ഐടി @ സ്കൂൾ ഗ്നു ലിനക്സ് 12.04

IT@School GNU/Linux CD for free Downloadകേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെ ഉപയോഗത്തിനായി ഐടി @ സ്കൂൾ പ്രോജക്റ്റ് തയ്യാറാക്കിയിട്ടുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഐടി @ സ്കൂൾ ഗ്നു ലിനക്സ് 12.04. ഉബുണ്ടു 12.04 എന്ന ഗ്നു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിനെ ആധാരമാക്കിയാണിത് തയ്യാറാക്കിയിരിക്കുന്നത്. Continue reading

എങ്ങനെ ഒരു ടോറന്റ് ഫയൽ ഡൗൺലോഡ് ചെയ്യാം

torrent tracker systemഇന്റർനെറ്റിലുടെ ഫയലുകൾ കൈമാറാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ടോറന്റ്. സാങ്കേതികമായി പറഞ്ഞാൽ വെബ്പേജുകൾ ഇന്റെർനെറ്റിൽ കാണാനുപയോഗിക്കുന്ന HTTP പോലെയോ, ഫയൽ കൈമാറ്റത്തിനുതന്നെ ഉപയോഗിക്കുന്ന FTP പോലെയോ ഉള്ള ഒരു പ്രോട്ടോക്കോൾ ആണിത്. കൈമാറ്റം ചെയ്യപ്പെടുന്ന ഫയലിനെ നിരവധി ചെറു പാക്കറ്റുകളായി വിഭജിച്ച്, അനേകം കമ്പ്യൂട്ടറുകൾ പരസ്പരം ഈ പാക്കറ്റുകൾ കൈമാറിയാണ് ഇതു സാധ്യമാകുന്നത്. Continue reading