പുഴയോരഴകുള്ള പെണ്ണ്

പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറിൽ ചാർത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്

മഴ പെയ്താൽ തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാൽ
ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കും
പാലും കൊണ്ടോടുന്ന പെണ്ണ്
അവളൊരു പാവം പാൽക്കാരി പെണ്ണ്
പാൽക്കാരി പെണ്ണ്

വെയിലത്ത് ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർ
ചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്

അതു കേട്ട് നെഞ്ച് പിടഞ്ഞ്
കാലിലെ കൊലു‌സെല്ലാം
ഊരിയെറിഞ്ഞ്
ആയിരം നൊമ്പരം മാറിലൊതുക്കി
കൊണ്ടാഴിയിലേക്കവൾ പാഞ്ഞു
അവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു
മിണ്ടാതെ പാഞ്ഞു…

തീവണ്ടിസമയം എസ്.എം.എസ്സിലൂടെ അറിയാം

09415139139 എന്ന നമ്പരിലേക്ക് തീവണ്ടിയുടെ നമ്പര്‍ എസ്.എം.എസ്. അയച്ചാല്‍ തീവണ്ടി ഏതു സ്റ്റേഷനിലാണ്, കൃത്യസമയത്താണോ ഓടുന്നത്, തൊട്ടടുത്ത പ്രധാന സ്റ്റേഷനില്‍നിന്ന് എത്ര കിലോമീറ്റര്‍ അകലെയാണ് തുടങ്ങിയ വിവരങ്ങള്‍ അറിയാം.

ആദ്യഘട്ടമായി ഉത്തരേന്ത്യയില്‍ സര്‍വീസ് നടത്തുന്ന 12 തീവണ്ടികളില്‍ ഈ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ന്യൂഡല്‍ഹി-ഹൗറാ, ഹൗറാ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, സിയാല്‍ദാ-ന്യൂഡല്‍ഹി, ന്യൂഡല്‍ഹി-സിയാല്‍ദാ രാജധാനി എക്‌സ്പ്രസ്, ന്യൂഡല്‍ഹി-മുംബൈ സെന്‍ട്രല്‍, മുംബൈ സെന്‍ട്രല്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, മുംബൈ സെന്‍ട്രല്‍-നിസാമുദ്ദീന്‍, നിസാമുദ്ദീന്‍-മുംബൈ സെന്‍ട്രല്‍ രാജധാനി എക്‌സ്പ്രസ് , ന്യൂഡല്‍ഹി-ലക്‌നൗ, ലക്‌നൗ-ന്യൂഡല്‍ഹി ശതാബ്ദി എക്‌സ്പ്രസ് എന്നീ തീവണ്ടികളുടെ സമയവിവരമാണ് ഇപ്പോള്‍ എസ്.എം.എസ് വഴി അറിയാനാവുക. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നടന്ന സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി ദിനേശ് ദ്വിവേദി ആര്‍.ടി.ഐ.എസ് സംവിധാനം ഉദ്ഘാടനം ചെയ്തു.

മാതൃഭൂമി വാർത്ത…

ദീപാവലി ആശംസകൾ!!

കത്തുന്ന നാളം ആവുക…
അത് കാണാന്‍ മറ്റുള്ളവര്‍ക്ക് നല്ല ഭംഗിയാണ്…
എന്നാല്‍ സ്വയം എറിയുന്നതിന്റെ പുകയും വേദനയും…
ആരാണ് ഓര്‍മിക്കുന്നത്‌…
എങ്കിലും ഒരു വിളക്കായി എരിഞ്ഞു തീരാന്‍ ആണ് എനിക്കിഷ്ടം …
എന്നും എപ്പോഴും വെളിച്ചമാവാന്‍…

ഇരുട്ടിനെ വെല്ലുന്ന പ്രകാശമാവാന്‍…
ദീപമേ നീ തുണ…
എല്ലാവര്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകൾ…

ഒരു ചരിത്രവിദ്യാർത്ഥിയുടെ ത്വര!!

Travel to hampi-the mythical place of karnataka

ഒരു യാത്രയായിരുന്നു; ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും കല്ലിന്മേൽ കല്ലുവെയ്ക്കാതെ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ട്ഉകളും കണ്ട് കണ്ട്…

നമുക്കിന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം ഉജ്ജ്വലമായ ഭൂതകാലത്തിന്റെ ഗിരി ശൃംഗങ്ങളില്‍ നിന്ന്‌ തുംഗഭദ്രയുടെ മടിത്തട്ടിലേക്കു നിലംപൊത്തിയ ഒരു മഹത്‌ സാമ്രാജ്യത്തിന്റെശേഷിപ്പുകളിലൂടെയുള്ള യാത്ര…

ഭാരതത്തിന്റെ മധ്യകാലഘട്ടത്തിൽ ഡക്കാൻ കേന്ദ്രീകരിച്ച് സൗത്ത് ഇന്ത്യ മുഴുവൻ ഭരിച്ച കൃഷ്ണദേവരയാരുടെ രഥമുരുണ്ട വീഥികളും, തെന്നാലിരാമൻ കഥകൾ കേട്ട് പുളകം കൊണ്ട പുൽച്ചെടികളുടെ പിന്മുറക്കാർ നിശബ്ദം പറഞ്ഞുതരുന്ന കൊടിയ വേദനയുടെ കഥകൾ കേട്ടുകേട്ട് ഒരു യാത്ര… പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ സുൽത്താന്മാർ വന്ന് നാമവശേഷമാക്കിയ ഒരു ഉജ്ജ്വലസംസ്‌ക്കാരത്തിന്റെ ശവപ്പറമ്പായി തോന്നി ഹംപി എന്ന വിജയനഗരസാംരാജ്യത്തിന്റെ തലസ്ഥാന നഗരി.

അന്ന് രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി!! 🙂 ഇവിടെ ഒരു ചരിത്രവിദ്യാർത്ഥിയുടെ ഒടുങ്ങാത്ത ത്വരയുമായി ഗൈഡ് പറഞ്ഞുതരുന്ന വിവരങ്ങൾ രേഖപ്പെടുത്തുകയാണു ഞാൻ. വിശദമായ വിവരണം ഉടനേ പ്രതീക്ഷിക്കാം.

സ്നേഹം :(

ആഴ്‌ചയില്‍ ഏഴുദിവസവും അതി രാവിലെ പണിക്കു പോയി രാത്രി വളരെ വൈകിമാത്രം വീട്ടില്‍ തിരിച്ചെത്തുന്ന ഒരു പാവപ്പെട്ട പണിക്കാരനോട് ആറുവയസ്സുകാരിയായ മകള്‍: അച്ഛന്‌ ഒരു ദിവസം എത്ര രൂപ കൂലി കിട്ടും?

നീയെന്തിനാണതൊക്കെ അറിയുന്നതെന്ന് ചോദിച്ച് ഒഴിഞ്ഞുമാറിയെങ്കിലും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ തുക പറഞ്ഞു: “അമ്പതു രൂപ.”

പിറ്റേന്ന് അവള്‍ തനിക്ക് അമ്പതു രൂപ വേണം എന്നു ശഠിച്ച് കരച്ചില്‍ തുടങ്ങി.
നിനക്കീ പ്രായത്തില്‍ പണം ആവശ്യമില്ലെന്നു പറഞ്ഞയാള്‍ ആ ആവശ്യം നിരസിച്ചു; പക്ഷേ അവള്‍ വിട്ടില്ല.

കാശു കളയരുത് സൂക്ഷിച്ച് വെയ്ക്കണം” എന്നു പറഞ്ഞ് അയാള്‍ അവള്‍ക്ക് അമ്പതു രൂപ നല്‍കി.
അതു കിട്ടിയതോടെ അവള്‍ക്ക് സന്തോഷമായി; അവള്‍ ആര്‍ത്തുല്ലസിച്ചു..
അച്ഛനു സംഭവം മനസ്സിലായില്ല;

അവള്‍ വിശദീകരിച്ചു:  എന്റെ കയ്യില്‍ ഇപ്പോള്‍ അച്ഛന്‌ഒരു ദിവസം കിട്ടുന്ന കൂലിയുണ്ട്; ഇതു ഞാന്‍ അച്ഛനു തന്നെ തരും; ഒരു ദിവസം അച്ഛന്‍ പണിക്കുപോവാതെ മോളുടെ കൂടെ ഇരിക്കണം.

വിനീതയുടെ പോസ്റ്റിലേക്ക്…

പാന്‍ഗ്രാം

Pangram പാൻഗ്രാംഭാഷയുടെ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏറ്റവും ചെറിയ വാചകത്തെ പാന്‍ഗ്രാം എന്നു പറയുന്നു. മലയാളത്തിൽ അതിനെ എന്തു പറയാൻ പറ്റും? പൂർണവാചകമെന്നോ സമ്പൂർണവാക്യമെന്നോ ഒക്കെ വിളിക്കാമെങ്കിലും അതുകൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥം കിട്ടുമോ എന്നറിയില്ല. കിഷോർ ശ്രമിച്ചിട്ടുണ്ടാക്കിയ മലയാളത്തിലെ ഒരു വാക്യമിതാണ്: “അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുഃഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാ‍ലയുടെ കണ്‍കളില്‍ നീര്‍ ഊര്‍ന്നു വിങ്ങി.“ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഒരിക്കലെങ്കിലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന അർത്ഥവത്തായ വാചകങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ എല്ലാ അക്ഷരങ്ങളും എന്നർത്ഥം വരുന്ന പാൻഗ്രാമ എന്ന പദത്തിൽ നിന്നാണ് ഈ ഇംഗ്ലീഷ് വാക്കുണ്ടായത്.

ഇംഗ്ലീഷ് ഭാഷയിൽ ഇങ്ങനെയുള്ള ഒരു വാചകത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം “The quick brown fox jumps over the lazy dog (43 അക്ഷരങ്ങൾ) ആണ്. അതുപോലെ ഈ വാക്യവും നോക്കുക: The five boxing wizards jump quickly (36 അക്ഷരങ്ങൾ) അല്പം സങ്കീർണമായ ഭാഷയാണു മലയാളം. ഏതെങ്കിലും ഒരു ഫോണ്ട് തുറന്നു നോക്കിയാൽ നമുക്ക് ഈ വാഖ്യം അതിൽ കാണാൻ സാധിക്കുന്നു. എല്ലാ അക്ഷരങ്ങളും ആ ഫോണ്ടിൽ എപ്രകാരം വരുന്നുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ വിലയിരുത്താൻ പറ്റുന്നു. കൃത്യമായ പദസഞ്ചയങ്ങളാൽ അർത്ഥപത്തായൊരു പാൻഗ്രാം ഉണ്ടാക്കി എടുക്കുക എന്നത് നല്ല മെനക്കെട്ട പണിയാണ്. അങ്ങനെ ഫോണ്ടു നിർമ്മാണം എന്നതും മാത്രം കണക്കിലെടുത്താൽ അക്ഷരങ്ങളുടെ അകല വ്യത്യാസം നീളം വീതി ഉയരം, കൂട്ടക്ഷരങ്ങൾ അങ്ങനെ നിരവധി കാര്യങ്ങൾ മലയാളത്തിൽ നോക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഫോണ്ടു നിർമ്മിതി എന്നകാര്യം മറക്കുന്നതാവും നല്ലത്.

വിക്കിപീഡിയനായ Ajifocus തത്തുല്യമായ മറ്റൊരു സഞ്ചയം ഉണ്ടാക്കിയതു കാണുക:
“ഔത്സുക്യത്തോടെ വന്നു ചേർന്ന ജഩസഞ്ചയത്തിൽ ൠഭോഷത്വമില്ലാത്ത ഏതൊരാളെയും തന്റെ വാൿപടുത്വത്താൽ ആശ്ചര്യപ്പെടുത്തിക്കൊണ്ടു് ഢമരുമേളത്തിന്റെയും മണിഝംകാരങ്ങളുടെയും അകമ്പടിയോടെ ഌപ്തപ്രചാരങ്ങളായ ഒട്ടേറെ പുരാണകഥകൾ അവരെ പറഞ്ഞു കേൾപ്പിച്ച ആ ദീക്ഷാധാരിയായ ഭക്തസംഩ്യാസിക്കു് സന്ധ്യാവന്ദഩത്തിഩായി മഠത്തിലേക്കു പുറപ്പെടേണ്ട സമയം എത്തിയോ എന്നു് ഘടികാരത്തിൽ നോക്കി അറിഞ്ഞുകൊണ്ടു വരുവാൻ തോഴിയെ ഏല്പിച്ചിട്ടു് രാജകുമാരി സിന്ദൂരഛവിയാർന്ന ചക്രവാളത്തിലേക്കു് നോക്കി എന്തോ ഓർത്തുകൊണ്ടു് ഈറൻമിഴികളോടെ അന്തഃപുരത്തിൽ നിൽക്കുന്ന വേളയിലായിരുന്നു വെൺകൊഺക്കുടയും ൡതമുദ്രാങ്കിതമായ പതാകയും ഉള്ള തേരിലേറി ഉത്തരദിക്കിൽ നിന്നും സൈഩ്യാധിപഩോടും മന്ത്രിമുഖ്യഩോടും പിഩ്ഩെ അംഗരക്ഷകരായി ഇരുപതു് ഊർജസ്വലരായ യോദ്ധാക്കളോടും ഒപ്പം ഋഷിവര്യൻ ഒരു കൈയിൽ യോഗദണ്ഡവും മഺേതിൽ ഐശ്വര്യനിദായകമായ വലംപിരിശംഖും ഏന്തിക്കൊണ്ടു് വന്നു ചേർന്നതു്.”

അക്ഷരസഞ്ചയത്തെ ഇങ്ങനെ ഒതുക്കി വെയ്ക്കുന്നു എന്നതു തന്നെ വലിയൊരു കാര്യമെന്നിരിക്കേ, ആവശ്യത്തിനായി (പുതിയ ഫോണ്ടുകൾ പരിശോദിക്കാനും മറ്റും) ഇവ ഉപയോഗിക്കുക എന്നതിലേ കാര്യമുള്ളൂ. കുറ്റം പറയുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല, ഇതുപോലെ സങ്കീർണമായ ഒരു വാക്യം ഉണ്ടാക്കുക എന്നത്.

Hindi
ऋषियों को सताने वाले दुष्ट राक्षसों के राजा रावण का सर्वनाश करने वाले विष्णुवतार भगवान श्रीराम, अयोध्या के महाराज दशरथ के बड़े सपुत्र थे।

Sanskrit
कः खगौघाङचिच्छौजा झाञ्ज्ञोऽटौठीडडण्ढणः। तथोदधीन् पफर्बाभीर्मयोऽरिल्वाशिषां सहः।।

ഇംഗ്ലീഷ് ഭാഷയിലെ മറ്റു ചിലത്

  1. Bright vixens jump; dozy fowl quack. -34 അക്ഷരങ്ങൾ
  2. Waltz, nymph, for quick jigs vex bud. -34 അക്ഷരങ്ങൾ
  3. Sphinx of black quartz, judge my vow. -35 അക്ഷരങ്ങൾ
  4. Pack my box with five dozen liquor jugs. -39 അക്ഷരങ്ങൾ
  5. Win joker quiz by glimpse of cat video hoax. -43 അക്ഷരങ്ങൾ
  6. Jinxed wizards pluck ivy from the big quilt. -43 അക്ഷരങ്ങൾ
  7. Amazingly few discotheques provide jukeboxes. -44 അക്ഷരങ്ങൾ
  8. It’s bewildering difficulty is akin to being a very funky xenophobic judge trying to quiet a zoo. -96 അക്ഷരങ്ങൾ
  9. Inspired calligraphers can create pages of beauty using ink, quill, brush, pickaxe, buzzsaw, or even strawberry jam. -110 അക്ഷരങ്ങൾ

ഇതു ജീവിതം!

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളിൽ,
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇടവന്ന സൂനങ്ങള്‍ നമ്മൾ…
ഇതു ജീവിതം; മണ്ണിലിതു ജീവിതം…

 

അഹങ്കാരവും അഹംഭാവവും ഒക്കെ ഇല്ലാതാക്കുന്നു ഈ ചിത്രം 🙁

പാഴ്‌സലായി വന്ന പണി!!

കുറേ നാളായി അവനെ ഓൺലൈനിൽ കണ്ടിട്ട്. സാപിയന്റ് വിട്ടതിനുശേഷം പുള്ളിക്ക് നല്ല പണികിട്ടിയെന്നു തോന്നുന്നു. അപ്രതീക്ഷിതമായി ഇന്ന് ഓൺലനിൽ വന്നപ്പോൾ വെറുതേ ഒന്നു പിങ് ചെയ്തതാ പൊല്ലാപ്പായി!! ബാക്കി ചാറ്റിലൂടെ വായിക്കാം:

 

അവൻ അയച്ചു തന്ന ചിത്രങ്ങൾ:

ഇതിനു പരിസരപ്രദേശങ്ങളിൽ ഉള്ള സ്ഥലമാണത്രേ. കൂടുതൽ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്!

നിഷേധിയായി അരാജകവാദിയായി സകലവിശേഷണങ്ങളെയും കാറ്റിൽ പറത്തി ഇവിടെ ഒരു കവി നടന്നിരുന്നു; കൂട്ടിൽ കയറാതെ കൂട്ടം തെറ്റി അയാൾ അലഞ്ഞു നടന്നിരുന്നു! തിരയൊടുങ്ങാത്ത കടലിരമ്പം പോലെ മൂളിച്ചയുള്ള കവിതകളിൽ അഗ്നി നിറച്ച് ശരികൾ Continue reading