ഒരു സഹായം – ഹെപ്പറ്റൈറ്റിസ് ബി-ക്കു മരുന്നുണ്ടോ?

മഞ്ഞപ്പിത്തം എന്ന പേരിൽ നാട്ടിലൊക്കെ അറിയപ്പെടുന്ന ഒരു കരൽരോഗമാണ് ഹെപ്പറ്റൈറ്റിസ് ബി. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഈ എന്നിങ്ങനെ 5 തരത്തിൽ ഉള്ളതിൽ ബി ആണ് അപകടകാരി. ഇതുമൂലം മരിക്കുന്നവർ ഏറെയാണ്.

ഇതിനു മരുന്നുകൾ ഒന്നും തന്നെ അലോപ്പതിയിൽ ഇല്ല എന്നാണറിയാൻ സാധിച്ചത്. എന്നാൽ മനോരമയിൽ കണ്ട ഒരു വാർത്ത അല്പം ആശാവഹമായി തോന്നി. വാർത്ത താഴെ കൊടുത്തിരിക്കുന്നു. ഈ രോഗത്തെ പ്രതിരോധിക്കാൻ നാടൻവൈദ്യത്തിലും അതുപോലെ ഹോമിയപതിയിലും മർഗങ്ങൾ ഉണ്ടെന്നറിയാൻ കഴിഞ്ഞു. ഇതു വളരെ അത്യാവശ്യമായ ഈ രോഗത്തെക്കുറിച്ചും

ഇതിന്റെ ചികിത്സാരീതികളെ കുറിച്ചും അറിയേണ്ടതുണ്ട്. അറിവുള്ളവർ അതു പങ്കുവെയ്‌ക്കുമല്ലോ. ( രോഗത്തെക്കുറിച്ച് വലിയ അറിവില്ലാത്തവർ ഇതു ഷെയർ ചെയ്‌തും സഹായിക്കാം – അഭിപ്രായങ്ങൾ ഈ പോസ്റ്റിൽ എത്തിക്കാൻ ശ്രമിച്ചാൽ മതിയാവും)

മനോരമയിലെ വാർത്തയിലേക്ക് പോകാം:

ഹെപ്പറ്റൈറ്റിസ് ബി

ലോകത്തിലെ ഏറ്റവും സാധാരണമായതും എന്നാല്‍ ഗുരുതരവുമായ, കരളിനെ ബാധിക്കുന്ന അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. കരളിലുണ്ടാകുന്ന അര്‍ബുദത്തിന് ഏറ്റവും പ്രധാന കാരണമായാണ് ഇതിനെ കണക്ക് കൂട്ടുന്നത്. മാത്രമല്ല ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഹെപ്പറ്റൈറ്റിസ് ബി കാരണമാകുന്നതായാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.  

എന്താണ് ഹെപ്പറ്റൈറ്റിസ് ബി ഉണ്ടാകാന്‍ കാരണം?
കരളിനെ ആക്രമിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസാണ് രോഗമുണ്ടാക്കുന്നത്. രക്തത്തിലൂടെയും, രക്തത്തിന്റെ അംശമുള്ള മറ്റ് ശരീരദ്രവങ്ങളിലൂടെയുമാണ് അണുക്കള്‍ ശരീരത്തിലേക്ക് പ്രവഹിക്കുന്നത്. നേരിട്ടുള്ള രക്തബന്ധത്തിലൂടെയും, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും, പലര്‍ ഒരുമിച്ചുള്ള മയക്ക് മരുന്നുപയോഗത്തിലൂടെയും ഇത് സംഭവിക്കാം. മാത്രമല്ല പ്രസവസമയത്ത് രോഗാണുബാധയുള്ള സ്ത്രീയില്‍നിന്നും പുതുതായി ജനിക്കുന്ന കുട്ടിയിലേക്കും രോഗാണുക്കള്‍ കടക്കാനിടയുണ്ട്.

എല്ലായ്പ്പോഴും രോഗാണുക്കള്‍ ആരോഗ്യത്തിന് ഭീഷണിയാകാറുണ്ടോ?
ലോകജനസംഖ്യയില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം ഹെപ്പറ്റൈറ്റിസ് രോഗാണു ബാധയുണ്ടെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഇവരില്‍ അന്‍പത് ശതമാനത്തോളം പേരില്‍ യാതൊരുവിധ ലക്ഷണങ്ങളും സാധാരണയായി കാണാറില്ല. രോഗമുളളവരില്‍ ഏകദേശം പത്തില്‍ ഒന്‍പത് (9/10) പേരുടെയും ശരീരത്തില്‍നിന്ന് ക്രമേണ ഇത് ഇല്ലാതാകാമെങ്കിലും ഏകദേശം അഞ്ച് മുതല്‍ പത്ത് ശതമാനംവരെയുള്ള പ്രായപൂര്‍ത്തിയായവർ, അവര്‍ അറിയാതെ തന്നെ ദീര്‍ഘനാള്‍ ഹെപ്പറ്റൈറ്റിസ് ബി വാഹകര്‍ ആയിത്തീരുന്നു എന്നതാണ് സത്യം.

എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ?
പനി, അതിയായ ക്ഷീണം, പേശികള്‍ക്കും സന്ധികള്‍ക്കും ഉണ്ടാകുന്ന വേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് അണുക്കള്‍ നിര്‍ബാധം കരളിനെ ആക്രമിക്കുന്നതിനാൽ, വളരെക്കാലമായി അണുക്കള്‍ ശരീരത്തിലുള്ളവര്‍ക്ക്, കരള്‍വീക്കം കരളിനുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയുണ്ടാവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത്തരക്കാര്‍ക്ക് സ്ഥിരമായുള്ള കരളെരിച്ചില്‍ ഉണ്ടാവുകയും ക്രമേണ അത് കരള്‍വീക്കം അര്‍ബുദം തുടങ്ങിയവയായി പരിണമിക്കുകയുമാണ് കാണാറ്. രോഗബാധയുള്ളവരില്‍ ഒരു ശതമാനം ആളുകള്‍ക്ക് അതിഗുരുതരമായ ‘ഫുള്‍മിനന്റ് ഹെപ്പറ്റൈറ്റിസ്” എന്ന രോഗം ഉണ്ടാകാറുണ്ട്. ഉടന്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ വളരെ അപകടകരമായി മാറാവുന്ന അവസ്ഥയാണിത്. രോഗം മൂലം കഷ്ടപ്പെടുന്നവരുടെ ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറം ആയി മാറുകയും, വയര്‍ അമിതമായി വീര്‍ക്കുകയും ചെയ്യുന്നു.

എങ്ങനെയാണ് ഇത് ചികിത്സിക്കപ്പെടുന്നത്
ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സയ്ക്ക് നിരവധി മരുന്നുകള്‍ ലഭ്യമാണ്. മിക്കപ്പോഴും നാലുമാസം നീണ്ടുനില്‍ക്കുന്ന ‘ഇന്റര്‍ഫെറോണ്‍” (interferon) എന്ന മരുന്നിന്റെ കുത്തിവയ്പ്പാണ് പ്രധാനമായിട്ടുള്ളത്. ദിവസത്തില്‍ ഒരിക്കല്‍ മാത്രം കഴിക്കാന്‍ കൊടുക്കുന്ന ‘ലാമിവുഡിന്‍” എന്ന മരുന്നും ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. ചികിത്സാരീതി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ്. മാത്രമല്ല ചിലപ്പോഴൊക്കെ ലാമിവുഡിന്‍ ഇന്റര്‍ഫെറോണുമായി ചേര്‍ന്ന് നല്‍കുന്ന രീതിയും അവലംബിക്കാറുണ്ട്. പക്ഷെ അധികനാളായി ¨ രോഗാണുക്കള്‍ ശരീരത്തില്‍ വഹിക്കുന്നവര്‍ക്ക് കരള്‍മാറ്റിവയ്ക്കേണ്ടി വരും.

ഹെപ്പറ്റൈറ്റിസ് ബി യെ പ്രതിരോധിക്കാന്‍ കഴിയുമോ?
തീര്‍ച്ചയായും, സുരക്ഷിതവും, ഫലപ്രദവുമായ കുത്തിവയ്പിലൂടെ ഇത് തടയാന്‍ കഴിയും എങ്കിലും ലോകത്താകനമാനം നാനൂറ് ദശലക്ഷം ആളുകള്‍ രോഗാണു വാഹകരാണെന്നിരിക്കെ. കുത്തിവയ്പ് അത്ര ഫലപ്രദമല്ല എന്നതാണ് സത്യം.

ഈ വിവരങ്ങൾ മനോരമയിൽ നിന്നും എടുത്തതാണ്…

ഞാനിത് എഴുതാൻ കാരണം നാട്ടിൽ ഒരു കുടുംബത്തിൽ ഈ രോഗം ബാധിച്ച് മൂന്നുപേർ പലപ്പോഴായിട്ട് മരിക്കുകയുണ്ടായി. അതിൽ ഒരാളുടെ രണ്ട് കുട്ടികളും ഇപ്പോൾ ഈ വൈറസ് വാഹകരാണ്. ജീവിതത്തെക്കൂറിച്ച് സ്വപ്‌നം കണ്ടു തുടങ്ങുന്ന പ്രായത്തിൽ തന്നെ മരണത്തെ കൂടി പ്രതീക്ഷിച്ചാണവർ കഴിയുന്നതെന്നു പറയാം. പ്രസിദ്ധരായ ഡോക്‌ടർമാരൊക്കെ ഇതിനു മരുന്നില്ല എന്നും പറഞ്ഞു കൈ ഒഴിഞ്ഞു. എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു.

രോഗത്തെ കുറിച്ച് കൂടുതൽ
ഈ പേജ് നോക്കുക
വിക്കിപീഡിയയിൽ…,
മലയാളം വിക്കിപീഡിയയിലെ ശുഷ്‌കമായ ലേഖനം..

ഇപ്പോൾ കിട്ടിയത്!!

കുഞ്ഞാലികുട്ടി ഹജ്ജിനു പോയി…
മിനായില്‍ ഇബിലീസിനെ കല്ലെറിഞ്ഞു…
ഇബിലീസതു തിരിച്ചെറിഞ്ഞു, എന്നിട്ടു ചോദിച്ചു:
കുഞ്ഞാലീ നമ്മള്‍ തമ്മിലിതൊക്കെ വേണോ….!!

ഉബുണ്ടുവിന് പിറന്നാളാശംസകൾ!!

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഉബുണ്ടുവിന് ആശംസകൾ!!

പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു (ഇംഗ്ലീഷിൽ IPA: [ uːˈbuːntuː], സുലുവിൽ IPA: [ùbúntú]). വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ്‌ ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്.

ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സ്റ്റിസ്റ്റമാണ് ഉബുണ്ടു. ജനപ്രിയങ്ങളായ ലിനക്സ് വിതരണങ്ങൾ കണ്ടെത്താനുള്ള സർ‌വേയിൽ desktoplinux.com 2006-ലും, 2007-ലും ഉബുണ്ടുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഡെസ്ക്ൿടോപ്പ് ഇൻസ്റ്റലേഷനിൽ ഏകദേശം 30 % പേരുപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2010 ഏപ്രിലിൽ കാനോനിക്കൽ നടത്തിയ അവകാശവാദമനുസരിച്ച് ഉബുണ്ടു 1.2 കോടി ആൾക്കാർ ഉപയോഗിക്കുന്നുണ്ട് . ഇപ്പോൾ ലിനക്സ് ഉപയോഗിക്കുന്നവരിൽ ഉബുണ്ടു ഉപയോഗിക്കുന്നവർ 50% ആണെന്ന് ഇന്റർനെറ്റ് ഉപയോഗത്തിന്റെ കണക്കുകളിൽ സമർത്ഥിക്കപ്പെടാറുണ്ട്, വെബ് സെർവറുകൾക്കിടയിലും ഉബുണ്ടു വ്യാപകമായിക്കൊണ്ടിരിക്കുന്നു.

കൂടുതൽ ഇവിടെ…

ഒടുവിൽ അവൻ വരുന്നു – ചില കളികൾ കാണാനും…

 

പുറത്തിറങ്ങിയാല്‍ എല്ലാവരും പെട്ടന്ന് തിരിച്ചറിഞ്ഞ് ചുറ്റും കൂടും. ഞാന്‍ ഒരു പച്ചയായ മനുഷ്യനാണെങ്കിലും മറ്റുള്ളവര്‍ എന്നെ സൂപ്പര്‍താരമായിട്ടാണ് കാണുന്നത് – സന്തോഷ് പണ്ഡിറ്റ് പി.ടി രവിശങ്കറുമായി സംസാരിക്കുന്നു

നിങ്ങളാണോ ശ്രീകൃഷ്ണൻ?
അതെ.പക്ഷെ അതിന്റെ സാങ്കേതികത മനസ്സിലാക്കണം. ഇതൊരു അദ്വൈത സിദ്ധാന്തമാണ്.അത് മനസ്സിലാക്കിയില്ലെങ്കില്‍ പ്രശ്നമാണ്.

കൂടുതൽ ഇവിടെ… നാലാമിടത്തിൽ… 
റിപ്പോർട്ടർ ടിവിയുടെ ഈ വീഡിയോ കൂടി കാണുക…

പതി പത്‌നി 1000 | ഭര്‍ത്താവിനെ തല്ലൂ; സമ്മാനം നേടൂ!

മദ്യപിച്ച് വീട്ടില്‍ച്ചെന്ന് ഭാര്യയോട് വഴക്കുണ്ടാക്കുന്ന ഭര്‍ത്താക്കന്മാരെ നന്നാക്കാന്‍ പദ്ധതിയുമായി എംഎല്‍എ രംഗത്ത്. മദ്യപന്മാരെ നന്നാക്കാനായി ഭാര്യമാരുടെ ചൂരല്‍ക്കഷായമാണ് എംഎല്‍എ ആയുധമാക്കുന്നത്. മദ്യപിച്ച് വരുന്ന ഭര്‍ത്താക്കന്മാരെ തല്ലി നന്നാക്കുന്ന ഭാര്യമാര്‍ക്ക് പ്രോത്സാഹന സമ്മാനവും എംഎല്‍എ നല്‍കും. ഓരോ അടിയ്ക്കും 1000 രൂപയാണ് സമ്മാനം. അടിയുടെ എണ്ണം കൂടുന്നതിനനുസരിച്ച് സമ്മാനത്തുകയും കൂടും.

ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ നിന്നുള്ള എംഎല്‍എയും ചെറുകിട മന്ത്രിയുമായ ടി.ജി വെങ്കിടേഷ് ആണ് സ്വന്തം മണ്ഡലത്തിലെ സ്ത്രീകളെ, മദ്യപന്മാരായ ഭര്‍ത്താക്കന്മാരില്‍ നിന്ന് രക്ഷിക്കാനായി രംഗത്തെത്തിയിരിക്കുന്നത്.

പതി-പത്‌നി-1000 (Pati, Patni and Rs 1,000 Scheme) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കണമെന്നാണ് വെങ്കിടേഷിന്റെ അഭിപ്രായം. ഇതിനോടകം തന്നെ 210 സ്ത്രീകള്‍ക്ക് വെങ്കിടേഷ് പദ്ധതിയിന്‍പ്രകാരം പാരിതോഷികം നല്‍കി, എല്ലാം സ്വന്തം കീശയില്‍ നിന്നുതന്നെ.

വാർത്തയിലേക്ക്…

വിക്കിപഠനശിബിരം പത്തനംതിട്ടയിൽ

വിക്കിപഠനശിബിരം പത്തനംതിട്ട
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഒക്ടോബർ 23 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഓമല്ലൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വിക്കിപഠനശിബിരം നടത്തുന്നു.

പ്രസ്തുത പഠനശിബിരത്തെക്കുറിച്ച് കൂടുതലറിയാനും പങ്കെടുക്കുവാനും ഈ താൾ സന്ദർശ്ശിക്കുക.

നമ്മ മെട്രോ ഇന്ന്!!

ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ എന്ന റെക്കോർഡുമായി ബാംഗ്ലൂരിൽ ഇന്ന് നമ്മ മെട്രോ ഉദ്‌ഘാടനം ചെയ്യുന്നു. 2006 ജൂണ്‍ 24ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആണിതിനു തറക്കല്ലിട്ടത്. ഇപ്പോൾ പൂർത്തിയായിരിക്കുന്നത് ഒന്നാം ഘട്ടമാണ്. ബാംഗ്ലൂരിലെ ട്രാഫിക് ബ്ലോക്ക് ഒരു പരിധിവരെ കുറയ്ക്കാനും നല്ല ഒരു ബാംഗ്ലൂർ യാത്രാനുഭവം നൽകാനും മെട്രോയ്‌ക്ക് സാധിക്കുമെന്നു കരുതാം. bmtc – ക്കാണു ക്രഡിറ്റ് മുഴുവൻ. രാഷ്ട്രീയം മറന്ന് വികസനത്തിനു വേണ്ടി കൈചേർക്കുന്ന ബി.എം.ടി.സിക്ക് അഭിനന്ദനങ്ങൾ!!