Skip to main content

നാളെ വിദ്യാരംഭം!!

വീട്ടിലെ ചക്കരക്കുട്ടികളായ ആരാധ്യയും അദ്വൈതയും നാളെ അക്ഷരാരംഭം നടത്തുന്നു.നവരാത്രിയുടെ അവസാന ദിവസമായ നാളെ വിജയദശമിയിൽതന്നെ എഴുത്തിനിരുത്തുക എന്ന ചടങ്ങ് ഇപ്പോൾ ഒരു ഫാഷനാണല്ലോ!.. നമ്മളായിട്ടതിനൊരു കുറവു വരുത്തേണ്ട!

എന്നെ പണ്ട് എഴുത്തിനിരുത്തിയത് നവരാത്രിക്കും ശിവരാത്രിക്കും ഒന്നുമായിരുന്നില്ലാത്രേ! നാലാം വയസ്സിൽ ബാലവാടിയിൽ കൊണ്ടുവിടും മുമ്പ് അടുത്തുള്ള വീട്ടിലെ വല്യച്ഛനായിരുന്നുവത്രേ വീട്ടിൽ വെച്ച് അരിയിൽ ഹരിശ്രീ കുറിപ്പിച്ചത്.

ആദ്യമായി ഞാൻ വെള്ളമുണ്ട് ഉടുത്ത ദിവസമായിരുന്നുവത്രേ അത് 🙁 എന്നാലും അവർക്കന്നാ ഫങ്‌ഷൻ ഒരു ഫോട്ടോഗ്രാഫറെ വെച്ച് കവർ ചെയ്യാമായിരുന്നു. സോ സാഡ്…!!


വിദ്യാരംഭം

അദ്വൈത്, ആരാധ്യ

കേരളീയര്‍ കുട്ടികളെ വിദ്യയുടെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന ദിനമാണ്‌ വിജയദശമി. വിദ്യ ആരംഭിക്കുന്ന ദിനം. കുട്ടികളുടെ മാതാപിതാക്കള്‍ അവര്‍ക്ക്‌ പരിചിതനായ ജ്യോത്സ്യനെ കണ്ട്‌ കുട്ടിക്ക്‌ അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ച്‌ വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ്‌ വളരെ കാലം മുമ്പ്‌ നിലനിന്നിരുന്നത്‌. എന്നാല്‍ അടുത്തകാലത്തായി വിജയദശമി ദിനങ്ങളില്‍ മാത്രമായി വിദ്യാരംഭം ഒതുങ്ങി.

ആചാരപ്രകാരം വിജയദശമി നാളില്‍ വിദ്യാരംഭം നടത്തുന്നതിന്‌ ഏറ്റവും ഉത്തമമാണ്‌.വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നതിന്‌ പ്രത്യേക മുഹൂര്‍ത്തം നേക്കേണ്ടതില്ല. മഹാനവമിയുടെ പിറ്റേ ദിവസമാണ്‌ വിജയദശമി. വിജയദശമി നാളില്‍ നവമി ബാക്കിയുണ്ടെങ്കില്‍ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന്‌ മാത്രം.ഹൈന്ദവാചാരങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തേയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തില്‍ ഗ്രന്ഥങ്ങള്‍ പണിയായുധങ്ങള്‍ എന്നിവ ദേവീ സന്നിധിയില്‍ പൂജിച്ച്‌ വയ്ക്കുകയും വിജയദശമി ദിനം അവ പ്രാര്‍ത്ഥനയോടെ തിരികെ എടുക്കുയും ചെയ്യുന്നു.

വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ്‌ ഈ ആരാധനക്ക്‌ പിന്നില്‍ദൂര്‍ഗാഷ്ടമി ദിനത്തില്‍ ആയുധങ്ങളും ഗ്രന്ഥങ്ങളും ഉപകരണങ്ങളും ദേവി സന്നിധിയില്‍ പൂ‍ജവയ്ക്കും. വിജയദശമി ദിവസം രാവിലെ പ്രാര്‍ത്ഥനക്ക്‌ ശേഷം പൂജ എടുക്കും. അതിന്‌ ശേഷം മണലിലോ ഉണക്കലരിയിലോ “ഓം ഹരിശ്രീ ഗണപതായെ നമ: ”എന്ന്‌ മലയാള അക്ഷരമാല എഴുതണം.വിജയദശമി നാളില്‍ അല്ലാതെ നടത്തുന്ന വിദ്യാരംഭത്തിന്‌ സമയവും മുഹൂര്‍ത്തവും നോക്കേണ്ടതുണ്ട്‌.ചോറൂണ്‌, വിദ്യാരംഭം, വിവാഹം, എന്നീ പ്രധാന കര്‍മ്മങ്ങളെല്ലാം മൂഹൂര്‍ത്തം നോക്കി മാത്രമേ നടത്താവു എന്നാണ്‌ ജ്യോതിഷം പറയുന്നത്‌.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights