
Author: Rajesh Odayanchal
ഇന്ത്യൻ റെയിൽവേയുടെ വിവരങ്ങൾ
വളരേ കാലമായി ഇന്ത്യൻ റെയിൽവേ വിവരങ്ങൾക്കായി ആശ്രയിച്ചിരുന്ന ഒരു സൈറ്റാണ് IRCTC. PNR, Status, Time Table എന്നിവ നോക്കാനും മറ്റുമായി അതിൽ കയറിയാൽ പലപ്പോഴും വലഞ്ഞുപോവും. എത്ര സ്പീഡുള്ള ഇന്റെർനെറ്റ് കണക്ഷൻ ആണെങ്കിൽ പോലും ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടേ വിടൂ ആ സൈറ്റ്. ചിലപ്പോഴൊക്കെ അത്രയും കാത്തിരുന്നാൽ തന്നെയും നിങ്ങളുടെ സെഷന്റെ സമയം കഴിഞ്ഞിരിക്കുന്നു; ഇനി ഒന്നുകൂടി ലോഗിൻ ചെയ്തിട്ട് ശ്രമിച്ചു നോക്കൂ എന്നൊരു ആക്കിയ മെസേജായിരിക്കും നിങ്ങളെ തേടി എത്തുക.
ഈ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാനായി മറ്റൊരു സൈറ്റിനുവേണ്ടിയുള്ള സേർച്ചിൽ കയ്യിൽ തടഞ്ഞ സൈറ്റാണ് indiarailinfo.com എന്നത്. പിന്നീട് ടിക്കറ്റ് റിസർവ് ചെയ്യുന്നത് ഒഴികെ ബാക്കിയുള്ള കലാപരിപാടികൾ ഇതിലേക്ക് മാറ്റി. ഇന്നു രാവിലെ അതൊന്നു നോക്കിയപ്പോൾ ആണു ശ്രദ്ധിച്ചത് ഇതിലും നമുക്ക് രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് എന്നത്. മുമ്പിത് കണ്ടതായി ഓർക്കുന്നില്ല. അങ്ങനെ അതിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്യുമ്പോൾ നമ്മുടെ സമീപത്തുള്ള റയിൽവേ സ്റ്റേഷന്റെ പേരു ചോദിച്ചിരുന്നു. ഞാൻ കാഞ്ഞങ്ങാടെന്നു കൊടുക്കുകയും ചെയ്തു. പിന്നീറ്റതിന്റെ സെറ്റിങ്‌സിൽ പോയി ഫോട്ടോ അപ്ലോഡ് ചെയ്തു, പേരുമാറ്റി ഒക്കെ തിരിച്ച് വന്ന് ഡാഷ്‌ബോർഡ് നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. കാഞ്ഞങാടിന്റെ ബെയ്‌സ് ചെയ്തിട്ടുള്ള റെയിൽവേ ഇൻഫോർമേഷൻ വളരെ അപ്-ടു-ഡേറ്റായിട്ടവിടെ കാണിച്ച്ഇരിക്കുന്നു. എന്തൊരു സ്പീഡിലാണ് ആ സൈറ്റിൽ കാര്യങ്ങൾ നടക്കുന്നത്.

ദാസനും വിജയനും കോഴിക്കോട്
“നിന്റെ കൂടെയല്ലേ താമസം. പിന്നെങ്ങനെനന്നാകാനാടാ”
”എടാ കാലമാടാ, നിന്നോട് വേഷം മാറി റെഡിയാകാന്‍ പറഞ്ഞിട്ട് ഒരു മണിക്കൂറായി. എനിക്കു പോണം “
“പിന്നെ, ഇത്ര അത്യാവശ്യമായി പോകാന്‍ നിന്റെ ഭാര്യ അവിടെ പ്രസവിച്ചുകിടക്കുകയല്ലേ? “
“എടാ ഭാര്യ പ്രസവിച്ചുകിടന്നാല്‍പ്പോലും ഞാന്‍ ഇത്ര ധൃതി കാണിക്കില്ല “
“പിന്നെ ആരു പ്രസവിച്ചുകിടന്നാല്‍ കാണിക്കും? “
“വിജയാ, ഇന്നു മന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയുണ്ട്. എന്നെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് “
“എന്നെ ക്ഷണിച്ചില്ലല്ലോ “
“എടാ നിന്നെക്കൂടെ കൊണ്ടുവരണമെന്ന് പുള്ളി പ്രത്യേകം പറഞ്ഞിട്ടുണ്ട് “
“ആരാ ഈ പുള്ളി?”
“എടാ വ്യവസായ മന്ത്രിയാ. നാലു മണിക്കാ പരിപാടി. ഇപ്പോള്‍ സമയം മൂന്നേമുക്കാലായി. നീ റെഡിയാകുന്നുണ്ടോ? “
“മന്ത്രി വിളിച്ചതല്ലേ. റെഡിയായിക്കളയാം. നീ വെയ്റ്റ് ചെയ്യ്. ഞാനിപ്പോ വരാം”
“ശരി. ഒന്നു പെട്ടെന്നു വാ…”
ദാസന്‍ കാത്തിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിജയനെത്തി.
“ഞാന്‍ റെഡി. പോകാം”
“ഓ സാറെഴുന്നള്ളിയോ. വാ പോകാം “
ഗസ്റ്റ്ഹൗസില്‍ നിന്ന് ഔദ്യോഗിക വണ്ടിയില്‍ ദാസനും വിജയനും തിരിച്ചു. വണ്ടി നേരേ ഗാന്ധിറോഡിലെത്തി. കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയഷന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ്. ദാസനേയും വിജയനേയും കണ്ടയുടന്‍ സംഘാട കരിലൊരാള്‍ ഓടിയെത്തി.
“രണ്ടു പേരുമുണ്ടല്ലോ. വരൂ വരൂ”
“സോറി. ഞങ്ങളല്‍പ്പം വൈകി. മന്ത്രി കാത്തിരി ക്കുകയായിരിക്കുമല്ലേ?”
ദാസന്റെ ക്ഷമാപണം.
“ഏയ് മന്ത്രി എത്തിയിട്ടില്ല കേട്ടോ. ഇപ്പോ വരും”
“സാരമില്ല ഞങ്ങള്‍ കാത്തിരിക്കാം”
ദാസനും വിജയനും കസേരയിലിരുന്നു. അപ്പോഴേക്കും ചായയെത്തി. ദാസന്‍ ചായ വാങ്ങി. വിജയന്‍ വാങ്ങിയില്ല.
“എന്താടാ നീ ചായ വാങ്ങാത്തത്? “
“ചായ കുടിച്ചാല്‍ കറുത്തു പോകും “
“നീ ഇനിയും കറുക്കാനോ “
“എടാ അഞ്ചു വയസു മുതല്‍ ഞാന്‍ ചായ കുടിച്ചു തുടങ്ങിയതാ. അതിനു മുന്‍പ് ഞാന്‍ എത്ര വെളുപ്പായിരുന്നെന്നോ”
“ഓഹോ. എടാ ഞാനും അഞ്ചു വയസു മുതല്‍ ചായ കുടിച്ചു തുടങ്ങിയതാണല്ലോ. എന്നിട്ടു ഞാന്‍ കറുത്തില്ലല്ലോ”
“എടാ പലരെയും പല രീതിയിലാ ചായകുടി ബാധിക്കുന്നത്. ചിലര്‍ കറുത്തു പോകും. ചിലരുടെ തോള്‍ഒരു വശം ചരിഞ്ഞു പോകും”
“ആക്കിയതാണല്ലേ?”
“എടാ ദാസാ. നാലു മണിക്കു തുടങ്ങുമെന്നു പറഞ്ഞ പരിപാടിയാ. ഇപ്പോള്‍ സമയം അഞ്ച്. നിന്റെ മന്ത്രി ഇന്നു തന്നെ വരുമോ?”
“എടാ മന്ത്രിമാരല്ലേ. തിരക്കു കാണും. നീ ഇരിക്ക് പുള്ളിയെ കണ്ടിട്ടു പോകാം”
സമയം പിന്നെയും ഇഴഞ്ഞു നീങ്ങി. അഞ്ചരയായി. പരിപാടി തുടങ്ങേണ്ട സമയം കഴിഞ്ഞ് വീണ്ടും ഒന്നര മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. വിജയന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു.
“എന്താടാ വിജയാ നീ എഴുന്നേറ്റത്. ഇരിക്കെടാ”
“എടാ സിഐഡികള്‍ക്ക് ഒരു നിലയും വിലയുമൊക്കെ യുണ്ട്. ഈ രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ഇത്രത്തോളം സമയമൊന്നും കാത്തിരിക്കാന്‍ എന്നെ കിട്ടില്ല. ഞാന്‍ പോകുന്നു “
ദാസന്‍ തടഞ്ഞു.
“എടാ ഒരു പത്തു മിനിറ്റു കൂടി. മന്ത്രി ഇപ്പം വരുമായിരിക്കും”
“വരുമെന്നു നിനക്കെന്താ ഉറപ്പ് “
“എടാ ഞാന്‍ ആ ചാനലുകാരോടു ചോദിച്ചു. മന്ത്രി പാര്‍ട്ടി യോഗം കഴിഞ്ഞ് ഉടന്‍ ഇറങ്ങുമെന്നു പറഞ്ഞു.”
“മണ്ണാങ്കട്ട. എടാ ദാസാ. കോഴിക്കോട്ടെ സംഗതികളൊന്നും നിനക്ക് അറിയാഞ്ഞിട്ടാ. എടാ ഇവിടെ ഒരുപരിപാടി പത്തു മണിക്ക് തുടങ്ങാന്‍ സംഘാടകര്‍ തീരുമാനിച്ചാല്‍ നോട്ടീസില്‍ ഒന്‍പതു മണിയെന്ന് അച്ചടിക്കും. ജനം പത്തു മണിക്കു വരും. പരിപാടി 11മണിക്കു തുടങ്ങും. ഈ നോട്ടീസില്‍ കാണുന്ന സമയം വിശ്വസിച്ച് എത്തിയാല്‍ പെട്ടതു തന്നെ”
“വിജയാ, എല്ലാപേരെയും കുറിച്ച് അങ്ങനെ പറയരുത്. നമ്മുടെ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ നിനക്ക് അറിയില്ലേ?”
“പിന്നല്ലാതെ. രവിയേട്ടന്‍”
“അദ്ദേഹം തന്നെ. എടാ പുള്ളിയെ ഒരു ചടങ്ങിനു വിളിച്ചാല്‍ പത്തു മിനിറ്റു നേരത്തേയെത്തും”
“നേരത്തേയെത്തി എന്തെടുക്കാനാ?”
“നീ കേള്‍ക്ക്. അദ്ദേഹം പരിപാടി തുടങ്ങേണ്ട സമയം കഴിഞ്ഞു 10 മിനിറ്റു കൂടി കാത്തിരിക്കും. അപ്പോഴും പരിപാടി തുടങ്ങിയില്ലെങ്കില്‍ സ്ഥലംവിടും.”
“കൊള്ളാം കൊള്ളാം. അപ്പോള്‍ അദ്ദേഹത്തിന് ഇവിടെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലല്ലോ”
അപ്പോഴേക്കും മൈക്കിലൂടെ അറിയിപ്പു വന്നു. ”മന്ത്രി ഉടന്‍ എത്തുന്നതാണ്. ചടങ്ങ് ഇതാ ആരംഭിക്കുന്നു. മേയറും എംഎല്‍എയും സ്റ്റേജിലേക്കു കയറി. പോകാനായി എഴുന്നേറ്റ വിജയന്‍ ഇരുന്നു. ദാസനും. സമയം ആറര. ചടങ്ങ് ആരംഭിച്ചു. സ്വാഗത പ്രസംഗകന്‍ പരമാവധി സമയം പ്രസംഗിച്ചു. പിന്നാലെ മേയറും എംഎല്‍എയും പ്രസംഗിച്ചു തകര്‍ത്തു. മന്ത്രി വരുന്നില്ല. സംഘാടകര്‍ മുന്‍ ഭാരവാഹികളെ ആദരിക്കുന്നതിലേക്കു കടന്നു. സദസ്യര്‍ ഓരോരുത്തരായി എഴുന്നേല്‍ക്കാന്‍ തുടങ്ങിയതോടെ ഭക്ഷണ പായ്ക്കറ്റ് വന്നു. വിജയന്‍ ഒരു പായ്ക്കറ്റ് വാങ്ങി. കാത്തിരുന്നു മുഷിഞ്ഞ ദാസന്‍ എഴുന്നേറ്റു.
“ദാസാ എനിക്കും മടുത്തെടാ. വാ നമുക്കു പോകാം”
“വേണ്ടെടാ. എന്തായാലും ഇവിടെ എത്തിയതല്ലേ. മന്ത്രിയെ കണ്ടിട്ടു പോകാം”
“പൊതി കിട്ടിയപ്പോള്‍ നിന്റെ ധൃതി തീര്‍ന്നല്ലേ?”
“എടാ അതല്ല. മന്ത്രി വരും മുന്‍പ് സിഐഡികള്‍ സ്ഥലംവിടുന്നത് പ്രോട്ടോക്കോളിന്റെ ലംഘനമാണ്. നിനക്കറിയില്ലേ “
“ആഹാരം കണ്ടാല്‍ ആക്രാന്തം കാട്ടുന്നതും പ്രോട്ടോക്കോള്‍ ലംഘനമാണ് ”
“ആണോ. എന്നാല്‍ നീ പായ്ക്കറ്റ് വാങ്ങണ്ട”
സമയം ഏഴര. മന്ത്രിയെ കാണാനില്ല. ദാസന്‍ ഭക്ഷണം കഴിച്ചു തീര്‍ന്നു.
“വാടാ ദാസാ ഇനി കാത്തിരിക്കണ്ട. നമുക്കു പോകാം.”
“ഉം വാ പോകാം”
ഇരുവരും കാറിനടുത്തേക്കു നടക്കുമ്പോള്‍ വീണ്ടും മൈക്കിലൂടെ അറിയിപ്പ്. ”ചടങ്ങ് അവസാനിക്കാറായി. മന്ത്രി ഉടന്‍ എത്തും…
മനോരമയിൽ നിന്നും…
ഡാം 999
ലിങ്ക് : മാതൃഭൂമിയിൽ നിന്നും…
ഈ ഒരു വന്‌തോതിലുള്ള പരസ്യം കൊണ്ട് മാത്രം ഇതാ ഞാനെന്റെ ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യുന്നു!!!
ഇതെങ്കിലും ഒരു പഴശിരാജയോ ഉറുമിയോ ആകാതിരുന്നാൽ മതിയായിരുന്നു!!
മുറവിളി… നാളത്തെ കേരളം!

ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍,
നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.
പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.
എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും.
ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍….;
വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍……..
ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി.
അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കൂക
വിക്കികോൺഫറൻസ് ഇന്ത്യാ – മുബൈ

- ഒരു ചെറിയ ഭാഗമാണെങ്കിലും ആദ്യമായി മുബൈ കണ്ടു… ഓട്ടോറിക്ഷകളില്ലാത്ത, ബൈക്കുകൾ പേരിനു മാത്രം ഓടുന്ന പൊടിയോ പുകയോ തിരക്കോ ഇല്ലാത്ത നഗരം, പഴയ കെട്ടിടങ്ങൾ കൗതുകങ്ങളായി…
- സംഘാടകരുടെ വീഴ്ചകൾ പലയിടങ്ങളിലും മുഴച്ചുനിന്ന ഒരു വിക്കി ഒത്തുചേരൽ…
- വിക്കന്മാരേക്കാൾ കൂടുതൽ വിക്കിപീഡിയയിൽ ഒരു എഡിറ്റിങ് പോലും ചെയ്യാത്തവരും മുബൈ കറങ്ങാൻ വന്നവരും ആയിരുന്നു കൂടുതൽ…
- എന്തെങ്കിലുമൊക്കെ പറഞ്ഞ് അവസാനം വിക്കിപീഡിയയിൽ കൊണ്ടുവന്നു കെട്ടുന്ന തരത്തിലുള്ള പേപ്പേർസ് ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
- നന്നായി കസറിയ പല പ്രസന്റേഷനുകളും കേൾക്കാനും കാണാനും ആളില്ലാതെ പോയി, അതിലൊന്നായിരുന്നു രമേശന്റെ സർവവിജ്ഞാനകോശവും മലയാളം വിക്കിപീഡിയയും എന്ന പ്രസന്റേഷൻ…
- ഹാളിലൊരിടത്തും ഇന്റർനെറ്റോ ലാപ്‌ടോപ്പ് ചാർജു ചെയ്യാൻ പവർ പോയിന്റുകളോ ഉണ്ടായിരുന്നില്ല…
- ഭക്ഷണം ആദ്യ ദിവസം ഒഴികെ ബാക്കിയെല്ലാം തീരെ മോശമായി തോന്നി.
- ഡിന്നർ എന്നും പറഞ്ഞ്, കൈയിൽ കുറ്റവാളികൾക്കെന്നപോലെ വിരിനിർത്തി ചാപ്പകുത്തി പബിൽ കേറ്റിയതിൽ കടുത്ത പ്രതിഷേധം തോന്നി…
- അച്ചുവിലൂടെയും അശ്വനിലൂടെയും മലയാളത്തിൽ നല്ല വാർത്താപ്രാധാന്യം ഉണ്ടാക്കിയെടുക്കാനായി.
- ശിവസേനക്കാർ ഭൂപടപ്രശ്നം ഏറ്റുപിടിച്ച് ധർണനടത്താൻ ഒത്തുകൂടിയത് അവസാന നിമിഷം ചീറ്റിപ്പോയെതു കഷ്ടമായിപ്പോയി…
- വിശ്വോപീഡിയ എന്നു പറയാവുന്ന വിശ്വേട്ടനെ കാണാൻ സാധിച്ചു; കൂടാതെ നേരിൽ കണ്ടിട്ടില്ലാത്ത പല വിക്കന്മാരേയും കാണാൻ സാധിച്ചു…
- മുബൈയാത്ര സുഖകരമായിരുന്നു, ട്രൈനിൽ പരിചയപ്പെട്ട ഒരു യാത്രക്കാരൻ തന്ന മുബൈചിത്രം ഒത്തിരി ഗുണം ചെയ്തു.
- രണ്ടാം ദിവസം ഒരു മലയാളി വന്ന് നടത്തിയ പ്രശ്‌നോത്തരി സവിശേഷ ശ്രദ്ധയാകർഷിച്ചു; ആദ്യത്തെ ഉത്തരം പറഞ്ഞത് രമേശായിരുന്നുവെങ്കിലും പിന്നീട് വന്ന എല്ലാത്തിലും മലയാളം പ്രശ്‌നോത്തരിവീരന്മാർ മിഴിച്ചിരുന്നു പോയി…
- സവിശേഷമായ പ്രതിഷേധപ്രകടനത്തിലൂടെ വിശ്വേട്ടൻ നടത്തിയ ഒറ്റയാൾ പോരാട്ടവും ശ്രദ്ധയാകർഷിച്ചു…
- അവസാനദിവസം കാണാൻ പോയ Prince of Wales മ്യൂസിയത്തിലെ കാഴ്‌ചകൾ വിസ്‌മയാവഹമായി, പ്രത്യേകിച്ച് വിവിധ ജീവജാലങ്ങളെ സ്റ്റഫ് ചെയ്തു വെച്ചഭാഗം.
ആദ്യമായി നടത്തുന്ന കോൺഫറൻസ് എന്ന ന്യായം വെച്ച് നമുക്കിതിലെ വീഴ്‌ചകളെ മറക്കാം, അടുത്ത കോൺഫറൻസിൽ ഈ വീഴ്‌ചകളെ ഉൾക്കൊണ്ട് QRCode ഇല്ലാത്ത ഒരു രജിസ്‌ട്രേഷനിലൂടെ തന്നെ നമുക്ക് വിക്കികോൺഫറൻസ് നടത്താനാവണം.
do a barrel roll
ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ പേസ്റ്റിയാൽ മതി…
C# , .Net – കാരെ ആവശ്യമുണ്ട്

Greetings From Opalus Technologies Pvt. Ltd.!!!
Selection Procedure:
Please confirm your appointment by responding to career@opalustech.com.
വിക്കി കോൺഫറൻസ് ഇന്ത്യ

കൂട്ടരേ,
ഞാൻ ഇവിടെയാണ്, സീ ഗ്രീൻ ഹോട്ടലിൽ… നിങ്ങളോ?
ദാദറിൽ 17നു രാവിലെ 6.30 നു എത്തും…
അവിടുന്ന് 11 കി.മി. ദൂരമേ ഉള്ളൂ എന്നു തോന്നുന്നു…
ഇനി അവിടെ വെച്ച് കാണാം –
ഈ കണ്ടകശനി ആളെങ്ങനെയാ!!
തുലാമാസം കഴിഞ്ഞ് വൃശ്ചികമാസം പിറക്കുന്ന ആയാഴ്ച മേടക്കൂറുകാര്‍ക്കു പൊതുവെ എല്ലാ രംഗത്തും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. സൂര്യന്‍ അഷ്ടമഭാവത്തിലേക്കു കടക്കുന്നതിനാല്‍ വൃശ്ചികമാസം പിറക്കുന്ന വ്യാഴാഴ്ചയ്ക്കു ശേഷം ശരീരസുഖം കുറയും. നവംബര്‍ 15 മുതല്‍ കണ്ടകശ്ശനി തുടങ്ങുന്നതിനാല്‍ ജോലി കാര്യങ്ങളില്‍ ചെറിയ തോതില്‍ മന്ദത അനുഭവപ്പെടാനും സാധ്യതയുണ്ട്. ദൈവാനുഗ്രഹത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകളുമായി മുന്നോട്ടുപോയാല്‍ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.
മുകളിലെ ജ്യോതിഷഫലം മനോരമയിൽ നിന്നും…
നവംബർ പതിനഞ്ച് നാളെയല്ലേ!!!
പഴയതിന്റെ ഹാങോവർ മാറീയില്ലല്ലോ ഭഗവാനേ!! ഉടനേ തന്നെ അടുത്ത പണിയും വരുന്നെന്നോ!!
ശരിക്കും ഈ കണ്ടകശനി ആളെങ്ങനെയാ 🙁
