നഗ്നമായ കഴുത്തിനു പിന്നില്‍നിന്നും നേര്‍ത്ത അരുണിമ മുഖത്തേക്കു വ്യാപിച്ചു:
“താമരയുടെ ഇതളുകള്‍ എന്തിനെ സൂചിപ്പിക്കുന്നു?”
“എനിക്കറിഞ്ഞുകൂടാ.”
“താമരയുടെ അല്ലി എന്തിനെ സൂചിപ്പിക്കുന്നു?”
“എനിക്കറിഞ്ഞുകൂടാ.”
:-പത്മരാജന്റെ ലോല എന്ന ചെറുകഥയിൽ നിന്നും
കുറച്ചു വർഷങ്ങളായി കേട്ടുവരുന്ന ഒരു മഹാ സംഭവമാണ് അക്ഷയത്രിതീയ! ഹിന്ദുക്കളുടെ മറ്റൊരു പുണ്യദിനമായി ഇത് കലണ്ടറിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു! ഈ വർഷത്തെ അക്ഷയത്രിതീയ മെയ് രണ്ട്, അതായത് ഇന്നാണ്! മേടമാസത്തിലെ കറുത്ത വാവിനു ശേഷം വരുന്ന ദിവസത്തോടെ ചാന്ദ്രരീതി പ്രകാരമുള്ള വൈശാഖമാസം ആരംഭിക്കുന്നു. Continue reading
ബാംഗ്ലൂരിൽ വന്നശേഷവും അല്ലതെയും പലപ്രാവശ്യം പോയ സ്ഥലമായിരുന്നു മൈസൂർ. എന്നാൽ ഇപ്രാവശ്യം വീട്ടുകാരോടൊപ്പം പോയി എന്നത് ഏറെ സന്തോഷകരമായി തോന്നി. കഴിഞ്ഞപ്രാവശ്യം അവർ ബാംഗ്ലൂരിൽ വന്നപ്പോൾ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു മൈസൂരിൽ പോയി വരിക എന്നത്! Continue reading
എല്ലാ വർണങ്ങളേയും കാരം തൊട്ടു പറയുമ്പോൾ ര മാത്രമെന്തേ രേഫമായി? വർണങ്ങളിൽ രേഫത്തിനുള്ള പ്രത്യേകതയെന്താണ്? സംസ്കൃതത്തിൽ നിന്നും അതേപടി ഇറക്കുമതി ചെയ്ത കലാപരിപാടിയാണല്ലോ അകാരം, ഇകാരം, എന്നൊക്കെ കാരം ചേർത്ത് വർണ്ണങ്ങളെ സൂചിപ്പിക്കുക എന്നത്. അന്നത്തെ സംസാരഭാഷയെ കൃത്യമായ സൂത്രത്തിൽ ബന്ധിച്ചു ശാസ്ത്രീയവിശദീകരണം നൽകി പാണിനി പാണിനീയം ഉണ്ടാക്കി. Continue reading
സ്കൂൾകാലത്തിലെന്നോ കാണാപാഠം പഠിച്ച ഒരു കവിതയാണിത്. സിസ്റ്റർ മേരി ബനീഞ്ജയുടെ ലോകമേ യാത്ര എന്ന കവിതയിലെ ഏതാനും ഭാഗങ്ങൾ. ഓർമ്മയിൽ ഇടയ്ക്കൊക്കെ തെളിഞ്ഞു വരുന്ന അതിലെ വരികൾ ഇവിടെ പകർത്തി വെയ്ക്കുന്നു: Continue reading
ഭാഷാ സംഗമഭൂമിയാണു കാസർഗോഡ്. മലയാളത്തിനു പുറമേ ആറോളം ഭാഷകൾ വേറെയുണ്ട്, കൊങ്ങിണി, മറാട്ടി, കന്നട, തുളു, ബ്യാരി, ഉറുദു ഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ ഇവിടെ കാണാം. വൈവിധ്യവും വൈരുദ്ധ്യവും കലർന്ന സംസ്കാരങ്ങളുടെ കൂടിച്ചേരലാണിത്. സംസ്കാരം, സമന്വയം എന്നൊക്കെ പറഞ്ഞു പുളകം കൊള്ളാൻ വരട്ടെ, Continue reading
മൊബൈൽ മെസേജിങ് രംഗത്ത് പകരം വെയ്ക്കാനില്ലാത്ത മെസഞ്ചർ ആയിരുന്നു വാട്സാപ്പ് എന്ന ചെറുപ്രോഗ്രാം. എന്നാൽ വാട്സ്ആപ്പിനേക്കാൾ മികച്ച സൗകര്യങ്ങൾ വാഗ്ദാനം നൽകിക്കൊണ്ട് ടെലെഗ്രാം എന്ന പേരിൽ ഒരു ഓപ്പൺസോഴ്സ് പ്രോഗ്രാം രംഗത്തു വന്നിരിക്കുന്നു. Continue reading
നിരവധി പുരസ്കാരങ്ങളുടെ പൊലിമയിൽ ഇന്ന് ജനസമക്ഷം എത്തുന്ന ഒരു ജനകീയ സിനിമയാണ് ചായില്യം. ഈ വെബ് സൈറ്റുമായി സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്നകാര്യം ആദ്യം തന്നെ പറയുന്നു Continue reading