ദി വ്യാജന്‍
കേരളത്തിലെ വിഷമദ്യ ദുരന്തം
ഇന്നലെ രാത്രിയായി വീട്ടിലെത്താന്‍.
നിറയേ ഗട്ടറുള്ള റോഡും നല്ല മഴയും കാരണം ബാംഗ്ലൂര്‍ – കാസര്‍ഗോഡ് ബസ്സ് ഒന്നരമണിക്കൂറോളം വൈകി.
“ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം …. ” എന്ന കവിതയും മൂളിപ്പോയ ഞാന്‍ Continue reading
തോന്ന്യാക്ഷരങ്ങള്‍
malayalam letters | മലയാളം അക്ഷരങ്ങള്‍
“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”
മലയാളത്തില്‍ മൊത്തം എത്ര അക്ഷരങ്ങള്‍ ഉണ്ട്? എന്ന്! ഇന്നലെ ഉച്ച കഴിഞ്ഞ് സ്നാക്സ് കഴിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തമിഴന്‍ ഗുണശേഖരന്‍ എന്നോടു ചോദിച്ചു… ഞാനൊന്നു ഞെട്ടി! ഇവനിതെന്തിനുള്ള പുറപ്പാടാണ്‌? ശരിക്കും അറിയാന്‍ വേണ്ടി ചോദിച്ചതാവുമോ അതോ വേറെ വല്ല ഗൂഢലക്ഷ്യവുമുണ്ടോ? എന്താണൊരുത്തരം പറയുക? സാധാരണ കുനുഷ്‌ടുപിടിച്ച ചോദ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ്‌ ഉച്ചകഴിഞ്ഞുള്ള സ്‌നാക്‌ടൈം. ഞാനൊന്നാലോചിച്ചു നോക്കി.
അതിനിടയില്‍ വീണ്ടും വന്നു ചോദ്യം:
“നീ എം.എ. മലയാളം താനേ!”
അതേ! എം. എ മലയാളം തന്നെ! എന്നുവെച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്താണൊരുത്തരം പറയുക?. ശരിക്കും എത്ര അക്ഷരങ്ങള്‍ ഉണ്ട്? ലക്ഷേപലക്ഷം മസ്‌തിഷ്കതരം‌ഗങ്ങള്‍ തലച്ചോറിലേക്ക് ഇരച്ചുകയറി സേര്‍ച്ചു തുടങ്ങി. ഋ-ന്റെ ദീര്‍ഘവും നകാരത്തിന്റെ ദ്വന്ദ്വഭാവവും സം‌വൃതോകാരവും ഒക്കെ എന്റെ മസ്തിഷ്‌കമണ്ഡലത്തില്‍ വട്ടം ചുറ്റുന്നു. തൊട്ടടുത്തു നിന്ന് ഌകാരം പല്ലിളിച്ചു കാണിക്കുന്നു! ഇതിനേക്കുറിച്ചൊക്കെ നിലനില്‍‌ക്കുന്ന ആയിരമായിരം ചര്‍ച്ചകള്‍ എന്റെ കാതുകളില്‍ വന്നലയ്‌ക്കുന്നു… തനിയേ നില്‍ക്കുന്ന സ്വരങ്ങളും സ്വരക്കൂട്ടുമായി നില്‍ക്കുന്ന വ്യഞ്ജനങ്ങളും അര്‍ദ്ധവ്യഞ്ജനങ്ങളും സ്വരസഹായമില്ലാതെ നില്‍‌ക്കുന്നവയും എല്ലാം ചുറ്റും നിരന്നുനിന്ന് ആര്‍ത്തു ചിരിക്കുന്നു… എന്തെങ്കിലും പറഞ്ഞേ പറ്റൂ…
“എന്തിനാണു നിനക്കതിപ്പോള്‍?” ഒരു തല്‍ക്കാല ആശ്വാസത്തിനായി ഞാനൊരു നമ്പറിട്ടു…
“ടേയ്! സൊല്ലെടാ, ഉനക്ക് തെരിയുമാ? തെരിയാതാ?”
തമിഴന്‍ വിടുന്ന ഭാവമില്ല. കൈവിരലിലെണ്ണാവുന്ന പത്തിരുപത്ത് അക്ഷരങ്ങളും വെച്ച് ഇവനെന്തിനാ മറ്റവന്റെ നെഞ്ചത്തുകേറാന്‍ വരുന്നത്! ഇവനറിയുമായിരിക്കുമോ മലയാളത്തിലെ എണ്ണത്തില്‍ വഴങ്ങാത്ത അക്ഷരങ്ങളുടെ പകിടകളി? തമിഴന്‍‌മാര്‍ മുടിഞ്ഞ ഭാഷാസ്നേഹികളാണത്രേ! സിനിമയ്‌ക്ക് ഇംഗ്ലീഷ് പേരിടനമെങ്കില്‍ എക്സ്ട്രാ നികുതി വാങ്ങുന്നവരാണത്രേ തമിഴന്‍‌മാര്‍! പോരെങ്കില്‍ അടുത്തിടെ കോയമ്പത്തൂരില്‍ വെച്ച് ലോക ക്ലാസിക്കല്‍ തമിഴ് സമ്മേളനം (ചെമ്മൊഴി മാനാട്) നടത്തി വിജയിപ്പിച്ചതിന്റെ ഹാങ്‌ഓവര്‍ ഇതുവരെ വിട്ടുമാറിയിട്ടുമില്ല… ഹേയ്! അതൊന്നുമായിരിക്കില്ല! ചിലപ്പോള്‍ വെറുതേ അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാവും…
കോയമ്പത്തൂരു നടന്നത് ഡി.എം.കെ നടത്തിയ പാര്‍ട്ടി സ്റ്റണ്ടാണെന്നാണു തമിഴന്‍ മോഹനന്‍ പറയുന്നത്. മധുരയിലും ട്രിച്ചിയിലും ഡി.എം.കെ.യ്ക്കു നല്ല സ്വാധീനമുണ്ട്. കോയമ്പത്തൂരില്‍ അതല്പം പിന്നോട്ടാണ്‌. അപ്പോള്‍ അതൊന്നു മിനുക്കിയെടുക്കാന്‍ തമിഴ്‌മക്കള്‍ക്കിടയില്‍ ചെലവാകുന്ന ഏറ്റവും നല്ല ആയുധം – അവന്റെ പൈതൃകത്തില്‍ കേറിപ്പിടിക്കുക തന്നെ… ഈ ഒരു സമ്മേളനത്തിനു വേണ്ടി 760 കോടിരൂപ ചെലവാക്കിയത്രേ! ഭയാനകം!! സംമ്മേളനനഗരിയിലേക്ക് എത്തിച്ചേരാന്‍ പുതിയ റോഡുകള്‍, പുതിയ ബസ്‌സ്റ്റാന്‍‌ഡ് എന്നുവേണ്ട പലതരത്തിലുള്ള നിര്‍മ്മാണങ്ങള്‍. എല്ലായിടത്തും ഡി.എം.കെ കാരന്റെ കൊടി പാറിപ്പറന്നു. അവിടെ നടന്നത് പഴയ അണ്ണാച്ചിസിനിമയിലെ പാട്ടുകളും അതുപോലെ കൊച്ചുകൊച്ചു പരിപാടികളുമായിരുന്നത്രേ. എങ്ങനെ കംമ്പ്യൂട്ടറില്‍ തമിഴ് അക്ഷരങ്ങള്‍ വരുന്നു തുടങ്ങിയതിനേകുറിച്ചുള്ള ക്ലാസുകള്‍ അങ്ങനെ പോകുന്നു മോഹനന്റെ കണ്ടെത്തലുകള്‍…
പക്ഷേ എന്റെ പ്രശ്നം അതല്ലല്ലോ! മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? എന്താണു പറയേണ്ടതെന്ന് ഒരെത്തും പിടിയുമില്ല. 49 എന്നു പറഞ്ഞാലോ, അതോ 51 വേണോ? 56 അക്ഷരങ്ങള്‍ ഉണ്ടെന്നും കേള്‍ക്കുന്നു. വിക്കിപീഡിയയില്‍ എവിടേയോ വായിച്ചതോര്‍ത്തു – അത് 53 ആയിരുന്നു എന്നാണോര്‍മ്മ! ഏതു പറഞ്ഞാലും ഇക്കാര്യത്തില്‍ ഒരുത്തന്‌ തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റും എന്നതിനാല്‍ ചെറിയൊരാശ്വാസം തോന്നി. പക്ഷേ, അങ്ങനെ തര്‍ക്കിച്ചു പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവെനിക്കില്ല താനും. 49, 51, 53, 56 ഇതില്‍ ഏതു പറയണമെന്ന ആശങ്കയായി പിന്നീട്…
പൊടുന്നനേ മഴമംഗലത്തിന്റെ ഭാഷാനൈഷധം ചമ്പുവിലെ വരികള്‍ മനസ്സിലേക്കോടിയെത്തി:
അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ –
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!
അതേ ശ്ലോകം തന്നെ! മണ്ഡലവിളക്കു കാലമാവുമ്പോള്‍ ചക്കിട്ടടുക്കം ഭജനമഠത്തില്‍ നിന്നും എല്ലാ ശനിയാഴ്ചകളിലും കേള്‍ക്കാറുള്ള മൈക്കുഴി വിജയന്‍‌മാഷിന്റെ ശബ്ദസൗകുമാര്യത്താല്‍ സ്‌ഫുടം ചെയ്തെടുത്ത ശ്ലോകം! സ്രഗ്ദ്ധര വൃത്തം പഠിക്കുമ്പോള്‍ എന്നോ ബൈഹാര്‍ട്ടാക്കിയ അതേ ശ്ലോകം!
അമ്പത്തൊന്നു പറഞ്ഞാലോ? വേദമാകുന്ന വടവൃക്ഷത്തിന്റെ കൊമ്പില്‍ പൂത്ത പൂവില്‍നിന്നും ഊര്‍‌ന്നുവന്ന തേനാണോ ശരിക്കും മലയാളഭാഷ? അതിന്റെ ഒറിജിന്‍ ഇപ്പറഞ്ഞ ആദിദ്രാവിഡന്റെ തമിഴുതന്നെയല്ലേ! വെറുതേ സംസ്‌കൃതത്തിന്റെ തൊഴുത്തിലേക്കു കൊണ്ടു പോകേണ്ടതുണ്ടോ! ഗുണശേഖരന്‍ ഇനി അതില്‍ കേറിപിടിക്കുമോ? ഹേയ്! ഈ പൊട്ടനിതൊന്നുമറിയില്ലായിരിക്കും…
ക മുതല്‍ മ വരെ ഉള്ള വ്യഞ്ജനങ്ങളുടെ കാര്യത്തില്‍ സംശയം ഇല്ല 25 എണ്ണം, മധ്യമങ്ങള്‍ നാലെണ്ണം – യ, ര, ല, വ. ഊഷ്മാക്കള്‍ മൂന്നെണ്ണം – ശ, ഷ, സ. ഹ എന്ന ഘോഷി. ദ്രാവിഡമധ്യമങ്ങളായ ള, ഴ, റ എന്നിവ മൂന്നെണ്ണം. മൊത്തം 36 എണ്ണം. സ്വരങ്ങളാണു പ്രശ്‌നക്കാര്‍. അം – ഉണ്ട്, അഃ ഉണ്ട്. ഋ – ന്റെ ദീര്‍ഘമായ ൠകാരമുണ്ട് . ഌകാരമുണ്ട്; ൡകാരമുണ്ട്. ഇതിനൊക്കെ പുറമേ സ്വരസഹായമൊന്നുമില്ലാതെ നില്‍ക്കാന്‍ ചങ്കുറപ്പുകാണിച്ച ല്‍, ന്‍, ണ്‍, ര്‍, ള്‍ എന്നീ ചില്ലക്ഷരങ്ങള്‍ അഞ്ചെണ്ണമുണ്ട്; ചന്ദ്രക്കല എന്ന സം‌വൃതോകാരമുണ്ട്… വേണ്ട ഇതൊക്കെ കൂട്ടിയാല്‍ അമ്പത്താറിലും നില്‍ക്കില്ല. അക്ഷരങ്ങളുടെ ഈ അസ്ഥിരതകൂടി പരിഹരിക്കാന്‍ പറ്റാത്തവരാണല്ലോ മലയാളത്തിനു ക്ലാസിക്കല്‍ഭാഷാപദവി വേണമെന്നു പറഞ്ഞ് അലമുറയിടുന്നത് എന്നോര്‍‌ത്ത് സങ്കടം തോന്നി. സംഘകാല കൃതികളുടെ 30 ശതമാനം മലയാളിക്കും അവകാശപ്പെട്ടതാണത്രേ! തമിഴന്റെ തല്ലു വാങ്ങിക്കാനുള്ള പുറപ്പാടു തന്നെ! അതവിടെ നില്‍ക്കട്ടെ…
ഞാന്‍ പറഞ്ഞു:”അമ്പത്തൊന്ന്!” എന്നിട്ടവനെ ഒളിഞ്ഞൊന്നു നോക്കി. ആ മുഖത്ത് വല്ല ഭാവമാറ്റവും ഉണ്ടോ? മുഖം ചുളിച്ചവന്‍ വല്ലതും പറയാന്‍ തുടങ്ങുന്നുണ്ടോ? ആദിദ്രാവിഡന്റെ ഗംഭീരമാര്‍ന്ന ഭാഷാസ്നേഹശൗര്യത്താല്‍ ഈ അഭിനവദ്രാവിഡന്‍ എന്റെ പാഴ്‌വാക്കുകളെ തല്ലിത്തകര്‍ക്കുമോ! ഇല്ല!! അവന്റെ മുഖം അത്ഭുതം കൊണ്ടു വിടരുന്നു!
“ടേയ്!! നിജമാണ്‍ടാ!!”
“ഞാനെന്തിനു കള്ളം പറയണം? സത്യം – പരമസത്യം!” ഹാവൂ അപകടമൊന്നുമില്ല! ആശ്വാസം! എന്നാലും ഈ ഇത്തിരി സമയം കൊണ്ടെന്റെ മനസ്സെവിടെയൊക്കെ പോയി!!
ഇവനോടാരോ പറഞ്ഞത്രേ മലയാളത്തില്‍ 31 അക്ഷരങ്ങളാണുള്ളതെന്ന്. അതൊന്നു കണ്‍‌ഫേം ചെയ്യുക എന്നേ ഉണ്ടായിരുന്നുള്ളൂ ഗുണശേഖരന്‌. അമ്പത്തൊന്നെന്ന് കേട്ടപ്പോള്‍ അവന്റെ അത്ഭുതം വര്‍ദ്ധിച്ചതാതാണ്‌. അവന്‍ മലയാളത്തെ സ്തുതിച്ചു…
പിന്നെ അവിടെ നടന്നതൊരു കൊലപാതകമായിരുന്നു… കിട്ടിയ അവസരം വിടാതെ മലയാളത്തിന്റെ ഗുണഗണങ്ങള്‍ ഞാനവനു മുന്നില്‍ നിരത്തി. ഏതക്ഷരക്കൂട്ടങ്ങളേയും അനായാസം പറയുന്ന മലയാളിയുടെ മിടുക്കിനെ പൊലിമയോടെ വര്‍ണ്ണിച്ചു; ലോകത്തിന്റെ ഏതുകോണില്‍ പോയാലും തട്ടുകടവെച്ചിരിക്കുന്ന മലയാള മെയ്‌വഴക്കത്തെ പ്രകീര്‍ത്തിച്ചു. എല്ലാം കേട്ട് തമിഴന്‍ കണ്ണുമിഴിച്ച് വിഴുങ്ങസ്യാ എന്നു നിന്നു. എങ്കിലും എന്റെ മനസ്സില്‍ ആ ചോദ്യം ചോദ്യമായി തന്നെ അവശേഷിച്ചു…
“ടേയ് രാജേഷ്, ഉന്നുടെ മലയാളത്തിലേ മൊത്തം എവുളു എഴുത്തുക്കള്‍ ഇരുക്ക്ഡാ?”
അല്പം അക്ഷരവിചാരം
മലയാളത്തെ മറന്നവര്‍ക്കും മറന്നെന്നു നടിക്കുന്നവര്‍ക്കും ഒന്നോര്‍മ്മ പുതുക്കാന്‍ അക്ഷരമാലയെ ഇവിടെ എടുത്തെഴുതുന്നു. ഒഴിവാക്കേണ്ടതിനെ ഒഴിവാക്കുക. എടുക്കേണ്ടതിനെ എടുത്തുകൊള്ളുക. എനിക്കിഷടമല്ലാത്തവയെ ആണ്‌ ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്.
സ്വരാക്ഷരങ്ങള്‍ – ഉച്ചരിക്കാന്‍ മറ്റു ശബ്ദങ്ങളുടെ സഹായമാവശ്യമില്ലാത്തവ
• അം
• അഃ
• സം‌വൃതോകാരം - ചന്ദ്രക്കല
• മൊത്തം 19 എണ്ണം
വ്യഞ്ജനങ്ങള്‍ – സ്വരാക്ഷരങ്ങളുടെ സഹായത്തോടെ മാത്രം ഉച്ചരിക്കാന്‍ പറ്റുന്ന ശബ്ദങ്ങള്‍.
ഉദാഹരണം: ക = ക് + അ, ച = ച് + അ
• ഖരം
• അതിഖരം
• മൃദു
• ഘോഷം
• അനുനാസികം
• വര്‍ഗ്ഗം
• കണ്ഠ്യം (കവര്‍ഗ്ഗം)
• താലവ്യം (ചവര്‍ഗ്ഗം)
• മൂര്‍ധന്യം (ടവര്‍ഗ്ഗം)
• ദന്ത്യം (തവര്‍ഗ്ഗം)
• ഓഷ്ഠ്യം (പവര്‍ഗ്ഗം)
• മൊത്തം 25 എണ്ണം
• മധ്യമം അഥവാ അന്തസ്ഥങ്ങള്‍
• നാലെണ്ണം
• ഊഷ്മാക്കള്‍
• മൂന്നെണ്ണം
• ദ്രാവിഡമധ്യമം
• മൂന്നെണ്ണം
• ഘോഷി
• ഒരെണ്ണം
• ല്‍
• ന്‍
• ണ്‍
• ര്‍
• ള്‍
• ചില്ലക്ഷരങ്ങള്‍
• അഞ്ചെണ്ണം
• വിസര്‍ഗം
• അനുസ്വാരം
• വിരാമം
• ചിഹ്നങ്ങള്‍
ഇനിയൊന്ന് എണ്ണി നോക്കുക! അറുപതെണ്ണമായിരിക്കുന്നു. ഐ എന്ന അക്ഷരത്തിന്റെ ആവശ്യമില്ലാന്നും പറഞ്ഞ് ചിലര്‍ രംഗത്തു വന്നിരുന്നു. കാരണം, ‘ഐ’ എന്ന പ്രത്യേക ചിഹ്നമില്ലാതെതന്നെ ‘അയി’ എന്നെഴുതിയാല്‍ തീരാവുന്നതേ ഉള്ളൂ അതെന്നായിരുന്നു അവരുടെ വാദം. ‘ഫ’ എന്ന അക്ഷരത്തേയും രണ്ടുതരത്തില്‍ ഉച്ചാരിക്കുന്നുണ്ട് നമ്മള്‍. ആ രണ്ടാമത്തെ ഉച്ചാരണത്തിന്‌ ഇനിയും അക്ഷരരൂപം കൈവന്നിട്ടില്ല. നകാരത്തിന്റെ രണ്ടാം ഉച്ചാരണത്തിനേയും ഇവിടെ പരിഗണിച്ചിട്ടില്ല; ഇനിയും അക്ഷരങ്ങള്‍, അങ്ങനെ നോക്കുമ്പോള്‍ കൂടേണ്ടിയിരിക്കുന്നു. മുകളിലെ ചുവന്ന അക്ഷരങ്ങളെ സം‌രക്ഷിക്കേണ്ടതുണ്ടെന്നു ചിലര്‍ പറയുന്നു. അത്തരം അക്ഷരങ്ങള്‍ ഉള്ള പുസ്തകങ്ങളേ പറ്റി പറയേണ്ടിവരുമ്പോള്‍ അതല്ലെങ്കില്‍ അവ മറ്റൊരു മാധ്യമത്തിലേക്കു പകര്‍ത്തി എഴുതുമ്പോള്‍ ഇത്തരം അക്ഷരങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ. വേറെന്തക്ഷരം വെച്ചു മാറ്റിയാലും അതാവില്ലല്ലോ.
കൂട്ടിവായിക്കാൻ
1) സ്വല്പം ലിപിചിന്തകൾ അഥവാ മലയാളം ലിപിവ്യവസ്ഥയുടെ ചരിത്രം
ജിമെയില്‍ html സിഗ്‌നേച്ചര്‍
How to create Gmail Signatureയാഹുമെയിലില്‍ html signature കൊടുക്കാനുള്ള സൗകര്യം മുമ്പുതന്നെ ഉണ്ട്. ഏതെങ്കിലും html editor-ല്‍ ഒരു കുഞ്ഞു സിഗ്‌നേച്ചറുണ്ടാക്കി കോപ്പി എടുത്ത് അവിടെ പേസ്റ്റ് ചെയ്താല്‍ മതിയാവും. എന്നാല്‍ ജിമെയില്‍ പോലുള്ള പല മെയില്‍ സര്‍‌വീസുകളിലും ആ ഒരു സൗകര്യം നിലവില്ലില്ല. html ഉപയോഗിച്ച് അത്യാവശ്യം കളികള്‍ കളിക്കുന്നവരെ നിരാശരാക്കുന്ന ഒരു കാര്യമാണത്. എന്നാല്‍ വൈസ്‌സ്റ്റാമ്പെന്ന ഒരു മോസില്ല ആഡ്‌ഓണ്‍ ഉപയോഗിച്ച് നമുക്കിത് ഭംഗിയായി ചെയ്യാവുന്നതാണ്‌. എന്റെ ജീമെയില്‍ കിട്ടിയ പലരും, അതിലെ സിഗ്നേച്ചര്‍ കണ്ടിട്ട് അതെങ്ങനെ ഉണ്ടാക്കിയെന്നു ചോദിക്കുകയുണ്ടായി. (ദാ ഇവിടെ ഉണ്ട് ആ സിഗ്നേച്ചര്‍!)അന്നേ തോന്നിയ ഒരാശയമായിരുന്നു, ജിമെയില്‍ സിഗ്നേച്ചറിനെ കുറിച്ചൊരു പോസ്റ്റ്. ഇതു കൊണ്ട് ജീമെയിലില്‍ മാത്രമല്ല, മറ്റു പല മെയില്‍സര്‍‌വീസുകളിലും നമുക്ക് സിഗ്നേച്ചര്‍ ഉണ്ടാക്കാവുന്നതാണ്.
സിഗ്നേച്ചര്‍
മെയിലിനു കീഴെ അല്പം ഭംഗിയില്‍ പേരും അഡ്രസ്സും ഫോണ്‍ നമ്പറും അതുപോലെ അത്യാവശ്യം ചിലകാര്യങ്ങളും html കോഡുപയോഗിച്ച് എഴുതുക എന്നേ സിഗ്നേച്ചര്‍ എന്നതുകൊണ്ട് ഇവിടെ അര്‍‌ത്ഥമാക്കുന്നുള്ളൂ. അതിനായ് വേണമെങ്കില്‍ ഇമേജുകളും ഉപയോഗിക്കാം. പിന്നീട് മെയില്‍ കം‌മ്പോസുചെയ്യുമ്പോള്‍ അതു താഴെ അറ്റാച്ച്‌ഡായി വരുന്നതു കാണാം. ഇമേജുകള്‍ ഉപയോഗിക്കുന്നവര്‍, ആ ഇമേജുകള്‍ ഓണ്‍ലൈനില്‍ എന്നും സൂക്ഷിക്കാന്‍ ഒരിടം(പിക്കാസ വെബ്‌ആര്‍ബം, നിങ്ങളുടെ വെബ്‌സ്പേസ്, ഇതുപോലെ ഏതെങ്കിലും ഒന്ന്) കണ്ടെത്തുകയും അവിടെ ആ ഇമേജുകള്‍ ആദ്യം തന്നെ സൂക്ഷിക്കേണ്ടതുമാണ്‌.
ഡൗണ്‍ലോഡുചെയ്യുക
മോസില്ലയില്‍ ഈ ആഡ്‌ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതു ഡൗണ്‍‌ലോഡ് ചെയ്തശേഷം തുറന്നു വെച്ച മോസില്ല ബ്രൗസറിലേക്ക് ഡ്രാഗ്‌ ചെയ്തുകൊണ്ടിട്ടാല്‍ മതി. അപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്‌ഷന്‍ കിട്ടും. സാധാരണ ആഡ്‌ഓണ്‍‌സ് ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതുപോലെ തന്നെയാണ്‌. ആഡ്‌ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാന്‍ ബ്രൗസര്‍‌ ഒന്നു റീസ്റ്റാര്‍‌ട്ട് ചെയ്യാന്‍ പറയും. ഇതിനായി ബ്രൗസര്‍‌ ക്ലോസ്‌ ചെയ്ത ശേഷം വീണ്ടും ഓപ്പണ്‍‌ ചെയ്താല്‍ മതിയാവും. ഇനി മോസില്ലയുടെ മുകളിലെ മെനുവില്‍ ടൂള്‍‌സ് ക്ലിക്ക് ചെയ്ത് അതിലെ ആഡ്‌ഓണ്‍‌സ് (Add-Ons) ക്ലിക്ക് ചെയ്യുക. ആഡ്‌ഓണ്‍‌സിന്റെ ഒരു വിന്‍‌ഡോ ഓപ്പണ്‍‌ ചെയ്തു വരുന്നതു കാണാം. അതില്‍ എക്‌സ്റ്റന്‍‌ഷന്‍‌സ് ‍‌(extensions) എന്നൊരു ടാബുണ്ടാവും. അതു ക്ലിക്കുചെയ്ത് താഴെ വൈസ്‌സ്റ്റാമ്പ് എന്നൊരു എക്‌സ്റ്റന്‍‌ഷന്‍ കൂട്ടിച്ചേര്‍‌ത്തിട്ടുണ്ടോ എന്നു നോക്കുക: ചിത്രം നോക്കിയാല്‍ കൂടുതല്‍‌ മനസിലാവും.Mail Signature
ഇതില്‍ വന്നാല്‍ നിങ്ങളുടെ ആഡ്‌ഓണ്‍ കൃത്യമായിതന്നെ ഇന്‍സ്‌റ്റാള്‍‌ഡ് ആണെന്നര്‍‌ത്ഥം.
സിഗ്നേച്ചര്‍‌ ഉണ്ടാക്കുക
വളരെ ശ്രദ്ധിച്ചുചെയ്യേണ്ട ഒരു കാര്യമാണിത്. നിങ്ങള്‍ക്ക് ഏതെങ്കിലും html എഡിറ്റര്‍ ഉപയോഗിച്ച് നല്ലൊരു സിഗ്നേച്ചര്‍ ഉണ്ടാക്കാവുന്നതാണ്‌. (ഞാന്‍ ഉപയോഗിക്കുന്നത് അഡോബിന്റെ ഡ്രീം‌വീവറാണ്‌) സ്റ്റൈല്‍‌സ് ഒക്കെ ഇന്‍ലൈന്‍‌ ആയിത്തന്നെ കൊടുക്കണം. ഇമേജുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞത് ഓര്‍‌മ്മയുണ്ടല്ലോ അവ ഓണ്‍‌ലൈനില്‍ എന്നും ഉണ്ടാവുന്ന വിധം ഏതെങ്കിലും ഒരു സെര്‍‌വറില്‍ വേണം സൂക്ഷിക്കാന്‍. ഇനി ഇതൊന്നുമറിയാത്തവര്‍ക്ക് ഞാന്‍ ഉപയോഗിക്കുന്ന സിഗ്നേച്ചറിന്റെ കോഡുതരാം, അതിലെ കണ്ടറ്റുപാര്‍‌ട്ടില്‍ നിങ്ങള്‍ക്കു വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. അതില്‍ കാണുന്ന ഇമേജ്‌സ് ഒക്കെ ഓണ്‍‌ലൈനില്‍ തന്നെ ഉള്ളതിനാല്‍ അതിനേകുറിച്ചും വേവലാതി വേണ്ട.
എന്റെ സിഗ്നേച്ചറിന്റെ കോഡ്.
ഈ കോഡിന്റെ പ്രിവ്യു ഇവിടെ കൊടുത്തിരിക്കുന്നു. ഈ കോഡ് ഇതുപോലെ കോപ്പി എടുക്കുക.
ഈ കോഡില്‍ തിരുത്തലുകള്‍ വരുത്താന്‍ പ്രയാസം തോന്നിയതായി പലരു പറഞ്ഞതിനാല്‍ കോഡ് എഡിറ്റിംങിനെ കുറിച്ച് അല്പം കൂടി വിശദമായി ഇവിടെ കൊടുത്തിരിക്കുന്നു. (click here >> ). അതുകൂടി കാണുക.
• ഒരു നോട്പാഡില്‍ അതു പേസ്റ്റ്‌ ചെയ്യുക – ഒരു html എഡിറ്റാറാണെങ്കില്‍ വളരേ നല്ലത്.
• പേര്‍, നമ്പര്‍ എന്നിവ മാറ്റുക,
• സോഷ്യല്‍‌ നെറ്റ്‌വര്‍ക്കിലെ നിങ്ങളുടെ പ്രൊഫൈല്‍ ലിങ്ക് കണ്ടുപിടിച്ച് വളരെ ശ്രദ്ധാപൂര്‍‌വം മാറ്റുക,
• ഇനി ഇവിടെ കൊടുത്തിരിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് ലിങ്കില്‍ ഏതെങ്കിലും ഒന്നില്‍ നിങ്ങള്‍ക്ക്‌ പ്രൊഫൈല്‍ ഇല്ലെന്നു കരുതുക. അതപ്പോള്‍ ഒഴിവാക്കേണ്ടതാണല്ലോ. അതിന് ആ ലിങ്ക് ഉള്‍പ്പെട്ട
ടാഗ് (
style=”float:…. മുതല്‍
വരെ ഉള്ള ഭാഗം) എടുത്തു കളഞ്ഞാല്‍ മതി.
• ഇതില്‍ ഇല്ലാത്തൊരു ലിങ്ക് കൂട്ടിച്ചേര്‍ക്കാന്‍ അല്പം പാടാണ്‌.
ഇനി ചെയ്യേണ്ടത്
ഇനി, മോസില്ല ഓപ്പണ്‍ ചെയ്യുക. നേരത്തേ പറഞ്ഞ ആഡോണ്‍‌ എടുക്കക ( click: tools -> Add-ons then Extensions) അതില്‍ Options എന്നൊരു ബട്ടണ്‍‌ ഇടതുവശത്തുണ്ടാവും അതു ക്ലിക്ക്‌ ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്‍‌ഡോ ഒന്നു നന്നായി നോക്കുക. അതില്‍ Choose your Signature: എന്നുണ്ട്; Your Details: എന്നൊരു സെക്‌ഷന്‍ ഉണ്ട് – അതില്‍ തന്നെ HTML എന്നൊരു ബട്ടണ്‍‌ ഉണ്ട്. അതില്‍ ക്ലിക്ക്‌ ചെയ്താല്‍‌ വിഷ്വല്‍‌ (Visual) എന്നായി അതിന്റെ പേരു മാറുന്നതു കാണാം. അതിനു താഴെ വലിയൊരു ടെക്‌സ്‌റ്റ്ബോക്‌സും കാണാം. HTML എന്നു പേരുള്ള ബട്ടണ്‍‌ ക്ലിക്ക് ചെയ്താല്‍‌ വരുന്ന ഈ ബോക്‌സില്‍‌ നമ്മള്‍ നേരത്തേ നോട്‌പാഡില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന html code പേസ്റ്റ് ചെയ്താല്‍‌ മതി. ഇനി വേണമെങ്കില്‍ ഏറ്റവും താഴെ ഉള്ള Preview എന്ന ബട്ടണ്‍‌ ക്ലിക്ക് ചെയ്താല്‍ അതെങ്ങനെ വരുമെന്നു കാണാനുമാവും. ഇനി എല്ലാം OK കൊടുത്തു ക്ലോസ്‌ ചെയ്യുക.
ഇനി നിങ്ങളുടെ ജിമെയില്‍ ഓപ്പണ്‍‌ ചെയ്യുക. അവിടെ സെറ്റിം‌ങ്‌സില്‍‌ ജെനറല്‍‌ പാര്‍‌ട്ടില്‍ താഴെ സിഗ്നേച്ചര്‍ എന്ന ഭാഗം നോക്കുക. അവിടെ താഴെ കാണുന്നതു പോലെ വന്നു കാണും.
My Gmail Signature
അത്യാവശ്യം വേണ്ട എഡിറ്റിംങുകള്‍ ഇവിടേയും നടത്താം. രണ്ട് സിഗ്നേച്ചര്‍ വന്നിട്ടുണ്ടെങ്കില്‍ ഒന്ന് ഇവിടെവെച്ചു തന്നെ ഡിലീറ്റ് ചെയ്തേക്ക്. സിഗ്നേച്ചര്‍ ബോക്സില്‍ സിഗ്നേച്ചര്‍ വന്നു കഴിഞ്ഞാല്‍‌ വീണ്ടും മോസില്ലയുടെ ടൂള്‍സില്‍‌ ആഡോണ്‍‌സില്‍ പോയി ആ ആഡോണിനെ എടുക്കുക. അതിനി വേണ്ട. അതവിടെ കിടന്നാല്‍ മെയില്‍ സിഗ്നേച്ചറില്‍ ഇനി രണ്ട് സിഗ്നേച്ചര്‍ വനുകൊണ്ടിരിക്കും. അവിടെ നിന്നു തന്നെ Uninstall ചെയ്തു കളഞ്ഞേക്ക്… അല്ലെങ്കില്‍ ഡിസേബിള്‍ ചെയ്തു വെച്ചേക്ക്. (ഡൗണ്‍ലോഡുചെയ്യുക എന്ന മുകളിലെ ഹെഡിം‌ങിനു കീഴിലുള്ള ചിത്രം നോക്കുക. uninstall ചെയ്യാനും disable ചെയ്യാനും ഉള്ള ബട്ടണുകള്‍ കാണാവുന്നതാണ്‌.)
വളരെ എളുപ്പമാണിത്. കോഡ് എഡിറ്റുചെയ്യുമ്പോള്‍ നല്ല ശ്രദ്ധ വേണം. എന്റെ ജീമെയില്‍ സിഗ്നേച്ചറിന്റെ ഗുട്ടന്‍‌സ് പിടികിട്ടിക്കാണുമെന്നു കരുതുന്നു. സ്വന്തമായി ഇതിനുവേണ്ട കോഡ് എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം അതിന്റെ സ്റ്റൈല്‍‌ ഇന്‍ലൈനായി തന്നെ എഴുതണം എന്നതാണ്‌. പുതിയൊരു സിഗ്നേച്ചര്‍‌ ഉണ്ടാക്കി തരണമെന്ന് ആരും പറഞ്ഞേക്കരുത് 🙂 പലര്‍ക്കും പല ഐഡിയ ആണല്ലോ ശ്രമിച്ചു നോക്കുക. വിജയിച്ചാല്‍ ഒരു മെയില്‍ എനിക്കും അയക്കാന്‍ മറക്കരുത്!
ഓജോബോര്‍ഡ് റീലോഡഡ്!
ഓജോ ബോര്‍ഡ് | ouija-boardഎനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു സംഭമുണ്ടെന്ന്. ആദ്യമായി ഓജോബോര്‍ഡിനെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് Continue reading
ചേലിയക്കാരന്റെ പ്രേതം
ചേലിയക്കാരന്റെ പ്രേതം
ഭൂത, പ്രേത, പിശാചുകളെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇരുട്ടിന്റെ മറവിലും‍, വടവൃക്ഷങ്ങളായ കരിമ്പനകളിലും പാലമരത്തിലും എന്തിനേറെ, കുടുസ്സുമുറികളിലും‍, തട്ടിന്‍പുറങ്ങളിലും രക്തദാഹികളായ ഇവറ്റകള്‍ സസുഖം വാണിരുന്നുവത്രേ!. മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെയീ കടും‌വര്‍‌ണ്ണകാമനകള്‍ എന്നും കൗതുകം ജനിപ്പിച്ചിരുന്നു. ബല്യകാലം ചെലവഴിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിഗ്രാമത്തിന്റെ ശക്തമായ സ്വാധീനത്തില്‍ ഇത്തരം വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും അപകടവും തിരിച്ചറിയാന്‍ ചെറുപ്പത്തിലേ സാധിച്ചിരുന്നു. യുക്തിയുടെ ശക്തമായ തടവറയില്‍ ഗതികിട്ടാതെ ഈ ദുരാത്മാക്കള്‍ ശ്വാസം മുട്ടിവന്നു. പ്രേതങ്ങള്‍ വിഹരിക്കുന്ന കാവിലും ഇടവഴികളിലും ഇരുള്‍നിറഞ്ഞ വനമേഖലയിലും ശവക്കോട്ടയിലും സന്ധ്യാനേരങ്ങളില്‍ നടന്നു ഞാന്‍ പേടി മാറ്റി. അവരെന്നെ വിട്ട് എന്നെന്നേക്കുമായി വിടപറഞ്ഞൊഴിഞ്ഞു; കൂടെ ദൈവവിശ്വാസവും. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായിരുന്നു എനിക്ക് ദൈവവും ഈ പറഞ്ഞ ദുരാത്മാക്കളും. ഗുഡ്‌ബൈ പറഞ്ഞവരൊഴിഞ്ഞു പോയപ്പോള്‍ പിന്നീടുകണ്ട പല ആചാരങ്ങളും ഒരു ചെറുചിരിയോടെ കണ്ടു നില്‍ക്കാനായി. എങ്കിലും ഒരാചാരത്തേയും ഞാന്‍‌ എതിര്‍‌ക്കുന്നില്ല.
ഇതൊരു ബാക്‌ഗ്രൗണ്ട് വിവരണം. അതവിടെ നില്‍‌ക്കട്ടെ. നമുക്ക് നമ്മുടെ തീമിലേക്ക് വരാം. ഇതൊരു പ്രേതകഥയല്ല, ചില പ്രേതങ്ങളെ കുറിച്ചുള്ള കഥയാണ്‌. ജിജി ജോര്‍ജെന്ന വട്ടന്‍ സയന്റിസ്‌റ്റും ഞാനും കോളേജിന്റെ വകയിലുള്ള ഒരു പ്രേതഭവനത്തില്‍ പാര്‍ത്തുവന്നിരുന്ന കാലം. അഞ്ചാറേക്കറോളം വരുന്ന കാടുപിടിച്ചു കിടക്കുന്ന ഒരു പ്രദേശത്തിന്റെ ഒത്ത നടുക്കായിരുന്നു ആ വലിയ വീട്. വിശാലമായ മച്ചകവും വലിയ മുറ്റവും സൈഡില്‍ തന്നെ വലിയൊരു കിണറും – പഴയ ഒരു ഹിന്ദു ഭവനം.
പ്രതികാരദാഹിയായ ചേലിയക്കാരന്‍
പണ്ടേതോ ചേലിയക്കാരന്‍‌മാരുടേതായിരുന്നു ആ വീട്. ഒരു കാരണവര്‍ അവിടെ ഒറ്റയ്‌ക്കു താമസിച്ചു വന്നിരുന്നു. ഒരിക്കല്‍, ആ കാരണവരെ വീടിനു പുറകിലുള്ള വഴിയില്‍ വെച്ചാരോ അതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തി! രക്തം വാര്‍ന്നുവാര്‍ന്ന് അയാള്‍ മരിച്ചു!! മാസങ്ങള്‍ക്കുശേഷം പ്രതികാരദാഹിയായി അയാള്‍ ഉയര്‍‌ത്തെണീറ്റു… കറുത്ത കരിമ്പടം പുതച്ച്, രാത്രിയുടെ നിഗൂഡയാമങ്ങളില്‍ അയാള്‍ ദേളിയിലൂടെ അലഞ്ഞു നടക്കാന്‍ തുടങ്ങി. നിശബ്‌ദരാത്രിയുടെ ഏകാന്തതയെ കീറിമുറിച്ചുകൊണ്ടുള്ള അയാളുടെ ദീനരോധനം പലരുടേയും ഉറക്കം കെടുത്തി. പലരും പ്രേതത്തെ കണ്ടു ഭയന്നു. ഇടവഴികളില്‍ നിന്നയാള്‍ ചരല്‍മണ്ണു വാരിയെറിയും. ഭയത്തിന്റെ കറുത്ത പുക ഗ്രാമാന്തരങ്ങള്‍ താണ്ടി. ചേലിയക്കാരന്‍‌മാരുടെ പ്രേതത്തിന്‌ കാഠിന്യമേറുമത്രേ! അങ്ങനെ ആ സ്ഥലവും വീടും ഒറ്റപ്പെട്ടു. നാട്ടുകൂട്ടങ്ങളാലോചിച്ചു. കണ്ണൂരിലെ‌ പിലാത്തറയില്‍ നിന്നും സുള്യത്തുനിന്നും ഉപ്പളയില്‍നിന്നും മംഗലാപുരത്തു നിന്നും മന്ത്രവാദികള്‍ വന്നു. പഠിച്ച വിദ്യകളൊക്കെ നോക്കിയിട്ടും പരേതാത്മാവു വഴങ്ങിയില്ല. പൂജകള്‍ പലതു കഴിഞ്ഞു. ഹവ്യഗ്രവ്യങ്ങളാല്‍ പ്രേതം പൂര്‍‌വാധികം ശക്തനായി മാറി. രാത്രിഞ്ചരന്‍‌മാരെ ഉപദ്രവിക്കാന്‍ കൂടി തുടങ്ങിയപ്പോള്‍ രാത്രി സഞ്ചാരം എന്നെന്നേക്കുമായി നിലച്ചു. ആരോ പറഞ്ഞതറിഞ്ഞ് കര്‍ണാടകയിലെ ചിക്കമാംഗ്ലൂരില്‍ നിന്നും ഒരു ഉഗ്രന്‍ മന്ത്രവാദിയെ നാട്ടുകാര്‍ കൊണ്ടു വന്നു. ഉഗ്രപ്രതാപിയായി ആ മന്ത്രവാദി മരണം നടന്ന ഈ വീട്ടില്‍ താമസമാക്കി. മാന്ത്രിക കളങ്ങള്‍ തലങ്ങും വിലങ്ങും വരച്ചു. മൂന്നു ദിവസത്തെ ഉഗ്രമായ ഉച്ചാടനത്തിനൊടുവില്‍ പ്രേതം മാന്ത്രികന്റെ കാല്‍‌ക്കീഴിലമര്‍ന്നു. അദ്ദേഹം അതിനെ ഒരു കുഞ്ഞു കുടത്തിലേക്കാവാഹിച്ചു, ചുവന്ന പട്ടിട്ടു മൂടി. കരിമ്പടം കീറിമുറിച്ച് ഭദ്രമായി കെട്ടി. മൂന്നാം നാള്‍ പുലര്‍ച്ചെ ആദ്യയാമത്തില്‍ ചെമ്പരിക്ക കടല്‍ത്തീരത്തേക്കു പോയി, മന്ത്രധ്വനികളോടെ കടലില്‍ നിമഗ്നം ചെയ്തു. കടുത്തപ്രയോഗങ്ങള്‍ നടത്തിയ മാന്ത്രികന്‍ നന്നേ ക്ഷീണിതനായി കാണപ്പെട്ടു. നാടുകാര്‍ ബഹുമാനാദരങ്ങള്‍ നല്‍കി അദ്ദേഹത്തെ യാത്രയാക്കി. മൂന്നാം നാള്‍ ആ മഹാമന്ത്രികന്‍ തന്റെ മാന്ത്രികകളത്തില്‍ മരിച്ചു വീണു… ഉത്തരം കിട്ടാത്ത ചോദ്യമായി അതവിടെ കിടക്കട്ടെ, എന്തായാലും ചേലിയക്കാരന്റെ ശല്യം പിന്നീട് ദേളീ നിവാസികള്‍‌ക്കുണ്ടായിട്ടില്ല.
സുരസുന്ദരിയായ പതിനേഴുകാരി
വര്‍ഷങ്ങള്‍ കടന്നു. കഥകള്‍ കടങ്കഥകളായി തലമുറകള്‍ കൈമാറി. ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പലരിലൂടെയും കൈമറിഞ്ഞു. ഈ കഥ നടക്കുമ്പോള്‍ അവിടെ സുന്ദരിയായൊരു മധുരപതിനേഴുകാരിയുണ്ട്. പ്രഭാതപൂജയ്‌ക്കു ശേഷം നടയിറങ്ങിവരുന്ന ലക്ഷ്‌മീദേവിയെ പോലെയുള്ള അവളുടെ പ്രസരിപ്പില്‍ വിശാലമായ ആ പുരയിടം കോരിത്തരിച്ചു. ചെറുവാല്യക്കാര്‍ മനക്കോട്ടകളില്‍ അവളെ ചേര്‍ത്തുവെച്ചൊരു ജീവിതക്രമം ത്വരിതപ്പെടുത്തി. അവരുടെ സങ്കല്പഭോഗങ്ങളിലെ നിത്യ സന്ദര്‍‌ശകയായി ആ സുരസുന്ദരി.Lady Ghost കടക്കണ്ണേറിനാല്‍ അവളെല്ലാവരെയും സന്തോഷിപ്പിച്ചു വന്നു. ഒരു നാള്‍ നാടിനെ നടുക്കിക്കൊണ്ടവള്‍ ആ വീടിന്റെ പടിഞ്ഞാറേ മുറിയില്‍ തൂങ്ങി മരിച്ചിരിക്കുന്നു! എന്തോ നിസാരമായ മോഹഭംഗമെന്ന് വീട്ടുകാര്‍. ദുര്‍നിമിത്തങ്ങളുടെ അകമ്പടിയില്‍ ആ കുടുംബം വീടും പറമ്പും വിറ്റെങ്ങോ പോയി.
പുതിയ താമസക്കാര്‍
ആരേയും കാത്തുനില്‍ക്കാതെ വര്‍ഷങ്ങള്‍ പിന്നേയും കടന്നു. സ്ഥലം കോളേജിന്റെ കൈയിലായി; ഞങ്ങളവിടുത്തെ താമസക്കാരായി! ഭൂതപ്രേതാദികളിലൊന്നും തീരെ വിശ്വാസമില്ലാത്തയാളായിരുന്നു ജിജി ജോര്‍ജും. അവന്‍ വീട്ടില്‍ പോകുമ്പോള്‍ ഞാനും ഞാന്‍ വീട്ടില്‍ പോകുമ്പോള്‍ അവനും തനിച്ചായി. യാതൊരുവിധ ശല്യങ്ങളും ഞങ്ങളെ തേടിയെത്തിയിരുന്നില്ല. അങ്ങനെയിരിക്കെ ജിജി സി.പി.സി.ആര്‍. ഐ-ലേക്കു മാറി. താമസം അവിടെ ക്വാര്‍‌ട്ടേസിലായി; ഞാനിവിടെ തനിച്ചു. പിന്നെ വല്ലപ്പോഴും എത്തുന്ന സന്ദര്‍ശകനായി ജിജി. അങ്ങനെ വരുന്ന ദിവസങ്ങളില്‍ ഒത്തിരി സമയം വര്‍ത്തമാനം പറഞ്ഞിരിക്കുക പതിവായിരുന്നു. ജിജി പോയപ്പോള്‍ അവന്റെ റൂമിലേക്ക് ഞാന്‍ ഷിഫ്‌റ്റ് ചെയ്തിരുന്നു. എന്റെ റൂമിലെ കട്ടിലും അതേ റൂമില്‍ തന്നെ എടുത്തു വെച്ച് വളരെ വിശാലമായിട്ടായിരുന്നു എന്റെ ശയനം.
രാവിലെ ചായ കുടിക്കാന്‍ പോകുമ്പോള്‍ അഹമ്മദിക്ക ചോദിക്കും “സാറേ, അവിടെ ഇപ്പോ ശല്യങ്ങളൊന്നുമില്ലല്ലോ? അല്ലാ, ഒറ്റയ്‌ക്കല്ലേ താമസം!”. ചായക്കടക്കാരന്‍ അഹമ്മദിക്കയില്‍ നിന്നുമാണ്‌ മുകളിലെ കാര്യങ്ങളൊക്കെ ഞങ്ങള്‍ അറിഞ്ഞത്. ചൊവ്വയും വ്യാഴവുമാണത്രേ പ്രേതങ്ങളുടെ വിഹാരരാവുകള്‍‌ (കാസര്‍ഗോഡ് മുസ്ലീങ്ങള്‍‌ക്കിടയില്‍ പ്രേതമിറങ്ങുന്നത് വ്യാഴാഴ്‌ച രാത്രിയാണ്‌!)‍. ഞാനവിടെ ഒറ്റയ്‌ക്കു താമസിക്കുന്നതില്‍ വലിയ വേവലാതിയായിരുന്നു മൂപ്പര്‍ക്ക്.
മ്യൂട്ടേഷന്‍
ഒരുനാള്‍ ബയോടെക്‌നോളജിയിലെ പുതിയ അദ്ധ്യാപകനായി ജിജിയുടെ ക്ലാസ്‌മേറ്റ് മുസ്തഫ വരികയുണ്ടായി. അണുമാത്രജീവാംശങ്ങളെക്കുറിച്ച് സസൂക്ഷ്‌മം നിരീക്ഷിച്ചു പഠിച്ചിരിക്കുന്ന മുസ്തഫ ഒരു കൊച്ചു പുലിയാണെന്നു ജിജി വിളിച്ചു പറഞ്ഞു. കണ്ണൂരില്‍ നിന്നും എന്നും ട്രൈനില്‍ വരുന്ന അദ്ദേഹത്തോട് എന്റെ കൂടെ താമസിക്കുന്നെങ്കില്‍ താമസിച്ചോളൂ എന്നൊരിക്കല്‍ ഞാന്‍ പറഞ്ഞു. അങ്ങനെ മൂപ്പര്‍ എന്റെ കൂടെ കൂടാനുള്ള തയ്യാറെടുപ്പോടെ ഒരു നാള്‍ വന്നു. വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ വീടിനെ കുറിച്ച് ചെറിയൊരു ചിത്രം നല്‍കിയിരുന്നു. മുസ്തഫ പക്ഷേ വാചാലനായി, ബാഗ്ലൂരില്‍ ആദ്യത്തെ പ്രോജക്‌റ്റ് ചെയ്യാന്‍ പോയപ്പോള്‍ താമസിച്ച വീട്ടിലെ ഭീകരാന്തരീക്ഷവും ഫൈനല്‍ പ്രോജക്‌റ്റിന്‌ തിരുവനന്തപുരത്ത് പോയപ്പോള്‍ താമസിച്ചവീട്ടിലെ അഭൗമപ്രതിഭാസത്തെ പറ്റിയും അവിടെ പത്തിവിടര്‍‌ത്തിയാടിയ പാമ്പിനേ പറ്റിയും അവന്‍ പറഞ്ഞു. പറഞ്ഞതു കേട്ടപ്പോള്‍ അത്രയ്‌ക്കു ഭീകരതയോ സംഭവബഹുലതയോ ഒന്നും അവകാശപ്പെടാനില്ലാത്ത വീടായിരുന്നു ഇത്.
എന്റെ റൂമില്‍ നിന്നും ഒരു കട്ടില്‍ പിടിച്ച് മറ്റേ റൂമില്‍ കൊണ്ടുപോയിട്ടു. റൂമൊക്കെ ഒന്നു വൃത്തിയാക്കിയെടുത്തു. വൈകുന്നേരം ഞങ്ങള്‍ അഹമ്മദിക്കയുടെ ഹോട്ടലിലേക്ക് ചായ കുടിക്കാന്‍ പോയി. മുസ്തഫയെ കണ്ട അഹമ്മദിക്ക പണ്ടേത്തെ കഥകള്‍ ആവര്‍ത്തിച്ചു. എന്റെ ധൈര്യത്തെ പ്രകീര്‍‌ത്തിച്ചു. എനിക്കൊരു കൂട്ടുകിട്ടിയതില്‍ ആ പാവം മനുഷ്യന്‍ ആശ്വാസം കൊണ്ടു. ശാത്രത്തിന്റെയും മനഃശാസ്‌ത്രത്തിന്റേയും കൂട്ടു പിടിച്ച് മുസ്തഫയും തകര്‍ത്തു കയറി. രണ്ടുപേരുടേയും വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയ മുസ്തഫ വീടിന്റെ എല്ലാ മൂലയും നടന്നു കണ്ടു. പുറത്തിറങ്ങി ചുറ്റുപാടുകളൊക്കെ നോക്കി. കിണറും അടുത്തുള്ള കുളവും കണ്ടു. തട്ടിന്‍‌പുറത്തു കേറിയപ്പോള്‍ എലികള്‍ നാലുപാടും ചിതറി ഓടുന്നതുകണ്ട് തിരിച്ചിറങ്ങി. രാത്രിയില്‍ മൂപ്പനെന്റെ അടുത്തു വന്നു:
“മാഷേ, മാഷിന്റെ കയ്യില്‍ പായയുണ്ടോ?”
ഞാന്‍: “പായയോ, കട്ടിലുമുണ്ട്, ബഡ്ഡുമുണ്ട് എന്തിനാണു പായ?” – പായ ഒന്നെന്റെ കൈയിലുണ്ടായിരുന്നു, എങ്കിലും ആവശ്യമറിയണമല്ലോ.
മുസ്തഫ: “അല്ല, ഞാനും മാഷിനോടൊപ്പം ഈ മുറിയില്‍ കിടന്നോളാം… താഴെ നിലത്ത്”
എനിക്കു ചിരിവന്നു, ആ കട്ടില്‍ തന്നെ എടുത്തുകൊണ്ടുവരാമെന്നു ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കൂടി വൈകുന്നേരം അങ്ങോട്ടു മാറ്റിയ കട്ടില്‍ തിരിച്ചു കൊണ്ടുവെച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മുസ്തഫ വല്ലാതെ അസ്വസ്തനായിരുന്നു. ഞാന്‍ കാര്യങ്ങളതേപടി ജിജിയോടു പറഞ്ഞു; സത്താര്‍ജിയോടു പറഞ്ഞു.
ഒരിക്കല്‍ ജിജി വന്നപ്പോള്‍ രാത്രിയില്‍, ഞങ്ങള്‍ തമ്മിലുള്ള സാധരണ സംഭാഷണമെന്ന നിലയില്‍ അവിടെ നടന്നതെന്ന രീതിയില്‍ ഒരു പ്രേതകഥ അതീവ തന്മയത്വത്തോടെ പറയുകയുണ്ടായി. സിറ്റൗട്ടിലിരുന്നു പിറ്റേ ദിവസത്തേക്കു പഠിപ്പിക്കേണ്ട കാര്യങ്ങള്‍ പ്രിപ്പെയര്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു മുസ്തഫ. ഞങ്ങളുടെ കഥ പറച്ചില്‍ പുരോഗമിച്ചു. പണ്ട് ജിജിയുടെ കഴുത്തില്‍ കുരിശുമാലയുണ്ടായതു കൊണ്ടാണ്‌ ശല്യമുണ്ടാവാതിരുന്നത് എന്നും, എന്റെ കൈയിലുള്ള ആദ്ധ്യാത്മരാമായണവും ഭഗവത്‌ഗീതയും കിടക്കുമ്പോള്‍ സമീപത്തു തന്നെ വെക്കണമെന്നും ജിജി ഉപദേശിച്ചു. അല്പം കഴിഞ്ഞ് മുസ്തഫ വന്നപ്പോള്‍ ഞങ്ങള്‍ കഥ പറച്ചില്‍ നിര്‍‌ത്തി. പിന്നെ ഇതിന്റെ റിസള്‍‌ട്ടറിയാന്‍ ജിജി എന്നെ എന്നും വിളിക്കുമായിരുന്നു. പ്രത്യേകിച്ചൊന്നുമുണ്ടാവാതെ മൂന്നുനാലു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം വളരെ യാദൃശ്ചികമായി മുസ്തഫ അതിനേപറ്റി ചോദിച്ചു. ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാനാ കള്ളക്കഥ വീണ്ടും ആവര്‍ത്തിച്ചു.
പരിസമാപ്തി
അന്നു തന്നെ മുസ്തഫ കോളേജിന്റെ സമീപത്ത് അല്പം അകലെയായി മറ്റൊരു വീടു കണ്ടെത്തി. അങ്ങോട്ട് മാറാമെന്ന് എന്നെ ഒത്തിരി നിര്‍‌ബന്ധിച്ചു. ഞാന്‍ പോയില്ല. പക്ഷേ, മുസ്തഫ ഒരു കടുംങ്കൈ ചെയ്തു. അവന്‍‌ അന്നു തന്നെ കട്ടയും പടവും മടക്കി. പിന്നെ എന്നും രാവിലെ കണ്ണൂരില്‍ നിന്നും കാസര്‍ഗോഡ് വരെ ട്രൈനില്‍ വരും വൈകുന്നേരം തിരിച്ചു പോവും. രണ്ടുമൂന്നു മാസം ഇങ്ങനെ പോയിവന്ന മുസ്തഫ അവസാനം ആ പരിപാടിയങ്ങ് ഉപേക്ഷിച്ചു. ജിജിയുടെ വിവാഹം കഴിഞ്ഞു – മുസ്തഫയുടേയും വിവാഹം കഴിഞ്ഞു, വിവാഹത്തിന്‌ ജിജിയും സബിതയും പോയിരുന്നുവത്രേ. ഈ കഥയൊക്കെ അറിയുന്ന മറ്റൊരാള്‍ ഇപ്പോള്‍ അമേരിക്കയിലുള്ള സത്താര്‍‌ജിയാണ്‌.
മുസ്തഫയാണ്‌ എന്നോട് ഓജോബോര്‍ഡിനെ പറ്റിയും അതിന്റെ നിര്‍മ്മാണം പ്രവര്‍ത്തനം എന്നിവയെ കുറിച്ച് ആദ്യമായി പറഞ്ഞത്! പക്ഷേ, അതൊന്നു പരീക്ഷിച്ചു നോക്കാനും മരിച്ചുപോയ ആ പതിനേഴുകാരിയോട് സംസാരിക്കാനുമായി ഞാനവന്റെ കാലുപിടിച്ചതായിരുന്നു. സമ്മതിച്ചില്ല. എന്നാല്‍ പിന്നീട് ഞാന്‍ ഓജോ ബോര്‍ഡിനെ അടുത്തറിഞ്ഞു – അതങ്ങ് ഏറ്റുമാനൂരില്‍ നിന്ന്! അക്കഥ ദാ ഇവിടെ കൊടുത്തിരിക്കുന്നു.!!
പശുവും ഭക്തിയും പിന്നെ മലയാളിയും
cow urine india
ഇങ്ങനേയും ഒരു ഭക്തിയോ!
ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂം‌മേറ്റായ ഷൈന്‍‌ വര്‍ഗീസിന്റെ കൂടെ Continue reading
മലയാളം വിക്കിപീഡിയ സി.ഡി. വിമര്‍ശനം
വിദ്യാഭ്യാസവകുപ്പിന്റെ വിഭവ ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന വിമര്‍ശനത്തിനുള്ള മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ ഔദ്യോഗിക മറുപടിയാണിത്.
സംഗമത്തില്‍ പുറത്തിറക്കിയ മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങളുടെ സി.ഡി പുറംചട്ട. ഇന്ത്യന്‍ വിക്കികളില്‍ ഇത്തരത്തിലുള്ള ഒരു സം‌രംഭം ആദ്യമായാണ്‌
വിക്കിപീഡിയ ആര്‍ക്കും തിരുത്താവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്‌. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ അടഞ്ഞ ഒരു മുറിക്കുള്ളിലിരുന്ന് എഴുതുന്നതല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിക്കിപീഡിയ പ്രവര്‍ത്തകര്‍ (അല്ലാത്തവരും) പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ളവയാണ്‌ വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും. മലയാളം വിക്കിപീഡിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ്‌ നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും ഇതേക്കുറിച്ചുള്ള അറിയിപ്പുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൂട്ടം പ്രവര്‍ത്തകര്‍ അവരുടെ സൗകര്യവും സാഹചര്യവും സമയവും കണക്കിലെടുത്ത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കനുസരിച്ച് സന്നദ്ധപ്രവര്‍ത്തനത്തിലുടെ രൂപപ്പെടുത്തുന്ന വിജ്ഞാനകോശമായതിനാല്‍, ഒരു വിഭാഗത്തിലുള്ള ലേഖനം വന്നതിനു ശേഷമേ അടുത്ത വിഭാഗത്തിലുള്ള ലേഖനം വരാവൂ എന്നോ, ഒരു ലേഖനം വന്നതു കൊണ്ട് അതേ വിഭാഗത്തിലുള്ള എല്ലാ ലേഖനവും വരണമെന്നോ ഞങ്ങള്‍ക്ക് നിഷ്കര്‍ഷിക്കുവാന്‍ സാദ്ധ്യമല്ല. അതുപോലെ തുടങ്ങിയ ഒരു ലേഖനം സമയബന്ധിതമായി പുര്‍ത്തിയാക്കിയിരിക്കണം എന്ന് ആരേയും നിര്‍ബന്ധിക്കാനുമാവില്ല. ഇതൊക്കെ കൊണ്ടുതന്നെ ‌ സി.ഡി ക്കു വേണ്ട ലേഖനങ്ങള്‍ തെരഞ്ഞെടുക്കല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സി.ഡി. യില്‍ ഉള്‍പ്പെടുത്തിയ ലേഖനങ്ങള്‍ പ്രതിനിധ്യസ്വഭാവമുള്ളതോ അവശ്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയോ ആണെന്ന് മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള പക്ഷപാതം വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
മലയാളം വിക്കിപീഡിയ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ യാതൊരുവിധ ഇടപെടലുകള്‍ക്കും വിധേയമല്ല. വിവിധ രാഷ്ട്രീയകക്ഷികളിലും മതങ്ങളിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെടുന്നവരും മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും രീതിയില്‍ പക്ഷപാതപരമായ തിരുത്തലുകള്‍ ഉണ്ടായാല്‍ സമവായത്തിലൂടെ എത്രയും പെട്ടെന്ന് നീക്കംചെയ്യാനും നടപടിയെടുക്കാനും തക്ക ശക്തമാണ്‌ ഇതിന്റെ കാര്യനിര്‍വ്വണമെന്നത് ആര്‍ക്കും പരീക്ഷിച്ചറിയാവുന്നതാണ്‌. അഥവാ എവിടെയെങ്കിലും അങ്ങനെ തോന്നുകയാണെങ്കില്‍ ആര്‍ക്കും ഉചിതമായ തിരുത്തലുകള്‍ വരുത്തുകയോ സംവാദത്താളില്‍ അതുസംബന്ധിച്ച പ്രശ്നം ഉന്നയിക്കുകയോ ചെയ്യാവുന്നതാണ്‌. ലേഖനങ്ങളിലെ പിഴവുകളുടെ കാര്യത്തിലും ഇതേ രീതിതന്നെയാണ്‌ സ്വീകരിക്കേണ്ടത്.
ഒരു വിജ്ഞാനകോശം എന്ന നിലയില്‍ ഉള്‍പ്പെടേണ്ട ഏതൊരു ഉള്ളടക്കത്തെയും വിക്കിപീഡിയ സെന്‍സര്‍ ചെയ്യുന്നില്ല. മലയാളം വിക്കിപീഡിയ ഐ.ടി.അറ്റ് സ്കൂളിന്റെ സഹകരണത്തോടെ പുറത്തിറക്കിയ സി.ഡി.യിലും ഇതേ നയമാണ്‌ സ്വീകരിച്ചത്. മലയാളം വിക്കിപീഡിയയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ആ സംരംഭത്തിന്റെ ഉദ്ദേശ്യം. അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ സഹായപ്പെടുന്ന ഒരു പഠനസഹായി ഉദ്ദേശിച്ചായിരുന്നില്ല പ്രസ്തുത സി.ഡി.യുടെ പ്രസിദ്ധീകരണം. ആ രീതിയില്‍ അത് ഉപയോഗിക്കാനാവില്ലെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. മലയാളം വിക്കിപീഡിയയെ കുട്ടികള്‍ക്കും അദ്ധ്യപകര്‍ക്കും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്‌ അത് സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്കായുള്ള ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയത്. ഉറവിടം നല്‍കിക്കൊണ്ട് വിക്കിപീഡിയയിലെ ഉള്ളടക്കം ഏതാവശ്യത്തിനും ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്‌. അത് വിക്കിപീഡിയയെ സംബന്ധിച്ച കാര്യമല്ല.
2010 ഏപ്രില്‍ 17നു്, എറണാകുളത്തു് വച്ചു് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചാണു്, മലയാളം വിക്കിപീഡിയയില്‍ നിലവിലുള്ള 12,000 ത്തോളം ലേഖനങ്ങളില്‍ നിന്നു് മികച്ച 500-ഓളം ലേഖനങ്ങള്‍ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കിയത്. ഈ സംരംഭത്തിലൂടെ ഇന്ത്യന്‍ ഭാഷകളില്‍ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആദ്യത്തെ ഭാഷയായി മലയാളം മാറി. ലോകഭാഷകളില്‍ തന്നെ വിക്കിപീഡിയ സിഡി പുറത്തിറക്കുന്ന ആറാമത്തെ ഭാഷ ആണു് മലയാളം. ജര്‍മ്മന്‍, ഇംഗ്ലീഷ്, പോളിഷ്, ഫ്രെഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍ ആണു് ഇതിനു് മുന്‍പ് വിക്കിപീഡിയ സിഡി പുറത്തിറക്കിയത്. വിക്കിപീഡിയ സിഡിയുടെ കാര്യത്തില്‍ മലയാളം നടത്തിയ ചെറിയ ചുവടുവെപ്പ് ഇന്ന് മറ്റുള്ള എല്ലാ ഭാഷകള്‍ക്കും മാതൃകയായി തീര്‍ന്നു.
മലയാളം വിക്കിപീഡിയയില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നിഷ്പക്ഷവുമായ 500 ലേഖനങ്ങളാണ്‌ സി.ഡിയില്‍ ഉള്‍ക്കൊള്ളിച്ചത്. ഈ ലേഖനങ്ങള്‍ തിരഞ്ഞെടുത്തതും വിക്കിപീഡിയയിലെ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘമായിരുന്നു. തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണമാണെന്നും അവ നൂറു ശതമാനം ശരിയാണെന്നും ഞങ്ങള്‍ അവകാശപ്പെട്ടിരുന്നില്ല. കാരണം വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും നിരന്തരമായി തിരുത്തപ്പെടുന്നവയാണ് എന്നതു തന്നെ.
സമകാലികപ്രസക്തിയുള്ള ലേഖനങ്ങള്‍ സി.ഡിയിലേക്ക് തെരഞ്ഞെടുത്തപ്പോള്‍ ഞങ്ങള്‍ നേരിട്ട ഒരു പ്രതിസന്ധി അവയുടെ ഉള്ളടക്കം സമകാലീനമായിരുന്നില്ല എന്നതായിരുന്നു. ഇത്തരം ലേഖനങ്ങള്‍ പുതുക്കുന്നതിനു താല്പര്യമുള്ള ഉപയോക്താക്കളുടെ എണ്ണക്കുറവു തന്നെയാണ്‌ ഇതിനുള്ള പ്രധാന കാരണം.അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രേംനസീര്‍ തുടങ്ങിയ ലേഖനങ്ങളില്‍ ആവശ്യത്തിനു് ഉള്ളടക്കം ഇല്ലാത്തത് കൊണ്ടാണു് അവ നിലവിലെ 500 ലേഖനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നത്. ഇങ്ങനെ ഉള്ളടക്കം ഒട്ടും ഇല്ലാത്തതിനാല്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന നിരവധി ശ്രദ്ധേയ വ്യക്തികള്‍ ഉണ്ടു്. ഒരു ഉദാഹരണം യേശുദാസ് തന്നെ. മലയാളം വിക്കിപീഡിയ തുടങ്ങി 7 വര്‍ഷത്തിനു ശേഷവും മലയാളികളാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രശസ്തരായ മലയാളികളെക്കുറിച്ചുള്ള ലേഖനങ്ങളില്‍ പോലും ആവശ്യത്തിനു് ഉള്ളടക്കം ഇല്ല എന്നത് ദൗര്‍‌ഭാഗ്യകരമാണ്. ഇവിടെയാണു് ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ള ആളുകള്‍ മലയാളം വിക്കിപീഡിയയില്‍ വന്ന് ഇത്തരം ലേഖനങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം തെളിയുന്നത്. ഇതിനായി എല്ലാ മലയാളികളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.
മലയാളം വിക്കിപീഡിയയെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമാണു്:
• മലയാളത്തില്‍ സ്വതന്ത്രമായ വിജ്ഞാനശേഖരം മലയാളം വിക്കിപീഡിയയല്ലാതെ വേറെയില്ല.
• മലയാളം വിക്കിപീഡിയയെപ്പറ്റി ഓഫ്‌ലൈന്‍ ആയി പരാമര്‍ശിക്കുന്നതിന്‌ ഈ സി.ഡി.യല്ലാതെ വേറെ എളുപ്പവഴിയില്ല (മികച്ച ലേഖനം കിട്ടുമെന്നതുകൊണ്ടും, അത് ഓഫ്‌ലൈന്‍ ആയി പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും)
• മലയാളം വിക്കിപീഡിയയുടെ സി.ഡി., ഇമേജ് ആയി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ നല്‍കിയിരിക്കുന്നതിനാല്‍; ഇതിലുള്ള 500 ലേഖനങ്ങളില്‍ നിന്നും പിന്നെയൊരു തിരഞ്ഞെടുപ്പ് നടത്തി പ്രസിദ്ധീകരിക്കാനാകില്ല.
സി.ഡിയോടൊപ്പം ഞങ്ങള്‍ ചേര്‍ത്ത ബാദ്ധ്യതാനിരാകരണം എന്ന താളില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ.
• ഈ വിജ്ഞാനകോശ സി.ഡി.യുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരോ വിക്കിപീഡിയയോ ഇവിടെ കിട്ടുന്ന വിവരങ്ങളുടെ യാതൊരു ഗുണമേന്മാ ഉത്തരവാദിത്തവും വഹിക്കുന്നതല്ല. ഈ സി.ഡി.യിലെ വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോഗപ്പെടുന്നുണ്ടെങ്കില്‍ നല്ലത്, ഇല്ലെങ്കില്‍ അതിനു് ആരും ഉത്തരവാദികളല്ല. മറ്റ് വിജ്ഞാനകോശങ്ങളും ഇതേപോലുള്ള നിരാകരണങ്ങള്‍ നല്‍കുന്നുണ്ടെന്നു് ശ്രദ്ധിക്കുക.
• വിജ്ഞാനകോശ ലേഖനങ്ങള്‍ തിരഞ്ഞെടുക്കാനും, വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളെ ആശ്രയിക്കാനും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ അത് തിരുത്തുന്നവരുടെ സജീവമായ സമൂഹം വിവിധമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പുതിയതോ മാറ്റംവന്നതോ ആയ ഉള്ളടക്കത്തെ സാധ്യമായത്രയും പരിശോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിക്കിപീഡിയയോ ഈ സി.ഡി.യിലെ ലേഖനങ്ങളോ ഒരു ഏകീകൃത സഹവര്‍ത്തിത സംശോധനത്തിനു പാത്രമായിട്ടില്ല; തെറ്റുകളെ അഭിമുഖീകരിക്കുന്ന വായനക്കാര്‍ തന്നെ അവ തിരുത്തുകയോ ലളിതമായി സംശോധനം ചെയ്യുകയോ ആണ് ചെയ്തിട്ടുണ്ടാവുക, അപ്രകാരം ചെയ്യണം എന്നതിന് അവര്‍ക്ക് നിയമപരമായി യാതൊരു ബാദ്ധ്യതയുമില്ല, അതുകൊണ്ട് ഈ സി.ഡി.യില്‍ ലഭ്യമായ വിവരങ്ങളൊന്നും പ്രത്യേക ഉപയോഗത്തിനു യോഗ്യമെന്നോ, മറ്റെന്തിനെങ്കിലുമോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്തവും ഉള്‍ക്കൊള്ളുന്നില്ല.
• ഈ സി.ഡി.യിലെ കൃത്യമല്ലാത്തതോ തെറ്റോ ആയ വിവരങ്ങള്‍, താങ്കള്‍ ഉപയോഗിക്കുന്നതു മൂലമുണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇതിനാവശ്യമായ സേവനങ്ങള്‍ ചെയ്തുതന്നവരോ, സാമ്പത്തികബാദ്ധ്യത വഹിക്കുന്നവരോ, വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരോ, ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തിയവരോ, സി.ഡി.യിലെ ലേഖനങ്ങള്‍ തിരഞ്ഞെടുത്തവരോ, വിക്കിപീഡിയയുമായോ ഈ സി.ഡി.യുമായോ ബന്ധപ്പെട്ട ആരെങ്കിലുമോ ബാദ്ധ്യസ്ഥരല്ല.
2010 ജൂലൈ 9 മുതല്‍ 11 വരെ പോളണ്ടില്‍ വച്ച് നടന്ന വിക്കിപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സമ്മേളനമായ വിക്കിമാനിയയിലെ ഒരു പ്രധാന ആകര്‍ഷമായിരുന്നു മലയാളം വിക്കിപീഡിയ സിഡിയും, സന്തോഷ് തോട്ടിങ്ങല്‍ എന്ന മലയാളം വിക്കിപ്രവര്‍ത്തകന്‍ അത് തയ്യാറാക്കാന്‍ വേണ്ടി നിര്‍മ്മിച്ച wiki2cd എന്ന സൊഫ്റ്റ്‌വെയറും. വിക്കിപീഡിയ സ്ഥാപകരില്‍ ഒരാളായ ജിമ്മി വെയില്‍‌സ് തന്റെ പ്രസംഗത്തില്‍ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. വിക്കിപീഡിയയിലെ ഉള്ളടക്കം ജനങ്ങളിലേക്ക് എത്തിക്കാന്‍ വിക്കിപീഡിയകള്‍ നടത്തേണ്ടുന്ന ശ്രമം വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ മലയാളം വിക്കിപീഡിയ സിഡി കൈയ്യിലെടുത്തു കൊണ്ട് എനിക്ക് ഈ വിഷയത്തില്‍ ഇന്ത്യയിലെ ഒരു ചെറിയ ഭാഷ നടത്തിയ മുന്നേറ്റം നിങ്ങളുമായി പങ്കു വെക്കാന്‍ സന്തോഷമുണ്ടു് എന്ന് പറഞ്ഞ് സിഡി ഉയര്‍ത്തിക്കാട്ടി, മലയാളം വിക്കി സമൂഹം സിഡി പുറത്തിറക്കിയ കഥയും അതിനു് വിക്കിസമൂഹം നടത്തിയ പ്രയത്നങ്ങളും പുറത്തുവിട്ടു. അവിടെ കൂടിയിരുന്നവരില്‍ പലരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഈ വാര്‍ത്തയെ സ്വീകരിച്ചു.
മലയാളം കമ്പ്യൂട്ടിങ്ങില്‍ ഉണ്ടായ ഈ കുതിച്ചു ചാട്ടത്തിലേയ്ക്ക് മലയാളഭാഷയിലുള്ള മാദ്ധ്യമങ്ങളുടെ ശ്രദ്ധ ഇനിയുമേറെ പതിയേണ്ടിയിരിക്കുന്നു. കുറഞ്ഞപക്ഷം, സേവനമനസ്കരായ ഏതാനും മലയാളഭാഷാസ്നേഹികള്‍ (അതില്‍ ഭൂരിപക്ഷവും പ്രവാസി മലയാളികള്‍) മുന്‍‌കൈയെടുത്ത് പുറത്തിറക്കിയ സിഡിയെക്കുറിച്ച് വിക്കിപീഡിയ എന്താണെന്ന് മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു.
എന്ന് മലയാളം വിക്കി പ്രവര്‍ത്തകര്‍
അലാമിക്കളി
കര്‍ബലയുദ്ധംകാസര്‍‌ഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കര്‍‌ണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടികലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാര്‍‌ദത്തിന്റെ സ്നേഹപാഠങ്ങള്‍‌ ഉള്‍‌ക്കൊള്ളുന്ന ഉദാത്തമായൊരു Continue reading
വിക്കി പഠനശിബിരം‌ – ഒരു റിപ്പോര്‍‌ട്ട്‌
മലയാളം‌ വിക്കിപീഡിയ പഠനശിബിരം‌ 2
Malayalam Wikipediaമലയാളം‌ വിക്കിപീഡിയ സം‌രം‌ഭങ്ങളെകുറിച്ചുള്ള അവബോധം‌ കൂടുതല്‍‌ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിവരുന്ന മലയാളം‌ വിക്കിപീഡിയ പഠനശിബരം‌ 2010 ജൂണ്‍ 6-നു് Continue reading
വിക്കിപീഡിയ
എന്താണു വിക്കിപീഡിയ?
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍‌ത്തിക്കുന്നവരില്‍‌ വിക്കിപീഡിയെ കുറിച്ചറിയാത്തവരുണ്ടായിരിക്കില്ല. എന്തിനെങ്കിലും‌ വേണ്ടി സേര്‍‌ച്ചു ചെയ്താല്‍‌ പലപ്പോഴും‌ വിക്കിപീഡിയയില്‍‌ എത്തിച്ചേരുകയാണു പതിവ്‌. അവിടെ നിങ്ങളെ കാത്തിരിക്കുന്ന information-ന്റെ വിപുലമായ വിന്യാസം‌ കണ്ട്‌ അല്പമൊന്ന്‌ അന്ധാളിച്ചേക്കാം‌! ആരാണിതൊക്കെ കൊടുത്തത്? എവിടെയാണിതിന്റെ ഉറവിടം? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍‌ മനസ്സിലുദിച്ചു വന്നേക്കാം. ലോകത്തിന്റെ പല ഭാഗത്തുനിന്നായി അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശം ആണ്‌ വിക്കിപീഡിയ. വിക്കിപീഡിയയുടെ തന്നെ ഭാഷയില്‍‌ പറഞ്ഞാല്‍‌ “a free content, multilingual encyclopedia written collaboratively by contributors around the world.”
മലയാളം‌ വിക്കിപീഡിയയില്‍‌ സേര്‍‌ച്ച്‌ ചെയ്യാനൊരു എളുപ്പവഴി! ഇവിടെ ക്ലിക്കുചെയ്യുക
കാര്യകാരണ സഹിതം‌, അധികാരമുള്ള ആര്‍‌ക്കും‌ എന്തും‌ തിരുത്താനുള്ള അവകാശം‌ എന്നതാണ് ‘വിക്കി’ (wiki) എന്ന വാക്കുകൊണ്ട്‌ ഇന്റെര്‍‌നെറ്റില്‍‌ ഉള്ള അര്‍‌ത്ഥം‌. വിക്കിപീഡിയയും‌ ഈ തത്ത്വത്തിലധിഷ്‌ഠിതണ്. എങ്കിലും‌ ഇതുതന്നെയാണ് വിക്കിപീഡിയയുടെ ശക്തിയും‌ ദൗര്‍‌ബല്യവും‌. ഒരു തുറന്ന സം‌വിധാനമായതുകൊണ്ടു തന്നെ അനേകം‌ പ്രതിഭാശാലികളുടെ പ്രയത്നം‌ വിക്കിപീഡിയയ്‌ക്കു കിട്ടുമെന്നുള്ളതാണ് ശക്തി എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌, അതേസമയം‌ തെറ്റായ വിവരങ്ങള്‍‌ പലപ്പോഴും‌ ശ്രദ്ധയില്‍‌പെടാതെ പോകുന്ന സാധ്യതയേയും‌ തള്ളിക്കളയാനാവില്ല.
പ്രധാനപ്പെട്ട മിക്ക ലോകഭാഷകളിലും‌ (ഏകദേശം‌ 270 – ഓളം‌ ഭാഷകളില്‍‌) വിക്കിപീഡിയകള്‍‌ ഉണ്ട്‌. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ഉള്ളത്‌. നമ്മുടെ കൊച്ചുമലയാളത്തിനുമുണ്ട്‌ സ്വന്തമായൊരു വിക്കിപീഡിയ!
വിക്കിപീഡിയയുടെ ഹോം‌ പേജ്‌
വിക്കിപീഡിയയിലേക്കു വരുന്ന ഒരാള്‍‌ ആദ്യം‌ കാണുന്നത്‌ വിക്കിപീഡിയയുടെ ലോഗോയ്‌ക്കു ചുറ്റുമായി പല ഭാഷകളിലായുള്ള വിക്കിപീഡിയകളും‌ അവയിലെ ലേഖനങ്ങളുടെ എണ്ണവും‌ കൊടുത്തിരിക്കുന്ന ഒരു പേജാണ്. തൊട്ടുതാഴെയായി നമുക്ക്‌ സേര്‍‌ച്ചു ചെയ്യേണ്ട കീവേര്‍‌ഡ്‌ കൊടുക്കാനുള്ള ഇടവും‌ ഏതു ഭാഷയിലാണോ സേര്‍‌ച്ച്‌ ചെയ്യേണ്ടത്‌, ആ ഭാഷ സെലക്‌ട്‌ ചെയ്യാനുള്ള ഒരു സെലെക്‌ട്‌ ബോക്‌സും‌ അടങ്ങിയ ‘വിക്കിപീഡിയ സേര്‍‌ച്ച്‌ പാനല്‍‌” ആണ്. അതിനും‌ താഴെയായി ലേഖനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍‌ ബാക്കിയെല്ലാ ഭാഷകളേയും‌ വര്‍‌ഗീകരിച്ചിരിക്കുന്നതു കാണാം‌ (12500 നു മേലെ ലേഖനങ്ങള്‍‌ ഉള്ള മലയാളം‌ വിക്കിപീഡിയ, 10,000 ത്തിന്റെ ഗ്രൂപ്പില്‍‌ കാണാം). ഏറ്റവും‌ അടിയിലായി വിക്കിപീഡിയയുടെ മറ്റു സഹോദരസം‌രം‌ഭങ്ങളിലേക്കുള്ള ലിങ്കുകളും‌ കാണാം‌.
ഭാഷകളുടെ ലിസ്റ്റില്‍‌ നിന്നും‌ ഒരു ഭാഷാലിങ്കില്‍‌ ക്ലിക്കുചെയ്താല്‍‌ അതാതു ഭാഷകളിലുള്ള വിക്കിപീഡിയയുടെ പ്രധാന പേജിലെക്കെത്താവുന്നതാണ്. പ്രത്യേകിച്ച്‌ ഭാഷ ഒന്നും‌ തെരഞ്ഞെടുത്തില്ലെങ്കില്‍‌ നേരേ പോകുന്നത്‌ ഇം‌ഗ്ലീഷ്‌ വിക്കിപീഡിയയിലേക്കായിരിക്കും‌. ഇനി നിങ്ങള്‍‌ പേജിന്റെ അഡ്രസ്സ്‌ബാറിലെ url ഒന്നു നോക്കുക; അത്‌‌ നമ്മള്‍‌ ഇപ്പോള്‍‌ നില്‍‌ക്കുന്ന ഭാഷയെ സൂചിപ്പിക്കുന്ന മറ്റൊരു url ലേക്കു മാറിയിരിക്കുന്നതു കാണാം‌. അതായത്‌ http://wikipedia.org എന്ന url, http://en.wikipedia.org… എന്നായി മറിയതു കാണാവുന്നതാണ്. മലയാളമാണെങ്കില്‍‌ http://ml‍.wikipedia.org… എന്നായി മാറുമായിരുന്നു. കുറച്ചു പരിചയമായിക്കഴിഞ്ഞാല്‍‌ നിങ്ങള്‍‌ ഈ രണ്ടാമത്തെ url നേരെയങ്ങ്‌ ഉപയോഗിച്ചു തുടങ്ങുമെന്നു തീര്‍‌ച്ച!
ഇങ്ങനെ കിട്ടുന്ന ഈ പ്രധാന പേജ്‌ അതി വിപുലമായ വിജ്ഞാനശേഖരത്തിലേക്കുള്ളൊരു കവാടം‌ തന്നെയാണ്. featured articles, current news, this day in history, featured pictures, എന്നു തുടങ്ങി ചില പ്രധാനപ്പെട്ട വിവരങ്ങള്‍‌ നമുക്കിവിടെ കാണാനാവും. പേജിന്റെ ഇടതുവശത്തുതന്നെ പ്രധാനപ്പെട്ട ലിങ്ക്‌സും‌ സേര്‍‌ച്ചുചെയ്യാനുള്ള സേര്‍‌ച്ച്‌ പാനലും‌ കാണാവുന്നതാണ്. നമുക്കു വേണ്ട കാര്യം‌ ആ സേര്‍‌ച്ച്‌ ബോക്സില്‍‌ കൊടുത്ത്‌ സേര്‍‌ച്ച്‌ ചെയ്താല്‍‌ മതിയാവും‌. ഇനി മലയാളത്തിലേക്കു വരിക: അവിടെ ഇം‌ഗ്ലീഷില്‍‌ ഉള്ളതിനേക്കാള്‍‌ വളരെ നല്ല പ്രോഗ്രാമബിളായിട്ടുള്ള സേര്‍‌ച്ച്‌ ബോക്സായിരിക്കും‌ നിങ്ങളെ കാത്തിരിക്കുന്നത്‌. യൂണീകോഡ്‌ ലിപിവിന്യാസത്തില്‍‌ മലയാളം‌ ടൈപ്പിം‌ങ്‌ അറിയുന്നവര്‍‌ക്ക്‌ “മലയാളത്തിലെഴുതുക” എന്ന ഒരു ചെക്ക്‌ ബോക്സ്‌ ടിക്ക്‌ ചെയ്ത ശേഷം‌ മലയാളത്തില്‍‌ തന്നെ സേര്‍‌ച്ചു ചെയ്യാവുന്നതാണ്. ആ ബോക്‌സില്‍‌ ടൈപ്പുചെയ്തു തുടങ്ങുമ്പോള്‍‌ തന്നെ auto suggestion ആയി, ടൈപ്പുചെയ്ത അക്ഷരത്തില്‍‌ തുടങ്ങുന്ന വാക്കുകളുടെ ലിസ്റ്റ്‌ താഴെ വരുന്നതു കാണാം‌. സേര്‍‌ച്ച്‌ ചെയ്യേണ്ട വാക്ക്‌ മുഴുവന്‍‌ ടൈപ്പുചെയ്യാതെ തന്നെ അവിടെ നിന്നും‌ സെലക്‌ട്‌ ചെയ്യുക വഴി നമുക്കു സമയം‌ ലാഭിക്കാവുന്നതാണ്.
വിക്കിപീഡിയയില്‍‌ സേര്‍‌ച്ചുചെയ്യാനുള്ള വഴികള്‍‌
വിക്കിപീഡിയയില്‍‌ നേരിട്ടുപോയി തന്നെ സേര്‍‌ച്ചുചെയ്യണമെന്നില്ല, ഗൂഗിളില്‍‌ സേര്‍‌ച്ചുചെയ്യുകയാണെങ്കില്‍‌ വിക്കിപീഡിയയ്‌ക്കാണ് ഗൂഗിള്‍‌ സേര്‍‌ച്ച്‌ എഞ്ചിന്‍‌ പ്രഥമസ്ഥാനം‌ നല്‍‌കിയിരിക്കുന്നത്‌ എന്നു കാണാനാവും‌. ഇനി അഥവാ ഒന്നാമതായി വന്നില്ലെങ്കില്‍‌ കൂടി ഒന്നാമത്തെ പേജില്‍‌ തന്നെ നിങ്ങള്‍‌ക്കു വിക്കിപീഡിയ ലിങ്കു കാണാനാവുന്നതാണ്. വിക്കിപീഡിയയില്‍‌ തന്നെ പ്രധാനലേഖനങ്ങള്‍‌ കാണിക്കാനും‌ മറ്റുമായി പ്രത്യേകരീതിയില്‍‌ ഒരുക്കിവെച്ചിരിക്കുന്ന പേജുകള്‍‌ ഉണ്ട്‌. അതു താഴെക്കൊടുത്തിരിക്കുന്നു. താല്പര്യം‌ പോലെ വേണ്ട പേജുകള്‍‌ ബുക്ക്‌മാര്‍‌ക്കു ചെയ്യാവുന്നതാണ്:
വിക്കിപീഡിയയെ ആശ്രയിച്ച്‌ മറ്റനേകം‌ സൈറ്റുകളും‌ രംഗത്തുണ്ട്‌. വിക്കിപീഡിയ ലേഖനങ്ങളെ വ്യക്തമായി ചിട്ടയോടെ അടുക്കിവെച്ചു കാണിക്കുന്നവയാണു ഇവയില്‍‌ പലതും‌. നമുക്കവയിലേക്കൊന്നു പോയി നോക്കാം‌:
• പവര്‍‌സെറ്റ്‌ : http://www.powerset.com ഈ സൈറ്റ്‌ ഇപ്പോള്‍‌ മൈക്രോസോഫ്‌റ്റ്‌ കോര്‍‌പ്പറേഷന്റെ കീഴിലാണുള്ളത്‌. 2005 – ല്‍‌ തൂടങ്ങിയ ഈ കമ്പനിയെ 2008 – ഇല്‍‌ മൈക്രോസോഫ്‌റ്റ്‌ ഏറ്റെടുക്കുകയായിരുന്നു.
• വിക്കിവിക്സ്‌ : http://www.wikiwix.com/ വിക്കിപീഡിയയുടെ എല്ലാ സഹോദര സം‌രഭങ്ങളിലും‌(Wikiquote, Wikiionary, Wikinews etc) പോയി സേര്‍‌ച്ച്‌ ചെയ്യുന്നു.
• വിക്കിമൈന്‍‌ഡ്‌മാപ്‌ : http://wikimindmap.com സേര്‍‌ച്ച്‌ റിസള്‍‌ട്ട്‌ ഒരു പ്രത്യേകരീതിയില്‍‌ ഹോംപേജില്‍‌ തന്നെ കാണിച്ച്‌ വിക്കിപീഡിയ ലേഖനങ്ങളിലേക്കു നയിക്കുന്നൊരു സൈറ്റാണിത്‌.
• വിസ്‌വിക്കി : http://www.viswiki.comവിക്കിപീഡിയയിലേക്ക്‌ പോകാതെ, വിക്കിപേജുകളുടെ സംങ്കീര്‍‌ണത ഒട്ടും‌ തന്നെ പ്രകടിപ്പിക്കാതെ ലേഖനങ്ങളെ തെരെഞ്ഞെടുത്തു കൊണ്ടുവരികയാണ് വിസ്‌വിക്കി ചെയ്യുന്നത്‌.
• http://videoonwikipedia.org
• http://www.qwika.com
• ക്ലസ്‌റ്റിവിക്കി : http://wiki.clusty.com
• സിമ്പിള്‍‌ വിക്കി : http://simple.wikipedia.org
• ടെന്‍‌വേര്‍‌ഡ്‌വിക്കി : http://www.tenwordwiki.com വെറും‌ പത്തു വാക്കുകളില്‍‌ നിങ്ങള്‍‌ അന്വേഷിക്കുന്ന കാര്യത്തെ വിവരിച്ചു തരുന്ന സൈറ്റ്‌
• ഒക്കാവിക്സ്‌ : http://www.okawix.comവിക്കിപീഡിയയെ നെറ്റില്ലാത്തസമയത്തും‌ ആശ്രയിക്കണം‌ എന്നുള്ളവര്‍‌ക്കുപയോഗിക്കാന്‍‌ പറ്റിയൊരു സോഫ്‌റ്റ്‌വെയറാണിത്‌. ഏതാണ്ടെല്ലാ ഭാഷകളിലേയും‌ വിക്കിപീഡിയകളെയും‌ അതുപോലെതന്നെ സഹോദരസം‌രം‌ഭങ്ങളേയും‌ ഇതുപയോഗിച്ച്‌ ഡൗണ്‍‌ലോഡു ചെയ്യുവാന്‍‌ ആവുന്നുണ്ട്‌. വിന്‍‌ഡോസില്‍‌ മാത്രമല്ല, മാക്കിലും‌ ലിനക്‌സിലും‌ ഇതു നന്നായി പ്രവര്‍‌ത്തിക്കും‌. വിക്കിപീഡിയയെ അതേപടി സ്വന്തം‌ കമ്പ്യൂട്ടറിലാക്കാന്‍‌ ആഗ്രഹിക്കുന്നവര്‍‌ക്ക്‌ ഇതുപയോഗിക്കാവുന്നതാണ്.
• http://wikipediagame.org
• വിക്കിപീഡിയ മെയിലിം‌ങ്‌ ലിസ്റ്റ്‌ : https://lists.wikimedia.org/mailman/listinfo
ഗുഗിളില്‍‌ ഒന്നു സേര്‍‌ച്ചുചെയ്തുനോക്കിയാല്‍‌ ഇനിയും‌ നിരവധി സൈറ്റുകള്‍‌ കാണാനാവുന്നതാണ്.
വിക്കിപീഡിയയുടെ പ്രത്യേകതകള്‍‌ ഒറ്റനോട്ടത്തില്‍‌
വിക്കിപീഡിയയിലെ അല്പകാലത്തെ പരിചയം‌ കൊണ്ട്‌ എനിക്കു മനസ്സിലാക്കാന്‍‌ കഴിഞ്ഞ ചില സവിശേഷതകള്‍‌ കൂടി ഒന്നു ചുരുക്കി പറയാം:
• ഒന്നും‌ ആരുടേയും‌ സ്വന്തമല്ല. അല്ലെങ്കില്‍‌ എല്ലാവര്‍‌ക്കും‌ തുല്യ അവകാശമുള്ളവയാണ് വിക്കിലേഖനങ്ങള്‍‌. ലോഗിന്‍‌ ചെയ്തു കേറുകപോലും‌ ചെയ്യാതെ തന്നെ വിക്കി ലേഖനങ്ങളില്‍‌ തിരുത്തല്‍‌ വരുത്താനാവുന്നു.
• ലേഖനങ്ങളില്‍‌ വന്ന മാറ്റങ്ങളേയും‌ മറ്റും‌ കാണിക്കുന്ന ലിങ്ക്‌സ്‌ ആദ്യപേജില്‍‌ തന്നെ കൊടുത്തിരിക്കുന്നതിനാല്‍‌ ഏതൊരാള്‍‌ക്കും‌ മാറ്റങ്ങളെ കണ്ടറിയാനും‌ ആവശ്യമെങ്കില്‍‌ അതിനെ മാറ്റി പഴയപടിയാക്കാനും‌ സാധിക്കുന്നു.
• വിക്കിപീഡിയയില്‍‌ എഴുതുന്ന ഓരോ ആള്‍‌ക്കും‌ അവരുടെ ലേഖനങ്ങളെ കോപ്പിറൈറ്റ്‌ ചെയ്തു വെക്കാന്‍‌ പറ്റില്ല. വിക്കിലേഖനങ്ങളെല്ലാം‌ തന്നെ copyleft, GNU Free Documentation License എന്നതിനു കീഴില്‍‌ വരുന്നു. ഇതുറപ്പുനല്‍‌കുന്നത്‌ വിക്കിലേഖനങ്ങളെ ആര്‍‌ക്കുവേണമെങ്കില്‍‌ പകര്‍‌ത്തുവാനും‌ മാറ്റങ്ങള്‍‌ വരുത്തി ഉപയോഗിക്കാനുമുള്ള ഒരു ആജീവനാന്ത ലൈസന്‍‌സാണ്.
• personal opinions, jokes, diaries, dictionary definitions, literature ഒക്കെ ഉള്ള ഒരു എന്‍‌സൈക്ലോപീഡിയ ആയി വളരുക എന്നതാണ് വിക്കിപീഡിയയുടെ ലക്ഷ്യം‌.
• എല്ലാ ലേഖനങ്ങളുമായി ബന്ധപ്പെട്ട്‌ കൂടെ ഒരു സം‌വാദം‌(talk) പേജ്‌ കൂടെ ഉണ്ടാവും‌. ലേഖനത്തെ പറ്റിയുള്ള ചര്‍‌ച്ചകള്‍‌ നടത്താനും‌ ലേഖനം‌ മെച്ചപ്പെടുത്താനാവശ്യമായ മാര്‍‌ഗനിര്‍‌ദേശങ്ങള്‍‌ നല്‍‌കാനുമൊക്കെയാണ് ഈ പേജ്‌ ഉപയോഗിക്കുന്നത്.
• പ്രശ്‌നങ്ങള്‍‌ സൃഷ്‌ടിച്ചേക്കാവുന്ന ലേഖനങ്ങള്‍‌ക്കുമേലെ വിക്കിപീഡിയയിലെ‌ ചില അധികാരപ്പെട്ടവര്‍‌ക്ക്‌ മീഡിയാവിക്കി എന്ന സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ ചില മുന്‍‌കരുതലുകള്‍‌ എടുക്കാനാവുന്നതാണ്.
• വിക്കിപീഡിയയുടെ മാര്‍‌ക്കപ്പ്‌ ഭാഷ സാധാരണ HTML മാര്‍‌ക്കപ്പില്‍‌ നിന്നും‌ ഭിന്നമാണ്. എന്നാല്‍‌ ഒരുവിധം‌ എല്ലാ HTML മാര്‍‌ക്കപ്പ്‌ ടാഗുകളും‌ വിക്കി സപ്പോര്‍‌ട്ട്‌ ചെയ്യുന്നുമുണ്ട്‌.
• വിക്കിയിലെ മാത്തമാറ്റിക്‌സ്‌ ഫോര്‍‌മുലകള്‍‌ teX ടൈപ്പ്‌ സെറ്റിം‌ങ്‌ പ്രക്രിയയിലൂടെയാണ്‌ ഉണ്ടാക്കുന്നത്‌. ടെക്സിനെ കുറിച്ചറിയാന്‍‌ മുകളിലെ ലിങ്കില്‍‌ ക്ലിക്ക്‌ ചെയ്യുക.
• വിക്കിയിലെ ലേഖനങ്ങളെല്ലാം‌ തന്നെ പരസ്‌പരബന്ധിതങ്ങളാണ്. വലിയൊരു വിജ്ഞാനശേഖരം‌ ഒതുക്കിനില്‍‌ക്കുന്നവയാവും‌ പല വാക്കുകളും‌. എന്നാല്‍‌ പ്രസ്തുത ലേഖനത്തില്‍‌ അതിന്റെ ആവശ്യമുണ്ടായിരിക്കില്ല, ആപ്പോള്‍‌ ആ വാക്കുകളില്‍‌ ലിങ്ക്‌ കൊടുത്തതുവഴി ബന്ധപ്പെട്ട ലേഖനങ്ങളിലേക്ക്‌ നമുക്കെത്താനാവും‌.
• വിക്കിപിഡിയയിലെ ലേഖനങ്ങള്‍‌ക്കിടയിലെ ലിങ്കുകള്‍‌ രണ്ടു നിറങ്ങളിലായി കാണിച്ചിരിക്കും‌. ലേഖനം‌ നേരത്തേതന്നെ എഴുതിവെച്ചിരിക്കുന്ന ഒരു പേജിലേക്കുള്ള ലിങ്കും‌ അതുപോലെ തന്നെ നിലവില്‍‌ ലേഖനമില്ലാത്ത ഒരു പേജിലെക്ക്‌( ആ പേജ്‌ വിക്കിയില്‍‌ വേണ്ടതാണെന്ന്‌ എഡിറ്റ്‌ ചെയ്യുന്നയാള്‍‌ക്ക്‌ ബോധ്യമുള്ളതിനാലാണത്‌ ഉണ്ടാക്കുന്നത്)ഉള്ള ലിങ്കുമെന്ന വേര്‍‌തിരിവിനെയാണ് ഈ നിറം‌മാറ്റം‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അപ്പോള്‍‌ പുതിയ ഒരു ലേഖനം‌ തുടങ്ങാനുദ്ദേശിച്ചു വരുന്നവര്‍‌ക്ക്‌ വിഷയദാരിദ്ര്യത്തെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടി വരുന്നില്ല.
• മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകളും‌ കൊടുക്കാവുന്നതാണ്. മാത്രമല്ല, ചിത്രങ്ങള്‍‌, സൗണ്ടുകള്‍‌ പിഡീഫുകള്‍‌ തുടങ്ങിയവയൊക്കെ അപ്‌ലോഡു ചെയ്യുവാനുള്ള സൗകര്യവും‌ വിക്കിപീഡിയ ഒരുക്കുന്നുണ്ട്.
• സോഫ്‌റ്റ്‌ ലിങ്കെന്ന പരിപാടി വിക്കിപീഡിയയില്‍‌ നടക്കില്ല. സോഫ്‌റ്റ്‌ലിങ്കെന്താണെന്നറിയാന്‍‌ ഇവിടെ ക്ലിക്കു ചെയ്യുക
• ലിങ്കുകള്‍‌ക്കു മുകളിലൂടെയും‌ മൗസ്‌ കൊണ്ടുപോയാല്‍‌ തന്നെ അറിയാന്‍‌ പറ്റും‌ ആ ലിങ്കില്‍‌ ക്ലിക്കുചെയ്താന്‍‌ ഏതു പേജിലേക്കാണു നമ്മേ നയിക്കുന്നതെന്ന്‌.
• വിവിധ കാറ്റഗറികളുടെ ഒരു ഹൈറാര്‍‌ക്കിയായാണ് ലേഖനങ്ങള്‍‌ എഴുതുന്നത്‌.
• ഒരു ഉപയോക്താവിന് ഇഷ്ടപ്പെട്ട ലേഖനത്തെ അദ്ദേഹം‌ ‘ശ്രദ്ധിക്കുന്നു പട്ടികയില്‍’ (watch list)‌ ചേര്‍‌ക്കാവുന്നതാണ്. പിന്നീട്‌ ആ ലേഖനത്തില്‍‌ വരുന്ന എല്ലാ മാറ്റങ്ങളേയും‌ ഉപയോക്താവിനെ ഇമെയില്‍‌ വഴി വിക്കിപീഡിയ അറിയിക്കുന്നു. ഉപയോക്താവ്‌ ഉണ്ടാക്കിയ ലേഖനമാണെങ്കില്‍‌ അതു സാധാരണഗതിയില്‍‌ തന്നെ ‘ശ്രദ്ധിക്കുന്ന പട്ടികയില്‍‌’ വരുന്നതാണ്.
• ഒരേ പോലുള്ള മാറ്റങ്ങള്‍‌ പല ലേഖനങ്ങളില്‍‌ വേണമെന്നുണ്ടെങ്കില്‍‌ അതിനൊരു പ്രത്യേക ടെമ്പ്ലേറ്റ്‌ രൂപകല്പന ചെയ്യാവുന്നതാണ് (ഉദാഹരണത്തിന് കുഴപ്പിക്കുന്ന ചില സ്പെല്ലിന്‍‌ങ്‌സ്‌ പല ലേഖനങ്ങളില്‍‌ സ്ഥാനം‌ പിടിച്ചിരിക്കും‌ – achieve എന്നതിനു പകരം‌ acheive എന്നെഴുതും‌ ചിലര്‍‌, വിമ്മിട്ടം‌ എന്നതിനു പകരം‌ വിമ്മിഷ്ടമെന്നെഴുതും‌ മറ്റു ചിലര്‍‌ – ഇത്തരം‌ സംഭവങ്ങളെ കണ്ടെത്തി പരിഹരിക്കാന്‍‌ വേണ്ടി ടെമ്പ്ലേറ്റുണ്ടാക്കാം‌)
• വിക്കിപീഡിയ ലേഖനങ്ങള്‍‌ക്കാണ് ഗൂഗിള്‍‌ സേര്‍‌ച്ച്‌ എഞ്ചില്‍‌ പ്രത്യേക പരിഗണന നല്‍‌കി ആദ്യം‌ തന്നെ കാണിക്കുന്നത്‌. ഇത്‌ വിക്കിപീഡിയ ലേഖനങ്ങളുടെ ആധികാരികതയെ തന്നെയാണ് സൂചിപ്പിക്കുന്നത്.
• വിക്കിപീഡിയയുടെ ഡാറ്റാബേസ്‌ പല ഫോര്‍‌മാറ്റുകളിലായിതന്നെ സൗജന്യമായി ആര്‍‌ക്കും‌ ഡൗണ്‍‌ലോഡുചെയ്യാവുന്നതാണ്.
വിക്കിപീഡിയയുടെ പ്രത്യേകതകളെ ഇങ്ങനെ നിരത്തിവെച്ചു തീര്‍‌ക്കാവുന്നതല്ല എന്ന തിരിച്ചറിവ്‌ എന്നെ ഇതിവിടം‌ കൊണ്ടു നിര്‍ത്താന്‍‌ പ്രേരിപ്പിക്കുന്നു. കൂടുതലറിയാന്‍‌ വിക്കിപീഡിയയില്‍‌ അം‌ഗത്വമെടുത്തു പ്രവര്‍‌ത്തിക്കുയേ വഴിയുള്ളൂ!
മലയാളം‌ വിക്കിപീഡിയയില്‍‌ സേര്‍‌ച്ച്‌ ചെയ്യാനൊരു എളുപ്പവഴി! ഇവിടെ ക്ലിക്കുചെയ്യുക
എന്തിന്‌ വിക്കിപീഡിയയില്‍ അം‌ഗത്വമെടുക്കണം?
നമുക്കോരോരുത്തര്‍ക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കില്‍ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവുകള്‍ പലരില്‍നിന്ന്, പലസ്ഥലങ്ങളില്‍ നിന്ന്, പലപ്പോഴായി പകര്‍ന്നു് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവര്‍ക്കു് കൂടി പ്രയോജനമാകുന്ന രീതിയില്‍ പകര്‍ന്നു് നല്‍കാന്‍, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.
പേജു ഡൗണ്‍‌ലോഡു ചെയ്യുക
വിക്കിയിലെ ലേഖനം‌ ഒരു കമ്പ്യൂട്ടര്‍‌ പ്രോഗ്രാമര്‍‌ക്ക്‌ ഡൗണ്‍‌ലോഡ്‌ ചെയ്‌തുപയോഗിക്കാനുള്ള ഒന്നുരണ്ട്‌ എളുപ്പ വഴികളേക്കുറിച്ചു കൂടി പറയാം‌‌. ഇം‌ഗ്ലീഷ്‌ വിക്കിപീഡിയയിലെ Kasaragod District എന്ന ലേഖനം‌ ഉദാഹരണമായിട്ടെടുക്കുന്നു.
Kasaragod District എന്ന വിക്കിലേഖനത്തിന്റെ ലിങ്ക്‌ , http://en.wikipedia.org/wiki/Kasaragod_district ഇതാണ്. ഈ ലിങ്കിനെ
http://en.wikipedia.org/w/index.php?title=Kasaragod_district&printable=yes ഇതുപോലെ മാറ്റിയാല്‍‌ ആ ലേഖനത്തിന്റെ പ്രിന്റബിള്‍‌ വേര്‍‌ഷന്‍‌ കിട്ടും‌. വിക്കി മാര്‍‌ക്കപ്പുകള്‍‌ മാറ്റി html markup ആക്കിയ പേജായിരിക്കും‌ അത്‌.
അതുപോലെ തന്നെ, http://en.wikipedia.org/w/index.php?title=Kasaragod_district&action=raw എന്നു കൊടുത്താല്‍‌ ആ പേജ്‌ വിക്കിമാര്‍‌ക്കപ്പില്‍‌ തന്നെ ഡൗണ്‍‌ലോഡ്‌ ചെയ്തുവരും‌. അല്പം‌ തലയുപയോഗിച്ച്‌ നമുക്കു വേണ്ട രീതിയിലിവയെ ഉപയോഗിക്കാവുന്നതാണ്. ഇം‌ഗ്ലീഷ്‌ വിക്കിപീഡിയയില്‍‌ നിന്നുമാത്രമല്ല, എല്ലാ ഭാഷകളിലെ വിക്കിപീഡിയയില്‍‌ നിന്നും‌ ഈ രീതി ഉപയോഗിച്ച്‌ പേജിനെ ഡൗണ്‍ലോഡു ചെയ്യാനാവും‌.
ഈ ലേഖനം‌ സമ്പൂര്‍‌ണമായിട്ടില്ല…