ആരിതു സാക്ഷാല്‍ കല്ലൂക്കാരനോ
കൊള്ളാം നീകണ്ടോരുവാന്‍ വയ്യാത്തപോല്‍
വെളുത്തു തടിച്ചല്ലോ
കോളേജും കഴിഞ്ഞു നീ ലണ്ടനില്‍
പഠിക്കാന്‍ പോന്നാള്‍
ഏറെത്തിടുക്കത്തില്‍ വന്നു കണ്ടതാണെന്നെ
സന്തോഷം!!
പരിചയപ്പെടാനിടയായ ഗുരുഭൂതർക്കു പ്രണാമം…
ഒത്തിരിപ്പേരുണ്ട്…
എഴുതാൻ പഠിപ്പിച്ചവർ; പറയാൻ പഠിപ്പിച്ചവർ; ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ; ചിരിക്കാൻ പഠിപ്പിച്ചവർ…
പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ…
ഒട്ടേറെപ്പേർ…
അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ…
എല്ലാവരേയും ഓർക്കുന്നു – പ്രണമിക്കുന്നു –
നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ…!! 😻😻 🙏 🌷🌷
അല്പം വിവരണം
അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.
ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ ആമിയെ സ്കൂളിൽ നിന്നും സ്വന്തം പേരുതന്നെ നോട്ബുക്കിൽ എഴുതിപ്പഠിപ്പിക്കാൻ തുടങ്ങിയെന്നു തോന്നുന്നു…. ഇന്നലെ രാത്രിയിൽ അവൾ പേരിന്റെ സ്പെലിങ് എങ്ങനെയാണെന്നു ചോദികുകയുണ്ടായി. ഇംഗ്ലീഷ് അക്ഷരമാലകൾ ഒരു വർഷം മുമ്പേതന്നെ പ്ലേയിങ് സ്കൂളിൽ നിന്നും പഠിച്ചിരുന്നെങ്കിലും, ഈ അക്ഷരമാല ഉപയോഗിച്ച് പേരുകൾ എഴുതാനാവും എന്നൊന്നും അവൾ അറിയില്ലായിരുന്നു. കുഞ്ഞായതിനാൽ ഞാനതു പഠിപ്പിക്കുവാൻ മെനക്കെട്ടുമില്ല. പക്ഷേ, ഇന്നലെ അവൾ അവളുടെ പേരിന്റെ സ്പെലിങ് ആദ്യമായി പറഞ്ഞപ്പോൾ തോന്നി സ്കൂളീൽ നിന്നും ഈ കലാപരിപാടി തുടങ്ങിയിട്ടുണ്ട് എന്ന്… തുടർന്ന് അവൾ എന്നോടും പേരിന്റെ സ്പെലിങ് ചോദിക്കുകയുണ്ടായി… അങ്ങനെ ആദ്യമായി അവളുടെ കുഞ്ഞറിവുകൾ വെച്ച് സ്വന്തമായി എഴുതിയ അവളുടെ പേരും, കേട്ടെഴുതിയ ഞങ്ങളുടെ പേരുകളും…
#ആത്മികായനം തുടരുന്നു..
അവളുടെ കുഞ്ഞറിവുകൾക്ക് ചെറിയ തോതിൽ വികസനം നടക്കുന്നുണ്ട്…
“അച്ഛനല്ലേ വലിയത്” ഇപ്പോൾ ചോദിച്ച ചോദ്യമായിരുന്നു…
ഞാൻ: “അതേ”
അവൾ: “അമ്മ സെക്കന്റല്ലേ”
ഞാൻ: “അതേ”
അവൾ: “ഞാൻ ചെറിയ കുഞ്ഞിയല്ലേ”
ഞാൻ: “അതേ”
അവൾ: “ഈ പേരൊക്കെ തെറ്റാണ്… ഇതിൽ അമ്മ എയ്റ്റ്, ഞാൻ സെവൻ, അച്ഛൻ സിക്സ്… ഇതെന്താ അച്ഛാ ഇങ്ങനെ??”
ഞാൻ കൺഫ്യൂഷനടിച്ചു… മെല്ലെ അവളോടൊപ്പം ചേർന്നു… അവൾക്ക് വിരൽ വെച്ച് അളന്നു നോക്കി പൊക്കം പറയുന്ന ഏർപ്പാടുണ്ട്… അതുവെച്ച് ഞാനാണു മൂത്തത്… എന്റെ പൊക്കം 22 ആയിരിക്കും, ആമീസിന്റെ പൊക്കം 9 ആയിരിക്കും…. പക്ഷേ, ഇപ്പോൾ പറഞ്ഞത് മനസ്സിലാക്കാൻ പറ്റിയില്ല… നയത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സംഗതി അവൾ പഠിപ്പിച്ചു തന്നു!!
Manjusha എന്ന പേരിൽ 8 അക്ഷരങ്ങൾ ഉണ്ട്… Aatmika എന്ന പേരിൽ 7 അക്ഷരങ്ങളും Rajesh എന്ന പേരിൽ 6 അക്ഷരങ്ങളും… ഈ കണക്കായിരുന്നു അവൾ എണ്ണി തിട്ടപ്പെടുത്തിയെടുത്ത് വലിപ്പച്ചെറുപ്പങ്ങൾ കണക്കാക്കിയത്!!
കുഞ്ഞറിവുകൾക്കും പ്രാധാന്യമുണ്ട്… കുഞ്ഞല്ലേ, ബുദ്ധിവളർച്ചയെത്താതെ എന്തൊക്കെയോ പറയുന്നു എന്നു കരുതി ചിരിച്ചു തള്ളാതെ അവരോടൊപ്പം ലയിച്ചു ചേരുമ്പോളാണൊരു സുഖം!!
പാഠഭേദങ്ങളിലൂടെ ആത്മിക
ആമിയെ സംബന്ധിച്ചടത്തോളം ഞാൻ ഒന്നുമറിയാത്തവനാണ്. അവൾ സ്കൂളിൽ പോകുന്നതു തന്നെ എന്നെ പഠിപ്പിക്കുവാൻ വേണ്ടിയാണ്. ടീച്ചർ പഠിപ്പിച്ചു വിടുന്നതൊക്കെ സമയം കിട്ടുമ്പോൾ അവളെന്നെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്നത്തെ(2 September, 2017 – Saturday) പഠനം A, B, C, D അക്ഷരങ്ങളൊക്കെ സ്മോൾ ലെറ്റേർസിൽ ആയിരുന്നു. വലിയ അക്ഷരങ്ങൾ എഴുതുന്നതിൽ ഞാൻ മിടുക്കനാ…. എനിക്കതിനവൾ 10 സ്റ്റാറുകൾ തന്നിരുന്നു. നന്നായി പെർഫോം ചെയ്താൽ ടീച്ചർ ക്ലാസ്സിൽ നിന്നും ഇവൾക്ക് സ്റ്റാർ വരച്ചു കൊടുക്കും… അതിന്റെ കോപ്പി. അവളെ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയതേ ഉള്ളൂ. എങ്കിലും അന്നുമുതലേ പഠിപ്പിക്കുന്നുണ്ട്.
ഇന്നവൾ എനിക്കുവേണ്ടി ആദ്യം മുതലേ അക്ഷരങ്ങൾ എഴുതിത്തന്നു. ഇടയ്ക്കൊക്കെ അവൾ ചില അക്ഷരങ്ങൾ വിട്ടു പോയിരുന്നു.
ഭാഗ്യത്തിനവൾ കൃത്യമായി എഴുതിയ അക്ഷരങ്ങൾ ഭൂരിഭാഗവും ഞാൻ മറന്നിരുന്നു, എന്നാൽ ചിലതൊക്കെ അവളും മറന്നു പോയിരുന്നു, എന്തോ ഭാഗ്യം കൊണ്ട്, അല്പം ആലോചിച്ചപ്പോൾ അവയൊക്കെയും എനിക്ക് ഓർത്തെടുക്കാനുമായിരുന്നു. അത് ശരിയാണെന്ന് അവളുടെ അംഗീകാരം കിട്ടിയാൽ പിന്നെ പ്രശ്നമില്ലല്ലോ… ഒക്കെ കഴിഞ്ഞ്, ആ എഴുതിയ പേപ്പേർസ് ഒക്കെ അവൾ കൊണ്ടു പോയി ഒളിപ്പിച്ചു വെച്ചു… എന്നിട്ട് എവിടെയും നോക്കിയെഴുതാതെ സ്വന്തമായി ആദ്യം മുതലേ എഴുതാൻ പറഞ്ഞു…
അല്പം ബുദ്ധിമുട്ടിയും ഓർമ്മയിൽ തപ്പിയും ഞാൻ ഒക്കെയും എഴുതി… എഴുതാൻ ബുദ്ധിമുട്ടുമ്പോൾ “സാരമില്ലച്ഛാ, ഒന്നുകൂടി ഓർത്ത് നോക്ക്യേ, ഞാൻ മിനിയാന്ന് ബ്ലൂ കളർ പെൻസിൽ കൊണ്ടെഴുതി കാണിച്ചില്ലേ… ആ അക്ഷരമാ…” എന്നു പറഞ്ഞ് തലയിൽ തടവി ആശ്വസിപ്പിക്കും…
r എന്നൊരക്ഷരമാണു ശരിക്കും കുടുക്കിക്കളഞ്ഞത്… അവളുടെ r എന്നത് ഇതു പോലെ തന്നെയായിരുന്നു. എന്നാൽ എന്റെ r ഫോട്ടോയിൽ ചുവന്ന മഷിയിൽ കാണുന്നതായിരുന്നു. ഞാൻ ശരിക്കും പെട്ടുപോയത് ഇവിടെയായിരുന്നു… എന്തായാലും ഇന്നു ഞാൻ തോറ്റു… r എന്ന സ്മോൾ ലെറ്റർ എഴുതാൻ ഞാൻ പഠിച്ചില്ലാത്രേ… അതൊകുണ്ട് അവൾ എനിക്ക് 10 ഇൽ 3 സ്റ്റാർ കുറച്ചിട്ടു തന്നു!! 7 സ്റ്റാർസിനാൽ തൃപ്തനാകേണ്ടി വന്നു ഇന്ന്!!
വിക്കിപീഡിയയുടെയും ഇതര വിക്കിസംരംഭങ്ങളുടെയും വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റയെ മലയാളിക്ക് പരിചയപ്പെടുത്താന്‍ വിക്കി സമൂഹം അവസരമൊരുക്കുന്നു. “വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍” എന്ന വിഷയത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ എറണാകുളം ഇടപ്പള്ളയിൽ ഐ.ടി.@സ്കൂളിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍ നടക്കുന്ന പരിശീലനം ആഗോള വിക്കിമീഡിയ ഫൌണ്ടേഷന്‍റെ സീനിയര്‍ പ്രോഗ്രാം ഓഫീസിര്‍ അസഫ് ബാര്‍ട്ടോവ് നയിക്കുന്നു. വിക്കിമീഡിയ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനവും പൊതുജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ വിക്കിമീഡിയ ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്കുന്ന ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസിന്റെയും (സി.ഐ.എസ്) ഇന്ത്യൻ വിക്കിമീഡിയ പ്രവർത്തകരുടെ ഔദ്യോഗികകൂട്ടായ്മയായ വിക്കിമീഡിയ ഇന്ത്യ ചാപ്റ്ററിന്റേയും കേരള സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാസപദ്ധതിയായ ഐ.ടി. അറ്റ് സ്കൂൾ( it@school) എന്ന സ്ഥാപനത്തിന്റേയും, മലയാളം വിക്കിസമൂഹം എന്നിവരുടെയും ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്. വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിൽ ചേർക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വാറി, അനുബന്ധ എക്സ്റ്റെൻഷനുകൾ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം.
എന്താണു വിക്കിഡാറ്റ?
മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.
300 ഓളം വിക്കിപീഡിയയിൽ പൊതുവായി വരുന്ന ഏതെങ്കിലും ഒരു കാര്യം, ഉദാഹരണത്തിന് ഇന്ത്യയുടെ പ്രസിഡന്റ്, കേരളത്തിന്റെ മുഖ്യമന്ത്രി, ഫിസിക്സിനു നോബൽ സമ്മാനം ലഭിച്ച വ്യക്തി തുടങ്ങിയുള്ള ഇടയ്ക്കിടേ മാറാവുന്നതും സ്ഥിരമായി നിൽക്കാവുന്നതുമായ എല്ലാ വിവരങ്ങളുടേയും ഒരു ഏകീകൃത ഡാറ്റാബെയ്സ് ആണിത്…
ഏതെങ്കിലും ഒരു വിക്കിപീഡിയയിൽ കാര്യകാരണ സഹിതം വിവിരം പുതുക്കപ്പെട്ടാൽ ആ ലേഖനം ഉള്ള ലോകത്തിലെ സകല വിക്കിപീഡിയകളിലും മാറ്റപ്പെടുന്ന രീതിയാണ് വിക്കിഡാറ്റയുടേത്. വിവിധ വിക്കിപീഡിയയിലെയും വിക്കിമീഡിയ കോമണ്‍സ് അടക്കമുള്ള ഇതര വിക്കിസംരംഭങ്ങളിലെയും കേന്ദ്രീകൃത വിവര സംഭരണിയായ ഈ ബൃഹദ് വിജ്ഞാന സ്രോതസ്സ് ആര്‍ക്കും സൌജന്യമായി ലഭ്യമാകുന്നതും ആര്‍ക്കും പുതുക്കാവുന്നതും തികച്ചും സ്വതന്ത്രമായി ലഭിക്കുന്നതും ആണ്.
വിക്കിഡാറ്റയുടെ ലക്ഷ്യങ്ങൾ
മറ്റു വിക്കികളിലേക്കുള്ള ലിങ്കുകളെ ക്രമീകരിക്കുക (Centralize interwiki links)
ഇൻഫോബോക്സുകൾ എല്ലാ വിക്കികൾക്കും ഒന്നുതന്നെയാക്കുക (Centralize infoboxes)
വിക്കി ഡാറ്റാബെയ്സിൽ നിന്നും മികച്ച വിവരശേഖരണത്തിനായി ഇടവരുത്തുക (Provide an interface for rich queries)
ആഗോള അറിവിന്റെ ഭണ്ഡാരമായി മാറുക (Structure the sum of all human knowledge)
അസഫ് ബാർട്ടോവ്
അസഫ് ബാർട്ടോവ്
വിക്കിമീഡിയ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം മാനേജർ ആണ് അസഫ് ബാർട്ടോവ്. വിജ്ഞാന വിനിമയ രംഗത്ത് അന്തസാദ്ധ്യതകൾ തുറക്കുന്ന വിക്കി ഡാറ്റ വെബ്സൈറ്റിനെ (https://www.wikidata.org) കുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും അത് വികസിപ്പിക്കുന്നതില്‍ എപ്രകാരം പങ്കാളികളാകാം എന്നതിനെ കുറിച്ചുമാണ് വിക്കമീഡിയ ഫൌണ്ടേഷനിലെ അസഫ് ബാര്‍ട്ടോവ് മലയാളി വിക്കിമീഡിയന്മാരോട് സംസാരിക്കുക.
വികസ്വര രാജ്യങ്ങളിലെ വിക്കിമീഡിയാ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക ചുമതല ഏറ്റെടുത്തിരിക്കുന്ന അസഫ് മലയാളം വിക്കിമീഡിയ സംരംഭങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. മലയാളെ വിക്കിമീഡിയര്‍ക്കുള്ള പരിശീലനത്തിന് പുറമേ പൊതുജനങ്ങള്‍ക്കും വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്‍ക്കുമായി വിക്കിഡാറ്റ പരിചയപ്പെടുത്തിയുള്ള പൊതുപരിപാടിയിലും അസഫ് പങ്കെടുക്കുന്നുണ്ട്. ഈ പരിപാടി 31 ആം തീയ്യതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് വൈകുന്നേരം മൂന്നുമണിക്കു നടക്കുന്നു.
വൈക്കം മുഹമ്മദ് ബഷീർ, മലയാളം വിക്കിപീഡിയ,മോഹൻദാസ് കരംചന്ദ് ഗാന്ധി,മദർ തെരേസ,ഡെങ്കിപ്പനി,എ.പി.ജെ. അബ്ദുൽ കലാം,കുമാരനാശാൻ,
കാളിദാസൻ,തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, മലയാളം,കേരളം,ഉള്ളൂർ എസ്. പരമേശ്വരയ്യർ,ചെറുശ്ശേരി,ഓണം,വള്ളത്തോൾ നാരായണമേനോൻ,ചന്ദ്രൻ, കഥകളി,വൈലോപ്പിള്ളി ശ്രീധരമേനോൻ, കവിത്രയം,ചാന്ദ്രദിനം,ഇന്ത്യ,സ്വയംഭോഗം,രാമായണം,വിവേകാനന്ദൻ,സുഗതകുമാരി,ശ്രീനാരായണഗുരു,എം.ടി. വാസുദേവൻ നായർ,ഔഷധസസ്യങ്ങളുടെ പട്ടിക,രബീന്ദ്രനാഥ് ടാഗോർ,ഒ.എൻ.വി. കുറുപ്പ്,ഓട്ടൻ തുള്ളൽ,അൽഫോൻസാമ്മ,ജവഹർലാൽ നെഹ്രു,പാത്തുമ്മായുടെ ആട്ദിലീപ്,ആഗോളതാപനം,ഇന്ത്യയുടെ സ്വാതന്ത്ര്യസമരം,ഇടശ്ശേരി ഗോവിന്ദൻ നായർ,ചന്ദ്രയാൻ-,ബാലചന്ദ്രൻ ചുള്ളിക്കാട്,തകഴി ശിവശങ്കരപ്പിള്ള,ചരക്കുസേവന നികുതി,ദശപുഷ്‌പങ്ങൾ,ഹെലൻ കെല്ലർ,മലയാളസാഹിത്യം,ബാല്യകാലസഖി,കമല സുറയ്യ,ചങ്ങമ്പുഴ കൃഷ്ണപിള്ള,ചെ ഗുവേര,ഇന്ത്യയുടെ ഭരണഘടന,അന്തരീക്ഷമലിനീകരണം,ഇസ്രയേൽ,മലാല യൂസഫ്‌സായ്, യോനി,വിക്കിപീഡിയ,മഹാഭാരതം,ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ,തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം,അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ലളിതാംബിക അന്തർജ്ജനം, പി.എൻ. പണിക്കർ,സിന്ധു നദീതടസംസ്കാരം,എസ്.കെ. പൊറ്റെക്കാട്ട്,രാമപുരത്തുവാര്യർ,ശങ്കരാചാര്യർ,കുമാരസംഭവം,മലയാളം അക്ഷരമാല,എയ്‌ഡ്‌സ്,മലയാളചലച്ചിത്രം,ഇന്ത്യാചരിത്രം,ഒ.വി. വിജയൻ,ചെറുകഥ,നീൽ ആംസ്ട്രോങ്,കഞ്ചാവ്,അഭിജ്ഞാനശാകുന്തളം,പ്രാചീനകവിത്രയം,പി. കേശവദേവ്,രാഷ്ട്രീയ സ്വയംസേവക സംഘം,മോഹൻലാൽ,ഭഗത് സിംഗ്,ലോക ജനസംഖ്യാദിനം,ഗണിതം,വിക്കിമീഡിയ കോമൺസ്,അഡോൾഫ്, ഹിറ്റ്‌ലർ, കവിത, കുഞ്ഞുണ്ണിമാഷ്, വിക്രമോർവശീയം, രഘുവംശം, ടി. പത്മനാഭൻ, നവരത്നങ്ങൾ, ഭാവന (നടി), വി.ടി. ഭട്ടതിരിപ്പാട്, മാളവികാഗ്നിമിത്രം, സ്മൃതിനാശം, ഋതുസംഹാരം, ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക, ഹിന്ദുമതം, മാമ്പഴം (കവിത), കേരളീയഗണിതം
കൊട്ടാരനഗരം തിരുവനന്തപുരം
കാവ്യസന്ദേശങ്ങൾ പാടിയ നാട് കൊല്ലം
ദൈവങ്ങളുടെ നാട് കാസർഗോഡ്
സപ്തഭാഷാ സംഗമഭൂമി കാസർഗോഡ്
കേരളത്തിന്റെ വിനോദസഞ്ചാര തലസ്ഥാനം കൊച്ചി
അറബിക്കടലിന്റെ റാണി കൊച്ചി
ഹരിതനഗരം കോട്ടയം
അക്ഷരനഗരം കോട്ടയം
പ്രസിദ്ധീകരണങ്ങളുടെ നഗരം കോട്ടയം
ബ്രോഡ്ബാൻഡ് ജില്ല ഇടുക്കി
കേരളത്തിന്റെ വൃന്ദാവനം മലമ്പുഴ
തെക്കിന്റെ ദ്വാരക അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
കേരളത്തിന്റെ കാശ്മീർ മൂന്നാർ
കിഴക്കിന്റെ കാശ്മീർ മൂന്നാർ
തേക്കടിയുടെ കവാടം കുമളി
മയൂര സന്ദേശത്തിന്റെ നാട് ഹരിപ്പാട്
കേരളത്തിലെ പളനി ഹരിപ്പാട് സുബ്രമണ്യക്ഷേത്രം
കേരളത്തിലെ പക്ഷിഗ്രാമം നൂറനാട്
കേരളത്തിലെ ഹോളണ്ട് കുട്ടനാട്
തടാകങ്ങളുടെ നാട് കുട്ടനാട്
കേരളത്തിന്റെ മൈസൂർ മറയൂർ
പാലക്കാടൻ കുന്നുകളുടെ റാണി നെല്ലിയാമ്പതി
പമ്പയുടെ ദാനം കുട്ടനാട്
കേരളത്തിന്റെ ചിറാപുഞ്ചി ലക്കിടി
വയനാടിന്റെ കവാടം ലക്കിടി
കേരളത്തിന്റെ നെയ്ത്തുപാടം ബാലരാമപുരം
ദക്ഷിണഗുരുവായൂർ അമ്പലപ്പുഴ
തെക്കിന്റെ കാശി തിരുനെല്ലി ക്ഷേത്രം
മലപ്പുറത്തിന്റെ ഊട്ടി കൊടികുത്തിമല
രണ്ടാം ബർദ്ദോളി പയ്യന്നൂർ
ദക്ഷിണ കുംഭമേള ശബരിമല മകരവിളക്ക്
ദക്ഷിണ ഭാഗീരതി പമ്പ
കേര ഗ്രാമം കുമ്പളങ്ങി
കേരളത്തിന്റെ മക്ക പൊന്നാനി
ID used to identify users for 24 hours after last activity
24 hours
_gat
Used to monitor number of Google Analytics server requests when using Google Tag Manager
1 minute
_ga_
ID used to identify users
2 years
__utmx
Used to determine whether a user is included in an A / B or Multivariate test.
18 months
_ga
ID used to identify users
2 years
_gali
Used by Google Analytics to determine which links on a page are being clicked
30 seconds
__utmz
Contains information about the traffic source or campaign that directed user to the website. The cookie is set when the GA.js javascript is loaded and updated when data is sent to the Google Anaytics server
6 months after last activity
__utmv
Contains custom information set by the web developer via the _setCustomVar method in Google Analytics. This cookie is updated every time new data is sent to the Google Analytics server.
2 years after last activity
__utmb
Used to distinguish new sessions and visits. This cookie is set when the GA.js javascript library is loaded and there is no existing __utmb cookie. The cookie is updated every time data is sent to the Google Analytics server.
30 minutes after last activity
__utmc
Used only with old Urchin versions of Google Analytics and not with GA.js. Was used to distinguish between new sessions and visits at the end of a session.
End of session (browser)
__utma
ID used to identify users and sessions
2 years after last activity
__utmt
Used to monitor number of Google Analytics server requests
10 minutes
_gac_
Contains information related to marketing campaigns of the user. These are shared with Google AdWords / Google Ads when the Google Ads and Google Analytics accounts are linked together.