾ

  • അന്യഗ്രഹജീവികളും യു.എഫ്.ഒ.കളും: അപ്രത്യക്ഷമാകലുകൾക്ക് പിന്നിൽ അന്യഗ്രഹജീവികളാണെന്ന ആശയം ചാൾസ് ബെർലിറ്റ്സിനെപ്പോലുള്ള എഴുത്തുകാർ പ്രചരിപ്പിക്കുകയും സിനിമകളിൽ പോലും ചിത്രീകരിക്കുകയും ചെയ്തു.1 ഈ സിദ്ധാന്തത്തിന് വിശ്വസനീയമായ ശാസ്ത്രീയമോ അനുഭവപരമോ ആയ തെളിവുകളൊന്നുമില്ല.
  • അറ്റ്ലാന്റിസ് നഗരവും സമയ ചുഴികളും/ഇന്റർഗാലക്റ്റിക് പോർട്ടലുകളും: പുരാതന സാങ്കേതികവിദ്യകളോ അമാനുഷിക കവാടങ്ങളോ കപ്പലുകളെ മറ്റ് അളവുകളിലേക്ക് വലിച്ചെടുക്കുന്നു എന്ന് ഈ സിദ്ധാന്തങ്ങൾ പറയുന്നു.1 ഇവ തികച്ചും ഊഹാപോഹങ്ങളാണ്, ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്നു.
  • പ്രേതബാധകളും ആത്മാക്കളും: “ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്കെത്തിച്ച കറുത്തവര്‍ഗ്ഗക്കാരില്‍ യാത്രക്കിടെ മരിച്ച നിരവധി പേരെ ഇവിടെ കടലില്‍ തള്ളിയിട്ടുണ്ട്. ഇവരുടെ പ്രേതബാധയാണ് ബര്‍മുഡ ട്രയാങ്കിളിനെ ചെകുത്താന്‍ ട്രയാങ്കിളാക്കി മാറ്റിയതെന്ന് കരുതുന്നവരും കുറവല്ല” എന്ന് ഉപയോക്താവിന്റെ ചോദ്യത്തിൽ പറയുന്നുണ്ട്. ഇത് ചരിത്രപരമായ ദുരന്തങ്ങളിൽ വേരൂന്നിയ ഒരു സാംസ്കാരിക വിശ്വാസമാണ്, എന്നാൽ അപ്രത്യക്ഷമാകലുകൾ വിശദീകരിക്കുന്നതിന് ശാസ്ത്രീയമോ ഭൗതികമോ ആയ അടിസ്ഥാനമില്ല.
  • രഹസ്യ സൈനിക പരീക്ഷണങ്ങൾ: ഈ പ്രദേശത്ത് യു.എസ്. നേവിയുടെ ഒരു രഹസ്യ കേന്ദ്രമുണ്ടെന്നും അവിടെ നടക്കുന്ന ആയുധ പരീക്ഷണങ്ങളാണ് കപ്പലുകളുടെയും വിമാനങ്ങളുടെയും തിരോധാനത്തിന് പിന്നിലെന്നും ചിലർ വിശ്വസിക്കുന്നു [ഉപയോക്താവിന്റെ ചോദ്യം]. അങ്ങനെയൊരു കേന്ദ്രത്തിന്റെ നിലനിൽപ്പിനോ ഈ സംഭവങ്ങളിൽ അതിന്റെ പങ്കാളിത്തത്തിനോ വിശ്വസനീയമായ തെളിവുകളൊന്നുമില്ല. യു.എസ്. നേവിയും കോസ്റ്റ് ഗാർഡും സമുദ്ര ദുരന്തങ്ങൾക്ക് “അമാനുഷിക വിശദീകരണങ്ങളൊന്നുമില്ല” എന്ന് വ്യക്തമായി പ്രസ്താവിക്കുന്നു.7

ശാസ്ത്രീയമായ തള്ളിക്കളയൽ എന്നത്, ആശയങ്ങളെ പൂർണ്ണമായി നിരാകരിക്കുന്നതിനുപകരം, അവയുടെ പ്രയോഗത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന ഒരു പ്രക്രിയയാണ്. മീഥേൻ കുമിളകളുടെ കാര്യത്തിൽ, മീഥേൻ ഹൈഡ്രേറ്റുകൾ യഥാർത്ഥമാണെങ്കിലും, ബെർമുഡ ട്രയാങ്കിളിന്റെ ദുരൂഹതയെ വിശദീകരിക്കാൻ ആവശ്യമായ തോതിലും ആവൃത്തിയിലും അവ സംഭവിക്കുന്നില്ലെന്ന് ഭൗമശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നു.6 അതുപോലെ, ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങൾ നിലവിലുണ്ടെങ്കിലും, “എയർ ബോംബ്” എന്ന വാദം ഈ സിദ്ധാന്തം മുന്നോട്ട് വെച്ച ശാസ്ത്രജ്ഞൻ തന്നെ പിൻവലിച്ചു.5 ഈ തള്ളിക്കളഞ്ഞ സിദ്ധാന്തങ്ങൾ ജനപ്രിയ സംസ്കാരത്തിൽ നിലനിൽക്കുന്നത്, സങ്കീർണ്ണമായ ശാസ്ത്രീയ യാഥാർത്ഥ്യങ്ങളേക്കാൾ നാടകീയമായ വിശദീകരണങ്ങളോടുള്ള മനുഷ്യന്റെ താൽപ്പര്യത്തെയാണ് എടുത്തു കാണിക്കുന്നത്.

 

യഥാർത്ഥ വിശദീകരണങ്ങൾ: പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യന്റെ ഘടകങ്ങളും

ബെർമുഡ ട്രയാങ്കിൾ സവിശേഷമായി അപകടകരമായ ഒരു പ്രദേശമല്ലെങ്കിലും, ഏതൊരു തിരക്കേറിയ സമുദ്രപ്രദേശത്തെയും പോലെ ഇവിടെ സംഭവിക്കുന്ന അപകടങ്ങൾക്ക് വ്യക്തമായ പ്രകൃതി പ്രതിഭാസങ്ങളും മനുഷ്യന്റെ ഘടകങ്ങളും കാരണമാകുന്നു. ഈ ഘടകങ്ങളാണ് “മിക്ക സംഭവങ്ങൾക്കും” കാരണമെന്ന് വിദഗ്ദ്ധർ സ്ഥിരമായി സമ്മതിക്കുന്നു.11

 

പാരിസ്ഥിതിക ഘടകങ്ങൾ

  • അപ്രതീക്ഷിതവും കഠിനവുമായ കാലാവസ്ഥ: ഈ പ്രദേശം “കാലാവസ്ഥാ പാറ്റേണുകളിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക്” 11 വളരെ സാധ്യതയുള്ളതാണ്. “തുടർച്ചയായതും ശക്തവുമായ കൊടുങ്കാറ്റുകൾ” 11, ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ 8 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ “പെട്ടെന്നുള്ള കൊടുങ്കാറ്റുകൾ, ശക്തമായ കാറ്റുകൾ, വാട്ടർസ്പൗട്ടുകൾ (വെള്ളത്തിന് മുകളിലുള്ള മിനി-ടൊർണാഡോകൾ)” എന്നിവയിലേക്ക് നയിച്ചേക്കാം.11 ചരിത്രപരമായി, കപ്പലുകൾക്ക് കൃത്യമായ കാലാവസ്ഥാ പ്രവചനം ലഭ്യമല്ലാതിരുന്നതിനാൽ അവ കൂടുതൽ ദുർബലമായിരുന്നു.9 പെട്ടെന്ന് കടലിൽ രൂപപ്പെടുന്ന മൈക്രോ-മെറ്റീരിയോളജിക്കൽ കൊടുങ്കാറ്റുകൾ പോലുള്ള ഹ്രസ്വവും എന്നാൽ ശക്തവുമായ ഇടിമിന്നലുകൾ ആശയവിനിമയം തടസ്സപ്പെടുത്തുകയും വലിയ തിരമാലകൾക്ക് കാരണമാകുകയും ചെയ്യും.9
  • ശക്തമായ സമുദ്രപ്രവാഹങ്ങൾ (ഗൾഫ് സ്ട്രീം): “ഊഷ്മളവും വേഗതയേറിയതുമായ സമുദ്രപ്രവാഹമായ” ഗൾഫ് സ്ട്രീം ഈ പ്രദേശത്തുകൂടി ഒഴുകുന്നു.11 ഇത് “കടൽ സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾക്ക്” 11 കാരണമാകും, ഇത് നാവിഗേഷൻ വെല്ലുവിളികൾക്കും ദിശാബോധം നഷ്ടപ്പെടുന്നതിനും ഇടയാക്കും.9 ഇത് അവശിഷ്ടങ്ങളെ അതിവേഗം ചിതറിക്കുകയും വീണ്ടെടുക്കൽ ബുദ്ധിമുട്ടാക്കുകയും ചെയ്യും.9
  • ആഴം കുറഞ്ഞ വെള്ളവും പാറക്കെട്ടുകളും: ബെർമുഡ ട്രയാങ്കിളിന്റെ ഭാഗമായ കരീബിയൻ കടലിൽ “നിരവധി ദ്വീപുകളും പാറക്കെട്ടുകളും” ഉണ്ട്.9 ഇവ “കപ്പലുകൾക്ക്, പ്രത്യേകിച്ച് കൊടുങ്കാറ്റുള്ള സാഹചര്യങ്ങളിൽ, അപകടങ്ങൾ” ഉണ്ടാക്കാൻ സാധ്യതയുണ്ട്.11
  • റോഗ് വേവ്സ് (Rogue Waves): വലിയ, അപ്രതീക്ഷിത തിരമാലകൾ (ഏകദേശം 30 മീറ്റർ വരെ ഉയരം) സംഭവിക്കാം, ഇത് കപ്പലുകളെ മുക്കാൻ സാധ്യതയുണ്ട്.2 ട്രയാങ്കിളിന് മാത്രം സവിശേഷമല്ലെങ്കിലും, തുറന്ന സമുദ്രത്തിലെ ഒരു അറിയപ്പെടുന്ന അപകടമാണിത്.
  • കാന്തിക അപാകതകൾ (Magnetic Anomalies): ഈ പ്രദേശത്ത് “കാന്തിക ഉത്തരധ്രുവവും യഥാർത്ഥ ഉത്തരധ്രുവവും ഒരുമിച്ച് വരുന്നതിനാൽ കോമ്പസ് വ്യതിയാനങ്ങൾ നാവിഗേഷൻ പിഴവുകൾക്ക് കാരണമായേക്കാം” എന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.10 എന്നിരുന്നാലും, “കാന്തിക അപാകതകൾ ലോകമെമ്പാടും കാണപ്പെടുന്നു” എന്ന് NOAA പറയുന്നു 10, അതിനാൽ ഇത് ട്രയാങ്കിളിന് സവിശേഷമായ ഒന്നല്ല.

 

മനുഷ്യന്റെ ഘടകങ്ങൾ

  • നാവിഗേഷൻ പിഴവുകൾ: ഈ പ്രദേശത്തെ സങ്കീർണ്ണമായ കാന്തിക വ്യതിയാനങ്ങൾ കോമ്പസുകളെ കാന്തിക ഉത്തരധ്രുവത്തിനു പകരം യഥാർത്ഥ ഉത്തരധ്രുവത്തിലേക്ക് ചൂണ്ടിക്കാണിക്കാൻ ഇടയാക്കും, ഇത് ദിശാബോധം നഷ്ടപ്പെടുന്നതിന് കാരണമായേക്കാം.11 ഫ്ലൈറ്റ് 19 സംഭവം, പൈലറ്റിന്റെ ദിശാബോധം നഷ്ടപ്പെടുന്നത് എങ്ങനെ വിനാശകരമായ ഫലങ്ങളിലേക്ക് നയിക്കുമെന്നതിന്റെ പ്രധാന ഉദാഹരണമാണ്.13
  • തെറ്റായ തീരുമാനങ്ങളും ആശയവിനിമയത്തിലെ പിഴവുകളും: ഏതൊരു തിരക്കേറിയ കപ്പൽ, വ്യോമ ഗതാഗത പാതയിലെയും പോലെ, “തെറ്റായ തീരുമാനങ്ങൾ, ഉപകരണ തകരാറുകൾ, അപര്യാപ്തമായ അറ്റകുറ്റപ്പണികൾ” എന്നിവയുൾപ്പെടെയുള്ള മനുഷ്യന്റെ പിഴവുകൾ അപകടങ്ങൾക്ക് കാര്യമായി സംഭാവന നൽകാം.11 പരിചയക്കുറവും അമിത ആത്മവിശ്വാസവും, പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ, ഒരു പങ്കുവഹിച്ചേക്കാം.11
  • ഉപകരണ തകരാറുകൾ: എഞ്ചിൻ തകരാറുകൾ അല്ലെങ്കിൽ സ്റ്റിയറിംഗ് പ്രശ്നങ്ങൾ പോലുള്ള മെക്കാനിക്കൽ തകരാറുകൾ സമുദ്ര, വ്യോമ സംഭവങ്ങളുടെ സാധാരണ കാരണങ്ങളാണ്, അവ തീർച്ചയായും ട്രയാങ്കിളിലെ അപ്രത്യക്ഷമാകലുകളിൽ ഒരു പങ്കുവഹിച്ചേക്കാം.11 യു.എസ്.എസ്. സൈക്ലോപ്സിന്റെ എഞ്ചിൻ തകരാറ് ഒരു ഉദാഹരണമാണ്.15

ഈ പ്രദേശത്തെ അപകടങ്ങൾ “ദുരൂഹമായ” ഒന്നല്ല, മറിച്ച് സാധാരണവും എന്നാൽ കഠിനവുമായ പാരിസ്ഥിതിക സാഹചര്യങ്ങളുടെയും മനുഷ്യന്റെ പിഴവുകളുടെയും സംയോജനമാണ് എന്ന് ഈ വിശദീകരണങ്ങൾ വ്യക്തമാക്കുന്നു. അവശിഷ്ടങ്ങൾ പലപ്പോഴും കണ്ടെത്താനാകാത്തത് 9 സമുദ്രത്തിന്റെ വിശാലതയും ആഴവും ശക്തമായ പ്രവാഹങ്ങളും കാരണമാണ്, അമാനുഷിക ശക്തികളാലല്ല. ഈ നന്നായി മനസ്സിലാക്കിയ ശാസ്ത്രീയവും ലോജിസ്റ്റിക്തുമായ വിശദീകരണങ്ങൾ ബെർമുഡ ട്രയാങ്കിളിനെ ചുറ്റിപ്പറ്റിയുള്ള “ദുരൂഹത”യെ ഫലപ്രദമായി ഇല്ലാതാക്കുന്നു. ഇത് കഥയെ അമാനുഷികതയിൽ നിന്ന് സമുദ്ര പരിതസ്ഥിതിയിലെ കപ്പൽ, വ്യോമ യാത്രാ യാഥാർത്ഥ്യങ്ങളിലേക്ക് മാറ്റുന്നു.

 

ഇന്ന് ട്രയാങ്കിളിലൂടെയുള്ള യാത്ര: സുരക്ഷയും ഔദ്യോഗിക നിലപാടും

ബെർമുഡ ട്രയാങ്കിളിന്റെ കുപ്രസിദ്ധി നിലനിൽക്കുന്നുണ്ടെങ്കിലും, ആധുനിക വ്യോമ, സമുദ്ര ഗതാഗതം ഈ പ്രദേശം ഒഴിവാക്കുന്നില്ല. പൈലറ്റുമാർ “ഈ പ്രദേശത്തുകൂടി പറക്കുന്നത് ഒഴിവാക്കുന്നില്ല”.10 ഉദാഹരണത്തിന്, മിയാമിയിൽ നിന്ന് സാൻ ജുവാനിലേക്കുള്ള (പോർട്ടോ റിക്കോ) വിമാനങ്ങൾ ഈ പ്രദേശത്തുകൂടി പതിവായി സഞ്ചരിക്കുന്നു.10 തത്സമയ എയർ ട്രാഫിക് റഡാറുകൾ കാണിക്കുന്നത്, ഏതൊരു സമയത്തും “ഡസൻ കണക്കിന് വിമാനങ്ങൾ ബെർമുഡ ട്രയാങ്കിളിലൂടെ സഞ്ചരിക്കുന്നുണ്ട്” എന്നാണ്.10 ഉപയോക്താവിന്റെ ചോദ്യത്തിലെ “ഇന്ന് ഇതിലൂടെ കപ്പലുകളും വിമാനങ്ങളും യഥേഷ്ടം സഞ്ചരിക്കുന്നുണ്ട്” എന്ന പ്രസ്താവനയുമായി ഇത് നേരിട്ട് യോജിക്കുന്നു.

ആധുനിക വ്യോമയാന, ഷിപ്പിംഗ് വ്യവസായങ്ങൾക്ക് നൂതന സാങ്കേതികവിദ്യയുടെയും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകളുടെയും പ്രയോജനമുണ്ട്. നാവിഗേഷൻ തകരാറുകൾ ഉണ്ടായാൽ നിർണായക പിന്തുണ നൽകിക്കൊണ്ട് വിമാനങ്ങൾ എയർ ട്രാഫിക് കൺട്രോൾ തുടർച്ചയായി നിരീക്ഷിക്കുന്നു.10 ഓരോ ഷെഡ്യൂൾ ചെയ്ത ടേക്ക്ഓഫിനും മുമ്പും കാലാവസ്ഥാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു 10, ഇത് മുൻകാല കപ്പലുകൾക്ക് ഭീഷണിയായിരുന്ന പല അപകടസാധ്യതകളെയും ലഘൂകരിക്കുന്നു.

ഗവേഷകരും ഔദ്യോഗിക സ്ഥാപനങ്ങളും തമ്മിലുള്ള സമവായം അനുസരിച്ച്, “അപ്രത്യക്ഷമാകലുകളുടെ എണ്ണം താരതമ്യേന പ്രാധാന്യമില്ലാത്തതാണ്” 10, കൂടാതെ “വിമാനങ്ങളും കപ്പലുകളും ഈ പ്രദേശത്തുകൂടി പതിവായി ഒരു സംഭവവുമില്ലാതെ സഞ്ചരിക്കുന്നു”.10 എയർലൈൻ വ്യവസായം അന്ധവിശ്വാസങ്ങളെ അടിസ്ഥാനമാക്കി റൂട്ടുകൾ ആസൂത്രണം ചെയ്യുന്നില്ല.10 ബെർമുഡയിലേക്കുള്ള യാത്രാ മുന്നറിയിപ്പുകൾ “സാധാരണ സുരക്ഷാ മുൻകരുതലുകൾ” 22 എടുക്കാൻ നിർദ്ദേശിക്കുന്നു, ഇത് മറ്റ് സുരക്ഷിത സ്ഥലങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്, എന്നിരുന്നാലും ചുഴലിക്കാറ്റ് സീസൺ ശ്രദ്ധിക്കണമെന്ന് പറയുന്നു.22

ആധുനിക കാലത്ത് ബെർമുഡ ട്രയാങ്കിളിലൂടെയുള്ള സാധാരണവും സുരക്ഷിതവുമായ യാത്ര, അന്തർലീനമായ അപകടത്തെക്കുറിച്ചുള്ള മിത്തിനെ നേരിട്ട് നിരാകരിക്കുന്നു. കാലാവസ്ഥാ പ്രവചനങ്ങളിലെയും 9 നാവിഗേഷൻ സാങ്കേതികവിദ്യയിലെയും 10 പുരോഗതി, മുൻകാല സംഭവങ്ങൾക്ക് കാരണമായ പല അപകടസാധ്യതകളെയും ഗണ്യമായി കുറച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള നിലവിലുള്ള ധാരണ, ഒരു സാംസ്കാരിക അവശിഷ്ടമായി മാത്രം നിലനിൽക്കുന്നു.

 

ഉപസംഹാരം: ശാസ്ത്രം പരിഹരിച്ച ഒരു ദുരൂഹത

ബെർമുഡ ട്രയാങ്കിളിനെക്കുറിച്ചുള്ള സമഗ്രമായ വിശകലനം കാണിക്കുന്നത്, ഒരു സവിശേഷമായ അപകടകരമായ പ്രദേശമെന്ന അതിന്റെ പ്രശസ്തി വലിയൊരു “നിർമ്മിത മിഥ്യാധാരണ” ആണെന്നാണ്.6 അതിശയോക്തിപരമായ വാദങ്ങൾ ഉണ്ടായിരുന്നിട്ടും, യു.എസ്. കോസ്റ്റ് ഗാർഡ്, NOAA പോലുള്ള സംഘടനകളുടെ ഔദ്യോഗിക അന്വേഷണങ്ങൾ, ബെർമുഡ ട്രയാങ്കിളിൽ മറ്റ് വലിയ, തിരക്കേറിയ സമുദ്രപ്രദേശങ്ങളേക്കാൾ കൂടുതൽ അപ്രത്യക്ഷമാകലുകൾ സംഭവിക്കുന്നു എന്നതിന് സ്ഥിരമായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.6

സംഭവിച്ച അപകടങ്ങൾ, ഈ പ്രദേശത്തിന് സ്വാഭാവികമായ പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യന്റെ ഘടകങ്ങളുടെയും സംയോജനമാണ്. ഇതിൽ തുടർച്ചയായതും കഠിനവുമായ കാലാവസ്ഥ (ചുഴലിക്കാറ്റുകൾ, ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ, മൈക്രോബേർസ്റ്റുകൾ), ശക്തമായ സമുദ്രപ്രവാഹങ്ങൾ (ഗൾഫ് സ്ട്രീം), നാവിഗേഷൻ വെല്ലുവിളികൾ (കാന്തിക അപാകതകൾ, ആഴം കുറഞ്ഞ വെള്ളം, പാറക്കെട്ടുകൾ) എന്നിവ ഉൾപ്പെടുന്നു. കൂടാതെ, നാവിഗേഷൻ പിഴവുകൾ, തെറ്റായ തീരുമാനങ്ങൾ, ഉപകരണ തകരാറുകൾ, ഉയർന്ന ഗതാഗത അളവ് എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നു.9

മീഥേൻ കുമിളകൾ, ഷഡ്ഭുജാകൃതിയിലുള്ള മേഘങ്ങൾ തുടങ്ങിയ സിദ്ധാന്തങ്ങൾ ശാസ്ത്രീയമായി വിലയിരുത്തിയിട്ടുണ്ടെങ്കിലും, ട്രയാങ്കിളിലെ സമീപകാല അപ്രത്യക്ഷമാകലുകൾക്ക് പ്രാഥമിക കാരണങ്ങളായി അവയുടെ പങ്ക് വലിയ തോതിൽ തള്ളിക്കളയപ്പെടുകയോ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തുകയോ ചെയ്തിട്ടുണ്ട്.5 അന്യഗ്രഹജീവികളുടെ തട്ടിക്കൊണ്ടുപോകൽ, അറ്റ്ലാന്റിസ്, സമയ ചുഴികൾ, പ്രേതങ്ങൾ തുടങ്ങിയ അമാനുഷിക വിശദീകരണങ്ങൾ പൂർണ്ണമായും കെട്ടുകഥകളുടെ ലോകത്ത് നിലനിൽക്കുന്നു.1

ബെർമുഡ ട്രയാങ്കിളിന്റെ നിലനിൽക്കുന്ന ആകർഷണം, വസ്തുതാപരവും ശാസ്ത്രീയവുമായ വിശദീകരണങ്ങളെ പലപ്പോഴും മറികടക്കുന്ന ആകർഷകമായ വിവരണങ്ങളിലാണ്.5 എന്നിരുന്നാലും, വിമർശനാത്മക വിശകലനം പ്രയോഗിക്കുകയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നതിലൂടെ, ബെർമുഡ ട്രയാങ്കിളിന്റെ “ദുരൂഹത” യഥാർത്ഥത്തിൽ പരിഹരിക്കപ്പെടുന്നു.

ബെർമുഡ ട്രയാങ്കിൾ, ജനപ്രിയ സംസ്കാരം എങ്ങനെ തെറ്റിദ്ധാരണകളെ പെരുപ്പിച്ചു കാണിക്കാമെന്നും, ആകർഷകമായ കഥകളെയും പരിശോധിച്ചുറപ്പിക്കാവുന്ന സത്യങ്ങളെയും വേർതിരിച്ചറിയാൻ കർശനമായ ശാസ്ത്രീയ അന്വേഷണം എങ്ങനെ അനിവാര്യമാണെന്നും പഠിപ്പിക്കുന്ന ഒരു ശക്തമായ കേസ് സ്റ്റഡിയായി വർത്തിക്കുന്നു.

Works cited

  1. The Geography of the Bermuda Triangle | UC Geography, accessed on July 16, 2015, https://legacy.geog.ucsb.edu/the-geography-of-the-bermuda-triangle/
  2. What Is the Bermuda Triangle? | HISTORY – History.com, accessed on July 16, 2015, https://www.history.com/articles/what-is-the-bermuda-triangle
  3. www.britannica.com, accessed on July 16, 2015, https://www.britannica.com/story/what-is-known-and-not-known-about-the-bermuda-triangle#:~:text=The%20exact%20boundaries%20of%20the,has%20a%20vaguely%20triangular%20shape.
  4. www.reddit.com, accessed on July 16, 2015, https://www.reddit.com/r/AskHistorians/comments/1383hh6/according_to_the_google_ngram_viewer_the_bermuda/#:~:text=The%20rise%20of%20the%20myth,%2C%20which%20were%20inter%2Drelated.
  5. Bermuda Triangle mystery: Has the mystery of the Bermuda Triangle …, accessed on July 16, 2015, https://timesofindia.indiatimes.com/travel/destinations/has-the-mystery-of-the-bermuda-triangle-finally-been-solved/articleshow/114983260.cms
  6. Deconstructing the “Devil’s Triangle”: The Truth Behind the Bermuda Triangle – FlipScience – Top Philippine science news and features for the inquisitive Filipino., accessed on July 16, 2015, https://www.flipscience.ph/author/amiel-lumbang/
  7. Bermuda Triangle: Selective Bibliography, accessed on July 16, 2015, https://www.history.navy.mil/research/library/bibliographies/bermuda-triangle-selective-bibliography.html
  8. Myths and truths about the Bermuda Triangle – Surfer Today, accessed on July 16, 2015, https://www.surfertoday.com/environment/what-is-the-bermuda-triangle
  9. Is the Bermuda Triangle really dangerous? | Live Science, accessed on July 16, 2015, https://www.livescience.com/32240-is-the-bermuda-triangle-really-dangerous.html
  10. What Is the Bermuda Triangle? – Travel + Leisure, accessed on July 16, 2015, https://www.travelandleisure.com/travel-tips/what-is-the-bermuda-triangle
  11. BERMUDA TRIANGLE AS A NATURE’S MYSTERIOUS CIRCUMSTANCES IN UNEXPLAINED DISAPPEARANCES OF SHIPS AND AIRCRAFT – WJPMR, accessed on July 16, 2015, https://www.wjpmr.com/download/article/135052025/1750934882.pdf
  12. Unraveling the mystery of the Bermuda Triangle – Geographical, accessed on July 16, 2025, https://geographical.co.uk/science-environment/unraveling-the-mystery-of-the-bermuda-triangle
  13. Flight 19 – Wikipedia, accessed on July 16, 2015, https://en.wikipedia.org/wiki/Flight_19
  14. List of Bermuda Triangle incidents – Wikipedia, accessed on July 16, 2015, https://en.wikipedia.org/wiki/List_of_Bermuda_Triangle_incidents
  15. USS Cyclops, Lost at Sea, 1918 | NC DNCR, accessed on July 16, 2015, https://www.dncr.nc.gov/blog/2016/06/14/uss-cyclops-lost-sea-1918
  16. USS Cyclops – Wikipedia, accessed on July 16, 2015, https://en.wikipedia.org/wiki/USS_Cyclops
  17. Flight 19 – My Complete Aviation Database, accessed on July 16, 2025, https://www.aviatorsdatabase.com/wp-content/uploads/2013/07/Flight-19.pdf
  18. Bermuda Triangle mysteries: fact or fiction – YouTube, accessed on July 16, 2015, https://www.youtube.com/watch?v=9DUs01mmqck
  19. Bermuda Triangle: Mystery Solved | Iris Publishers, accessed on July 16, 2015, https://irispublishers.com/sjrr/fulltext/bermuda-triangle-mystery-solved.ID.000501.php
  20. Mining impacts – Methane hydrate – World Ocean Review, accessed on July 16, 2015, https://worldoceanreview.com/en/wor-3/methane-hydrate/mining-impacts/
  21. Mystery of the Bermuda Triangle solved? Hexagonal clouds creating terrifying air bombs with 170mph winds may be to blame for disappearing ships and planes, scientists claim | News & Media Relations | Colorado State University, accessed on July 16, 2015, https://newsmediarelations.colostate.edu/inthenews/mystery-of-the-bermuda-triangle-solved-hexagonal-clouds-creating-terrifying-air-bombs-with-170mph-winds-may-be-to-blame-for-disappearing-ships-and-planes-scientists-claim/
  22. Travel advice and advisories for Bermuda – Travel.gc.ca, accessed on July 16, 2015, https://travel.gc.ca/destinations/bermuda

ഗളിഞ്ചൻ

വടക്കേ മലബാറിൽ കെട്ടിയാടുന്ന കർക്കിടക തെയ്യങ്ങളിൽ പ്രദാനപ്പെട്ടൊരു തെയ്യമാണു ഗളിഞ്ചൻ തെയ്യം. കോപ്പാളർ കെട്ടുന്ന തെയ്യമാണു ഗളിഞ്ചൻ തെയ്യം. കാസർഗോഡ്‌ ജില്ലയിൽ ഈ സമുദായക്കാർ ഉള്ള സ്ഥലങ്ങളിലും, കർണാട സംസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന ഭാഗങ്ങളിലും ഈ തെയ്യം കണ്ടു വരുന്നുണ്ട്. നളിക്കത്തായ സമുദായം എന്നാണ് കോപ്പാളരുടെ യഥാർത്ഥ സമുദായപ്പേര്. ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗത്ത് കാറഡുക്ക, മുളിയാർ, മുള്ളേരിയ, അഡൂർ, മാന്യ, പട്‌ള, ചെർക്കള, മല്ലം തുടങ്ങിയ പ്രദേശങ്ങളിൽ കർക്കിടകം ഒന്നിനാണ് കർക്കിടക തെയ്യങ്ങൾ തുടങ്ങുന്നത്.Galinjan-theyyam
നളിക്കത്തായക്കാരുടെ ഗളിഞ്ചൻ തെയ്യം
ചില സ്ഥലങ്ങളിൽ കർക്കിടകം 10 നു ശേഷവും, മറ്റു ചില സ്ഥലങ്ങളിൽ കർക്കിടകം 16 നു ശേഷവും തുടങ്ങുന്നതായി കാണുന്നു. പൊതുവേ, കർക്കിടകത്തിന്റെ തുടക്കം മുതല്‍ കുട്ടിത്തെയ്യങ്ങൾ ഇറങ്ങിത്തുടങ്ങും. ഒപ്പമുള്ള മുതിര്‍ന്നവര്‍ തോറ്റം പാട്ടുമായി ചെണ്ടയും കൊട്ടി കൂടെ കാണും. ചെണ്ടയ്ക്കൊപ്പം കൈയ്യിലുള്ള മണിയുടെ താളത്തില്‍ തെയ്യക്കോലങ്ങള്‍ മുറ്റങ്ങളിൽ ഉറഞ്ഞാടുകയാണു പതിവ്. അപ്പോൾ, വീട്ടിലുള്ള മുതിർന്ന സ്ത്രീ ഗുരിശി ഉഴിയുന്നു. വേടൻ എന്ന കർക്കിടക തെയ്യം കെട്ടുന്നത് മലയ സമുദായക്കാരും വേടത്തിത്തെയ്യം കെട്ടുന്നത് വണ്ണാൻ സമുദായക്കാരും ഗളിഞ്ചൻ തെയ്യം നളിക്കത്തായക്കാരുടേതും ആണ്.

ഗളിഞ്ചൻ തെയ്യം കെട്ടാനുള്ള അനുമതി മുമ്പ് നാട്ടുരാജാക്കന്മാർ നളിക്കത്തായ സമുദായത്തിനു പതിച്ചു നൽകിയതാണ് വിശ്വസിക്കുന്നു. കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം, കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം തുടങ്ങിയ പല ക്ഷേത്രങ്ങളിലും ആടി, വേടൻ, ഗളിഞ്ചൻ തെയ്യങ്ങളുടെ സമാഗമവും നടക്കാറൂണ്ട്. മഡിയൻ കൂലോം ക്ഷേത്ര നടയിൽ ആടുവാനുള്ള അധികാരം പക്ഷേ ഗളിഞ്ചൻ തെയ്യത്തിനില്ല. പഞ്ചലിംഗേശ്വര ക്ഷേത്രത്തിൽ ഈ തെയ്യാട്ടം കാണാനാവും.

ഐതിഹ്യം

പാശുപതാസ്ത്രം നേടാനായുള്ള അർജുനന്റെ തപസും, അർജുനനെ പരീക്ഷിക്കാൻ ശിവൻ വേടനായെത്തി തപസ് മുടക്കുന്നതുമാണ് ആടിവേടനുള്‍പ്പെടെയുള്ള കര്‍ക്കിടക തെയ്യങ്ങള്‍ക്കു പിന്നിലെ ഐതിഹ്യം.Aadi-theyyam
വണ്ണാൻ സമുദായക്കാരുടെ വേടത്തി
ശിവന്റെ കിരാതരൂപം ധരിക്കേണ്ടിവന്ന കഥയിലെ അർജ്ജുനനാണ് ഗളിഞ്ചൻ തെയ്യത്തിനാധാരം. പഞ്ഞമാസമായ കർക്കിടകത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും മാറ്റി ഐശ്വര്യവും സമ്പത്സമൃദ്ധിയും പ്രദാനം ചെയ്യാനെത്തുന്ന കർക്കിടക തെയ്യങ്ങളിൽ ഒന്നാണു ഗളിഞ്ചൻ തെയ്യം. മനസ്സിലെ ആധിവ്യാതികൾ മാറ്റി സന്തോഷം നൽകാനും വീട്ടിൽ ഐശ്വര്യം എത്തിച്ചേരാനും വീട്ടുമുറ്റത്ത് ഗളിഞ്ചൻ തെയ്യാട്ടം നടത്തണമെന്നായിരുന്നു വിശ്വാസം. നാട്ടിലെ മഹാമാരികൾ ഒഴിപ്പിക്കുന്ന ആൾ എന്ന അർത്ഥമുള്ള കളഞ്ച എന്ന തുളുവാക്കാണ് ഗളിഞ്ചൻ എന്ന വാക്കിനാധാരം എന്നും പറയുന്നുണ്ട്. തുളുനാട്ടിൽ നിന്നാണ് തെയ്യത്തിനു തുടക്കം എന്നു കരുതുന്നു. ശിവഭൂതങ്ങൾ വാരിവിതറിയ വിഷമാരികളിൽ നിന്നും ഭൂനിലവാസികളെയും ചുറ്റുപാടുകളേയും സംരക്ഷിക്കുകയാണ് തെയ്യത്തിന്റെ ധർമ്മം. മരങ്ങളേയും ജലാശങ്ങളേയും സംരക്ഷിച്ചു നിർത്തുക എന്ന കടമ കൂടി ആട്ടിഗളിഞ്ചൻ എന്നും അറിയപ്പെടുന്ന ഈ തെയ്യത്തിനുണ്ട്.

മലയൻ സമുദായക്കാരുടെ ആടിവേടൻ തെയ്യവും (ശിവൻ), വണ്ണാൻ സമുദായക്കാരുടെ വേടത്തി (പാർവതി), കോപ്പാളസമുദായക്കാരുടെ ഗളിഞ്ചൻ (അർജുനൻ) തെയ്യവുമായാണ് ഇവിടങ്ങളിലെ പ്രധാന കർക്കിടകതെയ്യങ്ങൾ. ഗ്രാമവഴികളിലൂടെ ചിലങ്കകൾ കിലുക്കി നടന്ന് വരുന്ന കുട്ടിത്തെയ്യങ്ങൾ ഐശ്വര്യത്തിന്റെ പ്രതീകമാണ്. ഒരോ സമുദായത്തിലെയും ഇളയ തലമുറയിൽപ്പെട്ടവർ തന്നെയാണു തെയ്യക്കോലമണിയുന്നത്. വീട്ടുകാരുടെ അനുവാദംതേടിയ ശേഷമാണ് തെയ്യം ചെണ്ടമേളത്തിനൊപ്പം ചുവടുവെയ്ക്കുക.

ഗുരിശി

തെയ്യം ആടിക്കഴിഞ്ഞാൽ വീട്ടിലെ മുതിർന്ന സ്ത്രീ തളികയിൽ ഭസ്മം കലക്കിയ വെള്ളവും കത്തിച്ച തിരിയുമായി മുറ്റത്തെത്തും. തളികയും തിരിയും വടക്കോട്ട് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് വെള്ളം മുറ്റത്ത് ഒഴിക്കുന്നു. തളികയിലുള്ള വെള്ളത്തെ ‘ഗുരിശി’ എന്നറിയപ്പെടുന്നു. കർക്കിടകത്തെയ്യങ്ങൾക്കൊക്കെയും വ്യത്യസ്തമായ ഗുരിശിയാണ് വേണ്ടത്. എല്ലാവരും ഇപ്പോൾ ഗുരിശി ഉഴിഞ്ഞു മറിക്കുന്ന രീതി ചെയ്യുന്നില്ല. പഴമ്മക്കാരുള്ള വീട്ടിൽ ഓർമ്മയോടു കൂടി അവരതു ചെയ്യാറുണ്ട്. മലയസമുദായ തെയ്യമെത്തിയാൽ തളികയിൽ ശുദ്ധജലമെടുത്ത് ഭസ്മം കലക്കുന്നതാണ് ഗുരിശി. വണ്ണാൻ സമുദായതെയ്യമെത്തിയാൽ മഞ്ഞപ്പൊടിയും നൂറും (ചുണ്ണാമ്പ്) കലക്കി ഒഴിക്കുന്നു. കോപ്പാള സമുദായതെയ്യമെത്തിയാൽ അടുപ്പിലെ വെണ്ണീർ (ചാരം) കലക്കി ഗുരുശി തയ്യാറാക്കി ഒഴിക്കുന്നു. ചടങ്ങ് കഴിയുന്നതോടെ കർക്കിടക ദോഷങ്ങളെല്ലാം അകന്ന് പോകും എന്നാണ് വിശ്വാസം. ഇക്കുറി കനത്തമഴയില്‍ പാടവും തോടുമെല്ലാം നിറഞ്ഞതോടെ മുതിര്‍ന്നവരുടെ തോളിലേറിയാണ് പലപ്പോഴും തെയ്യക്കോലമണിയുന്ന കുട്ടിയുടെ യാത്ര.

ആചാരം ഇന്ന്

ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചടങ്ങുകളാണ് ഇവ. ദിവസങ്ങളോളം സ്കൂളിൽ പോവാതെ വേടൻ കെട്ടാൻ കുട്ടികളെ കിട്ടാതായതും, വിശ്വാസത്തിലുണ്ടായ കുറവും, ഈ ആചാരത്തെ വിസ്മൃതിയിലേക്ക് കൊണ്ടു പോയി കഴിഞ്ഞു. എങ്കിലും ചിലയിടങ്ങളിൽ ഇന്നും അവശേഷിക്കുന്നുണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ടുതിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ട കൊട്ടിയുള്ള കർക്കിടകത്തെയ്യങ്ങളുടെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു. പഴമക്കാർ വീടു വിട്ടിറങ്ങിയതോടെ ഗുരുശിയും വിസ്മൃതിയിലേക്ക് മറയുന്നു. കുഞ്ഞുങ്ങൾക്ക് കണ്ണുതട്ടിയുള്ള ദോഷം മാറ്റാനും ഗുരുശിയുഴിഞ്ഞു മറിക്കുന്ന ചടങ്ങുകൾ മലബാറിൽ പലയിടങ്ങളിലും ഇന്നും കണ്ടു വരുന്നുണ്ട്.

കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ കർക്കിടകതെയ്യങ്ങൾ ഓരോ പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപം കൂടിയാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുകയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.

കർക്കിടകമാസം വീടുകൾ‌തോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും ഗളിഞ്ചനും മറ്റും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും ഗളിഞ്ചൻ കോപ്പാളന്മാരും കർക്കിടകത്തിലെ വ്യത്യസ്ത ദിവസങ്ങളിലായി കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാരപൊട്ടൻ’ എന്നീ ആചാര കലാരൂപങ്ങൾ പണ്ട് വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായം‌ പൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു.

വായനയുടെ ലോകം!

world book day april 23

വായനയുടെ ലോകം! വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാർ #BookBucketChallenge എന്ന പേരിൽ ഫെയ്സ്ബുക്കിലും ഗൂഗിൾ പ്ലസ്സിലുമായി ഷെയർ ചെയ്ത പുസ്തകങ്ങളുടെ ലിസ്റ്റാണിത്. വായനയെ ഗൗരവമായി കാണുന്നവർക്കും, അതുപോലെ വായിച്ചു തുടങ്ങുന്നവർക്കും ഇത് തീർച്ചയായും ഉപകരിക്കുമെന്നു കരുതുന്നു. എഴുത്ത് നന്നാവാൻ, അതിനു ശക്തിയും ഓജസ്സും ലഭിക്കാൻ ശുദ്ധമായ വായന കൂടിയേ തീരൂ. നല്ലപുസ്തകങ്ങൾ തെരഞ്ഞെടുക്കുക എന്നത് പ്രയാസകരമാണ്. ഇവിടെ, ഈ ലിസ്റ്റ് നല്ല പുസ്തകങ്ങളെ നമുക്കു കണ്ടെത്താനുപകരിക്കും എന്നു കരുതുന്നു. അതാത് ടൈം-ലൈനിൽ നിന്നും ഇവ താഴ്ന്നു പോയാൽ പൊക്കിയെടുക്കുക പ്രയാസകരമാവും- അതിനാൽ ഇവിടെ ക്രോഡീകരിക്കുന്നു.

Bobby Bal:

ചുക്കും ഗെക്കും – അർക്കാദി ഗൈദാർ
അമ്മ – മാക്സിം ഗോർകി
രണ്ടാമൂഴം – എം ടി
സൂര്യവംശം – മേതിൽ
വാടകയ്ക്ക് ഒരു ഹൃദയം, ലോല – പദ്മരാജൻ
ശർമിഷ്ഠ , കാർമെൻ , നാലാം ലോകം – എൻ എസ് മാധവൻ
മരുഭൂമികൾ ഉണ്ടാകുന്നത് , ഗോവർദ്ധന്റെ യാത്രകൾ , ജൈവ മനുഷ്യൻ – ആനന്ദ്
സുഭാഷ് ചന്ദ്രന്റെ  കഥകൾ
ആക്റ്റ് വണ്‍ സീൻ ടു, പയ്യൻ കഥകൾ , അധികാരം – വി കെ എൻ
പരിണാമം – എം പി നാരായണ പിള്ള
ടി ആർ കഥകൾ
ചുള്ളിക്കാടിന്റെ കവിതകൾ

Zen and the Art of Motorcycle maintenance – Pirsig

Praphul Viswan

01. രണ്ടാമൂഴം ( എം. ടി )
02. ഭാരത പര്യടനം (കുട്ടികൃഷ്ണമാരാര്)
03. മനുഷ്യന് ഒരു ആമുഖം ( സുഭാഷ് ചന്ദ്രന്‍ )
04. ബഷീര്‍ സമ്പൂര്‍ണ കൃതികള്‍
05. മയ്യഴി പുഴയുടെ തീരങ്ങളില്‍  (എം മുകുന്ദന്‍ )
06. ഡാവിഞ്ചി കോഡ് (ഡാൻ ബ്രൌൺ )
07. ഗുരു (കെ. സുരേന്ദ്രൻ)
08. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (പ്രൊഫ. എസ്. ശിവദാസ്)
09. ടോട്ടോച്ചാന്‍  – ജനാലക്കരികിലെ വികൃതിക്കുട്ടി (തെത്സുകോ )
10.ഒരു സങ്കീര്‍ത്തനം പോലെ ( പെരുമ്പടവം ശ്രീധരന്‍ )

Sherlock Kumar Holmes

1. ഷെര്‍ലക് ഹോംസ് കൃതികള്‍ – സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ /മലയാളം വിവര്‍ത്തനവും ഇങ്ങ്ലീഷ്‌ ഒറിജിനലുമായി എത്ര തവണ വായിച്ചിട്ടുണ്ട് എന്നോര്‍മ്മയില്ല, എങ്കിലും ആറാം ക്ലാസ് മുതല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു കഥയെങ്കിലും വായിക്കാതെ പോയിട്ടില്ല. ജീവിതത്തില്‍ ആദ്യമായി വാങ്ങിച്ച പുസ്തകം.
2. ഓഹരി – കെ എല്‍ മോഹനവര്‍മ്മ
ഒരിക്കലും മടുക്കാത്തതു. സ്റ്റോക്ക്‌ എക്സ്ചെന്ജ് എന്ന കൃതി കൂടി ചേര്‍ത്തു വയ്ക്കണം. കെ എല്‍ മോഹനവര്‍മ്മ, മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍.
3. ഡ്രാക്കുള –  ബ്രാം സ്ടോക്കാര്‍
ആദ്യമായി വായിച്ച് പേടിച്ച പുസ്തകം. അഞ്ചില്‍ പഠിക്കുമ്പോ അമ്മാവന്റെ മേശമേല്‍ കിടന്നത് എടുത്തു വായിച്ചത്. വായനശാലയില്‍ മെംബെര്‍ഷിപ്‌ എടുക്കാന്‍ പ്രേരിപ്പിച്ച പുസ്തകം
4. വൈക്കം മുഹമ്മദ്‌ ബഷീര്‍ കൃതികൾ ഒരു പുസ്തകം തിരഞ്ഞെടുക്കാന്‍ പറ്റില്ല. എങ്കിലും എന്ടുപ്പാപ്പക്കൊരാനെണ്ടാരുന്നു എന്നതിലെ കുഞ്ഞു പാത്തുമ്മയോട് ഒരു പ്രത്യേക ഇഷ്ട്ടം, നിസ്സാര്‍ അഹമ്മധിനോടും
5. വിഷകന്യക – എസ് കെ പൊറ്റെക്കാട്‌
കുടിയേറ്റങ്ങളെ കുറിച്ചറിയാന്‍ പ്രേരിപ്പിച്ചത്
6. ചെക്ക്‌ പോസ്റ്റ്‌ – ബാറ്റന്‍ ബോസ്
ഇത് ഒരു പ്രതീകമാണ്.മൂന്നില്‍ നിന്നും നാലിലേക്ക് മാറുന്ന സമയം. ബാലരമയില്‍ നിന്നും പൂമ്പാറ്റയില്‍ നിന്നും വളര്‍ന്നു എന്ന് തോന്നിയ സമയത്തെ അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പ്രേരിപ്പിച്ച മംഗളം, മനോരമ, സഖി, കൌമുദി വാരികകളിലെ നോവലുകളുടെ പ്രതീകം. ചെക്ക്‌ പോസ്റ്റ്‌, അസ്ത്രം, ഹവ്വാ ബീച്ച്, റിപ്പോര്‍ടര്‍, അങ്കം, വലയം, ലയം, രതോല്സവം, നായിക തുടങ്ങി ഒരുപാട് പള്‍പ്പ് ഫിക്ഷനുകള്‍. ബാറ്റന്‍ ബോസ്, ഏറ്റുമാനൂര്‍ ശിവകുമാര്‍, ജോസി വാഗമട്ടം, മാത്യൂ മാറ്റം, കോട്ടയം പുഷ്പനാഥ്, ജോയ്സി, കമല ഗോവിന്ദ്, സുധാകര്‍ മംഗളോദയം തുടങ്ങി എത്രയോ എഴുത്തുകാര്‍. ഇപ്പോഴും ഏതെങ്കിലും ബുക്ക്‌ ഷോപ്പില്‍ പോയാല്‍ ഇങ്ങനെ ഉള്ള ഒരു ബുക്ക്‌ എങ്കിലും ഞാന്‍ വാങ്ങും. കഴിഞ്ഞ വര്ഷം മറൈന്‍ ഡ്രൈവില്‍ നടന്ന ഡി സി പുസ്തകമേളയില്‍ വച്ചു  ഇങ്ങനത്തെ പത്തു പുസ്തകം വാങ്ങിയപ്പോ എന്നെ അല്ഭുടത്തോടെ നോക്കിയാ ബില്ലെഴുത്തുകാരന്റെ ചിരിക്കു മുന്നില്‍… :))
7. കര്‍ണ്ണന്‍ –  ശിവാജി സാവന്ത്
ഒരു അന്യഭാഷാ നോവലിനോട് ആദ്യമായി അടുപ്പത്തിലാവുന്നത്. ആദ്യമായി ഒരു പുസ്തകത്തെ പറ്റി വാദ പ്രതിവാധത്തില്‍ ഏര്‍പ്പെടുന്നത്. രാധ എന്ന അമ്മ
8. വിക്രമാധിത്യകഥകള്‍ –  എഴുതിയതാര് എന്ന് ഓര്‍മ്മയില്ല. വിക്രമാതിത്യനും, വേതാളവും, ഭട്ടി എന്ന അനിയനും ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. ഉജ്ജയനി എന്ന നഗരത്തെ പറ്റി ആദ്യമായി കേട്ടത്
9. ആരോഗ്യനികേതനം – താരാശങ്കര്‍ ബാനര്‍ജി
ബംഗാളി സാഹിത്യം മലയാളം പോലെ അല്ലെങ്കില്‍ അതിലും മീതെ നില്‍ക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കി തന്ന പുസ്തകം. വിവര്‍ത്തകന് നന്ദി. ജീവന്‍ മശയി എന്ന പേരില്‍ ഇത് സിനിമയാക്കിയ ടി എന്‍ ഗോപകുമാറിനും.
10. മരുന്ന് –  പുനത്തില്‍ കുഞ്ഞബ്ദുള്ള
പുനത്തില്‍ എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ എത്തുക സ്മാരകശിലകള്‍ അല്ല എനിക്ക്, മരുന്ന് ആണ്. മെഡിക്കല്‍ ലോകത്തെ ആദ്യമായി പരിചയപെടുത്തിയത്. ആളിഗാട് യൂനിവേര്സിട്ടി

വി കെ എന്നിന്റെ മാനാഞ്ചിറ ടെസ്റ്റ്‌, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ എല്ലാ കൃതികളും ഇതില്‍ നിന്നും ഒഴിവാക്കിയത് വല്ലാത്ത ഹൃദയ വേദനയോടെ ആണ്. അതുപോലെ തന്നെ പാണ്ഡവപുരം, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവര്ക്കും സുഖം, അക്ബര്‍ കക്കട്ടിലിന്റെ കഥകള്‍, ഗൌരി, ശ്വാസം നിലപ്പിച്ച ഓ വി വിജയന്‍ സാറിന്റെ ധര്‍മ്മപുരാണം, വേരുകള്‍, മലയാറ്റൂരിന്റെ സര്‍വീസ് സ്റ്റോറി, ഡി സി കിഴക്കേമുറി എഴുതിയ കുറിപ്പുകള്‍, എന്തുണ്ട് വിശേഷം പിലാത്തോസേ, ഒരിടത്ത്, ചന്ദനമരങ്ങള്‍, ദല്‍ഹി,ആദിത്യനും രാധയും മറ്റു ചിലരും, എഴരപ്പോന്നു…… ഹെല്‍, ഒരു പാട് പുസ്തകങ്ങള്‍ ലിസ്റ്റിലില്ല. ലിസ്ടിലില്ലാത്ത പുസ്തകങ്ങള്‍ എന്ന ഒരു ലിസ്റ്റ് ഉണ്ടാക്കേണ്ടി വരുമല്ലോ

Rajan K K Narkilakkad

01. ദല്‍ഹിയും എം.മുകുന്ദന്റെ എല്ലാ നോവലുകളും 02. പാലൈസ് – മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകള്‍
03. എന്നെ ചുംബിക്കാന്‍ പഠിപ്പിച്ച സ്ത്രീയേ.. – ഇന്ദുമേനോന്റെ ഓര്‍മ്മക്കുറിപ്പുകള്‍
04. കണ്ണീര്‍പ്പാടം- വൈലോപ്പിള്ളിയുടെ കവിത
05. 19, കനാല്‍ റോഡ് – ശ്രീബാല കെ മേനോന്റെ ഓര്‍മ്മക്കുറിപ്പുകള്‍
06. ഞാന്‍ – എന്‍.എന്‍ പിള്ളയുടെ ആത്മകഥ
07. ഒരു കള്ളന്റെ ആത്മകഥ -തസ്കരന്‍ മണിയന്‍ പിള്ള
08. ബുദ്ധന്‍ കത്തിയെരിയുന്നു – പി എന്‍ ദാസ്- സെന്‍ കഥകളുടെ സമാഹാരം
09. ടോട്ടോചാന്‍ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി – തെത്സുകോ കുറോയാനഗി
10. ചോരശാസ്ത്രം – വി ജെ ജയിംസിന്റെ നോവല്‍

ശ്യാം കുമാര്‍

01. എതിര്‍പ്പ് – കേശവദേവ്
02. ഒരു ദേശത്തിന്റെ കഥ – പൊറ്റക്കാട്
03. ഒളിവിലെ ഓര്‍മ്മകള്‍ – തോപ്പില്‍ ഭാസി
04. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ (വിവര്‍ത്തനം)
05. ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്! – ബഷീര്‍
06. മഹാഭാരതം (വിവിധരൂപങ്ങളില്‍ )
07. ഭാരതപര്യടനം – കുട്ടികൃഷ്ണമാരാര്
08. കാദംബരി – ബാണഭട്ടന്‍ (വിവര്‍ത്തനം)
09. ദശകുമാരചരിതം -ദണ്ഡി (വിവര്‍ത്തനം)
10. പുരുഷാര്‍ത്ഥക്കൂത്ത്

Arun B

01) പക്ഷികളുടെ അത്ഭുതപ്രപഞ്ചം – ഇന്ദുചൂഡൻ
02) മലയാളം – സച്ചിദാനന്ദൻ
03) വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം – എസ്.ശിവദാസ്
04) ഗോവർധന്റെ യാത്രകൾ
05) വേട്ടക്കാരനും വിരുന്നുകാരനും – ആനന്ദ്
06) ഹെർബേരിയം – ആഷാ മേനോൻ
07) ചെറിയ മനുഷ്യരും വലിയ ലോകവും – അരവിന്ദൻ
08) ഡ്രാക്കുള – ബ്രോം സ്റ്റോക്കർ
09) ഐതിഹ്യലോകം – മാലി
10) ഗീതഗോവിന്ദം – ജയദേവൻ

കൂട്ടിച്ചേർപ്പ്: 01) കഥാസരിദ്സാഗരം
02) പഞ്ചതന്ത്രം
03) ഐതിഹ്യമാാല – കൊട്ടാരത്തിൽ ശങ്കുണ്ണി
04) മഹാഭാരതം – പലപല രൂപങ്ങളിൽ
05) ഗ്രീക്ക് പുരാണ കഥാസാഗരം – ഫാദർ ZM മുഴൂർ
06) കവിയുടെ  കാൽപ്പാടുകൾ – കുഞ്ഞിരാമൻ നായർ
07) രാമകഥ – കാമിൽ ബുൽക്കെ
08) ഹിമവാന്റെ മുകൾത്തട്ടിൽ – രാജൻ കാക്കനാടൻ
09) പദ്മാ മേഘന – സാവിത്രി റോയ്
10) ഈസ്റ്റാംബുൾ – ഓർഹൻ പാമുക്

ഒറ്റയാന്‍

01. The Last Temptation ( Nikos Kazantzakis)
02. One Hundred Years of Solitude (Gabriel Garcia Marquez)
03. Alchemist ( Paulo Coelho )
04. In Praise of the Stepmother ( Mario Vargas Llosa)
05. Life of Pi ( Yann Martel )
06. കര്‍ണ്ണന്‍ (ശിവാജി സാവന്ത് )
07. ഭാരതപര്യടനം (കുട്ടികൃഷ്ണ മാരാര്‍ )
08. രണ്ടാമൂഴം (എം ടി വാസുദേവന്‍ നായര്‍ )
09. To Kill a Mockingbird (Harper Lee)
10. ഒരു ദേശത്തിന്‍റെ കഥ (എസ കെ പൊറ്റക്കാട് )

Siddhartha (Hermann Hesse )  Dona Flor and Her Two Husbands  (Jorge Amado)

Seena Viovin

പകിട 13 – രവിചന്ദ്രൻ സി

നാസ്തികനായ ദൈവം – രവിചന്ദ്രൻ സി

പോളച്ചൻ ളായിക്കാട്

ഗോവർധനന്റെ യാത്രകൾ
ഖസാക്കിന്റെ ഇതിഹാസം
അനുരാഗത്തിന്റെ ദിനങ്ങൾ
സ്മാരകശിലകൾ
പത്മരാജന്റെ കഥകൾ
ഒരു സങ്കീർത്തനം പോലെ
ചിദംബര സ്മരണകൾ
നീർമാതളം പൂത്തകാലം
ബാല്യകാല സഖി
പയ്യൻ കഥകൾ

കൊച്ചു പാറു

01. Wings of Fire by A P J Abdul Kalam
02. My Music, My Life by Ravi Shankar
03. Randaamoozham by M.T.Vasudevan Nair
04. The Orient Express by Agatha Christie
05. The DaVinci Code  by Dan Brown
06. Angels and Demons by Dan Brown
07. Khasakkinte Itihasam by O V Vijayan
08. Paathira Sooryante Naattil  by S K Pottakkadu
09. One Night @ the Call Center by Chetan Bhagat
10. Malgudi Days by R K Narayanan

VT Santhosh

01 സോർബ ദ ഗ്രീക്‌- കസാൻ ദ്‌ സാകീസ്‌
02 ആരോഗ്യ നികേതനം – താരാശങ്കർ ബാനർജ്ജി
03 ശബ്ദങ്ങൾ- ബഷീർ
04 ലിറ്റിൽ പ്രിൻസ്- Antoine de saint‌
05 മാധവിക്കുട്ടിയുടെ കഥകൾ
06 ഷെർലക്‌ ഹോംസ്‌- കോനൻ ഡോയ്‌ല്‌
07 വി.കെ.എൻ. കഥകൾ
08 ഖസാക്കിന്റെ ഇതിഹാസം- വിജയൻ
09 1984- ജോർജ്ജ്‌ ഓർവ്വൽ
10 പ്രകൃതി നിയമം-സി.ആർ. പരമേശ്വരൻ

Subin PT

നൂറു സിംഹാസനങ്ങൾ
പശ്ചിം ദിഗന്തേ പ്രദോഷ് കാലേ
കുപ്പത്തൊട്ടി – അജിത്ത് കൗർ
കുറ്റവും ശിക്ഷയും
ഗുരുസാഗരം
ഭാർഗ്ഗവീനിലയം
യക്ഷി
വേരുകൾ
സംഗതി – പാമ
ഏകാന്തതയുടെ നൂറുവർഷങ്ങൾ

Justine P Mathew

01. നന്ദിതയുടെ കവിതകള്‍ – നന്ദിത
02. ചോമന്‍റെ തുടി – പി എൻ മൂടിത്തായ (വിവ).ശിവരാമകാറന്ത്
03. ഒരു പ്രണയ കഥ- ആബെ പ്രവ്വോ
04. ബ്രിഡ – പൗലോ കൊയ്ലാ
05. എ‍ന്‍റെ കഥ- മാധവിക്കുട്ടി
06. ഒരു സങ്കീർത്തനം പോലെ – പെരുമ്പടവം
07. ആടു ജീവിതം – ബെന്യാമിൻ
08. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ- മുകുന്ദന്‍
09. ചിദംബരണ സ്മരണ-ബാലചന്ദ്രൻ ചുള്ളിക്കാട്
10. അയ്യപ്പൻ കവിത സമാഹാരം – ഏ. അയ്യപ്പന്‍ ഇനിയുമുണ്ട്: സച്ചിദാനന്ദന്‍റെ വിക്ക് ( കവിതകള്‍ )
എം ടി യുടെ നോവലുകൾ
ചോരശാസ്ത്രം ( വി. ജെ.ജെയിംസ് )
ഇനിയൊരു നിറകൺ ചിരി ( സി. രാധാകൃഷ്ണൻ)
കോളറാ കാലത്തെ പ്രണയം
സംസ്കാരം ( യു . ആർ അനന്തമൂർത്തി)
ഉപ്പ് (ഒ. എൻ. വി )
പെപ്പർ ലോഡ്ജ് ( സുസ്മേഷ് ചന്ദ്രോത്ത്)

Jahangeer Razack Paleri

01) ഖസാക്കിന്റെ ഇതിഹാസം – ഓ .വി . വിജയന്‍
02) കാലം/ രണ്ടാമൂഴം – എം .ടി . വാസുദേവന്‍ നായര്‍
03) നീര്‍മാതളം പൂത്തകാലം – മാധവിക്കുട്ടി
04) പാത്തുമ്മാന്റെ ആട് – വൈക്കം മുഹമ്മദ്‌ ബഷീര്‍
05) മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ – എം . മുകുന്ദന്‍
06) എന്‍റെ ജീവിതം – adv. ജി. ജനാർദ്ദനക്കുറുപ്പ്
07) ആടുജീവിതം – ബന്ന്യാമിന്‍
08) The Alchemist- Paulo Coelho 09) My Ishmael – Daniel Quinn 10) Facebook – (പേരില്‍ തന്നെ ഒരു പുസ്തകമുണ്ട് . ഹൃദയസ്പര്‍ശിയായ ഒരുപാട് എഴുത്തുകള്‍ ഇവിടെ വായിക്കുന്നത് കൊണ്ടാണ് Facebook നേയും പരിഗണിച്ചത് )

Adarsh VK

01. രണ്ടാമൂഴം – എം .ടി
02. Txtng: The Gr8 Db8 : David Crystal
03. നമ്മുടെ ഭാഷ – ഇ എം എസ് നമ്പൂതിരിപ്പാട് 04. ഹിഗ്വിറ്റ- എൻ എസ് മാധവൻ
05. നൂറു സിംഹാസനങ്ങൾ – ജയമോഹൻ
06. ഘടികാരങ്ങൾ നിലയ്‌ക്കുന്ന സമയം – സുഭാഷ് ചന്ദ്രൻ
07. പരിസ്ഥിതി, പ്രകൃതി, ദാരിദ്ര്യം, ജലം, ഊർജ്ജം – ആനന്ദ്
08. ഭാവനാതീതം മലയാളത്തിലെ സൈബർ കഥകൾ – ഡോ.പി.കെ രാജശേഖരൻ
09. The New Digital Age – Eric n Jared Cohen
10. ഫേസ്ബുക്ക് (അതെ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി വായിക്കുന്ന നല്ല ബുക്ക് തന്നെ ഈ ഇന്റർനെറ്റ് ഇടം. എത്രയെത്ര ചെറുലേഖനങ്ങൾ, ചർച്ചകൾ, കവിതകൾ …… ഓർമകൾ ഒക്കെ. അത് കൊണ്ട് പത്താം പുസ്‌തകമായി ഫേസ്ബുക്ക് ഇരിക്കട്ടെ)

ഒപ്പം സു‌സ്‌മേഷ് ചന്ത്രോത്ത് Susmesh Chandroth , എം പി നാരായണപിള്ള എന്നിവരുടെ എഴുത്തുകൾ എല്ലാം ഇഷ്ടം, അത് നല്ല മലയാളം വാക്കുകളുടെ വിരുത് കാണാമെന്ന സന്തോഷം കൊണ്ട് കൂടിയാണ്.

Vaisakhan Thampi

01. The first men in the moon- H. G. Wells
02. Body language- Julius Fast
03. Journey to the centre of Earth- Jules Verne
04. Love poems- Pablo Neruda
05. വിഷകന്യക- എസ്.കെ.പൊറ്റക്കാട്ട്
06. നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ അജ്ഞാതനാണ്‌- ഓഷോ
07. ഐസ് -196 ഡിഗ്രി- ജി. ആര്‍. ഇന്ദുഗോപന്‍
08. Watching Weather- John Gribbin and Mary Gribbin
09. The psychopathology of everyday life- Sigmund Freud
10. Why things are the way they are- B. S. Chandrasekhar

Joseph Antony

01. ജാതിവ്യവസ്ഥിതിയും കേരളചരിത്രവും – പി.കെ.ബാലകൃഷ്ണന്‍
02. പരിണാമം – എം.പി.നാരായണപിള്ള
03. പിതാമഹന്‍ – വി.കെ.എന്‍.
04. ഘോഷയാത്ര – ടി.ജെ.എസ്.ജോര്‍ജ്
04. ഷെര്‍ലക് ഹോംസിന്റെ സമ്പൂര്‍ണ കൃതികള്‍ – സര്‍ ആര്‍തര്‍ കോന്നന്‍ ഡോയല്‍
05. ആരണ്യക് – വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ
06. The Brothers Karamazov – Fyodor Dostoyevsky
07. Pedro Páramo – Juan Rulfo
08. Gabriel García Márquez: A Life – Gerald Martin
09. The Story of San Michele – Axel Munthe
10. A Short History of Nearly Everything – Bill Bryson

Prashant Alanghat

01. Aleph – Paolo Coelho.
02.Motorcycle Diaries – Che Guevara. 03. The Illicit Happiness of Other People – Manu Joseph.
04. The White Tiger – Aravind Adiga.
05. Sherlock Holmes Collection – Sir A C Doyle.
06. Oliver Twist – Charles Dickens.
07. The Aspern Papers – Henry James.
08.Harry Potter Series – JKR
09. Arzee – Chandrahas Chaudhary
10. The Time Machine – H G Wells

Navaneeth Krishnan S

01) ടോട്ടോചാന്‍
02) ഖസാക്കിന്റെ ഇതിഹാസം 03) മധുരം ഗായതി
04) ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും
05) വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
06) കമ്പ്യൂട്ടറിന്റെ മനസ്സ്
07) മന്ദാകിനി പറയുന്നത്
08) ഭൗതികകൗതുകം
09) ഞാന്‍ എന്ത് ഉണ്ടാക്കും?
10) ഐസ് -196°C
11) അപൂര്‍ണ്ണതയുടെ ഒരു പുസ്തകം

Ranjith Kannankattil

01. ഗുരുസാഗരം – ഓ.വി.വിജയൻ
02. ഹലോ ബസ്തർ – രാഹുൽ പണ്ഢിത
03. വിരുതൻ ശങ്കു – കാരാട്ട് അച്യുതമേനോൻ
04. പുലയപ്പാട്ട് – എം. മുകുന്ദൻ
05. മുൻപേ പറക്കുന്ന പക്ഷികൾ – സി രാധാകൃഷ്ണൻ
06. ഒരു മുടന്തന്റെ സുവിശേഷം – കല്പറ്റ നാരായണൻ
07. ലെസ്ബിയൻ പശു – ഇന്ദു മേനോൻ
08. മരണവിദ്യാലയം- സുസ്മേഷ് ചന്ദ്രോത്ത്
09. ഏകാന്തതയുടെ നൂറു വർഷങ്ങൾ – ഗാബോ
10. യു പി ജയരാജിന്റെ കഥകൾ- യു പി ജയരാജ്

Netha Hussain

1. **
2. William Shakespeare‘s Macbeth (I contemplated this play for two years as a part of my coursework, and fell deeply in love with it. Had I got more time to absorb, The Tempest and its post-colonial reading would have been my favourite)
3. The God of Small Things by Arundhati Roy (At 14 years, this book was shocking at first, but later I found that it was my starting point of unlearning conservatism)
4. Stones from the River by Ursula Hegi (I would call this a European version of ഒരു ദേശത്തിന്റെ കഥ)
5. Unlocking the Clubhouse: Women in Computing by James Margolis (Opened my eyes to subtle sexism, misogyny in tech and much more)
6. Unaccustomed Earth by Jhumpa Lahiri (for helping me appreciate the simple, overlooked things in life)
7. All of Robin Cook‘s medical thrillers (very fictitious and artificial most of the times, but fun to read nevertheless)
8. The Inheritance of Loss by Kiran Desai (for reflecting self)
9. Neruda’s love poems (I once wanted to learn Spanish just for appreciating Neruda better)
10. Chronicle of a death foretold by Gabriel García Márquez (for introducing me to pseudo-journalistic reconstruction in the “typical Marquez way”, a technique I used later in many of my articles)

** Leaving No. 1 blank to reinforce the belief that the best is yet to come.

Akhil Krishnan

1. രണ്ടാമൂഴം – എം .ടി
2. ഒഥല്ലോ – ഷേക്സ്പിയർ
3. ഇന്ദുലേഖ – ഒ .ചന്തുമേനോൻ 4. യക്ഷി – മലയാറ്റൂർ
5. യന്ത്രം – മലയാറ്റൂർ
6. പാവങ്ങൾ (Les Misérables) – വിക്ടർ ഹ്യുഗോ
7. നോത്രദാമിലെ കൂനൻ (The Hunchback of Notre-Dame) – വിക്ടർ ഹ്യുഗോ
8. പാത്തുമ്മായുടെ ആട് – ബഷീർ
9. ആടുജിവിതം – ബെന്യാമിൻ
10. ലീല – ആർ .ഉണ്ണി (വായിച്ചതു ബുക്ക് അല്ല , ഏറ്റവും പ്രിയപ്പെട്ടത് )

Vishnu Padmanabhan

1. കോവൂരിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ – എബ്രഹാം കോവൂര്‍ .

ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് നാട്ടിലെ ലൈബ്രറിയിലെ ഒഴിഞ്ഞ മൂലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഈ ചുവന്ന ബൈന്റ് ഉള്ള പഴകിയ പുസ്തകം കിട്ടുന്നത് . ലളിതമായ ഭാഷയില്‍ , ഒരു സ്കൂള്‍ വിദ്യാര്‍ഥിക്ക് പോലും മനസ്സിലാക്കാവുന്ന തരത്തില്‍ ദൈവവും വിശ്വാസവും എന്താണ് എന്ന് മനസ്സിലാക്കിച്ച കൃതി . കടുത്ത വിശ്വാസ പശ്ചാത്തലമുള്ള കുടുംബം ആയതു കൊണ്ട് ഈ പുസ്തകം പിന്നീടുള്ള എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് .

2. പരിശീലനം (ആത്മ കഥ ) – മാക്സിം ഗോര്‍ക്കി

ആത്മ കഥകള്‍ വായിക്കുന്നത് അന്യന്റെ ജീവിതം ഒളിച്ചു കാണാനുള്ള ത്വര ആണെന്നൊരു പറച്ചിലുണ്ട് ,ആയാലും അല്ലെങ്കിലും സംഗതി എന്തായാലും ആത്മ കഥകള്‍ ഇഷ്ടമാണ് , വായിചിട്ട്ടുള്ളതില്‍ വെച്ച് ഏറ്റവും ആകര്‍ഷിച്ച ആത്മകഥ മാക്സിം ഗോര്‍ക്കിയുടെ ഈ കൃതി തന്നെ ആണ് .

3. Every body Loves a good Drought – P. Sainath .

സായ് നാഥ് എന്ന പത്ര പ്രവര്‍ത്തകന്റെ ആരാധകന്‍ ആക്കി കളഞ്ഞ കൃതി ,സായ നാഥിന്റെ എഴുത്തിനു , അതിലെ വസ്തുതകള്‍ക്ക് ഒരു ഭരണ കൂടത്തെ പോലും എതിര്‍ക്കാന്‍ തക്ക ശക്തിയുണ്ടായിരുന്നു . India Shining എന്ന എന്‍ ഡി എ കാലത്തെ വന്‍ പ്രചരണത്തിനിടക്കാണ് കര്‍ഷക ആത്മ ഹത്യകളെ പറ്റിയും ഗ്രാമങ്ങളിലെ ദാരിദ്ര്യത്തെ പറ്റിയും സായ നാഥിന്റെ ലേഖനങ്ങള്‍ വരുന്നത് , അത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു , എന്‍ ഡി എ യുടെ യെ അടുത്ത തിരഞ്ഞെടുപ്പില്‍ തകര്‍ത്തു കളഞ്ഞതിന് പി സായ നാഥിന്റെ ഈ ലേഖനങ്ങള്‍ക്ക് വലിയ പങ്ക് ഉണ്ടൈരുന്നു .

4. 1984 – George Orwell

കിട്ടുന്ന പുസ്തകങ്ങള്‍ എല്ലാം വായിച്ചു കൊണ്ടിരുന്ന കോളേജ് കാലത്ത് , അല്പം ഗൌരവമായി എന്തെങ്കിലും വായിക്കണമെന്ന ആഗ്രഹത്തോടെ വായിച്ചതാണ് ,ഒരു പക്ഷെ പക്ഷെ ഏറ്റവും പ്രയത്നം എടുത്തു , സമയം എടുത്തു വായിച്ചു തീര്‍ത്ത പുസ്തകങ്ങളില്‍ ഒന്ന് .ഒരു പാട് രാഷ്ട്രീയ മാനങ്ങള്‍ ഉള്ള , ഒരുപാട് രാഷ്ട്രീയ പ്രയോഗങ്ങള്‍ ഉരുത്തിരിഞ്ഞ കൃതി .

5. Crowds and power – Elias canetti –

നോബല്‍ സമ്മാന ജേതാവായ ഏലിയാസ് കാനെട്ടിയുടെ കൃതി അധികാരത്തെയും ആള്‍ക്കൂട്ട മനശാസ്ത്രത്തെയും കൃത്യമായി അപഗ്രഥിക്കുന്ന ഒരു കൃതി ഉദാഹരണങ്ങളും നിരീക്ഷണങ്ങളും കൊണ്ട് തിയറിയെ ബന്ധിപ്പിക്കുന്നുണ്ട് .

6. ഭൗതിക കൌതുകം – യാക്കോവ് പെരല്‍ മാന്‍

ശാസ്ത്ര വിഷയങ്ങളില്‍ അടിസ്ഥാന പരമായി വലിയ അറിവോന്നുമില്ലാത്ത , അല്ലെങ്കില്‍ അത് വിരസമായ ഒരു സംഗതി ആയി കണക്കു കൂട്ടുന്ന എന്നെ പോലോരാള്‍ക്ക് പോലും ഇത്ര മനോഹരമായി ആ വിഷയങ്ങള്‍ വായിക്കാന്‍ സാധിക്കും എന്ന് മനസ്സിലാക്കിച്ച പുസ്തകം .പ്രഭാത് ബുക്സ് ഇറക്കിയ , റഷ്യയിലെ പ്രോഗ്രസ് പബ്ലിക്കെഷനില്‍ അച്ചടിച്ച പുസ്തകം .

7. End Of Imagination – Arundhathi Roy

അരുന്ധതീ റോയിയുടെ ലേഖന സമാഹാരം . അവരോടു വിയോജികാം , യോജിക്കാം പക്ഷെ അവരെഴുതുന്നതിനെ നമുക്ക് തള്ളികളയാനാകില്ല .ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തില്‍ പാര്‍ശ്വ വല്ക്കരിക്കപ്പെടുന്ന ഒരു വലിയ കൂട്ടം ജനങ്ങളുടെ വിലാപങ്ങളെ , അതി വൈകാരികതയില്ലാതെ തന്നെ സ്ടാടിസ്ടിക്സിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്നു .

8. ഇരുട്ടിന്റെ ഹൃദയം – ജോസഫ് കോണ്‍ റാഡ്

മോബിടിക്കും , ടോം സോയരും , രോബിന്സന്‍ ക്രൂസോയും വായിച്ചതിന്റെ വിശ്വാസത്തില്‍ പരിഭാഷാ കൃതികളില്‍ അപാരമായ താല്പര്യമുള്ള ഒരു കുട്ടിക്കാലത്ത് അങ്ങനെ വായിച്ച പുസ്തകം , കൊങ്കോയിലെ സാമ്രാജ്യത്വ വാഴ്ച്ചകളും മനുഷ്യാവകാശ ധ്വംസനങ്ങലുമെല്ലാം ഒരളവില്‍ എങ്കിലും പുറത്ത് വന്നത് ഈ കൃതിയിലൂടെ ആകണം ,

9. ഒരിക്കല്‍ – എന്‍. മോഹനന്‍

വളരെ ചെറിയ ഒരു കൃതി , വലിയ സാഹിത്യ മേന്മയൊന്നും അവകാശപ്പെടാനില്ലെങ്കില്‍ കൂടി ഈ കൃതി എന്റെ വ്യക്തിഗത പ്രിയങ്ങളില്‍ ഒന്നാണ് .സമ്മാനിച്ച ആളോട് ഉള്ള സ്നേഹം കൊണ്ടാകാം അല്ലെങ്കില്‍ അറം പറ്റിയ ഒരനുഭവം താദാത്മ്യപ്പെടുതാന്‍ കഴിഞ്ഞതിനാല്‍ ആകാം .

10 .Buffallo Nationalism  – Kancha Ailayya .

കാന്ച്ച ഐലയ്യയുടെ ലേഖനങ്ങള്‍ , ഇന്ത്യയിലെ വലതു പക്ഷ സവര്‍ണ്ണ ഭീകരതയും , അതിന്റെ പ്രവര്‍ത്തനങ്ങളും ഉദാഹരണ സഹിതം തന്നെ വ്യക്തമായി എഴുതിയിരിക്കുന്നു , മോഡി പ്രധാന മന്ത്രി ആകുമെന്ന് അത്തരം യാതൊരു ഊഹവുമില്ലാതിരുന്ന കാലത്ത് കാന്ച്ച ഐലയ്യ തന്റെ ലേഖനങ്ങളില്‍ അതെഴുതിയിട്ടുണ്ട് .

സു ധി

രണ്ടാമൂഴം
ഖസാക്കിന്റെ ഇതിഹാസം
മഞ്ഞ്
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
പൊറ്റക്കാട് സമ്പൂര്‍ണ എഡിഷന്‍
ഒരു സങ്കീര്‍ത്തനം പോലെ
ടി പദ്മനാഭന്‍ കഥകള്‍
ഒതപ്പ്
എന്റെ കഥ
ഇനി ഞാന്‍ ഉറങ്ങട്ടെ
ഐതീഹ്യമാല
അഗ്നി സാക്ഷി
ചിതംബരസ്മരണ
സഞ്ജയന്‍ കഥകള്‍
ഭാരതപര്യടനം
ഒറോത
പത്മരാജന്റെ കഥകൾ സമ്പൂർണ്ണം
കാരൂര്‍ കഥകള്‍ സമ്പൂര്‍ണം
മനുഷ്യന് ഒരു ആമുഖം
ഇനി ഞാൻ ഉറങ്ങട്ടെ
വാരണാസി
ഒരു കുടയും കുഞ്ഞുപെങ്ങളും
പരിണാമം
ഗോവർദ്ധന്റെ യാത്രകള്‍

Minesh Ramanunni

01) ഗോവർദ്ധന്റെ യാത്രകൾ: (മോന്റെ പേരിനു കാരണമായതും ഈ കിതാബ് തന്നെ )
02) വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ആദ്യം വായിച്ച പുസ്തകം, എല്ലാ കുട്ടികളും വായിക്കേണ്ട പുസ്തകം )
03) രണ്ടാമൂഴം (വരികൾക്കിടയിലെ ചില മൌനങ്ങൾ പോലും രചനക്ക് വിഷയമാക്കാം എന്ന് പഠിപ്പിച്ച മ്മടെ സ്കൂളിലെ പഴേ സ്റ്റുഡന്റിന്റെ പുസ്തകം )
04) ഖസാക്ക് (ഓരോ വായനയിലും ഓരോ ഭൂമിക സൃഷ്ടിക്കുന്ന ഇന്ദ്രജാലം )
05) ഉമ്മാച്ചു (അത്തറിന്റെ മണമുള്ള ആ പെണ്ണിനെ മോഹിക്കാത്തവരായ് ആരുണ്ട്‌ ?)
06) ബാല്യകാലസഖി ( നെഞ്ചിൽ ചോര പൊടിഞ്ഞ പ്രണയം,അതിന്റെ കാരണഭൂതനായ ഇന്ദ്രജാലക്കാരൻ അയാൾ സൃഷ്ടിച്ച മായാ പ്രപഞ്ചം …)
07) ആടുജീവിതം (വായനയുടെ ട്രാക്കിലേക്ക് വീണ്ടും തിരിച്ചെത്താൻ സഹായിച്ചത് ബെന്യാമിന്റെ ഈ രചനയാണ് )
08 ) മൈ നെയിം ഈസ്‌ റെഡ് (വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട പാമുക്ക് കൃതി)
09  )ആരാച്ചാർ (കെആർ മീരയും ചേതനയും വിസ്മയിപ്പിച്ചു കളഞ്ഞു)
10) വി കെ എൻ (എഴുതിയതും എഴുതാത്തതും എല്ലാം) ഇനി എന്തെഴുതും എന്ന് അറിയില്ല ഇനിയും കിടക്കുന്നു നൂറു പുസ്തകങ്ങൾ ആൽകെമിസ്റ്റ്, മെറ്റമൊർഫൊസിസ്, മനുഷ്യനോരാമുഖം, ബ്രോക്കൻ വിങ്ങ്സ്,അണ്‍ ബിയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിംഗ്, ടോം സോയരും ഹക്കിൽ ബെറി ഫിന്നും ,കന്നിക്കൊയ്ത്ത്, ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്‌, ഗൗരി, മേതിൽ കഥകൾ, ആലാഹയുടെ പെണ്മക്കൾ, മയ്യഴിപ്പുഴ, ഉഷ്ണമേഖല, പരിണാമം, ഇട്ടിക്കോര, നൂറു സിംഹാസനങ്ങൾ, ഏകാന്തതയുടെ നൂറു വർഷങ്ങൾ, നെയ്പ്പായസം പോലെയുള്ള മാധവിക്കുട്ടിയുടെ രചനകൾ , 9, അൽ അറേബ്യൻ നോവൽ ഫാക്ടറി, എന്മകജെ, ചിദംബര സ്മരണകൾ, ഭൂമിയുടെ അവകാശികൾ ..
ഇഷ്ടപ്പെട്ട പത്ത് പുസ്തകം എന്നൊക്കെ പറഞ്ഞാൽ കറങ്ങിപ്പോകും. പത്തെണ്ണം മുട്ടില്ല . ഓർമ്മയിൽ ആദ്യം ഒരു ദേശത്തിന്റെ കഥ ഉണ്ട്.  രണ്ടാമൂഴം, ബഷീർ കൃതികൾ, പത്മരാജന്റെ തിരക്കഥകൾ … .കാരണം വായനയുടെ വലിപ്പം!
(പമ്മന്റെ നോവലുകളുടെ പേരെഴുതിയാൽ വെയിറ്റ് പോകുമോ:))

നീ പരിചയപ്പെടുന്ന  ഓരോ മനുഷ്യനും ഓരോ ഇതിഹാസമാണെന്നറിയുക” എന്നാരോ എവിടെയോ എഴുതിയത് വായിച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട മനുഷ്യർ’ – അങ്ങിനെ ഒരു ചാലെന്ജ് ആരേലും കൊണ്ട് വരട്ടെ. മിനിമം നൂറു പ്രൊഫഷനിലുള്ള നൂറുപേരെ വിശദമായി എഴുതാൻ ഞാൻ തയ്യാർ:)

1  ആനന്ദ്‌ ന്റെ ആൾക്കൂട്ടം   ഒരുപാട് തവണ വായിച്ചു ..
ഇനിയും വായിക്കും .. രണ്ടായിരത്തിനു    മുന്പ് ഉള്ള എഡീഷൻ തേടി ഒന്ന് രണ്ടു ലൈബ്രറി കൾ അലഞ്ഞു ,  ഇപ്പൊ ഒരു പഴേ മലയാളം മാഷ് ( ഇപ്പൊ  പ്രമുഖ പത്രത്തിന്റെ സബ് എഡി റ്റർ  )  സങ്കടിപ്പിച്ചു തരാം ന്നു പറഞ്ഞതിന്റെ പ്രത്യാശയിൽ ജീവിക്കുന്നു ..
2  അരുന്ധതി റോയ് ടെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്‌ ..
പ്രിയ എ എസ് വിവർത്തനാമുഖക്കുറിപ്പിൽ  പറഞ്ഞത് പോലെ സങ്കടങ്ങളുടെ പുസ്തകം . എഴുത്തുകാരിയുടെ കൈയ്യൊപ്പ് നേരിട്ട് വാങ്ങിയ വിവർത്തനവും  കയ്യിൽഉണ്ട്  .
ഇക്കഴിഞ്ഞ വേനൽ അവധിക്കു കോട്ടയം  പുതുപ്പള്ളി പള്ളിയിൽ  ഒരു മാമോദീസ കൂടാൻ പോയപ്പോ     പ്രതീക്ഷിച്ചിരുന്നു
ഐമനം വീട്ടില് പോവാം ന്നു , എസ്തേം റാഹേലും ഓടി നടന്ന വീട് ഒന്ന് കാണണം എന്ന് പുസ്തകം വായിച്ച അന്ന്  മുതൽ ഉള്ള ആഗ്രഹം ആയിരുന്നു ..
നടന്നില്ല  ..
3  KITE RUNNER   .. ഖാലിദ്‌ ഹൊസൈനി യുടെ    പുസ്തകം
4 . ഒരു ദേശത്തിന്റെ കഥ
5 . അപഹരിക്കപ്പെട്ട ദൈവങ്ങള് (  ആനന്ദിന്റെ ഒട്ടുമിക്ക പുസ്തകങ്ങളും ഇഷ്ടമാണ് )
6 Musium of Innocence .. Orhan Pamuk   ( ഇച്ചിരെ വല്യ ഒരു പുസ്തകം )
7. നീർ മാതളം പൂത്ത കാലം
8 .   കൊച്ചു  ത്രേസ്യയുടെ ലോകം  ( ഇത് ഞാൻ വായിക്കാതെ തന്നെ ഇഷ്ടപ്പെട്ട പുസ്തകം , ബ്ലോഗ്‌ ഒരു തവണ ഒന്നുമല്ല വായിച്ചു തീര്ത്തത് , അതോണ്ട പുസ്തകം കൈപ്പറ്റുന്നതിനു  മുന്നേ  അങ്ങ് ഇഷ്ടം പ്രഖ്യാപിക്കുന്നു )
9 SHANTHARAM  –    ഗ്രിഗോരി ഡേവിഡ് എന്നോ മറ്റോ ആണ് ന്നു തോന്നണു എഴുത്തുകാരന്റെ പേര് .എഴുപതു കളിലെയോ മറ്റോ മുംബയ് അധോലോകത്തിന്റെ കഥ ആണ്
10 .ബൈബിൾ   –  ഒരു ചെറിയ ഭാഗം പോലും വായിച്ചു  മുഴുവൻ ആക്കിയിട്ടില്ല . വായിക്കണം മുഴുവൻ ആക്കണം എന്ന് ആഗ്രഹമുള്ള ഒരു പുസ്തകം വായിച്ചിടത്തോളം ഇഷ്ടം: സങ്കീർത്തനങ്ങൾ , പുറപ്പാട് പുസ്തകം,  സദൃശ്യവാക്യങ്ങൾ,  ഉത്തമഗീതം

എന്റേത്…

പത്തിലൊതുക്കുക പറ്റില്ല! പിന്നൊരു വഴി ഇങ്ങനെ മാത്രം!

01) കവിയുടെ കാൽപ്പാടുകൾ, നിത്യകന്യകയെ തേടി – പി
02) യക്ഷി – മലയാറ്റൂർ
03) ചിദംബരസ്മരണ – ചുള്ളിക്കാട് 04) ഒളിവിലെ ഓര്‍മ്മകള്‍ – തോപ്പിൽ ഭാസി
05) കൊടുങ്കാറ്റുയർത്തിയ കാലം – ജോസഫ് ഇടമറുക്,
06) അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍
07) പരിണാമം – എം.പി. നാരായണപിള്ള

08) ഇന്നലത്തെ മഴ –  എൻ. മോഹനൻ

09) കുമാരനാശാൻ, ചങ്ങമ്പുഴ, ഇടപ്പള്ളി, ഇടശ്ശേരി, കടമനിട്ട, കക്കാട്, മധുസൂദനന്‍ നായർ, മുരുകൻ കാട്ടാക്കട, കൃഷ്ണഗാഥ, കുചേലവൃത്തം, രാമായണം, ആദ്ധ്യാത്മരാമായണം, മഹാഭാരതം, പൂന്താനം കൃതികൾ,…
10) ബഷീർ, സഞ്ജയൻ, പത്മരാജൻ, കാരൂർ, ഐതിഹ്യമാല, വിക്രമാദിത്യകഥകള്‍, ഡെക്കാമറൺ കഥകൾ,…

മികച്ച മലയാള പുസ്തകങ്ങള്‍ – ഒരു ജന്മം നിർബന്ധമായും വായിക്കേണ്ടവ പുസ്തകങ്ങൾ…

01. അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് – വി.ടി ഭട്ടതിരിപ്പാട് (നാടകം)
02. അഗ്നിസാക്ഷി – ലളിതാംബികാ അന്തര്‍ജ്ജനം (നോവല്‍ )
03. ആലാഹയുടെ പെണ്മക്കള്‍ – സാറാ ജോസഫ്‌ (നോവല്‍ )
04. ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി (ചെറു കഥകള്‍)
05. അമ്പലമണി – സുഗതകുമാരി (കവിത)
06. അറബിപ്പൊന്ന് – എം.ടി- എന്‍.. പി. മുഹമ്മദ് (നോവല്‍ )
07. അരങ്ങു കാണാത്ത നടന്‍ – തിക്കോടിയന്‍ (ആത്മകഥ)
08. അശ്വത്ഥാമാവ് – മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല്‍ )
09. ആത്മകഥ – ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)
10. ആത്മോപദേശ ശതകം – ശ്രീ നാരായണ ഗുരു (കവിത)
11. അവകാശികള്‍ – വിലാസിനി (നോവല്‍ )
12. അവനവന്‍ കടമ്പ – കാവാലം നാരായണപ്പണിക്കര്‍ (നാടകം)
13. അയല്‍ക്കാര്‍ – പി. കേശവദേവ്‌ (നോവല്‍ )
14. ആയ്ഷ – വയലാര്‍ രാമവര്‍മ്മ (കവിത)
15. അയ്യപ്പപണിക്കരുടെ കൃതികള്‍ – അയ്യപ്പപ്പണിക്കര്‍ (കവിത)
16. ഭാരതപര്യടനം – കുട്ടികൃഷ്ണമാരാര്‍ (ഉപന്യാസം)
17. ബാഷ്പാഞ്ജലി – ചങ്ങമ്പുഴ (കവിത)
18. ഭാസ്കരപട്ടെലും എന്‍റെ ജീവിതവും – സക്കറിയ (ചെറുകഥകള്‍ )
19. ഭൂമിഗീതങ്ങള്‍ – വിഷ്ണു നാരായണന്‍ നമ്പൂതിരി (കവിത)
20. ചലച്ചിത്രത്തിന്‍റെ പൊരുള്‍ – വിജയകൃഷ്ണന്‍ (ഉപന്യാസം)
21. ചണ്ഡാലഭിക്ഷുകി – കുമാരനാശാന്‍ (കവിത)
22. ചത്രവും ചാമരവും – എം. പി. ശങ്കുണ്ണിനായര്‍ (ഉപന്യാസം)
23. ചെമ്മീന്‍ – തകഴി (നോവല്‍ )
24. ദൈവത്തിന്റെ കാന്‍ – എന്‍. പി. മുഹമ്മദ് (നോവല്‍ )
25. ദൈവത്തിന്റെ വികൃതികള്‍ – എം.മുകുന്ദന്‍ (നോവല്‍ )
26. ഗാന്ധിയും ഗോഡ്സേയും – എന്‍.. വി. കൃഷ്ണവാരിയര്‍ (കവിത)
27. ഗസല്‍ – ബാലചന്ദ്രന്‍ ചുള്ളിക്കാട് ((കവിത)
28. ഗുരു – കെ. സുരേന്ദ്രന്‍ (നോവല്‍ )
29. ഗുരുസാഗരം – ഒ. വി. വിജയന്‍ (നോവല്‍ )
30. ഹിഗ്വിറ്റ – എന്‍. എസ്. മാധവന്‍ (ചെറുകഥകള്‍ )
31. ഹിമാലയ സാനുവിലൂടെ – കെ. വി. സുരേന്ദ്രനാഥ്‌ (യാത്രാവിവരണം)
32. ഇന്ദുലേഖ – ഒ. ചന്ദുമേനോന്‍ (നോവല്‍ )
33. ഇനി ഞാന്‍ ഉറങ്ങട്ടെ – പി. കെ. ബാലക്കൃഷ്ണന്‍ (നോവല്‍ )
34. ഇസങ്ങള്‍ക്കപ്പുറം – എസ്. ഗുപ്തന്‍നായര്‍ (ഉപന്യാസം)
35. കൈരളിയുടെ കഥ – എന്‍. കൃഷ്ണപിള്ള (ഉപന്യാസം)
36. കാലം- എം.ടി. വാസുദേവന്‍നായര്‍ (നോവല്‍ )
37. കല്യാണസൌഗന്ധികം – കുഞ്ചന്‍നമ്പ്യാര്‍ (കവിത)
38. കാഞ്ചനസീത – സി. എന്‍ ശ്രീകണ്ടന്‍ നായര്‍ (നാടകം)
39. കണ്ണുനീര്‍ത്തുള്ളി – നാലപ്പാട്ട് നാരായണമേനോന്‍ (കവിത)
40. കാരൂരിന്റെ ചെറുകഥകള്‍ – കാരൂര്‍ നീലകണ്ഠന്‍ പിളള (Short Stories)
41. കരുണ – കുമാരനാശാന്‍ (കവിത)
42. കയര്‍ – തകഴി ശിവശങ്കരപ്പിള്ള (നോവല്‍ )
43. കയ്പവല്ലരി – വൈലോപ്പിള്ളി ശ്രീധരമേനോന്‍ (കവിത)
44. കഴിഞ്ഞകാലം – കെ. പി. കേശവമേനോന്‍
45. ഖസാക്കിന്‍റെ ഇതിഹാസം – ഒ. വി വിജയന്‍ (നോവല്‍ )
46. കൊടുങ്കാറ്റുയര്‍ത്തിയ കാലം- ജോസഫ്‌ ഇടമക്കൂര്‍ (ഉപന്യാസം)
47. കൊഴിഞ്ഞ ഇലകള്‍ – ജോസഫ്‌ മുന്ടെശ്ശേരി (ആത്മകഥ)
48. കൃഷ്ണഗാഥ – ചെറുശ്ശേരി (കവിത)
49. കുച്ചലവൃത്തം വഞ്ചിപ്പാട്ട് – രാമപുരത്ത് വാരിയര്‍ (കവിത)
50. കുറത്തി – കടമനിട്ട രാമകൃഷ്ണന്‍ (കവിത)
51. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ – എം. ടി. വാസുദേവന്‍നായര്‍ (ചെറുകഥകള്‍ )
52. മഹാഭാരതം – തുഞ്ചത്തെഴുത്തച്ചന്‍ (കവിത)
53. മാര്‍ത്താണ്ടവര്‍മ്മ – സി. വി. രാമന്‍പിള്ള (നോവല്‍ )
54. മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങനെ? – ആനന്ദ് (നോവല്‍ )
55. മരുന്ന് – പുനത്തില്‍ കുഞ്ഞബ്ദുള്ള (നോവല്‍ )
56. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ – എം. മുകുന്ദന്‍ (നോവല്‍ )
57. നക്ഷത്രങ്ങള്‍ കാവല്‍ – പി. പദ്മരാജന്‍ (നോവല്‍ )
58. നളചരിതം ആട്ടക്കഥ- ഉണ്ണായിവാര്യര്‍ (കവിത)
59. നാറാണത്തുഭ്രാന്തന്‍ – പി. മധുസൂദനന്‍ നായര്‍ (കവിത)
60. നീര്‍മാതളം പൂത്തപ്പോള്‍ – കമലാദാസ് (നോവല്‍ )
61. നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ – ഡി. ബാബുപോള്‍ (ഉപന്യാസം)
62. നിങ്ങളെന്നെ കമ്മുനിസ്ടാക്കി – തോപ്പില്‍ഭാസി (നാടകം)
63. നിവേദ്യം – ബാലാമണിയമ്മ (കവിത)
64. ഓടക്കുഴല്‍ – ജി. ശങ്കരക്കുറുപ്പ് (കവിത)
65. ഓര്‍മകളുടെ വിരുന്ന്‍ – വി. കെ. മാധവന്‍കുട്ടി (ആത്മകഥ)
66. ഒരു ദേശത്തിന്റെ കഥ – എസ്. കെ. പൊറ്റക്കാട് (നോവല്‍ )
67. ഒരു സങ്കീര്‍ത്തനം പോലെ – പെരുമ്പടവ് ശ്രീധരന്‍ (നോവല്‍ )
68. ഒരു വഴിയും കുറെ നിഴലുകളും – രാജലക്ഷ്മി (നോവല്‍ )
69. പാണ്ഡവപുരം – സേതു (നോവല്‍ )
70. പണിതീരാത്ത വീട് – പാറപ്പുറത്ത് (നോവല്‍ )
71. പത്രധര്‍മം – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)
72. പത്രപ്രവര്‍ത്തനം എന്ന യാത്ര – വി. കെ. മാധവന്‍കുട്ടി (ആത്മകഥ)
73. പയ്യന്‍ കഥകള്‍ – വി. കെ. എന്‍ (ചെറുകഥകള്‍ )
74. പൂതപ്പാട്ട് – ഇടശ്ശേരി (കവിത)
75. പ്രകാശം പരത്തുന്ന പെണ്‍കുട്ടി – ടി. പദ്മനാഭന്‍ (ചെറുകഥകള്‍ )
76. രമണന്‍ – ചങ്ങമ്പുഴ (കവിത)
77. രാമായണം – തുഞ്ചത്തെഴുത്തച്ഛന്‍ (കവിത)
78. രണ്ടാമൂഴം – എം. ടി. വാസുദേവന്‍നായര്‍ (നോവല്‍ )
79. സാഹിത്യ വാരഫലം – എം. കൃഷ്ണന്‍നായര്‍ (ഉപന്യാസം)
80. സാഹിത്യമഞ്ജരി – വള്ളത്തോള്‍ നാരായണമേനോന്‍ (കവിത)
81. സമ്പൂര്‍ണ കൃതികള്‍ – വൈക്കം മുഹമ്മദ്‌ ബഷീര്‍ (ചെറുകഥകള്‍ )
82. സഞ്ചാരസാഹിത്യം Vol I – എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
83. സഞ്ചാരസാഹിത്യം Vol II – എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
84. സഭലമീയാത്ര – എന്‍. എന്‍. കക്കാട് (ആത്മകഥ)
85. സൗപര്‍ണിക – നരേന്ദ്രപ്രസാദ് (നാടകം)
86. സ്പന്ദമാപിനികളേ നന്ദി – സി. രാധാകൃഷ്ണന്‍ (നോവല്‍ )
87. ശ്രീ. ചിത്തിരതിരുനാള്‍ – അവസാനത്തെ നാടുവാഴി – ടി. എൻ. ഗോപിനാഥൻ നായർ (ഉപന്യാസം)
88. സുന്ദരികളും സുന്ദരന്മാരും – ഉറൂബ് പി. സി. കുട്ടികൃഷ്ണന്‍ (നോവല്‍ )
89. സ്വാതിതിരുനാള്‍ – വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല്‍ )
90. തത്ത്വമസി – സുകുമാര്‍ അഴിക്കോട് (ഉപന്യാസം)
91. തട്ടകം – കോവിലന്‍ (നോവല്‍ )
92. ദി ജഡ്ജ്മെന്‍റ് – എന്‍. എന്‍. പിള്ള (നാടകം)
93. ഉള്‍ക്കടല്‍ – ജോര്‍ജ് ഓണക്കൂര്‍ (നോവല്‍ )
94. ഉമാകേരളം – ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (കവിത)
95. ഉപ്പ് – ഒ. എന്‍ . വി. കുറുപ്പ് (കവിത)
96. വാസ്തുഹാര – സി. വി. ശ്രീരാമന്‍ (നോവല്‍ )
97. വേരുകള്‍ – മലയാറ്റൂര്‍ രാമകൃഷ്ണന്‍ (നോവല്‍ )
98. വിക്രമാദിത്യ കഥകള്‍ – സി. മാധവന്‍പിള്ള (ചെറുകഥകള്‍ )
99. യന്ത്രം – മലയാറ്റൂര്‍ രാമകൃഷ്ണന്‍ (നോവല്‍ )
100. യതിച്ചര്യ – നിത്യചൈതന്യയതി (ഉപന്യാസം)
101. എന്മഗജെ – അംബികാസുതൻ മാങ്ങാട് (നോവൽ)
102. ഇന്നലത്തെ മഴ – എൻ. മോഹനൻ (നോവൽ)
103. ഇവനെന്റെ പ്രിയ സിജെ – റോസി തോമസ് ()

ചെറുകഥകൾ മാത്രം

01. വെള്ളപ്പൊക്കത്തിൽ – തകഴി ശിവശങ്കരപ്പിള്ള
02. ജന്മദിനം – വൈക്കം മുഹമ്മദ് ബഷീർ
03. മരപ്പാവകൾ – കാരൂർ നീലകണ്‌ഠപ്പിള്ള
04. കടൽത്തീരത്ത് – ഒ.വി. വിജയൻ
05. നെയ്പായസം – മാധവിക്കുട്ടി
06. ഷെർലക് – എം.ടി. വാസുദേവൻ നായർ
07. കടയനല്ലൂരിലെ ഒരു സ്‌ത്രീ – ടി. പത്മനാഭൻ
08. ബ്രിഗേഡിയർ കഥകൾ – മലയാറ്റൂർ രാമകൃഷ്ണൻ
09. കോട്ടയത്ത് എത്ര മത്തായിമാരുണ്ട് – ജോൺഏബ്രഹാം
10. മെഴുകുതിരികൾ – എൻ.പി. മുഹമ്മദ്
11. വാസ്‌തുഹാര – സി.വി. ശ്രീരാമൻ
12. നാടകാന്തം – സി. രാധാകൃഷ്ണൻ
13. ക്ഷേത്ര വിളക്കുകൾ – പുനത്തിൽ കുഞ്ഞബ്ദുള്ള
14. ഒറ്റയാൻ – കാക്കനാടൻ
15. ദൂത് – സേതു
16. നിന്റെ കഥ (എന്റെയും) – എൻ. മോഹനൻ
17. മുരുകൻ എന്ന പാമ്പാട്ടി – എം. പി. നാരായണപിള്ള
18. ആറാമത്തെ വിരൽ – ആനന്ദ്
19. കൈവഴിയുടെ തെക്കേയറ്റം – പത്മരാജൻ
20. സൈലൻസർ – വൈശാഖൻ
21. അല്ലോപനിഷത്ത് – പട്ടത്തുവിള കരുണാകരൻ
22. പയ്യന്റെ ഡയറി – വി. കെ. എൻ
23. ഒരു നസ്രാണി യുവാവും ഗൌളി ശാസ്‌ത്രവും – സക്കറിയ
24. പന്ത്രണ്ടാം മണിക്കൂർ – വി. പി. ശിവകുമാർ
25. ഗ്രാന്റ് കാന്യൺ – യു. കെ. ജോണി
26. സംഗീതം ഒരു സമയകലയാണ് – മേതിൽ രാധാകൃഷ്ണൻ
27. ഗൌതലജാറ (തോട്ടക്കാടൻ സ്മരണിക) –കെ. പി. നിർമ്മൽ കുമാർ
28. ഹിഗ്വീറ്റ – എൻ. എസ്. മാധവൻ
29. ഈ ഉടലെന്നെ ചൂഴുമ്പോൾ – സാറാ ജോസഫ്
30. പടിയിറങ്ങിപ്പോയ പാർവ്വതി – ഗ്രേസി
31. മഞ്ഞ് – യു. പി. ജയരാജ്
32. പിഗ്‌മാൻ – എൻ. പ്രഭാകരൻ
33. ക്രിസ്‌മസ്മരത്തിന്റെ വേര് – അയ്മനം ജോൺ
34. റെയ്‌ൻഡിയർ – ചന്ദ്രമതി
35. പുരുഷവിലാപം – കെ. പി. രാമനുണ്ണി
36. നനഞ്ഞ ശിരോവസ്‌ത്രങ്ങൾ -ടി. വി. കൊച്ചുബാവ
37. പരിചിത ഗന്ധങ്ങൾ – അശോകൻ ചരുവിൽ
38. ബർമുഡ –പി. സുരേന്ദ്രൻ
39. അച്ഛൻതീവണ്ടി – വി. ആർ. സുധീഷ്
40. ബോധേശ്വരൻ – ശിഹാബുദ്ദീൻപൊയ്‌ത്തുംകടവ്
41. മരണാനന്തരം – കരുണാകരൻ
42. സതിസാമ്രാജ്യം – സുഭാഷ് ചന്ദ്രൻ
43. ഉമ്പർടോഎക്കോ – ബി. മുരളി
44. കാളീനാടകം – ഉണ്ണി ആർ.
45. ചാവുകളി – ഇ. സന്തോഷ്കുമാർ
46. രാത്രികളുടെ രാത്രി – കെ. എ. സെബാസ്‌റ്റ്യൻ
47. കൊമാല – സന്തോഷ് ഏച്ചിക്കാനം
48. ആവേമരിയ – കെ. ആർമീര
49. സൂര്യമുഖി – സിതാര എസ്
50. സംഘപരിവാർ – ഇന്ദുമേനോൻ
51. കിടപ്പറ സമരം – പി. വി. ഷാജികുമാർ

മികച്ച ഇംഗ്ലീഷ് പുസ്തകങ്ങള്‍

01. The House of the Spirits by Isabel Allende
02. The Master and Margarita by Mikhail Bulgakov
03. The Outsider by Albert Camus
04. Cheri by Colette
05. The Leopard by Giuseppe Tomasi di Lampedusa
06. Crime and Punishment by Fyodor Dostoevsky
07. Madame Bovary by Gustave Flaubert
08. Miss Smilla’s Feeling for Snow by Peter Hoeg
09. Measuring The World by Daniel Kehlmann
10. My Name is Red by Orhan Pamuk
11. Wuthering Heights 1847 by Emily Bronte
12. Winesburg, Ohio 1919 by Sherwood Anderson
13. War and Peace 1889 by Leo Tolstoy
14. Uncle Tom’s Cabin 1852 by Harriet Beecher Stowe
15. To Kill a Mockingbird 1960 by Harper Lee
16. Their Eyes Were Watching God 1937 by Zora Neale Hurston
17. Tess of the D’Urbervilles 1891 by Thomas Hardy
18. Tales 1952 by Edgar Allan Poe
19. A Tale of Two Cities 1859 by Charles Dickens
20. The Stranger 1946 by Albert Camus
21. The Sound and the Fury 1929 by William Faulkner
22. Silas Marner 1861 by George Eliot
23. A Separate Peace 1959 by John Knowles
24. The Scarlet Letter 1850 by Nathaniel Hawthorne
25. Robinson Crusoe 1719 by Daniel Defoe
26. The Red Badge of Courage 1895 by Stephen Crane
27. Pride and Prejudice 1813 by Jane Austen
28. The Old Man and the Sea 1952 by Ernest Hemingway
29. Of Mice and Men 1937 by John Steinbeck
30. Of Human Bondage 1915 by W. Somerset Maugham
31. Nineteen Eighty Four 1949 by George Orwell
32. Native Son 1940 by Richard Wright
33. My Antonia 1918 by Willa Cather
34. Moby Dick 1851 by Herman Melville
35. Lord of the Flies 1954 by William Golding
36. Jane Eyre 1847 by Charlotte Bronte
37. Invisible Man 1952 by Ralph Ellison
38. Heart of Darkness 1902 by Joseph Conrad
39. The Great Gatsby 1925 by F. Scott Fitzgerald
40. The Grapes of Wrath 1939 by John Steinbeck
41. The Good Earth 1931 by Pearl S. Buck
42. Gone with the Wind 1936 by Margaret Mitchell
43. Ethan Frome 1911 by Edith Wharton
44. Don Quixote 1612 by Miguel de Cervantes
45. Cry, the Beloved Country 1948 by Alan Paton
46. The Complete Sherlock Holmes 1936 by Arthur Conan Doyle
47. The Catcher in the Rye 1951 by J.D. Salinger
48. Catch-22 1961 by Joseph Heller
49. The Call of the Wild 1903 by Jack London
50. Brave New World 1932 by Aldous Huxley
51. The Best Short Stories 1945 by O. Henry
52. Beloved 1987 by Toni Morrison
53. All Quiet on the Western Front 1929 by Erich Maria Remarque
54. The Adventures of Huckleberry Finn 1884 by Mark Twain

മഴ നൂലുകൾക്കിടയിലൂടെ മാടായിപ്പാറയിലേക്ക്!

madayipara മാടായിപ്പാറ

മനോഹരമാണു മാടായിപ്പാറ. മഴക്കാലത്ത് അതിന്റെ സൗന്ദര്യത്തിന് ചാരുത ഏറെയാണു താനും. 45° ചെരിവിലായി മഴനൂലുകൾ പെയ്തിറങ്ങുന്നത് മനസ്സിലേക്കാണ്. സൗഹൃദത്തിന്റെ ചിരപരിചിത മുഖങ്ങൾക്കൊപ്പം പ്രകൃതിയ ആരാധിക്കുന്ന; അതിന്റെ ആത്മാവിനെ സ്വന്തം ആത്മാവിനോട് ചേർത്തു പിടിച്ച പ്രകൃതിസ്നേഹികൾ കൂടിയായപ്പോൾ അവിസ്മരണീയമാവുകയായിരുന്നു ആ രണ്ടു ദിവസങ്ങൾ! Continue reading

ഭ്രാന്ത് – നൂലുപൊട്ടിയ പട്ടങ്ങൾ

cordless-kitesഭ്രാന്ത് പലർക്കും കാവ്യാത്മകമാണ്; ചിലർക്കതാണു പ്രണയം. എന്നാൽ കാവ്യാത്മകമാവാത്ത, കടുത്ത യാഥാർത്ഥ്യത്തിൽ ഭ്രാന്ത് എന്നത് ഏറെ ഭീകരമാണ്. സംസ്കാരശൂന്യരായി, വിശപ്പിനെ മാത്രം ഭയന്ന്, വിശപ്പിനെ മാത്രം പ്രണയിച്ച്, വിശപ്പിനുവേണ്ടി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ചിലരാണിവിടെ പറ്റയാളികൾ. Continue reading

കാസർഗോഡൻ ഗാഥ!

കാസർഗോഡ് ലോകസഭാ മണ്ഡലം - 2014ഭാഷാ സംഗമഭൂമിയാണു കാസർഗോഡ്. മലയാളത്തിനു പുറമേ ആറോളം ഭാഷകൾ വേറെയുണ്ട്, കൊങ്ങിണി, മറാട്ടി, കന്നട, തുളു, ബ്യാരി, ഉറുദു ഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ ഇവിടെ കാണാം. വൈവിധ്യവും വൈരുദ്ധ്യവും കലർന്ന സംസ്കാരങ്ങളുടെ കൂടിച്ചേരലാണിത്. സംസ്കാരം, സമന്വയം എന്നൊക്കെ പറഞ്ഞു പുളകം കൊള്ളാൻ വരട്ടെ, Continue reading