പ്രശ്നോത്തരി 13, ഭഷാ വ്യാകരണം, മലയാള സാഹിത്യം
ഭാഷ, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഈ ചോദ്യാവലിയിൽ തയ്യാറാക്കിയിരിക്കുന്നത്.
മുപ്പത് ചോദ്യങ്ങളാണ് ഈ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാവുന്നതാണ്.
മുപ്പത് ചോദ്യങ്ങളാണ് ഈ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാവുന്നതാണ്.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 13, ഭഷാ വ്യാകരണം, മലയാള സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.
Question 1 |
താഴെ തന്നിരിക്കുന്നവരിൽ ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?
A | എസ്.കെ.പൊറ്റേക്കാട്
|
B | എം.ടി.വാസുദേവൻ നായർ |
C | മലയാറ്റൂർ രാമകൃഷ്ണൻ |
D | തകഴി ശിവശങ്കരപിള്ള |
Question 1 Explanation:
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ (1927 മേയ് 27 – 1997 ഡിസംബർ 27). കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ. എ. എസ്. ഓഫീസറുമായിരുന്നു അദ്ദേഹം. വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.
Question 2 |
ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവർ എപ്പോഴും സജ്ജനങ്ങളുടെ കുറവുകൾ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് ഏതുതരം വാക്യമാണ്?
A | നിർദ്ദേശകവാക്യം |
B | മഹാവാക്യം |
C | സങ്കീർണ്ണവാക്യം |
D | കേവലവാക്യം |
Question 3 |
ഒരു വാക്യത്തിന്റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിന്ഹം :
A | പൂർണ്ണവിരാമം
|
B | അല്പവിരാമം
|
C |
ഭിത്തിക
|
D | അങ്കുശം
|
Question 4 |
"ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?
A | സി. രാധാകൃഷ്ണന് |
B | പി. കേശവദേവ്
|
C | പി. സി. കുട്ടികൃഷ്ണന് |
D | എം. ടി. വാസുദേവന്‍നായര്‍
|
Question 5 |
കാക്കനാടന്റെ യഥാര്‍ത്ഥ പേര്?
A | കെ. ഇ. മത്തായി |
B | ജോര്‍ജ് വര്‍ഗീസ്
|
C | പി. സി. ഗോപാലന്
|
D | വി. മാധവന് നായര്‍ |
Question 5 Explanation:
ഒരു മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാടൻ (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011). പൂർണ്ണനാമം ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Question 6 |
മനസാസ്മരാമി ആരുടെ ആത്മകഥ ആണ് ?
A | എസ്. ഗുപ്തൻ നായർ |
B | അക്കിത്തം |
C | എം. കെ. സാനു |
D | ഓ. എൻ. വി. കുറുപ്പ് |
Question 6 Explanation:
മലയാള സാഹിത്യത്തിലെ പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും, അദ്ധ്യാപകനും ആയിരുന്നു എസ്. ഗുപ്തൻ നായർ (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 7 2006). ദീർഘകാലം കലാശാലാ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം രാഷ്ട്രീയ മേഖലയിലെ അപചയങ്ങൾക്കെതിരെ നില കൊണ്ടു. വിദ്യാലയങ്ങളിലെ രാക്ഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം മുൻ നിർത്തി രൂപീകരിച്ച വിദ്യാഭ്യാസ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 35-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Question 7 |
‘പരീക്കുട്ടി’ താഴെ പറയുന്നവരിൽ ഏതു കൃതിയിലെ കഥാപാത്രമാണ്?
A | ചെമ്മീൻ
|
B | ബാല്യകാലസഖി |
C | ഉമ്മാച്ചു
|
D | അറബിപ്പൊന്ന് |
Question 7 Explanation:
തകഴി ശിവശങ്കരപ്പിള്ള 1956-ൽ എഴുതിയ ഒരു മലയാള നോവലാണ് ചെമ്മീൻ. ഹിന്ദു മത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മുസ്ലിം മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന നോവലാണിത്[1]. കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായിരുന്നു (എന്നു് നോവലിസ്റ്റ് കരുതുന്ന) സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭർത്താവ് മീൻ തേടി കടലിൽ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാൽ കടലമ്മ ഭർത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം (താഴെ, വിമർശനങ്ങൾ എന്ന ഭാഗവും കാണുക). തീരപ്രദേശങ്ങളിൽ നിലനിന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലിൽ ആവിഷ്കരിച്ചത്.
ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരിൽ തന്നെ ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി. നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരു പോലെ നേടിയ ഒന്നായിരുന്നു ചെമ്മീൻ എന്ന ചിത്രം.
ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരിൽ തന്നെ ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി. നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരു പോലെ നേടിയ ഒന്നായിരുന്നു ചെമ്മീൻ എന്ന ചിത്രം.
Question 8 |
Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക.
A | തുവലുകൾ ഒതുക്കി പറക്കും
|
B | പറക്കുന്ന പക്ഷികൾ ഒരേ തുവലുകൾ ഉള്ളവയാണ് |
C | ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
|
D | ഒരേ തുവൽ പക്ഷികൾ ഒന്നിച്ച് പറക്കും |
Question 9 |
“Living death” എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ഏത്?
A | ജീവിച്ചു മരിക്കുക
|
B | ജീവിതവും മരണവും |
C | മരിച്ചു ജീവിക്കുക
|
D | ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും |
Question 10 |
താഴെ കൊടുത്തിരിക്കുന്നതിൽ സകർമ്മക ക്രിയ ഏത്?
A | മുഴങ്ങി
|
B | കുഴങ്ങി
|
C | മുടങ്ങി |
D | പുഴുങ്ങി
|
Question 10 Explanation:
ഒരു വാക്യത്തിൽ അർത്ഥം പൂർണ്ണമാകുവാൻ കർമ്മത്തിന്റെ സഹായം ആവശ്യമുണ്ടെങ്കിൽ അത്തരം ക്രിയകളെ സകർമ്മക ക്രിയ എന്ന് പറയുന്നു. അതായത് ആരെ, അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമുള്ള ക്രിയകളാണ് സകർമ്മകക്രിയ എന്ന് പറയുന്നത്.
ഉദാഹരണം: രാമൻ പശുവിനെ അടിച്ചു.
ഈ വാക്യത്തിൽ അടിച്ചു എന്ന ക്രിയ പൂർണ്ണമാകുന്നത് പശുവിനെ എന്ന കർമ്മം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയുള്ള ക്രിയകളാണ് സകർമ്മക ക്രിയകൾ.
ഉദാഹരണം: രാമൻ പശുവിനെ അടിച്ചു.
ഈ വാക്യത്തിൽ അടിച്ചു എന്ന ക്രിയ പൂർണ്ണമാകുന്നത് പശുവിനെ എന്ന കർമ്മം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയുള്ള ക്രിയകളാണ് സകർമ്മക ക്രിയകൾ.
Question 11 |
താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക - ചെന്നൈ, മുംബൈ, കൊച്ചി
A | തലസ്ഥാനം
|
B | പട്ടണം |
C | ജില്ല |
D | തുറമുഖം |
Question 12 |
മണ്ഡൂകം എന്ന വാക്കിനർത്ഥം ഏതാണ്?
A | കിണർ
|
B | അലസൻ |
C | തവള
|
D | പാമ്പ് |
Question 13 |
ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?
A | ബോംബെ ക്രോണിക്കിള്‍ |
B | യങ് ഇന്ത്യ |
C | സ്റ്റാര്‍ ഓഫ് ഇന്ത്യ |
D | ഇന്‍ക്വിലാബ് |
Question 14 |
ഗുരുസാഗരം രചിച്ചത് ആരാണ്?
A | സുകുമാര്‍ അഴീക്കോട്
|
B | എം. മുകുന്ദന്
|
C | ഒ.വി. വിജയന് |
D | സി. രാധാകൃഷ്ണന് |
Question 15 |
"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്ടിച്ച മലയാളം കവി?
A | കടമ്മനിട്ട രാമകൃഷ്ണന് |
B | എന്‍. എന്‍. കക്കാട്
|
C | കാവാലം നാരായണപണിക്കര്‍
|
D | അയ്യപ്പപണിക്കര്‍ |
Question 16 |
"Do you get me?” എന്നതിന്റെ ഉചിതമായ മലയാള തർജ്ജമ ഏത്?
A | നിങ്ങൾക്ക് മലയാളം അറിയുമോ? |
B | നിങ്ങൾക്കെന്നെ അറിയാമോ? |
C | നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ? |
D | നിങ്ങൾക്കെന്നെ മനസ്സിലാവുമോ? |
Question 17 |
‘ആനമക്കാർ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
A | പാത്തുമ്മയുടെ ആട് |
B | ന്റെപ്പുപ്പായ്ക്കൊരാനേണ്ടാർന്നു |
C | ബാല്യകാലസഖി
|
D | മതിലുകൾ |
Question 18 |
'കാടുകാട്ടുക' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
A | അനുസരണയില്ലായ്മ കാട്ടുക |
B | ഗോഷ്ടികൾ കാട്ടുക |
C | കാടിനെ കാട്ടിക്കൊടുക്കുക |
D | കാടത്തരം കാട്ടുക |
Question 19 |
Envy is the sorrow of fools എന്നതിനെ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക
A | അസൂയയാണ് വിഡ്ഢിയെ ദുഃഖത്തിലേക്ക് നയിക്കുന്നത് |
B | അസൂയ പെരുത്തവര് വിഡ്ഢികളാണ്
|
C | വിഡ്ഢികള്‍ക്ക് അസൂയമൂലം ദുഃഖിക്കേണ്ടിവരും |
D | അസൂയ വിഡ്ഢിയുടെ ദുഃഖമാണ്
|
Question 20 |
‘Girls eat ice cream’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത് ?
A | പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു
|
B | പെൺകുട്ടികളാണ് ഐസ്ക്രീം തിന്നുന്നത് |
C | പെൺകുട്ടികൾ ഐസ്ക്രീം തിന്നു
|
D | പെൺകുട്ടികൾ ഐസ്ക്രീം തിന്നും |
Question 21 |
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ. ആരുടേതാണ് ഈ വരികൾ ആണിവ?
A | വള്ളത്തോൾ |
B | കുമാരനാശാൻ |
C | ചെറുശ്ശേരി |
D | കുഞ്ചൻ നമ്പ്യാർ |
Question 21 Explanation:
മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ . ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു.
Question 22 |
‘അടിമത്വം ഏറ്റുവാങ്ങുന്നത് ഏതൊരാൾക്കും ഭൂഷണല്ല'. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
A | ഏറ്റുവാങ്ങുന്നത് |
B | ഭൂഷണല്ല |
C | അടിമത്വം
|
D | ഏതൊരാൾക്കും
|
Question 22 Explanation:
അടിമത്തമാണു ശരി.
Question 23 |
താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം ഏത്?
A | ആരവം
|
B | ആതപം |
C | ആമയം
|
D | ആലയം
|
Question 24 |
ശരിയായ ചിഹ്നം ചേർത്ത് വാക്യം ഏത്?
A | വിലപ്പെട്ടതെല്ലാം - പണം, സ്വർണം, ടി.വി - അവർ കൊണ്ടു പോയി. |
B | വിലപ്പെട്ടതെല്ലാം, പണം, സ്വർണം, ടി.വി, അവർ കൊണ്ടു പോയി.
|
C | വിലപ്പെട്ടതെല്ലാം: പണം, സ്വർണം, ടി.വി; അവർ കൊണ്ടു പോയി. |
D | വിലപ്പെട്ടതെല്ലാം; പണം, സ്വർണം, ടി.വി അവർ കൊണ്ടു പോയി.
|
Question 25 |
'വിദ്' എന്ന വാക്കിന്റെയര്‍ത്ഥം ഏതാണ്?
A | അറിയുക
|
B | കേള്‍ക്കുക
|
C | ഇതൊന്നുമല്ല |
D | ചോദിക്കുക |
Question 26 |
സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?
A | ശ്രീലങ്ക |
B | പോർച്ചുഗൽ |
C | നേപ്പാൾ |
D | ഇന്ത്യ |
Question 26 Explanation:
ഭാരതീയ ശാസ്ത്രീയസംഗീതത്തിലെ സ്വരസ്ഥാനങ്ങളാണ് (മ്യൂസിക്കൽ നോട്ട്) സപ്തസ്വരങ്ങൾ എന്നു അറിയപ്പെടുന്നത്. രാഗങ്ങൾ ഏഴോ അതിൽകുറവോ സ്വരങ്ങളാൽ നിർവചിക്കപ്പെട്ടിരിക്കുന്നു. സ, പ എന്നിവയൊഴികെ മറ്റുള്ളവയ്ക്കു ഒന്നിലേറെ രൂപങ്ങളുണ്ടാകാം. രി, ഗ, ധ, നി എന്നിവയ്ക്ക് ശുദ്ധരൂപവും കോമള രൂപവുമാണുള്ളത്. മധ്യമത്തിനാകട്ടെ ശുദ്ധരൂപവും തീവ്രരൂപവുമുണ്ട്. സപ്തസവരങ്ങൾ താഴെപറയുന്നവയാണ്.
സ ഷഡ്ജം
രി ഋഷഭം
ഗ ഗാന്ധാരം
മ മദ്ധ്യമം
പ പഞ്ചമം
ധ ധൈവതം
നി നിഷാദം
സ ഷഡ്ജം
സ ഷഡ്ജം
രി ഋഷഭം
ഗ ഗാന്ധാരം
മ മദ്ധ്യമം
പ പഞ്ചമം
ധ ധൈവതം
നി നിഷാദം
സ ഷഡ്ജം
Question 27 |
ബദറുൽ മുനീർ എന്ന ഖണ്ഡകാവ്യം രചിച്ചതാരാണ് ?
A | വൈക്കം മുഹമ്മദ് ബഷീർ
|
B | മോയിൻകുട്ടി വൈദ്യർ |
C | കുമാരനാശാൻ |
D | വള്ളത്തോൾ
|
Question 27 Explanation:
മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ എന്ന വിശ്വ ഖ്യാതി നേടിയ ആധികാരികനായ മഹാകവി എന്ന വിശേഷണത്തിലാണു് മോയിൻകുട്ടി വൈദ്യർ അറിയപ്പെടുന്നതു്. (ജീവിത കാലയളവു് കൊല്ലവർഷം 1852–1892). മലയാളം കലർന്ന തമിഴ് , അറബി മലയാളം കലർന്ന സംസ്കൃതം എന്നീ ഭാഷകളെകോർത്തിണക്കിയാണു് വൈദ്യർ മാപ്പിളപ്പാട്ടു് സാഹിത്യസൃഷ്ടിക്കു് രൂപംനൽകിയതു്. പതിനേഴാം വയസ്സിലാണു് അദ്ദേഹം തന്റെ ആദ്യ കാൽപനിക ഇതിഹാസകാവ്യം ബദറുൽ മുനീർ ഹുസ്നുൽ ജമാൽ (1872) രചിച്ചതു്. അജ്മീറിലെ രാജാവായ മഹ്സിന്റെ മകൾ ഹുസ്നുൽ ജമാലും അദ്ദേഹത്തിന്റെ മന്ത്രി മസ്മീറിന്റെ പുത്രൻ ബദറുൽ മുനീറും പ്രണയം കൽപനാസൃഷ്ടമായ ഇതിവൃത്തമാക്കിയായിരുന്നു വൈദ്യർ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ രചിച്ചതു്. പരിശുദ്ധമായ കല്പനാശക്തിയോടെയാണു് കവിതയിലെ ഏറെക്കുറേ ഭാഗങ്ങളും തയ്യാറാക്കിയിരുന്നതു്. നായകന്റെ പക്ഷിയിലേക്കും തിരിച്ചുമുള്ള രൂപമാറ്റവും ജിന്നിന്റെ പരസ്പരപ്രവർത്തനങ്ങളുമൊക്കെ കവിതയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
Question 28 |
ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത് ?
A | ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം |
B | ഖിലാഫത്ത് പ്രസ്ഥാനം |
C | ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം |
D | ഉപ്പു സത്യാഗ്രഹം |
Question 29 |
ആന + ഭ്രാന്ത് എന്നത് ചേർത്തെഴുതിയാൽ എങ്ങനെ വരും?
A | ആനബ്ഭ്രാന്ത് |
B | ആനഭ്രാന്ത് |
C | ആനഭ്ബ്രാന്ത് |
D | ആനബ്രാന്ത് |
Question 29 Explanation:
ഘോഷങ്ങൾക്കും അതിഖരങ്ങൾക്കും ദ്വിത്വം വരുമ്പോൾ പൂർവ്വത്തിനു് മുറയ്ക്കു് മൃദുവും ഖരവും ആദേശംകൂടി വരുന്നതാണു്.
ഉദാ: ആന+ ഭ്രാന്ത്= ആനബ്ഭ്രാന്ത്; പാതി+ ഫലം= പാതിപ്ഫലം.
രണ്ടും വിശേഷ്യമാകയാൽ "അലർശരൻ' എന്നിടത്തു് ദ്വിത്വമില്ല.
അലുപ്താഖ്യസമാസത്തിൽ ധാതുപൂർവത്തിലും വരാം.
ഉദാ: ആന+ ഭ്രാന്ത്= ആനബ്ഭ്രാന്ത്; പാതി+ ഫലം= പാതിപ്ഫലം.
രണ്ടും വിശേഷ്യമാകയാൽ "അലർശരൻ' എന്നിടത്തു് ദ്വിത്വമില്ല.
അലുപ്താഖ്യസമാസത്തിൽ ധാതുപൂർവത്തിലും വരാം.
Question 30 |
പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല. ഒറ്റവാക്യമാക്കുമ്പോൾ എങ്ങനെ വരും?
A | പകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല |
B | പകലും വന്നുപോയി രാത്രിയും വന്നു പോയി അവൾ ഉറങ്ങിയില്ല |
C | പകലും രാത്രിയും വന്നു പോയിട്ടും അവൾ ഉറങ്ങിയതേയില്ല |
D | പകൽ വന്നു പോയിട്ടും രാത്രി വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല |
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
ശ്ശോ!! ഇതെന്താ ഇങ്ങനെ?? ഉത്തരങ്ങളൊക്കെ താഴെ കാണാം. വായിച്ചു നോക്കിയിട്ട് ഒന്നുകൂടെ ചെയ്തുനോക്കൂ...
ഇനിയും ശ്രമിക്കേണ്ടതുണ്ട്. പകുതിയോളം എങ്കിലും ഉത്തരങ്ങൾ ശരിയാക്കേണ്ടതല്ലേ!
കൊള്ളാം; എന്തായാലും പകുതിയിൽ അധികം ഉത്തരങ്ങൾ കൃത്യമായി പറഞ്ഞല്ലോ - നന്നായി ശ്രമിക്കണം.
നന്നായിട്ടുണ്ട്; ചെറുതല്ലാത്ത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു.
സൂപ്പർ!! എല്ലാം ശരിയാക്കാൻ അധികം ആൾക്കാർക്ക് പറ്റാത്തതാണ്. താങ്കൾക്കതിനു സാധിച്ചു! ആശംസകൾ...