പ്രവാഹമേ… ഗംഗാപ്രവാഹമേ…
സ്വരരാഗഗംഗാ പ്രവാഹമേ
സ്വർഗ്ഗീയ സായൂജ്യ സാരമേ
നിൻ സ്നേഹ ഭിക്ഷക്കായ്
നീറിനിൽക്കും തുളസീദളമാണു ഞാൻ,
കൃഷ്ണ – തുളസീദളമാണു ഞാൻ… (സ്വരരാഗ…)
നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരുപമനാദത്തിൻ ലോലതന്തു
നിൻ ഹാസരശ്മിയിൽ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു… (സ്വരരാഗ…)
ആത്മാവിൽ നിൻ രാഗസ്പന്ദനമില്ലെങ്കിൽ
ഈ വിശ്വം ചേതനാശൂന്യമല്ലോ..
എൻ വഴിത്താരയിൽ ദീപം കൊളുത്തുവാൻ
നീ ചൂടും കോടീരമില്ലേ… (സ്വരരാഗ…)
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film: സർഗം
