
ഒരു ബന്നിന്റെ കഥ

1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 – 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു. മുമ്പ്, കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഒരു കവിത കൊടുക്കുന്നു.
കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.
നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.
ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും
വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.
അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൗരി തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.
ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.
ഭൂമിയിൽ ഹോമോ സാപ്പിയൻമാരുടെ വരവിനു മുമ്പായി ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ ഹോമിനിഡുകൾ വികസിക്കുകയും വ്യാപിക്കുകയും ചെയ്തു. ഈ പരിണാമം പക്ഷേ, മന്ദഗതിയിലായിരുന്നു. ഒരു പുതിയ സംഗതിയുടേയോ ഉപകരണത്തിന്റെയോ വികസനം പലപ്പോഴും ആയിരക്കണക്കിന് വർഷങ്ങളെടുത്താണു അന്നു നടക്കുന്നത്. ഹോമോ സാപ്പിയൻമാരുടെ വരവോടെ ഇതെല്ലാം മാറി. മുന്നേറ്റത്തിന്റെ വേഗത ഗണ്യമായി വർദ്ധിച്ചു. ആയിരക്കണക്കിന് വർഷങ്ങൾക്ക് പകരം നൂറുകണക്കിന് അല്ലെങ്കിൽ ഡസൻ വർഷങ്ങളിൽ പോലും വലിയ പുരോഗതി ഉണ്ടായി. Homosapiens എന്ന നമ്മുടെ മനുഷ്യ വർഗം ഭൂമിയിൽ ഉടെലെടുക്കുന്നത് മുൻപ് തന്നെ നമ്മളെ പോലെ നിവർന്നു നിന്ന് ഇരുകാലുകളിൽ നടന്നിരുന്ന ഒരു മനുഷ്യ വർഗ്ഗമാണു neanderthlal മനുഷ്യർ (Homo neanderthalensis).
ആദ്യത്തെ ഹോമോ സാപ്പിയന്മാർ നിയാണ്ടർത്തലുകളാണെന്ന് വിശ്വസിക്കപ്പെടുന്നു. 200,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലാണ് നിയാണ്ടർത്തൽ ആളുകൾ ആദ്യമായി ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ലക്ഷം വർഷങ്ങൾക്ക് മുമ്പ് അവർ ആഫ്രിക്കയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. നിയാണ്ടർത്തലുകൾക്ക് അഞ്ച് മുതൽ ആറ് അടി വരെ ഉയരമുണ്ടായിരുന്നു. നല്ല ബലവും ഉറപ്പുമുള്ള അസ്ഥികളും പേശീബലം, തോളുകൾ, കാലുകൾ, കഴുത്ത് എന്നിവയൊക്കെ ചേർന്ന രൂപം തന്നെയായിരുന്നു അവയ്ക്ക്. നിയാണ്ടർത്തലിനും വലിയ തലച്ചോറുകളുണ്ടായിരുന്നു. വാസ്തവത്തിൽ, അവരുടെ തലച്ചോർ ആധുനിക മനുഷ്യരെ അപേക്ഷിച്ച് അല്പം വലുതായിരുന്നു.
മനുഷ്യ ജനുസിൽ, സമാനമായ അനേകം സ്പീഷിസുകൾ അന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട ചിലത് Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans, Homo habilis, homo rudolfensis, homo heidelbergensis, homo floresiensis, homo naledi, and homo luzonensis ഇവയൊക്കെയാണ്. അവരെയൊക്കെ ഒറ്റ പേരാണ് വിളിക്കുക ‘മനുഷ്യൻ’. ഇവരൊക്കെ വ്യത്യസ്ത species ആണ്, എന്നാൽ അവർ ഒരേ ഫാമിലിയിൽ പെടുന്നതാണ്. ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് ശേഷിച്ചു. ഇന്നുകാണുന്ന നമ്മളോളം ശരീര വലിപ്പവും, തലച്ചോറിന്റെ വലിപ്പവും അല്ലാതെ മറ്റു സ്പീഷീസുകളിൽ നിന്നും വേർതിരിച്ചു നിർത്താൻ മാത്രം മറ്റൊന്നും അന്നിവർക്കുണ്ടായിരുന്നില്ല. 70,000 വർഷങ്ങൾക്ക് മുമ്പോടെ ഹോമോ സാപിയൻസ് സ്പീഷ്യസിൽ പെടുന്ന ജീവികൾ സംസ്കാരം എന്ന് ഇന്നറിയപ്പെടുന്ന വിപുലവും വൈവിധ്യം നിറഞ്ഞതുമായ ഒരു ഘടനയ്ക്ക് രൂപം നൽകിയിരുന്നു എന്ന് അനുമാനിക്കുന്നു. ഇതിന്റെ വികാസ പരിണാമങ്ങളാണു നമ്മൾ പിന്നീട് ചരിത്രമെന്ന പേരിൽ രേഖപ്പെടുത്തി വെച്ചത്. ആ സമയത്തു തന്നെ പൂർവ്വ ആഫ്രിക്കൻ ദേശത്തു നിന്നും ഹോമോസാപ്പിയൻസ് അറേബ്യൻ ഭൂപ്രദേശത്തേക്ക് പടരുകയും അവിടെ നിന്നും യൂറോപ്പില്ലേക്ക് വ്യാപിക്കുകയും ചെയ്തു എന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നു.
പിന്നീട് സാപ്പിയൻസ് നിയാണ്ടർത്താലുകളുമായും ഡെനിസോവിയൻസുമായും എറെക്ടസ്സുകളുമായും ഇണ ചേർന്ന് കൂടിക്കലർന്നാണ് വിവിധ ദേശങ്ങളിലായി ഇന്നുകാണുന്ന നമ്മളൊക്കെയും ഉണ്ടായത് എന്നൊരു കണ്ടെത്തലും, എന്നാൽ അന്നുണ്ടായിരുന്ന മറ്റു മനുഷ്യ സ്പീഷിസുകളെ മൊത്തം കൊന്നൊടുക്കിയും പ്രകൃതിയോടു പിടിച്ചു നിൽക്കാനാവാതെ പലതും സ്വയമൊടുങ്ങിയും തീർന്നപ്പോൾ അവിടെ പിടിച്ചു നിന്ന ഏകവർഗം സാപ്പിയൻസ് മാത്രമെന്നുമുള്ള വാദമുഖങ്ങളും ഉണ്ടായിരുന്നു. രണ്ടാം വാദമായിരുന്നു ശരിയെങ്കിൽ നമ്മുടെയൊക്കെ പൈതൃകം പൂർവ്വ ആഫ്രിക്കൻ വനാന്തരങ്ങളിൽ ഉണ്ടായിരുന്ന ആ സാപിയൻസ് തന്നെയ ആവുമായിരുന്നു. എന്നാൽ 2010 ഇൽ നിയണ്ടർത്താൽ ജീനുകളെ പറ്റിയുള്ള പഠനത്തിൽ സമകാലീന മനുഷ്യരിലെ DNA കളുമായി താരതമ്യം ചെയ്യുക വഴി കാതലായ ചില പൊരുത്തങ്ങൾ കണ്ടെത്താൻ ശാസ്ത്ര ലോകത്തിനു കഴിഞ്ഞു. പൂർവ്വ ഏഷ്യയിലേയും യൂറോപ്പിലേയും ജനങ്ങളിലെ DNA യിൽ 1 മുതൽ 4 ശതമാനം വരെ നിയാണ്ടർത്താൽ DNA തന്നെയാണുള്ളത് എന്ന് കണ്ടെത്തി. ഇതു നൽകുന്ന സൂചന, അന്നത്തെ ഹോമോസ് പരസ്പരം ഉണചേർന്നിരുന്നു എന്നും അവർ പുതിയ സന്തതി പരമ്പരകൾ ഉണ്ടാക്കിയിരുന്നു എന്നും തന്നെയാണ്. നിലവിൽ നമുക്ക് പുതിയൊരു നിയാണ്ടർത്താൽ കുട്ടിയെ സാപിയൻ മാതാവിലൂടെ പുനർജ്ജനിപ്പിക്കാൻ സാധ്യമാണ് എന്നതാണു വസ്തുത.
[ലോവർ, മിഡിൽ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ ഏഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന പുരാതന മനുഷ്യന്റെ വംശനാശം സംഭവിച്ച ഒരു ജീവിവർഗമാണ് ഡെനിസോവൻസ് അല്ലെങ്കിൽ ഡെനിസോവ ഹോമിനിൻസ്. കുറച്ച് അവശിഷ്ടങ്ങളിൽ നിന്നാണ് ഡെനിസോവൻ അറിയപ്പെടുന്നത്, തൽഫലമായി, അവയെക്കുറിച്ച് അറിയപ്പെടുന്ന മിക്കതും ഡിഎൻഎ തെളിവുകളിൽ നിന്നാണ്.]
സ്വന്തം കാര്യങ്ങൾ നോക്കി നടത്താൻ പറ്റുന്ന അപ്രധാനികളായിരുന്ന കേവലമൊരു മൃഗം മാത്രമായിരുന്നു എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കൻ വനാന്തരങ്ങളിൽ കഴിഞ്ഞിരുന്ന ഹോമോ സാപിയൻസ്. പിന്നീടു വന്ന സഹസ്രാബ്ദങ്ങളിലൂടെ ഭൂമുഖത്താകെ പടർന്ന്, ലോകത്തിന്റെ തന്നെ യജമാനന്മാരായിട്ടവർ മാറി. ദൈവം എന്ന വാക്കിനു പകരം വെയ്ക്കുന്ന തരത്തിലേക്ക് സാപിയൻസ് ഉയർന്നിരിക്കുന്നു. ചുറ്റുപാടുകളെ കീഴടക്കി, ഭക്ഷ്യോത്പാദനം വർദ്ധിപ്പിച്ച്, നാഗരികതകളും സാമ്രാജ്യങ്ങളും പണിത്, വ്യാപാര ശൃംഖലകൾ തീർത്ത്, മറ്റു ജീവജാലങ്ങൾക്ക് അറുതി വരുത്തി മുന്നേറുകയാണിന്നിവർ.
ആയിടത്തേക്ക്, ഇന്ന് സൂക്ഷ്മാണുവായ കേവലമൊരു കൊറോണവൈറസ് വന്ന് സാപിയൻസിനെ മൊത്തം വീടിനകത്ത് തളച്ചിട്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. യുഗങ്ങൾ ഇനിയും ഏറെ വരാനുണ്ട്. ഹോമോ സാപിയൻസ് നശിപ്പിച്ചു കളഞ്ഞ മനുജാതികൾ നിരവധിയുണ്ട്, നിലവിൽ കേവലമൊരു ബന്ധുവായി കാണാൻ പറ്റുന്നത് ചിമ്പാൻസിയെ മാത്രമാണ്. അല്പം അകന്നാണെങ്കിലും ഗോറില്ലകളും ഒറാങ് ഊട്ടാനുകളും ഉണ്ടെന്നല്ലാതെ മനുജാതിയിൽ പെട്ട ഒന്നിനേ പോലും ഹോമോ സാപിയൻസ് നിലനിർത്തിയിരുന്നില്ല.
ഹൈദ്രാബാദിലാണു ഞാൻ. ഓൺപാസീവ് എന്ന കമ്പനിയിൽ ചേരാനായി വരുമ്പോൾ ഗൂഗിൾ വഴി അടുത്തുള്ള ഒരു പിജി കണ്ടെത്തിയിരുന്നു. കാശല്പം കൂടുതലെങ്കിലും മറ്റുള്ള എല്ലാകാര്യങ്ങളിലും ഏറെ മുന്നിലാണു ഹോസ്റ്റൽ. വിവിധങ്ങളായ ഫുഡും കിട്ടും. ഒരു ഫാമിലി തന്നെയാണു ഫുഡൈറ്റങ്ങൾ ഉണ്ടാക്കുന്നത്. ഹോളിയുടെ അനുബന്ധമായി നടന്നൊരു കാര്യമാണിത്.
ഹോസ്റ്റലിലെ പണിക്കാർക്കൊക്കെ എന്നോട് ഏറെ സ്നേഹമായിരുന്നു സംഭവശേഷം… ഫുഡുണ്ടാക്കുന്ന അമ്മച്ചിമാർ നാലഞ്ചു ദിവസം മുമ്പ് ഹോളിക്ക് സമ്മാനമോ മറ്റെന്തോ എന്നപോലെ കാശ് വേണമെന്നു പറഞ്ഞു. ഭക്ഷണമാക്കുന്നവർ പ്രധാനികൾ മൂന്ന് അമ്മച്ചിമാരും, ഒരാളുടെ മകളും, മകളുടെ ഭർത്താവും, 20 ഓളം പ്രായം വരുന്ന ആ മകളുടെ ഇരട്ടക്കുട്ടികളും ആണ്. ഇതിൽ ഒരമ്മച്ചിയാണു കാശ് ചോദിച്ചത്. ഞാൻ 100 രൂപ കൊടുത്തു; അപ്പോഴേക്കും മറ്റു രണ്ടുപേരും വന്നു. അങ്ങനെ 300 കൊടുത്തു. ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവരോടും ഇവർ ചോദിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം പേരും കൊടുത്തിരുന്നില്ല. സഹമുറിയൻ ബിജെപ്പിക്കാരൻ അവരെ തെറി പറയുന്നതും കേട്ടിരുന്നു. പിന്നെ ചോദിച്ച മറ്റു പണിക്കാർക്കൊക്കെ നൂറു നൂറു വെച്ചും രഹസ്യമായി ഞാൻ കൊടുത്തിരുന്നു. സഹമുറിയൻ അവരോടു പറഞ്ഞത്, ഞങ്ങൾ ഒരാൾക്ക് 500 വെച്ച് മൂന്നുപേർക്കും കൊടുത്തിട്ടുണ്ട്, ഇങ്ങനെ എല്ലാവരും ചോദിച്ചാൽ എവിടെ നിന്നിങ്ങനെ കാശുണ്ടാക്കും എന്നൊക്കെയായിരുന്നു. അവർക്ക് ഇംഗ്ലീഷറിയാം, അവർ എന്നോടു കാര്യം പറഞ്ഞു, നിങ്ങൾ ചേച്ചിമാർക്ക് 500 വെച്ചു കൊടുത്തില്ലേ എന്ന്. സഹ മുറിയൻ പറഞ്ഞല്ലോ എന്നും. അവനെ നന്നായിഅറിയുന്ന ഞാൻ വെറുതേ ചിരിച്ചു വിട്ടു; എന്നിട്ട് 100 രൂപവെച്ചു കൊടുത്തു. ആരോടുമിക്കാര്യം പറയരുതെന്നും പറഞ്ഞു.
അവർക്കൊക്കെ ഇപ്പോൾ എന്നെ കാണുമ്പോൾ നല്ല സൗഹൃദവും ബഹുമാനവും ഒക്കെയാണ്. എന്നെ ആദ്യം കണ്ടപ്പോൾ ഒരു സ്വാമിജിയാണെന്നു ധരിച്ചത്രേ. ഹോസ്റ്റൽ നോക്കി നടത്തുന്നവരിലാരോടോ ഇവരിക്കാര്യം ചോദിച്ചുവത്രേ. അവർ പറഞ്ഞു കേരളക്കാരനാണു ഞാനെന്നും; കേരളക്കാരൊക്കെ അങ്ങനെയാ, കാവിമുണ്ടുടുത്താണു നടക്കാറെന്നും മറ്റും. ഞാൻ മുണ്ടുടുത്ത് ഹോസ്റ്റലിനു പുറത്തിതേവരെ ഇറങ്ങിയിട്ടില്ല. ഭക്ഷണം കഴിക്കാൻ മാത്രം താഴെ അടുക്കള സൈഡിലേക്ക് പോകും എന്നുമാത്രം.
കാശ് കിട്ടിയതിനാൽ ഇവർക്കൊക്കെയും എന്നോട് കണ്ടമാനം ബഹുമാനവും സ്നേഹവും ഒക്കെയാണ്. കാശിനാണു വില; മനുഷ്യർക്കല്ലെന്നുള്ള വിവരങ്ങൾ തന്നെയാണ് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലൂടെ ജീവിതമെന്നോടു പറയുന്നത്. ഫ്രീ കിറ്റുകൊടുത്ത് നാട്ടാരെ പാട്ടിലാക്കി വോട്ടിനു തെണ്ടുന്ന ജനാധിപത്യബോധത്തെ ഇടയിലെപ്പോഴോ ഫെയ്സ്ബുക്കിൽ ആരോ എന്നെ ഓർമ്മിപ്പിച്ചു.
ആ അമ്മച്ചിമാരിലാരുടേയോ കെട്ട്യോൻ ആവണം. ഒരു സുന്ദരൻ വയസ്സൻ മൂപ്പരുണ്ട്. 70 വയസ്സൊക്കെ കഴിഞ്ഞു കാണും. അയാൾ എന്നും രാവിലെ ഇവിടെ നിന്നും ചായ കുടിക്കുമായിരുന്നു. അവിടെ നിന്നും അത്ര രാവിലെ ഞാൻ മാത്രമേ ചായ കുടിക്കാറുള്ളൂ. മറ്റുള്ള മുറിയന്മാർ ഉണരുംപ്പോൾ തന്നെ ഒമ്പതു കഴിയും. രാത്രിയിൽ ഹോസ്റ്റലിലേക്ക് പാലുകൊണ്ടുവരുന്നയാൾ ഇതേകാര്യം പറഞ്ഞെന്നോടു കാശു ചോദിച്ചപ്പോൾ ഞാൻ ഈ വയസ്സൻ മൂപ്പരോടും ചിരിച്ചു കൊണ്ടു വേണോന്ന് ചോദിച്ചു, അയാളും അടുത്തുണ്ടായിരുന്നു. അയാളും അപ്പോൾ ചിരിച്ചതേ ഉള്ളൂ, ഞാൻ വെറുതേ നൂറു മൂപ്പർക്കും കൊടുത്തു… വാങ്ങി.
എന്നും രാവിലെ ഗെയ്റ്റ് വക്കിൽ അയാൾ വെയിൽ കൊള്ളാൻ ഇരിക്കാറുണ്ട്. രാവിലെ ഓഫീസിലേക്ക് വരാൻ നേരം ഇന്നയാൾ എന്നെ കണ്ടപ്പോൾ എണീറ്റ് നിന്ന് കഴുത്തിൽ കിടന്ന തോർത്തെടുത്ത് കയ്യിൽ വെച്ച് ചിരിച്ചു കൊണ്ട് തെലുങ്കിൽ ഗുഡ്മോണിങ് സാർ എന്നു പറഞ്ഞു. അയാളുടെ ആ വെപ്രാളവും, പരിഭ്രാന്തിയും കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്ത വിഷമമായിപ്പോയി. കാണുമ്പോൾ ഉള്ള ഈ പരാക്രമങ്ങൾ ഒന്നും വേണ്ടെന്നും, വഴിയോരത്തു കാണുമ്പോൾ ഒരു പുഞ്ചിരി മാത്രം മതിയെന്നും പറയണമെന്നുണ്ടായിരുന്നു; പക്ഷേ എനിക്കയാളുടെ ഭാഷയറിയില്ലല്ലോ!!
ഹൈദരാബാദിലെത്തുന്ന ഏവരും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട വിരുന്നാണു സലാർ ജംഗ് മ്യൂസിയം. ചാർമിനാർ, മക്ക മസിജിദ്, സ്റ്റേറ്റ് സെൻടൽ ലൈബ്രറി എന്നിവയോടു ചേർന്നുതന്നെയാണു മൂസിയവും സ്ഥിതിചെയ്യുന്നത്. അർദ്ധവൃത്താകൃതിയിലുള്ള സാലാർ ജംഗ് മ്യൂസിയം പതിറ്റാണ്ടുകളുടെ യാഥാർത്ഥ്യവും സമൃദ്ധിയും പ്രദർശിപ്പിക്കുന്നു. രണ്ട് നിലകളിലായി പരന്നുകിടക്കുന്ന ഈ മ്യൂസിയം 38 ഗാലറികളായി തിരിച്ചിരിക്കുന്നു. തൊട്ടടുത്തു തന്നെയാണു ബിർളാ മന്ദിരും ഹുസൈൻ സാഗർ തടാകവും ഉള്ളത്. ചിലപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റയാൾ ശേഖരമായിരിക്കണം ഈ മ്യൂസിയം. രാജ രവി വർമ്മയുടെ ചിത്രം വരെ ഇവിടെയുണ്ട്. മ്യൂസിയത്തോടി ചേർന്നു നടക്കുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയും ഏറെ പ്രസിദ്ധമാണിവിടം. കൊട്ടാര സമാനമായൊരു കെട്ടിടം ഇതിനായി മാറ്റി വെയ്ക്കാൻ കഴിഞ്ഞതും മഹനീയമാണ്. ഹൈദരാബാദിലെ മൂസി നദിയുടെ തെക്കേ തീരത്തായി സാലാർ ജംഗ് റോഡിലാണ് ദാർ-ഉൽ-ഷിഫയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഈ നദിയുടെ കൈവഴിയാണ് ഹുസൈൻ സാഗർ തടാകമായി മാറിയത്.
സെലെക്റ്റ് ചെയ്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. കാണുക.
ഈസ്റ്റേൺ ബ്ലോക്ക് (മിർ ലെയ്ക്ക് അലി ഖാൻ ഭവൻ), വെസ്റ്റേൺ ബ്ലോക്ക് (മിർ തുരാബ് അലി ഖാൻ ഭവൻ), ഇന്ത്യൻ ബ്ലോക്ക് എന്നിങ്ങനെ മൂന്ന് കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നു. ഗാലറികളിൽ ഭൂരിഭാഗവും (27 എണ്ണം) മ്യൂസിയത്തിന്റെ ഇന്ത്യൻ / സെൻട്രൽ ബ്ലോക്കിലാണ്. മ്യൂസിയത്തിന്റെ വെസ്റ്റേൺ ബ്ലോക്കിൽ 7 ഗാലറികളും ഈസ്റ്റേൺ ബ്ലോക്കിൽ 4 ഗാലറികളുമുണ്ട്. ഫോട്ടോ സെക്ഷൻ, എഡ്യൂക്കേഷൻ വിംഗ്, കെമിക്കൽ കൺസർവേഷൻ ലബോറട്ടറി, ഡിസ്പ്ലേ സെക്ഷൻ എന്നിങ്ങനെ നിരവധി സ്മാരകങ്ങൾ സ്മാരകത്തിനുള്ളിൽ ഉണ്ട്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ മ്യൂസിയമാണ് ഹൈദരാബാദിലെ സലാർ ജംഗ് മ്യൂസിയം. 1951 ഡിസംബർ 16 ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇത് തുറന്നതായി പ്രഖ്യാപിച്ചു. 1968 ൽ മ്യൂസിയത്തിന്റെയും സലാർ ജംഗ് മ്യൂസിയം ലൈബ്രറിയുടെയും മുഴുവൻ ശേഖരവും ദിവാൻ ഡിയോഡിയിൽ നിന്ന് നിലവിലെ കെട്ടിടത്തിലേക്ക് മാറ്റി. 2000 ത്തിൽ രണ്ടു കെട്ടിടങ്ങളും കൂടിച്ചേർത്ത് ഇതു വിപുലപ്പെടുത്തി. രണ്ട് നിലകളിലായാണു മ്യൂസിയം ഉള്ളത്. വൈവിധ്യമാർന്ന നിരവധി കരകൗശല വസ്തുക്കളും വിവിധരാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന വസ്തുവകകളും, ചരിത്രത്താളുകളിൽ മാഞ്ഞു പോവുന്ന നിരവധി വസ്തുക്കളും ഇവിടങ്ങളിൽ കാണാനാവും. ഇവ പ്രധാനമായും ശേഖരിച്ചത് സലാർ ജംഗ് മൂന്നാമൻ എന്ന് അറിയപ്പെടുന്ന മിർ യൂസഫ് അലി ഖാൻ ആണ്, നവാബ് തുരാബ് അലി ഖാൻ (സലാർ ജംഗ് ഒന്നാമൻ ) അവന്റെ പിൻഗാമികളും ആണു ശരിക്കും അവകാശികൾ. മിർ യൂസഫ് അലി ഖാൻ തന്റെ ജീവിതകാലം മുഴുവൻ പുരാതന വസ്തുക്കളും കലാസൃഷ്ടികളും ശേഖരിക്കുകയും തന്റെ സമ്പത്തിന്റെ ഗണ്യമായ തുക ചെലവഴിച്ച് ലോകമെമ്പാടും നിന്ന് ശേഖരിക്കുകയും ചെയ്തു.
സലാർ ജംഗ് മൂന്നാമൻ / നവാബ് മിർ യൂസഫ് അലി ഖാൻ തന്റെ നാൽപതുവർഷക്കാലം ലോകമെമ്പാടുമുള്ള വിവിധ കലാസൃഷ്ടികളും കയ്യെഴുത്തുപ്രതികളും ശേഖരിക്കുന്നതിന് ചെലവഴിച്ചു. തന്റെ അഭിനിവേശം പിന്തുടരാൻ അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ചു. തുടക്കത്തിൽ അദ്ദേഹത്തിന്റെ ശേഖരം സലാൻ ജംഗ്സിന്റെ പൂർവിക കൊട്ടാരമായ ദിവാൻ ഡിയോഡിയിൽ സൂക്ഷിച്ചിരുന്നു.
സലാർ ജംഗ് മൂന്നാമന്റെ മരണത്തിനുശേഷം, മ്യൂസിയം ഉണ്ടാക്കുക എന്ന ആശയം അന്നത്തെ ഹൈദരാബാദ് ചീഫ് സിവിൽ അഡ്മിനിസ്ട്രേറ്ററായിരുന്ന ശ്രീ എം. കെ. വെലോഡിക്കു തോന്നി. സാലർ ജംഗ് മൂന്നാമന്റെ വിവിധ കൊട്ടാരങ്ങളിൽ നിന്ന് എല്ലാ വസ്തുക്കളും ശേഖരിക്കാനും തരംതിരിക്കാനുമുള്ള ഉത്തരവാദിത്തം അങ്ങനെ അന്നത്തെ പ്രശസ്ത കലാ നിരൂപകനായ ഡോ. ജെയിംസ് കസിൻസിന് നൽകി.
1996 വരെ മ്യൂസിയം ഇന്ത്യാ ഗവൺമെന്റിന്റെ നേരിട്ടുള്ള പരിധിയിലായിരുന്നു. എന്നിരുന്നാലും, പിന്നീട് പാർലമെന്റ് ആക്റ്റ് (1961 ലെ 26 ലെ നിയമം) വഴി ഇത് ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി അംഗീകരിക്കപ്പെടുകയും അതിന്റെ ഭരണം ഒരു സ്വതന്ത്ര ബോർഡ് ഓഫ് ട്രസ്റ്റിക്ക് കീഴിൽ വരികയും ചെയ്തു. ആന്ധ്ര ഗവർണർ, ഇന്ത്യാ ഗവൺമെന്റ്, ആന്ധ്രാപ്രദേശ്, ഉസ്മാനിയ യൂണിവേഴ്സിറ്റി, സലാർ ജംഗ്സ് ഫാമിലി എന്നിവ പ്രതിനിധീകരിച്ച അംഗങ്ങൾ ആയിരുന്നു അന്ന് ആ ട്രസ്റ്റിൽ. ഇപ്പോൾ തെലുങ്കാനയായി മാറിയപ്പോൾ ഇതിലും മാറ്റങ്ങൾ വന്നിരിക്കും
43000-ത്തോളം ആർട്ട് ഒബ്ജക്റ്റുകൾ, 9000 കയ്യെഴുത്തുപ്രതികൾ, 47000 അച്ചടിച്ച പുസ്‌തകങ്ങൾ എന്നിവയുടെ ശേഖരം ഉള്ള സലാർ ജംഗ് മ്യൂസിയം സന്ദർശകർക്കെല്ലാം മികച്ച ദൃശ്യാനുഭവം തരുന്നുണ്ട്. രണ്ട് നിലകളിലായി 38 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. സാലർ ജംഗ് മ്യൂസിയത്തിൽ 13,654 ഓളം വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു.
ഇന്ത്യൻ ആർട്ട്, ഈസ്റ്റേൺ ആർട്ട്, യൂറോപ്യൻ ആർട്ട്, ചിൽഡ്രൻ ആർട്ട്, മിഡിൽ ഈസ്റ്റേൺ ആർട്ട്, ഫൗണ്ടേഴ്സ് ഗാലറി, അപൂർവ കയ്യെഴുത്തുപ്രതി വിഭാഗം എന്നിവ മ്യൂസിയത്തിലെ ശേഖരത്തിൽ ഉൾപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് മ്യൂസിക്കൽ ക്ലോക്ക് ആണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. ഈ ക്ലോക്ക് ഇംഗ്ലണ്ടിലെ Cooke and Kelvey വിറ്റതായിരുന്നു.
1876 ൽ ഇറ്റാലിയൻ ശില്പിയായ ജി ബി ബെൻസോണി സൃഷ്ടിച്ച മാർബിൾ പ്രതിമയായ വെയിൽഡ് റെബേക്ക, 1876 ൽ സാലർ ജംഗ് ഒന്നാമൻ ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെ കൊണ്ടുവന്നത്, ഇത്തരത്തിലുള്ള നിരവധി മാർബിൾ പ്രതിമകൾ അവിടെ കാണാനാവും.
മൈസൂരിലെ ടിപ്പു സുൽത്താന് ഫ്രാൻസിലെ ലൂയിസ് പതിനാറാമൻ സമ്മാനിച്ച ഒരു കൂട്ടം ആനക്കൊമ്പിൽ തീർത്ത ചാതുരികളും. റെഹാൽ, ജേഡ് ബുക്കുകൾ, വിലയേറിയ കല്ലുകൾ കൊണ്ട് അലങ്കരിച്ച നൂർജെഹാന്റെ പഴ കത്തി, ജഹാംഗീറിന്റെ ഒരു കഠാരി; അറബി, പേർഷ്യൻ കയ്യെഴുത്തുപ്രതികൾ; ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള അപൂർവ കയ്യെഴുത്തുപ്രതി – ലീലാവതി; പുരാതന ഇന്ത്യയിൽ നിന്നുള്ള വിലയേറിയ മെഡിക്കൽ എൻസൈക്ലോപീഡിയ; അപൂർവ പെയിന്റിംഗുകൾ മുതലായവയൊക്കെയും സലാർജംഗ് മ്യൂസിയത്തിലെ വിപുലമായ ശേഖരത്തിൽ ചിലത് മാത്രം. ഫോട്ടോസ് എടുത്തു മടുത്തു പോയി എന്നു പറയാം.
ഇന്ത്യൻ വിഭാഗത്തിലെ ശേഖരങ്ങൾ മിക്കവാറും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതാണ്. കർണാടക, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒറീസ, മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഉണ്ട്.
ഗാലറിയുടെ പടിഞ്ഞാറൻ വിഭാഗം ഫ്രാൻസ്, ഇറ്റലി, ബെൽജിയം, ജർമ്മനി, ചെക്കോസ്ലോവാക്യ, ഓസ്ട്രിയ, ഇംഗ്ലണ്ട്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ പ്രദർശിപ്പിക്കുന്നു. ഇതോടൊപ്പം കിഴക്കൻ വിഭാഗത്തിൽ ജപ്പാൻ, ബർമ, ചൈന, തായ്ലൻഡ്, കൊറിയ, നേപ്പാൾ, ഇന്തോനേഷ്യ, സിറിയ, പേർഷ്യ, അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള അപൂർവ വസ്തുക്കളും സന്ദർശകർക്ക് കാണാൻ കഴിയും.
കൂട്ടത്തിൽ നമ്മുടെ ചേര ചോള പാണ്ഡ്യ കാലഘട്ടത്തിലെ നാണയങ്ങളും മറ്റും ഉണ്ട് എന്നതും ശ്രദ്ധിക്കണം
………………
സലാർജംഗ് മ്യൂസിയത്തിലെ ചില പ്രമുഖ ഗാലറികൾ ചുവടെ പരാമർശിച്ചിരിക്കുന്നു-
സ്ഥാപക ഗാലറി- ഇത് രാജകുടുംബത്തിന്റെ ഛായാചിത്രങ്ങളും ഇനങ്ങളും പ്രദർശിപ്പിക്കുന്നു, അതിൽ മിർ ആലം, മുനീർ-ഉൽ-മുൽക്ക് II മുഹമ്മദ് എന്നിവരുടെ ഛായാചിത്രങ്ങൾ ഉൾപ്പെടുന്നു. അലി ഖാൻ, സലാർ ജംഗ് I, സലാർ ജംഗ് II, സലാർ ജംഗ് III.മൂസിയത്തിലേക്ക് കയറുന്നിടത്തു തന്നെയാണിത്.
ദക്ഷിണേന്ത്യൻ വെങ്കലം- ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും രൂപങ്ങൾ, വിവിധ ദശകങ്ങളിൽ നിന്നുള്ള നാണയങ്ങൾ, അലങ്കാര ശൃംഖലകൾ, വിളക്കുകൾ മുതലായവ വരെയുള്ള വിവിധ വെങ്കല വസ്തുക്കൾ ഇതിൽ പ്രദർശിപ്പിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ട്.
മൈനർ ആർട്സ് ഓഫ് സൗത്ത് ഇന്ത്യ- ഈ ഗാലറി പുരാതന ഇന്ത്യക്കാരുടെ മികച്ച ശേഖരം പ്രദർശിപ്പിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള മരപ്പണികളാണ് ഇതിലുള്ളതെങ്കിലും മെറ്റൽ വെയർ, ഇർവി കൊത്തുപണികൾ എന്നിവയുമുണ്ട്.
ഇന്ത്യൻ ശില്പങ്ങൾ- ഈ ശേഖരം മറ്റ് ഗാലറികളെപ്പോലെ സമ്പന്നമല്ലെങ്കിലും, ഇനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, കല്ലിൽ നിന്ന് നിർമ്മിച്ച ശില്പങ്ങളുടെ ഗണ്യമായ ശ്രേണി പ്രദർശിപ്പിക്കുന്നു. എ.ഡി മൂന്നാം നൂറ്റാണ്ടിലെ ബുദ്ധന്റെ ഒരു രൂപവും കാകാതിയ കാലഘട്ടത്തിലെ കണക്കുകളും വിവിധ ജൈന രൂപങ്ങളും ഇവിടെ കാണാം.
ഇന്ത്യൻ ടെക്സ്റ്റൈൽസ്- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം തുണിത്തരങ്ങൾ ഈ ഗാലറി അവതരിപ്പിക്കുന്നു. ബന്ദാനി തുണിത്തരങ്ങൾ മുതൽ പട്ടോള, കലാംകാരി വരെയും അതിലേറെയും വ്യത്യാസപ്പെടുന്നു.
ഐവറി ഒബ്ജക്റ്റുകൾ- ആനക്കൊമ്പുകൾ (ഫ്രാൻസിലെ ലൂയി പതിനാറാമൻ മൈസൂരിലെ ടിപ്പു സുൽത്താന് സമ്മാനിച്ചത്) മുതൽ ബെഡ് സ്റ്റേഡുകൾ, കൊത്തിയ പേപ്പർ കട്ടറുകൾ, അലങ്കാര ബോക്സുകൾ മുതൽ മൃഗങ്ങളുടെ രൂപങ്ങൾ വരെയുള്ള ആനക്കൊമ്പ് പ്രദർശിപ്പിക്കുന്ന ഗാലറികളിൽ ഒന്നാണിത്. ഘോഷയാത്ര രംഗങ്ങൾ മുതലായവ. ആനക്കൊമ്പിൽ തീർത്ത സംഗതികൾ കണ്ടിരിക്കേണ്ടതു തന്നെയാണ്.
ആയുധങ്ങളും പടക്കോപ്പുകളും- പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വിഭാഗം പഴയ കാലഘട്ടങ്ങളിൽ ഉപയോഗിക്കുന്ന വിപുലമായ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നു. ക്യുമ (വേട്ടയാടൽ), വജ്ര ക്വില്ലോണുകളുള്ള കൊത്തുപണികൾ, മുഗൾ രാജാവ് ഔറംഗസീബ്, മുഹമ്മദ് ഷാ, ബഹാദൂർ ഷാ, ടിപ്പു സുൽത്താൻ എന്നിവരുടെ ആയുധങ്ങൾ.
ജേഡ് ഗാലറി- ഈ ഗാലറിയിൽ വിലയേറിയ കല്ല് ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾ ഉൾപ്പെടുന്നു- ജേഡ്. 17 മുതൽ 19 വരെ നൂറ്റാണ്ടുകളിലാണ് മിക്ക ഇനങ്ങളും. ഈ ഗാലറിയുടെ പ്രധാന ഡിസ്പ്ലേകൾ ജഹാംഗീറിന്റെ ജേഡ് ഡാഗർ, നൂർജെഹാന്റെ ഫ്രൂട്ട് കത്തി എന്നിവയാണ്, മറ്റൊരു പ്രധാന പ്രദർശനം ജേഡ് ബുക്ക്-സ്റ്റാൻഡാണ്, മുഗൾ ചക്രവർത്തി ഷാജഹാന്റെ തലക്കെട്ടും ഇവിടുണ്ട്.
ഇന്ത്യൻ മിനിയേച്ചർ പെയിന്റിംഗുകൾ- മിനിയേച്ചർ പെയിന്റിംഗുകൾ ഈ ഗാലറിയിൽ പ്രദർശിപ്പിക്കും. മുഗൾ മിനിയേച്ചറുകൾ, ഡെക്കാൻ കലാം, 14-15 നൂറ്റാണ്ടിലെ ജെയിൻ കൽപ്പസൂത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എല്ലാ കലാപ്രേമികളെയും ആകർഷിക്കുന്നു.
മോഡേൺ പെയിന്റിംഗുകൾ- പ്രശസ്ത ചിത്രകാരന്മാരായ രാജാ രവിവർമ, അബനിന്ദ്രനാഥ ടാഗോർ, നന്ദലാൽ ബോസ്, രവീന്ദ്രനാഥ ടാഗോർ, എം.എഫ്. ഹുസൈൻ, കെ.കെ. ഹെബ്ബാർ, എൻ.എസ്.ബെന്ദു, ദിനകർ കൗശിക്, കെ.എസ്. കുൽക്കർണി തുടങ്ങി നിരവധി പേർ.
ബിദ്രി ഗാലറി- പ്രാഥമിക രണ്ട് ടെക്നിക്കുകളായ തഹ്നാഷിൻ, സർബാലാൻഡ് എന്നിവയിൽ തയ്യാറാക്കിയ ബിദ്രി ഒബ്ജക്റ്റുകൾ ഈ ഗാലറി പ്രദർശിപ്പിക്കുന്നു. പാണ്ഡൻസ്, ഹുഖാ ബോട്ടംസ്, ട്രേകൾ, വാസുകൾ, സുരഹികൾ, അഫ്തബാസ് മുതലായവയാണ് പ്രധാന പ്രദർശനങ്ങൾ.
മിഡിൽ ഈസ്റ്റേൺ പരവതാനികൾ- പേർഷ്യയിൽ നിന്നുള്ള മനോഹരമായ പരവതാനികൾ ഈ ഗാലറി അലങ്കരിക്കുന്നു. വിവിധ പേർഷ്യൻ തറികളായ ബൊഖാര, കശ്ന, തബ്രിസ്, കിർമാൻ, ഷിറാസ് എന്നിവയിൽ നിന്നുള്ള കൃതികൾ നിങ്ങൾക്ക് കാണാൻ കഴിയും.
അറബിക് പേർഷ്യൻ കയ്യെഴുത്തുപ്രതികൾ- ഈ ഗാലറിയിൽ മ്യൂസിയത്തിന്റെ ഏറ്റവും വിലയേറിയ പ്രദർശനങ്ങളുണ്ട് – എ.ഡി ഒമ്പതാം നൂറ്റാണ്ടിലെ വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പ്. അതോടൊപ്പം, പ്രകാശിതമായ വിശുദ്ധ ഖുർആൻ, ഫിറാദൗസി എഴുതിയ ഷാ-നാമ, ഒമർ ഖയ്യാമിന്റെ ക്വാട്രെയിൻ തുടങ്ങിയ മറ്റ് പ്രധാന കയ്യെഴുത്തുപ്രതികളും ഇത് പ്രദർശിപ്പിക്കുന്നു.
ഈജിപ്ഷ്യൻ, സിറിയൻ ആർട്ട്- ഈ ഗാലറിയിൽ വിവിധ യഥാർത്ഥ ഈജിപ്ഷ്യൻ കലാ വസ്തുക്കളുടെ തനിപ്പകർപ്പുകളായ ടുട്ടൻഖാമെൻ സിംഹാസനത്തിന്റെ (ബിസി 1340) വിവിധതരം ഫർണിച്ചറുകൾ, ആനക്കൊമ്പ് കൊത്തുപണികൾ, അപ്ലിക്ക് വർക്ക് എന്നിവ പ്രദർശിപ്പിക്കുന്നു. സിറിയൻ കലാസൃഷ്ടികളായ മനോഹരമായ ഫർണിച്ചർ, മുത്തിന്റെ അമ്മ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ഫാറ്റ് ഈസ്റ്റേൺ ആർട്ട്- ചൈന-ജാപ്പനീസ് ആർട്ടിസ്റ്റുകളുടെ വിപുലമായ ശേഖരം ഈ ഗാലറി പ്രദർശിപ്പിക്കുന്നു. വെങ്കലം, മരം, കൊത്തുപണികൾ, പോർസലൈൻ, ഇനാമൽ, എംബ്രോയിഡറി, പെയിന്റിംഗ് തുടങ്ങി വർക്ക് ശ്രേണി.
ചൈനീസ് ശേഖരം- ഈ ഗാലറി 12 മുതൽ 19 വരെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇനങ്ങൾ പ്രദർശിപ്പിക്കുന്നു. ലാക്വേർഡ്, ഇൻലെയ്ഡ് സ്ക്രീനുകൾ, ലാക്വർഡ് ബോക്സുകൾ, പാത്രങ്ങൾ, ഫർണിച്ചർ, ലാക്വർഡ് ആനക്കൊമ്പ്, സ്നഫ് ബോട്ടിലുകൾ, കൊത്തിയെടുത്ത ജോലികൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
ജാപ്പനീസ് കല- പേര് സൂചിപ്പിക്കുന്നത് പോലെ, ജാപ്പനീസ് കലകളായ സത്സുമ വെയർ (വാസുകൾ, പ്ലേറ്റുകൾ, ടീ സെറ്റുകൾ മുതലായവ), ഇമാരി പോർസലൈൻ, ജാപ്പനീസ് എംബ്രോയിഡറികൾ, ലാക്വർ വർക്കുകൾ, സമുറായ് വാളുകൾ എന്നിവ കാണാനുള്ള അവസരം ഈ ഗാലറി നൽകുന്നു. കറ്റാന (വലിയ വാൾ), വക്കിസാഷ്, (ചെറിയ വാൾ).
ഫാർ ഈസ്റ്റേൺ സ്റ്റാച്യുറി- ഇന്ത്യ, ജപ്പാൻ, ചൈന, നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വെങ്കലം, മരം, ലോഹം എന്നിവയിൽ ശിൽപങ്ങൾ ഇവിടെ കാണാം. സമുറായ് യോദ്ധാക്കളുടെ ശിൽപങ്ങളോടൊപ്പം ബുദ്ധ ശില്പങ്ങളും പ്രദർശിപ്പിക്കുന്നു.
യൂറോപ്യൻ ആർട്ട്- ഈ ഗാലറിയിൽ സവിശേഷമായ ഒരു യൂറോപ്യൻ ശേഖരം ഉണ്ട്. ഇത് ഓയിൽ പെയിന്റിംഗുകൾ, ഫർണിച്ചർ, ഗ്ലാസ്, ആനക്കൊമ്പ്, ഇനാമൽവെയർ ക്ലോക്കുകൾ, പ്രതിമകൾ, കണക്കുകൾ എന്നിവ പ്രദർശിപ്പിക്കുന്നു. മെഫിസ്റ്റോഫെലിസിന്റെയും മാർഗരറ്റയുടെയും തടി പ്രതിമയാണ് പ്രധാന പ്രദർശനം.
യൂറോപ്യൻ പെയിന്റിംഗുകൾ- വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പെയിന്റിംഗ് ഇതിൽ അടങ്ങിയിരിക്കുന്നു. ഇറ്റാലിയൻ ചിത്രകാരന്മാരായ കാനലെറ്റോ, ഹെയ്സ്, ബ്ലാസ്, മാർക്ക് ആൽഡൈൻ, ഡിസിയാനി, മാറ്റെയിനി, ഇംഗ്ലീഷ് ചിത്രകാരൻ ടി.എസ്. കൂപ്പറും മറ്റ് നിരവധി ആർട്ടിസ്റ്റുകളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
യൂറോപ്യൻ പോർസലൈൻ- ഫ്രാൻസ്, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആകർഷകമായ പോർസലൈൻ കഷണങ്ങൾ ഈ ഗാലറി പ്രദർശിപ്പിക്കുന്നു. ഡ്രെസ്ഡൻ പോർസലൈൻ, സെവ്രസ് ശേഖരം, മാഞ്ചസ്റ്റർ, വോർസെസ്റ്റർ, ഡെർബി, ചെൽസി, കോൾപോർട്ട്, മിന്റൺ, സ്പേഡ് വെഡ്ജ്‌വുഡ് എന്നിവ ഉൾപ്പെടുന്ന ഇംഗ്ലീഷ് പോർസലൈൻ ഉൾപ്പെടുന്നു. ഡിസ്പ്ലേ മൺപാത്രങ്ങൾ മുതൽ പ്രതിമകൾ വരെയാണ്.
യൂറോപ്യൻ ഗ്ലാസ്- ഗ്ലാസ് കൊണ്ട് നിർമ്മിച്ച അതിശയകരമായ കലാസൃഷ്ടികൾ ഇവിടെ കാണാം. ഇറ്റലി, ഫ്രാൻസ്, ബെൽജിയം, ഇസ്താംബുൾ, ചെക്കോസ്ലോവാക്യ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കരക act ശല വസ്തുക്കൾ ശേഖരിച്ചു.
യൂറോപ്യൻ വെങ്കലം- സ്റ്റാച്യു ഓഫ് ലിബർട്ടി, അലക്സാണ്ടർ, അഗസ്റ്റസ് സീസർ മുതലായ ജനപ്രിയ ശില്പങ്ങളുടെ ഒറിജിനലും പകർപ്പുകളും ഈ ഗാലറിയിൽ ഉൾപ്പെടുന്നു.
യൂറോപ്യൻ മാർബിൾ പ്രതിമ- ഈ ഗാലറിയിൽ നിരവധി യഥാർത്ഥ ശില്പങ്ങളും മികച്ച കലാകാരന്മാരുടെ ചരിത്ര / പുരാണ വ്യക്തികളുടെ പകർപ്പുകളും ഉൾപ്പെടുന്നു. സാലർ ജംഗ് ഒന്നാമൻ കൊണ്ടുവന്ന വെയിൽഡ് റെബേക്കയുടെ യഥാർത്ഥ പ്രതിമ ഈ ഗാലറിയുടെയും മ്യൂസിയത്തിന്റെയും പ്രധാന ആകർഷണങ്ങളാണ്.
യൂറോപ്യൻ ക്ലോക്കുകൾ- ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഹോളണ്ട്, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ള ക്ലോക്കുകളുടെ ആകർഷകമായ ശേഖരം ഈ ഗാലറിയിൽ അവതരിപ്പിക്കുന്നു. ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് ബ്രാക്കറ്റ് ക്ലോക്ക് സന്ദർശകരിൽ പരമാവധി താൽപ്പര്യം സൃഷ്ടിക്കുന്നു.
യൂറോപ്യൻ ഫർണിച്ചർ- ഇത് ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമുള്ള അതിശയകരമായ ഫർണിച്ചറുകൾ പ്രദർശിപ്പിക്കുന്നു. ലൂയി പതിനാലാമന്റെ (1643 -1715), ലൂയി പതിനാറാമന്റെ (1715-44) കാലഘട്ടത്തിലെ ഫർണിച്ചറുകൾ (ക്യാബിനറ്റുകൾ, കൺസോളുകൾ, കസേരകൾ, സോഫ സെറ്റുകൾ, മേശകൾ മുതലായവ) ഉൾപ്പെടുന്നതാണ് ചില പ്രദർശനങ്ങൾ; ലൂയി പതിനാറാമൻ (1774-92), നെപ്പോളിയൻ I.
മറ്റ് പ്രദർശനങ്ങൾക്ക് പുറമെ സാലർ ജംഗ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ് ലൈബ്രറി. അപൂർവമായ ചില ശേഖരങ്ങൾ സാലർ ജംഗ് ലൈബ്രറിയിൽ ഉണ്ട്. 8,000 കയ്യെഴുത്തുപ്രതികളും 60,000 അച്ചടിച്ച പുസ്തകങ്ങളുമുള്ള ലൈബ്രറി ലോകത്തിലെ ഏറ്റവും മികച്ച ലൈബ്രറികളിലൊന്നാണ്. ശേഖരണത്തിന്റെ ഗുണനിലവാരം മറ്റ് ലൈബ്രറികളിൽ നിന്ന് അതിനെ മാറ്റി നിർത്തുന്നു.
40,000 ത്തോളം പുസ്തകങ്ങളുടെ പ്രധാന ഭാഗം മിർ യൂസഫ് അലി ഖാൻ, സലാർ ജംഗ് മൂന്നാമൻ, അദ്ദേഹത്തിന്റെ പൂർവ്വികർ എന്നിവർ ശേഖരിച്ചു. 1961 ൽ ഒരു പാർലമെന്റ് ആക്റ്റ് വഴി പൊതുജനങ്ങൾക്കായി തുറന്ന സലാർ ജംഗ് മ്യൂസിയം ലൈബ്രറി ബുക്ക് ബൈൻഡർ, ആർട്ടിസ്റ്റുകൾ, കാലിഗ്രാഫർമാർ എന്നിവരുടെ കാലിഗ്രാഫിയുടെയും അലങ്കാരത്തിന്റെയും അത്ഭുതകരമായ പ്രദർശനം അവതരിപ്പിക്കുന്നു. ലാപിസ് ലാസുലി, മുത്ത്, സ്വർണം, ധാതു നിറങ്ങൾ എന്നിവയും അതിമനോഹരമായി ഉപയോഗിക്കുന്നതാണ് ചില കൃതികൾ.
കയ്യെഴുത്തുപ്രതികൾ- അറബി, സംസ്‌കൃതം, തെലുങ്ക്, ഹിന്ദി, പേർഷ്യൻ, ഉറുദു, ദഖ്‌നി, ടർക്കിഷ്, പുഷ്തു, ഒറിയ തുടങ്ങിയ ഭാഷകളിലെ കയ്യെഴുത്തുപ്രതികൾ വ്യത്യസ്ത വിഷയങ്ങളിൽ പ്രദർശിപ്പിക്കും. ഈ കയ്യെഴുത്തുപ്രതികൾ ടെക്സ്റ്റൈൽസ്, പാം ലീഫ്, പേപ്പർ, കടലാസ്, കല്ല്, മരം, ഗ്ലാസ് എന്നിങ്ങനെയുള്ള വ്യത്യസ്ത മാധ്യമങ്ങളിൽ ഉണ്ട്. ശാസ്ത്രം, വൈദ്യം, ഗെയിമുകൾ, സംഗീതം, മാജിക്, ധാർമ്മികത എന്നിവയിൽ നിന്ന് വ്യത്യസ്തമായ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാം, ഹിന്ദുമതം, സൗരാഷ്ട്രിയൻ, ക്രിസ്തുമതം തുടങ്ങിയ വിവിധ മതങ്ങളുടെ മാനുസ്കൃപ്റ്റുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 2.4 സെന്റിമീറ്റർ വലിപ്പമുള്ള വിശുദ്ധ ഖുർആനിന്റെ മിനിയേച്ചർ പതിപ്പിന്റെ രണ്ട് പകർപ്പുകളിൽ ഒന്ന് ലൈബ്രറിയിലുണ്ട്; മറ്റൊന്ന് ഇറാനിലാണ്. അറബി ഭാഷയിൽ 2,500 കയ്യെഴുത്തുപ്രതികളും പേർഷ്യൻ ഭാഷയിൽ 4,700 ഉം ഏകദേശം 1,200 ഉർദു ഭാഷയും ഇവിടെയുണ്ട്. തുർക്കിഷ് ഭാഷയിൽ 25 കയ്യെഴുത്തുപ്രതികൾക്കും സംസ്കൃതം, ഒറിയ, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിലും (പേർഷ്യൻ ലിപിയിൽ) ഇത് കൂടുതലാണ്.
അച്ചടിച്ച പതിപ്പുകൾ- സലാർ ജംഗ് മ്യൂസിയം ലൈബ്രറിയിൽ അച്ചടിച്ച പുസ്തകങ്ങളുടെ തുല്യമായ അസൂയ ശേഖരം ഉണ്ട്. ഇതിന്റെ ഇംഗ്ലീഷ് വിഭാഗം 40,000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്നു. ഓറിയന്റൽ വിഭാഗത്തിൽ ഏകദേശം 19,000 പുസ്തകങ്ങളുണ്ട്, അതിൽ 13,000 അച്ചടിച്ച പുസ്തകങ്ങൾ ഉറുദുവിലും 3,500 പേർഷ്യൻ ഭാഷയിലും 2,500 അറബി ഭാഷയിലും 160 ടർക്കിഷ് ഭാഷയിലുമാണ്.
മ്യൂസിയത്തിൽ അപൂർവ പുസ്തകങ്ങളുടെ ഒരു ശേഖരം മാത്രമല്ല, കൈയെഴുത്തുപ്രതികളെയും എക്സിബിഷനുകളെയും കുറിച്ചുള്ള നിരവധി കാറ്റലോഗുകൾ പ്രസിദ്ധീകരിക്കുന്നു. ഇതുവരെ 19 ഓളം വിശദമായ കാറ്റലോഗുകൾ പ്രസിദ്ധീകരിച്ചു. ഇവയ്‌ക്കൊപ്പം 30 ഫോളിയോകൾ മാത്രം ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിന്റെ സവിശേഷമായ ഒരു പകർപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ, ഓരോ വരിയും ആരംഭിക്കുന്നത് അറബിയിലെ ആദ്യത്തെ അക്ഷരമാലയായ അലിഫിലാണ്.
അഭിലഷണീയമായ ശേഖരത്തിനൊപ്പം, അന്താരാഷ്ട്ര മ്യൂസിയങ്ങളുമായും ഓർഗനൈസേഷനുകളുമായും സഹകരിച്ച് വിവിധ വർക്ക് ഷോപ്പുകളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നതിൽ സാലർ ജംഗ് മ്യൂസിയം സജീവ പങ്കുവഹിക്കുന്നു. സലാർ ജംഗ് ഒന്നിന്റെ ജന്മവാർഷികം, മ്യൂസിയം ആഴ്ച, കുട്ടികളുടെ ആഴ്ച മുതലായ പ്രത്യേക അവസരങ്ങളിൽ സെമിനാറുകളും വർക്ക് ഷോപ്പുകളും പ്രത്യേകം സംഘടിപ്പിക്കാറുണ്ട്. ഇത് ഇംഗ്ലീഷ്, ഉറുദു, ഹിന്ദി ഭാഷകളിലെ പുസ്തകങ്ങളും ഗൈഡ് ബുക്കുകൾ, ഗവേഷണ ജേണലുകൾ, ബ്രോഷറുകൾ എന്നിവ പ്രസിദ്ധീകരിക്കുന്നു. മ്യൂസിയത്തെക്കുറിച്ചും അതിന്റെ പിന്നിലെ ചരിത്രത്തെക്കുറിച്ചും പൂർണ്ണമായ ധാരണ.
പ്രവേശന ഫീസ്- സലാർജംഗ് മ്യൂസിയത്തിന്റെ പ്രവേശന ഫീസ് ഒരാൾക്ക് 20 രൂപയാണ്, അതേസമയം 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കും കുട്ടികൾക്കും ഇത് സൗജന്യമാണ്. സൗജന്യ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾ ഒരു തിരിച്ചറിയൽ കാർഡ് ഹാജരാക്കേണ്ടതുണ്ട്.
യൂണിഫോം, കിസാൻ പാർട്ടികളിലെ പ്രതിരോധ ഉദ്യോഗസ്ഥർക്ക് 50% ഇളവുമുണ്ട്. എട്ടാം തീയതി ആരംഭിച്ച് എല്ലാ വർഷവും ജനുവരി 14 ന് അവസാനിക്കുന്ന മ്യൂസിയം വാരത്തിൽ പൊതുജനങ്ങൾക്ക് പ്രവേശന ടിക്കറ്റിൽ ഇളവ് നൽകുന്നു. വിദേശ വിനോദ സഞ്ചാരികൾക്ക് ടിക്കറ്റ് നിരക്ക് ഒരാൾക്ക് 500 രൂപയാണ്.
കുറഞ്ഞ ക്യാമറ ഫീസോടെ നിങ്ങൾക്ക് സലാർജംഗ് മ്യൂസിയത്തിലെ ഫോട്ടോകളിൽ ക്ലിക്കുചെയ്യാനും കഴിയും. മൊബൈൽ, സ്റ്റിൽ ക്യാമറയ്ക്കുള്ള നിരക്ക് 50 രൂപ.
ഓഡിയോ ടൂറിന്റെ സൗകര്യവും ലഭ്യമാണ്. ഏകദേശം 90 മിനിറ്റ് ദൈർഘ്യമുള്ള ഈ ഓഡിയോ ടൂറിനുള്ള നിരക്ക് ഒരാൾക്ക് 60 രൂപയാണ്.
സലാർ ജംഗ് മ്യൂസിയത്തിന്റെ സമയം- വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും തുറക്കുന്നു. സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ്.
ഹൈദരാബാദിൽ എത്തിക്കഴിഞ്ഞാൽ സലാർ ജംഗ് മ്യൂസിയത്തിൽ എത്താൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. റെയിൽ പാതയിലൂടെയും റോഡിലൂടെയും ഇത് എളുപ്പത്തിൽ എത്തിച്ചേരാം. റെയിൽവേ വഴി- പ്രധാന റെയിൽവേ സ്റ്റേഷനായ കച്ചേഗുഡയിൽ നിന്നും നമ്പള്ളിയിൽ നിന്നും 3 കിലോമീറ്റർ ദൂരം പോലുമില്ല. യാത്രക്കാർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോക്കൽ ട്രെയിനുകളിൽ (എംഎംടിഎസ്) കയറി ഇവിടെയെത്താം. ഇവിടെ നിന്ന് ഒരാൾക്ക് ടാക്സി തിരഞ്ഞെടുക്കാം അല്ലെങ്കിൽ ഓട്ടോറിക്ഷകൾ വാടകയ്ക്കെടുക്കാം.
റെഡ് ലൈനിലെ എം ജി ബി എസ് സ്റ്റേഷൻ മെട്രോ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ. ഞാൻ ഹൈടെക് സിറ്റിയിൽ നിന്നും മെട്രോ ട്രൈനാണു വന്നത്. മഹാത്മാ ഗാന്ധി ബസ്റ്റോപ്പ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി, അവിടെ നിന്നും ഒരു കിലോ മീറ്റർ ദൂരമേ ഉള്ളൂ ഇവിടേക്ക്, ഓട്ടോയ്ക്ക് വന്നു. ഓട്ടോ കൂലി ചോദിച്ചപ്പോൾ അവർ 100 രൂപ പറഞ്ഞു. ഒല ഓട്ടോ ബുക്ക് ചെയ്തപ്പോൾ 45 രൂപയ്ക്ക് വന്നു.
#അസുരജന്മങ്ങൾ
ഹൈദ്രാബാദിൽ ഞാൻ ഒരു 2 ഷെയറിങ് റൂമിലാണു താമസം. സഹമുറിയൻ ഒരു മൂത്ത ബിജെപ്പിക്കാരനാണ്. ഞാൻ കാവി ലുങ്കി…Posted by Rajesh Odayanchal on Sunday, 7 March 2021
തെലുങ്കാനയിൽ ഹൈദ്രാബാദ് നഗരത്തിൽ ഉള്ളൊരു കോട്ടയാണ് ഗൊൽക്കൊണ്ട ഫോർട്ട്. 12 ആം നൂറ്റാണ്ടിൽ ഉയർന്നുവന്നൊരു കോട്ടാണിത്; നാശോന്മുഖമായിരിക്കുന്നു ഇന്ന്. അതി വിശാലമായ ഏര്യയിൽ മലമുകളിൽ ആണിതുള്ളത്. ഭാഗമതി ദേവിയെന്നും കോഹിനൂർ രത്നം എന്നും ഒക്കെ ഏവർക്കും പരിചിതമായിരിക്കുമല്ലോ. പതിയെ പറയാം അതേപ്പറ്റി.
മികച്ച എഞ്ചിനിയറിങിന്റേയും വാസ്തുവിദ്യാ മാന്ത്രികതയുടേയും മികച്ചൊരു ഉദാഹരണമാണ് ഈ കോട്ട. ആട്ടിടയൻ എന്ന അർത്ഥമുള്ള ഗൊല്ല എന്നും വലിയ മല എന്നർത്ഥമുള്ള കോണ്ട എന്നും ഉള്ള രണ്ട് തെലുങ്കുവാക്കിൽ നിന്നുമാണ് ഗൊൽക്കോണ്ട എന്ന പേരു വന്നത്. ആട്ടിടയന്റെ മല എന്നു പറയാം. ഈ പേരുവരാൻ കാരണമുണ്ട്. ഒരു ആട്ടിടയൻ മലമുകളിൽ വിഗ്രഹം കണ്ടത്രേ. ആ വാർത്ത പടർന്ന്, അന്നത്തെ രാജാവിന്റെ ചെവിയിലുമെത്തി. അങ്ങനെ അവിടെ മലമുകളിൽ ഒരു കോട്ട പണിയാൻ രാജാവു തീരുമാനിക്കുന്നു. ചെറുതായിരുന്നു അന്നത്തെ കോട്ട. എന്നിരുന്നാലും, 12 ആം നൂറ്റാണ്ടിൽ കാകാത്തിയ രാജവംശം പണികഴിപ്പിച്ചതാണ് ഈ കോട്ട. എ.ഡി. 1083 മുതൽ 1323 വരെയായിരുന്നു കാകാത്തിയരുടെ ഭരണകാലം. മങ്കൽ എന്നായിരുന്നു അന്നിത് അറിയപ്പെട്ടത്
8 കവാടങ്ങളും 87 കൊത്തളങ്ങളും നാലോ അഞ്ചോ കുളങ്ങളും ഒക്കെയുള്ള ഏക്കറുകൾ വ്യാപ്തിയുള്ള കോട്ടസമുച്ചയമായിത് മാറിയത് പിന്നീടാണ്. ഏകദേശം 200 വർഷത്തിനുശേഷം, പതിനാലാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ കോട്ട ബഹാമണി ഭരണാധികാരികളുടെ കീഴിലായി. പിന്നീട് ഖുതുബ് ഷാഹി രാജാക്കന്മാർ കോട്ടയെ തങ്ങളുടെ നിയന്ത്രണത്തിലാക്കി കൂടുതൽ വിപുലമാക്കിയതു മാറ്റി. ബഹാമണി ഭരണാധികാരികളുടെയും ഖുതുബ് ഷാഹി രാജവംശത്തിന്റെയും കാലത്താണ് ഈ കോട്ട ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തത്.
1496 ൽ ഖുതുബ് ഷാഹി രാജവംശം ഏറ്റെടുത്തപ്പോൾ ഗൊൽക്കൊണ്ടയെ അവരുടെ തലസ്ഥാനമാക്കുകയും ചെയ്തു. അതുവരെ ബഹമാനിക്ക് കീഴിലുള്ള രാജ്യത്ത് സുബീർ സുൽത്താൻ ഖുലി ഖുത്ബ് ഷാ തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ശേഷം, ഈ രാജവംശത്തിലെ ഏഴ് സുൽത്താന്മാർ തെലങ്കു ദേശത്തെ മാത്രമല്ല, ഇന്നത്തെ മഹാരാഷ്ട്രയുടെയും കർണാടകയുടെയും ഭാഗങ്ങൾ ഉൾപ്പെടെ തെലുങ്ക് സംസാരിക്കുന്ന മുഴുവൻ നാടിനേയും ഭരിച്ചുവന്നു. ഗൊൽക്കൊണ്ട കോട്ടയുടെ ഇപ്പോഴത്തെ മഹത്വത്തിന്റെ ഭൂരിഭാഗവും മുഹമ്മദ് ഖുലി ഖുതുബ് ഷായോട് സുൽതാനേറ്റുകളോടു കടപ്പെട്ടിരിക്കുന്നു.
ഖുലി ഖുത്ബ് ഷാ രാജവംശത്തിൽ പെട്ട മുഹമ്മദ് ഖുലി ഖുതുബ് ഷാ തന്നെയാണു ചാർമിനാർ സ്ഥാപിച്ചതും സമീപത്തായി മെക്കയിൽ നിന്നും കല്ലുകൾ കൊണ്ടുവന്ന് മക്കാ മസ്ജിദ് പണിതതുമൊക്കെ. പ്രിയ സഖിയായിരുന്ന ബാഗമതിയോടുള്ള സ്നേഹസൂചകമായി തലസ്ഥാന നഗരിക്ക് ഭാഗ്യനഗരിയെന്ന പേരുമിട്ടിരുന്നു അദ്ദേഹം. പൂന്തോട്ടങ്ങളുടെ നാടെന്നാണർത്ഥം. ഈ പേരാണു പിന്നീട് ഹൈദ്രാബാദായി മാറിയത്. കാരണം, പിന്നീട് ബാഗ്മതി ഇസ്ലാം മതം സ്വീകരിച്ച് ഹൈദർ മഹൽ (Hyder Mahal) എന്ന പദവി സ്വീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യയായി മാറി. അവളോടുള്ള ബഹുമാനാർത്ഥം നഗരത്തെ ഹൈദരാബാദ് എന്ന് പുനർനാമകരണം ചെയ്കയായിരുന്നു. 17 ആം നൂറ്റാണ്ടിൽ തന്നെ European travelers ആയിരുന്ന Von Poser ഉം Thévenot ഉം ചേർന്ന് പട്ടണത്തിനു ഭാഗ്യനഗരിയെന്നും ഹൈദ്രാബാദെന്നും പേരുള്ളതായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പിന്നീട് 1687 ൽ ഈ കോട്ട മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണത്തിൻ കീഴിലായി. അതേത്തുടർന്നാണ് ഈ കോട്ട മതിയായ ശ്രദ്ധ കിട്ടാതെ നാശത്തിലേക്ക് പോയത്.
ചിത്രങ്ങൾ കുറച്ചെണ്ണം വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. കാണുക.
ഏകദേശം 11 കിലോമീറ്റർ ചുറ്റളവുള്ള ഈ കോട്ടയ്ക്ക് 15 മുതൽ 18 അടി വരെ ഉയരമുള്ള മതിലുകളുണ്ട്. അഞ്ചു കിലോമീറ്ററോളം നീളമുണ്ട് കോട്ടയ്ക്ക്. നിലവിൽ, ഗോൽക്കൊണ്ട കോട്ട കൊട്ടാരങ്ങൾ, പള്ളികൾ, പവലിയൻ എന്നിവയുടെ സങ്കീർണ്ണമായ ഒരു വിന്യാസമാണ്, നിർഭാഗ്യവശാൽ ഇപ്പോൾ ഒക്കെയും അവശിഷ്ടം മാത്രമേ ഉള്ളൂ. എങ്കിലും ഏറെ വിസ്മയജനകമാണിന്നത്തെ കാഴ്ച്ച!
പതിനേഴാം നൂറ്റാണ്ടോടെ ഗൊൽക്കൊണ്ട ഒരു വജ്ര വിപണിയായി പ്രസിദ്ധമായിരുന്നു. ‘കൊഹിനൂർ’ ഉൾപ്പെടെ ഏറ്റവും അറിയപ്പെടുന്ന ചില വജ്രങ്ങൾ ഇത് ലോകത്തിന് നൽകി. ലോകമെമ്പാടുമുള്ള വ്യാപാരികളെ ആകർഷിക്കുന്ന പ്രശസ്തമായ ഒരു വജ്ര വിപണിയായിരുന്നു ഗൊൽക്കൊണ്ട എന്ന് പറയപ്പെടുന്നു. ഗൊൽക്കൊണ്ടയിലാണ് പ്രശസ്തമായ കോഹിനൂർ, വജ്രങ്ങൾ, ദി റീജന്റ് ഡയമണ്ട്, ദാരിയ-ഇ നൂർ, നൂർ-ഉൽ-ഐൻ ഡയമണ്ട് എന്നിവ സൂക്ഷിച്ചു വെച്ചിരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വജ്രക്കല്ലാണ് കോഹിനൂര്‍ രത്നം. പ്രകാശത്തിന്റെ മല എന്നാണിത് അറിയപ്പെടുന്നതു തന്നെ. ഇന്നത്തെ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനു സമീപത്തുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്നുമാണ് ഈ കോഹിനൂര്‍ രത്നം ഖനനം ചെയ്തെടുത്തത്. അക്കാലത്ത് കാകാത്യ രാജവംശത്തിന്റെ അധീനതയിൽ ആയിരുന്നു ഈ പ്രദേശം. പിന്നീട് ബാഹമണീ രാജവംശം, ഖുതുബ് ഷാഹി രാജവംശം, തുഗ്ലക് രാജവംശം, മുഗള്‍ രാജവംശം ഉള്‍പ്പെടെ ഒട്ടേറെ രാജപരമ്പരയിലൂടെ കടന്നുവന്ന ഈ രത്നം ഇപ്പോള്‍ ബ്രിട്ടനിലാണ് ഉള്ളത്. കോഹിനൂര്‍ രത്നം ഉള്‍പ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ പത്ത് രത്നങ്ങളില്‍ ഏഴെണ്ണവും സംഭാവന ചെയ്ത സ്ഥലമാണ് ആന്ധ്രാപ്രദേശ്. ഗുണ്ടൂര്‍, കൃഷ്ണ എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇവയൊക്കെയും ലഭിച്ചത്. സ്വര്‍ണ്ണനിധി എന്ന പേരിലാണ് കൃഷ്ണ നദി അറിയപ്പെടുന്നത് തന്നെ.
ഹിന്ദു, മുസ്ലിം, മുഗൾ, പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും തുടർന്ന് സിഖുകാരുടേയും കൈയ്യിലെത്തിയ രത്നം അവസാനം ബ്രിട്ടീഷുകാരുടെ കൈകളിൽ എത്തി. 37.21 ഗ്രാം തൂക്കമുണ്ടായിരുന്ന ഈ രത്നം, വിക്റ്റോറിയ രാജ്ഞി ഇന്ത്യയിലെ ചക്രവർത്തിനി ആയിരുന്നപ്പോൾ അവരുടെ കിരീടത്തിൽ അണിയാനായിട്ട് 21.61 ഗ്രാമാക്കി ചെത്തി മിനുക്കിയിരുന്നു.
വാസ്തുവിദ്യയുടെ മഹനീയതയെ പറ്റി മുകളിൽ പറഞ്ഞിരുന്നല്ലോ. കോട്ടയുടെ പ്രധാന കവാടത്തിന് ഫത്തേഷ് ദർവാസ എന്നാണ് പേര്, ഇംഗ്ലീഷിൽ വിക്ടറി ഗേറ്റ് എന്നുപറയും. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം താജ്‌മഹൽ, ചെങ്കോട്ട ഒക്കെയും പണി കഴിപ്പിച്ച 5 ആം മുഗൾ ചക്രവർത്തി ആയിരുന്ന ഷാജഹാന്റെ മകൻ ഔറംഗസേബിന്റെ സൈന്യം ഈ കവാടത്തിലൂടെ കോട്ടയിൽ പ്രവേശിച്ചതിനാലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. പ്രവേശന കവാടത്തിൽ കയ്യടിക്കുന്ന ശബ്ദം ഏറ്റവും ഉയരമുള്ളതും ഏതാണ്ട് ഒരു കിലോമീറ്റർ അകലെയുള്ളതുമായ ‘ബാലഹിസ്സറിൽ’ കേൾക്കാം. ഇത്രദൂരം ഒരു കൈയ്യടി ശബ്ദം എങ്ങനെ കൃത്യതയോടെ സഞ്ചരിക്കുന്നു എന്നതാണത്ഭുതം. ആശയവിനിമയ ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് ആക്രമണമുണ്ടായാൽ രാജപ്രമുഖരെ അലേർട്ട് ചെയ്യുന്നതിന് ഈ സിസ്റ്റം അന്ന് ഉപയോഗിച്ചിരുന്നു.
കോട്ടയ്ക്കുള്ളിലെ പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ് രാംദാസ് ജയിൽ. ഐതിഹ്യം അനുസരിച്ച്, അബ്ദുൾ ഹസൻ ഷായുടെ കോടതിയിൽ റവന്യൂ കളക്ടറായിരുന്ന രാംദാസിനെ ജയിലിലടച്ച സ്ഥലമാണിത്. ജയിലിൽ കിടന്നപ്പോൾ അദ്ദേഹം തന്റെ സെല്ലിന്റെ ചുമരിൽ ഹിന്ദു ദേവതകളെ കൊത്തി. ഭിത്തിയിൽ ഹനുമാന്റെ നിരവധി കൊത്തുപണികൾ കാണാം. പഴയ തോക്കുകളുടേയും പീരങ്കിലളുടേയും നിരവധി അവശിഷ്ടങ്ങൾ, എത്തിച്ചേരുന്നവർക്ക് കാണാനായിട്ട് അവിടെ നിരത്തിയിട്ടുണ്ട്. ഇന്ത്യയിലെ വാസ്തുവിദ്യാ വിസ്മയങ്ങളിലും പൈതൃക ഘടനയിലും ശ്രദ്ധേയമായ ഒരു സ്ഥാനം ഈ കോട്ടയ്ക്കുണ്ട് എന്നു പറയാം, ഇത് ഹൈദരാബാദിന്റെ മഹത്തായ ഭൂതകാലത്തിന്റെ സാക്ഷ്യം കൂടിയാണ്.
ചാർമിനാർ പണികഴിപ്പിച്ച മുഹമ്മദ് ഖുലി ഖുതുബ് ഷായുടെ കാമുകി ബാഗമതിയോടുള്ള ബഹുമാന സൂചകമായണ് പൂന്തോപ്പുകളുടെ പട്ടണമായ ഭാഗ്യനഗരിയെ ഹൈദ്രാബാദായി നാമകരണം ചെയ്തത് എന്നു പറഞ്ഞുവല്ലോ.. ചർമിനാറിലെ ദേവിയെ അവലംബിച്ചും ബാഗമതി എന്ന ഡാൻസറാൽ മുഖരിതമായ ഹൈദ്രാബാദെന്ന പേര് റിനെയിം ചെയ്യണമെന്നുള്ള ബഹളം ബിജെപ്പിക്കാർ തുടങ്ങിയിട്ടുണ്ട്. മുഹമ്മദ് ഖുലി ഖുതുബ് ഷായുടെ ശവകുടീരം കോട്ടയുടെ തൊട്ടടുത്തു തന്നെയുണ്ട്. ഗോൽക്കൊണ്ടയിലെ ഖുത്ബ് ഷാഹി രാജവംശത്തിന്റെ അഞ്ചാമത്തെ സുൽത്താനായിരുന്നു മുഹമ്മദ് ഖുലി ഖുത്ബ് ഷാ, ഭാഗ്യനഗർ എന്ന ഹൈദ്രാബാദ് നഗരം സ്ഥാപിക്കുകയും ഇന്നത്തെ ശ്രദ്ധാകേന്ദ്രമായ ചാർമിനാർ, മക്ക മസ്ജിദ് എന്നിവ നിർമ്മിക്കുകയും ചെയ്തതും ഇദ്ദേഹം തന്നെയാണ്; ഹൈദ്രാബാദിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണിന്നിവ.
ഇൻ്റെർനെറ്റ് കണക്റ്റിവിറ്റിയുടെ വിഭ്രമാത്മകത ഇന്ന് സാധാരണ ജീവിതങ്ങളേയും ബാധിച്ചിട്ടുണ്ട്. ദൈനംദിന ജീവിതം നയിക്കുന്നതിൽ നെറ്റിനുള്ള പ്രാധാന്യം ഏറെ പ്രസ്ക്തമാണിന്ന്. ഇൻ്റെർനെറ്റിൽ ഡാറ്റ എന്ന സങ്കേതം വരുത്തുന്ന വിപ്ലവത്തെ കുറിച്ചു പറയാം. എന്താണു ശരിക്കും ഡാറ്റ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്? നിത്യേന നമ്മുടെ കയ്യിലെ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന ചിത്രങ്ങളും ശബ്ദവും വിരലടയാളവും നമ്മുടെ നോട്ടവും, നമ്മൾ കുറിക്കുന്ന ഓരോ വാക്കുകളും ഡാറ്റ തന്നെയാണ്! എവിടെയാണിതു സ്റ്റോർ ചെയ്യുന്നത്? എങ്ങോട്ടാണിത് ഒഴുകി നീങ്ങുന്നത്? ആരാണിതിനെ പ്രോസസ് ചെയ്യുന്നത്? ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ പലർക്കും ഉണ്ടാവാം. അല്ലെങ്ങ്കിൽ ഇതെൻ്റെ സ്വകാര്യമൊബൈൽ ഫോൺ മാത്രമാണ്. വീട്ടിലുള്ളവർക്കു പോലും എൻ്റെ വിരലടയാളം ഇല്ലാതെ ഇതു തുറക്കാൻ പറ്റില്ല അത്രമാത്രം സ്വകാര്യമാണിത് എന്ന ധാരണയും പലർക്കും ഉണ്ടാവും.
വെബ് ലോകത്തു കൂടി ഒഴുകുന്ന വിവരങ്ങളുടെ അനസ്യൂതപ്രവാഹമില്ലാതെ, ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത വിധം സാഹചര്യങ്ങൾ മാറി വന്നിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഡാറ്റ എന്ന വാക്കിനോളം വിലയുള്ള മറ്റൊരു വാക്ക് ഇല്ലെന്നു തന്നെ പറയാം. ഡാറ്റാ സയൻസിൻ്റെ നൂതനമായ മേഖല അറിവിൻ്റേയും തൊഴിലിൻ്റേയും വിശാലമായ പാതയ്ക്ക് വഴിയൊരുക്കുമ്പോൾ, ഡാറ്റ എന്താണെന്നും ആ മേഖലയിലെ അവസരങ്ങൾ എന്താണെന്നും നമ്മൾ ചിന്തിച്ചിരിക്കണം. നൂറ്റാണ്ടിന്റെ ജോലിയെന്നാണ് ഹാര്‍വാഡ് ബിസിനസ് റിവ്യൂ ഡാറ്റ സയന്റിസ്റ്റിനെ വിശേഷിപ്പിക്കുന്നത്. ലോകത്ത് പൊതുമേഖലാസ്ഥാപനങ്ങളിലുള്‍പ്പെടെ ഇവരുടെ സേവനത്തിന് പ്രാധാന്യമേറിവരികയാണിന്ന്.
നേരത്തെ പറഞ്ഞല്ലോ, വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഏതൊരു ഇടപാടും, ഓരോ മൗസ് ക്ലിക്കുപോലും ഒരു ഡാറ്റ സൃഷ്ടിക്കുന്നുണ്ട്. പലതരം ബിസിനസ്സുകൾ നമുക്കു ചുറ്റും നടക്കുന്നു, ആശയവിനിമയ സവിധാനങ്ങൾ ദിനം പ്രതി പുതുക്കുന്നു, ഗതാഗതമേഖലകൾ, ബാങ്കിങ്ങ്, ഇൻഷ്വറൻസ്, ആശുപത്രികൾ, വിവിധ വെബ്സൈറ്റുകൾ തുടങ്ങി വെബ്സൈറ്റുകളിലെ നമ്മൾ പോലും ശ്രദ്ധിക്കാതെ ശേഖരിക്കപ്പെടുന്ന ക്യാഷ് ഫയലുകൾ, ലോഗുകൾ, വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഒക്കെ തരുന്ന അഗണ്യമായ ഡാറ്റകളുടെ ശേഖരം നമുടെ മുമ്പിൽ ഉണ്ട്. ബിഗ്ഡാറ്റ എന്നു വിളിക്കാം നമുക്കിതിനെ. ഇത്തരം ഡാറ്റകളുടെ വിശാലമായ ശേഖരം നമുക്കുണ്ട്. ഡാറ്റാനകൾ എന്നു പറഞ്ഞ് പരിഹസിച്ചോ ഭയന്നിട്ടുതന്നെയോ സമൂഹത്തിൽ ചിലരെങ്കിലും ഇതേപ്പറ്റി പറയാറുണ്ട്.
നമ്മൾ ഷെയർ ചെയ്യുന്ന വാക്കുകളിലൂടെ, വീഡിയോകളിലൂടെ, ചിത്രങ്ങളിലൂടെ നമ്മുടെ ചലനങ്ങളും അഭിരുചികളും വിശ്വാസങ്ങളും വികാരങ്ങളും പബ്ലിക്കിലേക്കു വിട്ടുകൊടുക്കയാണു ചെയ്യുന്നത്. ഇത്തരം ഡാറ്റകളെ, അല്ലെങ്കിൽ കുലകൊമ്പനായ ഈ ഡാറ്റാനയെ മെരുക്കാൻ ഉതകുന്ന സാങ്കേതിക വിദ്യയാണു ഡാറ്റാ സയൻസ് എന്നത്. ഇങ്ങനെ ശേഖരിച്ചു വെയ്ക്കുന്ന ചലനങ്ങളിലും അഭിരുചികളും അക്കങ്ങളിലും വാക്കുകളിലും ചിത്രങ്ങളിലും ശബ്ദങ്ങളിലും വീഡിയോകളിലും രേഖപ്പെടുത്തുന്ന ഡാറ്റ നെറ്റ്‌വർക്കുകളുടെ കൃത്യമായ മാനേജ്‌മെൻ്റും മറ്റുമാണത്. ഒന്നിലധികം ഡിജിറ്റൽ സ്രോതസ്സുകളിൽനിന്ന് ഒരേസമയം വിവരശേഖരണം നടത്തി, വിശകലനം ചെയ്ത് ട്രെൻഡുകളും, പാറ്റേണുകളും ദൃശ്യവത്കരിച്ച് ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളാണ് ഡാറ്റ സയൻസിൽ ഉൾപ്പെട്ടിരിക്കുന്നത്.
പ്രധാനമായും ഇൻറർനെറ്റിൽ ലഭ്യമായ അനന്തമായ വിവരങ്ങൾ ശേഖരിക്കുകയും അതു പ്രോസസ്സ് ചെയ്യുകയും ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഒരു വിഭവമായി ഉപയോഗിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് ഡാറ്റാ സയൻസ്സെന്നു വിശേഷിപ്പിക്കാം. പല കമ്പനികളും തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും റിസോഴ്‌സ് ബിഗ് ഡാറ്റ ഉപയോഗിക്കുന്ന കാലം കൂടിയാണിത്. ഇത് ഇനിയും ഒട്ടേറെ വളരാനിരിക്കുന്നു. ആമസോണിൽ ഷോപ്പിംഗ് നടത്തുമ്പോൾ സൃഷ്ടിക്കുന്ന ഡാറ്റ, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ,ഗൂഗിൾ സേർച്ചിങ്ങ് ചരിത്രം, ഒരു ഫോണിൽ സൈൻ ഇൻ ചെയ്യാനായി മുഖം കണ്ടു തിരിച്ചറിയൽ എന്നിവ വലിയ ഡാറ്റ ഉറവിടങ്ങളുടെ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. ഒരു ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ ഞങ്ങൾ എന്താണ് തിരഞ്ഞത്, ഞങ്ങൾ എന്താണ് വാങ്ങിയത്, എത്ര ചെലവഴിച്ചു എന്നിവയെല്ലാം ഡാറ്റാ സെറ്റ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഡാറ്റാ സയൻസിലൂടെയാണ് ആമസോണിന് നമ്മുടെ ആവശ്യങ്ങൾ മനസിലാക്കാനും അതനുസരിച്ചു നമുക്കുവേണ്ടി മാത്രം ഹോം പേജ് കാഴ്ച ഇഷ്ടാനുസൃതമാക്കാനും, നമുക്ക് മുന്നിൽ അവതരിപ്പിക്കാനും കഴിയുന്നുണ്ട് ഇപ്പോൾ. ടെക്നിക്കലായി പറഞ്ഞാൽ അഡോബി ടാർജെറ്റിലൂടെ ഇതു നിഷ്പ്രായാസം സാധിക്കുന്നതേ ഉള്ളൂ ഇന്ന്.
ഇന്ന്, ഡാറ്റസയൻസുമായി ബന്ധപ്പെട്ടു പണിയെടുക്കുന്നവർ വ്യവസായത്തെ മുന്നോട്ട് നയിക്കുന്ന ഒരു പ്രേരകശക്തിയായി മാറിയിരിക്കുന്നു, ബിസിനസ്സിനും വിവരസാങ്കേതികവിദ്യയ്ക്കും തമ്മിലുള്ള മീഡിയേറ്ററായി ഇതു നിൽക്കുന്നു. കമ്പനികളെയും ഉപഭോക്താക്കളെയും ഒരേ സമയം സഹായിക്കാൻ ഡാറ്റാ സയൻസിന് കഴിയും. ബിഗ് ഡാറ്റ വിശകലനവും തുടർന്നുള്ള ബിസിനസ്സ് തന്ത്രങ്ങളും ഇന്ന് ഒരു കമ്പനിയുടെ ലാഭക്ഷമത 60% വരെ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. വ്യക്തിഗത ലൊക്കേഷൻ ഡാറ്റ പ്രവർത്തനക്ഷമമാക്കിയ സേവനങ്ങൾ കുറഞ്ഞ ചെലവിൽ ഷോപ്പിംഗ് നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നു. നിർമ്മാണ മേഖലയിലും ഡാറ്റ വിശകലനം പ്രധാനമാണ്. ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്‌സ് പ്ലാറ്റ്‌ഫോം വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കമ്പനികൾക്ക് ഉൽപ്പാദനത്തിൽ മികവ് സൃഷ്ടിക്കാനാകും.
ഒരർത്ഥത്തിൽ, ഡാറ്റാ സയൻസിന്റെ പ്രാധാന്യം ബിസിനസ്, വ്യാവസായിക മേഖലകളിൽ മാത്രം ഒതുങ്ങുന്നില്ല. സ്ഥലത്തും സമയത്തും കോവിഡ് രോഗത്തിന്റെ വ്യാപനത്തിന്റെ ട്രാക്ക് വിശകലനം ചെയ്തുകൊണ്ട് സമയബന്ധിതമായ ശാസ്ത്രീയ പ്രവചനങ്ങൾ സാധ്യമാക്കുന്നതിൽ ഡാറ്റാ സയൻസിന് ഒരു പങ്കുണ്ട്. ധരിക്കാവുന്ന ഉപകരണങ്ങളിലൂടെ രോഗനിർണയം എളുപ്പമാക്കുന്ന പുതിയ സാങ്കേതികവിദ്യകൾ പരിചിതമായി. കാലാവസ്ഥ, വിദ്യാഭ്യാസം, ബഹിരാകാശ പരിപാടികൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകൾ ഡാറ്റാ സയൻസിന്റെ നേട്ടങ്ങൾ തിരിച്ചറിയുന്നു. കൊറോണയ്ക്ക് അല്പകാലം മുമ്പ് ഫെയ്സ്ബുക്ക് ഒരു സൈറ്റിനെ ബ്ലോക്കു ചെയ്തതോർക്കുന്നുവോ? ഇന്ത്യയടക്കം 200 ഓളം തെരഞ്ഞെടുപ്പുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ അവർ ഡാറ്റ വിശകലനത്തിലൂടെ വരുത്തിയത്രേ. വരും വർഷങ്ങളിൽ വലിയ ഡിമാൻഡുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വൈവിധ്യവും വിശാലവുമായ പ്രവർത്തന മേഖലയാണു ഡാറ്റ സയൻസ്.
ഡാറ്റാ സയൻസ് മേഖലയിൽ വിവിധ തരം തൊഴിലുകൾ ഉയർന്നുവരുന്നുണ്ട്. ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ ആർക്കിടെക്റ്റ്, ഡാറ്റാ എഞ്ചിനീയർ, ഡാറ്റാ മൈനിംഗ് സ്പെഷ്യലിസ്റ്റ് മെഷീൻ ലേണിംഗ് എഞ്ചിനീയർ, ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റർ, ബിസിനസ് അനലിസ്റ്റ്, ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ് തുടങ്ങി നിരവധിയാണത്. വർക്കിംഗ് ഓർഗനൈസേഷൻ്റെ ആവശ്യമനുസരിച്ച് വ്യത്യസ്തമായ അവസരങ്ങൾ ലഭ്യമാണിപ്പോൾ. മികച്ച ബിസിനസ്സ് തീരുമാനങ്ങൾ എടുക്കാൻ കമ്പനികളെ സഹായിക്കുന്നതിന് ഇൻറർനെറ്റിൽ നിന്ന് ആഴത്തിലുള്ളതും വലുതുമായ വിവരങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ വിശകലനം വഴി ശേഖരിക്കാനും പ്രോസസ്സ് ചെയ്യാനും ഡാറ്റാ അനലിസ്റ്റുകൾക്ക് കഴിയും. അവതരണവും റിപ്പോർട്ടുകളും പോലെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ ഒരു ഡാറ്റാ സെറ്റ് അവതരിപ്പിക്കാൻ അവർക്ക് കഴിയും. ജോലിയുടെ സവിശേഷതകൾ ഏതാണ്ട് സമാനമാണെങ്കിലും, അൽഗോരിതം, കോഡിങ്ങ് എന്നിവയെ കുറിച്ചുള്ള അറിവ് കൂടാതെ, മെഷീൻ ലേണിംഗിലും ഡാറ്റ മൈനിംഗിലുമുള്ള അനുഭവവും ഒരു ഡാറ്റാ സയന്റിസ്റ്റിന്റെ ജോലിക്ക് ഒഴിച്ചു കൂടാനാവാത്തതാണ്.
ഡാറ്റ വിശകലനം ചെയ്യുന്നതിനേക്കാൾ മികച്ച അൽഗോരിതം നിർമ്മിക്കുന്നതിൽ ഡാറ്റ മൈനിംഗ് എഞ്ചിനീയർമാർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു ഡാറ്റ മാനേജുമെൻ്റ് സിസ്റ്റത്തിനായി ഒരു ബ്ലൂപ്രിന്റ് സൃഷ്ടിക്കുന്നതിന് സിസ്റ്റം ഡിസൈനർമാർ, ഡെവലപ്പർമാർ, ഉപഭോക്താക്കൾ എന്നിവരുമായി അടുത്ത് പ്രവർത്തിക്കുന്ന ഒരാളാണ് ഡാറ്റ ആർക്കിടെക്റ്റ്. ഒരു ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ് കമ്പനി നിലവിൽ എവിടെയാണ് നിൽക്കുന്നതെന്ന് കണ്ടെത്താൻ മാർക്കറ്റും ബിസിനസ് ട്രെൻഡുകളും വിശകലനം ചെയ്യുന്നു. വിശാലമായി പറഞ്ഞാൽ, ഡാറ്റാ സയൻസിന്റെ വലിയ തൊഴിൽ മേഖലയ്ക്ക് നൂതന സാങ്കേതിക വിദ്യകൾ പഠിക്കേണ്ടതും ജോലിയുടെ സ്വഭാവത്തിനനുസരിച്ചുള്ള കഴിവുകൾ നേടേണ്ടതും ആവശ്യമാണ്. പ്രോഗ്രാമിംഗ് ലാഗ്വേജുകളായ JAVA, Perl, C/C++, Python ഡാറ്റാ അനലിറ്റിക് സോഫ്റ്റ്വെയറുകളായ SAS, R, Hadoop, Tableau ഡാറ്റാബേസ് ടെക്നിക്കായ മോങ്കോഡിബി, SQL തുടങ്ങിയവയൊക്കെ ഡാറ്റാ അനാലിറ്റിക്സില്‍ ഉപയോഗിക്കുന്നവയാണ്. അതിനാല്‍ ഇവയില്‍ ഒന്നിലോ ഒന്നിലധികമോ മേഖലയില്‍ പ്രാവീണ്യം നേടേണ്ടതാണ്. ബിരുദ/ബിരുദാന്തര ബിരുദ പഠനത്തിനുശേഷം ഈ മേഖലയിലൊന്നില്‍ പ്രാവീണ്യം നേടിയും ഡാറ്റാ അനലിറ്റിക് മേഖലയില്‍ തൊഴില്‍ നേടാവുന്നതാണ്. ഇന്ത്യയിൽ തന്നെ പലയിടങ്ങളിലും ഡാറ്റ സയൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ട്. ചില കമ്പനികള്‍ അവരുടേതായ രീതിയില്‍ ഡാറ്റ സയന്റിസ്റ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ നൂതനാശയങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു ശാസ്ത്രമാണ് ഡാറ്റാ സയൻസ് എന്നും മനസ്സിലാക്കണം. വിവിധ തൊഴിൽ മേഖലകൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നും ഓരോന്നിനും ആവശ്യമായ കഴിവുകൾ എന്താണെന്നും മനസിലാക്കുക എന്നതാണ് ഈ ഫീൽഡിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളി.
അടിസ്ഥാനപരമായി, ഡാറ്റ സയൻസിൻ്റെ മൂന്ന് ഘടകങ്ങളിൽ സ്ഥിതിവിവരക്കണക്കുകൾ, പ്രോഗ്രാമിങ്ങ്, ബിസിനസ്സ് എന്നിവ ഉൾപ്പെടുന്നു. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, ഇക്കണോമിക്‌സ്, ഫിനാൻസ്, ബിസിനസ് സംബന്ധിയായ വിഷയങ്ങളിൽ ബിരുദധാരികൾക്ക് ഡാറ്റാ സയൻസിൽ തുടർ പഠനത്തിനും നല്ല ജോലി കണ്ടെത്താനും മികച്ച അവസരങ്ങളുണ്ട്. അടുത്ത പത്തുവര്‍ഷത്തേക്ക് ഏറ്റവുമധികം ഡിമാന്‍ഡ് വരുന്ന ജോലിയായിരിക്കും സ്റ്റാറ്റിസ്റ്റീഷ്യന്റേത് എന്നാണ് ഗൂഗിളിലെ ചീഫ് എക്കണോമിസ്റ്റായ ഹല്‍ വേരിയന്‍ അഭിപ്രായപ്പെട്ടത്.
കമ്പ്യൂട്ടറുകളെ മനുഷ്യനെപ്പോലെ ചിന്തിപ്പിക്കാൻ പരിശീലിപ്പിക്കുന്നു എന്നതാണ് നി൪മിത ബുദ്ധിയുടെ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന സാങ്കേതികവിദ്യകളും പുതുക്കിപ്പണിയലുകളും ലോകത്ത് സ്ഫോടനാത്മക മാറ്റത്തിനു വഴിയൊരുക്കുനു; ഇതു മനുഷ്യചരിത്രത്തെ മാറ്റിമറിക്കാനും ഒരുങ്ങുകയാണെന്നു പറയാം. മാറ്റത്തിന്റെ ശക്തമായ ഏജന്റുമാർ എന്ന നിലയിൽ, AI സാങ്കേതികവിദ്യകൾ മനുഷ്യന്റെ ബുദ്ധിയെ പൂർത്തീകരിക്കുന്നതിനും സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
സ്വയം-പഠന പാറ്റേണുകൾ സൃഷ്ടിക്കുന്നതിനായി ഡാറ്റാ സെറ്റുകളെ ഒരു മെഷീനിലേക്ക് ഫീഡ് ചെയ്യുന്നത് AI-ൽ ഉൾപ്പെടുന്നു, അങ്ങനെ ചിന്ത, മനസ്സിലാക്കൽ, പഠനം, പ്രശ്‌നപരിഹാരം, ചരിത്രപരമായി മനുഷ്യബുദ്ധി ആവശ്യമായ തീരുമാനങ്ങൾ എടുക്കൽ തുടങ്ങിയ വൈജ്ഞാനിക പ്രവർത്തനങ്ങൾ പ്രാപ്‌തമാക്കുന്നു. മനുഷ്യ ചിന്തകളെ അടിസ്ഥാനപ്പെടുത്തി ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി കൃത്യമായ തീരുമാനങ്ങളെടുക്കാൻ യന്ത്രങ്ങൾക്കും അപ്പോൾ സാധിക്കുന്നു. നല്ലൊരു ഡ്രവറായി നമ്മെ എത്തിക്കാൻ കാർ, ബൈക്ക് തുടങ്ങിയ വാഹനങ്ങൾക്കുതന്നെ കഴിയുന്ന രീതിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. സമാനമായ അവസ്ഥ. ഒരു നല്ല കൺസ്യൂമർ റെപ്രസെൻ്റേറ്റീവിനോടു പലപ്പോഴും നമ്മൾ സംസാരിക്കാറില്ലേ! പലപല സംശയങ്ങയങ്ങൾ നമ്മൾ ചോദിച്ചേക്കും. ഇതേകാര്യങ്ങൾ നമ്മുടെ മൊബൈൽ ചെയ്യുകയാണെങ്കിലോ! ഒരു ഡോകുമെൻ്റ് പ്രിൻ്റെടുക്കണമെങ്കിൽ നമുക്കത് മൊബൈലിനോടു പറഞ്ഞാൽ മതിയാവും. രണ്ടു ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം കിലോമീറ്റർ കണക്കിൽ അറിയണം. നമുക്ക് പ്രിയപ്പെട്ടൊരു സിനിമാ താരത്തിൻ്റെ നിലവിലെ പ്രായം അറിയണം. കൊറോണ വൈറസിൻ്റെ ഉല്പത്തിയെ പറ്റിയും വിവിധ തലങ്ങളിൽ മ്യൂട്ടേഷനിലൂടെ വന്ന മാറ്റങ്ങളും നമുക്കറിയണം, നമുക്കത് നമ്മുടെ ഭാഷയിൽ തന്നെ കാണണം/കേൾക്കണം/ ആ വിവരത്തിൻ്റെ പ്രിൻ്റെടുക്കണം/ അതു നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും മെയിൽ അയക്കണം അങ്ങനെ പലപല ആവശ്യങ്ങൾ ഉണ്ടാവും നമുക്കപ്പോൾ. ആവർത്തനവിരസത തോന്നാത്തവിധം ഒരു മനുഷ്യനോടെന്ന പോലെ സംസാരിച്ചു നീങ്ങാൻ പറ്റും വിധം സുതാര്യമാണു കാര്യങ്ങൾ. വെറും ടെക്സ്റ്റ് മെസേജുകൾ മാത്രമല്ല ഇതെന്നറിയണം. ചിത്രങ്ങളായും വീഡിയോകളായും നമുക്കതു കാണാനാവും. കാരണം, ഇതിനൊക്കെ ഉതകും വിധം ഡാറ്റകളുടെ വിവിധ ശേഖരങ്ങൾ നമ്മുടെ സെർവ്വറുകളിൽ ലഭ്യമാണിപ്പോൾ. ഹിറ്റ്ലർ നടത്തിയ പടയോട്ടവും അയാളുടെ ക്രൂരതകളും തീർച്ചയായും അവരാൽ തന്നെ പുനരുജ്ജീവിപ്പിക്കപ്പെടും എന്നു പറയേണ്ടതില്ലല്ലോ!
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്നതും വലുതുമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായതിനാൽ, സുസ്ഥിര വളർച്ചയ്ക്കായി AI യുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ അർപ്പണബോധത്തോടെ പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആ നിലയിലേക്ക് മാറാനുതകും വിധം തീരുമാനങ്ങൾ വരുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാമ്പത്തിക അഭിവൃദ്ധി, മേഖലാ പുരോഗതി, സമഗ്രമായ വളർച്ച എന്നിവയ്ക്കായി AI-യെ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ തന്ത്രം ഉൾപ്പെടെ, ശക്തമായ ഒരു AI ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട് എന്നു കരുതാം. ഗവേഷണ കഴിവുകൾ ശക്തിപ്പെടുത്തുകയും ബിസിനസ്സ് സ്വീകരിക്കലിനെ പിന്തുണയ്ക്കുകയും അതിന്റെ ധാർമ്മിക ഉപയോഗത്തിനുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്ന ഫലപ്രദമായ AI തന്ത്രങ്ങൾ ഒരു പുതിയ ഇന്ത്യയുടെ വളർച്ചാ പാതയിൽ നൂതനാശയങ്ങളുടെ ഫലപ്രദമായ സംയോജനത്തിന് വഴിയൊരുക്കും. വരുന്ന പത്തു വർഷത്തിൽ ഡാറ്റ സയൻസും ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസും കമ്പ്യൂട്ടിങ്ങ് മേഖലയിലൂടെ സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഊഹിക്കാൻ പോലും കഴിയാത്ത വിധം അതുല്യമാണെന്നറിയുക. തൊഴിലവസരങ്ങളും ഗണ്യമായി വർദ്ധിക്കുന്നതിനാൽ, എക്സ്പേർട്ടായ ഉദ്യോഗാർത്ഥികൾക്ക് ലോകത്ത് എവിടേയും ജോലിസാധ്യതയും ഉണ്ടായിരിക്കും.
ഒരു അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് ലബോറട്ടറിയാണ് ഓപ്പൺഎഐ. 2015-ൽ, സാം ആൾട്ട്മാൻ, റീഡ് ഹോഫ്മാൻ, ജസിക ലിവിങ്സ്റ്റണ്‍, ഇല്യ സുറ്റ്സ്‌കെവര്‍, പീറ്റര്‍ തീയെല്‍ എന്നിവരുൾപ്പെടെ സിലിക്കൺ വാലിയിലെ മറ്റ് പ്രമുഖ വ്യക്തികളുമായി ചേർന്ന് എലോൺ മസ്‌ക് ആയിരുന്നു ഓപ്പൺഎഐ സ്ഥാപിച്ചത്. തുടക്കത്തിൽ, ലാഭേച്ഛയില്ലാത്ത സ്ഥാപനമായാണ് OpenAI സ്ഥാപിതമായത്, എന്നാൽ 2019-ൽ അവർ ആ പദവി ഉപേക്ഷിച്ചു. സിഇഒ സ്ഥാനത്തിരിക്കുമ്പോൾ 2018 ല്‍ എലോണ്‍ മസ്‌ക് ഓപ്പണ്‍എഐയുടെ ഡയറക്ടര്‍ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. ഭാവിയില്‍ മനുഷ്യവംശം നേരിടാന്‍ പോവുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന അഭിപ്രായക്കാരനാണ് എലോണ്‍മസ്‌ക്. ആര്‍ട്ടിഫിഷ്യലിൻ്റെ സുരക്ഷിതമായ ഉപയോഗവും അതില്‍ നിന്ന് മനുഷ്യനുണ്ടായേക്കാവുന്ന ഭീഷണികളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും ഈ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഗവേഷണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. ഡ്രൈവറില്ലാതെ സ്വന്തമായി ഡ്രൈവിങ് നടത്തുന്ന കാറുകള്‍ക്ക് വേണ്ടി സ്വന്തം നിലയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഗവേഷണങ്ങള്‍ നടത്തിയിരുന്ന ടെസ്ലയുടെ ഉടമയും മേധാവിയും കൂടിയായിരുന്നു അന്ന് എലോണ്‍ മസ്‌ക്. GPT എന്നത് ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമറിനെ സൂചിപ്പിക്കുന്നു, ഇത് ഒരു മനുഷ്യനെപ്പോലെ യാഥാർത്ഥ്യബോധത്തോടെ എഴുതാൻ കഴിയുന്ന ഒരു പ്രോഗ്രാമാണ്. ഓപ്പൺഎഐ തന്നെയാണു ചാറ്റ് ജിപിടി വികസിപ്പിച്ചെടുത്തത്.
എലോണ്‍ മസ്‌ക് പുറത്തുപോയതിന് ശേഷം 2019 ല്‍ ഓപ്പണ്‍ എഐ നോണ്‍ പ്രോഫിറ്റ് സ്ഥാപനം എന്നതില്‍ നിന്ന് മാറി ഒരു ഫോര്‍-പ്രോഫിറ്റ് സ്ഥാപനമായി മാറി. പിന്നീട് 2020 ലാണ് ജിപിടി-3 എന്ന ലാംഗ്വേജ് മോഡല്‍ ഓപ്പണ്‍ എഐ അവതരിപ്പിച്ചത്. ഇതിന്റെ അപ്‌ഡേറ്റഡ് പതിപ്പായ ജിപിടി 3.5 എന്ന ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയാണ് 2022 ല്‍ ചാറ്റ് ജിപിടി അവതരിപ്പിച്ചത്. നിലവില്‍ ഓപ്പണ്‍ എഐയുടെ സിഇഒ സാം ആൾട്ട്മാൻ ആണ്. 2019 ല്‍ ഓപ്പണ്‍ എഐയില്‍ 100 കോടി ഡോളര്‍ നിക്ഷേപവും 2023 ല്‍ 1000 കോടി നിക്ഷേപവും നടത്തിയ മൈക്രോസോഫ്റ്റ് ആണ് ഓപ്പണ്‍ എഐയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ നിക്ഷേപകര്‍. മൈക്രോസോഫ്റ്റിന് പുറമെ, ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ഇന്‍ഫോസിസും ഇന്ത്യന്‍ അമേരിക്കനായ വിനോദ് ഖോസ്ലയുടെ ഖോസ്ല വെഞ്ചേഴ്‌സും ഓപ്പണ്‍ എഐയിലെ കോര്‍പ്പറേറ്റ് നിക്ഷേകരാണ്.
ഡിജിറ്റൽ സിസ്റ്റങ്ങളുമായും സോഫ്‌റ്റ്‌വെയറുകളുമായും ഇടപഴകുന്ന മനുഷ്യരുടെ പ്രവർത്തനങ്ങളെ അനുകരിക്കുന്ന സോഫ്‌റ്റ്‌വെയർ റോബോട്ടുകളെ (ബോട്ടുകൾ) നിർമ്മിക്കാനും വിന്യസിക്കാനും നിയന്ത്രിക്കാനും എളുപ്പമാക്കുന്ന ഒരു സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയാണ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ. കമ്പനിയുടെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും നല്ല ചട്ടക്കൂടിൽ ഒതുങ്ങി ആവർത്തിച്ചു വരുന്നതുമായ ബിസിനസ്സ് പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യയാണിതെന്നു ചുരുക്കിപ്പറയാം. മറ്റ് ഡിജിറ്റൽ സിസ്റ്റങ്ങളുമായി ആശയവിനിമയം നടത്താനും ഡാറ്റ കൈമാറാനും വിവിധ ഡാറ്റകൾ വീണ്ടെടുക്കാനും പരസ്പരമുള്ള ഇടപാടുകൾ എളുപ്പമാക്കാനും അവയുടെ ഡീറ്റൈൽസ് സൂക്ഷിക്കാനും മറ്റും ഒരു കമ്പനിക്ക് RPA ടൂളുകൾ ഉപയോഗിക്കാമെന്നു സാരം.
ബിസിനസുകൾക്കുള്ള RPA കൊണ്ടുള്ള നേട്ടങ്ങൾ പലതാണ്
• ചെലവ് കുറഞ്ഞ രീതി – കാര്യങ്ങൾ എല്ലാം തന്നെ സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യും. തൊഴിലാളികളെ പോലെ അവധി ആവശ്യമില്ല, മടിയില്ല, ശമ്പളവും ആവശ്യമില്ല
• കൃത്യതയും ഗുണനിലവാരവും വിശ്വാസ്യതയും എന്നും ഒരേപോലെ കാണും
• സ്ഥിരത – സുസ്ഥിരമായ സാങ്കേതിക വിദ്യയാണിത്, മാറ്റങ്ങൾ ആവശ്യമാവുന്നില്ല
• മെച്ചപ്പെടുത്തിയ അനലിറ്റിക്സ് പവർ
• ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു – ഈ ഡാറ്റ വെച്ചു ചെയ്യുന്ന മറ്റ് ജീവനക്കാരുടെ വർക്ക് എളുപ്പത്തിൽ ആക്കുന്നു
• വർദ്ധിച്ച ഉപഭോക്തൃ സംതൃപ്തി ലഭ്യമാവുന്നു
• വേഗത്തിൽ നടക്കുന്ന പ്രക്രിയ്യ്ണിതെന്ന് പറയേണ്ടതില്ലല്ലോ
• ഒന്നിലധികം സിസ്റ്റങ്ങളിൽ നിന്നുള്ള അനുരഞ്ജനം സാധ്യമാവുന്നു
• മെച്ചപ്പെട്ട ഐടി പിന്തുണയും മാനേജ്മെൻ്റും നിലവിൽ വരുന്നു.
കാര്യക്ഷമതയോടെ ജോലികൾ ചെയ്യാനുള്ള കഴിവ് RPA ക്കുണ്ട്. കമ്പനിയുടെ വിവിധ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതും കൃത്യമായി നിർവചിക്കപ്പെട്ടതും ആവർത്തിച്ചു വരുന്നതുമായ ഏതൊരു പ്രക്രിയയും ഒരു മികച്ച ഓട്ടോമേഷൻ സിസ്റ്റം ചെയ്യുന്നു. സ്റ്റാഫിംഗ് ചെലവ് കുറയ്ക്കുന്നതിനും തൊഴിലാളികൾക്കു സംഭവിച്ചേക്കാവുന്ന പിശകുകളെ നീക്കം ചെയ്യുന്നതിനും RPA സഹായിക്കുന്നു. ഇവയ്ക്ക് താരതമ്യേന നിർമ്മാണചെലവു മാത്രമേ ആവശ്യമുള്ളൂ. സമയകാലങ്ങൾക്കതീതമായി തന്നെ ഇവ പണിയെടുകുകയും ചെയ്യും. ഇവയെ പരിപാലിക്കാൻ ചുരുക്കം ചിലർ മാത്രം മതിയെന്നു വരുന്നതും ശ്രദ്ധേയമാണ്.
AI യുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റൺ (Geoffrey Hinton) ഗൂഗിളിൽ നിന്നും ഒഴിഞ്ഞു. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ പങ്കുവെച്ചിരുന്നു. തെറ്റായ വിവരങ്ങളുടെ വ്യാപനത്തെക്കുറിച്ചും മനുഷ്യരാശിയുടെ ദീർഘകാല അതിജീവനത്തെക്കുറിച്ചും താൻ ആശങ്കാകുലനാണെന്ന് ഹിന്റൺ അന്നു പറഞ്ഞു. ഭാവിയിൽ വരാനിരിക്കുന്ന വലിയ അപകടങ്ങളിലൊന്നായിരിക്കും ഈ AI എന്നദ്ദേഹം പറഞ്ഞിരുന്നു. ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റൺ ഒരു ദശാബ്ദത്തിലേറെയായി ഗൂഗിളിൽ ജോലി ചെയ്തു വരികയായിരുന്നു. ഇപ്പോൾ അദ്ദേഹം ഗൂഗിളിൽ നിന്ന് രാജിവച്ചു. എ.ഐയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്നത് ഇദ്ദേഹം തന്നെയാണ്. ഇദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവർത്തനത്തിന് 2018-ലെ ട്യൂറിങ്ങ് അവാർഡ് നേടിയിരുന്നു.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും
വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്!
ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്.
ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു – നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ ഓരോന്നു മാറിവന്ന്, ഇന്നുകാണുന്ന രൂപത്തിൽ എത്തി..
ആ സ്ഥലത്ത് അന്ന് ഗണപതിയുടേയും സരസ്വതിയുടേയും ചില്ലിട്ട ഫോട്ടോസ് ചാരിവെച്ചിരുന്നു, അപ്പോൾ, ആളുകൾ അവിടെ മൂത്രമൊഴിക്കാതെ മാറി നിന്നൊഴിച്ചു പോകാൻ തുടങ്ങി. ഇതിവിടെ ബാംഗ്ലൂരിൽ ഒരു ശൈലിയാണ്. പാന്മസാലകളും മറ്റും തിന്ന് ആളുകൾ സ്റ്റെയർ കെയ്സുകളിലും, ഇടവഴികളിൽ ചുമരുകളിലും, അണ്ടർഗ്രൗണ്ട് വഴികളിലും മറ്റും തുപ്പിയിടുന്നത് ഒഴിവാക്കാനും അവിടങ്ങളിൽ ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനും ഒക്കെ വന്നു നിൽക്കാറുണ്ട്. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് നാടുനന്നാക്കുകയാണിവർ. ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനുമൊക്കെ ദൈവങ്ങളിൽ പെട്ട അവർണരാനെന്നു തോന്നുന്നു. വൃത്തികെട്ട സ്ഥലങ്ങളൊക്കെ ശുദ്ധീകരിക്കാൻ നിയോഗിക്കപ്പെട്ടവരാണവർ മെട്രോകളിൽ.
പിന്നീടൊരിക്കൽ അവർ അവിടം വൃത്തിയാക്കി, ഗണേശനെ പൂജിക്കാനായി അമ്പലം ചെറുതായൊന്നു കെട്ടി. മേൽക്കര്യങ്ങളൊന്നും ആർക്കും അറിയാനിടയില്ല, ആ അമ്പലത്തിൽ രാവിലെ പൂജയ്ക്കു മുമ്പ് ചെണ്ടകൊട്ടുന്നതും ചിലങ്ക കൊട്ടുന്നതും പാടുന്നതും ഒക്കെ മെഷ്യനുകളണ്. പൂജാരി നല്ല ഹൈക്ലാസ് സാധനമാണ്. മൂത്രഗണേശനെ പൂജിക്കാൻ എന്നുമെന്നും ആൾകൾ കൂടുന്നു… നല്ല കാശും ലഭിക്കുന്നുണ്ട്. ഓഫീസിൽ വർക്ക് ചെയ്യുന്ന പലരും അവിടെ കേറി പ്രാർത്തിക്കുന്നതു കണ്ടിരുന്നു. #പലമൂത്രാദി ഗണേശൻ ഒരു കള്ളച്ചിരി ചിരിച്ച് അവർക്കു വരദാനം നൽകുന്നത് ഞാൻ മനക്കണ്ണാൽ കാണാറുമുണ്ട്! അന്നൊക്കെയും ഏറെപ്പേർക്ക് ഹസ്തം അഭയമായി മാറിയ സ്ഥലം തന്നെയായിരുന്നു. ഗണേശൻ തന്റെ സർനെയിമിലും ശുദ്ധത വരുത്തിയെന്നതും ശ്രദ്ധേയമായി തോന്നി…
ബാംഗ്ലൂരിൽ ഓഫീസിനു മുന്നിലെ അമ്പലം
………….. …………… …………… …………….
വരുന്നോനും പോകുന്നോനുമൊക്കെ മൂത്രമൊഴിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു! എത്രവേഗമാണവിടെയൊരു അമ്പലം വന്നത്! ആരുടേതായാലും ബുദ്ധിയപാരം! ഐഡീയയ്ക്കു പുറകിൽ, ഒന്നുകിൽ അടുത്തുള്ള സക്ര വേൾഡ് ഹോസ്പിറ്റലിന്റെ നടത്തിപ്പുകാർ, അല്ലെങ്കിൽ പട്ടേലർ വേൾഡ് സ്കൂളിന്റെ നടത്തിപ്പുകാർ! പിന്നെയുള്ളത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി! അവരെന്തായാലും കാശ് കളഞ്ഞ് ഇങ്ങനെയൊരു പരിപാടിക്കു നിൽക്കില്ല. ഈ മൂന്നു പ്രസ്ഥാനങ്ങളിലേക്കും ഉള്ള വഴിയുടെ ആരംഭമാണിവിടം. എന്തായാലും പൂജ കഴിഞ്ഞു; അഭിഷേകം കഴിഞ്ഞു – നിത്യേന വഴിപാടുകൾ നടത്താനായി ഒരു വിപ്രൻ വിലകൂടിയ കാറിൽ വന്നിറങ്ങുന്നു! പൂജാദ്രവ്യങ്ങളും കാണിക്കയുമായി രാവിലെ പണിക്കുപോകുന്ന കുറേ ബിൽഡിങ് നിർമ്മാണ തൊഴിലാളികൾ പ്രാർത്ഥനാ നിരതരായി ക്യൂ നിൽക്കുന്നു! ഒരു മാസം എടുത്തുകാണില്ല ഈ കുഞ്ഞുകുടീരത്തിന്റെ നിർമ്മാണത്തിന്! ഏതാണീ #പലമൂത്രദേവത എന്ന് അറിയില്ല! ഏതായാലും കുറേപേരുടെ മൂത്രക്കടി മുട്ടിച്ചു! —
https://www.facebook.com/photo.php?fbid=10152968871648327&set=a.10150383065153327&type=1&theater
താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.
രാജേഷ് ഒടയഞ്ചാൽ