“ഭൂതകാലം ഒരു വിളക്കായിരിക്കണം, നമുക്ക് വഴികാട്ടാൻ; അതൊരിക്കലും ഒരു ചങ്ങലയാകരുത്, നമ്മെ വരിഞ്ഞുമുറുക്കാൻ. പഴമയിലെ തിന്മകളെ വിശുദ്ധമെന്ന് വാഴ്ത്തുന്നതിനേക്കാൾ വലിയ പാപം വേറെയില്ല.”

പുരാണങ്ങളിലെ നൈതിക തകർച്ച
മനുഷ്യചരിത്രത്തിന്റെ ശൈശവദിശയിൽ രൂപംകൊണ്ട പുരാണങ്ങൾ കേവലം അത്ഭുതകഥകളുടെ സമാഹാരമല്ല; മറിച്ച് മനുഷ്യന്റെ ആദിമ വാസനകളുടെയും അധികാര മോഹങ്ങളുടെയും ലൈംഗിക തൃഷ്ണകളുടെയും ഒരു തുറന്ന പുസ്തകമാണ്. നന്മയുടെയും ധർമ്മത്തിന്റെയും പ്രഭാവലയങ്ങൾക്കിടയിൽ പലപ്പോഴും നാം കാണാതെ പോകുന്നതോ അല്ലെങ്കിൽ ഭക്തിയുടെ മൂടുപടമിട്ട് മറച്ചുവെക്കുന്നതോ ആയ അനേകം ഇരുണ്ട വശങ്ങൾ പുരാണങ്ങളിൽ അന്തർലീനമായിട്ടുണ്ട്. ‘ഇന്നിന്റെ കണ്ണിലൂടെ’ പുരാണങ്ങളെ നോക്കിക്കാണുക എന്നത് ഭൂതകാലത്തോടുള്ള വെല്ലുവിളിയല്ല, മറിച്ച് മനുഷ്യപുരോഗതിയുടെ അടയാളമാണ്.
ആധുനിക സാമൂഹിക നീതിയുടെയും ലിംഗസമത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും അളവുകോലുകൾ വെച്ച് പരിശോധിക്കുമ്പോൾ, പുരാതന കാലത്ത് ‘ദൈവീകം’ അല്ലെങ്കിൽ ‘അലംഘനീയം’ എന്ന് വാഴ്ത്തപ്പെട്ടിരുന്ന പല സന്ദർഭങ്ങളും ഇന്ന് അവിശ്വസനീയമായ വൈകൃതങ്ങളായോ ക്രൂരതകളായോ അനുഭവപ്പെടുന്നു. സ്വന്തം മകളെ മോഹിച്ച സ്രഷ്ടാവും, വഞ്ചനയിലൂടെ സ്ത്രീകളെ സ്വന്തമാക്കിയ ദേവരാജാവും, വംശശുദ്ധിക്കായി ദാസിമാരെ ഇരയാക്കിയ രാജവംശങ്ങളും, പ്രകൃതിയെ ചതിയിലൂടെ ചുട്ടുകരിച്ച നായകന്മാരും പുരാണ താളുകളിൽ നിറഞ്ഞുനിൽക്കുന്നു.
പുരാണങ്ങളിലെ ഇത്തരം സങ്കീർണ്ണമായ രതിക്രിയകളെയും, അധികാര ദുർവിനിയോഗങ്ങളെയും, ഹിംസയെയും ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണിവിടെ. ഭക്തിയുടെ അതിർവരമ്പുകൾക്കപ്പുറം, മനുഷ്യത്വത്തിന്റെ ലംഘനങ്ങളെയും സ്ത്രീവിരുദ്ധതയെയും ജാതീയമായ അടിച്ചമർത്തലുകളെയും തുറന്നു കാട്ടുന്നതിലൂടെ മാത്രമേ പുരാണങ്ങളെ ശരിയായ അർത്ഥത്തിൽ വായിച്ചെടുക്കാൻ സാധിക്കൂ. പ്രകാശത്തിന് പിന്നിലെ നിഴലുകളെ തിരിച്ചറിയാനുള്ള ഈ യാത്ര, മാറ്റമില്ലാത്ത ‘സനാതന’ സത്യങ്ങൾക്കിടയിൽ മനുഷ്യൻ നടത്തിയ അധർമ്മങ്ങളുടെയും അതിക്രമങ്ങളുടെയും നേർച്ചിത്രമാണ്.
ഋഷിമാർക്കും അവർ പറയുന്ന ദേവന്മാർക്കും എന്തുമാവാം എന്നൊരു രീതി പല കഥകളിലുമുണ്ട്. മിക്കവാറും സന്ദർഭങ്ങളിൽ സ്ത്രീകൾ വെറും ഉപഭോഗവസ്തുക്കളായോ ശാപമേൽക്കേണ്ടി വരുന്നവരായോ മാറുന്നു. മൃഗങ്ങളുടെയോ താഴ്ന്ന ജാതിക്കാരുടെയോ ജീവൻ അധികാരത്തിന് വേണ്ടി ബലി നൽകാം. ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ നമുക്കു പുരാണേതിഹാസങ്ങളിൽ കാണാനാവും. ചുരുക്കം ചിലത് ചെറിയ വാക്കുകളിൽ താഴെ കൊടുക്കുന്നു.
ഇന്ദ്രന്റെ കാമവൈകൃതങ്ങളും അഹല്യാ മോക്ഷവും
ആര്യജനതയുടെ ചരിത്രത്തിലും വേദകാലഘട്ടത്തിലെ വിശ്വാസസംഹിതകളിലും ഏറ്റവും കേന്ദ്രസ്ഥാനത്തുള്ള ദൈവമാണ് ഇന്ദ്രൻ. കേവലം ഒരു ആരാധനാമൂർത്തി എന്നതിലുപരി, ആര്യന്മാരുടെ അധിനിവേശത്തിന്റെയും യുദ്ധവീര്യത്തിന്റെയും പ്രതീകമായാണ് ഇന്ദ്രൻ പുരാണങ്ങളിലും ചരിത്രത്തിലും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ചരിത്രപരമായ വായനയിൽ, മധ്യേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ആര്യന്മാരുടെ ഗോത്രത്തലവന്റെ ദൈവീക രൂപമായാണ് ഇന്ദ്രനെ കാണുന്നത്. ആര്യന്മാർ തങ്ങളുടെ ശത്രുക്കളെ തോൽപ്പിക്കാൻ ഇന്ദ്രന്റെ സഹായം തേടിയിരുന്നു. ആര്യ ജനതയുടെ പടത്തലവനായിരുന്നു ഇന്ദ്രൻ.
ഇന്ദ്രന്റെ ഏറ്റവും പ്രധാനപ്പെട്ട വിശേഷണങ്ങളിൽ ഒന്നാണ് ‘പുരന്ദരൻ’. ‘പുരങ്ങൾ’ അഥവാ കോട്ടകൾ തകർക്കുന്നവൻ എന്നാണ് ഇതിനർത്ഥം. സിന്ധുനദിതട സംസ്കാരത്തിലെ നഗരങ്ങളെയും അവിടുത്തെ കോട്ടകളെയും തകർത്ത് ആര്യന്മാർക്ക് വഴിയൊരുക്കിയത് ഇന്ദ്രനാണെന്ന് ചരിത്രകാരന്മാർ (ഉദാഹരണത്തിന് മോർട്ടീമർ വീലർ) നിരീക്ഷിക്കുന്നു. തദ്ദേശവാസികളായ ‘ദസ്യുക്കളെ’ തോൽപ്പിക്കാൻ ഇന്ദ്രൻ ആര്യന്മാരെ സഹായിച്ചു എന്ന് വേദങ്ങൾ പറയുന്നു.
ഇന്ദ്രൻ പലപ്പോഴും വെളുത്ത നിറമുള്ളവനായും സുവർണ്ണ വസ്ത്രങ്ങൾ ധരിച്ചവനായും ചിത്രീകരിക്കപ്പെടുന്നു. ഇരുണ്ട നിറമുള്ള ശത്രുക്കളിൽ നിന്ന് ആര്യന്മാരെ രക്ഷിക്കുന്നവനായി ഇന്ദ്രൻ വാഴ്ത്തപ്പെടുന്നു. ഇത് അക്കാലത്തെ വംശീയമായ വകതിരിവുകളെയും (Racial distinction) സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ, ആര്യന്മാരുടെ അതിജീവനത്തിന്റെയും അധിനിവേശത്തിന്റെയും വീര്യത്തിന്റെയും ഒരു രൂപകമാണ് ഇന്ദ്രൻ. ആര്യ-ദ്രാവിഡ പോരാട്ടത്തിന്റെ ചരിത്രപരവും പുരാണപരവുമായ പശ്ചാത്തലത്തിൽ ഇന്ദ്രൻ എന്നത് കേവലം ഒരു ദേവനല്ല, മറിച്ച് ഒരു ജനതയുടെ അധിനിവേശത്തിന്റെ പടത്തലവനാണ്. സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണം ഇന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ആര്യൻ അധിനിവേശമാണെന്ന് ചരിത്രകാരനായ മോർട്ടീമർ വീലറുടെ (Mortimer Wheeler) നിരവധി തെളിവുകളിലൂടെ സമർത്ഥിരുന്നുണ്ട്. അതവിടെ നിൽക്കട്ടെ, നമുക്ക് ഇന്ദ്രനിൽ നിന്നും തുടങ്ങാം.
ദേവരാജാവായ ഇന്ദ്രൻ പുരാണങ്ങളിൽ പലപ്പോഴും ഒരു ‘സീരിയൽ അഡൾട്ടറർ’ (Serial Adulterer) ആയാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഭൂമിയിലെ സുന്ദരികളെ പ്രാപിക്കാൻ അദ്ദേഹം സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ ചതിയും വഞ്ചനയും നിറഞ്ഞതാണ്. ഗൗതമ മഹർഷിയുടെ പത്നിയായ അഹല്യയെ മോഹിച്ച ഇന്ദ്രൻ, മുനി ആശ്രമത്തിൽ ഇല്ലാത്ത സമയം നോക്കി അദ്ദേഹത്തിന്റെ വേഷം ധരിച്ച് അഹല്യയെ സമീപിക്കുന്നു. വന്നിരിക്കുന്നത് തന്റെ ഭർത്താവല്ല എന്ന് അറിഞ്ഞിട്ടും അഹല്യ വഴങ്ങിയെന്നും, അല്ല വഞ്ചിക്കപ്പെട്ടതാണെന്നും രണ്ട് തരത്തിൽ വ്യാഖ്യാനങ്ങളുണ്ട്. എന്നാൽ ശിക്ഷിക്കപ്പെട്ടത് അഹല്യയായിരുന്നു. ഗൗതമൻ അവളെ ശപിക്കുകയും അവൾ കല്ലായി മാറുകയും ചെയ്തു. ഇന്ദ്രന്റെ ശരീരം മുഴുവൻ സ്ത്രീ ജനനേന്ദ്രിയങ്ങൾ (യോനികൾ) മുളച്ചു വരാൻ മുനി ശപിച്ചു (പിന്നീട് ഇത് ആയിരം കണ്ണുകളായി മാറ്റി).
ഇതൊരു വ്യക്തമായ ‘റേപ്പ് ബൈ ഡിസെപ്ഷൻ’ (Rape by Deception) അഥവാ വഞ്ചനയിലൂടെയുള്ള ലൈംഗിക അതിക്രമമാണ്. ഒരാളുടെ സമ്മതം (Consent) വാങ്ങുന്നത് മറ്റൊരു വ്യക്തിയുടെ വേഷം ധരിച്ചാണെങ്കിൽ അത് നിയമപരമായി ബലാത്സംഗമാണ്. കൂടാതെ, തെറ്റ് ചെയ്ത പുരുഷനേക്കാൾ (ഇന്ദ്രൻ) കൂടുതൽ ശിക്ഷിക്കപ്പെടുന്നത് സ്ത്രീയാണ് (അഹല്യ) എന്നത് പുരാണങ്ങളിലെ സ്ത്രീവിരുദ്ധതയുടെ ഉദാഹരണമായി പഠനങ്ങളിൽ ചൂണ്ടിക്കാട്ടാം. ഇന്ദ്രൻ സ്വർഗ്ഗത്തിലെ അപ്സരസ്സുകളെ ആസ്വദിച്ചിട്ടും തൃപ്തി വരാതെ ഭൂമിയിലെ സ്ത്രീകളെ വേട്ടയാടുന്നത് അധികാരഗർവ്വിന്റെ അടയാളമാണ്.
പുരുഷത്വം നഷ്ടപ്പെടൽ (വൃഷണ നാശം): വാത്മീകി രാമായണത്തിൽ ഗൗതമൻ ഇന്ദ്രനെ ശപിക്കുന്നത് അവന്റെ വൃഷണങ്ങൾ (Testicles) അറ്റുപോയി നപുംസകമായി മാറട്ടെ എന്നാണ്. പിന്നീട് ദേവന്മാർ ഇടപെട്ട് ഒരു ആടിന്റെ വൃഷണം (മേഘവൃഷണം) ഇന്ദ്രനിൽ തുന്നിച്ചേർത്താണ് ആ കുറവ് പരിഹരിച്ചത് എന്ന് രാമായണം പറയുന്നു. അധികാരമുള്ള ഒരു പുരുഷന് തന്റെ തെറ്റിൽ നിന്ന് എത്ര എളുപ്പത്തിലാണ് രക്ഷപ്പെടാൻ കഴിയുന്നത് എന്ന് ഈ കഥ കാണിക്കുന്നു. ഇന്ദ്രന്റെ ശരീരത്തിലെ വലിയൊരു ‘അപമാനം’ (യോനികൾ), പിന്നീട് സർവ്വവ്യാപിയായ ഒരു ദൈവത്തിന്റെ ‘അലങ്കാരമായി’ (ആയിരം കണ്ണുകൾ) മാറ്റപ്പെടുന്നു. സഹസ്രാക്ഷൻ എന്നത് പിന്നീട് ഇന്ദ്രന്റെ ഏറ്റവും വലിയ വിശേഷണമായി വാഴ്ത്തപ്പെട്ടു. ചതിയിലൂടെ ലൈംഗികമായി ഉപയോഗിക്കപ്പെട്ട അഹല്യയ്ക്ക് കല്ലായി മാറാനോ (പുരാണങ്ങളിൽ), ഭക്ഷണം പോലുമില്ലാതെ കാറ്റും വെയിലും ഏറ്റ് അദൃശ്യയായി കിടക്കാനോ (വാത്മീകി രാമായണത്തിൽ) ആണ് ശാപം ലഭിച്ചത്. കുറ്റക്കാരനായ ഇന്ദ്രൻ ആയിരം കണ്ണുകളോടെ വീണ്ടും സ്വർഗ്ഗരാജാവായി വാഴുമ്പോൾ, ഇരയായ അഹല്യ സമൂഹത്തിൽ നിന്ന് പൂർണ്ണമായും പുറത്താക്കപ്പെടുന്നു. ചുരുക്കത്തിൽ, ഇന്ദ്രന്റെ ഈ ശാപകഥ നീതിയുടെ വിജയമല്ല, മറിച്ച് പുരുഷാധിപത്യ സമൂഹത്തിൽ നിയമങ്ങൾ അധികാരമുള്ളവർക്കും ഇരകൾക്കും എങ്ങനെ രണ്ട് രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ്.
ഇനി ചില പ്രധാനപ്പെട്ട താഴെ ചുരുക്കി വിവരിക്കുന്നതു കാണുക:
ബ്രഹ്മാവും സരസ്വതിയും: സ്രഷ്ടാവിന്റെ കാമതൃഷ്ണയും അധികാര ദുർവിനിയോഗവും
പുരാണങ്ങളിലെ ഏറ്റവും വിവാദപരമായ കഥകളിലൊന്നാണ് സ്രഷ്ടാവായ ബ്രഹ്മാവിന് സ്വന്തം പുത്രിയായ സരസ്വതിയോട് (ചിലയിടങ്ങളിൽ ശതരൂപ) തോന്നിയ അനുരാഗം. ഈ കഥയെ ഇന്നത്തെ ‘ഇൻസെസ്റ്റ്’ (Incest) അല്ലെങ്കിൽ കുടുംബത്തിനകത്തെ ലൈംഗിക അതിക്രമം എന്ന നിലയിൽ വിശകലനം ചെയ്യാം.
ബ്രഹ്മാവ് തന്റെ മാനസപുത്രിയായി സരസ്വതിയെ സൃഷ്ടിക്കുന്നു. എന്നാൽ അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച ബ്രഹ്മാവ് അവളെ പ്രാപിക്കാൻ ആഗ്രഹിക്കുന്നു. പിതാവിന്റെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ സരസ്വതി നാലു ദിശകളിലേക്കും ഓടുമ്പോൾ, അവളിൽ നിന്ന് കണ്ണെടുക്കാതിരിക്കാൻ ബ്രഹ്മാവ് നാലു മുഖങ്ങൾ സൃഷ്ടിക്കുന്നു. അവൾ ആകാശത്തേക്ക് ഉയർന്നപ്പോൾ അഞ്ചാമതൊരു തല കൂടി മുളപ്പിക്കുന്നു. ഒടുവിൽ സരസ്വതിക്ക് കീഴടങ്ങേണ്ടി വരുന്നു എന്നാണ് ചില പുരാണ പാഠങ്ങൾ പറയുന്നത്.
ഇന്ന് നാം ഇതിനെ കാണുന്നത് അധികാര സ്ഥാനത്തിരിക്കുന്ന ഒരാൾ തന്നിൽ അഭയം പ്രാപിക്കേണ്ട വ്യക്തിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒന്നായാണ് (Grooming and Sexual Abuse). പിതാവ്-മകൾ എന്ന പവിത്രമായ ബന്ധത്തെ തകർക്കുന്ന ഈ പ്രവൃത്തി, പുരാണങ്ങളിൽ പോലും വലിയ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഈ അധർമ്മം പ്രവർത്തിച്ചതിനാലാണ് ബ്രഹ്മാവിന് ഭൂമിയിൽ ക്ഷേത്രങ്ങളോ ആരാധനയോ ഇല്ലാത്തതെന്ന് പുരാണങ്ങൾ തന്നെ ന്യായീകരിക്കുന്നു. ഒരു പഠനമെന്ന നിലയിൽ, പ്രകൃതിയിലെ സൃഷ്ടിപരമായ ഊർജ്ജത്തെ ലൈംഗികതയുമായി ബന്ധിപ്പിക്കാൻ ശ്രമിച്ച പുരാതന ഗോത്ര ചിന്താഗതികളുടെ പ്രതിഫലനമായി ഇതിനെ കാണാം.
ഇന്നത്തെ ഇന്ത്യയിൽ ദേവാദിദേവനായ ഇന്ദ്രന്റെ അപചയത്തിനു കാരണമെന്ത്?
വേദകാലത്തെ ഏറ്റവും ശക്തനായ ദൈവമായിരുന്ന ഇന്ദ്രൻ പിൽക്കാലത്ത് (പുരാണകാലത്ത്) തരംതാഴ്ത്തപ്പെടുകയും, പകരം ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾക്ക് പരമാധികാരം ലഭിക്കുകയും ചെയ്തത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്കാരികവും മതപരവുമായ പരിവർത്തനങ്ങളിലൊന്നാണ്. ഈ മാറ്റത്തിന് പിന്നിൽ കേവലം മതപരമായ കാരണങ്ങൾ മാത്രമല്ല, അതിശക്തമായ സാമൂഹിക, രാഷ്ട്രീയ, ഭൂമിശാസ്ത്രപരമായ കാരണങ്ങളുമുണ്ട്.
1. സാംസ്കാരിക സമന്വയവും തദ്ദേശീയ ദൈവങ്ങളുടെ സ്വാധീനവും (Cultural Assimilation)
ആര്യന്മാർ സിന്ധുനദീതടത്തിൽ നിന്ന് ഗംഗാസമതലത്തിലേക്കും ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലേക്കും വ്യാപിച്ചപ്പോൾ, അവർക്ക് വികസിതമായ സംസ്കാരമുള്ള ശക്തരായ തദ്ദേശീയ ജനവിഭാഗങ്ങളുമായി ഇടപഴകേണ്ടി വന്നു. തദ്ദേശീയർക്ക് അവരുടേതായ ശക്തരായ ദൈവങ്ങളുണ്ടായിരുന്നു (ഉദാഹരണത്തിന്, സിന്ധുനദീതടത്തിലെ ‘പശുപതി’ എന്ന പ്രാഗ്-ശിവ രൂപം, പ്രകൃതി/മാതൃ ദൈവങ്ങൾ).
ഈ പുതിയ ജനവിഭാഗങ്ങളെ തങ്ങളുടെ വ്യവസ്ഥയുടെ ഭാഗമാക്കാൻ, അവരുടെ ദൈവങ്ങളെ വൈദികമതം ഉൾക്കൊള്ളേണ്ടത് അനിവാര്യമായിരുന്നു. അങ്ങനെ തദ്ദേശീയരുടെ ദൈവമായ ശിവനും, നാരായണൻ/വാസുദേവൻ തുടങ്ങിയ പ്രാദേശിക വീരനായകന്മാരെ ഉൾക്കൊണ്ട് വിഷ്ണുവും പരമോന്നത ദൈവങ്ങളായി വളർന്നു. ഇന്ദ്രൻ കേവലം ആര്യന്മാരുടെ മാത്രം യുദ്ധദേവനായിരുന്നതിനാൽ, പുതിയ വിശാലമായ സമൂഹത്തിൽ അദ്ദേഹത്തിന്റെ പ്രസക്തി കുറഞ്ഞു.
2. നാടോടി സമൂഹത്തിൽ നിന്ന് കാർഷിക സമൂഹത്തിലേക്കുള്ള മാറ്റം (Shift to Agrarian Society)
വേദകാലത്തെ ആര്യന്മാർ പ്രധാനമായും കാലികളെ മേയ്ച്ചു നടക്കുന്ന നാടോടികളും പോരാളികളുമായിരുന്നു. ശത്രുക്കളുടെ കോട്ടകൾ തകർക്കാനും (പുരന്ദരൻ), യുദ്ധത്തിൽ ജയിക്കാനും അവർക്ക് ഒരു ‘യുദ്ധദേവന്റെ’ ആവശ്യമുണ്ടായിരുന്നു—അതാണ് ഇന്ദ്രൻ.
എന്നാൽ ഇന്ത്യയുടെ ഉൾഭാഗങ്ങളിൽ സ്ഥിരതാമസമാക്കിയതോടെ അവർ ഒരു കാർഷിക സമൂഹമായി മാറി (Agrarian Society). യുദ്ധങ്ങളേക്കാൾ അവർക്ക് വേണ്ടിയിരുന്നത് നിലനിൽപ്പും സമാധാനവും സംരക്ഷണവുമായിരുന്നു. ലോകത്തെ സംരക്ഷിക്കുന്നവൻ എന്ന നിലയിൽ വിഷ്ണുവിനും, കൃഷിയുമായി ബന്ധപ്പെട്ട പ്രകൃതിയുടെ സംഹാര-പുനഃസൃഷ്ടി പ്രതീകമായി ശിവനും കൂടുതൽ പ്രാധാന്യം ലഭിച്ചു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്ക് ത്രിമൂർത്തികൾ ഉണ്ടായി.
3. യജ്ഞങ്ങളിൽ നിന്ന് ഭക്തിയിലേക്കുള്ള മാറ്റം (Rise of Bhakti Movement)
വൈദികമതം പൂർണ്ണമായും മൃഗബലികളും സങ്കീർണ്ണമായ യാഗങ്ങളും (യജ്ഞങ്ങൾ) നിറഞ്ഞതായിരുന്നു. ബ്രാഹ്മണർക്ക് മാത്രം ആധിപത്യമുണ്ടായിരുന്ന ഇത് സാധാരണക്കാർക്ക് അപ്രാപ്യവും ചെലവേറിയതുമായിരുന്നു.
എന്നാൽ സാധാരണ ജനങ്ങൾക്ക് സ്നേഹിക്കാനും ഭജിക്കാനും കഴിയുന്ന ലളിതമായ ഒരു ആരാധനാ രീതി ആവശ്യമായിരുന്നു. വിഷ്ണുവിന്റെ അവതാരങ്ങളായ കൃഷ്ണനും രാമനും, അതുപോലെ ശിവനും സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന, ‘ഭക്തിയിലൂടെ’ പ്രീതിപ്പെടുന്ന ദൈവങ്ങളായി മാറി. ഇന്ദ്രനാകട്ടെ യാഗങ്ങളിലൂടെ മാത്രം പ്രീതിപ്പെടുന്ന, അഹങ്കാരിയായ ഒരു ഭരണാധികാരിയുടെ ഇമേജിൽ ഒതുങ്ങി. കൃഷ്ണൻ ഗോവർദ്ധന പർവ്വതം ഉയർത്തി ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുന്ന കഥ ഈ സാംസ്കാരിക മാറ്റത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ്.
4. ഉപനിഷത്തുകളുടെ ദാർശനിക വളർച്ച (Philosophical Evolution)
ഉപനിഷത്തുകളുടെ കാലഘട്ടമായപ്പോഴേക്കും വൈദിക ചിന്തകൾ കൂടുതൽ ദാർശനികമായി. അവർ പ്രകൃതിശക്തികളായ ഇന്ദ്രനെയും അഗ്നിയെയും പ്രകീർത്തിക്കുന്നതിന് പകരം, പ്രപഞ്ചത്തിന്റെ പരമമായ സത്യത്തെ (നിർഗുണ പരബ്രഹ്മം) അന്വേഷിക്കാൻ തുടങ്ങി.
പുരാണങ്ങൾ രചിക്കപ്പെട്ടപ്പോൾ ഈ അമൂർത്തമായ ‘പരബ്രഹ്മത്തെ’ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മനുഷ്യരൂപത്തിൽ അവതരിപ്പിച്ചതാണ് ത്രിമൂർത്തികൾ. ഇന്ദ്രൻ എന്നത് പരമോന്നത ദൈവമെന്നതിൽ നിന്ന് മാറി, സ്വർഗ്ഗം ഭരിക്കുന്ന വെറുമൊരു ‘പദവി’ (Post) മാത്രമായി തരംതാഴ്ത്തപ്പെട്ടു. ആർക്കും തപസ്സിലൂടെ ഇന്ദ്രപദവിയിലെത്താം എന്നായി പുരാണങ്ങൾ.
5. ബൗദ്ധ-ജൈന മതങ്ങളുടെ വെല്ലുവിളി
ഹിംസ നിറഞ്ഞ വൈദിക യാഗങ്ങൾക്കെതിരെ ശക്തമായ വെല്ലുവിളിയുയർത്തിയാണ് ബുദ്ധ-ജൈന മതങ്ങൾ വളർന്നുവന്നത്. അവരെ നേരിടാനും ജനങ്ങളെ തിരികെ ആകർഷിക്കാനും അഹിംസയിലൂന്നിയ, ക്ഷേത്രാരാധനയുള്ള ഒരു പുതിയ മതവ്യവസ്ഥ ബ്രാഹ്മണമതത്തിന് ആവശ്യമായിരുന്നു. ഇന്ദ്രനെപ്പോലുള്ള അമിത മദ്യപാനിയായ (സോമരസ പ്രിയൻ), യുദ്ധക്കൊതിയനായ ദൈവത്തെ മുൻനിർത്തി ഇത് സാധ്യമായിരുന്നില്ല. അതിനാൽ കരുണാമയനായ വിഷ്ണുവിനെയും സർവ്വവ്യാപിയായ ശിവനെയും മുൻനിർത്തി വൈദികമതം സ്വയം നവീകരിച്ചു.
ചുരുക്കത്തിൽ: ഇന്ദ്രന്റെ പതനവും ത്രിമൂർത്തികളുടെ ഉദയവും കേവലം ഒരു മതപരമായ മാറ്റമായിരുന്നില്ല. അത് ഇന്ത്യ എന്ന ഭൂപ്രദേശത്തെ വൈവിധ്യമാർന്ന ജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിച്ച്, ഒരു വലിയ സാംസ്കാരിക ഐക്യവും (Cultural Hegemony) അധികാര ഘടനയും സൃഷ്ടിക്കാൻ അക്കാലത്തെ സമൂഹം നടത്തിയ ചരിത്രപരമായ ഒരു പരിണാമമായിരുന്നു.

ഇറാനുമായി അമേരിക്കയും ഇസ്രായേലും യുദ്ധം ചെയ്യുകയാണിപ്പോൾ. മറ്റൊരു രാജ്യം ഒരു രാജ്യത്തുകേറിവന്ന് പ്രധാനിയെ കൊന്നുകളയുന്നത് നല്ലതന്നെന്നും പറഞ്ഞ് ഇന്ത്യയുമായി താരതമ്യപ്പെടുത്തി പല ചർച്ചകൾ കണ്ടു. ഭാരതം ഒരു സെക്കുലർ ഡെമോക്രസി ആണ്. ഇവിടെ നിയമം നിർമ്മിക്കുന്നത് ജനപ്രതിനിധികളാണ്, അല്ലാതെ മതഗ്രന്ഥങ്ങളല്ല. എല്ലാ മതവിഭാഗങ്ങൾക്കും ഒരേ അവകാശങ്ങൾ ഭരണഘടന ഉറപ്പുനൽകുന്നു. മറുവശത്ത്, ഇറാൻ ഒരു ഇസ്‌ലാമിക് റിപ്പബ്ലിക് ആണ്. അവിടെ പരമാധികാരം ‘സുപ്രീം ലീഡർ‘ എന്ന മതമേധാവിക്കാണ്. മതനിയമങ്ങൾ (ശരിയത്ത്) പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ഹിജാബ് പ്രക്ഷോഭങ്ങൾ സൂചിപ്പിക്കുന്നത് ഈ മതപരമായ അടിച്ചമർത്തലിനെതിരെയുള്ള ജനങ്ങളുടെ രോഷമാണ്.
ഇറാന്റെ ഏറ്റവും വിശ്വസ്തരും കരുത്തരുമായ പ്രോക്സി ഗ്രൂപ്പാണ് ലെബനനിലെ ഹിസ്ബുള്ള. 1982-ൽ ഇസ്രായേൽ വിരുദ്ധ പോരാട്ടത്തിനായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) രൂപീകരിച്ച ഈ സംഘടന ഇന്ന് ഒരു രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തേക്കാൾ ശക്തിയാർജ്ജിച്ചിരിക്കുന്നു. .ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഷിയാ മുസ്ലിം രാഷ്ട്രീയ പാർട്ടിയും അതേസമയം തന്നെ അതിശക്തമായ ഒരു സായുധ സംഘടനയുമാണ് ഹിസ്ബുള്ള (Hezbollah). ‘ദൈവത്തിന്റെ പാർട്ടി‘ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഇസ്‌ലാമിക ചരിത്രത്തിലെയും പശ്ചിമേഷ്യയിലെയും ഭൗമരാഷ്ട്രീയത്തിൽ (Geopolitics) ഈ സംഘടനയ്ക്ക് വലിയ പങ്കുണ്ട്. . ഇറാന്റെ ഇസ്‌ലാമിക വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രപരമായ സ്വാധീനത്തിലും ഇറാന്റെ നേരിട്ടുള്ള സാമ്പത്തിക-സൈനിക സഹായത്തിലുമാണ് ഈ സംഘടന വളർന്നത്. ഇറാന്റെയും സിറിയയുടെയും സഹായത്തോടെ അത്യാധുനിക മിസൈലുകളും ആയുധങ്ങളും കൈവശമുള്ള ഒരു സമാന്തര സൈന്യമായി ഇവർ പ്രവർത്തിക്കുന്നു. പല രാജ്യങ്ങളും ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 1,00,000 പോരാളികളും ഇസ്രായേലിന്റെ ഏതു ഭാഗത്തും കൃത്യമായി പതിപ്പിക്കാൻ ശേഷിയുള്ള ഒന്നര ലക്ഷത്തിലധികം അത്യാധുനിക മിസൈലുകളും ഇവരുടെ പക്കലുണ്ട്. അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം പ്രതിവർഷം 700 മില്യൺ ഡോളറിലധികം ഇറാൻ ഇവർക്കായി ചിലവഴിക്കുന്നു.
സ്വന്തം രാജ്യങ്ങളിലെ പ്രാദേശിക വിഷയങ്ങളിൽ ഇടപെടുന്നതോടൊപ്പം തന്നെ, ഇറാന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു വലിയ ശൃംഖലയുടെ ഭാഗമാണ് ഇറാന്റെ പാലുകുടിച്ചു തൊഴുക്കുന്ന ആ സകല വിഭാഗങ്ങളും എന്നാണു ഞാൻ കരുതി വെച്ചിരിക്കുന്നത്. ഇങ്ങനെ യുദ്ധം മുന്നോട്ട് പോയാൽ മുമ്പേത്തെ ഇറാഖിനേ പോലെ ഗാസയെ പോലെ തന്നെയാവില്ലേ ഇറാന്റെ അവസ്ഥയും? മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തെ വെറും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നത് ശരിയല്ല എന്ന വാദത്തോട് യോജിക്കുന്നു. എന്നാൽ ചരിത്രപരമായ വസ്‌തുതകളെ വിശകലനം ചെയ്യുമ്പോൾ ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്.
മജസ്റ്റിക്കിലെ തിരക്കുകൾക്കിടയിൽ അവളെ കണ്ടപ്പോൾ ഞാൻ വീണ്ടും ഞെട്ടി. മുമ്പൊരിക്കൽ എനിക്ക് അവളെ ഒഴിവാക്കാൻ കഴിഞ്ഞത് ഇനി ആവർത്തിക്കാതിരിക്കാൻ അവൾ ബോധപൂർവ്വം തയ്യാറെടുത്തിരുന്നു. വളരെ ആകർഷകമായി, അല്പം സെക്സിയായിട്ടായിരുന്നു അവളുടെ വേഷവിധാനം. മുട്ടോളം എത്തുന്ന മുടിക്കെട്ടഴിച്ചിട്ട് പറത്തിക്കൊണ്ടായിരുന്നു നിൽപ്പ്. എന്നെ പ്രലോഭിപ്പിക്കാനും തന്നിലേക്ക് ആകർഷിക്കാനുമുള്ള അവളുടെ ശ്രമങ്ങൾ എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ ജാലഹള്ളിയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് പറഞ്ഞു, “ജാലഹള്ളിയിൽ എൻ്റെ ഒരു റിലേറ്റീവ് ഉണ്ട്, ഞാനും അങ്ങോട്ട് വരട്ടെ?” അവളുടെ ആ ചോദ്യത്തിന് മുന്നിൽ എനിക്ക് മറ്റൊന്നും പറയാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ ഒന്നിച്ചു യാത്ര തിരിച്ചു.

ദശരഥ ജാതകം ബൗദ്ധ ജാതകകഥകളിലെ ഒരു പ്രധാന കഥയാണ്, ഗൗതമ ബുദ്ധന്റെ മുൻജന്മത്തെ വിവരിക്കുന്നത്. ഇത് രാമായണത്തിന്റെ ബൗദ്ധ പതിപ്പ് എന്ന് കണക്കാക്കപ്പെടുന്നു, പാലി ത്രിപിടകത്തിലെ ഖുദ്ദക നികായത്തിൽ (ജാതക അഥവനികയം) കാണപ്പെടുന്നു. ഇത് രാമകഥയുടെ ഏറ്റവും പഴയ രൂപമായി പണ്ഡിതന്മാർ കണക്കാക്കുന്നു, ബ്രഹ്മണാധിപത്യ സൂചനകൾ ഇതിൽ കുറവാണ്. BC 6-ാം നൂറ്റാണ്ടിലെ ബൗദ്ധ സാഹിത്യത്തിൽ നിന്നുള്ളതാണിത്, രാമനാമത്തിന്റെ ആദ്യ രേഖയായി കരുതപ്പെടുന്നു. ദശരഥ ജാതകം ബൗദ്ധ ജാതകകഥകളിലെ 461-ാമത്തെ കഥയാണ്. ഭാരതീയ ഇതിഹാസങ്ങളിൽ രാമനും രാവണനും ധർമ്മത്തിന്റെയും അധർമ്മത്തിന്റെയും പ്രതീകങ്ങളായി വാഴ്ത്തപ്പെടുമ്പോൾ, ബൗദ്ധ സാഹിത്യം ഇവരെ തികച്ചും വ്യത്യസ്തമായ പരിപ്രേക്ഷ്യത്തിലാണ് അവതരിപ്പിക്കുന്നത്. വാല്മീകി രാമായണം ഒരു യുദ്ധകാവ്യമായി നിലകൊള്ളുമ്പോൾ, ബൗദ്ധ പാഠങ്ങൾ ഇവരെ ജ്ഞാനാന്വേഷികളായ ‘ബോധിസത്വന്മാരായി’ അടയാളപ്പെടുത്തുന്നു.
