കുഞ്ഞിക്കുഞ്ഞി കുറുക്കാ

കുഞ്ഞി കുഞ്ഞിക്കുറുക്കാ
നിനക്കെന്തു ബെരുത്തം
അയ്യോന്റേട്ടാ
തലക്കുത്തും പനിയും
അയിനെന്തു ബൈദ്യം
അതിനുണ്ടു ബൈദ്യം
കണ്ടത്തിൽ പോണം
കക്കിരി പറിക്കണം
കറമുറ തിന്നണം
പാറമ്മൽ പോണം
പറ പറ തൂറണം
കൂക്കി വിളിക്കണം
കൂ കൂ കൂ കൂ…

കാടെവിടെ മക്കളേ

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
 കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

അയ്യപ്പപണിക്കരുടെ കവിത

ഭൂമിക്കൊരു ചരമഗീതം

കവിത കേൾക്കുക

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! — നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ…!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?….

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

കവിത കേൾക്കുക
രചന ഓ. എൻ. വി. കുറുപ്പ്

പൂവാങ്കുരുന്നില വാടിപ്പോയി ;)

പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം പൊഴിഞ്ഞു പോയി…
പൂവിളി കേള്‍ക്കുവാന്‍ കതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയീ…

താടക എന്ന ദ്രവിഡരാജകുമരി

താടക – രാക്ഷസകുലത്തില്‍ പിറന്നവള്‍ , നിശാചരി, രാമരാവണയുദ്ധത്തിനു കാരണക്കാരിയായവള്‍, രാമായണത്തിൽ തടകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്… എന്നാൽ വയലാറിന്റെ താടക രാജകുമാരിയാണ്! – ദ്രാവിഡരാജകുമാരി, ദ്രാവിഡപുത്രി!! ഏതൊരുപെണ്ണിനേയും പോലെ മോഹങ്ങൾ മനസ്സിലൊതുക്കി നടന്ന സുന്ദരി; ശ്രീരാമന്റെ അദ്യ പ്രണയിനിയായി!! അവൾ ആര്യാധിനിവേശത്തിന്റെ ആദ്യ രക്തസാക്ഷിയാണിവിടെ! ദ്രാവിഡക്കൂട്ടങ്ങൾക്കുമേൽ പെയ്തിറഞ്ഞിയ ആര്യസമൂഹം തീർത്ത ആദ്യ രക്തസാക്ഷി! കാടിന്റെ വന്യതയിൽ അലിഞ്ഞു ചേരേണ്ടി വന്ന ആ കാനന പുത്രിയുടെ കഥയാണിത്:

കവിത കേൾക്കുക

[ca_audio url=”https://chayilyam.com/stories/poem/thadaka.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മറ്റു കവിതകൾ കാണുക

rama sita thadaka

വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരി ഞാൻ താടക
Continue reading

ഓജോബോർഡിന്റെ കഥ; അല്ല കാര്യം!

ഇന്നു മറ്റൊരു ആവശ്യത്തിനു വേണ്ടി ഗൂഗിൾ അനലിറ്റിക്സിൽ കേറിനോക്കിയതാ, ചായില്യത്തിലെ ഓജോബോർഡ് റീലോഡഡ് എന്ന ലേഖനം 23 ആൾക്കാർ ഇന്നു വായിച്ചിരിക്കുന്നതായി കണ്ടു! ഇത്തരം കഥകൾക്ക് എക്കാലത്തും നല്ല മാർക്കറ്റാണ്, വെറുതേ പെണ്ണിനേം പെടക്കോഴിയേം പിടിച്ച് ചായില്യത്തിലിട്ട് വെടക്കാക്കി 🙁

ആ കഥയിൽ നിന്നും:

ഓജോബോര്‍ഡ് റീലോഡഡ്!

ഞങ്ങളെല്ലാവരും മേശയ്‌ക്കു ചുറ്റുമിരുന്നു.  മെഴുകുതിരി കത്തിച്ചു ഒരുരൂപാനാണയത്തില്‍ ഉറപ്പിച്ചു. ഈശ്വരചൈതന്യത്തിന്റെ പ്രതിരൂപമായ ആ വെളിച്ചത്തെ ഒരു ഗ്ലാസുകൊണ്ടു മൂടി എല്ലാവരും കറുത്ത ശക്തിയെ ആവാഹിക്കാന്‍ തയ്യറായി.

പെട്ടന്ന് ഒരു മണിശബ്ദം കേട്ടതുപോലെ! ആദ്യം കേട്ടത് വീട്ടുടമസ്ഥന്റെ മകന്‍ തന്നെ. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും കേട്ടു… സംഗതി സത്യമാണ്‌. ഗ്ലാസിനുള്ളിലെ നാണയം ഗ്ലാസില്‍ വന്നിടിക്കുന്ന ശബ്ദമാണത്. ഗ്ലാസ് ഒന്നനങ്ങിയോ..? അതേ! ഗ്ലാസ് മെല്ലെ ചലിക്കുന്നു!! എല്ലാവരുടെയും മുഖത്ത് അത്ഭുതം! ഗ്ലാസ് മെല്ലെ നീങ്ങി ബോര്‍ഡിനു പുറത്തു വന്നു നിന്നു. എം‌എസ്സിക്കരന്റെ മുഖം ഒരു മന്ത്രവാദിയുടേതുപോലെ ഭീകരമായി. കടുത്ത സ്വരത്തില്‍ അവന്‍ ചോദിച്ചു: “who are you?”

കഥ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

റാണയായി രജനികാന്ത്!

രജനീകാന്തിന്റെ ‘യന്തിരൻ’ കൊടുങ്കാറ്റ് അടങ്ങിയതേയുള്ളൂ. മൂപ്പർ വീണ്ടും എത്തുകയാണ് റാണയിലൂടെ. ഇത്തവണത്തെ അവതാരത്തിന്‍റെ പേരാണ്‘റാണ’. ഹിറ്റ്മേക്കര്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. കൈയില്‍ പടവാളുമായി യുദ്ധസന്നദ്ധനായി നില്‍ക്കുന്ന രജനീകാന്തിന്‍റെ ചിത്രമാണ് പോസ്റ്ററിൽ.

എ. ആർ. റഹ്മാന്‍ സംഗീതം നല്‍കുന്ന റാണയുടെ ക്യാമറാമാന്‍ രത്നവേലുവാണ്. 2012ല്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ സൌന്ദര്യ രജനീകാന്താണ്. നൂറുകോടിക്ക് മേല്‍ ചെലവു വരുന്ന ചിത്രത്തില്‍ സ്പെഷ്യല്‍ എഫക്ടിന് ഏറെ പ്രാധാന്യമുണ്ട്. അമിതാഭ് ബച്ചന്‍റെ പഴയ ഹിറ്റ് ചിത്രം ‘മഹാന്‍’ ആണ് റാണ എന്ന സിനിമയുടെ അടിസ്ഥാനമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ പറയുന്നു. എന്തായാലും തുടക്കം മുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ച ഈ ചിത്രം രജനി ഉപേക്ഷിക്കുമോ അതോ കളക്ഷൻ റക്കോർഡുകൾ തകർത്തുവാരുമോ എന്നു കണ്ടറിയാം.

കോഡ്‌പാഡ്

ഓൺലൈനിൽ പ്രോഗ്രാമിങ് ലാങ്വേജസ് ടെസ്റ്റ് ചെയ്തു നോക്കണമെന്നുണ്ടോ, ഈ സൈറ്റിൽ പോയാൽ മതി. ഞാനൊന്നു ടെസ്റ്റ് ചെയ്തു നോക്കിയിരുന്നു 🙂

ഒരു സീ പ്രോഗ്രാം.

#include
int main()
{
int i=4, j=6;
printf("%d + %d = %d", i, j, i+j);
return 0;
}

ഇതിന്റെ ഉത്തരം ഇവിടെ കാണാം.

പക്ഷേ സി പ്രോഗ്രാമിങിലെ scanf ഫങ്ഷൻ ഒന്നും ഇതിൽ വർക്ക് ചെയ്യുന്നില്ല.. 🙁
ഇതു പോലെ ഓൺലൈനിൽ കോഡെഴുതി റൺ ചെയ്യാൻ പറ്റിയ സൈറ്റുകൾ വല്ലതും ഉണ്ടോ? ആവശ്യമുണ്ടായിരുന്നു…

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻ



ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻ
ഒടുവില്‍ നീയെത്തുമ്പോൾ, ചൂടിക്കുവാൻ!
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം,
ഒടുവില്‍ നീയെത്തുമ്പോൾ, ചെവിയില്‍ മൂളാൻ.
ഒരു മുറി മാത്രം, തുറക്കാതെ വയ്ക്കാം ഞാൻ,
അതിഗൂഡമെന്നുടെ ആരാമത്തിൽ!
സ്വപ്‌നങ്ങള്‍ കണ്ടു, നിനക്കുറങ്ങീടുവാൻ
പുഷ്പ്പത്തിന്‍ തല്പ്പമങ്ങു ഞാന്‍ വിരിയ്ക്കാം!
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ..
മലര്‍മണം മാഞ്ഞല്ലോ, മറ്റുള്ളോര്‍ പോയല്ലോ,
മമസഖി നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖി നീയെന്നു വന്നു ചേരും?
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ…