Skip to main content

വിക്കിമീഡിയ ഇന്ത്യാ ലൈവ് സേർച്ച്

അറിവിന്റെ ലേകത്തെ പുത്തൻ സേർച്ചിങ് അനുഭവങ്ങളുമായി വിക്കിമീഡിയ ഇന്ത്യയുടെ സേച്ച് എഞ്ചിൻ എത്തിയിരിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും ഏത് വിക്കിമീഡിയ പ്രോജക്റ്റിലും അതാത് ഭാഷകളിൽ തെരയാൻ വളരെ എളുപ്പം സാധിക്കുന്ന രീതിയിലുള്ള നല്ലൊരു പൂമുഖം ഒരുക്കിയ വിക്കിമീഡിയ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ!! സൈറ്റിന്റെ url ഇതാണ് http://wikimedia.in ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷിലുള്ള വിക്കിമീഡിയ പ്രോജക്റ്റുകളും ഇതിൽ ലഭ്യമാണ്.
Wikimedia India live search Engine
അറിവിന്റെ പുത്തൻ ദൃശ്യഭാഷ രചിച്ച വിക്കിമീഡിയയുടെ ഈ സൈറ്റ് ബുക്ക്മാർക്ക് ചെയ്തു വെയ്‌ക്കേണ്ട ഒന്നാണ്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ബീറ്റാ വേർഷൻ കൂടുതൽ മെച്ചപ്പെടുത്തി നല്ലൊരു സേർച്ചിങ് അനുഭവം തന്നെ പ്രദാനം ചെയ്യുന്ന രീതിയിൽ ഉടനേ വരുന്നതാണ്. ഇന്ത്യൻ ഭാഷയിൽ ഉള്ള വിക്കിമീഡിയ പ്രോജക്റ്റുകളായ വിക്കിപീഡിയ, വിക്കിഷ്‌ണറി, വിക്കിസോർസ്, വിക്കിബുക്ക്സ് തുടങ്ങിയ സൈറ്റുകളിലേക്ക് ഒരാൾക്ക് നേരിട്ട് എത്തിച്ചേരാൻ ഉള്ള ബുദ്ധിമുട്ട് മാറ്റാനുതകുന്നതാണ് http://wikimedia.in എന്ന സൈറ്റ്.

പലപ്പോഴും ഒരു സാധാരണ വിക്കിപീഡിയ യൂസർ ഈ സൈറ്റുകളിൽ എത്തിച്ചേരുന്നത് ഗൂഗിൾ സേർച് എഞ്ചിൻ പോലുള്ള ഏതെങ്കിലും സേർച്ച് എഞ്ചിന്റെ സഹായത്തോടു കൂടിയായിരുന്നു. അവയുടെയൊക്കെ യുആർഎൽ ഓർത്തിരിക്കാനുള്ള ആ വൈഷമ്യം ഈ ഒരു സൈറ്റോടെ തീരുമെന്നു പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ എല്ലാവരും അവരവരുടെ ബ്രൗസറിൽ ബുക്ക്‌മാർക്ക് ചെയ്തു വെയ്ക്കേണ്ട ഒരു സൈറ്റാണിതെന്നു നിസംശയം പറയാം.

Verified by MonsterInsights