എം.വി. നികേഷ് കുമാറിന്റെ ബസ്സിലേക്ക്
ഭീഷണിയുള്ളതിനാല്‍ ക്രൈംബ്രാഞ്ചിന് തെറ്റായി മൊഴി നല്‍കേണ്ടിവന്നുവെന്ന് ഐസ്‌ക്രീം കേസില്‍ പീഢനത്തിനിരയായ ബിന്ദു. ക്രൈബ്രാഞ്ച് ഏതൊക്കെ ചോദ്യങ്ങളാണ് ചോദിക്കുകയെന്നും എങ്ങനെയാണ് മറുപടി പറയേണ്ടതെന്നും ചേളാരി ഷെരീഫ് എന്നൊരാള്‍ പറഞ്ഞിരുന്നു. ഈ ചോദ്യങ്ങള്‍ തന്നെയാണ് പിന്നീട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്നും കേസിലെ ഇരകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും അയച്ച പരാതിയില്‍ വ്യക്തമാക്കുന്നു.
Year: 2011
ശാരദേന്ദു കണ്ടെടുത്ത പെണ്മണി താരകങ്ങൾ കാത്തുവച്ച പൊൻകണി

ഗോപീഹൃദയം യമുനാനദിയായ്
സ്വരജതിയുണരും മുരളീരവമായ്
നീയെൻ കനവിൽ ഏകാന്തതയിൽ
യവനിക ഞൊറിയുമൊരനുപമ സഖിയായ്
കവിതയുണർത്തിയ കലമാനിണയായ്
മിഴിയിണ കവരണ മഴവില്ലഴകായ്
മധുകണമുതിരുമൊരസുലഭമലരായ്
എന്നു നീ വരും… തോഴീ…!
നീ ചാർത്തും പ്രേമത്തിൻ നീരല തഴുകിയുണർത്തിയ ഗാനം
ആനന്തഹിമഗംഗയായ്
തൂടിതാളങ്ങൾ തേടും യാമങ്ങൾ തോറും കാലൊച്ച കാതോർത്തു ഞാൻ
ശാരദേന്ദു കണ്ടെടുത്ത പെണ്മണി
താരകങ്ങൾ കാത്തുവച്ച പൊൻകണി
ശ്രുതിയുണരും മനമിതിലരുളൂ മോഹനസംഗീതം
ഗോപീഹൃദയം യമുനാനദിയായ്
സ്വരജതിയുണരും മുരളീരവമായ്
നീയെൻ കനവിൽ ഏകാന്തതയിൽ
യവനിക ഞൊറിയുമൊരനുപമ സഖിയായ്
ഇന്നെന്നിൽ മോഹത്തിൻ ചാരുതതീർത്തൊരു ചന്ദന ലതയായ്
ആശ്ലേഷ മധുരം തരൂ
ഇനിയൊരു നാളും തമ്മിൽ പിരിയില്ല തോഴീ കരവീണ മൂളുന്നിതാ
തങ്കനൂപുരങ്ങൾ ചാർത്തി നീ വരൂ
രാസകേളിനൃത്തമാടി നീ വരൂ
കവിളിണകളിലധരമൊരുക്കും ചുംബനവർണ്ണങ്ങൾ
ചുംബനവർണ്ണങ്ങൾ
ദുഃഖങ്ങൾ ഏതുവരെ; ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ!

ദുഃഖങ്ങൾ ഏതുവരെ
ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ
ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും
ഇടയിൽ കടന്നുവരും നിഴലിന്റെ രൂപം
നിർണ്ണയിക്കാൻ ആർക്കു കഴിയും
അതു നിരന്തരം മാറിവരും
എന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾ
ചിന്തകൾ വെറുതെ കുട പിടിയ്ക്കുന്നു
മരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടു
മരണംവരെ ഞാൻ നടന്നോട്ടെ…
മരണംവരെ ഞാൻ നടന്നോട്ടെ…
എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചു
ഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു…
ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയും
പകരം നൽകിയില്ലേ മനുഷ്യാ നീ…
പകരം നൽകിയില്ലേ മനുഷ്യാ നീ…
അച്ചുമാമനെ തോൽപിച്ചിട്ടുണ്ട് പലരും…
അങ്ങനെ അതും താഴേക്ക്!!

നാസയുടെ 20 കൊല്ലം പഴക്കമുള്ള കൃത്രിമോപഗ്രഹമായ അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച് സാറ്റലൈറ്റ് ഇന്നു ഭൂമിയിലേക്ക് പതിക്കുന്നു. തലകുത്തിവീഴുന്നത് അമേരിക്കയിൽ തന്നെ ആണത്രേ. ഇതിനുമുമ്പ്, അമേരിക്കയുടെ സ്‌കൈലാബ് 1979- – ലും റഷ്യയുടെ മിര്‍ 2001–ലും ഭൂമിയില്‍ തകര്‍ന്നുവീണിരുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിൽ ആണ് പണ്ട് സ്കൈലാബിന്റെ അവശിഷ്ടങ്ങൾ പതിച്ചത്. മിര്‍-നെ കൊണ്ടുപോയി പസഫിക് സമുദ്രത്തിലും തള്ളിയിട്ടു.
സ്കൈലാബ് ഭൂമിയിലേക്ക് പതിക്കുന്ന സമയത്ത് ഇന്നത്തെ പോലെ വാർത്താമാധ്യമങ്ങൾ കേരളത്തിൽ വ്യാപകമായിരുന്നില്ല. ആകാശവാണി റേഡിയോയിലൂടെ ഉള്ള പ്രക്ഷേപണം തന്നെയായിരുന്നു പ്രധാനം. സ്കൈലാബ് വീഴുന്ന സ്ഥലത്തേക്കുറിച്ചും അന്ന് വ്യക്തമായ ധാരന ഉണ്ടായിരുന്നില്ല.
കേരളത്തിലെ ഗ്രാമങ്ങളിൽ പലയിടങ്ങളിലും വൻ ആഘോഷങ്ങൾ അന്നു നടന്നിരുന്നുവത്രേ! ആടിനെയും പശുവിനേയും കോഴിയേയും ഒക്കെ കൊന്ന് കറിവെച്ചും വെള്ളമടിക്കുന്നവർ മൂക്കറ്റം വെള്ളമടിച്ചും എല്ലാവർരും മരണം വരിക്കാൻ തയ്യാറായിരുന്നുവത്രേ!! സ്കൈലാബ് എവിടെ നിപതിക്കുമെന്നതിനെ കുറിച്ചുള്ള അവ്യക്തത എല്ലാവരിലും ഭീതിയുണ്ടാക്കിയിരുന്നു.
സ്കൈലാബ്
സൗരയൂഥത്തിലെ ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യത്തോടെ ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. മൈക്രോഗ്രാവിറ്റിയേക്കുറിച്ച് പഠിക്കുന്ന ഒരു പരീക്ഷണശാലയും സോളാർ ഒബ്സർവേറ്ററിയും ഇതിൽ ഉണ്ടായിരുന്നു. എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല. 1979-ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.
മിർ
തേർഡ് ജനറേഷൻ സ്പേസ് സ്റ്റേഷൻ പരമ്പരയിലെ ആദ്യത്തെ ഉപഗ്രഹമായിരുന്നു മിർ. 1986 മുതൽ 2001 വരെയായിരുന്നു ഇതിന്റെ പ്രവർത്തനകാലയളവ്. സോവ്യറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് തുടങ്ങിയ ഈ സ്പേസ് സ്റ്റേഷന്റെ ചുമതല പിന്നീട് റഷ്യയ്‌ക്കായിരുന്നു. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന കൃത്രിമോപഗ്രഹങ്ങളിൽ ഏറ്റവും വലിയതായിരുന്നു മിർ.
ഫെയ്‌സ്ബുക്ക് ടൈം ലൈൻ ആക്റ്റിവേറ്റ് ചെയ്യാം!!

പാസ്‌വേഡ് കൊടുത്താൽ ഇതുപോലെ ഒരു വിൻഡോ വരും. Allow എന്ന ബട്ടൻ ക്ലിക് ചെയ്യുക. ഇടയ്ക്ക് വേരിഫൈ ചെയ്യാൻ എന്തെങ്കിലും ടെക്സ്റ്റ് എന്റർ ചെയ്യാൻ ചോദിച്ചാൽ അതൊക്കെ കൊടുക്കുക.

വേരിഫൈ ചെയ്തു കഴിഞ്ഞാൽ ഇതുപോലെ പുതിയ ആപ്ലിക്കേഷൻ ഉണ്ടാക്കാനുള്ള വിൻഡോ വരും. അതിൽ വലതു വശത്ത് കാണുന്ന Create New App എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക.

ഇവിടെ ആപ്ലിക്കേഷന് ഒരു പേരും ഒരു യുണീക്ക് ഐഡിയും കൊടുക്കണം. പേര് എന്തുമാവാം. ഐഡി കൊടുക്കുമ്പോൾ എല്ലാം small letter ഇൽ തന്നെ കൊടുക്കുക, രണ്ട് വാക്കുകൾ ഉണ്ടെങ്കിൽ അവടുപ്പിച്ചെഴുതുക.

ഞാൻ കൊടുത്തതു നോക്കുക, പേര് My Testing എന്നും ഐഡി rajtesting എന്നും കൊടുത്തിരിക്കുന്നു. എന്നിട്ട് continue ബട്ടൻ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ ഒരു ആപ്ലിക്കേഷൻ റെഡിയായിട്ടുണ്ട്. അതിന്റെ എഡിറ്റ് മോഡിലായിരിക്കും അത് ഓപ്പണായി വന്നിരിക്കുക. താഴോട്ട് സ്ക്രോൾ ചെയ്തിട്ട് Save Changes എന്ന ബട്ടൻ ക്ലിക്ക് ചെയ്തിട്ട് ആപ്ലിക്കേഷൻ സേവു ചെയ്യുക. ചിത്രം താഴെ:

ഇനി ശ്രദ്ധിക്കണം. പേജിൽ ഇടതുവശത്തല്യി കാണുന്ന Open Graph എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.

അവിടെ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കാണുന്നതുപോലെ ഒരു വിൻഡോ വരും. അതിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ട് വാക്കുകൾ ടൈപ്പ് ചെയ്യുക, ഞാൻ Watch എന്നും TV Show എന്നു കൊടുത്തിരിക്കുന്നു. നിങ്ങൾക്ക് Watch Video എന്നോ Read Book എന്നോ എന്തെങ്കിലും കൊടുക്കാം.

ഇനി ഉള്ളവിൻഡോകളിൽ പ്രത്യേകച്ച് ഒന്നും ചെയ്യേണ്ടതില്ല. മൂന്നു സ്റ്റെപ്പിലയി താഴേക്ക് സ്ക്രോൾ ചെയ്തിട്ട് അവ സേവ് ചെയ്താൽ മാത്രം മതിയാവും. മൂന്നു പ്രാവശ്യം സേവ് ചെയ്തു കഴിഞ്ഞാൽ സംഗതി റെഡി!! ഇനി നിങ്ങളുടെ ഫെയ്സ്‌ബുക്ക് പ്രൊഫൈൽ പേജ് എടുത്തു നോക്കുക… (വലതു വശത്ത് മുഅളിൽ നിങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്താൽ മതി).
അവിടെ ഒരു മെസേജ് ബോക്സ് വാനിരിക്കും. അതിൽ Get it Now എന്നും Learn More എന്നും രണ്ട് ബട്ടൺസ് ഉണ്ടാവും. അതിൽ Get it Now ക്ലിക്ക് ചെയ്യണം. അപ്പോൾ തന്നെ പ്രൊഫൈൽ മാറുന്നതു കാണാം. ഇനി അവിടെ തന്നെ കാണുന്ന പബ്ലിഷ് (Publish) ബട്ടൻ ക്ലിക്ക് ചെയ്തിട്ട് ഈ മാറ്റങ്ങൾ പബ്ലിഷ് ചെയ്യുക… ഇത്രേ ഉള്ളൂ. ഇനി ഇവിടെ ക്ലിക്ക് ചെയ്തു നോക്കിയേ.. ഇതുപോലെയൊക്കെ മാറ്റി നോക്കുക!!
നിങ്ങളുടെ കൂട്ടുകാരിൽ എത്രപേർ ഇത് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട് എന്നറിയാൻ ഫെയ്സ്‌ബുക്കിന്റെ തന്നെ ഈ പേജ് നോക്കുക… താഴോട്ട് സ്ക്രോൾ ചെയ്താൽ മതി.
ടിന്റുമോന്റെ ഒരു കാര്യം!

ടിന്റുമോൻ പുതിയതായി വാങ്ങിച്ച ബസ്സ് ഉരുട്ടിക്കളിക്കുന്നു.
ടിന്റുമോൻ:
ഡ്റ്‌റ് …പീ… പീ.. പോം പോം..
സ്റ്റോപ്പ്!
പാലാരിവട്ടം പാലാരിവട്ടം.. എറങ്ങാനുള്ള തെണ്ടികളൊക്കെ ഇറങ്ങിക്കോ…
ഇനി കേറാനുള്ള കഴുതകൾ കേറ് – വേഗം വേഗം…
പോകാം റൈറ്റ് റൈറ്റ് … ഡ്റ്‌റ് …പീ… പീ..
ഫുട്‌ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോടാ പുല്ലേ! മുന്നോട്ട് നിൽക്ക്…
പീ… പീ.. പോം പോം…
………………………………
ഇതു കണ്ടും കേട്ടും സഹികെട്ട ടിന്റുമോന്റെ അച്ഛൻ ആ കളിബസ്സെടുത്തു മാറ്റിവെച്ചു.
ടിന്റുമോൻ കരച്ചിൽ തുടങ്ങി. അഞ്ചുമിനിറ്റോളം നിർത്താതെ കരഞ്ഞ ടിന്റുമോന് ഒടുവിൽ അച്ഛൻ ബസ്സ് തിരിച്ചു നൽകി.
ടിന്റുമോൻ:
ഡ്റ്‌റ് …പീ… പീ.. പോം പോം..
സ്റ്റോപ്പ്!
വേഗം ഇറങ്ങെടാ നക്കികളേ…
അല്ലെങ്കിൽ തന്നെ ഒരു നായിന്റെമോൻ കാരണം അഞ്ച് മിനിറ്റ് വൈകി…
പോകാം റൈറ്റ് റൈറ്റ് … ഡ്റ്‌റ് …പീ… പീ..
മെയിൽ ആയി കിട്ടിയത്
Facebook TimeLine ഇഷ്ടപ്പെട്ടു!!
നാളെ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം!!
ഓരോ ക്രിമികടികൾ…
തങ്ങളുടെ ടെലിവിഷന്‍ പരിപാടികള്‍ കൂടുതല്‍പേരില്‍ എത്തിക്കുന്നതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ടിവിയും അതിന്റെ എംഡി നികേഷ് കുമാറും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സൗകര്യത്തോട് അസഹിഷ്ണുതയോടെ, അക്രമാസക്തമായ പ്രതികരണങ്ങള്‍ നിരന്തരമായി ഉയരുകയാണ്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഇഷ്ടമില്ലാത്ത പ്രൊഫൈലുകള്‍ അണ്‍ഫോളോ ചെയ്യാനുളള സൗകര്യം ഇപ്പോള്‍ തന്നെയുളളതു ഉപയോഗിച്ചാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവ സ്വന്തം ഇന്‍ബോക്സില്‍ നിന്നും നീക്കം ചെയ്യാവുന്നതാണ്.
ഇവിടെ സ്വന്തം ഇന്‍ബോക്സില്‍ നിന്നു മാത്രമല്ല, സൈബര്‍ സ്പേസില്‍ നിന്നു തന്നെ റിപ്പോര്‍ട്ടര്‍ ടിവിയെ നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. താനെങ്ങനെ ഗൂഗിള്‍ ബസ് ഉപയോഗിക്കണമെന്നു തീരുമാനിക്കേണ്ടത് നികേഷ് തന്നെയാണ്… പ്രതികരിക്കണോ വേണ്ടയോ എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം… പിന്നാലെ വരുന്നവര്‍ക്കു മീതേ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ ഗൂഗിള്‍ ആര്‍ക്കെങ്കിലും പ്രത്യേക അധികാരം നല്‍കിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, താഴെ ഷെയര്‍ ചെയ്തതു പോലുളള ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്, സൈബര്‍ സ്പേസില്‍ എന്തൊക്കെയോ ആയിക്കഴിഞ്ഞു എന്ന ഭാവമാണോ? ആണെങ്കില്‍ അതു വെച്ചുപൊറുപ്പിക്കാനാവില്ല…
കൈപ്പളളി പറയുന്നു, MV Nikesh Kumar എന്ന പേരിൽ നിരന്തരമായി Reporter Newsനു വേണ്ടി Google Buzz ചെയ്യുന്നതു് Nikesh Kumar തന്നെയാണോ എന്നു എനിക്ക് സംശയമുണ്ടു്.
Post ചെയ്യുന്നതല്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
കൈപ്പളളിയുടെ സംശയത്തിനു കാരണം, നികേഷ് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ്. ബസ്സില്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ നിര്‍ബന്ധമായും അഭിപ്രായം പ്രകടിപ്പിച്ചിരിക്കണം എന്ന് ഗൂഗിളിന്റെ TOS എവിടെയും പറയുന്നില്ല. ഗൂഗിളിന്റെ TOSല്‍ നിഷ്കര്‍ഷിക്കാത്ത ഒരു കാരണം സ്വയം കണ്ടുപിടിച്ച് നികേഷിന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യാനുളള കൈപ്പളളിയുടെ ആഹ്വാനം തികഞ്ഞ പോക്രിത്തരമാണ്.
എല്ലാവര്‍ക്കും ഗൂഗിള്‍ നല്‍കുന്ന സൗജന്യം പറ്റി, മറ്റുളളവര്‍ക്കു മേലെ ഇത്തരം സമ്മര്‍ദ്ദം ചെലുത്തുന്നവരെക്കൂടി ബ്ലോക്കു ചെയ്യേണ്ടതുണ്ട്. ഒരു ദയയും അവര്‍ അര്‍ഹിക്കുന്നില്ല. അതുകൊണ്ട് ധൈര്യമായി കൈപ്പളളിയെയും അബ്യൂസ് റിപ്പോര്‍ട്ടു ചെയ്യൂ….
മാരിചന് എന്റേയും സപ്പോർട്ട്…

റിപ്പോർട്ടർ ടിവിക്ക് വേണ്ടിയാണ് ഈ വിഡിയോകൾ ഷെയർ ചെയ്യുന്നത് എന്നതിൽ യതൊരു സംശയമില്ല. നികേഷ് കുമാർ അറിയാതെയും ആയിരിക്കുകയില്ല ആ പേര് ഗൂഗിൾ ബസ്സിൽ ഉപയോഗിക്കുന്നത്. റിപ്പോർട്ടർ ടിവിക്ക് ഉള്ളതിനേക്കാൾ പബ്ലിസിറ്റി കിട്ടുക ഇപ്പോൾ എം.വി. നികേഷ് കുമാർ എന്ന പേരിനാണ് എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയിരിക്കേ അവർ ആ ഗുഡ്‌വിൽ ഉപയോഗിച്ച് തന്റെ ചാനൽ മാർക്കറ്റ് ചെയ്യുന്നതിൽ എന്താണു തെറ്റ്?
ശല്യമായി തീരുന്നുവെങ്കിൽ മ്യൂട്ട് ചെയ്യാനും റിമൂവ് ചെയ്യാനും ഉള്ള ഓപ്‌ഷൻസ് ഗൂഗിൾ നൽകുന്നുണ്ട് – അത് ഉപയോഗിക്കാവുന്നതേ ഉള്ളൂ… അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയേണ്ടതാണ് ഇതുമായി ബന്ധപ്പെട്ട കൈപ്പള്ളിയുടെ ആഹ്വാനം!!


