Change Language

Select your language

ഷിജു അലക്സ്

🎉 അഭിനന്ദനങ്ങൾ, ഷിജു അലക്സ്! 🎉

കാലടി സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം നേടിയതിൽ ഹൃദയം നിറഞ്ഞ സന്തോഷവും അഭിമാനവും! 💐

പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം

കേരളത്തിന്റെ ചരിത്രരേഖകളും കോപ്പിറൈറ്റ് ഫ്രീ പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്ത് പൊതുസമൂഹത്തിന് സൗജന്യമായി ലഭ്യമാക്കാൻ ഷിജു നടത്തുന്ന ഈ മഹാപ്രയത്നം ഒരുപാട് വർഷത്തെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ്. അക്കാദമിക് ലോകത്തുനിന്ന് തന്നെ ഈ അംഗീകാരം ലഭിച്ചത്, ഈ ദീർഘകാല പദ്ധതിയുടെ പ്രാധാന്യത്തെ അടിവരയിടുന്നു.

കേരളത്തിന്റെ ഭൂതകാലത്തെ ഡിജിറ്റൈസ് ചെയ്യുന്ന ഈ പ്രക്രിയയ്ക്ക് വലിയ ചരിത്രപരമായ പ്രാധാന്യമുണ്ട്. കൈകൊണ്ട് തൊടാൻ പോലും സാധിക്കാത്ത അമൂല്യരേഖകളും പുസ്തകങ്ങളും കാലക്രമേണ നശിച്ചുപോകാതെ, ലോകത്തിന്റെ ഏത് കോണിലിരുന്നും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. ഈ ഡിജിറ്റൽ ശേഖരം, കേരളീയ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്ക് ഭാവിയിൽ അക്ഷയഖനിയായി നിലനിൽക്കും. വരും തലമുറയ്ക്ക് അവരുടെ വേരുകൾ തേടാനും, ചരിത്ര സത്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും ഇത് വഴിയൊരുക്കും.

ഷിജു തന്റെ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ, ഇതൊരു കൂട്ടായ വിജയമാണ്. ഗ്രന്ഥപ്പുര ഇന്ന് എത്തിനിൽക്കുന്ന ഈ ഉയരം ഓരോ സന്നദ്ധപ്രവർത്തകന്റെയും സംഭാവനയാണ്.

ഷിജുവിന്റെ നേതൃത്വവും അർപ്പണബോധവും പ്രചോദനപരമാണ്. ഒരു വ്യക്തിഗത സംരംഭമായി തുടങ്ങി, ഇന്ന് ഗ്രന്ഥപ്പുര (https://gpura.org/) എന്ന വലിയ പ്രസ്ഥാനമായി ഇത് വളർന്നു നിൽക്കുമ്പോൾ, ഈ പുരസ്കാരം ആ വലിയ സ്വപ്നത്തിന് ലഭിച്ച അംഗീകാരമായി കണക്കാക്കാം. ഗ്രന്ഥപ്പുരയുടെ ഈ മുന്നോട്ടുള്ള യാത്രയിൽ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. എല്ലാവിധ ആശംസകളും, പ്രിയ സുഹൃത്തേ! ❤️

സത്യം പറഞ്ഞാൽ, ഇന്ന് ഈ പ്രസ്ഥാനം ഇത്രയും വലുതാകുന്നതിനു മുൻപ്, ‘വായനയുടെ കാലം കഴിഞ്ഞു, ഇനി വീഡിയോസിന്റെ കാലമാണ്‘ എന്ന് പറഞ്ഞ് ഞാനടക്കം പലരും ഷിജുവിന്റെ ഈ സ്കാനിംങ് പരിപാടിയെ നിരുത്സാഹപ്പെടുത്തിയിട്ടും പരിഹസിച്ചിട്ടും ഉണ്ടായിരുന്നു. അന്ന് ആ വിമർശനങ്ങളെയും പരിഹാസങ്ങളെയും മറികടന്ന് ഒറ്റയ്ക്ക് പിടിച്ചുനിന്ന ആ മനക്കരുത്തും, ലക്ഷ്യത്തോടുള്ള അചഞ്ചലമായ വിശ്വാസം തന്നെയാണ് ഇന്നും ഈ പ്രസ്ഥാനത്തിന്റെ അടിത്തറ എന്നാണു ഞാൻ കരുതുന്നത്. അത്ര വലുതല്ലെങ്കിലും, ഈ പദ്ധതിയുടെ തുടക്കം മുതൽ തന്നെ ഷിജുവിനെ സഹായിച്ചുകൊണ്ട് അവനൊപ്പം നിൽക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്നതിൽ അതിയായ സന്തോഷമുണ്ട്…

പബ്ലിക്ക് ഡൊമൈനിൽ എത്തിയ ബുക്ക്സ് ഇവിടെ കാണാം,

 

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments