ഈ ആഗസ്റ്റ് മാസം കേരളത്തിൽ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു മാസമാണ്. 1924 നു ശേഷം മറ്റൊരു മഹാപ്രളയം കേരളത്തെ ഒന്നാകെ വിഴുഞ്ഞിയ മാസം. ഗാന്ധിജി വരെ അക്കാലത്ത് 7000 രൂപ സ്വരൂപിച്ച് കേരളത്തിനു നൽകിയിരുന്നു. നിലവിലെ പ്രളയം ഭീകരമാണ്, കോടികളുടെ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഈ പ്രളയത്തിൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഏക ജില്ല കാസർഗോഡ് മാത്രമാണ്. വെള്ളപ്പൊക്കമായും ഒരുൾപൊട്ടലുകളായും ബാക്കിവന്ന 13 ജില്ലകളിലും പ്രളയകാലം അരങ്ങുതകർത്ത് പെയ്തിറങ്ങി. 400 ഓളം മനുഷ്യരും കളക്കിലധികം ജീവികളും മരിച്ചുവീണു. മൂവായിരത്തിൽ അധികം ദുരിതരക്ഷാ ക്യാമ്പുകൾ കേരളത്തിലങ്ങോളം പൊങ്ങിവന്നു. ഭീകരമായ അവസ്ഥയായിരുന്നു ഒരാഴ്ചയോളം കേരളത്തിൽ നടന്നത്.
ജാതി/മത/രാഷ്ട്രീയ ഭേദമില്ല മാവേലിനാട്ടിൽ മനുഷ്യർ ഒന്നായി ചേർന്നൊരു ഓണക്കാലം കൂടി ആയിരുന്നു ഈ ആഗസ്റ്റുമാസം. സ്വാതന്ത്ര്യദിനം 15 ന് ആഘോഷിച്ചശേഷമായിരുന്നു പ്രളയം ശക്തമായി പെയ്തിറങ്ങിയത്. രക്ഷാപ്രവർത്തകരായി ഓടിയെത്തിയ കടലിന്റെ മക്കൾ തുഴയെറിയാത്ത ദിക്കുകൾ കേരളത്തിൽ ഇന്നന്യമായിരിക്കുന്നു. “ഞങ്ങൾക്കു പ്രതിഫലം വേണ്ട സാറേ, സഹജരെ രക്ഷിച്ചെടുക്കുക മാത്രമല്ലേ ഞങ്ങൾ ചെയ്തുള്ളൂ” എന്ന വാക്യത്തിൽ തന്നെ അവർ സർവ്വവും ഒതുക്കിപ്പിടിച്ച ഹൃദയവിശാലത സാക്ഷരകേരളം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നോർത്തിന്ത്യയിലൂടെ ഇതേസമയം അബദ്ധപ്രചരണങ്ങൾക്ക് ആരോ ആക്കം കൂട്ടി കൊടുത്തിരുന്നു. നിറഞ്ഞുതുളുമ്പിയ ട്വിറ്റർ അടക്കമുള്ള അവരുടെ സോഷ്യൽ മീഡിയ പെരുമാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തെ ഒറ്റപ്പെടുത്താൻ ആക്കം വർദ്ധിപ്പിക്കുന്നതാണ് അവരുടെ പോസ്റ്റുകൾ അധികവും. ഇറ്റിനു വളം വെച്ചത് സുരേഷ് കൊച്ചാട്ടിൽ ഉണ്ടാക്കിയ വോയ്സ് മെസേജും അതുപോലെ പട്ടാളക്കാരന്റെ വേഷം കെട്ടി ഒരു നായർ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും ആയിരിക്കാം.
ഇതുപോലെ ഇക്കൂട്ടർ രഹസ്യഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്ന കഥകൾ എന്തൊക്കെയായിരിക്കാം!! ഏകദേശ സമാഹരണം ഫെയ്സ്ബുക്കിൽ കാണാം. എന്തായാലും മലയാളികൾക്കെതിരെ ഉത്തരേന്ത്യക്കാരുടെ ഇടയിൽ അത്ര ദൃശ്യമല്ലാത്ത ഒരു ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ട് എന്നു തന്നെ കരുതുന്നു. ഓഫീസിൽ നിന്നും പലരും വീഡിയോകളും ഓഡിയോകളും കാണിച്ച് കാര്യകാരണം ചോദിക്കുമ്പോൾ മൗനിയായി ഇരിക്കുക മാത്രമാണു നല്ലതെന്നു തോന്നിപ്പോവുന്നു.
ആഗസ്റ്റ് 21 ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ ഇവിടെ കാണാം.
More than 370 lives lost
More than 1 million people displaced
3000+ relief Camps opened
lost crops in 42000 hectares
537 landslides
221 bridges collapsed
Preliminary estimates count a loss of more than 3 billion USD (20000 plus crores in INR)
10000 km of roads damaged
2.6 lakhs farmers affected
പ്രളയമിപ്പോൾ ശമിക്കുകയാണ്. പ്രളയതാണ്ഡവങ്ങൾക്കായി ഇനി കാതോർത്തിരിക്കാം. വീടുകളിൽ കുമിഞ്ഞുകൂടിയ ചെളികൾ മാറ്റാൻ തന്നെ ഒരു വീടിന് മിനിമം ഒരുമാസത്തെ പണിയുണ്ടാവും. ഒക്കെയും കഴിഞ്ഞ് ഇവർ ഈ ചെളി പരസ്പരം വാരിയെറിഞ്ഞ് സല്ലപിക്കുന്നതാവണം ഇനി വരാനിരിക്കുന്ന വിപത്ത്. അങ്ങനെ ആവാതെ, കാലം കേരള മണ്ണിൽ ഉപേക്ഷിച്ചു പോയ നന്മയുടെ, കൂട്ടായ്മയുടെ വിത്തുകൾ പെറുക്കിയെടുക്കാനാവണം നമുക്ക്.
കാക്കിട്രൗസറിട്ടും പാർട്ടിചിഹ്നങ്ങൾ അണിഞ്ഞും ചിലരൊക്കെ സഹായിക്കാനെന്നും പറഞ്ഞ് പോയതായി ശ്രദ്ധയിൽ പെട്ടിരുന്നു. 5000 കോടിയാണ് ഇതിലൊരു കൂട്ടരുടെ തലതൊട്ടപ്പൻ പരസ്യത്തിനായി മാത്രം ചെലവാക്കിയത്!! പരിവാരസമൂഹം പറഞ്ഞു പരത്തുന്നതാവട്ടെ ഭക്ഷണം വേണ്ട, വെള്ളം വേണ്ട, കാശ് വേണ്ട… വേണ്ടത് പ്ലമ്പറും ഇലക്ട്രീഷ്യനേയും മറ്റുമാണെന്ന്!! പ്രളയം കരയിലുപേക്ഷിച്ചു പോയത് ഏറെ തിരിച്ചറിവുകളാണ്. വിലയിരുത്തലുകളാണ്. കാലം ഏല്പിച്ച ബോധമണ്ഡലത്തിലൂടെ ആവണം ഇനിയുള്ള യാത്ര.
ദുരിതാശ്വാസനിധിയിലേക്ക് തുക അയക്കാനുള്ള മാർഗ്ഗം
കേരള ഗവണെമ്ന്റിന്റെ സൈറ്റിലൂടെയും ആവാം.
ACCOUNT DETAILS
A/c Number : 67319948232
A/c Name: Chief Minister’s Distress Relief Fund
Branch: City Branch, Thiruvananthapuram
IFSC : SBIN0070028 | SWIFT CODE : SBININBBT08
Account Type: Savings | PAN: AAAGD0584M