ഒരു സഹായം പ്ലീസ് അഥവാ Secure Connection Failed

പണ്ട് ഇന്റർനെറ്റ് എക്‌പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സിലും ഇവൻ സ്ഥിരം വിസിറ്ററാവുന്നുണ്ട്. എന്തുകൊണ്ടാണിത് വരുന്നതെന്ന് ആർക്കെങ്കിലും ധാരണ ഉണ്ടോ? https ഉപയോഗിച്ചുള്ള സെക്വേർഡ് സൈറ്റുകൾ മുമ്പും ഓപ്പൺ ചെയ്തിരുന്നതായിരുന്നല്ലോ!! അന്നേരം ഒന്നുമില്ലാത്ത ഈ കുഴപ്പം എങ്ങനെ പൂർണമായി ഒഴിവാക്കാനാവും?

……………………………………………………………………………………………………………………..
വൈശാഖൻ തന്ന ഈ പേജിൽ പറഞ്ഞിരിക്കുന്നതു പ്രകാരം ചെയ്തുനോക്കണം! ഇനി ഇവൻ വരട്ടെ!!

Bypassing the warning

You can tell Firefox to bypass these certificate warnings. You should only bypass the warning if you’re sure that the site is legitimate. Legitimate public sites will not ask you to do this. An invalid certificate can be an indication of a web page that will defraud you or steal your identity.
  1. On the warning page, click Or you can add an exception….
  2. Click Add Exception…. The Add Security Exception dialog will appear.
  3. Click Get Certificate.
  4. Read the text describing the problems with this site.
  5. Click Confirm Security Exception if you want to trust the site.

നാടകമേ ഉലകം – രണ്ടാം ഭാഗം!!

നാടകം : നിർമ്മലചരിതം
ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുന്നതിന് മുമ്പ് അനുഗ്രഹം വാങ്ങാന്‍ നിര്‍മല്‍ മാധവ് മുഖ്യമന്ത്രിയുടെ അടുത്തെത്തി. തന്റെ ഓഫീസില്‍ കണ്ടപാടെ നിര്‍മലിനെ ആശ്ലേഷിച്ചു:

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി : ‘വലിയ താരമായല്ലോ.

ഇതുകേട്ട് നാണിച്ചുനിന്ന നിര്‍മലിനോട് അദ്ദേഹം തുടര്‍ന്നു:

”മനസ്സില്‍ വിഷമം തോന്നേണ്ട കാര്യമില്ല. നിന്നെയാരും ഒന്നും ചെയ്യില്ല. നല്ല കുട്ടിയായി പഠിച്ച് ഉയരത്തില്‍ എത്തണം. എല്ലാ സഹായവും ഉണ്ടാകും.”


നിർമ്മലൻ : ”എല്ലാ സഹായത്തിനും നന്ദി. പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് പോകാന്‍ ഞാന്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സാര്‍ ഇടപെട്ടത്. സാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല.’

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി : “ഇനി ആരും നിന്നെ വേട്ടയാടില്ല. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.”

മാതൃഭൂമി വാർത്തയിലേക്ക് …

കാക്കനാടന് ബാഷ്‌പാഞ്ജലി

വിക്കിപീഡിയൻ കണ്ണൻന്മാഷെടുത്ത ചിത്രം

പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ ( ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ)  അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായ വർഗ്ഗീസ് കാക്കനാടന്റെ മകനായി 1935 ഏപ്രിൽ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. അമ്മ റോസമ്മ. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ. ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിൽ. 1955-ൽ കെമിസ്‌ട്രി (മെയിനും) ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛിക വിഷയങ്ങളായെടുത്ത് ബി.എസ്.സി. പാസായി.

കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽ‌വേയിലും റെയിൽ‌വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്. രണ്ടുവർഷം രണ്ട് പ്രൈവറ്റ് സ്‌കൂളുകളിലും നാലുവർഷം സതേൺ റെയിൽവേയിലും ആറ് വർഷം റെയിൽവേ മിനിസ്‌ട്രിയിലും ജോലിനോക്കി. അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളെജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിൽ പോയി. ലെപ്പിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ ‘ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ‘ എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി 1968-ൽ കേരളത്തിൽ തിരിച്ചെത്തി. കൊല്ലത്തായിരുന്നു സ്ഥിരതാമസം. 1965-ൽ വിവാഹിതനായി. ഭാര്യ : അമ്മിണി, മക്കൾ: രാധ, രാജൻ, ഋഷി. 2011 ഒക്‌ടോബർ 19 നു ബുധനാഴ്‌ച രാവിലെ കരൾസംബന്ധിയായ രോഗത്തെ തുടർന്ന് കാക്കനാടൻ അന്തരിച്ചു.

വിക്കിയിലേക്ക്…

നാടകമേ ഉലകം…

കേരളനിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ നല്ല ക്വാളിറ്റിയുള്ള വീഡിയോകളാക്കി തീയേറ്ററുകളിലൂടെ പ്രദർശിപ്പിച്ചിരുന്നെങ്കിൽ നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സിനിമാകൊട്ടകക്കാരെങ്കിലും ഗതിപിടിച്ചേനെ…

നിയമസഭയുടെ മേശപ്പുറത്തു ചാടിക്കയറാന്‍ ശ്രമിച്ച കൃഷി മന്ത്രി കെ പി മോഹനന്‍ രാജിവയ്‌ക്കേണ്ടിവരും. സഭയില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്യേണ്ട സാഹചര്യമാണുണ്ടാവുക. അങ്ങനെവന്നാല്‍ മന്ത്രിയായി തുടരാന്‍ ധാര്‍മികമായി തടസമുണ്ടാകും. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കി മന്ത്രിയുടെ പാര്‍ട്ടിയായ സോഷ്യലിസ്‌റ്റ്‌ ജനത ഡെമോക്രാറ്റ്‌(എസ്‌ജെഡി) നീക്കം തുടങ്ങി

വാർത്ത വായിക്കുക


My Google Buzz Information

അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം 😉

Likes and Comments Over the Time – Last 30 PostsCommentsLikes1234567891011121314151617181920212223242526272829300204060-2080Likes/Comments15Comments: 7 Highcharts.com
Likes-PostPostsno likes1-5 likes6-10likes11-20likes21-30likes31-40likes40+likes-1000100200300400500600Posts Highcharts.com

  • Top Likers:
    • 135 Likes – വൈശാഖ് കല്ലൂർ
    • 120 Likes – സുനിൽ വി.എസ്.
    • 99 Likes – sugeesh | സുഗീഷ് *
    • 77 Likes – Jithesh Karichery
    • 54 Likes – Subeesh Balan
    • 50 Likes – മനോജ് കെ
    • 43 Likes – Mspatteri Mekkat
    • 41 Likes – vinod kp
    • 35 Likes – Ajay Kuyiloor
    • 29 Likes – Akhil Krishnan S
    • 29 Likes – SHIJU SASIDHARAN
    • 27 Likes – faizal A
    • 24 Likes – MANOJ KUMAR K
    • 23 Likes – Junaid P V
    • 22 Likes – Jishin A.V
    • 22 Likes – Anil K Sathyan
    • 19 Likes – Jayan P
    • 18 Likes – മത്താപ്പ് ദിലീപ്
    • 18 Likes – Shiju Alex
    • 17 Likes – Shaji K
    • 17 Likes – Manjusha Nair
    • 16 Likes – Ajeesh M S
    • 16 Likes – ManojE Pandalam
    • 16 Likes – Miqdad Ali
    • 15 Likes – Vineetha vini
    • 14 Likes – dhANesh k
    • 13 Likes – nishath gopal
    • 11 Likes – brijesh pv
    • 11 Likes – Anoop Narayanan
    • 10 Likes – vijayakumar blathur

ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി

കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

മാന്തളിരധരം, കവിളുകളില്‍
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍
ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍
അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ചുഴി പൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവനനീലിമയോ
പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരി.. നീ സുരസുന്ദരി…

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍…

സുന്ദരീ…ആ.. സുന്ദരീ… സുന്ദരീ….

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍
സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍

ഒരു സുഖ ശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ
മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍
മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ..