പേറ്റുയെന്ത്രമാണു പെണ്ണെന്ന് ഊറ്റമേറുന്ന മൂഢനെ…
ഓർത്തുകൊൾക നീയും മറ്റൊരുത്തി തൻ പേറ്റുനോവിനാൽ പിറന്നവൻ!
വീർത്ത മാറിടം നോക്കി പെണ്ണിനോടാർത്തി കാട്ടുന്ന മൂഢനെ,
ഓർത്തു കൊള്ളൂ നീ, ചുണ്ടിലിറ്റിയാ മറുമാറിടത്തിന്റെ ചോരയെ!
വസ്ത്രമൊന്നൂർന്നു മാറിയാൽ ചീഞ്ഞ നോട്ടമാ നാഭിയിൽ…!
മറുനാഭി നൽകിയ വായുവാണ് നിൻ ജീവനെന്നൊന്നോർക്കുക!!
പെണ്ണ് പെണ്ണാണെന്നെപ്പോഴും ചൊല്ലിയാടുന്ന മൂഢനെ,
നീ ചൊല്ലുവനിതു ത്രാണിയാവത് നിന്നമ്മ പെണ്ണായതു കാരണം
കാവ്യാ ഭാവനങ്ങളിലെപ്പോഴും പെണ്ണ് സുന്ദരിക്കോതയാ,
രണ്ടുപെറ്റൊരാനാൾ മുതൽ അവൾ ഞൊണ്ടി നീങ്ങതു കണ്ടുവോ?
യൗവനത്തിന്റെ പാതയിൽ അവൾ പൂത്തു നിന്നൊരാ പൂമരം!
ഇന്നു നീ ആറ്റി വിട്ടൊരാ കാറ്റിലായവൾ പൂ പൊഴിഞ്ഞൊരാ പാഴ് മരം
നന്ദികേടൊട്ടും കാട്ടവേണ്ട നാം; പെണ്ണ് വേണമീ ഭൂവിതിൽ
പൊന്നു പോലെ കാക്കണം കണ്മണിയായ് നോക്കണം!!