
വാട്ട് എ ഫക്ക് ഫെയ്സ്‌ബുക്ക്!!

സ്വകര്യതയെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത് ഫെയ്സ്ബുക്കിൽ. ദാ ഈ സൈറ്റിൽ പോയിട്ട് നിങ്ങളുടെ ഫെയ്സ്‌ബുക്ക് അകൗണ്ടുമായി അവിടെ കൊടുത്തിരിക്കുന്ന ആപ്ലിക്കേഷൻ ഒന്നു കണക്റ്റ് ചെയ്യുക.
നിങ്ങൾക്കൊരു സിനിമ കാണാം. അതിൽ പ്രധാന കഥാപത്രം നിങ്ങളുടെ ഫെയ്‌സ്ബുക്ക് അകൗണ്ടും ചിത്രങ്ങളും ഒക്കെ തന്നെ!! അവസാനം നിങ്ങളുടെ ലൊക്കേഷൻ, ഗൂഗിൾ മാപ്പ് വഴി കണ്ടെത്തിൽ നിങ്ങളെ നശിപ്പിക്കാനായി വില്ലൻ വരും… തിരിച്ചറിയാനായി പ്രൊഫൈൽ ഫോട്ടോയുടെ പ്രിന്റ് ഔട്ടും എടുത്ത് മൂപ്പർ കാറിൽ വെക്കുന്നുണ്ട്.
സൂക്ഷിച്ചോ!!
സിനിമ കണ്ടു കഴിഞ്ഞെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തിട്ട് (കണ്ടില്ലെങ്കിലും ക്ലിക്കാം കേട്ടോ!!) അതിൽ കൊടുത്തിരിക്കുന്ന ആപ്ലിക്കേഷനിൽ നിന്നും takethislollipop എന്ന ആപ്ലിക്കേഷൻ റിമൂവ് ചെയ്തേക്ക്.
ചിലപ്പോൾ നിങ്ങൾ അറിയാതെയും (അറിഞ്ഞുകൊണ്ടും) നിങ്ങളുടെ ഫെയ്സ്‌ബുക്ക് പ്രൊഫൈലുമായി കണക്റ്റ് ചെയ്തിരിക്കുന്ന മറ്റ് ആപ്ലിക്കേഷൻസിനേയും അവിടെ കാണാൻ ആവും. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നതു പോലെ നിർബാധം അവർ നിങ്ങളുടെ അപ്-റ്റു-ഡേറ്റ് ആയിട്ടുള്ള ഡാറ്റ എടുത്തു കൊണ്ടു പോകുന്നും ഉണ്ടാവും.അവർ അത് മറ്റുള്ള സൈറ്റുകൾക്ക് നല്ല ലാഭത്തിനു വിൽക്കുന്നുമുണ്ടാവാം.
ഓ പിന്നേ, എന്റെ ഡീറ്റൈൽസ് ചോർത്തിയാൽ കോപ്പല്ലേ!! എന്നാണോ നിങ്ങളുടെ ഭാവം? അതുകൊണ്ട് പോയിട്ട് എന്തു തേങ്ങാക്കുല ഉണ്ടാക്കാനാണ് എന്നാണോ ഇപ്പോൾ വിചാരിക്കുന്നത്? എങ്കിൽ നിങ്ങൾക്കു തെറ്റിപ്പോയി!! നല്ല പ്രൊഫൈൽ ഉള്ള ഒരാളുടെ ഇ മെയിൽ ഐഡി വിറ്റാൽ വരെ നല്ലൊരു കാശ് കയ്യിൽ വരും. മുമ്പ്, കഴിഞ്ഞവർഷത്തിന്റെ ആരംഭത്തിൽ എറണാകുളം വർക്ക് ചെയ്യുന്ന എന്റെ ഫ്രണ്ട് എന്നോട് ചോദിച്ചിരുന്നു കുറേ കോണ്ടാക്റ്റ്സ്…! ഡോക്‌ടേർസിന്റെ ഇമെയിൽ ഐഡിക്ക് ഒന്നിന് 75 രൂപ വെച്ച് തരാൻ തയ്യാറായിരുന്നു, കൂടാതെ എംബിഎ സ്റ്റുഡന്റ്സിന്റെ കോണ്ടാക്റ്റ്സാണ് കൊടുക്കുന്നതെങ്കിൽ ഒന്നിന് 32 രൂപവെച്ച് അവന്റെ കമ്പനി തരുമായിരുന്നു!! ഈ മെയിൽ മാർക്കറ്റിങ് ഒരു നല്ല പണിയാണ് എന്നു മനസ്സിലായില്ലേ…
സ്നേഹം, സൗഹൃദം, പ്രണയം എന്നൊക്കെ പറഞ്ഞ് നിരവധി കൂട്ടായ്‌മകൾ നാട്ടിൽ ഉണ്ട്, അവയിലൊക്കെ ആയിരക്കണക്കിന് ആൾക്കാർ ജോയിൻ ചെയ്തിട്ടുമുണ്ട്. ഇവരുടെ സൈറ്റ് കണ്ടാലറിയാം, അതിന്റെ ഓരോ മുക്കിലും മൂലയിലും പരസ്യങ്ങളാണ്, കൂടാതെ അവർ നമ്മുടെ മെയിലിലേക്കും പരസ്യങ്ങൾ അയച്ചു തരുന്നു. പണമുണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ ഇത്തരം തരികിട സൈറ്റുകൾക്ക്, ഒരു മുൻ കരുതൽ ഇരിക്കട്ടെ.
ഇത്തരം ആപ്ലിക്കേഷൻസ് പരീക്ഷിച്ച് നോക്കുവാൻ ഒരു ഫെയ്‌ക്ക് പ്രൊഫൈൽ കൂടി കൂടെ കരുതുന്നത് നല്ലതായിരിക്കും 🙂
കുറച്ച് ഫോട്ടോസും കൊടുത്ത് എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്ത്, കൂറേ ഏറെ റീഷെയർ ചെയ്ത് ഒരു കള്ള പ്രൊഫൈൽ. പലതരത്തിലുള്ള ആപ്ലിക്കേഷൻസ് ഉണ്ട് ഫെയ്സ്‌ബുക്കിൽ, അവയിൽ ചിലതൊക്കെ വളരെ ഇന്ററസ്റ്റിങ് കൂടിയാണ്, നമ്മൾ അല്പനേരത്തേക്കുള്ള ഒരു തമാശ ആസ്വദിക്കാൻ വേണ്ടി നമ്മുടെ സുഹൃത്തിന്റെ പ്രൊഫൈൽ ഡീറ്റൈൽസ് അവർക്ക് അടിയറവു വെയ്ക്കുന്നത് മോശമല്ലേ. അതിനാൽ ഏതു സോഷ്യൽ നെറ്റ്‌വർക്കിൽ കേറുമ്പോഴും ഒരെണ്ണം ഫെയ്‌ക്കായും ഇരിക്കട്ടെ. അതുകൊണ്ട് തോന്ന്യവാസങ്ങൾ ഒന്നും ഒപ്പിക്കാതിരുന്നാൽ മതി 🙂
ചിത്രങ്ങൾ കോപ്പിയെടുക്കുമ്പോൾ…
കേരളത്തിൽ ഏതൊരു പ്രശസ്തൻ മരിച്ചാലും പത്രക്കാർ ആദ്യം നോക്കുന്നത് മലയാളം വിക്കീപീഡിയയിൽ അദ്ദേഹത്തെക്കുറിച്ച് ലേഖനം ഉണ്ടോ എന്നാണ്. ലേഖനം ഉണ്ടെങ്കിൽ അത് അതേപടിയോ അല്പം മാറ്റം വരുത്തിയോ ഒക്കെ പത്രങ്ങളിൽ അച്ചടിച്ചുവരുന്നു. വിക്കിപീഡിയയിലെ ലേഖനങ്ങൾ അങ്ങനെ ആർക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള ലൈസൻസിൽ കിട്ടുന്നതാണെങ്കിൽ പോലും അതിനും ആവശ്യമായ കടപ്പാട് രേഖപ്പെടുത്തണം എന്നുണ്ട്…
വിക്കിപീഡിയയിലെ ലേഖനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ചിത്രങ്ങൾക്ക് എന്നാൽ മറ്റൊരു പ്രശ്നമുണ്ട്. ലേഖനത്തിലെ ടെക്സ്റ്റ് കണ്ടന്റിനെ ആപേക്ഷിച്ച് വ്യത്യസ്ഥങ്ങളായ ലൈസൻസിലാണു ചിത്രങ്ങൾ പബ്ലിക്കിനു കിട്ടുക. ആ ചിത്രങ്ങളിൽ പലതും ഉപയോഗിക്കുമ്പോൾ ചിത്രം എടുത്ത വ്യക്തിയ്‌ക്കോ വിക്കിപീഡിയയ്ക്കോ അതിന്റെ ക്രഡിറ്റ് നൽകണം എന്ന് വ്യക്തമായിതന്നെ അതിൽ കൊടുത്തിരിക്കും. അങ്ങനെ കൊടുക്കുന്നതുകൊണ്ട് പത്രക്കാർക്കോ മറ്റുള്ളവർക്കോ നഷ്ടമൊന്നും വരില്ലെന്നിരിക്കേ അതു കൊടുക്കണമായിരുന്നു. അത് വിക്കീപീഡിയയ്ക്ക് ചിലപ്പോൾ നല്ലൊരു മുതൽക്കൂട്ടാവുകയും ചെയ്തേക്കാം. വിക്കിപീഡിയ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ ഇതുമൂലം ഇടവരും.
ഇന്ന് അന്തരിച്ച കാക്കനാടന്റെ ചിത്രം വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നതു കാണുക. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ക്ലിക്ക് ചെയ്താൽ മതി അത് വിക്കിപീഡിയയിൽ കാണാം. ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രം കൂടി നോക്കുക. സംഘടനകളും പാർട്ടിയും വിക്കിപീഡിയയിലെ അതേ ചിത്രം ഉപയോഗിച്ച് പോസ്റ്ററുകൾ ഉണ്ടാക്കിയിരിക്കുന്നു.
ഇങ്ങനെ കൊടുക്കുമ്പോൾ അതിന്റെ മൂലയിൽ എവിടെയെങ്കിലുമായി ആ ചിത്രം എടുത്തത് വിക്കിപീഡിയയിൽ നിന്നാണെന്നു പറഞ്ഞാൽ വിക്കിപീഡിയ്‌ക്കു കിട്ടുന്ന ഒരു ബഹുമതിതന്നെയാവില്ലേ അത്..!!
മുകളിലെ രണ്ട് ചിത്രങ്ങളിലും ഒരു രസം ഒളിഞ്ഞിരിപ്പുണ്ട് 🙂 ശ്രീ.കാക്കനാടന്റെ ചിത്രം വിക്കിപീഡിയയിലേക്ക് അപ്പ്ലോഡ് ചെയ്തത് കണ്ണൻ മാഷാണ്. പിന്നീട്, ആ ചിത്രം അദ്ദേഹത്തിനു കടപ്പാട് കൊടുക്കാതെ എടുത്ത് വിവിധ പോസ്റ്റുകളാക്കി വഴിയോരങ്ങളിൽ സ്ഥാപിച്ചതിന്റേയും ഫോട്ടോ എടുത്ത് അത് വിക്കിപ്പീഡിയയിലേക്ക് അപ്ലോഡ് ചെയ്തതും കണ്ണൻ മാഷ് തന്നെ!
ഞാനുമെന്റെ ഫെയ്‌ക്കും!!
| അവൾ (എന്റെ ഫെയ്ക്ക് ഐഡി) | ഞാൻ (first 1000) | ||
| മൊത്തം ബസ് പോസ്റ്റ് | 398 | മൊത്തം ബസ് പോസ്റ്റ് | 2500+ |
| മൊത്തം ലൈക്ക് | 5412 | മൊത്തം ലൈക്ക് | 1422 |
| ലൈക്കിയ ആളുകൾ | 736 | ലൈക്കിയ ആളുകൾ | 144 |
| മൊത്തം റീഷെയർ | 85 | മൊത്തം റീഷെയർ | 179 |

കഴകങ്ങൾ
ചിലപ്പോൾ കേരളത്തിലെ തെക്കൻ ജില്ലകളിൽ ഉള്ളവർ ഇങ്ങനെയൊരു കൂട്ടായ്‌മയെ കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാവില്ല… ഒരു കൂട്ടായ്മയാണിത്. ദ്രാവിഢകാലത്തോളംമ്പഴക്കം കാണുമായിരിക്കണം ഈ സംഗതിക്ക്. വടക്കേ മലബാറിൽ ഇന്നും തളരാതെ ഹൈന്ദവതയിൽ ലയിച്ച്, എന്നാൽ വിശ്വാസപ്രമാണങ്ങളിൽ നിന്നും വ്യത്യസ്ഥത പുലർത്തി നിൽക്കുന്ന ഒരു കൂട്ടായ്മയാണിത്.
വടക്കേ മലബാറിൽ കണ്ടുവരുന്ന ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം, തറ, പള്ളിയറ, കോട്ടം, കാവുകൾ, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ് കഴകം. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ പ്രഥമസ്ഥാനം അർഹിക്കുന്നവയാണ് കഴകങ്ങൾ. സമുദായത്തിന്റെ കീഴിൽ താനങ്ങളുടെ എണ്ണം പെരുകുമ്പോൾ അവയെ നിയന്ത്രിക്കാൻ മേൽഘടകമായാണ് കഴകം രൂപം കൊള്ളുന്നത്.കഴകം എന്ന പദം വിവിധ അർത്ഥങ്ങളിലാണ് ഓരോ ദേശത്തും അറിയപ്പെടുന്നത്. കോലസ്വരൂപത്തിലും അള്ളടസ്വരൂപത്തിലുമായിരുന്നു കഴകങ്ങൾ ആരംഭിച്ചത്. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ ചർച്ച നടത്താനും തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർത്ഥമാണ് അന്നു കഴകം എന്ന പദത്തിനു നൽകിയിരുന്നത്. ഘടകം എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണ് കഴകമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കഴകം എന്ന പദം ആദ്യം തമിഴിലും പിന്നീട് മലയാളത്തിലും പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. തെക്കേമലബാറിൽ ക്ഷേത്രപൂജ നടത്തുന്ന കർമ്മിയെ സഹായിക്കാനായി ശ്രീകോവിലിനു വെളിയിൽ ഒരുക്കങ്ങൾ ചെയ്തു സഹായിക്കുന്നവരെ കഴകക്കാർ എന്നാണു വിളിക്കുക.
ഒടയഞ്ചാൽ
ഒടയഞ്ചാലിനെ പറ്റി അനിലേട്ടൻ ഞാനിട്ട പഴയ ഒരു ബസ്സ് പോസ്റ്റിൽ പറഞ്ഞ കാര്യം വീണ്ടും ഷെയർ ചെയ്യുന്നു…
ശകടത്തിലെ ഛര്‍ദ്ദിക്കാര്‍ക്കു്, ഒരു ഇടുങ്ങിയ പാലം കഴിഞ്ഞെത്തുന്ന ആശ്വാസം…
പാണത്തൂരില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കു്, മാവുങ്കാലും, കോട്ടച്ചേരിയും എത്താറായി എന്നോര്‍മ്മപ്പെടുത്തുന്ന മണം…
പാറപ്പള്ളിയില്‍ ചില്ലറയെറിയുന്നവരെ ചില്ലറയെടുത്തുവെക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ഭക്തി…
“പുറത്തോട്ടു് നോക്കിയിരുന്നോ, കുറച്ചുകൂടി കഴിഞ്ഞാല്‍ ദൂരെ കടല്‍ കാണാം” എന്നു് കുട്ടികളുടെ അന്യോന്യമുള്ള അടക്കംപറച്ചില്‍…
മുമ്പു്, മഴക്കാലത്തു് കോളിച്ചാലില്‍ വെള്ളം കയറി ശകടങ്ങളോടാത്തപ്പോള്‍ നടന്നു് പോകുന്ന യാത്രക്കാരുടെ അല്പനേരത്തെ തലചായ്പ്പു്…
പനത്തടിയില്‍ നിന്നു് കൊന്നക്കാടു് പോകാന്‍ എന്തിനാ, കോട്ടച്ചേരിയും, നീലേശ്വരവും ചുറ്റുന്നതെന്ന ആലോചന…
കാഞ്ഞങ്ങാടു് വഴി വന്ന തിരുവിതാംകൂര്‍ കുടിയേറ്റക്കാരുടെ ആദ്യ താവളങ്ങളിലൊന്നു്…
പിന്നെ, ഒഴിവുനേരങ്ങളിലൊക്കെ കൊരട്ട പറക്കുന്ന,
റബ്ബര്‍വെട്ടുന്ന,
ദിവസവും മുപ്പതു് കി.മി യാത്രചെയ്തു് ദുര്‍ഗ്ഗയില്‍ പഠിക്കാനെത്തുന്ന,
എന്റെ എട്ടാംക്ലാസു് സഹപാഠിയായ കുഞ്ഞിക്കൃഷ്ണനെ പോലെ അദ്ധ്വാനശീലരുടെ നാടു്…
വിക്കിമീഡിയ കോമൺസിലെ ചിത്രം കാണുക:
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം

ശശികല ചാര്‍ത്തിയ ദീപാവലയം
നം തനനം തനനം തനനം നം
നിശയൊരു കാര്‍ത്തിക വര്‍ണ്ണാഭരണം
നം തനനം തനനം തനനം നം
കളനൂപുരശിഞ്ചിതരഞ്ജിതമേളം
തനനനനനന തനനം
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം
തനനനനനന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ
തനനം തനനം നം നം നം നം
തം തനനനം തനാനന തം തനനനം
നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ
വരലക്ഷ്മിക്കോലം വരയുന്ന നേരം
തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം
കാര്‍ത്തികരാവിന്‍ കന്മദഗന്ധം
ചാര്‍ത്തി ദേവിയെ നാമൊരുക്കി
താരണിത്താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളംതെന്നല്‍
പഞ്ചമരാഗം… സഞ്ചിതതാളം…
നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം
കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം
കളിമണ്‍ചെരാതിന്‍ കനകാഭിഷേകം
കാഞ്ചനരൂപം ദേവീപ്രസാദം
കൈവല്യമേകുന്നൊരീ നേരം
ദര്‍ശനപുണ്യം പദമാടി…
ലക്ഷ്മീഭാവം നടമാടി…
ചഞ്ചലപാദം… മഞ്ജുളനാദം…
മണിവര്‍ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ
തം തനനനം തനാനന തം തനനനം
ഒരു സഹായം പ്ലീസ് അഥവാ Secure Connection Failed

……………………………………………………………………………………………………………………..
വൈശാഖൻ തന്ന ഈ പേജിൽ പറഞ്ഞിരിക്കുന്നതു പ്രകാരം ചെയ്തുനോക്കണം! ഇനി ഇവൻ വരട്ടെ!!
Bypassing the warning
- On the warning page, click Or you can add an exception….
- Click Add Exception…. The Add Security Exception dialog will appear.
- Click Get Certificate.
- Read the text describing the problems with this site.
- Click Confirm Security Exception if you want to trust the site.
നാടകമേ ഉലകം – രണ്ടാം ഭാഗം!!

നാടകം : നിർമ്മലചരിതം
ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നതിന് മുമ്പ് അനുഗ്രഹം വാങ്ങാന്‍ നിര്‍മല്‍ മാധവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി. തന്റെ ഓഫീസില്‍ കണ്ടപാടെ നിര്‍മലിനെ ആശ്ലേഷിച്ചു:
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി : ‘വലിയ താരമായല്ലോ.
”മനസ്സില്‍ വിഷമം തോന്നേണ്ട കാര്യമില്ല. നിന്നെയാരും ഒന്നും ചെയ്യില്ല. നല്ല കുട്ടിയായി പഠിച്ച് ഉയരത്തില്‍ എത്തണം. എല്ലാ സഹായവും ഉണ്ടാകും.”
നിർമ്മലൻ : ”എല്ലാ സഹായത്തിനും നന്ദി. പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് പോകാന്‍ ഞാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാര്‍ ഇടപെട്ടത്. സാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല.’
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി : “ഇനി ആരും നിന്നെ വേട്ടയാടില്ല. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.”
കാക്കനാടന് ബാഷ്‌പാഞ്ജലി
പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ ( ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.
ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ വർഗ്ഗീസ് കാക്കനാടന്റെ മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിൽ. 1955-ൽ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി.
കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽവേയിലും റെയിൽവേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്. രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവർഷം സതേൺ റെയിൽവേയിലും ആറ് വർഷം റെയിൽവേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ ‘ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ‘ എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ൽ വിവാഹിതനായി. ഭാര്യ : അമ്മിണി, മക്കൾ: രാധ, രാജൻ, ഋഷി. 2011 ഒക്‌ടോബർ 19 നു ബുധനാഴ്‌ച രാവിലെ കരൾസംബന്ധിയായ രോഗത്തെ തുടർന്ന് കാക്കനാടൻ അന്തരിച്ചു.



