എന്നെകിലും നീ അറിയാതെ പോയിട്ടുണ്ടോ നിന്നെ എത്രയോ ആഴത്തിൽ പ്രണയിച്ച ഒരു ഹൃദയത്തെ? ഒരുപക്ഷെ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ നിൽക്കേണ്ടി വരുമ്പോൾ പ്രാണൻ പിടയുന്ന സങ്കടം മഴ പോലെ പെയ്തിറങ്ങിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ വരികളിൽ നീയുണ്ട്… ചിലപ്പോൾ ഞാനും…
ചൂടാതെ പോയ് നീ, നിനക്കായി ഞാന്‍
ചോരചാറി ചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്നു തൊടാതെ പോയി വിരല്‍തുമ്പിനാല്‍
ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്കാല-
സന്ധ്യയാണെനിക്കു നീയോമലെ…
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്തമാണെനിക്കോമനെ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന…
കവി: ബാലചന്ദ്രൻ ചുള്ളിക്കാട്