സ്വാതന്ത്ര്യദിനത്തിൽ പുതിയെരു പദ്ധതിയുമായി മലയാളം വിക്കപീഡിയ!! മലയാളം സ്മാരകങ്ങളെ സ്നേഹിക്കുന്നു! ചരിത്ര പ്രാധാന്യമുള്ള കോട്ടകളേയും സ്മാരകങ്ങളേയും അതുപോലുള്ള മറ്റു സ്ഥലങ്ങളുടേയും വിവരങ്ങൾ ശേഖരിക്കാനായി മലയാളം വിക്കിപീഡിയ രൂപം നൽകിയ പുതിയൊരു പദ്ധതിയാണിത്. താഴെ പറഞ്ഞിരിക്കുന്നവയുടെ ചിത്രങ്ങൾ ശേഖരിച്ച് വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യുകയും അവയ്ക്ക് അനുയോജ്യമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ തുടങ്ങുകയോ ഉള്ളവ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാനുള്ളതാണ് ഈ പദ്ധതി. അപ്ലോഡ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. നിങ്ങളുടെ കൈയിൽ ഇതിൽ ഏതിലെങ്കിലും പെട്ട ചിത്രങ്ങൾ ഉണ്ടെങ്കിൽ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു.
സ്ഥലനാമങ്ങളാണെങ്കിൽ പോലും അവ എഴുതുന്നതിൽ ഈ പത്രമാധ്യമങ്ങൾ എന്നാണൊരു ഏകത വരുത്തുക, ഇവിടെ മലയാള മനോരമയിലെ ഒരു വാർത്ത ശ്രദ്ധിക്കുക, കാസർഗോഡ് എന്ന വാക്ക് കാസർക്കോട്ട്, കാസർഗോഡ്, കാസർക്കോട് എന്നിങ്ങനെ മൂന്നു വ്യത്യസ്ത രീതിയിലാണ് ആ വാർത്തയിൽ വരുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? കേവലമൊരു അശ്രദ്ധയ്ക്കപ്പുറം ഗൗരവപൂർവ്വം സമീപിക്കേണ്ട കാര്യം തന്നെയാണിത്…
നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍ ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം
മലയാളം വിക്കിപീഡിയ ലോഗോ( Malayalam Wikipedia Logo) സേർച്ച് ചെയ്യുന്നവർക്ക് പതിവായി കിട്ടിക്കൊണ്ടിരിക്കുന്നത് മലയാളം വിക്കിപീഡിയയുടെ പഴയ ലോഗോ ആണെന്നു കാണാൻ കഴിഞ്ഞു. മലയാളം വിക്കിപീഡിയയെ കുറിച്ച് ലേഖനങ്ങൾ എഴുതുന്നവർ ഉപയോഗിക്കുന്നതും വാർത്തകൾ കൊടുക്കുന്ന മിക്ക പത്രങ്ങളിൽ വരുന്ന ലോഗോകളും ഇപ്പോഴും പഴയതു തന്നെയാണ്. എന്നാൽ വിക്കിപീഡിയ കോമൺസിൽ മലയാളം വിക്കിപീഡിയയുടെ വിവിധ ഉപയോഗങ്ങൾക്കായുള്ള ലോഗോകൾ ലഭ്യമാണ്. അവയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നതു കാണുക:മലയാളം വിക്കിപീഡിയ ലോഗോ – വിവിധ ആവശ്യങ്ങൾക്കായുള്ളത്
25000 പ്രൗഢലേഖനങ്ങളുടെ കരുത്തുമായി മലയാളം വിക്കിപീഡിയ വൈജ്ഞാനികകേരളത്തിന്റെ മുഖമുദ്രയാവുകയാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം വിക്കീപീഡിയയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. ഒത്തിരിപ്പേർ മലയാളം വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും മലയാളം വിക്കീപീഡിയയുടെ എഡിറ്റിംഗ് പ്രക്രിയയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത് നൂറോളം പേരാണ്. ഇനിയും ഭാഷാ സ്നേഹികളായ മലയാളികൾ ഈ രംഗത്തേക്ക് കടന്നു വരുമെന്നും പ്രാദേശികമായ അതിരുകൾ കടന്ന് എല്ലായിടത്തും വിക്കിപീഡിയ സജീവമാവുമെന്നു പ്രതീക്ഷിക്കുന്നു. ഈ അവസരത്തിൽ വിവിധങ്ങളായ ലോഗോ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കി വിക്കിപീഡിയ അംഗീകരിച്ച സ്ഥിരമായ ഒരു ലോഗോ തന്നെ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
എത്രയൊക്കെ പുരോഗമിച്ചിട്ടും ഐടി ഇത്രയൊക്കെ വളർച്ചനേടിയിട്ടും നമ്മുടെ നാട്ടിലെ അടിസ്ഥാന നികുതി പിരിവൊന്നും ഇനിയും കമ്പ്യൂട്ടറൈസ്‌ഡ് ആയിട്ടില്ല! ടെക്നോപാർക്കുകളും സ്മാർട് സിറ്റികളും ജില്ലതോറും കെട്ടാനുള്ള പുറപ്പാടിലാണ് മാറിവരുന്ന ഗവണ്മെന്റുകളുടെ ഉത്സാഹം.
അത്യാവശ്യമായി കമ്പ്യൂട്ടറൈസ്ഡ് ചെയ്യേണ്ട നിരവധി മേഖലകൾ ഗവണ്മെന്റിന്റേതായിട്ടുണ്ട്. കറന്റ് ചാർജ് അടയ്ക്കാനുള്ള സംവിധാനം, വിവിധ നികുതികൾ അടയ്ക്കാനുള്ള സംവിധാനം എന്നിങ്ങനെ എണ്ണിയാൽ തീരില്ല.
ഒരു ഇരുപതു സെന്റ് സ്ഥലമുണ്ട് അങ്ങ് നാട്ടിൽ. വീട്ടിപ്പോയപ്പോൾ അമ്മ “നികുതിയടച്ച കടലാസ്” – റെസിപ്റ്റ്- എടുത്തു തന്നിട്ടു പറഞ്ഞു പോയി നികുതി അടച്ചു വാ എന്ന്! ബാംഗ്ലൂരിൽ നിന്നും നാട്ടിൽ രണ്ടുദിവസത്തേക്കു മാത്രമായി എത്തുമ്പോളാണ് അമ്മ ഇത്തരം കൊനിഷ്‌ട് സംഗതിയുമായി വരിക. പിന്നെ പോകാൻ വേറെ ആരുമില്ലല്ലോ എന്ന ബോധം അലട്ടുമ്പോൾ വേഷം കെട്ടി ഓരോ ആവശ്യത്തിനായി ഇറങ്ങിത്തിരിക്കും.
പുല്ലൂർ പെരിയ പഞ്ചായത്തിൽ വില്ലേജാപ്പിസ് കിടക്കുന്നത് ബസ്സ് ഗതാഗതമില്ലാത്ത ഒരു സ്ഥലത്താണ്. മാവുങ്കാലേക്ക് ബസ്സിനു പോയി. അവിടുന്ന് മറ്റൊരു ബസ്സിന് പുല്ലൂരിൽ ഇറങ്ങി… പിന്നെ അവിടുന്ന് ഒരു ഓട്ടോ പിടിച്ച് വില്ലേജാപ്പീസിൽ എത്തി. (അങ്ങോട്ടും ഇങ്ങോട്ടും കൂടി 100 രൂപ ചെലവ്)!! 8 രൂപയാണു സ്ഥലത്തിന്റെ നികുതിയെന്നോർക്കണം!
ഞാൻ ഓഫീസിലെത്തി അവിടെ ഒരു തിരോന്തരം കാരി ഇരുന്നു സംസാരിക്കുന്നു. വേറാരും ഇല്ല!! എന്നെ കണ്ട ഭാവമേ പുള്ളിക്കാരിക്കില്ല. തടിച്ചിപ്പാറു മൊബൈലിൽ വെച്ചു കീറുകയാണ്. ഞാൻ പരുങ്ങിപ്പതുങ്ങി ആ കൺവെട്ടത്ത് വരാനായി ശ്രമിച്ചോണ്ടിരുന്നു. ഇടയ്ക്ക് അതിരൂക്ഷമായ ഒരു നോട്ടം വന്നപ്പോൾ ഞാൻ പതുക്കെ സൈഡായി! 13 മിനിട്ട്സ് ഞാനാ ഫോൺ വിളികേട്ട് നിന്നു. പരയുന്നത് ഈ അട്ടപ്പാടിയിൽ നിന്നും ട്രാൻസ്ഫർ വാങ്ങിക്കാനായി ഭർത്താവദ്ദേഹം മന്ത്രിമാരുടെ പടിക്കൽ നിരങ്ങുന്ന കാര്യവും മറ്റുമാണ്. നാട്ടുകാരനായ ഒരാൾക്ക് കേട്ടു നിൽക്കാൻ വിഷമം തോന്നുന്നു സംസാരം!
കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ വെച്ച് പുള്ളിക്കാരി ഒരു അലമാരയ്ക്കേ നേരെ തിരിഞ്ഞ് എന്തോ തപ്പാൻ തുടങ്ങി! ഞാൻ മേശയ്ക്കടുത്തേക്ക് മാറി നിന്നു മെല്ലെയൊന്നു മുരടനക്കി. മേഡം എന്നൊക്കെ വിളിക്കാൻ ഒരു ചമ്മൽ, ഇവിടെ ബാംഗ്ലൂരിൽ ആയിരുന്നെങ്കിൽ ഒരു ചമ്മലുമില്ലാതെ വിളിച്ചേനെ! പുള്ളിക്കാരി തിരിഞ്ഞ് നിന്ന് ഒരുചോദ്യം “ഒരു സർക്കാരോഫീസിൽ വരുന്ന വേഷമാണോ ഇത്” എന്ന്!! ങേ!! ഞാൻ അമ്പരന്നു പോയി! 1300 രൂപയോളം വിലയുള്ള നല്ല കിടിലൻ ഷർട്ട്, ഉള്ളിൽ പളുപളാ വെളുത്ത ബനിയൻ! വാങ്ങിച്ചിട്ട് അങ്ങനെ അധികമൊന്നുമാവാത്ത ഖാദിയുടെ കാവി മുണ്ട്, അതിനകത്ത് തോട്ടയൊന്നും തന്നെ വീഴാത്ത അങ്ങനെ പഴയതല്ലാത്ത ജെട്ടി, നല്ല സ്ട്രാപ്പൊക്കെയുള്ള 650 രൂപയുടെ അടിപൊളി ചെരിപ്പ്! ബാംഗ്ലൂരിൽ നിന്നും പോകുമ്പോൾ ഷേവ് ചെയ്തതാ, കുറ്റിത്താടി തടവി നോക്കിയാലേ കണ്ടുപിടിക്കാനാവൂ! എന്റെ മനസ്സിലേക്ക് ഓരോന്നായി വന്നു നിന്നു! ഇതിലേതിനാവും പ്രശ്നം!!
ഞാൻ മറുത്തൊന്നും പറയാതെ ഒരു ചിരിചിരിച്ചു. എന്നിട്ടു പറഞ്ഞു നികുതി അടക്കണമായിരുന്നു. അവർ വിശദീകരണം നൽകുകയാണ്, സർക്കാരോഫീസിൽ വരുമ്പോൾ മാന്യമായ വേഷത്തിൽ വരണം. ഞാൻ ചോദിച്ചു “മനസ്സിലായില്ല, എന്താണിപ്പോൾ കുഴപ്പം” എന്ന്. ലുങ്കി ഉടുത്തിട്ടൊക്കെയാണോ ഒരു ഓഫീസിലേക്ക് വരിക! ഞാനൊന്നും മിണ്ടിയില്ല. റസിപ്റ്റ് അവർക്കു നേരെ നീട്ടി.
ഇന്നിവിടെ നികുതി എടുക്കില്ല!
പിന്നെ എവിടെ എടുക്കും?
അവർ വീണ്ടും രൂക്ഷമായൊന്നു നോക്കി…
ഇവിടെ ആളില്ലാത്തതു കാണുന്നില്ലേ! ഇന്നു വ്യാഴാഴ്ച; ഇവിടെ നികുതി എടുക്കില്ല,
എല്ലാവരും തഹസിൽദാറുടെ അടുത്തോ മുനിസിപ്പാലിറ്റിയിലോ മറ്റോ പോയിരിക്കുകയാണത്രേ! ആഴ്ചയിൽ ഒരു ദിവസം ഇതു പതിവുള്ളതാണത്രേ! കൃത്യം ആ വ്യാഴാഴ്ച നോക്കി ഞാനങ്ങ് ചെന്നു! മനസ്സു മടുത്ത് ഇറങ്ങുമ്പോൾ നാളെ ആദ്യേ വന്ന് ഈ പെണ്ണൂമ്പിള്ളയുടെ മോന്തായം കാണണമല്ലോ എന്ന ചിന്ത കുറച്ചൊന്നുമല്ല അലട്ടിയത്. 8 രൂപ അടക്കാനായി, പിറ്റേന്ന് വെള്ളിയാഴ്ച വീണ്ടും വന്നു, ഇതേ വേഷം, ഇതേ റസിപ്റ്റ്, ഇതേ പെണ്ണുമ്പിള്ള..! എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. നികുതിയടച്ചു റസിപ്റ്റും തന്നു. തിരിഞ്ഞു നിന്ന് നല്ല നാലു വർത്താനം പറഞ്ഞാലോ എന്നൊന്ന് ആലോചിച്ചു… ആ മൈര് പോട്ടെന്നു വെച്ച് പിന്നെ ഇറങ്ങി നടന്നു! ഇതു പോലെ എത്ര പട്ടികൾ വഴിയരികിൽ ഇരുന്നു കുരയ്ക്കും! എന്നാലും എന്റെ മനസ്സിനെ കലക്കി മറിച്ച് ആ പെണ്ണുമ്പിള്ള ദിവസങ്ങളോളം സ്വൈര്യം കെടുത്തിയിരുന്നു!
ഈ എട്ടുരൂപ ഓൺലൈനായി അടക്കാനുള്ള ഒരു പണി ഈ ഗവണ്മെന്റ് ആരെക്കൊണ്ടെങ്കിലും ചെയ്യിച്ചിരുന്നെങ്കിൽ അടുത്തുള്ള കഫേയിൽ കയറി കാര്യം സാധിച്ചിങ്ങു പോരാമായിരുന്നു; ഇത്തരം വൃത്തികെട്ട ജന്മങ്ങളുടെ ദുർമുഖം കാണേണ്ടതുമില്ലല്ലോ!
മലയാളം വിക്കിപീഡിയയും മലയാളം വിക്കിസമൂഹവും മറ്റ് ഇന്ത്യൻ ഭാഷാ വിക്കിസമൂഹങ്ങൾക്ക് മാതൃകയായി തീർന്ന ചില മേഖലകൾ:
ഓരോ ലേഖനങ്ങളിലും ഏറ്റവും അധികം മെച്ചപ്പെടുത്തലുകൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
പുതിയ എഴുത്തുകാർക്കുവേണ്ടി വിക്കിപഠനശിബിരം, വിക്കിസംഗമങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്ന ഇന്ത്യൻ വിക്കിസമൂഹം
സൗജന്യമായി വിക്കിപീഡിയ സി.ഡി, വിക്കിഗ്രന്ഥശാല സി. ഡി തുടങ്ങിയവ നിർമ്മിച്ച് വിതരണം ചെയ്ത ഏക ഇന്ത്യൻ വിക്കി സമൂഹം
ഭാഷാതലത്തിൽ സ്വതന്ത്രവും സമ്പൂർണ്ണവുമായി ഒരു വിക്കി കോൺഫറൻസ് നടത്തി വിജയിപ്പിച്ച ഏക ഇന്ത്യൻ വിക്കി സമൂഹം
സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, കേരളത്തിലെ വിവിധ സാംസ്കാരിക,സാമൂഹിക സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസവും സഹകരണവും ആർജ്ജിച്ച് ഉല്പാദനപരവും പരസ്പരപ്രായോജികവുമായി പ്രവർത്തിച്ച സന്നദ്ധസംഘം
വിക്കിമീഡിയ ഫൗണ്ടേഷന്റെ ഏറ്റവും അധികം ഉപസംഘടനകളിലും ടീമുകളിലും സാന്നിദ്ധ്യമുള്ള ഇന്ത്യൻ വിക്കി സമൂഹം
ആദ്യമായി സ്കൂളുകൾ മുഖേന ഇന്ത്യയിൽ വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി തുടങ്ങിയ ഇന്ത്യൻ വിക്കി സമൂഹം
ഇവയ്ക്കെല്ലാം പുറമേ, ഇന്ത്യയിലേയും ആഫ്രിക്ക പോലുള്ള വികസ്വരസമൂഹങ്ങളിലേയും വിക്കിസംരംഭങ്ങൾക്കു മാതൃകയാക്കാവുന്ന നിരവധി പുത്തൻപരീക്ഷണങ്ങൾ ഓരോ നാൾ കഴിയുമ്പോളും മലയാളം വിക്കിസമൂഹം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു.
ഇന്റർനെറ്റിൽ മലയാളം വിക്കിപീഡിയ വായിച്ചു http://ml.wikipedia.org ഈ ലിങ്കിൽ പോവുക. നിങ്ങൾക്കും വിക്കിപീഡിയയിൽ എങ്ങനെ ഭാഗമാവാം എന്നറിയാൻ, സഹായത്തിനു് മലയാളം വിക്കി സമൂഹത്തിന്റെ ഇമെയിൽ വിലാസം കുറിച്ചെടുത്ത് മെയിൽ അയക്കുക: help@mlwiki.in
മലയാളം വിക്കിപീഡിയ 25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു
മലയാളത്തിലെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ25,000 ലേഖനങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 ജൂലൈ 23-നാണ് മലയാളം വിക്കിപീഡിയ 25000 ലേഖനങ്ങൾ പൂർത്തീകരിച്ചത്.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്ന സാങ്കേതികപദവികൾ വഹിക്കുന്നവർ മുതൽ കേരളത്തിലെ കൊച്ചുഗ്രാമങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ വരെയുള്ള അറിവു് ആർജ്ജിക്കാനും പങ്കുവെക്കാനും തൽപ്പരരായ, അതോടൊപ്പം, മലയാളഭാഷയെ ആത്മാർത്ഥമായും സ്നേഹിക്കുന്ന നിരവധി പേർ കഴിഞ്ഞ പത്തോളം വർഷങ്ങൾ പ്രതിഫലേച്ഛയില്ലാതെ നടത്തിയ പ്രയത്നം ആണു് മലയാളം വിക്കിപീഡിയയെ ഈ നേട്ടത്തിനു അർഹമാക്കിയത്. സാധാരണ വലിപ്പത്തിൽ അച്ചടിച്ചു പുസ്തകമാക്കുകയാണെങ്കിൽ അര ലക്ഷം താളുകളെങ്കിലും വേണ്ടിവരുന്ന ഈ വിജ്ഞാനസാഗരം പരിപൂർണ്ണമായും സൗജന്യമായി ഇന്റർനെറ്റിൽ ആർക്കും ലഭ്യമാണു്.
2002 ഡിസംബർ 21-ന് സജീവമാകാൻ തുടങ്ങിയ മലയാളം വിക്കിപീഡിയ ഈ വർഷം ഡിസംബർ 21-നു പത്ത് വർഷം പൂർത്തിയാക്കുകയാണ്. 10 വർഷത്തിനുള്ളിൽ 25,000 ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ള മലയാളികൾ ഈ സ്വതന്ത്രസംരംഭത്തിൽ പങ്കാളിയാകുകയാണെങ്കിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച ത്വരിതഗതിയിലാവുകയും ഭാവി മലയാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി മലയാളം വിക്കിപീഡിയ മാറുകയും ചെയ്യും.
ഇന്ത്യൻ വിക്കിപീഡിയകളിൽ ഈ കടമ്പ കടക്കുന്ന അഞ്ചാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുൻപേ 25,000 ലേഖനങ്ങൾ എന്ന കടമ്പ കടന്ന ഇന്ത്യൻ ഭാഷകളിലെ മറ്റു് വിക്കിപീഡിയകൾ തെലുങ്ക്, ഹിന്ദി, മറാഠി, തമിഴു് എന്നിവയാണ്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ടു് 100 പേർ മാത്രമാണു് മലയാളം വിക്കിപീഡിയയിൽ സജീവമായി തിരുത്തുന്നത്.
മറ്റു ഇന്ത്യൻ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ, ലേഖനങ്ങളുടെ എണ്ണത്തിൽ പിന്നിലാണെന്നു് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും മലയാളം വിക്കിപീഡിയ ലോകശ്രദ്ധയാകർഷിക്കുന്നതു് ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നു് എന്ന നിലയിലാണു്. ലേഖനങ്ങളുടെ ആധികാരികത, ഉൾക്കാമ്പും ഗുണനിലവാരവും തുടങ്ങി പല മാനകങ്ങളിലും ഇതര ഇന്ത്യൻ വിക്കിപീഡിയകളേക്കാൾ മലയാളം വിക്കിപീഡിയ വളരെയേറെ മുന്നിലാണു്.
ശ്രീരുദ്രതീർഥാത്മികേ… നിന്നഴകളിൽ ചേർക്കുകെൻ പൈതൃകം… വാരാണസീപുണ്യമേ… കൈയേൽക്കുകീ ജന്മമാം മൺകുടം… നീ ദേവഭൂമിയുടെ സീമന്തരേഖ.. മാതൃത്വമണിയുന്ന മാംഗല്യസൂത്രം നീ ദേവഭൂമിയുടെ സീമന്തരേഖ.. മാതൃത്വമണിയുന്ന മാംഗല്യസൂത്രം എങ്ങു നീ മറയുന്നു നീഹാരഗംഗേ എന്തു നീ തേടുന്നു വാത്സല്യ ഗംഗേ… എങ്ങു നീ മറയുന്നു നീഹാരഗംഗേ എന്തു നീ തേടുന്നു വാത്സല്യഗംഗേ… ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ….
ഭാഗീരഥീതീരമേ… കേഴുന്ന രാധാമുഖം നിൻ മുഖം ഒഴുകുന്ന കാരുണ്യമേ… ജീവന്റെ സീതായനം നിൻ മനം ആദിത്യബിംബമിന്നഗ്നിസാക്ഷി കാലാതിവർത്തിയാം കർമസാക്ഷി ആദിത്യബിംബമിന്നഗ്നിസാക്ഷി കാലാതിവർത്തിയാം കർമസാക്ഷി നീയെന്നുമമ്മേ മഹാസ്നേഹഗാത്രി നീ മാത്രമമ്മേ മഹോദാരധാത്രി നീയെന്നുമമ്മേ മഹാസ്നേഹഗാത്രി നീ മാത്രമമ്മേ മഹോദാരധാത്രി
തിരിഞ്ഞുനോട്ടം
തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . 100 വർഷങ്ങൾക്കു മുമ്പ് നമ്മൾ ആരായിരുന്നുവെന്നും ഇന്നു നമ്മൾ എത്രമാത്രം മുന്നോട്ട് പോയിരിക്കുന്നുവെന്നും ഈ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വളരെ വിജ്ഞാനപ്രദവും കൗതുകകരവും ആണിവ, പഴയ കാലത്തെ തൊഴിൽ, സംസ്കാരം, ഭൂപ്രകൃതി, വേഷഭൂഷാദികൾ തുടങ്ങിയവയെല്ലാം ഇതിൽ ദൃശ്യമാണ്. ജാതിഭേദവും തൊഴിലും ജനജീവിതത്തിലുള്ള സ്വാധീനം ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം, കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് ഈ ദൃശ്യവിരുന്ന്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ച ചിത്രങ്ങളാണിവ.
(കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ ).
മാതൃഭൂമി ഇത് പ്രസിദ്ധീകരിച്ചിരുന്നു.
ID used to identify users for 24 hours after last activity
24 hours
_gat
Used to monitor number of Google Analytics server requests when using Google Tag Manager
1 minute
_ga_
ID used to identify users
2 years
__utmx
Used to determine whether a user is included in an A / B or Multivariate test.
18 months
_ga
ID used to identify users
2 years
_gali
Used by Google Analytics to determine which links on a page are being clicked
30 seconds
__utmz
Contains information about the traffic source or campaign that directed user to the website. The cookie is set when the GA.js javascript is loaded and updated when data is sent to the Google Anaytics server
6 months after last activity
__utmv
Contains custom information set by the web developer via the _setCustomVar method in Google Analytics. This cookie is updated every time new data is sent to the Google Analytics server.
2 years after last activity
__utmb
Used to distinguish new sessions and visits. This cookie is set when the GA.js javascript library is loaded and there is no existing __utmb cookie. The cookie is updated every time data is sent to the Google Analytics server.
30 minutes after last activity
__utmc
Used only with old Urchin versions of Google Analytics and not with GA.js. Was used to distinguish between new sessions and visits at the end of a session.
End of session (browser)
__utma
ID used to identify users and sessions
2 years after last activity
__utmt
Used to monitor number of Google Analytics server requests
10 minutes
_gac_
Contains information related to marketing campaigns of the user. These are shared with Google AdWords / Google Ads when the Google Ads and Google Analytics accounts are linked together.