അല്പം ലോജിക്ക് വെച്ച് കളിക്കേണ്ടുന്ന ഒരു കളിയാണിത്. ഒരുവശത്തിരിക്കുന്ന തവളകളെ മുഴുവൻ മറുവശത്തേക്കും തിരിച്ചും എത്തിക്കുകയാണു വേണ്ടത്. ഒരു തവളയ്ക്ക് മറ്റൊരു തവളയുടെ മുകളിലൂടെ ചാടാം; പക്ഷേ രണ്ടുതവളകളെ കടന്നു ചാടാനാവില്ല. ഒരു മിനിറ്റിനുള്ളിൽ ഈ കളി കളിച്ചു തീർക്കേണ്ടതുണ്ട്. ശ്രമിച്ചു നോക്കുക.
കുട്ടികൾക്കു വേണ്ടിയുള്ള ഇത്തരം നിരവധി കളികൾ http://akidsheart.com/math/mathgames/index.html എന്ന വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നു. കാണുക.
< മറ്റൊരു കളി കാണുക



ഓണവും കെ. എസ്. ആർ. ടി. സി. സർവ്വീസും തമ്മിൽ പ്രത്യേകിച്ച് ചേർച്ചയൊന്നുമില്ലെങ്കിലും ഇന്നലെ ഓണദിനത്തിൽ നടന്ന സംഭവങ്ങൾ ഒത്തു വെച്ചപ്പോൾ അങ്ങനെ എഴുതാമെന്നായി! ഓണക്കാലത്ത് വീട്ടിലെത്തിയ നവാഥിതിയാണ് ആത്മിക – മഞ്ജുവിന്റേയും എന്റേയും മകൾ!
കേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെ ഉപയോഗത്തിനായി ഐടി @ സ്കൂൾ പ്രോജക്റ്റ് തയ്യാറാക്കിയിട്ടുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഐടി @ സ്കൂൾ ഗ്നു ലിനക്സ് 12.04. ഉബുണ്ടു 12.04 എന്ന ഗ്നു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിനെ ആധാരമാക്കിയാണിത് തയ്യാറാക്കിയിരിക്കുന്നത്.
അല്പം പഴയ കുറിപ്പുകളാണ്; എന്നോ കൈയിൽ തടഞ്ഞവ – കുറച്ചുകൂടി വികസിപ്പിച്ച് എഴുതുന്നു. പഴയതാണെങ്കിലും ഒരിക്കലും ഈ കുറിപ്പുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല!! നവജാതശിശുവിനെ കാണാൻ പോകുമ്പോൾ ചില മര്യാദകളൊക്കെ പാലിക്കേണ്ടതുണ്ട്. 