
ഏതാനും വാക്കുകൾ കൊണ്ട് എഴുതിത്തീർക്കാവുന്ന ഒരു ഭൂമികയല്ല മാടായിപ്പാറ. അത് കാലത്തിന്റെ വിവിധ അടരുകളിലൂടെ സഞ്ചരിക്കുന്ന ഒരു മഹാകാവ്യമാണ്. മഴമേഘങ്ങൾ അതിന്റെ നെറുകയിൽ ചുംബിക്കുന്നതും, കാക്കപ്പൂവുകൾ നീലപ്പട്ട് വിരിക്കുന്നതും, ചരിത്രത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന കാറ്റിൽ അലിഞ്ഞുചേരുന്നതും മാടായിപ്പാറയുടെ മാത്രം മാന്ത്രികതയാണ്. നിങ്ങൾ കുറിച്ച വരികളിലെ ആത്മബന്ധം ഉൾക്കൊണ്ട്, പ്രകൃതിയുടെ ഈ വിസ്മയത്തെക്കുറിച്ച് അല്പം കൂടി വിപുലമായി എഴുതട്ടെ. Continue reading
ആത്മികയുടെ ആദ്യത്തെ ജന്മദിനം!
ആഗസ്റ്റ് 15 നു ആമിക്കുട്ടിക്ക് ഒരു വയസ്സു തികയുകയാണ്! ഒരച്ഛനായതിന്റെ ഒരു വർഷം! മഞ്ജു ഒരമ്മയാതിന്റെ ഒരു വർഷം! ഒരു കുഞ്ഞു കളിക്കുടുക്കയായി അവൾ ഇപ്പോൾ പിച്ചവെച്ചു നടക്കാൻ തുടങ്ങിയിരിക്കുന്നു; പിഞ്ചിളം കാലടികളാൽ ചുവടുകൾ വെച്ച് അവൾ ഓടുകയാണെന്നു പറയണം! പതിയെ നടക്കുമ്പോൾ ബാലൻസുതെറ്റി വീണുപോവും. Continue reading
ഭ്രാന്ത് – നൂലുപൊട്ടിയ പട്ടങ്ങൾ
ഭ്രാന്ത് പലർക്കും കാവ്യാത്മകമാണ്; ചിലർക്കതാണു പ്രണയം. എന്നാൽ കാവ്യാത്മകമാവാത്ത, കടുത്ത യാഥാർത്ഥ്യത്തിൽ ഭ്രാന്ത് എന്നത് ഏറെ ഭീകരമാണ്. സംസ്കാരശൂന്യരായി, വിശപ്പിനെ മാത്രം ഭയന്ന്, വിശപ്പിനെ മാത്രം പ്രണയിച്ച്, വിശപ്പിനുവേണ്ടി മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ചിലരാണിവിടെ പറ്റയാളികൾ. Continue reading
ഏകാകിയുടെ നൊമ്പരം
ഞാനൊരിക്കൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു! ചെറുപ്പത്തിലാണ്, അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ! ഒരു ദിവസം രാവിലെ അമ്മ എന്നെ പൊതിരെ തല്ലി! തല്ലിയതെന്തിനെന്ന് ഓർക്കുന്നില്ല! സ്കൂളിലേക്ക് പോകാൻ ഒരുങ്ങി നിന്നപ്പോൾ ആയിരുന്നുവത്. രക്ഷപ്പെടാനായി പുസ്തകക്കെട്ടുമെടുത്ത് ഞാനോടുകയായിരുന്നു. Continue reading
പനിയുടെ നിറം
പനിയുടെ നിറം മഞ്ഞയാണെന്നു തോന്നുന്നു!!
പനിയുണ്ട്, തലവേദനയുണ്ട്, ചുമയുണ്ട്, കണ്ണുകളും വേദനിക്കുന്നു – എങ്കിലും ഒരു സുഖമുണ്ട്!
ഒടയഞ്ചാലിൽ ഒരു ഫോറസ്റ്റുണ്ട്!!
പെരുമഴയത്ത് അതിനിടയിലൂടെ മഴ നനഞ്ഞ് നടക്കുമ്പോൾ ഒരു സുഖമുണ്ട്…
വൻ കാറ്റിൽ മരങ്ങൾ ഉലയുന്നതും Continue reading
വിശുദ്ധൻ

നഗ്നമായ കഴുത്തിനു പിന്നില്‍നിന്നും നേര്‍ത്ത അരുണിമ മുഖത്തേക്കു വ്യാപിച്ചു:
“താമരയുടെ ഇതളുകള്‍ എന്തിനെ സൂചിപ്പിക്കുന്നു?”
“എനിക്കറിഞ്ഞുകൂടാ.”
“താമരയുടെ അല്ലി എന്തിനെ സൂചിപ്പിക്കുന്നു?”
“എനിക്കറിഞ്ഞുകൂടാ.”
:-പത്മരാജന്റെ ലോല എന്ന ചെറുകഥയിൽ നിന്നും
അക്ഷയത്രിതീയ
കുറച്ചു വർഷങ്ങളായി കേട്ടുവരുന്ന ഒരു മഹാ സംഭവമാണ് അക്ഷയത്രിതീയ! ഹിന്ദുക്കളുടെ മറ്റൊരു പുണ്യദിനമായി ഇത് കലണ്ടറിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു! ഈ വർഷത്തെ അക്ഷയത്രിതീയ മെയ് രണ്ട്, അതായത് ഇന്നാണ്! മേടമാസത്തിലെ കറുത്ത വാവിനു ശേഷം വരുന്ന ദിവസത്തോടെ ചാന്ദ്രരീതി പ്രകാരമുള്ള വൈശാഖമാസം ആരംഭിക്കുന്നു. Continue reading
മൈസൂർ യാത്ര
ബാംഗ്ലൂരിൽ വന്നശേഷവും അല്ലതെയും പലപ്രാവശ്യം പോയ സ്ഥലമായിരുന്നു മൈസൂർ. എന്നാൽ ഇപ്രാവശ്യം വീട്ടുകാരോടൊപ്പം പോയി എന്നത് ഏറെ സന്തോഷകരമായി തോന്നി. കഴിഞ്ഞപ്രാവശ്യം അവർ ബാംഗ്ലൂരിൽ വന്നപ്പോൾ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു മൈസൂരിൽ പോയി വരിക എന്നത്! Continue reading
മലയാളത്തിലെ താരാട്ടുപാട്ടുകൾ

കാരം വെടിഞ്ഞ രേഫം
എല്ലാ വർണങ്ങളേയും കാരം തൊട്ടു പറയുമ്പോൾ ര മാത്രമെന്തേ രേഫമായി? വർണങ്ങളിൽ രേഫത്തിനുള്ള പ്രത്യേകതയെന്താണ്? സംസ്കൃതത്തിൽ നിന്നും അതേപടി ഇറക്കുമതി ചെയ്ത കലാപരിപാടിയാണല്ലോ അകാരം, ഇകാരം, എന്നൊക്കെ കാരം ചേർത്ത് വർണ്ണങ്ങളെ സൂചിപ്പിക്കുക എന്നത്. അന്നത്തെ സംസാരഭാഷയെ കൃത്യമായ സൂത്രത്തിൽ ബന്ധിച്ചു ശാസ്ത്രീയവിശദീകരണം നൽകി പാണിനി പാണിനീയം ഉണ്ടാക്കി. Continue reading

