നോക്കൂ ഒരുവര്‍ഷമാവുന്നു നമ്മള്‍ കണ്ടുമുട്ടിയിട്ട്. അവളെന്റെ മാറില്‍ പറ്റിച്ചേര്‍ന്നു.
നീയെന്താ ഒന്നും മിണ്ടാത്തത്? നനുത്ത കൈവിരലുകളാല്‍ എന്റെ മാറില്‍ തലോടിക്കൊണ്ടവള്‍ ചോദിച്ചു.
അവളുടെ മനസ്സിപ്പോള്‍ വിങ്ങുകയാണ്. ആ വിതുമ്പലുകള്‍ എനിക്കറിയാനാവുന്നുണ്ട്. ഞാനവളെ എന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ചു. നെഞ്ചിടിപ്പുകളും ശ്വാസനിശ്വാസങ്ങളും ഒന്നായൊഴുകി. നിമിഷങ്ങളോളം അങ്ങനെ കിടന്നു. വെളുത്ത മേഘശകലങ്ങള്‍ ആകാശത്ത് അലഞ്ഞു നടക്കുന്നത് ജനലിലൂടെ എനിക്കു കാണാനാവുന്നുണ്ട്. അവ കൂടിച്ചേരുകയും പിന്നെ വേര്‍പിരിഞ്ഞകലുകയും ചെയ്യുന്നു. അനിവാര്യമായ ആ വേര്‍പിരിയലിന്റെ ആശങ്കകളായിരുന്നു എന്റെ മനസ്സുനിറയെ.
ഇന്നേക്കു കൃത്യം ഒരുവര്‍ഷമാവുന്നു നമ്മള്‍ പരിചയപ്പെട്ടിട്ട്. – വിശാലമായ ആ മണല്‍പരപ്പിലൂടെ നീ നടന്നു വരുന്നത് ഇന്നും എന്റെ കണ്ണില്‍ സൂക്ഷിച്ചുണ്ട് ഞാന്‍ അവളും ഓര്‍മ്മകള്‍ അയവിറക്കുകയാണെന്നു തോന്നി. നഗ്നമായ എന്റെ മാറില്‍ അവളൊന്ന് അമര്‍ത്തി ചുംബിച്ചു. പിന്നെ മാറില്‍ തലചേര്‍ത്തുവെച്ച് കുറേനേരം കിടന്നു.
ഇതായിരിക്കുമോ നമ്മുടെ അവസാനകൂടിക്കാഴ്ച? എന്താണു നീയിങ്ങനെ ആലോചിക്കുന്നത്? അവളുടെ ശബ്ദത്തിന് മുമ്പെങ്ങുമില്ലാത്തൊരു ഇടര്‍ച്ചയനുഭവപ്പെട്ടതായി തോന്നി. അവള്‍ എന്തൊക്കെയോ പറയാന്‍ തയ്യാറെടുക്കുകയാണ്. എനിക്കറിയാം അവളെന്താണാലോചിക്കുന്നതെന്ന്! ഞാനവളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.
അവളോട് മുമ്പേതന്നെ എല്ലാം പറഞ്ഞതായിരുന്നു. ആരേയും വിഷമിപ്പിച്ചുകൊണ്ടൊരു കൂടിച്ചേരല്‍ പറ്റില്ല. ഒത്തിരിപ്പേരെ സങ്കടത്തിലാഴ്‌ത്തുന്നതിനു പകരം ആ സങ്കടക്കടല്‍ അപ്പാടെ നമുക്കു തന്നെ എടുത്തുകൂടെ? എത്രയൊക്കെ പറഞ്ഞിട്ടും അവളില്‍ പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നു. അവള്‍ മുഖം ഉയര്‍ത്തി. എന്റെ മുഖത്തോടു ചേര്‍ത്തുവെച്ചു, പിന്നെ മെല്ലെ ചെവിയില്‍ മന്ത്രിച്ചു.
ഞാനെന്തു ചെയ്യണം? അമ്മ സമ്മതിക്കുന്നേയില്ല – നീയെന്തെങ്കിലുമൊന്നു പറ! ഈ മൗനം എനിക്കു സഹിക്കാവുന്നതിനുമപ്പുറമാണ്.. പ്ലീസ്!!
നിനക്കു ധൈര്യമുണ്ടോ എന്റെ കൂടെ ഇറങ്ങിവരാന്‍? എനിക്കു നിന്റെ സമ്മതം മാത്രം മതി എന്നു പറയണമെന്നുണ്ടായിരുന്നു. പണ്ടായിരുന്നെങ്കില്‍ അങ്ങനെ പറഞ്ഞുപോയേനെ! വികാരങ്ങള്‍ വിചാരങ്ങള്‍ക്കുമേല്‍ മേല്‍ക്കോയ്മ നേടിയ ഒരു കാലമുണ്ടായിരുന്നു. കുട്ടീ നീയേറെ വൈകിയാണു വന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ എന്നു ഞാനാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. എന്റെ മനസ്സില്‍ ഓര്‍മ്മകളുടെ ഒരു വേലിയേറ്റമുണ്ടായി. എന്തു പറയും ഇപ്പോള്‍ ഇവളോട്? അല്ലെങ്കില്‍ തന്നെ ഇനി എന്തു പറയാന്‍!
നമുക്കു പിരിയാം – നമ്മുടെ വേദനകള്‍ നമ്മുടേതുമാത്രമായി അവസാനിക്കട്ടെ! ഞാന്‍ പറഞ്ഞതിങ്ങനെയാണ്.
അവളൊന്നും മിണ്ടിയില്ല. അവളതു പ്രതീക്ഷിച്ചിരുന്നുവോ? എന്റെ കഴുത്തിലൂടെ ചുടുകണ്ണീര്‍ ധാരയായൊഴുകുന്നത് ഞാനറിഞ്ഞു. ഞാനവളെ മാറില്‍ നിന്നും അടര്‍ത്തി മാറ്റി, ബെഡില്‍ കിടത്തി. അവളുടെ ചുണ്ടില്‍ ഒരു നേര്‍ത്തചിരി പടരുന്നതു കണ്ടു. കണ്ണുകള്‍ നന്നേ ചുവന്നു കലങ്ങിയിരിക്കുന്നു. നഗ്നയായ അവളിലെ പ്രചണ്ഡസ്‌ത്രൈണതയിലേക്ക് നോക്കാനാവാതെ ഞാന്‍ കണ്ണുകളടച്ചിരുന്നു.
നമ്മള്‍ ശരിക്കും പിരിയുകയാണോ? ഇനിയൊരിക്കലും തമ്മില്‍ കാണില്ലെന്നാണോ നീ പറയുന്നത്? നിനക്കാവുമോ അതിന് അവളുടെ വിറയര്‍ന്ന ചുണ്ടുകള്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്. എന്നാല്‍ ഒന്നും പറയാനാവാതെ, നേര്‍ത്ത വിതുമ്പലുളിലെല്ലാം ഒതുക്കി അവള്‍ എന്നെതന്നെ നോക്കിക്കിടന്നു. പ്രതീക്ഷയോടെയുള്ള അവളുടെ നോട്ടം എവിടെയൊക്കെയോ കുരുക്കിട്ടു വലിക്കുന്നതുപോലെ…
ഹേയ്! ഞാനൊരു തമാശ പറഞ്ഞതല്ലേ! നിന്നെ പിരിഞ്ഞിരിക്കാന്‍ എനിക്കാവുമോ! നീയില്ലെങ്കില്‍ പിന്നെ ഞാനുണ്ടോ!! എന്നു പറഞ്ഞുകൊണ്ടവളെ വാരിപുണരണമെന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകളെ ചുംബിച്ചുണര്‍ത്തി ഇക്കിളിപ്പെടുത്തിയാല്‍ നിമിഷനേരംകൊണ്ടവള്‍ പഴയപടിയാവും. വേണ്ട! ഇനിയും പ്രതീക്ഷകള്‍ വേണ്ട! വേണ്ടായിരുന്നു. ഒന്നും!!
പെണ്ണേ, ഭൂമി ഉരുണ്ടതല്ലേ, എവിടെയെങ്കിലും വെച്ച് കാണാതിരിക്കില്ല! – വളരേ ക്രൂരമായി തന്നെ ഞാന്‍ പറഞ്ഞവസാനിപ്പിച്ചു.
കനത്തൊരു തേങ്ങല്‍ ആ മൗനാന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു. എത്ര ക്രൂരനാണിവനെന്ന് അവള്‍ ചിന്തിച്ചിരിക്കും. പിന്നെ എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ എന്നോര്‍ത്തായിരിക്കും അവള്‍ തേങ്ങിയത്? ഇങ്ങനെ ഒരാള്‍ക്കു മാറാന്‍ കഴിയുമെന്ന് അവള്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചിരിക്കില്ല.
അവള്‍ കരയട്ടെ. ആശ്വാസവചനങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. അല്ലെങ്കില്‍ തന്നെ അവളോടെന്തു പറയും? ഏതു വാക്കിനാണവള്‍ക്കൊരു സാന്ത്വനം നല്‍കാനാവുക. കരയട്ടെ. ഏറെ കരയുമ്പോള്‍ അവള്‍ക്കൊരു സമാധാനം കിട്ടുമെങ്കില്‍ അവള്‍ കരയട്ടെ!
കുറേയേറെ ഇരുന്നശേഷം എന്തോ നിശ്ചയിച്ചുറപ്പിച്ചിട്ടെന്നോണം അവള്‍ എണീറ്റു.വാ നമുക്കു പോകാം ധൃതിയില്‍ അവള്‍ ഫ്രഷായി വന്നു. ഞങ്ങള്‍ മുറിപൂട്ടി പുറത്തിറങ്ങി.
റെയിര്‍വേ സ്റ്റേഷനിലേക്ക് എന്റെ കൂടെ വരില്ലേ? അവളുടെ വാക്കുകളില്‍ അടങ്ങാത്ത രോഷം ഒതുക്കിവെച്ചതു ഞാനറിഞ്ഞു.
നടക്കൂ ഞാന്‍ പറഞ്ഞു. അവള്‍ മുന്നിലും ഞാന്‍ പിന്നിലുമായി നടന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതു വരെ പരസ്പരം ഒന്നും സംസാരിച്ചതേ ഇല്ല.
പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ തീയാണെന്നു തോന്നി. മുടിയിഴകള്‍ അലസമായി പാറിപ്പറക്കുന്നു. നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി അവളുടെ മുടിയിഴകളെ കോതിയൊതുക്കിവെക്കണമെന്നു തോന്നി. സായാഹ്നസൂര്യരശ്മിയില്‍ അവളേറെ സുന്ദരിയായി കാണപ്പെട്ടു. ഞാനെന്തെങ്കിലും പറയാന്‍ തന്നെ ഭയപ്പെട്ടു. വാക്കുകള്‍ ഇടറിപ്പോയാലോ? എന്റെ നെഞ്ചുരുകുന്നത് ഇവള്‍ അറിയരുത്. പോകട്ടെ! അവള്‍ അവളുടെ ബന്ധുക്കളോടു ചെന്നു ചേരട്ടെ. സ്ഥായിയായി സമാധാനവും സന്തോഷവും കിട്ടാന്‍ അവര്‍ എന്നും കൂടെ വേണം. ഒക്കെ തിരിച്ചറിയുന്ന ഒരു കാലം വരും. അന്നിവള്‍ എന്നെ മനസ്സിലാക്കും തീര്‍ച്ച. കുട്ടീ നീയെന്റെ ഹൃദയവുമായാണു പോകുന്നതെന്നറിയുക. ഹൃദയമില്ലാത്തവനായി ജീവിക്കാനായിരിക്കും ഇനി എന്റെ വിധി.
ദാ ട്രൈന്‍ വരുന്നുണ്ട്! ഞാന്‍ ദൂരേക്കു കൈചൂണ്ടി. അവള്‍ രൂക്ഷമായെന്നെ നോക്കി.
നിനക്കെങ്ങനെ കഴിയുന്നു ഇങ്ങനെയൊക്കെയാവാന്‍! അവള്‍ വീണ്ടു വിങ്ങിപ്പൊട്ടാനുള്ള തയ്യാറെടുപ്പിലാണ്.
ട്രൈന്‍ വരുന്നു. നീ വെറുതേ സീനുണ്ടാക്കരുത് ഞാന്‍ തറപ്പിച്ചു പറഞ്ഞു.
ദുഷ്ടനാണു നീ, എന്തിനാ വെറുതേ..‘ അവള്‍ പാതി വഴിയില്‍ നിര്‍ത്തി. ശപിക്കുകയായിരിക്കും എന്നെ. ശപിക്കട്ടെ.
അവള്‍ നടന്നകലുകയാണ്. ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ. ഒരുപക്ഷേ ഒരു പിന്‍വിളി അവള്‍ പ്രതീക്ഷിക്കുന്നുണ്ടാവും. എനിക്കറിയാം അവള്‍ നടന്നകലുന്നത് എന്റെ ജീവിതത്തില്‍ നിന്നും തന്നെയാണ്. ഇനിയൊരിക്കലും എന്റെ വഴിത്താരയില്‍ അവളെ കണ്ടെന്നു വരില്ല. പങ്കുവെച്ച സ്വപ്നങ്ങളും പ്രതീക്ഷകളും എനിക്കു ചുറ്റും നിന്നു പല്ലിളിച്ചുകാണിക്കും പോലെ തോന്നി. ട്രൈന്‍ നീങ്ങുമ്പോഴെങ്കിലും അവളൊന്നു നോക്കുമെന്നു കരുതി. ഇല്ല.. ആത്മാവുനഷ്ടപ്പെട്ട് വെറും ശരീരം മാത്രമായി ഇരിക്കുകയാവും അവള്‍. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ട്രൈനും യാത്രികരും എല്ലാം അവ്യക്തമാവുന്നതുപോലെ. അവ്യക്തതയ്ക്കുമേല്‍ ട്രൈനിന്റെ നീണ്ട ചൂളംവിളി ഉയര്‍ന്നുകേട്ടു.
kolllammmmm ketttto….
Good, I think its from ur experience…
ha ha ha….. 😉
Good.
നന്നായിട്ടുണ്ട്
Rajeshetta.. really nice..ente kannu nanayichuuu
adyamayi standard ulla vallathum ezhuthiyallo. nannayittund. Title really suits
poda pulle nnu paranju avalu ponam…athraye ullu
avalde ellaam kavarnneduthalle kadha naayakan???
appol aa sthithikk avan avale ellareyum veruppich kettanamaayirunnu…. bloody foolllllllllllllllll hero and heroin :@
ഊമ്പിച് പാലം കടത്തി അല്ലെ?………….സൂപ്പര്‍!!!!!!!!