വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരാക്ക് വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരുപ്പൂരി കാല്‍ മടക്കി ചുമ്മാ തൊഴിക്കാനും, തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാനും എന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കേ പറമ്പിലെ പുളിയന്‍ മാവിന്‍റെ വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ “കൂടി” വേണം… പറ്റുമെങ്കില്‍ കയറിക്കോ 🙂
ഏർപ്പ് ഉത്സവം
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമോദാഹരണമായ ഒരു ഗ്രാമീണ ആഘോഷമാണ് ഏർപ്പുത്സവം. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവരുന്നൊരു ഉത്സവമാണിത്. കഴിഞ്ഞകാലങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഉത്സവം കൂടിയാണിത് മകരം 28 നാണ് ഏർപ്പ്. പ്രകൃതിയെ ലോകമാതാവായി കണ്ടിരുന്ന പഴയകാല സമൂഹത്തിൽ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ദൈവതുല്യവുമായിരുന്നു. ഇതിൽ ഏറെ പ്രാധാന്യം ഭൂമിക്കായിരുന്നു. അക്കാലത്ത് മണ്ണിൽ വിത്തിറക്കുമ്പോൾപോലും മനുഷ്യൻ ഭൂമീദേവിയുടെ അനുഗ്രഹം തേടി.
ആര്‍ത്തവം അശുദ്ധമാണെന്ന പ്രചാരണങ്ങള്‍ക്കിടയില്‍ ഭൂമിദേവി ഋതുമതിയായതിന്റെ സന്തോഷത്തിലാണ് ഉത്തരകേരളത്തിലെ ചില ഗ്രാമങ്ങള്‍. ഭൂമിദേവി രജസ്വലയാകുന്നു എന്ന വിശ്വാസമാണ് ഈ കാര്‍ഷികോത്സവത്തിന് പിന്നില്‍. ഏർപ്പു ദിനത്തിൽ ഭൂമീദേവി പുഷ്പിണിയാകുമെന്നാണ് വിശ്വാസം. മലയാളമാസം മകരം ഇരുപത്തിയെട്ടിനാണ് ഉത്തരകേരളത്തിലെ ഗ്രാമങ്ങളില്‍ ഏര്‍പ്പ് ഉത്സവം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം നാട്ടുജീവിതത്തിലെ പ്രധാന ആഘോഷമായിരുന്നു ഇത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ച. ഉത്സവത്തിന്റെ ഭാഗമായി വീടുകളില്‍ തുവര പായസം ഉണ്ടാക്കുന്നതാണ് പ്രധാന ചടങ്ങ്. ഏർപ്പ് വെരൽ എന്നാണിതറിയപ്പെടുന്നത്. നവധാന്യങ്ങളിൽപ്പെട്ട തുവര, പയർ, കടല എന്നിവയിൽ ഏതെങ്കിലുമൊരു ധാന്യം ചേർത്ത് മധുരച്ചോറുണ്ടാക്കി മകരക്കാറ്റിനു നേദിക്കുന്നതാണ് ഏർപ്പിലെ പ്രധാന ചടങ്ങ്. സ്ത്രീകളുടെ ആഘോഷമെന്ന നിലയിൽ ചിലയിടങ്ങളിൽ ഇതു ചിറപ്പ് എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീ-പ്രകൃതി ബന്ധത്തിൻെറ ഉത്തമ മാതൃകകൾ ഈ ചടങ്ങുകളിലെല്ലാം കാണാം. ഏര്‍പ്പു ദിവസം എട്ടു ദിക്കിലും വിളമ്പുന്നു. ത്രീനി അഹാനിരജസ്വലാ ബീജം ന വ്യാപയേത് അത്ര, ജനാഃ പാപത് വിനശ്യതി എന്നു പരാശഹോരയിൽ പറഞ്ഞിരിക്കുന്നത് രജസ്വലയായ മണ്ണോ പെണ്ണോ ആവട്ടെ, പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് എന്നുതന്നെയാണ്
രജസ്വലയില്‍ ബീജപാപം ചെയ്യുന്നത് അവളെ നശിപ്പിക്കുകയും സ്വയം നശിക്കുകയും സ്വയം തിന്മ ക്ഷണിച്ചു വരുത്തുകയും ചെയ്യും എന്ന് വ്യക്തം.
വായു ഭഗവാന് ആഹരിക്കാനായി തുവരപ്പായസം തൂശനിലയില്‍ വിളമ്പുന്നതും ആ ദിവസത്തിന്റെ പ്രത്യേകതയാണ്. കാറ്റ് പോലും രജസ്വലയായ ഭൂമിയെ അസ്വസ്ഥയാക്കരുതെന്ന് ആഗ്രഹിക്കുന്ന ഉദാത്തമായ പാരിസ്ഥിതികബോധമാണിത്.
വയലരികിലെ തുവരകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചടങ്ങിനാകും. തുവര നെല്ലിനെ ബാധിക്കുന്ന കീടങ്ങളെ അകറ്റുമെന്ന നാട്ടറിവിനെ അബോധമായി പ്രയോഗിക്കുന്ന തലവും ഈ പായസ നിര്‍മ്മാണത്തിലുണ്ട്. മിക്ക തെയ്യങ്ങളുടേയും നിര്‍വഹണത്തിന്റെ ഭാഗമായി കുരുസി ( ഗുരുതി) യുണ്ട്. ഓരോ കൃഷിയും ഭൂമിയെ ക്ഷീണിപ്പിക്കും എന്ന ധാരണയില്‍ ഭൂമിക്ക് നവജീവന്‍ കൊടുക്കുന്നതിനാണ് ഈ അര്‍പ്പണം. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു സ്ത്രീക്കു നല്‍കുന്ന ചികിത്സക്കും കരുതലിനും സമാനമാണിത്.
അതുകൊണ്ടുതന്നെ ഈ ദിനത്തിൽ ആയുധങ്ങൾപോലും ഭൂമിയിൽ ഇറക്കിയിരുന്നില്ല. വെള്ളം നനയ്ക്കാതെ, മുറ്റമടിക്കാതെ, നിലമുഴാതെ ഭൂമിയെ നോവിക്കാതെയാണ് ഏർപ്പുദിനം ആഘോഷിച്ചിരുന്നത്. വിളവെടുപ്പു കഴിഞ്ഞ്, ധാന്യങ്ങൾ പത്തായപ്പുരകളിലെത്തിച്ചശേഷമാണ് വീണ്ടുമൊരു വിത്തുവിതയ്ക്കും മുൻപു ഏർപ്പു ദിനത്തിൽ ഭൂമിയെ മനുഷ്യൻ മധുരം നൽകി ആദരിച്ചിരുന്നത്. ഈ ഭൂമി പൂജയ്ക്കു ശേഷം മാത്രമായിരുന്നു അക്കാലത്ത് മണ്ണിൽ പുത്തൻ നാമ്പുകൾ മുളപൊട്ടിയിരുന്നത്. ഊർവരതയുടെ ഭാഗമായി പോയകാലത്തു നടത്തിയിരുന്ന ഏർപ്പു കളിയാട്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഈ ആഘോഷത്തിന്റെ ബാക്കിപത്രം. കീഴ്മാല എരഞ്ഞിക്കൽ ചാമുണ്ഡേശ്വരി മുണ്ഡ്യക്കാവ്, പയ്യന്നൂർ കുറിഞ്ഞി ക്ഷേത്രം, കടുമേനി വിഷ്ണുമൂർത്തി മുണ്ഡ്യക്കാവ്, പൊതാവൂർ തറവാട് എന്നിവിടങ്ങളിൽ ഇപ്പോഴും ഈ ദിനത്തിൽ ഏർപ്പു കളിയാട്ടങ്ങൾ നടക്കാറുണ്ട്.
മകരം അവസാനത്തോടെ വേനലിന്റെ വരവറിയിച്ച് കാറ്റിന് ശക്തി കൂടും. ഇങ്ങനെ പ്രകൃതിയിലെ മാറ്റങ്ങളും ഏര്‍പ്പ് ഉത്സവത്തിന്റെ ചടങ്ങുകളില്‍ പ്രതിഫലിക്കും. പട്ടം പറത്തിയാണ് ഈ ദിവസം കുട്ടികള്‍ ആഘോഷമാക്കുന്നത്. പ്രകൃതിയുടെ ഭാവമാറ്റത്തിൽ പിലിക്കോട് ഏർപ്പുഴയിലും പനക്കാപ്പുഴയിലും ധരാളം മീനുകളെത്തും. കുത്തൂടും വലയുമായി കൂട്ടത്തോടെ ആളുകളെത്തി മീൻപിടിത്തവും ആഘോഷമാക്കും. എന്നാൽ പുതു തലമുറയ്ക്ക് ഇതെല്ലാം കൗതുക കാഴ്ച മാത്രമായി. വിവിധ ക്ലബുകളിലും മറ്റും കുട്ടികൾ കൂട്ടം ചേർന്ന് പട്ടം പറത്തിയും മറ്റും ഏർപ്പുകാറ്റിനെ വരവേൽക്കാറുണ്ട്
വേലിയേറ്റ വേലിയിറക്കങ്ങളിലുള്‍പ്പടെ മാറ്റമുണ്ടാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കാലം മാറിയെങ്കിലും ഭൂമി ഋതുമതിയാകുന്നതിന്റെ ആഘോഷം ഇന്നും വടക്കിന്റെ ഗ്രാമീണക്കാഴ്ചയായി തുടരുന്നു. മനുഷ്യനോടൊപ്പം മറ്റു ജീവജാലങ്ങളുടേയും സുരക്ഷിതമായ ആവാസസ്ഥാനമെന്ന നിലയില്‍ പ്രകൃതിയെ കാണുന്ന ഉദാത്ത സങ്കല്‍പ്പങ്ങളാണ് നാടന്‍ അറിവുകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൊടുക്കുന്നത്.
നന്ദിഹിൽസ്

കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് നന്ദി ഹിൽസ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1479 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലനിരകൾ, അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിപ്പിച്ചു നിർത്തുന്ന ദൃശ്യഭംഗിയാൽ ഏറെ പ്രശസ്തമാണ്. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും ഏകദേശം 52 കിലോമീറ്റർ അകലെ എൻ.എച്ച് 7-ൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറിയാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം ഇതിനടുത്താണെന്നത് ദൂരദേശങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും വലിയ സൗകര്യമാണ്.

ചരിത്രപരമായ മഹത്വം
നന്ദി ഹിൽസ് വെറുമൊരു പ്രകൃതിരമണീയമായ സ്ഥലമല്ല, മറിച്ച് വീരചരിത്രങ്ങളുടെയും സ്മാരകങ്ങളുടെയും ഒരു കലവറ കൂടിയാണ്.
-
ടിപ്പു സുൽത്താന്റെ വേനൽക്കാല വസതി: മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താൻ തന്റെ വേനൽക്കാല വസതിയായി ഇവിടുത്തെ കൊട്ടാരമാണ് ഉപയോഗിച്ചിരുന്നത്. ഈ കൊട്ടാരം ഇപ്പോഴും ഒരു ചരിത്ര സ്മാരകമായി അവിടെ നിലനിൽക്കുന്നു.
-
ടിപ്പു ഡ്രോപ്പ് (Tipu’s Drop): ഏകദേശം 600 അടി താഴ്ചയുള്ള കുത്തനെയുള്ള ഈ മലയിടുക്ക് ചരിത്രത്തിലെ ഭയാനകമായ ഒരു ഏടാണ്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ ഈ കൊട്ടമുടിയിൽ നിന്നായിരുന്നു താഴേക്ക് തള്ളിയിട്ടിരുന്നത് എന്ന് പറയപ്പെടുന്നു.
-
പുരാതന ക്ഷേത്രങ്ങൾ: മലമുകളിൽ സ്ഥിതി ചെയ്യുന്ന യോഗനന്ദീശ്വര ക്ഷേത്രവും മലയടിവാരത്തിലെ ഭോഗനന്ദീശ്വര ക്ഷേത്രവും ഒമ്പതാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ വിസ്മയങ്ങളാണ്.
യാത്രാ സൗകര്യങ്ങൾ
ബാംഗ്ലൂരിൽ നിന്നും നന്ദി ഹിൽസിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ വിവിധ മാർഗ്ഗങ്ങളുണ്ട്:
-
ബസ് മാർഗ്ഗം: ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ 6 മണി മുതൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ ലഭ്യമാണ്. നന്ദി ഹിൽസിലെ പ്രധാന പ്രവേശന കവാടം വരെ ഈ ബസ്സുകളിൽ എത്തിച്ചേരാം.
-
ദൊഡ്ഡബെല്ലാപ്പൂർ വഴി: നേരിട്ടുള്ള ബസ്സുകൾ ലഭ്യമല്ലാത്ത സമയങ്ങളിൽ ബാംഗ്ലൂർ സിറ്റിക്കു പുറത്തുള്ള ദൊഡ്ഡബെല്ലാപ്പൂർ വഴി നന്ദി ഹിൽസിലേക്ക് എത്താവുന്നതാണ്. നിലവിൽ മജസ്റ്റിക്കിൽ നിന്നുള്ള നേരിട്ടുള്ള ബസ്സുകൾ ഉച്ചയ്ക്ക് 12:30-ന് ശേഷം കുറവായതിനാൽ, ഉച്ചകഴിഞ്ഞുള്ള യാത്രയ്ക്ക് ഈ വഴി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
-
സ്വകാര്യ വാഹനങ്ങൾ: കാറിലോ ബൈക്കിലോ പോകുന്നവർക്കായി മലമുകളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയടിവാരത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം ചുരങ്ങൾ കയറി വേണം മുകളിലെത്താൻ. നടത്തം ഇഷ്ടപ്പെടുന്നവർക്ക് കാൽനടയായും ഈ ദൂരം താണ്ടാവുന്നതാണ്.
സന്ദർശകർക്കുള്ള പ്രത്യേകതകൾ
-
സൂര്യോദയം: നന്ദി ഹിൽസിലെ ഏറ്റവും മനോഹരമായ കാഴ്ച സൂര്യോദയമാണ്. മേഘപാളികൾക്ക് താഴെയായി നഗരം ഉറങ്ങിക്കിടക്കുമ്പോൾ, മലനിരകൾക്കിടയിലൂടെയുള്ള സൂര്യോദയം കാണാൻ പുലർച്ചെ തന്നെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
-
പാലാർ, പെണ്ണാർ നദികളുടെ ഉറവിടം: പാലാർ, അർക്കാവതി, പെണ്ണാർ എന്നീ നദികളുടെ പ്രഭവകേന്ദ്രം കൂടിയാണ് ഈ മലനിരകൾ.
-
അമൃത സരോവർ: വർഷം മുഴുവൻ വറ്റാത്ത ജലസ്രോതസ്സായ ‘അമൃത സരോവർ’ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.

ആകർഷണകേന്ദ്രങ്ങൾ
നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദിഹിൽസ്. കബ്ബന്‍ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകര്‍ഷണങ്ങളാണ്. കിഴക്കാതൂക്കായി കിടക്കുന്ന വൻപാറകെട്ടുകളും അവയ്‌ക്കിടയിലായി വലിയൊരു നന്ദിപ്രതിഷ്ഠയും ഉണ്ട്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദിഹിൽസിൽ പെയ്‌തിറങ്ങുന്ന കോടമഞ്ഞുതന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദിഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടുകാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതല്‍ 10 ഡിഗ്രി വരെയുമാണ് ഇവിടെ താപനില.
സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem
വരൂ നമുക്കും വിക്കീമീഡിയയെ സ്നേഹിക്കാം!!
വഴിയാത്രകളിൽ താങ്കൾക്ക് ഫോട്ടോ എടുക്കുന്ന സ്വഭാവം ഉണ്ടോ?അവയ്‌ക്ക് എന്തെങ്കിലും തരത്തിലുള്ള വൈജ്ഞാനികമൂല്യം ഉള്ളതായി തോന്നിയിട്ടുണ്ടോ?
അവ സ്വതന്ത്യമായ ലൈസൻസിൽ ഷെയർചെയ്യുന്നതിൽ താങ്കൾക്ക് സന്തോഷമുണ്ടോ?
എങ്കിൽ വരൂ… താങ്കൾ എടുത്ത ആ വിലമതിക്കാനാവാത്ത ചിത്രങ്ങൾ വിക്കിമീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യൂ…
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പ് വിജയകരമായി പൂർത്തിയായിരുന്നു.
ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
- പരിപാടി: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു
- തീയ്യതി: 15 ഫെബ്രുവരി 2012 മുതൽ 15 ഏപ്രിൽ 2012 വരെ.
- ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
- ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുക
- അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ മലയാളം വിക്കിപീഡിയ
കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ പേജിൽ…
ഇതാണു കടം കടം എന്നു പറയുന്നത്!!!

‘ഒരു മനുഷ്യന്റെ മരണം ഒരു ദുരന്തകഥയാണ്, ഒരു ലക്ഷം പേരുടേത് വെറും സ്ഥിതിവിവരക്കണക്കും’ എന്നുപറയാറുണ്ടല്ലോ. സത്യമാണ്. മിക്കപ്പോഴും വലിയ പ്രശ്‌നങ്ങള്‍ സാധാരണക്കാരുടെ ഭാവനയ്ക്കുമതീതമാണ്.
ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ തിരിച്ചടക്കാനാവാതെ കുടുംബം മുഴുവന്‍ ‘ആത്മഹത്യ’ ചെയ്യുന്നവരുള്ള നാട്ടില്‍ ഭൂരിപക്ഷം മനുഷ്യര്‍ക്കും ഏതാനും ലക്ഷം രൂപയ്ക്കപ്പുറമുള്ള പണത്തെ പറ്റി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകത്തെങ്ങും ഇതുതന്നെയാണ് സ്ഥിതി. ദേശീയ സമ്പദ്‌വ്യവസ്ഥയെ പറ്റിയുള്ള വാര്‍ത്തകളില്‍ വരുന്ന ആയിരം കോടിയും ലക്ഷം കോടിയുമെല്ലാം അവര്‍ക്ക് വെറും സ്ഥിതിവിവരക്കണക്ക് മാത്രമാണ്. അത്തരക്കാരെ സഹായിക്കാന്‍, വിരസമായ സ്ഥിതിവിവരക്കണക്കുകളെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഇന്‍ഫോഗ്രാഫിക്‌സ് ആക്കി മാറ്റുകയാണ് ഡിമോണ്‍.ഓക്രസി ചെയ്യുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കേട്ടാല്‍ മനസ്സിലാകാത്ത കണക്കുകള്‍ കണ്ടാല്‍ കണ്ണുതള്ളുന്ന രൂപങ്ങളാക്കിയത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്ത മാതൃഭൂമിയിൽ നിന്ന്
വിക്കിപീഡിയ – വിക്കിപഠനശിബിരം ബാംഗ്ലൂർ

വിക്കി,
വിക്കിപീഡിയ,
മലയാളം വിക്കിപീഡിയ മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങൾ തുടങ്ങിയവയെ പരിചയപ്പെടുത്തൽ,
വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ,
വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ,
മലയാളം ടൈപ്പിങ്ങ്,
വിക്കി എഡിറ്റിങ്ങ്,
വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വിക്കി പ്രവർത്തകർ മറുപടി നൽകുന്നതായിരിക്കും.ഉച്ചയ്ക്ക് 2 മണിമുതൽ വൈകുന്നേരം 5 മണി വരെ നീളുന്ന പഠനക്ലാസ്സിലേക്ക് പ്രവേശനം സൗജന്യമാണ്.
വിക്കി പേജ് : http://ml.wikipedia.org/wiki/വിക്കിപീഡിയ:Bangalore_Wikipedia_Academy_4
എന്തിനു വേറൊരു സൂര്യോദയം!!
എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം
നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ…
ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ…
കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനൊരു വഴി!!
ഇനിയും പഴങ്കഥകൾ ആവർത്തിച്ചാൽ ചിലപ്പോൾ എല്ലാവർക്കും ബോറടിക്കും 🙁 അതുകൊണ്ട്, ഇപ്രാവശ്യം ഒരു കമ്പ്യൂട്ടർ ട്രിക്ക്‌സാവട്ടെ!! Continue reading
കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനൊരു വഴി!!
പലപ്പോഴായി ഇവയെ ഒക്കെ തെരഞ്ഞുകണ്ടുപിടിച്ചു മടുത്തപ്പോൾ ആണ്, പണ്ട് വിൻഡോസ് 98 ന്റെ കാലത്ത് മറ്റുള്ളവർക്ക് പണികൊടുക്കാൻ വേണ്ടി ബാച്ച് ഫയൽ ഉപയോഗിച്ച് ചെയ്തുകൂട്ടിയ ചില പൊടിക്കൈകൾ ഒക്കെ ഓർമ്മ വന്നത്. അന്നതൊരു ഹരമായിരുന്നു. വിൻഡോസ് അനുവാദം കൂടാതെ ടൈം വെച്ച് ഷട് ഡൗൺ ചെയ്യിച്ചും നെറ്റ് സെന്റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് പരസ്പരം മെസേജുകൾ അയച്ചും ഒക്കെ കുറേയേറെ കുരുത്തക്കേടുകൾ അന്നു ചെയ്തു വെച്ചിട്ടുണ്ട്. ഒരു ബാച്ച് ഫയൽ ഉണ്ടാക്കി ഈ ടെമ്പററി ഫയൽസിനെയൊക്കെ ഡിലീറ്റ് ചെയ്യാമെന്ന ചിന്ത അങ്ങനെ അതിൽ നിന്നും വന്നതാണ്. വിൻഡോസ് 7 ഇൽ പണ്ടേത്തെ ഡോസ് മുക്കാലും ചത്ത് കിടക്കുകയാണല്ലോ! ബാച്ച് ഫയൽ വർക്ക് ചെയ്യുമോ എന്ന ഒരു സംശയം ഉണ്ടായിരുന്നു. എന്തായാലും സംഭവം വർക്കിങാണെന്നു മനസ്സിലായി.
ഇപ്പോൾ പാസൗട്ടായി വരുന്ന പലർക്കും ബാച്ച് ഫയൽ അന്യമായിരിക്കും. എന്നാലും പഴയ പുലികളുടെ ഓർമ്മകളിൽ ഒരു കുരുത്തംകെട്ട ചിരിയായി ബാച്ച് ഫയലുകൾ നിറഞ്ഞുനിൽപ്പുണ്ടാവണം. ബാച്ച് ഫയൽ ഉണ്ടാക്കാൻ ആദ്യമായി ഒരു നോട്ട്പാട് ഓപ്പണം ചെയ്യണം. അതിൽ താഴെ കാണുന്ന കോഡുകൾ കോപ്പി എടുത്ത് പേസ്റ്റ് ചെയ്യുക. എന്നിട്ട് അതിനെ ഡസ്‌ക്‌ടോപ്പിൽ തന്നെ സേവ് ചെയ്തേക്ക്.
പക്ഷേ, പേരുകൊടുക്കുമ്പോൾ ശ്രദ്ധിക്കണം കേട്ടോ. എന്തു പേരും ഇടാം. നോട്ട്‌പാഡിൽ കാണുന്ന .txt എന്ന എക്‌സ്റ്റൻഷൻ അവിടെ പാടില്ല; പകരം ബാച്ച്ഫയൽ എന്നതിനെ ചുരുക്കമെന്നോണം .bat എന്ന എക്‌സ്റ്റൻഷൻ കൊടുക്കണം. അതായത് നമുക്ക്, ആ ഫയലിനെ “deltemp.bat” എന്ന പേരിട്ട് വിളിക്കാം. മാത്രമല്ല, പേരിടുമ്പോൾ അതിന്റെ തുടക്കത്തിലും ഒടുക്കവും ഉള്ള ഇൻവേർടഡ് കോമകൾ – quotation marks – (“…”) കൂടി ചേർക്കണം. അതു മറക്കാതിരിക്കുക. അതെന്തിനാണെന്നു കണ്ടുപിടിച്ചോളൂ 🙂
ഇപ്പോൾ ഡസ്‌ക്‌ടോപ്പിൽ deltemp എന്ന ഒരു ഫയൽ വന്നുകാണും. അതിന്റെ ഐക്കൺ നോട്ട്‌പാഡിൽ നിന്നും വ്യത്യസ്തമായിരിക്കും. ഇനി ധൈര്യമായിട്ട് അതിൽ ഡബിൾ ക്ലിക്ക് ചെയ്തോളൂ… ചെയ്യുന്നതിനു മുമ്പ് ഒരു സെക്കന്റ്!!! ഓപ്പൺ ചെയ്തു വെച്ചിരിക്കുന്ന എല്ലാ പ്രോഗ്രാമുകളും സേവ് ചെയ്തശേഷം ക്ലോസാക്കി വെക്കുന്നത് നല്ലതായിരിക്കും. ഇതാ കോഡ്‌സ് പിടിച്ചോളൂ…
ബാച്ച് ഫയൽ ഉണ്ടാക്കാനറിയാത്തവർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുകയുമാവാം… ഇവിടെ ഇത് zip ഫയലായി കമ്പ്രസ് ചെയ്തിരിക്കുന്നു. ഡൗൺലോഡ് ചെയ്തിട്ട് ഫയലിനെ റൈറ്റ്‌ക്ലിക്ക് ചെയ്തിട്ട് അൺസിപ്(അൺകപ്രസ്) ചെയ്തെടുക്കുക.



