നെറ്റിലൂടെയുള്ള ആശയവിനിമയത്തിനു ചുക്കാന്‍ പിടിക്കുന്ന വളരെ ലളിതമായ ഒരു കമ്പ്യൂട്ടര്‍ ഭാഷയാണ് HTML. ഈ അടുത്ത് ഇറങ്ങിയ HTML5 ആണ് HTML -ന്റെ പരിഷ്കരിച്ച അവസ്സന പതിപ്പ്. ഒരുപാട് പുതിയ ടാഗുകളും എപിഐ കളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വളരേ നൂതനമായൊരു ബ്രൗസിംങ് അനുഭവം പ്രദാനം ചെയ്യാന്‍ HTML5 നു കഴിയും എന്നു വേണം കരുതാന്‍. HTML 4.01, XHTML 1.0 , DOM Level 2 HTML ഇവയ്ക്കു ശേഷം ഇറങ്ങിയ അടുത്ത വെബ്‌സ്റ്റാന്‍ഡേര്‍ഡായിട്ടാണ് HTML5 ഇറങ്ങിയിരിക്കുന്നത്. Flash, Silverlight, Java തുടങ്ങിയ RIA Technologies നെ കുറിച്ചുള്ള വേവലാതി ഇനി വേണ്ട. ഇവ സപ്പോര്‍ഡ് ചെയ്യാനുതകുന്ന ടാഗുകളും അതിനു വേണ്ട എപിഐ കളും HTML5 നോടൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഔദ്യോഗികമായി ഇതു പുറത്തിറങ്ങിയെങ്കിലും HTML5 സ്റ്റാന്‍ഡേഡൈസേഷന്‍ വരും വര്‍ഷങ്ങളിലും തുടരും. എല്ലാ ബ്രൗസറുകളും HTML5 ലെ എല്ലാ ടാഗുകളെയും സപ്പോര്‍ട്ട് ചെയ്‌തു തുടങ്ങിയിട്ടില്ല. എങ്കിലും മോസില്ല, ഗൂഗിള്‍ ക്രോം എന്നിവയില്‍ HTML5 ശക്തി വളരേ പ്രകടമായി കാണാവുന്നതാണ്. ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ എന്ന മൈക്രോസോഫ്‌റ്റ് ബ്രൗസറിന്റെ പരിഷ്‌കരിച്ച പതിപ്പായ ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ 9 – ഇല്‍ ആണ് HTML5 ന്റെ പ്രകടനം താരതമ്യേന വളരേ കുറവാണ്.