പ്രശ്നോത്തരി 09, കേരളം, ഭാഷ, സാഹിത്യം
കഴിഞ്ഞു പോയ പ്രധാനപ്പെട്ട PSC പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മോഡൽ പരീക്ഷ രൂപത്തിൽ നൽകുകയാണിവിടെ. തയ്യാറെടുപ്പുകൾ നടത്തുന്നവർക്കും കേവലം അറിവിനെ സ്നേഹിക്കുന്നവർക്കും സ്വയം വിലയിരുത്താനുള്ള ഈ സുവർണ്ണാവസരം ആണിതെന്നു കരുതുന്നു. പതിവു രീതിയനുസരിച്ച് 30 ചോദ്യങ്ങൾ തന്നെയാണുള്ളത്.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 09, കേരളം, ഭാഷ, സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
ആവശ്യമെങ്കിൽ ഇനിയും ശ്രമിക്കാവുന്നതാണ്, പുത്തൻ ചോദ്യാവലികളുമായി ഇനിയും വരുന്നതാവും, കാത്തിരിക്കുക.
പ്രശ്നോത്തരി 09, കേരളം, ഭാഷ, സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
ആവശ്യമെങ്കിൽ ഇനിയും ശ്രമിക്കാവുന്നതാണ്, പുത്തൻ ചോദ്യാവലികളുമായി ഇനിയും വരുന്നതാവും, കാത്തിരിക്കുക.
Your answers are highlighted below.
Question 1 |
'എണ്ണിച്ചുട്ട അപ്പം' എന്ന ശൈലിയുടെ അർത്ഥം എന്താണ്?
A | പിശുക്കു കാട്ടൽ |
B | പരിമിത വസ്തു |
C | ഗുണമേന്മയുടെ പ്രാധാന്യം |
D | കണക്കുകൂട്ടിയുള്ള ജീവിതം |
Question 2 |
മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ?
A | മഹത് + ചരിതം |
B | മഹദ് + ചരിതം |
C | മഹസ് + ചരിതം |
D | മഹാ + ചരിതം |
Question 3 |
2012-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്കാണ്?
A | അക്കിത്തം |
B | എം. ലിലാവതി |
C | സുഗതകുമാരി |
D | ആറ്റൂർ രവിവർമ്മ |
Question 3 Explanation:
ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.
Question 4 |
ഇലയുടെ പര്യായമല്ലാത്ത പദം ഏത്?
A | ബകുളം
|
B | ബർഹം |
C | ഛദനം |
D | പലാശം |
Question 4 Explanation:
ഒരേ അർത്ഥമുള്ള വാക്കുകളാണ് പര്യായപദങ്ങൾ അഥവാ പര്യായങ്ങൾ. തീയും അഗ്നിയും പര്യായപദങ്ങളാണ്.
Question 5 |
'മഞ്ഞക്കിളി' എന്ന പദം വിഗ്രഹിക്കുമ്പോൾ കിട്ടുന്ന രൂപം ഏത്?
A | മഞ്ഞയായ കിളി |
B | മഞ്ഞച്ച കിളി |
C | മഞ്ഞ നിറമുള്ള കിളി |
D | മഞ്ഞയുടെ കിളി |
Question 6 |
'എ' പ്രത്യയമായ വിഭക്തി ഏതാണ്?
A | സംയോജിക |
B | നിർദേശിക |
C | ആധാരിക |
D | പ്രതിഗ്രാഹിക |
Question 6 Explanation:
വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. വിഭക്തി എന്ന പദം വിഭക്തിപ്രത്യയങ്ങൾ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു. കാരകങ്ങളെക്കുറിക്കാൻ പ്രാചീനഗ്രീക്ക്, ലത്തീൻ, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ നാമത്തിന് രൂപാവലികൾ (Declensions) ഉണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ ഗതികൾ (prepositions) ആണ് സാമാന്യമായി ഈ ധർമ്മം നിർവഹിക്കുന്നത്. ഏഴു വിധം വിഭക്തികളാണ് മിക്ക ഭാഷകളിലും പരിഗണിക്കുന്നത്. എങ്കിലും വിഭക്തികൾക്ക് ഭാഷകൾക്കനുസരിച്ച് സങ്കീർണ്ണമായ ഭേദങ്ങളുണ്ട്. മലയാളത്തിലുള്ള ഏഴു വിഭക്തികളിൽ ഒന്നാണ് പ്രതിഗ്രാഹിക. നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഈ ചൊല്ല് നല്ലതായിരിക്കും:
തന്മ നിർദ്ദേശികാ കർത്താ
പ്രതിഗ്രാഹിക കർമ്മമെ
ഓട് സംയോജികാ സാക്ഷി
സ്വാമി ഉദ്ദേശികാ ക്ക്, ന്
ആൽ പ്രയോജികയാം ഹേതു
ഉടെ സംബന്ധികാ സ്വതാ
ആധാരികാധികരണം
ഇൽ ,കൽ പ്രത്യയമായവ
Question 7 |
കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?
A | വി. വി. അയ്യപ്പൻ |
B | ജോർജ് വർഗീസ് |
C | ഗോവിന്ദപ്പിഷാരടി |
D | വി. അയ്യപ്പൻ |
Question 7 Explanation:
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2), . 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
Question 8 |
താഴെ തന്നിരിക്കുന്നതിൽ 'വിതച്ചതേ കൊയ്യു' എന്നർത്ഥം വരുന്നത് ഏത്?
A | A closed mouth catches no flies |
B | Many a mickle makes a muckle |
C | As you sow so you reap |
D | No man can serve two masters |
Question 9 |
I didn't see any reason to disbelieve his statement - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ ഏത്?
A | അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും ഇല്ല |
B | അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല |
C | അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല |
D | അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്ല |
Question 10 |
അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്?
A | സുന്ദരികളും സുന്ദരന്മാരും |
B | ബാല്യകാലസഖി |
C | ഖസാക്കിന്റെ ഇതിഹാസം |
D | അറബിപ്പൊന്ന് |
Question 10 Explanation:
ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു.
Question 11 |
കെ. പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?
A | ജീവിതത്തിന്റെ പുസ്തകം |
B | പുരുഷവിലാപം |
C | സൂഫി പറഞ്ഞ കഥ |
D | ചരമവാർഷികം |
Question 11 Explanation:
കെ.പി. രാമനുണ്ണിയുടെ ഒരു നോവലാണ് ജീവിതത്തിന്റെ പുസ്തകം. 2011-ലെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം ഈ കൃതിക്കു ലഭിച്ചു. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിത പശ്ചാത്തലത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്. സ്ത്രീപുരുഷബന്ധത്തിന്റെ നീതികളെ നക്ഷത്രദീപ്തിയോടെ രാമനുണ്ണി ഈ നോവലിൽ ആലേഖനം ചെയ്തിരിക്കുന്നു. ഈ പുസ്തകത്തിൽ മുഴുവനും അശ്ലീലമാണെന്ന് നിരൂപകനായ എം.എം. ബഷീർ ആരോപിക്കുന്നു.
Question 12 |
താഴെ തന്നിരിക്കുന്നതിൽ 'വീണ’ എന്നർത്ഥം വരുന്ന പദം ഏത്?
A | വല്ലവി |
B | വല്ലരി |
C | വല്ലന്തി |
D | വല്ലകി |
Question 13 |
തദ്ധിതം എത്ര വിധം?
A | അഞ്ച് |
B | നാല് |
C | രണ്ട് |
D | മൂന്ന് |
Question 13 Explanation:
നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമശബ്ദങ്ങളാണ് തദ്ധിതം. ക്രിയാധാതുക്കളിൽ നിന്ന് നിഷ്പാദിപ്പിക്കാവുന്ന ശബ്ദങ്ങളെ കൃത്ത് എന്നും പറയുന്നു. ഒരു ഭാഷയുടെ നവശബ്ദനിഷ്പാദനശക്തി സ്ഥിതിചെയ്യുന്നത് അതിലെ കൃത്തുകളിലും തദ്ധിതങ്ങളിലുമാണ്. സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും പദങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതിന്റെ ഫലമായി മലയാളത്തിന്റെ തനതായ രൂപനിഷ്പാദനക്ഷമത ദുർബബലമായിത്തീരുന്നു.
Question 14 |
ഋഷിയെ സംബന്ധിച്ചത്' - എന്നതിന്റെ ഒറ്റപ്പദം ഏത്?
A | ആർഷം |
B | ഋഷീവലം |
C | ഋഷിപ്രോക്തം |
D | ഋഷീശ്വരം |
Question 15 |
ഗുണ്ടർട്ടിന്റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വർഷം ഏതാണ്?
A | 1889 |
B | 1856 |
C | 1872 |
D | 1847 |
Question 15 Explanation:
മലയാളത്തിലെ ആദ്യകാലനിഘണ്ടുക്കളിൽ ശ്രദ്ധേയമായത് ഹെർമൻ ഗുണ്ടർട്ടിന്റെ നിഘണ്ടു ആണ്. പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയത് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി ആണ്.
Question 16 |
ആദ്യത്തെ രണ്ടു വാക്കുകൾ തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക. അതുപോലെ മൂന്നാമത്തെ വാക്കുമായി ബന്ധമുള്ള വാക്ക് താഴെ കൊടുത്തവയിൽ നിന്നും കണ്ടുപിടിക്കുക. ചിട്ട : പട്ടാളം, സ്നേഹം : ______ ?
A | സിനിമ |
B | പ്രേമം |
C | പൊലീസ് |
D | കുടുംബം |
Question 17 |
ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക
A | അല്ല + എന്ന് = അല്ലെന്ന് |
B | പോ + ഉന്നു = പോവുന്നു |
C | കടൽ + കാറ്റ് = കടൽക്കാറ്റ് |
D | തീ + കനൽ = തീക്കനൽ |
Question 17 Explanation:
സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.
സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ പല ഭാഷകളിലും യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ് യകാരവകാരാദികൾ ആഗമിക്കുന്നത്. തിരു + അനന്തപുരം = തിരുവനന്തപുരം, പന + ഓല = പനയോല
മറ്റു വർണങ്ങളും സ്വരസംയോഗത്തിൽ ആഗമിക്കാറുണ്ട്. കാട്ടി + ഏൻ =കാട്ടിനേൻ
Question 18 |
നിങ്ങൾ എന്ന പദം പിരിക്കുന്നത് ഏതുവിധം?
A | നിങ് + അൾ |
B | നി + കൾ |
C | നി + ങ് + കൾ |
D | നിൻ + കൾ |
Question 19 |
വാഴക്കുല രചിച്ചത്?
A | ഇടപ്പള്ളി രാഘവന്‍പിള്ള |
B | വയലാര്‍ |
C | ചങ്ങമ്പുഴ |
D | വള്ളത്തോള്‍ |
Question 19 Explanation:
രക്തപുഷ്പങ്ങൾ എന്ന സമാഹാരത്തിലാണു് വാഴക്കുല എന്ന കവിത ഉൾക്കൊള്ളിച്ചിട്ടുള്ളത്. ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരായ കവിയുടെ രോഷം ഈ കവിതയിൽ വ്യക്തമാണ്.
Question 20 |
The police ran down the criminal - ഇത് മലയാളത്തിൽ എങ്ങനെ പറയാം?
A | പോലീസ് കുറ്റവാളിയെ താഴേയ്ക്ക് ഓടിച്ചു. |
B | പോലീസ് കുറ്റവാളിയെ തുരത്തിയോടിച്ചു. |
C | പോലീസ് കുറ്റവാളിയെ ഓടിച്ചു പിടിച്ചു.
|
D | കുറ്റവാളി പോലീസിന്റെ കയ്യില്‍നിന്ന് ഓടി രക്ഷപ്പെട്ടു |
Question 21 |
'തീവണ്ടി' എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ?
A | തീയാൽ ഓടിക്കപ്പെടുന്ന വണ്ടി |
B | തീ ഉള്ള വണ്ടി |
C | തീയും കൊണ്ട് ഓടുന്ന വണ്ടി |
D | തീകൊണ്ടുള്ള വണ്ടി |
Question 22 |
താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യ പുരസ്കാരമേത്?
A | വള്ളത്തോൾ അവാർഡ് |
B | എഴുത്തച്ഛൻ പുരസ്ക്കാരം |
C | സരസ്വതി സമ്മാൻ |
D | ജ്ഞാനപീഠം |
Question 22 Explanation:
ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്.
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 10 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. മലയാളത്തിൽ ബാലാമണിയമ്മയ്ക്കും(1995) സുഗതകുമാരിക്കുമാണിത്(2013) കിട്ടിയിരിക്കുന്നത്
Question 23 |
വ്രീള എന്ന പദത്തിന്റെ അർത്ഥം എന്താണ്?
A | സമുദ്രം |
B | ലജ്ജ |
C | കിരണം |
D | രക്തം |
Question 24 |
മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?
A | ആനന്ദ്
|
B | എം. മുകുന്ദൻ |
C | കോവിലൻ |
D | വി. കെ. എൻ |
Question 24 Explanation:
കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയിൽ 1942 സെപ്റ്റംബർ 10-നു ജനിച്ചു. തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി.ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദന്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ് മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും വാദിക്കുന്നു.
Question 25 |
പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
A | ഏഴ് |
B | ആറ് |
C | അഞ്ച് |
D | നാല് |
Question 26 |
ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍ ?
A | സുകുമാര്‍ അഴീക്കോട് |
B | ജോസഫ് മുണ്ടശ്ശേരി |
C | എ.കെ.ഗോപാലന് |
D | ജി.ശങ്കരക്കുറുപ്പ് |
Question 26 Explanation:
ജോസഫ് മുണ്ടശേരി മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു.
Question 27 |
പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം?
A | ബൈന്യാമിൻ |
B | സക്കറിയ |
C | എസ്.കെ. പൊറ്റക്കാട് |
D | എം. മുകുന്ദൻ |
Question 27 Explanation:
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി. 2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു.
Question 28 |
ക്രിയയുടെ അർത്ഥത്തെ വിശേഷിപ്പിക്കുന്നത്.
A | നാമ വിശേഷണം
|
B | സർവ്വനാമം |
C | ക്രിയാ വിശേഷണം |
D | വിശേഷണ വിശേഷണം |
Question 28 Explanation:
പ്രവൃത്തി, സംഭവം, സ്ഥിതി മുതലായവ സൂചിപ്പിക്കുന്ന വാക്കാണ് ക്രിയ. ക്രിയ ചെയ്യുന്നത് കർത്താവ്. ക്രിയകൾ രണ്ടു വിധം ഉണ്ട്. സകർമ്മക ക്രിയ - കർമ്മമുള്ളത്, അകർമ്മക ക്രിയ - കർമ്മമില്ലാത്തത്. ചില പ്രധാന ക്രിയകൾ : കേവല ക്രിയ, പ്രയോജക ക്രിയ.
Question 29 |
താഴെ പറയുന്ന വാക്കുകളിl ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത് ഏതാണ്?
A | എണ്ണൂറ് |
B | വെണ്ണീറ് |
C | വിണ്ണാറ് |
D | കണ്ണീർ |
Question 29 Explanation:
സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന് സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരം വരുന്നതാണ് ആദേശസന്ധി.
അവൻ + ഓടി = അവനോടി (/ൻ/ > /ന/)
വിൺ + തലം = വിണ്ടലം (/ത/ > /ട/)
നെൽ + മണി = നെന്മണി (/ല/ > /ന/)
Question 30 |
രൂപഭദ്രതാ സിദ്ധാന്തത്തിന്റെ അവതാരകനാര് ?
A | എം കൃഷ്ണൻ നായർ |
B | ജോസഫ് മുണ്ടശ്ശേരി |
C | എം പി പോൾ |
D | കുട്ടിക്കൃഷ്ണ മാരാർ |
Question 30 Explanation:
സാഹിത്യത്തിലെ ഒരു സങ്കേതമാണ് രൂപഭദ്രതാവാദം. കലാരൂപത്തെ രൂപപ്രധാനമെന്നും ഭാവപ്രധാനമെന്നും രണ്ടാക്കിത്തിരിച്ച് അതിൽ രൂപത്തിന് അമിതപ്രാധാന്യം കല്പിക്കുന്ന രീതിയാണ് രൂപഭദ്രതാവാദം എന്ന പേരിൽ അറിയപ്പെടുന്നത്. കാവ്യത്തിന്റെ ഉള്ളടക്കമെന്തുതന്നെയായാലും മധുരപദാവലികളാൽ മനോഹരമാക്കി ആവിഷ്കരിക്കുമ്പോഴാണ് സാഹിത്യം ജനിക്കുന്നത് എന്ന് ഈ വാദമുഖം വ്യക്തമാക്കുന്നു. കവിതയിൽ വൃത്തങ്ങളും പ്രാസങ്ങളും മറ്റും ഇതിന്റെ ഭാഗമാണ്.
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
എന്തുപറ്റി?! പരിശ്രമം തീരെ ഇല്ല എന്നു പറയേണ്ടതില്ലല്ലോ. നന്നായി പരിശ്രമിക്കുക. ചിലപ്പോൾ അശ്രദ്ധകൊണ്ടുമാവാം ഇതു വന്നത്. ഇനി ഇങ്ങനെ പറ്റാതിരിക്കട്ടെ എന്നാശംസിക്കുന്നു.
അറിവ് അല്പം കേവലമായിപ്പോയി!! ഇങ്ങനെയൊന്നും പോരാ കേട്ടോ. നന്നായി പരിശ്രമിക്കുക. അറിവ് ഒരു ആയുധം തന്നെയാണ്.
കുഴപ്പമില്ലാന്നു പറയാം... മെച്ചപ്പെട്ടരീതിയിൽ ശ്രമിക്കുക. നമുക്കു വേണ്ടുന്ന അറിവല്ലേ, അല്പം കേമമാകട്ടെ കാര്യങ്ങൾ..
കിടു!! അറിവിന്റെ കാര്യങ്ങളിൽ ഒരു പുലിതന്നെ! നല്ല പരന്ന വായനയ്ക്കു മുന്നിൽ എന്റെ പ്രണാമം!
ഉഗ്രൻ!! ഇവിടെ കൊടുത്ത കാര്യങ്ങളിൽ ഉള്ള താങ്കളുടെ അറിവ് അപാരം തന്നെ! ഈ അറിവ് നിലനിർത്താനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഉപകരിക്കട്ടെ... മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമമാവും എന്നതിൽ സംശയമേ വേണ്ട.