Skip to main content

ഇതു ജീവിതം

Bangalore life

ബാംഗ്ലൂരിൽ ഇന്ദിരാനഗറിൽ നിന്നും ഞാൻ ഇടയ്ക്കിടെ കാണുന്നതാണിത്. ചിത്രത്തിൽ കാണുന്ന വ്യക്തിയുടെ പുറത്തു ബാഗ് പോലെയുള്ളത് പരസ്യബോർഡാണ്. രാവിലെ മുതൽ ഈ നിൽപ്പാണ്. ഒരു ദിവസം എത്ര രൂപ കിട്ടുമായിരിക്കും അയാൾക്ക്!! അടുത്ത് ആൾക്കൂട്ടം കണ്ടാൽ അയാൾ ആ ഭാഗത്തേക്കു മാറും; മറ്റൊന്നും ശ്രദ്ധിക്കാതെ വാട്സാപ്പും നോക്കി അവർക്കു മുന്നിലൂടെ നടക്കും, അങ്ങനെ തലങ്ങും വിലങ്ങും നടന്ന് ഒരു ദിവസം തീർക്കുന്നു പാവം!

വഴിയിൽ ഒരു ഭ്രാന്തനേയും നിത്യേന കാണാറുണ്ട്. അയാൾ എന്നോടു വെറുതേ ചിരിക്കാറുണ്ട്. അടുത്താരും ഇല്ലെങ്കിൽ ഞാനും ചിരിക്കും. വൈകുന്നേരങ്ങളിൽ ആരോ അയാൾക്ക് സ്ഥിരമായി ഒരു പൊതിച്ചോറു കൊടുക്കാറുണ്ട്. ഒരു ചിന്തയുമില്ലാതെ വെറുതേ ചിരിച്ചും പറഞ്ഞും അലക്ഷ്യമായി നടക്കുന്നതു കാണാം അയാളെ. വിശപ്പിന്റെ വിളി ആയിരിക്കണം കൃത്യമായി അയാൾ പാർക്കിനരികിലേക്ക് എന്നും എത്തിക്കുന്നത്… രാത്രിയിൽ കിടപ്പും അവിടെ തന്നെ!! ഭ്രാന്തിനെ എനിക്കു പേടിയാണ്. ഞാൻ ഭ്രാന്തന്മാരെ കണ്ടാൽ നോട്ടം മാറ്റിക്കളയും – എനിക്കവരെയും ഭയമാണ്! ആ അംഗവിക്ഷേപങ്ങൾ എനിക്കുതന്നെ അനുകരിക്കാൻ തോന്നിയേക്കുമോ എന്നു ഭയക്കും! പ്രതീക്ഷയറ്റ, പ്രത്യാശറ്റ നോട്ടം, വിശപ്പിന്റെ ദൈന്യത, ആരൊക്കെയോ ഉടുപ്പിച്ചു വിടുന്ന വേഷവിധാനത്തിലെ നിസാരത… ഒക്കെ ഭീതിയോടെ, ഉൾക്കിടിലത്തോടെ ഓർമ്മയിൽ തള്ളിവരും. എന്നെ പിന്നെയുമത് പിന്തുടരുന്നതുപോലെ തോന്നും!! നാളെ ഞാനും ഒരു ഭ്രാന്തനായി വഴിയിലൂടെ അലയേണ്ടി വരുമോ എന്നു വെറുതേ ഭയക്കും!! സത്യമാണ്!! ഭ്രാന്തെന്നത് എനിക്കു മരണമാണ്. മരണത്തിന്റെ മുഖമാണ് ഓരോ ഭ്രാന്തനും! അവർ വെറുതേ ചിരിക്കും, വെറുതേ കരയും, വെറുതേ പുലമ്പും!!

വിൽക്കുവാൻ വെച്ചിരിക്കുന്ന പൂക്കൾ!Bangalore-life
ഇന്ദിരാനഗറിൽ നിന്നും കണ്ട മറ്റൊരു കാഴ്ചയാണിത്. കുട്ടിത്തം മാറാതെ അവൾ അവളുടേതായ ലോകത്ത് കളിച്ചു കൊണ്ടിരിക്കുകയാണ്. തൊട്ടപ്പുറം നല്ല ഒന്നുരണ്ടു പാർക്കുണ്ട്. വൈകുന്നേരം ആവുമ്പോൾ സിഗരറ്റും പുകച്ചും പരസ്പരം കുറ്റികൾ ഷെയർ ചെയ്തും യുവമിഥുനങ്ങളെ തോൽപ്പിക്കും മട്ടിൽ കാമുകീകാമുകർ എത്തിച്ചേരാറുണ്ടിവിടം. പൂക്കളുമായി കുഞ്ഞ് അവരെ കാത്തിരിക്കുന്നതാവണം. പ്രണയത്തിന്റെ ലാസ്യഭാവങ്ങൾക്ക് മധുരം പകരുന്നതാണല്ലോ പൂവുകൾ…

ഞാൻ അല്പം മാറി നിന്ന് അവളുടെ കുട്ടിത്തം മാറാത്ത കളികൾ നോക്കി നിന്നു.  എന്റെ ഓർമ്മയിലപ്പോൾ ആമിയായിരുന്നു. അവളുടെ കാത്തിരിപ്പ് കുഞ്ഞുകുഞ്ഞു കളികളിലൂടെ പുരോഗമിക്കുകയായിരുന്നു. ഇടയ്ക്ക് ഒരു പയ്യൻ വന്ന് വില ചോദിച്ചതാവണം, അവൾ പിടഞ്ഞുണർന്ന്, സൂക്ഷ്മതയോടെ ഒരെണ്ണം അവനു നൽകി. എന്തോ ആ പയ്യനതു വാങ്ങിയില്ല. തിരികെ കൊടുത്ത് അവൻ നടന്നകന്നു. ഒരു ഭാവവ്യത്യാസവും കൂടാതെ അവൾ വീണ്ടും കളികൾ തുടർന്നു.

ബാംഗ്ലൂരിൽ ഹാഷ് കണക്റ്റിൽ വർക്കു ചെയ്യുമ്പോൾ ആണിതൊക്കെ കാണാൻ ഇടവന്നത്. ഇന്ദിരാനഗറിലായിരുന്നു താമസം – ഒരു പിജിയിൽ. ഇതുപോലെ എതൊക്കെ കാര്യങ്ങൾ ചേർന്നതാണല്ലേ ജീവിതം. മക്കളെ കൊല്ലുന്ന അമ്മമാർ, കമിതാവിനു വേണ്ടി പങ്കാളിയെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കുന്നവർ, അമിതമായ ധനസമ്പാദ്യത്തിനായി മാലമാലയായി കൊലപാതകപരമ്പര നടത്തുന്നവർ, രാജ്യത്തെ ചെറുജീവനുകളെ മുച്ചൂടും മുടിക്കാനായി ഗവണ്മെന്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് മാഫിയ നടത്തുന്നവർ… ശരീരം പങ്കുവെച്ച് പുരുഷപ്രജകളെ മയക്കിക്കിടത്തിയുള്ള ദുർമാർഗവ്യഭിചാരിണികളുടെ ആസുരതാണ്ഡവം. ഭീകരവും ആണു നമ്മുടെ ചുറ്റുപാടുകൾ!

എന്റെ ക്വാറന്റൈൻ കാഴ്ചകൾ

Break the chain Break the chain

2020 ജൂലൈ 25 നു രാവിലെ ബാംഗ്ലൂരിലെ വീട് കാലിയാക്കി; ഫ്രണ്ടിന്റെ പിൻബലത്താൽ ഒരു ലോറിക്കാരനെ കിട്ടിയതിനാൽ രാവിലെ പത്തരയോടെ ഒക്കെയും പാക്ക് ചെയ്ത് ലോറിയിൽ കയറ്റി ഞാനിങ്ങെത്തി. ഒരു തമിഴനായിരുന്നു ഡ്രൈവർ – മുരുകൻ, കാസർഗോഡ് ഭാഗത്തേക്കുള്ള വഴിയത്ര പിടുത്തം ഇല്ലാത്തതിനാൽ 2 മണിക്കൂറോളം ബാംഗ്ലൂർ സിറ്റിയിൽ തന്നെ വട്ടം കറങ്ങേണ്ടു വന്നു, ഇരിട്ടി വഴി വരാമെന്ന ധാരണയിൽ ആയിരുന്നു മൂപ്പരുടെ യാത്ര. വീട്ടിലേക്കും, നാട്ടിലെ ആരോഗ്യപ്രവർത്തകരേയും കാര്യങ്ങൾ തുടക്കം മുതൽ തന്നെ ഞാൻ അറിയിച്ചിരുന്നു. ലോറിയിലിരുന്നാണ് ഫ്രണ്ട്സിനെ ഒക്കെയും കാര്യങ്ങൾ അറിയിച്ചത്, ഇരിട്ടി വഴി ലോക്ക്ഡ് ആണെന്നും മറ്റും അനൂപ് പറഞ്ഞപ്പോൾ, ലോറിയിൽ വെച്ച് അതിന്റെ സ്ഥിതീകരണത്തിനായി ശ്രമം നടത്തി. തലപ്പാടി ചെക്ക് പോസ്റ്റിൽ വർക്ക് ചെയ്യുന്ന കസിൻ ബാബുദാസിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു, അവൻ പറഞ്ഞു കേരളപൊലീസ് അവിടെ ആരെയും തടയുന്നില്ല; കർണാടകയിൽ നിന്നും ആ വഴി വിടുന്നുണ്ടോ എന്നകാര്യം അറിയില്ലെന്ന്. ആ വഴി തന്നെ നേരെ ഹസനിലേക്ക് മാറിയായി പിന്നെയുള്ള യാത്ര. ഞാൻ അറിയുന്ന ഫ്രണ്ട്സിനെ പലരേയും വിളിച്ചു ചോദിച്ചു; മംഗലാപുരത്തിനടുത്തു തലപ്പാടി വഴിയും വയനാട്ടിലെ മുത്തങ്ങ വഴിയും മാത്രമേ എനിക്ക് വീട്ടിലെത്താൻ പറ്റുകയുള്ളൂ എന്നറിഞ്ഞിരുന്നു. രാത്രി 9 മണിയോടെ വീട്ടിലെത്തി. ലോറിയിൽ ഉള്ള സാധനങ്ങൾ ഒക്കെയും ഒരു റൂമിൽ ഇട്ടു പൂട്ടിവെച്ച്, രാത്രി 11:30 മണിയോടെ ഞാൻ മഞ്ജുവിന്റെ വീട്ടിലെത്തി. അവിടെയും രണ്ടാം നിലയിൽ ഒരു റൂം എനിക്കായി മാറ്റി വെച്ചിരുന്നു.

ബാംഗ്ലൂരിൽ നിന്ന് കോവിഡ് തുടക്കകാലത്ത് ഞാനാദ്യമായി കാസർഗോഡ് എത്തിയത് മാർച്ചുമാസം 21-നായിരുന്നു. എന്നുമെന്നപോലെ നോർമൽ ബസ്സിൽ – കൊഹിനൂർ ട്രാവൽസിൽ, സ്ലീപ്പറിൽ ആയിരുന്നുവത്. അന്ന് എത്തിയപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ വിളിച്ച് അറിയിച്ചിരുന്നു, അന്നത്തെ കണക്കനുസരിച്ച് 14 ദിവസം ക്വാറന്റൈനിൽ കിടക്കാൻ പറഞ്ഞു. കാസർഗോഡ്ജില്ല മൊത്തം അതേ ദിവസം കോവിഡ് വ്യാപനത്താൽ ലോക്കാക്കി വെയ്ക്കുകയും ചെയ്തു. ക്രമേണ, കേരളം, ഇന്ത്യ, ലോകം മൊത്തം എന്ന നിലയിൽ കോവിഡ്‌വ്യാപനം പെരുകിവന്നു, കേരളത്തിലെ ക്വാറന്റൈൻകാലം 14 ദിവസം എന്നത് 28 ദിവസമായി, ഇന്ത്യയിൽ ലോക്ക്ഡൗൺ കാലാവധിയും കൂടിവന്നു… എന്റെ പ്രഖ്യാപിത 14 ഉം 28 ദിവസം കഴിഞ്ഞെങ്കിലും ജൂൺ 21 വരെ ഞാൻ ക്വാറന്റൈനിൽ തന്നെയായിരുന്നു. ഇക്കാലമൊക്കെയും എങ്ങും പോവാതെ കമ്പനി വർക്കിൽ മുഴുകി കഴിച്ചുകൂട്ടി. കഴിഞ്ഞ 13 വർഷക്കാലം തുടർച്ചയായ് വർക്ക് ചെയ്തു വന്നിരുന്ന കരിയർനെറ്റ് എന്ന കമ്പനിയിൽ നിന്നും റിസൈൻ ചെയ്തിട്ടായിരുന്നു മാർച്ച് 21 നു വന്നത്. ഏപ്രിൽ ഒന്നുമുതൽ പുതിയ കമ്പനിയായ ഹാഷ് കണക്റ്റിൽ വർക്ക് ചെയ്യണമായിരുന്നു. ഒരാഴ്ച വീട്ടിൽ ഇരുന്നു പുത്തൻ അതിഥിയായ ആത്മേയയോടൊപ്പം രസിക്കാം എന്നുവെച്ചായിരുന്നു ബാംഗ്ലൂരിൽ നിന്നും ചാടിയത്.

എന്റെ ക്വാറന്റൈൻ സമയം കഴിഞ്ഞ ശേഷം ഞാൻ പോയത് ഒടയഞ്ചാലിലെ പഴയ വീട്ടിലേക്ക് തേങ്ങ കൊണ്ടുവരാനായും, വിജയൻ മാഷിന്റെ വീട്ടിലേക്ക് ലാപ്പ്‌ടോപ്പ് കടം വാങ്ങിക്കാനായും, പിന്നെ വർക്ക് ഫ്രം ഹോം ചെയ്യാനായി മഞ്ജുവിന്റെ വീട്ടിലേക്കും, അവിടെ നിന്നും അവളുടെ മാമന്റെ വീട്ടിലേക്ക് ഒരു ചടങ്ങിനായും പിന്നെ ക്വാറന്റൈൻ നിന്നതിന്റേയും ബാംഗ്ലൂരിലേക്ക് പോവാനായും ആര്യോഗ്യവകുപ്പിന്റെ സർട്ടിഫിക്കേറ്റ് വാങ്ങിക്കാനായി പെരിയ ആശുപത്രിയിൽ ഡോക്ടറെ കാണാനുമായിരുന്നു. വിജയന്മാഷ് ലാപ്ടോപ്പ് തന്നതിനാൽ അക്കാലം പണികളൊക്കെയും കൃത്യമായി ചെയ്യാൻ പറ്റിയിരുന്നു. മാർച്ച് 24 നു തിങ്കളാഴ്ച തന്നെ തിരികെ ബാംഗ്ലൂരിലെത്താനായതിനാലാണ് കേവലം ഒരു കുഞ്ഞുബാഗുമായി ഞാൻ വീട്ടിൽ എത്തിയതു തന്നെ!മേൽപ്പറഞ്ഞ യാത്രകൾ ഒഴിച്ചാൽ ജൂൺ 21 വരെ മൂന്നുമാസം മുഴുവനായും ഞാൻ ക്വാറൈന്റൈനിൽ തന്നെയായിരുന്നു. ഒരു പൊലീസ് ഏമാന്റെ രസകരമായ കഥ കൂടി ഏപ്രിൽ ആദ്യവാരം നടന്നിരുന്നു.

ഗ്യാസ് ബുക്ക് ചെയ്തിരുന്നു. ഗ്യാസ് കൊണ്ടുവരുന്നെന്നു അവർ വിളിച്ചു പറഞ്ഞപ്പോൾ, അതു വാങ്ങിക്കാനായി റോഡ് സൈഡിൽ പോയിരുന്ന എന്നെ ബൈക്കിൽ എത്തിയ ഒരു വയസ്സൻ പൊലീസുകാരൻ മാസ്കിട്ടില്ലെന്നും പറഞ്ഞു പൊക്കി. അയാളോടു കാര്യങ്ങൾ പറഞ്ഞപ്പോൾ മൂപ്പർക്കു മനസ്സിലായി. എങ്കിലും, കുറച്ചുപദേശങ്ങൾ കിട്ടി, മാസ്കിടാതെ വീടുവിട്ട് എവിടേയും പോകരുത് എന്ന്. അപ്പോൾ, ഒരു ജീപ്പിൽ 3 പൊലീസുകാർ എത്തിച്ചേർന്നു. കാര്യങ്ങൾ അവരോടും പറഞ്ഞു. അവർ പക്ഷേ വിട്ടില്ല. ജീപ്പിൽ കയറ് എന്നായി അവർ. പറയുമ്പോൾ പക്ഷേ അവർ മൂന്നുപേരും മാസ്കിട്ടിരുന്നത് കഴുത്തിലായിരുന്നു. ഞാൻ ചോദിച്ചു, മറ്റൊരാൾപോലും ഇല്ലാത്ത ഈ വഴിയോരത്ത് തനിയേ നിൽക്കുന്ന ഞാനെങ്ങനെയാ ഏട്ട മാസ്കിടാതെ കൂട്ടത്തോടെ ഇരിക്കുന്ന നിങ്ങളുടെ ഇടയിലിരിക്കുക എന്ന്. അപ്പോൾ തന്നെ അവർ മാസ്ക്ക് വലിച്ചു കയറ്റി. അമ്പലത്തറ പൊലീസ് സ്റ്റേഷനിലും ഞാനിക്കാര്യം പറഞ്ഞു. പക്ഷേ, അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാമല്ലോ!! പിന്നീട് എന്റെ 5000 രൂപ പിഴയായി പോയിരുന്നു.

മഴ തിമിർത്തു പെയ്തിറങ്ങിയതു മുതൽ വിട്ടിൽ എന്നും പവർക്കട്ടായിരിരുന്നു. രാജപുരം ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ എന്തെങ്കിലും പ്രശ്നം വന്നാലും അവർ മാവുങ്കാലിൽ നിന്നും വരുന്ന എന്തോ ഒരു സംഗതി ഓഫാക്കി വെയ്ക്കുന്നതായിരുന്നു കുഴപ്പം. രാജപുരം മേഖല പൂർണമായും മലയോരദേശമാണ്. മഴ എന്നെഴുതിക്കാണിച്ചാൽ മതിയാവും മരങ്ങളൊക്കെയും തലകുത്തി നിന്നാടും. മഞ്ജുവിന്റെ വീട്ടിൽ, നിലേശ്വരം തൈക്കടപ്പുറത്ത്, ആ ഒരു പ്രശ്നമില്ല, അതുകൊണ്ടാണ് ഈ സമയത്തെ അവസാനകാലം തൈക്കടപ്പുറത്തേക്കു മാറിയത്. ജൂൺ 21 നു ഞാൻ വീണ്ടും ബാംഗ്ലൂരിൽ എത്തി. 14 ദിവസമാണവിടുത്തെ ക്വാറന്റൈൻ സമയം. അത്രകാലം എങ്ങും പോവാതെ വീട്ടിൽ തന്നെ കഴിഞ്ഞു. ക്വാറന്റൈൻ കഴിഞ്ഞപ്പോൾ, ഒലയിൽ കയറി ഓരോ ദിവസം പുതിയ ഓഫീസിലും പഴയ ഓഫീസിലും പോയി വന്നിരുന്നു. ഇടയ്ക്ക് ഒരാഴ്ചയിൽ കൂടുതൽ സമയം ബാംഗ്ലൂരും ലോക്ക്ഡൗണിലേക്ക് മാറിവന്നു. ഒരു ദിവസം 2000 ത്തോളം ആൾക്കാർ വെച്ച് രോഗികളായി വന്നിരുന്നു ബാംഗ്ലൂരിൽ മാത്രം; 60/70 പേർ വെച്ചു ദിവസേന മരിച്ചു വീഴുന്നുമുണ്ട്. ബാംഗ്ലൂരിൽ ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ, തിരികെ വരാൻ പാക്കേർസ് ആന്റ് മൂവേർസിനെ തപ്പി, ഒടുവിൽ ഒത്തു വന്നു, ഒരുമാസക്കാലം അവിടെ വീട്ടിൽ തനിച്ചായിരുന്നു. അയല്പക്കത്തെ ചേച്ചിപ്പെണ്ണ് കൃത്യമായി ഫുഡ് എത്തിച്ചതിനാൽ സുന്ദരമായിരുന്നു ജീവിതം. ചായില്യം സൈറ്റ് മെല്ലെ സടകുടഞ്ഞെണീറ്റ് വരാൻ ഈ അവസരം ഗുണം ചെയ്തു. കമ്പനിയിലെ വർക്കു കൂടി വന്നപ്പോൾ, ആ തിരക്കും ഞാൻ ആസ്വദിച്ചു. കൊറോണക്കാലം കാശാക്കാനുള്ള ലെനോവ കമ്പ്യൂട്ടേർസിന്റെ സൂത്രപണികൾ കൂടിയതാണ് ഈസമയം ഇത്രമാത്രം തെരക്കുണ്ടാവാൻ കാരണമായത്.

ബാംഗ്ലൂരിൽ നിന്നും ലോറി ചീറിപ്പാഞ്ഞു വരുന്നത് കണ്ടപ്പോൾ ഒത്തിരി സ്ഥലങ്ങളിൽ പൊലീസ് കൈകാണിച്ചു. ഡ്രൈവർ പേപ്പേർസും മറ്റുമായി ഇറങ്ങി പോയി, തിരികെ വരുന്നു. രണ്ടു സ്ഥലത്ത് സമാനാനുഭവം കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു, പൊലീസിനു 100 രൂപ കിട്ടാനുള്ള പണിയാണിതെന്ന്. ഞാൻ കാര്യങ്ങൾ വിശദമായി ചോദിച്ചു; ഇനി പൊലീസിനെ കണ്ടാൽ ഞാനും വരാം എന്നു പറഞ്ഞു. അടുത്ത സ്ഥലത്ത് ഞാനും ഇറങ്ങി പൊലീസിന്റെ സമീപം എത്തി. ഡ്രൈവറെ കണ്ടപ്പോൾ തന്നെ പൊലീസ് കൈ നീട്ടി. ഞാൻ ഇടപെട്ടു ചോദിച്ചു എന്തിനാ സാറേ കാശ്, നിങ്ങൾ ആ രേഖകൾ പരിശോദിച്ചില്ലല്ലോ. അയാൾ പറഞ്ഞു മാസ്ക്, സിഗരറ്റ് വലിക്കൽ എന്നതൊക്കെയാണു ഞങ്ങൾ നോക്കുന്നത്. ഞാൻ പറഞ്ഞു ഞങ്ങൾ ഇതിൽ തെറ്റു ചെയ്തില്ലല്ലോ മാസ്കും ഉണ്ട്, വലിച്ചിട്ടും ഇല്ല; നിങ്ങൾ കൈകാണിച്ചതു കൊണ്ട് നിർത്തിയെന്നേ ഉള്ളൂ. അപ്പോൾ കാശിന്റെ ആവശ്യമില്ലല്ലോ എന്ന്. ഒരു നൂറു രൂപയേല്ലേ ചോദിച്ചുള്ളൂ, അതു തന്നാൽ പെട്ടന്നു പോകാമല്ലോ എന്നായി അയാൾ… ബക്കറ്റ് പിരിവായിരുന്നു ഇത്.

ഞാൻ പറഞ്ഞു ഇപ്പോൾ തന്നെ രണ്ടിടത്തു ഇതേപരിപാടി കഴിഞ്ഞു, കാസർഗോഡേക്കാണു പോകുന്നത് ഇനിയും വഴിയിൽ ഇതുപോലെ പൊലീസ് ജീപ്പു കാണില്ലേ, പൈസതരാം, പക്ഷേ ബില്ലു തരണം എന്ന്… ഇവരൊക്കെ അപ്പോൾ മാസ്ക്ക് കോണകം പോലെ താടിയിലാണ് അണിഞ്ഞിരിക്കുന്നതും, അവരാണു മാസ്കില്ലാത്തവരെ പിടിക്കാൻ ആ വെയിലത്ത് നിൽക്കുന്നത്! ഞാൻ പഴയ പൊലീസ് ഏമാനെ ഓർത്തുപോയി. ബില്ലു വേണം എന്നു പറഞ്ഞപ്പോൾ അയാൾ 50 രൂപയാക്കിയതു കുറച്ചു-അത്രമതി പൊയ്ക്കോ ലെവൽ. എന്നാലും ബില്ലുവേണമെന്നു ഞാനും. ഡ്രൈവറുടെ പേരും അഡ്രസ്സും വാങ്ങിച്ചു, 50 രൂപയുടെ സ്ലിപ്പ് കിട്ടുകയും ചെയ്തു.

ഡ്രൈവർ പറഞ്ഞു, മുമ്പ് കൊടുത്ത 200 പോയി, ആരും നിങ്ങൾ ചോദിച്ച പോലെ അങ്ങോട്ടു ചോദിക്കാത്തതാണു പ്രശ്നം, കാശ് ചോദിക്കും കൊടുക്കും. ഈ പാട്ടപ്പിരിവ് ഇവർക്ക് സ്ഥിരം ഏർപ്പാടാണത്രേ. ഡ്രൈവർക്ക് കേരളം, തമിഴ് നാട്, ആന്ധ്ര, കർണാടം എല്ലായിടവും നന്നായിട്ടറിയാം. കേരളപ്പോലീസിന്റെ മേന്മ അയാൾ ഒട്ടേറെ പറയുകയും ചെയ്തു. പിന്നെയും രണ്ടിടത്ത് പൊലീസ് പിടിച്ചു, രണ്ടിടത്തും ഈ 50 രൂപയുടെ സ്ലിപ്പ് കാണിച്ചു ഞങ്ങൾ രക്ഷപ്പെട്ടു. ഡ്രൈവർ നല്ല സിഗരറ്റു വലിയനാണ്. ഒരു പകലിൽ അയാൾ 20 ഓളം സിഗരറ്റുകൾ വലിച്ചു, ഒരു സിഗരറ്റിന് 10 രൂപയാണു വില!! അതറിയുന്നതിനാലായിരുന്നു ആ 50 രൂപ കൊടുക്കാൻ തയ്യാറായതു തന്നെ.

വീട്ടിൽ എത്തി, ഒക്കെയും അവിടെ മുറ്റത്ത് ഡ്രോപ്പ് ചെയ്ത്, അതേ വണ്ടിയിൽ ഞാൻ കാഞ്ഞങ്ങാട് എത്തി, അളിയൻ മുമ്പേ പറഞ്ഞ് ഏർപ്പാടാക്കിയ കാർ ഡ്രൈവർ അവിടെ നിന്നും എന്നെയും കൊണ്ട് തൈക്കടപ്പുറം മഞ്ജുവിന്റെ വീട്ടിൽ എത്തിച്ചു. രാത്രി 11:30 ആയിക്കാണം അപ്പോൾ. രാവിലെ സിസ്റ്റർ വിളിച്ചു കാര്യങ്ങൾ തിരക്കി. വന്നോ എന്നറിയാൻ വിളിച്ചതാ എന്നു പറഞ്ഞു. ഞാൻ പറഞ്ഞു, എത്തി, രാത്രി 11:30 ആയിപ്പോയി എന്ന്. യാത്രാ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ അവർ പറഞ്ഞു, നിങ്ങൾ ഇന്നലെ വരുമെന്ന് നാട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞിരുന്നു എന്ന്! ഞാൻ പറഞ്ഞു, നാട്ടുകാരനായ എനിക്ക് പ്രശ്നങ്ങൾ വരാതിരിക്കാനുള്ള അവരുടെ കരുതലാണത്. ഇനി വിളിച്ചാൽ പറഞ്ഞേക്കണം, കൃത്യമായി കാര്യങ്ങൾ രജിസ്ട്രേഡ് ആണെന്നും, എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി അവരറിങ്ങാൽ ഉടനെ തന്നെ ശ്രദ്ധിക്കുകയും നിങ്ങളെ അറിയിക്കുകയും ചെയ്യണമെന്ന്.

2020 മാർച്ചിനു ശേഷം ഇന്നേവരെ ഞാൻ ഫുൾടൈം ക്വാറന്റൈനിൽ തന്നെയാണ്. വീടുവിട്ട് പുറത്തിറങ്ങിയത് ആകപ്പാടെ ആറു പ്രാവശ്യവും, കൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ബാംഗ്ലൂർ ട്രിപ്പും മാത്രമാണ്. ഇവിടെ കാസർഗോഡ് ജില്ലയിൽ ഇന്നലെ രാത്രി 12 മണിമുതൽ പ്രധാനപ്പെട്ട അഞ്ചിടങ്ങളിൽ (ഏകദേശം കാസർഗോഡ് മൊത്തം തന്നെ) നിരോധനാജ്ഞയാണ്. 11:30 നാണു ഞാൻ വീടണങ്ങത്.

മാസ്കിനേക്കാൾ ഗുണകരം സാനിറ്റൈസിങ് തന്നെയാണെന്നോർക്കണം. ഇന്നലെ യാത്രയിൽ ഡ്രൈവർ മുരുകൻ പലപ്രാവശ്യം വണ്ടി നിർത്തി വീണ്ടും കയറുമ്പോൾ സാനിറ്റൈസർ കൊണ്ട് ഹാൻഡ് വാഷ് ചെയ്തു ക്ലിയർ ചെയ്യുമായിരുന്നു. ഇടയ്ക്ക് മൂത്രമൊഴിക്കാൻ ഇറങ്ങിക്കയറുമ്പോഴും ഓട്ടോമാറ്റിക്കായി ഇതേ രീതിയിൽ അയാൾ കൈകൾ സാനിറ്റൈസ് ചെയ്യുന്നത് കണ്ടു എനിക്ക് ചിരിവന്നിരുന്നു! അത്രമേൽ ഭീകരമായ ഏതോ വസ്തുവിൽ സ്പർശിച്ചതാവണം ഈ സാനിറ്റൈസർ ഇങ്ങനെ ഉപയോഗിക്കാൻ കാരണമെന്നു നിനച്ചു. ഇലക്ട്രോണിക്സിറ്റിക്കടുത്ത് ജിഗിനിയിൽ ആണു ഡ്രൈവർ മുരുകന്റെ താമസം!

ഈ കോവിഡ് ക്വാറന്റൈൻ ഒത്തിരി തിരിച്ചറിവുകളുടേതു കൂടിയാണ്. രണ്ടു പ്രാവശ്യം കാസർഗോഡും രണ്ടു പ്രാവശ്യം ബാഗ്ലൂരിലുമായി 4 പ്രാവശ്യം ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നിരുന്നു. കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടു തന്നെയായിരുന്നു എന്റെ പോക്കുവരവുകൾ. ഇതറീയാതെയാവണം, അയല്പക്കജീവികൾ ആരോഗ്യവകുപ്പിനെ രഹസ്യമായി വിളിച്ച്, ദേ ഒരാൾ ബാംഗ്ലൂരിൽ നിന്നും രഹസ്യമായി വന്നിട്ടുണ്ട് എന്ന രീതിയിൽ പരാതിപ്പെടുന്നു. അവർക്ക് ഇക്കാര്യം റോഡിൽ നിന്ന് വീട്ടുകാരോടു വിളിച്ചു ചോദിച്ചാൽ തീരാവുന്നതായിരുന്നു, ഒരു ഭീകരജീവിയെ പോലെ കാണുന്ന ആ പെരുമാറ്റം ഏറെ രസിപ്പിച്ചു. അവർക്കൊക്കെയും പിന്നീട് കോവിഡ് വന്നു എന്നതായിരുന്നു മറ്റൊരു വസ്തുത!

ഫെയ്സ്ബുക്കിലെഴുതിയത്

കൊറോണാലംകൃത #മാസ്ക്കിസം!
മാസ്കിടാത്തതിന്റെ പേരിൽ എന്റെ കയ്യിൽ നിന്നും 4000 രൂപ കേരള സർക്കാരിനും 1000 രൂപ വക്കിലിനും 250…

Posted by Rajesh Odayanchal on Thursday, 24 December 2020

ഭിക്ഷാടനം

ഭിക്ഷ യാചിക്കുന്നവർക്ക് ഞാനൊന്നും കൊടുക്കാറില്ല; ഒഴിഞ്ഞു മാറി നടക്കാറാണു പതിവ്. പറശ്ശിനിക്കടവ് അമ്പലത്തിലേക്ക്, ചെറുപ്പകാലത്ത് മലയിറങ്ങുമ്പോൾ പടികളിൽ ഇരുന്നു ഭിക്ഷാടനം നടത്തുന്നവരേയും കാഞ്ഞങ്ങാടു തെരുവീഥികളിൽ ലക്ഷോപലക്ഷം ബാങ്ക് ബാലൻസുള്ള പെണ്ണുങ്ങളെയും അടക്കം പലരെ കണ്ടതിനാലും, കേട്ടറിഞ്ഞ കഥകളിലെ ഭിക്ഷാടന മാഫിയകളുടെ ഭീകരതയും ഒക്കെ ഓർത്താവണം അതർഹിക്കുന്നവരെ കൂടി ഒഴിവാക്കി നടക്കാൻ പണ്ടുതൊട്ടേ എന്നെ പ്രേരിപ്പിച്ചത്. എങ്കിലും വിശന്നു വലഞ്ഞുകൊണ്ട് ഒരുരൂപ യാചിക്കുന്ന മനുഷ്യരൂപങ്ങളെ കാണുമ്പോൾ മനസ്സിലൊരു വിങ്ങലുണരും.

 

ബാംഗ്ലൂരിൽ എത്തിയപ്പോൾ ഭിക്ഷാടനത്തിന്റെ പലതരം വകഭേദങ്ങൾ കാണാനിടയായി. ഓഫീസു കഴിഞ്ഞു വീട്ടിലേക്കു നടക്കുന്ന വഴിയോരത്ത് എന്നും ഒരു വൃദ്ധനിരുന്ന് ഒരു രൂപയ്ക്ക് വേണ്ടി എന്നോടു കെഞ്ചിക്കരയും. സ്ഥിരം കാണുന്ന എന്നെ അയാൾക്കു നന്നായി അറിയും, കൊടുക്കില്ല എന്നറിഞ്ഞിട്ടും അയാൾ ചോദിക്കും, അയാൾക്കതിന്റെ ആവശ്യമില്ല എന്നതാണു സത്യം. ഓഫീസിലേക്ക് കയറുമ്പോൾ അവിടെയും ഒരാൾ എന്നും കഴുത്തിൽ ഒരു ബാഡ്ജും കെട്ടിത്തൂക്കി ഇരിപ്പുണ്ട്. അയാൾ നിത്യേന കണ്ടു പരിചിതനായ എന്നോടു ചോദിക്കാറില്ല. പലപ്പോഴും രാവിലെ ഞങ്ങൾ ചായ കുടിക്കാറുള്ളതും ഒരേ ഹോട്ടലിൽ വെച്ചാണെന്നതാണതിന്റെ രസം!

 

ഇതു മറ്റൊരു കഥയാണ്. പത്തോളം വർഷങ്ങൾ പഴക്കം കാണും. ഞാനന്ന് വിവാഹിതനല്ല. മഡിവാളയിൽ ഒരു വീടെടുത്ത് ഞങ്ങൾ മൂന്നുനാലുപേർ താമസിച്ചു വരുന്നു. ഒരു വൈകുന്നേരം, നാട്ടിലേക്ക് പോകാനായി മഡിവാളയിൽ ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം തമിഴന്മാർ അങ്ങോട്ടു വന്നു. കുറേ കുട്ടികളും വൃദ്ധരും ഉണ്ട്. മാന്യമായ, വൃത്തിയുള്ള വേഷവിധാനങ്ങളായിരുന്നു ഏവർക്കും.

 

അവർ എന്നോടു പറഞ്ഞു “സാർ, ഞങ്ങൾ കന്യാകുമാരിക്കു പോകേണ്ടവരാണ്. പുട്ടപർത്തിയിൽ പോയി വരുന്നതാണ്. എന്റെ ക്യാഷ് വെച്ചിരുന്ന ബാഗ് മോഷണം പോയി, ഞങ്ങൾക്ക് ഇത്രയും പേർക്ക് കന്യാകുമാരി എത്താനുള്ള പൈസ തന്നു സഹായിക്കാമോ?” കൂടെയുള്ളവരെ ഞാൻ നോക്കി, ഒന്നോരണ്ടോ വൃദ്ധന്മാർ ഭസ്മക്കുറി നെടു നീളത്തിൽ നെറ്റിയിൽ തേച്ചിട്ടുണ്ട്. മൂന്നോ നാലോ കുഞ്ഞുങ്ങളുണ്ട്, ഒരു പിഞ്ചുകുഞ്ഞിനെ ഒരു സ്ത്രി എടുത്തിട്ടുമുണ്ട്. ഞാൻ കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോൽ അയാൾ അതു വ്യക്തമാക്കുകയും ചെയ്തു.

 

ടിക്കറ്റു മുങ്കൂട്ടി ബുക്ക് ചെയ്താണു ഞാൻ പോകാറുള്ളത്. കീശയിൽ നോക്കിയപ്പോൾ 350 രൂപയോളം പൊടിപൊടിയായുണ്ട്. ബാക്കി വല്യ നോട്ടുകളാണ്. ആ കുഞ്ഞുങ്ങളുടെ നോട്ടം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഞാൻ 350 രൂപ അവർക്കു കൊടുത്തിട്ടു പറഞ്ഞു, കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങിക്കൊടുക്കൂ, അപ്പുറത്ത് പൊലീസ് സ്റ്റേഷനുണ്ട്, നിങ്ങൾ നേരെ അവിടേക്കു പോയി കാര്യങ്ങൾ പറയൂ. ഈ രാത്രി നിങ്ങൾക്ക് അവിടെ കഴിയാനെങ്കിലും പറ്റും എന്നും പറഞ്ഞു.

 

അയാൾക്ക് ഏറെ സന്തോഷമായി, ഒരു കുഞ്ഞിനെ അയാൾ ചേർത്തു പിടിച്ച് എനിക്ക് നന്ദി പറഞ്ഞു, എല്ലാവരുടെ മുഖത്തുമുണ്ട് അതേ സന്തോഷം. ബസ്സിൽ കയറിയപ്പോൾ തോന്നി, 1000 രൂപ കൊടുക്കാമായിരുന്നു എന്നു കരുതി, പിന്നെ വിചാരിച്ചു, ഞാൻ മാത്രമല്ലല്ലോ, ഇതുപോലെ പലരും സഹായിക്കില്ലേ, അവർ കന്യാകുമാരിക്ക് എത്തിക്കോളും. രണ്ടുമൂന്നു ദിവസം അദൃശ്യമായൊരു സന്തോഷം എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. പലരോടും ഞാൻ ഇതേപറ്റി പറയുകയും ചെയ്തിരുന്നു. 1000 രൂപ കൊടുക്കാത്ത എന്റെ പിശുക്കിനെ പറ്റി ഒത്തിരിപ്പേർ കളിയാക്കി ചിരിച്ചു.

 

പിന്നീട് ഓഫീസിൽ തിരിച്ചെത്തിയപ്പോൾ അതൊക്കെയും ഞാനങ്ങു മറന്നു. ഒന്നോരണ്ടോ ആഴ്ച കഴിഞ്ഞു കാണും. ഞാൻ ഓഫീസ് കഴിഞ്ഞ് വീട്ടിലേക്കു പോകാനായി നോക്കുമ്പോൾ ദാ മുന്നിൽ അതേ ആൾക്കൂട്ടം!! അവർ അന്നു പറഞ്ഞ അതേ കാര്യങ്ങൾ എന്നോടു വീണ്ടും ആവർത്തിച്ചു. അവർക്കു പക്ഷേ, എന്നെ മനസ്സിലായില്ല! പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു. അതേ കുഞ്ഞുങ്ങൾ, അതേ വൃദ്ധർ, അതേ സ്ത്രീകൾ, പിഞ്ചു കുഞ്ഞു പോലും അതുതന്നെ!! ഞാനെന്തു പറയാൻ! കാശ് കൈയ്യിൽ ഇല്ലെന്നു പറഞ്ഞു, അയാൾ പറഞ്ഞു “പ്ലീസ് സാർ, ഞങ്ങൾ പലരോടും ചോദിച്ച് വണ്ടിക്കാശ് ശരിയാക്കിക്കോളാം, കൈയ്യിൽ ഉള്ളതു തന്നാൽ മതി, ഒരു സഹായമല്ലേ സാർ…”
ഒന്നും പറയാതെ ഞാൻ നടന്നകന്നു…! ഇതേ ആൾക്കൂട്ടത്തെ മഡിവാളയിൽ നിന്നും പിന്നൊരിക്കലും കണ്ടു. ഇതേ അവസ്ഥ പറഞ്ഞ് ഇന്ദിരാ നഗറിൽ നിന്നും കോളേജിൽ പഠിക്കുന്ന പയ്യനും, മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ശുഭ്രവസ്ത്രധാരിയായ മാന്യദേഹവും ചോദിച്ചിരുന്നു, പൂർവ്വാവസ്ഥയിലുള്ള നാണക്കേട് വിട്ടൊഴിയാത്തതിനാൽ ഒന്നും കൊടുക്കാതെ പറഞ്ഞയക്കുകയായിരുന്നു.

ഒരു ബന്നിന്റെ കഥ

ബാംഗ്ലൂർ വലിയൊരു തൊഴിൽശാല മാത്രമാണെന്നു കരുതിയ നാളുകൾ ഉണ്ടായിരുന്നു. എങ്ങോട്ടു നോക്കിയാലും തൊഴിലാളികൾ, തൊഴിലന്വേഷകൾ, കമ്പനി കൈവിട്ട് നിരാശരായി മടങ്ങിവരുന്നവർ, അങ്ങനെ പലപല ഭാവങ്ങളിൽ ഒത്തിരി രൂപങ്ങൾ… പരിഭവങ്ങളിലും പരാതികളിലും മേലുദ്യോഗസ്ഥരും സഹവർക്കന്മാരും മാത്രം കേൾവിപ്പുറത്തെത്തിയ കാലം. പിന്നീട് അതൊക്കെ മാറി വരുന്നതു കണ്ടു.
ഇതുപോലെ വിവിധ വേഷങ്ങൾ കാണാനിടയായെങ്കിലും അതൊന്നും എന്നെ തൊടുന്നവയല്ലല്ലോ എന്നു കരുതി ഞാൻ മാറി നടന്നിരുന്നു, ചിലതൊക്കെ അല്പസമയം വേദനയുണ്ടാക്കി കടന്നു പോവും. അങ്ങനെയങ്ങനെ കാലത്തേയും ദേശത്തേയും അറിയുന്ന ഒരു കാലം മഞ്ജുവിന്റെ അമ്മാവൻ കൂട്ടുകാരനേയും കൂട്ടി മാർക്കറ്റ് കാണാനൊരുനാളിറങ്ങി.
മഡിവാളയ്ക്കടുത്ത് സെന്റ് ജോൺസ് ആശുപത്രിക്കു സമീപമാണു കാഞ്ഞങ്ങാടു നിന്നും വരുന്ന ബസ്സു നിർത്താറുള്ളത്. എന്റെ താമസം ബൊമ്മനഹള്ളിയിലും. രാവിലെ ആറുമണിയോടെ അന്നേരം ബസ്സെത്തുമായിരുന്നു. വരുന്നതാരാണെങ്കിലും കാമണിക്കൂർ മുമ്പേ ഞാനവിടെ പോയി കാത്തിരിക്കും.
ഇവരന്നു വരാൻ അല്പം വൈകി. ഞാൻ അടുത്തുള്ള ഒരു കൂടുപീട്യയിൽ നിന്നും ചായ വാങ്ങിച്ചു, കൂടെ ഒരു ബന്നും (BUN) വാങ്ങിച്ചു. പത്തോളം വയസ്സു വരുന്ന ഒരു പയ്യൻ വെറുതേ എന്നെ നോക്കിയിരിക്കുന്നതു കണ്ടു. ഞാൻ അധികമൊന്നും ചിന്തിച്ചില്ല, പീട്യക്കാരന്റെ മകനാവും, ഇത്ര രാവിലെ ഇവിടെ നിൽക്കാൻ തരമില്ലല്ലോ എന്നു തോന്നിയിരിക്കണം.
ആ പയ്യൻ കാലിന്റെ മുക്കാൽ ഭാഗത്തോളം വരുന്ന ഒരു പാന്റാണിട്ടിരുന്നത്. നോട്ടത്തിൽ എന്തോ ദയനീയത തോന്നിയിരുന്നു. വാങ്ങിയ ബന്നിൽ ഞാൻ ഒന്നോ രണ്ടോ പ്രാവശ്യം കടിച്ചിരിക്കണം. ചായയ്ക്ക് നല്ല ചൂടുണ്ട്. ആ ചൂടും ആസ്വദിച്ച് ബസ്സു വരുന്നുണ്ടോ എന്ന് പെട്രോൾ പമ്പിനു നേരെ ഇടയ്ക്കിടെ നോക്കി ഞാനങ്ങനെ ഇരുന്നു. എന്നേ പോലെ ചിലരൊക്കെയും ആരെയോ കാത്തിരിപ്പിണ്ട്.
പെട്ടന്ന്, ഒരു മിന്നായം പോലെ ആ പയ്യൻ എന്റെ കൈയ്യിൽ നിന്നും ബന്നും തട്ടിപ്പറിച്ച് ഒറ്റയോട്ടം! നേരെ സെന്റ് ജോൺസ് ആശുപത്രിക്കു നേരെയുള്ള പോക്കറ്റ് റോഡിലൂടെ ആയിരുന്നു ആ കുഞ്ഞിന്റെ ഓട്ടം. ഓടുമ്പോൾ അവനാ ബന്നു കടിച്ചു തിന്നുന്നുണ്ട്. അടുത്തു നിന്നൊരു തെലുങ്കൻ കണ്ടിരുന്നു, അയാൾ ചോദിച്ചു പേഴ്സാണോ കൊണ്ടുപോയത് എന്ന്. അല്ല ബന്നാണെന്നു പറഞ്ഞു ഞാനാ ബാക്കിയുള്ള ചായ ഒറ്റ വലിക്കങ്ങ് തീർത്തു.
ആരായിരിക്കും അവൻ? രാത്രിയിൽ ഒന്നും കഴിക്കാതെ ആവില്ലേ അവൻ ഉറങ്ങിയത്? അന്നവനു വയസ്സ് പത്താണെങ്കിൽ ഇന്നവനു പത്തൊമ്പതോ ഇരുപതോ വയസ്സു കാണും? എവിടെയായിരിക്കും അവൻ? എന്തായിരിക്കും അവൻ ചെയ്യുന്നുണ്ടാവുക!! ആ ചായ പീട്യ ഇന്നും അവിടുണ്ട്. സെന്റ് ജോൺസിനു മുന്നിലൂടെ പോകുമ്പോൾ എന്നും എനിക്കാ രംഗം ഓർമ്മ വരും! ജീവിതം എങ്ങനെയൊക്കെയാണല്ലേ നീങ്ങുന്നത്!

ഗൗരിയമ്മ

1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 – 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു. മുമ്പ്, കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഒരു കവിത കൊടുക്കുന്നു.

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

ഹോമോ സാപിയൻസ്

Human evolutionഭൂമിയിൽ ഹോമോ സാപ്പിയൻ‌മാരുടെ വരവിനു മുമ്പായി ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ ഹോമിനിഡുകൾ വികസിക്കുകയും വ്യാപിക്കുകയും ചെയ്തു. ഈ പരിണാമം പക്ഷേ, മന്ദഗതിയിലായിരുന്നു. ഒരു പുതിയ സംഗതിയുടേയോ ഉപകരണത്തിന്റെയോ വികസനം പലപ്പോഴും ആയിരക്കണക്കിന് വർഷങ്ങളെടുത്താണു അന്നു നടക്കുന്നത്. ഹോമോ സാപ്പിയൻ‌മാരുടെ വരവോടെ ഇതെല്ലാം മാറി. മുന്നേറ്റത്തിന്റെ വേഗത ഗണ്യമായി വർദ്ധിച്ചു. ആയിരക്കണക്കിന് വർഷങ്ങൾക്ക് പകരം നൂറുകണക്കിന് അല്ലെങ്കിൽ ഡസൻ വർഷങ്ങളിൽ പോലും വലിയ പുരോഗതി ഉണ്ടായി. Homosapiens എന്ന നമ്മുടെ മനുഷ്യ വർഗം ഭൂമിയിൽ ഉടെലെടുക്കുന്നത് മുൻപ് തന്നെ നമ്മളെ പോലെ നിവർന്നു നിന്ന്‌ ഇരുകാലുകളിൽ നടന്നിരുന്ന ഒരു മനുഷ്യ വർഗ്ഗമാണു neanderthlal മനുഷ്യർ (Homo neanderthalensis).

ആദ്യത്തെ ഹോമോ സാപ്പിയന്മാർ നിയാണ്ടർത്തലുകളാണെന്ന് വിശ്വസിക്കപ്പെടുന്നു. 200,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലാണ് നിയാണ്ടർത്തൽ ആളുകൾ ആദ്യമായി ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ലക്ഷം വർഷങ്ങൾക്ക് മുമ്പ് അവർ ആഫ്രിക്കയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. നിയാണ്ടർത്തലുകൾക്ക് അഞ്ച് മുതൽ ആറ് അടി വരെ ഉയരമുണ്ടായിരുന്നു. നല്ല ബലവും ഉറപ്പുമുള്ള അസ്ഥികളും പേശീബലം, തോളുകൾ, കാലുകൾ, കഴുത്ത് എന്നിവയൊക്കെ ചേർന്ന രൂപം തന്നെയായിരുന്നു അവയ്ക്ക്. നിയാണ്ടർത്തലിനും വലിയ തലച്ചോറുകളുണ്ടായിരുന്നു. വാസ്തവത്തിൽ, അവരുടെ തലച്ചോർ ആധുനിക മനുഷ്യരെ അപേക്ഷിച്ച് അല്പം വലുതായിരുന്നു.

മനുഷ്യ ജനുസിൽ, സമാനമായ അനേകം സ്പീഷിസുകൾ അന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട ചിലത് Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans, Homo habilis, homo rudolfensis, homo heidelbergensis, homo floresiensis, homo naledi, and homo luzonensis ഇവയൊക്കെയാണ്. അവരെയൊക്കെ ഒറ്റ പേരാണ് വിളിക്കുക ‘മനുഷ്യൻ’. ഇവരൊക്കെ വ്യത്യസ്ത species ആണ്, എന്നാൽ അവർ ഒരേ ഫാമിലിയിൽ പെടുന്നതാണ്. ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് ശേഷിച്ചു. ഇന്നുകാണുന്ന നമ്മളോളം ശരീര വലിപ്പവും, തലച്ചോറിന്റെ വലിപ്പവും അല്ലാതെ മറ്റു സ്പീഷീസുകളിൽ നിന്നും വേർതിരിച്ചു നിർത്താൻ മാത്രം മറ്റൊന്നും അന്നിവർക്കുണ്ടായിരുന്നില്ല. 70,000 വർഷങ്ങൾക്ക് മുമ്പോടെ ഹോമോ സാപിയൻസ് സ്പീഷ്യസിൽ പെടുന്ന ജീവികൾ സംസ്കാരം എന്ന് ഇന്നറിയപ്പെടുന്ന വിപുലവും വൈവിധ്യം നിറഞ്ഞതുമായ ഒരു ഘടനയ്ക്ക് രൂപം നൽകിയിരുന്നു എന്ന് അനുമാനിക്കുന്നു. ഇതിന്റെ വികാസ പരിണാമങ്ങളാണു നമ്മൾ പിന്നീട് ചരിത്രമെന്ന പേരിൽ രേഖപ്പെടുത്തി വെച്ചത്. ആ സമയത്തു തന്നെ പൂർവ്വ ആഫ്രിക്കൻ ദേശത്തു നിന്നും ഹോമോസാപ്പിയൻസ് അറേബ്യൻ ഭൂപ്രദേശത്തേക്ക് പടരുകയും അവിടെ നിന്നും യൂറോപ്പില്ലേക്ക് വ്യാപിക്കുകയും ചെയ്തു എന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു.

പിന്നീട് സാപ്പിയൻസ് നിയാണ്ടർത്താലുകളുമായും ഡെനിസോവിയൻസുമായും എറെക്ടസ്സുകളുമായും ഇണ ചേർന്ന് കൂടിക്കലർന്നാണ് വിവിധ ദേശങ്ങളിലായി ഇന്നുകാണുന്ന നമ്മളൊക്കെയും ഉണ്ടായത് എന്നൊരു കണ്ടെത്തലും, എന്നാൽ അന്നുണ്ടായിരുന്ന മറ്റു മനുഷ്യ സ്പീഷിസുകളെ മൊത്തം കൊന്നൊടുക്കിയും പ്രകൃതിയോടു പിടിച്ചു നിൽക്കാനാവാതെ പലതും സ്വയമൊടുങ്ങിയും തീർന്നപ്പോൾ അവിടെ പിടിച്ചു നിന്ന ഏകവർഗം സാപ്പിയൻസ് മാത്രമെന്നുമുള്ള വാദമുഖങ്ങളും ഉണ്ടായിരുന്നു. രണ്ടാം വാദമായിരുന്നു ശരിയെങ്കിൽ നമ്മുടെയൊക്കെ പൈതൃകം പൂർവ്വ ആഫ്രിക്കൻ വനാന്തരങ്ങളിൽ ഉണ്ടായിരുന്ന ആ സാപിയൻസ് തന്നെയ ആവുമായിരുന്നു. എന്നാൽ 2010 ഇൽ നിയണ്ടർത്താൽ ജീനുകളെ പറ്റിയുള്ള പഠനത്തിൽ സമകാലീന മനുഷ്യരിലെ DNA കളുമായി താരതമ്യം ചെയ്യുക വഴി കാതലായ ചില പൊരുത്തങ്ങൾ കണ്ടെത്താൻ ശാസ്ത്ര ലോകത്തിനു കഴിഞ്ഞു. പൂർവ്വ ഏഷ്യയിലേയും യൂറോപ്പിലേയും ജനങ്ങളിലെ DNA യിൽ 1 മുതൽ 4 ശതമാനം വരെ നിയാണ്ടർത്താൽ DNA തന്നെയാണുള്ളത് എന്ന് കണ്ടെത്തി. ഇതു നൽകുന്ന സൂചന, അന്നത്തെ ഹോമോസ് പരസ്പരം ഉണചേർന്നിരുന്നു എന്നും അവർ പുതിയ സന്തതി പരമ്പരകൾ ഉണ്ടാക്കിയിരുന്നു എന്നും തന്നെയാണ്. നിലവിൽ നമുക്ക് പുതിയൊരു നിയാണ്ടർത്താൽ കുട്ടിയെ സാപിയൻ മാതാവിലൂടെ പുനർജ്ജനിപ്പിക്കാൻ സാധ്യമാണ് എന്നതാണു വസ്തുത.

[ലോവർ, മിഡിൽ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ ഏഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന പുരാതന മനുഷ്യന്റെ വംശനാശം സംഭവിച്ച ഒരു ജീവിവർഗമാണ് ഡെനിസോവൻസ് അല്ലെങ്കിൽ ഡെനിസോവ ഹോമിനിൻസ്. കുറച്ച് അവശിഷ്ടങ്ങളിൽ നിന്നാണ് ഡെനിസോവൻ അറിയപ്പെടുന്നത്, തൽഫലമായി, അവയെക്കുറിച്ച് അറിയപ്പെടുന്ന മിക്കതും ഡിഎൻ‌എ തെളിവുകളിൽ നിന്നാണ്.]

സ്വന്തം കാര്യങ്ങൾ നോക്കി നടത്താൻ പറ്റുന്ന അപ്രധാനികളായിരുന്ന കേവലമൊരു മൃഗം മാത്രമായിരുന്നു എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കൻ വനാന്തരങ്ങളിൽ കഴിഞ്ഞിരുന്ന ഹോമോ സാപിയൻസ്. പിന്നീടു വന്ന സഹസ്രാബ്ദങ്ങളിലൂടെ ഭൂമുഖത്താകെ പടർന്ന്, ലോകത്തിന്റെ തന്നെ യജമാനന്മാരായിട്ടവർ മാറി. ദൈവം എന്ന വാക്കിനു പകരം വെയ്ക്കുന്ന തരത്തിലേക്ക് സാപിയൻസ് ഉയർന്നിരിക്കുന്നു. ചുറ്റുപാടുകളെ കീഴടക്കി, ഭക്ഷ്യോത്പാദനം വർദ്ധിപ്പിച്ച്, നാഗരികതകളും സാമ്രാജ്യങ്ങളും പണിത്, വ്യാപാര ശൃംഖലകൾ തീർത്ത്, മറ്റു ജീവജാലങ്ങൾക്ക് അറുതി വരുത്തി മുന്നേറുകയാണിന്നിവർ.

ആയിടത്തേക്ക്, ഇന്ന് സൂക്ഷ്മാണുവായ കേവലമൊരു കൊറോണവൈറസ് വന്ന് സാപിയൻസിനെ മൊത്തം വീടിനകത്ത് തളച്ചിട്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. യുഗങ്ങൾ ഇനിയും ഏറെ വരാനുണ്ട്. ഹോമോ സാപിയൻസ് നശിപ്പിച്ചു കളഞ്ഞ മനുജാതികൾ നിരവധിയുണ്ട്, നിലവിൽ കേവലമൊരു ബന്ധുവായി കാണാൻ പറ്റുന്നത് ചിമ്പാൻസിയെ മാത്രമാണ്. അല്പം അകന്നാണെങ്കിലും ഗോറില്ലകളും ഒറാങ് ഊട്ടാനുകളും ഉണ്ടെന്നല്ലാതെ മനുജാതിയിൽ പെട്ട ഒന്നിനേ പോലും ഹോമോ സാപിയൻസ് നിലനിർത്തിയിരുന്നില്ല.

സഹ്യന്റെ മകൻ

1.
ഉത്സവം നടക്കയാണമ്പലമുറ്റത്തു-
യർന്നുജ്ജ്വലൽ ദീവട്ടികളിളക്കും വെളിച്ചത്തിൽ.

2.
പതയും നെറ്റിപ്പട്ടപ്പൊന്നരുവികളോലും
പതിനഞ്ചാനക്കരിം പാറകളുടെ മുമ്പിൽ.

3.
വാദ്യമേളത്തിൻ താള പാതത്തിൽ തലയാട്ടി-
പ്പൂത്ത താഴ്വര പോലെ മരുവീ പുരുഷാരം.

4.
സംഘമായ് മുറുക്കിക്കൊണ്ടിരിക്കും ചിലർ ചൊൽവൂ
തങ്ങളിൽ “കുറുമ്പനാണാ നടുക്കെഴും കൊമ്പൻ.”

5.
പൊൽത്തിടമ്പേറിദ്ദേവൻ പെരുമാറുമാപ്പെരും
മസ്തകകടാഹത്തിൽ മന്ത്രിപ്പൂ പിശാചുക്കൾ.

6.
മുഴുവൻ തോർന്നിട്ടില്ലാ മുൻ മദജലം, പക്ഷേ-
യെഴുന്നള്ളത്തിൽക്കൂട്ടീ എന്തൊരു തലപ്പൊക്കം!

7.
വൻപുകൾ ചൂഴും വളർ കൊമ്പുകളനുമാത്രം
വെമ്പുകയാവാം മഹാ സഹസങ്ങളെപ്പുൽകാൻ.

8.
കണ്ണുകൾ നിണസ്വപ്നം കാൺകയാം, തുമ്പിക്കരം
മണ്ണു തോണ്ടുന്നൂ – പാവം വിറപ്പൂ ശാന്തിക്കാരൻ !

9.
ശബ്ദ സാഗരം കിടന്നലതല്ലട്ടേ തീയിൻ
ഭിത്തികളെരിയട്ടേ, തിരക്കീടട്ടേ നരർ.

10.
കൂച്ചു ചങ്ങല തന്നെ കാൽത്തൂണിൽ തളയ്ക്കട്ടേ
കൂർത്ത തോട്ടി ചാരട്ടേ കൃശ ഗാത്രനീപ്പാപ്പാൻ

11.
കരുതീലിവയൊന്നുമാ പ്രൗഢമസ്തിഷ്കത്തി-
ന്നിരുളിൽ ഭ്രാന്തിൻ നിലാവോലുമാ കൊലക്കൊമ്പൻ.

12.
സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ
വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി.

13.
തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ
സഞ്ചിതവിഭവമാം സഹ്യ സാനു ദേശത്തിൽ.

14.
ഉന്നിദ്രം തഴയ്ക്കുമീ താഴ്വര പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാൻ വേറിട്ടിടം ?

15.
മലവാഴകൾ പൂത്തു മാണിക്യമുതിർക്കുന്നു,
മലയാനിലൻ വന്നു മസ്തകം തലോടുന്നു.

16.
പട്ടിലും മൃദുലമാം പല്ലവങ്ങളു, മീന്തൽ
പ്പട്ടിലിൻ മുളകളും വിരുന്നിനൊരുക്കുന്നു.

17.
കാട്ടിലെപ്പൂഞ്ചോലകൾ കൈകളിലമൃതത്തെ
ക്കാട്ടിലും മേലാം തണ്ണീർ കാട്ടിയും വിളിക്കുന്നു.

18.
എ,ന്തിതിലൊന്നും മുന്മട്ടാശകൾ മുളപ്പീലാ
ചിന്തകൾ കടന്നൽക്കൂടാക്കുമാത്തലയ്ക്കുള്ളിൽ.

19.
നീട്ടിവെച്ചീടും കാലിൽപ്പാൽച്ചറം തെറിപ്പിച്ചു
കാട്ടു പാതയിലൂടെ നടന്നാൻ മഹാസത്വൻ.

20.
കാറ്റിലെന്തിതു, പുതുപ്പാലപ്പൂ സുഗന്ധമോ?
കാട്ടിലെപ്പനകൾ തൻ കള്ളൊലി സൗരഭ്യമോ?

21.
മെരുവിൻ മദദ്രവമണമോ? തുമ്പിക്കയ്യാൽ
ചെറുതെന്നലിൽ തപ്പിച്ചെറ്റിട നിന്നാനവൻ.

22.
പാറയിൽ നിന്നും ജലം പോലെ, വിസ്മയമേ, തൻ
വീര്യമൊക്കെയും വാർന്നു പോവതായ് ത്തോന്നീടുന്നു.

23.
വിഷ വല്ലരി തിന്നോ? വിപിനാന്തരാളത്തിൻ
വിഷമജ്വരം വന്നു തന്നെയും ബാധിച്ചെന്നോ?

24.
ഹസ്തകൃഷ്ടമായ് മഹാ ശാഖകളൊടിയുന്നു;
മസ്തകത്തിൽ ചെമ്മണ്ണിൻ പൂമ്പൊടി പൊഴിയുന്നു.

25.
ഉൾത്തരിപ്പേലും ഗണ്ഡഭിത്തിചേർത്തുരയ്ക്കവേ
രക്തഗന്ധിയാം പാ, ലാപ്പാലയിൽ നിന്നൂറുന്നു.

26.
നിർഗ്ഗതബല, മെന്നാലുഗ്രവീര്യം തന്നുടൽ
നിഗ്രഹോത്സുകം സ്നേഹവ്യഗ്രമെങ്കിലും ചിത്തം.

27.
നീളവേ നടന്നാനാ നിസ്പൃഹൻ, വസന്തത്തിൻ
കാലടി മണം കോലും കാട്ടു പാതയിലൂടെ.

28.
അവിടെപ്പുള്ളിപ്പുലി പൊന്തയിൽ പളുങ്ങുന്നു-
ണ്ടവനെക്കൊമ്പിൽ കോർക്കാൻ തൻ കരൾ തരിപ്പീല.

29.
വാൽക്കുവാൽ മണ്ടീടുന്ന വാനരഭീരുക്കളും
വായ്ക്കുവായ് പുച്ഛിക്കുന്നുണ്ടാവില്ല വക്കാണിപ്പാൻ.

30.
കാട്ടു പൊയ്കയിൽ കൊമ്പിട്ടടിപ്പൂ മഹിഷങ്ങൾ,
തേറ്റയാൽ ഘർഷിക്കുന്നു സൂകരം വൃക്ഷോദരം.

31.
ചെവി തേറുന്നൂ വേടരേറുമാടത്തിൽ പാടും
ചെറുതേനൊലിഗ്ഗാന, മരുതേ ശ്രദ്ധിക്കുവാൻ.

32.
പകൽ പോയ്, മടയിങ്കൽ മാമരനിഴലുകൾ-
ക്കകിടേകുവാൻ വീണ്ടു മാർദ്രയാമിരുളെത്തി.

33.
തൻ നീഡവൃക്ഷം തേടിത്താഴുന്നൂ ചിറകുകൾ,
വിൺനീലപ്പൂവൻ മയിൽ വിരുത്തീ പുള്ളിപ്പീലി!

34.
വനമല്ലിക പൂത്തു വാസന ചൊരിയുന്നൂ,
വനദേവിമാർ നൃത്തം വെയ്ക്കുന്നു നിലാക്കുത്തിൽ.

35.
ഇരവിൻ വേട്ടക്കാർതന്നോട്ടത്തിലൊടിയുന്നു
ചെറുചില്ലകൾ – ഓരി ശവത്തെ വിളിക്കുന്നു.

36.
ഈ വരും വിരാവമെ, ന്തിരുളിൻ നിശ്ശബ്ദത
ചീവിടും നൂറായിരം ചീവീടിൻ വിലപമോ?

37.
ഉത്തരക്ഷണത്തിൽത്തൻ ചേതനയുണർന്നി, താ
യുത്സവരംഗത്തിൽ നിന്നുയരും വാദ്യാരവം.

38.
വകവെച്ചീലാ വമ്പ, നവനിഗ്ഘോഷം വെറും
വനപല്വല വർഷാകാല മണ്ഡൂകാലാപം;

39.
വരിയായുദ്യോതിക്കുമിദ്ദീവെട്ടികൾ മുറ്റും
വനകുഞ്ജകദ്യോതഖദ്യോതശതം മാത്രം!

40.
അകലുന്നിതു രാത്രിയാരണ്യ മരക്കൊമ്പിൽ
പകൽ പിന്നെയും ലൂതാതന്തുക്കൾ ബന്ധിക്കുന്നു.

41.
ഗൂഢമാം വള്ളിക്കെട്ടിന്നുള്ളിൽ നിന്നെഴുന്നേറ്റു
പേട മാനുകളുടെ പേടിയെത്തി നോക്കുന്നു.

42.
എന്തതീപ്പുതുവനപാതയിൽ പരിചിത-
ഗന്ധമൊന്നുലാവുന്നു പ്രാണ നിർവ്വാണപ്രദം.

43.
മാമര ശിഖരങ്ങളൊടിഞ്ഞ വടു കാണാം
താമരയിലകൾ തൻ വടിവാമടികളും,

44.
ആവി പൊങ്ങിന പച്ചപ്പിണ്ടവും, ഭാഗ്യം ഭാഗ്യ-
മാ വഴി നടന്നിട്ടുണ്ടാനകൾ കുടിക്കുവാൻ.

45.
ഉടനേ കേൾക്കായവന്നുത്സവ രംഗത്തിൽ നി-
ന്നുയരും ശൃംഗധ്വനിയ, ല്ലൊരു ചിന്നം വിളി!

46.
പുലർവായുവിലാടും കാശചാമരങ്ങൾ തൻ
തെളിവാർനിഴൽ ചിന്നിത്തേങ്ങുമൊരാറ്റിൻ വക്കിൽ.

47.
അഗ്രഭാഗത്തിൽ കാണായ് വാരണ നിവഹങ്ങൾ,
സഹ്യ മാമലയുടെ സൗന്ദര്യ സന്ദോഹങ്ങൾ!

48.
കാൽക്ഷണാലവൻ മുന്നോട്ടാഞ്ഞു – പൊട്ടുന്നൂ കാലിൽ
കൂച്ചു ചങ്ങല, യല്ല കുടിലം വല്ലീ ജാലം.

49.
എന്തിതീക്കോലാഹലം? “ആനയോടി!”യെന്നൊരു
വൻ തിരക്ക, ല്ലെമ്പാടും വളരും കൊടുങ്കാറ്റോ?
50.
ഇരമ്പും മലവെള്ളപ്പൊക്കമോ, കാട്ടാളന്മാ-
രിരുഭാഗവും വളഞ്ഞാർത്തു കാടിളക്കുന്നോ?

51.
വാനരം മറിയുന്നോ തൻ പുറത്തേറി, പ്പൂത്ത
കാനന വിടപങ്ങൾ പേടി പൂണ്ടോടീടുന്നോ ?

52.
കരയുന്നുവോ തൻ കാൽച്ചുവട്ടിൽ ചെടികൾ,
താനുരിയും കൊമ്പത്തുനിന്നൊലിക്കുന്നൊവോ രക്തം ?

53.
“കൂർപെറും മാലോകരേ, വെളിയിൽ കടക്കുവിൻ,
ഗോപുരമടയ്ക്കുവ, നമ്പലം കൊലക്കളം!”

54.
ഒട്ടിടയ്ക്കാഗ്ഘോഷവും വെട്ടവുമടങ്ങിപ്പോയ്,
ഒട്ടിനിൽക്കുന്നൂ മൂക്കിലൊരു ദുർഗ്ഗന്ധം മാത്രം.

55.
ഇരുൾ നീങ്ങവേ വീണ്ടുമാ മത്തമാതംഗത്തിൻ
ചെറുകണ്ണുകൾ കണ്ടോ ചേണെഴും തൽ സങ്കല്പം?

56.
കവിളിൽ പരാക്രമ കന്ദളം മുളയ്ക്കിലും
കളി കൈവിടാത്ത കോമള കളഭങ്ങൾ.

57.
ആറ്റുനീർ കുടിക്കിലും പ്രണയത്തണ്ണീരിനായ്
നാറ്റിടും പിടകളും – തൻ മഹോത്സവ രംഗം!

58.
മോന്തിയോ കള്ളിൻ നേരാം കുളിർനീ, രവരൊത്തു
ചീന്തിയോ കരിമ്പൊക്കും കാട്ടുനായ്ങ്കണയവൻ?

59.
കാട്ടുതാളിലയൊത്ത കോമള കർണ്ണങ്ങളിൽ
കൂട്ടുകാരിയോടവൻ മന്ത്രിച്ചോ മനോരഥം?

60.
ശൃംഖലയറിയാത്ത സഖിതൻ കാലിൽ പ്രേമ-
ച്ചങ്ങല ബന്ധിച്ചുവോ ചഞ്ചലൽത്തുമ്പിക്കയ്യാൽ ?

61.
അറിയില്ലൊരുപക്ഷേ, പന്തലിൽ പലേപടി
മറിയും കുലവാഴയ്ക്കറിയാം പരമാർത്ഥം.

62.
കൂട്ടമൊത്തവൻ പോകെക്കരളിൽ കാമക്രോധ-
ക്കാട്ടുതീ വാച്ചോരെതിർ കൊമ്പനോടിടഞ്ഞുവോ?

63.
കാനനം കുലുങ്ങവേ, കണ്ടു തൻ പിടികൾ തൻ
മാനസം കൊണ്ടാടവേ, കുട്ടികൾ നടുങ്ങവേ.

64.
ആ യമദണ്ഡങ്ങളോടക്കാലഹസ്തത്തോടു-
മായപോലെതിർത്തോ തന്നടിമച്ചോറിൻ വീര്യം?

65.
ഹുംകൃതി പതയുന്ന ശത്രുകുംഭത്തിൽ പിന്നെ-
ത്തൻ കൊലച്ചിരി കടയോളവും കടത്തിയോ?

66.
അറിയില്ലൊരുപക്ഷേ, ഗോപുരപുരോഭൂവിൽ
നിറയും മുറിക്കൽകൾ പറയും പരമാർത്ഥം.

67.
പിൻ,പുഷഃ പ്രകാശത്തിലിരുളിൻ മുമ്പിൽ പേടി-
ച്ചമ്പിയ മാലോകർതൻ വമ്പുകളുണരവേ,

68.
അമ്പല മതിൽ കേറിയിരുന്നാൻ, ദുർമൃത്യുവിൻ
മുമ്പിലെസ്സേവക്കാര, നൊരു പട്ടാളക്കാരൻ

69.
ആ നരനുടെ തോക്കൊന്നലറി, യശരണ-
മാരെയോ വിളിച്ചു കേണടിഞ്ഞാൻ മദഗജം.

70.
ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ, മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം?

71.
എങ്കിലുമതു ചെന്നു മാറ്റൊലിക്കൊണ്ടൂ, പുത്ര
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ!

ഹോളിദിനചിന്തകൾ

happy holi day

ഹൈദ്രാബാദിലാണു ഞാൻ. ഓൺപാസീവ് എന്ന കമ്പനിയിൽ ചേരാനായി വരുമ്പോൾ ഗൂഗിൾ വഴി അടുത്തുള്ള ഒരു പിജി കണ്ടെത്തിയിരുന്നു. കാശല്പം കൂടുതലെങ്കിലും മറ്റുള്ള എല്ലാകാര്യങ്ങളിലും ഏറെ മുന്നിലാണു ഹോസ്റ്റൽ. വിവിധങ്ങളായ ഫുഡും കിട്ടും. ഒരു ഫാമിലി തന്നെയാണു ഫുഡൈറ്റങ്ങൾ ഉണ്ടാക്കുന്നത്. ഹോളിയുടെ അനുബന്ധമായി നടന്നൊരു കാര്യമാണിത്.

ഹോസ്റ്റലിലെ പണിക്കാർക്കൊക്കെ എന്നോട് ഏറെ സ്നേഹമായിരുന്നു സംഭവശേഷം… ഫുഡുണ്ടാക്കുന്ന അമ്മച്ചിമാർ നാലഞ്ചു ദിവസം മുമ്പ് ഹോളിക്ക് സമ്മാനമോ മറ്റെന്തോ എന്നപോലെ കാശ് വേണമെന്നു പറഞ്ഞു. ഭക്ഷണമാക്കുന്നവർ പ്രധാനികൾ മൂന്ന് അമ്മച്ചിമാരും, ഒരാളുടെ മകളും, മകളുടെ ഭർത്താവും, 20 ഓളം പ്രായം വരുന്ന ആ മകളുടെ ഇരട്ടക്കുട്ടികളും ആണ്. ഇതിൽ ഒരമ്മച്ചിയാണു കാശ് ചോദിച്ചത്. ഞാൻ 100 രൂപ കൊടുത്തു; അപ്പോഴേക്കും മറ്റു രണ്ടുപേരും വന്നു. അങ്ങനെ 300 കൊടുത്തു. ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവരോടും ഇവർ ചോദിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം പേരും കൊടുത്തിരുന്നില്ല. സഹമുറിയൻ ബിജെപ്പിക്കാരൻ അവരെ തെറി പറയുന്നതും കേട്ടിരുന്നു. പിന്നെ ചോദിച്ച മറ്റു പണിക്കാർക്കൊക്കെ നൂറു നൂറു വെച്ചും രഹസ്യമായി ഞാൻ കൊടുത്തിരുന്നു. സഹമുറിയൻ അവരോടു പറഞ്ഞത്, ഞങ്ങൾ ഒരാൾക്ക് 500 വെച്ച് മൂന്നുപേർക്കും കൊടുത്തിട്ടുണ്ട്, ഇങ്ങനെ എല്ലാവരും ചോദിച്ചാൽ എവിടെ നിന്നിങ്ങനെ കാശുണ്ടാക്കും എന്നൊക്കെയായിരുന്നു. അവർക്ക് ഇംഗ്ലീഷറിയാം, അവർ എന്നോടു കാര്യം പറഞ്ഞു, നിങ്ങൾ ചേച്ചിമാർക്ക് 500 വെച്ചു കൊടുത്തില്ലേ എന്ന്. സഹ മുറിയൻ പറഞ്ഞല്ലോ എന്നും. അവനെ നന്നായിഅറിയുന്ന ഞാൻ വെറുതേ ചിരിച്ചു വിട്ടു; എന്നിട്ട് 100 രൂപവെച്ചു കൊടുത്തു. ആരോടുമിക്കാര്യം പറയരുതെന്നും പറഞ്ഞു.

അവർക്കൊക്കെ ഇപ്പോൾ എന്നെ കാണുമ്പോൾ നല്ല സൗഹൃദവും ബഹുമാനവും ഒക്കെയാണ്. എന്നെ ആദ്യം കണ്ടപ്പോൾ ഒരു സ്വാമിജിയാണെന്നു ധരിച്ചത്രേ. ഹോസ്റ്റൽ നോക്കി നടത്തുന്നവരിലാരോടോ ഇവരിക്കാര്യം ചോദിച്ചുവത്രേ. അവർ പറഞ്ഞു കേരളക്കാരനാണു ഞാനെന്നും; കേരളക്കാരൊക്കെ അങ്ങനെയാ, കാവിമുണ്ടുടുത്താണു നടക്കാറെന്നും മറ്റും. ഞാൻ മുണ്ടുടുത്ത് ഹോസ്റ്റലിനു പുറത്തിതേവരെ ഇറങ്ങിയിട്ടില്ല. ഭക്ഷണം കഴിക്കാൻ മാത്രം താഴെ അടുക്കള സൈഡിലേക്ക് പോകും എന്നുമാത്രം.

കാശ് കിട്ടിയതിനാൽ ഇവർക്കൊക്കെയും എന്നോട് കണ്ടമാനം ബഹുമാനവും സ്നേഹവും ഒക്കെയാണ്. കാശിനാണു വില; മനുഷ്യർക്കല്ലെന്നുള്ള വിവരങ്ങൾ തന്നെയാണ് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലൂടെ ജീവിതമെന്നോടു പറയുന്നത്. ഫ്രീ കിറ്റുകൊടുത്ത് നാട്ടാരെ പാട്ടിലാക്കി വോട്ടിനു തെണ്ടുന്ന ജനാധിപത്യബോധത്തെ ഇടയിലെപ്പോഴോ ഫെയ്സ്ബുക്കിൽ ആരോ എന്നെ ഓർമ്മിപ്പിച്ചു.

ആ അമ്മച്ചിമാരിലാരുടേയോ കെട്ട്യോൻ ആവണം. ഒരു സുന്ദരൻ വയസ്സൻ മൂപ്പരുണ്ട്. 70 വയസ്സൊക്കെ കഴിഞ്ഞു കാണും. അയാൾ എന്നും രാവിലെ ഇവിടെ നിന്നും ചായ കുടിക്കുമായിരുന്നു. അവിടെ നിന്നും അത്ര രാവിലെ ഞാൻ മാത്രമേ ചായ കുടിക്കാറുള്ളൂ. മറ്റുള്ള മുറിയന്മാർ ഉണരുംപ്പോൾ തന്നെ ഒമ്പതു കഴിയും. രാത്രിയിൽ ഹോസ്റ്റലിലേക്ക് പാലുകൊണ്ടുവരുന്നയാൾ ഇതേകാര്യം പറഞ്ഞെന്നോടു കാശു ചോദിച്ചപ്പോൾ ഞാൻ ഈ വയസ്സൻ മൂപ്പരോടും ചിരിച്ചു കൊണ്ടു വേണോന്ന് ചോദിച്ചു, അയാളും അടുത്തുണ്ടായിരുന്നു. അയാളും അപ്പോൾ ചിരിച്ചതേ ഉള്ളൂ, ഞാൻ വെറുതേ നൂറു മൂപ്പർക്കും കൊടുത്തു… വാങ്ങി.

എന്നും രാവിലെ ഗെയ്റ്റ് വക്കിൽ അയാൾ വെയിൽ കൊള്ളാൻ ഇരിക്കാറുണ്ട്. രാവിലെ ഓഫീസിലേക്ക് വരാൻ നേരം ഇന്നയാൾ എന്നെ കണ്ടപ്പോൾ എണീറ്റ് നിന്ന് കഴുത്തിൽ കിടന്ന തോർത്തെടുത്ത് കയ്യിൽ വെച്ച് ചിരിച്ചു കൊണ്ട് തെലുങ്കിൽ ഗുഡ്മോണിങ് സാർ എന്നു പറഞ്ഞു. അയാളുടെ ആ വെപ്രാളവും, പരിഭ്രാന്തിയും കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്ത വിഷമമായിപ്പോയി. കാണുമ്പോൾ ഉള്ള ഈ പരാക്രമങ്ങൾ ഒന്നും വേണ്ടെന്നും, വഴിയോരത്തു കാണുമ്പോൾ ഒരു പുഞ്ചിരി മാത്രം മതിയെന്നും പറയണമെന്നുണ്ടായിരുന്നു; പക്ഷേ എനിക്കയാളുടെ ഭാഷയറിയില്ലല്ലോ!!

സലാർ ജംഗ് മ്യൂസിയം

ഹൈദരാബാദിലെത്തുന്ന ഏവരും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട വിരുന്നാണു സലാർ ജംഗ് മ്യൂസിയം. ചാർമിനാർ, മക്ക മസിജിദ്, സ്റ്റേറ്റ് സെൻടൽ ലൈബ്രറി എന്നിവയോടു ചേർന്നുതന്നെയാണു മൂസിയവും സ്ഥിതിചെയ്യുന്നത്. അർദ്ധവൃത്താകൃതിയിലുള്ള സാലാർ ജംഗ് മ്യൂസിയം പതിറ്റാണ്ടുകളുടെ യാഥാർത്ഥ്യവും സമൃദ്ധിയും പ്രദർശിപ്പിക്കുന്നു. രണ്ട് നിലകളിലായി പരന്നുകിടക്കുന്ന ഈ മ്യൂസിയം 38 ഗാലറികളായി തിരിച്ചിരിക്കുന്നു. തൊട്ടടുത്തു തന്നെയാണു ബിർളാ മന്ദിരും ഹുസൈൻ സാഗർ തടാകവും ഉള്ളത്. ചിലപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റയാൾ ശേഖരമായിരിക്കണം ഈ മ്യൂസിയം. രാജ രവി വർമ്മയുടെ ചിത്രം വരെ ഇവിടെയുണ്ട്. മ്യൂസിയത്തോടി ചേർന്നു നടക്കുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയും ഏറെ പ്രസിദ്ധമാണിവിടം. കൊട്ടാര സമാനമായൊരു കെട്ടിടം ഇതിനായി മാറ്റി വെയ്ക്കാൻ കഴിഞ്ഞതും മഹനീയമാണ്. ഹൈദരാബാദിലെ മൂസി നദിയുടെ തെക്കേ തീരത്തായി സാലാർ ജംഗ് റോഡിലാണ് ദാർ-ഉൽ-ഷിഫയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഈ നദിയുടെ കൈവഴിയാണ് ഹുസൈൻ സാഗർ തടാകമായി മാറിയത്.
സെലെക്റ്റ് ചെയ്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. കാണുക.
Salar-Jung-Museum-hyderabad 71
ഈസ്റ്റേൺ ബ്ലോക്ക് (മിർ ലെയ്ക്ക് അലി ഖാൻ ഭവൻ), വെസ്റ്റേൺ ബ്ലോക്ക് (മിർ തുരാബ് അലി ഖാൻ ഭവൻ), ഇന്ത്യൻ ബ്ലോക്ക് എന്നിങ്ങനെ മൂന്ന് കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നു. ഗാലറികളിൽ ഭൂരിഭാഗവും (27 എണ്ണം) മ്യൂസിയത്തിന്റെ ഇന്ത്യൻ / സെൻട്രൽ ബ്ലോക്കിലാണ്. മ്യൂസിയത്തിന്റെ വെസ്റ്റേൺ ബ്ലോക്കിൽ 7 ഗാലറികളും ഈസ്റ്റേൺ ബ്ലോക്കിൽ 4 ഗാലറികളുമുണ്ട്. ഫോട്ടോ സെക്ഷൻ, എഡ്യൂക്കേഷൻ വിംഗ്, കെമിക്കൽ കൺസർവേഷൻ ലബോറട്ടറി, ഡിസ്പ്ലേ സെക്ഷൻ എന്നിങ്ങനെ നിരവധി സ്മാരകങ്ങൾ സ്മാരകത്തിനുള്ളിൽ ഉണ്ട്.

സലാർ ജംഗ് മ്യൂസിയത്തിന്റെ ചരിത്രം

ഇന്ത്യയിലെ മൂന്നാമത്തെ വലിയ മ്യൂസിയമാണ് ഹൈദരാബാദിലെ സലാർ ജംഗ് മ്യൂസിയം. 1951 ഡിസംബർ 16 ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇത് തുറന്നതായി പ്രഖ്യാപിച്ചു. 1968 ൽ മ്യൂസിയത്തിന്റെയും സലാർ ജംഗ് മ്യൂസിയം ലൈബ്രറിയുടെയും മുഴുവൻ ശേഖരവും ദിവാൻ ഡിയോഡിയിൽ നിന്ന് നിലവിലെ കെട്ടിടത്തിലേക്ക് മാറ്റി. 2000 ത്തിൽ രണ്ടു കെട്ടിടങ്ങളും കൂടിച്ചേർത്ത് ഇതു വിപുലപ്പെടുത്തി. രണ്ട് നിലകളിലായാണു മ്യൂസിയം ഉള്ളത്. വൈവിധ്യമാർന്ന നിരവധി കരകൗശല വസ്തുക്കളും വിവിധരാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന വസ്തുവകകളും, ചരിത്രത്താളുകളിൽ മാഞ്ഞു പോവുന്ന നിരവധി വസ്തുക്കളും ഇവിടങ്ങളിൽ കാണാനാവും. ഇവ പ്രധാനമായും ശേഖരിച്ചത് സലാർ ജംഗ് മൂന്നാമൻ എന്ന് അറിയപ്പെടുന്ന മിർ യൂസഫ് അലി ഖാൻ ആണ്, നവാബ് തുരാബ് അലി ഖാൻ (സലാർ ജംഗ് ഒന്നാമൻ ) അവന്റെ പിൻഗാമികളും ആണു ശരിക്കും അവകാശികൾ. മിർ യൂസഫ് അലി ഖാൻ തന്റെ ജീവിതകാലം മുഴുവൻ പുരാതന വസ്തുക്കളും കലാസൃഷ്ടികളും ശേഖരിക്കുകയും തന്റെ സമ്പത്തിന്റെ ഗണ്യമായ തുക ചെലവഴിച്ച് ലോകമെമ്പാടും നിന്ന് ശേഖരിക്കുകയും ചെയ്തു.

സലാർ ജംഗ് മൂന്നാമൻ / നവാബ് മിർ യൂസഫ് അലി ഖാൻ തന്റെ നാൽപതുവർഷക്കാലം ലോകമെമ്പാടുമുള്ള വിവിധ കലാസൃഷ്ടികളും കയ്യെഴുത്തുപ്രതികളും ശേഖരിക്കുന്നതിന് ചെലവഴിച്ചു. തന്റെ അഭിനിവേശം പിന്തുടരാൻ അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ചു. തുടക്കത്തിൽ അദ്ദേഹത്തിന്റെ ശേഖരം സലാൻ ജംഗ്സിന്റെ പൂർവിക കൊട്ടാരമായ ദിവാൻ ഡിയോഡിയിൽ സൂക്ഷിച്ചിരുന്നു.

സലാർ ജംഗ് മൂന്നാമന്റെ മരണത്തിനുശേഷം, മ്യൂസിയം ഉണ്ടാക്കുക എന്ന ആശയം അന്നത്തെ ഹൈദരാബാദ് ചീഫ് സിവിൽ അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ എം. കെ. വെലോഡിക്കു തോന്നി. സാലർ ജംഗ് മൂന്നാമന്റെ വിവിധ കൊട്ടാരങ്ങളിൽ നിന്ന് എല്ലാ വസ്തുക്കളും ശേഖരിക്കാനും തരംതിരിക്കാനുമുള്ള ഉത്തരവാദിത്തം അങ്ങനെ അന്നത്തെ പ്രശസ്ത കലാ നിരൂപകനായ ഡോ. ജെയിംസ് കസിൻസിന് നൽകി.

1996 വരെ മ്യൂസിയം ഇന്ത്യാ ഗവൺമെന്റിന്റെ നേരിട്ടുള്ള പരിധിയിലായിരുന്നു. എന്നിരുന്നാലും, പിന്നീട് പാർലമെന്റ് ആക്റ്റ് (1961 ലെ 26 ലെ നിയമം) വഴി ഇത് ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി അംഗീകരിക്കപ്പെടുകയും അതിന്റെ ഭരണം ഒരു സ്വതന്ത്ര ബോർഡ് ഓഫ് ട്രസ്റ്റിക്ക് കീഴിൽ വരികയും ചെയ്തു. ആന്ധ്ര ഗവർണർ, ഇന്ത്യാ ഗവൺമെന്റ്, ആന്ധ്രാപ്രദേശ്, ഉസ്മാനിയ യൂണിവേഴ്സിറ്റി, സലാർ ജംഗ്സ് ഫാമിലി എന്നിവ പ്രതിനിധീകരിച്ച അംഗങ്ങൾ ആയിരുന്നു അന്ന് ആ ട്രസ്റ്റിൽ. ഇപ്പോൾ തെലുങ്കാനയായി മാറിയപ്പോൾ ഇതിലും മാറ്റങ്ങൾ വന്നിരിക്കും

സലാർജംഗ് മ്യൂസിയത്തിലെ ശേഖരങ്ങൾ

43000-ത്തോളം ആർട്ട് ഒബ്ജക്റ്റുകൾ, 9000 കയ്യെഴുത്തുപ്രതികൾ, 47000 അച്ചടിച്ച പുസ്‌തകങ്ങൾ എന്നിവയുടെ ശേഖരം ഉള്ള സലാർ ജംഗ് മ്യൂസിയം സന്ദർശകർക്കെല്ലാം മികച്ച ദൃശ്യാനുഭവം തരുന്നുണ്ട്. രണ്ട് നിലകളിലായി 38 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. സാലർ ജംഗ് മ്യൂസിയത്തിൽ 13,654 ഓളം വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു.

ഇന്ത്യൻ ആർട്ട്, ഈസ്റ്റേൺ ആർട്ട്, യൂറോപ്യൻ ആർട്ട്, ചിൽഡ്രൻ ആർട്ട്, മിഡിൽ ഈസ്റ്റേൺ ആർട്ട്, ഫൗണ്ടേഴ്സ് ഗാലറി, അപൂർവ കയ്യെഴുത്തുപ്രതി വിഭാഗം എന്നിവ മ്യൂസിയത്തിലെ ശേഖരത്തിൽ ഉൾപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മ്യൂസിക്കൽ ക്ലോക്ക് ആണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. ഈ ക്ലോക്ക് ഇംഗ്ലണ്ടിലെ Cooke and Kelvey വിറ്റതായിരുന്നു.

1876 ​​ൽ ഇറ്റാലിയൻ ശില്പിയായ ജി ബി ബെൻസോണി സൃഷ്ടിച്ച മാർബിൾ പ്രതിമയായ വെയിൽഡ് റെബേക്ക, 1876 ൽ സാലർ ജംഗ് ഒന്നാമൻ ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെ കൊണ്ടുവന്നത്, ഇത്തരത്തിലുള്ള നിരവധി മാർബിൾ പ്രതിമകൾ അവിടെ കാണാനാവും.

മൈസൂരിലെ ടിപ്പു സുൽത്താന് ഫ്രാൻസിലെ ലൂയിസ് പതിനാറാമൻ സമ്മാനിച്ച ഒരു കൂട്ടം ആനക്കൊമ്പിൽ തീർത്ത ചാതുരികളും. റെഹാൽ, ജേഡ് ബുക്കുകൾ, വിലയേറിയ കല്ലുകൾ കൊണ്ട് അലങ്കരിച്ച നൂർജെഹാന്റെ പഴ കത്തി, ജഹാംഗീറിന്റെ ഒരു കഠാരി; അറബി, പേർഷ്യൻ കയ്യെഴുത്തുപ്രതികൾ; ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള അപൂർവ കയ്യെഴുത്തുപ്രതി – ലീലാവതി; പുരാതന ഇന്ത്യയിൽ നിന്നുള്ള വിലയേറിയ മെഡിക്കൽ എൻ‌സൈക്ലോപീഡിയ; അപൂർവ പെയിന്റിംഗുകൾ മുതലായവയൊക്കെയും സലാർജംഗ് മ്യൂസിയത്തിലെ വിപുലമായ ശേഖരത്തിൽ ചിലത് മാത്രം. ഫോട്ടോസ് എടുത്തു മടുത്തു പോയി എന്നു പറയാം.

ഇന്ത്യൻ വിഭാഗത്തിലെ ശേഖരങ്ങൾ മിക്കവാറും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതാണ്. കർണാടക, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒറീസ, മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഉണ്ട്.

ഗാലറിയുടെ പടിഞ്ഞാറൻ വിഭാഗം ഫ്രാൻസ്, ഇറ്റലി, ബെൽജിയം, ജർമ്മനി, ചെക്കോസ്ലോവാക്യ, ഓസ്ട്രിയ, ഇംഗ്ലണ്ട്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ പ്രദർശിപ്പിക്കുന്നു. ഇതോടൊപ്പം കിഴക്കൻ വിഭാഗത്തിൽ ജപ്പാൻ, ബർമ, ചൈന, തായ്ലൻഡ്, കൊറിയ, നേപ്പാൾ, ഇന്തോനേഷ്യ, സിറിയ, പേർഷ്യ, അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള അപൂർവ വസ്തുക്കളും സന്ദർശകർക്ക് കാണാൻ കഴിയും.

കൂട്ടത്തിൽ നമ്മുടെ ചേര ചോള പാണ്ഡ്യ കാലഘട്ടത്തിലെ നാണയങ്ങളും മറ്റും ഉണ്ട് എന്നതും ശ്രദ്ധിക്കണം

………………

സാലർ ജംഗ് മ്യൂസിയത്തിലെ ഗാലറികൾ

സലാർജംഗ് മ്യൂസിയത്തിലെ ചില പ്രമുഖ ഗാലറികൾ ചുവടെ പരാമർശിച്ചിരിക്കുന്നു-
സ്ഥാപക ഗാലറി- ഇത് രാജകുടുംബത്തിന്റെ ഛായാചിത്രങ്ങളും ഇനങ്ങളും പ്രദർശിപ്പിക്കുന്നു, അതിൽ മിർ ആലം, മുനീർ-ഉൽ-മുൽക്ക് II മുഹമ്മദ് എന്നിവരുടെ ഛായാചിത്രങ്ങൾ ഉൾപ്പെടുന്നു. അലി ഖാൻ, സലാർ ജംഗ് I, സലാർ ജംഗ് II, സലാർ ജംഗ് III.മൂസിയത്തിലേക്ക് കയറുന്നിടത്തു തന്നെയാണിത്.

ദക്ഷിണേന്ത്യൻ വെങ്കലം- ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും രൂപങ്ങൾ, വിവിധ ദശകങ്ങളിൽ നിന്നുള്ള നാണയങ്ങൾ, അലങ്കാര ശൃംഖലകൾ, വിളക്കുകൾ മുതലായവ വരെയുള്ള വിവിധ വെങ്കല വസ്തുക്കൾ ഇതിൽ പ്രദർശിപ്പിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ട്.

മൈനർ ആർട്സ് ഓഫ് സൗത്ത് ഇന്ത്യ- ഈ ഗാലറി പുരാതന ഇന്ത്യക്കാരുടെ മികച്ച ശേഖരം പ്രദർശിപ്പിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള മരപ്പണികളാണ് ഇതിലുള്ളതെങ്കിലും മെറ്റൽ വെയർ, ഇർവി കൊത്തുപണികൾ എന്നിവയുമുണ്ട്.

ഇന്ത്യൻ ശില്പങ്ങൾ- ഈ ശേഖരം മറ്റ് ഗാലറികളെപ്പോലെ സമ്പന്നമല്ലെങ്കിലും, ഇനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, കല്ലിൽ നിന്ന് നിർമ്മിച്ച ശില്പങ്ങളുടെ ഗണ്യമായ ശ്രേണി പ്രദർശിപ്പിക്കുന്നു. എ.ഡി മൂന്നാം നൂറ്റാണ്ടിലെ ബുദ്ധന്റെ ഒരു രൂപവും കാകാതിയ കാലഘട്ടത്തിലെ കണക്കുകളും വിവിധ ജൈന രൂപങ്ങളും ഇവിടെ കാണാം.

ഇന്ത്യൻ ടെക്സ്റ്റൈൽസ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം തുണിത്തരങ്ങൾ ഈ ഗാലറി അവതരിപ്പിക്കുന്നു. ബന്ദാനി തുണിത്തരങ്ങൾ മുതൽ പട്ടോള, കലാംകാരി വരെയും അതിലേറെയും വ്യത്യാസപ്പെടുന്നു.

ഐവറി ഒബ്ജക്റ്റുകൾ- ആനക്കൊമ്പുകൾ (ഫ്രാൻസിലെ ലൂയി പതിനാറാമൻ മൈസൂരിലെ ടിപ്പു സുൽത്താന് സമ്മാനിച്ചത്) മുതൽ ബെഡ് സ്റ്റേഡുകൾ, കൊത്തിയ പേപ്പർ കട്ടറുകൾ, അലങ്കാര ബോക്സുകൾ മുതൽ മൃഗങ്ങളുടെ രൂപങ്ങൾ വരെയുള്ള ആനക്കൊമ്പ് പ്രദർശിപ്പിക്കുന്ന ഗാലറികളിൽ ഒന്നാണിത്. ഘോഷയാത്ര രംഗങ്ങൾ മുതലായവ. ആനക്കൊമ്പിൽ തീർത്ത സംഗതികൾ കണ്ടിരിക്കേണ്ടതു തന്നെയാണ്.

ആയുധങ്ങളും പടക്കോപ്പുകളും- പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വിഭാഗം പഴയ കാലഘട്ടങ്ങളിൽ ഉപയോഗിക്കുന്ന വിപുലമായ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നു. ക്യുമ (വേട്ടയാടൽ), വജ്ര ക്വില്ലോണുകളുള്ള കൊത്തുപണികൾ, മുഗൾ രാജാവ് ഔറംഗസീബ്, മുഹമ്മദ് ഷാ, ബഹാദൂർ ഷാ, ടിപ്പു സുൽത്താൻ എന്നിവരുടെ ആയുധങ്ങൾ.

ജേഡ് ഗാലറി- ഈ ഗാലറിയിൽ വിലയേറിയ കല്ല് ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾ ഉൾപ്പെടുന്നു- ജേഡ്. 17 മുതൽ 19 വരെ നൂറ്റാണ്ടുകളിലാണ് മിക്ക ഇനങ്ങളും. ഈ ഗാലറിയുടെ പ്രധാന ഡിസ്പ്ലേകൾ ജഹാംഗീറിന്റെ ജേഡ് ഡാഗർ, നൂർജെഹാന്റെ ഫ്രൂട്ട് കത്തി എന്നിവയാണ്, മറ്റൊരു പ്രധാന പ്രദർശനം ജേഡ് ബുക്ക്-സ്റ്റാൻഡാണ്, മുഗൾ ചക്രവർത്തി ഷാജഹാന്റെ തലക്കെട്ടും ഇവിടുണ്ട്.

ഇന്ത്യൻ മിനിയേച്ചർ പെയിന്റിംഗുകൾ- മിനിയേച്ചർ പെയിന്റിംഗുകൾ ഈ ഗാലറിയിൽ പ്രദർശിപ്പിക്കും. മുഗൾ മിനിയേച്ചറുകൾ, ഡെക്കാൻ കലാം, 14-15 നൂറ്റാണ്ടിലെ ജെയിൻ കൽപ്പസൂത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എല്ലാ കലാപ്രേമികളെയും ആകർഷിക്കുന്നു.

മോഡേൺ പെയിന്റിംഗുകൾ- പ്രശസ്ത ചിത്രകാരന്മാരായ രാജാ രവിവർമ, അബനിന്ദ്രനാഥ ടാഗോർ, നന്ദലാൽ ബോസ്, രവീന്ദ്രനാഥ ടാഗോർ, എം.എഫ്. ഹുസൈൻ, കെ.കെ. ഹെബ്ബാർ, എൻ.എസ്.ബെന്ദു, ദിനകർ കൗശിക്, കെ.എസ്. കുൽക്കർണി തുടങ്ങി നിരവധി പേർ.

ബിദ്രി ഗാലറി- പ്രാഥമിക രണ്ട് ടെക്നിക്കുകളായ തഹ്നാഷിൻ, സർബാലാൻഡ് എന്നിവയിൽ തയ്യാറാക്കിയ ബിദ്രി ഒബ്ജക്റ്റുകൾ ഈ ഗാലറി പ്രദർശിപ്പിക്കുന്നു. പാണ്ഡൻ‌സ്, ഹുഖാ ബോട്ടംസ്, ട്രേകൾ‌, വാസുകൾ‌, സുരഹികൾ‌, അഫ്തബാസ് മുതലായവയാണ് പ്രധാന പ്രദർശനങ്ങൾ‌.

മിഡിൽ ഈസ്റ്റേൺ പരവതാനികൾ- പേർഷ്യയിൽ നിന്നുള്ള മനോഹരമായ പരവതാനികൾ ഈ ഗാലറി അലങ്കരിക്കുന്നു. വിവിധ പേർഷ്യൻ തറികളായ ബൊഖാര, കശ്ന, തബ്രിസ്, കിർമാൻ, ഷിറാസ് എന്നിവയിൽ നിന്നുള്ള കൃതികൾ നിങ്ങൾക്ക് കാണാൻ കഴിയും.

അറബിക് പേർഷ്യൻ കയ്യെഴുത്തുപ്രതികൾ- ഈ ഗാലറിയിൽ മ്യൂസിയത്തിന്റെ ഏറ്റവും വിലയേറിയ പ്രദർശനങ്ങളുണ്ട് – എ.ഡി ഒമ്പതാം നൂറ്റാണ്ടിലെ വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പ്. അതോടൊപ്പം, പ്രകാശിതമായ വിശുദ്ധ ഖുർആൻ, ഫിറാദൗസി എഴുതിയ ഷാ-നാമ, ഒമർ ഖയ്യാമിന്റെ ക്വാട്രെയിൻ തുടങ്ങിയ മറ്റ് പ്രധാന കയ്യെഴുത്തുപ്രതികളും ഇത് പ്രദർശിപ്പിക്കുന്നു.

ഈജിപ്ഷ്യൻ, സിറിയൻ ആർട്ട്- ഈ ഗാലറിയിൽ വിവിധ യഥാർത്ഥ ഈജിപ്ഷ്യൻ കലാ വസ്തുക്കളുടെ തനിപ്പകർപ്പുകളായ ടുട്ടൻഖാമെൻ സിംഹാസനത്തിന്റെ (ബിസി 1340) വിവിധതരം ഫർണിച്ചറുകൾ, ആനക്കൊമ്പ് കൊത്തുപണികൾ, അപ്ലിക്ക് വർക്ക് എന്നിവ പ്രദർശിപ്പിക്കുന്നു. സിറിയൻ കലാസൃഷ്ടികളായ മനോഹരമായ ഫർണിച്ചർ, മുത്തിന്റെ അമ്മ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ഫാറ്റ് ഈസ്റ്റേൺ ആർട്ട്- ചൈന-ജാപ്പനീസ് ആർട്ടിസ്റ്റുകളുടെ വിപുലമായ ശേഖരം ഈ ഗാലറി പ്രദർശിപ്പിക്കുന്നു. വെങ്കലം, മരം, കൊത്തുപണികൾ, പോർസലൈൻ, ഇനാമൽ, എംബ്രോയിഡറി, പെയിന്റിംഗ് തുടങ്ങി വർക്ക് ശ്രേണി.

ചൈനീസ് ശേഖരം- ഈ ഗാലറി 12 മുതൽ 19 വരെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇനങ്ങൾ പ്രദർശിപ്പിക്കുന്നു. ലാക്വേർഡ്, ഇൻ‌ലെയ്ഡ് സ്ക്രീനുകൾ, ലാക്വർഡ് ബോക്സുകൾ, പാത്രങ്ങൾ, ഫർണിച്ചർ, ലാക്വർഡ് ആനക്കൊമ്പ്, സ്നഫ് ബോട്ടിലുകൾ, കൊത്തിയെടുത്ത ജോലികൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

ജാപ്പനീസ് കല- പേര് സൂചിപ്പിക്കുന്നത് പോലെ, ജാപ്പനീസ് കലകളായ സത്സുമ വെയർ (വാസുകൾ, പ്ലേറ്റുകൾ, ടീ സെറ്റുകൾ മുതലായവ), ഇമാരി പോർസലൈൻ, ജാപ്പനീസ് എംബ്രോയിഡറികൾ, ലാക്വർ വർക്കുകൾ, സമുറായ് വാളുകൾ എന്നിവ കാണാനുള്ള അവസരം ഈ ഗാലറി നൽകുന്നു. കറ്റാന (വലിയ വാൾ), വക്കിസാഷ്, (ചെറിയ വാൾ).

ഫാർ ഈസ്റ്റേൺ സ്റ്റാച്യുറി- ഇന്ത്യ, ജപ്പാൻ, ചൈന, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വെങ്കലം, മരം, ലോഹം എന്നിവയിൽ ശിൽപങ്ങൾ ഇവിടെ കാണാം. സമുറായ് യോദ്ധാക്കളുടെ ശിൽപങ്ങളോടൊപ്പം ബുദ്ധ ശില്പങ്ങളും പ്രദർശിപ്പിക്കുന്നു.

യൂറോപ്യൻ ആർട്ട്- ഈ ഗാലറിയിൽ സവിശേഷമായ ഒരു യൂറോപ്യൻ ശേഖരം ഉണ്ട്. ഇത് ഓയിൽ പെയിന്റിംഗുകൾ, ഫർണിച്ചർ, ഗ്ലാസ്, ആനക്കൊമ്പ്, ഇനാമൽവെയർ ക്ലോക്കുകൾ, പ്രതിമകൾ, കണക്കുകൾ എന്നിവ പ്രദർശിപ്പിക്കുന്നു. മെഫിസ്റ്റോഫെലിസിന്റെയും മാർഗരറ്റയുടെയും തടി പ്രതിമയാണ് പ്രധാന പ്രദർശനം.

യൂറോപ്യൻ പെയിന്റിംഗുകൾ- വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പെയിന്റിംഗ് ഇതിൽ അടങ്ങിയിരിക്കുന്നു. ഇറ്റാലിയൻ ചിത്രകാരന്മാരായ കാനലെറ്റോ, ഹെയ്സ്, ബ്ലാസ്, മാർക്ക് ആൽഡൈൻ, ഡിസിയാനി, മാറ്റെയിനി, ഇംഗ്ലീഷ് ചിത്രകാരൻ ടി.എസ്. കൂപ്പറും മറ്റ് നിരവധി ആർട്ടിസ്റ്റുകളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

യൂറോപ്യൻ പോർസലൈൻ- ഫ്രാൻസ്, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആകർഷകമായ പോർസലൈൻ കഷണങ്ങൾ ഈ ഗാലറി പ്രദർശിപ്പിക്കുന്നു. ഡ്രെസ്ഡൻ പോർസലൈൻ, സെവ്രസ് ശേഖരം, മാഞ്ചസ്റ്റർ, വോർസെസ്റ്റർ, ഡെർബി, ചെൽസി, കോൾപോർട്ട്, മിന്റൺ, സ്പേഡ് വെഡ്ജ്‌വുഡ് എന്നിവ ഉൾപ്പെടുന്ന ഇംഗ്ലീഷ് പോർസലൈൻ ഉൾപ്പെടുന്നു. ഡിസ്പ്ലേ മൺപാത്രങ്ങൾ മുതൽ പ്രതിമകൾ വരെയാണ്.

യൂറോപ്യൻ ഗ്ലാസ്- ഗ്ലാസ് കൊണ്ട് നിർമ്മിച്ച അതിശയകരമായ കലാസൃഷ്ടികൾ ഇവിടെ കാണാം. ഇറ്റലി, ഫ്രാൻസ്, ബെൽജിയം, ഇസ്താംബുൾ, ചെക്കോസ്ലോവാക്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കരക act ശല വസ്തുക്കൾ ശേഖരിച്ചു.

യൂറോപ്യൻ വെങ്കലം- സ്റ്റാച്യു ഓഫ് ലിബർട്ടി, അലക്സാണ്ടർ, അഗസ്റ്റസ് സീസർ മുതലായ ജനപ്രിയ ശില്പങ്ങളുടെ ഒറിജിനലും പകർപ്പുകളും ഈ ഗാലറിയിൽ ഉൾപ്പെടുന്നു.

യൂറോപ്യൻ മാർബിൾ പ്രതിമ- ഈ ഗാലറിയിൽ നിരവധി യഥാർത്ഥ ശില്പങ്ങളും മികച്ച കലാകാരന്മാരുടെ ചരിത്ര / പുരാണ വ്യക്തികളുടെ പകർപ്പുകളും ഉൾപ്പെടുന്നു. സാലർ ജംഗ് ഒന്നാമൻ കൊണ്ടുവന്ന വെയിൽഡ് റെബേക്കയുടെ യഥാർത്ഥ പ്രതിമ ഈ ഗാലറിയുടെയും മ്യൂസിയത്തിന്റെയും പ്രധാന ആകർഷണങ്ങളാണ്.

യൂറോപ്യൻ ക്ലോക്കുകൾ- ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഹോളണ്ട്, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ള ക്ലോക്കുകളുടെ ആകർഷകമായ ശേഖരം ഈ ഗാലറിയിൽ അവതരിപ്പിക്കുന്നു. ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് ബ്രാക്കറ്റ് ക്ലോക്ക് സന്ദർശകരിൽ പരമാവധി താൽപ്പര്യം സൃഷ്ടിക്കുന്നു.

യൂറോപ്യൻ ഫർണിച്ചർ- ഇത് ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമുള്ള അതിശയകരമായ ഫർണിച്ചറുകൾ പ്രദർശിപ്പിക്കുന്നു. ലൂയി പതിനാലാമന്റെ (1643 -1715), ലൂയി പതിനാറാമന്റെ (1715-44) കാലഘട്ടത്തിലെ ഫർണിച്ചറുകൾ (ക്യാബിനറ്റുകൾ, കൺസോളുകൾ, കസേരകൾ, സോഫ സെറ്റുകൾ, മേശകൾ മുതലായവ) ഉൾപ്പെടുന്നതാണ് ചില പ്രദർശനങ്ങൾ; ലൂയി പതിനാറാമൻ (1774-92), നെപ്പോളിയൻ I.

സാലർ ജംഗ് മ്യൂസിയം ലൈബ്രറി

മറ്റ് പ്രദർശനങ്ങൾക്ക് പുറമെ സാലർ ജംഗ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ് ലൈബ്രറി. അപൂർവമായ ചില ശേഖരങ്ങൾ സാലർ ജംഗ് ലൈബ്രറിയിൽ ഉണ്ട്. 8,000 കയ്യെഴുത്തുപ്രതികളും 60,000 അച്ചടിച്ച പുസ്തകങ്ങളുമുള്ള ലൈബ്രറി ലോകത്തിലെ ഏറ്റവും മികച്ച ലൈബ്രറികളിലൊന്നാണ്. ശേഖരണത്തിന്റെ ഗുണനിലവാരം മറ്റ് ലൈബ്രറികളിൽ നിന്ന് അതിനെ മാറ്റി നിർത്തുന്നു.

40,000 ത്തോളം പുസ്തകങ്ങളുടെ പ്രധാന ഭാഗം മിർ യൂസഫ് അലി ഖാൻ, സലാർ ജംഗ് മൂന്നാമൻ, അദ്ദേഹത്തിന്റെ പൂർവ്വികർ എന്നിവർ ശേഖരിച്ചു. 1961 ൽ ഒരു പാർലമെന്റ് ആക്റ്റ് വഴി പൊതുജനങ്ങൾക്കായി തുറന്ന സലാർ ജംഗ് മ്യൂസിയം ലൈബ്രറി ബുക്ക് ബൈൻഡർ, ആർട്ടിസ്റ്റുകൾ, കാലിഗ്രാഫർമാർ എന്നിവരുടെ കാലിഗ്രാഫിയുടെയും അലങ്കാരത്തിന്റെയും അത്ഭുതകരമായ പ്രദർശനം അവതരിപ്പിക്കുന്നു. ലാപിസ് ലാസുലി, മുത്ത്, സ്വർണം, ധാതു നിറങ്ങൾ എന്നിവയും അതിമനോഹരമായി ഉപയോഗിക്കുന്നതാണ് ചില കൃതികൾ.

കയ്യെഴുത്തുപ്രതികൾ- അറബി, സംസ്‌കൃതം, തെലുങ്ക്, ഹിന്ദി, പേർഷ്യൻ, ഉറുദു, ദഖ്‌നി, ടർക്കിഷ്, പുഷ്തു, ഒറിയ തുടങ്ങിയ ഭാഷകളിലെ കയ്യെഴുത്തുപ്രതികൾ വ്യത്യസ്ത വിഷയങ്ങളിൽ പ്രദർശിപ്പിക്കും. ഈ കയ്യെഴുത്തുപ്രതികൾ ടെക്സ്റ്റൈൽസ്, പാം ലീഫ്, പേപ്പർ, കടലാസ്, കല്ല്, മരം, ഗ്ലാസ് എന്നിങ്ങനെയുള്ള വ്യത്യസ്ത മാധ്യമങ്ങളിൽ ഉണ്ട്. ശാസ്ത്രം, വൈദ്യം, ഗെയിമുകൾ, സംഗീതം, മാജിക്, ധാർമ്മികത എന്നിവയിൽ നിന്ന് വ്യത്യസ്തമായ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇസ്ലാം, ഹിന്ദുമതം, സൗരാഷ്ട്രിയൻ, ക്രിസ്തുമതം തുടങ്ങിയ വിവിധ മതങ്ങളുടെ മാനുസ്കൃപ്റ്റുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 2.4 സെന്റിമീറ്റർ വലിപ്പമുള്ള വിശുദ്ധ ഖുർആനിന്റെ മിനിയേച്ചർ പതിപ്പിന്റെ രണ്ട് പകർപ്പുകളിൽ ഒന്ന് ലൈബ്രറിയിലുണ്ട്; മറ്റൊന്ന് ഇറാനിലാണ്. അറബി ഭാഷയിൽ 2,500 കയ്യെഴുത്തുപ്രതികളും പേർഷ്യൻ ഭാഷയിൽ 4,700 ഉം ഏകദേശം 1,200 ഉർദു ഭാഷയും ഇവിടെയുണ്ട്. തുർക്കിഷ് ഭാഷയിൽ 25 കയ്യെഴുത്തുപ്രതികൾക്കും സംസ്കൃതം, ഒറിയ, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിലും (പേർഷ്യൻ ലിപിയിൽ) ഇത് കൂടുതലാണ്.

അച്ചടിച്ച പതിപ്പുകൾ- സലാർ ജംഗ് മ്യൂസിയം ലൈബ്രറിയിൽ അച്ചടിച്ച പുസ്തകങ്ങളുടെ തുല്യമായ അസൂയ ശേഖരം ഉണ്ട്. ഇതിന്റെ ഇംഗ്ലീഷ് വിഭാഗം 40,000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്നു. ഓറിയന്റൽ വിഭാഗത്തിൽ ഏകദേശം 19,000 പുസ്തകങ്ങളുണ്ട്, അതിൽ 13,000 അച്ചടിച്ച പുസ്തകങ്ങൾ ഉറുദുവിലും 3,500 പേർഷ്യൻ ഭാഷയിലും 2,500 അറബി ഭാഷയിലും 160 ടർക്കിഷ് ഭാഷയിലുമാണ്.

ഗവേഷണവും പ്രസിദ്ധീകരണങ്ങളും

മ്യൂസിയത്തിൽ അപൂർവ പുസ്തകങ്ങളുടെ ഒരു ശേഖരം മാത്രമല്ല, കൈയെഴുത്തുപ്രതികളെയും എക്സിബിഷനുകളെയും കുറിച്ചുള്ള നിരവധി കാറ്റലോഗുകൾ പ്രസിദ്ധീകരിക്കുന്നു. ഇതുവരെ 19 ഓളം വിശദമായ കാറ്റലോഗുകൾ പ്രസിദ്ധീകരിച്ചു. ഇവയ്‌ക്കൊപ്പം 30 ഫോളിയോകൾ മാത്രം ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിന്റെ സവിശേഷമായ ഒരു പകർപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ, ഓരോ വരിയും ആരംഭിക്കുന്നത് അറബിയിലെ ആദ്യത്തെ അക്ഷരമാലയായ അലിഫിലാണ്.

സലാർ ജംഗ് മ്യൂസിയത്തിലെ പ്രവർത്തനങ്ങൾ

അഭിലഷണീയമായ ശേഖരത്തിനൊപ്പം, അന്താരാഷ്ട്ര മ്യൂസിയങ്ങളുമായും ഓർഗനൈസേഷനുകളുമായും സഹകരിച്ച് വിവിധ വർക്ക് ഷോപ്പുകളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നതിൽ സാലർ ജംഗ് മ്യൂസിയം സജീവ പങ്കുവഹിക്കുന്നു. സലാർ ജംഗ് ഒന്നിന്റെ ജന്മവാർഷികം, മ്യൂസിയം ആഴ്ച, കുട്ടികളുടെ ആഴ്ച മുതലായ പ്രത്യേക അവസരങ്ങളിൽ സെമിനാറുകളും വർക്ക് ഷോപ്പുകളും പ്രത്യേകം സംഘടിപ്പിക്കാറുണ്ട്. ഇത് ഇംഗ്ലീഷ്, ഉറുദു, ഹിന്ദി ഭാഷകളിലെ പുസ്തകങ്ങളും ഗൈഡ് ബുക്കുകൾ, ഗവേഷണ ജേണലുകൾ, ബ്രോഷറുകൾ എന്നിവ പ്രസിദ്ധീകരിക്കുന്നു. മ്യൂസിയത്തെക്കുറിച്ചും അതിന്റെ പിന്നിലെ ചരിത്രത്തെക്കുറിച്ചും പൂർണ്ണമായ ധാരണ.

സാലർ ജംഗ് മ്യൂസിയത്തിന്റെ സമയവും പ്രവേശന ഫീസും

പ്രവേശന ഫീസ്- സലാർജംഗ് മ്യൂസിയത്തിന്റെ പ്രവേശന ഫീസ് ഒരാൾക്ക് 20 രൂപയാണ്, അതേസമയം 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ഇത് സൗജന്യമാണ്. സൗജന്യ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾ ഒരു തിരിച്ചറിയൽ കാർഡ് ഹാജരാക്കേണ്ടതുണ്ട്.

യൂണിഫോം, കിസാൻ പാർട്ടികളിലെ പ്രതിരോധ ഉദ്യോഗസ്ഥർക്ക് 50% ഇളവുമുണ്ട്. എട്ടാം തീയതി ആരംഭിച്ച് എല്ലാ വർഷവും ജനുവരി 14 ന് അവസാനിക്കുന്ന മ്യൂസിയം വാരത്തിൽ പൊതുജനങ്ങൾക്ക് പ്രവേശന ടിക്കറ്റിൽ ഇളവ് നൽകുന്നു. വിദേശ വിനോദ സഞ്ചാരികൾക്ക് ടിക്കറ്റ് നിരക്ക് ഒരാൾക്ക് 500 രൂപയാണ്.

കുറഞ്ഞ ക്യാമറ ഫീസോടെ നിങ്ങൾക്ക് സലാർജംഗ് മ്യൂസിയത്തിലെ ഫോട്ടോകളിൽ ക്ലിക്കുചെയ്യാനും കഴിയും. മൊബൈൽ, സ്റ്റിൽ ക്യാമറയ്ക്കുള്ള നിരക്ക് 50 രൂപ.

ഓഡിയോ ടൂറിന്റെ സൗകര്യവും ലഭ്യമാണ്. ഏകദേശം 90 മിനിറ്റ് ദൈർഘ്യമുള്ള ഈ ഓഡിയോ ടൂറിനുള്ള നിരക്ക് ഒരാൾക്ക് 60 രൂപയാണ്.

സലാർ ജംഗ് മ്യൂസിയത്തിന്റെ സമയം- വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും തുറക്കുന്നു. സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ്.

സലാർ ജംഗ് മ്യൂസിയത്തിൽ എങ്ങനെ എത്തിച്ചേരാം

ഹൈദരാബാദിൽ എത്തിക്കഴിഞ്ഞാൽ സലാർ ജംഗ് മ്യൂസിയത്തിൽ എത്താൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. റെയിൽ പാതയിലൂടെയും റോഡിലൂടെയും ഇത് എളുപ്പത്തിൽ എത്തിച്ചേരാം. റെയിൽ‌വേ വഴി- പ്രധാന റെയിൽ‌വേ സ്റ്റേഷനായ കച്ചേഗുഡയിൽ നിന്നും നമ്പള്ളിയിൽ നിന്നും 3 കിലോമീറ്റർ ദൂരം പോലുമില്ല. യാത്രക്കാർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോക്കൽ ട്രെയിനുകളിൽ (എംഎംടിഎസ്) കയറി ഇവിടെയെത്താം. ഇവിടെ നിന്ന് ഒരാൾക്ക് ടാക്സി തിരഞ്ഞെടുക്കാം അല്ലെങ്കിൽ ഓട്ടോറിക്ഷകൾ വാടകയ്ക്കെടുക്കാം.

റെഡ് ലൈനിലെ എം ജി ബി എസ് സ്റ്റേഷൻ മെട്രോ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ. ഞാൻ ഹൈടെക് സിറ്റിയിൽ നിന്നും മെട്രോ ട്രൈനാണു വന്നത്. മഹാത്മാ ഗാന്ധി ബസ്റ്റോപ്പ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി, അവിടെ നിന്നും ഒരു കിലോ മീറ്റർ ദൂരമേ ഉള്ളൂ ഇവിടേക്ക്, ഓട്ടോയ്ക്ക് വന്നു. ഓട്ടോ കൂലി ചോദിച്ചപ്പോൾ അവർ 100 രൂപ പറഞ്ഞു. ഒല ഓട്ടോ ബുക്ക് ചെയ്തപ്പോൾ 45 രൂപയ്ക്ക് വന്നു.

അസുരജന്മങ്ങൾ

ഹൈദ്രാബാദിൽ ഞാൻ ഒരു 2 ഷെയറിങ് റൂമിലാണു താമസം. സഹമുറിയൻ ഒരു മൂത്ത ബിജെപ്പിക്കാരനാണ്. ഞാൻ കാവി ലുങ്കി ഉടുത്തു നടക്കുന്നതിനാലാവണം ഒരു സംഘിയെന്നു പാവം നിനച്ചു. കേരളത്തെ കുറ്റം പറയുക എന്നത് വല്യ ശാഠ്യം തന്നെയാണ്. പിണറായി ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്ത കൊടും കുറ്റവാളി തന്നെയല്ലേ എന്നൊരിക്കൽ ചോദിച്ചു. ഞാൻ പറഞ്ഞു പ്രധാനമന്ത്രി മോദി ചെയ്തത്ര തീവ്രമായത് ഉണ്ടോ എന്നെനിക്കറിയില്ല. പൊതുവേ, നല്ല രാഷ്ട്രീയ പ്രവർത്തകൾ ഒക്കെയും കുറ്റവാളികൾ ആയിരിക്കും, അവരുൾച്ചേർന്ന രാഷ്ട്രീയ പകപോക്കലുകളെല്ലായിടത്തും ഇന്നില്ലേ… ഗാന്ധിജിയെ വരെ പൊലീസ് അറസ്റ്റ് ചെയ്തതല്ലേ എന്നും ചോദിച്ചു…
മുസ്ലീംസിനെ ഈ മൈരനു കണ്ണെടുത്താൽ കണ്ടുകൂട… കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും 126 ഹിന്ദു പെൺകുട്ടികളെ മുസ്ലീം മതസ്ഥർ തട്ടിക്കൊണ്ടുപോയി കെട്ടിയത്രേ. ഞാൻ പറഞ്ഞു പ്രേമിച്ചു പോയതാവും, മുസ്ലീം പെണ്ണുങ്ങളെ ഹിന്ദുക്കളും കൃസ്ത്യൻസും കൊണ്ടുവരിന്നില്ലേ അതേ പോലെ എന്ന്… അപ്പോൾ തന്നെ, ദീർഘമായഒരു പിഡിഎഫ് അവൻ എന്നെ കാണിച്ചു തന്നു. രജിസ്റ്റർ ഓഫീസില്പബ്ലിഷ് ചെയ്ത ഫോട്ടോയും പേരും അടക്കമുള്ള ലിസ്റ്റായിരുന്നു അത്. ഞാൻ ചോദിച്ചു, അവലംബം എന്താണിതിന്? ഡേറ്റ് ഉണ്ടോ, അഡ്രസ് വേരിഫൈ ചെയ്ത് താങ്കൾ ഉറപ്പു വരുത്തിയിരുന്നോഎന്നൊക്കെ…
പിണറായിക്ക് മുമ്പ് ചാമുണ്ഡിയല്ലേ ഭരിച്ചത്, അതായിരുന്നില്ലേ നല്ലത് എന്നായി അവൻ… ഉമ്മൻ ചാണ്ടിയാണിവനു ചാമുണ്ഡി. തെലുങ്കാനയും ആന്ധ്രപ്രദേശും തമ്മിലുള്ള ലഹളയെ പറ്റി പറഞ്ഞു. പണ്ട് ജവഹർലാൽ നെഹ്രു എന്തോ കൈക്കൂലിവാങ്ങിച്ചിട്ടാണത്രേ ഇതൊന്നാക്കിയത്. പിന്നീട് ഇന്ദിരാഗാന്ധിക്കും കിട്ടിയത്രേ കൈക്കൂലി. ആന്ധ്രപ്രദേശിൽ തമിഴർ ഏറെയുള്ളവർ കേറി പരാക്രമം കാണിച്ചാണിത് ഒന്നാക്കിയത്. ഇന്നിപ്പോൾ ഹൈദ്രാബാദ് സിറ്റിയിൽ മൊത്തം കാശുകാരിൽ ഭൂരുഭാഗവും ആന്ധ്രകാരാണത്രേ. കുറ്റങ്ങൾ പറയാൻ മാത്രം ജനിച്ചൊരു അവതാരമാണിത്…
ക്രിപ്റ്റോ കറൻസിയുടെ ഒഴുക്ക് തടയാനും മറ്റുമാണത്രേ പെട്രോളിനും ഡീസലിനും വിലകൂടുന്നത്. ഞാൻ പറഞ്ഞു മഹാഭൂരിപക്ഷവും പാവപ്പെട്ടവരാണ്. കടയിൽ നിന്നും ഒരുകിലോ അരി വാങ്ങിക്കാൻ ക്രിപ്റ്റോ കറൻസിയല്ല അവർ യൂസുന്നത്. ഈ എണ്ണവിലവർദ്ധനവ് അവരുടെ ദിവസേനയുള്ള ജീവിത ചെലവ് കണ്ടമാനം കൂട്ടി ദുരിതപൂർണമാക്കും. നല്ലകാര്യം വല്ലതും ചെയ്തിട്ടു പോരേ ഈ പഴം‌പുരാണമെന്ന്…
വിശ്വാസം അസ്തിക്ക് പിടിച്ച ബിജെപ്പിക്കാരും മാർക്സിസ്റ്റുകാരും ശ്വാനതുല്യവിധേയത്വ ഭാവമുള്ള വെറും കുട്ടിക്കുരങ്ങുകളാണ് എനിക്ക്. ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ. ആടാൻ പറയുമ്പോൾ ആടാനും പാടാൻ പറയുമ്പോൾ പാടാനും മാത്രം അറിയുന്ന പാവകൾ. എന്തൊരു ജന്മമാണിതൊക്കെ. അല്പകാലത്തേക്കുള്ള ജീവിതം എന്തിനിങ്ങനെ ദുരുപയോഗം ചെയ്യണം.
സാമ്പത്തികമായി ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ തെലുങ്കാന നാലാമതാണത്രേ! മുമ്പിൽ ഉള്ള ബാക്കി മൂന്നും ഏതാണെന്നു ചോദിച്ചപ്പോൾ പറഞ്ഞത് 1) ഉത്തർപ്രദേശ്, 2) ഗുജറാത്ത്, 3) മധ്യപ്രദേശ്!!
വിദ്യാഭ്യാസ നിരക്കിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം മേഘാലയയ്ക്കാണത്രേ! കേരളം എന പേരു ലിസ്റ്റിൽ ഉണ്ടോ എന്നു ചോദിച്ചപ്പോൾ പറഞ്ഞത്, കേരളത്തിൽ ആൺ, പെൺ അനുപാത റേഷ്യോയിൽ പെണ്ണുങ്ങളാണു മുന്നിൽ… ബാക്കി എവിടേയും അങ്ങനെയല്ല എന്ന്…
ചോദിച്ചതിനുള്ള മറുപടിയാവില്ല കിട്ടുക. ഞാൻ പറഞ്ഞു, ഗർഭപാത്രത്തിൽ വളരുന്നത് പെണ്ണാണെന്നറിയുമ്പോൾ കൊന്നുകളയുന്നതല്ലേ മറ്റിടങ്ങളിലെ ശരികളെന്ന്… അതു കുറവുള്ളതാവില്ലേ കേരളത്തിലെ വർദ്ധനവിനു കാരണം?
ബാംഗ്ലൂരിൽ കണ്ടറിഞ്ഞ സത്യം ഞാൻ പറഞ്ഞു, അയൽവാസി തെലുങ്കത്തി രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ കരിച്ചു കളഞ്ഞിരുന്നു. അവൻ പറഞ്ഞു, അങ്ങനെ ഉണ്ടായിരുന്നു, മോദി ബേട്ടി ബച്ചാവോ, എന്നൊക്കെ പറഞ്ഞ് പലപല പദ്ധതികൾ കൊണ്ടുവന്നതിനാൽ ഒക്കെയും മാറിയിട്ടുണ്ട് എന്ന്!!

#അസുരജന്മങ്ങൾ
ഹൈദ്രാബാദിൽ ഞാൻ ഒരു 2 ഷെയറിങ് റൂമിലാണു താമസം. സഹമുറിയൻ ഒരു മൂത്ത ബിജെപ്പിക്കാരനാണ്. ഞാൻ കാവി ലുങ്കി…

Posted by Rajesh Odayanchal on Sunday, 7 March 2021

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights