പൊരിവെയിലത്ത് മഡിവാള, മജസ്റ്റിക്, ശിവാജിനഗർ, മാർത്തഹള്ളി, സിൽക്ക്‌ബോർഡ് വഴി കറങ്ങിത്തിരിഞ്ഞ് വീട്ടിലെത്തി. ARS (Agricultural Research Service) പരീക്ഷ എഴുതാൻ ബാംഗ്ലൂരിലെത്തിയ സുഹൃത്തിനെ സഹായിക്കാൻ പോയതായിരുന്നു.
2 മണിക്ക് പുള്ളിയെ എക്സാം ഹാളിൽ കയറ്റിവിട്ട് ഒരു സിനിമ കണ്ടുകളയാമെന്നു വിചാരിച്ച് തീയറ്റേർസ് കയറിയിറങ്ങിയതായിരുന്നു. നല്ല സിനിമയാണെന്നു തോന്നാത്തതിനാൽ തിരിച്ച് വീട്ടിലേക്കുതന്നെ വന്നു.
ദാഹിച്ച് വലഞ്ഞുവന്നതിനാൽ ബാക്കിയുണ്ടായ വെള്ളം മുഴുവൻ കുടിച്ചു തീർത്തു.വാട്ടർബോട്ടിൽ കൊണ്ടുവരാൻ പറയാൻ ജോസേട്ടന്റെ കടയിലേക്ക് ഇറങ്ങിയതായിരുന്നു ഞാൻ. വർത്തമാനം പറഞ്ഞിറങ്ങുമ്പോൾ 5 കിലൊ ആരിയും ഒരുകിലോ പഴവും 5 മുട്ടയും വാങ്ങിച്ചു. അപ്പോളാണ് ജോസേട്ടൻ പറഞ്ഞത് ആ കൊച്ചെന്താ ഈ സമയത്ത് ഹെഡ്ലൈറ്റും ഇട്ടോട്ട് വരുന്നത് എന്ന്.
നോക്കിയപ്പോൾ ഒരു പെൺകൊച്ച് സ്കൂട്ടറിൽ വരുന്നു. ചാരനിറത്തിലുള്ള ഒരു ടൈറ്റ് ടീഷർട്ടും നീല ജീൻസും. നല്ലൊരു പുതുപുത്തൻ സ്കൂട്ടർ. ഗട്ടറുള്ള റോഡിൽ കൂടി കുലുങ്ങിക്കുലുങ്ങി അവൾ വരുന്നു. എന്റെ അടുത്തെത്തിയപ്പോൾ ലൈറ്റ് കത്തുന്നു എന്ന് കൈയുയർത്തി ഞാൻ ആഗ്യം കാണിച്ചു. ആ കൊച്ച് എന്നെ ഒന്നു തുറിച്ചു നോക്കി, പിന്നെ കാർക്കിച്ച് ഒന്നു തുപ്പിയിട്ട് കടന്നു കളഞ്ഞു!!!
തിരിഞ്ഞു നോക്കിയപ്പോൾ ജോസേട്ടൻ തലതല്ലി ചിരിക്കുന്നു!!
ഞാൻ വല്ലാതായി… വൃത്തികെട്ടവൾ!
വല്ല ആവശ്യവും ഉണ്ടായിരുന്നോ?!!
രാത്രിയിലിനി അവൾ ആളുകളേയും വിളിച്ചു വരുമോ എന്തോ!!
ആകപ്പാടെ അറിയാവുന്ന കന്നട പഴയ ലേലു അല്ലു ലേലു അല്ലു ആണ്!
അവൾക്ക് ഡിങ്കൻ കൊടുത്തോളും എന്നാശ്വസിക്കുന്നു 🙁