Skip to main content

കേരളചരിത്രം ചോദ്യാവലി

പ്രശ്‌നോത്തരി 08, കേരളചരിത്രം

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ പരീക്ഷകളിൽ ചോദിച്ച ചരിത്രസംബന്ധിയായ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചായില്യം പ്രശ്നോത്തരിയിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നതു തന്നെ. 30 ചോദ്യങ്ങൾ വെച്ചാണ് ഒരു പ്രോഗ്രാം ഉള്ളത്. ഉത്തരങ്ങൾ എല്ലാം നൽകിക്കഴിഞ്ഞാൽ ശരിയുത്തരവുമായി താരതമ്യം ചെയ്ത് ഉറപ്പുവരുത്താവുന്ന തരത്തിൽ എല്ലാം ക്രമീകരിച്ചിട്ടുണ്ട്. ഏതെങ്കിലും ഉത്തരം മാർക്ക് ചെയ്യാതെ വിട്ടാൽ അത് തെറ്റുത്തരമായി പരിഗണിക്കും - ഇക്കാര്യത്തിൽ പരിഭവം പറഞ്ഞിട്ടു കാര്യമില്ല 🙂 അല്പം കാലമായി ഇതിൽ ചോദ്യോത്തരങ്ങൾ കൊടുത്തിർന്നില്ല, പക്ഷേ ആൾക്കാർ അമിതമായി ചോദ്യോത്തരവേദി പരീക്ഷിക്കുന്നതായി കണ്ടപ്പോൾ പുതുമ വരുത്താമെന്നു കരുതി തുടങ്ങുകയാണ്. അറിയാവുന്നതുപോലെ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം നൽകിക്കഴിഞ്ഞാൽ നിങ്ങൾ ഉത്തരം നൽകിയ പേജ് PDF ആയി ഡൗണൢഓഡ് ചെയ്യാനുള്ള അവസരം ഉടനേ പ്രതീക്ഷിക്കാം. ചോദ്യങ്ങളും, നിങ്ങൾ കൊടുത്ത ഉത്തരവും, ശരിയായ ഉത്തരവും, ശരിയുത്തരത്തെ കുറിച്ച് മൂന്നോ നാലോ വരികളും വെച്ച് 30 ചോദ്യോത്തരങ്ങളാവും ഉണ്ടായിരിക്കുക. അതേ കുറിച്ച് പിന്നീട് വ്യക്തമാക്കാം. ചോദ്യങ്ങളിലേക്കു പോകാൻ താഴെ കാണുന്ന START ബട്ടൻ ക്ലിക്ക് ചെയ്താൽ മതിയാവും.
Start
അഭിനന്ദനങ്ങൾ!!
പ്രശ്‌നോത്തരി 08, കേരളചരിത്രം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
ആവശ്യമെങ്കിൽ ഇനിയും ശ്രമിക്കാവുന്നതാണ്, പുത്തൻ ചോദ്യാവലികളുമായി ചായില്യം ഇനിയും വരും.
Your answers are highlighted below.

2013 ഒക്ടോബർ 9 – PSC LD Clerk പരീക്ഷ ഭാഗം രണ്ട്!

2013 നവംബർ 19 നു കാസർഗോഡ് ജില്ലയിൽ നടന്ന PSC, LDC പരീക്ഷയിൽ ചോദിച്ച ഏതാനും ചോദ്യങ്ങൾ. ആദ്യത്തെ 30 ചോദ്യങ്ങളുടെ ഒരു സെറ്റ് ഇന്നലെ പബ്ലിഷ് ചെയ്തിരുന്നു. ഈ സെറ്റിലും 30 ചോദ്യങ്ങൾ ഉണ്ട്.  ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ശരിയായ ഉത്തരങ്ങൾ കമന്റായി പോസ്റ്റ് ചെയ്താൽ മറ്റുള്ളവർക്കും ഉപകാരപ്പെടും. (more…)

2013 ഒക്ടോബർ 9 – PSC LD Clerk പരീക്ഷ

2013 ഒക്ടോബർ 9 നു കാസർഗോഡ് ജില്ലയിൽ നടന്ന PSC LD Clerk പരീക്ഷയിലെ ഏതാനും ചോദ്യങ്ങൾ കൊടുത്തിരിക്കുന്നു, ഉത്തരം കമന്റായി കൊടുക്കാൻ ശ്രമിക്കുമല്ലോ!!

 

ചോദ്യം 01) പ്രാചീന  കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേരെന്താണ്?

1) മുല്ലൈ  2) പാലൈ  3) കുറിഞ്ഞി   4) മരുതം

 

ചോദ്യം 02) സിക്കിമിന്റെ തലസ്ഥാനം ഏത്?

1) ഇറ്റാനഗർ  2) ഇംഫാൽ  3) സിംല  4) ഗാങ്ടോക്

 

ചോദ്യം 03) തരിസാപള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറീയൻ ക്രിസ്ത്യൻ നേതാവ് ആരാണ്?

1) വാസ്കോഡ് ഗാമ  2) കേണൽ മെക്കാളെ  3) കേണൽ മൺറോ  4) മാർ സപീർ ഈശോ

 

ചോദ്യം 04) ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പർവ്വത നിര ഏത്?

1) മൗണ്ട് എവറസ്റ്റ്  2) കാഞ്ചൻ ഗംഗ  3‌) മൗണ്ട് K. 2    4)നംഗപർവ്വതം

 

ചോദ്യം 05) റൂർക്കല ഉരുക്കു നിർമ്മാണശാല  സ്ഥാപിക്കാൻ ഇന്ത്യയെ സഹായിച്ച രാജ്യം ഏത്?

1) പാക്കിസ്ഥാൻ   2) റഷ്യ  3) ഇംഗ്ലണ്ട്  4) ജർമ്മനി

 

ചോദ്യം 06) കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത്, ഒരു തുറമുഖ നഗരമായിരുന്നു. അതിന്റെ പേരെന്താണ്?

1) തിണ്ടിസ്  2) മുസരിസ്   3) കൊച്ചി   4) കോഴിക്കോട്

 

ചോദ്യം 07) ശബരി നദി ഏതു നദിയുടെ പോഷകനദിയാണ്?

1) പമ്പ   2)കൃഷ്ണ  3)ഭാരതപ്പുഴ  4) ഗോദാവരി

 

ചോദ്യം 08) ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര്?

1) ബ്രിട്ടീഷുകാർ  2) പോർച്ചുഗീസുകാർ  3) ഡച്ചുകാർ    4)ഫ്രഞ്ചുകാർ

 

ചോദ്യം 09) ഉത്തരമദ്ധ്യ റെയിൽവേയുടെ ആസ്ഥാനം ഏത്?

1) അലഹബാദ്   2) ന്യൂഡെൽഹി  3) മുംബൈ  4)ജെയ്പൂർ

 

ചോദ്യം 10) അലാവുദീൻ ഖിൽജി, കമ്പോളത്തിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ, നിയമിച്ച ഉദ്യോഗസ്ഥനാര്?

1)  മൻസബ്  2) ഷാഹ്‌ന  3)ഷിക്ദാർ   4)സുബൈദാർ

 

ചോദ്യം 11) ഇന്നത്തെ അയോധ്യ, ഗുപ്ത ഭരണകാലത്ത് അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ് ?

1) സാകേതം  2)പ്രയാഗ്  3) പാടലീപുത്രം  4) ഗംഗാതടം

 

ചോദ്യം 12) ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?

1) ഡൽഹൗസി  2) കോൺവാലീസ്  3) വെല്ലസ്ലി  4) കഴ്‌സൺ

 

ചോദ്യം 13) 1890 ലെ കൽക്കത്ത കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാനേതാവ് ആര്?

1) സരോജിനിനായ്ഡു   2) റാണി ലക്ഷ്മി ഭായ്    3)ഇന്ദിരാഗാന്ധി  4) കാദംബരി ഗാംഗുലി

 

ചോദ്യം 14) ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

1) ഡോ: ബി. ആർ. അബേദ്കർ   2) ഡോ: എസ്. രാധാകൃഷ്ണൻ  3) ഡോ: രാജേന്ദ്ര പ്രസാദ്  4)ജവഹർ ലാൽ നെഹ്രു

 

ചോദ്യം 15) എത്രാമത്തെ  ഭേദഗതിയിലൂടെയാണ് സോഷ്യലിസം എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്?

1) 42 ആം ഭേദഗതി   2) 41 ആം ഭേദഗതി   3) 40 ആം ഭേദഗതി   4) 43 ആം ഭേദഗതി

 

ചോദ്യം 16) നാഗാർജ്ജുനസാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്?

1)  കാവേരി,  2) നർമ്മദ   3) ഗോദാവരി  4) കൃഷ്ണ

 

ചോദ്യം 17)രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്ന് ഓർക്കുമ്പോൾ – എനിക്കഭിമാനം തോന്നുന്നു” ഇങ്ങനെ പറഞ്ഞതാര്?

1) മുഹമ്മദ് ഇക്ബാൽ  2‌) അശ്ഫാഖ് ഉല്ലാഖാൻ  3) മൗലാനാ അസാദ്  4) മുഹമ്മദാലി ജിന്ന

 

ചോദ്യം 18) 1896 ഇൽ ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത്?

1) ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ  2) ഇന്ത്യ്ൻ അസോസിയേഷൻ 3) മദ്രാസ് മഹാജന സഭ  4) പൂനെ സാർവ്വ ജനിക സഭ

 

ചോദ്യം 19) ഡൽഹി – അമൃത്സർ ദേശീയ പാത ഏത്

1)  NH 47,   2) NH 7   3)NH 8   4) NH 1

 

ചോദ്യം 20) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ എത്ര അംഗങ്ങൾ ഉണ്ട്

1) 1  2) 4   3)2   4) 3

 

ചോദ്യം 21)  സുപ്രീം കോടതുയുടെ ഒരു വിധി പുനഃപരിശോദിക്കാനുള്ള അധികാരം ആർക്കാണുള്ളത്?

1) പ്രധാന മന്ത്രി   2) ഹൈക്കോടതി   3) ഗവർണർ   4) സുപ്രീം കോടതി

 

ചോദ്യം 22)  1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ് സമ്മോളനം നടന്ന സ്ഥലം ഏത്?

1) കോഴിക്കോട്  2) ഒറ്റപ്പാലം  3) പയ്യന്നൂർ  4)പാലക്കാട്

 

ചോദ്യം 23)  ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഇന്ത്യ  മുൻഗണന നൽകിയത് ഏതിനായിരുന്നു?

1) വ്യവസായം  2) ഗതാഗതം  3) കൃഷി  4)പാർപ്പിട നിർമ്മാണം

 

ചോദ്യം 24)  റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?

1)  ന്യൂഡെൽഹി   2) മുംബൈ   3)ചെന്നൈ   4) കൊൽക്കത്ത

 

ചോദ്യം 25)  പ്രതിഫലം നൽക്കാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രധായം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു. അതിന്റെ പേരെന്ത്?

1) ജാഗിർധാരി   2) സെമിന്ദാരി   3) കോർവി   4) വിഷ്ടി

 

ചോദ്യം 26)  ബുദ്ധൻ ചിരിക്കുന്നു – ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യ നാമമാണ്?

1) ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം

2) ഇന്ത്യയുടെ അണുസ്ഫോടനം

3) ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം

4) ഇന്ത്യ-ചൈന യുദ്ധം

 

ചോദ്യം 27)  ബ്രിട്ടീഷ് കാരോട് പോരാടി പഴശ്ശീ രാജാവ് വീരമൃത്യു വരിച്ചതെന്ന്?

1) 1805 നവംബർ 30

2) 1805 നവംബർ 28

3) 1806 നവംബർ 30

4) 1806 നവംബർ 28

 

ചോദ്യം 28) 1857 ലെ വിപ്ലവത്തിൽ ബീഹാറീൽ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യിച്ച നേതാവ് ആര്?

1) നാനാ സാഹിബ്   2) ഝാൻസി റാണി  3) കൺവർ സിങ്  4) താന്തിയോ തൊപ്പി

 

ചോദ്യം 29) ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരായി ഛോട്ടാ നാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗം ഏത്?

1) മുണ്ട 2) കുറിച്യർ  3) സാന്താൾ  4) കോൾ

 

ചോദ്യം 30)ഇന്നലെ വരെനിന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്കു പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണു പഴി പറയേണ്ടത്” ഇതാരുടെ വാക്കുകളാണ്?

1) ജവഹർലാൽ നെഹ്രു, 2) ബി. ആർ. അബേദ്ക്കർ  3) മഹാത്മാ ഗാന്ധിജി   4) സർദാർ പട്ടേൽ

 

(കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും ഉടനേ ചേർക്കുന്നതാണ്… )

Examination Dates

1. Thiruvananthapuram & Kasaragod – November 9, 2013
2. Kollam & Kannur – November 23, 2013
3. Pathanamthitta & Thrissur – December 7, 2013
4. Ernakulam & Wayanad – January 4, 2014
5. Alappuzha & Kozhikode – January 18, 2014
6. Kottayam & Palakkad – February 8, 2014
7. Idukki & Malappuram – February 22, 2014
8. Departmental Test – March 1, 2014
An Objective Type Test (OMR Valuation) based on the qualification prescribed for the post.
Main Topics:
Part I – Simple Arithmetic and Mental Ability.
Part II – General Knowledge & Current Affairs.
Part III – General English.
Part IV – Regional Language (Malayalam/Tamil/Kannada).
Maximum Marks: 100
Exam Duration: 1 hour 15 minutes.
Medium of Questions: Malayalam/Tamil/Kannada.

കേരള പബ്ലിക് സർവീസ് കമ്മീഷൻ

Adm. Ticket available in profile for LD Clerk (Kasaragod) Exam on 09-11-2013 at 2:00 pm. You should enter Exam Hall before 1:30 pm.” – ഇന്ന് മെസേജ് കിട്ടി! പി എസ് സിയിൽ നിന്നും! ഒരിക്കൽ ഞാൻ ഈ പരീക്ഷ എഴുതിയിരുന്നു! 21  ആം വയസ്സിൽ ആയിരുന്നു അത്. കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വെച്ച്! അന്നതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. പരീക്ഷയുടെ വലിപ്പമേറിയ  ഗൈഡുകളുമായി വന്ന്  ആശങ്കയോടെ പഠിക്കുന്ന ആൾക്കാർ ഒരു ഭാഗത്ത്; ചുമ്മാ ഒരു തമാശയായി കണ്ട്  കറങ്ങിനടന്ന് പഠിപ്പിസ്റ്റുകളെ പരിഹസിക്കുന്ന കുറേ ടീമുകൾ! ഇതൊക്കെ അത്ഭതത്തോടെ കണ്ട് നടക്കുന്നവർ വേറെ… (more…)

ഇൻഫോർമേഷൻ ടെക്നോളജി പ്രശ്നോത്തരി

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ കമ്പ്യൂട്ടർ, ഇൻഫോർമേഷൻ ടെക്നോളജി എന്ന മേഖലയിൽ പെട്ട 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുകയാണിവിടെ. (more…)

പൊതുവിജ്ഞാനം പരീക്ഷ

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം, സാഹിത്യം എന്ന മേഖലയിൽ പെട്ട 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുകയാണിവിടെ. (more…)

മലയാളവ്യാകരണവും സാഹിത്യവും

ചെറിയൊരു ചോദ്യോത്തര പരിപാടിയാണിത്. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഇത് വളരെയേറെ പ്രയോചനം ചെയ്യുമെന്നു കരുതുന്നു. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ (more…)

മലയാളവ്യാകരണവും ഉപയോഗവും – Malayalam grammar and usage

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം – ഉപയോഗങ്ങൾ എന്ന വിഭാഗത്തിൽ ചോദിച്ച 30 ചോദ്യങ്ങൾ ഒബ്‌ജക്റ്റീവ് മാതൃകയിൽ കൊടുത്തിരിക്കുന്നു. (more…)

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights