
ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായത്തെയാണ് ലിപി എന്നു പറയുന്നത്. അതായത് സംസാരഭാഷ രേഖപ്പെടുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി എന്നർത്ഥം. ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയിൽ തുടക്കം കുറിച്ചിരുന്നതായി കാണുന്നു. Continue reading 
അക്ഷരാഭ്യാസം
നാളെ വിദ്യാരംഭം!!
വീട്ടിലെ ചക്കരക്കുട്ടികളായ ആരാധ്യയും അദ്വൈതയും നാളെ അക്ഷരാരംഭം നടത്തുന്നു.

നവരാത്രിയുടെ അവസാന ദിവസമായ നാളെയെത്തുന്ന വിജയദശമി ദിനത്തിൽത്തന്നെ എഴുത്തിനിരുത്തുക എന്നത് ഇന്ന് ഒരു മനോഹരമായ ‘ഫാഷൻ’ ആയി മാറിയിരിക്കുന്നുവല്ലോ! നമ്മളായിട്ട് അതിനൊരു കുറവും വരുത്തേണ്ട – കാലം ആവശ്യപ്പെടുന്ന എല്ലാ സൗന്ദര്യത്തോടുംകൂടി ഈ ചടങ്ങ് നടക്കണം.
എന്നെ എഴുത്തിനിരുത്തിയത് നവരാത്രിയുടെയോ ശിവരാത്രിയുടെയോ പുണ്യനാളിൽ ആയിരുന്നില്ലത്രേ! ആ ഓർമ്മകൾക്ക് ഇന്നത്തെപ്പോലെ വർണ്ണങ്ങളോ വെളിച്ചമോ ഇല്ല. വെറും നാല് വയസ്സുകാരനായ എന്നെ ബാലവാടിയിൽ കൊണ്ടുവിടുന്നതിനു തൊട്ടുമുമ്പ്, അടുത്ത വീട്ടിലെ വല്യച്ഛനായിരുന്നുവത്രേ വീട്ടുമുറ്റത്ത് വെച്ച് അരിയിൽ ‘ഹരിശ്രീ’ കുറിപ്പിച്ചത്. സ്നേഹമുള്ള, എന്നാൽ ഇന്ന് പേരുപോലും ഓർമ്മയില്ലാത്ത ആ വല്യച്ഛന്റെ വിരൽത്തുമ്പ്, അക്ഷരങ്ങളുടെ മായാലോകത്തേക്ക് എന്നെ ആദ്യമായി കൈപിടിച്ച് നടത്തിയതായിരുന്നു!
നാളെ, വിജയദശമിയുടെ പുലരിയിൽ, പാരമ്പര്യത്തിന്റെ തനിമയും ആധുനികതയുടെ തിളക്കവും ചേർന്ന് നിൽക്കുന്ന അന്തരീക്ഷത്തിൽ, ആരാധ്യയുടെയും അദ്വൈതയുടെയും കുഞ്ഞിക്കൈകൾ അറിവിന്റെ ലോകത്തേക്ക് നീളും.
ഓർമ്മകളിൽ മായാതെ കിടക്കുന്ന ഒരു കാഴ്ചയുണ്ട്: എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ വെള്ളമുണ്ടും ഷർട്ടും ധരിച്ച ദിവസമായിരുന്നുവത്രേ അത്! ഇന്ന് കുട്ടികൾക്ക് പുതിയ ഫാഷനുകളുടെ ലോകമാണ്. എന്നാൽ, അന്നത്തെ ആ വെള്ളമുണ്ടാണ്, എന്റെ മനസ്സിന്റെ ഫ്രെയിമിൽ ഇന്നും ആ ചടങ്ങിന്റെ അടയാളമായി അവശേഷിക്കുന്നത്. ( എന്നാലും അവർക്കന്നാ ഫങ്‌ഷൻ ഒരു ഫോട്ടോഗ്രാഫറെ വെച്ച് കവർ ചെയ്യാമായിരുന്നു. സോ സാഡ്…!!

വിദ്യാരംഭം

അദ്വൈത്, ആരാധ്യ
കേരളീയര്‍ കുട്ടികളെ വിദ്യയുടെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന ദിനമാണ് വിജയദശമി. വിദ്യ ആരംഭിക്കുന്ന ദിനം. കുട്ടികളുടെ മാതാപിതാക്കള്‍ അവര്‍ക്ക് പരിചിതനായ ജ്യോത്സ്യനെ കണ്ട് കുട്ടിക്ക് അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ച് വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് വളരെ കാലം മുമ്പ് നിലനിന്നിരുന്നത്. എന്നാല്‍ അടുത്തകാലത്തായി വിജയദശമി ദിനങ്ങളില്‍ മാത്രമായി വിദ്യാരംഭം ഒതുങ്ങി.
ആചാരപ്രകാരം വിജയദശമി നാളില്‍ വിദ്യാരംഭം നടത്തുന്നതിന് ഏറ്റവും ഉത്തമമാണ്.വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നതിന് പ്രത്യേക മുഹൂര്‍ത്തം നേക്കേണ്ടതില്ല. മഹാനവമിയുടെ പിറ്റേ ദിവസമാണ് വിജയദശമി. വിജയദശമി നാളില്‍ നവമി ബാക്കിയുണ്ടെങ്കില്‍ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന് മാത്രം.ഹൈന്ദവാചാരങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തേയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തില്‍ ഗ്രന്ഥങ്ങള്‍ പണിയായുധങ്ങള്‍ എന്നിവ ദേവീ സന്നിധിയില്‍ പൂജിച്ച് വയ്ക്കുകയും വിജയദശമി ദിനം അവ പ്രാര്‍ത്ഥനയോടെ തിരികെ എടുക്കുയും ചെയ്യുന്നു.
വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ് ഈ ആരാധനക്ക് പിന്നില്‍ദൂര്‍ഗാഷ്ടമി ദിനത്തില്‍ ആയുധങ്ങളും ഗ്രന്ഥങ്ങളും ഉപകരണങ്ങളും ദേവി സന്നിധിയില്‍ പൂജവയ്ക്കും. വിജയദശമി ദിവസം രാവിലെ പ്രാര്‍ത്ഥനക്ക് ശേഷം പൂജ എടുക്കും. അതിന് ശേഷം മണലിലോ ഉണക്കലരിയിലോ “ഓം ഹരിശ്രീ ഗണപതായെ നമ: ”എന്ന് മലയാള അക്ഷരമാല എഴുതണം.വിജയദശമി നാളില്‍ അല്ലാതെ നടത്തുന്ന വിദ്യാരംഭത്തിന് സമയവും മുഹൂര്‍ത്തവും നോക്കേണ്ടതുണ്ട്.ചോറൂണ്, വിദ്യാരംഭം, വിവാഹം, എന്നീ പ്രധാന കര്‍മ്മങ്ങളെല്ലാം മൂഹൂര്‍ത്തം നോക്കി മാത്രമേ നടത്താവു എന്നാണ് ജ്യോതിഷം പറയുന്നത്.
