അത്യാവശ്യം വേണ്ടിവരുന്ന ചില ടൂൾസും വെബ്സൈറ്റുകളുടെ ലിങ്ക്സും
media-wiki
പ്രണയോത്സവം
പ്രണയം ഹൃദ്യമായൊരു അനുഭൂതിയാണ്. ജീവിതത്തിൽ വന്നുചേരുന്ന, അല്ലെങ്കിൽ പലസമയങ്ങളിലായി കാലം അവിടേക്കു കൊണ്ടുവരുന്ന മനോഹാരിതകൾ പലതാണു നമുക്ക്. അതാതുകാലത്ത് അവയോരോന്നും നമ്മുടെ ചിന്തകളെ പൂവണിയിക്കുന്നു. പ്രണയവും അതിലൊന്നാണ്. പ്രണയത്തെ ആഘോഷമാക്കുന്നവരുണ്ട്, അനുഭൂതിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിനീന്തുന്നവരുണ്ട്, പ്രണയത്തെ വില്പനച്ചരക്കാക്കി മാറ്റി ലാഭം കൊയ്യുന്നവരുണ്ട്, ഉണങ്ങാത്ത മുറിവായി പ്രണയദിനങ്ങൾ തന്നെ നൊമ്പരപ്പെടുത്തുന്നവരുണ്ട്… പ്രണയിതാക്കൾ അങ്ങനെ ഏറെയാണ്. ഇക്കൂട്ടരിൽ ഒട്ടേറെപ്പേരെ എനിക്കു പരിചയവും ഉണ്ട്!
8 -ആം ക്ലാസു മുതൽ പ്രേമം തുടങ്ങി.
14 പേരെ അറിഞ്ഞു പ്രേമിച്ചു… 😻
7 പേർ ഇങ്ങോട്ട് പ്രേമിക്കാൻ വന്നിട്ട് ഞാനായിട്ട് ഒഴിവാക്കി. ഇതിൽ ഒരാൾ ഒരു ബുദ്ധമതക്കാരി 🤡
ആദ്യകാലത്തെ 5 പേരോട് വൺവേ ലൈൻ – അങ്ങോട്ടു മാത്രം.
വേറൊരു കുട്ടി നിഷ്കു ആയിപ്പോയി…
അല്പം വൈകിയാ പറഞ്ഞത്…
ഞാൻ മഞ്ജുവിന്റെ വീട്ടുകാർക്ക് വാക്കു കൊടുത്തുപോയിരുന്നു… 🤓
3 പെണ്ണുകാണൽ ചടങ്ങുകകൾ 😈
കെട്ടിയത് ഒരാളെ 👍🏻ഇതിൽ 4 പേർ ഇന്നും എവിടെ ഉണ്ടെന്നറിയില്ല, ഒരുത്തി മരിച്ചും പോയി… 😭മഞ്ജുവിനെ കൂടാതെ ഞാൻ മൂന്നുപേരെ പെണ്ണു കണ്ടിരുന്നു. 😛
കല്യാണത്തെക്കുറിച്ച് സ്വപ്നം പോലും കാണാത്ത സമയത്ത് കൂട്ടുകാർ കെട്ടാനായി പറഞ്ഞത് രണ്ടുപേർ. ഇവരെക്കുറിച്ച് മെലേ പറഞ്ഞിട്ടില്ല. 😛
ഒരാളെ കൂട്ടുകാരി കാണിച്ചു തന്നതാ.. ഓൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല. 🤠
വേറൊരുത്തിടേ ജാതകം ചേരുന്നില്ലാന്ന് അവളുടെ അച്ഛൻ പറഞ്ഞു… 😯
മറ്റൊരു പെണ്ണിനെ അമ്മയ്ക്ക് പിടിച്ചില്ല…😇മഞ്ജുവിനെ കണ്ടതും അമ്മയും അനിയത്തിയുമായിരുന്നു. അവർക്ക് പിടിച്ചപ്പോ ഒരോണത്തിനു ഞാൻ പോയി കണ്ടു…
ഞാനും ഓക്കെ പറഞ്ഞു,.. 👫
അടുത്ത പരിപാടി ഈ മൈര് ജാതകം നോക്കലായിരുന്നു. വീടിനു മുമ്പിൽ തന്നെ ഒരു ജ്യോത്സര്യുണ്ട്, ഓൻ പറഞ്ഞു പൊരുത്തം ചേരൂല്ല 3.5 പൊരുത്തമേ ഉള്ളൂന്ന് 🙈
മഞ്ജൂന്റെ വീട്ടുകാരും പോയി നോക്കി… ചേരുന്നില്ല. അവിടേം പൊരുത്തം 3.5..🙊
പിന്നെ രണ്ടു വീട്ടുകാരും പയ്യന്നൂരു പോയി നോക്കി.. അവിടേം ഇതന്നെ അവസ്ഥ… 🙉
എനക്കെന്ത് ജാതകം!! ഞാൻ പറഞ്ഞു നിങ്ങൾ തീരുമാനിച്ചോ, എനക്കിതൊന്നും ബാധകമല്ല എന്ന്… 🐒
ഒക്കെ കേട്ടപ്പോൾ അവരും ഓക്കെ ആയി… അതാ ഇപ്പം ഇവളെ ഔദ്യോഗികമായി തന്നെ പ്രേമിക്കാൻ പറ്റിയത് 🌸🌸🌸
മനോഹരമായൊരു പ്രണയകാലം എനിക്കുമുണ്ടായിരുന്നു. കുഞ്ഞുന്നാളിൽ എട്ടാം ക്ലാസ്സിൽ വെച്ചാണ് എന്റെയുള്ളിൽ ആദ്യാനുരാഗം ഉരുവം പ്രാപിച്ചത്. അന്നുപക്ഷേ, ബാലപാഠങ്ങൾ പോലും അറിയാതെ സ്വപനലോകത്ത് കിനാവെട്ടത്തുള്ള അലഞ്ഞുതിരിയലായിരുന്നു മുഖ്യം! ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു അന്നൊക്കെ. അവളുടെ ശ്രദ്ധതിരിക്കാനുള്ള തത്രപ്പാടുകൾ ഏറെയായിരുന്നു. ഒന്നുമല്ലാത്ത, ഒന്നിനുമല്ലാത്ത ആ പ്രണയകാലം, ആദ്യാനുരാഗം ഏറെ സുരഭിലമായിരുന്നു എന്നിപ്പോൾ തോന്നുന്നു.
വർഷങ്ങൾ ഇഴഞ്ഞുനീങ്ങുമ്പോൾ പ്രണയസങ്കല്പങ്ങൾക്കും മാറ്റങ്ങൾ വന്നു. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും അന്ന്, ഇന്നു കാണുന്ന ടീവിയോ വമ്പിച്ച സിനിമകളോ ഒന്നുമുണ്ടായിരുന്നില്ല. റേഡിയോയിലൂടെ കേൾക്കുന്ന മധുരതരമായ പ്രണയഗീതങ്ങൾ മാത്രമായിരുന്നു കുഞ്ഞുമനസ്സുകളിലെ സങ്കല്പലോകത്ത് നിറഞ്ഞാടിയിരുന്നത്. അതിനനുസരിച്ച് ആടിത്തിമിർക്കാനൊരു മനസ്സുണ്ടായിരുന്നു എന്നത് ഏറെ ധന്യമായി തോന്നുന്നു.
പത്താം ക്ലാസ്സുകഴിയുമ്പോഴേക്കും എന്റെ പ്രണയസഖികളുടെ എണ്ണം അഞ്ചായിരുന്നു. ആ അവസാനകാലത്ത്, ഒരുകുട്ടിക്കുമാത്രം തിരിച്ചെന്നോടും പ്രണയമുള്ളതായി തോന്നുകയുണ്ടായി. അവളുടെ പാൽപുഞ്ചിരി ഏറെ ഹൃദ്യമായി തന്നെ ഇന്നും ഹൃദയത്തിനുള്ളിലെവിടെയോ ഉണ്ട്. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ പറയുമ്പോളുള്ള പുഞ്ചിരിയും, ടീച്ചറുടെ അടികൾ കൊണ്ടു ഞാൻ പുളയുമ്പോളുള്ള വേവലാതിയും എന്നും കാണാമായിരുന്നു! ഇവളെ പറ്റി മുമ്പൊരിക്കൽ ഇവിടെ എഴുതിയിരുന്നതു വായിക്കുക. ഈ അഞ്ചുപേരേടും ഇതേ പറ്റി ഒരക്ഷരം ഉരിയാടാതെയായിരുന്നു അന്നത്തെ സ്കൂൾ ജീവിതം അവസാനിച്ചത്! ഇന്ന്, ഈ നിലയിൽ ഒരു കുഞ്ഞിന്റെ അച്ഛനായി താരാട്ടുപടുമ്പോൾ പഴയ അഞ്ചു പ്രണയിനിമാരും ഒരു മിസ്‌ഡ്‌കോൾ ദൂരത്തിൽ പ്രണയാതുരരായി ഇരിപ്പുണ്ട് എന്നതാണേറെ സുന്ദരമായ വസ്തുത! അവരുടെ പ്രാർത്ഥനകളിൽ ഞാൻ ഒരുപക്ഷേ ഇപ്പോഴും ഞാൻ നിറഞ്ഞുനിൽപ്പുണ്ടാവും…
പ്രിഡിഗ്രിക്കാലം… പ്രണയമരം പൂത്തുലഞ്ഞ സമയമായിരുന്നു ആ രണ്ടുവർഷം. കൂടെപ്പഠിച്ച നസ്രാണിക്കുട്ടിയായിരുന്നു അവിടുത്തെ ആദ്യപ്രണയിനി. അവൾക്കു മുമ്പിൽ ഒരു മോഡലായി മാറാൻ ഞാൻ അണിഞ്ഞൊരുങ്ങിയ കാലം. പഠനത്തിൽ ഒന്നുമല്ലാതിരുന്ന ഞാൻ അവളോടൊപ്പം എത്താനായി രാത്രികാലങ്ങളിൽ ഉറക്കിളച്ചിരുന്നു പഠിച്ചകാലം. പരസ്പരം ഇഷ്ടത്തോടെയുള്ള, മൗനാനുരാഗം പൂത്തുലഞ്ഞ് ആദ്യവർഷം കഴിയുന്നു. ഒന്നാം വർഷത്തെ മാർക്കിൽ കൂടെ എഴുതിയവരിൽ എല്ലാവിഷയങ്ങൾക്കും ജയിച്ചതും ഏറ്റവും കൂടുതൽ മാർക്കുവാങ്ങിച്ചതും ഞാനായി മാറി.
ഈ സമയത്താണ് ഇതേ കുട്ടിയുടെ കൂട്ടുകാരിപ്പെണ്ണ് ഒരു കുഞ്ഞു റോസാപൂവുമായി എന്നെ സമീപിച്ച് അതുതന്ന് വിഷ് ചെയ്തത്. അവളായിരുന്നു അന്നത്തെ രണ്ടാമത്തെ പ്രണയിനി. ആദ്യത്തെകുട്ടി മൗനിയായിരുന്നു – പ്രണയിച്ചപ്പോൾ ഇവളാണ് ആദ്യമായി ലൗലെറ്റർ എഴുതി, എഴുത്തിന്റെ രമ്യമനോഹര ഹർമ്യത്തിലേക്ക് എന്നെ കൈപിടിച്ചു നടത്തിയത് ഇവളായിരുന്നു… ഇന്ന് ഞാനെഴുതിയാൽ നാളെ അവളെഴുതും, A4 സൈസിലുള്ള മൂന്നു പേപ്പറൂകളെങ്കിലും മിനിമം കാണണം… ഇതായിരുന്നു ഞങ്ങളുടെ ദിവസങ്ങൾ. ഈസമയത്ത് ആദ്യത്തെ കുട്ടിക്കുവേണ്ടി പഠിച്ചുയരാനും ശ്രമിക്കേണ്ടതുണ്ട്. രണ്ടാമത്തെ കുട്ടിയുടെ കാര്യം വീട്ടുകാരും നാട്ടുകാരും അറിഞ്ഞതായിരുന്നു. ആക്സിഡന്റിനു മുമ്പ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റായത് ആ പ്രിഡിഗ്രിക്കാലം രണ്ടാം വർഷമായിരുന്നു. അവിടേ രണ്ടാമത്തവൾ ഉച്ചയ്ക്കു കഴിക്കാൻ ഭക്ഷണവുമായി വന്നൊരു കഥയുണ്ട്. മനോഹരമായിരുന്നു ആ പ്രണയകാലം. ഈ രണ്ടുപേരും ഇന്നും അദൃശ്യതിയിലെവിടെയോ ജീവിക്കുന്നുണ്ട്. ഒരു കോണ്ടാക്റ്റുമില്ല. എം എയ്ക്കു പഠിക്കുമ്പോളാണെന്നു തോന്നുന്നു, ഇതിലെ ആദ്യപ്രണയിനിയെ വിവാഹിതയായി ഒരിക്കൽ ഒടയഞ്ചാലിൽ വെച്ചു കണ്ടിരുന്നു. ഇത്രയുമായിരുന്നു ആ പ്രണയകാലം; എങ്കിൽകൂടി ഹൃദ്യമായിരുന്നു അക്കാലം!
ഡിഗ്രി… പ്രണയത്തിന്റെ മാസ്മരികലോകം ഹൃദയത്തിലുള്ള എനിക്ക് ഒരാളെ കണ്ടെത്തുക വല്യ ആനക്കാര്യമായിരുന്നില്ല. അന്നു പക്ഷേ, തലയിലേക്ക് ഇരച്ചു കയറിയത് രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയം ചെറുപ്പം മുതലേ ഉണ്ട്… ബാലസംഘത്തിന്റെ സെക്രട്ടറിയൊക്കെയായി കുഞ്ഞുന്നാൾ മുതലേ രാഷ്ട്രീയക്കാരുടെ കയ്യിൽ ഞാനുണ്ടായിരുന്നു. ഈ സമയത്ത് 18 വയസ് ആവുന്നതിന് ഒരു വർഷം മുമ്പേ തന്നെ പാർട്ടിയുടെ മെമ്പർഷിപ്പ് കിട്ടേണ്ടവൻ എന്ന രീതിയിൽ ഒരു പകുതിമെമ്പറായി മാറ്റപ്പെട്ടിരുന്നു. 18 ആം വയസ്സിൽ മെമ്പറുമായി മാറി. അക്കാലത്ത് അറിവിന്റെ അത്ഭുതലോകം കാട്ടിത്തരാൻ SFI യുടെ പഠനക്യാമ്പുകൾ ഉപകരിച്ചിരുന്നു. കോളേജുകൾ, സ്കൂളുകൾ, പഠനക്യാമ്പുകൾ, സാഹിത്യസെമിനാറുകൾ ഇവയ്ക്കിടയിലൂടെയുള്ള നടത്തമായിരുന്നു പ്രധാനം.
ഒരു സഖാവ് പ്രണയിനിയായി വന്നു. നല്ലൊരു സുഹൃത്ത് എന്ന നിലയിലായിരുന്നു വെയ്പ്… സൗഹൃദം എന്നതാണ് കലാബോധത്തെ പുഷ്ടിപ്പെടുത്തുന്ന ഉപാധികളിൽ ഒന്നെന്നു കണ്ടെത്തിയ കാലമായിരുന്നു അത്. അവളുടെ കവിതാലാപന ശൈലി, പ്രാസംഗിക കൗശലം എന്ന നിലയിലെ മികവ്, അതിനായുള്ള ചടുലപ്രവർത്തനങ്ങൾ, തീവ്രമായ വാഗ്ചാദുരി ഒക്കെ അനുഭവിച്ചറിഞ്ഞ നാളുകൾ… സാഹിത്യസെമിനാറിലെ കഥ പറച്ചിൽ കേട്ട മറ്റൊരു കഥാകാരി കൂടി പ്രണയലോകത്തേക്ക് കാലെടുത്തുവെച്ചത് അക്കാലത്തു തന്നെ. രണ്ടുപ്രണയിനിമാരെ പരിചയപ്പെടുത്തുക അവർക്കിടയിലൂടെ നടക്കുക, അവരുടെ പരിഭവങ്ങളിൽ നിന്നും പാഠം പഠിക്കുക, പെണ്ണിന്റെ മനസ്സിനെ അറിയുക എന്നതൊക്കെ കനിഞ്ഞരുളിയ കാലമായിരുന്നു അത്. രണ്ടുപേരും നല്ല കലാഹൃദയമുള്ളവർ.. ഒരാൾക്ക് രാഷ്ട്രപതിയിൽ നിന്നുവരെ അവാർഡുലഭിച്ചതായിരുന്നു. പരസ്പരമുള്ള എഴുത്തുകളിൽ സാഹിത്യാഭിരുചി കൂടി കടന്നുവന്ന് ഗംഭീരമായ കാലമാണത്.
ഇതിലൊരാൾ എന്നോ മരണത്തെ പുൽകി വിടപറഞ്ഞു പോയി! 🙁 അന്നുവരെ അവൾ പ്രിയസഖിയായി ഒരു വിളിപ്പുറത്തുണ്ടായിരുന്നു. മറ്റവൾ ഇന്നും അവളേപ്പോലെ തന്നെ അദൃശ്യതയിൽ എവിടെയോ ഉണ്ട്! ഒരുപക്ഷേ, ഒരു കണ്ടെത്തലിനു സാധ്യതയുണ്ട്.
മാസ്റ്റർ ബിരുധം തുടക്കത്തിലും ഇവർ രണ്ടുപേരും സജീവരായിരുന്നു. രണ്ടുപേരുടേയും കല്യാണം ആ സമയത്ത് കഴിഞ്ഞു, തുടർന്ന് ഒരാൾ എന്നേയ്ക്കുമായും മറ്റൊരാൾ വർഷങ്ങളുടെ നീണ്ട വിടവിലേക്കും അദൃശ്യരായി. സുന്ദരിയായ മറ്റൊരു കുട്ടി പ്രിയ സഖിയായി കൂട്ടത്തിലെത്തി.നിറം സിനിമയിറങ്ങിയത് അക്കാലത്തെന്നോ ആണ്. അതിലെ കഥാപാത്രങ്ങളെ പോലെ ഒരിക്കൽ തുടങ്ങി അതിലെ കഥാബിന്ദുപോലെ തുടർന്ന പ്രണയകാലമായിരുന്നു അത്. രണ്ടുവർഷം അതു നിറഞ്ഞാടി!
പിന്നീട്, അവളേയും ഭംഗിയായി തന്നെ വിവാഹം കഴിച്ചു വിട്ടു. ആദ്യ കുഞ്ഞായപ്പോൾ ഒരിക്കൽ കാണാനായി പോവുകയും ചെയ്തിരിന്നു. പിന്നീട് അവളും എങ്ങോ പോയി മറഞ്ഞു! കാലം മുന്നോട്ടു നീങ്ങിന്നു, പ്രണയകാലത്തിനു വൈവിധ്യങ്ങൾ വരുന്നു നിറമാലകളേറെയാവുന്നു. മറ്റൊരു സഖിയോട് മധുരമായ ഭാഷയിൽ ആദ്യമായി പ്രണയകാര്യം ചോദിക്കുന്നു. അവളുടെ സമ്മതം, ഇഷ്ടം, ബഹുമാനം ഒക്കെ ഹൃദ്യമായ ഓർമ്മയായി നിൽക്കുമ്പോളും പഴയ എഴുത്തുകൾ നിരന്തരം കൈമാറാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. രണ്ട്വർഷത്തിലധികം അതു നീണ്ടുനിന്നു.
വിവാഹസമയമായപ്പോൾ കടുത്ത വിഷമം തോന്നിയ ആദ്യത്തെ പ്രണയമായിരുന്നു അത്. അന്നെനിക്ക് ജോലിയില്ല, നല്ല പ്രായവും അല്ല! പക്ഷേ, കാത്തിരിക്കാൻ അവൾക്കു വഴികളുമില്ല. ഒളിച്ചോടാൻ താല്പര്യമുണ്ടെങ്കിലും മാർഗങ്ങൾ ഒന്നുമില്ലാതെ വലഞ്ഞ കാലം!! കല്യാണത്തിനു പോലും പോവാതെ മാറി നിന്ന് വിഷമിച്ച ആദ്യപ്രണയം ഇതായിരുന്നു! തുടർന്നും ഹൃദ്യമായ ഉൾവിളിയായി അവൾ കൂടെ നിന്നു, ഇന്നുമുണ്ട്…
തുടർന്നു രണ്ടുപേർ പ്രണയാഭ്യർത്ഥനയുമായി എത്തിയെങ്കിലും മുൻ പ്രണയത്തിന്റെ കാര്യം പറഞ്ഞവരെ പിന്തിരിപ്പിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ, അതൊക്കെ ഉൾക്കൊണ്ടുകൊണ്ടും പ്രണയിക്കാൻ അവർ തയ്യാറായപ്പോൾ നല്ല കൂട്ടുകാരനായി ഞാനുണ്ടാവുമെന്നു വാക്കു കൊടുക്കേണ്ടി വന്നു. ഇന്നും നല്ല കൂട്ടുകാരനായി നിൽക്കുന്നു. ഒരു വിളിപ്പുറത്ത് അവരിപ്പോഴും ഉണ്ട്!
ജോലികൾ പലതു ചെയ്തു, സ്ഥലങ്ങൾ പലതു മാറി, ഹൈദ്രാബാദും കോട്ടയവും ബാംഗ്ലൂരുമായി… കുറേ കുട്ടികൾ തമാശയ്ക്ക് കളിയാക്കിയ മറ്റൊരു സുന്ദരി ഇക്കാലത്തൊക്കെ പുറകിൽ തന്നെയുണ്ടായിരുന്നു. ഓർക്കുട്ടിന്റെ കാലമായിരുന്നു അത്. ഇവളെ പറ്റി ഒരിക്കൽ ചായില്യത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. പ്രേമിക്കാനൊന്നും നിൽക്കാതെ ഒഴിഞ്ഞു മാറീ നിൽക്കാനായിരുന്നു എന്റെ ശ്രമം മുഴുവൻ. ഈ കുട്ടിയെ വിളിച്ചുപദേശിച്ചവരിൽ ഓഫീസിലെ കൂട്ടുകാരികൾ വരെയുണ്ട്! ഇവളും പിന്നീട് വിവാഹിതയായി. എങ്കിലും ഇന്നും ഒരു വിളിപ്പുറത്തവളുണ്ട്. ഹൃദ്യമായ ഭാഷയിൽ രണ്ടാഴ്ച മുമ്പവൾ വിളിച്ചിരുന്നു.
ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്നു പ്രണയവുമായി അപ്പോഴാണു മറ്റൊരു സുന്ദരി മുമ്പേക്കു വന്നത്. അവളുടെ ഭാഷയിൽ ഹൃദ്യമായ വികാരം ഏറെ ആകർഷിക്കപ്പെട്ടു. പ്രണയകാലം അവസാനിപ്പിക്കാൻ തുനിങ്ങിറങ്ങിയ സമയമായതിനാൽ തുറന്നു പറയാൻ പറ്റി. അവൾ പക്ഷേ, ആ ധൃതിയിൽ ഇക്കാര്യം വീട്ടുകാരെ അറിയിക്കാമെന്നും കാലത്തിന്റെ കല്പനപോലെ നമുക്കു വിവാഹിതരാവാമെന്നും പറഞ്ഞു. ഒളിച്ചോടാൻ വരെ റെഡിയായപ്പോൾ, അതിൽ നിന്നും സുന്ദരമായി പിന്തിരിപ്പിക്കാൻ കഴിഞ്ഞിരുന്നു. വീട്ടിൽ പറഞ്ഞപ്പോൾ അവളുടെ ഇഷ്ടത്തെ അംഗീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല. അവളെ അങ്ങനെ വെച്ചോണ്ടിരിക്കുന്നതിലെ അപകടം മണത്ത വീട്ടുകാർ ആ ആഴ്ചതന്നെ ചെക്കനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു വിട്ടു. ഇവളുടെ പേരായിരുന്നു, ആക്സിഡന്റുകഴിഞ്ഞ് ഓർമ്മകളും സ്വബോധവുമില്ലാതിരുന്ന കാലത്ത് ഞാൻ ഭാര്യശ്രീയെയും അവളുടെ കസിൻസിനേയും വിളിച്ചിരുന്നത് എന്നു പിന്നീടറിഞ്ഞു. 🙂 അക്കാലത്ത് അവൾ നിത്യവും വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചിരുന്നത് ഞാനറിഞ്ഞതോ എന്താണെന്നറിയില്ല അവളുടെ പേരുകൾ എങ്ങനെയോ ഓർമ്മകളിൽ നിറഞ്ഞു നിന്നിരുന്നു!
അടുത്ത പ്രണയം തുടങ്ങിയത് അവളുടെ വിടപറയലിനു ശേഷമായിരുന്നു. മൂന്നോളം വർഷങ്ങളിൽ ഹൃദ്യമായ അനുഭൂതിയായി നിറഞ്ഞു നിന്നൊരു പ്രണയിനി! വിവാഹം കഴിക്കാൻ വേണ്ട കരുതലുകൾ എടുത്തുവെച്ചായിരുന്നു നീക്കങ്ങൾ! അവിടേയും വീട്ടുകാർ പ്രതിരോധവുമായി എത്തി. ഒളിച്ചോട്ടത്തെ നിരുത്സാഹപ്പെടുത്താൻ തന്നെയായിരുന്നു അന്നും മോഹം. അതുതന്നെ നടന്നു. അവർ കൃത്യമായി മറ്റൊരു വിവാഹം കഴിപ്പിച്ച് അവളെ പറഞ്ഞയച്ചു.
പ്രണയിനിമാർ ഇങ്ങനെയങ്ങു പോകുന്നു. ഭാര്യശ്രീയെ പെണ്ണു കണ്ടപ്പോൾ മറ്റൊരു കൂട്ടുകാരി അവളുടെ വീട്ടിൽ പോയി പറയുകയും വീട്ടുകാർ ഓക്കെ പറഞ്ഞു സമ്മതിക്കുകയും ചെയ്തൊരു കാര്യമുണ്ട്! പക്ഷേ, അതറിയും മുമ്പേ ഞാനിവർക്കു വാക്കു കൊടുത്തത് തെറ്റിക്കാനുള്ള മനോവിഷമം മൂലം ആ രഹസ്യപ്രണയിനിയെ ഒഴിവാക്കേണ്ടി വന്നു.
വിവാഹകാര്യവും ഇങ്ങനെ തന്നെ ഹൃദ്യമായിരുന്നു
കൂടെ വർക്ക് ചെയ്ത കൂട്ടുകാരി, അവളുടെ പ്രിയ തോഴിയെ ഒരിക്കൽ കെട്ടാനായി ഫോട്ടോസ് അടക്കം സകല ഡീറ്റൈൽസും തന്നിരുന്നു…
വേറൊരു തെക്കൻ സുഹൃത്തിന്റെ ആവശ്യപ്രകാരം ആ കൂട്ടുകാരൻ തന്നെ സംസാരിക്കുകയുണ്ടായി ഒരു പെണ്ണിനെ കാണിച്ചു തന്നിരുന്നു…
അന്നൊന്നും കല്യാണപ്രായമായി എന്നെനിക്കു തോന്നാത്തതിനാലും, ഇവരെയൊന്നും പരിചയം പോലും ഇല്ലാത്തതിനാലും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു.
കല്യാണപ്രായമായി എന്നു തോന്നിയപ്പോൾ ഞാൻ തന്നെ നോക്കിയ പെണ്ണ് വേറെന്തൊക്കെയോ കാര്യങ്ങളാൽ മാറ്റപ്പെട്ടു…
ചെറുപ്പത്തിൽ കൂടെ പഠിച്ച ഒരു സുഹൃത്ത് കാണിച്ചു തന്ന പെണ്ണിന് എന്നെ ഇഷ്ടമാവാതെ ഞാൻ പിന്തള്ളപ്പെട്ടിരുന്നു – ആ കഥ ഇവിടെ കൊടുത്തിരിക്കുന്നതു വായിക്കുക…
പെണ്ണുകാണൽ ചടങ്ങു വേറെ രണ്ടെണ്ണം ഉണ്ട്… രണ്ടും നടന്നില്ല…
ഇന്നത്തെ ഭാര്യാശ്രീയെ അമ്മയും പെങ്ങളും കണ്ട് എനിക്കായി സെലെക്റ്റ് ചെയ്യുകയായിരുന്നു… അവരുടെ ഇഷ്ടം നടക്കട്ടേന്ന് വിചാരിച്ച് ഞാൻ മറുത്തൊന്നും പറയാതെ സമ്മതിക്കുകയായിരുന്നു. ഇവളെ കാണുന്ന സമയത്തു തന്നെ മറ്റൊരു കുട്ടിയെ കൂടി അവർ കണ്ടിരുന്നത്രേ!! അവളെപ്പറ്റിയൊന്നും അറിയുകയേ ഇല്ലായിരുന്നു!!
ആരെയെങ്കിലും വിട്ടുപോയോ എന്നറിയില്ല!!
ഉണ്ട് വിട്ടു പോയിട്ടുണ്ട്!
വിട്ടുപോയവർ തൽക്കാലം ക്ഷമിക്കുക.
ഇതിനിടയിലെ സെക്സും സ്റ്റണ്ടും കരച്ചിലും പറച്ചിലുമെല്ലാം നിങ്ങളുടെ ഭാവനയ്ക്കു വിടുന്നു. കാവ്യാത്മകമായ ഏതു ഭാവനയേയും അതേപടി സ്വീകരിക്കാൻ തയ്യാറാണ്. 🤓🤓
എന്റെ പ്രണയകാലമത്രയും ഏറെ കാവ്യാത്മകമായിരുന്നു… വിട്ടുപോയവർ ഒഴികെ (അഞ്ചുപേർ – ഇങ്ങോട്ടു പ്രണയിക്കാൻ വന്നവരെ ഇതിൽ കൂട്ടുന്നില്ല!) ബാക്കിയെല്ലാവരേയും ഞാനിന്നും പ്രണയിക്കുന്നു!! പ്രണയം ആജീവനാന്ത സുഖമുള്ള കാര്യം തന്നെയാവുന്നു! കലഹിക്കാനും പ്രണയിക്കാനുമായി ഗവണ്മെന്റ് സർട്ടിഫിക്കേറ്റുമായി ഒരാൾ മുന്നിലും പിന്നിലും സൈഡുകളിലുമായി കൂടെ തന്നെയുണ്ട്.
സഹകരണ വെബ് ഹോസ്റ്റിങ്!
ഗോഡാഡിയിൽ 3 വർഷത്തേക്ക് അൺലിമിറ്റഡ് സ്ഥലം വാങ്ങിക്കാൻ ഒരു മാസം 350 രൂപ വെച്ച് മൂന്നുവര്‍ഷത്തേക്ക് 12600 രൂപയാവും. (ഹോസ്റ്റിങ് സര്‍വീസുകാര്‍ തരുന്ന ഏറ്റവും വലിയ ദീര്‍ഘകാലാവധി മൂന്നുവര്‍ഷമാണെന്നു തോന്നുന്നു. ഒരുവര്‍ഷത്തേക്കാണ് ഹോസ്റ്റിങ് സ്പെയ്സ് എടുക്കുന്നത് എങ്കില്‍ 350 നു കിട്ടില്ല; അപ്പോള്‍ വിലകൂടും) ഒരു പേർസണൽ സൈറ്റിന് ഇത്രേം തുക മൂന്നു വർഷത്തേക്കാണെങ്കിൽ കൂടി മുടക്കുന്നത് മണ്ടത്തരം തന്നെ (പ്രത്യേകിച്ച് സൈറ്റിൽ നിന്നും വരുമാനം ഒന്നും കിട്ടുന്നില്ലെങ്കിൽ). അതുകൊണ്ട് ഇതേ തുക ഒരു 10 പേർ ചേർന്നു മുടക്കുകയാണെങ്കിൽ മൂന്നുവർഷത്തേക്ക് 1260 രൂപയേ വരു ഒരാൾക്ക്!
മാസം 105 രൂപ!! 10 പേർ തയ്യാറായാൽ തുടങ്ങാവുന്ന ഒരു സിമ്പിൾ പരിപാടിയാണിത്. താല്പര്യമുണ്ടെങ്കില്‍ നമുക്കിത് നടപ്പിലാക്കാവുന്നതാണ്.
എന്താണഭിപ്രായം? അഭിപ്രായം ഇവിടെയോ (റെക്കമെന്റഡ്) rajeshodayanchal@ജിമെയിൽ.കോംഎന്ന ഐഡിയിലോ അറിയിക്കാൻ താല്പര്യം!
ഇതുമായി ബന്ധപ്പെട്ട അറിവില്ലാത്തവര്‍ക്കും അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കുമായി കൂടുതല്‍ വിശദീകരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. വായിക്കുക;
ഡൊമൈന്‍ നെയിം:
നമുക്കു വേണ്ട സൈറ്റിന്റെ പേര്. അത് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതിനു ഒരു വര്‍ഷത്തേക്ക് 350 മുതല്‍ 600 വരെ ആണ് ഓരോ പ്രൊവൈഡേര്‍സും ഈഡാക്കുന്നത്. ഇവിടെ പരാമര്‍ശവിധേയം ഡൊമൈന്‍ നെയിം അല്ല ഹോസ്റ്റിങ് സ്പേസ് ആണ്. ഡൊമൈന്‍ നെയിം ഉള്ളവരും സൈറ്റ് ഓണ്‍ലൈനില്‍ ഇടാന്‍ സ്ഥലമില്ലാത്തവരും ആയ പാവങ്ങളുടെ ആവലാതികളാണിവിടെ ഷെയര്‍ ചെയ്യുന്നത്.
ഹോസ്റ്റിങ് സ്പേസ്:
നമ്മുടെ സൈറ്റ് എന്നും ഓണ്‍ലൈനില്‍ ഇരിക്കേണ്ടതുണ്ട്. അതിനായി ഫുള്‍ടൈം ഓണായി കിടക്കുന്ന ഒരു സെര്‍വറില്‍ നമുക്ക് സ്വന്തമായി സ്ഥലം ആവശ്യമാണ്. നമ്മുടെ വെബ് സൈറ്റിനാവശ്യമായ ഫയലുകള്‍ സൂക്ഷിച്ചുവെയ്ക്കേണ്ടതിവിടെയാണ്. അതിനെ ആണു ഹോസ്റ്റിങ് സ്പേസ് എന്നു പറയുന്നത്. അവിടെ സൈറ്റ് മാത്രമല്ല; പാട്ടുകള്‍, വീഡിയോസ്, ഫോട്ടോസ്, പിഡീഫ് തുടങ്ങിയ മറ്റു ഫയലുകളും നമുക്ക് സൂക്ഷിച്ചുവെക്കാം. എവിടെ നിന്നും നമുക്കിവയെ ആക്സസ് ചെയ്യാമെന്ന ഗുണമുണ്ട്. മറ്റുള്ളവര്‍ക്കായി വേണമെങ്കില്‍ ഈ ഫയലുകള്‍ ഷെയര്‍ ചെയ്യുകയും ആവാം. ഈ സ്പേസ് ഷെയര്‍ ചെയ്തെടുക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടേതായ യൂസെര്‍നെയിമും പാസ്‌വേര്‍ഡും ഉണ്ടായിരിക്കും. അണ്‍ലിമിറ്റഡ് സ്പേസിന് ഒരു മാസം വാടകയായി 600 മുതല്‍ 800 രൂപവരെ വിവിധ പ്രൊവൈഡേര്‍സ് ഈടാക്കി വരുന്നു. മൂന്നുവര്‍ഷത്തേക്ക് ഒന്നിച്ച് എടുക്കുമ്പോള്‍ അല്പം കുറവ് വരും.
വെബ്സൈറ്റ്:
ഡൊമൈന്‍ നെയിമും ഹോസ്റ്റിങ് സ്പേസും മാത്രം ഉണ്ടായാല്‍ പോരാ… നമ്മുടെ സൈറ്റിന്റെ പേര് ബ്രൗസറില്‍ കൊടുത്ത് എന്റര്‍ അടിക്കുമ്പോള്‍ കാണാന്‍ ഒരു വെബ്സൈറ്റും ആവശ്യമാണ്. സൈറ്റുണ്ടാക്കുക എന്നത് അല്പം ചിലവേറിയതും വിവിധ ടെക്നോളജികള്‍ അറിഞ്ഞിരിക്കേണ്ടതും ആയ ഒരു കാര്യമാണ്. വെബ് ടെക്നോളജിയില്‍ നല്ലരീതിയില്‍ പിടിപാടുള്ള ഒരാള്‍ക്കുമാത്രമേ വിചാരിച്ച രീതിയില്‍ ഒരു സൈറ്റുണ്ടാക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ടുതന്നെ വിവിധ ഐടി കമ്പനികളും ഫ്രീലാന്‍സായി വ്യക്തികളും ഈ വക കാര്യങ്ങള്‍ ചെയ്തുകൊടുത്തുവരുന്നുണ്ട്.
ഇതിനു മറ്റൊരു വശമുള്ളത്; വേര്‍ഡ്പ്രസ്, ദ്രുപാല്‍, ജൂംല, മീഡിയവിക്കി തുടങ്ങി നിരവധി കണ്ടന്റ് മാനേജ്മെന്റ് പ്രോഗ്രാമുകള്‍ നമുക്ക് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്. നമ്മുടെ ഹോസ്റ്റിങ് സ്ഥലത്ത് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെ എളുപ്പം സാധിക്കും. അങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാം നമുക്കാവശ്യമായ സൈറ്റിനു വേണ്ടിയുള്ള സകലവിധ സാങ്കേതികതകളും നല്‍കി സൈറ്റ് റെഡിയാക്കുന്നതാണ്. ബ്ലോഗിങ് രീതിയില്‍ ഉള്ള സൈറ്റുകളാണ് ഈ രീതിയില്‍ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നത്. അതിന്റെ തീം, കളര്‍ എന്നിവയൊക്കെ നമുക്ക് എളുപ്പം മാറ്റാവുന്നതാണ്. ആയിരക്കണക്കിനു തീമുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതുകൊണ്ടുതന്നെ സൈറ്റുണ്ടാക്കുക എന്ന ഭാരിച്ച പണിയില്‍ നിന്നും നമുക്ക് മോചനം ലഭിക്കുന്നു; ഡൊമൈന്‍ നെയിമിനെ പറ്റിയും ഹോസ്റ്റിങ് സ്പേയ്‌സിനെ പറ്റിയും മാത്രം ആലോചിച്ചാല്‍ മതിയാവും. വേര്‍ഡ്പ്രസ് മുതലായ സി.എം.എസ്. പ്രോഗ്രാമുകള്‍ ഹോസ്റ്റിങ് സെര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞാന്‍ സഹായിക്കുന്നതായിരിക്കും എന്നുകൂടി അറിയിക്കുന്നു 😉
വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ
വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ.
അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു.
ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്.
നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ
ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രമേശ് എൻ ജി, നത ഹുസൈൻ, അനൂപ് നാരായണൻ, വിശ്വപ്രഭ, ശിവഹരി എന്നിവരിൽ ആരെങ്കിലുമായി സംവദിക്കുക. എല്ലാവരും ഉത്സാഹിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏപ്രിലിൽ നടക്കുന്ന ഈ മഹാസംഗമത്തെ വിജയത്തിലേക്ക് നയിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

ആത്മികയുടെ ജന്മദിനം

കഴിഞ്ഞിട്ട് 6 ദിവസങ്ങൾ ആയി!