സതിയോ ചതിയോ ഭീകരം?

sathi-rajaram-mohan-roy

വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന കൊടിയ ദുരാചാരമായിരുന്നു സതി. ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്ന ആ ദുരാചാരം, രാജാറാം മോഹൻ റോയിയെപ്പോലുള്ള സാമൂഹിക പരിഷ്‌കർത്താക്കളുടെ ദീർഘവീക്ഷണമുള്ള ഇടപെടലുകൾ കാരണമാണ് നിയന്ത്രിതമായത്. അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായി, 1829-ൽ വില്യം ബെൻ്റിക് പ്രഭു സതി നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. എന്നിരുന്നാലും, ചരിത്രത്തിൻ്റെ ഇരുളടഞ്ഞ കോണുകളിൽ ഇന്നും സതിയുടെ ഒറ്റപ്പെട്ട നിഴലുകൾ കണ്ടെന്നുവരാം.

എന്നാൽ, ഇന്ന് ചരിത്രം വേഷപ്രച്ഛന്നതയിലൂടെ ആവർത്തിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പഴയ ‘സതി’യല്ലെങ്കിലും, ‘ചതി’ എന്ന ദുരാചാരം ദാമ്പത്യബന്ധങ്ങളുടെ പവിത്രതയെ ചോദ്യം ചെയ്തുകൊണ്ട് പുനർജനിച്ചിരിക്കുന്നു. ഭർത്താവിനെയും കുട്ടികളെയും കുടുംബത്തെയും വഞ്ചിച്ച് മറ്റൊരുവനോടൊപ്പം ജീവിതം പങ്കിടാൻ ശ്രമിക്കുന്ന പ്രവണതകൾ വർദ്ധിച്ചു വരുന്നു. അയൽപക്കങ്ങളിൽ നിന്നും സുഹൃദ്‌വലയങ്ങളിൽ നിന്നും കേൾക്കുന്ന ഇത്തരം കഥകൾ, കുടുംബബന്ധങ്ങളിലെ വിശ്വാസ്യതയുടെ അടിത്തറയെ തകർക്കുന്നവയാണ്.

 

💔 വിശ്വാസത്തിൻ്റെ വഴിയിലെ താളപ്പിഴകൾ

ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന ഭർത്താവിൻ്റെയും കുഞ്ഞിൻ്റെയും ജീവിതത്തിൽ നിന്നും ഒരു സ്ത്രീ കാമുകനൊപ്പം ഒളിച്ചോടുന്ന കഥകൾക്ക് ഇന്ന് പുതുമയില്ല. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പ്രതീകമായി ബൈക്കിൽ ജോലിസ്ഥലത്ത് എത്തിക്കുകയും തിരികെ കൂട്ടിക്കൊണ്ടു വരികയും ചെയ്ത ഭർത്താവിൻ്റെ സ്നേഹം പോലും ഇവിടെ നിഷ്പ്രഭമാകുന്നു. ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്ന ഇവർക്ക്, ഒടുവിൽ സ്വന്തം രക്തബന്ധങ്ങളിൽ അഭയം തേടേണ്ടിവരുന്നു. ചില സന്ദർഭങ്ങളിൽ, മാതാപിതാക്കളുടെ നിസ്സഹായമായ പിന്തുണ പോലും ഇത്തരം ബന്ധങ്ങളുടെ ദുരന്തഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.

കൂടാതെ, പ്രണയത്തിൻ്റെ പേരിൽ മൂന്ന് വർഷം കൈകോർത്ത് നടന്ന ശേഷം, വിവാഹത്തലേന്ന് സൗന്ദര്യവർദ്ധകശാലയിൽ വെച്ച് മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുന്ന സംഭവങ്ങളും നമ്മെ അമ്പരപ്പിക്കുന്നു. ഈ അതിവേഗ ബന്ധങ്ങൾ പലപ്പോഴും കണ്ണീരിലാണ് അവസാനിക്കുന്നത്. ആദ്യ ബന്ധത്തിൻ്റെ തകർച്ചയിൽ നിന്ന് ഉടലെടുക്കുന്ന ഗർഭധാരണത്തിൻ്റെ പേരിൽ മൊഴിചൊല്ലി ഉപേക്ഷിക്കപ്പെടുന്നതോടെ, ഭർത്താവില്ലാത്തവളായി ആ സ്ത്രീക്ക് മാറേണ്ടിവരുന്നു.

മറ്റൊരുദാഹരണത്തിൽ, ഭർത്താവിൻ്റെ ജീവനെടുക്കാൻ ശ്രമിക്കുന്നതുപോലുള്ള ഭീകരമായ നീക്കങ്ങൾ പോലും കാമുകവൃന്ദങ്ങളുടെ വഴിവിട്ട ഉപദേശങ്ങൾ കാരണം സംഭവിക്കുന്നു. ‘നിറഞ്ഞാടാൻ വേണ്ടിയുള്ള ഓരോ രാത്രികൾ’ എന്ന ചിന്തയിൽ അടിമപ്പെട്ട്, എങ്ങുമെത്താതെ, ജീവിതം ഒരു നട്ടംതിരിയലായി മാറുന്ന ദാമ്പത്യബന്ധങ്ങളുടെ കഥകൾ ഇന്ന് വ്യാപകമാണ്.

 

📱 സൈബർ ലോകവും മാറുന്ന ജീവിതശൈലിയും

വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം ഇത്തരം ബന്ധങ്ങളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ആൺപ്രജകൾ തേൻ പുരട്ടിയ വിഷാംശങ്ങൾ ഈ മാധ്യമങ്ങളിലൂടെ നൽകി, പെൺമനസ്സുകളെ വശീകരിക്കുന്നു. ഈ സാഹചര്യത്തിൽ, മക്കളെ വളർത്തുന്നതിൽ മാതാപിതാക്കൾ, പ്രത്യേകിച്ച് പിതാക്കന്മാർ, കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആൺ-പെൺ വ്യത്യാസമില്ലാതെ ഇരുവരെയും ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി വളർത്തേണ്ടത് അത്യാവശ്യമാണ്.

ഗ്രാമാന്തരീക്ഷത്തിൽ ചിട്ടയോടെ വളർന്നുവരുന്ന പെൺകുട്ടികൾ, ബാംഗ്ലൂർ പോലെയുള്ള മെട്രോ സിറ്റികളിലെ ജോലിയുടെ ഭാഗമായി എത്തുമ്പോൾ, ചുറ്റുപാടുകൾ അവരുടെ ജീവിതരീതിയെ സ്വാധീനിക്കുന്നു. വേഷവിധാനങ്ങളിലെ മാറ്റം—ഷാൾ മാറ്റിവെച്ച്, ലെഗ്ഗിങ്‌സിലേക്കും പിന്നീട് ടീ-ഷർട്ടിലേക്കും മാറുന്നത്—ഒടുവിൽ ബാഹ്യസൗന്ദര്യത്തിന് അമിത പ്രാധാന്യം നൽകുന്നതിലേക്കും, കൃത്രിമമായ ആകർഷണങ്ങൾ തേടുന്നതിലേക്കും എത്തുന്നു. മുടിയിലെ എണ്ണമയം മാറ്റി ഷാംപൂ തേച്ചു പറപ്പിക്കാനും, ലിപ്സ്റ്റിക്കിലൂടെയും സൗന്ദര്യവർദ്ധക വസ്തുക്കളിലൂടെയും ശ്രദ്ധ നേടാനും അവർ ശ്രമിക്കുന്നു. പുതിയ ചുറ്റുപാടുകളിലെ ഈ അനിയന്ത്രിതമായ സ്വാതന്ത്ര്യം, ചിലപ്പോൾ ചിന്തകളെ വഴിതെറ്റിക്കുന്നു.

തേൻ ഒലിക്കുന്ന വാക്കിലും നോട്ടത്തിലും ലയിച്ചമർന്ന്, സ്വകാര്യ ഫോട്ടോകളും വീഡിയോകളും കൈമാറ്റം ചെയ്യപ്പെടുന്നത് പെൺവർഗ്ഗത്തിനിടയിൽ വ്യാപകമാവുകയാണ്. ഏത് വശീകരണ മന്ത്രമാണ് ചിന്തകളെ ഇങ്ങനെ മാറ്റിമറിക്കുന്നത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. എന്നാൽ ഇതിലെല്ലാം ഭീകരമായ വസ്തുത, ഇത്തരം തെറ്റായ ജീവിത ചുറ്റളവുകളിൽ വീണുപോകുന്നവർക്ക് വീട്ടുകാരുടെ അന്ധമായ സ്നേഹവും വിശ്വാസവും സഹായഹസ്തവും ലഭിക്കുന്നു എന്നതാണ്. സ്വന്തം രക്തമായതുകൊണ്ട് ഏത് തെറ്റിനേയും ക്ഷമിച്ച് ചേർത്തുനിർത്താനുള്ള വെമ്പലായിരിക്കാം ഇത്. എങ്കിലും, ഈ സംരക്ഷണം തെറ്റായ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണ്.

ദാമ്പത്യ തമാശകള്‍

പലതവണ കേട്ടതാണെങ്കിലും ഇടയ്‌ക്കിടയ്ക്കു വായിക്കുന്നത് നല്ലതാ… ഒരു റിഫ്രഷ്‌മെന്റ്!! 🙂
ചില ദാമ്പത്യ തമാശകള്‍!!


ജ്യോത്സ്യന്‍

കുട്ടപ്പന്‍ ജോത്സ്യനെ കാണാന്‍ പോയി.
ജ്യോത്സ്യൻ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്‍ മരിക്കും…
കുട്ടപ്പന്‍: അതെനിക്കറിയാം ജ്യോത്സ്യരെ…… ഞാന്‍ പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്…
ചങ്ങാതിമാരുടെ ഭാര്യ
നീണ്ട കാലത്തിനു ശേഷം കണ്ടുമുട്ടുകയാണ് പഴയ ചങ്ങാതിമാര്‍…
എങ്ങനെ ഉണ്ടെടാ നിന്റെ ഭാര്യ ..???
മാലാഖ ആണെടാ മാലാഖ … ആട്ടെ നിന്റെയോ …?
ഓഹ് അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നേ… പണ്ടാരം!!
രോഗിയും ഡോക്ടറും
രോഗി ഡോക്ടറോട്,,,,,,,,
രോഗി ; ഡോക്ടര്‍, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്ടോ……..
ഡോക്ടര്‍ : ഒരു കല്യാണം കഴിച്ചാല്‍ മതി…….
രോഗി ; അതെയോ….. അപ്പോള്‍ അത്രയും ജീവിക്കാന്‍ പറ്റുമോ……
ഡോക്ടര്‍ : ഇല്ലില്ല….അത്രയും ജീവിക്കില്ല. പക്ഷെ ജീവികണമെന്നു പിന്നെ തോന്നില്ല……
ആദ്യരാത്രി
കവി ആദ്യരാത്രിയില്‍ ഭാര്യയോടു…….
കവി : ഇനി നീയാണ് എന്റെ ഭാവന, കല്പന, കവിത…
അപ്പോള്‍ ഭാര്യ : ഇനി ചേട്ടനാണ് എന്‍റെ ശശി, രാജു, സോമന്‍…
കുടത്തിലെ ഭൂതം
ഒരിക്കല്‍ ടുട്ടു മോൻ കടല്‍ക്കരയില്‍ നി‌ന്നും ഒരു കുടം കളഞ്ഞു കിട്ടി. കുടം തുറന്നപ്പോള്‍ ഒരു ഭൂതം പുറത്തുവന്നു. ഭൂതം ടുട്ടുമോനോട് നന്ദി പറഞ്ഞു. ഒപ്പം ഒരു വരവും. ടുട്ടുമോന്റെ ഒരു ആഗ്രഹം നടത്തിത്തരാം എന്നായിരുന്നു അത്.. ടുട്ടുമോന്‍ പറഞ്ഞു: എനിക്കു അമേരിക്കയില്‍ പോകണം, പക്ഷെ ഈ വിമാനവും കപ്പലുമൊക്കെ എനിക്കു പേടിയാണ്. അതുകൊണ്ട് ഇവിടുന്നു അമേരിക്ക വരെ ഒരു റോഡ് കടലിൽ കൂടി പണിഞ്ഞു തരണം.
ഭൂതം പറഞ്ഞു:  ഈ കടല്‍ ഭയങ്കര ആഴമുള്ളതാണ്. ഒരുപാടു ദൂരവുമുണ്ട്. ലോകത്തുള്ള എല്ലാ കല്ലും പാറയും സിമെന്റും പണിക്കാരും ഉണ്ടെങ്കിലേ ഇതെല്ലാം സാധിക്കൂ. അതിനാല്‍ ദയവായി മറ്റൊന്ന് പറയൂ.
ടുട്ടുമോന്‍ അപ്പോള്‍ പറഞ്ഞു: ശരി. എന്നാല്‍ വേണ്ട. മറ്റൊന്ന് പറയാം. പക്ഷെ അതെനിക്ക് സാധിച്ചു തന്നേ പറ്റത്തുള്ളൂ. അങ്ങനെ ഭൂതം സമ്മതിച്ചു.ടുട്ടുമൊന്റെ രണ്ടാമത്തെ ആവശ്യം ഇതായിരുന്നു: “എന്റെ ഭാര്യയെ എപ്പഴും ഹാപ്പി ആക്കാനുള്ള ഒരു വഴി പറഞ്ഞുതാ”
അല്പമൊന്നു ആലോചിച്ച ശേഷം ഭൂതം പറഞ്ഞു:
“റോഡിനു എത്ര വീതി വേണമെന്നാണ് പറഞ്ഞതു . . . !! ഞാനിതാ പണി തുടങ്ങിക്കഴിഞ്ഞു.”
കോടതി
ക്രോസ് വിസ്താരത്തിന് ഇടയില്‍ വക്കീല്‍ സാക്ഷിയോട് : നിങ്ങള്‍ വിവാഹിതന്‍ ആണോ ..???
സാക്ഷി : അതെ സര്‍
വക്കീല്‍ : ആരെയാണ് വിവാഹം കഴിച്ചത് ..???
സാക്ഷി : ഒരു സ്ത്രീയെ…
വക്കീല്‍ : അതെനിക്കറിയാം, ആരെങ്കിലും പുരുഷനെ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ …
സാക്ഷി : ഉണ്ട് സാര്‍, എന്റെ സഹോദരി വിവാഹം കഴിച്ചതായി കേട്ടിട്ടല്ല, കണ്ടിട്ടുതന്നെയുണ്ട്!