This post is a plea for help for the people of kerala facing the worst
rains the state has ever seen, claiming lives, displacing people out of
their house and into makeshift relief camps and leaving the rest
stranded on roof tops clinging to life as you read this article. Without
much embellishments, we are putting down the most recent updates to
bring to you the very dire situation Kerala is in and to emphasize how
significant even the smallest help would be.
Kerala has received
almost triple of rain in the past 30 days. AMD the is forecasted to
receive the same or even worse weather up until this Sunday – 19Aug
2018. ( dates and details needs to be clarified).All 14 districts
currently under red alert with severe and continuous floods and
landslides.
Causality at almost 200 within last 8 days. All 55 dams in the state opened together for the first time in history. More than hundred and fifty thousand people currently placed in relief camps. Thousands of homes washed away, submerged and destroyed in the flood water and land slides. Hundreds stranded on roof tops awaiting to be rescued as their homes are engulfed by the water. Many hundreds of missing cases. Airports shutdown for another 10 days and railway transportation suspended indefinitely.
Words are falling short to
describe the horrors as they are unfolding in the tiny but Beautiful
land of ours.. In this humbling moment where nature is proving the
magnanimity of its power, we are appealing to the power of humanity that
dwells within us. Help in any form will be a godsend at this point for
everybody suffering in Kerala, be it good or in monetary form..
The smallest of help will provide a meal to a starving child, warmth to
the elderly out in the open and a chance to start a new life to people
who have lost their all..
It is a given that financial scams can
be at large to take advantage of the situation. Hence, we are presenting
our authenticity verified and certified by the CMs office for your
reference.
All monetary contributions can be made directly to the CM’s distress fund, the details of which are given below: Online through – . https://donation.cmdrf.kerala.gov.in
Or you can send money to :
Bank account number Beneficiary Name : Principal Secretary (Fin), Treasurer CMDRF Bank Name : State Bank of India (SBI) Account Number : 67319948232 Branch : City Branch, Thiruvananthapuram IFSC : SBIN0070028
For offline Contribution: Cheque/Demand Draft can be drawn in the favour of Principal Secretary (Finance), Treasurer CMDRF, payable at Thiruvananthapuram. The same may be posted/mailed to the following address: Principal Secretary (Finance) Treasurer CMDRF Secretariat Thiruvananthapuram – 695 001 Kerala, INDIA
.
Chief Ministers Distress Relief Fund, (CMDRF) accepts voluntary
contributions from Individuals, Organizations, Trusts, Companies and
Institutions etc. All contributions towards CMDRF are exempt from Income
Tax under section 80(G).
Donations now accepted through UPI mobile app like BHIM, paytm, Tez, Phonepe also. (VPA : keralacmdrf@sbi) / Scan the QR Code to donate
എന്റെ കല്യാണം. പറഞ്ഞു വരുമ്പോള്‍ അത് ഒരു ഒന്നൊന്നര കല്യാണമായിരുന്നു. ജൂലായ് ഒന്നിനു ഫിക്സ് ചെയ്ത കല്യാണത്തിനു ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍ ജൂണ്‍ ഏഴാം തീയ്യതി തന്നെ ലീവ് എടുത്തു പോകാന്‍ തീരുമാനിച്ചു. കല്യാണത്തിനു വേണ്ടി തയ്യാറെടുക്കുവാനൊന്നുമായിരുന്നില്ല, പകരം പലവട്ടം മാറ്റിവെച്ച എന്റെ എം.ബി.എ എക്സാം ജൂണ്‍ ഇരുപതിനു ഫിക്സ് ചെയ്തിരിക്കുകയായിരുന്നു! അതിനായി പഠിക്കേണ്ടതുണ്ട്. ജൂണ്‍ ഇരുപതിനു തുടങ്ങി കല്യാണത്തലേന്ന് മുപ്പതാം തീയതി കഴിന്ന രീതിയിലായിരുന്നു എക്സാം ടൈം ടേബിള്‍. വീട്ടിലേക്കു പോകുന്ന ദിവസം ഉച്ചയ്ക്കുതന്നെ ഓഫീസില്‍ നിന്നും ഇറങ്ങി. വിവാഹ സമ്മാനമായി, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ ഒരു ടെഡ്ഡി ബിയറിനെ പിന്നെ സാലറിയും മുന്‍കൂറായി കിട്ടി. അതും വാങ്ങിച്ച് ഹോസ്റ്റലില്‍ പോയി റെഡിയായി രാജേഷേട്ടന്റെ കൂടെ മജസ്റ്റിക്കിലേക്ക്. ലോങ്ങ് ലീവായത് കൊണ്ട് ഒരുപാട് ലഗ്ഗേജ് ഉണ്ടായിരുന്നു. രാത്രി എട്ടരയ്ക്കായിരുന്നു ബസ്. അടുത്ത ദിവസം രാവിലെ നാട്ടിലെത്തി. അച്ഛന്‍ കൂട്ടാന്‍ വന്നിരുന്നു കാഞ്ഞങ്ങാട്. ഓഫീസില്‍ നിന്നും കിട്ടിയ ടെഡ്ഡി ബിയറിനെ ബസ്സില്‍ മറന്നുവെച്ചായിരുന്നു ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചുവന്ന് അതിനെ എടുത്തുകൊണ്ടു പോയി.
വീട്ടില്‍ എക്സാമിനു പഠിക്കാന്‍ ആണു വന്നതെങ്കിലും ഞാന്‍ മുഴുവന്‍ സമയവും തീറ്റയും ഉറക്കവും ആയി കഴിഞ്ഞു – ഒരക്ഷരം പഠിക്കാന്‍ മിനക്കെട്ടില്ല. പത്തൊമ്പതാം തീയതി തന്നെ എക്സാമിനു വേണ്ടി ഞാന്‍ ട്രെയിന്‍ കയറി കോഴിക്കോട്ടേക്ക് പോയി. ഫ്രണ്ട്സൊക്കെ ഉണ്ടായിരുന്നു. അവിടുത്തെ ഹോസ്റ്റലിലെ വളിച്ച ഭക്ഷണത്തെ കുറിച്ചോര്‍ത്തപ്പോള്‍ പോകണ്ട എന്നു തോന്നി. അവിടെ എത്തിയപ്പോള്‍ ആന്റി പറഞ്ഞു ദിവസം മുന്നൂറു രൂപ വച്ചു തരണം എന്ന്. ഞെട്ടിപ്പോയി കേട്ടപ്പോള്‍. രാത്രി മാത്രമേ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടാറുണ്ടായിരുന്നുള്ളൂ. അതിനാണ് ദിവസേന മുന്നൂറു രൂപ! കോളേജില്‍ എത്തിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. എക്സാമായിരുന്നിട്ടു കൂടി ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിച്ചു നടന്നു. ഉച്ച വരെ മാത്രമേ ഉള്ളൂ എക്സാം അതു കഴിഞ്ഞ് ഹോസ്റ്റലില്‍ പോയി പഠിക്കേണ്ട ഞങ്ങല്‍ എസ്.എം സ്റ്റ്രീറ്റിലും മറ്റും കറങ്ങി നടന്നു. എക്സാം മുപ്പതാം തീയ്യതി വരെ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം അതായത് ഒന്നാം തീയ്യതി കല്യാണം. പക്ഷെ അവസാനത്തെ എക്സാമിന്റെ തലേ ദിവസം പെട്ടെന്നു ടിവിയില്‍ ഒരു ഫ്ലാഷ് ന്യൂസ്… കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ഞാന്‍ തരിച്ചു പോയി. കല്യാണപ്പെണ്ണിനു സ്വപ്നം കാണാനോ സമയം കിട്ടിയില്ല എനിയിപ്പോള്‍ കല്യാണപ്പന്തലില്‍ എത്താനും കൂടി പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി. ആരെയോ കൊന്നതിന്റെ പേരില്‍ കുറേകാലമായി ഇവിടെ വലിയ പ്രശ്നങ്ങള്‍ നടക്കുകയാണത്രേ. അതില്‍ പ്രതിചേര്‍ത്ത് ഏതോ നേതാവിനെ പോലീസ് പിടിച്ചതായിരുന്നു ഹര്‍ത്താലിന്റെ കാരണം.
ഞാന്‍ ആകെ വല്ലാതെയായി. എന്തു ചെയ്യണം എന്നറിയാതെ നിന്നപ്പോള്‍ ഫ്രണ്ട്സൊക്കെ വന്ന് എന്നെ സമാധാനിപ്പിച്ചു. ഞാന്‍ വീട്ടിലും രാജേഷേട്ടനേയും വിളിച്ചു സംഭവം പറഞ്ഞു. അച്ഛനും അമ്മയും വല്ലാതെ ടെന്ഷേനടിക്കുന്നുണ്ട് എന്നു എനിക്ക് തോന്നി. പക്ഷെ രാജേഷേട്ടന്‍ ചിരിച്ചതേ ഉള്ളൂ. ഒരു തമാശ പോലെ എന്നോട് വേറെ പെണ്ണിനെ തത്ക്കാലത്തേക്ക് സങ്കടിപ്പിക്കേണ്ടി വരുമോ എന്നും ചോദിച്ച് മൂപ്പരു ഫോണ്‍ കട്ട് ചെയ്തു. അന്നു രാത്രി പഠിക്കാതെ ഇതു തന്നെ ആലോചിച്ചിരുന്നു ഞാന്‍. എങ്ങനെ കല്യാണത്തിനു മുമ്പ് വീട്ടിലെത്തും എന്നായിരുന്നു എന്റെ ചിന്ത. അച്ഛന്‍ എന്നെ കൂട്ടാന്‍ കോഴിക്കോട് വരുന്നുണ്ടെന്നു എന്നെ വിളിച്ചു പറഞ്ഞു. അച്ഛന്‍ എങ്ങനെ റയില്‍ വേ സ്റ്റേഷനില്‍ നിന്നും കോളേജില്‍ വരുമെന്നായി എന്റെ അടുത്ത ചിന്ത. എക്സാം ഹാളില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പെട്ടെന്നു പ്രിന്‍സിപ്പാള്‍ വന്നിട്ട് അച്ഛന്‍ വന്നിട്ടുണ്ട് എന്നു പറഞ്ഞു. പകുതി സമാധാനമായി. എക്സാം ഒരു വിധത്തില്‍ തട്ടിക്കൂട്ടി ഹാളില്‍ നിന്നും ഇറങ്ങി അച്ഛന്റെ അടുത്തേക്ക് ഓടി. ട്രെയിന്‍ സമയം ഒന്നേ ഇരുപത്.. ഒരു മണിക്ക് കോളേജില്‍ നിന്നും ഇറങ്ങിയിട്ടേ ഉള്ളൂ. പ്രിന്‍സിയും അങ്കിത്ത് സാറും ബൈക്കില്‍ എന്നെയും അച്ഛനേയും കൊണ്ട് റയില്‍ വേ സ്റ്റേഷനിലേക്ക് പറപ്പിച്ചുവിട്ടു. ഭാഗ്യം ട്രെയിന്‍ എത്തിയിട്ടില്ല. അച്ഛന്‍ ടിക്കറ്റ് എടുത്തു പിന്നെ ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ പോയി നിന്നു. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ സമയം ആറ് മണി. എനിക്ക് ഒരു വിധം സമാധാനം ആയിട്ടുണ്ടായിരുന്നു. എന്തായാലും നാളത്തെ കല്യാണത്തിനു ഇന്നു രാത്രിയെങ്കിലും വീട്ടിലെത്തുമല്ലോ…!
അച്ഛന്‍ എന്തോ സാധനം വാങ്ങാന്‍ പോയപ്പൊള്‍ ഞാന്‍ ഒരു ഫാന്‍സിയില്‍ കയറി. ഞാനവിടെ നില്‍ക്കുമ്പോള്‍ ഒരു അപ്പൂപ്പന്‍ വന്നു. തലയില്‍ ഒരു വെള്ള തുണി കൊണ്ടുള്ള കെട്ടും നെറ്റിയില്‍ നിസ്ക്കാരത്തഴമ്പും. ആളൊരു ഇസ്ലാമാണെന്നു മനസിലായി. പെട്ടെന്നു എന്റെ അടുത്തേക്കു വന്നു. എന്നിട്ട് എന്നോടൊരു ചോദ്യം.. നീ എവിടുത്തെയാ മോളേ…?? എന്റെ മോന്‍ കുറേ നാളായിട്ട് പെണ്ണന്വേഷിക്കുന്നു ഒന്നും അങ്ങട് ശരിയാകണില്ല. മോള്ക്ക് എത്ര വയസായി… ആരുടെ മോളാ… വീടെവിടെയാ…. എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍. എനിക്കു മറുപടി പറയാന്‍ അവസരം തരണ്ടേ മൂപ്പിലാന്‍. എനിക്കു ചിരിപൊട്ടിപ്പോയി നാളെ കല്യാണപ്പന്തലില്‍ കയറാന്‍ പോകുന്ന എനിക്ക് കല്യാണാലോചന… ഞാന്‍ അന്തം വിട്ടു നില്‍ക്കുന്നത് കണ്ട് അയാള്‍ പിന്നേം എന്തേ മോളേ… നീ ഒന്നും പറഞ്ഞില്ല… ഞാന്‍ പെട്ടെന്നു അയാളുടെ മുഖത്തു നോക്കാതെ… നാളെ എന്റെ കല്യണമാ… അയാളുടെ മുഖം വല്ലതെയായി. അയാൾ പറഞ്ഞു, മോളെ ഒരു പൊട്ടൊക്കെ തൊട്ടു നടക്കണം കേട്ടോ, ഇങ്ങനെ തട്ടമിട്ടുനടന്നാൽ ആരും സംശയിച്ചുപോവില്ലേ!!
ഞാന്‍ പലപ്പോഴും നെറ്റിയില്‍ കുറി ഇടാറുണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ പോയതില്‍ പിന്നെ തലയില്‍ ഒരു ഷോള്‍ വെറുതേ തട്ടം പോലെ ഇടുമായിരുന്നു… അതു കണ്ടിട്ട് പലരും എന്നോട് പറഞ്ഞിട്ടുണ്ട് പൊട്ടും വെക്കാതെ തട്ടമിട്ടു നടക്കുമ്പോള്‍ ഉമ്മച്ചിക്കുട്ടിയേ പോലുണ്ടെന്ന്… ഒരു ചമ്മിയ ചിരിയോടെ ഞാനാ മനുഷ്യനോട് തലയാട്ടി സമ്മതിച്ചു.
തെയ്യങ്ങൾ നിരവധിയാണു പ്രത്യേകിച്ചും കാസർഗോഡും കണ്ണൂരും. അതിൽ തന്നെ, എന്നും പാവപ്പെട്ടവന്റെ വിളിപ്പുറത്തെത്തുമെന്നു കരുതപ്പെടുന്ന തെയ്യമാണ് മുത്തപ്പൻ. സാന്ത്വനവാക്കുകളാൽ ഭക്തന്റെ ദുഃഖം തലോടിമാറ്റാനും സുഖവിവരങ്ങളന്വേഷിച്ച് ആയൂരാരോഗ്യസൗഖ്യം നേരാനും ഉത്തരമലബാറുകാരൻ മറ്റൊരു തെയ്യം വേറെയില്ല! പറശ്ശിനിക്കടാവാണു പ്രധാനമായും ആൾക്കാർ പോവുന്നതെങ്കിലും മുത്തപ്പന്റെ ആരൂഢസ്ഥാനം മുത്തപ്പന്റെ പൂങ്കാവനമായ കുന്നത്തൂർപാടിയാണ്. കണ്ണൂർജില്ലയിൽ കർണാടക അതിർത്തിയിലുള്ള വനത്തിനാണ് കുന്നത്തൂർപാടി. കനൽക്കണ്ണുരുട്ടി വിൽലെടെത്തു വേട്ടയാടി, വിധിയെവരെ തടഞ്ഞു നിർത്താൻ പര്യാപ്തമായ സ്ഥൈര്യചിത്തതയും ശക്തിയുമാണ് ഓരോ തെയ്യവും ഭക്തനു നൽകുന്നതുതന്നെ. എവിടേയും എന്നപോലെ അടിയുറച്ച ഭക്തിക്കുതന്നെ പ്രധാനം. അരയിൽ പന്തം കുത്തി, ആള്‍വലിപ്പത്തിൽ മേലരി ചാടിമറിഞ്ഞ്, തരിവളയും കാൽചിലമ്പുമണിഞ്ഞ് സവർണന്റെ മേൽക്കോയ്മയ്ക്കെതിരെ അടരാടി ജനമനസ്സിൽ സ്ഥിരസ്ഥായിയായതാണ് ഓരോ തെയ്യങ്ങളും. പുറകിൽ ഓരോ കഥയുണ്ട്; കൂടെപ്പിറപ്പായും ഓരോ മിത്തുകളും ശേഷക്രിയയായി പിന്നീട് ചാർത്തിയ സവർണഹുന്ദുമതത്തിന്റെ മേലാങ്കിയും ഉണ്ട്. പാവപ്പെട്ടവന്റെ അശ്വാസവും അഭയസ്ഥാനവുമാണു തെയ്യങ്ങള്‍. ജനഹൃദയങ്ങളിലേക്കിറങ്ങി അവരിലൊരാളായി ഒരു കാരണവരുടെ അധികാരത്തോടെ കുശലാൻവേഷണം നടത്തുന്ന തെയ്യങ്ങളിൽ പ്രധാനിയാണു പറശിനിക്കടവ് മുത്തപ്പൻ തന്നെ. “എന്റെ മുത്തപ്പാ..!” എന്നുള്ള ഒരു വിളിപ്പുറത്ത് മുത്തപ്പനെത്തുന്നു; ദുഖനിവാരണം നടത്തി ജീവതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു, എന്നൊക്കെ നിരവധിയാണു ജനങ്ങൾക്കിടയിലെ സ്നേഹവിശ്വാസങ്ങൾ.
മുത്തപ്പൻ തെയ്യത്തിന്റെ മൊഴിയാട്ടത്തിൽ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു. പെട്ടന്നു കണ്ടു തീർക്കാൻ പറ്റുന്ന കൊച്ചു കൊച്ചു വീഡിയോകള്‍ ആണ് എല്ലാം തന്നെ. നിരത്തിപ്പറയുന്നതിനേക്കാൾ കണ്ടറീയാനും ഒരു സുഖമുണ്ടല്ലോ. മുകളിൽ മലബാർ എന്നു പറഞ്ഞെങ്കിലും തെയ്യം ബലബാറിൽ മുഴുവനായി വൗന്നില്ലെന്നറിയണം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ചേരുന്നതാണല്ലോ മലബാർ! കാസർഗോഡ്, കണ്ണൂര്‍ ജില്ലകളും വയനാട്ടിലെ മാനന്തവാടി താലൂക്ക്, കോഴിക്കോടുജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും കര്‍ണ്ണാടകയിലെ കുടക്, തുളുനാട് എന്നിവയും കൂടി ചേര്‍ന്ന പഴയ കോലത്ത് നാട്ടിലാണ് തെയ്യങ്ങള്‍ ഉള്ളതെന്ന് സാമാന്യമായി പറയാം.
വീഡിയോ 01
ഉദിച്ച സൂര്യൻ ഉദിച്ചിടത്തു തന്നെ നിന്നാ സകലതും കരിയും, എന്റെ വെളിച്ചം വേണം എന്ന ആശ മനസ്സിനകത്തു വെരുമ്പോ നിങ്ങളെന്നിരിക്കുന്നിഹ പാത്രം ഞാനെന്നിരിക്കുന്നതാ ഗുരുവിനെ ഇരുകരവും കൂപ്പി സ്തുതിക്കുമാറാകട്ടെ… എന്നാൽ എളങ്കാറ്റായി വീശി കാർമേഘത്തെ തട്ടിയകലെ മാറ്റി എന്റെ വെളിച്ചം എൽലാവർക്കും ഒരുപോലെ നൽകുമാറാകും…
വീഡിയോ 02
മുത്തപ്പൻ നിവേദ്യമായി കിട്ടിയ കള്ള് ഗുരുസ്ഥാനീയരായവർക്കു വിതരണം ചെയ്യുന്നു.
അഞ്ചും രണ്ടും ഏഴില്ലം, ഒമ്പതില്ലം, മയാമയം നാൽപത്തിനാലില്ലം … ആറുനാട്ടിൽ നൂറുഭാഷയാണ്… ഞാനെന്നിരികുന്നതാ ഈ പാത്രം പണ്ട് നദിയിൽ വീണിരുന്ന നേരം ചെറുതായിരിക്കുന്നിഹ വാഴത്തട പിടിച്ചിറ്റാൻ കരകേറിയത്.. ആ വാഴത്തട തന്നെ വേണം വേറൊരു നദിയിൽ വീഴുമ്പോ.. അതുകിട്ടിയാലേ പിടിച്ചുകേറാനാവൂ എന്ന് പറഞ്ഞറിയിക്കാനാവ്വോ?… ഇല്ല! അന്നേരം ഒരു വൈക്കോലിന്റെ കമ്പെങ്കിലും പിടിക്കുംല്ലേ!!
വീഡിയോ 03
വീഡിയോ 04
അല്പം ജാതി ചിന്ത
മതങ്ങളും ജാതികളും ആണല്ലോ പുരോഗമനക്കാരുടെ ഇന്നത്തെ മാനദണ്ഡം തന്നെ!! ഇതുമായി ബന്ധപ്പെട്ട് അല്പം ജാതി ചരിത്രം കൂടി പറയാം.
മുത്തപ്പനെന്ന പേരിൽ നാട്ടിൻ പുറങ്ങളിൽ കഴിക്കുന്ന തെയ്യം വെള്ളാട്ടമാണ്. തിരുവപ്പന എന്നുമുള്ളത് പറശ്ശിനിക്കടവാണ്. പടിയിറങ്ങി പറശ്ശിനിക്കെത്തുന്ന ഭക്തർ മുത്തപ്പനു കൊടുക്കുന്നത് കള്ളാണ്. കള്ളൂം മീനും കഴിക്കുന്ന ദൈവമുണ്ടോ എന്ന് തെക്കൻ കേരളക്കാർ ഒരു പക്ഷേ അത്ഭതപ്പെട്ടേക്കാം. സവർണ്ണദൈവ വിശ്വാസത്തിൽ അഭിരമിച്ചാറാടിയ നമുക്ക് ഇതുകാണുന്നതുതന്നെ ഒരു അനുഭവമായിരിക്കും. ബൗദ്ധപാരമ്പര്യം പേറിനടക്കുന്ന തീയ്യരാണ് മുത്തപ്പന്റെ നടത്തിപ്പുകാർ. സ്തീധനസമ്പദായത്തോടുതന്നെ പണ്ടുതൊട്ടേ അസഹിഷുണുത പാലിച്ചുപോന്ന സമുദായമായിരുന്നു അതു. ഇന്നതൊക്കെ മാറിവന്നെങ്കിലും ഇപ്പോഴും രക്തിത്തിൽ അലിഞ്ഞു ചേർന്ന വികാരം പോലെ ഇതൊക്കെ പിന്തുടരുന്നുണ്ട് ഇവരെ. പറശ്ശീനിക്കടവിൽ എത്തുന്നവർക്ക് ചായയും ഉച്ചയൂണും അത്താഴവും കിടക്കാനുള്ള പായയും സൗകര്യങ്ങളും ഇന്നും നൽകിവരുന്നു. പ്രസാദം തന്നെ വിലകൊടുത്ത് വാങ്ങേണ്ടി വരുന്ന ഇന്നത്തെ അവർണാമ്പലങ്ങളിൽ നിന്നും ഭിന്നമാണിതെന്നേ പറയാനാവൂ. കമ്മ്യൂണിസ്റ്റ് ദൈവം മുത്തപ്പനാണെന്നൊരു പറച്ചിലുള്ളത് ഈയൊരു സോഷ്യലിസമാണോ എന്നറിയില്ല. ആര്യസംസ്ക്കാരത്തോടും ചടുലമായി എതിർത്തുനിന്ന് പരാജയപ്പെട്ട ഒരു ബുദ്ധപാരമ്പര്യം നമുക്കുണ്ട്, ആ ബുദ്ധന്മാരാണ് മലബാറിലെ തീയ്യന്മാർ, അവരും സവർണബ്രാഹ്മരോട് നന്നായി അടരാടിയിരുന്നു – അനുകൂല സമീപനം സ്വീകരിച്ച നായന്മാരെ കൂട്ടത്തിൽ കൂട്ടിയെങ്കിലും ഇന്നിപ്പോൾ കമ്മ്യൂണീസ്റ്റ് പാർട്ടിക്കാരായും കളരിമുഖത്ത് തെളിഞ്ഞു നിൽക്കുന്നവർ ഇവർതന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
എസ്. എൻ. ഡി. പിയുടെ ജാഥയും നയിച്ച് നടേശൻ ഒരിക്കൽ വമ്പിച്ച പ്രചരണം അഴിച്ചുവിട്ടിരുന്നു. അന്ന് ആരോപണമായി പറഞ്ഞതൊക്കെ രക്തസാക്ഷികളായി മരിച്ചു വീഴുന്നവരൊക്കെ ഈഴവർ(തെയ്യന്മാരെന്നു ന്യായം) ആണെന്നും അതിനെതിരെ പ്രതികരിക്കണം എന്നുമൊക്കെയായിരുന്നു. ആര്യസംഹിതകളോട് അടരാടിയ ആ പോരാട്ടവീര്യം കൊണ്ടാവാം അതെന്നേ ഓർക്കേണ്ടതുള്ളൂ. പുലബന്ധം പോലുമില്ലാത്ത ഈഴവനും തീയ്യനും ഇന്ന് ഒരു കുടക്കീഴിലാണുള്ളത്. പക്ഷേ, മുത്തപ്പനെ ഉൾക്കൊള്ളാൻ ഈഴവർക്ക് പറ്റിയിട്ടുണ്ടോ എന്നറിയില്ല. പല തോറ്റം പാട്ടുകളിലും തീയ്യർ ഇന്നത്തെ കർണാടക സംസ്ഥനമായ കരുമന നാട്ടിൽ നിന്നും അള്ളടം വഴി ഇവിടെ എത്തിച്ചേർന്നതായി പറയുന്നുണ്ട്. ബില്ലവൻ, ബൈദ്യർ, ഹാളേപൈക്കർ, പൂജാരി, തീയ്യൻ എന്നെല്ലാം അറിയപ്പെടുന്നു. കുടകിൽ നിന്നും കുടിയേറിയ തീയ്യരെ കൊടവാ തീയർ എന്നും പറയപ്പെട്ടിരുന്നു. തെയ്യോൻ എന്ന പദമാണത്രേ തീയ്യൻ എന്നായിത്തീർന്നത്. പറഞ്ഞുവന്നത് തീയ്യരുടെ തെയ്യസങ്കല്പത്തിൽ പ്രധാനിയാണ് മുത്തപ്പനെന്നാണ്. പറശിനിക്കടവ് മഠപ്പുരയിൽ (സവർണഭാഷയിൽ ക്ഷേത്രമെന്നു പറയാം) നിലവിലുള്ള ഭക്ഷണരീതികളും എല്ലാം കാണുമ്പോൾ പഴയ ബൗദ്ധികകൂട്ടായ്മയേയോ കുടിയിരിപ്പിനെയോ അറീയാതെ ഓർത്തുപോകും. സമുദായകാര്യം പറഞ്ഞതിനാൽ അവിടെ അതൊക്കെ നിലനിൽക്കുന്നു എന്നു കരുതരത്, ബുദ്ധമതം തന്നെ അങ്ങനെയാണല്ലോ 🙂 ആർക്കും വരികയും പോവുകയും ചെയ്യാനാവുന്ന സങ്കല്പാമാണിതിന്നും. പക്ഷേ, ചരിത്രം അന്വേഷിക്കുന്നവർക്ക് ഒരു രസമാണിതൊക്കെ അറിയുക എന്നത്.
വീഡിയോ 05
വീഡിയോ 06
വീഡിയോ 07
വീഡിയോ 08
തെയ്യാട്ടത്തിന്റെ ഒടുവിൽ മുടിയെടുക്കുന്നത് താഴത്തെ വീഡിയോവിൽ കാണാം
കാസർഗോഡ് ജില്ലയിൽ പയ്യന്നൂർ മുതൽ വടക്ക് മേൽപ്പറമ്പുവരെയുള്ള പ്രദേശങ്ങൾക്കിടയിൽ ചില ദൈവസ്ഥാനങ്ങൾക്കടുത്തു കണ്ടുവരുന്ന കമാനാകൃതിയിലുള്ള ഉയർന്ന മൺതിട്ടകളെയാണ് ഇഡു എന്നു വിളിക്കുന്നത്. പലതരം മിത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഇഡുവിന്റെ ചരിത്രം. ഇഡുവെന്ന തുളു വാക്കിനർത്ഥം ലക്ഷ്യം എന്നാണ്. ഒരുകാലത്ത് അമ്പെയ്ത്തു വിദ്യ പഠിക്കാനായി നിർമ്മിച്ച പരിശീലനകേന്ദ്രങ്ങളായിരുന്നു ഇഡുക്കൾ. തെക്കൻ കർണാടകത്തിലെ ബില്ലവസമുദായം അയോധനവിദ്യ പഠിക്കാനായി സമാനമായ ഇഡുക്കൾ ഉപയോഗിച്ചിരുന്നു.
പഴയ തുളുനാടിന്റെ പലഭാഗങ്ങളിലുമാണ് ഇഡു കണ്ടുവരുന്നത്. ചെറുവത്തൂർ കൊവ്വൽ, കുട്ടമത്ത്, കോട്ടച്ചേരി കുന്നുമ്മൽ, പിലിക്കോട് രായമംഗലം ക്ഷേത്രസമീപമുള്ള കൊട്ടുമ്പുറം, ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു പടിഞ്ഞാറുള്ള കാരി, മേൽപ്പറമ്പിനടുത്ത് ആലിൻകീഴ്, തൃക്കരിപ്പൂർ മാണിക്കനാൽ, മാവുങ്കാൽ, വെള്ളിക്കോത്തിനടുത്ത് ഇടുവിൻകുന്ന് മുതലായ പ്രദേശങ്ങളിലാണ് ഇന്നും ഇഡു നിലനിൽക്കുന്നത്. ചെറുവത്തൂരിടുത്ത് ഹൈവേ റോഡിനു സമീപം കൊവ്വൽ വീരഭദ്രക്ഷേത്രത്തിനു മുമ്പിലായി സ്ഥിതിചെയ്യുന്ന ഇഡുവാണ് ഇന്നു കാണപ്പെടുന്ന ഇഡുകളിൽ ഏറ്റവും വലുത്.
ചിങ്ങമാസത്തിലായിരുന്നു ഇഡുവിൽ അമ്പെയ്‌ത്തു മത്സരങ്ങൾ നടന്നുവന്നിരുന്നത്. ഒറ്റക്കോലത്തിനുള്ള ഏർപ്പാടുകൾ തുടങ്ങുന്നതിനോടൊപ്പം തന്നെ അമ്പെയ്‌ത്തിനുള്ള ഒരുക്കങ്ങളും ചെയ്യുന്നു. ചെറുവത്തൂര്‍ കാരി, പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കല്‍, ചെറുവത്തൂര്‍ കൊവ്വല്‍,പുത്തിലോട്ട് എന്നിവിടങ്ങളിലെല്ലാം ഇഡു കാണാം. ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ വർഷം തോറും ഓണനാളുകളില്‍ അമ്പെയ്ത്ത്നടന്നു വരുന്നു. ഇപ്പോള്‍ അമ്പെയ്ത്ത് നടക്കുന്ന ഇടം ഇവിടം മാത്രമാണ്. ഉത്രാടം,തിരുവോണം, അവിട്ടം ദിനങ്ങളിലാണ് ഇവിടെ അമ്പെയ്ത്ത് നടക്കുന്നത്. മാസാരംഭത്തിൽ തന്നെ തിരിയോലകൾ മലയൻപണിക്കരെ ഏൽപ്പിക്കണം. മലയൻപണിക്കരാണ് ഇതിനെ അമ്പുകളാക്കി മാറ്റുന്നത്. ഇഡുവിൽ അത്തം നാൾ മുതൽ അമ്പെയ്‌ത്തു തുടങ്ങുന്നു. ആദ്യദിവസങ്ങളിൽ ഇഡുവിന്റെ വടക്കേചെരുവിൽ ലക്ഷ്യമായി അടക്കയായിരുന്നുവത്രേ കെട്ടിത്തൂക്കിയിരുന്നത്. പിന്നീട് ലക്ഷ്യങ്ങൾ ഇഡുവിന്റെ മധ്യഭാഗത്തേക്കു മാണുന്നു. പൊതിച്ച തേങ്ങ വെള്ളത്തിൽ കുതിർത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുക്കുന്ന കാമ്പ് ആയിരിക്കും അപ്പോൾ ലക്ഷ്യമായി വെയ്‌ക്കുന്നത്. തലേ ദിവസം രാത്രി തന്നെ നിശ്ചിതസ്ഥാനത്ത് ലക്ഷ്യം ഉറപ്പിച്ചിരിക്കും. അത്തം നാളിൽ സ്ഥനാധികാരിയായ അച്ഛൻ ഒരമ്പെടുത്ത് എയ്‌തുതുടങ്ങിയാൽ മത്സരം ആരഭിക്കുകയായി. സന്ധ്യയ്‌ക്ക് ദൈവസ്ഥാനത്ത് വിളക്കു വെയ്‌ക്കും വരെ ഇതു തുടരും. ഇരുന്നെയ്‌ത്ത്, നടന്നെയ്‌ത്ത് എന്നിങ്ങനെ രണ്ടുതരം രീതികൾ ഈ വിനോദത്തിനുണ്ട്.
ചെറുവത്തൂർ കൊവ്വലിൽ സമീപപ്രദേശങ്ങളായ ചന്തേര, പള്ളിക്കര, തൃക്കരിപ്പൂർ, നീലേശ്വരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ചെറുപ്പക്കാർ വന്ന് അമ്പെയ്‌ത്തു മത്സരത്തിൽ പങ്കെടുത്തിരുന്നുവത്രേ. വിവിധ ജനസമുദായങ്ങളുടെ കൂട്ടായ്‌മയായിരുന്നു ഈ വിനോദത്തിന്റെ പ്രത്യേകത. പ്രാചീനസമൂഹങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് ഇതിലൂടെ കാണാനാവുന്നത്. ആയോധനകലയ്‌ക്കും വീരാരാധനയ്‌ക്കും അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും ഇതു കാണിച്ചു തരുന്നു.
ഇഡുവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ അധികം ലഭ്യമല്ല. ഇഡുവിനെപറ്റി കേരളം സന്ദർശിച്ച ഫൗസാറ്റ് തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം പരാമർശിക്കുന്നു.”കുറുമ്പ്രനാടിന്റെ തെക്കൻ ഭാഗമായ ഒരു പ്രദേശത്ത് ഒരു വിചിത്രമായ വിനോദം ഞാൻ കാണുകയുണ്ടായി. മധ്യഭാഗം ഏകദേശം രണ്ടടി ഉയർന്നതും രണ്ട് വശങ്ങളിലേക്കു ചരിവുള്ളതുമായ അർദ്ധവൃത്താകൃതിയിലുള്ള ഒരു മൺതിട്ട അവിടെ ഉണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ എന്നു തോന്നിപ്പിക്കുന്ന ചെറുപ്പക്കാർ ഈ സ്ഥാനത്തിന്റെ ഇടതു-വലതു ഭാഗങ്ങളിൽ ഇരുപത്തിയഞ്ചുവാര അകലെ തയ്യാറായി നിന്നിരുന്നു. ഓരോ കളിക്കാരനും ഏകദേശം പതിനെട്ട് ഇഞ്ച് നീളമുള്ള വില്ലും ഈർക്കിൽ കൊണ്ടുണ്ടാക്കിയ അമ്പും കൈയ്യിലേന്തിയിട്ടുണ്ട്. മൺതിട്ടയുടെ ഒത്ത നടുവിൽ സ്ഥാപിച്ച വാഴത്തടയുടെ മേൽ കുത്തിനിർത്തിയ കുറ്റിയിൽ ‘ലക്ഷ്യം’ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് പോരാളികൾ എയ്‌തുതുടങ്ങുന്നു. ലക്ഷ്യത്തിലേക്ക് കൃത്യതയോടെ അമ്പെയ്തു കൊള്ളിക്കുന്നയാൾ നിലത്തുവീണ മറ്റ് അമ്പുകൾ വാരിയെടുക്കുന്നു. അട്ടഹാസങ്ങളുടേയും ആരവങ്ങളുടേയും അകമ്പടിയോടെ ഈ വിനോദം തുടർന്നുകൊണ്ടേയിരിക്കും.” പഴമക്കരുടെ ഓർമ്മകളിലും ഇന്നത്തെ ഇഡു കേന്ദ്രീകരിച്ച് അമ്പെയ്‌ത്തുമത്സരം നടന്നിരുന്നതായ് തെളിവുകളുണ്ട്.
പുരാവൃത്തങ്ങൾ
വിവിധ പുരാവൃത്തങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇഡുവിന്റെ പിന്നിലെ കഥകൾ.
ഒറ്റക്കോലവുമായി ബന്ധപ്പെട്ട കഥ
പലതരത്തിലുള്ള പുരാവൃത്തങ്ങൾ ഇഡുവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് നരസിംഹാവതാരവുമായി ബന്ധപ്പെട്ട കഥയാണ്. ഹിരണ്യവധാർത്ഥം സ്ഥംഭം പിളർന്ന് നരസിംഹം പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരരൂപം കണ്ടു ഭയന്ന അഷ്‌ടദിക്‌പാലകർ ഓടി ഒളിച്ചുവത്രേ. എന്നാൽ അഗ്നി മാത്രം ഹിരണ്യന്റെ കോട്ടവാതിൽക്കൽ നിലയുറപ്പിച്ചു. സുരനരപക്ഷിമൃഗാദികളാലും രാവും പകലും ആകാശത്തും ഭൂമിയിലും ആയുധങ്ങളാലും വധിക്കപ്പെടരുതെന്ന വരലബ്‌ധിയുള്ള ഹിരണ്യനെ അഗ്നി ദഹിപ്പിച്ചിരിക്കുമോ എന്ന സംശയത്താൽ നരസിംഹമൂർത്തി അഗ്നിക്കകത്ത് പ്രവേശിച്ച് ഹിരണ്യനെ അന്വേഷിച്ചത്രെ. ഈ ഒരു സംഭവം ഒറ്റക്കോലം കെട്ടിയാടുമ്പോൾ തെയ്യം തീയിൽ ചാടുന്ന ചടങ്ങിലൂടെ പുനരാവിഷ്‌ക്കരിക്കുന്നുണ്ട്. ഹിരണ്യന്റെ കോട്ടയെ സൂചിപ്പിക്കാനായി വിഷ്‌ണുമൂർത്തിയെ (പരിദേവത, പരദേവത) കെട്ടിയാടുന്ന ഇടങ്ങിളിലൊക്കെ ഇഡു കെട്ടിയതാവാം എന്നു കരുതുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പ് എന്ന നാടുവാഴിയുടെ കാലികളെ മേച്ചിരുന്ന പാലന്തായി കണ്ണൻ എന്ന തീയ്യച്ചെറുക്കൻ പിന്നീടു തെയ്യമായി മാറിയ കഥയാണ് പരിദേവതയുടേത്. തോറ്റം പാട്ടിൽ പറയുന്നു:
കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ
കരുമം പലതും പലരോടും ചെയ്തതുകൊണ്ട്
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി
തറവാടും നാടും വിട്ടു വടക്കു നടന്നു …
ബാണാസുരനുമായി ബന്ധപ്പെട്ട കഥ
ചിലയിടങ്ങളിൽ ഇഡുവിനെ ബാണന്റെ കോട്ട എന്നു വിളിച്ചുവരുന്നു. വരബലത്താൽ ശിവൻ തന്റെ കോട്ടയുടെ കാവൽക്കാരനായി ബാണാസുരനെ നിയമിക്കുന്നു. ബാണാസുരന്റെ മകളായ ഉഷയുമായി ശ്രീകൃഷ്‌ണപൗത്രനായ അനിരുദ്ധൻ പ്രണയത്തിലാണ്. ഇതിൽ കുപിതനായ ബാണാസുരൻ ഒരിക്കൽ അനിരുദ്ധനെ പിടിച്ച് തടവിലിടുന്നു. പൗത്രനെ രക്ഷിക്കാനായി ശ്രീകൃഷ്‌ണൻ സൈന്യവുമായി എത്തിയപ്പോൾ ബാണൻ രക്ഷയ്‌ക്കായി ശിവനെ സമീപിക്കുന്നു. ബാണന്റെ രക്ഷകൻ എന്ന നിലയിൽ ശിവൻ വൈഷ്‌ണവാംശമായ ശ്രീകൃഷ്‌ണനുമായി യുദ്ധം ചെയ്യുന്നു. യുദ്ധത്തിനിടയിൽ ശിവൻ ശിവജ്വരവും വിഷ്‌ണു വിഷ്‌ണുജ്വരവും ഉണ്ടാക്കുന്നു. അവസാനം വിഷ്‌ണുജ്വരം വിജയിക്കുന്നു. യുദ്ധം നടന്നത് ബാണന്റെ കോട്ടവാതിൽക്കലായതിനാൽ ഇഡുവും കോട്ടയും തമ്മിലുള്ള ബന്ധം ഇവിടേയും അനാവൃതമാവുന്നു. അങ്ങനെ ബാണന്റെ കോട്ടയാണ് ഇഡുവിലൂടെ സൂചിതമാകുന്നത് എന്നൊരു പുരാവൃത്തവും ചിലയിടങ്ങളിൽ കേട്ടുവരുന്നു.
കേരളത്തിന്റെ പഴകാലത്തേക്കൊരു തിരിച്ചുപോക്ക്. സി.വി. രാമന്‍പിള്ളയുടെ ധര്‍മ്മരാജ, ചന്ദുമേനോന്റെ ഇന്ദുലേഖ, രാമവര്‍മ്മ അപ്പന്‍ തമ്പുരാന്റെ ഭൂതരായര്‍ എന്നീ നോവലുകളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കേരളശകലങ്ങളെ പെറുക്കിവെച്ച് പഴമയ്‌ക്കുതകുന്ന ആഖ്യാനശൈലിയില്‍ പുനരാവിഷ്‌കരിക്കാനുള്ളൊരു ശ്രമം. അതീവ ദുര്‍ഗ്രഹവും കഠിനപദപ്രയോഗങ്ങളാലും വ്യത്യസ്തമയ ആഖ്യാനരീതികളാലും വാക്യഘടനകളാലും സങ്കീര്‍ണമാണ് മേല്‍സൂചിപ്പിച്ച നോവലുകള്‍. തമ്മില്‍ ഭേദം ഇന്ദുലേഖ തന്നെ. അത്ര ദുര്‍ഗ്രഹമാക്കാതെ എന്നാല്‍ ആ പഴമ നശിപ്പിക്കാതെ കേരളനാട്ടിന്‍പുറങ്ങളെ ഇവിടെ പുനാരവിഷ്‌കരിച്ചിരിക്കുന്നു…
അന്നത്തെ മലനാടെവിടെ ഇന്നത്തെ മലയാളമെവിടെ? എന്തോ കഥ! കാലം മാറിയതോടുകൂടി കോലം കീഴ്‌മേല്‍ മറിഞ്ഞു. നാടിന്റെ കിടപ്പും നാട്ടരുടെ നടപ്പും അന്നും ഇന്നുമായിട്ട് അത്രയ്ക്കുമാത്രം മാറിയിരിക്കുന്നു. നാടിന്റെ നാലതിരൊന്നേ മാറാതെ കണ്ടുള്ളൂ. മലയാളനാട് മലയാഴികള്‍ക്കു മധ്യത്തില്‍ തന്നെ. കേരളരാജ്യം കന്യാകുമാരി ഗോകര്‍ണപര്യന്തം ഇന്നും നീണ്ടുനിവര്‍ന്നു കിടക്കുന്നു. പക്ഷേ മൂവ്വാറു നൂറ്റാണ്ടു മുമ്പു മുടിഞ്ഞരുളിയ വീരമാര്‍ത്താണ്ഡപ്പെരുമാള്‍ മലനാടു കണ്ടെഴുതാന്‍ ഒന്നുകൂടി എഴുന്നെള്ളിയാല്‍ കാണുന്ന കാഴ്ചകള്‍ വിസ്തരിക്കാന്‍ കണ്ടവര്‍ പറഞ്ഞുകേള്‍ക്കുകതന്നെ വേണം. അത്രത്തോളം മാറിയിരിക്കുന്നു നാട്ടകത്തെ വട്ടങ്ങളും ചട്ടങ്ങളും. നാട്ടരുടെ ഉടുപ്പുമാറി, നടപ്പു മാറി. പരശുരാമക്ഷേത്രത്തിന്റെ അലകും പിടിയും മാറി.
നീര്‍പോകും ചാലുകള്‍ തീബോട്ടുകള്‍ നടത്തുന്ന പുഴകളായി. ആള്‍പോകും വഴികള്‍ തീവണ്ടികള്‍ പായുന്ന പാതകളും സാറാട്ടു പോകുന്ന വീഥികളുമായി. കുന്നു കുഴിയായി; മല മൈതാനമായി; കാടു നാടായി; നാടു നഗരമായി.
ഗ്രാമസങ്കേതങ്ങള്‍ വിട്ടാല്‍ ഉള്‍നാടെന്നും പുറനാടെന്നുമുള്ള വ്യത്യാസം അത്ര കാര്യമായിരുന്നില്ല. അവിടങ്ങള്‍ ആള്‍പ്പെരുമാറ്റം കുറഞ്ഞും കാടുതോട്, കുണ്ടുകുഴി, കല്ലുകരടു കാഞ്ഞിയക്കുറ്റി, മുള്ളുമുരുട് മൂര്‍ഖന്‍പാമ്പ് മുതലായി വിജനസ്ഥലങ്ങള്‍ക്കു സഹജങ്ങളായ സാമഗ്രികളെക്കൊണ്ടു നിറഞ്ഞും കിടന്നിരുന്നു. മുന്നൂറ്റവര്‍, അഞ്ഞൂറ്റവര്‍, അറന്നൂറ്റവര്‍, ഒന്നുകുറേ ആയിരത്തവര്‍, അയ്യായിരത്തവര്‍ എന്നു തുടങ്ങി നാടുവാഴി പടത്തലവന്‍മാരുടേയും തളിയാതിരിമാരുടേയും ‘ചേവകം’ ഏറ്റും കൊണ്ടും നായാട്ടു നടത്തിക്കൊണ്ടും കാലക്ഷേപം കഴിച്ചുപോന്ന ‘കാവല്‍ച്ചങ്ങാതി’മാരുടെ കുടിയിടങ്ങളും അവര്‍ വില്ലു കുത്തി കണ്ണുറപ്പിച്ചു നില്‍ക്കുന്ന മാടുകളും മേടുകളും ഈ വിജനപ്രദേശങ്ങളില്‍ അവിടവിടെ കാണാമായിരുന്നു. ഓരോരോ ചേരിക്കാര്‍ പടയാളികളെ പാര്‍പ്പിച്ചിരുന്നതും കുറ്റിയും വാടയും ചേര്‍ത്തുറപ്പിച്ചിരുന്നതുമായ ‘ചേറ്റില്‍കൊട്ടിലുകളെ’ന്നും ‘പടക്കൊട്ടിലു’കളെന്നും പറഞ്ഞുവന്നിരുന്ന സങ്കേതങ്ങളും എതിരാളികളുടെ കയ്യേറ്റമുണ്ടാകാവുന്ന അതിരുകളില്‍ അങ്ങുമിങ്ങും കണ്‍റ്റിരുന്നു. മലമുകളിലുള്ള മരച്ചുവടുകളില്‍ അടക്കിവെച്ച തിളകിമറിഞ്ഞ പാറയുടെ നടുക്ക് കൂടിയ പങ്കും ഒളിഞ്ഞു കിടക്കുന്ന ശാസ്താവിന്റെ വിഗ്രഹങ്ങളും കിടന്നു പഴകിയ ചിരട്ട മുറികളും മലമൂടുകളിലും മലയോരങ്ങലിലും ശാസ്താങ്കാവുകളും സര്‍പ്പക്കാവുകളും മരങ്ങളുടേയും ചെടികളുടേയും വള്ളികളുടേയും ഉള്ളില്‍ മറിഞ്ഞും മറഞ്ഞും കുഴഞ്ഞും കിടക്കുന്നത് സുലഭമായിരുന്നു.
ദേശസഞ്ചാരത്തിനെന്നല്ല, ദേശം പകരുവാന്‍ തന്നെ, ഇന്നത്തെ സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഇടുപടി ചാടിക്കടക്കണം, കറ്റമ്പ കേറിക്കടക്കണം, കല്ലും മുള്ളും നോക്കിച്ചവിട്ടണം, കുണ്ടനിടവഴിയില്‍ കുനിഞ്ഞു നടക്കണം, വരുന്നവര്‍ക്കൊക്കെ വഴിമാറിക്കൊടുക്കണം, വരമ്പത്തു വഴുക്കാതെ നോക്കണം, തോടു കവച്ചു കടക്കണം, ചാലു ചാടിക്കടക്കണം, പുഴ നീന്തിക്കടക്കണം, കുണ്ടിറങ്ങിക്കയറണം, കുന്നു കേറിമറിയണം. ഇങ്ങനെ യാത്രയ്‌ക്ക് ഏകദേശം ഒത്തതു തന്നെയായിരുന്നു അന്നത്തെ വാഹനങ്ങളും. തണ്ടില്‍ക്കേറി മലര്‍ന്നു കിടന്നാല്‍ തണ്ടെല്ലു നിവര്‍ത്തുവാന്‍ അമാലന്മാരുടെ അനുവാദം വേണം. മഴ പെയ്താല്‍ മുക്കാലും കൊള്ളാം; ദാഹമുണ്ടെങ്കില്‍ അതും തീര്‍ക്കാം. തണ്ടെടുത്തു മൂളിക്കുന്നവരുടെ കാലിടറാതെയിരുന്നാല്‍ വീഴാതെയും കഴിക്കാം. കുതിരയെ നടത്തുന്നതല്ലാതെ ഓടിക്കുവാന്‍ അഭ്യാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിച്ചിരുന്നില്ല. അപൂര്‍വം ചിലര്‍ക്കുമാത്രമേ ആനപ്പുറത്തുകേറാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. പടയ്‌ക്കു പോകുന്ന പ്രമാണികളും കിടാങ്ങളുമൊഴികെ ആരും ആള്‍ക്കഴുത്തില്‍ കയറുക പതിവും ഉണ്ടായിരുന്നില്ല.
ഗതാഗതത്തിനു സൗകര്യം ചുരുങ്ങിയിരുന്നതുപോലെതന്നെ പോക്കുവരുത്തിനുള്ള ആവശ്യവും അവസരവും കുറവായിരുന്നു. നാടുതോറും നടക്കേണ്ടുന്ന അത്യാവശ്യം ചാരപുരുഷന്‍മാര്‍ക്കും പടനായകന്‍മാര്‍ക്കും ആയിരുന്നു ഒഴിച്ചുകൂടാനാവാത്തത്. വിദേശീയരായിരുന്ന വ്യാപാരികള്‍ ചരക്കുകള്‍ കൈമാറ്റം ചെയ്തിരുന്നതും ചന്ത വാണിഭം വിറ്റിരുന്നതും അഴിമുഖങ്ങള്‍ സമീപിച്ചുള്ള കടലോരങ്ങളിലും അപൂര്‍വം ചില പ്രധാനപ്പെട്ട ഗ്രാമസങ്കേതങ്ങളിലും മാത്രമായിരുന്നു. മാതേവപട്ടണത്തിലും മലങ്കരയിലും പൊന്നാനിവായ്‌ക്കലും വിദേശീയര്‍ ഏര്‍പ്പെടുത്തിയിരുന്ന ‘മണിഗ്രാമം’, ‘അഞ്ചുവര്‍ണം’ എന്നു തുടങ്ങിയ വ്യാപാരസംഘക്കാര്‍, മാമാങ്കം തുടങ്ങിയ മഹോത്സവങ്ങള്‍ പ്രമാണൈച്ചേ മലനാടിന്റെയുള്ളില്‍ കടന്ന് കച്ചവടത്തിനായി പെരുമാറാറുള്ളൂ. ഒരുപിടി പണവും മടിയിലിട്ട് നാറുന്നതും കീറുന്നതും കണ്ടതും കേട്ടതും കാണാത്തതും കേള്‍ക്കാത്തതും കൊള്ളുവാന്‍ ആണുങ്ങളും പെണ്ണുങ്ങളും പുരുഷാരം കൂടുന്ന ദിക്കുകളിലേ വിചാരിക്കാറും ഉള്ളൂ.
അമ്മയുടെ പ്രായമുണ്ടായിരുന്നു അവര്‍ക്ക്. ചാലിങ്കാലെത്തിയപ്പോള്‍ അവരുടെ കൂടെയിരുന്ന പെണ്‍കുട്ടി എണീറ്റുപോയി. നാഷണല്‍ ഹൈവേയിലെ കുഴികളില്‍ മാറിമാറി വീണുകൊണ്ടാ പ്രൈവറ്റ് ബസ്സ് പായുകയാണ്. തൊട്ടടുത്തുനില്‍ക്കുന്ന പുരുഷപ്രജകളാരും തന്നെ അവിടെ ഇരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ ആ സീറ്റില്‍ സ്ഥലം പിടിച്ചു. തടുച്ചുകൊഴുത്ത കുലീനത തുളുമ്പുന്ന മുഖമുള്ള ഒരു സ്ത്രീ. അവരെന്നെ ഒന്നു നോക്കി. പിന്നെ യാതൊരു ഭാവഭേദവും കൂടാതെ എനിക്കിരിക്കാന്‍ പാകത്തിന് ഒന്ന് ഒതുങ്ങിയിരുന്നുതന്നു. മുമ്പില്‍ അമ്മയുണ്ട്. അമ്മയ്‌ക്ക് സീറ്റ് കിട്ടിയിരുന്നില്ല. അമ്മയൊന്നു തിരിഞ്ഞു നോക്കിയാല്‍ വിളിച്ചിവിടെ ഇരുത്താം എന്നുണ്ടായിരുന്നു. പക്ഷേ, റോഡിലെ കുഴികളില്‍ വീണ് ചാഞ്ചാടുന്ന ബസ്സില്‍ അടിതെറ്റാതിരിക്കാന്‍ അടുത്തുള്ള സീറ്റില്‍ ചാരി ശ്രദ്ധയോടെ നില്‍ക്കുകയാണമ്മ.
ബസ്സില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ വലിയ തെരക്കില്ലായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെകുറിച്ചും ഒരിക്കലെങ്കിലും മുഖ്യമന്ത്രി അച്ചുമ്മവന്‍ ഈ വഴിയിലൂടെ യാത്ര ചെയ്യേണ്ട അവസരം വരുന്ന ഏതാനും മാസത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെങ്കിലെന്നും ഒക്കെയുള്ള വിഫലചിന്തകളില്‍ ഊളിയിട്ട് ആ സ്ത്രീയോടൊപ്പം ഞാനിരുന്നു. ഒരുപക്ഷേ അവരും ചിന്തിക്കുന്നത് ഈ റോഡിനെക്കുറിച്ചാവാം. കണ്ണൂര്‍ ബോര്‍ഡ് വെച്ച ഒരു കെ. എസ്. ആര്‍. ടി. സി ബസ്സ് ഞങ്ങളെ കടന്ന് ആ കുഴികള്‍ക്കു മുകളിലൂടെ പറന്നുപോയി. ഞങ്ങളിരുന്ന ബസ്സ് പൊടിയാല്‍ അഭിഷേകം ചെയ്യപ്പെട്ടു. അവര്‍ മുഖം തിരിച്ച് മൂക്കുപൊത്തിയപ്പോള്‍ മൂക്കില്‍ ഒരു സ്വര്‍ണമൂക്കുത്തി തിളങ്ങുന്നതു ഞാന്‍ കണ്ടു.
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിനടുത്തുള്ള എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടന്റെ ഓഫീസില്‍ പോയതായിരുന്നു അമ്മയും ഞാനും. സമയം വൈകുന്നേരം മൂന്നുമണിയോടടുത്തിരുന്നു. ചാലിങ്കാല്‍ ഇറക്കം ഇറങ്ങിയപ്പോള്‍ മുതല്‍ വളരെ യാദൃശ്ചികമായി ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. മുമ്പില്‍, ബസ്സിന്റെ ഡോറിനു പിന്നെലെ രണ്ടാമത്തെ സീറ്റിലിരുന്ന വളരേ ആഢ്യനായിരുന്ന ഒരു വൃദ്ധന്‍ കൂടെ കൂടെ എന്നെ തിരിഞ്ഞു നോക്കുന്നു. എഞ്ചിനീയര്‍ കുഞ്ഞമ്പുവേട്ടനേക്കാള്‍ ഇയാള്‍ക്ക് പ്രായമുണ്ടെന്ന് ഞാന്‍ കണ്ടു പിടിച്ചു! ആരായിരിക്കും ഇയ്യാള്‍? ഇയാളെന്തിനായിരിക്കും എന്നെ നോക്കുന്നത്? എന്നെ അറിയുന്ന ആരെങ്കിലും? അല്ല, ആണെങ്കില്‍ ഒന്നു ചിരിച്ചു കാണിക്കില്ലേ… ഇനി, തൊട്ടടുത്തിരിക്കുന്ന ചേച്ചിയുടെ ഭര്‍ത്താവായിരിക്കുമോ? ആയിരിക്കുമോ?? എന്റെ സിരകളിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞുപോയി…
ആല്ല, ആവാന്‍ വഴിയില്ല. അയാള്‍ക്ക് നല്ല പ്രായമുണ്ട്. അടുത്തിരിക്കുന്ന ചേച്ചിക്ക് ഒരു ചേരുന്നതല്ല, അച്ഛനായിരിക്കുമോ ഇനി? മകളുടെ അടുത്ത് ഒരുത്തന്‍ നാണമില്ലാതെ കേറിയിരിക്കുന്നത് കണ്ട് അയാള്‍ പ്രകോപിതനായി എണീറ്റു വന്നാല്‍ എന്തു ചെയ്യും? ഞാന്‍ രണ്ടു കൈയും പൊക്കി മുമ്പിലെ സീറ്റിന്റെ പുറകിലെ കമ്പിയില്‍ എല്ലാവരും കാണ്‍കെ തന്നെ വെച്ചു, ഇനി വയസ്സന്‍മൂപ്പര്‍ ഹാലിളകി വന്നാല്‍ എന്റെ കൈകള്‍ ഒരു കുരുത്തക്കേടിനും കൂട്ടുനിന്നിട്ടില്ലെന്ന് പറയാന്‍ ചുറ്റുവട്ടത്ത് നില്‍ക്കുന്നവരെങ്കിലും കൂടുമായിരിക്കില്ലേ…
ബസ്സ് മാവുങ്കാലെത്തി. വയോവൃദ്ധന്‍ കഷ്‌ടപ്പെട്ട് എണീക്കുന്നു. ഇപ്പോള്‍ ഈ ചേച്ചിയും ഇറങ്ങുമായിരിക്കും. ഞാന്‍ അവര്‍ക്കിറങ്ങാന്‍ പാകത്തിന് സ്ഥലം ഒരുക്കി റെഡിയാക്കി വെച്ചു. പക്ഷേ, അവര്‍ക്കിറങ്ങാനുള്ള ഭാവമില്ല. ഓ! അയാളുടെ ആരുമാവില്ല ഇവര്‍. എന്തൊക്കെ പൊട്ടത്തരങ്ങളാണ് ഞാന്‍ ചിന്തിച്ചു കൂട്ടിയത്. പാവം വൃദ്ധന്‍! എന്തൊക്കെയോ തെറ്റിദ്ധരിച്ചുപോയി. പ്രായത്തെ ബഹുമാനിക്കണമായിരുന്നു. ഞാന്‍ മനസ്സുകൊണ്ട് അയാളോട് ക്ഷമ ചോദിച്ചു.
ഇന്നിനി തിരിച്ച് ബാംഗ്ലൂരിനു പോകേണ്ടതാണ്. കാസര്‍ഗോഡ് നിന്നാണു ബസ്സ്. എന്റെ ചിന്തകള്‍ മറ്റേതൊക്കെയോ മേഖലകളിലേക്ക് വ്യാപിച്ചു. ദൂരെ, അവള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും? ചുറ്റും ടെസ്റ്റ്യൂബുകളില്‍ നിറയെ ബാക്റ്റീരിയകളും വൈറസുമൊക്കെയായിട്ട്… ഈ പെണ്ണിന് വേറെ വല്ല ജോലിക്കും പോകാന്‍ പാടില്ലയിരുന്നോ! എത്ര അപകടകരമാണ് ഇത്തരം ജോലികള്‍! ഒന്നു തെറ്റിയാല്‍, അറിയാതെ ഒരു സൂചി തറച്ചു കയറിയാല്‍!! ഞാന്‍ മൊബൈല്‍ എടുത്ത് കലണ്ടര്‍ തുറന്നുവെച്ചു. അവള്‍ കാണാം എന്നു പറഞ്ഞിരിക്കുന്ന ദിവസത്തേക്ക് ഇനിയും പത്തിരുപതു ദിവസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്. ആരോ ശക്തിയായി എന്റെ ചുമലില്‍ വന്ന് ചാരിയപ്പോള്‍ ഞാന്‍ ഓര്‍മ്മകളുടെ പിടിവിട്ട് ഞെട്ടിയറിഞ്ഞു. ദേ, ആ വയോവൃദ്ധന്‍ എന്റെ തൊട്ടരികില്‍!
ഇയാളപ്പോള്‍ മാവുങ്കാലില്‍ ഇറങ്ങിയില്ലേ! വെളുത്ത മുണ്ടും വെള്ള ഷര്‍ട്ടും വിലകൂടിയ കണ്ണടയും ഒക്കെ ഉള്ള അയാള്‍ ഒരു പക്കാ മാന്യന്‍ തന്നെ. അയാളുടെ ആ ചാരല്‍ എനിക്കത്ര ദഹിച്ചില്ല. ഞാന്‍ ഈര്‍ഷ്യയോടെ അയാളെ ഒന്നമര്‍ത്തി നോക്കി. അയാള്‍ അപ്പുറത്തെ സീറ്റിന്റെ കമ്പിയേലേക്കു ചാരാന്‍ തുടങ്ങി. ഇടയ്‌ക്കിടെ ഞെട്ടിത്തിരിഞ്ഞ് ഞാനിരിക്കുന്ന സീറ്റിലേക്കു നോക്കും. വെളുത്ത് സുന്ദരമായ ആ മുഖം വല്ലാതെ ചുളുക്കി വികൃതമാക്കി വെച്ചിരിക്കുന്നു. അയാള്‍ക്കവിടെ നില്‍ക്കാന്‍ പറ്റുന്നില്ല. മനസ്സില്‍ അയാളെന്നെ ആഞ്ഞടിക്കുന്നതും പുളിച്ച തെറിപറയുന്നതും ഞാന്‍ അറിഞ്ഞു. ഞാന്‍ പക്ഷേ ഒന്നുമറിയാത്ത പാവത്തെ പോലെ ചേച്ചിയോട് ചേര്‍ന്നിരുന്നു. ബസ്സില്‍ രണ്ടുപേര്‍ മാത്രമേ ഇപ്പോള്‍ നില്‍ക്കുന്നുള്ളൂ. കിഴക്കുംകര സ്റ്റോപ്പില്‍ എത്തിയപ്പോള്‍ സ്ത്രീ റിസര്‍വേഷന്‍ സീറ്റുകള്‍ ഏകദേശം കാലിയായി. അയാള്‍ ആ സ്ത്രീയെ വല്ലാത്ത ശക്തിയില്‍ തോണ്ടി വിളിച്ചു. ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ അവര്‍ ഞെട്ടിയറിഞ്ഞു.
“ദാ ലേഡീസ് സീറ്റ് ഒഴിഞ്ഞിരിക്കുന്നു. അവിടെ പോയി ഇരുന്നോ…”
“ഇനി അത്രല്ലേ ഉള്ളൂ, സാരമില്ല”
അയാള്‍ വീണ്ടും അതേ വാക്യം ആവര്‍ത്തിച്ചു. അവരും അതേ ഉത്തരം വീണ്ടും ആവര്‍ത്തിച്ചു. അവര്‍ പറഞ്ഞത് സത്യമായിരുന്നു. കിഴക്കുംകരയില്‍ നിന്നും കാഞ്ഞങ്ങാടേക്ക് ഒരു കിലോമീറ്റര്‍ പോലും ദൂരമില്ല. പിന്നെ ഇയാള്‍ക്കിതെന്തിന്റെ കേട്? ഇന്നൊരു കുടുംബകലഹം ഉറപ്പ്! ബസ്സ് കാഞ്ഞങ്ങാടെത്തി. അയാള്‍ ആദ്യം ഇറങ്ങി, ബസ്സിന്റെ മുമ്പിലേക്ക് മാറി നിന്നു. ഞാന്‍ തൊട്ടുപിന്നലെ ഇറങ്ങി. അയാള്‍ എന്നെ നോക്കി. മുഖാമുഖം! ഞാന്‍ ഒന്നു ചിരിച്ചു. ഒരു കൊച്ചു കുസൃതിയോടെ ഒന്നു കണ്ണിറുക്കി കാണിച്ച് നേരെ നടന്നു. അമ്മ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു…
ഞാന്‍ ആലോചിക്കുകയാണ്. 24 വയസ്സുവരെ പെണ്ണിനെ കണ്ണിലുണ്ണിയെ പോലെ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അച്ഛനും അമ്മയും അവിടെ ഉണ്ട്. ആദ്യത്തെ കുട്ടിയായ അവളുടെ വിവാഹ കാര്യത്തില്‍ അവര്‍ക്ക് ഒത്തിരി പ്രതീക്ഷകള്‍ കാണില്ലേ! സ്വപ്നങ്ങള്‍ ഉണ്ടാവില്ലേ!! ആ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നിന്നുവേണം എനിക്കവളെ പറിച്ചെടുക്കേണ്ടത്… ആ സങ്കടപ്പുഴയില്‍ നിത്യേന കുളിച്ചിട്ടാവണം ജീവിതകാലം മുഴുവന്‍ അവളെന്നോടൊപ്പം കഴിയേണ്ടത്. അവര്‍ എന്നിട്ടും മകളെ കുറ്റപ്പെടുത്തിയില്ല. “എന്തു കൈവിഷമാണ് നിനക്കവന്‍ കലക്കിത്തന്നത്? അത്രയ്ക്കു പഞ്ചാരയാണോ അവന്‍” എന്നാണവര്‍ ചോദിച്ചത്.. (ഇവിടുത്തെ പഞ്ചാരയ്‌ക്ക് മധുരതരമായത് എന്ന അര്‍ത്ഥം മാത്രം കൊടുത്താല്‍ മതി). അവരറിയുന്നുണ്ടോ ഈ മകളെ പ്രാരംഭം മുതലേ പിന്തിരിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്!
ഏട്ടന്‍ പറഞ്ഞത്രേ “മോളേ പ്രേമിക്കുന്നതില്‍ തെറ്റില്ല; പക്ഷേ, നീ ഓര്‍ക്കണം നമ്മുടെ കുടുംബത്തില്‍ ആരുമിങ്ങനെ ചെയ്തിട്ടില്ല..” എന്ന്. അവരെയൊക്കെ ഭരിക്കുന്നത് ഈ ചീഞ്ഞുനാറിയ ജാതീയതയാണ്. കുലീനമാണെന്ന് സ്വയം അങ്ങ് കല്പിച്ച് മൂഢസ്വര്‍ഗത്തിലെ തമ്പുരാന്മാരായി കഴിയുകയാണവര്‍… അവരിലേക്ക് എത്രമാത്രം കമ്യൂണിസം ഓതിക്കൊടുത്താലും കേറില്ല. ഈ കോവിലകത്ത് എങ്ങനെ ഇങ്ങനെയൊരു വിപ്ലവകാരി ഉണ്ടായി എന്നെനിക്കറിയില്ല. ജാതീയത എന്ന ദുര്‍ഭൂതത്തെ എന്നെന്നേക്കുമായി തീണ്ടാപാടകലെ നിര്‍ത്താന്‍ ഇനി എന്നാണു നമുക്കാവുക? നിയമം ഇത്തരം വിവാഹങ്ങള്‍ക്കു പച്ചക്കൊടി കാണിക്കുമായിരിക്കും – അതിലല്ലല്ലോ കാര്യം. എല്ലാവരുടേയും സന്തോഷത്തോടെ നടന്നാലല്ലേ അതൊരു മംഗളകാര്യമാവുകയുള്ളൂ.
അവള്‍ അച്ഛനോടൊഴിച്ച് എല്ലാവരോടും പറഞ്ഞു കഴിഞ്ഞു… അമ്മ പറഞ്ഞത്രേ നീ രണ്ടു ശവങ്ങള്‍ കാണേണ്ടി വരും എന്ന്. ഇതു നടന്നില്ലെങ്കില്‍ ഒരു ശവം നിങ്ങളും (എന്തോ ഭാഗ്യം അതില്‍ അവളെന്നെ ഉള്‍പ്പെടുത്തിയിട്ടില്ല) കാണേണ്ടി വരുമെന്ന് അവള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു… അമ്മയ്‌ക്ക് അത്ഭുതമായി! ഇന്നുവരെ മറുത്തൊരുവാക്കു പറയാത്ത പെണ്ണു ഒരു സുപ്രഭാതത്തില്‍ വായില്‍കൊള്ളാത്ത വാക്കുകള്‍ പറയുന്നതുകേട്ടവര്‍ തേങ്ങി… അവള്‍ ചിന്തിക്കാന്‍ ശേഷിയുള്ള ഒരു പെണ്ണായി മാറിയത് അവര്‍ അറിഞ്ഞില്ല. അവളുടെ കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തിയെങ്കിലും അവള്‍ക്കായി എന്നവര്‍ സമ്മതിച്ചു കൊടുക്കുന്നില്ല. അവര്‍ക്കിന്നും അവള്‍ കളിക്കൊഞ്ചല്‍ വിട്ടുമാറാത്ത കുഞ്ഞാണ്. വൈകുന്നേരം വിളിച്ച് ഒരുമ്മ കൊടുത്തില്ലെങ്കില്‍ അമ്മയ്ക്കുറക്കം വരില്ലത്രേ! പക്ഷേ, അതിനു ശേഷം മറ്റൊരാള്‍ക്കു കൂടി അവള്‍ മുത്തം കൊടുക്കുന്നുണ്ടെന്ന് അവര്‍ക്കറിയില്ലല്ലോ…
അച്ഛനൊരിക്കല്‍ പറഞ്ഞത്രേ “ജാതിയൊക്കെ രണ്ടാമത്, ആണിന്റേയും പെണ്ണിന്റേയും ഇഷ്ടം തന്നെയാണു മുഖ്യം” എന്ന്. അതു പക്ഷേ, അകന്ന ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയുടെ കാര്യത്തിലാണ്. സ്വന്തം കാര്യം വരുമ്പോള്‍ സംഗതി എന്താവുമോ എന്നതു കണ്ടറിയണം. അച്ഛനങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ അമ്മയുടെ മുഖത്തേക്കു നോക്കി.. അമ്മ കണ്ണുരുട്ടി!! എന്നിട്ടച്ഛനോടു പറഞ്ഞു: “പിള്ളേരുടെ മുമ്പില്‍ നിന്നും ഓരോ വിടുവായിത്തം പറഞ്ഞോ – അവസാനം അനുഭവിക്കേണ്ടി വരും” എന്ന്.
എന്തോ ആ അമ്മയുടെ മനസ്സമാധാനം പോയിരിക്കുകയാണ്. ഒരു കൊച്ചു തമാശ എന്ന രീതിയില്‍ വേണം കാര്യങ്ങള്‍ വീട്ടില്‍ അവതരിപ്പിക്കാന്‍ എന്നു ഞാനവളോടു പറഞ്ഞിരുന്നു. അവള്‍ തുടങ്ങിയതും അങ്ങനെ തന്നെയായിരുന്നുവത്രേ.. പക്ഷേ, സെക്കന്റുകള്‍ക്കകം സംഭവം പക്കാ സീരിയസ് ആയി – കരച്ചിലായി പിഴിച്ചിലായി ഉപവാസമായി! സഹോദരിപ്പെണ്ണിനോട് ന്യൂട്ടറില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അവളുടെ സപ്പോര്‍ട്ട് വാങ്ങിച്ചാല്‍ വീട്ടിലെ രഹസ്യനീക്കങ്ങള്‍ അറിയാനാവുമമെന്ന് ഞാനവളോട് പറഞ്ഞിരുന്നു. സീരിയലിലും സിനിമയിലുമൊക്കെ കാണുന്നതുപോലെ വളരെ ഈസിയായി കാര്യം നടത്താമെന്ന് അവള്‍ കരുതിവശായി എന്നു തോന്നുന്നു.
ആലോചനകള്‍ തകൃതിയായി നടക്കാന്‍ അധികസമയം വേണ്ടി വന്നില്ല. ദിവസം മൂന്നും നാലും വെച്ചു വന്നുപോയി. ഗള്‍ഫ്, അമേരിക്ക, സൗത്താഫ്രിക്ക, യൂണിവേഴ്‌സിറ്റി, പട്ടാളം, പ്ലസ്‌ടു ലിസ്റ്റിങ്ങനെ നീളുന്നു. ഇഷ്ടപ്പെട്ടവര്‍ തിരിച്ചു വിളിക്കുന്നു. മറ്റു ചില വിരുതന്‍മാര്‍ പെണ്ണ് പോകുന്നിടങ്ങളില്‍ കൂട്ടുകാരുമായി വന്ന് കാണിച്ചുകൊടുക്കുന്നു. ടൗണില്‍, അമ്പലത്തില്‍, … ലീലാവിലാസങ്ങള്‍ ഇങ്ങനെ അരങ്ങേറുമ്പോള്‍ അവളുടെ നിശബ്ദയാമങ്ങളില്‍ അവളെന്നോട് സല്ലപിച്ചുകൊണ്ടേയിരുന്നു…
പ്രണയം എനിക്കു പുത്തരിയല്ല. പ്രണയത്തിന്റെ പലമുഖങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടെ പഠിക്കുന്ന പെണ്ണിന് പാട്ടുപുസ്തകം കൊടുത്ത് തുടങ്ങിയതാണെന്റെ പ്രണയം. തുടര്‍ന്നിങ്ങോട്ടുള്ള കാലം എനിക്കു ചാകര തന്നെയായിരുന്നു. പ്രേമിച്ച പല പെണ്‍കുട്ടികളേയും ഭംഗിയായി തന്നെ വിവാഹം കഴിപ്പിച്ചയച്ചിട്ടുമുണ്ട്. അവരൊക്കെ നല്ല നിലയില്‍ ജീവിക്കുന്നു. അതുകൊണ്ടു തന്നെ പ്രണയം, വിവാഹം എന്നതിനെ കുറിച്ചൊക്കെ ഒരു സാമാന്യസങ്കല്പം എനിക്കുണ്ട്. പക്ഷേ, ഈ മണ്ടൂസാവട്ടെ ആദ്യപ്രണനയത്തിന്റെ ത്രില്ലിലാണ്. സ്നേഹം ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ളതാണെന്നവള്‍ പറയുന്നു. ഇനിയൊരാള്‍ക്കതു ഷെയര്‍ ചെയ്യാനവള്‍ക്കു വയ്യത്രേ! അതൊക്കെ അവിടെ നില്‍ക്കട്ടെ. ഇത്രേം പ്രായമായ (24 വയസ്സ്) ഒരു പെണ്‍കുട്ടി ആദ്യമായാണ് എന്നെ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞ് അടുത്തത്. കല്യാണക്കാര്യവുമായി അമ്മ നടന്നപ്പോഴൊക്കെ കിട്ടിയതാവട്ടെ പ്ലസ്‌റ്റു കഴിഞ്ഞിരിക്കുന്ന പതിനേഴുകാരികളെ ആയിരുന്നു. അതുവെച്ചു നോക്കുമ്പോള്‍ എനിക്കു യോജിച്ചവള്‍ ഇവള്‍ തന്നെയാണ്. എന്നിട്ടും അവളോട് ഒക്കെ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പലയാവര്‍ത്തി ശ്രമിച്ചതായിരുന്നു. എന്റെ ഉപദേശങ്ങള്‍ അവളിലെ എന്നോടുള്ള ഇഷ്ടം കൂട്ടുന്നു എന്നറിഞ്ഞപ്പോള്‍ ഞാനാ പരിപാടി നിര്‍ത്തി…
ഒരു കവിതാശകലം
പരനിന്ദവീശുന്ന വാളിനാല്‍ ചൂളിപ്പോകാ
പരകോടിയില്‍ ചെന്ന പാവന ദിവ്യസ്നേഹം
മാംഗല്യമെന്നത് ഒരു ചരടിനാല്‍ മാത്രം തീരുന്ന ഒന്നാണോ? ആ ചരടില്‍ കോര്‍ത്തിണങ്ങുന്നത് രണ്ടു കുടുംബങ്ങള്‍ കൂടിയല്ലേ. അണുകുടുംബത്തിലേക്കു ചുരുങ്ങിയ ഇക്കാലത്ത് അതിനൊന്നും പ്രസക്തിയില്ലെന്നാണോ? ജതികോമരങ്ങളുടെ വിലക്കുകളൊന്നും വില പോവില്ല. ഒരു കാര്യം ഉറപ്പാണ് ബന്ധുക്കളുടേയും ജാതിക്കരുടേയും ഇടയിലുണ്ടാവുന്ന നാണക്കേടാണ് അച്ഛനമ്മമാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. കല്യാണം കഴിഞ്ഞ് ചോറുണ്ട് കൈയും കഴുകി ഏമ്പക്കം വിട്ടുപോകുന്ന ആ പാര്‍ട്ടീസിന്റെ വാക്കുകളല്ല മകളുടെ സന്തോഷമാണു വലുതെന്ന് ഇവര്‍ മനസ്സിലാക്കുമോ എന്തോ? എന്തായാലും എനിക്കിപ്പോള്‍ ഇങ്ങനെ പറഞ്ഞേ പറ്റൂ, മംഗല്യം തന്തുനാനേന… അതു രജിസ്‌ട്രാര്‍ തരുന്നതാവട്ടെ, അമ്പലത്തിലെ പൂജാരി തരുന്നതാവട്ടെ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തരുന്നതാവട്ടെ… വേറെ കല്യാണം കഴിക്കുന്നെങ്കിൽ നല്ലൊരു ജീവിതം ഇവൾക്ക് കിട്ടണം എന്നേ ആഗ്രഹമയി ശേഷിക്കുന്നുള്ളൂ. തന്നിലുറങ്ങിക്കിടക്കുന്ന കലാബോധത്തെ പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന നല്ലൊരു ജീവിതം ഇവൾക്കും ഭാവിയിൽ കിട്ടണം – ഒരാഗ്രഹമാണത്.
ഒരു പിന്‍ കുറിപ്പുകൂടി:
ഇതു വായിക്കുന്ന നല്ലവരായ എന്റെ കൂട്ടുകാര്‍ നല്ല ശോകഗാനങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാലക്കേടിനിതെങ്ങാനും പൊട്ടിപ്പോയാല്‍ ഒന്നു രണ്ടാഴ്ചയെങ്കിലും ഇരുന്നു കേള്‍ക്കേണ്ടേ! ഇല്ലെങ്കില്‍ നിങ്ങള്‍ ചോദിക്കില്ലെ എന്തു കോപ്പിലെ പ്രണയമാണെടാ ഇതെന്ന്!!
ഇതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ബസ്സില്‍ നടന്ന ചര്‍ച്ചാവിശേഷങ്ങളിലേക്കുകൂടി നിങ്ങളെ ക്ഷണിക്കുന്നു! ലിങ്കിവിടെ കൊടുത്തിരിക്കുന്നു.
ഭൂത, പ്രേത, പിശാചുകളെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇരുട്ടിന്റെ മറവിലും, വടവൃക്ഷങ്ങളായ കരിമ്പനകളിലും പാലമരത്തിലും എന്തിനേറെ, കുടുസ്സുമുറികളിലും, തട്ടിന്‍പുറങ്ങളിലും രക്തദാഹികളായ ഇവറ്റകള്‍ സസുഖം വാണിരുന്നുവത്രേ!. മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെയീ കടുംവര്‍ണ്ണകാമനകള്‍ എന്നും കൗതുകം ജനിപ്പിച്ചിരുന്നു. ബല്യകാലം ചെലവഴിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിഗ്രാമത്തിന്റെ ശക്തമായ സ്വാധീനത്തില്‍ ഇത്തരം വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും അപകടവും തിരിച്ചറിയാന്‍ ചെറുപ്പത്തിലേ സാധിച്ചിരുന്നു. യുക്തിയുടെ ശക്തമായ തടവറയില്‍ ഗതികിട്ടാതെ ഈ ദുരാത്മാക്കള്‍ ശ്വാസം മുട്ടിവന്നു. പ്രേതങ്ങള്‍ വിഹരിക്കുന്ന കാവിലും ഇടവഴികളിലും ഇരുള്‍നിറഞ്ഞ വനമേഖലയിലും ശവക്കോട്ടയിലും സന്ധ്യാനേരങ്ങളില്‍ നടന്നു ഞാന്‍ പേടി മാറ്റി. അവരെന്നെ വിട്ട് എന്നെന്നേക്കുമായി വിടപറഞ്ഞൊഴിഞ്ഞു; കൂടെ ദൈവവിശ്വാസവും. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായിരുന്നു എനിക്ക് ദൈവവും ഈ പറഞ്ഞ ദുരാത്മാക്കളും. ഗുഡ്‌ബൈ പറഞ്ഞവരൊഴിഞ്ഞു പോയപ്പോള്‍ പിന്നീടുകണ്ട പല ആചാരങ്ങളും ഒരു ചെറുചിരിയോടെ കണ്ടു നില്‍ക്കാനായി. എങ്കിലും ഒരാചാരത്തേയും ഞാന്‍ എതിര്‍ക്കുന്നില്ല.
ഇതൊരു ബാക്‌ഗ്രൗണ്ട് വിവരണം. അതവിടെ നില്‍ക്കട്ടെ. നമുക്ക് നമ്മുടെ തീമിലേക്ക് വരാം. ഇതൊരു പ്രേതകഥയല്ല, ചില പ്രേതങ്ങളെ കുറിച്ചുള്ള കഥയാണ്. ജിജി ജോര്‍ജെന്ന വട്ടന്‍ സയന്റിസ്‌റ്റും ഞാനും കോളേജിന്റെ വകയിലുള്ള ഒരു പ്രേതഭവനത്തില്‍ പാര്‍ത്തുവന്നിരുന്ന കാലം. അഞ്ചാറേക്കറോളം വരുന്ന കാടുപിടിച്ചു കിടക്കുന്ന ഒരു പ്രദേശത്തിന്റെ ഒത്ത നടുക്കായിരുന്നു ആ വലിയ വീട്. വിശാലമായ മച്ചകവും വലിയ മുറ്റവും സൈഡില്‍ തന്നെ വലിയൊരു കിണറും – പഴയ ഒരു ഹിന്ദു ഭവനം.
പ്രതികാരദാഹിയായ ചേലിയക്കാരന്‍
പണ്ടേതോ ചേലിയക്കാരന്‍മാരുടേതായിരുന്നു ആ വീട്. ഒരു കാരണവര്‍ അവിടെ ഒറ്റയ്‌ക്കു താമസിച്ചു വന്നിരുന്നു. ഒരിക്കല്‍, ആ കാരണവരെ വീടിനു പുറകിലുള്ള വഴിയില്‍ വെച്ചാരോ അതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തി! രക്തം വാര്‍ന്നുവാര്‍ന്ന് അയാള്‍ മരിച്ചു!! മാസങ്ങള്‍ക്കുശേഷം പ്രതികാരദാഹിയായി അയാള്‍ ഉയര്‍ത്തെണീറ്റു… കറുത്ത കരിമ്പടം പുതച്ച്, രാത്രിയുടെ നിഗൂഡയാമങ്ങളില്‍ അയാള്‍ ദേളിയിലൂടെ അലഞ്ഞു നടക്കാന്‍ തുടങ്ങി. നിശബ്‌ദരാത്രിയുടെ ഏകാന്തതയെ കീറിമുറിച്ചുകൊണ്ടുള്ള അയാളുടെ ദീനരോധനം പലരുടേയും ഉറക്കം കെടുത്തി. പലരും പ്രേതത്തെ കണ്ടു ഭയന്നു. ഇടവഴികളില്‍ നിന്നയാള്‍ ചരല്‍മണ്ണു വാരിയെറിയും. ഭയത്തിന്റെ കറുത്ത പുക ഗ്രാമാന്തരങ്ങള്‍ താണ്ടി. ചേലിയക്കാരന്‍മാരുടെ പ്രേതത്തിന് കാഠിന്യമേറുമത്രേ! അങ്ങനെ ആ സ്ഥലവും വീടും ഒറ്റപ്പെട്ടു. നാട്ടുകൂട്ടങ്ങളാലോചിച്ചു. കണ്ണൂരിലെ പിലാത്തറയില്‍ നിന്നും സുള്യത്തുനിന്നും ഉപ്പളയില്‍നിന്നും മംഗലാപുരത്തു നിന്നും മന്ത്രവാദികള്‍ വന്നു. പഠിച്ച വിദ്യകളൊക്കെ നോക്കിയിട്ടും പരേതാത്മാവു വഴങ്ങിയില്ല. പൂജകള്‍ പലതു കഴിഞ്ഞു. ഹവ്യഗ്രവ്യങ്ങളാല്‍ പ്രേതം പൂര്‍വാധികം ശക്തനായി മാറി. രാത്രിഞ്ചരന്‍മാരെ ഉപദ്രവിക്കാന്‍ കൂടി തുടങ്ങിയപ്പോള്‍ രാത്രി സഞ്ചാരം എന്നെന്നേക്കുമായി നിലച്ചു. ആരോ പറഞ്ഞതറിഞ്ഞ് കര്‍ണാടകയിലെ ചിക്കമാംഗ്ലൂരില്‍ നിന്നും ഒരു ഉഗ്രന്‍ മന്ത്രവാദിയെ നാട്ടുകാര്‍ കൊണ്ടു വന്നു. ഉഗ്രപ്രതാപിയായി ആ മന്ത്രവാദി മരണം നടന്ന ഈ വീട്ടില്‍ താമസമാക്കി. മാന്ത്രിക കളങ്ങള്‍ തലങ്ങും വിലങ്ങും വരച്ചു. മൂന്നു ദിവസത്തെ ഉഗ്രമായ ഉച്ചാടനത്തിനൊടുവില്‍ പ്രേതം മാന്ത്രികന്റെ കാല്‍ക്കീഴിലമര്‍ന്നു. അദ്ദേഹം അതിനെ ഒരു കുഞ്ഞു കുടത്തിലേക്കാവാഹിച്ചു, ചുവന്ന പട്ടിട്ടു മൂടി. കരിമ്പടം കീറിമുറിച്ച് ഭദ്രമായി കെട്ടി. മൂന്നാം നാള്‍ പുലര്‍ച്ചെ ആദ്യയാമത്തില്‍ ചെമ്പരിക്ക കടല്‍ത്തീരത്തേക്കു പോയി, മന്ത്രധ്വനികളോടെ കടലില്‍ നിമഗ്നം ചെയ്തു. കടുത്തപ്രയോഗങ്ങള്‍ നടത്തിയ മാന്ത്രികന്‍ നന്നേ ക്ഷീണിതനായി കാണപ്പെട്ടു. നാടുകാര്‍ ബഹുമാനാദരങ്ങള്‍ നല്‍കി അദ്ദേഹത്തെ യാത്രയാക്കി. മൂന്നാം നാള്‍ ആ മഹാമന്ത്രികന്‍ തന്റെ മാന്ത്രികകളത്തില്‍ മരിച്ചു വീണു… ഉത്തരം കിട്ടാത്ത ചോദ്യമായി അതവിടെ കിടക്കട്ടെ, എന്തായാലും ചേലിയക്കാരന്റെ ശല്യം പിന്നീട് ദേളീ നിവാസികള്‍ക്കുണ്ടായിട്ടില്ല.
സുരസുന്ദരിയായ പതിനേഴുകാരി
വര്‍ഷങ്ങള്‍ കടന്നു. കഥകള്‍ കടങ്കഥകളായി തലമുറകള്‍ കൈമാറി. ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പലരിലൂടെയും കൈമറിഞ്ഞു. ഈ കഥ നടക്കുമ്പോള്‍ അവിടെ സുന്ദരിയായൊരു മധുരപതിനേഴുകാരിയുണ്ട്. പ്രഭാതപൂജയ്‌ക്കു ശേഷം നടയിറങ്ങിവരുന്ന ലക്ഷ്‌മീദേവിയെ പോലെയുള്ള അവളുടെ പ്രസരിപ്പില്‍ വിശാലമായ ആ പുരയിടം കോരിത്തരിച്ചു. ചെറുവാല്യക്കാര്‍ മനക്കോട്ടകളില്‍ അവളെ ചേര്‍ത്തുവെച്ചൊരു ജീവിതക്രമം ത്വരിതപ്പെടുത്തി. അവരുടെ സങ്കല്പഭോഗങ്ങളിലെ നിത്യ സന്ദര്‍ശകയായി ആ സുരസുന്ദരി. കടക്കണ്ണേറിനാല്‍ അവളെല്ലാവരെയും സന്തോഷിപ്പിച്ചു വന്നു. ഒരു നാള്‍ നാടിനെ നടുക്കിക്കൊണ്ടവള്‍ ആ വീടിന്റെ പടിഞ്ഞാറേ മുറിയില്‍ തൂങ്ങി മരിച്ചിരിക്കുന്നു! എന്തോ നിസാരമായ മോഹഭംഗമെന്ന് വീട്ടുകാര്‍. ദുര്‍നിമിത്തങ്ങളുടെ അകമ്പടിയില്‍ ആ കുടുംബം വീടും പറമ്പും വിറ്റെങ്ങോ പോയി.
പുതിയ താമസക്കാര്‍
ആരേയും കാത്തുനില്‍ക്കാതെ വര്‍ഷങ്ങള്‍ പിന്നേയും കടന്നു. സ്ഥലം കോളേജിന്റെ കൈയിലായി; ഞങ്ങളവിടുത്തെ താമസക്കാരായി! ഭൂതപ്രേതാദികളിലൊന്നും തീരെ വിശ്വാസമില്ലാത്തയാളായിരുന്നു ജിജി ജോര്‍ജും. അവന്‍ വീട്ടില്‍ പോകുമ്പോള്‍ ഞാനും ഞാന്‍ വീട്ടില്‍ പോകുമ്പോള്‍ അവനും തനിച്ചായി. യാതൊരുവിധ ശല്യങ്ങളും ഞങ്ങളെ തേടിയെത്തിയിരുന്നില്ല. അങ്ങനെയിരിക്കെ ജിജി സി.പി.സി.ആര്‍. ഐ-ലേക്കു മാറി. താമസം അവിടെ ക്വാര്‍ട്ടേസിലായി; ഞാനിവിടെ തനിച്ചു. പിന്നെ വല്ലപ്പോഴും എത്തുന്ന സന്ദര്‍ശകനായി ജിജി. അങ്ങനെ വരുന്ന ദിവസങ്ങളില്‍ ഒത്തിരി സമയം വര്‍ത്തമാനം പറഞ്ഞിരിക്കുക പതിവായിരുന്നു. ജിജി പോയപ്പോള്‍ അവന്റെ റൂമിലേക്ക് ഞാന്‍ ഷിഫ്‌റ്റ് ചെയ്തിരുന്നു. എന്റെ റൂമിലെ കട്ടിലും അതേ റൂമില്‍ തന്നെ എടുത്തു വെച്ച് വളരെ വിശാലമായിട്ടായിരുന്നു എന്റെ ശയനം.
രാവിലെ ചായ കുടിക്കാന്‍ പോകുമ്പോള്‍ അഹമ്മദിക്ക ചോദിക്കും “സാറേ, അവിടെ ഇപ്പോ ശല്യങ്ങളൊന്നുമില്ലല്ലോ? അല്ലാ, ഒറ്റയ്‌ക്കല്ലേ താമസം!”. ചായക്കടക്കാരന്‍ അഹമ്മദിക്കയില്‍ നിന്നുമാണ് മുകളിലെ കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞത്. ചൊവ്വയും വ്യാഴവുമാണത്രേ പ്രേതങ്ങളുടെ വിഹാരരാവുകള്‍ (കാസര്‍ഗോഡ് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രേതമിറങ്ങുന്നത് വ്യാഴാഴ്‌ച രാത്രിയാണ്!). ഞാനവിടെ ഒറ്റയ്‌ക്കു താമസിക്കുന്നതില്‍ വലിയ വേവലാതിയായിരുന്നു മൂപ്പര്‍ക്ക്.
മ്യൂട്ടേഷന്‍
ഒരുനാള്‍ ബയോടെക്‌നോളജിയിലെ പുതിയ അദ്ധ്യാപകനായി ജിജിയുടെ ക്ലാസ്‌മേറ്റ് മുസ്തഫ വരികയുണ്ടായി. അണുമാത്രജീവാംശങ്ങളെക്കുറിച്ച് സസൂക്ഷ്‌മം നിരീക്ഷിച്ചു പഠിച്ചിരിക്കുന്ന മുസ്തഫ ഒരു കൊച്ചു പുലിയാണെന്നു ജിജി വിളിച്ചു പറഞ്ഞു. കണ്ണൂരില്‍ നിന്നും എന്നും ട്രൈനില്‍ വരുന്ന അദ്ദേഹത്തോട് എന്റെ കൂടെ താമസിക്കുന്നെങ്കില്‍ താമസിച്ചോളൂ എന്നൊരിക്കല്‍ ഞാന്‍ പറഞ്ഞു. അങ്ങനെ മൂപ്പര്‍ എന്റെ കൂടെ കൂടാനുള്ള തയ്യാറെടുപ്പോടെ ഒരു നാള്‍ വന്നു. വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ വീടിനെ കുറിച്ച് ചെറിയൊരു ചിത്രം നല്‍കിയിരുന്നു. മുസ്തഫ പക്ഷേ വാചാലനായി, ബാഗ്ലൂരില്‍ ആദ്യത്തെ പ്രോജക്‌റ്റ് ചെയ്യാന്‍ പോയപ്പോള്‍ താമസിച്ച വീട്ടിലെ ഭീകരാന്തരീക്ഷവും ഫൈനല്‍ പ്രോജക്‌റ്റിന് തിരുവനന്തപുരത്ത് പോയപ്പോള്‍ താമസിച്ചവീട്ടിലെ അഭൗമപ്രതിഭാസത്തെ പറ്റിയും അവിടെ പത്തിവിടര്‍ത്തിയാടിയ പാമ്പിനേ പറ്റിയും അവന്‍ പറഞ്ഞു. പറഞ്ഞതു കേട്ടപ്പോള്‍ അത്രയ്‌ക്കു ഭീകരതയോ സംഭവബഹുലതയോ ഒന്നും അവകാശപ്പെടാനില്ലാത്ത വീടായിരുന്നു ഇത്.
എന്റെ റൂമില്‍ നിന്നും ഒരു കട്ടില്‍ പിടിച്ച് മറ്റേ റൂമില്‍ കൊണ്ടുപോയിട്ടു. റൂമൊക്കെ ഒന്നു വൃത്തിയാക്കിയെടുത്തു. വൈകുന്നേരം ഞങ്ങള്‍ അഹമ്മദിക്കയുടെ ഹോട്ടലിലേക്ക് ചായ കുടിക്കാന്‍ പോയി. മുസ്തഫയെ കണ്ട അഹമ്മദിക്ക പണ്ടേത്തെ കഥകള്‍ ആവര്‍ത്തിച്ചു. എന്റെ ധൈര്യത്തെ പ്രകീര്‍ത്തിച്ചു. എനിക്കൊരു കൂട്ടുകിട്ടിയതില്‍ ആ പാവം മനുഷ്യന്‍ ആശ്വാസം കൊണ്ടു. ശാത്രത്തിന്റെയും മനഃശാസ്‌ത്രത്തിന്റേയും കൂട്ടു പിടിച്ച് മുസ്തഫയും തകര്‍ത്തു കയറി. രണ്ടുപേരുടേയും വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയ മുസ്തഫ വീടിന്റെ എല്ലാ മൂലയും നടന്നു കണ്ടു. പുറത്തിറങ്ങി ചുറ്റുപാടുകളൊക്കെ നോക്കി. കിണറും അടുത്തുള്ള കുളവും കണ്ടു. തട്ടിന്‍പുറത്തു കേറിയപ്പോള്‍ എലികള്‍ നാലുപാടും ചിതറി ഓടുന്നതുകണ്ട് തിരിച്ചിറങ്ങി. രാത്രിയില്‍ മൂപ്പനെന്റെ അടുത്തു വന്നു:
മുസ്തഫ: “അല്ല, ഞാനും മാഷിനോടൊപ്പം ഈ മുറിയില്‍ കിടന്നോളാം… താഴെ നിലത്ത്”
എനിക്കു ചിരിവന്നു, ആ കട്ടില്‍ തന്നെ എടുത്തുകൊണ്ടുവരാമെന്നു ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കൂടി വൈകുന്നേരം അങ്ങോട്ടു മാറ്റിയ കട്ടില്‍ തിരിച്ചു കൊണ്ടുവെച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മുസ്തഫ വല്ലാതെ അസ്വസ്തനായിരുന്നു. ഞാന്‍ കാര്യങ്ങളതേപടി ജിജിയോടു പറഞ്ഞു; സത്താര്‍ജിയോടു പറഞ്ഞു.
ഒരിക്കല്‍ ജിജി വന്നപ്പോള്‍ രാത്രിയില്‍, ഞങ്ങള്‍ തമ്മിലുള്ള സാധരണ സംഭാഷണമെന്ന നിലയില്‍ അവിടെ നടന്നതെന്ന രീതിയില്‍ ഒരു പ്രേതകഥ അതീവ തന്മയത്വത്തോടെ പറയുകയുണ്ടായി. സിറ്റൗട്ടിലിരുന്നു പിറ്റേ ദിവസത്തേക്കു പഠിപ്പിക്കേണ്ട കാര്യങ്ങള്‍ പ്രിപ്പെയര്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു മുസ്തഫ. ഞങ്ങളുടെ കഥ പറച്ചില്‍ പുരോഗമിച്ചു. പണ്ട് ജിജിയുടെ കഴുത്തില്‍ കുരിശുമാലയുണ്ടായതു കൊണ്ടാണ് ശല്യമുണ്ടാവാതിരുന്നത് എന്നും, എന്റെ കൈയിലുള്ള ആദ്ധ്യാത്മരാമായണവും ഭഗവത്‌ഗീതയും കിടക്കുമ്പോള്‍ സമീപത്തു തന്നെ വെക്കണമെന്നും ജിജി ഉപദേശിച്ചു. അല്പം കഴിഞ്ഞ് മുസ്തഫ വന്നപ്പോള്‍ ഞങ്ങള്‍ കഥ പറച്ചില്‍ നിര്‍ത്തി. പിന്നെ ഇതിന്റെ റിസള്‍ട്ടറിയാന്‍ ജിജി എന്നെ എന്നും വിളിക്കുമായിരുന്നു. പ്രത്യേകിച്ചൊന്നുമുണ്ടാവാതെ മൂന്നുനാലു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം വളരെ യാദൃശ്ചികമായി മുസ്തഫ അതിനേപറ്റി ചോദിച്ചു. ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാനാ കള്ളക്കഥ വീണ്ടും ആവര്‍ത്തിച്ചു.
പരിസമാപ്തി
അന്നു തന്നെ മുസ്തഫ കോളേജിന്റെ സമീപത്ത് അല്പം അകലെയായി മറ്റൊരു വീടു കണ്ടെത്തി. അങ്ങോട്ട് മാറാമെന്ന് എന്നെ ഒത്തിരി നിര്‍ബന്ധിച്ചു. ഞാന്‍ പോയില്ല. പക്ഷേ, മുസ്തഫ ഒരു കടുംങ്കൈ ചെയ്തു. അവന്‍ അന്നു തന്നെ കട്ടയും പടവും മടക്കി. പിന്നെ എന്നും രാവിലെ കണ്ണൂരില്‍ നിന്നും കാസര്‍ഗോഡ് വരെ ട്രൈനില്‍ വരും വൈകുന്നേരം തിരിച്ചു പോവും. രണ്ടുമൂന്നു മാസം ഇങ്ങനെ പോയിവന്ന മുസ്തഫ അവസാനം ആ പരിപാടിയങ്ങ് ഉപേക്ഷിച്ചു. ജിജിയുടെ വിവാഹം കഴിഞ്ഞു – മുസ്തഫയുടേയും വിവാഹം കഴിഞ്ഞു, വിവാഹത്തിന് ജിജിയും സബിതയും പോയിരുന്നുവത്രേ. ഈ കഥയൊക്കെ അറിയുന്ന മറ്റൊരാള്‍ ഇപ്പോള്‍ അമേരിക്കയിലുള്ള സത്താര്‍ജിയാണ്.
മുസ്തഫയാണ് എന്നോട് ഓജോബോര്‍ഡിനെ പറ്റിയും അതിന്റെ നിര്‍മ്മാണം പ്രവര്‍ത്തനം എന്നിവയെ കുറിച്ച് ആദ്യമായി പറഞ്ഞത്! പക്ഷേ, അതൊന്നു പരീക്ഷിച്ചു നോക്കാനും മരിച്ചുപോയ ആ പതിനേഴുകാരിയോട് സംസാരിക്കാനുമായി ഞാനവന്റെ കാലുപിടിച്ചതായിരുന്നു. സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് ഞാന്‍ ഓജോ ബോര്‍ഡിനെ അടുത്തറിഞ്ഞു – അതങ്ങ് ഏറ്റുമാനൂരില്‍ നിന്ന്! അക്കഥ ദാ ഇവിടെ കൊടുത്തിരിക്കുന്നു.!!
In the thaliyola (talipot palm leaves) there is a memoir about a valiant soldier who wrestled for the autonomy of Kurichiyars and unchained them from the disgrace of Pazhassi Raja dynasty. The people with reverence called him Muthappan. By lending hands to the down caste people, he fought for them and thus is materialized through the art dance form named Muthappan theyyam. The antique songs sung by people can be considered to be the love and affection towards him. Above all these antique histories, Sree Muthappan theyyam also reminds us of the ardent sacrifice of an ascetic. Muthappan in the history is a man who stepped out from his home, lived with the outcaste and gave a new identity to the outcastes. In the declining years it is believed that Muthappan lived at Kunnattur paadi.
ഈ ലേഖനത്തിന്റെ മലയാള പരിഭാഷ ഇവിടെ നിന്നും വായിക്കാവുന്നതാണ്
But Parassinikadavu is blessed with the presence of Muthappan. Here as a present to Muthappan the devotees give liquor and fish as their offering and thus held him in high regard. By the intake of liquor, Muthappan theyyam reminisce the old memories, where everything gets started with a new birth. Muthappan is the self realization of kollathunaad. They believe that in any predicament or troubles Sree Muthappan will always protect them as their guard.
Coming up from the upper caste family and helping the underlings, Sree Muthappan became the worshipped idol of the lower caste people. Sree Muthappan is believed to be the God, who hears the call of the needy and comes for his help. In between Kannur and Thaliparambh, the beautiful country side Parassinikadavu is filled with the grace of lord Muthappan. On the shores of Valappattannam river is Muttapann’s Madapura (outhouse). Through this ritual enactment, it clearly signifies the unity of the Kollathoor native. When Muthappan theyyam performs the delirious dance, we can see in the minds of the Kolathoor people, the old hidden figure of burnt wrath of coal. We can see clearly on the face of Muthappan, the misery caused to the poor people due to the illegal practice existed in the olden days.
Lord Muthappan is believed to be the God who hears the sorrowful cries of the devotees and comes for their help. Let’s move onto the history of Muthappan. Ayyangarillam was an illam, where the Brahmin landlord with his wife Paadikutti antharajn lived. They were not gifted with children. The couples were unhappy over this. One day Paadikuttiyamma went to the river bank to take bath and on her way back, she heard the cry of a baby and followed the cry. To her surprise she found a cute baby beating its legs, lying in-between the dried leaves. Seeing Paadikuttiyamma, the baby stopped its blubber. Loveliness brimmed over the cute face. She took the baby and kissed it with great affection. Taking the name of lord Kottiyurappan she moved on to Ayyankara illam.
The Brahmin, after seeing his wife, with a baby in her hand ran towards her with surprise. This is the gift of Kootuyurapppan, she said with great contentment. She gave the baby to her husband. The couples considered the baby as a treasure from Lord Shiva who has helped the illam by giving an heir to the illam. The mana (house) was filled with happiness and glee. The sandal bed was ready. The illam was reverberated with lullabies. Paadikuttiyamma dressed the baby and gave him milk and fruits. He laughed innocently showing his gum. In that sweet smile, all their woes found its end. Paadikuttiyamma daily prayed Kottuyurrapan to make him healthy and to give him a long life span.
The couples didn’t know how the days passed. In the child’s sweet smile, in his tinkling bracelet and also in his prattling sweet talk; they saw a spanking kind of bliss. He acquired the maturity rapidly and they saw it as Lord Kottiyurappan’s wonder –working play. But their happiness did not stay for long time. They saw some kind of changes in their son’s behavior.
He liked to squander the day time fully outside the mana (house). He didn’t like the idea of confining himself inside the naalukett (quadrangular building). His companions were the kurichiyiran children (lower caste) living in the hilly area. He wandered about by joining with the low caste people and ate and drank with them. More than the milk rice, he liked the staled rice that he got from kurichiyir huts. Paadikutttiyamma was upset over the change that she saw in her son’s behavior. She cried bitterly thinking about her son’s wretched state. Seeing his wife’s state, the Ayyankara Brahmin’s rose into fury. Out of control he blasted.
“Living with the hill tribes, eating fish and deer meat you are a sinner! You are not supposed to enter the mana. You can go wherever you like. Ayyankara illam is not a place for you drunkard to enter.
“Get out ….!”- The Brahmin roared helplessly against his son.
He didn’t utter a word.
Paadikuttiyamma cried appallingly.
He neither stood to console his father nor to wipe out his mother’s tears. His resoluteness and steadiness made the father to plunge in grief. After all hopes being shattered, the father collapsed on the floor.
The last watch of the night was born.
The couples as if in a dream were staggered to see the sight when they opened their eyes. “The treasure of Lord Kottuyurappan, their son with thousands of sunshine was sitting on the gem throne”. The sweet smile showered out from the divine figure, wore the bow and arrow and was decorated with the golden jingling anklet and garments. The face was blazing with the divine light. The divine figure looking towards the couples said.
“Time has come near… it is the time to leave. After leaving, I won’t forget you. Whenever you think about me I will reach near you.
Further it is a journey to achieve my birth aim. Bless me and give me the permission to leave.”
After saying these words, the miraculous lad continued his journey.
Where is he going….! Nobody knew.
Crossing the hills and jungles he reached at Kunnathurpaadi, which was naturally so rapturous.
For thirty six years by doing penance he stayed along with the children’s of hill at the hilly side. Having nobody to control he wandered by frisking eating and drinking.
One day he desired to drink toddy from palm tree. He climbed the palm tree and poured out the pot of toddy into his mouth. The sweet taste of the toddy made him craze.
When the pot was empty, he kept the pot in its usual place and slept off.
Someone called out from down the tree.
Who is that?
“The toddy tapper chandan”. He has come to take toddy. After seeing a strange person on the top of the palm tree, he is shouting at him. When there was no response, he became angry.
“You arrogant creature, come down….. Who gave you the permission to drink toddy?
He roared like a lion which echoed till the sky.
But the person sitting on the top of the palm tree sat silently, turning a deaf ear to what he had heard. Chandan got irritated, seeing the man sitting idly without any response. He was outraged and tried to shoot the man using his bow and arrows.
But what a wonder, the arrow which went straight to the old man was caught and thrown away by the old man.
Chandan, who send the arrow fell unconscious and was turned into a rock. The news spread like wild fire. Chandan’s wife wailing came running near the palm tree. She went round Chandan who was turned into a rock. She bowed the old man standing near her and mourned.
“Mutttappa….…. This is the better half of my life… please bless me… please give back my Chandan. I don’t have anyone in this world. Muthappan blessed her and Chandan regained his original form. He offered his prayer to Muthappan and prostrated before him.
“From now onwards I am giving you the charge to offer me fish and toddy. Without any hammer you can perform it, my blessings are always with you”.
From the outer side of Ayyankaraillam, there arose an unexpected dejected cry. The villagers flocked in front of the illam.
What happened?
Who is in danger?
The Ayyankara Brahmin is struggling to death. Paaddikuttiyamma couldn’t bear it any more and she is exhausted. She called out Kottiyyurappan to help them. She thought about her darling son. She grieved for not having a support. To wipe out the tears of Paadikuttiyamma, people flowed to the illam. Suddenly her son stood in front of her, smiling and was surrounded with the divine light. Brokenheartedly, she embraced her son and cried. The son wiped out his mother’s tears and consoled her.Both father and mother shined in the divine light. Leaving the mana and all their properties to the people, they left their body. Sree Muthappan was glorified as the protector of the village people. It is believed that by this ritualistic dance performance (Muthappan Theyyam) Muthappan comes and consoles the people.Sree Muthappan is believed to be the personification of two divine figures – Thiruvappana and Vellatom. The dual divine figures Thiruvappana and Vellatom are similar to those of the Theyyamkaliyattem of the northern Malabar region. Though Sree Muthappan is worshiped as a single deity, it actually represents an integrated or unified form of two Gods, namely Vishnu with a fish-shaped crown and Shiva with a crescent-shaped crown.
Sree Muttapann’s Theyyams are performed year-round whereas other Theyyams are seasonal. Sree Muthappan is always escorted by a dog. Dogs are considered sacred here and one can see dogs in large numbers in and around the temple. There are two carved bronze dogs at the entrance of the temple that are believed to symbolize the bodyguards of the God. Once the Prasada is prepared it is first served to a dog that is always ready within the temple compound.
Local myths augment the importance of dogs to Sree Muthappan, such as the tale that follows:
A few years ago, temple authorities decided to lessen the number of dogs inside the temple; so they took some dogs and puppies away. From that very day, the performer of the Sree Muthappan Theyyam was unable to perform; it is said that the spirit of Sree Muthappan enters the performer’s body for the duration of the ceremony. But He probably refused to enter the performer’s body because the dogs had been removed. Realizing their mistake, the dogs were brought back to the temple by the temple authorities. From that day onwards, Theyyam performances returned to normal.
ഈ ലേഖനത്തിന്റെ മലയാള പരിഭാഷ ഇവിടെ നിന്നും വായിക്കാവുന്നതാണ്
Tradition requires that the Annual Festival of the Muthappan Temple at Parassinikkadavu to start by a procession led by a male member of the “Thayyil” clan of Thayyil, Kannur from the family home to the main altar of the temple, where he offers a ‘Pooja’ to the God.
ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് പലരും സംസാരിക്കാറുണ്ട്. ചിലര്‍ കണ്ണടച്ചുപിടിച്ച് എതിര്‍ത്തുകളയും, ചിലര്‍ ദൈവവിശ്വാസത്തിന്റെ മനശാസ്ത്രവശങ്ങളിലേക്ക് ഊളിയിട്ടുപോകും… ബഹുഭൂരിപക്ഷം ആളുകളും ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ തന്നെ, ചിലരതു പറയാന്‍ മടിക്കുന്നു; മറ്റുചിലര്‍ തുറന്നു പറയുന്നു. ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ തെളിയിക്കപെടാത്ത ഒരു കാര്യത്തില്‍ തൂങ്ങി സമയം കളയാന്‍ ഒരുദ്ദേശവുമില്ല കേട്ടോ! ഇവിടെ, എനിക്കനുഭവവേദ്യമായ രണ്ടു ദൈവങ്ങളെക്കുറിച്ചാണു പറയുന്നത്; ആ മറക്കാനാവാത്ത ദൈവസഹായത്തെക്കുറിച്ചാണു പറയുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യത്തെ സംഭവം. ബാംഗ്ലൂരില്‍ വന്നശേഷം ആദ്യമായി കാസര്‍ഗോഡുള്ള വീട്ടില്‍പോയി തിരിച്ചുവരുന്ന ഒരു മഴക്കാല യാത്രയിലാണ് ഈ അനുഭവമുണ്ടാവുന്നത്. ഒരു ഞായറാഴ്‌ച വൈകുന്നേരം സ്റ്റേറ്റുബസ്സിന്നു കാസര്‍ഗോഡു കെ. എസ്. ആര്‍. ടി. സി. ബസ്‌സ്റ്റാന്‍റില്‍ ബസ്സിറങ്ങി. ബാംഗ്ലൂരിനു വരുന്ന ബസ്സെവിടെ നില്‍ക്കുമെന്നോ, എവിടെ നിന്നും ടിക്കറ്റെടുക്കണമെന്നോ ഒരു നിശ്ചയവുമില്ല. നേര്‍ത്ത മഴയുണ്ട്. അവിടെ അന്വേഷണവിഭാഗത്തില്‍ പോയി ചോദിച്ചപ്പോള്‍ എട്ടുമണിക്കാണു ബസ്സ് എന്നും, അന്നേരം വന്നു കണ്ടക്ടറോടു ചോദിച്ചാല്‍ മതിയെന്നും പറഞ്ഞ് അയാള്‍ എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്തു. ആ പിറുപിറുക്കല്‍ എനിക്കിഷ്ടമായില്ലെങ്കിലും തിളച്ചുവന്ന രോഷം ഞാന്‍ ഒരു രൂക്ഷമായ നോട്ടത്തില്‍ ഒതുക്കി അവിടെ നിന്നും മാറി. സമയം അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. ആ പഴയ ബസ്‌റ്റാന്‍ഡില്‍ ഞാനെന്തു ചെയ്യാന്‍? അന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ മനസ്സിലേക്കു വലിച്ചെറിഞ്ഞ കനല്‍ ഇടയ്‌ക്കൊക്കെ കത്തിക്കൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ മൈക്കും കെട്ടിവെച്ചുകൊണ്ട് ഒരു ഓട്ടോറിക്ഷ ആ വഴി വന്നു. കാസര്‍ഗോഡില്‍ മിന്നല്‍ ഹര്‍ത്താലാണത്രേ! അവിടെ അടുത്തെവിടെയോ ഹിന്ദു-മുസ്ലീം ലഹള നടന്നു. മഞ്ചേശ്വരം ഭാഗത്തെവിടേയോ ബിജെപ്പിക്കാര്‍ നടത്തിയെ റാലിയിലേക്ക് ആരോ കല്ലെറിഞ്ഞതാണു പ്രശ്നകാരണം. റാലിക്കാര്‍ കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ചു, അതും പോരാത്തതിനാലാണ് ഹര്‍ത്താല്‍! വ്യാപാരസ്ഥാപനങ്ങളെല്ലാം ഉടനേ അടച്ചിടണമെന്നും വാഹനങ്ങള്‍ ഓടിക്കരുതെന്നും മുന്നറിയിപ്പുണ്ടായി! യാത്രക്കാരൊക്കെ തിരക്കിട്ടോടുന്നു. എന്തു ചെയ്യണമെന്നറിയില്ല, ഞാന്‍ വീണ്ടും കെ. എസ്. ആര്‍. ടി. കൗണ്ടറിലേക്കു നടന്നു, അയാളുടെ ദുര്‍മുഖം കണ്ടപ്പോള്‍ ഒന്നും ചോദിക്കാന്‍ തോന്നിയില്ല; എങ്കിലും ചോദിച്ചു ബാംഗ്ലൂരിലേക്കുള്ള ബസ്സുണ്ടാവുമോ? അയാളെന്നെയൊന്നു നോക്കി, “അങ്ങോട്ടു നില്‍ക്ക്, ഇപ്പോള്‍ പറയാനാവില്ല, കുറച്ചുകഴിഞ്ഞു പറയാം”.
കടകളൊക്കെ അടഞ്ഞു, വാഹനങ്ങള്‍ ഒക്കെ നിലച്ചു, ആക്രോശിച്ചുകൊണ്ടൊരു ജാഥ കടന്നുപ്പോയി… ആള്‍ക്കാരൊക്കെ ഒഴിഞ്ഞ് ബസ്റ്റാന്റ് കാലിയാവാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ആ മനുഷ്യനെ സമീപിച്ചു, അയാള്‍ പറഞ്ഞു “ഇന്നിനി ബസ്സൊന്നും പോകില്ല, ടിക്കറ്റ് ബുക്കുചെയ്തതാണെങ്കില്‍ ക്യാന്‍സല്‍ ചെയ്തിട്ടു വീട്ടില്‍ പൊക്കോളൂ” എന്ന്.
ഞാന്‍ നേരെ കര്‍ണാടക ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്കു പോയി. അവര്‍ പറഞ്ഞു നാളെ രാവിലെ 6.15 നാണ് ആ ബസ്സു ബാംഗ്ലൂരിനു പോകുന്നതെന്ന്. പിന്നെ ഒന്നും ആലോചിക്കാനില്ല, ഒരു റൂം തപ്പുക, അവിടെ താമസിച്ച് രാവിലെ പോവുക! അങ്ങനെ ചിന്തിച്ചപ്പോഴാണ് CPCRI – ല്‍ വര്‍ക്കുചെയ്യുന്ന ജിജിജോര്‍ജെന്ന കൂട്ടുകാരനെ വിളിച്ചാലോന്നുള്ള വിചാരമുണ്ടായത്. പുള്ളിയെ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു നേരെ ഇങ്ങോട്ടു വിട്ടോ, രാവിലെ ഏറ്റു പോകാമെന്ന്. നടക്കുകയേ നിവൃത്തിയുള്ളൂ – നടന്നു… വല്യൊരു ബാഗുമായി റോട്ടിലൂടെ നേരെ CPCRI – ലേക്ക്. വഴിയിലൊരു ഓട്ടോ റിക്ഷയെ ചിലരെടുത്തു മറിച്ചിട്ടതു കണ്ടു. റോഡിലൊക്കെ ടയര്‍ കത്തിച്ചുവെച്ചിരിക്കുന്നു. അങ്ങനെ CPCRI -ലെത്തി. അവിടെ കാന്റീനില്‍ നിന്നും രാത്രിഭക്ഷണവും കഴിച്ച് ജിജിയുടെ വീട്ടില്‍ കിടന്നുറങ്ങി.
രാവിലെ 5.15 നുതന്നെ എണീറ്റു. ജിജി പറഞ്ഞു രാവിലെ ഒത്തിരി ഓട്ടോ കാസര്‍ഗോഡേക്കു കിട്ടും. അഞ്ചു മിനിട്ടുയാത്രയേ ഉള്ളൂ പതിയെ പോയാല്‍ മതിയെന്ന്. 5.45 മുതല്‍ റോഡില്‍ പോയി ഓട്ടോയേയും കാത്തിരിപ്പായി. എവിടെ? ഒറ്റ വാഹനം പോലുമില്ല! പിന്നെ ആലോചിച്ചു നിന്നില്ല, ബാഗുമെടുത്തു വേഗത്തില്‍ നടന്നു. സമയം ആറേ പത്തോടടുക്കുന്നു. കുറച്ചങ്ങു നീങ്ങിയപ്പോള്‍ ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ എന്റെ അടുത്തു വന്നു നിര്‍ത്തി. അയാള്‍ പറഞ്ഞു “കാസര്‍ഗോഡേക്കാണെങ്കില്‍ കയറിക്കോളൂ” എന്ന്. ഊശാന്‍ താടിയും തലയില്‍ ഒരു മുസ്‌ളീം തൊപ്പിയും (തലേക്കെട്ട്) വെള്ള വസ്ത്രങ്ങളും ഉള്ള ആളെ കണ്ടാല്‍ തന്നെ പറയും ഏതോ ഹാജിയാരാണെന്ന്. ഞാന്‍ മറ്റൊന്നും ആലോചിച്ചില്ല. വേഗം കയറി. അയാള്‍ എന്നോടു കാര്യങ്ങള്‍ ചോദിച്ചു. ഞാന്‍ എന്റെ അവസ്ഥ വിശദീകരിച്ചു. ഹര്‍ത്താലിന്റെ നിരര്‍ത്ഥകതയെപ്പറ്റിയും സാധാരണക്കാരന്‍ അനുഭവിക്കുന്ന യാതനയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു, ഞാനും സപ്പോര്‍ട്ടു കൊടുത്തു. സമയം ആറേ പതിഞ്ചോടടുക്കുന്നു. അദ്ദേഹം പള്ളിയിലേക്ക് സുബഹിനിസ്‌കാരത്തിനായി പോവുകയായിരുന്നു. ഒരു ദൈവവിളിയാലെന്ന പോലെ നിര്‍ത്തിയതാണത്രേ! വലിയൊരു ബാഗുമായി നടക്കുന്ന എന്നെ ചെറിയൊരു സ്‌കൂട്ടറില്‍ കയറ്റാന്‍ ആദ്ദേഹം കാണിച്ച സന്മനസിനു നന്ദി പറഞ്ഞു. അദ്ദേഹം നേരെ സ്കൂട്ടര്‍ ബസ്റ്റാന്റിലേക്കു വിട്ടു. ഞങ്ങള്‍ സ്റ്റാന്റിനടുത്തേക്ക് എത്തുമ്പോഴേക്കും ബസ്സ് സ്റ്റാന്റില്‍ നിന്നും ഇറങ്ങിയിരുന്നു. ഒരു മിനിറ്റു വൈകിയിരുന്നെങ്കില്‍ എനിക്കാ ബസ്സ് കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പേരുപോലും ഞാന്‍ ചോദിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ മുഖത്തു വിരിഞ്ഞ ആ പുഞ്ചിരി ഇന്നും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
ഒരു പരിചയവും ഇല്ലാതെ എന്നെ സഹായിക്കാന്‍ അദ്ദേഹം കാണിച്ച ആ മനോഭാവത്തിലാണ് ദൈവമിരിക്കുന്നത്. അദ്ദേഹം തന്നെയാണ് എനിക്കപ്പോള്‍ ദൈവവും. ദൈവത്തിന്റെ പേരും പറഞ്ഞ് തെരുവില്‍കിടന്ന് തമ്മിലടിക്കുമ്പോള്‍ നിശബ്‌ദമായി ദൈവദത്തമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ നമുക്കുചുറ്റുമുണ്ട്. ഇത്തരം കൊച്ചുകൊച്ചു ദൈവങ്ങളെയാണ് എനിക്കു വിശ്വാസം. നമുക്കവര്‍ പ്രചോദനവും പ്രത്യാശയും നല്‍കുന്നു. ഇതു പോലെ തന്നെ മറ്റൊരനുഭവം പിന്നീടും എനിക്കുണ്ടായിട്ടുണ്ട്. അതിനെപറ്റി പിന്നീടു പറയാം.