പൊന്നു വിളയിക്കുന്നവർ!

തമിഴ്നാട്ടിലെ സേലം – നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നോക്കി നിന്നുപോകും. കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ.

സർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് നിറച്ചുവെച്ച് വണ്ടി അടുത്ത ഗ്രാമം ലക്ഷ്യമാക്കി പോകും. നാട്ടുകാർ സംഭരണിയിലെ വെള്ളം കുടങ്ങളിലും കന്നാസുകളിലും നിറച്ച് വീട്ടിലെത്തിക്കും.

കുളിക്കാനും അലക്കാനുമൊക്കെ ബോറടിച്ചുകിട്ടുന്ന വെള്ളത്തിന്റെ സപ്ലേയും ഉണ്ട്. അതിന് ഉപ്പുരസമാണ്. ഇത്രയും ജലക്ഷാമം ഉള്ള ആ നാട്ടിലെ വിളവുകൾ കണ്ടാൽ ഒരിക്കലും പറയില്ല ഇത് വെള്ളത്തിനു ക്ഷാമമുള്ള നാടാണെന്ന്; കാവേരി ജലം ഒരു ദിവസമെങ്കിൽഉം നിന്നുപോയാൽ കുടിവെള്ളം കിട്ടാതെ  ദാഹിച്ചു വരളുന്ന ഗ്രാമമാണിതെന്ന്.

ഗ്രാമത്തിലെ വരദപ്പ ഗൗഡരുടെ കൃഷിയിടമാണു ചിത്രത്തിൽ കാണുന്നത്. അവിടെ ഇല്ലാത്ത കൃഷിത്തരങ്ങൾ ഇല്ല, കപ്പ, ഇഞ്ചി, മഞ്ഞൾ, നിലക്കടല,  ഈന്തപ്പഴം, ചെറുപയർ, ചുവന്നുള്ളി, വലിയ ഉള്ളി (സവാള), ഓറഞ്ച്, പേരയ്ക്ക, തെങ്ങുകൾ, പുളി, വേപ്പ്, ഇങ്ങനെ പോകുന്നു. ഇതിനൊക്കെ പുറമേ എരുമ, പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളും നിരവധി!

പാച്ചൽ  എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ പോയത്. ഒരു ടിപ്പിക്കൽ തമിഴ് നാടൻ ഗ്രാമമാണത്. കൃഷി സ്ഥലങ്ങൾ അവിടെ വാങ്ങിക്കാൻ കിട്ടും. സ്ക്വയർ ഫീറ്റിനു 30 രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയം പോയപ്പോൾ ഉണ്ടായിരുന്നത്, എന്നാൽ അതിപ്പോൾ 200 മുതൽ 250 വരെ ആയിട്ടുണ്ട്. ഒരേക്കർ ഒന്നിച്ചെടുക്കുമ്പോൾ 20 ലക്ഷമാണെന്നും പറഞ്ഞു. സ്ക്വയർ ഫീറ്റായി വാങ്ങിക്കുന്നതും ഏക്കറായി വാങ്ങിക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസം ഒന്നും കൂട്ടിനോക്കാൻ പോയില്ല… അടുത്ത വർഷം പോകുമ്പോൾ ഒരു പക്ഷേ അതു 40 ലക്ഷമായേക്കാം!!
വെള്ളമാണവിടുത്തെ പ്രധാന പ്രശ്നം.

കേരളത്തിൽ വെള്ളം ഒരിക്കലും ഒരു പ്രശ്നമേയല്ല എന്നിട്ടും ഇടവിട്ട് ചെയ്യുന്ന നെൽകൃഷി മാത്രമല്ലേ നമ്മുടെ പ്രധാന പരിപാടി. അതിനെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് പറ്റിയിട്ടില്ല. ഈ ആദിമദ്രാവിഡരെ കണ്ടുപഠിക്കേണ്ടതു തന്നെയാണ്. വരദപ്പ ഗൗഡരുടെ മകൻ ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ മാനേജരാണ്. ഒന്നര ലക്ഷത്തോളം രൂപ മാസം സാലറിയുള്ള വ്യക്തി. എല്ലാ മാസവും മകൻ അച്ഛനെ കാണാൻ വരാറുണ്ട് – ഈ ഗ്രാമത്തിലേക്ക്. ഈ അച്ഛനും അദ്ദേഹത്തിന്റെ അനുജനും അനുജന്റെ മകനും ചേർന്നാണ് ഈ കാണുന്ന കൃഷിയിടവും വളർത്തു മൃഗങ്ങളേയും പരിപാലിക്കുന്നത്. കൃഷിയിടത്തിലെ മിക്ക പണികളും ഇവർ തന്നെ ചെയ്യുന്നു. ഒത്തിരിപേർ വേണ്ട പണികൾക്കു മാത്രമേ പണിക്കാരെ വിളിക്കുന്നുള്ളു. എല്ലാവരും പണിക്കാരായിരിക്കുന്ന ആ നാട്ടിൽ പരസ്പരം സഹകരിച്ച് അവർ വിളവെടുപ്പു നടത്തുന്നു. ആ കൃഷിസ്ഥലം വിട്ടുപോരുമ്പോൾ എത്രയും പെട്ടന്ന് ഇവർക്കാവശ്യമായ മഴ ലഭിക്കണേ എന്നായിരുന്നു പ്രാർത്ഥന. അവരുടെ കടിനാദ്ധ്വാനത്തിന്റെ ഫലം അവർക്ക് മുഴുവനായും കിട്ടാൻ പ്രകൃതി കനിഞ്ഞേ മതിയാവൂ. വരുമ്പോൾ ഞങ്ങൾക്ക് എടുക്കാൻ പറ്റാവുന്നത്ര തേങ്ങയും പച്ച നിലക്കടലയും ചെറുപയറും പേരയ്ക്കയും നാരങ്ങയും ഒക്കെ പൊതിഞ്ഞുതന്ന്  അവർ അവരുടെ സ്നേഹം പ്രകടിപ്പിച്ചു. കൂടാതെ വഴിയാത്രയ്ക്കിടയിൽ കഴിക്കാനായി പരിപ്പുവടയും പൊതിഞ്ഞുവെച്ചുതന്നു.

ചിത്രത്തിൽ കാണുന്ന കോട്ട നാമക്കൽ ടൗണിൽ തന്നെയാണ്. (കൂടുതൽ ചിത്രങ്ങൾ ഇവിടെയുണ്ട്) മലൈകോട്ടൈ എന്നാണു തമിഴന്മാർ ഈ കോട്ടയെ വിളിക്കുന്നത്. നാമക്കൽ ടൗണിനു നടുവിലാണ് ഈ മല. മലയുടെ മുകൾ തട്ടീലാണു കോട്ട. മുകളിൽ നിന്നാൽ നാമക്കൽ ടൗൺ ചുറ്റും പരന്നു നിൽക്കുന്നതു കാണാം. ടിപ്പുവിന്റെ ആയുധസംഭരണ ശാലയായിരുന്നു അത്. മലയുടെ ഉൾവശത്ത് വലിയ തുരങ്കങ്ങൾ ഉണ്ടത്രേ, ഇപ്പോൾ അത് അടച്ചിട്ടിരിക്കുകയാണ്. വൈകുന്നേരം അവിടേക്ക് പോകുന്നതാവും നല്ലത്. ഒരു അഞ്ചുമണി സമയത്താണു മഞ്ജുവും ഞാനും അവിടെ എത്തിയത്. വെയിൽ ഒട്ടൊടുങ്ങിയ സമയം. ഉച്ചയ്ക്കു വന്നാൽ തല പൊട്ടിപ്പിളർന്നു പോവും. ഈ മലകാണാൻ മാത്രമായി ഇവിടെ വരുന്നത് നഷ്ടമാണ്.

100 കിലോമീറ്റർ അപ്പുറത്തുള്ള ട്രിച്ചിയിൽ കാണാൻ പലതും ഉണ്ട്. നാമക്കല്ലിൽ ഈ കോട്ട മാത്രമേ ഉള്ളൂ… സ്ഥലമിതാണ്. നാമക്കല്ലിൽ നിന്നും കുറച്ചു യാത്ര ചെയ്താൽ കൊല്ലിമലയിൽ പോവാം. ഞാൻ മുമ്പ് പോയിരുന്നു. അവിടെ പോയി വന്ന ശേഷം എഴുതിയ വിക്കി ലേഖനം ഇവിടെ 

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
Vijnana Yathra
Palayathuvayal School
Pachal gramam – Salem

നന്ദിഹിൽസ്

nandi hills bangalore distance

കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിനടുത്തായി സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് നന്ദി ഹിൽസ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1479 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലനിരകൾ, അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിപ്പിച്ചു നിർത്തുന്ന ദൃശ്യഭംഗിയാൽ ഏറെ പ്രശസ്തമാണ്. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും ഏകദേശം 52 കിലോമീറ്റർ അകലെ എൻ.എച്ച് 7-ൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറിയാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം ഇതിനടുത്താണെന്നത് ദൂരദേശങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും വലിയ സൗകര്യമാണ്.

നന്ദി ഹിൽസ്

ചരിത്രപരമായ മഹത്വം

നന്ദി ഹിൽസ് വെറുമൊരു പ്രകൃതിരമണീയമായ സ്ഥലമല്ല, മറിച്ച് വീരചരിത്രങ്ങളുടെയും സ്മാരകങ്ങളുടെയും ഒരു കലവറ കൂടിയാണ്.

  • ടിപ്പു സുൽത്താന്റെ വേനൽക്കാല വസതി: മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പു സുൽത്താൻ തന്റെ വേനൽക്കാല വസതിയായി ഇവിടുത്തെ കൊട്ടാരമാണ് ഉപയോഗിച്ചിരുന്നത്. ഈ കൊട്ടാരം ഇപ്പോഴും ഒരു ചരിത്ര സ്മാരകമായി അവിടെ നിലനിൽക്കുന്നു.

  • ടിപ്പു ഡ്രോപ്പ് (Tipu’s Drop): ഏകദേശം 600 അടി താഴ്ചയുള്ള കുത്തനെയുള്ള ഈ മലയിടുക്ക് ചരിത്രത്തിലെ ഭയാനകമായ ഒരു ഏടാണ്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ ഈ കൊട്ടമുടിയിൽ നിന്നായിരുന്നു താഴേക്ക് തള്ളിയിട്ടിരുന്നത് എന്ന് പറയപ്പെടുന്നു.

  • പുരാതന ക്ഷേത്രങ്ങൾ: മലമുകളിൽ സ്ഥിതി ചെയ്യുന്ന യോഗനന്ദീശ്വര ക്ഷേത്രവും മലയടിവാരത്തിലെ ഭോഗനന്ദീശ്വര ക്ഷേത്രവും ഒമ്പതാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ വിസ്മയങ്ങളാണ്.

യാത്രാ സൗകര്യങ്ങൾ

ബാംഗ്ലൂരിൽ നിന്നും നന്ദി ഹിൽസിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ വിവിധ മാർഗ്ഗങ്ങളുണ്ട്:

  • ബസ് മാർഗ്ഗം: ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ 6 മണി മുതൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ ലഭ്യമാണ്. നന്ദി ഹിൽസിലെ പ്രധാന പ്രവേശന കവാടം വരെ ഈ ബസ്സുകളിൽ എത്തിച്ചേരാം.

  • ദൊഡ്ഡബെല്ലാപ്പൂർ വഴി: നേരിട്ടുള്ള ബസ്സുകൾ ലഭ്യമല്ലാത്ത സമയങ്ങളിൽ ബാംഗ്ലൂർ സിറ്റിക്കു പുറത്തുള്ള ദൊഡ്ഡബെല്ലാപ്പൂർ വഴി നന്ദി ഹിൽസിലേക്ക് എത്താവുന്നതാണ്. നിലവിൽ മജസ്റ്റിക്കിൽ നിന്നുള്ള നേരിട്ടുള്ള ബസ്സുകൾ ഉച്ചയ്ക്ക് 12:30-ന് ശേഷം കുറവായതിനാൽ, ഉച്ചകഴിഞ്ഞുള്ള യാത്രയ്ക്ക് ഈ വഴി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

  • സ്വകാര്യ വാഹനങ്ങൾ: കാറിലോ ബൈക്കിലോ പോകുന്നവർക്കായി മലമുകളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയടിവാരത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം ചുരങ്ങൾ കയറി വേണം മുകളിലെത്താൻ. നടത്തം ഇഷ്ടപ്പെടുന്നവർക്ക് കാൽനടയായും ഈ ദൂരം താണ്ടാവുന്നതാണ്.

സന്ദർശകർക്കുള്ള പ്രത്യേകതകൾ

  • സൂര്യോദയം: നന്ദി ഹിൽസിലെ ഏറ്റവും മനോഹരമായ കാഴ്ച സൂര്യോദയമാണ്. മേഘപാളികൾക്ക് താഴെയായി നഗരം ഉറങ്ങിക്കിടക്കുമ്പോൾ, മലനിരകൾക്കിടയിലൂടെയുള്ള സൂര്യോദയം കാണാൻ പുലർച്ചെ തന്നെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്.

  • പാലാർ, പെണ്ണാർ നദികളുടെ ഉറവിടം: പാലാർ, അർക്കാവതി, പെണ്ണാർ എന്നീ നദികളുടെ പ്രഭവകേന്ദ്രം കൂടിയാണ് ഈ മലനിരകൾ.

  • അമൃത സരോവർ: വർഷം മുഴുവൻ വറ്റാത്ത ജലസ്രോതസ്സായ ‘അമൃത സരോവർ’ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.

 

ആകർഷണകേന്ദ്രങ്ങൾ
നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദിഹിൽസ്. കബ്ബന്‍ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും  യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകര്‍ഷണങ്ങളാണ്. കിഴക്കാതൂക്കായി കിടക്കുന്ന വൻപാറകെട്ടുകളും അവയ്‌ക്കിടയിലായി വലിയൊരു നന്ദിപ്രതിഷ്ഠയും ഉണ്ട്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദിഹിൽസിൽ പെയ്‌തിറങ്ങുന്ന കോടമഞ്ഞുതന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദിഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടുകാലത്ത് 25 മുതല്‍ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതല്‍ 10 ഡിഗ്രി വരെയുമാണ് ഇവിടെ താപനില.

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem