പ്രശ്നോത്തരി 08, കേരളചരിത്രം
കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ പരീക്ഷകളിൽ ചോദിച്ച ചരിത്രസംബന്ധിയായ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചായില്യം പ്രശ്നോത്തരിയിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നതു തന്നെ. 30 ചോദ്യങ്ങൾ വെച്ചാണ് ഒരു പ്രോഗ്രാം ഉള്ളത്. ഉത്തരങ്ങൾ എല്ലാം നൽകിക്കഴിഞ്ഞാൽ ശരിയുത്തരവുമായി താരതമ്യം ചെയ്ത് ഉറപ്പുവരുത്താവുന്ന തരത്തിൽ എല്ലാം ക്രമീകരിച്ചിട്ടുണ്ട്. ഏതെങ്കിലും ഉത്തരം മാർക്ക് ചെയ്യാതെ വിട്ടാൽ അത് തെറ്റുത്തരമായി പരിഗണിക്കും - ഇക്കാര്യത്തിൽ പരിഭവം പറഞ്ഞിട്ടു കാര്യമില്ല 🙂 അല്പം കാലമായി ഇതിൽ ചോദ്യോത്തരങ്ങൾ കൊടുത്തിർന്നില്ല, പക്ഷേ ആൾക്കാർ അമിതമായി ചോദ്യോത്തരവേദി പരീക്ഷിക്കുന്നതായി കണ്ടപ്പോൾ പുതുമ വരുത്താമെന്നു കരുതി തുടങ്ങുകയാണ്. അറിയാവുന്നതുപോലെ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം നൽകിക്കഴിഞ്ഞാൽ നിങ്ങൾ ഉത്തരം നൽകിയ പേജ് PDF ആയി ഡൗണൢഓഡ് ചെയ്യാനുള്ള അവസരം ഉടനേ പ്രതീക്ഷിക്കാം. ചോദ്യങ്ങളും, നിങ്ങൾ കൊടുത്ത ഉത്തരവും, ശരിയായ ഉത്തരവും, ശരിയുത്തരത്തെ കുറിച്ച് മൂന്നോ നാലോ വരികളും വെച്ച് 30 ചോദ്യോത്തരങ്ങളാവും ഉണ്ടായിരിക്കുക. അതേ കുറിച്ച് പിന്നീട് വ്യക്തമാക്കാം. ചോദ്യങ്ങളിലേക്കു പോകാൻ താഴെ കാണുന്ന START ബട്ടൻ ക്ലിക്ക് ചെയ്താൽ മതിയാവും.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 08, കേരളചരിത്രം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
ആവശ്യമെങ്കിൽ ഇനിയും ശ്രമിക്കാവുന്നതാണ്, പുത്തൻ ചോദ്യാവലികളുമായി ചായില്യം ഇനിയും വരും.
പ്രശ്നോത്തരി 08, കേരളചരിത്രം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
ആവശ്യമെങ്കിൽ ഇനിയും ശ്രമിക്കാവുന്നതാണ്, പുത്തൻ ചോദ്യാവലികളുമായി ചായില്യം ഇനിയും വരും.
Your answers are highlighted below.
Question 1 |
ബേക്കൽ കോട്ട ഏത് ജില്ലയിലാണ്?
A | കണ്ണൂർ |
B | കാസർഗോഡ് |
C | കോഴിക്കോട് |
D | വയനാട് |
Question 1 Explanation:
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്.
Question 2 |
ആരുടെ സ്വാധീനഫലമായാണ് ആറ്, ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ ആദ്യമായി ബ്രാഹ്മണരെ കേരളഭൂമിയിലേക്ക് ആകർഷിച്ചത്?
A | ചാലൂക്യർ, പല്ലവർ, രാഷ്ട്രകൂടർ |
B | ദ്രാവിഡർ |
C | പുലകേശി, മംഗളേശർ |
D | പാണ്ഡ്യവംശം |
Question 2 Explanation:
ചാലൂക്യർക്കും, പല്ലവർക്കും, രാഷ്ട്രകൂടർക്കും ആറും ഏഴും എട്ടും നൂറ്റാണ്ടുകളിൽ കേരളത്തിൽ ഉണ്ടായ സ്വാദീനക്കൂടുതൽ ആണ് സവർണത അടങ്ങിയ ബ്രാഹ്മണവംശത്തെ കേരളത്തിൽ എത്തിച്ചത്.
Question 3 |
കേരളത്തിലെ ആദികാല ദേശങ്ങളിലെ ഭരണാധികാരികൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
A | ദേശവാഴികൾ |
B | നാട്ടുരാജാക്കൾ |
C | സ്ഥാനികൾ |
D | നാടുവാഴികൾ |
Question 3 Explanation:
പ്രാചീന കേരളത്തിലെ ഭരണാധികാരികളെ ദേശവാഴികൾ എന്നായിരുന്നു വിളിച്ചിരുന്നത്. ദേശവാഴികൾ മരിച്ചുകഴിഞ്ഞ് അടുത്ത അവകാശി സ്ഥാനം കൈയേൽക്കുമ്പോൾ അവരോട് ഈടാക്കുന്ന മരണനികുതിയാണു പുരുഷാന്തരം എന്നതും പഠിച്ചുവെക്കുക
Question 4 |
കേരളത്തിലെ ഏറ്റവും പുരാതന നിവാസികള് ഏത് വര്ഗ്ഗത്തില്പെട്ടവരായിരുന്നു?
A | കോക്കസോയ്ഡ് |
B | പ്രോട്ടോ ആസ്ത്രലോയ്ഡ് |
C | നെഗ്രിറ്റോ |
D | മംഗളോയ്ഡ് |
Question 4 Explanation:
ഇടുക്കി ജില്ലയിലെ ഒരു ആദിവാസി ഗോത്രമാണ് ഊരാളി. നരവംശ ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം ഇവർ നെഗ്രിറ്റോ വംശത്തിലാണ് ഉൾപ്പെടുന്നത്. ചുരുണ്ട മുടിയും, കറുത്ത തൊലിയും, വട്ടത്തലയും, വീതിയേറിയ മൂക്കുമാണ് ഇവരുടെ പ്രത്യേകത.
കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തരചടങ്ങിലും കാതുകുത്ത്- തിരണ്ടുകല്യാണത്തിനും ഇവർ ഊരാളികൂത്ത് എന്നൊരു കലാരൂപം നടത്തുന്നു.
Question 5 |
കോട്ടയം പട്ടണം ഏത് നദിക്കരയിൽ സ്ഥിതിചെയ്യുന്നു?
A | മണിമലയാർ |
B | മീങ്കാരപ്പുഴ |
C | മീനച്ചിലാർ |
D | തേജസ്വിനി |
Question 5 Explanation:
കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട് കായലിൽ ചെന്നു ചേരുന്നു.
Question 6 |
ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
A | പശ്ചിമ ബംഗാൾ |
B | കേരളം |
C | ആന്ധ്രപ്രദേശ് |
D | ഒറീസ |
Question 6 Explanation:
ഭൂമദ്ധ്യരേഖയോട് അടുത്തുള്ള ഏഷ്യയിലേയും ആഫ്രിക്കയിലേയും ഭാഗങ്ങളാണ് നെല്ല് പ്രകൃത്യാ കാണപ്പെടുന്ന സ്ഥലങ്ങൾ. മനുഷ്യരാശിയുടെ ഭക്ഷണത്തിന്റെ അഞ്ചിൽ ഒന്ന് കലോറി ലഭിക്കുന്നത് നെല്ല് കുത്തിയ അരിയുടെ ഭക്ഷണത്തിൽ നിന്നാണ്. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. ഇന്ന് ഇക്കാര്യത്തിൽ പശ്ചിമ ബംഗാൾ ആണു മുന്നിൽ.
Question 7 |
സംഘകാലത്ത് തമിഴ്നാടിന്റെ ഭാഗമായ കേരളത്തെ എത്രയായിട്ടാണ് തരം തിരിച്ചത്?
A | ഒമ്പതെണ്ണം |
B | മൂന്നെണ്ണം |
C | അഞ്ചെണ്ണം |
D | ഏഴെണ്ണം |
Question 7 Explanation:
വേണാട്, കുട്ടനാട്, പൂഴിനാട്, കർക്കനാട്, കുടനാട് എന്നിവയാണ് സംഘകാലത്ത് തമിഴ്നാടിന്റെ ഭാഗമായ കേരളത്തെ തരം തിരിച്ചിരിക്കുന്നത്.
Question 8 |
കേരളത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യത്തെ അല്ലെങ്കിൽ ഏറ്റവും പുരാതനമായ ഗ്രന്ഥമേതാണ്?
A | ശാങ് ഖായം |
B | ഐതരേയ ആരണ്യകം |
C | ബൃഹദാരണ്യകം |
D | തലവകാരം |
Question 8 Explanation:
ഹൈന്ദവ ആചാരപ്രകാരം, ആശ്രമങ്ങളിൽ മൂന്നാമത്തേതായ വാനപ്രസ്ഥത്തോട് ആരണ്യകൾ ബന്ധപ്പെട്ടിരിക്കുന്നു. സർവ്വതും ത്യജിച്ച് വാനപ്രസ്ഥത്തിനായി കാടുപൂകുമ്പോൾ അനുഷ്ടിക്കേണ്ട ഉപാസനകൾ ആരണ്യകങ്ങളിൽ ഉണ്ട്. അരണ്യങ്ങളിൽ ഏകാന്തമായിരുന്നു വേദമന്ത്രങ്ങളെ മനനം ചെയ്തു സ്വായത്തമാക്കുന്ന തത്ത്വവിചാരമാണ് ആരണ്യകം. ഐതരേയ ആരണ്യകം ഋഗ്വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഋഗ്വേദത്തിലെ മൂന്ന് ആരണ്യകങ്ങളിൽ ഒന്നാണിത്. ഭാഷം സംസ്കൃതം തന്നെയാണ്.
Question 9 |
ഭാസ്ക്കര രവി വര്മ്മ രണ്ടാമനിൽ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവന്നസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു?
A | ജോസഫ് റബ്ബാൻ |
B | ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് |
C | പൗലിനോസ് പാതിരി |
D | ക്ലെമന്റ് പാതിരി |
Question 9 Explanation:
കേരളത്തിലെ ആദ്യകാല ജൂതരിൽ പ്രധാനിയായിരുന്നു ജോസഫ് റബ്ബാൻ (ഇസുപ്പ് ഇറപ്പാൻ). ക്രി.വ. നാലാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലെപ്പൊഴോ ആണ് ഇദ്ദേഹം കേരളത്തിൽ വന്നിറങ്ങിയത്. യെമൻ ആണ് സ്വദേശം എന്നു കരുതപ്പെടുന്നു. അന്നത്തെ ചേരരാജാവായിരുന്ന ഭാസ്ക്കർ രവിവർമ്മൻ രണ്ടാമൻ ഇദ്ദേഹത്തെ കൊടുങ്ങല്ലൂരിനടുത്ത് അഞ്ചുവന്നം എന്ന ഗ്രാമത്തിൽ നികുതിപിരിവിനും മറ്റും അധികാരങ്ങൾ നൽകിക്കൊണ്ട് നൽകിയ പ്രമാണം ജൂത ശാസനം എന്നറിയപ്പെടുന്നു. ഈ ശാസനത്തിൽ ഭൂനികുതി, വള്ളക്കരം തുടങ്ങിയവ പിരിക്കാനുള്ള അധികാരവും പല്ലക്ക് പോലെയുള്ള രാജചിഹ്നങ്ങൾ ഉപയോഗിക്കാനുള്ള അവകാശവും റബ്ബാന് നൽകിയിട്ടുണ്ട്.
ചെമ്പോലയിൽ തീർത്ത പ്രസ്തുത ശാസനം കൊച്ചിയിലെ ജൂതസമൂഹത്തിന്റെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കപ്പെട്ടു.
Question 10 |
തലസ്ഥാനനഗരിയിൽ നക്ഷത്ര ബംഗ്ലാവ് പ്രവർത്തിച്ചത് ആരുടെ നേതൃത്വത്തിലാണ്?
A | ജ്യോതിശാസ്ത്ര പണ്ഡിതനായ ശങ്കരനാരായണൻ |
B | എം. എ. യൂസഫലി |
C | ഗോവിന്ദസ്വാമി |
D | എ. കെ. പ്രശാന്ത് |
Question 10 Explanation:
ഭാസ്കരവ്യാഖ്യാനങ്ങളിൽ നാരായണ പണ്ഡിതൻ ലീലാവതിയെ ഉപജീവിച്ച് എഴുതിയ ഗണിതകൗമുദിയാണ് ഏറ്റവും പ്രധാനം. കേരളീയരായ ഗോവിന്ദസ്വാമിയും, ശങ്കരനാരായണനും ഭാസ്കരഗ്രന്ഥങ്ങളുടെ പ്രധാന വ്യാഖ്യാതാക്കളാണ്. ഇന്നും പ്രസക്തിനഷ്ടപ്പെടാത്ത ഗണിതഗ്രന്ഥങ്ങളായ അവയെ പുതുതായി പഠിക്കുന്നവർ ഏറെയുണ്ട്.
Question 11 |
സംഘകാലത്ത് കേരളം ഭരിച്ച ഏറ്റവും പ്രഗത്ഭമായ/ആദ്യത്തെ രാജവംശം ഏത്?
A | മൂഷികവംശം |
B | ആയ് രാജവംശം |
C | മുസിരിസ് |
D | ഏഴിമല |
Question 11 Explanation:
ആയ് രാജവംശം സംഘകാലഘട്ടത്തിന്റെ ആദ്യ സമയം മുതൽ എ.ഡി. പത്താം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്നു. ഇവർ ഏറ്റവും ശക്തമായിരുന്ന സമയത്ത് വടക്ക് തിരുവല്ല മുതൽ തെക്ക് നാഗർകോവിൽ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയുമുള്ള ഭൂമി ഇവരുടെ നിയന്ത്രണത്തിലായിരുന്നു. ചേര രാജവംശം സ്ഥാപിക്കപ്പെടുന്നതിനു മുൻപുതന്നെ ആയ് രാജവംശം പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്ന ആയ് രാജവംശത്തിലെ പ്രധാനപ്പെട്ട രാജാവായിരുന്നു
വിക്രമാദിത്യ വരഗുണൻ.
Question 12 |
കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള് ലഭ്യമായത്?
A | എടയ്ക്കല് ഗുഹകള് |
B | തിരുനെല്ലി |
C | ചെന്തരുണി |
D | മറയൂര് |
Question 12 Explanation:
മൂന്നാറിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂരിലെത്താം. ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെയും കണ്ണൻദേവൻ തേയിലത്തോട്ടങ്ങളുടേയുമിടയിൽ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നാലുവശവും മലകളാൽ ചുറ്റപ്പെട്ടതാണ് മറയൂർ. മഴനിഴലുകളും താഴ്വരകളും സ്വാഭാവിക ചന്ദനമരങ്ങളും, കരിമ്പുകാടുകളും മറയൂരിന്റെ പ്രകൃതി ഭംഗിയിൽ കാണാം.
Question 13 |
യഹൂദരുടെ സുവർണ്ണകാലത്തിന്റെ സ്മാരകം ഏതാണ്?
A | കൊച്ചിയിലെ ജൂതപ്പള്ളി |
B | നിരണം പള്ളി |
C | കോട്ടയം പള്ളി |
D | തൃശ്ശൂർ പള്ളി |
Question 13 Explanation:
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ് മട്ടാഞ്ചേരി ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ ഈ സിനഗോഗ് പണി കഴിപ്പിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.
Question 14 |
കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത് ഏതു ജില്ലയാണ്?
A | ഇടുക്കി |
B | വയനാട് |
C | കാസർഗോഡ് |
D | കണ്ണൂർ |
Question 14 Explanation:
കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി നെടുംകണ്ടം എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല (ഏറ്റവും വലിയ ജില്ല പാലക്കാട് ജില്ല). ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ് ഇത് (മറ്റേത് വയനാട്).
Question 15 |
അശോക ശിലാശാസനങ്ങളിൽ കേരളത്തെ കുറിച്ച് പരാമർശിച്ചിട്ടുള്ളത് ഏതിലാണ്?
A | ഒന്നും അഞ്ചും |
B | നാലും ഒമ്പതും |
C | രണ്ടും പതിമൂന്നും |
D | മൂന്നും പതിനൊന്നും |
Question 15 Explanation:
വലിയ പാറകളിലും ഉന്നതങ്ങളായ സ്തംഭങ്ങളിലും പാറതുരന്നുണ്ടാക്കിയ ഗുഹകളുടെ ഭിത്തികളിലും വിസ്തൃതങ്ങളായ ശിലാഫലകങ്ങളിലും അശോകൻ കൊത്തിവയ്പിച്ച ശാസനങ്ങളെ അശോക ശിലാശാസനങ്ങൾ എന്നു പറയുന്നു. ഇവ തയ്യാറാക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ 13-ഉം 14-ഉം ഭരണവർഷങ്ങളിലാണ്. ഈ ശിലാലേഖങ്ങൾക്ക് അശോകൻ കൊടുത്തിട്ടുള്ള പേർ ധമ്മലിപികൾ എന്നാണ്.
Question 16 |
ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തളൂർശാല പണികഴിപ്പിച്ചത് ആര്?
A | കൊച്ചടയാൻ രണധീരൻ |
B | കരുനന്തടക്കൻ |
C | അരികേസരി മാരവർമൻ |
D | വിക്രമാദിത്യ വരഗുണൻ |
Question 16 Explanation:
ഒൻപതാം നൂറ്റാണ്ടിൽ കരുനന്തടക്കൻ, ഇദ്ദേഹത്തിന്റെ മകനായ വിക്രമാദിത്യ വരഗുണൻ എന്നീ രണ്ടു പ്രഗൽഭരായ രാജാക്കന്മാർ ആയ് രാജ്യം ഭരിക്കുകയുണ്ടായി. കരുനന്തടക്കൻ (എ.ഡി. 857-885) വിഴിഞ്ഞം തലസ്ഥാനമായാണ് ഭരിച്ചിരുന്നത്. രാജ്യം അപ്പോൾ വടക്ക് തൃപ്പാപ്പൂർ മുതൽ തെക്കു നാഗർകോവിൽ വരെ ആയി ചുരുങ്ങിയിരുന്നു. പാർഥിവശേഖരപുരത്തെ വിഷ്ണു ക്ഷേത്രം കരുനന്തടക്കനാണ് നിർമിച്ചത്. ഇദ്ദേഹത്തിന് ശ്രീവല്ലഭവൻ എന്നു കൂടി പേരുണ്ടായിരുന്നതായി ഹജുർശാസനത്തിൽ നിന്ന് മനസ്സിലാക്കാം. കാന്തളൂർ ശാലൈ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹം സമാധാനം നിലനിർത്താൻ ശ്രമിക്കുകയും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തിരുന്നു.
Question 17 |
കോലത്തിരിനാടിന്റെ പ്രധാന നഗരവും തുറമുഖവും എവിടെയായിരുന്നു?
A | നീലേശ്വരം |
B | കണ്ണൂർ |
C | മലപ്പുറം |
D | കോഴിക്കോട് |
Question 17 Explanation:
കോലത്ത് നാട്ടിലെ പ്രാചീന രാജവംശമായ മൂഷകരാജവംശത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ സ്ഥാനപ്പേര്. മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശമാണിത്. കോലസ്വരൂപം എന്നും ഈ രാജകുടുംബം അറിയപ്പെട്ടിരുന്നു. ചിറക്കൽ കോവിലകത്തിലെ രാജാക്കന്മാർ കോലത്തിരിമാർ എന്നറിയപ്പെട്ടിരുന്നു. പന്ത്രണ്ടാം ശതകത്തിൽ മഹോദയപുരത്തെ കുലശേഖരപെരുമാളിന്റെ കാലശേഷം ഏറ്റവും ശക്തരായ രാജവംശം ഏഴിമല ആസ്ഥാനമാക്കിയ ഈ രാജകുടുംബത്തിന്റേതായിരുന്നു. ചെറുശ്ശേരി കോലത്തിരിയുടെ സുഹൃത്തായിരുന്നു. കേരളോൽപ്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികളിൽ കോലത്തിരിയുടെ ആവിർഭാവത്തെക്കുരിച്ച് പരാമർശമുണ്ട്
Question 18 |
ഇന്നത്തെ പോലെ കോർപ്പറേറ്റുകൾ അന്നും നിലനിന്നിരുന്നു 🙂 പ്രാചീനകേരളത്തിലെ.ഭരണത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന പ്രബലരായ കച്ചവടസംഘങ്ങൾ എത്രയായിരുന്നു?
A | എട്ടു തട്ടുകാർ |
B | ആറു കൂട്ടായ്മകൾ |
C | മൂന്നു ഗ്രൂപ്പുകൾ |
D | അഞ്ചെണ്ണം |
Question 18 Explanation:
മണിഗ്രാമക്കാർ, അഞ്ചുവണ്ണക്കാർ, വളഞ്ചിയർ, പട്ടണസ്വാമികൾ, നാനാദേശികൾ എന്നീ അഞ്ചു വാണിഭസംഘങ്ങളായിരുന്നു മുങ്കാലത്ത് ഭരണത്തെ നിയന്ത്രിച്ചിരുന്നവർ. ചിലരൊക്കെ ദ്രാവിഡകച്ചവടസംഘമാണെന്നാണു കരുതുന്നത്. കൊല്ലം കേന്ദ്രീകരിച്ച ഇവരാണത്രേ മണിഗ്രാമം. പിന്നീട് നായന്മാരായും കൃസ്ത്യാനികളായും ഒക്കെ മാറ്റം ചെയ്യപ്പെട്ടതിൽ ഭൂരിഭഗവും മണിഗ്രാമക്കാരായിരുന്നുവത്രേ.
Question 19 |
ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൌതികമായി തന്നെ എതിർക്കുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായി 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ച നേതാവാരാണ്?
A | വാഗ്ഭടാനന്ദൻ |
B | അയ്യത്താൻ ഗോപാലൻ |
C | അയ്യങ്കാളി |
D | കുറുമ്പൻ ദൈവത്താൻ |
Question 19 Explanation:
കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻകാളി (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941). സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി.
Question 20 |
ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് എ. ഡി. 52 -ഇൽ കേരളത്തിൽ എത്ര ആരാധനാലയങ്ങളാണ് നിർമ്മിച്ചത്?
A | അഞ്ച് |
B | ഏഴ് |
C | ഒമ്പത് |
D | മൂന്ന് |
Question 20 Explanation:
മാലിയങ്കര, കോട്ടക്കാവ്, പാലയൂർ, കൊക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കൽ എന്നീ ഏഴ് പള്ളികളാണവ എന്നു വിശ്വസിക്കപ്പെടുന്നു. ചരിത്രപരമായ തെളിവുകളൊന്നും ലഭ്യമല്ല.
Question 21 |
പാലിയം ശാസനം ആരാണ് പുറപ്പെടുവിച്ചത്?
A | സാമൂതിരി |
B | ശ്രീവല്ലഭൻ |
C | മേനോക്കികൾ |
D | വിക്രമാദിത്യ വരഗുണൻ |
Question 21 Explanation:
കേരളത്തിലെ ആയ് രാജവംശത്തിൽ ജനിച്ച് ബുദ്ധരാജാവാണ് വിക്രമാദിത്യ വരഗുണൻ.കേരളത്തിലെ അശോകനായാണ് ചരിത്രകാരന്മാർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. സംഘധർമ്മ പ്രബോധനത്തിന്റെ പേരിലെ വരഗുണൻ "കേരളത്തിലെ ബുദ്ധശിഷ്യൻ" ആണ് ഉദ്ദേശിക്കുന്നത്.വിക്രമാദിത്യ വരഗുണൻ എന്ന ആയി രാജവിന്റെ ബിരുദങ്ങളിൽ ഒന്ന് ‘വിഴിഞ്ഞ ഭർത്താവ്’ എന്നായിരുന്നു. വിഴിഞ്ഞത്തിന്റെ രക്ഷകൻ എന്ന അർഥത്തിലാണ് ഈ പ്രയോഗം. അദ്ദേഹം മഹായാനമതമാണു സ്വീകരിച്ചത് (അശോകൻ ഹീനയാനമതക്കാരൻ). വരഗുണൻ അഹിംസാവ്രതക്കാരനായിരുന്നു. ശബരിമലയുടെ ചരിത്രവുമായി ഇദ്ദേഹത്തിന് ബന്ധമുള്ളതായി പറയപ്പെടുന്നു.
Question 22 |
ദേശിംഗനാട് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
A | എറണാകുളം |
B | ഏറ്റുമാനൂർ |
C | കൊല്ലം |
D | മൂവാറ്റുപുഴ |
Question 22 Explanation:
പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായി ഈ നഗരം പ്രശസ്തിനേടി. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു. കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം
Question 23 |
ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രം എവിടെയാണ്?
A | തൃശ്ശൂർ |
B | പത്തനംതിട്ട |
C | ഇടുക്കി |
D | കണ്ണൂർ |
Question 23 Explanation:
കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ശരാശരി കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു. മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതിഹ്യം.
Question 24 |
കേരളത്തെ ബുദ്ധമതവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രാചീനവും വിശ്വാസയോഗ്യവുമായ രേഖ ഏതാണ്?
A | ഗിർനാർ ധർമ്മലിപി |
B | ചെന്തരുണി രേഖകൾ |
C | മംഗ്ലോയ്ഡ് രേഖകൾ |
D | തൊല്ക്കാപ്പിയം |
Question 24 Explanation:
ഗുജറാത്തിലെ ഗിർനാർ പാറയിൽ അശോകചക്രവർത്തി കൊത്തിവെച്ചിട്ടുള്ള ധർമ്മലിപികളാണ് കേരളത്തിലെ ബുദ്ധമതത്തെ പറ്റി ആദ്യമായി പറയുന്നതായി കണ്ടിരിക്കുന്നത്.
Question 25 |
വൈക്കം സത്യാഗ്രഹത്തിന്റെ നേതാവ് ആരായിരുന്നു?
A | എ. കെ. ഗോപാലൻ |
B | കുമാരനാശാൻ |
C | ഡോ. പല്പു |
D | ടി. കെ. മാധവൻ |
Question 25 Explanation:
ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു ടി.കെ. മാധവൻ (സെപ്റ്റംബർ 2, 1885 - ഏപ്രിൽ 27, 1930). വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു. പഠനകാലത്തേ തന്നെ ഉയർന്ന ബുദ്ധിശക്തിയും സംഘടനാസാമർത്ഥ്യവും രാഷ്ട്രീയലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി അന്ന് സമൂഹത്തിന്റെ താഴേക്കിടയിലുള്ള ഈഴവ സമൂഹം നവോത്ഥാനത്തിന്റെ പാതയിലേക്ക് വന്നു. 1914-ൽ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ടു. ദേശാഭിമാനി പത്രം തുടങ്ങുകയും അധഃകൃതരുടെ അവകാശങ്ങൾ നേടാൻ പത്രം ഉപയോഗിക്കുകയും ചെയ്തു. കുമാരനാശാൻ ക്ഷേത്ര വീഥികളിൽ നടക്കാനുള്ള അവകാശം മാത്രമാണ് ചോദിച്ചതെങ്കിൽ ക്ഷേത്രത്തിൽ ശ്രീകോവിൽ വരെ പ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്ന് മാധവന്റെ പോരാട്ടം. വൈക്കം, തിരുവാർപ്പ്, കണ്ണൻകുളങ്ങര എന്നീ സ്ഥലങ്ങളിലെ ക്ഷേത്രപ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.
Question 26 |
വരയാടുകൾക്ക് പ്രശസ്തമായ ദേശീയോദ്യാനം എവിടെയാണ്?
A | പാമ്പാടുംചോല ദേശിയോദ്യാനം |
B | ആനമുടി ചോല ദേശിയോദ്യാനം |
C | ഇരവികുളം ദേശീയോദ്യാനം |
D | സൈലന്റ്വാലി ദേശീയോദ്യാനം |
Question 26 Explanation:
മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്
Question 27 |
വേലുത്തമ്പി ദളവ ആത്മഹത്യചെയ്ത വർഷം ഏത്?
A | 1813 |
B | 1809 |
C | 1792 |
D | 1765 |
Question 27 Explanation:
1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്. അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമർശിക്കുന്നവരും ഉണ്ട്.
Question 28 |
ഒരുകാലത്ത് നാട്ടുരാജ്യങ്ങളായിരുന്നല്ലോ ഇവിടെ പ്രധാനം. ഏറ്റവും നല്ല സൈന്യബലവും വിസ്തൃതിയുമുള്ള നാട്ടൂരാജ്യം അന്ന് ഏതായിരുന്നു?
A | വേണാട് |
B | നീലേശ്വരം രാജവംശം |
C | കാർത്തികപ്പള്ളി സ്വരൂപം |
D | ചിറക്കൽ രാജ്യം |
Question 28 Explanation:
ഒമ്പതാം ശതകത്തിൽ കൊല്ലം ആസ്ഥാനമാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക് സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. വേണാട് ചേരസാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയും വേണാടിന്റെ ഭരണാധികാരി ചേരരാജാവായ പെരുമാളിന്റെ സാമന്തനും ആയിരുന്നു. തുടക്കത്തിൽ മൂന്നു ആയ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു വേണാട്. കൂപകദേശം, വഞ്ചിനാട് എന്നും വേണാട് അറിയപ്പെട്ടിരുന്നു.
Question 29 |
ആരുടെ കാലത്താണ് ഇസ്ലാം മതം കേരളത്തിലെത്തിയത്?
A | ചേരന്മാർ |
B | പാണ്ഡ്യന്മാർ |
C | ചോളന്മാർ |
D | വിജയനഗര കാലഘട്ടം |
Question 29 Explanation:
ക്രിസ്തുവിനു മുൻപ് അഞ്ചാം നൂറ്റാണ്ടു മുതൽ 12-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം. (ഇംഗ്ലീഷ്: Chera Dynasty.) കേരളപുത്രർ എന്നും അറിയപ്പെട്ടിരുന്നു.
Question 30 |
ആദ്യമായി കോഴിക്കോടുമായി വ്യാപാരം നടത്തിയിരുന്ന വിദേശിയർ ആരൊക്കെയാണ്?
A | അറബികളും ചൈനക്കാരും |
B | പോർച്ചുഗീസുമാർ |
C | ഡച്ചുകാർ |
D | തുർക്കികൾ |
Question 30 Explanation:
അറബികൾ തുർക്കികൾ ഈജിപ്തുകാർ ചൈനക്കാർ തുടങ്ങിയ വിദേശീയർ ഇവിടെ വ്യാപാരം നടത്തിയിരുന്നു. ആദ്യമായി ബന്ധം സ്ഥാപിച്ചവർ അറബികളും ചൈനക്കാരും തന്നെ.
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
സങ്കടമുണ്ട്! പരിശ്രമം തീരെ ഇല്ല എന്നു പറയേണ്ടതില്ലല്ലോ. നന്നായി പരിശ്രമിക്കുക. ചിലപ്പോൾ അശ്രദ്ധകൊണ്ടുമാവാം ഇതു വന്നത്.
കേരളത്തെക്കുറിച്ച് ഇത്ര കേവലമായേ അറിയൂ എന്നുണ്ടോ!! ഇങ്ങനെയൊന്നും പോരാ. നന്നായി പരിശ്രമിക്കുക. അറിവ് ഒരു ആയുധം തന്നെയാണ്.
ഇത്രേം പോരാട്ടോ... മെച്ചപ്പെട്ടരീതിയിൽ ശ്രമിക്കുക. സ്വന്തം നാടല്ലേ, അല്പം കേമമാകട്ടെ കാര്യങ്ങൾ..
കേരളകാര്യങ്ങളിൽ കാര്യങ്ങളിൽ ഒരു പുലിതന്നെ! നല്ല പരന്ന വായനയ്ക്കു മുന്നിൽ എന്റെ നല്ല നമസ്കാരം!
ഉഗ്രൻ ചക്കരേ!! കേരളചരിത്ര സംബന്ധിയായ കാര്യങ്ങളിൽ ഉള്ള താങ്കളുടെ അറിവ് അപാരം തന്നെ! ഈ അറിവ് നിലനിർത്താനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഉപകരിക്കട്ടെ... മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമമാവും എന്നതിൽ സംശയമേ വേണ്ട.