Skip to main content

കേരള പബ്ലിക് സർവീസ് കമ്മീഷൻ

Adm. Ticket available in profile for LD Clerk (Kasaragod) Exam on 09-11-2013 at 2:00 pm. You should enter Exam Hall before 1:30 pm.” – ഇന്ന് മെസേജ് കിട്ടി! പി എസ് സിയിൽ നിന്നും! ഒരിക്കൽ ഞാൻ ഈ പരീക്ഷ എഴുതിയിരുന്നു! 21  ആം വയസ്സിൽ ആയിരുന്നു അത്. കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വെച്ച്! അന്നതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു. പരീക്ഷയുടെ വലിപ്പമേറിയ  ഗൈഡുകളുമായി വന്ന്  ആശങ്കയോടെ പഠിക്കുന്ന ആൾക്കാർ ഒരു ഭാഗത്ത്; ചുമ്മാ ഒരു തമാശയായി കണ്ട്  കറങ്ങിനടന്ന് പഠിപ്പിസ്റ്റുകളെ പരിഹസിക്കുന്ന കുറേ ടീമുകൾ! ഇതൊക്കെ അത്ഭതത്തോടെ കണ്ട് നടക്കുന്നവർ വേറെ…
………….. ………….. …………..
ആരെങ്കിലും രാജേഷേ എന്നു നീട്ടി വിളിച്ചാൽ എല്ലാവരും തിരിഞ്ഞു നോക്കും!! ആ സ്കൂളിൽ മുഴുവൻ മത്സരാർത്ഥികളുടേയും പേര് രാജേഷ് എന്നായിരുന്നു എന്ന കാര്യം അത്ഭുതപ്പെടുത്തി! പരീക്ഷയ്ക്ക് ഹാളിൽ കേറിയപ്പോൾ കാത്തിരിക്കുന്നത് മറ്റൊരു അത്ഭുതം.. ആ ഹാളിൽ എല്ലാവരും രാജേഷ് കെ മാരായിരുന്നു!!  പരീക്ഷ എഴുതുമ്പോൾ എന്റെ മനസ്സു മുഴുവൻ  ആ ഒരു പ്രതിഭാസത്തെ പറ്റിയായിരുന്നു.  ഇത്രയേറെ ഒരേ പേരുകാരെ വേറെ എവിടെ കാണാനാവും!!
………….. ………….. …………..
kerala public service commissionപരീക്ഷയ്ക്ക് വന്ന ചോദ്യങ്ങൾ കണ്ടപ്പോൾ ഒരുതരം നിർവികാരത തോന്നി. മനുഷ്യരെ കളിയാക്കാനാണോ ഇതെന്ന് തോന്നിപ്പോയി… അന്നതിന്റെ പ്രാധാന്യത്തെ കുറിച്ചോ പരീക്ഷ എഴുതുന്നവരെ കുറിച്ചോ, തൊഴിലിന്റെ  ആവശ്യകതയെ കുറിച്ചോ ഒന്നും യാതൊരു വിധ ബോധവും ഉണ്ടായില്ല. ഒരാൾ നിന്നിടത്തു നിന്നും 4 മീറ്റർ വടക്കോട്ട് നടന്നു, അവിടുന്നു മൂന്നര മീറ്റർ തെക്കോട്ടു നടന്നു, അവിടുന്നു  വലത്തോട്ട് തിരിഞ്ഞ് 8 മീറ്റർ നടന്നു ഇപ്പോൾ അയാൾ എവിടെ നിൽക്കുന്നു എന്നുതുടങ്ങിയുള്ള ചോദ്യങ്ങൾ കണ്ടപ്പോൾ അന്നു തോന്നിയിരുന്നത് ഒരുതരം അവജ്ഞയാണ്. മൈനസ് മാർക്കൊക്കെ ഉണ്ട് എന്നറിയാമെങ്കിലും തന്നിരിക്കുന്ന സമയത്തിനും എത്രയോ മുമ്പേ തന്നെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി പണിതീർത്ത് ഞാൻ മടങ്ങി.
………….. ………….. …………..
ബസ്സിലൊക്കെ വമ്പിച്ച തെരക്ക്… ചോദ്യങ്ങളെപറ്റിയുള്ള  ചർച്ചകൾ, പി എസ്. സി. യുടെ തട്ടിപ്പുകളെ പറ്റി, കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ പറ്റി, ആപ്ലിക്കേഷൻ ഫോം വലിച്ചു കീറി എമ്പ്ലോയ്മെന്റ് ഓഫീസറുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് വന്ന ഏതോ ഒരാളുടെ ഹൃദയനൊമ്പരത്തെ പറ്റിയുള്ള കഥകൾ; ഒരു തരം ഓളമായിരുന്നു അത്…

എന്നെ എക്സാമെഴുതിച്ചേ അടങ്ങൂ എന്നു തീരുമാനിച്ച് ആപ്ലിക്കേഷൻ അയച്ച കൂട്ടുകാരി ആയ്‌ഷത്ത് നസ്നിയെ പിന്നീട് വന്ന് പൊതിരെ തെറി പറഞ്ഞതോർക്കുന്നു… അന്നവളുടെ കൂടെ പോയി പരീക്ഷയെഴുതാം എന്നതിൽ കവിഞ്ഞ് എനിക്ക് യാതൊരുവിധ ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. പക്ഷേ, അവൾക്ക് എക്സാം സെന്റർ കിട്ടിയത് പയ്യന്നൂരോ മറ്റോ അയിരുന്നു. എങ്കിലും ആ കുട്ടിയുടെ നിരബന്ധത്തിനു വഴങ്ങി പോയിട്ടെഴുതി. പിന്നീട് സോൾവ്‌ഡ് പേപ്പറുമായി അവൾ വന്നപ്പോൾ എന്റെ ശരി മാർക്കുകൾ 37  ആണെന്നതും ഓർക്കുന്നു. ബാക്കിയൊക്കെ തെറ്റ്… തെറ്റിന്റെയൊക്കെ മൈനസ് മാർക്ക് ഇതിൽ നിന്നും കുറച്ചാൽ പിന്നെ ഞാൻ മാർക്ക് അവർക്ക് കൊടുക്കേണ്ടി വരും!! മാത്രമല്ല; ആ കണക്കുകൂട്ടൽ  അല്പം ബുദ്ധിമുട്ടായി  തോന്നിയതിനാൽ അതിനൊട്ടും  മുതിർന്നുമില്ല!!
………….. ………….. …………..
അന്നെന്റെ കൂടെ പരീക്ഷ എഴുതിയ എത്ര രാജേഷുമാർ ഗവൺമെന്റ് സർവീസിൽ കയറിയിരിക്കും?
ആരായിരിക്കും അവരൊക്കെ!! ഏതൊക്കെ സർവീസിലാവും അവർ?
ഞാൻ തന്നെ പിന്നീട് അവരുടെ മുന്നിൽ പോയി എന്തെങ്കിലും സർട്ടിഫിക്കേറ്റിനു വേണ്ടി ഓച്ചാനിച്ച് നിന്നിട്ടുണ്ടാവില്ലേ!!
പരീക്ഷ എഴുതി തളർന്ന് ജീവിതം തന്നെ മടുത്ത എത്രയധികം രാജേഷുമാരുണ്ടാവും അക്കൂട്ടത്തിൽ!!
………….. ………….. …………..
വർഷങ്ങൾക്കു ശേഷം വീണ്ടും പരീക്ഷ എഴുതാൻ പോകുന്നു! മനോഭാവങ്ങളിലൊക്കെ വലിയതോതിലുള്ള മാറ്റം ഉണ്ട്. തയ്യാറെടുപ്പുകൾ ഒന്നുമില്ല. ചായില്യം പ്രശ്നോത്തരിയിലെ ചോദ്യങ്ങൾ ഏതു ചോദിച്ചാലും ഉത്തരം എഴുതാനാവും എന്നൊരു വിശ്വാസം ഉണ്ട്. ആ അഞ്ഞൂറോളം ചോദ്യങ്ങൾ ഉണ്ടാക്കാനും അവയുടെ ഉത്തരത്തിന്റെ കൃത്യത അളക്കാനുമായി മെനക്കെട്ടപ്പോൾ കിട്ടിയ അല്പം അധിക വിവരങ്ങൾ കൂടി കാണുമായിരിക്കണം! എങ്കിലും എഴുതി നോക്കാമെന്നു തന്നെ വെച്ചു. അടുത്ത മാസം ഒമ്പതിനാണ് പരീക്ഷയെന്ന് മൊബൈലിലേക്ക് ഒരറിയിപ്പ് ഇപ്പോൾ കിട്ടിയപ്പോൾ ആ പഴയ കാലം ഓർത്തുപോയി!

0 0 votes
Article Rating
Subscribe
Notify of
guest

6 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
vinod kudamina
vinod kudamina
11 years ago

🙂 🙂 🙂 🙂

prayam koodumpo attittude maarum alle bro 🙂
njaanum koduthittund ipravashaym 🙂 🙂

shaji
11 years ago

ഇപ്പ്രാവശ്യം ഒരു സീറ്റ് ഉറപ്പിച്ചോ 😉


6
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights